shabd-logo

ഏഴ്

4 January 2024

0 കണ്ടു 0
കുണ്ടൻകുളം

കലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും നമ്പൂതിരിയുമായ രാമൻ താൻതന്നെ എന്നുറപ്പു വരുത്തി. ബനിയാനൂരി വാഷ്ബേസിനിൽ യമുനാജലം കുതിർത്തിയിട്ടു. 'ബിംബിസാര'ന്റെ മുദ്രയുള്ള സോപ്പെടുത്ത് പതച്ച് പൂണൂൽ ഒരു പൂർണ വൃത്തം കഴുകി പൂർത്തിയാക്കി. നാടക്കോണകം തിരുമ്മിയലക്കി, ചുവരിലെ ഹിൻഡാലിയം പെക്ഷിൽ തുവരാനിട്ടു. വീതിയിലും നീളത്തിലും കൈകൊണ്ട് വിടുർത്തി അവനെ ഇസ്‌തിരിയിട്ട പരുവത്തിലാക്കി. കറുത്ത ചരടിന്റെ ഒടഞ്ഞാണഴിച്ച് അവനേയും പിഴിഞ്ഞ് പാർന്ന് തിരികെ ചാർത്തി. വെളുത്ത കളിമണ്ണിൻ്റെ തൊട്ടിയിൽ ചൂടും തണുപ്പും വെള്ളം നിറച്ചു. അതിലിറങ്ങി, മേലാസകലം തേച്ചുരച്ച് ആ വെള്ളം പാതാളം വഴി കളഞ്ഞു വീണ്ടും തൊട്ടി നിറച്ച് അതിൽ അനന്തനേരം കിടന്നു.

ഉണ്ണിനമ്പൂരിയായിരിക്കുമ്പോൾ അമ്പലക്കുളത്തിൽ അഭ്യംഗസ്‌നാനം നടത്തിയിരുന്ന വിധം ഒരുൾക്കുളിരോടെ ഓർത്തു. പൂർവസന്ധ്യയെന്നോ ത്രിസന്ധ്യയെന്നോ ഭേദമില്ലാതെ തോർത്തുടുത്ത് രണ്ടു നേരോം കുളപ്പുര വഴി വെള്ളത്തിലിറങ്ങും. ഒരുതരം സന്ധിയില്ലാസമരം. വ്യാകരണറെയിൽവേ സന്ധികളോടും വിട്ടുവീഴ്‌ചയില്ലായിരുന്നു.

പല്ലു തേച്ചുകഴിഞ്ഞാൽ, കുളം അക്കരെയിക്കരെ നീന്തും. പിന്നെ കുളിച്ച് അരയ്ക്കുവെള്ളത്തിൽ നിന്ന് തല തുവർത്തി ശീലക്കോണനെ ഉള്ളങ്കയിലിട്ട് പതുക്കനെ ഒന്നമർത്തി അപ്പത്തിൻ്റെ രൂപത്തിലാക്കി കുളപ്പുര യുടെ ചുവരിലേക്ക് ഒരേറാണ്. ഒരു കൊച്ചുചാണകവട്ടമാതിരി അതവിടെ ഒട്ടിനില്ക്കും. ആന വലിച്ചാൽ വരില്ല. അതിനടുത്ത് കാലത്തെറിഞ്ഞ് ഉണങ്ങിയവനെ അടർത്തിയെടുത്ത് ഇഞ്ചിഞ്ചായി വിടുർത്തി ഫിറ്റാക്കും. തദുപരി ഈറൻ തോർത്തു ചുറ്റി അമ്പലത്തിൽ പോകും. അന്നൊക്കെ നിരീക്കാറുണ്ട്, 'കുണ്ടിയെത്ര കുളം കണ്ടു, കുളമെത്ര കുണ്ടി കണ്ടു' എന്ന്. ഉപനയനത്തിനു മുമ്പ് മുതിർന്നവരാരോ പറഞ്ഞുകേട്ടത് തൻ്റെ ഉപബോധം ഒപ്പിയെടുത്തതാവാം. ഏതെങ്കിലും ശൂദ്രനായ കാര്യസ്ഥനാവാം ചൊല്ലിന്റെ ഉപജ്‌ഞാതാവ്. ഇന്നും 'കുണ്ടൻകുളം' ഇക്വേഷൻ ഒരു സമസ്യയായി അവശേഷിക്കുന്നു. അഥവാ വൈതരണി. അതുമല്ലെങ്കിൽ മനുഷ്യന് മനസ്സിലാവാത്ത വേറെന്തെങ്കിലും വാക്ക്. ഒരു റേഡിയോ നാടകത്തിന്റെ പേര്. പേരുദോഷമുണ്ടാക്കുന്നത്. തീമാറ്റിക്കല്ലിഷിറ്റായ കുണ്ടുകുളത്തിൽ കിടക്കുമ്പോൾ ചരിത്രപ്രധാനമായ വേറൊരു സംഭവപരമ്പരയും രാമൻ നമ്പൂരി ഓർത്തു. തൻ്റെ ഒരു മുത്തഫനെ നാത്തൂൻ്റെ കാരണോനായിരുന്ന സർ ചാത്തു കുണ്ടികൊട്ടിച്ച കഥ.

വൈകുന്നേരത്ത് മുത്തഫൻ വിസ്‌തരഭയമാംവണ്ണം കുളിക്കാൻ പോകും. ഉപായത്തിൽ എവിടെയോ വിരേചനം തരാക്കി, പൂണൂൽ ചെവി യിൽ കോർത്ത്, തോർത്തും കോണാനും പൊക്കിപ്പിടിച്ച്, ഒരു മൃച്ഛകടികം നിറയെ ചെമ്മണ്ണുമായാണ് ഘോഷയാത്ര പതിവ്. കുളപ്പുരയല്ല കളിയരങ്ങ്. സ്ത്രീകൾ കുളിക്കുന്ന കടവിനെതിരെ ആളൊഴിഞ്ഞ ഒരു കടവത്താണ്. ഇത് പുഴക്കടവത്താവാം, പൊന്നാനിക്കടവത്താവാം.

അഥവാ കടവത്ത് ആളുണ്ടെങ്കിൽ അവനെ ഒഴിപ്പിക്കും. കാണക്കുടി യാന്റെ കൈച്ചീട്ട് പിറ്റേന്ന് പൊളിച്ചെഴുതും. പിന്നെ, കോണാനും തോർത്തും കല്പടവിൽ ഭദ്രമായി ചുരുട്ടി വച്ച്, കണങ്കാൽ വെള്ളത്തിലിറങ്ങിയിരുന്ന്, ചെമ്മണ്ണു കുഴച്ച് സാവകാശം ശൗചം സമാരംഭിക്കയായി. തന്റെ ചുവരുകെട്ട് സ്ത്രീകൾ ശ്രദ്ധിക്കുന്നില്ലേ എന്ന് സാകൂതം നോക്കും. ഉണ്ട്. നോക്കുന്നുണ്ട്. സകലരും ദത്തശ്രദ്ധകളാണ് എന്നു പറഞ്ഞാലേ നോട്ടത്തിൻ്റെ പകിട്ട് പൂർണമാവൂ. ഉടനേ ചുവരഴിച്ചു പണിയായി. ദത്താത്രേയികൾ ചിരിക്കുന്നു ണ്ടാവും. അപ്പോൾ മുത്തഫന് നവരസം കൂടും. പൂർവാധികം ഭംഗിയിൽ ചുവരിൽ ഒരു കമാനംകൂടി നിർമിക്കും.

പൂർവാധികം എന്നു ചിന്തിച്ചല്ലോ.

ക്വിസ്സ്.

പൂർവാധികം ഭംഗിയായി വർഷാവർഷം കേരളത്തിൽ നടക്കുന്ന ചടങ്ങേത്?

കാവിലെ താലപ്പൊലി,
അല്ല
വെടിക്കെട്ട് എന്ന മരുന്നുപണി.

അല്ല.

തിരഞ്ഞെടുപ്പ്.

അല്ല.

അപ്പൻ ചത്ത പതിനാറടിയന്തിരം.

കറക്റ്റ്. രണ്ട് മാർക്സ് ബ്രദേഴ്സ്.

പഴയ ശരല്ക്കാലത്ത് ഒരു വൈകുന്നേരം മുത്തഫൻ തന്റെ പതിവു ചുവർ കെട്ടുമ്പോൾ സർ ചാത്തു അവൻ്റെ കാഞ്ഞിരവടിയുമായി ആ വഴി വന്നു. നമ്പൂരിയുടെ ഭിത്തിനിർമാണം കുറേ നേരം പിന്നിൽ നിന്ന് നോക്കി നിന്നു.

സ്ത്രീകൾ ചിരി നിർത്തിയിട്ടും മുത്തഫൻ മൺപണി നിർത്തിയില്ല. കെട്ടിയ മൺചുവർ വീണ്ടും തട്ടാൻ തുടങ്ങുമ്പോൾ സർ ചാത്തു വിളിച്ചു.

തിരുമേനി?

മുത്തഫൻ തിരിഞ്ഞുനോക്കി.

ആ: ചാത്തു! എന്താ ഒരു സർ ചാത്തു? സ്‌കൂൾ മാഷാ നിയ്യ്?

അതുമാവാം.

നന്നായി. ശ്ശി കാലായി കണ്ടിട്ട്. ഇപ്പഴും ആരാന്റെ മൊതല് തട്ടിപ്പറിച്ചല്ലേ

കാലയാപനം?

എന്തേ പോന്ന്?

എന്തു വൃത്തികേടാണ് ഹേ, കാണിക്കുന്നത്?

നെണക്ക് പതിവില്ലാത്ത വിദ്യ. ശൗചം, ശൗചകീയം രാജകീയമായിട്ട്.

എതിരെ സ്ത്രീകളല്ലേ കുളിക്കുന്നത്?

എന്താ, നെണക്കും ഒരു കണ്ണുണ്ടോ?

നാണമില്ലേ, ഹേ?

vordpres

ശര്യാ, ശര്യാ. അത്ര കടന്നു നിരീച്ചില്ല.

എന്നാൽ നിരീക്കു.

ദാ, കഴിഞ്ഞു.

കഴിക്കൂ. കൗപീനമുടുത്ത് കുളത്തിലിറങ്ങൂ. ഇപ്പ കഴിക്കാം. തിരുമേനിയുടെ കുളി കഴിഞ്ഞേ ഞാൻ പോകുന്നുള്ളു. നോനെ കൊളത്തിലിറക്കാൻ അത്ര രസാ നെണക്ക്. (3063).

ചാത്തു പൊയ്ക്കോ. നിൻ്റെ കച്ചീട്ട് പൊളിച്ചെഴുതിക്കാനൊന്നും ഭാവല്ല. അല്ല, ആ തിരുമുൽക്കാഴ്‌ചകൂടി അടിയന് കണ്ടാൽക്കൊള്ളാമെന്നുണ്ട്. ശപ്പ, എന്നും മനസ്സിൽ പറഞ്ഞിരിക്കും. ചാത്തുവല്ലോ അതിൽ കവി ഞ്ഞൊന്നും പറഞ്ഞിരിക്കില്ലേനും.

മുത്തഫൻ പറഞ്ഞു:

ശൂദ്രനാച്ചാലും ഒരു ശക്തൻ തമ്പ്‌രാൻ്റെ ഗാംഭീര്യണ്ട് നെണക്ക്. നെന്റച്ഛൻ നമ്പൂര്യാവും.

സർ ചാത്തു പറഞ്ഞു:

അവൻ നീയാണെടാ, ശ്‌മശ്രു! പിന്നെ മുത്തഫൻ ശ്ശി താമസിച്ചില്ല. വെള്ളത്തിലാവാതെ കുളിച്ചു കയറി. ചാത്തു തെളിച്ച് ഇല്ലത്തെത്തി.

പടി കടക്കുമ്പോൾ മന്ത്രിച്ചത്രെ: സന്ധ്യാവന്ദനം മൊടക്കി, ആ രാക്ഷസൻ. എന്ത് ചാത്തുവായാലും മണ്ണില്ലാതെ കുണ്ടൻകുളമുണ്ടോ? മുത്തഫൻ പിറ്റേന്നും ഒരു ലോഡ് ടോപ്‌സോയിലുമായി കുളത്തിൽ ഹാജരായി ചുവർ രണ്ടു വെപ്പു കഴിഞ്ഞപ്പോൾ സർ ചാത്തുവെത്തി. മുത്തഫൻ കണ്ടില്ല.ശബ്ദിച്ചില്ല സർ ചാത്തു. അവൻ്റെ കാഞ്ഞിരവടി മുത്തഫന്റെ ആസന ത്തിനു കീഴെ നെടുകെ നീട്ടി മണ്ണാശാരിയെ കുത്തനെ കുളത്തിൽ മറിച്ചിട്ടു. അതിൽ പിന്നെ മുത്തഫൻ തൂറീട്ടുമില്ല, കുളിച്ചിട്ടുമില്ല.

തുറതേ നചമുദ്ദതേ.

കുണ്ടൻകുളത്തെക്കുറിച്ചാണല്ലോ അതിചിന്ത വഹിച്ച് വരുന്നത്. കുണ്ടി സ്ത്രീലിംഗമാകുന്നു. കൊണ്ടോട്ടി കടക്കുന്നതോടെ അതിനു ലിംഗഭേദം സംഭവിക്കുന്നു. കോഴിക്കോട്ടെത്തുന്നതോടെ അവൻ കുണ്ടനാകുന്നു. സബ് എഡിറ്റനാകുന്നു. ഡസ്‌കിൽ നല്ല കുണ്ടന്മാരെ വച്ചാൽ പത്രം പമ്പകടക്കും എന്ന് പില്ക്കാലത്ത് പഴഞ്ചനാവാൻ പുത്തനായി ഒരു ചൊല്ലുണ്ടാകുന്നു.

(ഏതാ ആ പോയ കുണ്ടൻ? ഓൻ, മ്മളെ പന്തുകളി ലേഖകനാണ്.)

തൊട്ടിയിൽ നൂറ്റൊന്ന് മുങ്ങിക്കുളിച്ച്, രാമൻ നമ്പൂരി പുറത്ത് നിലത്ത് വെണ്ണക്കല്ലോടിലിറങ്ങി. ഒരു വലിയ ചേന്ദമംഗലം ഈരിഴ തോർത്തിന്റെ വലിപ്പമുള്ള ബാത്ത് ടവൽകൊണ്ട് അടിമുടി തുവർത്തി, തുടച്ചു. വേറൊന്ന് നീളത്തിൽ രണ്ടാക്കി മടക്കി അത്യന്തം അടിച്ചമർത്തപ്പെട്ട ഒരു കോണാനായി അവനെ കൺവെർട്ട് ചെയ്തു‌ മാർഗംകൂട്ടി.

സ്വീകരണമുറിയിൽ വന്ന് ഫ്ളാസ്‌കിലെ പശുവിൻ പാൽ കുടിച്ചു. ടെലി ഫോൺ പൊക്കി എക്സ്ചേഞ്ചിനോട് ഒരു അൺ ലിസ്‌റ്റഡ് നമ്പർ ചോദിച്ചു. തല്ക്കാലം സ്റ്റോക്കില്ലെന്ന് വേറൊരു നമ്പ്രകാരി പറഞ്ഞു.

രാമൻ നമ്പൂരി കല്പ‌ിച്ചു:

എന്നാൽ ഒരു സംഖ്യ വിചാരിക്ക്.

നമ്പ്രകാരി പറഞ്ഞു:

വിചാരിച്ചു.

അതിനെ പതിനാറുവട്ടം പെരുക്ക്.

പെരുക്കി.

മുപ്പത്തൊന്നു കൂട്ട്.

കൂട്ടി

രണ്ടു പൂജ്യം ചേർക്ക്.

ചേർത്തു.

ഐസും ഷുഗർ ക്യൂബ്‌സുമിട്.

ഇട്ടു.

എന്താ നമ്പ്ര?

284500.

നൗ ഡിസ്‌കണക്റ്റ്.

(ഇനി കമ്പി മുറിച്ചോ.)

മൂന്നുലക്ഷത്തോളം വരുന്ന സംഖ്യ ടെലിഫോൺ യന്ത്രത്തിലിട്ട് കശക്കിയപ്പോൾ മറുതലയ്ക്കൽ നാണ്വാര് വന്നു.


നാണുവല്ലേ?

അതെ.

കോഡ്?

കുക്കുടക്രോഡ്.

നന്നായി. എന്നാൽ നിയ്യ് നാണ്വനെ.

അടിയൻ.

രാഹുകാലം കഴിഞ്ഞ് കരടിൻ്റെ പണി തുടങ്ങിയോ?

തുടങ്ങി. നാളെ ഒരു രഹസ്യയോഗത്തിൽ ചർച്ച ചെയ്യാമെന്നു വച്ചിട്ടുണ്ട്.

എല്ലാ വേഷങ്ങളും വരോ?

വരും.

എന്താ തീർച്ച?

ചർച്ചയ്ക്കു ശേഷം ലഞ്ചുണ്ടാവുമെന്ന് വ്യാമോഹിപ്പിച്ചിട്ടുണ്ട്.

നന്നായി. ആരുടെ വകയാണ് സദ്യ?

‌സ്റ്റേറ്റുവക സീക്രറ്റ് ഫണ്ടിന്റെ

ഭേഷ്!

മേടത്തിൽ താലപ്പൊലി കഴിഞ്ഞേ താൻ എന്ന് രുദ്രൻ വെളിച്ചപ്പാട് അറിയിച്ചിട്ടുണ്ട്. താൻ വ വടക്കു നോക്കി യാത്രയാവു

ഈ കളിയിൽ വേഷം തരായില്ലെങ്കിൽ അതവൻ്റെ വിധി. എന്താ നെണക്ക് തോന്നണ്?

അതതെ.

നീയും അങ്ങട് ശോഭിക്കിണില്ലല്ലോ.

എന്താണാവോ?

നോൻ പറയാം. നെന്നെക്കാൾ വലിയ കഥാപാത്രത്തെ സൃഷ്‌ടിച്ചു നിയ്യ്. ഇനി നെണക്ക് ശോഭിക്കാൻ പ്രയാസാ.

സർ.

ഉള്ളതുകൊണ്ട് തൃപ്‌തിപ്പെട്. വരും തുടരനിലെങ്കിലും വലിയകായ ത്തിരുമേനിമാരെ നിർമിക്കാതെ നോക്ക്.

ശരി.

പിന്നെ?

തിരുമേനി എവിടുന്നാണാവോ?

അത് നിയ്യറിയണ്ട.

എന്നാൽ യന്ത്രം വെക്കട്ടെ.

സൂക്ഷിച്ചു വെക്ക്. അസ്ഥാനത്താവരുത് പ്രയോഗം. ഗോൾഫ് കളി

വശല്ലേ?

കല്പിച്ച്...

എന്നാലങ്ങനെ.

ഉറങ്ങാൻ തയ്യാറെടുക്കുന്ന രാമൻനമ്പൂരി നഗരത്തിലെവിടെയോ ഒരു പൂച്ച കരയുന്നതു കേട്ടു. അവനാരെന്ന് ഹൗസ് ഫോണിൽ ചോദിച്ചു:

ഏതാ പൂശകൻ, പൂശയിരന്ന് നടപ്പോൻ?

ജനറൽ മാനേജർ വളർത്തുന്ന പൂച്ചകളിലൊന്നാണ്.

അവന് മറ്റത് തരായിട്ടുണ്ടാവില്ല, അല്ലേ?

ഏത്?

നരിയെ തലോടൽ.

നരിയെ തലോടലോ?

നരിയെ തലോടാനുള്ള മനുഷ്യൻ്റെ മോഹഭംഗം തീർക്കാനാണ് പടച്ചോൻ പൂച്ചയെ പുറത്തിറക്കിയത് എന്നൊരു പാരന്ത്രീസ് ചൊല്ലുണ്ട്. കേട്ടിട്ടുണ്ടോ?
ഇല്ല
എന്നാൽ പൂച്ചയുടെ മുതലാളിയോടും പറയണ്ട.

ഉദ്ധരിക്കാവുന്ന ഉദ്ധരണിയായതുകൊണ്ട് അവനിതു ലോകം മുഴുവൻ പറഞ്ഞു നടക്കും. രാജാവു കേട്ടാൽ അവനെ മന്ത്രീസുമാക്കും.

എന്നാൽ തീർത്തും പറയുന്നില്ല.

നന്നായി വാ.

ഇലക്ട്രോണിക് ക്ലോക്ക് ഒമ്പതുമണി മിന്നി. ആറുമണിക്കു തന്നെ പാടിയുണർത്താൻ അവന് 'സജഷൻ' കൊടുത്ത് രാമൻ നമ്പൂരി കട്ടിലിൽ നിവർന്നു കിടന്നു. തെർമോസ്‌റ്റാറ്റ് മുപ്പതു ഡിഗ്രി സെൽഷ്യസാക്കി. പുതപ്പ് വലിച്ച് കഴുത്തറ്റം മൂടി. ഉറങ്ങാനാണ് കിടന്നത് എന്ന നിശ്ചയദാർഢ്യത്തിനു മേൽ ഒമ്പതേ ഒന്നിന് ഗാഢനിദ്രയിലായി.

നിർനിദ്രമാനിദ്രയുടെ ഹരത്തിൽ കാറും ബസ്സും സ്‌കൂട്ടറും രാത്രി മുഴു വൻ നിർത്താതെ പാഞ്ഞ് ബഹുരാഷ്ട്ര നഗരത്തെ പ്രകമ്പനം കൊള്ളിച്ചു

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക