shabd-logo

പതിമ്മൂന്ന്

5 January 2024

0 കണ്ടു 0
 യുദ്ധം

ടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്ല. വിസ്നേശ്വരന്റെ തുമ്പിക്കൈയിൽനിന്ന് തൃപ്തിയുടെ തീർഥജലം ഇറ്റുവീണു. ഗണപതി ഭഗവാനുമബ്ജയോനി dpres

രാമൻനമ്പൂരി പറഞ്ഞു:

പ്രണയിനിയാകിയ ദേവി വാണിതാനും എന്നിവർക്കു തൃപ്തിയായി. പാതി യുദ്ധം നാം നാണാര് പോർക്കു വിളിച്ചു. അടിയിലും മീതെ ഒടിയില്ല. അടമല ജയിച്ചു. അടമലർ നിവേദ്യത്തെ തോല്‌പിക്കാൻ മാത്രം നമുക്ക് ഒരു ശത്രു ജനിച്ചിട്ടില്ല. അവൻ പിറക്കാനിരിക്കുന്നേയുള്ളൂ എന്നുമാവാം.

പിന്നീട് ഹനുമാന് വടമാല ചാർത്തി നമ്പൂരി ചോദിച്ചു: പൂപം-ച്ചാൽ അടവട. എങ്ങനെയുണ്ട്, ഹനു?

ഹനു പറഞ്ഞു:

നന്തമൂരി തനുകു രാമറാവു ഗാരുവിൻ്റെ ആന്ധ്രപ്രദേശത്താണല്ലോ ഞാൻ ജനിച്ചു വളർന്നത്. അവിടത്തെ ഉഴുന്നുവടയുടെ എരിവില്ല. അസാരം പച്ചമുളക് വേണോ? അടുത്ത യുദ്ധത്തിനാട്ടെ. കപ്പൽമുളക് പൊടിച്ചത്?

വേണ്ട.
മൂക്കുതുൾ
ഹനു ചൂടായി:

മൂക്കുപൊടിക്കും തിന്മാനുള്ള പുകയിലയ്ക്കും പുതിയ ബജറ്റിൽ അതി നികുതി ചുമത്തിയ ഈ രാജാവ് ഏതാണ്? രാവണവംശം കുറ്റിയറ്റു പോയി ട്ടില്ലെന്നാണോ നാം ധരിക്കേണ്ടത്?

ഒരു ചെക്കൻ രാജാവാണ്. സൂര്യവംശമോ ചന്ദ്രവംശമോ? ഹാലിയുടെ കോമെറ്റ് വംശം.

എന്നാൽ അതാണീ ധൂമകേതുത്തം. ഇതു നിർത്തണം.

നിർത്താം. യുദ്ധം നാം ജയിക്കില്ലേ? അല്ല. ചോദിച്ചെന്നേയുള്ളൂ,

ഇതെന്തൊരു ചോദ്യോത്തരപംക്തി രാമവംശജനായ തിരുമേനി?

വല്ല യുദ്ധവും നാം തോറ്റിട്ടുണ്ടോ?

ഇല്ല. യുദ്ധം സ്വയം തോൽക്കയെന്നല്ലാതെ പരിക്കിതുവരെ നമുക്കു പറ്റിയിട്ടില്ല.

തങ്ങൾ ജയിച്ചു എന്ന് ശത്രു ഉദ്‌ഘോഷിച്ച സമരങ്ങളൊക്കെ ചരിത്ര ത്തിന്റെ ന്യൂസ് പ്രിൻ്റിൽനിന്ന് നാം നീക്കം ചെയ്‌തിട്ടുമില്ലേ? CO

അതുവ്വ്.

എന്നാൽ ഈ യുദ്ധവും ജയിച്ചതായി കണക്കിൽ പിടിക്ക. ധൈര്യമായി മുന്നേറിക്കോളോണ്ടു. നമ്പൂരിക്കു പിന്നിൽ ഞാനുണ്ട്.

അതുമതി. ഒരു കൊരണ്ടേനേം നാം ബാക്കിവയ്ക്കില്ല.

എന്നാൽ ആദികപിരാമൻ വയർനിറച്ച് നെല്ലരിച്ചോറുണ്ട് നാണുനേം

മുൻനടത്തി നീങ്ങിക്കോളൂ.

രാമൻ നമ്പൂരി നാണ്വാരോട് പഞ്ചാംഗം നോ നോക്കാൻ പറഞ്ഞു. 

എന്താ തിഥി?

ശുക്ലപക്ഷ സപ്‌തമി

നാളോ?

ഭരണി ഇരുപതിൽപരം നാഴികയ്ക്കുണ്ട്. നാഴികയ്ക്കുണ്ട്.

യുദ്ധത്തിന്റെ സുബേദാർ മേജറായ കുജൻ എവിടെയാണ്?

മേടത്തിൽ സ്വക്ഷേത്രം. എന്നാലിനി ഒന്നും നോക്കാനില്ല. ഒരു ജോടി ബൈനോക്കുലേഴ്‌സ് കൊണ്ടുവാ.

രാമൻ നമ്പൂരി അതിർത്തിക്കപ്പുറം ശത്രുവിനെ നോക്കി.

നമുക്കും അവനും മദ്ധ്യേ വിലങ്ങനെ മുള്ളുവേലി കെട്ടിയിരിക്കുന്നു. അതിനപ്പുറം ശത്രുവിൻ്റെ ടാങ്കും കാലാളും. വടക്കുമാറി പാറയുടെ വടമല തെന്മലകൾ.

രാമൻ നമ്പൂരി കല്പിച്ചു:

നമ്മുടെ സാപേഴ്‌സും മൈനേഴ്‌സും ആദ്യം ആ പാറക്കുന്നുകൾ പൊട്ടി ക്കട്ടെ. ചുമരുകെട്ടാൻ പാകത്തിൽ കരിങ്കല്ലിൻ കഷണങ്ങളായി ഇങ്ങോട്ട് കടത്തട്ടെ. ശത്രുവിന് സൂക്ഷ്‌മമായി കാണാൻ കഴിയാത്തവിധം സൂര്യൻ അവിടെ ഒരു കരിമേഘത്തിനുള്ളിൽ ഒളിക്കട്ടെ.

കമ്പിവേലി ഭേദിക്കുന്നതെങ്ങനെയെന്ന് നാണ്വാര് ചോദിച്ചു. പരമശിവൻ തനിക്കുപദേശിച്ച താണ്ഡവമന്ത്രം രാമൻ നമ്പൂരി വേദ ത്തിന്റെ ചിട്ടയിൽചൊല്ലി. ഉടനേ ഇരുമ്പുവേലി ഉടനീളം മുള്ളുവേലിയായി. മുള്ളും കോലുമായിച്ചുരുണ്ട് കൂമ്പാരംകൂടി. ചപ്പില വന്ന് അതിനെ മൂടി. ഒരു ചുഴലിക്കാറ്റടിച്ച് അതു വട്ടംചുറ്റി മേലോട്ടുയർന്നു. എല്ലാറ്റിനും മീതെ ഒരു പൊട്ടിപ്പിശാച് അട്ടഹസിച്ചു. വലിയ ശങ്ക മുട്ടിവിളിച്ച ശത്രുഭടന്മാർ മലയിടുക്കുകളിൽ താണു.

തോട്ടയും ഡയനമിറ്റും കരിങ്കൽ തൊഴിലാളി യൂണിയനുമായി നമ്മുടെ ഭടന്മാർ മുന്നേറി. ആൽഫ്രഡ് നൊബേലിൻ്റെ നേതൃത്വത്തിൽ അവർ പാറ പൊട്ടിച്ചുതുടങ്ങി.

ഇത്തവണ ആർക്കാണ് മലയാളത്തിൽ നൊബേൽ സമ്മാനം എന്നു ചോദിച്ച മദിരാശി റെജിമെൻ്റിലെ ഒരു ജവാനോട് തനിക്കല്ല എന്ന് ആൽഫ്രഡ് പറഞ്ഞു.

പാറ പൊട്ടുന്നതിനൊപ്പം പരിസരം മലിനമായി. മലമുകളിൽ ശിലാ വ്രണങ്ങൾ തെളിഞ്ഞു. രാമൻ നമ്പൂരി ഒരു ശിലാഹ്യദയനാണ് എന്ന നിലവിളി മാറ്റൊലിക്കൊണ്ടു.

ശത്രു പ്രതിഷേധിച്ചു. പാറവെടി ഉടനെ നിർത്തിയില്ലെങ്കിൽ പരിസര സംരക്ഷണാർഥം തങ്ങൾ വൈകാതെ യുദ്ധം ചെയ്തു‌ തുടങ്ങുമെന്ന് താക്കീതുചെയ്തു.

രാമൻ നമ്പൂരി മറുകുറി വിട്ടു.

വികസ്വരമായ ഒരു സമ്പദ്‌വ്യവസ്ഥയിൽ കെട്ടിടനിർമ്മാണം അത്യന്താ പേക്ഷിതമാണ്. എവിടെ പാറ കണ്ടാലും ആർക്കും പൊളിക്കാൻ അവകാശ മുണ്ട്. ദൈവനിർമ്മിതിയാണ് പാറ. പാറ, പാറശ്ശേരി, പാറക്കുഴി, മേനോൻ പാറ മുതലായ സ്ഥലനാമങ്ങൾ അനുസ്‌മരിക്ക, കടലാസുസഹിതം പ്രതിഷേധക്കുറിപ്പ് നിരസിച്ചിരിക്കുന്നു.

എന്നാൽ ടാങ്കുമായി തങ്ങൾ മുന്നേറുകയാണെന്ന് ശത്രു പറഞ്ഞു.

മഹാഭാരതീയരുടെ ശിലാപ്രേമത്തെ പൊടിതുളാക്കുന്നുണ്ട്. ഒരിക്കൽകൂടി താക്കീത് തരുന്നു. ഒരു കഷ്‌ണം പാറകൂടി പൊട്ടിച്ചാൽ ശത്രുസൈന്യത്തെ തങ്ങൾ ശിലയാക്കും.

രാമൻ നമ്പൂരി പറഞ്ഞു:

എന്നാൽ കൊണ്ടുവാ, ടാങ്ക് കൊണ്ടുവാ, ടാങ്കർ കൊണ്ടുവാ. സൂപ്പർ ടാങ്കർ കൊണ്ടുവാ, സൂപ്പർ ടാങ്കർ ബെർത്ത് കൊണ്ടുവാ, നോനൊന്നു കാണട്ടെ.

പാറ പൊളിക്കുന്നവർക്കു നേരെ ടാങ്കിൻ്റെ കോളം നീങ്ങി. രാമൻ നമ്പൂരി വരുണമന്ത്രം ജപിച്ചു. ടാങ്കുകളുടെ തോക്കിൻ കുഴലിലൂടെ തുമ്പി ക്കൈവണ്ണത്തിൽ ജലം പ്രവഹിച്ചു തുടങ്ങി. ഗാന്ധാരദേശത്ത് ഒരു ന്യൂന സമ്മർദ്ദം രൂപംകൊണ്ടു. ഇൻസാറ്റ് വൺബി ഉപഗ്രഹം മർദ്ദകനെ ശത്രു വിൻ്റെ തലയ്ക്കു മുകളിൽ കൊണ്ടുപോയി തിരിമുറിയാത്ത മഴയായി പെയ്തു. മണലാരണ്യമായിരുന്ന യുദ്ധഭൂമിയിൽ പ്രളയമായി. ടാങ്കും ഭടന്മാരും ചെളിയിൽ പൂണ്ടു. രാമൻ നമ്പൂരി അന്നപൂർണ്ണസ്തോത്രം ചൊല്ലിയപ്പോൾ മഴ നിന്നു. ടാങ്ക് ട്രാക്റ്ററായി. ജവാൻ കൃഷീവലനായി. ചക്രവാളം തൊട്ട് ഇസ്താൻബുൾ വരെ വ്യാപിച്ചു കിടന്ന ഭൂവിഭാഗത്തെ യന്ത്രവും മനുഷ്യനുംചേർന്ന് ഉഴുതു മറിച്ചു. പുന, പൂസ, ക്വെറ്റ, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങി കാർഷികഗവേഷണ കേന്ദ്രങ്ങളിൽനിന്ന് വരുത്തിയ അത്യുൽപാദനശേഷിയുള്ള നെല്ലും ഗോതമ്പും വിത്തിനങ്ങൾ അവിടെ കൃഷിചെയ്‌തു. മേൽനോട്ടത്തിനെത്തിയ പ്ളാനിങ് കമ്മിഷനിലെ വിദഗ്‌ധരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

തക്കസമയത്ത് ജൈവരാസവളപ്രയോഗം നടത്തിയതിനാൽ നെല്ലും ഗോതമ്പും ചെന്തെങ്ങുയരത്തിൽ വളർന്നു. അടിമുടി കതിര്. മുന്നൂറു മേനി വിളഞ്ഞു. SS

ശത്രു പ്രതിഷേധിച്ചു:

ഇതു തൂറിത്തോല്പിക്കലാണ്. ഞങ്ങൾ ഈ ധാന്യ പ്രതിഷേധിക്കുന്നു. മത്രയും ഞങ്ങൾ എന്തുചെയ്യും?

രാമൻ നമ്പൂരി പറഞ്ഞു:

മൂന്നു മുറിഞ്ഞ അരിയാക്കി, നാലുകറിയുംകൂട്ടി ഭക്ഷിച്ചോ. ഉണ്ടവൻ

ഊക്കനാവും അവനു പിന്നെ യുദ്ധംചെയ്യുവാനും തോന്നില്ല.

ഭക്ഷ്യധാന്യം ഇവിടെ വേണ്ടത്ര ബഫർ സ്‌റ്റോക്കുണ്ട്. ഈ വിളവ് അങ്ങോട്ടുതരട്ടെ?

ദാനമായിട്ടാണെങ്കിൽ തന്നേക്ക്.

എന്നാൽ യുദ്ധം നിർത്തുമോ?

നിർത്താം. പക്ഷേ, താൻ കാലാകാലത്തേക്ക് നോൻ്റെ അതിർത്തിയിൽ

നിന്നു പിൻവാങ്ങണം.

താണുവണങ്ങി പിൻവാങ്ങാം.

ആതങ്കവാദികളെ അതിർത്തിക്കിപ്പുറം വിടുമോ?

വിടില്ല. ഇവിടെ വധിച്ചോളാം.

എന്നാൽ ധാന്യം അളന്നിങ്ങോട്ട് മറിക്ക്.

വടിപ്പനല്ല, നിറപറയായിട്ട്.

ശത്രു അളന്നുതുടങ്ങി:

ഒന്നേ പൊലി.

പൊലി രണ്ടേ.

ഒമ്പതേ പൊലി.

വരികാ പൊലി.

ചാക്കും ചാക്കുസൂചിയും ചാക്കുനാരുമായി വരാൻ രാമൻ നമ്പൂരി ഫുഡ്

കോർപ്പറേഷൻ ജനറൽ മാനേജർക്ക് വയർലസ്സ് വഴി ഒരു സന്ദേശകാവ്യം വിട്ടു.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക