shabd-logo

പതിനാല്

5 January 2024

0 കണ്ടു 0

ഭൂതത്താൻ

മദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.

അതിലൊന്ന് നാണുവാണ്. നാണ്വാര് കാലത്ത് നാട്ടിൽപ്പോയി. അതിർത്തിയിലെ യുദ്ധത്തിനുശേഷം അവൻ വിവശനായിരിക്കുന്നെന്ന് നമ്പൂരിക്കു തോന്നി. നാല്‌പത്തൊന്നു ദിവസം തേച്ചുകുളിച്ച് പാൽപായസ ത്തോടെ ഊണുകഴിച്ച് കഥകളി കണ്ടാലേ അവനിനി പഴയ ബുദ്ധി തിരിച്ചു കിട്ടൂ. അങ്ങനെയാവട്ടെ.

രണ്ടാമത് യാത്രപോകുന്നവനാര്? നമ്പൂരി ന്യൂസ് സ്റ്റാൻഡിൽ കിടന്ന ദിനപത്രം നോക്കി.

അമ്പട! അതുമുണ്ടായോ?

ആഭ്യന്തരകാര്യം കുട്ടിച്ചുവരാക്കുന്ന ഭൂതത്താൻ മന്ത്രി, രാജാവിനെയും രാജാവായ പ്രസിഡണ്ടവർകളെയും വിമർശിച്ചിരിക്കുന്നു. രാജ്യത്തെ ഒന്നാം പൗരന് കൈയൊപ്പിടാൻ അറിയില്ലത്രെ. ഒപ്പിടാനയച്ച ബില്ലുകളൊക്കെ അയാൾ തിരിച്ചയയ്ക്കുന്നത്രെ. ഇടതു പെരുവിരലടയാളം മതിയെന്നു പറഞ്ഞപ്പോൾ ആ വിരലിനു വാതമാണത്രെ. ഇങ്ങനെ ഒരു വേഷം പ്രസി ഡണ്ടായി നമുക്കു വേണോ? അയാളെ ചെല്ലും ചെലവും കൊടുത്ത് നിർത്തണോ? വേറാളെ കിട്ടില്ലേ?

രാമൻ നമ്പൂരി പിന്നൊന്നും ചിന്തിച്ചില്ല. നേരേ പ്രസിഡണ്ടിന്റെ ഭവന ത്തിലേക്കു പോയി. ആയിരം മുറിയും രണ്ടായിരം കിടക്കയും പെരുങ്കളവും ആനപ്പന്തിയും ഊട്ടുപുരയുമായി വലിയ കൊട്ടാരം റെയ്‌സീന കുന്നിൽ തലകുത്തിനിന്നു.

പണ്ടിവിടം വാണ വേദാന്തത്തിൻ്റെ ഒരു കടലാസ്‌പുലി വിഭാര്യനാ യിരുന്നു. അതുകൊണ്ട് ആഴ്‌ചയിൽ മൂന്നു രാത്രിയെങ്കിലും നേരമ്പോക്ക് വേണ്ടിയിരുന്നു. കഥാപ്രാസംഗികനായിരുന്നെങ്കിലും ആശാന് സ്ത്രീകളെ കൈകാര്യം ചെയ്യാൻ അറിയില്ലായിരുന്നു. ഒരിക്കൽ പാരീസിൽ അദ്ദേഹം ഒരു ഫ്രഞ്ചിനി സെക്രട്ടറിയെ അസ്ഥാനത്ത് കയറിപ്പിടിച്ചതും രഹസ്യമായി പ്രചരിക്കുന്ന വാസ്‌തവോക്തിയാണല്ലോ. മോഹണ്ട്, ഒന്നു തരായാൽ നന്ന്. വയ്യാച്ചാൽ വേണ്ടനും എന്നു പറഞ്ഞാൽ മിക്കവരും തരും എന്ന് രാമൻ നമ്പൂരിക്ക് ഉറപ്പാണ്. ഒരു പരസ്‌പര സഹായ സംഘം ക്ലിപ്തമാണല്ലോ

സ്ത്രീപുരുഷബന്ധം. വേദാന്തിക്ക് ആ വഴി പരിചയമില്ല. അദ്ദേഹം പ്രസിഡണ്ടായപ്പോൾ നേരമ്പോക്കിൻ്റെ ചുമതല കർണ്ണലിന്റെ പദവിയുള്ള ഒരു ഡെപ്യൂട്ടി മിലിറ്ററി സെക്രട്ടറിക്കായിരുന്നു.

ഒരു രാത്രി എണ്ണം പറഞ്ഞ ഒരു അവിഹിതത്തെകൂട്ടി വന്നപ്പോൾ പാലും പഴവും അത്താഴമായി ചെലുത്തി യുദ്ധത്തിനു തയ്യാറായ പ്രഥമ പൗരനുണ്ട് കസേരയിലിരുന്ന് കൂർക്കംവലിക്കുന്നു. വൃദ്ധനെ വിളിച്ചുണർ ത്താൻ നവാഗത കർണ്ണലിനെ സമ്മതിച്ചില്ല. താങ്കളാണ് ഇന്ന് എന്റെ വിഹിതം എന്നു പറഞ്ഞ് അവൾ അവനെ പൊക്കി.

നേരംപുലർന്നിട്ടും അവർക്ക് രാത്രിപോയതറിഞ്ഞില്ല. രാവിലെ കർണ്ണൽ മൂത്താശാരിയോടു ബോധിപ്പിച്ചു.

ഇന്നലെ കൊണ്ടുവന്ന ചരക്ക് പറന്നുവെട്ടുന്ന കൂട്ടത്തിലായിരുന്നു. പക്ഷേ, കുലസ്ത്രീ വന്നപ്പോഴേക്കും തിരുമനസ്സുകൊണ്ട് ഗാഢനിദ്രയിലാ യിരുന്നു. എന്നാൽ തുടങ്ങുകയല്ലേ എന്ന് ഉണർത്തിച്ചപ്പോൾ 'പോ' എന്നാണ് ഉത്തരവായത്. വെടോണ്ട്.....

പ്രസിഡണ്ട് പറഞ്ഞു:

സാരല്ല. ഇന്നലെ നിദ്രയിൽതരായി; ഇന്ന് ജാഗ്രത്തിൽ പൊടിപൊടിക്കാം.

കർണ്ണൽ പറഞ്ഞു:

ക്ഷമിക്കണം. ഇന്നു പറ്റില്ല. രാത്രി കണ്ണു ചിമ്മിയിട്ടില്ല.

ആര്?

അടിയൻ.

മേൽപറഞ്ഞതിൻ്റെ അന്തസ്സാരം എന്തെന്നാൽ, നേരമ്പോക്കിന്റെ കാര്യം വിസ്തരിക്കാൻ തുടങ്ങിയാൽ അവസാനമില്ല. തുടങ്ങിയേടത്തേക്കു തിരിച്ചു പോവും വീണ്ടും വീണ്ടും.

കോട്ടയ്ക്കകത്തെ കൊട്ടാരത്തിലെ സ്വീകരണമുറിയിൽ കയറി രാമൻ നമ്പൂരി കൈകാൽ കഴുകി. സന്ദർശകഹാളിലെത്തി ദേഹശുദ്ധി വരുത്തി. വിദേശത്തെ പ്രമാണിമാരെ സ്വീകരിക്കുന്ന ശാലയിലെത്തി അവിടെ പ്രസി ഡണ്ടിനെ ക്ഷണിച്ചുവരുത്തി. അകമ്പടിക്കാരായി മിലിറ്ററിക്കാരോട് ബാരക്കു കളിലേക്ക് മടങ്ങാൻ പറഞ്ഞു.

പ്രസിഡണ്ട് പറഞ്ഞു:

ഞാൻ വലഞ്ഞു തിരുമേനി. ഈ ഭൂതത്താനും അവൻ്റെ രാജാവും ഏറെ ക്കാലമായി നമ്മെ ദ്രോഹിക്കുന്നു. താങ്കളെ അല്‌പനേരത്തേക്കു കണ്ടാൽ തരക്കേടില്ല എന്ന് ഒരു സന്ദേശം അയയ്ക്കാൻപോലും എനിക്ക് സാധിക്കു ന്നില്ല. രണ്ടു കൈകൊണ്ടും വിവിധ ഭാഷകളിൽ ഒപ്പിടാൻ കഴിവുള്ള നാം ഇപ്പോൾ പെരുവിരലടയാളം വയ്ക്കാൻപോലും കഴിവില്ലാത്തവനുമായിരി ക്കുന്നു. എനിക്കു വയ്യ.

രാമൻ നമ്പൂരി പറഞ്ഞു.

താൻ പരിഭ്രമിക്കണ്ട. കൂലിക്കത്ത്, ഊമക്കത്ത് ഇത്യാദി നിരോധിച്ചു കൊണ്ടുള്ള ബില്ലല്ലേ താൻ ഒപ്പിടാൻ വിസമ്മതിച്ചത്?
അതേ
നോൻ നിരീച്ചു. ആട്ടെ, വേറേതുവിധമാണ് തന്നെ ഭൂതവും രാജാവും ദ്രോഹിക്കുന്നത്?

കാലത്ത് കക്കൂസിൽ കയറിയാൽ തവണക്കാരൻ വന്നു വാതിൽക്കൽ മുട്ടി പറയും. 'രാജാവിൻ്റെ ടെലഫോൺ വിളി' എന്ന്. ഒരു കണ്ടിയേ പോയി ട്ടുണ്ടാവൂ. ബാക്കി പിന്നെ അമുക്കണം. ഉടനെ മലബന്ധമായി. പിന്നെ ഒരു ഞാറ്റുവേല കഴിയണം, മര്യാദയ്ക്ക് ഒന്നു തൂറാൻ.

കഷ്‌ടാണേയ്! ഒരു നേരമ്പോക്കിൻ്റെ ലയംതരുന്ന സുഖവിരേചനത്തിന് മനഃപൂർവ്വം വിഘ്ന‌ം സൃഷ്‌ടിക്കുക എന്നു വെച്ചാൽ....... കഴിഞ്ഞോ? വിമാനത്തിൽ സർക്കീട്ട് പോകുമ്പോൾ റേഡിയോ സന്ദേശം

വരും: ഉടൻ തിരിച്ചുവരിക. നൂറ് മന്ത്രിമാരെ സത്യപ്രതിജ്‌ഞ ചെയ്യിക്കാ നുണ്ട്. ഒന്നുരണ്ടു തവണ ഞാൻ അനുസരിച്ചു. പിന്നെ പറഞ്ഞു, ബേൻ ചോദ്, വേണച്ചാൽ നിയ്യ് പ്രതിജ്‌ഞ ചെയ്യിച്ചോ. അതോടെ ആ കളി നിന്നു.

രാജ്യത്ത് ഒരു കുഞ്ഞും സത്യം പാലിക്കാതേയുമായി, അല്ലേ?

അത് എന്നേ നിന്നു.

വേറെ ദ്രോഹം?

ഉണ്ണാനിരുന്നാൽ തന്തുരിക്കോഴിക്കുമേൽ കാഷ്ഠം. ഫോറിൻ ചാത്തന്റേതാവും,

അതുതന്നെ. ഇന്ത്യൻ ചാത്തൻ്റേതു കണ്ടാൽ എനിക്കു തിരിച്ചറിയാം.

പിന്നെ?

തൈരിൽ ശ്‌മശ്രു.

അതിവിടെ സംഘടിപ്പിച്ചതാവും.

ശരിയാവാം. പക്ഷെ, രാജാവ് പറയുന്ന മാതിരി എൻ്റെ താടിയിൽനിന്നു

കൊഴിഞ്ഞതല്ല.

ഫോറിൻ ചാത്തന്റേതല്ലല്ലോ?

അതല്ല.

ആട്ടെ. താൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്നുണ്ടോ?

തീർത്തും.

പണിയെടുക്കാത്തവൻ ഉണ്ണണ്ട എന്ന തത്ത്വത്തിൽ?

ഉവ്വ്.

ഈ രാജ്യത്തെ വെള്ളക്കോളർ വർഗമാണ് സോഷ്യലിസത്തിനെതിര്. ഗുദത്തിൽമാത്രം ബുദ്ധിജീവിയായ ഇവരിൽ ഒരുവൻ ഒരിക്കൽ നമ്മോടു ചോദിച്ചു. തിരുമേനി പറയുന്ന സോഷ്യലിസ്‌റ്റ് രാജ്യങ്ങളിൽ രാത്രി ഉറക്കം വന്നില്ലെങ്കിൽ ഉറക്കഗുളിക കിട്ടുമോ എന്ന്. സോഷ്യലിസ്‌റ്റു വ്യവസ്ഥിതി യിൽ ഉറക്കഗുളിക വേണ്ട. നിദ്ര യഥാസമയം വരും എന്നു പറഞ്ഞപ്പോൾ അധികാരം

അവൻ ചിരിച്ചു. അവനെ പറഞ്ഞിട്ടു കാര്യമില്ല. വിസ്‌തരിച്ചു പറഞ്ഞുകൊടു ക്കാൻ മെനക്കെടുന്നതും പാഴിലാണ്. വളരുന്ന തലമുറയെ കാര്യം പഠിപ്പിക്കണം.

അതാണു ശരി.

മദ്ധ്യവർത്തിമാന്യനെ പഠിപ്പിക്കാൻ നിന്നാൽ അവൻ്റെ അടുത്ത ചോദ്യം, ഉറക്കഗുളിക കഴിച്ചുറങ്ങി എഴുന്നേറ്റാൽ അവിടെ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടോ എന്നാവും.

ഉണ്ടവനല്ലേ ചിന്താ സ്വാതന്ത്ര്യ വൈകൃതത്തിനു തോന്നു. com

സന്തോഷായി. തനിക്കു കാര്യമറിയാം.

സന്തോഷം.

എന്നാൽ താൻ അസാരം മുൻകൈയെടുത്താൽ ഇവിടെ നമുക്കത് നടപ്പിലാക്കാം.

എങ്ങനെ?

തൻ്റെ സന്തോഷമുള്ള കാലത്തോളമേ ഏതു മന്ത്രിക്കും ഇവിടെ വാഴാൻ കഴിയൂ.

തന്റെ 'പ്ലെഷർ' താൻ പിൻവലിച്ചാൽ സകല ഭൂതങ്ങളും പുറത്ത്. ധരിച്ചി

ട്ടുണ്ടോ?

ഭരണഘടനയിൽ അങ്ങനെ പറയുന്നതായി കേട്ടിട്ടുണ്ട്.

എന്നാൽ താൻ രാജാവിന് ഓരോല തര്-ഭൂതത്താനിൽ തനിക്കുണ്ടായി രുന്ന സന്തോഷം-പ്ളെഷർ-താൻ പിൻവലിച്ചിരിക്കുന്നു എന്നു കാണിച്ച്. എന്നിട്ട്?

നോൻ അത് രാജാവിനു കൊടുക്കാം. പിന്നെ ക്ഷണം കഴിയും. നോനും രാജാവും തമ്മിലുള്ള അഭിമുഖം സ്വകാര്യമായി സംപ്രേഷണം ചെയ്യാം. താനിവിടെ മുറിയടച്ചിരുന്ന് ടെലിവിഷൻ പെട്ടിയിൽ കണ്ടുകൊൾക.

കത്തു തരാം, കളിയും കാണാം. പക്ഷേ, കാലാവധിക്കു മുമ്പ് ഞാൻ പുറത്തു പോകുന്നതിലാണോ അതു കലാശിക്കുക?

അല്ല. സ്വൈരമായി രണ്ടുനേരവും ശങ്ക നിർവഹിച്ച് റേഡിയോ സന്ദേശം വരാത്ത വിമാനത്തിൽ യാത്രചെയ്‌ത്, ഫോറിൻ ചാത്തന്റെ കാഷ്ഠമില്ലാത്ത തന്തുരിക്കോഴി തിന്ന്, അഞ്ചുവർഷം കൂടി താൻ ഇവിടെ വാഴുന്നതിലാ യിരിക്കും.

പിന്നെ പ്രസിഡണ്ടിന് സംശയമുണ്ടായില്ല.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക