shabd-logo

പതിനൊന്ന്

5 January 2024

0 കണ്ടു 0

ഒരു രഹസ്യം



ഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് 

നമ്പൂരി പറഞ്ഞു:

നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ചൊല്ലിയാട്.

നാണ്വാര് ബോധിപ്പിച്ചു:

ഹായ് . കരട് പ്രമാണ'ത്തിന്റെ ചർച്ച.

ഗോ?

തുടങ്ങുന്നതിനുമുമ്പ് ചർച്ച അവസാനിച്ചു.

താടിക്കാരന്റെ ചെട്ടിച്ചി സുനന്ദയുടെ വീട്ടിലല്ലേ അലസിപ്പിരിഞ്ഞത്? ഇപ്പോൾ അവൾ സുശീല എന്ന പേരിൽ അറിയപ്പെടാനാണ് ആഗ്രഹി ക്കുന്നത്.

തലകീഴായും മേല്‌കീഴായുമുള്ള എല്ലാ നേരമ്പോക്കും നിർത്തി ബാക്കി കാലം ഒരു സാവിത്രിയായി കഴിച്ചു കൂട്ടാനാണ് മോഹം എന്നർഥം. അല്ലേ?

നന്നായി. വയസ്സുകാലത്തെങ്കിലും അവളുടെ വല്യമ്പൂരിയായ സത്യവാൻ വഞ്ചിക്കപ്പെടാതിരിക്കുന്നത്, ചാരിത്രത്തിൻ്റെ ലോകചരിത്രത്തിന് ഒരു പുതിയ ഭാഷ്യം ചമയ്ക്കും, സംശല്ല.

സംശാണ്.

അതെന്താ?

പിന്നെപ്പറയാം. ആദ്യം ചർച്ചയുടെ റിപ്പോർട്ട് അവതരിപ്പിക്കട്ടെ. തൊടങ്ങിക്കോ.

പതിനൊന്നുമണിക്ക് തുടങ്ങാനാണ് ചർച്ച മാറ്റിവച്ചിരുന്നത്. കാപ്പിയും പലഹാരവും കഴിഞ്ഞ് അവളെയും കൂട്ടി കാട്ടിൽപ്പോയി വിറക് ശേഖരിക്കാൻ പാകത്തിൽ ഞാൻ സാവിത്രിയുടെ വീട്ടിലെത്തി. ഒരു സ്വകാര്യ കോളണി യിലെ സ്വവസതിയാകയാൽ അവൾ പണ്ടു താമസിച്ചിരുന്ന സർക്കാർ ഭവന ത്തിന്റെ അന്തസ്സ് അതിനില്ല. അപ്പഴേ വീഴാൻപോയ മനസ്സിനെ എനിക്കു താങ്ങിനിർത്തേണ്ടിവന്നു. താടിക്കാരൻ സത്യവാൻ തത്സമയം സ്ഥലത്തു ണ്ടായിരുന്നില്ല. ഞാനും സാവിത്രിയും കൂട്ടായി എഴുതിയ പഴയ പുസ്‌തക ത്തിന്റെ താളുകൾ ഓരോന്നായി അവൾ മറിച്ചുതുടങ്ങി. ഒന്നാംവാല്യം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു:

ഞാൻ നിന്നെ തുടർന്നും പ്രേമിക്കുന്നു.

ഞാൻ പറഞ്ഞു:

തലവാചകമായി. ഇനി മാറ്റർ പറ.

ഒരു നേരമ്പോക്ക് വേണം.

ചർച്ചയും ലഞ്ചും കഴിഞ്ഞ് ആളൊഴിവായിക്കിട്ടിയാൽ തരാകാൻ ശ്രമിക്കാം എന്നു ഞാൻ പറഞ്ഞു. ഉടനെ പരിഭവമായി, പ്രണയ കലഹമായി, വിപ്രലംഭശൃംഗാരമായി, തമിഴിലെ സംഘഗാനങ്ങളായി, എനിക്കു പേടി യായി. ചർച്ചയ്ക്കു മുമ്പ് ഊർജം പോയാൽപ്പിന്നെ പരിചർച്ച കുന്തംതന്നെ യെന്നു നിരീച്ചു. മങ്ങോട്ടുകാവിൽപ്പോയി നെഞ്ചത്ത് മുളകരച്ചു തേക്കാം എന്നു പ്രാർഥിച്ചപ്പോൾ രക്ഷ കിട്ടി. സത്യവാൻ വന്നു. ക്രമേണ മറ്റവരും.

ഏതെല്ലാം വേഷങ്ങൾ വന്നു?

ജനത, ദരിദ്രജനത, സമ്പന്നജനത, ഭാരതജനത, ഭാരതവിരുദ്ധജനത, മുസ്ലീംജനത, പട്ടികജാതി ജനത എന്നിവറ്റയുടെ ഓരോ ജനതവീതമുണ്ടാ യിരുന്നു. കാപ്പിയും ബിസ്ക്‌കോത്തും കഴിഞ്ഞ് ഞങ്ങൾ ചർച്ചയ്ക്കിരുന്നു. ഒരു മേശയ്ക്കുചുറ്റും. അക്ഷരാർഥത്തിൽത്തന്നെ. 1931-ൽ ലണ്ടൻ സമ്മേളന ത്തിനുപയോഗിച്ച വട്ടമേശയായിരുന്നു ഇവിടെയും.

നമ്മുടെ കരട് പൊടിതട്ടി ഞാൻ പുറത്തെടുത്തതും മറ്റവർ തടസ്സവാദ മുന്നയിച്ചു. അവരുടെ കരടു കഴിഞ്ഞേ നമ്മുടെ കരട് കളയാൻ വയ്ക്കു എന്നു ശഠിച്ചു.

എത്ര വിശദീകരിച്ചിട്ടും വശ്യം പ്രയോഗിച്ചിട്ടും ഭയപ്പെടുത്തിയിട്ടും അവറ്റ വഴങ്ങിയില്ല. സത്യവാൻ സാവിത്രി ഇടപെട്ടിട്ടും ഫലിച്ചില്ല. നടപടിക്രമത്തെ ച്ചൊല്ലിയുള്ള തർക്കം ലഞ്ചിലാണവസാനിച്ചത്. അതുകഴിഞ്ഞ് എല്ലാവരും പിരിഞ്ഞു, സത്യവാനടക്കം. ഈ പഴുതിൽക്കയറി സാവിത്രി ചോദിച്ചു:

അവരുടെ തന്ത്രമെന്തെന്ന് നാണ്വാർക്ക് മനസ്സിലായോ?

ഇല്ല, പറയൂ.

അങ്ങനെ ചുമ്മാ പറഞ്ഞുതരാൻ ഒക്കത്തില്ല.

പിന്നെങ്ങനാ?

ഒന്നു ശയിക്കണം.

എന്നാൽ രഹസ്യം ചോർത്തിത്തരുമോ?

ചോർത്തിക്കോളൂ.

അത് സാരല്ല, വാ.

ഡൈ ചെയ്യാതെ കിടന്ന അവളുടെ ചെമ്പൻമുടി കണ്ടപ്പോൾ എനിക്കു സഹിച്ചില്ല, തിരുമേനി.

ചെമ്പൻമുടിക്കാരി വൃദ്ധ, വൈധവ്യം വന്നുവശായ മദ്ധ്യമാവതിശുദ്ധ തുടങ്ങി നല്ല നടപ്പുകാരുടെ ഇരുത്തം വന്ന സൗന്ദര്യം സഹിക്കില്ല. നിന്നെ നാം കുറ്റം പറയുന്നില്ല.

അതുമതി.



ബാക്കിയും എഴുന്നള്ളിക്ക്, ശുംഭ

ഞങ്ങൾ കിടപ്പറയിലോട്ടുപോയി ആദ്യവട്ടം ഒരു ഫുള്ളിക്ലോത്ത്‌ഡ് സെക്സ് നടത്തി.

(നൂൽബന്ധമില്ലാതെ ഹിന്ദുസ്ഥാനി സമ്പ്രദായത്തിൽ.) ഇടയ്ക്ക് ഡയലോഗുമുണ്ടായോ?

ഉവ്വ്.

ചില ശകലങ്ങൾ പറ.

എന്റെ ജീവിതം ഒരു ശരാശരി തിരക്കഥയാണ്.

എന്റേത് ഉണങ്ങാത്ത ഒരു വ്രണമാണ്.

ഭ്രാന്തന്മാർക്കാണ് ദൈവം ആദനിലെ പൂങ്കാവനം കൊടുത്തത

തോൽവിയിൽനിന്നുയിർക്കുന്നതാണ് പൂഴിക്കടകൻ നേരമ്പോക്ക്.

രാമൻ നമ്പൂരി പറഞ്ഞു:

മതി. ഇനി കാര്യം പറ.

പിന്നീട് ഞങ്ങൾ ഒരു ദുശ്ശാസനന് വസ്ത്രാക്ഷേപം. കരാറു കൊടുത്തു. സാവിത്രിയെ ഞാൻ ഭേദ്യം ചെയ്‌തു തുടങ്ങി, ഓരോ തവണ പ്രയോഗിക്കു മ്പോഴും പറയും, രഹസ്യം പറ, പറ രഹസ്യം എന്ന്. പറയാം. തുടര്. പറയാം എന്നവൾ വിക്കി വിറയ്ക്കും. അവസാനം അവൾ ജയിച്ചു.

രഹസ്യം തരായില്ലേ?

ഇവിടുന്ന് ക്ഷമിക്കണം, അതിനുമുമ്പ് നാണുവിൻ്റെ യന്ത്രം ബ്രേക്ക് ഡൗണായി.

രാമൻ നമ്പൂരി പറഞ്ഞു:

നെന്റെ ഗുദത്തിന്റെ ആ മാംസപേശികളങ്ങട്ട് മുറുക്കിപ്പിടിച്ച് മതിയായിരു ന്നില്ലേ ഭേദ്യം? എന്നാൽ രഹസ്യം തരാവണേനുമുമ്പ് വർഷിക്കോ, വഷള!

ചെമ്പൻമുടിയുടെ മാദകത്വത്തിൽ നാണു പരിസരം മറന്നു.

എന്നിട്ട് അവളിപ്പോൾ ജയിച്ചു നില്‌പാന്നാ ഭാവം, അല്ലേ?

അതെ.

ആട്ടെ. വഴിയുണ്ടാക്കാം.

ഈശാനകോൺ നോക്കി നമ്പൂരി കണ്ണടച്ചു. ശ്വാസത്തിനിടയിൽ രണ്ടു മന്ത്രം ചൊല്ലി.

പിറ്റേന്നുകാലത്ത് സാവിത്രി മൂവട്ടം ഛർദിച്ചു. പറയുമ്പോൾ രാത്രി ഒരു കട്ടൻകാപ്പി മാത്രമേ ഭക്ഷിച്ചിരുന്നുള്ളു. പക്ഷേ, ചൈനീസ്, കോൺടി നെന്റൽ, സൗത്തിന്ത്യൻ വിഭവങ്ങളാണ് പുറത്തുവന്നത്.

സാവിത്രി കുടുംബഡോക്ട‌റെ ചെന്നു കണ്ടു. അയാൾ ക്ലിനിക്കിന്റെ സകല ജനലും വാതിലുമടച്ച് ഇരുട്ടാക്കി സാവിത്രിയെ മേശമേൽ കമഴ്ത്തിയും മലർത്തിയും പരമരഹസ്യമായി പരിശോധിച്ചു. കുളിച്ച് വേഷം

മാറി വന്ന് പറഞ്ഞു:

മുബാരക്. ഹോ!

(ഇത്തവണ കള്ളനകത്ത്)

എന്താണ് പറയുന്നത്?

ഗർഭാണ് നെണക്ക്. ഇന്നുതൊട്ട് 273 ദിവസം കഴിഞ്ഞാൽ നീ ഒരു ഗർഭശ്രീമാനെ പ്രസവിക്കും.

നേരോ?

പെറ്റുനോക്ക്.

സാവിത്രി ലജ്ജാവതിയായി, കളകണ്ഠയായി പറഞ്ഞു:

ആരുടെ ഉല്പ‌ന്നമാണിതെന്ന് എനിക്കറിയാം. പക്ഷേ, ഈ വയസ്സിലോ?

എന്നു പറഞ്ഞാൽ?

ഷഷ്ട്യബ്ദപൂർത്തിക്ക് കവിസമ്മേളനം വരെ ഏർപ്പാടു ചെയ്തു കഴിഞ്ഞു.

അതിനെന്താ? കോടി കായ്ക്കുന്ന തന്തപ്പിലാവുകൾ നമ്മുടെ ചരിത്ര ത്തിൽ എമ്പാടുമുണ്ടല്ലോ.

പക്ഷേ, ഇനി പ്രസവിച്ചാൽ സമൂഹത്തിൽനിന്ന് ഞാൻ നിഷ്‌കാസിത യാവും.

കുറെക്കാലം സമൂഹമഠത്തിൽ കൂടിയതല്ലേ? ഇനി ശകലം പുറത്താവു ന്നതിൽ എന്താണു തെറ്റ്?

പറ്റില്ല. നമ്മുടെ രാഷ്ട്രീയചരിത്രം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഞാൻ സമൂഹത്തിൻ്റെ ഒത്ത നടുക്കുതന്നെ വർത്തി ക്കേണ്ടിയിരിക്കുന്നു.

അതിനെന്തുവേണം? b

ദിസ് മിഷൻ ഹാസ് ടു ബി അബോർട്ടഡ് (ഗർഭനശീകരണം വഴി കിട്ടുന്ന കാശുകൊണ്ടല്ലേ താൻ കഞ്ഞി കുടിക്കുന്നത്.)

ഒരു നാട്ടുവൈദ്യനായ ഞാൻ ആ വശം ആലോചിക്കായ്കയല്ല. പക്ഷേ, ഛിദ്രം പറ്റില്ല.

എന്തുകൊണ്ട് പറ്റില്ല?

ആ വിധമാണ് വിത്തിൻ്റെ കിടപ്പ്. അനക്കിയാൽ സാവിത്രി ചാവും. ഇത് തന്റെ അവസാന വാക്കാണോ?


സാവിത്രി നാണാരെ കയറിപ്പിടിച്ചു:

ഏയ് കിളവൻ! താൻ എന്നെ കുഴപ്പത്തിലാക്കി.

എന്തുപറ്റി?

യു ഗേവ് മി ചൈൽഡ്, മാൻ.

(തന്റെ പ്രജാപതി തെളിച്ച വഴിക്കാണ് ഞാനിപ്പോൾ നടക്കുന്നത്.)

അതൊരു നല്ല കാര്യമല്ലേ?

അല്ല. ഞാൻ സമൂഹത്തിൽനിന്നു പുറത്താവും. കുഞ്ഞിനെ തൂറിയശേഷം തിരിച്ചുപൊയ്ക്കോ.

ആളെ സൂയിപ്പാക്കരുത്. എന്നെ കെട്ടി എനിക്കൊപ്പം സമൂഹത്തിൽ വാ.

അപ്പോൾ നിന്റെ താടിക്കാരനോ? അവനെ വീണ്ടും വല്ല അംബാസഡനുമായി അയയ്ക്ക്. ഹൈക്കമ്മീഷണനായാലോ? എന്നാലും മതി എന്നാലതു വേണ്ട. എങ്കിൽ നിന്റെ കുട്ടീനെ കളഞ്ഞുതാ. സൃഷ്ടിമാത്രമേ നാണുന് വയ്ക്കു. സംഹാരം വയ്യ. പറയാനിരുന്ന രഹസ്യം ഞാൻ പറയാം. പറഞ്ഞാലും ഞാൻ കേൾക്കില്ല. എൻ്റെ ചീഫ് രാമൻ നമ്പൂരിയോടു

പറ.

അദ്ദേഹം സഹായിക്കുമോ? ചിലപ്പോൾ വല്ല ഒറ്റമൂലിയും... അതിന് ഞാൻ ഒറ്റമുലച്ചിയല്ലല്ലോ. അതു സാരല്ല. അദ്ദേഹത്തെ എപ്പോൾ കാണണം? നാളെക്കാലത്ത്. ശരി ഞാൻ വരാം. കുളിച്ച് ശുദ്ധമായിട്ടു വാ.

ry.wordpress

അല്ലാതെ പഴയകാലത്ത് സ്ത്രീകൾ തമ്മിൽ കുശലം പറയണപോല

?

നമ്പൂരിക്ക്... സ്വ‌പ്നം കണ്ടില്ലെന്നു ന്നു നട നടിച്ചോ.. അദ്ദേഹത്തെ സമീപിച്ച ഉർവശി വരെ കരഞ്ഞോണ്ടാണ് തിരിച്ചുപോയത്.

രാമൻ നമ്പൂരി പറഞ്ഞു.

സാവിത്രി വാ. ദാ, അവിടെ മാറിനില്ക്ക്. അടിയൻ. നെണക്ക് വയറ്റിലുണ്ടായത് നേരാ? അതെ. നാണാരാണ് പൊളിച്ചത്.

അതെന്ത് ഖുഷി കീ ബാത്ത്, തിരുമേനി?

അല്ല, അവറ്റ പരസ്‌പരം ചോദിച്ചിരുന്നുത്രെ: എത്ര കാലായി കണ്ടിട്ട്. ഗർഭൊന്നുല്യല്ലോ, എന്താ കൂട്ടാൻ?

ഗർഭണ്ട്. ഇന്നു രാവിലെകൂടി രണ്ട് കട്ലറ്റ് ഛർദിച്ചു. എന്നാൽ എരട്ട പെറാനാ വഴി.

അതിനുമുമ്പ് ഇതൊന്നു കളഞ്ഞുതരണം. അല്ലെങ്കിൽ നാണ്വാരെ എനിക്കു കെട്ടിച്ചു തരണം.രണ്ടും സാധ്യമല്ല.

തിരുമേനി അടിയനെ രക്ഷിക്കണം.

(3106313601) 2.

പറയുന്നതെന്തും കേൾക്കാം.

ശ്ശി കേക്കണമെന്നില്ല. നാത്തൂൻ്റെ കരട് ചർച്ചചെയ്യും മുമ്പ് തങ്ങളുടെ

കണ്ണിലെ കരട് കളയണംന്ന് പറഞ്ഞൂലോ ജനതക്കാര്. അതെന്താ കരട്?

അതെന്തേ നിയ്യ് നാണുനോട് പറയാഞ്ഞ്?

പറഞ്ഞാൽ പിന്നീടയാൾ വരില്ലെന്നു ഭയന്നാണ്. തിരുമേനിയോട് പറയാം. പക്ഷേ, നാണ്വാരടെ പ്രജയെ പുറത്തു ചാടിക്കണം. CO

നാണ്വാരടെ പ്രജയാണെന്നതിന് തെളിവ്?

കുട്ടീനെ കണ്ടാൽ അറിയില്ലേ?

അറിയും. പക്ഷേ, രഹസ്യത്തിൻറെ മറവിൽ കളവ് പറ പറഞ്ഞാൽ

നിമിഷം നീ ഇവിടെ പ്രസവിക്കും.

അയ്യോ! അടിയൻ കളവ് പറയില്ല.

എന്നാൽ പറ. നോന്റെ

അരുത്.

*ജം അശുദ്ധാക്കേം

പ്രതിപക്ഷ ജനതയ്ക്ക് ഒരാവശ്യം അംഗീകരിച്ചു കിട്ടണം. അവറ്റടെ കണ്ണിലെ കരട് പോയില്ലെങ്കിലും തരക്കേടില്ല.

എന്താ ഡിമാന്റ് ?

സാവിത്രി നമ്പൂരിയുടെ ചെവിയിൽ മന്ത്രിച്ചു.

രാമൻ നമ്പൂരി ചിരിച്ചു:

സത്യാ നിയ്യ് പറഞ്ഞത്. നോനും അതന്നെ നിരീക്കണ്ടായി.

അടിയൻ.

ആട്ടെ, തലമുറിയൻ രാജാവിൻ്റെ പൊണ്ണൻ ചങ്ങാതി ആ നാടകനടനെ

അറിയോ നിയ്യ്?

ആ രാജാപാർട്ടേയ്...

അറിയും.

തരാക്കീട്ടുണ്ടോ?

മകത്തിന് വ്രതമിരുന്നിട്ടുപോലും ഫലമുണ്ടായില്ല.

എന്നാലും ലോഗ്യമല്ലേ?

(3106)(0)

അവനെ നാളെ ഇങ്ങോട്ടൊന്നു വരാൻ പറ.

പറയാം.

എന്നാൽ പൊയ്ക്കോ.

നാണ്വാരടെ കുട്ടി

ദാ, ആ കുളിമുറിയിൽ കയറി ചെറിയ ശങ്ക തീർത്ത് ആ വഴി പൊ‌യ്ക്കോ.

നാണുക്കുട്ടനടക്കം എല്ലാം അതിൽക്കഴിയും.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക