shabd-logo

എട്ട്

4 January 2024

0 കണ്ടു 0
 മുടിയിറക്ക്

'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.

രാമൻ നമ്പൂരി ചോദിച്ചു: ബെഡ് ടീ എന്നാവുമ്പോൾ പല്ലു തേക്കാതെ, കുളിക്കാതെ, ഭസ്‌മം കുറിക്കാതെ, സന്ധ്യയെ വന്ദിക്കാതെ കിടന്നു കൊണ്ടുള്ള തേയില വിഷപാനമല്ലേ താൻ ഉദ്ദേശിക്കുന്നത്?

അതാണ് ശൈലിയെന്ന് തോമസ് പറഞ്ഞു.

എന്നാൽ നോനത് വയ്യ. തേയില മടക്കിക്കോ. അതല്ലെങ്കിൽ വല്ല വൃത്തി ഹീനനും കൊടുത്തോ. അതിനു പകരം, നമ്മുടെ കുളിയും തേവാരവും കഴിയുമ്പോഴേക്കും ഇന്നലത്തെ മാതിരി ഒരു ഫ്ളാസ്‌ക് പാലു കൊണ്ടുവന്നു വെക്ക്. അതേ പശുവിൻ്റെ ഗോ ബ്രാഹ്‌മണേഭ്യന് മൃഗം മാറാൻ വയ്യ. ശുദ്ധമായി ടോസ്‌റ്റ് ചെയ്‌ത രണ്ടു കഷണം റൊട്ടീം കരുതിക്കോ. ബട്ടറും ട്രാഫിക് ജാമും വേണ്ട. എന്നിട്ട് നോൻ്റെ കാലുറയും കുപ്പായോം താഴെ പ്രസ്സു ചെയ്യാൻ കൊടുക്ക്. നിത്യകർമവും പാൽക്കാവടിയും കഴിഞ്ഞ്, നോൻ പോയി വാങ്ങിക്കോളാം. ഇതിനൊക്കെ മുമ്പ് പച്ചീർക്കില പത്തും ഈ 'ബിംബിസാരനെ' കത്തിച്ച് ഉമിക്കരിയാക്കിയതും കൊണ്ടുവന്ന് വെക്ക്. ദന്തവൈദ്യവും ഭാവമുണ്ട് എന്നർഥം.

ഒരുമണി നേരത്തിനകം എല്ലാം വിസ്‌തരിച്ച് തരാക്കിയ ശേഷം, പച്ച മലയാളബ്രാഹ്‌മണൻ തോർന്നുണങ്ങിയ തൻ്റെ തോരക്കോണാനെ താലോ ലിച്ച് അവനെ മുറുക്കിയുടുത്തു. അലക്കിത്തേച്ച വസ്ത്രം തരായ കുഞ്ഞി കൃഷ്ണനും സന്തോഷായി. തോരണയുദ്ധം കഥകളി കഴിഞ്ഞ സുഖം. കോണം എന്നാൽ ആങ്കിൾ. ഒരു പർട്ടിക്കുലർ ആങ്കിളിൽ ധരിച്ച് കുഞ്ഞി കൃഷ്ണനെ ഒരു തിരശ്ശീലയ്ക്കകത്താക്കുന്നതും കോണത്തിന്റെ മിടുക്കു തന്നെ.

ഗ്രീസിലെ ഏതോ കണക്കുമാഷ് ആങ്കിളവർകളെ ചിട്ടപ്പെടുത്തുന്ന തിനു മുമ്പുതന്നെ നാം ത്രികോണത്തെ തരാക്കിയിരുന്നു. 'കോണേ കോണേ കോണ കോണേ ത്രികോണേ', എന്നു തുടങ്ങി പ്രിപബ്ലിക്കേഷനു പാക ത്തിൽ ആരോ ഒരു സന്ദേശകാവ്യം എഴുതി വരുന്നതായും ഇൻ്റലിജൻസ് പറയുന്നു. വൃത്തത്തിൽ. ഇന്റലിജൻസ് വൃത്തങ്ങൾ എന്ന് ഗൂഢാർഥം. 'വേണേൽ വായീരെടാ' എന്നു പറഞ്ഞ് പേരു വയ്ക്കാതെ 'ഉണ്ണുനീലി സന്ദേശം' ജനത്തിൻ്റെ മുഖത്തെറിഞ്ഞു പോയ മറ്റോൻ കേമൻ എങ്കിലും, ആദ്യപടി ഒരു ദുരന്തനാടകമായി അരങ്ങേറുന്ന ചരിത്രം പിന്നീട് പ്രഹസന മായും ആവർത്തിക്കണമല്ലോ. അതുമുണ്ടായി. കാവ്യത്തിൽ പറയുന്നത് ദൂരം പഴയ തിരുവിതാംകൂർ സംസ്ഥാനത്തിനുണ്ടോ എന്നറിയാൻ ഒന്നു പോലെ രണ്ടു കുഞ്ഞൻപിള്ളമാർ വഴി നടന്നില്ലേ? അവരെ നടത്തിച്ചില്ലേ സന്ദേശകാരൻ? അതാണ് കവിയുടെ മിടുക്ക്. നല്ല കവിത വായിച്ചാൽ ഇരിക്കക്കൊള്ളില്ല. തെക്കുവടക്കു നടക്കും.

വിദേശത്തും ഇവനുണ്ട്. യൂറോപ്പിലെ ഫിൻലൻഡിൽ ഒരു പരമാധി കാരിയുടെ പേര് ഇവൻ ലോപിച്ച് കെക്കോണൻ എന്നായിരുന്നു.

ഗ്രെയ്റ്റ് ഫെല്ലോ കോണാൻ. ഇൻസ്പൈറ്റ് ഒഫ് ഹിസ് ആങ്കുലാരിറ്റിസ്. (കീറിയതായാലും നാറരുത്.)

ടോസ്റ്റു‌ം പാലും കഴിച്ച് നമ്പൂരി വിധിവൽ വാ കഴുകി. സെറ്റിനു പുറത്തു കടന്ന് കോറിഡോർ താണ്ടി, കോണിയിറങ്ങി, ലിഫ്റ്റിലിറങ്ങുക യാവുമ്പോൾ സഹയാത്രികർ തന്നെ ചോദ്യം ചെയ്തേക്കാം. അതൊഴിവാ ക്കാനായിരുന്നു നടത്തം.

വഴിക്ക് ചിലർ സൂക്ഷിച്ചു നോക്കി. തിരുമേനിയുടെ തണുത്ത കണ്ണു

കണ്ടപ്പോൾ അവർ നോട്ടം വെട്ടിച്ചു. 'ഉത്തരകാശിയിലെ മറ്റേ യോഗിവര്യനാണെന്ന്' ഒരാൾ പതുക്കെ പറയുന്ന കേട്ടു.

അതല്ല ശരിയുത്തരം. രാമൻ നമ്പൂരി ചിന്തിച്ചു. ഇപ്രകാരമാണ് പറയേ

ണ്ടത്:

കൈയിൽ കുന്തം കാണാനില്ല. അതോണ്ട് കോണക്കുന്തനല്ല. വേറേതോ പ്രശസ്ത‌മായ കുന്തമായിരിക്കും. എന്തു കുന്തായാലും ശരി, വിമാനടിക്കറ്റ് ഒ.കെ. ചെയ്തു‌ കിട്ടിയാൽ മതിയായിരുന്നു.

ഷോപ്പിങ് ആർക്കേഡിലെ ബുക്ക് ഷോപ്പിനു പുറത്ത് രാമൻ നമ്പൂരി നിന്നു. ആളിന്റെ വിലാസം പിടിയില്ലാത്ത സെയിൽസ്‌മാൻ എഴുന്നേറ്റു. പുതിയ പുസ്‌തകങ്ങളുടെ ടൈറ്റിലുകൾ നമ്പൂരി സംസ്‌കൃതത്തിൽ ഉച്ചരിച്ചു: ഹോംസ്‌സ്വീറ്റ് ഹോംസ്. ഷെറലക ഹോമസിന് നൂറ് വയസ്സ്, ശതാഭിഷേകം കഴിഞ്ഞ് പതിനാറു വർഷം കൂടി, ഒരു വ്യാഴവട്ടവും പിന്നെ വട്ടത്തിൽ നാലും അസംഖ്യം വിധത്തിൽ പറയാം.

പെട്ടെന്ന്, ദാ പറയുന്നതിനു മുമ്പ്, നമ്പൂരിയുടെ കോണകവാൽ ആരോ പിന്നിൽ നിന്നു വലിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ഏതാനും പെൺ ടൂറിസ്‌റ്റുകൾ. സി.ഐ.എ. ക്കാരന്നെ. സംശല്ല.

ഒരുത്തി പറഞ്ഞു:

ഗി! സം സിമ്മിങ് ഗിയർ. (ഒപ്പം നീന്താൻ ഒരു പങ്ങാ.)

രാമൻ നമ്പൂരി പറഞ്ഞു:കുട്ട്യോളേ, ഹൈന്ദവത്തിൻ്റെ പതാകയാണ് കോണാൻ എന്ന സിമ്മിങ് ഗിയർ. അണ്ടികളഞ്ഞ അണ്ണാൻ എന്നും ഇവന് പാഠഭേദമുണ്ട്. ഒരു പത്ര ത്തിലെ മുഖപ്രസംഗകൻ ആവേശംകൊണ്ടപോലെ, ലോകത്തിലെ സമസ്ത രാഷ്ട്രങ്ങളിലുമെന്നപോലെ, ചീനയിലും ഹിന്ദുമതത്തിന് പ്രചാരമുണ്ടാ യിരുന്നു. ഇവന്റെ വലിപ്പച്ചെറുപ്പമനുസരിച്ചാണ് എല്ലാ രാജ്യത്തിനും ദേശീയ പതാക എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? എവിടെയായിരുന്നു ശ്രദ്ധ? ഇത്രയ്ക്ക

ശ്രദ്ധമായാലോ?

ചീനത്ത് കണ്ടുപിടിച്ച ഹിന്ദു ദേവന്മാരുടെ വിഗ്രഹങ്ങളും മറ്റും രസകര

മായ പല നേരമ്പോക്കുകളിലേക്കും കമ്പി റാന്തൽ കാണിക്കുന്നു. ഗരുഡ ന്റെയും കൃഷ്ണൻ്റെയും ലക്ഷ്‌മിയുടെയും രൂപങ്ങൾ വേറെന്തിലേക്കാണ് കൈത്തണ്ട വണ്ണത്തിൽ വിരൽ ചൂണ്ടുന്നത്?

മഹാഭാരതത്തിലെ ഹിന്ദുനാമങ്ങൾ ലോപിച്ചാണ് മറ്റു രാജ്യങ്ങളിലെ ചോറൂണിന് പേരിടീൽ ഉണ്ടായത്. ഷൊക്കാർണോ സുകർണനാണ്. എസ്. കണ്ണൻകുട്ടി

നെന്റെ തന്ത റീഗൻ രാജി ലോപിച്ചുണ്ടായതാണ്. വിദേശ ഹസ്തത്തിൻ്റെ മൂലം ഫോറിൻ ഹാൻഡാണ്. കളിക്കണ്ട... സി.ഐ.എ.ക്കാർ പെട്ടെന്ന് 'ചെക്കൗട്ട്' ചെയ്തു.

അതു കഴിഞ്ഞ് രാമൻ നമ്പൂരി അസാരം കടന്നു ചിന്തിച്ചു. ടൂറിസം എങ്ങനെയാണ് വിനോദസഞ്ചാരമാവുക? വിനോദം എന്നു പറഞ്ഞാൽ ചിരിച്ചുരുണ്ട് തലകുത്തി നില്ക്കലാണോ? അവനവന്റെ രാജ്യം വിട്ട് വേറൊരു ജനായത്തപ്രേമി ഭരിക്കുന്ന രാജ്യത്തെത്തുന്നതേ യാത്രയാവൂ. രാജ്യത്തിനകത്ത് യാത്ര ചെയ്‌താൽ അതു തമിഴിൽ കവിയില്ല. ചുറ്റുപയനം. മൊത്തത്തിൽ നാടുകാണികൾ എന്നു പോരേ? അതിന്, തിരൂർ വണ്ടിയിറങ്ങി നിലമ്പൂർഊട്ടി റൂട്ടിലെ നാടുകാണിച്ചുരം കണ്ടാൽപ്പോരേ? ഇന്ദ്രപ്രസ്ഥത്തു

വരണോ?

വിനോദസഞ്ചാരം പോലും! കുഞ്ഞിക്കൃഷ്ണമേനോൻ കണ്ടുപിടിച്ച ഒരു വൃത്താണ് വിനോദിനി. ഒടുവോണ്ട്.

രണ്ടു ഭാര്യമാരും കുഞ്ഞിക്കൃഷ്ണ‌നും ചത്തശേഷമാണ് ഈ രാജ്യത്തെ കട്ടിലുകൾക്ക് പൊറുതി കിട്ടിയത്. അതുവരേക്കും അത്താഴം കഴിഞ്ഞ് പുലരും വരേക്കും അവറ്റയെ ചോദ്യം ചെയ്‌കയായിരുന്നില്ലേ? ക്രോം... 100...

അല്ലയോ പറക, കട്ടീലേ നിന- ക്കില്ലയോ ചെറുതൊരല്ലൽ മാനസേ?

ഇവിടെ നമ്മുടെ വസ്ത്രവിധാനത്തിൽ വിദേശിക്കു വിസ്‌മയം. അവന്റെ രാജ്യത്തുപോയാൽ പുച്ഛം. കഴിഞ്ഞ തവണ ലണ്ടനിലെ ഡോർചെർ ഹോട്ടലിലായിരുന്നു തൻ്റെ കുളിച്ചൂണ്. ചെന്ന പിറ്റേന്ന് കാലത്ത് അമ്മു എന്ന മെയ്‌ഡ് പ്രാതലിൻ്റെ ട്രേയുമായി വന്നു. നോനെ കണ്ടതും പേടിച്ച് നെലോളിച്ച് ട്രേ താഴെയിട്ട് പുറത്തേക്കൊരോട്ടം.

അമ്മുവിനെ തിരിച്ചയയ്ക്കാൻ സ്വിച്ച് ബോർഡിനോട് കല്പിച്ചു.

മേരി വന്നു.

എന്താ അമ്മുകുട്ടി ഓടിക്കളഞ്ഞത്? ബട് യു ആർ നോട്ട് പ്രോപ്പർലി ഡ്രസ്‌ഡ്, സർ.

(താങ്കൾ ടൈ കെട്ടിയിട്ടില്ല.)

അമ്മു, കാലാവസ്ഥയാണ് വസ്ത്രധാരണരീതിയെ ചിട്ടപ്പെടുത്തിയ ഘടകം. നിശ്ശണ്ടോ നെണക്ക്? നെൻ്റെ വർഗം പിറന്ന രൂപത്തിൽ മരിക്കണ കാലത്ത് നോൻ്റെ കൂട്ടർക്ക് ഇത്രയെങ്കിലും പരുത്തി ദേഹത്തുണ്ടായിരുന്നു.

എന്തു പറയുന്നു നിയ്യ് ?

എന്തോ എന്ന മട്ടിൽ അമ്മു നിന്നു.

ress

താൻ പറഞ്ഞു:

നിന്നെ കനത്തിൽ ടിപ്പ് ചെയ്യാൻ നോൻ കല്‌പിക്കുന്നുണ്ട്.

പത്തു പൗണ്ട്.

താങ്ക്‌യൂ, സർ മേ ഐ മേക്ക് യുവർ ടി?

(ഇന്നലെ രാത്രി ഉമ്മ വാപ്പക്ക് കൊടുത്തത് ങ്ങക്കും തരട്ടെ!)

വേണ്ട. പൊയ്ക്കോ. ഇനി വരാൻ ഭാവണ്ടങ്കില് നെന്റെ ആട്ടിൻകുട്ടി

യേയും കൂട്ടിക്കോ.

യു ആർ ബീയിങ് ചാമിങ്‌ലി ഫണ്ണി, സർ.

ഫണ്ണിട്ടില്ല. ഇനി ഭാവോല്ല.

വാട്ട് ഡിഡ് യു സേ, സർ?

(എന്താ ഒരു ഗൗരവം?)

ഒന്നുല്ല. നിയ്യ് പൊയ്‌ക്കോ. ഒരു കാര്യം നെൻ്റെ ആട്ടിൻകുട്ടിയെ പഷ്ണി ക്കിടരുത്.

പത്തുപവൻ തരാവും എന്നറിഞ്ഞപ്പോൾ അവളുടെ ഭാവം മാറിയതു കണ്ടോ? ഇവരാണ് മുന്നൂറോ മൂവായിരമോ കൊല്ലം നമ്മെ ഭരിച്ചത്. അവ സാനം അവറ്റടെ കൈയീന്ന് രാജ്യം തിരികെ വാങ്ങാൻ നാലണ തലവരി യെടുക്കേണ്ടി വന്നു.

എന്നാൽ മേനി നടിക്കലോ? മഹാമേരു സാരല്ല. ആർഷമാണ്. ഹർഷ മാണ്. കർഷണത്തിൽനിന്നു കൃഷ്ണ‌ണനാണ്. രമ്യതയിൽനിന്നു രാമനാണ്. സന്ന്യാസിമാർക്ക് ചള്ളുവിലയാണ്. ഒടുവിൽപ്പറഞ്ഞ വർഗത്തെ കൗടില്യൻ വിധിച്ചവിധം ചെയ്യണം. ചാരവൃത്തിക്കു വിടുക. ചാരവൃത്തിക്ക് ചുട്ടു ചാര മാക്കൽ എന്നും അർഥമുണ്ടത്രെ. തമ്മിൽ ഭേദം അതാണ്.

ഇവിടെ വന്ന് നമ്മെ ചെണ്ട കൊട്ടിച്ചവൻ്റെയൊക്കെ നാം സ്വാംശീകരി ച്ചിട്ടുണ്ടത്രെ. എന്നിട്ട് പരോശായിട്ടാണത്രെ അവനെ വിട്ടത്. അതാത നമ്മുടെ മഹിമ!ഇത്രയും അശ്ലീലമായി ചിന്തിച്ച് അത് വിശ്വസിക്കുന്ന ഒരു ജനത ലോകാ

വസാനം നശിക്കും. അടുത്തുണ്ടാവും മറുനാടൻ പത്രങ്ങളിൽ പരസ്യം. ഒന്നും നിരീക്കരുത്, മഹാഭാരത പരിഭാഷ വല്ല ഇന്ത്യൻ ഭാഷകളിലും കിട്ടാനുണ്ടോ?

ഗദ്യായാലും മതി.

ബുക്ക് ഷോപ്പിലെ ബാക്കി ടൈറ്റിലുകൾ രാമൻ നമ്പൂരി ഗതിവേഗത്തിൽ വായിച്ചു. ഫാസ്‌റ്റ് റീഡിങ് അമേരിക്കയിൽ നിന്ന് ഒരു നമ്പൂരി എഴുതിയിരു ന്നതോർത്തു.

ച്ചാൽ രാമഫൻ നോൻ ഫാസ്‌റ്റ് റീഡിങ് വശാക്കി. ജോൺ ചോസറുടെ കാന്റർബറി ടെയ്ൽസ് 47 മിനിട്ടുകൊണ്ടു വായിച്ചു. പക്ഷേ സ്വയം നേര മ്പോക്ക് തരായില്ല. മറ്റത്, ചോസറുടെ ഒരു കഥ തീരുന്നതിനു മുമ്പ് മൂന്നു തവണ കഴിയും. മനസ്സിരുത്തി വായിക്കണതന്ന്യാ മീതെ.

രാമൻ നമ്പൂരി മറുകുറി വിട്ടു. നേരമ്പോക്കിൽ മനസ്സിരുത്തിയാലും മതി.

അതിനുശേഷം പുസ്‌തകം എന്നു കേട്ടാൽ അയാൾ തീപ്പെട്ടിയുരയ്ക്കു മത്രെ. അമേരിക്കയിലുണ്ടോ തീപ്പെട്ടിക്കു 'ക്ഷാമം'! തീപ്പെട്ടിയും കരുതണേ കരിമത്സ്യ നേത്ര, എന്ന് ഇവിടെയല്ലേ റിമൈൻഡർ വേണ്ടൂ?

രാമൻ നമ്പൂരി വെളുത്തേടൻ വശത്തേക്ക് രണ്ടടി നടന്നു. പെട്ടെന്ന് പിന്മാറി. അറിയപ്പെടുന്ന ഒരു സാഹിത്യകാരൻ വെളക്കത്രോന്റെ സലൂണിൽ കുതിക്കുന്നു. നമ്പൂരി വിസ്മയിച്ചു. br

ഇവനെങ്ങനെ ഇവിടെ വാസം തരായി? സാഹിത്യത്തെക്കാൾ അവന്റെ കച്ചവടക്കണ്ണാണ് മീതെ, മിടുക്കൻ!

ടോപ് സീക്രറ്റ് ടെലികോം ചേമ്പറിൽപ്പോയി സാഹിത്യത്തെയും അവൻ്റെ മുടി വെട്ടാൻ ഗതികേടുണ്ടായ അമ്പട്ടച്ചങ്കരനെയും നമ്പൂരി ക്ലോസ് സർക്കീട്ട് ടെലിവിഷനിൽ നിരീക്ഷിച്ചു.

എപ്പിസോഡ് ഒന്ന്.

ഒരുവശം മുടി കത്രിച്ചു കഴിഞ്ഞപ്പോൾ സാഹിത്യം ചങ്കരനോട്.

എടാ ഇതും ഫ്രീയല്ലെ?

അല്ല.

പിന്നെ?

ഇരുപത്തഞ്ചു രൂപ റൊക്കം.

അയ്യോ.

സർ.

ശരി നീ കത്രിക്ക്, മറ്റവനിൽ നിന്ന് ഈടാക്കാം.

സർ.

എപ്പിസോഡ് രണ്ട്.ഇരുപത്തഞ്ച് രൂപ എന്ന് ബില്ലിൽ നോക്കി കൈ രണ്ടും പൊക്കി സാഹിത്യം തേങ്ങുന്നു.

ഉടനെ രണ്ടു 'കക്ഷ്യകളും' ചങ്കരൻ ക്ലീൻക്ലീനാക്കുന്നു.

ഗണിത യന്ത്രത്തിൻ്റെ കീബോർഡിൽ വിരലമർത്തുന്നു.

നാല്‌പതു രൂപ!

എപ്പിസോഡ് മൂന്ന്.

നാല്‌പതു രൂപയാണോടാ.... മോനെ! എന്നലറി സാഹിത്യം തുണി പൊക്കുന്നു.

ഗ്യാസ് മാസ്ക് ധരിച്ച ചങ്കരൻ പാതാളലോകത്തേയും ചെത്തി വെടി പ്പാക്കുന്നു.

വിരലുകൾ കീബോർഡിൽ.

നൂറു രൂപ!

വിളഞ്ഞ ഒരു നെൽക്കതിർ ചായുന്നപോലെ സാഹിത്യം ഫോക്കസിൽ നിന്നു പോകുന്നു.

രാമൻ നമ്പൂരി ചിരിച്ചു.

സി.ഐ.എ. ഒഴികെ രാജ്യത്തെ സമസ്ത ഇന്റലിജൻസ് ഏജൻസിക ളുടെയും ടെലിസ്ക്രീനിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നു.

കൺട്രി വൈഡ്, അലർട്ട്, ഡീപ്പ് റെഡ്.

(ച്ചാൽ, സൂക്ഷിക്കണം.) പേരിലെ

ഏതോ പത്രത്തിൻ്റെ മുൻപേജിലെ കൈയെഴുത്തു വാചകമുദ്ധരിച്ച് സർക്കാർ ടെലിവിഷനിൽ മുന്നറിയിപ്പ് വരുന്നു.

ദി കൺട്രി ഈസ് ഇൻ പെറിൽ ഡിഫൻഡ്. ഇറ്റ് വിത്ത് ഓൾ യുവർമൈറ്റ്.

(രാജ്യത്തിന്റെ കാര്യം കഷ്‌ടാണ്. രാജാവിനെ ഒരരുക്കാക്കണം.)

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക