shabd-logo

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024

0 കണ്ടു 0
നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു കേശവൻ നമ്പൂതിരിയുടെ വാക്ക് അവസാനിച്ച ഉടനെ പറയുന്നു.

ചെറുശ്ശേരി നമ്പൂതിരി: അങ്ങിനെ തന്നെയാണ് വേണ്ടത്. "കവിതാ വനിതാ ചൈവ സ്വ യമേവാഗതാ വരാ" എന്നാണു പ്രമാണം. പിന്നെയും ഇന്ദുലേഖ വരുമോ എന്നുള്ളതിനെ എനിക്കു അണുമാത്രവും സംശയമില്ല.

കേശവൻ നമ്പൂതിരി: അതിൽ രണ്ടു പക്ഷമില്ല, എനി അങ്ങോട്ട് ഒന്ന് എറങ്ങുന്നതാണ് നല്ലത് എന്നു തോന്നുന്നു. നേരം നാലുമണിയായിട്ടേ ഉള്ളൂ.

നമ്പൂതിരിപ്പാട്: ഓ! പോവുക. ചെറുശ്ശേരി! ഞാൻ കുപ്പായം ഇട്ടു കളയാം. നേർത്തത്തെ കുപ്പായം എനിക്ക് വളരെ ചേർച്ച തോന്നി. വെയിലത്തു പല്ലക്കിൽ നിന്ന് ഇറങ്ങിയപ്പോൾ ബഹു പ്രഭ എനിക്കു തന്നെ തോന്നി.

ചെറുശ്ശേരി നമ്പൂതിരി: അതിനെന്താണ് സംശയം? വാരയ്ക്ക് തൊണ്ണൂറ്റഞ്ച് ഉറുപ്പിക വിലയു ള്ള പൊൻ നീരാളമല്ലേ. ആ കുപ്പായം തന്നെ ഇടണം.

കുപ്പായവും തൊപ്പിയും തുപ്പട്ടയും മോതിരങ്ങളും സ്വർണ്ണക്കുമിഴ് മെതിയടിയും മറ്റും ഇട്ടു കൊണ്ട് നമ്പൂതിരിപ്പാട് ചെറുശ്ശേരിയോടും കേശവൻ നമ്പൂതിരിയോടും ഭൃത്യവർഗ്ഗങ്ങളോടും വഴിയിൽ അവിടവിടെ നിന്നു ചേർന്ന ആളുകളോടും കൂടി പൂവരങ്ങത്തു പൂമുഖത്തിന്റെ മുമ്പിലായി. ഉടനെ പഞ്ചുമേനോൻ ഇറങ്ങി വന്നു. നമ്പൂതിരിപ്പാട്ടിലെ കൂട്ടിക്കൊണ്ടു നാലകത്തിലേക്ക് പോയി ഒരു വലിയ കസാലമേൽ ഇരുത്തി പഞ്ചപുച്ഛമടക്കി നിന്നു.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയുടെ മാളിക ഇതോടു തൊട്ടിട്ടു തന്നെയോ?

പഞ്ചുമേനോൻ: റാൻ - അതെ, ഈ തെക്കെ അകത്തെ പടിഞ്ഞാറെ വാതിലിൽ കൂടി

എറങ്ങിയാൽ ആ മാളികയാണ്.

“എന്നാൽ ആ മാളികയിലേക്ക് എഴുന്നള്ളാം" എന്നും, "കേശവൻ നമ്പൂതിരി എവിടെ?" എന്ന് പഞ്ചുമേനോൻ പറയുമ്പോഴേക്ക്, കേശവൻ നമ്പൂതിരി പുറത്തു നിന്ന് ഓടി വന്ന്, "ഞാൻ ഇന്ദുലേഖയെ ഒന്ന് അറിയിച്ചു വന്ന് കളയാം" എന്നു പറഞ്ഞ് ഓടി മാളികയി ലേക്ക് ചെന്നു. അപ്പോൾ ഇന്ദുലേഖ ഒരു എഴുത്ത് എഴുതിക്കൊണ്ടിരുന്നു. നമ്പൂതിരിയെ ക ണ്ടപ്പോൾ കലശലായ ഉപദ്രവത്തോടെ എഴുത്ത് അവിടെ നിർത്തി എഴുന്നേറ്റു “എന്താണു എഴുന്നെള്ളിയത്?" എന്ന് ചോദിച്ചു.

കേശവൻ നമ്പൂതിരി: ഊണു കഴിഞ്ഞു വന്നു. ഇന്ദുലേഖയെ കാണേണമെന്ന് ആവശ്യപ്പെ ട്ടു. വലിയച്ഛനും അദ്ദേഹവും ചുവട്ടിൽ ഉണ്ട് - വരാൻ പറയട്ടെ?

ഇന്ദുലേഖ വന്നോട്ടെ.

കേശവൻ നമ്പൂതിരി: അദ്ദേഹം വലിയ നമ്പൂതിരിപ്പാടാണ്. ഇന്ദുലേഖയ്ക്ക് സംസാരിക്കേ ണ്ട മാതിരിയൊക്കെ അറിയാമല്ലോ?

ഇന്ദുലേഖ: എനിക്കു സംസാരിക്കേണ്ട മാതിരി അശേഷവും അറിഞ്ഞു കൂടാ. ഒരക്ഷരവും അറിഞ്ഞു കൂടാ. പക്ഷേ വരണ്ട, അതാണു നല്ലത്.

കേശവൻ നമ്പൂതിരി: ഛീ! വരണ്ടേ? ഇന്ദുലേഖയ്ക്ക് മനസ്സുപോലെ പറഞ്ഞോളൂ.

ഇന്ദുലേഖ: അതു തന്നെയാണ് ഭാവിച്ചിരിക്കുന്നത്.

കേശവൻ നമ്പൂതിരി നമ്പൂതിരിപ്പാട്ടിലെ വിളിപ്പാൻ താഴത്തിറങ്ങി.

നമ്പൂതിരിപ്പാടെ കണ്ട് സംസാരിച്ച് ആ വിവരത്തെക്കുറിച്ചു കൂടി നേരമ്പോക്കായി പലതും മാധവന് എഴുതാമെന്ന് ഇന്ദുലേഖ നിശ്ചയിച്ചു പകുതി എഴുതിയ കത്തും മറ്റും എഴുത്തു പെ ട്ടിയിൽ ഇട്ടു പൂട്ടി. പൂട്ടിയ ഉടനെ പുറത്തളത്തിൽ വന്ന് ഒരു പരീക്ഷയ്ക്ക് ഒരു ക്ലാസ്സിലെ കുട്ടി എഴുനീറ്റു നിൽക്കുമ്പോലെ പുറളത്തിലെ ഒരു ചാരുപടിയും പിടിച്ച് അവിടെ നിന്നു. കേശവൻ നമ്പൂതിരി ഉടനെ താഴത്തു വന്ന് “മുകളിലേക്ക് പോവാം," എന്ന് പറഞ്ഞു നമ്പൂ തിരിപ്പാട് എഴുനീറ്റു നടന്നു. തെക്കെ അകായിലോളം പഞ്ചുമേനോനും പോയി. പിന്നെ അയാൾ മടങ്ങി. അപ്പോൾ,

കേശവൻ നമ്പൂതിരി: “ഇന്ദുലേഖക്ക് ആചാരം പറവാനും മറ്റും അറിഞ്ഞുകൂട" എന്ന് പറഞ്ഞു.

നമ്പൂതിരിപ്പാട്: ഇത്ര ഒക്കെ ഇങ്കിരിയസ്സും മറ്റും പഠിച്ചിട്ട് ഇതു പഠിച്ചില്ലേ? എന്നോടു മേഘദന്തൻ സായ്വുകൂടി ആചാരം പറയും. ഇരിക്കട്ടെ. എന്റെ ഭാര്യയായാൽ, ഞാൻ അതൊക്കെ പഠിപ്പിക്കും. ഇപ്പോൾ എങ്ങിനെയെങ്കിലും പറയട്ടെ.

കേശവൻ നമ്പൂതിരി: ശരി - അതുതന്നെ വേണ്ടത്! ഇവിടുത്തെ ബുദ്ധി വലിപ്പം വളരെ തന്നെ!

നമ്പൂതിരിപ്പാട് : എൻ്റെ ഭാര്യയായ നിമിഷം ഞാൻ മാതിരി സകലവും മാറ്റും.

ഇങ്ങിനെ പറഞ്ഞും കൊണ്ടു പൊൻകുമിഴുമെതിയടിയും ഇട്ടു കോണിയിന്മേൽ കടാ - പടാ - എന്നു ശബ്ദിച്ചു കൊണ്ട് കോണി കയറി പുറത്തളത്തിലേക്കു കടന്നപ്പോൾ ചാരുപടിയും പിടിച്ചു നില്ക്കുന്ന തരുണീരത്നമായ ഇന്ദുലേഖയെ കണ്ടു. ആദ്യം ഒരു മിന്നൽ പിണർ കണ്ണി ടിച്ചപോല തോന്നി. കണ്ണുമിഴിച്ചു പിന്നെയും നോക്കി. അതിസുന്ദരിയായ ഇന്ദുലേഖയെ ആപാദചൂഡം നിർവികാരനായി ഒന്നു നോക്കി. നമ്പൂതിരിപ്പാട് ഭ്രമിച്ചു വലഞ്ഞു കുഴഞ്ഞു പോയി. ഒന്നു രണ്ടു നിമിഷ നേരം നിശ്ചഞ്ചലനായി നിന്നു. "ഇങ്ങനെ സൌന്ദര്യം ഇതുവരെ കണ്ടിട്ടില്ല - എൻ്റെ മഹാഭാഗ്യം തന്നെ. എന്നെ ഇവൾ കമിക്കാതിരിക്കില്ലാ. എനിക്ക് അന്യ സ്ത്രീ ഗമനം ഇനി ഇല്ലാ. ഇന്ദുലേഖയെ ഒഴിച്ച് ഞാൻ ഒരു സ്ത്രീയെയും സ്മ രിക്കകൂടി ഇല്ലാ. അതിനു രണ്ടു പക്ഷമില്ലാ." ഇന്ദുലേഖയുടെ സ്വരൂപം കണ്ടു സുബോധം വന്ന പിന്നെ സംഭാഷണം തുടങ്ങുന്നതിനു മുമ്പ് നമ്പൂതിരിപ്പാട്ടിലെ മനസ്സിൽ വിചാരിച്ച തും നിശ്ചയിച്ച് ഉറച്ചതും.

ഇന്ദുലേഖ യാതൊരു ഭാവഭേദവും കൂടാതെ നമ്പൂതിരിപ്പാട്ടിലെ മുഖത്തു നോക്കിക്കൊണ്ടു നിന്നു. തുറിച്ചു നോക്കി കൊണ്ടു നിന്നു എന്നു പറയാൻ പാടില്ലാ. തുറിച്ചു നോക്കാൻ ഇന്ദുലേഖയ്ക്ക് അറിഞ്ഞു കൂടാ. കേശവൻ നമ്പൂതിരി ഉടനെ ഒരു കസാല നീക്കിവെച്ച് അതി ന്മേൽ നമ്പൂതിരിപ്പാട്ടിലെ ഇരുത്തി, താഴത്തിറങ്ങി. നമ്പൂതിരിപ്പാടു കസാലമേൽ ഇരുന്നു പിന്നെയും ഇന്ദുലേഖയുടെ മുഖത്തുതന്നെ കണ്ണുപറിക്കാതെ നോക്കി. ഇന്ദുലേഖയും നോ ക്കി കൊണ്ടു തന്നെ നിന്നു. ഒടുവിൽ -

നമ്പൂതിരിപ്പാട് : ഞാൻ വന്നപ്പോൾ താഴെ ഉണ്ടായിരുന്നു ഇല്ലേ? കണ്ടതുപോലെ തോന്നി.

എന്നു പറഞ്ഞു കവിൾത്തടം കവിഞ്ഞു നീണ്ടിട്ട് ഒരു മന്ദഹാസം ചെയ്തു.

ഇന്ദുലേഖ: ഞാൻ അപ്പോൾ താഴത്തില്ലാ.

“ഞാൻ” എന്നു പറഞ്ഞപ്പോൾ നമ്പൂതിരിപ്പാട് ഒന്നു ഞെട്ടി. ഒരു നായർ സ്ത്രീ തന്നോട് അങ്ങിനെ ഇതുവരെ പറഞ്ഞിട്ടില്ലാ. പക്ഷേ, ഈ സ്തോഭങ്ങളൊന്നും ക്ഷണികനേരവും നിന്നില്ലാ. ഇന്ദുലേഖയുടെ സൌന്ദര്യം കണ്ടു നമ്പൂതിരി വലഞ്ഞ് മറ്റുള്ള സകല അഭിമാന വും മറന്നു പോയിരിക്കുന്നു.

നമ്പൂതിരിപ്പാട് : താഴത്തു വന്നതേ ഇല്ലെ?

ഇന്ദുലേഖ: വന്നതേ ഇല്ലാ.

നമ്പൂതിരിപ്പാട്: അതെന്തേ?

ഇന്ദുലേഖ: ഒന്നും ഉണ്ടായിട്ടല്ലാ.

നമ്പൂതിരിപ്പാട് : ആദ്യം വരാൻ നിശ്ചയിച്ച ദിവസം സംഗതിവശാൽ പുറപ്പെടാൻ തരമാ യില്ലാ. ആ വിവരത്തിന് എഴുത്തയച്ചു - എഴുത്തു കണ്ടില്ലേ?

ഇന്ദുലേഖ: ഞാൻ കണ്ടിട്ടില്ലാ.

നമ്പൂതിരിപ്പാട് : കറുത്തേടം കാണിച്ചില്ലേ?

ഇന്ദുലേഖ: നമ്പൂരി എന്നെ കാണിച്ചിട്ടില്ലാ.

നമ്പൂതിരിപ്പാട് : കറുത്തേടം മഹാ വിഡ്ഡി തന്നെ. അന്നു ഞാൻ പുറപ്പെട്ട ദിവസം ഒരു ഏലമല കരാറുകാരൻ മക്ഷാമൻ സായ്‌വ് വന്നിരുന്നു. എമ്പതിനായിരം ഉറുപ്പികയ്ക്ക് മല കരാർ കൊടുത്തു - ആ തിരക്കിനാലാണ് അന്നു വരാഞ്ഞത്. ഇന്ദുലേഖയെ കാണാൺ വഴുകിക്കൊണ്ടിരുന്നു. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. കേട്ടു നല്ല പരിചയം ഉണ്ട്. ഇന്ദുലേഖ, കറുത്തേടത്തിന് അമ്മയ്ക്ക് ബാന്ധവം ആയതിനു മുമ്പുണ്ടായ മകളായിരിക്കം.

ഇന്ദുലേഖ: ആരുടെ മകൾ? കറുത്തേടത്ത് നമ്പൂരിയുടെയോ? അല്ലാ, ഞാൻ നമ്പൂരിയുടെ മകളല്ലാ. രാമവർമ്മരാജാവിൻ്റെ മകളാണ്.

നമ്പൂതിരിപ്പാട് : അതെ, അതെ അതാണു ഞാൻ പറഞ്ഞത്.

ഇന്ദുലേഖ: എന്നാൽ ശരി.

നമ്പൂതിരിപ്പാട്, എനി താൻ എന്താണു പറയേണ്ടത്; തിനിക്കു പറയേണ്ട സംഗതി ഒന്നു ണ്ടായിരുന്നു, അത് എങ്ങിനെയാണു പറയേണ്ടത് എന്നു കുറെ നിരൂപിച്ചിട്ട് -

നമ്പൂതിരിപ്പാട് : ഇന്ദുലേഖയുടെ സൌന്ദര്യത്തെക്കുറിച്ച് കേട്ടു കേട്ടു എനിക്ക് നിവൃത്തിയി ല്ലാതായി.

ഇന്ദുലേഖ: എന്റെ സൌന്ദര്യം കൊണ്ട് ഇവിടേയ്ക്ക് എന്താണു നിവൃത്തിയില്ലാതെ ആയത് എന്നു മനസ്സിലായില്ലാ.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയുടെ വർത്തമാനം കേട്ടു കേട്ടു മനവക കാര്യങ്ങൾ യാതൊന്നും ഞാൻ നോക്കാതെയായി.

ഇന്ദുലേഖ: ഇതു മഹാകഷ്ടം! ഞാൻ മനവക കാര്യങ്ങൾക്ക് ഇത്ര വിരോധിയോ? ഇതിന് എന്താണ് സംഗതി?

നമ്പൂതിരിപ്പാട് : ഇന്നലെ ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലി. അത് ഇന്ദുലേഖയോടു ചൊ ല്ലണം എന് എനിക്കൊരാഗ്രഹം. ഇന്ദുലേഖയ്ക്ക് സംസ്കൃതത്തിൽ വില്പത്തി അല്ല ഇങ്കിരി യസു പഠിപ്പാണ് ഉള്ളതെന്നു കേട്ടു. സംസ്കൃത ശ്ലോകം ചൊല്ലിയാൽ അർത്ഥം മനസ്സിലാ വുമോ?

ഇന്ദുലേഖ: നല്ലവണ്ണം മനസ്സിലാവാൻ പ്രയാസം.

നമ്പൂതിരിപ്പാട് : കുറെ വായിച്ചു വില്പത്തിയായിരുന്നു വേണ്ടത്.

ഇന്ദുലേഖ: ശരി.

നമ്പൂതിരിപ്പാട്: ഞാൻ ഒരു ശ്ലോകം ചൊല്ലാം. അർത്ഥം മനസ്സിലാവുമോ എന്നു നോക്കു.

മനസ്സിലായില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം.

ഇന്ദുലേഖ: അർത്ഥം മനസ്സിലാവുന്ന കാര്യം സംശയം.

നമ്പൂതിരിപ്പാട്: എന്നാൽ ഞാൻ പറഞ്ഞു തരാം.

ഇന്ദുലേഖ: അങ്ങിനെയാവട്ടെ.

നമ്പൂതിരിപ്പാട് ഒരു ശ്ലോകം ചൊല്ലാൻ വിചാരിച്ചു. ശ്ലോകം ഒന്നു രണ്ടേ തോന്നുകയു ള്ളൂ. വില്ലത്തി ലേശമില്ലാത്തതിനാൽ മഹാ അബദ്ധമായിട്ടാണ് തോന്നുന്നതുതന്നെ ചൊ ല്ലുമാറ്. തോന്നുന്നതിൽതന്നെ ചില പദങ്ങളും പാദങ്ങളും എടയ്ക്കിടെ മറന്നുപോവും. പി ന്നെയും തോന്നും. ഇങ്ങനെയാണ് സ്ഥിതി. ശ്ലോകം ചൊല്ലുവാൻ നിശ്ചയിച്ചു നമ്പൂതിരി പ്പാടു കുറെ വിചാരിച്ചു. ഒരു ശ്ലോകം പകുതി തോന്നി. അതു ചൊല്ലുന്നു.

"ആസ്താം പീയൂഷഭാവഃ സുമതിഗരജരള ഹാരീ പ്രസിദ്ധഃ"

പിന്നെ എന്താണ് - തോന്നുന്നില്ല. ചെറുശ്ശേരിയെ അറിയുമോ? അറിയും എന്ന് അവൾ പറഞ്ഞു. അയാൾ എൻ്റെ കൂടത്തന്നെയാണ്. എനിക്കു വേണ്ടപ്പോൾ ഒക്കെ അയാളാണ് ശ്ലോകം ചൊല്ലാറ്. എനിക്ക് ഇത് ഓർമ്മവയ്ക്കാനും മറ്റും മഹാ അസഖ്യം. പിന്നെ കാര്യ ങ്ങളുടെ തിരക്കിൽ എന്തു ശ്ലോകം? എന്നാലും ഞാൻ ചൊല്ലിയ ശ്ലോകം ബഹുവിശേഷ

മായിരുന്നു. എന്താ - അന്ധാളിച്ച് - നോക്കട്ടെ;

"ആസ്താം പിയൂഷഭാവഃ സുമതിഗരജരള ഇതി പ്രസിദ്ധഃ"

ഇന്ദുലേഖ: (ചിറിച്ചും കൊണ്ട്) ബുദ്ധിമുട്ടണ്ടാ, ശ്ലോകം പിന്നെ ഓർമ്മയാക്കീട്ടു ചൊല്ലാ മല്ലോ.

നമ്പൂതിരിപ്പാട്: ഛീ! അതുപോരാ. ഞാൻ ഒന്നാമത് ഇന്ദുലേഖയോടു ചൊല്ലിയ ശ്ലോകം മുഴുവനാക്കാഞ്ഞാൽ പോരാ - നോക്കട്ടെ.

"ആസ്താം പീയൂഷഭാവഃ സുമതിഗരജരള ഇതി പ്രസിദ്ധഃ"

ഓഹോ തോന്നി തോന്നി -

“തല്ലഭോ പായ ഖിന്നാഭി ച ഗരളഹരോഹേരുതല്ലാ സഭാവഹഃ"

എനിയത്തെ രണ്ടുപാദം അശേഷം തോന്നുന്നില്ലാ. മുമ്പ്‌തന്നെ തോന്നുന്നില്ലാ. വിചാരി ച്ചിട്ടു ഫലമില്ലാ.

"ആസ്താം പീയൂഷഭാവഃ ..."

ഓ! പിന്നെയും മറന്നുവോ ഇതു വലിയ വിഷമം.

ഓ ഹോ തോന്നി.

"ആസ്താം പിയൂഷഭാവഃ സുമതിഗരജരള ഇതി പ്രസിദ്ധ തല്ലഭോ പായ ഖിന്നാഭി ച ഗരളഹരോഹേരുല്ലാസഭാവഹഃ"

ഇത്രത്തോളം ചൊല്ലി പിന്നെ അശേഷം തോന്നുന്നില്ലെന്നു പറഞ്ഞും കൊണ്ടു നമ്പൂതിരി പ്പാട് എഴുനീറ്റു കറുത്തേടത്തിനെ വിളിക്കാൻ കോണി വാതുക്കൽ പോയി, “കറുത്തേടം! കറുത്തേടം!" എന്നു ഉറക്കെ വിളിച്ചു. കേശവൻ നമ്പൂരി ഹാജരായി കോണിച്ചുവട്ടിൽ സമീപം നില്ക്കുന്നുണ്ടായിരുന്നു. ഓടിയെത്തി -

നമ്പൂതിരിപ്പാട്: കറുത്തേടം, ചെറുശ്ശേരിയുടെ അടുക്കെ പോയി "ആസ്താം" എന്ന ശ്ലോകം മുഴുവനും ഒരു ഓലയിൽ എഴുതിച്ച് ഇങ്ങട്ടു കൊണ്ടു വരു. വേഗം വേണം.

കേശവൻ നമ്പൂരി ഓടിപ്പോയി. ചെറുശ്ശേരി നാലുകെട്ടിൽ ഒരു കസാലയിന്മേൽ ഇരിക്കു ന്നതു കണ്ടു. അപ്പോഴേക്കു കേശവൻ പദം മറന്നിരിക്കുന്നു.

കേശവൻ നമ്പൂതിരി: ചെറുശ്ശേരി ഒരു ശ്ലോകം എഴുതിത്തരാൻ പറഞ്ഞു നമ്പൂരി. അതു വേഗം എഴുതിത്തരൂ. ഓലയും എഴുത്താണിയും ഇതാ എന്താണു ശ്ലോകം? എന്തോ - ഓ - അന്ധാളിച്ചു - വരട്ടെ, ശരി - ശരി - ഓർമ്മയായി. ശ്ലോകത്തിന്റെ ആദ്യം ആസീൽ എന്നാണ് വേഗം എഴുതിത്തരൂ.

ചെറുശ്ശേരി വേഗം ഓല വാങ്ങി.

ആസിദ്ദശരഥോ നാമ സൂര്യവംശേഥ പാർത്ഥിവ ഭാര്യാസ്തിസ്രോപി ലബ്ധ്വാസൌ താസു ലേഭേ ന സന്തതിം

എന്ന ശ്ലോകം എഴുതി കൊടുത്തു.

കേശവൻ നമ്പൂതിരി ഓലയും കൊണ്ടു മുകളിലേക്ക് ഓടിചെന്നു. നമ്പൂതിരിപ്പാട്ടിലേക്കു കണ്ണട വെയ്ക്കാതെ ഒരക്ഷരം വായിച്ചുകൂടാ. എന്നാൽ ഇന്ദുലേഖയുടെ മുമ്പാകെ കണ്ണടവെ യ്ക്കുന്നതു തന്റെ യൌവനത്തെക്കുറിച്ച് ഇന്ദുലേഖയുടെ അഭിപ്രായത്തിന്നു ഹാനിയായി വ ന്നാലോ എന്നു വിചാരിച്ചു താൻ ഓല വാങ്ങാതെ കേശവൻ നമ്പൂതിരിയോടു തന്നെ വായി ക്കാൻ പറഞ്ഞു. കേശവൻ നമ്പൂതിരിക്കും കണ്ണട കൂടാതെ നല്ലവണ്ണം വായിച്ചു കൂടാ. എ ങ്കിലും കല്പനപ്രകാരം തപ്പിത്തപ്പി വായിച്ചു തുടങ്ങി.

കേശവൻ നമ്പൂതിരി: ആസി - ദശരഥോ നാമസൂ - ര്യവംശേ - ഥ പാർത്ഥിവ ഇത്രത്തോളം വായിക്കുമ്പോഴേക്ക് ഇന്ദുലേഖ വല്ലാതെ ചിരിച്ചു തുടങ്ങി.

നമ്പൂതിരിപ്പാട് : ഛീ! അബദ്ധം! കറുത്തേടത്തിന് വില്ലത്തി ലേശം ഇല്ലെന്നു തോന്നുന്നു. ഇതല്ല ശ്ലോകം. ആദ്യത്തെ പാദം എനിക്കറിയാം. എഴുതിക്കോളൂ. എന്നു പറഞ്ഞു കേ ശവൻ നമ്പൂതിരിയെക്കൊണ്ടു താൻ മുമ്പ് ചൊല്ലിയ പ്രകാരം എഴുതിച്ചു. ഓലയും കൊണ്ടു കേശവൻ നമ്പൂതിരി ചെറുശ്ശേരി നമ്പൂതിരിയുടെ അടുക്കെ രണ്ടാമതും ചെന്നു.

കേശവൻ നമ്പൂതിരി: ചെറുശ്ശേരിക്ക് എല്ലായ്പ്പോഴും പരിഹാസമാണ്. നമ്പൂരി വിചാരിച്ച ശ്ലോകമല്ല എഴുതിരുന്നത്. ഇതാ ഞാൻ ഓലയിൽ എഴുതി കൊണ്ടു വന്നിരിക്കുന്നു. ഇതു മുഴുവൻ എഴുതി തരൂ.

ചെറുശ്ശേരി നമ്പൂതിരി ഓല വാങ്ങി നോക്കി. “ഓ! ഹോ! ഈ ശ്ലോകമോ? എന്നാൽ അങ്ങനെ പറയണ്ട. "ആസിൽ" എന്നാണു ആദ്യം, എന്നല്ലേ കറുത്തേടം പറഞ്ഞത്? എന്നും പറഞ്ഞു പൂർവ്വാർദ്ധത്തിൽ ഉണ്ടായിരുന്ന പിഴകൾ തീർത്ത് ഉത്തരാർദ്ധം എഴുതി കൊടുത്തു. അതും കൊണ്ടു പിന്നെയും കേശവൻ നമ്പൂതിരി മുകളിലേക്കു ചെന്നു. ശ്ലോകം വായിക്കാൻ നമ്പൂതിരിപ്പാട് കേശവൻ നമ്പൂതിരിയോട് പറഞ്ഞു.

കേശവൻ നമ്പൂതിരി: ഇത് ഒരു വലിയ ശ്ലോകമാണ്. ഞാൻ വായിച്ചാൽ ശരിയാവുക യില്ല. ഇന്ദുലേഖ ഇവിടെ നില്ക്കുന്നുണ്ടല്ലോ. നല്ല വില്പത്തിയാണ്. ഇന്ദുലേഖേ, ഇതൊന്നു വായിക്കൂ.

ഇന്ദുലേഖ: എനിക്കു നല്ല വില്പത്തിയില്ലാ. വല്ലതും പറയണ്ടാ. എന്നാൽ ഈ ശ്ലോകം എനിക്കു തോന്നും, ബുദ്ധിമുട്ടണ്ട, ചൊല്ലിക്കളയാം -

എന്നും പറഞ്ഞ് ഉപദ്രവം തീരാൻ വേണ്ടി ചൊല്ലുന്നു;

ആസ്താം പീയൂഷലാഭസ്സുമുഖി ഗരജരാ മൃത്യുഹാരി പ്രസിദ്ധ സ്കൂല്ലോഭോപായചിന്താപി ച ഗരളജുഷോ ഹേതുരുല്ലാഘതായാ നോചേദാലോലദൃഷ്ടിപ്രതിഭയഭുജഗീ ദഷ്ടമർമ്മാ മുഹുസ്നേ യാമോവാലംബ്യ ജീവേ കഥമധരസുധാ മാധുരിമപ്യജാനൻ.

നമ്പൂതിരിപ്പാട്: അതി വിശേഷമായ ശ്ലോകം, അല്ലേ?

ഇന്ദുലേഖ: അതെ.

നമ്പൂതിരിപ്പാട് : കറുത്തേടം പോയി താഴത്ത് ഇരിക്കൂ.

കേശവൻ നമ്പൂതിരി, "പോയി മുറുക്കാൻ കൊണ്ടു വരാം" എന്ന് പറഞ്ഞു താഴത്തേക്കു പോയി.

നമ്പൂതിരിപ്പാട് : ഇന്ദുലേഖയ്ക്ക് കളിഭ്രാന്ത് ഉണ്ടോ?

ഇന്ദുലേഖ: എന്തു ഭ്രാന്ത്?

നമ്പൂതിരിപ്പാട് : കളിഭ്രാന്ത് - കഥകളി ഭ്രാന്ത്.

ഇന്ദുലേഖ: എനിക്ക് ഒരു വകയായ ഭ്രാന്തും ഇതുവരെ ഒന്നും ഉണ്ടായിട്ടില്ലാ.

നമ്പൂതിരിപ്പാട് : എനിക്ക് നല്ല ഭ്രാന്താണ് - കലശലാണു ഭ്രാന്ത്.

ഇന്ദുലേഖ: (ചിറിച്ചും കൊണ്ട്) ശരിതന്നെ, സംശയമില്ല.

നമ്പൂതിരിപ്പാട് : എന്താ ഇന്ദുലേഖ ഈ വിവരം 
മുമ്പ് കേട്ടിട്ടുണ്ടോ?

ഇന്ദുലേഖ: ഇല്ലാ, ഇപ്പോളറിഞ്ഞു.

നമ്പൂതിരിപ്പാട്: ഞാൻ പറഞ്ഞറിഞ്ഞു, അല്ലേ?

ഇന്ദുലേഖ: അതെ, ഇവിടുത്തെ വാക്കുകളെക്കൊണ്ട് നിശ്ചയിച്ചു.

നമ്പൂതിരിപ്പാട്: ഇന്നലെ മനയ്ക്കൽ കളി ഉണ്ടായിരുന്നു. രാമൻ്റെ ദശാസ്യൻ ബഹുവി ശേഷം തന്നെ. ഇന്ദുലേഖ രാമനെ കേട്ടിട്ടുണ്ടോ? രാമൻ, രാമൻ ശൂദ്രർ രാമപ്പണിക്കർ എന്നും പറയും. വലിയ ഊറ്റക്കാരനാണ്. രംഗശ്രീ കലശല്. മെയ്യും അങ്ങിനെ ത ന്നെ. ഇന്ദുലേഖയ്ക്ക് എനി ദിവസം പ്രതി കളി കാണാം. എനിക്കു നല്ല ഭ്രാന്താണ്. ഇശ്ശി മിക്കവാറും ദിവസം കളി ഉണ്ടാവാറുണ്ട്. ഇന്നലെ ഒരു സ്ത്രീ വേഷവും കണ്ടു. ഇയ്യിടെ ഒന്നും അങ്ങിനെ കണ്ടിട്ടില്ല. രാഘവൻ, രാഘവൻ എന്ന ഒരു ചെക്കൻ. രാഘവനെ ഇന്ദുലേഖ അറിയുമോ? അവൻ മുഖം മിനുക്കിയാൽ ഇന്ദുലേഖയുടെ മുഖം പോലെ തന്നെ. അങ്ങിനെതന്നെ - ഒരു ഭേദവുമില്ല. ഇവിടെ കളി കൂടെക്കൂടെ ഉണ്ടാവാറുണ്ടോ?

ഇന്ദുലേഖ: ഇല്ലാ.

നമ്പൂതിരിപ്പാട്: എത്ര കൊല്ലമായി ഇന്ദുലേഖ കളി കണ്ടിട്ട്?

ഇന്ദുലേഖ: നാലഞ്ചു കൊല്ലമായി എന്നു തോന്നുന്നു.

നമ്പൂതിരിപ്പാട്: ശിവ ശിവ! നാലഞ്ചു കൊല്ലമോ? ഇത്ര സമ്പത്തുള്ള ഈ വീട്ടിൽ കഥ കളി കഴിഞ്ഞിട്ടു നാലഞ്ചു കൊല്ലമോ? ആശ്ചര്യം! അതിന്റെ പരിജ്ഞാനമില്ലാഞ്ഞാൽ അത്രേ ഉള്ളൂ. പഞ്ചുവിനു പരിജ്ഞാനം ഒട്ടും ഇല്ലായിരിക്കും. പിന്നെ ഇന്ദുലേഖ എന്തു ചെയ്യും?

ഇന്ദുലേഖ: അതെ; ശരി തന്നെ.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്ക് ഇങ്കിരീസ് നല്ലവണ്ണം അറിയാമോ?

ഇന്ദുലേഖ: കുറെ പഠിച്ചു.

നമ്പൂതിരിപ്പാട് : സായ്‌വരോട് സംസാരിക്കാമോ?

ഇന്ദുലേഖ: പഠിച്ചതിന്റെ അവസ്ഥാനുസരണം ആരോടും സംസാരിക്കാം.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയെ ഞാൻ ഇശ്ശി കേട്ടിട്ടുണ്ട്. കണ്ടപ്പോൾ അതിലൊക്കം വി ശേഷം എന്റെ ഭാഗ്യം തന്നെ.

ഇന്ദുലേഖ: എന്താണ് ഭാഗ്യം - അറിഞ്ഞില്ലാ.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയെ കണ്ടതുതന്നെ ഭാഗ്യം.

ഇന്ദുലേഖ: എന്താണ് എന്നെ കാണുന്നതുകൊണ്ട് ഒരു ഭാഗ്യമെന്ന് ഞാൻ അറിയുന്നില്ലാ.

നമ്പൂതിരിപ്പാട് : ഇത്ര പറഞ്ഞാൽ മനസ്സിലാവില്ലേ?

ഇന്ദുലേഖ: പറഞ്ഞിടത്തോളം മനസ്സിലായി. പറയാത്തത് എങ്ങിനെ മനസ്സിലാവും? ഇവിടുത്തെ ഭാഗ്യമെന്നു പറഞ്ഞത് മനസ്സിലായി. എന്തു ഭാഗ്യമാണ് ഇവിടേക്ക് വരുന്നത് എന്നാണ് ഞാൻ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞില്ലാ - പറയാത്തതുകൊണ്ട് ആ

സംഗതി മനസ്സിലായതും ഇല്ല. നമ്പൂതിരിപ്പാട്: അതൊക്കെ എന്റെ ഭാഗ്യം തന്നെ എന്റെ ഭാഗ്യം തന്നെ. ഇന്ദുലേ ഖയുടെ വാക്കുസാമർത്ഥ്യം കേമം തന്നെ. എന്നെ ഒന്നു ചെണ്ടകൊട്ടിക്കേണമെന്നാണു

ഭാവമെന്നു തോന്നുന്നു.

ഇന്ദുലേഖ്: ഇവിടെ ചെണ്ടയില്ലാ. ഇവിടുന്നു ചെണ്ട കൊട്ടി കേൾക്കേണമെന്ന് എനിക്ക് താല്പര്യവുമില്ല.

നമ്പൂതിരിപ്പാട്: ഇന്ദുലേഖ ബഹു രസികത്തിയാണ്. ഇങ്ങിനെയിരിക്കണ്ടേ വാക്കുസാ മർത്ഥ്യം. എന്നെ മുമ്പ് കേട്ടു പരിചയമുണ്ടായിരിക്കും.

ഇന്ദുലേഖ: ഇല്ലാ.

നമ്പൂതിരിപ്പാട് : കേട്ടിട്ടേ ഇല്ലേ?

ഇന്ദുലേഖ: ഇല്ലാ.

നമ്പൂതിരിപ്പാട്: എൻ്റെ വർത്തമാനവും അറിയില്ലേ?

ഇന്ദുലേഖ: ഇല്ലാ.

നമ്പൂതിരിപ്പാട്: അപ്പോൾ ഞാൻ വരുന്ന വർത്തമാനവും അറിഞ്ഞില്ലേ?

ഇന്ദുലേഖ: വരുന്നുണ്ടെന്ന് ഇവിടെയാരോ ഇന്നലെയോ മറ്റോ പറഞ്ഞു കേട്ടു.

നമ്പൂതിരിപ്പാട്: അപ്പോൾ എൻ്റെ വർത്തമാനം ഇന്ദുലേഖ ആരോടും അന്വേഷിച്ചില്ലേ?

ഇന്ദുലേഖ: ഇല്ലാ.

നമ്പൂതിരിപ്പാട്: അതെന്തേ?

ഇന്ദുലേഖ ഒന്നും ഉണ്ടായിട്ടല്ല. അന്വേഷിച്ചില്ലാ - അത്രേയുള്ളു.

നമ്പൂതിരിപ്പാട്: ഞാൻ വന്നകാര്യം എന്താണെന്നു മനസ്സിലായിക്കാണുമല്ലോ?

ഇന്ദുലേഖ: ഇല്ലാ, മനസ്സിലായിട്ടില്ലാ.

നമ്പൂതിരിപ്പാട് : എന്ത്, അതും മനസ്സിലായിട്ടില്ലേ?

ഇന്ദുലേഖ: ഇല്ലാ.

നമ്പൂതിരിപ്പാട് : ഞാൻ ഇന്ദുലേഖയെ കാണാനായിട്ടുതന്നെയാണ് വന്നത്.

ഇന്ദുലേഖ: ശരി, അങ്ങിനെയായിരിക്കാം.

നമ്പൂതിരിപ്പാട്: മനവക സകല കാര്യവിചാരവും ഞാൻ തന്നെയാണ്.

എന്നു പറഞ്ഞ് നേരം നോക്കാൻ എന്നു ഭാവിച്ചു പൊൻഗഡിയാൾ മടിയിൽ നിന്ന് എടുത്തു തുറന്നു നോക്കി. അഞ്ചുമണിയായി എന്നു പറഞ്ഞു.

ഇന്ദുലേഖ: ഓ, എന്നാൽ സന്ധ്യാ വന്ദനത്തിൻ്റെ സമയമായിരിക്കും.

നമ്പൂതിരിപ്പാട് : ഹേ - അതിനൊന്നും സമയമായിട്ടില്ല. ഈ ഗഡിയാൾ ഒന്നു നോ ക്കേണമോ? എന്നു പറഞ്ഞു ഗഡിയാളും മാലച്ചങ്ങലയും കഴുത്തിലിട്ടേടത്തുന്ന് എടുത്തു കൊടുപ്പാൻ ഭാവിച്ചപ്പോൾ ഇന്ദുലേഖ വാങ്ങി "ഇതു നല്ല ഗഡിയാൾ" എന്നു പറഞ്ഞു.

നമ്പൂതിരിപ്പാട് : ഇത് എനിക്ക് മേഘദന്തൻ സായ്വ് സമ്മാനമായി കഴിഞ്ഞ കൊല്ലം ഏലമലവാരം എഴുപത്തയ്യായിരം ഉറുപ്പികയ്ക്ക് കൊടുത്തപ്പോൾ തന്നതാണ്.

മേഘദന്തൻ സായ്വ് എന്നു പറഞ്ഞപ്പോൾ ഇന്ദുലേഖ ഉറക്കെ ഒന്നു പൊട്ടിച്ചിരിച്ചു പോയി. അതിന്നുശേഷം ഗഡിയാൾ തിരിയെക്കൊടുത്തു. ഇന്ദുലേഖയുടെ ഈ ചിറിയും ഭാവവും കണ്ടപ്പോൾ ഇന്ദുലേഖയ്ക്ക് തന്നിൽ അനുരാഗം തുടങ്ങി എന്നു നമ്പൂതിരിപ്പാടും, ഈ മേഘദ ന്തൻ സായ്വിനെക്കുറിച്ച് മാധവനെഴുതുന്ന കത്തിലെഴുതണമെന്ന് ഇന്ദുലേഖയും ഏകകാ ലത്തിൽ തന്നെ നിശ്ചയിച്ചു.

നമ്പൂതിരിപ്പാട്ടിലേക്കു മോഹം അതിയായി വർദ്ധിച്ചു. എന്നിട്ട് ഈ ക്ഷമയില്ലാത്ത വിഡ്ഡി പറയുന്നു.

നമ്പൂതിരിപ്പാട് : ഇന്ദുലേഖയോടു കൂടിതന്നെ എല്ലായ്പ്പോഴും ഇരിക്കാനാണ് എനിക്കു 0220000.

ഇന്ദുലേഖ: അതു സാധിക്കാത്ത മോഹമാണെന്ന് എനിക്കു തോന്നുന്നു.

ഇത്രത്തോളം പറയുമ്പോഴേക്കു കേശവൻ നമ്പൂതിരി വെള്ളിത്തട്ടത്തിൽ മുറുക്കാനും മറ്റും എടുത്തു മുകളിലേക്ക് കയറി വന്നു.

ഇന്ദുലേഖ: എനിക്കിനി മേൽകഴുകി അമ്പലത്തിൽ പോവണം. കേശവൻ നമ്പൂതിരി ഇവിടെ ഇരിക്കൂ.

എന്നും പറഞ്ഞു വേഗം താഴത്തേയ്ക്ക് ഇറങ്ങിപ്പോയി.

പോവുമ്പോൾ ഇന്ദുലേഖ കേശവൻ നമ്പൂതിരിയുടെ മുഖത്തേക്ക് ഒന്നു നോക്കി. ആ നോ ക്ക്, കേശവൻ നമ്പൂതിരിക്ക് തൻ്റെ ശരീരത്തിന്മേൽ ഒരു ഇരുമ്പ് കോൽ പഴുപ്പിച്ചു ചൂടു വെ ച്ച പോലെ കൊണ്ടു. കേശവൻ നമ്പൂതിരി, വെറ്റിലത്തട്ടം കൊണ്ട് അവിടെ ഇളിഭ്യനായി വശായി. നമ്പൂതിരിപ്പാട്ടിലേക്ക് ആകപ്പാടെ നല്ല സുഖമായിട്ടില്ലാ - എങ്കിലും അവിടെ ത്തന്നെ ഇരുന്നു മുറുക്കി കുറെ നേരം ഇന്ദുലേഖയുടെ മുറിയിലുള്ള സാമാനങ്ങളും മറ്റും നടന്നു നോക്കി. ബുക്കുകൾ വളരെ കണ്ടു - പെണ്ണുങ്ങളെ ഇംക്ലീഷു പഠിപ്പിച്ചാൽ വളരെ ദോഷമാ ണെന്നു തീർച്ചയാക്കി.

കേശവൻ നമ്പൂതിരി: (നമ്പൂതിരിപ്പാടോട്) ഇന്ദുലേഖയ്ക്ക് വൈകുന്നേരം അമ്പലത്തിൽ പോവൽ മുടങ്ങാതെ ഉണ്ട്. അതിന്നു സമയവും മറ്റും അതി കൃത്യമാണ് ഇപ്പോൾ പോയ്ക്കളഞ്ഞത്. അതാണ്

നമ്പൂതിരിപ്പാട്: ഇന്ദുലേഖ വേഗം ഇങ്ങോട്ടു വരുമല്ലോ. വരുന്നവരെ നുമ്മൾ ഇവിടെ ത ന്നെ ഇരിക്കുക - അല്ലേ?

കേശവൻ നമ്പൂതിരി: അതു വേണ്ടെന്നു തോന്നുന്നു അത്താഴം കഴിഞ്ഞ് ഒൻപത് മണി ക്ക് ഇവിടെ വന്ന് ഇന്ദുലേഖയുടെ പാട്ടും മറ്റും കേൾക്കാം. അതല്ലെ നല്ലത്?

നമ്പൂതിരിപ്പാട്: അങ്ങിനെതന്നെ - അതാണ് നല്ലത്.

എന്നും പറഞ്ഞ് രണ്ടാളും കൂടി ചോട്ടിലേക്കു പോന്നു.

നമ്പൂതിരിപ്പാടു മുകളിൽ കേശവൻ നമ്പൂതിരിയോടുകൂടി ഇന്ദുലേഖയുടെ മാളികയിന്മേൽ സാമാനങ്ങൾ നോക്കുമ്പോൾ ചുവട്ടിൽ ഇന്ദുലേഖയും ചെറുശ്ശേരി നമ്പൂതിരിയുമായി ഒരു സം ഭാഷണം ഉണ്ടായി. ഇന്ദുലേഖ മേൽ കഴുകാൻ എന്നു പറഞ്ഞു മാളിക മുകളിൽ നിന്നിറ ങ്ങി തെക്കേ അറയിൽക്കൂടി നാലുകെട്ടിൽ കടന്നപ്പോൾ ചെറുശ്ശേരി നമ്പൂതിരി തെക്കിനി യിൽ ഒരു കസാലമേൽ താനേ ഇരിക്കുന്നതു കണ്ടു. ഇന്ദുലേഖയെ കണ്ട ഉടനെ നമ്പൂതിരി കസാലമേൽ നിന്ന് എഴുനീറ്റ് ഇന്ദുലേഖയുടെ സമീപത്തേക്ക് ചെന്നു മന്ദഹാസത്തോടു കൂടി നിന്നു. ഇന്ദുലേഖയ്ക്കു നമ്പൂതിരിയെ കണ്ടപ്പോൾ വളരെ സന്തോഷമായി എങ്കിലും എ ന്താണ് ആദ്യം പറയേണ്ടത് എന്ന് ഒന്നും തോന്നീല്ല. അപ്പോഴത്തെ സ്ഥിതി അങ്ങിനെ യാണല്ലോ. എന്നാൽ അതിസമർത്ഥനായ ചെറുശ്ശേരി നമ്പൂതിരി ഇന്ദുലേഖയുടെ സൌ ഖ്യക്കേട് ക്ഷണേന തീർത്തു.

ചെറുശ്ശേരി നമ്പൂതിരി: ഇന്നു കാണാനിടവരുമെന്നു ഞാൻ പറഞ്ഞിരുന്നില്ലാ. ഞാൻ ഈ ഗോഷ്ഠിയിൽ ഒന്നുമില്ലാ - നിർദ്ദോഷിയാണേ; എന്നെ ശങ്കിക്കരുതെ.

ഈ വാക്കുകൾ കേട്ടപ്പോൾ ഇന്ദുലേഖയ്ക്ക് മനസ്സമാധാനം വന്നു. വാക്കുകൾ ധാരാളമായി പറയാറായി.

ഇന്ദുലേഖ: എന്താണ് മുകളിൽ എഴുന്നള്ളാത്തത്? മുമ്പ് പരിചയവും സ്നേഹവുമുണ്ടായതു കൊണ്ടായിരിക്കാം. എഴുന്നള്ളീട്ടുണ്ടെന്നു കേട്ട് ഞാൻ വളരെ സന്തോഷിച്ചു.

ചെറുശ്ശേരി നമ്പൂതിരി: നമ്പൂതിരി മുകളിലേക്കു വരുമ്പോൾ എന്നെ വിളിച്ചില്ലാ. ഞാൻ ഇപ്പോൾ അദ്ദേഹത്തിൻ്റെ കൂടെ വന്നവരിൽ ഒരുവൻ്റെ സ്ഥിതിയിലാണല്ലോ. അതുകൊ ണ്ടു വിളിക്കാതെ ഒന്നിച്ചു വരണ്ട എന്നു വെച്ചതാണ്. നാളെ രാവിലെ ഏതായാലും വരാ മെന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോൾ തന്നെ കണ്ടത് എൻ്റെ ഭാഗ്യം. മാധവന് നൂറ്റമ്പത് ഉറുപ്പിക ശമ്പളമായി എന്നു കേട്ടു. വളരെ സന്തോഷമായി.

മുകളിൽ നിന്ന് ഇറങ്ങുമ്പോൾ ഇന്ദുലേഖയ്ക്കുണ്ടായിരുന്ന മൌഢ്യം സകലം തീർന്നു. മാധ വന്റെ പേരു ചെവിയിൽപ്പെട്ട ഉടനെ ഒരു രോമാഞ്ചവും അല്പം ലജ്ജയും ഉണ്ടായി. മുഖം അല്പം ഒന്നു താഴ്ത്തി മന്ദഹാസം ചെയ്യുന്നത് ചെറുശ്ശേരി നമ്പൂതിരി കണ്ടു വളരെ സന്തോഷി ക്കുകയും ഇന്ദുലേഖയുടെ അവസ്ഥയെപ്പറ്റി ബഹുമാനിക്കുകയും ചെയ്തു. ഉടനെ

ഇന്ദുലേഖ: രണ്ടു ദിവസത്തിനകത്തു മദിരാശിയിൽ നിന്നു വരുമെന്ന് എഴുത്തു വന്നിട്ടുണ്ട്. ഒരു സമയം ഈ പ്രാവശ്യം മടങ്ങിപ്പോവുമ്പോൾ ...

പിന്നെ ഒന്നും പറയാതെ കുറെ ലജ്ജിച്ചു കൊണ്ടു നിന്നു.

ചെറുശ്ശേരി നമ്പൂതിരി: മടങ്ങിപ്പോവുമ്പോൾ ഇന്ദുലേഖയും കൂടെ - അല്ലേ?

ഇന്ദുലേഖ: (മന്ദഹസിച്ചു കൊണ്ട്) അതെ. തിരുമനസ്സിന്നുമായിട്ട് സംസാരിക്കാൻ മനസ്സു ള്ള ആൾക്കു സംസാരിപ്പാനുള്ള വാക്കുകളും സംഗതികളും തിരുമനസ്സുതന്നെ വേണ്ടവിധം അറിയിച്ചും പറഞ്ഞും കൊടുക്കുന്നത് വളരെ ഉപകാരമായിരിക്കും.

ചെറുശ്ശേരി നമ്പൂതിരി: നിങ്ങൾ രണ്ടാളുടെയും കൂടെ ഞാനും മദിരാശിയിലോളം വരാം. ഇന്ദുലേഖയും മാധവനും ഭാര്യാ ഭർത്താക്കന്മാരായി അധികകാലം അതിഭാഗ്യത്തോടുകൂടി ഇരിക്കണം. എന്നാണ് എൻ്റെ ആഗ്രഹവും അനുഗ്രഹവും.

ഈ വാക്കുകൾ പറയുമ്പോൾ നമ്പൂതിരിയുടെ കണ്ണിൽ അശ്രുക്കൾ നിറഞ്ഞു വശായി. അ തിമനോഹരിയായ ഇന്ദുലേഖയ്ക്ക് ഈ അതി സുന്ദരനായ മാധവൻ തന്നെ ഭർത്താവായി കാണണമെന്നാണ് ഇവരെ രണ്ടുപേരേയും കാണുകമാത്രം ഉണ്ടായിട്ടുള്ള സാമാന്യ ബുദ്ധി കളായ എല്ലാ മനുഷ്യരുടെയും ആഗ്രഹവും അഭിപ്രായവും. എന്നാൽ ഇവരെ രണ്ടുപേരു ടെയും രൂപ സൌന്ദര്യത്തിനു പുറമെ ഇവരുടെ പഠിപ്പ്, ബുദ്ധി സാമർത്ഥ്യം, ശീലഗുണം, അന്യോന്യം ഉള്ള അനുരാഗം ഇതുകളെ വെടുപ്പായി മനസ്സിലാക്കിയിട്ടുള്ള അതി ബുദ്ധി മാനും വിദ്വാനും ആയ ചെറുശ്ശേരി നമ്പൂതിരിക്ക് ഇവരുടെ ചേർച്ചയിലും അഭ്യുദയത്തിലും അതിസന്തോഷവും അതുനിമിത്തം സന്തോഷാശ്രുക്കളും ഉണ്ടായത് ആശ്ചര്യമില്ലല്ലോ.

നമ്പൂതിരി മേൽക്കാണിച്ചപ്രകാരം പറഞ്ഞപ്പോൾ ഇന്ദുലേഖയ്ക്കും കണ്ണീർ താനേ പുറപ്പെട്ട് ഗൽഗദാക്ഷരമായി -

ഇന്ദുലേഖ: ഇവിടുത്തെ അനുഗ്രഹം ഞങ്ങൾ വളരെ ഭക്തിപൂർവ്വം എല്ലായ്പ്പോഴും കാംക്ഷി ച്ചുകൊണ്ടിരിക്കുന്നതാണ്.

ചെറുശ്ശേരി നമ്പൂതിരി: മദിരാശിയിൽ നിന്ന് ഏതു തീയതിക്ക് എത്തും എന്നു തീർച്ചയായി എഴുതിയിട്ടുണ്ടോ?

ഇന്ദുലേഖ: എനിയത്തെ ആഴ്ചയിൽ എന്നാണ് എഴുതിയിട്ടുള്ളത്. എഴുതീട്ട് ഇന്നേക്കു ര ണ്ടോ മൂന്നോ ദിവസമായി, മറ്റന്നാളോ നാലാന്നാളോ വരുമായിരിക്കാം.

ചെറുശ്ശേരി നമ്പൂതിരി: എൻ്റെ ഇവിടെ നിന്നുള്ള യാത്ര എന്നോ - പുറപ്പാടിന്റെ കാര്യം കൊണ്ടു നമ്പൂതിരി ഒന്നും മുകളിൽ നിന്നു പ്രസ്താവിച്ചിരിക്കില്ലാ. താമസിപ്പാൻ വന്നതല്ലെ.

എന്നും പറഞ്ഞു ചിറിച്ചു. ഇന്ദുലേഖയും ചിറിച്ചു.
ഇന്ദുലേഖ: എന്താണ് ഒരു ശ്രീരാമോദന്തശ്ലോകം എഴുതി അയച്ചതു നേർത്തെ?

ചെറുശ്ശേരി നമ്പൂതിരിയും ഇന്ദുലേഖയും വളരെ ചിറിച്ചു.

ഇന്ദുലേഖ: ഇവിടുന്നു കൂടെ എഴുന്നള്ളിയത് എൻ്റെ ഭാഗ്യംതന്നെ. ഞാൻ അമ്പലത്തിൽ പോയി വരാം. രാവിലെ യാത്രയില്ലെങ്കിൽ നിശ്ചയമായി അമറേത്തു കഴിഞ്ഞു മുകളിലേ ക്ക് എഴുന്നള്ളണം.

ചെറുശ്ശേരി നമ്പൂതിരി: രാവിലെ യാത്രയുണ്ടാവുമെന്നു തോന്നീല.

ഇന്ദുലേഖ ചിറിച്ചും കൊണ്ട് കുളിമുറിയിലേക്കു പോയി.

ചെറുശ്ശേരി നമ്പൂതിരി യഥാപൂർവ്വം കസാലമേൽ തന്നെ പോയി ഇരുന്നു. അപ്പോഴേക്കും മെതിയടിയുടെ ശബ്ദം കേട്ടു തുടങ്ങി. ഇന്ദുലേഖ പറഞ്ഞ വാക്കുകളും ബദ്ധപ്പെട്ടു പോന്നതും നമ്പൂതിരിപ്പാട്ടിലേക്ക് അപ്പോൾ ഒട്ടും തന്നെ സുഖമായില്ലെങ്കിലും രാത്രി ഒൻപതു മണിക്കു രണ്ടാമതു പാട്ടുകേൾക്കാനും മറ്റും മുകളിലേക്കു പോവാൻ നിശ്ചയിച്ച സന്തോഷമാണ് ഇ പ്പോൾ ഉണ്ടായിരുന്നത്. ഉടനെ ചിറിച്ചും കൊണ്ടു നാലുകെട്ടിലേക്കു വന്നു ചെറുശ്ശേരിയെ കണ്ടു.

നമ്പൂതിരിപ്പാട് : എന്താണു ചെറുശ്ശേരി തന്നെ ഇരുന്നു മുഷിഞ്ഞുവോ? മുകളിലേക്കു വരാ മയിരുന്നില്ലെ? ഇന്ദുലേഖ അതിസുന്ദരി - അതി സുന്ദരി തന്നെ. ഇങ്ങിനെ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ശിവ ശിവ! സൌന്ദര്യത്തിൻ്റെ ഒരു വിശേഷം! ഇശ്ശി ഇണ്ടനും അതിശം തന്നെ.

ചെറുശ്ശേരി നമ്പൂതിരി: ഇവിടുത്തെപ്പോലെ ഒരു പുരുഷനെ ഇന്ദുലേഖയും കണ്ടിട്ടുണ്ടായി രിക്കില്ല. ഇന്ദുലേഖയും പരിഭ്രമിച്ചിരിക്കണം. അതു ഞാൻ മുമ്പ്‌തന്നെ നിശ്ചയിച്ച കാര്യ

മാണ്.

നമ്പൂതിരിപ്പാട്: എന്താ ചെറുശ്ശേരി ഇന്നാൾ ഒരു ശ്ലോകം ചൊല്ലിയില്ലേ - രംഭയെ കണ്ടി ട്ട് രാവണൻ ഭൂമിച്ചമാതിരി - ആ ശ്ലോകം ഒന്നു ചൊല്ലൂ.

ചെറുശ്ശേരി ശ്ലോകം ചൊല്ലുന്നു.

ഇയം ബാലാ ലീലാദരഗമനലോലാളകടരാ ചലച്ചേലാചോളാ പിഹിതകുചശൈലാ വിധുമുഖീ ലസൽഫാലാ മാലാ നിപതദളിജാലാ വിഷമിത സ്മാരജ്വാലാ വ്രീളാമപഹരതി നീലാബ്ധനയനാ.

നമ്പൂതിരിപ്പാട് : ആ ശ്ലോകം ഒരു ഓലയിൽ എഴുതി എന്റെവശം തരൂ.

കേശവൻ നമ്പൂതിരി ഉടനെ ഒരു ഓലയും എഴുത്താണിയും കൊണ്ടുവന്നു. ചെറുശ്ശേരി ശ്ലോകം എഴുതി നമ്പൂതിരിപ്പാടു വശം കൊടുത്തു. ആ ഓലയും കൈയ്യിൽ പിടിച്ച് അദ്ദേഹം കുറെ നേരം നാലുകെട്ടിൽ കസാലമേൽ ഇരുന്നു. അപ്പോൾ എന്തോ കാര്യവശാൽ ഇന്ദുലേഖയുടെ അമ്മ (ലക്ഷ്മിക്കുട്ടി അമ്മ) നാലുകെട്ടിൻ്റെ വടക്കേ അറയിൽ നിന്നു പുറത്തേക്കു പോവുന്നത് നമ്പൂതിരിപ്പാടു കണ്ടു. ഇന്ദുലേഖയുടെ അമ്മയായ ലക്ഷ്മിക്കുട്ടി അമ്മ നല്ല സൌന്ദര്യമുള്ള സ്ത്രീയാണെന്നു ഞാൻ പറയേണ്ടതില്ലല്ലോ. വയസ്സും മുപ്പത്തഞ്ചേ ആയിട്ടുള്ളൂ. നമ്പൂതിരിപ്പാട് ഈ സ്ത്രീയെ കണ്ട ഉടനെ കേശവൻ നമ്പൂതിരിയോട് - “ഈ കടന്നുപോയ സ്ത്രീ ഏതാണ് കറുത്തേടം?"

കേശവൻ നമ്പൂതിരിക്ക് ഉള്ളിൽ വല്ലാതെ ഒരു ഭയം തോന്നി. ലക്ഷ്മിക്കുട്ടി അമ്മ തനിക്കു വളരെ പ്രതിപത്തിയുള്ള ഭാര്യയാണ്. ഈ നമ്പൂതിരിപ്പാട്ടിൻ്റെ സ്വഭാവം തനിക്കു നല്ല നിശ്ചയം ഉണ്ടുതാനും. കേശവൻ നമ്പൂതിരി ആകപ്പാടെ ഒന്നു ഭ്രമിച്ചു.

കേശവൻ നമ്പൂതിരി: ഇന്ദുലേഖയുടെ അമ്മയാണ്.

നമ്പൂതിരിപ്പാട് : ഓ ഹോ! കറുത്തേടത്തിൻ്റെ പരിഗ്രഹം, അല്ലേ?

കേശവൻ നമ്പൂതിരി: അതെ.

നമ്പൂതിരിപ്പാട് : എനിക്കു സംസാരിക്കണം; ഇങ്ങട്ടു വിളിക്കൂ.

കേശവൻ നമ്പൂതിരി: ഒരു വിരോധമില്ല. പാട്ടു കേൾപ്പാൻ വരുമ്പോൾ ഇന്ദുലേഖയുടെ മാളികമുകളിൽ നിന്നു കണ്ടു സംസാരിക്കാം - അതല്ലെ നല്ലത്?

ചെറുശ്ശേരി നമ്പൂതിരി: അല്ലാ, ഇപ്പോൾ തന്നെയാണു നല്ലത്. രാത്രി പാട്ടിൻ്റെ എടയിൽ എന്തു സംസാരിക്കാൻ കഴിയും?

ചെറുശ്ശേരി നമ്പൂതിരി നമ്പൂതിരിപ്പാട്ടിലെ ചോദ്യവും കേശവൻ നമ്പൂതിരിയുടെ പരിഭ്രമവും കണ്ട് ആകപ്പാടെ വളരെ രസിച്ചു. 'ഇങ്ങിനെ തന്നെ വരണം ഇളിഭ്യൻ കേശവൻ നമ്പൂ തിരി ഒന്നു ബുദ്ധിമുട്ടട്ടെ' എന്നു ചെറുശ്ശേരി നമ്പൂതിരി ഇച്ഛിച്ചു കൊണ്ടാണ് മേൽക്കാണിച്ച പ്രകാരം പറഞ്ഞത്. ഇങ്ങിനെ പറഞ്ഞതു ധ്രുതഗതിക്കാരൻ നമ്പൂതിരിപ്പാട്ടിലേക്കു വളരെ രസമായി.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി പറഞ്ഞത് ശരി. എനിക്ക് ഇപ്പോൾ തന്നെ കണ്ടു സംസാരി ക്കണം. നമുക്ക് എല്ലാം കറുത്തേടത്തിൻറെ അറയിൽ പോയി ഇരിക്കാമല്ലോ. കറുത്തേടം ആകപ്പാടെ അശേഷം ഒരു ലൌകികമില്ലാത്താളാണ്. ഇതിനു മുമ്പെ നുമ്മളെ അറയിലേ ക്കു ക്ഷണിച്ചു കൊണ്ടു പോവേണ്ടതല്ലെ ചെറുശ്ശേരി?

ചെറുശ്ശേരി നമ്പൂതിരി: സംശയമെന്താണ്, അങ്ങിനെയല്ലെ വേണ്ടത്? നോക്ക് ഇപ്പോൾ തന്നെ പോവാമല്ലൊ - അല്ലേ കറുത്തേടം?

കേശവൻ നമ്പൂതിരി: അതെ, പോവാം, അതിനെന്തു സംശയം?

എന്നു പറഞ്ഞു കേശവൻ നമ്പൂതിരി വളരെ വിഷാദത്തോടുകൂടി എഴുനീറ്റു. കൂടെത്തന്നെ നമ്പൂതിരിപ്പാടും.

നമ്പൂതിരിപ്പാട് : എന്താ ചെറുശ്ശേരി വരുന്നില്ലേ?

ചെറുശ്ശേരി നമ്പൂതിരി: ഞാൻ ഇവിടെ ഇരിക്കാം. അല്ല. വേണമെങ്കിൽ വരുന്നതിനും വിരോധമില്ല.

നമ്പൂതിരിപ്പാട് : എന്നാൽ ചെറുശ്ശേരി ഇവിടെത്തന്നെ ഇരിക്കൂ. ഞാനും കറുത്തേടവും കൂടി പോയിവരാം.

ചെറുശ്ശേരി നമ്പൂതിരി: അങ്ങിനെതന്നെ.

നമ്പൂതിരിപ്പാടും കേശവൻ നമ്പൂതിരിയും കൂടി കേശവൻ നമ്പൂതിരിയുടെ അറയിൽ കടന്നു ചെന്നു. ലക്ഷ്മിക്കുട്ടി അമ്മയെ അറയിൽ കണ്ടില്ല. ഇന്ദുലേഖയുടെ ദാസി അമ്മു അറ യിൽ നിന്ന് അടയ്ക്ക കഷണിച്ചു കൊണ്ടിരിക്കുന്നു. ഈ അമ്മു എന്ന സ്ത്രീയും കണ്ടാൽ നല്ല ശ്രീയുള്ള ഒരു സ്ത്രീയാണ്. ഏകദേശം ഇരുപത്തഞ്ച് വയസ്സ് പ്രായമുണ്ട്. കേവലം വീട്ടു പണി എടുക്കുന്ന ദാസികളുടെ കൂട്ടത്തിൽ അല്ല. ഇന്ദുലേഖയ്ക്ക് വളരെ താല്പര്യമായിട്ടാണ്. കാതിൽ ഒഴുക്കൻമാതിരി തോടകളും, കഴുത്തിൽ വെളുത്ത നൂലിന്മേൽ ചുവന്ന കല്ലുവെച്ച ഒരു പൂത്താലിയും, എല്ലായ്പ്പോഴും വെളുത്ത വസ്ത്രവും ധരിച്ചു നടക്കാനാണ് ഇന്ദുലേഖയുടെ കല്പന. ഇന്ദുലേഖയുമായുള്ള സഹവാസത്തിൽ ഇവൾക്കു വൃത്തിഗുണം വിശേഷ വിധിയാ യിട്ടുണ്ടെന്നു പറയേണ്ടതില്ലല്ലോ. നമ്പൂതിരിപ്പാട് അകത്തു തന്നെ ഉടനെ അമ്മുവെയാണ് കണ്ടത്. ഇന്ദുലേഖയുടെ അമ്മയാണെന്ന് കണ്ടപ്പോൾ നിശ്ചയിച്ചു.

നമ്പൂതിരിപ്പാട്: ഇത്ര ചെറുപ്പമാണ് കറുത്തേടത്തിന്റെ പരിഗ്രഹം. കറുത്തേടം മഹാ ഭാ ഗ്യവാൻ തന്നെ. ഇന്ദുലേഖയുടെ അമ്മയാണ് ഇത്. ഇന്ദുലേഖയോളം തന്നെ ചെറുപ്പമായി തോന്നുന്നു. അത്ഭുതം! ആശ്ചചര്യം! എത്ര വയസ്സായി? ഇങ്ങട്ടു തിരിഞ്ഞു നിൽക്കാം. എന്തിനാണ് ഒളിച്ചു നിൽക്കുന്നത്? ലക്ഷ്മി! ഇങ്ങട്ട് അടുത്തു വരു. മകൾക്ക് ഇത്ര കണ്ടില്ല ല്ലൊ. കറുത്തേടത്തിനെ കണ്ടിട്ടായിരിക്കാം ഇത്ര ലജ്ജ. ഇങ്ങട്ടു വരു.

കേശവൻ നമ്പൂതിരി: ഇന്ദുലേഖയുടെ അമ്മയല്ലാ ഇവൾ - ഇന്ദുലേഖയുടെ ദാസിയാണ്. ഇന്ദുലേഖയുടെ അമ്മ പുറത്തെങ്ങാൻ പോയിരിക്കുന്നു.

നമ്പൂതിരിപ്പാട് : ഞാൻ അന്ധാളിച്ചു. എന്നാൽ കറുത്തേടം പോയി വിളിച്ചു കൊണ്ടു വരൂ.

കേശവൻ നമ്പൂതിരി: ഞാൻ പോയിട്ട് വിളിച്ചു കൊണ്ടു വരാം.

എന്നു പറഞ്ഞു കേശവൻ നമ്പൂരി പുറത്തേക്കു പോയി. പിന്നാലെ ദാസി അമ്മുവും പുറ ത്തേക്കു കടക്കാൻ പോവുമ്പോൾ -

നമ്പൂതിരിപ്പാട്: അവിടെ നിക്കൂ, അവിടെ നിക്കൂ - ഒരു വിവരം ചോദിക്കട്ടെ. ഇന്ദുലേഖ യുടെ വിഷളിയാണ് അല്ലെ? രസികത്തിയാണു നീ. നീ വിഷളിയായിരിക്കേണ്ടവളല്ലാ. നീ മഹാ സുന്ദരിയാണ്. പോവാൻ വരട്ടെ. നിക്കൂ. നിക്കൂ.

അമ്മു: അടിയൻ മുകളിൽ പോവാൻ വഴുകി.

നമ്പൂതിരിപ്പാട് : നിനക്ക് സംബന്ധം ആരെങ്കിലും ഉണ്ടോ?

അമ്മു: ഇല്ലാ.

നമ്പൂതിരിപ്പാട് : കഷ്ടം! ഈ വീട്ടിലുള്ള പ്രവൃത്തികളെല്ലാം എടുത്ത് ഈ ഓമനയായ ദേഹത്തെ ദുഃഖിപ്പിച്ചു കാലം കഴിക്കുന്നു. ഇല്ലേ? ഇങ്ങോട്ടു വരൂ - എന്താണു കൈയിൽ, മുറുക്കാനോ?

അമ്മു: മുറുക്കാനല്ല. അടയ്ക്കു കഷണിച്ചതാണ്.

നമ്പൂതിരിപ്പാട് : ഇന്ദുലേഖയ്ക്ക് മുറുക്കുണ്ടോ?

അമ്മു: ചിലപ്പോൾ മുറുക്കാറുണ്ട്.

നമ്പൂതിരിപ്പാട് : ഇന്ദുലേഖയ്ക്ക് ആരെങ്കിലും ചുറ്റും ഉണ്ടോ? സ്വകാര്യമായിട്ടു നീ എന്നോട് പറ.

അമ്മു: ചുറ്റുമോ?

നമ്പൂതിരിപ്പാട് : ഒളിസേവ - ഒളിസേവ

അമ്മു: ഒളിസേവയോ?

നമ്പൂതിരിപ്പാട്: രഹസ്യം - രഹസ്യം

അമ്മു: അടിയൻ ഒന്നും അറിയില്ല.

നമ്പൂതിരിപ്പാട് : ഇന്ദുലേഖയെ ഞാൻ കൂട്ടിക്കൊണ്ടു പോവുമ്പോൾ നീ കൂടെത്തന്നെ വ രണം.

അമ്മു: വരാം.

എന്നും പറഞ്ഞു ചിറിച്ചും കൊണ്ട് അമ്മ അകത്തു നിന്നു കടന്നു പോയി.

കേശവൻ നമ്പൂതിരി വളരെ പരിഭ്രമത്തോടു കൂടി ലക്ഷ്മിക്കുട്ടി അമ്മയെ അന്വേഷിച്ചു പോയി. അമ്പലത്തിൽ തൊഴുതുമടങ്ങി വരുന്നതു കണ്ടു. ഒരു പച്ചച്ചിരിയോടുകൂടി അടുക്കെച്ചെന്നു.

കേശവൻ നമ്പൂതിരി: കാണണമെന്നു പറഞ്ഞ് അറയിലിരിക്കുന്നു. വേഗം ഒന്ന് അങ്ങട്ടു ചെന്നാൽ വേണ്ടില്ല.

ലക്ഷ്മിക്കുട്ടി അമ്മ: ശിക്ഷ! ഇപ്പോൾ എൻ്റെ നേരെ തിരിഞ്ഞിരിക്കുന്നുവോ?

കേശവൻ നമ്പൂതിരി: അതൊന്നുമല്ല. ഇന്ദുലേഖയുടെ അമ്മയല്ലേ. ഒന്നു കാണണം എ ന്ന് താല്പര്യം - അതുണ്ടാവുന്നതല്ലേ? നമ്പൂതിരി കാണണം എന്ന് ആവശ്യപ്പെട്ടതിൽ എന്താണു തെറ്റ്?

ലക്ഷ്മിക്കുട്ടി അമ്മ: ഒന്നുമില്ലാ; അങ്ങിനെയാവട്ടെ. മുമ്പിൽ എഴുന്നെള്ളാം. ഞാൻ വരാം.

എന്നും പറഞ്ഞു ലക്ഷ്മിക്കുട്ടി അമ്മ കേശവൻ നമ്പൂതിരിയുടെ പിന്നാലെ നടന്നു. അറയിൽ എത്താറായപ്പോൾ അമ്മു ചിറിച്ചും കൊണ്ടു പോവുന്നതും കണ്ടു. അറയുമ്മറത്തു ലക്ഷ്മിക്കുട്ടി അമ്മ നിന്നു. കേശവൻ നമ്പൂതിരി അകത്തു കടന്നു.

നമ്പൂതിരിപ്പാട് : എന്താണ്, വന്നില്ലേ?

കേശവൻ നമ്പൂതിരി: വന്നു. ഇവിടെ നില്ക്കുന്നുണ്ട്.

നമ്പൂതിരിപ്പാട് : ഇങ്ങട്ട് കടക്കാം. ധാരാളമായിട്ട് ഇങ്ങട്ടു കടക്കാമല്ലൊ.

ഇന്ദുലേഖയെ ഞാൻ കണ്ടു. ഇന്ദുലേഖയുടെ അമ്മയേയും കാണണമെന്ന് ആഗ്രഹം. ഇ ങ്ങട്ടു കടക്കാം. ഇങ്ങട്ടു കടക്കാം.

ലക്ഷ്മിക്കുട്ടി അമ്മ അകത്തു കടന്നു വാതിലിൻ്റെ പിൻഭാഗത്തു ശരീരം അല്പം മറച്ചു നിന്നു.

നമ്പൂതിരിപ്പാട്: എന്താ കറുത്തേടം, വിളക്കു വെയ്ക്കാത്തത്? വിളക്കു കൊണ്ടു വരാൻ പ ဂ.

വിളക്കു കൊണ്ടുവന്നു വാതിലിനു സമീപമായി വെയ്ക്കാൻ പറഞ്ഞു; വെച്ചു. നമ്പൂതിരിപ്പാടു നേരെയും തിരിഞ്ഞും ചാഞ്ഞും നോക്കി ലക്ഷ്മിക്കുട്ടി അമ്മയുടെ സ്വരൂപം സാമാന്യം കണ്ടു ഭ്രമിച്ചു - കലശലായി ഭ്രമിച്ചു. കേശവൻ നമ്പൂതിരിയുടെ പരിഭ്രമവും വിഷാദവും വളരെ വർദ്ധിച്ചു.

നമ്പൂതിരിപ്പാട് : കറുത്തേടത്തിൻ്റെ ഭാഗ്യം - മഹാഭാഗ്യം. ഇന്ദുലേഖയെക്കാൾ സുന്ദരി എന്നു പറയാൻ പാടില്ലല്ലൊ. ലക്ഷ്മിക്കുട്ടി എന്നാണ് പേര് അല്ലേ?

ലക്ഷ്മിക്കുട്ടി അമ്മ: അതെ.

നമ്പൂതിരിപ്പാട് : ലക്ഷ്മീ ദേവി തന്നെ - ലക്ഷ്മീ ദേവി എന്നാണ് എനി ഞാൻ വിളിക്കാൻ ഭാവം. എന്താണ് കറുത്തേടം ഒന്നും പറയാത്തത്?

കേശവൻ നമ്പൂതിരി എന്തു പറയാനാണ്! കേശവൻ നമ്പൂതിരിയുടെ കാര്യം വളരെ പരു ങ്ങലിലായി എന്നേ പറവാനുള്ളൂ. ഈ ശനി തന്റെ കാര്യം പൊക്കമാക്കുമോ എന്നൊരു വിഷാദം ശുദ്ധാത്മാവായ ഈ കേശവൻ നമ്പൂതിരിക്ക് ഉണ്ടായി. ലക്ഷ്മിക്കുട്ടി അമ്മയുടെ തൻറേടവും മിടുക്കും കേശവൻ നമ്പൂരി അറിഞ്ഞിട്ടുണ്ടായിരുന്നുവെങ്കിൽ ഈ വിഷാദം അദ്ദേഹത്തിന് ഒരിക്കലും ഉണ്ടാവുന്നതല്ലായിരുന്നു. ഈ ശുദ്ധാത്മാവിന് അതൊന്നും മ നസ്സിലായിട്ടില്ലാ. എന്തു ചെയ്യും! വെറുതെ വിഷാദിച്ചു തുടങ്ങി.

നമ്പൂതിരിപ്പാട് : സാക്ഷാൽ ലക്ഷ്മീദേവി തന്നെയാണ് - എന്താ കറുത്തേടം? കറുത്തേടം മഹാ ഭാഗ്യവാനാണ്. ഇത്ര ഒക്കെ ദ്രവ്യസ്ഥനും ശക്തനും ആയ എനിക്ക് ഇത് ഇതുവരെ സാധിച്ചില്ലല്ലൊ. കറുത്തേടം മഹാ ഭാഗ്യവാൻ തന്നെ.

കേശവൻ നമ്പൂതിരി: ഊണു കഴിക്കാൻ പോവാറായി എന്നു തോന്നുന്നു.

നമ്പൂതിരിപ്പാട്: ആയിട്ടില്ലാ. ലക്ഷ്മിക്കുട്ടി ആ വിളക്ക് അസാരം ഇങ്ങട്ട് ഒന്നു കാണിക്കൂ. ഞാൻ ഗഡിയാൾ ഒന്നു നോക്കട്ടെ.


കേശവൻ നമ്പൂതിരി വിളക്ക് എടുത്തു കാണിച്ചു. നമ്പൂതിരിപ്പാട്ടിലേക്ക് ഇത് അശേഷം രസിച്ചില്ലാ. ലക്ഷ്മിക്കുട്ടി അമ്മ വിളക്ക് എടുത്തു കാണിക്കണം എന്നായിരുന്നു ആഗ്രഹം. എങ്കിലും ഒന്നും പറഞ്ഞില്ല. ഗഡിയാൾ നോക്കി ആറരമണിയായിട്ടേ ഉള്ളൂ എന്നു പറഞ്ഞ് നമ്പൂതിരിപ്പാട് പിന്നെയും സംസാരിക്കാൻ തുടങ്ങി.

നമ്പൂതിരിപ്പാട്: ലക്ഷ്മിക്കുട്ടിക്ക് വയസ്സ് എത്രയായി?

ലക്ഷ്മിക്കുട്ടി അമ്മ: മുപ്പത്തഞ്ചാമത്തെ വയസ്സാണ് ഇത്.

നമ്പൂതിരിപ്പാട്: ചെറുപ്പം തന്നെ. കറുത്തേടത്തിൻ്റെ ഭാഗ്യം, കറുത്തേടം എങ്ങിനെ കടന്നു കൂടി ഇവിടെ?

കേശവൻ നമ്പൂതിരിക്ക് നെഞ്ഞിടിപ്പു തുടങ്ങി, 'ഈശ്വരാ! എന്റെ ഭാര്യയെ ഈ അസത്തു തട്ടിപ്പറിക്കുമോ? ആവലാതി ഞാൻ തന്നെ ഉണ്ടാക്കി തീർത്തുവല്ലോ. ഇന്ദുലേഖയെ ഇദ്ദേഹത്തിനു കിട്ടിയില്ലെങ്കിൽ എൻ്റെ ഭാര്യയെ കൊണ്ടു പൊയ്കളയുമോ? ഒരു സമയം പറ്റും എന്നു തന്നെ തോന്നുന്നു. എന്നു മറ്റും ഉള്ള വിചാരം കേശവൻ നമ്പൂതിരിക്കു കലശ ലായിത്തുടങ്ങി.

നമ്പൂതിരിപ്പാട് : ലക്ഷ്മിക്കുട്ടി മുമ്പെ സംബന്ധം കിളിമാന്നൂർ ഒരു രാജാവായിരുന്നു, അ ag?

ലക്ഷ്മിക്കുട്ടി അമ്മ: അതെ.

നമ്പൂതിരിപ്പാട്: പിന്നെയാണ് കറുത്തേടത്തിന് ശുക്രദശ വന്നത്. അല്ലേ? എന്താണ് കറുത്തേടം ഒന്നും പറയാത്തത്?

കേശവൻ നമ്പൂതിരി: ഊണു കഴിക്കാൻ വൈകുന്നുവല്ലൊ.

നമ്പൂതിരിപ്പാട്: വഴുകീട്ടില്ലാ ഏഴുമണിക്കു കഴിച്ചാൽ മതി. എൻ്റെ വെള്ളിച്ചെല്ലം ഇങ്ങട്ടു കൊണ്ടു വരാൻ പറയൂ ഗോവിന്ദനോട്.

ഗോവിന്ദൻ വെള്ളിച്ചെല്ലം കൊണ്ടു വന്നു നമ്പൂതിരിപ്പാട്ടിലെ മുമ്പിൽ വെച്ചു.

നമ്പൂതിരിപ്പാട്: ലക്ഷ്മിക്കുട്ടിക്ക് ഈ വെള്ളിച്ചെല്ലം ഒന്ന് എടുത്തു നോക്കാം.

ലക്ഷ്മിക്കുട്ടി അമ്മ വെള്ളിച്ചെല്ലം എടുപ്പാൻ വന്നപ്പോൾ ലക്ഷ്മിക്കുട്ടി അമ്മയുടം സ്വരൂപം വെളിച്ചത്തു നല്ലവണ്ണം നമ്പൂതിരിപ്പാടു കണ്ടു.

നമ്പൂതിരിപ്പാട്: അത്ഭുതം അത്ഭുതം! അതിശയം - അതിശയം തന്നെ! ആശ്ചര്യം തന്നെ! കറുത്തേടത്തിൻ്റെ ഭാഗ്യം വിശേഷം തന്നെ - അതി സുന്ദരി! എന്താ കറുത്തേടം നന്ന ഭ്രമിച്ചിട്ടാണ്, അല്ലേ? അതിനു സംശയമുണ്ടോ? ആരു ഭൂമിക്കാതിരിക്കും? സാ ക്ഷാൽ ലക്ഷ്മീ ദേവിതന്നെ. ആ ചെല്ലപ്പെട്ടി നല്ല മാതിരിയോ?

ലക്ഷ്മിക്കുട്ടി അമ്മ: ഒന്നാംന്തരം തന്നെ.

നമ്പൂതിരിപ്പാട്: വേണമെങ്കിൽ എടുക്കാം.

ലക്ഷ്മിക്കുട്ടി അമ്മ: അതിന് അസ്വാധീനം ഉണ്ടാവുമെന്ന് വാചാരിച്ചിട്ടില്ലാ.

നമ്പൂതിരിപ്പാട് : ശരി ശരി വാക്കു സാമർത്ഥ്യം അതിശം - അതിശായി പറഞ്ഞ വാക്ക് ഇങ്ങിനെ ഇരിക്കണം വാക്കു സാമർത്ഥ്യം. കറുത്തേടത്തിന്റെ ഭാഗ്യം. ഇന്ദുലേഖയ്ക്കു സൌന്ദര്യം ഉണ്ടായത് ആശ്ചര്യമല്ലാ. പക്ഷേ, വാക്കു സാമർത്ഥ്യം ഇത്ര ഇല്ലാ. അതു നിശ്ചയം. ഇന്ദുലേഖയ്ക്ക് വയസ്സ് എത്രയായി?

ലക്ഷ്മിക്കുട്ടി അമ്മ: പതിനെട്ടാമത്തെ വയസ്സാണ് ഇത്.

നമ്പൂതിരിപ്പാട് : എന്നാൽ പതിനേഴു വയസ്സിൽ പ്രസവിച്ചു അല്ലേ?

ലക്ഷ്മിക്കുട്ടി അമ്മ: അതെ.

നമ്പൂതിരിപ്പാട് : പിന്നെ കിടാങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.

ലക്ഷ്മിക്കുട്ടി അമ്മ: ഇല്ലാ.

നമ്പൂതിരിപ്പാട് : മുമ്പത്തെപ്പോലെ മനസ്സിന്നു സുഖമുണ്ടായിരിക്കയില്ലാ.

ലക്ഷ്മിക്കുട്ടി അമ്മ: മനസ്സിന്നു സുഖക്കേട് ഒന്നുമില്ലാ.

നമ്പൂതിരിപ്പാട് : രാജാവ് നല്ല യോഗ്യനായിരുന്നു അല്ലേ?

ലക്ഷ്മിക്കുട്ടി അമ്മ: നല്ല യോഗ്യനായിരുന്നു.

നമ്പൂതിരിപ്പാട് : എന്താണ് - കഷ്ടം! ഓരോ സ്ത്രീകളുടെ യോഗ്യത പോലെ ഭർത്താവിനേ യും പുരുഷന്റെ യോഗ്യതപോലെ ഭാര്യയേയും കിട്ടിക്കോളാൻ പ്രയാസം. അന്യോന്യം യോഗ്യതയായി വരണം - അതാണു വിശേഷം. അങ്ങിനെയല്ലാതെ വന്നാൽ അതു മഹാ സങ്കടമാണ്. എന്താ കറുത്തേടം ഒന്നും പറയാത്തത്?

കേശവൻ നമ്പൂതിരി: ഏഴുമണിയായി എന്നു തോന്നുന്നു.

നമ്പൂതിരിപ്പാട് : ആയിട്ടില്ലാ. എത്ര കൊല്ലമായി കറുത്തേടം സംബന്ധമായിട്ട്.

കേശവൻ നമ്പൂതിരി: ആറു സംവത്സരമായി.

നമ്പൂതിരിപ്പാട് : എന്നിട്ടും കിടാങ്ങൾ ഉണ്ടായിട്ടില്ല. അല്ലേ?

കേശവൻ നമ്പൂതിരി: അതെ.

നമ്പൂതിരിപ്പാട് : കറുത്തേടത്തിൻ്റെ ഭാഗ്യം ഓർത്തിട്ട് എനിക്ക് ബഹു അത്ഭുതം തോന്നു ന്നു. ഇന്നാൾ ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലി. അതിൽ ഒരാൾ മറ്റൊരാളുടെ ഭാര്യയെക്ക ണ്ട് അസൂയപ്പെട്ടമാതിരി പറയുന്നുണ്ട്. ശ്ലോകം എനിക്കു തോന്നുന്നില്ല. ചെറുശ്ശേരിയെ ഇങ്ങട്ടു വിളിക്കൂ.

കേശവൻ നമ്പൂതിരി ചെറുശ്ശേരിയെ വിളിക്കാൻ പോയി. ചെറുശ്ശേരി ഊണു കഴിക്കാൻ പുറപ്പെട്ടു. നമ്പൂതിരിപ്പാട്ടിലെയും കാത്തു നില്ക്കുന്നു. കേശവൻ നമ്പൂതിരി ചെറുശ്ശേരിയെ വിളിച്ചു.

ചെറുശ്ശേരി നമ്പൂതിരി: എന്താണിതു കഥ നേരം ഏഴു മണിയായല്ലോ.

കേശവൻ നമ്പൂതിരി: എൻ്റെ ചെറുശ്ശേരി! എൻ്റെ വിഡ്ഢിത്വം എന്തിനു പറയുന്നു! അതിന്റെ അകത്തു നിന്നു നമ്പൂരി ജന്മകാലം പുറത്തു വരില്ലെന്നു തോന്നുന്നു. ഞാൻ എന്തു ചെയ്യട്ടെ! എന്റെ ഗ്രഹപ്പിഴ എന്നേ പറവാനുള്ളൂ.

ചെറുശ്ശേരി നമ്പൂതിരി: ഇപ്പോൾ എന്നെ എന്തിനാണു വിളിക്കുന്നത്?

കേശവൻ നമ്പൂതിരി: എന്തോ ഒരു ശ്ലോകം ചൊല്ലുവാനാണത്രെ - ബുദ്ധിമുട്ടുതന്നെ.

ചെറുശ്ശേരി നമ്പൂതിരി: ശിക്ഷ! ഇപ്പഴ് എന്തു ശ്ലോകമാണ് ചൊല്ലുവാൻ ഉള്ളത്? ആട്ടെ ഞാൻ വരാം.

എന്നും പറഞ്ഞു ചെറുശ്ശേരി നമ്പൂരി കേശവൻ നമ്പൂരിയോടുകൂടി അകത്തുകടന്നു.

നമ്പൂതിരിപ്പാട്: ഇന്നാൾ ഒരു ദിവസം ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലിയില്ലെ. ഒരു പുരു ഷൻ മറ്റൊരു പുരുഷൻ്റെ ഭാര്യയെക്കണ്ടു വ്യസനിച്ച പ്രകാരം അതൊന്നു ചൊല്ല

ചെറുശ്ശേരി നമ്പൂതിരി: ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഭാര്യയെക്കണ്ടു വ്യസനിച്ചതോ? ഏതു ശ്ലോകമാണ്? എനിക്ക് ഓർമ്മയില്ല.

നമ്പൂതിരിപ്പാട്: ഛീ! അന്ധാളിക്കണ്ടാ. ഞാൻ പറയാം. ഒരു സ്ത്രീയുടെ മുഖം നോക്കീട്ടു ചന്ദ്രൻ ഉദിച്ചു വന്നപ്പോൾ ചന്ദ്രനു ലജ്ജയില്ലെന്നും പിന്നെ ആ സ്ത്രീയുടെ ഭർത്താവിന്റെ മുമ്പാകെ നില്ക്കുന്ന ഒരു അന്യപുരുഷനും ലജ്ജയില്ലെന്നും മറ്റും. അതു ചൊല്ലൂ.

ചെറുശ്ശേരി നമ്പൂതിരി: (ചിറിച്ചും കൊണ്ട് ശ്ലോകം ചൊല്ലുന്നു)

"കിം ബ്രുവസ്തവ പൂർണ്ണചന്ദ്രമഹതീം നിർലജ് ജതാമിദ്രുശിം യത്ത്വസ്യാമുഖമണ്ഡലേ സതി ഭവാ നപ്യജ്ജിഹീതേ പുരഃ ആവിസ് മൃത്യ കിമേതദുക്തമധുനാ യത്താദൃശീം സുന്ദരീം ഭുഞ്ജാനസ്യ പുരോ വയഞ്ച പുരുഷാ ഇത്യാസ്മഹേ നിസ്തപാഃ"

നമ്പൂതിരിപ്പാട്: ശരി, ഈ ശ്ലോകം തന്നെ. ലക്ഷ്മിക്കുട്ടിക്കു വില്പത്തി ഉണ്ടോ?

ലക്ഷ്മിക്കുട്ടി അമ്മ: രണ്ടു മൂന്നു കാവ്യങ്ങൾ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി നല്ല വിദ്വാനാണ് - ബഹു രസികനാണ്. കറുത്തേടത്തിനു
വില്പത്തിഗന്ധം കൂടി ഇല്ല. അതെ. നേർത്തെ മനസ്സിലായി, ഒരു ശ്ലോകം ചൊല്ലാൻ വയ്യ. എങ്കിലും മഹാഭാഗ്യവാൻ.

കേശവൻ നമ്പൂതിരി: എനിക്കു വില്ലത്തി ഇല്ല. ഊക്കുകഴിക്കാൻ വഴുകി; വളരെ വഴുകി.

നമ്പൂതിരിപ്പാട്: എന്നാൽ എനി പുറപ്പെടാം. ഒൻപതുമണിക്ക് മകളുടെ പാട്ടുകേൾക്കാൻ ഇങ്ങട്ടു വരും. അപ്പോൾ ലക്ഷ്മിക്കുട്ടിയേയും കാണുമല്ലൊ.

എന്നു പറഞ്ഞു പിന്നെയും ലക്ഷ്മിക്കുട്ടി അമ്മയുടെ മുഖത്തേയ്ക്ക് ആർത്തിയോടെ ഒന്നു നോ ക്കി നമ്പൂതിരിപ്പാടു പുറത്തേക്കു കടന്നു. വഴിയെ തന്നെ നമ്പൂരിമാരും കടന്നു. കുളത്തിലേ ക്കായി പുറപ്പെട്ട്, നാലുകെട്ടിൽ നിന്നു പൂമുഖത്തേക്കു കടന്നപ്പോൾ പഞ്ചുമേനോനെ കണ്ടു.

നമ്പൂതിരിപ്പാട്: പഞ്ചു അതി ഭാഗ്യവാൻ തന്നെ. ഇന്ദുലേഖയെയും പഞ്ചുവിന്റെ മകൾ ലക്ഷ്മിക്കുട്ടിയെയും കണ്ടു. തമ്മിൽ ഞാനോ നിയ്യോ സുന്ദരി എന്ന തിരക്കുള്ളതുപോലെ തോന്നും അവരുടെ സൌന്ദര്യം കണ്ടാൽ. കറുത്തേടത്തിൻ്റെ ഭാഗ്യം. രണ്ടാളും അതി സുന്ദരികൾ തന്നെ.

പഞ്ചുമേനോന് ഈ വാക്കുകൾ അശേഷം രസിചില്ല. കുറച്ചു ക്രോധവും ഉയില്ലെന്നില്ലാ എങ്കിലും അതെല്ലാം മനസ്സിൽ അടക്കി.

പഞ്ചുമേനോൻ: എനി ഊക്കുകഴിപ്പാൻ എഴുന്നള്ളാറായി എന്നു തോന്നുന്നു.

നമ്പൂതിരിപ്പാട്: അതെ; ഊക്കുകഴിച്ച് ഊൺ കഴിഞ്ഞു വേഗം വന്നു കളയാം.

നമ്പൂതിരിപ്പാടും നമ്പൂതിരിമാരും കൂടി മിറ്റത്ത് എറങ്ങിയപ്പോൾ പഞ്ചുമേനോൻ കേശവൻ നമ്പൂതിരിയെ കൈകൊണ്ടു മാടിവിളിച്ചു. കേശവൻ നമ്പൂതിരി മടങ്ങിച്ചെന്നു. പഞ്ചുമേ നോനും നമ്പൂതിരിയും കൂടി നാലുകെട്ടിൽ കടന്നു.

പഞ്ചുമേനോൻ: എന്താണ് ഇന്ദുലേഖയ്ക്ക് ബോദ്ധ്യമായോ?

കേശവൻ നമ്പൂതിരി: ബോദ്ധ്യമാവും. ബോദ്ധ്യമാവാതെ ഇരിക്കില്ല.

പഞ്ചുമേനോൻ: ആവുന്നതു പിന്നെ പറയാം ആയോ?

കേശവൻ നമ്പൂതിരി: അത് ഇപ്പോൾ ഒന്നും നിശ്ചയിക്കാറായില്ല. ബോദ്ധ്യമാവും; അ തിനു സംശയമില്ല.

പഞ്ചുമേനോൻ: തിരുമനസ്സിലെ വാക്ക് എനിക്ക് അശേഷം വിശ്വാസമാവുന്നില്ല. നേർത്തെ ത്തെ വരവു കണ്ടപ്പോൾ ഞാൻ എന്തോ വല്ലാതെ ഭ്രമിച്ചു. നമ്പൂതിരിപ്പാട് ആകപ്പാടെ ഒരു വിഡ്ഢിയാണെന്നു തോന്നുന്നു എനിക്ക്.

കേശവൻ നമ്പൂതിരി: മഹാ ധനവാനല്ലേ; അതു നോക്കണ്ടേ?

പഞ്ചുമേനോൻ: ഇന്ദുലേഖ അതൊന്നും നോക്കുന്ന കട്ടിയല്ലാ. നുമ്മളുടെ ഈ മോഹം വെറുതെ എന്നു തോന്നുന്നു. നമ്പൂതിരിപ്പാട്ടിലേക്ക് വിശേഷം പറവാൻ തന്നെ വശമില്ല. ഇന്ദുലേഖയുടെയും ലക്ഷ്മിക്കുട്ടിയുടെയും സൌന്ദര്യം എന്നോട് എന്തിനാണ് ഇങ്ങിനെ വർണ്ണിക്കുന്നത് - തുമ്പില്ലാത്ത വാക്കു പറയുന്നു ഇദ്ദേഹം.

കേശവൻ നമ്പൂതിരി: വലിയാളുകളല്ലേ; അവർക്ക് എന്തും പറയാമല്ലോ?

പഞ്ചുമേനോൻ: എന്തും പറഞ്ഞാൽ ചിലപ്പോൾ എന്തും കേൾക്കേണ്ടിയും വരും. എനിക്ക് ഇതൊന്നും രസമായില്ല. ഇന്ദുലേഖ എന്തു പറഞ്ഞു?

കേശവൻ നമ്പൂതിരി: വിശേഷിച്ച് ഒന്നും പറഞ്ഞില്ല.

പഞ്ചുമേനോൻ: പിന്നെ ആ മാളികയിൽ പോയിട്ടു നമ്പൂതിരിപ്പാട് എന്തു ചെയ്തു?

കേശവൻ നമ്പൂതിരി: വിശേഷിച്ച് ഒന്നും ചെയ്തിട്ടില്ലാ. എനിക്ക് ഊക്കു കഴിക്കാൻ വൈ കുന്നു. ഞാൻ ഊണു കഴിച്ചു വന്നിട്ട് എല്ലാം പറയാം.

പഞ്ചുമേനോൻ: ഒന്നും പറയാനില്ല. ഈ കാര്യം ഈ ജന്മം നടക്കുകയില്ല. പിന്നെ എന്തി നാണ് ഈ ഗോഷ്ഠികൾ കാണിക്കുന്നത്?

എന്നു പറഞ്ഞു പഞ്ചുമേനോൻ അകത്തേക്കും കേശവൻ നമ്പൂതിരി കുളപ്പുരയിലേക്കും പോയി.

പഞ്ചുമേനോനും കേശവൻ നമ്പൂതിരിയും തമ്മിൽ മേൽകാണിച്ച പ്രകാരം സംസാരിച്ചിരു ന്നപ്പോൾ നമ്പൂതിരിപ്പാടും ചെറുശ്ശേരിയും കൂടി കുളപ്പുരയിലേക്കു പോകുംവഴി ചെറുതായി ഒരു സംഭാഷണം ഉണ്ടായി.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി! എനിക്ക് ഇന്ദുലേഖയെക്കാൾ ബോധിച്ചത് അവളുടെ അമ്മ യെയാണ് വാക്കു സാമർത്ഥ്യം കടുകട്ടി, കണ്ടാലോ? - ചെറുശ്ശേരി കണ്ടില്ലേ?

ചെറുശ്ശേരി നമ്പൂതിരി: ഞാൻ കണ്ടു. നല്ല സൌന്ദര്യമുണ്ട്. പ്രായം കൊണ്ടും ബഹുയോ ജ്യത.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്ക് ഞാൻ യോജ്യത ഇല്ലെന്നോ?

ചെറുശ്ശേരി നമ്പൂതിരി: ചെഛെ, അതു ഞാൻ പറയില്ലാ. ആ ഭാഗം ഇരിക്കട്ടെ - അതു സ്വ ന്തമായതല്ലെ; കരസ്ഥമായല്ലൊ. പിന്നെ ഇന്ദുലേഖ യോജ്യത ഉണ്ടോ ഇല്ലയോ എന്നു നിശ്ചയിച്ചിട്ട് എനി ആവശ്യമില്ലല്ലോ.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയുടെ കാര്യം തീർച്ചയായോ? പഞ്ചു വല്ലതും ചെറുശ്ശേരിയോടു പറഞ്ഞുവോ?

ചെറുശ്ശേരി നമ്പൂതിരി: പഞ്ചു എന്തിനു പറയുന്നു? അത് ഉറച്ച കാര്യമല്ലേ? അങ്ങിനെയല്ലേ വരാൻ പാടുള്ളൂ?

നമ്പൂതിരിപ്പാട് : അങ്ങിനേ വരാൻ പാടുള്ളൂ. എങ്കിലും ഒരു ശങ്ക ശങ്ക ഇല്ലെന്നു തന്നെ പറയാം.

ചെറുശ്ശേരി നമ്പൂതിരി: അതു ശരി - ഇവിടുത്തെ ഭ്രമം.

ശങ്കയില്ലാത്ത കാര്യത്തിൽ ഒരു ഭ്രമം അത്രേ പറയാനുള്ളൂ.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയുടെ കാര്യം അങ്ങിനെ ഇരിക്കട്ടെ. ലക്ഷ്മിക്കുട്ടിയുടെ അവസ്ഥ വിചാരിക്കൂ - കറുത്തേടത്തിൻ്റെ ഭാഗ്യം നോക്കൂ.

ചെറുശ്ശേരി നമ്പൂതിരി: അതാണു ഞാനും പറയാൻ വിചാരിക്കുന്നത്. കറുത്തേടത്തിന്റെ ഒരു ഭാഗ്യ വിശേഷം വളരെത്തന്നെ.

നമ്പൂതിരിപ്പാട്: കറുത്തേടം വേളി കഴിച്ചിട്ടുണ്ടോ?

ചെറുശ്ശേരി നമ്പൂതിരി: ഇല്ല

നമ്പൂതിരിപ്പാട്: ഈ അസത്തിന് വേളി കഴിക്കരുതേ?

ചെറുശ്ശേരി നമ്പൂതിരി: ആ അസത്തു വേളി കഴിക്കില്ലെന്നു തോന്നുന്നു.

നമ്പൂതിരിപ്പാട് : ലക്ഷ്മിക്കുട്ടിയുടെ അടുക്കെ പാടുകിടക്കുകയേ ഉള്ളൂ.

ചെറുശ്ശേരി നമ്പൂതിരി: അത്രേ ഉള്ളൂ.

നമ്പൂതിരിപ്പാട്: എന്നാൽ ലക്ഷ്മിക്കുട്ടിക്ക് ഇയ്യാളെ ലേശം ഭ്രമമില്ല. അതു ഞാൻ ക്ഷ ണേന നിശ്ചയിച്ചു.

ചെറുശ്ശേരി നമ്പൂതിരി: ഇവിടുത്തെ ബുദ്ധിവലിപ്പം അറിവുള്ള എന്നോട് ഇത്ര പറയണോ? ഞാൻ അത് അപ്പോൾ തന്നെ മനസ്സിലാക്കിയിരിക്കുന്നു. ഇവിടുത്തെ സ്വരൂപം കണ്ണിൻ മുമ്പിൽ വെച്ചുംകൊണ്ട് ഒരു സ്ത്രീക്ക് തനിക്ക് എത്ര ആസക്തിയുള്ള പുരുഷനായാലും അവനെ കണ്ടിട്ട് ലേശം പോലും അനുരാഗ ചേഷ്ടകൾ ഉണ്ടാകില്ലെന്ന് എനിക്കു പൂർണ്ണ ബോദ്ധ്യമാണ്.

നമ്പൂതിരിപ്പാട്: ലക്ഷ്മിക്കുട്ടി എന്നെ കണ്ടിട്ടു കുറച്ചു ഭ്രമിച്ചിട്ടുണ്ട്.

ചെറുശ്ശേരി നമ്പൂതിരി: അതിന് എനിക്ക് സംശയമില്ല.

നമ്പൂതിരിപ്പാട്: എന്നാൽ അതിനെന്തു വിദ്യ?

ചെറുശ്ശേരി നമ്പൂതിരി: ഏതിന്?

നമ്പൂതിരിപ്പാട് : ആ ഭ്രമം നിവൃത്തിക്കാൻ.

ചെറുശ്ശേരി നമ്പൂതിരി: അതിനു പലേ വിദ്യകളും ഇല്ലേ? എനി ലക്ഷ്മിക്കുട്ടിയെ കാണേ ണ്ടെന്നു വെച്ചേക്കണം.

നമ്പൂതിരിപ്പാട് : എന്തുകഥയാണ് ചെറുശ്ശേരി പറയുന്നത്? അങ്ങിനെ ഭ്രമം മാറ്റുന്നതാ യാൽ ഇവിടെ നോം ഇപ്പോൾ വരണോ?

ചെറുശ്ശേരി നമ്പൂതിരി: ഇവിടെ വന്നത് ഇന്ദുലേഖയെ ഭ്രമിച്ചിട്ടല്ലേ?

നമ്പൂതിരിപ്പാട്: അതെ; വന്നതിൻ്റെ ശേഷം ലക്ഷ്മിക്കുട്ടിയിലും ഭ്രമം.

ചെറുശ്ശേരി നമ്പൂതിരി: എന്നാൽ അമ്മയേയും മകളേയും ഒന്നായി ബാന്ധവിക്കാമെന്നോ? അതു വെടിപ്പുണ്ടോ?

നമ്പൂതിരിപ്പാട് : ബാന്ധവം ഇന്ദുലേഖയെ തന്നെ, എന്നാൽ -

ഇത്രത്തോളം പറയുമ്പോഴേക്കു കേശവൻ നമ്പൂരി കുളപ്പുരയിൽ നമ്പൂതിരിപ്പാട്ടിലെ സ മീപം എത്തി. പിന്നെ ഇതിനെക്കുറിച്ച് നമ്പൂതിരിപ്പാട് ഒന്നും സംസാരിച്ചില്ലാ. ഊക്കു കഴിഞ്ഞ് അമ്പലത്തിൽ തിരുമുറ്റത്തിൽ ചന്ദ്രികയിൽ നിന്നു. നമ്പൂതിരിപ്പാട്ടിലേക്ക് ലക്ഷ്മിക്കുട്ടി അമ്മയുടെ ഓർമ്മ വിട്ടു. മനസ്സിൽ കഠിനമായി തറച്ചു പോയിട്ടുള്ള വിചാരം തന്നെ സ്വഭാവേന വന്നു. ഇന്ദുലേഖയെപ്പോലെ ഒരു സ്ത്രീയെ നമ്പൂതിരിപ്പാടു കണ്ടിട്ടി ല്ല. തൽക്കാലം വേറെ ഓരോ സ്ത്രീകളെ കാണുമ്പോൾ ശുദ്ധവിടനായ ഇദ്ദേഹത്തിന് ഭ്രമം ഉണ്ടായി എങ്കിലും സ്വസ്ഥമായി ചന്ദ്രികയിൽ നില്ക്കുമ്പോൾ തരണീമണിയായ ഇന്ദുലേഖയുടെ വിചാരം തന്നെയാണ് ഉണ്ടായത്. ഇന്ദുലേഖയെ വിചാരിച്ചു വിചാരിച്ച് ഗോവിന്ദനെ വിളിച്ച്, രംഭയെ കണ്ടു ഭൂമിച്ച സംഗതിയെപ്പറ്റി ശ്ലോകം എഴുതിയ ഓല ഗോവിന്ദൻപക്കൽ കൊടുത്തിട്ട് -

നമ്പൂതിരിപ്പാട് : ഈ ഓല ഞാൻ തന്നതാണെന്നു പറഞ്ഞ് ഇന്ദുലേഖയുടെ മാളകയിൽ പോയി ഇന്ദുലേഖയുടെ കൈയിൽ കൊടുക്കു.

ഗോവിന്ദൻ ഉടനെ എഴുത്തും കൊണ്ട് ഇന്ദുലേഖയുടെ മാളികയിന്മേൽ ചെന്നു. അപ്പോൾ ഇന്ദുലേഖ ഊണു കഴിഞ്ഞു മാളികയിലേക്കു കയറി വരുന്നു.

ഗോവിന്ദൻ: ഒരു തിരുവെഴുത്തു തന്നയച്ചിട്ടുണ്ട് തമ്പുരാൻ. ഇവിടെ തരുവാൻ കല്പനയാ യിരിക്കുന്നു.

ഇന്ദുലേഖ: (കാര്യം മനസ്സിലായെങ്കിലും കഠിനദേഷ്യത്തോടെ) ഏതു തമ്പ്രാൻ? എന്തെഴു তোত)?

ഇന്ദുലേഖയുടെ മുഖത്ത് അപ്പോൾ ഉണ്ടായിരുന്ന കോപരസം കണ്ടിരുന്നാൽ ആ രസത്തി ലും ആ മുഖം അതികാന്തം തന്നെ എന്ന് എല്ലാവരും പറയും.

ഗോവിന്ദൻ: മൂർക്കില്ലാത്ത മനയ്ക്കൽ തമ്പുരാൻറെ തിരുവെഴുത്താണ്.

ഇന്ദുലേഖ: എനിക്ക് എഴുതുവാൻ അദ്ദേഹത്തിന് അവകാശമില്ലാ. ഞാൻ വാങ്ങുകയില്ലാ എന്നു പറഞ്ഞേക്കൂ.

എന്നും പറഞ്ഞ് ക്ഷണേന തൻ്റെ അറയിലേക്കു കടന്നു പോയി.

ഗോവിന്ദൻ ഇളിഭ്യനായിക്കൊണ്ട് എഴുത്തു മടിയിൽ മൂടിവെച്ചു നമ്പൂരിപ്പാട്ടിലെ അടുക്കെ വന്നു. അപ്പോൾ നമ്പൂതിരിപ്പാടു പലേ ആളുകളോടും കൂടി അമ്പലത്തിന്റെ തിരുമുറ്റത്തുത ന്നെ നിന്നിരുന്നു. ഗോവിന്ദനെ കണ്ടപ്പോൾ ആ നിന്നെടത്തു നിന്നുതന്നെ ഗോവിന്ദനോട് ഒറക്കെ വിളിച്ചു ചോദിക്കുന്നു.

ഗോവിന്ദാ! ആ എഴുത്ത് ഇന്ദുലേഖയ്ക്കു കൊടുത്തുവോ?"

ഗോവിന്ദൻ വളരെ വിഷണ്ണനായി എന്താണു മറുപടി പറയേണ്ടത് എന്ന് അല്പം ശങ്കിച്ചു. ഒടുവിൽ പറഞ്ഞ് ഉടനെ അവിടെ നിന്നുപോയി. പിന്നെയും അവിടെ നിന്നാൽ വേറെ യും ചോദ്യങ്ങൾ ഉണ്ടാവുമെന്ന് ഓർത്ത ഗോവിന്ദൻ ഓടിക്കളഞ്ഞതാണ്. നമ്പൂതിരിപ്പാട് ഒൻപതുമണി ആയില്ലല്ലൊ എന്നു വിചാരിച്ചും കൊണ്ട് കുളപ്പുരയിൽ എണ്ണതേപ്പാൻ പോ യപ്പോൾ ഗോവിന്ദനും കൂടെപ്പോയി എഴുത്തു മടിയിൽ നിന്ന് എടുത്ത് സ്വകാര്യമായി പറ
യുന്നു:

ഗോവിന്ദൻ: നേർത്തെ അടിയൻ തിരുവെഴുത്തു കൊടുത്തു എന്ന് ഉണർത്തിച്ചത് കള വാണ്. എഴുത്ത് ഇതാ. കുന്ദലേഖാ എഴുത്തു വാങ്ങില, തമ്പ്രാന് കുന്ദലേഖയ്ക്ക് എഴുതാൻ ആവശ്യമില്ലെന്നും തിരുവെഴുത്ത് വാങ്ങില്ലെന്നുമാണ് പറഞ്ഞത്. നേർത്തെ അരുളി ചെ യ്തപ്പോൾ വേറെ ആളുകൾ ഉണ്ടായിരുന്നതിനാൽ അടിയൻ കൊടുത്തു എന്നു കളവായി ഉണർത്തിച്ചതാണ്.

നമ്പൂതിരിപ്പാട്: മഹാ വിഡ്ഢി! കുന്ദലേഖയല്ലാ - ഇന്ദുലേഖ എന്നാണു പേര്. നേർത്തെ നീ ഓല കൊടുത്തു എന്നു കളവു പറഞ്ഞത് നന്നായി. അങ്ങിനെ സദൃശമായി പറയണം - ഇതാണു ഗോവിന്ദനോട് എനിക്കുള്ള ഇഷ്ടം.

ഗോവിന്ദൻ: ആ.

നമ്പൂതിരിപ്പാട്: വിഡ്ഢി - പിന്നെയും കുന്ദലേഖ എന്നു പറയല്ല. “ഇന്ദുലേഖ" - "ഇ"ന്ദുലേഖ എന്നു പറയൂ.

ഗോവിന്ദൻ: റാൻ - അടിയനു തെറ്റിപ്പോയി. ആ. ഇന്ദ്രലേഖ ...

നമ്പൂതിരിപ്പാട്: പടുവങ്കാ! ഇളിഭ്യരാശി! ഇന്ദ്രലേഖയല്ല. "ഇന്ദുലേഖ" എന്നു പറയൂ.

ഗോവിന്ദൻ: റാൻ - ആ ഇന്ദുലേഖ വളരെ കുറുമ്പ്‌കാരിയാണെന്ന് അടിയനു തോന്നി.

നമ്പൂതിരിപ്പാട് : ആവട്ടെ, നീ ഇന്ദുലേഖയുടെ അമ്മയെ കണ്ടുവോ? അതിശാണു മുഖം! ബഹു സുന്ദരി. അവൾക്ക് എന്നെ ബഹു ഭ്രമമായിരിക്കുന്നു. കറുത്തേടത്തിൻ് ഭാര്യയാണ്.

ഗോവിന്ദൻ: അപ്പോൾ ഇന്ദുലേഖയ്ക്ക് തിരുമനസ്സിലെ ഭ്രമമില്ലേ?

നമ്പൂതിരിപ്പാട്: ഇന്ദുലേഖ ഇങ്കിരിയസ്സും മറ്റും പഠിച്ച വല്ലാത്ത ഒരു മാതിരിയായി കാണു ന്നു. ഇന്ദുലേഖയുടെ അമ്മ അങ്ങിനെയൊന്നുമല്ലാ. ബഹു വാക്കു സാമർത്ഥ്യം. നീ ആ വെള്ളിച്ചെല്ലം ഇങ്ങട്ട് എടുത്തുകൊണ്ടു വന്നില്ലേ?

ഗോവിന്ദൻ: അടിയൻ അപ്പോൾത്തന്നെ ഇങ്ങട്ട് എടുത്തുകൊണ്ടു വന്നു മഠത്തിൽ വച്ചു.

നമ്പൂതിരിപ്പാട് : മിടുക്കാ! രസികാ! ഇതാണ് എനിക്കു ഗോവിന്ദനെ ഇത്ര താൽപര്യം. ഞാൻ വെള്ളിച്ചെല്ലം ലക്ഷ്മിക്കുട്ടിയോട് എടുത്തോളാൻ പറഞ്ഞു. ഇതിന് അസ്വാധീനമി ല്ലെന്നു ലക്ഷ്മിക്കുട്ടിയും പറഞ്ഞു. ഒരു സമയം നീ അത് അവിടെ ഇട്ടു പോന്നിട്ടു ലക്ഷ്മിക്കുട്ടി
തന്റേതാക്കി എടുത്തുവയ്ക്കുമോ എന്നു ഞാൻ വിഷാദിച്ചു.

ഗോവിന്ദൻ: അടിയൻ കുറെകാലമായില്ലേ ഇവിടുത്തെ കല്ലരി തിന്നുന്നു. ഇതൊക്കെ അടിയനു നല്ല നിശ്ചയമില്ലേ.

ഇങ്ങിനെ ഗോവിന്ദനുമായി സല്ലപിച്ചുകൊണ്ടു നമ്പൂതിരിപ്പാട് തേച്ചു കുളിക്ക് ആരംഭിച്ചു. നമ്പൂതിരിപ്പാട് കുളപ്പുരയിൽ എണ്ണ തേച്ചുകൊണ്ടിരിക്കുമ്പോൾ കേശവൻ നമ്പൂതിരിയും ചെറുശ്ശേരി നമ്പൂതിരിയും കൂടി മഠത്തിൻ്റെ കോലായ്മൽ ഇരുന്ന് ഒരു സംഭാഷണം ഉ ണ്ടായി. കേശവൻ നമ്പൂതിരിക്ക് പല പ്രകാരേണയും മനസ്സിൽ വിഷാദം ഉണ്ടായിരുന്നു. അസംഗതിയായി തൻ്റെ ഭാര്യയെ നമ്പൂതിരിപ്പാടു കണ്ടെത്തി. സുന്ദരിയാണു തന്റെ ഭാര്യ എന്നുള്ളതിലേക്കു സംശയമില്ല. തൻ്റെ അഭിപ്രായത്തിൽ നമ്പൂതിരിപ്പാടും അതി സുന്ദരൻ എന്നുതന്നെയാണ്. പിന്നെ നമ്പൂതിരിപ്പാട് അതിധനവാൻ കുബേരൻ. ലക്ഷ്മിക്കുട്ടിക്ക് ഇദ്ദേഹത്തിൽ ഭ്രമം ഉണ്ടായാലോ? പഞ്ചുമേനോൻ സമ്മതിക്കുമോ എന്നുള്ളതിന് വാദമി ല്ല. “നമ്പൂരിപ്പാട് സംബന്ധം ആവണം എന്നു പറയുന്നു. അദ്ദേഹം വലുതായ ഒരാളല്ലേ! അതിന് ഇവിടുന്ന് വിരോധം പറയരുതെന്നു പഞ്ചുമേനോൻ എന്നെ വിളിച്ചു പറഞ്ഞാൽ ഞാൻ എന്തു ചെയ്യും. ഈശ്വരാ! ഞാൻ സമ്മതിച്ചാൽ എന്ത്, സമ്മതിച്ചില്ലെങ്കിൽ എന്ത്? കാര്യം നടക്കും. നമുക്ക് ഇല്ലത്തേക്കും പോവാം. ശൂദ്രസ്ത്രീകളെ ഭാര്യയാക്കിയാൽ ഇങ്ങിനെ ഓരോ ആപത്തുകൾ വന്നേക്കാം." ഇങ്ങിനെ എല്ലാം കുറേനേരെ ആ സാധു കേശവൻ നമ്പൂതിരി വിചാരിക്കും. പിന്നെ ലക്ഷ്മിക്കുട്ടിയുടെ മുഖവും ശരീരവും എല്ലാം കൂടി ഒന്നു വിചാരിക്കും. "കഷ്ടമേ വല്ല ആപത്തും നമുക്കു വന്നു നേരിടുമോ? ഇല്ലാ അതുണ്ടാവുന്നതല്ലാ. ഇന്ദുലേഖയ്ക് സംബന്ധത്തിനു വന്നിട്ട് ഇന്ദുലേഖയുടെ അമ്മയെ ബാന്ധവിച്ചു കൊണ്ടു പോയി എന്നു വരുമോ? അങ്ങിനെ വരാൻ പാടില്ല" എന്നു വിചാരിച്ചു ധൈര്യപ്പെടും. ഇങ്ങിനെ തിരിച്ചും മറിച്ചും വിചാരിക്കും. വിചാരിച്ച് വിചാരിച്ച് ഈ ശുദ്ധാത്മാവിന് ഈ വിചാരം പോയി മറ്റൊരു വിചാരം തുടങ്ങി. "ഒമ്പത് മണിക്ക് പാട്ട് ഉണ്ടാവുമെന്ന് ഈ നമ്പൂതിരിപ്പാടോട് പറഞ്ഞു പോയല്ലോ. എനി ഇന്ദുലേഖ പാടിയില്ലെങ്കിലോ? വീണപ്പെട്ടി വായിച്ചില്ലെങ്കിലോ? അതിദുർഘടമായി തിരുമല്ലൊ. ഇങ്ങിനെ വന്നാൽ എന്തു നിവൃത്തി?" എന്ന ആലോചനയാണ് പിന്നെ ഉണ്ടായത്. ആലോചിച്ച് ആലോചിച്ച് ഒരു വഴിയും കാണാതെ മേൽപ്പോട്ടു നോക്കിക്കൊണ്ടിരിക്കു മ്പോൾ ചെറുശ്ശേരി നമ്പൂതിരി അടുക്കെ വന്നിരുന്നു.

ചെറുശ്ശേരി നമ്പൂതിരി: എന്താണു കറുത്തേടത്തിന് ഒരു കുണ്ഠിതം ഉള്ളതുപോലെ കാണു mo?

കേശവൻ നമ്പൂതിരി: (ഒരു പച്ചച്ചിറിയോടു കൂടി) കുണ്ഠിതം ഒന്നുമില്ലാ. എന്തു കുണ്ഠിതം? കുണ്ഠിതത്തിന് ഒരു കാരണവുമില്ലാ.

ചെറുശ്ശേരി നമ്പൂതിരി: പിന്നെ എന്താണ് ദീർഘാലോചന?

കേശവൻ നമ്പൂതിരി: ഒന്നുമില്ലാ; ഇന്നത്തെ പാട്ടിൻ്റെ കാര്യം ആലോചിച്ചു. നേരം എട്ടര മണി കഴിഞ്ഞു.

ചെറുശ്ശേരി നമ്പൂതിരി: എന്താണ് പാട്ടിന് തടസ്ഥം ഒന്നും ഉണ്ടാകയില്ലല്ലോ?

കേശവൻ നമ്പൂതിരി: എന്താണ് തടസ്ഥം - ഒന്നും ഇല്ലാ. ഒരു തടസ്ഥവും ഇല്ലാ. ഇന്നു രാത്രി ഒൻപത് മണിക്ക് പാട്ടുണ്ട്. ചെറുശ്ശേരിക്കും മുകളിൽ വരാം. ഇന്ദുലേഖ അസാധാര ണയായി രാത്രികളിലൊക്കെ പാടാറുണ്ട്. ചിലപ്പോൾ വീണപ്പെട്ടിയും വായിക്കും. വളരെ ദുർലഭം ദിവസമേ പാട്ട് ഇല്ലാതെയുള്ളൂ. ഇന്നു പാട്ടുണ്ടാവാതിരിക്കില്ല. എല്ലാവർക്കും പോയി കേൾക്കാം. അതിന് ഇന്ദുലേഖയ്ക്ക് വിരോധം ഒന്നും ഇല്ലാ. ഇന്നു പാട്ടുണ്ടാവാ തിരിക്കില്ലാ. നമ്പൂതിരിയും മറ്റും ഉള്ളതല്ലേ?

ചെറുശ്ശേരി നമ്പൂതിരി: പാട്ടുണ്ടായെങ്കിൽ ഞാനും വരാം കേൾക്കാൻ.

കേശവൻ നമ്പൂതിരി: പാട്ടുണ്ടാവും; സംശയമില്ല.

കേശവൻ നമ്പൂതിരിക്കു നല്ല ഒന്നാന്തരം സംശയം ഉണ്ട്. എന്നാലും നേമത്തെ പതിവ് ഇല്ലാതിരിക്കില്ലാ എന്ന് ഈ ശുദ്ധാത്മാവിനു പിന്നെയും ഒരു വിശ്വാസം. ഇന്ദുലേഖയോടു ചോദിപ്പാനോ ഇന്ദുലേഖയുടെ മുഖത്ത് നോക്കാനോ ഇയാൾക്കു ധൈര്യവും ഇല്ലാ. കേശ വൻ നമ്പൂതിരി വലിയ കുഴക്കിലായി അങ്ങിനെ ഓരോന്നു വിചാരിച്ചു. ഒടുവിൽ -

കേശവൻ നമ്പൂതിരി: ഇന്നു പാട്ട് ഉണ്ടാവും; ഉണ്ടാവാതിരിക്കില്ലാ. നമ്പൂതിരിയും മറ്റും ഉള്ളതല്ലേ?

ചെറുശ്ശേരി നമ്പൂതിരി: എന്താണിത്ര ഒരു പരിഭ്രമം കറുത്തേടത്തിന്? പാട്ടുണ്ടാവും, അതു നമുക്കു കേൾക്കുകയും ചെയ്യാം - എന്നല്ലെ തീർച്ച?

കേശവൻ നമ്പൂതിരി: ചെറുശ്ശേരിക്ക് വല്ല ശങ്കയും തോന്നുന്നുണ്ടോ?

ചെറുശ്ശേരി നമ്പൂതിരി: ശിക്ഷ! എനിക്ക് എന്തു ശങ്കയാണു തോന്നുവാൻ - കറുത്തേടമല്ലേ ഒക്കെ ശട്ടം ചെയ്തത്.

കേശവൻ നമ്പൂതിരി: ഛീ! ഛീ! ഞാൻ ഒന്നും ശട്ടം ചെയ്തിട്ടില്ല. ഞാൻ എന്തു ശട്ടം ചെയ്യാനാണ്? ഇന്ദുലേഖ രാത്രി വീണപ്പെട്ടി പതിവായി വായിക്കാറുള്ളതുപോലെ ഇന്നും വായിക്കും. അപ്പോൾ കേൾക്കാമെന്നു മാത്രമേ ഞാൻ നമ്പൂതിരിയോടും പറഞ്ഞിട്ടുള്ളൂ.

ചെറുശ്ശേരി നമ്പൂതിരി: എങ്ങിനെ എങ്കിലും ആവട്ടെ, ഇപ്പോൾ കറുത്തേടത്തിന് അതിനെ ക്കുറിച്ച് എന്താണ് ഒരു പരിഭ്രമം?

കേശവൻ നമ്പൂതിരി: പരിഭ്രമം ഒന്നുമില്ലാ യാതൊന്നുമില്ലാ. എന്നാൽ ഞാൻ പറ ഞ്ഞത് നമ്പൂതിരി തെറ്റായി ധരിക്കുമോ എന്ന് ഒരു ശങ്ക. ഇന്നു പാട്ടുണ്ടാവാതെ ഇരിക്ക യില്ല. പിന്നെ എന്തിനാണ് ശങ്കിക്കുന്നത്? ശങ്കിക്കാൻ എടയില്ലെന്ന് എനിക്കുതന്നെ തോന്നുന്നു.

ചെറുശ്ശേരി നമ്പൂതിരി: ആട്ടെ, നമ്പൂതിരിയെ കണ്ടിട്ട് ഇന്ദുലേഖയ്ക്ക് അനുരാഗം ഉണ്ടായോ? ആ കഥ കേൾക്കട്ടെ.

കേശവൻ നമ്പൂതിരി: ഇന്ദുലേഖയ്യോ?

ചെറുശ്ശേരി നമ്പൂതിരി: അതെ; ഇന്ദുലേഖയ്ക്ക്.

അപ്പോൾ കേശവൻ നമ്പൂതിരിയുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു. മുഖത്ത് ഒരു ക ട്ടാരം കൊണ്ടു കുത്തിയാൽ ഒരു തുള്ളി ചോര കാണുകയില്ലാ. കുറെ നേരം ഒന്നും മിണ്ടാതെ നിന്നു. ഒടുവിൽ

കേശവൻ നമ്പൂതിരി: ഇന്ദുലേഖയ്ക്ക് അനുരാഗം - അനുരാഗം - എന്തോ എനിക്ക് ഒന്നും മനസ്സിലാവുന്നില്ലാ. ഇങ്കിരീയസ്സു പഠിച്ച സ്ത്രീകളുടെ സ്വഭാവം നോക്കൊന്നും മനസ്സിലാവി ല്ല എന്ന് എനിക്ക് ഇപ്പോൾ ബോദ്ധ്യമായി. പഞ്ചുമേനോൻ ഈ ത്രിഭുവനത്തിൽ ഒരാളെ പേടിയില്ലാത്താളാണ്. അയാൾ തൻ്റെ പൌത്രിയായ ഈ ചെറുപെങ്കിടാവിനെ പേടിച്ചു കിടുകിടെ വിറയ്ക്കുന്നു. നമ്പൂതിരി മഹാ കേമനായിട്ടുള്ള ആളല്ലേ. അദ്ദേഹത്തെ കണ്ടാലെ ങ്കിലും ഒന്ന് ഒതുങ്ങുമെന്ന് ഞാൻ വിചാരിച്ചു പോയി. ഇതു തെറ്റായ ധാരണയാണെന്ന് എനിക്ക് ഇപ്പോൾ കുരശ്ശെ തോന്നിതുടങ്ങി. എന്തോ നിശ്ചയിക്കാറായിട്ടില്ല. എനിക്ക് ഇങ്കിരിയസ്സുമാതിരി ഒന്നും നിശ്ചയമില്ല. ചെറുശ്ശേരി. സർക്കാരാളുകളിൽ നൂൽക്കമ്പിനി തിരിക്കുന്ന ഒരു സായ്‌വിനെ മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ.

ചെറുശ്ശേരി ഇതുകേട്ട് വല്ലാതെ ഉറക്കെ ചിറിച്ചു പോയി. ഒരു നിമിഷം ഒന്നായിച്ചിറിച്ച

ശേഷം:

ചെറുശ്ശേരി നമ്പൂതിരി: നമ്പൂതിരിക്ക് ഇന്ദുലേഖയെ കിട്ടുമോ ഇല്ലയോ? അതു പറയൂ. കേശവൻ നമ്പൂതിരി: അതു പറയാറായിട്ടില്ല - ഇന്നത്തെ രാത്രി കഴിഞ്ഞാൽ ഞാൻ പറയാം. ഞാൻ ഈ കുട്ടിയുടെ വിഷമതകൾ ഒന്നും അറിഞ്ഞില്ല ചെറുശ്ശേരി.

ചെറുശ്ശേരി നമ്പൂതിരി: കുട്ടിക്ക് വിഷമതയോ! വിഷമത ഒന്നും ഇല്ലാ.

ഇവർ ഇങ്ങിനെ പറഞ്ഞും കൊണ്ടിരിക്കുമ്പോൾ നമ്പൂതിരിപ്പാടു കുളികഴിഞ്ഞ് എത്തി. ശ്ലോകം മടക്കിയതു വിചാരിച്ചിട്ടു നമ്പൂതിരിപ്പാട്ടിലേക്കും മനസ്സിൽ നല്ല ഉത്സാഹം ഉ ണ്ടായിരുന്നില്ല. എങ്കിലും ഇന്ദുലേഖയുടെ രൂപം ധ്യാനിക്കുക തന്നെയായിരുന്നു മനസ്സു കൊണ്ടു ചെയ്തിരുന്നത്. മുഷിഞ്ഞാൽ മുഷിഞ്ഞോട്ടെ. ഒൻപത് മണിക്കു കാണാമല്ലോ. കണ്ടുകൊണ്ടിരുന്നാൽ മതി, സംസാരിച്ചില്ലെങ്കിലും വേണ്ടതില്ലാ - എന്നുള്ള ദിക്കായിരു ന്നു നമ്പൂതിരിപ്പാട്ടിലേക്ക്. ഊൺ കഴിഞ്ഞശേഷം നമ്പൂതിരിപ്പാടും മറ്റും പൂവരങ്ങിലേക്കു പുറപ്പെട്ടു.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി! ഇപ്പോൾ കുപ്പായം വേണ്ടാ, ധൂപ്പട്ടി മതി; അല്ലേ? ചെറുശ്ശേരി നമ്പൂതിരി: അതെ.

നമ്പൂതിരിപ്പാട്: ഗോവിന്ദാ, ആ പൊൻകുമിഴടിച്ച വെള്ളിച്ചെല്ലം, സ്വർണ്ണപ്പനീർവീശി ഇതുകൾ എടുക്കണം. സദിരിൽ മുമ്പിൽ അതു വെയ്ക്കണം.

കേശവൻ നമ്പൂതിരി: പാട്ടു വീണപ്പെട്ടിയിന്മേൽ വച്ചാണ്. ഒരു കസാലയിന്മേൽ ഇരുന്നിട്ടാണ്. കൈകൊണ്ടാണ് പാട്ട്. സാധാരണ പായ വിരിച്ചിട്ടല്ല ഇവിടെ കണ്ടിട്ടുള്ളത്.

നമ്പൂതിരിപ്പാട്: പെണ്ണുങ്ങളെ ഇങ്കിരീയസ്സു പഠിപ്പിച്ചാലത്തെ ദുർഘടമാണ് ഇതെല്ലാം. കസാലയിന്മേൽ ഇരുന്നിട്ടു പാടാറുണ്ടോ? എന്തു കഥയാണ് ഇത്? പഞ്ചുവോടു പറയൂ - താഴത്തു പുല്പായിൽ ഇരുന്നിട്ടാണ് ഇന്ന് ഇന്ദുലേഖ പാടേണ്ടതെന്ന് കറുത്തേടം പറയൂ.

കേശവൻ നമ്പൂതിരി: പറയാം.

ഈ സംഭാഷണം കഴിഞ്ഞ ഉടനെ നമ്പൂതിരിപ്പാടും പരിവാരങ്ങളും പൂവരങ്ങിലേക്കു പുറ പ്പെട്ടു. നാലുകെട്ടിൽ വന്നു നമ്പൂതിരിപ്പാട് ഒരു കസാലമേൽ ഇരുന്നു. കേശവൻ നമ്പൂതിരി പതുക്കെ ഇന്ദുലേഖയുടെ മാളികയിന്മേൽ കയറിച്ചെന്നപ്പോൾ പുറത്തളത്തിൻ്റെ വാതിൽ തട്ടിയടച്ചിരിക്കുന്നതു കണ്ടു. കേശവൻ നമ്പൂതിരിക്ക് അപ്പോൾ ഉണ്ടായ ഒരു വ്യസനവും പരിഭ്രമവും ഇന്നപ്രകാരമെന്നു പറവാൻ പാടില്ല. ഒന്നു വിളിച്ചാലോ എന്ന് ആദ്യം വിചാ രിച്ചു. സാധു ബ്രാഹ്മണനു ധൈര്യം വന്നില്ല. ഉടനെ അകായിൽക്കൂടി തന്റെ ഭാര്യയുടെ അറയിൽ വന്നു. ഭാര്യ ഉറങ്ങാൻ ഭാവിച്ചു കിടക്കുന്നു.

കേശവൻ നമ്പൂതിരി: ലക്ഷ്മിക്കുട്ടി! ലക്ഷ്മിക്കുട്ടി! ഞാൻ വലിയ അവമാനത്തിലായല്ലോ ലക്ഷ്മിക്കുട്ടി അമ്മ എഴുനീറ്റു നിന്നു.

ലക്ഷ്മിക്കുട്ടി അമ്മ: എന്താണ് അവമാനമായത്?

കേശവൻ നമ്പൂതിരി: ഇന്നു നേമത്തെപ്പോലെ പാട്ടുണ്ടാവുമെന്നു വിചാരിച്ചു ഞാൻ നമ്പൂ തിരിയെ ക്ഷണിച്ചു കൂട്ടിക്കൊണ്ടു വന്നു. ഇന്ദുലേഖ തളത്തിൻ്റെ വാതിൽ തഴുതിട്ട് ഉറങ്ങി യിരിക്കുന്നു. ഞാൻ എനി നമ്പൂതിരിയോട് എന്തു പറയും?

ലക്ഷ്മിക്കുട്ടി അമ്മ: ഉള്ള വിവരം പറയണം. അല്ലാതെ എന്താണ്, പാട്ടു നേമത്തെപ്പോലെ ഉണ്ടാവും എന്നു വിചാരിച്ചു പറഞ്ഞതാണ് - ഇന്നു പാട്ടില്ലെന്നു തോന്നുന്നു: ഇന്ദുലേഖ യുടെ മാളികവാതിൽ അടച്ച് അവൾ ഉറക്കായിരിക്കുന്നു. അതുകൊണ്ടു പാട്ടു നാളെയാക്കാ മെന്നു പറയണം. ഇതിൽ എന്താണ് അവമാനം?

കേശവൻ നമ്പൂതിരി: അല്പം ദുർഘടം ഉണ്ട്. ഞാൻ നമ്പൂതിരിയോടു നേരത്തെ പറഞ്ഞ തിൽ അല്പം ദുർഘടം ഉണ്ട്. അതാണ് ഇപ്പോൾ വിഷമം.

ലക്ഷ്മിക്കുട്ടി അമ്മ: എന്താണു പറഞ്ഞത്?

കേശവൻ നമ്പൂതിരി: അല്പം ദുർഘടമായി പറഞ്ഞുപോയി. ഇന്ദുലേഖ നേർത്തെ മാളിക യിൽ നിന്നു ദേഷ്യഭാവത്തോടെ എറങ്ങിപ്പോരുമ്പോൾ നമ്പൂതിരിപ്പാട്ടിലേക്ക് സുഖക്കേടു ണ്ടാവാതിരിക്കാൻ അല്പം ദുർഘടമായി പറഞ്ഞു പോയി. പാട്ട് ഉണ്ടാവും - ഒമ്പതുമണി ക്ക് പാട്ട് ഉണ്ടാവും എന്നു പറഞ്ഞു പോയി. അതു സഫലമാക്കിത്തരണം. ലക്ഷ്മിക്കുട്ടി ഒന്ന് മുകളിൽ വന്ന് ഇന്ദുലേഖയെ വിളിക്കണം.

ലക്ഷ്മിക്കുട്ടി അമ്മ: നല്ല ശിക്ഷ! ഞാൻ ഒരിക്കലും വിളിക്കയില്ല. എന്താണ്, അവളുടെ സ്വ ഭാവം നല്ല നിശ്ചയമില്ലേ? നമ്പൂതിരിപ്പാട്ടിലേക്ക് പടിപ്പുരമാളികയിൽ എല്ലാ വിരിപ്പിച്ചുവേഗം ഇങ്ങട്ടു വന്ന് ഉറങ്ങിക്കൊൾകേ വേണ്ടു. എന്തിനാണ് ഇത്രയെല്ലാം ബുദ്ധിമുട്ടുന്നത്?

കേശവൻ നമ്പൂതിരി: ഛേ! അങ്ങിനെ പാടില്ലാ. എന്നാൽ ഞാൻ പഞ്ചുമേനവനോടു പറഞ്ഞു നോക്കട്ടെ.

ലക്ഷ്മിക്കുട്ടി അമ്മ: അങ്ങിനെതന്നെ.

കേശവൻ നമ്പൂതിരി പഞ്ചുമേനവനെ അന്വേഷിച്ചപ്പോൾ അയാൽ നാലുകെട്ടിൽ നമ്പൂ തിരിപ്പാടുമായി സംസാരിച്ചു കൊണ്ടു നില്ക്കുകയായിരുന്നു. കേശവൻ നമ്പൂതിരി തെക്കെ അറയിൽ നമ്പൂതിരിപ്പാടു കാണാതെ നിന്നു പഞ്ചുമേനവനെ കൈകൊണ്ടു മാടി വിളിച്ചു. പഞ്ചുമേനവൻ അകത്തേക്കു ചെന്നു. വിവരങ്ങൾ പറഞ്ഞപ്പോൾ താൻ യാതൊന്നും പ്രവർത്തിക്കില്ലെന്ന് കോപത്തോടുകൂടി പറഞ്ഞു. പഞ്ചുമേനവൻ പിന്നെയും നാലുകെ ട്ടിലേക്കു തന്നെ പോയി; നമ്പൂതിരിപ്പാടോട് സംസാരിച്ചു കൊണ്ടു നിന്നു. കേശവൻ നമ്പൂതിരി തെക്കെ അകത്തും വശായി. പിന്നെയും കുറെനേരം കഴിഞ്ഞപ്പോൾ -

നമ്പൂതിരിപ്പാട് : കറുത്തേടം എങ്ങട്ടു പോയി, കാണാനില്ലല്ലോ. നേരം പത്തുമണി കഴി ഞ്ഞുവല്ലോ. സദീർ ഒൻപത് മണിക്ക് എന്നല്ലേ ആദ്യം വെച്ചിരുന്നത്.

ഈ വാക്കു കേട്ടപ്പോൾ കേശവൻ നമ്പൂതിരി “ഞാൻ ഇവിടെ ഉണ്ട്" എന്നു പറഞ്ഞ് ഒരു പിശാചിനെപ്പോലെ പുറത്തേക്കുചാടി.

പഞ്ചുമേനോൻ: പള്ളിക്കുറുപ്പിനെയെല്ലാം പടിമാളികയിന്മേൽ ശട്ടം ചെയ്തിട്ടുണ്ട്. അടി യനു വയസ്സാണ്. നില്പാൻ പ്രയാസം. രാവിലെ തിരുമുമ്പാകെ വിടകൊള്ളാം.

എന്നു പറഞ്ഞ് അകത്തേക്ക് പോയി.

പടിമാളികയിലാണോ എനിക്ക് ഉറക്ക് എന്നോർത്തു നമ്പൂതിരിപ്പാട്ടിലേക്ക് അല്പം ദേ ഷ്യം തോന്നി. ആട്ടെ, പാട്ടും മറ്റും കഴിഞ്ഞിട്ടല്ലേ ഉറങ്ങേണ്ടു. അപ്പോഴേക്കും രണ്ടു മൂന്നു മണിയാവും. അത്രനേരം ഇന്ദുലേഖയുമായി ഒരുമിച്ചിരിക്കാമല്ലോ എന്ന് ഓർത്ത് സ ന്തോഷിച്ചു.

നമ്പൂതിരിപ്പാട്: എന്താണു കറുത്തേടം, താമസം?

ചെറുശ്ശേരി നമ്പൂതിരി: താമസം ഒന്നുമില്ല.

നമ്പൂതിരിപ്പാട്: മാളികയിന്മേലേക്ക് പോവുക. ചെറുശ്ശേരി വരു. ചെറുശ്ശേരി കുറെ പാട്ടു കേട്ടു മടങ്ങി വന്ന് ഉറങ്ങിക്കോളു.

കേശവൻ നമ്പൂതിരി കുറേനേരം ഒന്നും സംസാരിപ്പാൻ വയ്യാതെ നിന്നു. ഒടുവിൽ:

കേശവൻ നമ്പൂതിരി: ഇന്ദുലേഖയ്ക്ക് ശരീരത്തിനു കുറെ സുഖക്കേടുണ്ടെന്നു തോന്നുന്നു. ഉറ ങ്ങിയിരിക്കുന്നു. മാളികയുടെ വാതിൽ അടച്ചിരിക്കുന്നു.

നമ്പൂതിരിപ്പാട്: കറുത്തേടത്തിന് വിളിക്കരുതേ? - പോയി വിളിക്കൂ.

കേശവൻ നമ്പൂതിരി: വിളിച്ചു.

നമ്പൂതിരിപ്പാട് : ഉറക്കെ വിളിച്ചു നോക്കൂ.

കേശവൻ നമ്പൂതിരി: ഉറക്കെ വിളിച്ചു.

നമ്പൂതിരിപ്പാട് : എന്നിട്ടോ?

കേശവൻ നമ്പൂതിരി: വാതിൽ തുറന്നില്ല.

നമ്പൂതിരിപ്പാട് : ശരീരത്തിന് സുഖക്കേടാണെന്നു പറഞ്ഞുവോ?

കേശവൻ നമ്പൂതിരി: പറഞ്ഞു.

നമ്പൂതിരിപ്പാട്: പാടുക വയ്യ എന്നു പറഞ്ഞുവോ?

കേശവൻ നമ്പൂതിരി: പറഞ്ഞു.

നമ്പൂതിരിപ്പാട് : എന്നാൽ മുകളിൽ വെടി പറയാമായിരുന്നുവല്ലൊ. വാതിൽ തുറക്കില്ലേ?

കേശവൻ നമ്പൂതിരി: തുറക്കില്ലെന്നു തന്നെയാണു പറഞ്ഞത്.

നമ്പൂതിരിപ്പാട്: ഒന്നു കൂടി പോയി നോക്കൂ.

ചെറുശ്ശേരി നമ്പൂതിരി: അതു വെടിപ്പില്ല, ദീനം നാളേക്കു സുഖമാവുമല്ലൊ. വല്ല തലവേദ നയോ മറ്റോ ആയിരിക്കും. നാളെ ഭക്ഷണം കഴിഞ്ഞ് സദിരാവാം. അതാണു നല്ലത്.

കേശവൻ നമ്പൂതിരി: അതാണു നല്ലത്, സംശയമില്ല.

നമ്പൂതിരിപ്പാട്: കറുത്തേടത്തിൻ്റെ പരിഗ്രഹത്തിനു പാട്ടില്ലേ?

കേശവൻ നമ്പൂതിരി: ഇല്ലാ അവളും ഉറക്കായിരിക്കുന്നു.

നമ്പൂതിരിപ്പാടും ചെറുശ്ശേരി നമ്പൂതിരിയും പടിമാളികയുടെ മുകളിൽ പോയി. നമ്പൂതി രിപ്പാട്ടിലേക്കു ലേശം ഉറക്കു വന്നില്ലാ. ഇന്ദുലേഖയെ തന്നെ വിചാരിച്ച് ഒരു ഭ്രാന്തനെ പ്പോലെ നടന്നുംകൊണ്ടിരുന്നു. ഒടുവിൽ ഗോവിന്ദനെ വിളിച്ചു മുറുക്കാൻ ഉണ്ടാക്കാൻ പറ ഞ്ഞു.

ഗോവിന്ദൻ മുറുക്കാൻ എടുത്തുകൊണ്ടു നമ്പൂതിരിപ്പാടോടു പറയുന്നു:

“പള്ളിക്കുറുപ്പ് ഇന്നലെയും ഉണ്ടായിട്ടില്ല. കുറെ മുമ്പ് പന്ത്രണ്ട് അടിക്കുന്നതു കേട്ടു. വല്ല ചൊവ്വല്ലായും ഉണ്ടായാലോ എന്ന് അടിയനു വിചാരം."

നമ്പൂതിരിപ്പാട്: വിഡ്ഢി! ആ ഇന്ദുലേഖ ആ മാളിക മുകളിൽ കിടക്കുമ്പോൾ ഇത്ര സമീപ ത്തിൽ ഇരുന്നും കൊണ്ട് എനിക്ക് എങ്ങിനെ ഉറക്കം വരും?

ഗോവിന്ദൻ: എന്നാൽ പള്ളിക്കുറുപ്പ് ആ മാളികയിന്മേൽ തന്നെ വേണമെന്ന് അരുളിച്ചെ യ്യാമായിരുന്നില്ലേ?

നമ്പൂതിരിപ്പാട്: അതു പറഞ്ഞിട്ടു ഫലമില്ലാ. ഇന്ദുലേഖ ഇങ്കിരിയസ്സുമാതിരിക്കാരിയാ ണുപോൽ. സമയം നോക്കീട്ടേ ചെല്ലാൻ പാടുള്ളൂ. ഗോഷ്ഠി മയം! ആ പെണ്ണിന് ഇ ത്ര സൌന്ദര്യം ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ നേർത്തെ മുഖത്ത് ആട്ടിപ്പോരുമായിരു ന്നു. എന്തൊരു കുറുമ്പാണ്! ആചാരം ഒന്നും പറയുന്നില്ല. സമന്മാരോടു പറയുംപോലെ എന്നോടു സംസാരിച്ചു. എൻ്റെ മുമ്പിൽ ഇരിക്കണമെന്നു കൂടി താല്പര്യമുണ്ടായിരുന്നെന്നു തോന്നുന്നു. പക്ഷേ, അതിനു ഞാൻ സമ്മതിച്ചില്ലാ. എന്നാൽ ഒരു വിഡ്ഢിത്തം എനിക്കും വന്നിട്ടുണ്ട്. നേർത്തെ അവളെ കണ്ട ഉടനെ ഞാൻ വളരെ ഭ്രമിച്ച് എന്റെ സ്ഥിതി ഒന്നും ഓർക്കാതെ കുറച്ചു ഘനം വിട്ടു ചില ചാപല്യങ്ങൾ പറഞ്ഞു പോയിട്ടുണ്ട്. അതുകൊണ്ട് എ ന്നെ കുറെകൂടെ ബുദ്ധിമുട്ടിച്ചു പണം കുറെ പറ്റിക്കേണമെന്ന് വിചാരമുണ്ടോ എന്നറിഞ്ഞില്ല. ഞാൻ പൊൻഗഡിയാൾ കൊടുത്തപ്പോൾ അതിന്മേൽ ബഹു ദുരാശ കണ്ടു. വേഗം ഞാൻ ഇങ്ങട്ടു തന്നെ വാങ്ങി. അത്ര വേഗം ഇതൊന്നും എന്നോടു പറ്റുകയില്ല. പൊൻഗഡിയാൾ മടക്കി വാങ്ങിയതുകൊണ്ടോ നീ നേർത്തെ ശ്ലോകം കൊണ്ടു ചെന്നപ്പോൾ വാങ്ങാഞ്ഞത് എന്ന് എനിക്ക് ഒരു ശങ്ക. പക്ഷേ, ആ ഗഡിയാൾ കൊടുത്തുകളയാം. എനിക്കു ബഹു മോഹം ഗോവിന്ദാ. ഇങ്ങിനെ ഒരു മോഹം ഇതുവരെ ഉണ്ടായിട്ടില്ലാ. എന്നാലും ഞാൻ കാണുമ്പോൾ നല്ല ഘനം നടിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സുഖമില്ല - മനസ്സി ന്നു ലേശം സുഖമില്ല. വരണ്ടിരുന്നില്ല എന്നു തോന്നുന്നു. അങ്ങട്ട് ഇന്ദുലേഖയെ കൂടാതെ പോവുന്നതും ബഹു അവമാനം. മഹാ വിഡ്ഡി കറുത്തേടത്തിൻ്റെ എഴുത്തു പ്രകാരം വന്നു; ഇപ്പോൾ ചെണ്ട കൊട്ടാറായി എന്നു തോന്നുന്നു. മോശം മഹാ മോശം.

ഇതെല്ലാം പറയുന്നത് ഗോവിന്ദൻ സ്വസ്ഥമായി കേട്ടു. വെറ്റില മുറുക്കാൻ ഉണ്ടാക്കിക്കൊ ടുത്തു കഴിഞ്ഞ ശേഷം സാധാരണ സമ്പ്രദായപ്രകാരം നമ്പൂതിരിപ്പാട്ടിലെ അടുക്കെ നിന്നു പറയുന്നു.

ഗോവിന്ദൻ: അടിയൻ ഒന്ന് ഉണർത്തിക്കാനുണ്ട്. സമ്മതമുണ്ടെങ്കിൽ ഉണർത്തിക്കാം.

നമ്പൂതിരിപ്പാട്: പറയൂ - പറയൂ. ഒറക്കം എനിക്ക് ലേശം വരുന്നില്ല. പറയൂ.

ഗോവിന്ദൻ: ഇന്ദുലേഖയ്ക്ക് രഹസ്യമായിട്ട് വേറെ ഒരു വിദ്വാനുണ്ടത്രെ. അവനുമായിട്ട് വലിയ ഇഷ്ടമാണത്രെ. ദുർന്നടപ്പുകാരിയാണ് ഇവൾ എന്നാണ് അടിയനു തോന്നിയത്. പിന്നെ കുറുമ്പും കലശൽ തന്നെ. ഇങ്കിരീയസ്സും മറ്റും വളരെ പഠിച്ചിരിക്കുന്നതുകൊണ്ട് ആ സമ്പ്രദായം കൊണ്ടു മനക്കലേക്ക് ചെന്നാൽ അവിടെ പിടിക്കാൻ പ്രയാസം. സമ്പ്ര ദായം എനി മാറ്റാനും പ്രയാസം. ഇവിടെ പൂവള്ളി വീട്ടിൽ പഞ്ചുമേനവൻ്റെ മരുമകളായിട്ട് ഒന്നാന്തം ഒരു കുട്ടിയുണ്ട്. അടിയൻ വൈകുന്നേരം അമ്പലത്തിൽ വന്ന് പോകുന്നതും കണ്ടു. അതിന് ഇങ്കിരിസ്സും മറ്റും ഇല്ലാ. നല്ല പ്രകൃതമാണെന്ന് എല്ലാവരും പറയുന്നു. ആ പെണ്ണിന് തിരുമനസ്സിലെ കണ്ടാൽ ബോധിക്കും. സാധിക്കാനും പ്രയാസമില്ല. അതുകൊ ണ്ട് അതിന് ഉത്സാഹിക്കുന്നതാണ് നല്ലത് എന്ന് അടിയന് തോന്നുന്നു. എനി തമ്പ്രാന്റെ തിരുമനസ്സു പോലെ.

നമ്പൂതിരിപ്പാട് : ഹാ രസികാ! ഗോവിന്ദാ! മിടുക്കനാണു നീ. മിടുമിടുക്കാ കേമാ!


ഇപ്പോൾ എനിക്കു സുഖക്കേടു വളരെ തീർന്നു. ഈ കുട്ടിക്ക് ഇങ്കിരീസ് ഇല്ല; നിശ്ചയം തന്നെ, അല്ലേ?

ഗോവിന്ദൻ: അശേഷമില്ല. പാവമാണ് - നല്ല സ്വഭാവം. ഇന്ന് അമറേത്തു കഴിക്കുമ്പോൾ രണ്ടു നേരവും ഉത്സാഹിച്ചു കൊണ്ടിരുന്ന ശീനുപട്ടരുടെ മകളാണത്രെ.

നമ്പൂതിരിപ്പാട് : ആട്ടെ, കണ്ടാൽ അതിസുന്ദരിയോ?

ഗോവിന്ദൻ: അതി സുന്ദരിയാണ്.

നമ്പൂതിരിപ്പാട്: എന്നാൽ എനിക്ക് അത് സമ്മതം. ഈ അധികപ്രസംഗി ഇന്ദുലേഖയെ കെട്ടിവലിച്ചു കൊണ്ടു പോയാൽ തന്നെ രണ്ടു ദിവസം ശരിയായിരിക്കില്ല.

ഗോവിന്ദൻ: അരുളിച്ചെയ്തത് ശരിയാണ്.

നമ്പൂതിരിപ്പാട് : എന്നാൽ ശീനുപ്പട്ടരെ ഇപ്പോൾ തന്നെ വിളിക്കൂ.

ഗോവിന്ദൻ: വരട്ടെ, ബദ്ധപ്പെടേണ്ട, വെളിച്ചമാവട്ടെ,

നമ്പൂതിരിപ്പാട്: എന്നാൽ കുട്ടിയെ ഒന്ന് എനിക്കു കാണാമോ രാവിലെ?

ഗോവിന്ദൻ: ധാരാളമായിട്ടു കാണാം.

ഗോവിന്ദനുമായിട്ടുള്ള ഈ സംവാദം കഴിയുമ്പോഴേക്ക് പ്രഭാതമായി എങ്കിലും നമ്പൂതിരി പ്പാടു ക്ഷീണം കൊണ്ട് കുറെ ഉറങ്ങിപ്പോയി.




ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക