shabd-logo

കഥയുടെ സമാപ്തി'-20

10 January 2024

0 കണ്ടു 0
ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവനെ സിവിൽ സർവീസിൽ എ ടൂത്തതായി ഗസറ്റിൽ കാണുമെന്നു സായ്‌വ് അവർകൾ വാത്സല്യപൂർവ്വം പറഞ്ഞതിനെ കേട്ടു സന്തോഷിച്ച് അവിടെനിന്ന് പോന്നു. അച്ഛനോടും ഗോവിന്ദൻകുട്ടിയോടും കൂടെ മലബാറിലേക്കു പുറപ്പെട്ടു. പിറ്റേ ദിവസം വീട്ടിൽ എത്തിച്ചേർന്നു. മാധവൻ എത്തി എന്നു കേട്ടപ്പോൾ ഇന്ദുലേഖയ്ക്കുണ്ടായ സന്തോഷത്തെക്കുറിച്ചു പറയേണ്ടതില്ലല്ലോ.

മാധവൻ, വന്ന ഉടനെ തൻ്റെ അമ്മയെ പോയി കണ്ടു. വർത്തമാനങ്ങൾ എല്ലാം അ റിഞ്ഞു. ശപഥപ്രായശ്ചിത്തത്തിൻ്റെ വർത്തമാനവും കൂടി കേട്ടു. ഉടനെ അമ്മാമനേയും പോയി കണ്ടതിൻ്റെ ശേഷം മാധവൻ ഇന്ദുലേഖയുടെ മാളികയുടെ ചുവട്ടിൽ വന്നു നിന്നു. അപ്പോൾ ലക്ഷ്മിക്കുട്ടി അമ്മ മുകളിൽ നിന്നു കോണി എറങ്ങുന്നു. മാധവനെ കണ്ടു് ഒരു മന്ദഹാസം ചെയ്തു വീണ്ടും മാളികമേലേക്കു തന്നെ തിരിയെ പോയി. മാധവൻ വരുന്നു എ ന്ന് ഇന്ദുലേഖയെ അറിയിച്ചു. മടങ്ങി വന്നു മാധവനെ വിളിച്ചു. മാധവൻ കോണി കയറി പൊറത്തളത്തിൽ നിന്നു. ലക്ഷ്മിക്കുട്ടി അമ്മ ചിറിച്ചും കൊണ്ടു താഴത്തേക്കും പോന്നു.

ഇന്ദുലേഖ: (അകത്തുനിന്നു്) ഇങ്ങട്ടു കടന്നുവരാം-എനിക്ക് എണീട്ട് അങ്ങോട്ടു വരാൻ വയ്യ.

മാധവൻ പതുക്കെ അകത്തു കടന്നു. ഇന്ദുലേഖയെ നോക്കിയപ്പോൾ അതിപരവശയായി കണ്ടു. കണ്ണിൽ നിന്നു വെള്ളം താനെ ഒഴുകി. ഇന്ദുലേഖയുടെ കട്ടിലിന്മേൽ ചെന്നു് ഇരുന്നു മാധവൻ: കഷ്ടം! ദേഹം ഇത്ര പരവശമായി പോയല്ലോ. വിവരങ്ങൾ എല്ലാം ഞാൻ അറിഞ്ഞു. നുമ്മളുടെ ദുഷ്കാലം കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു.

ഇന്ദുലേഖ കഴിഞ്ഞു എന്ന് തന്നെ ഞാൻ വിചാരിക്കുന്നു. വലിയച്ഛനെ കണ്ടുവോ?

മാധവൻ: കണ്ടു. സന്തോഷമായിട്ട് എല്ലാം സംസാരിച്ചു. അദ്ദേഹം ഇയ്യിടെ നമുക്കു വേ ണ്ടി ചെയ്തത് എല്ലാം ഞാൻ അറിഞ്ഞതുകൊണ്ടും എന്റെ അച്ഛൻ ആവശ്യപ്പെട്ട പ്രകാരവും ഞാൻ അദ്ദേഹത്തിന്റെ കാലിൽ സാഷ്ടാംഗമായി നമസ്കരിച്ചു. അദ്ദേഹത്തിന് വളരെ സ ന്തോഷമായി.

ഇന്ദുലേഖ: മാധവൻ ചെയ്ത കാര്യങ്ങളിൽ എനിക്ക് വളരെ ബോദ്ധ്യമായത് ഇപ്പോൾ ചെയ്തു എന്ന് പറഞ്ഞ കാര്യമാണ്. വലിയച്ഛൻ പരമ ശുദ്ധാത്മാവാണ്. അദ്ദേഹത്തിന്റെ കാ ലിൽ നമസ്കരിച്ചത് വളരെ നന്നായി. നമ്മൾ രണ്ടുപേർക്കും നിഷ്കനുഷഹൃദയമാകയാൽ നല്ലതു തന്നേ ഒടുവിൽ വന്ന് കൂടുകയുള്ളു.

ഇങ്ങിനെ രണ്ടുപേരും കൂടി ഓരോ സല്ലാപങ്ങളെക്കൊണ്ടു് അന്നു പകൽ മുഴുവനും കഴിച്ചു. വെകുന്നേരം പഞ്ചുമേനോൻ മുകളിൽ വന്നു് ഇന്ദുലേഖയുടെ ശരീരസുഖ വർത്തമാനങ്ങളെല്ലാം ചോദിച്ചതിൽ വളരെ സുഖമുണ്ടെന്നറിഞ്ഞു സന്തോഷിച്ചു. മാധവൻ വീട്ടിൽ എത്തിയ തിന്റെ ഏഴാം ദിവസം ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്തു. യഥാർത്ഥത്തിൽ സ്വയംവരമാകയാൽ ആ വാക്കു തന്നെ ഇവിടെ ഉപയോഗിക്കുന്നതിൽ ഞാൻ ശങ്കിക്കു ന്നില്ല. സ്വയംവരദിവസം പഞ്ചുമേനോൻ അതിഘോഷമായി ബ്രാഹ്മണസദ്യയും മറ്റും കഴിച്ചു. ആ ദിവസം തന്നെ ഗോവിന്ദസെൻ ബങ്കാളത്തു നിന്നു് അയച്ച ഒരു ബങ്കി കിട്ടി. മുമ്പു സമ്മാനം കൊടുത്ത സാധനങ്ങളേക്കാൾ അധികം കൌതുകമുള്ളതും വില ഏറിയതും ആയ പലേ സാമാനങ്ങളും അതിൽ ഉണ്ടായിരുന്നു. അതുകളെ എല്ലാം കണ്ട ഇന്ദുലേഖയ്ക്കും മറ്റും വളരെ സന്തോഷമായി. ഇന്ദുലേഖയുടെ പാണിഗ്രഹണം കഴിഞ്ഞു കഷ്ടിച്ച് ഒരു മാസം ആവുമ്പോഴെയ്ക്കു മാധവനെ സിവിൽ സർവീസിൽ എടുത്തതായി കൽപന കിട്ടി. ഇന്ദുലേഖയും മാധവനും മാധവൻ്റെ അച്ഛനമ്മമാരോടുംകൂടി മദിരാശിക്കു പോയി സുഖമായി ഇരുന്നു. ഈ കഥ ഇവിടെ അവസാനിക്കുന്നു.

നമ്മുടെ ഈ കഥയിൽ പറയപ്പെട്ട എല്ലാവരും ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ട്. മാധവൻ ഇപ്പോൾ സിവിൽ സർവീസിൽ ഒരു വലിയ ഉദ്യോഗത്തിൽ ഇരിക്കുന്നു. മാധവനും ഇ ന്ദുലേഖയ്ക്കും ചന്ദ്രസൂര്യന്മാരെപ്പോലെ രണ്ടു കിടാങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണ് ഉണ്ടായിട്ടുള്ളത്. തൻ്റെ ഉദ്യോഗമൂലമായുള്ള പ്രവർത്തികളെ വി ശേഷിച്ച് പ്രാപ്തിയോടും സത്യത്തോടുംകൂടി നടത്തി വളരെ കീർത്തിയോടുകൂടി മാധവനും, തന്റെ കിടാങ്ങളെ ലാളിച്ചും രക്ഷിച്ചും തൻ്റെ ഭർത്താവിന് വേണ്ടുന്ന സർവ സുഖങ്ങളെയും കൊടുത്തുംകൊണ്ട് അതി മനോഹരിയായിരിക്കുന്ന ഇന്ദുലേഖയും സുഖമായി അത്യൗന്ന ത്യ പദവിയിൽ ഇരിക്കുന്നു. ഈ ദമ്പതിമാരുടെ കഥ വായിക്കുന്ന വായനക്കാർക്കും നമു ക്കും ജഗദീശ്വരൻ സർവമംഗളത്തെ ചെയ്യട്ടെ.

ഞാൻ ഈ കഥ എഴുതുവാനുള്ള കാരണം ഈ പുസ്തകത്തിൻ്റെ പീഠികയിൽ പ്രസ്താവിച്ചിട്ടു ണ്ട്. ഈ കഥയിൽ നിന്ന് എൻ്റെ നാട്ടുകാർ മുഖ്യമായി മനസ്സിലാക്കേണ്ടത് പുരുഷന്മാരെ വിദ്യ അഭ്യസിപ്പിക്കുന്നതു പോലെ സ്ത്രീകളെയും വിദ്യ അഭ്യസിപ്പിച്ചാൽ ഉണ്ടാവുന്ന ഗുണ ത്തെപ്പറ്റി മാത്രമാണ്. ഇന്ദുലേഖ ഒരു ചെറിയ പെൺകിടാവായിരുന്നുവെങ്കിലും തന്റെ അച്ഛൻ, തന്നെ പ്രിയപ്പെട്ടു വളർത്തിയ ശക്തനായ തൻ്റെ അമ്മാമൻ, ഇവർ അകാലത്തി ങ്കൽ മരിച്ചതിനാൽ കേവലം നിസ്സഹായ സ്ഥിതിയിലായിരുന്നു എങ്കിലും, തന്റെ രക്ഷി താവായ വലിയച്ഛൻ വലിയ കോപിയും താൻ ഉദ്ദേശിച്ച സ്വയംവര കാര്യത്തിന്ന് പ്രതികൂ ലിയും ആയിരുന്നുവെങ്കിലും, ഇന്ദുലേഖയുടെ പഠിപ്പും അറിവും നിമിത്തം അവൾക്കുണ്ടായ ധൈര്യത്തിനാലും സ്ഥിരതയാലും താൻ വിചാരിച്ച കാര്യം നിഷ്പ്രയാസേന അവൾക്കു സാ ധിച്ചു. പഞ്ചുമേനവൻ സ്നേഹം നിമിത്തം തന്നെയാണ് ഒടുവിൽ എല്ലാം ഇന്ദുലേഖയുടെ ഹിതം പോലെ അനുസരിച്ചത് എന്നു തന്നെ വിചാരിക്കുന്നതായാലും അദ്ദേഹം ഒരു ക്രൂ രബുദ്ധിയും പിടിത്തക്കാരനുമായിരുന്നുവെങ്കിൽ തന്നെ ഇന്ദുലേഖ താൻ ആഗ്രഹിച്ചതും നിശ്ചയിച്ചതും ആയ പുരുഷനെ അല്ലാതെ പഞ്ചുമേനവൻ്റെ ഇഷ്ടപ്രകാരം അദ്ദേഹം പ റയുന്നാളുടെ ഭാര്യയായി ഇരിക്കയില്ലയിരുന്നു എന്ന് എൻറെ വായനക്കാർ നിശ്ചയമായി അഭിപ്രായപ്പെടുമെന്നുള്ളതിന് എനിക്കു സംശയമില്ലാ.

പിന്നെ സ്ത്രീകൾ ഒന്ന് ആലോചിക്കേണ്ടത് തങ്ങൾ പഠിപ്പും അറിവും ഇല്ലാത്തവരായാൽ അവരെ കുറിച്ച് പുരുഷന്മാർ എത്ര നിസ്സാരമായി വിചാരിക്കുകയും പ്രവർത്തിക്കുകയും ചെ യ്യുമെന്നാണ്. കല്ല്യാണിക്കുട്ടിയെ നമ്പൂരിപ്പാട്ടിലേയ്ക്ക് പഞ്ചുമേനവൻ കൊടുത്തത് വീട്ടിൽ ഉള്ള ഒരു പൂച്ചക്കുട്ടിയെയോ മറ്റോ പിടിച്ചു കൊടുത്തതു പോലെയാണ്. എൻ്റെ പ്രിയപ്പെട്ട നാട്ടുകാരായ സ്ത്രീകളേ! നിങ്ങൾക്ക് ഇതിൽ ലജ്ജ തോന്നുന്നില്ലേ. നിങ്ങളിൽ ചിലർ സംസ്കൃതം പഠിച്ചവരും ചിലർ സംഗീതാഭ്യാസം ചെയ്തവരും ചിലർ സംഗീത സാഹിത്യ ങ്ങൾ രണ്ടും പഠിച്ചവരും ഉണ്ടായിരിക്കാം. ഈ പഠിപ്പുകൾ ഉണ്ടായാൽ പോരാ - സംസ്കൃ തത്തിൽ നാടകാലങ്കാരവില്പത്തിയോളം എത്തിയവർക്ക് ശൃംഗാരരസം ഒന്നുമാത്രം അ റിവാൻ കഴിയും - അതു മുഖ്യമായി വേണ്ടതു തന്നെ, എന്നാൽ അതുകൊണ്ടു പോരാ. നിങ്ങളുടെ മനസ്സിന് നല്ല വെളിച്ചം വരണമെങ്കിൽ നിങ്ങൾ ഇംക്ളീഷ് തന്നെ പഠിക്കണം. ആ ഭാഷ പഠിച്ചാലെ ഇപ്പോൾ അറിയേണ്ടതായ പലേ കാര്യങ്ങളും അറിവാൻ സംഗതി വരികയുള്ളു. അങ്ങിനെയുള്ള അറിവുണ്ടായാലെ നിങ്ങൾ പുരുഷന്മാർക്കു സമസൃഷ്ടികളാ ണെന്നും പുരുഷന്മാരെപ്പോലെ നിങ്ങൾക്കും സ്വതന്ത്രത ഉണ്ടെന്നും സ്ത്രീജന്മം ആയതു കൊ ണ്ട് കേവലം പുരുഷൻ്റെ അടിമയായി നിങ്ങൾ ഇരിപ്പാൻ ആവശ്യമില്ലെന്നും അറിവാൻ കഴികയുള്ളു.

ഇംക്ളീഷ് പഠിപ്പാൻ എടവരാത്തവർക്ക് ഇംക്ളീഷ് പഠിച്ച പുരുഷന്മാർ കഴിയുന്നിട ത്തോളം അറിവ് ഉണ്ടാക്കി കൊടുക്കേണ്ടതാണ്. മലയാള ഭാഷയിൽ പലവിധമായ പുസ്തകങ്ങൾ ഇംക്ളീഷ് പഠിപ്പിൽനിന്ന് കിട്ടുന്ന തത്വങ്ങളെ വെളിപ്പെടുത്തി എഴുതുവാൻ യോഗ്യന്മാരായ പലേ മലയാളികളും ഉണ്ട്. അവർ ഇതു ചെയ്യാത്തതിനെക്കുറിച്ച് ഞാൻ വ്യസനിക്കുന്നു.

ഇംക്ളീഷ് പഠിച്ചാലേ അറിവുണ്ടാവുകയുള്ളു ഇല്ലെങ്കിൽ അറിവുണ്ടാവുകയില്ലെന്ന് ഞാൻ പറയുന്നില്ല. എന്നാൽ എൻ്റെ അഭിപ്രായത്തിൽ ഈ കാലത്ത് ഇംക്ളീഷ് വിദ്യ പഠിക്കുന്നതിനാൽ ഉണ്ടാവുന്ന യോഗ്യത വേറെ യാതൊന്നു പഠിച്ചാലും ഉണ്ടാവുന്നതല്ലെ ന്ന് തന്നെയാണ്.

ഇംക്ളീഷ് പഠിച്ച് ഇംക്ളീഷ് സമ്പ്രദായമാവുന്നതു കൊണ്ട് നമ്മുടെ നാട്ടുകാരായ സ്ത്രീ കൾക്ക് അത്യാപത്ത് വരുന്നു എന്ന് കാണിപ്പാൻ ഇയ്യിടെ വടക്കേ ഇൻഡ്യയിൽ ഒരാൾ ഒരു പുസ്തകം എഴുതീട്ടുണ്ട്. ഇംക്ളീഷ് സ്ത്രീകളെപ്പോലെ നമ്മുടെ സ്ത്രീകൾക്ക് അറിവും മിടുക്കും സാമർത്ഥ്യവും ഉണ്ടായാൽ അതുകൊണ്ട് വരുന്ന ആപത്തുകളെ എല്ലാം ബഹു സ ന്തോഷത്തോടു കൂടി സഹിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു. ആര് എന്തുതന്നെ പറയട്ടെ. ഇംക്ളീഷ് പഠിക്കുന്നതുകൊണ്ട് എല്ലാ സ്ത്രീകളും പരിശുദ്ധമാരായി വ്യഭിചാരം മുതലായ യാതൊരു ദുഷ്പ്രവർത്തിക്കും മനസ്സു വരാതെ അരുന്ധതികളായി വരുമെന്ന് ഞാൻ പറയൂ ന്നില്ല. വ്യഭിചാരം മുതലായ ദുഷ്പ്രവർത്തികൾ ലോകത്തിൽ എവിടെയാണ് ഇല്ലാത്തത്. പുരുഷന്മാർ ഇംക്ളീഷ് പഠിച്ചവർ എത്ര വികൃതികളായി കാണുന്നുണ്ട്. അതുപോലെ സ്ത്രീ കളിലും വികൃതികൾ ഉണ്ടായിരിക്കും. പുരുഷന്മാർ ഇംക്ളീഷ് പഠിപ്പുള്ളവർ ചിലർ വിക തികളായി തീരുന്നതിനാൽ പുരുഷന്മാരെ ഇംക്ളീഷ് പഠിപ്പിക്കുന്നത് അബദ്ധമാണെന്ന് പറയുന്നുണ്ടോ.

അതുകൊണ്ട് എന്റെ ഒരു മുഖ്യമായ അപേക്ഷ എന്റെ നാട്ടുകാരോട് ഉള്ളത് കഴിയുന്നപ ക്ഷം പെൺകുട്ടികളെ ആൺകുട്ടികളെ പോലെ തന്നെ എല്ലായ്പ്പോഴും ഇംക്ളീഷ് പഠി പ്പിക്കേണ്ടതാണെന്നാകുന്നു.

ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക