shabd-logo

പന്ത്രണ്ട്

5 January 2024

0 കണ്ടു 0

എതിർവിസ്താരം

രാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക്ഷിച്ചിരുന്നു. കഴിഞ്ഞ നൂറുവർഷമായി ആര്യാവർത്തത്തിലെ വിവിധ ഭാഷകളിലിറങ്ങിയ ദിനപത്രങ്ങളിലെ പരസ്യങ്ങളും അവൻ മനുഃപാഠമാക്കി യിരുന്നു. അവനെ കളിപ്പിക്കാൻ ആർക്കുമാവില്ല. രാമൻ നമ്പൂരി പദം പറഞ്ഞാലേ അവൻ കളിക്കൂ. രഹസ്യം പുറത്തു പറയൂ. വിശ്വസ്തൻ. പക്ഷേ, വങ്കനാണ്. പറഞ്ഞുകൊടുത്തത് പെരുപ്പിച്ചു പറയാനേ അറിയൂ. സ്വന്തം

കാലിൽ നിന്നു ചിന്തിക്കാനാവില്ല. വിദ്യുച്ഛക്തിയുടെ വെളിച്ചത്തിൻ്റെ പ്രളയത്തിൽ. രാജാവിന്റെ തോഴനായ രാജാപാർട്ട് അറ്റൻഷനിൽ നിന്നു. നമ്പൂരിയും നാണ്വാരും വെളിച്ചത്തിനു പിന്നിൽ കൂറ്റൻ കംപ്യൂട്ടറും ടേപ്റെക്കേർഡുകളുമായി ഇരുന്നു. അവർക്ക്

നടനെ കാണാം. നടന് മറ്റെല്ലാവരെയും കാണാം.

നടന്റെ ദേഹത്ത് ഒരുപിടി പച്ചരി ജപിച്ചെറിഞ്ഞ് രാമൻ നമ്പൂരി ചോദിച്ചു: നീ ഇതിനുമുമ്പ് നമ്മെ കണ്ടിട്ടുണ്ടോ?

നടൻ പറഞ്ഞു:

പോയവർഷം ഒരിക്കൽ രാജകൊട്ടാരത്തിൽവച്ച് കണ്ടിട്ടുണ്ട്.

അതിനുശേഷം കണ്ടിട്ടുണ്ടോ?
ഇല്ല
ഇപ്പോൾ കാണുന്നുണ്ടോ?
ഇല്ല
ഇനിമേൽ കാണുമോ?
 
കഷ്ട്‌ടിയാണ്.

ബോംബെയിൽ ഒരു നാടകത്തിൽ അഭിനയിക്കുകയാണ്.

നീയിപ്പോൾ എവിടെയാണ്?

നാണു.

എന്നാൽ, ഈ അന്തംകുന്തം ല്ലാത്തോനെ ഭേദ്യം ചെയ്ത് തുടങ്ങ്,

നാണ്വാര് ചോദിച്ചു:

രാഷ്ട്രീയത്തിലും നീ അഭിനയിക്കുന്നുണ്ടല്ലോ. എങ്ങനെയുണ്ട് പുതിയ റോൾ നടൻ പറഞ്ഞു:

എന്റെ രാഷ്ട്രീയം അംഗീകരിച്ചതിനു നന്ദി. പക്ഷേ, ഇവിടെ സ്ക്രിപ്റ്റ് അനുസരിച്ചല്ല എൻ്റെ നാട്യം. തത്സമയത്തെ ഉൾവിളിപോലെയാണ്. എനിക്ക് മന്ത്രിയും അവൻ്റെ ക്ലാസ്‌ഫോറുമൊന്നും ആകണ്ട. ഇപ്പോൾത്തന്നെ വേണ്ടത്ര പേരും പെരുമയും എനിക്കുണ്ട്. പേരിന് പതിനായിരം പര്യായ മുണ്ട്, രാജാവിൻ്റെ ലൈനാണ് എൻ്റേതും. പട്ടിണി കിടക്കുന്ന ജനത്തിന്, പിന്നീട്, അവൻ മറക്കാത്തവിധം എന്തെങ്കിലും ചെയ്യുക.

കഞ്ഞിവീഴ്ത്തുന്ന കേന്ദ്രങ്ങൾ തുറക്കാൻ ഉദ്ദേശ്യമുണ്ടോ?

തൽക്കാലമില്ല. കുഞ്ഞി കിട്ടിയാലേ ജനം അടങ്ങൂ എന്നായാൽ അതിനും മടിക്കില്ല. എയർകണ്ടിഷൻ ചെയ്‌ത മുറിയിലിരുന്നാണ് എന്റെ ചിന്ത എന്നറി യാമല്ലോ. യന്ത്രം വിട്ട്, അവൻ്റടുത്ത് പോകുമ്പോൾ, മുജ്ജന്മ പാപത്താൽ പാപ്പരായ ജനം ചോദിക്കുന്നത് ഫ്യൂസായ ഒരു 40 വാട്ട് ബൾബാണ്. കളി ക്കാൻ ഇതുപോലും ഒരെണ്ണം അവനുകൊടുക്കാൻ എനിക്കു സാധിക്കുന്നില്ല. ഹിംസ് വർജിച്ച തൻ്റെ തൊപ്പിക്കാരുടെ കക്ഷി എന്തു പറയുന്നു?

തൊപ്പിയുടെ മാർക്കറ്റുവില നിലനിർത്തുന്നത് അവനാണ്. അവരിലെ സാധാരണക്കാരൻ പറയുന്നത് ജനം കേട്ടാൽ രാജ്യം നന്നാവും. രാജ്യം ഭരിക്കുന്ന തൊപ്പിക്കാരിൽ ചിലർക്ക് ബുദ്ധി കുറയും,

ധനകാര്യം റാണാപ്രതാപന് ബുദ്ധിയില്ലെന്നാണോ താൻ പറയുന്നത്? ഭേദ്യം ചെയ്യലിൻ്റെ പ്രാരംഭഘട്ടത്തിൽത്തന്നെ തൻ്റെ കവിളത്തിട്ട് രണ്ടു തരണോ?

വേണ്ട. പ്രതാപന് ബുദ്ധിയില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല.

രാമൻ നമ്പൂരി പറഞ്ഞു:

ആ ടേപ്പ് സ്‌റ്റാർട്ടാക്ക്, നാണു.

നടൻ: എട രാജുവേ, രാജാവേ, മഫനാണ് നിൻ്റെ ധനകാര്യം പ്രതാപൻ.

പത്തക്കം ഒന്നിച്ചുകൂട്ടിയാൽ അവനു തെറ്റും.

രാജാവ് : എനിക്കറിയാം.

നടൻ : അവനെ തട്ട്.

രാജാവ് : നോക്കട്ടെ.

കേട്ടോ എന്ന് നാണ്വാര് നടനോടു ചോദിച്ചു. ഇല്ല, തന്റെ ചെവിക്ക് വട്ടാണെന്ന് നടൻ പറഞ്ഞു.

നാണ്വാര് പറഞ്ഞു:

ജലദോഷം ചികിത്സിക്കണം. രാസ്‌നാദിപ്പൊടി നിറുകയിൽ തിരുമ്മി

യാൽ മതി. രാഷ്ട്രീയത്തിൻ്റെ സുഖം പ്രസ്‌തുത ചൂർണ്ണത്തിനുമുണ്ട്. നീരിളക്കം എൻ്റെ മൂക്കിനെ ബാധിച്ചിട്ടുണ്ടെങ്കിലും മനസ്സിനെ തളർത്തി യിട്ടില്ല. ഇപ്പോഴും എനിക്ക് ഒരുപാട് ചിന്തിക്കാൻ കഴിയും. അതു സാധിക്കു ന്നിടത്തോളം കാലം ജനംതന്നെയാണ് എൻ്റെ പരമശത്രു. രാജാവിന്റെ കർണ്ണജപനാണ് താനെന്നു ശ്രുതിയുണ്ട്. തന്റെ അളിയനും അമ്മാനപ്പനുമൊക്കെ യൂറോപ്പിലെ കാശ്‌മീരിലാണ് പറമ്പും വീടും വാങ്ങി താമസിക്കുന്നത് എന്നത് ശരിയാണോ?

യൂറോപ്പിലെ കാശ്‌മീർ എന്നു പറഞ്ഞാൽ ജനീവയ്ക്കടുത്ത് സ്വിസർ ലണ്ടോ?

രാമൻ നമ്പൂരി പറഞ്ഞു:

സ്വിസർലണ്ടന്നെ ആയ്‌ക്കോട്ടെ. എന്തിനാ കൊറയ്ക്കണ്

നടൻ പറഞ്ഞു:

ഞാൻ പറഞ്ഞപടി രാജാവ് നടക്കുന്നത് എൻ്റെ കുറ്റമല്ല. യൂറോപ്പിന്റെ വികസനത്തിനാണ് എൻ്റെ കുടുംബത്തിലെ ഒരു തായ്‌വഴി ജനീവാപരി സരത്ത് പാർക്കുന്നത്.

താൻ കല്പ്‌പിച്ചാണ് ധനകാര്യം പ്രതാപനെ തോക്കിന്റെ കാര്യക്കാരാക്കി യത് എന്നാണല്ലോ ടേപ് നൽകിയ സൂചന...

ടേപ് കളവേ പറയു. പ്രതാപനെ മാറ്റാൻ എനിക്ക് അധികാരമില്ല. അയാൾ ബി. എ. പാസ്സും ഞാൻ ഹയർ സെക്കണ്ടറി തോല് വിയുമാണ്.

താനും പ്രതാപനുമായുള്ള വ്യക്തിബന്ധം എങ്ങനെയുണ്ട്?

പരസ്പ്‌പരം കണ്ടാൽ എതിർവശത്തേക്കു നോക്കും എന്നതൊഴിച്ചാൽ ബാക്കിഭാഗം മധുരമാണ്.

അയാൾ തനിക്കു പണം തരുന്നില്ലെന്ന് താൻ രാജാവിനോട് പരാതി പ്പെട്ടോ?

ഇല്ല. രാജ്യത്തെ ക്കാതിരിക്കാം. പണം ആരം ആർക്കു തോന്നിയാലും വേറൊരാൾക്ക് കൊടു

നമ്പൂരി പറഞ്ഞു:

ടേപ്പിനെക്കൊണ്ട് സംസാരിപ്പിക്ക്, നാണു.

നടന്റെ ശബ്ദത്തിൽ നാട പറഞ്ഞു:

ആ, പന്നി പ്രതാപൻ എൻ്റെ നിയോജകമണ്ഡലത്തിലേക്ക് കാലണ അനുവദിക്കുന്നില്ല, രാജു.

രാജാവ്: നാടകമേ ഉലകം. എല്ലാം സരി പണ്ണറേൻ ഭയപ്പെടാതെ.

നടൻ: വേറൊന്ന്.

രാജാവ്: പറ.

നടൻ: രാജ്യത്തെ കുപ്പ കളയാൻ സ്ഥലമില്ലാതെ അമേരിക്ക കുഴങ്ങുക യാണ്. ഔട്ടർസ്പേസിൽ നിക്ഷേപിക്കാനാണെങ്കിൽ അതിന് വലിയ ചെലവുവരും. തങ്ങളുടെ കുപ്പത്തൊട്ടിയാക്കാൻ വല്ല മൂന്നാം ലോകരാഷ്ട്ര ത്തെയും വിലയ്ക്കെടുക്കുന്നതിനെക്കുറിച്ച് അവർ സജീവമായി പരിഗണിച്ചു വരികയാണ്.

രാജാവ്: ഞാനറിഞ്ഞില്ല.   
നടൻ: ഈ രാജ്യവും ഇവിടത്തെ നൂറുകോടി ജനതയും നന്നാവുമെന്ന് തനിക്ക് തോന്നുന്നുണ്ടോ?

രാജാവ്: എവിടെ നേരാവാൻ?

നടൻ: എന്നാൽ പുണ്യഭൂമി അമേരിക്കയ്ക്ക് വിറ്റ് നമ്മുടെ രണ്ട് കുടുംബ ത്തിനും യൂറോപ്പിൽ ഒരു പുതിയ രാജവംശം സ്ഥാപിച്ചാലെന്താ?

രാജാവ്: ഐഡിയാ!

നമ്പൂരി ചോദിച്ചു:

നടൻ എന്തു പറയുന്നു?

ഞാൻ ഒന്നും കേട്ടില്ല.

കേൾപ്പിക്കണോ?


വേണ്ട. എന്നാൽ വിസ്ത‌ാരം തുടര്, നാണു. ഇനിയെന്താ താൻ ഭാവം? രാജ്യത്തെ സാമൂഹിക സാമ്പത്തികരാഷ്ട്രീയത്തെക്കുറിച്ച് ഒരു നാടകം അരങ്ങേറണമെന്നുണ്ട്. ആരാ നടൻ? ഞാൻ തന്നെ. ആർട് നാടകമാണോ? അല്ല. വ്യാപാരാടിസ്ഥാനത്തിൽ ഒരു നെടുങ്കൻ. ദരിദ്രരേഖയായി ആരഭിനയിക്കും? ഒരു സിനിമാതാരത്തെ ഇറക്കണമെന്നുണ്ട്. അഡ്‌മിഷൻ സൗജന്യമാണോ? ബ്ലാക്കിൽ ടിക്കറ്റെടുത്തവർക്കേ പ്രവേശനമുള്ളൂ. രാമൻ നമ്പൂരി പറഞ്ഞു: ഇനി നിയ്യ് പൊയ്കൊ. നാടകം നന്നാവട്ടെ. താൻ ഡ്രൈവ് ചെയ്‌തുവന്ന ടാങ്കിടിച്ച് നടനെ ബംഗ്ലാവിന്റെ ഗെയ്റ്റിൽ തട്ടിയിട്ട് പ്രതിരോധത്തിൻ്റെ പുത്തനാശാൻ റാണാപ്രതാപൻ പുറത്തുവന്നു. രാമൻ നമ്പൂരി ചോദിച്ചു: പുതിയ വകുപ്പ് എങ്ങിനെയുണ്ട്? മന്ത്രി പറഞ്ഞു: ഇത്രയ്ക്കു ശക്തി നമുക്കുണ്ടെന്ന് ഞാൻ നിരീച്ചതല്ല. തോക്കിനുമീതെയും പരുന്ത് പറക്കാതായോ? ? ഇതുവരെ പണത്തിനുമീതെ പറക്കാനായിരുന്നു പക്ഷിക്ക് മടി. ഇപ്പോൾ വിമാനവേധത്തോക്കിനു മീതെയും വട്ടമിട്ടു പറക്കാതായോ എന്നാണു ദ്ദേശിച്ചത്.

ഗരുഡനെക്കണ്ട കാലം മറന്നു. തനിക്ക് വാചകം വശാണ്. വല്ല പത്രത്തിലും പണി നോക്കാമായിരു ന്നില്ലേ?

ശ്രമിച്ചു, തരായില്ല.

തോക്കും കൈമോശം വന്നാൽ കീറക്കടലാസ്സിൽ ഒരു കൈ നോക്കുന്നോ?

എഡിറ്റനായിട്ടാണെങ്കിൽ...

അല്ലാതെ, സബ് എഡിറ്റനായിട്ടോ അസിസ്‌റ്റൻ്റ് എഡിറ്റനായിട്ടോ വല്ല മുതലാളിയും തന്നെ നിയമിക്കുമോ? തനിക്ക് റീറൈറ്റ് അറിയോ? മുഖ പ്രസംഗം വയ്ക്കോ?

അതില്ല.

അപ്പോൾ എഡിറ്റനായിട്ടന്നെ എന്ന് അനുക്തസിദ്ധം.

തക്കസമയത്ത് തിരുമേനി വിചാരിച്ചാൽ മതി.

ഭാഷയാക്കാം.

എന്നാണ് അതിർത്തിയിൽ യുദ്ധം?

തീയതി നിശ്ചയിച്ചിട്ടില്ല. മുഹൂർത്തായാൽത്തന്നെ അറിയിക്കാനും ഭാവല്ല.

എന്നാൽ ...

സൂക്ഷിക്കണം. ടാങ്ക് മുന്നോട്ടെടുക്കുമ്പോൾ തുളസിത്തറയിൽ മുട്ടി യാൽ നിൻ്റെ കഥകഴിക്കും നോൻ.

ശ്രദ്ധിക്കാം.

അതിർത്തിക്കാര്യം ചർച്ചചെയ്യാൻ സർവ്വീസ് ചീഫുകളെ ഇങ്ങോട്ട

യയ്ക്കണോ? വേണ്ട. മൂവരുടെ സേവനം വേണ്ടിവരില്ല. നോനും നാത്തൂനുംകൂടി

കഴിക്കാവുന്ന പോരേയുള്ളൂ. കൈകൂപ്പി, സല്യൂട്ട്‌ചെയ്‌ത്‌, കൈവീശി മന്ത്രി ടാങ്കോടിച്ചു പോയി.

വൈകുന്നേരം രാജാവ് നടനോടു ചോദിച്ചു:

ഡാ, ഇന്റലിജെൻസ് ചീഫ് രാമൻ നമ്പൂരി നിന്നെ ചോദ്യംചെയ്തോ?

ഇല്ലല്ലാ.

ചെയ്‌തൂന്നാല്ലോ കേൾവി.

ആരാ പറഞ്ഞേ?

കൗണ്ടർ ഇന്റലിജൻസ്.

നുണ പറയാണ്. നമ്പൂര്യച്ചനെ ഒരിക്കലേ ഞാൻ കണ്ടിട്ടുള്ളൂ. വരണ കൊല്ലം കാലത്ത് ഈ കൊട്ടാരത്തിൽ വച്ച്.

എന്നാ കൗണ്ടർ ശവികള് പറഞ്ഞത് നൊണ്യന്നെ അവറ്റെ സൂക്ഷിക്കണം, ട്ടാ.

തട്ടാം. നമ്പൂരി മതി മ്മക്ക്.
സംശണ്ടാ? അയാളെ വശീകരിക്കാൻ ഞാൻ എന്തോരം നോക്കി? എത്ര നടികളെ പറഞ്ഞയച്ചു!

എന്നിട്ടാ?

തിരിച്ചു വന്നപ്പൊ എല്ലാറ്റിൻ്റേം കന്യാചർമ്മം ഭദ്രം.

മുന്നൂർക്കൊടാ?

കൂമ്പാരൻ്റെ ചൂളേന്ന് എടുത്തമാതരി വെളുത്ത നസ്രാണ്യാണ്ടാ രാമൻ നമ്പൂരി അതീന്ദ്രിയധ്യാനത്തിൻ്റെ അപ്പൻ്റെ ആനന്ദനാണ്ടാ.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക