shabd-logo

രണ്ട്

3 January 2024

0 കണ്ടു 0
 ടെലിവിഷം

റ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു. 'പരാപരാ പരാ പരമ പാഹിമാം' എന്ന കീർത്തനത്തോടെ നേരം വെളുത്തു തുടങ്ങിയപ്പോൾ ചൂലനൂർ സമ്പ്രദായമുപേക്ഷിച്ച് ഒരു ദ്വിജൻ്റെ സ്ഥിരം ലാവണത്തിലേക്കു തിരികെച്ചെന്നു. രാജഭവനു മുന്നിലെ കരിമ്പനകൾക്കു മുകളിൽ നാടനും മറുനാടനും തോക്കുചൂണ്ടിനില്ക്കുന്ന രക്ഷാഭടന്മാരുടെ ഓണർ ഗാർഡ് പരിശോധിച്ച്, കറൻ്റ് പായുന്ന ബാർബ്‌ഡ് വയർ മുള്ളുവേലി ഭേദിച്ച്, പയ്യനായ രാജരാജൻ്റെ പഠനമുറിയിൽ ശംഖചക്രഗദാപത്മമേന്തി പടച്ചവന്റെ ഒറിജിനൽ രൂപത്തിൽ അവതരിച്ചു.

കട്ടൻകാപ്പി നുണഞ്ഞ് പയ്യൻ പ്രഭാതപത്രങ്ങൾ വായിച്ച് അക്ഷരമാല വശത്താക്കുകയായിരുന്നു. ലിപി പുരളാത്ത പത്രക്കടലാസും സമീപത്തു

ണ്ടായിരുന്നു. പയ്യനു മുന്നിൽ രാമൻ നമ്പൂരി ഒരു കസേര വലിച്ചിട്ടിരുന്നു. രണ്ടു പഴു ക്കടയ്ക്ക തീരുവോളം വെറ്റിലമുറുക്കി. ഒരില പുകയിലയും ചെലുത്തി.

തർക്കത്തിനു തുടക്കമായി 'ഹാ' എന്നും കാർക്കിച്ചു. ചെക്കൻരാജാവ് നമ്പൂരിയോട് ചോദിച്ചു: ഈ സന്ദർശനം അനൗദ്യോഗികമാണോ? പത്തു കൈവിരലും കൂട്ടുപുരികവും വിറപ്പിച്ച് രാമൻ നമ്പൂരി ചിരിച്ചു. താൻ നിരീച്ചോ നാം തന്നെ സലാം ചെയ്യുമെന്ന്? താൻ കാണെ ആചാര വെടി മുവേഴുവട്ടം വെക്കുമെന്ന്?

ചെക്കൻ പറഞ്ഞു:

അതല്ലേ പതിവ്?

മുന്നിലെ പരവതാനിയിൽ നീട്ടിത്തുപ്പി നമ്പൂരി പറഞ്ഞു:

അല്ലെന്നർഥം. തൻ്റെ ദേഹരക്ഷയും കായകല്‌പ ചികിത്സയും ഉദ്ദേശി ച്ചാണ്, നാം ഇവിടെ സുരക്ഷാസന്നാഹം ഏറ്റെടുത്തത്. ഇല്ലത്തിരുന്ന് വായിച്ചും മുറുക്കിയും മുഷിയേം ചെയ്‌തുച്ചോ അതോണ്ട് സലാമിയും കവാത്തുമൊന്നും താൻ പ്രതീക്ഷിക്കണ്ട. വഷളാവണ്ട.

ശരി.

അങ്ങനെ മനമില്ലാവപുസ്സോടെ മൂളീട്ടൊന്നും കാര്യല്ല. താൻ മത്സ്യ മാംസാദികൾ ആഹരിക്കുന്ന കൽഹണ ബ്രാഹ്‌മണനാണെങ്കിൽ നോനും പെരുങ്ങോർട്ടുർശ്ശി ആറാംമ്പ്‌രാനും കൗലികളാണ്. സസ്യഭോജികളാണ്. തന്നേക്കാൾ വർണോം കൂടും.

ഓഹോ! എന്നാൽ എൻ്റെ ചില മാതുലന്മാരും കൗളുകളാണ്. യുദ്ധത്തിലും നയതന്ത്രത്തിലും കുടുങ്ങിപ്പോയവരല്ലേ?

(3106)(0)

അതിലൊരുവൻ കുഞ്ചൻ നമ്പ്യാരുടെ പടയാളിയെപ്പോലെ പിന്നിൽ നിന്ന് വെടികൊണ്ടവനായിരുന്നില്ലേ?

പിന്നീടയാൾ മരിച്ചു.

ശ്ശി ഭേദം. സ്വയം ചത്തില്ലെങ്കിൽ ആരും അവനെ കൊല്ലുമായിരുന്നില്ല. അതെന്തോ...

അപ്പൊ ആരാ മീതെ? തൻ്റെ സ്‌കൗളോ നാം കൗലിയോ?

തിരുമേനിതന്നെ. ഒരു കിണ്ടി ഇൻസ്‌റ്റ‌ൻ്റ് കോഫിക്കു പറയട്ടെ?

വേണ്ട. കാപ്പി കുടിക്കുന്ന ശീലം താനും നിറുത്തണം. കാപ്പിരിയുടെ നാട്ടിൽനിന്ന് കുരു വരുത്തി, വറുത്ത് ശീലപ്പൊടിയാക്കിയതാണ് കാപ്പി. തുടർച്ചയായി കഴിച്ചാൽ കരൾ വീങ്ങും. അജീർണം ബാധിക്കും. മലബന്ധ ത്തിന് വിശേഷാണ്, പക്ഷേ...

പിന്നെന്തു കഴിക്കണം?

നീരാവാം. നാരങ്ങാമിഠായിയും നന്ന്. തന്റെ മധുരനാരങ്ങ ചതച്ച നീരാവ മാനസിക പ്രായത്തിൽ നാലാംതരത്തിൽ പഠിക്കുന്ന ചെക്കന്മാർ പത്തു പൈസയ്ക്ക് മേടിച്ചുതിന്നണ ആ സാധനണ്ടല്ലോ അത്. വടുകന്റെ പുളിയുള്ള കയ്‌പൻ നാരങ്ങയും കഞ്ഞിയുമായാൽ അതിനുമീതെ വേറെ വിശേഷോല്ല.

എന്റെ അന്നാഹാരോം തിരുമേനി കല്‌പിക്കും വിധമാണോ?

തനിക്ക് സംശ്യണ്ടോ?

അത്ര വേണോ?

സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി ധ്യാനിച്ചപ്പോൾ കൊട്ടാരം ഊട്ടു പുരയിലെ ടെലിപ്രിൻ്റർ ചിലച്ചു.

ദേഹണ്ഡം മൂത്ത് പട്ടരുകുട്ടിയായവന്

നന്നെ രാവിലെ രാജാവിന് മധുരനാരങ്ങ വേവിച്ചതും പെപ്പരമിൻ്റ് മിഠായിയും വിളമ്പുക. മഞ്ഞപ്പൊടി ചേർക്കാം. കടുക് വറുക്കുന്നത് തന്റെ ചിത്തത്തമനുസരിച്ച്. ഉച്ചയൂണിന് പാലക്കാടൻ ശൈലിയിൽ പച്ചമുളകു വറുത്ത പുളി. അന്നം ഒഴിവാക്കാം. എടനേരത്തെ ചായയ്ക്കു കാപ്പി അത്താഴ ത്തിന് വത്തു മുട്ട പൊരിച്ചത്. കറിവെക്കുകയാണെങ്കിൽ അമർന്ന വെപ്പാ വണം. പിന്നീടവൻ നിവർന്നൂട. എന്നെങ്കിലും തത്സമയം മുട്ട തരായില്ലെങ്കിൽ രാജാവിന്റേതെടുക്കാം. പിന്നീട് തിരികെ വച്ചാൽ മതി.

അകത്തുള്ളാൾക്ക് വെർമിചെല്ലി ധാരാളായി. സേമിയ എന്നർഥം. അമ്മാത്ത് അതാണു പതിവ്. വെർമിചെല്ലി എന്നു പേരായ ഹോട്ടലുടമകൾ വരെ അവിടെയുണ്ട്. ഏതായാലും 'ഇറ്റ്ലി' വേണ്ട, ചട്‌ണി ഒഴിവാക്കാമല്ലോ.

(ഓവർ)

പില്പാട് രാമൻ നമ്പൂരി രാജാവിനോട് ചോദിച്ചു.

എന്താ പത്രത്തില് വിശേഷം?

കിരീടധാരണത്തെക്കുറിച്ചുള്ള ലീഡ് സ്‌റ്റോറിയിൽ 'രാമോ' രാജീവ ലോചനഃ എന്നെഴുതിയിരിക്കുന്നു. COM

അതോണ്ടെന്താ?

അതിന്റെ പൊരുൾ?

വിശേഷായിരുന്നു ശ്രീരാമൻ്റെ കൺകണ്ടാൾ കണ്ണേകണ്ടാൾ എന്നന്നെ. താൻ നിരീച്ചോ തൻ്റെ കോങ്കണ്ണും ആ വിധമാ ഐഡിയാസ്. വിധമാണെന്ന്? ഡോൺട് ഗെറ്റ്

എന്നു പറഞ്ഞാൽ?

രാജാവാണ് ശരി. രാജീവൻ ഒരച്ചടിപ്പിശകാണ്.

മൗനം രാജന്നു ഭൂഷണം എന്നു തോന്നിയ ചെക്കൻ ചമ്രം പടിഞ്ഞി

രുന്നു.

സെക്യൂരിറ്റി ചീഫ് ചോദിച്ചു.

തൻ്റെ കുളിം തേവാരോം കഴിഞ്ഞോ?

സസുഖം.

പൊളി പറയരുത്. കാലും മുഖവും കഴുകി കുളിച്ചൂന്ന് വരുത്തിത്തീർക്ക രുത്. മുങ്ങിക്കുളിച്ചില്ലെങ്കിൽ ജനം തന്നെ കുളിപ്പിക്കും. കുളിപ്പിച്ച് കുളിപ്പിച്ച് രാജാവിൻ്റെ കുട്ടി ഇല്ലാതാവും. വീട്ടിലെ വേലയുമില്ല, മന്ദത്തെ കൂത്തുമില്ല എന്ന സ്ഥിതിയാവും. ആരാൻ്റെ ചോറിന് പാണര് തല്ല് കൂടുന്ന മാതിരി യാവും.

മനസ്സിരുത്താം. കാപ്പി വേണ്ടെങ്കിൽ തിരുമേനിക്ക് കുടിക്കാൻ വേറെ വല്ലതും..

വേണ്ട. പ്രാതലിന് ചായപലഹാരാദിയുടെ പതിവില്ല. പ്രാതലന്നെ പതിവില്ല. പത്തുമണിക്ക് ഒരാട്ടോറിക്ഷ പിടിച്ച് കൊണാട്ട് പ്ലേസിൽ മദിരാശി ഹോട്ടലിലെത്തി ഒരുണ്ണാണ്. ഉണ്ണുന്നതിനിടയ്ക്ക് വേറൊന്നും തരാക്കാറി ല്ലേനും.

ചോറൂണ് പരസ്യായാൽ ജനം കാണില്ലേ?

അതിനവർക്ക് ക്ഷണമില്ലല്ലോ. അഥവാ ജനം തന്നെ കാണുന്ന മാതിരി നോനേം കാണും എന്നാണോ തൻ്റെ ധാരണ? പിന്നെന്ത് സെക്യൂരിറ്റി ചീഫാ

ടോ നോൻ?

ജനമല്ലേ നമ്മുടെ നട്ടെല്ല്? വെന്തേക്കിൻ്റെ കാതൽ? കിരീടത്തിന്റെ തെറ്റി ദ്ധാരണ സമയത്ത് തിരുമേനിയല്ലേ പറഞ്ഞത് അവറ്റ പട്ടിണിയാണെന്ന്?

ഹ ഹ! കിരീടധാരണത്തിൻ്റെ സ്വാദോർക്കുമ്പോൾ നിത്യേന ഒരു കിരീടം വേണംന്ന് മോഹണ്ടോ?

ഇല്ല. ഇതുതന്നെ ഒരു മുൾക്കിരീടമാണ്.

ശർക്കരക്കുടത്തിൽ കൈയിട്ടവരൊക്കെ അതാണ് പറയാറ്.

മധുരാഷ്ടകത്തിൽ പറയുന്നതുപോലെ അധരം മധുരം, വിരലും മധുരം, രുചിയും മധുരം.

എങ്കിലും ജനത്തിൻ്റെ മറവിൽ എനിക്ക് എന്തെങ്കിലും ചെയ്യണമെ ന്നുണ്ട്. അകത്തുള്ളാളും മോശല്ല. ഉറക്കത്തിലും പറയും, 'ഒന്നു ജനത്തെ ശരിപ്പെടുത്തൂ. ജനത്തെ ഒന്നു ശരിപ്പെടുത്തൂ എന്ന്.'

അമ്മ പെറ്റ മകളല്ലേ അവളും? ജനത്തെ സഹിക്വോ?

സഹിക്കില്ല.

എന്നാൽ ജനത്തെ രക്ഷിക്കാൻ ആദ്യം വേണ്ടത് ദരിദ്രരേഖ അഥവാ പോവർട്ടി ലൈൻ എന്ന പ്രയോഗത്തെ ഉപേക്ഷിക്കയാണ്. ആ ലൈൻ മാറ്റണം എന്നർഥം. പകരം, നിലവിലുള്ള പട്ടിണിയുടെ നിലവാരം സമം എക്സിസ്റ്റിങ് ലെവൽസ് ഓഫ് സബ്‌സിസ്‌റ്റാൻസ് എന്നു മതി. പട്ടിണി ക്കാരുടെ വയറ് പാതി നിറയും.

ദരിദ്രരേഖയെ തിരുമേനി രേഖാമൂലം കണ്ടിട്ടുണ്ടോ?

രാഷ്ട്രീയ കാര്യക്രമം, ഗ്രാമീണ മോൺസ്‌റ്റർമാർക്കുവേണ്ടിയുള്ള പരിപാടി ഇത്യാദി തുടരൻ കഥകളുടെ ശീർഷകത്തിനു താഴെ ടെലിവിഷന്റെ തിരയിൽ ഒരു വര കാണിക്കുന്ന പതിവുണ്ട്. ചിലപ്പോൾ മൂന്നു വര. അതാണ് ദരിദ്രരേഖ. ധരിച്ചിട്ടുണ്ടോ, എലിവിഷത്തേക്കാൾ മാരകമാണ് ടെലിവിഷം. എലി ചത്തേ എലിവിഷം തിന്നോൻ ചാവൂ. ടെലിവിഷം കണ്ടോൻ അതു കാണുന്നതിനുമുമ്പ് സിദ്ധികൂടും.

വര മാറ്റാൻ വകുപ്പുമന്ത്രിയോട് പറയാം.

വേണ്ട. സന്ദേശം ടെലിവിഷപ്പതിയായ നാം അവനു കൊടുത്തിട്ടുണ്ട്. ദരിദ്രരേഖ ഇന്നും മിഷ്യനിൽ കണ്ടാൽ അതോടെ അവൻ്റെ ശവദാഹം കഴിയും. നാളെ തനിക്ക് ഒരു പുതിയ നിരക്ഷരനെ സത്യപ്രതിജ്‌ഞ ചെയ്യി ക്കേണ്ടിവരും. ശപഥമെടുപ്പിക്കൽ എന്നു സാരം. മങ്കമ്മാൾ ശപഥം മാതിരി മന്ത്രിയിൻ ശപഥം.

തിരുമേനി കടന്നു കാണുന്നു.

നാമില്ലെങ്കിൽ തൻ്റെ പരിസ്ഥിതിയെന്താ?

വഷളാണ്.

എന്നാൽ ദരിദ്രരേഖ നിർമാർജനം ചെയ്യാൻ വേറെ വല്ലതും സമാരംഭിക്ക്.



ഇപ്പോൾ നാം ജോലിക്കു കൂലി കോതമ്പായി കൊടുക്കുന്നുണ്ടല്ലോ.

കോതമ്പവിടെ കിടക്കട്ടെ. അത് കാലിത്തീറ്റയാക്കാം.ഉത്തരവ്.രാജ്യത്ത് തലങ്ങും വിലങ്ങും ദരിദ്രരേഖ ഏറ്റവുമുള്ള സ്ഥലം ഏതാണെ ന്നറിയോ?

എന്നോടാരും പറഞ്ഞിട്ടില്ല.

പട്ടിണിയുടെ രേഖാശാസ്ത്രം മറഞ്ഞ് ജനത്തെ നിശ്ശേഷം കാണാതാ വുന്ന ജില്ല ഉല്ക്കലത്ത് ഒറീസയിലെ കോരപുട്ടാണ്. പുട്ടും കടലേ കോരപ്പൻ എന്നാണ് ജനത്തിനവിടെ പരക്കെ നാമധേയം. ഓമന തിങ്കൾ കിടാവോ എന്നു കേട്ടിട്ടില്ലേ? അവിടെ തൻ്റെ അടിയാളർക്ക് ഒരിരുളൻ കീറക്കോണാന് മറുകോണാൻ പോലുമില്ല.

നേരോ?

അല്ല. നാം തന്നോട് സേവ പറയാണ്. കഴിഞ്ഞ തവണ നാം ആ വഴി വഴിമാറി ജനത്തിന്റെ ക്ഷേമമറിയാൻ വായുമാർഗത്തിൽ താൻ നടത്തണ സവാരി യെക്കുറിച്ചല്ലേ പരാമർശം? പോയപ്പോൾ..com

അതെ.

നാം വിസ്തരിച്ച് കാണാറുണ്ട്. താനും കിങ്കരന്മാരും പുഷ്‌പകമിറങ്ങി ജീപ്പിൽ സഞ്ചരിക്കും. ഗ്രാമവീഥികളിൽ തനിക്കുവേണ്ടി ഒരുക്കിനിർത്തിയ പട്ടിണിക്കോലങ്ങളോട് താൻ ചോദിക്കും. എങ്ങനെയുണ്ട്? അപ്പോൾ പേക്കോലം അതിൻ്റെ ഭാഷയിൽ എന്തോ പറയും. അപ്പോൾ താൻ കല്പിക്കും. നന്നായി. കെട്ടിയവനെ തൻ്റെ തൊപ്പിക്കാർ ചുട്ടുതിന്നു. പണി യില്ല. പട്ടിണിയാണ് എന്നാണ് പേക്കോലം പറയുന്നത്. അതിനാണ് തന്റെ മറുപടി. അച്ഛാ! നന്നായി എന്ന് ശപ്പ!

ചെക്കൻ പറഞ്ഞു:

ഇത്ര വേണോ തിരുമേനി?

എന്നിട്ട്, ത്രീപീസ് സൂട്ട്, കണ്ഠഠനാളത്തിൽ ബിലാത്തി കോണാൻ തുടങ്ങിയവ കെട്ടിത്തൂക്കിയ തൻ്റെ ക്ലാർക്ക് ഒരു ജോയിന്റ് സെക്രട്ടറിയാൻ അതൊക്കെ കുറിച്ചെടുക്കും. ഭാരതീയ ഭാഷകൾ പോയിട്ട്, ഇംഗ്ലീഷ്‌ വരെ അവന് കഷ്‌ടിയാണ്. അഷ്ടി മുട്ടാതിരിക്കാൻ അതു പ്രയോഗിക്കുന്നു എന്നു മാത്രം.

ഇത് വാരലാണ് തൂത്തുവാരലവര്.

ഇനി ഒന്നും വാരാൻ ബാക്കിയില്ല. യാതൊന്നാണോ ഛിന്നഭിന്നമായി ട്ടുള്ളത് ആയത് തീർത്തും അപ്രത്യക്ഷമാവുന്നത് നിരോധിക്കമാത്രമേ കരണീയമായിട്ടുള്ളൂ.

എന്നാലും മതി.

എന്നാൽ കോരപ്പന്മാർക്ക്, പണിക്ക് പട്ടിണിക്കു പുറമേ പോവർട്ടി ഫോർ വർക്ക്--ഓരോ കോണാൻ സൗജന്യമായിട്ട് കൊടുക്ക്. തനിക്ക് പുണ്യാഹം തരാവും.

അതാവാം.

കീറിയതു മതി. ഹിംസക്കാരായ തൻ്റെ കൂട്ടരോട് പറഞ്ഞാൽ മതി.

അവറ്റ കരാറെടുത്തോട്ടെ. എന്ത് കീറപ്പൊളിയായാലും നമുക്ക് നാല് കാശ് തരാവണം എന്നല്ലേയുള്ളൂ? അതല്ലേ നമ്മുടെ പഞ്ചവത്സരസൂത്രം?

അതു ശരിയാക്കാം.

അവനെ മറച്ചുകിട്ടുന്ന സാധനമല്ലേ? ശ്രീമാൻ കുഞ്ഞികൃഷ്ണന് സന്തോഷാവും.

ആരാണ് ശ്രീമാൻ കുഞ്ഞികൃഷ്‌ണൻ?

നാം പുരുഷസൂക്തങ്ങളിൽ ദിവസത്തിൽ ഭൂരിഭാഗവും ഉറക്കം നടിച്ച് ചുരുണ്ടുകൂടി കിടക്കുന്നവൻ....

മനസ്സിലായില്ല.

പ്രത്യുല്പാദനശേഷൻ. ഇനി വിസ്‌തരിക്കുന്നില്ല. വിസ്ത‌രിച്ചാലും തനിക്ക് മനസ്സിലാവില്ല. അതുള്ളവനല്ലേ കുഞ്ഞികൃഷ്ണ‌നവർകളുടെ പവറ റിയൂ.

ഞാൻ അറിയരുത് എന്നാണ് തിരുമേനിയുടെ ഇംഗിതമെങ്കിൽ മേലടി യാൻ ഇല്ലാത്ത ഞാൻ അവനെ... തൻ്റെ ദുര സഹിക്കില്ല

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക