shabd-logo

നാല്

3 January 2024

0 കണ്ടു 0
രാജിയില്ല 

പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു: 

അപ്പോൾ അതാവും കാരണം?

എന്തു കാരണം? നോന് ഭാഷയായില്ല.

കാലയിലേ എഴുന്തിരുന്ത് കഞ്ചിതണ്ണി കുടിച്ചുപോട്ട് ശമയലായിട്ടും ശാപ്പാടിനു സമയമായിട്ടും എനിക്കു വിശക്കുന്നില്ല. പറയുമ്പോൾ സാമ്പാ റുണ്ട്. മൊളഹുട്ടലുണ്ട്, പൊരിയലുണ്ട്, ഊരുകായുണ്ട്. പർപ്പടകത്തിന്റെ സാൾട്ടി കൗൺടർപാർട്ടായ അപ്പളമുണ്ട്. തൈരുണ്ട്, പായസമുണ്ട്. പക്ഷേ, ക്ഷുൽപിപാസ എന്നൊന്നില്ലേ? അവൻ മാത്രം വരുന്നില്ല.

നാം വരും എന്നു നിരീച്ചോ?

എന്തോ സംഭവിക്കുന്നുണ്ടെന്നു തോന്നി. നാണ്വാരെവിടെ?

നാത്തൂനെക്കൊണ്ട് എന്താ കാര്യം?

വിശേഷിച്ച് ഒന്നുമില്ല. സ്വതേ തിരുമേനിക്കുപിന്നിൽ ചെല്ലവുമായി വ്യായാമം പതിവുള്ള നാണ്വാരെ കാണാഞ്ഞപ്പോൾ ചോദിച്ചതാണ്.

തിരുമേനി പറഞ്ഞു:

ചെല്ലം ചെല്ലപ്പണം. നെയ്ത്‌തുകാരൻ ചെല്ലൻ. 'ചെല്ലക്കുമാരി ശിവനേം, ശിവരാമ രാമ' എന്നു ശ്ലോകം. വൃത്തം വസന്തതിലകം. കുംഭമീനച്ചൂടിൽ ഭാരതത്തിൽ ഋതുസംഹാരം. ഇതുകണ്ടാവും ആലങ്കാരികന്മാർ വിരോധാ ഭാസം എന്ന കാരസാമാനം ചിട്ടപ്പെടുത്തിയത്. മണിക്ക് സംശണ്ടോ?

അശേഷമില്ല.

പരമശുദ്ധനാണ് ഉള്ളൂർ പരമേശ്വരയ്യൻ. അല്ലെങ്കിൽ ഇനിയും ജന്മമു ണ്ടെങ്കിൽ അതും കേരളത്തിലാവട്ടെ എന്ന് പ്രാർഥിക്കുമോ?

ശരിയാണ്.

നമ്മെ കണ്ടതും താൻ നാത്തൂനെ അന്വേഷിച്ചൂലോ. കറകളഞ്ഞ ബ്യൂറോക്രാറ്റാണ് താൻ. വിത്ത് യുവർ പെൻചൻ്റ് ഫോർ മൈനുഷെ.

(സൂക്ഷ്മ‌ത്തിലല്ല സാമിക്ക് കണ്ണ്)

പൂമുഖത്ത് ഒരു വെറ്റിലപ്പാക്കുകട സ്ഥാപിക്കാൻ സാമഗ്രികളുമായി വന്ന് കട്ടബൊമ്മൻ എന്നു പേരായ ഒരു മുറുക്കുവ്യാപാരി തിരനോക്കുന്ന വിവരം ഒരു ക്ലാ്‌ഫോർ വന്നു പറഞ്ഞു.

സെക്യൂരിറ്റി ചീഫ് പറഞ്ഞു:

നാം കല്പ്പിച്ചിട്ടാണ്. അതവിടെ വച്ചോട്ടെ. ഒരിക്കൽ മുറുക്കാനും താ.

മണിസാമി ചോദിച്ചു.

ഇനി ഊണുകഴിഞ്ഞിട്ടു പോരേ?

രാമൻ നമ്പൂരി പറഞ്ഞു:

മതി നാം അന്ധാളിച്ചതാണ്. മദിരാശി ഹോട്ടലിലാണല്ലോ രാവിലെ ഊട്ട് പതിവ്. അതാവാം അന്ധതാമിശ്രത്തിനു ഹേതു. പ്രസ്‌തുത പേരിൽ ഒരു ഗ്രന്ഥം കണ്ടതായും ഓർക്കുന്നു. ഗ്രന്ഥകാരൻ ഒളിവിലാണ്.

ഇന്നിനി ഇവിടെ മതി. എനിക്കു വിശപ്പായി.

താൻ പറഞ്ഞില്ലെങ്കിലും ഇന്നിനി ഇവിടെയാണ് പ്രയോഗം.

സന്തോഷം. ഞാൻ നിരീച്ചു, തിരുമേനി ഇടത്തടിക്കുമോ എന്ന്.

വിദേശരാജ്യങ്ങളിലായിരുന്നപ്പോൾ സാമി നായാടിക്കൊണ്ടുവന്ന തല യോടുകൾ പ്രതിഷേധക്കുറിപ്പുകൾ എന്നിവ ചുമരിൽ ചിട്ടയിൽ അലങ്കരിച്ചു നിർത്തിയത് നിരീക്ഷിച്ച് നമ്പൂരി ചോദിച്ചു.

ഈ ട്രോഫികളെല്ലാം താൻ തൻകൈയാൽ വെടിവെച്ചതോ അതോ പ്രൊഫഷണൽ തോക്കാളരെ വിട്ട് സമാഹരിച്ചതോ?

ഞാൻ നേരിൽ. സത്യം.

ദൈവനാമത്തിൽ സത്യപ്രതിജ്‌ഞ വേണ്ട. മനസ്സാക്ഷിയില്ലായ്‌മയെ പ്പിടിച്ച് ആണയിട്ടാലും വലിയ വിശേഷല്ല. സ്വതേ പട്ടന്മാർ വലിയ വെടി ക്കാരല്ല. അമ്മ്യാരുടെ ഭംഗ്യന്തരേണയുള്ള വചനംകൊണ്ട്-അധരവ്യായാമം എന്നർഥം-തൃപ്തരാണ്. പക്ഷേ, തന്നെപ്പോലത്തെ കറുത്ത പാപ്പാന്മാർ ആനക്കാരിലും കഷ്ടമാണ്. ആലിമരക്കാരനാന വെടിക്കാരനാലിന്റെ കൊമ്പത്ത് എന്തോ ചാരി എന്നാണത്രെ കഴിഞ്ഞ മീനത്തിലെ കൊടുങ്ങ ല്ലൂർ ശൈലി. നിരൂപണം പറയരുതല്ലോ. കവിതയ്ക്ക് ആധുനികതയുണ്ട്. ഈയിടെ ചത്ത മറ്റോനില്ലേ, ബോർഹസ്സ്. അവൻ്റെ ഇമേജറിയാണ്.

തിരുമേനി നന്നെ രാവിലെ എന്നെ പ്രലോഭിപ്പിക്കരുത്.

ശരി എന്നാൽ ആത്മഗതമാവാം.

ട്രോഫി

ട്രോഫി

അട്രൊഫി.

ഒരു നാക്കില രണ്ടായി പിളർന്നിട്ട് അന്നം വിളമ്പാൻ തയ്യാറെടുത്ത് താൻ നില്‌പതായി മണിസാമിയുടെ ധർമപത്നി വടമഗോത്രം ട്രൈബൽ ഗേൾ വന്നറിയിച്ചു.

നമ്പൂതിരി ചോദിച്ചു:

എന്താ അമ്മ്യാരുട്ടി, സുഖല്ലേ?

സുഖം തന്നെ. തിരുമേനി ആത്തുക്കാരിയെ കൊണ്ടുവന്നിട്ടില്ലേ?

ച്ചാൽ, അകത്തുള്ളാളോ? ഇല്ല, പുറത്തെടുത്തിട്ടില്ല. അതിനു മാത്രം നോന് അകത്തുള്ളാളില്ല. അഫന് അകത്തുള്ളാൾ വയ്യ. അഫൻ്റെ മകളാവാം. എന്നാൽ അവളും വേണ്ടെന്നു തീരുമാനിച്ചു.

എന്നാലും നോക്കാൻ ഒരാൾ വേണ്ടേ?

ശ്ശി കൂട്ടര് നമ്മെ നോട്ടമിടുന്നുണ്ട്. നോന് വേണ്ട. അതു ശീലിച്ചിട്ടില്ല. നാത്തൂനാവാം. അവൻ്റെ വകുപ്പാണത്.

മണിസാമി പത്നിയോടു പറഞ്ഞു:

തിരുമേനി യോഗിയാക്കും. സമ്മന്തം കിമ്മന്തം കെടയാത്.

നമ്പൂരി പറഞ്ഞു.

ശ്ശി കാലായി കാണണംന്ന് നിരീക്കുന്നു. നിന്നു തിരിയാൻ സമയം കെടക്കലൈ. ഒന്നു

എന്തർഥം എന്ന് മണിസാമി.

തന്റെ തമിഴ് അസാരം പരീക്ഷിച്ചതാണെന്ന് രാമൻ

പിന്നെ മൗനംകൂട്ടി ഉണ്ണില്ലാതെ ഗതിയില്ലെന്നായി.

രണ്ടും മൂന്നും തവണ ചോറും ഉപദംശങ്ങളും വിളമ്പി മൂന്നും നാലിൽ കൈയിൽ പായസവും കഴിച്ച്, ഇല തുടച്ചുമിനുക്കിയശേഷം നമ്പൂരി പട്ടരോട് പറഞ്ഞു.

എനിക്കും തനിക്കും ഉണ്ണാനറിയാം. ഇപ്പഴത്തെ വഹക്കാര് രാവിലെ പല്ലു തേക്കണേനുമുമ്പ് തൊടത്തില്ലേ കാപ്പില്? പിന്നെങ്ങന്യാ വെശപ്പു ബറുവാ? അവറ്റ സദ്യയിലുണ്ണുന്നതു കണ്ടിട്ടുണ്ടോ? അറയ്ക്കും. എലത്തല പ്പത്തുനിന്ന് മുറയ്ക്ക് വിളമ്പിവന്ന വിഭവങ്ങൾ തൊട്ടുതെറിപ്പിച്ച് കശപിശോ ന്നാക്കി മൂന്നു മടക്കായി എഴുന്നേല്ക്കും. കൈ കഴുകുന്ന കാര്യംകൂടി സംശാണ്. നമ്മുടെ ഇല കണ്ടോ? തലപ്പത്ത് വെച്ച കറിവേപ്പില കളയണ മെന്നില്ല. ഇനിയും പത്താൾക്ക് ഇതിൽ സുഖമായുണ്ണാം. രംഭാ പാത്രം തിളങ്ങുന്നു കണ്ണാടിപ്പുഴപോൽ, മണി. മണിസാമി ഫയലിലെഴുതി:

ഐ കാൺട് എഗ്രീ മോർ.

(നമ്പൂര്യന്ന്യാ മീതെ)

അമ്മ്യാരുകുട്ടി ചോദിച്ചു:

ഊണു സുഖമായോ, തിരുമേനി?

കുട്ടീ, എത്ര കേമായിച്ചാൽ, നെൻ്റെ കൈപ്പുണ്യം നോന്റെ നാക്കിൻ

തുമ്പത്ത് നിന്നങ്ങനെ കുക്ക്ാണ്. ഷൗട്ടിങ് ഓൺ മൈ ടംഗ്.

ബൊമ്മൻ തെറുത്തു കൊടുത്ത വെറ്റില തിരുമേനി സമൃദ്ധമായി മുറുക്കി. അട്ടംനോക്കി കാർക്കിച്ചപ്പോൾ സീലിങ് ഫാൻ കറങ്ങിത്തുടങ്ങി. സൂര്യനിൽനിന്നെന്നപോലെ മുറുക്കിൽനിന്നും ഊർജമാവാം എന്നു നിരീച്ചു. ഇതു സൂക്ഷിക്കുന്നതിന് കലവറ പണിയാനാണ് പണി. അതിനു ഗവേഷണം
വേണം. അതു ചെന്നവസാനിക്കുന്നത് രാമണ്ണൻ വക വേറൊരു ആണവ താപനിലയത്തിലായിരിക്കും. അവൻ്റപ്പൻ്റെ കിടുത!

മണിസാമി ചോദിച്ചു:

തിരുമേനി രാവിലെ കൊട്ടാരത്തിൽ പോയോ?

പോവാതെ പറ്റോ?

കിരീടം തരായത് വിശ്വാസാവാത്ത രൂപത്തിലുണ്ട്.

അതെപ്പടി?

സൊ മെച്ചോർ, നൊ അമെത്തോർ, ഹിസ് ഹൈനസ്.

(അറുപതായാലും തെരണ്ട് തീണ്ടാതിരിപ്പ് തുടങ്ങി എന്ന പേരു കേൾപ്പി

ക്കില്ല)

മണിസാമി നയതന്ത്രപരമായി ശിരിച്ചു ശോദിച്ചു:

രാജ്യത്ത് പൊതുവെ സെക്യൂരിറ്റി എങ്ങനെയുണ്ട്?

രാമൻ നമ്പൂരി പറഞ്ഞു:

പ്ലാനിങ് കമ്മിഷൻ്റെ രേഖയിലെങ്കിലും ഈ രാജ്യം എന്നൊന്നില്ലേ?

ഉണ്ട്.

സെക്യൂരിറ്റിയില്ലെങ്കിൽ രാജ്യമുണ്ടോ?

ഈശ്വരനില്ലെങ്കിൽ സെക്യൂരിറ്റിയുണ്ടോ?

എന്നാൽ അദ്ദേഹത്തിൻ്റെ മാത്രം സെക്യൂരിറ്റി ശ്രദ്ധിച്ചാൽ മതി.

ശിവ ശിവ!

താൻ ശൈവമാണോ?

അതെന്താ?

വൈഷ്ണവമാണെങ്കിൽ രാമരാമന്റെ ചെവിക്കല്ലേ പിടിക്കുക?

മണിസാമി ഡയറിയിൽ കുറിച്ചു:

ഹാഡ് ദ് ലാഫ് ഒഫ് മൈ ലൈഫ്.

(നമ്പൂരി ചിരിച്ചില്ല)

ഫോറിൻ ചാത്തന് ഫണ്ടുപിരിച്ചു കൊടുക്കുന്നത് താൻ എതിർത്തോ?

അതൊരർഥമില്ലാത്ത വേലയാണ്, തിരുമേനി. സ്‌പീഡ്.

അതെന്താ?

വിലകുറഞ്ഞ കുപ്രസിദ്ധിക്കാണ് നിധിസംഭരണം. ഈ നൂറ്റാണ്ട് കഴിയു ന്നതുവരെ ആഫ്രിക്കൻ എടത്തിലച്ചന്മാർ പിടിവിട്ടുപോവാതെ സൂക്ഷി ക്കണം. സന്ദർഭമനുസരിച്ച് ആൾ സഹായം വരെയാവാം. പക്ഷെ....

സംശല്ല.

ഇല്ലെങ്കിൽ ചിലപ്പോൾ അമേരിക്ക ഇറാന് ആയുധം കൊടുത്തമാതിരി യാവും. ആ വാൾ ഫോറിൻ ചാത്തനും പിച്ചാത്തികൊടുത്ത് തമ്മിലടിപ്പിച്ചാൽ

വിശേഷായി.

എങ്ങനെ?

ചേരിചേരായ്മ‌യിൽ നിന്ന് മതം മാറി, ചേരമാൻ പെരുമാളിനെപ്പോലും തള്ളിപ്പറഞ്ഞ് നാണ്വാര് പറയണ ഒരെട്ടടി മൂർഖനാവും അവൻ. അത്തതിമു.

ഇപ്പോൾ പത്തതിമുവാണ്.

എന്നു പറഞ്ഞാൽ?

എട്ടടിമൂർഖൻ പ്ലസ്.

നമുക്കറിയാം. നാം തൻ്റെ മനസ്സ് വായിച്ചിട്ടുണ്ട്.

അതിനിടെ ഒരഹിംസക്കാരൻ ചെക്കൻ വന്നു പറഞ്ഞു യു.എൻ.

ഫോറിൻ ചാത്തന്മാരുടെ ഒരു സമ്മേളനത്തിന് പണം വേണമെന്ന്. ത്തില്ല. അവൻ എന്നെ തെറി വിളിച്ചു. ന്നമെന്ന്. കൊടു

അ: അങ്ങനെ ചെയ്തോ?


അതുമുണ്ടായി.

സാരല്ല. നാണുനോട് പറഞ്ഞ് നേരാക്കാം. അവനെ നേരാക്കാം.

വേണ്ട. കൊല്ലണ്ട.

ശിവ ശിവ!-നാം ശൈവമാണ്. ശങ്കരാചാര്യർ ചത്താൽ ഇല്ലത്ത് പെലയുണ്ട്-ഹിംസ അശേഷം നിരീച്ചിട്ടില്ലെന്നർഥം.

പിന്നെ?

പുലഭ്യം പറഞ്ഞ ചെക്കൻ്റെ മർമം നോക്കി തൻ്റെ പേരുച്ചരിച്ച് നാണു ഒന്നു ഞെക്കും. അവന് അസാരം നോവില്ല എന്നു നാം പറയുന്നില്ല. പക്ഷേ, പിന്നൊരു ജന്മത്തും ഗതി കിട്ടില്ല.

തിരുമേനി എന്താച്ചാൽ ചെയ്തോളൂ.

താൻ കേട്ടിട്ടുണ്ടാവും. നാണു ഒരു കഥ പറയാറുണ്ട്.

ഇല്ല. കേട്ടിട്ടില്ല.

ഇത് കോക്ടെയ്ൽ പാർട്ടിയിലെ തീത്തത്താത്തായി. ടെറ്റിയടെറ്റി. വെടിപറച്ചിൽ. ഈ ഫലിതം താങ്കൾ കേട്ടിരിക്കും, സംശല്ല...ഇല്ല കേട്ടിട്ടില്ല... അല്ല കേട്ടിരിക്കും....ഇല്ലട നീച....ഉണ്ടെടാ ശപ്പ...ആട്ട്, ഉന്ത്, തള്ള്, ഗുസ്തി, പൊലീസ് കൺട്രോൾ റൂം, ജീപ്പ്, ചൂരൽപ്രയോഗം, അന്വേഷണക്കമ്മിഷൻ.

ഇല്ല. സത്യമായും ഇതു കേട്ടതായി ഞാൻ നടിക്കില്ല.

നമ്മെ ചെണ്ടകൊട്ടിക്കരുത്.

മദ്ദളം. വെങ്കിച്ചസാമിയുടെ വംശം അതു ചെയ്യില്ല.

 പണ്ട് നാണു പത്രത്തിലായിരുന്നപ്പോൾ, ജനസഭ സമ്മേളിക്കുന്ന കാലത്ത് അവൻ അതിനെ 'കവർ' ചെയ്‌തു നില്ക്കാറുണ്ട്. ഒരു സന്ന്യാ സിയും സഭാംഗമായിരുന്നു. വേദാന്തമേ പ്രസംഗിക്കൂ, തുടങ്ങിയാൽ നിർത്തില്ല. അവനെ അടക്കാൻ സഭാധ്യക്ഷൻ പലതും നോക്കി. ഈ ജന്മത്ത് ഇനി ഞാൻ തന്നോട് മിണ്ടില്ല എന്നുവരെ പറഞ്ഞു. ഫലിച്ചില്ല. എന്നാൽ അയാളെ പുറത്താക്കാൻ ഒരുദിവസം മാർഷലിനോട് കല്പിച്ചു.

ഓവർ ടു നാണു ഇൻ ദി പ്രസ്സ് ഗാലറി.
ഞങ്ങൾ വിചാരിച്ചു. പത്താൾ പൊക്കിയാലല്ലാതെ സാമിയെ പുറത്താ ക്കാൻ പറ്റില്ലെന്ന്. എന്നാൽ മാർഷലദ്യം തനിയെച്ചെന്ന് സാമിയെ വന്ദിക്കുന്ന കണ്ടു. ചെവിയിൽ എന്തോ മന്ത്രിക്കുന്ന കണ്ടു. കുനിഞ്ഞ് പാദം തൊട്ട് വന്ദിക്കുന്നതിനുമുമ്പ് അട്ടംമുട്ടി സാമി സഭയ്ക്കു പുറത്ത് തനിയെ.

പിന്നീട് മാർഷൽ പറഞ്ഞു:

സാബ്, ഞാൻ അവനെ വന്ദിച്ച്, പോടാ ശ്‌മശ്രു പുറത്ത് എന്നും മന്ത്രിച്ച് അവന്റെ വൃഷണത്തിനൊരു ഞെക്ക്. ഊമി സാമ്പി.

മണിസാമി ഡയറി തുടർന്നു.

ഇൻഡീഡ്, ആം ഡെഡ് ഓഫിറ്റ്.

വടക്കൻ പാട്ട്:

(പിന്നേ ചിരിച്ചില്ല നമ്പൂര്യച്ചൻ.)

പന്ത്രണ്ടുമണിക്കു പതിവുള്ള ബീഥോവന്റെ ഒമ്പതാം സിംഫണി ആലപിക്കുന്നതിനു പകരം ഘടികാരം ഒരു സർക്കാർ മുന്നറിയിപ്പ് പറഞ്ഞു:

പരദേശം കൈകാര്യം മണിസാമിയെ കാണാനില്ല. ത്തിലെത്തിച്ചിട്ടുണ്ട്. കൊട്ടാര

നമ്പൂരി ചോദിച്ചു:

മണിക്ക് മനസ്സിലായോ?

മനസ്സിലായി.

ഇനി സംശയിക്കണോ?

താൻ ഇവടെത്തന്നെ ന്നെ

ബഹുരാഷ്ട്ര പാണ്ടി സമൂഹത്തിൽനിന്ന് കത്തുണ്ടാവും.

അതവിടെ നില്ക്കട്ടെ.

ശരി.

എന്നാൽ ആത്തുക്കാരി കുട്ടിയേയും ധരിപ്പിച്ച്, ഇപ്പോൾത്തന്നെ ഓലവിടൂ. രാജിയില്ല എന്ന്. താക്കോലിൻ്റെ കൂടെ വെച്ചോട്ടെ

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക