shabd-logo

ഒന്ന്

3 January 2024

0 കണ്ടു 0

'സെക്യൂരിറ്റി'


വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.

കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാനാർഥം രാജമാർഗത്തുടനീളം കർശന മായ രക്ഷാനടപടികൾക്ക് കരാർ കൊടുത്തിരുന്നു. ആദ്യം ഒരു കരാറുകാര നായി, പിന്നെ രാജദൂതനായി, വീണ്ടും കരാറുപണിയിലേക്കു തിരിച്ചുവന്ന, ഒരു ശുക്രനായിരുന്നു പാതപ്പണിക്കും കാശ്.

നീചൻ, നിരത്താകെ ഉഴുതുമറിച്ച് അതിനിരുപുറവും വേലി കെട്ടി. രക്ഷാഭടന്മാർ പ്രച്ഛന്നവേഷത്തിൽ കയ്യാലപ്പുറത്ത് കാവലിരുന്നു. വേറെ ജനം രാജാവിനു പിന്നിൽ കൂടാതിരിക്കാൻ പരിസരത്തെ സർക്കാരാപ്പീസു കൾക്കും സ്വകാര്യ വ്യവസായസ്ഥാപനങ്ങൾക്കും പരമാവധി ശമ്പളത്തോ ടെയുള്ള അവധി കൊടുത്തു.

എന്നാലും ആർക്കു വേണച്ചാലും രാജാവിനെ കൊല്ലാം. അല്ലെങ്കിൽ അദ്ദേഹത്തിന് സ്വയം ചാവാം. ചത്തുന്നാക്കാം. (ഇതൊക്കെയാണ് ഒരു ഡെമോക്രസിയിലെ രസം.)

അപ്പോൾ ആശ്രിതർ പറയും:

ഈ രാജാവും ചത്തു. നന്നായി.

ആചാരമായി പിന്നീട് ഒഴിവോടെ പൊട്ടിക്കാൻ ഇരുപത്തൊന്ന് കതിനയും അതിനു വേണ്ട പച്ചമരുന്നും മാറ്റിവച്ച്, കിരീടം പിടിച്ചടക്കാനുള്ള ഘോഷ യാത്ര നിശ്ചിതദിവസത്തിനു തലേന്നു പുറപ്പെട്ടു.

നിരത്ത് വിലങ്ങെ എട്ടാന നീങ്ങി.

ഗജവിരാജിതമന്ദഗതിക്കു പിന്നിൽ നിയുക്ത രാജാവും മന്ത്രവാദികളായ നാല് അംഗരക്ഷകരും നടന്നു; ടെലിവിഷൻ ക്യാമറയോട് കുശലം പറഞ്ഞ്, ചിരിച്ച്.

തദനന്തരം രാജ്യത്തെ ഇന്റലിജൻസ് ചീഫ് രാമൻ നമ്പൂതിരി, ഏക നായി, നിരായുധനായി, വെച്ചടി മുന്നോട്ട്.

ഇൻഡോ-സൗത്ത് ഇൻഡോൻ, ടിബറ്റൻ, ലാമൻ, ബി.എസ്.എഫ്., സി.ആർ.പി.എഫ്. തുടങ്ങി കമാണ്ടോകളുടെ തലമൂത്ത പുലിയാണ് നമ്പൂരി. ഏകച്ഛത്രാധിപതി.

ഇന്നും വിഷുപ്പിറ്റേന്ന് ലോക്കൽ പാണൻ ഒരു വലിയ ഓലക്കുട ഇല്ലത്ത് കാഴ്ച‌വയ്ക്കും.

അവന് മൃഷ്‌ടാന്നോം തരാവും.

പരമഭാഗവതനായ രാമൻനമ്പൂതിരി ഒരു തോക്കുപോലും തൊടില്ല. ഒരിക്കൽ ഇവനെന്താ കേമത്തം എന്നു പരീക്ഷിക്കാൻ ഒന്നെടുത്തപ്പോൾ അവന്റെ പാത്തിയിൽ സർക്കാർതാക്കീത് അച്ചടിച്ചു കണ്ടു.

'തോക്കാൽ വെടിവച്ചു മരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.' അന്നു നിറുത്തിയതാണ്.

ഇന്റലിജൻസ് ഇല്ലാത്തപ്പോഴൊക്കെ അദ്ദേഹം ഗുരുവായൂരും ശുചീ ന്ദ്രത്തും ഭജനമിരിക്കും. ശിവനും വിഷ്‌ണുവും ഭേദമില്ലെന്നർഥം, അദ്ദേഹ ത്തിനറിയാം തൻ്റെ മിടുക്കുകൊണ്ടല്ല രാജ്യത്തെ രഹസ്യവകുപ്പ് പരസ്യ മായി പ്രവർത്തിക്കുന്നതെന്ന്. എല്ലാം ദൈവാധീനമാണ്. അതുകൊണ്ടു തന്റെ വരുതിയിലുള്ള സമസ്‌തവും അദ്ദേഹം സർവശക്തങ്കൽ സമർപ്പിച്ചിരി ക്കയാണ്.

നമ്പൂരിക്കു പിന്നിൽ ഒരു ചെനക്കത്തൂർപൂരത്തിനുള്ള കുതിരപ്പട്ടാളം കുളമ്പടിച്ചു.

വഴിയെ പിച്ചാത്തി നീർത്തിപ്പിടിച്ച അറുപത്തിനാലു നായന്മാർ. അവസാനം, രണ്ടാൾ വീതം നിരയായി നീങ്ങുന്ന പതിനാറ് കുറുവടി ക്കാർ.

കാഥികന്റെ പോയിൻ്റ് കടക്കുമ്പോൾ ഒരു വടിക്കാരൻ മറ്റേ കുറുവി നോട് പറഞ്ഞു.

ഞാനാണ് രാജാവ്. ആദ്യം പോയത് എന്റെ ഡബ്ലാണ്.

കൊട്ടാരത്തിൻ്റെ നടുമുറ്റത്തെ ഡർബാർ ഹാളിലാണ് ചടങ്ങ്. ശുഭസമൃദ്ധ മായ ഒറ്റമുണ്ടും തോർത്തുമുടുത്ത ഉപരാജാക്കന്മാർ, എടപ്രഭുക്കൾ, പടത്ത ലവന്മാർ എന്നിവർക്കേ പ്രവേശനം പാസുമൂലമുള്ളൂ.

നിയുക്തന്റെ പടയണി പ്രവേശിച്ചപ്പോൾ രജപുത്ര റെജിമെന്റിലെ

ഭാഗവതന്മാർ ലാസ്‌റ്റ് പോസ്‌റ്റ് ആലപിച്ചു.

എട്ടു പട്ടന്മാർ രാജാവിൻ്റെ തലയിൽ കിരീടം മേടിയിറക്കി, പയ്യനെ കോതമ്പരിയിട്ടു വാഴ്ത്തി.

രാഗര്ബാരിയിൽ അഞ്ചാം വേദമന്ത്രം ചൊല്ലി.

അപ്പോൾ പുരപ്പിറ്റേന്ന് പറമ്പിൽ ഒറ്റപ്പെട്ട ഒരോലപ്പടക്കം പൊട്ടുന്ന

മാതിരി ഒരു ശബ്ദം കേട്ടു.

ഒരു കമാണ്ടോ മൂളി. കൃഷ്ണപക്ഷക്കിളി ചിലച്ചു...

സൈക്കിൾ ലോണിന് അപേക്ഷിച്ചിരുന്ന ഒരു കൊട്ടാരം ക്ലാസ് ഫോർ

പറഞ്ഞു.

ഒലക്ക! സൈലൻസറില്ലാതെ ഓടിച്ചുപോയ ഒരു സ്‌കൂട്ടറാണത്. രാമൻ നമ്പൂരി പറഞ്ഞു:

എന്റെ ശിവനേ! ഞാൻ നിരീച്ചു ഭീരങ്കിയുമായി പട്ടാളത്തിന്റെ വരവാ ണെന്ന്. ഒക്കെ കഴിഞ്ഞുന്ന്. ആരാ അവടെ? ദാ, ബന് ഒരു മോട്ടോർ സൈക്കിൾ ഒരു സമ്മാനം കൊടുക്ക്.

ചക്രദാനം കഴിഞ്ഞ് ലഞ്ച് വിളമ്പാൻ പ്രോട്ടോക്കോൾ ആപ്പീസർ ഒരു അപേക്ഷ സമർപ്പിച്ചു.

രാമൻ നമ്പൂരി പറഞ്ഞു.

തരാവില്ലാന്നർഥം. ലഞ്ചങ്ങട് കഴിഞ്ഞാൽ അതിന്റെ ഉച്ഛിഷ്ട‌ം തരാ ക്കാൻ ദരിദ്രരേഖ ഭേദിച്ച് മറ്റോറ്റ വരും. ബഹളാവും. അടികലശലാവും. വെടിവെപ്പിലേ കലാശിക്കൂ. പിന്നെ സർക്കാരും പത്രക്കാരും തമ്മിൽ ഗ്വഗ്വാദ *മാവും. ഒന്നേ ചത്തുള്ളൂ എന്ന് സർക്കാര്. ഒരു നൂറെണ്ണമെന്ന് പത്രക്കാര്. അതിനൊന്നും വയ്യച്ചാൽ സദ്യവട്ടത്തോടെയുള്ള എടുപ്പ് ശാപ്പാടോടെ ചടങ്ങ് തീർക്കാം എന്നർഥം.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക