shabd-logo

ആറ്

4 January 2024

0 കണ്ടു 0
കൗണ്ടർ ഇന്റലിജൻസ്

ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവത്തിലാക്കിയിരിപ്പുതാനും. ചിലപ്പോൾ ഡെറ്റോളാവും ഹോട്ടലിനകത്ത് പാനീയവും.

ആന്റിസെപ്റ്റിക് ഓൺ ദി റോക്സ്.

(പച്ചമരുന്നും പറിമരുന്നും)

വിവരമില്ലാത്ത ഏതോ ഗോസായി ബുദ്ധൻ്റെ ഒന്നാം കാര്യസ്ഥനെ ചില്ലിലവസാനിപ്പിച്ച് ബോർഡും എഴുതിയിരിക്കുന്നു. അശോക് ഹോട്ടൽ. ശ്ശി താമസല്ല, 'ബുദ്ദുപൂർണിമ' എന്നും അവൻ പ്രയോഗിച്ചു തുടങ്ങാൻ.

അതുകൊണ്ട് അശോകൻ്റപ്പൻ 'ബിംബിസാര' ഹോട്ടലിൽ, നമ്പർ പ്ലേറ്റില്ലാത്ത ഒരു കാറിൽ മൂവന്തിയുടെ മൂടിന് നമ്പൂരി വന്നിറങ്ങി. ചിന്തിച്ചു:

ദി ലാസ്‌റ്റ് ടൈം ഐ വാസ് ഇൻ ഏ ഹോട്ടൽ, ദേർ എറോസ് ഫൈസ്റ്റാർസ് ഇൻ ദി ഈസ്റ്റ്.

(കഴിഞ്ഞതവണ ഞാൻ ഒരു ലോഡ്‌ജിൽ മുറിയെടുത്തപ്പോൾ കിഴക്ക് പഞ്ചവാദ്യമുണ്ടായി. 1742 അക്ഷരവട്ടം)

ദി ഫിഫ്ത്ത് ഇമ്മക്കുലേറ്റ് കൺസെപ്ഷൻ ആഫ്‌ടർ ഫോർ ഫാൾസ് സ്‌റ്റാർട്ട്സ്.

(നാലുതവണേം നിരീച്ചന്ത്യ തരായില്ല. അഞ്ചാമത് നിരീക്കണ്ടീം വന്നില്ല.)

ബിംബിസാരന്റെ പോർച്ചിൽ, 'കലാകൗമുദി'യുടെ നിലവാരത്തിൽ പുളുവടിച്ചു നിന്ന നിലമ്പൂർ സീനിയർ, വണ്ടൂർ ജൂനിയർ മുതൽ മൂസ്സും എളയതുമായ മന്ത്രിമാരെ അവഗണിച്ച് അദ്ദേഹം പരവതാനിയിട്ട് നാലു പടികൾ കയറി. പത്താൻ സമ്പ്രദായത്തിൽ ടർബൻ ധരിച്ച്, അതികായനായി ത്തീർന്ന ഡോർബോയ് തുറന്നുപിടിച്ച ചില്ലുവാതിൽ കടന്ന് റെസപ്ഷ നിലെത്തി. താനാരെന്ന് 'പതാകമുദ്ര' കാണിച്ചു. പടിഞ്ഞാറൻ സമ്പ്രദായ ത്തിൽ കോട്ടും ടൈയും വിത്തും കൈക്കോട്ടും ധരിച്ച് ഒരു നിരയിലിരുന്ന ആറ് റെസപ്ഷനിസ്‌റ്റുകൾ ചന്തിക്കു തീയിട്ടമാതിരി ഒറ്റയടിക്ക് പട്ടാളച്ചിട്ട യിൽ എഴുന്നേറ്റ് തല കുനിച്ചു. ടെലിഫോൺ എക്സ്ചേഞ്ച് നിശ്ശബ്ദമായി.

രാമൻ നമ്പൂരിക്കു പിന്നിൽ ഒരു സ്വീകരണ വിദഗ്‌ധൻ നടന്നു. തള്ള വിരൽ പൊക്കി ഒരു ലിഫ്ട്‌ട് തരാക്കി അഞ്ചാം നിലയിലെത്തി.

അയാൾ ഒരു വി.ഐ.പി. സ്വെറ്റിൻ്റെ വാതിൽ തുറന്നു. ഡ്രായിങ്റൂം കഴിഞ്ഞ് ബെഡ്റൂമിൽ പ്രവേശിച്ച നമ്പൂരി, തന്നെ അനുധാവനം ചെയ്ത അധമനോട് പറഞ്ഞു.

അസ്സൈൻ ഏ കേരള ചാപ്പ് ടു മി ആൻഡ് ഗെറ്റ് ലോസ്‌റ്റ്.

(ഒരു മലയാളം മുൻഷിയെ ഇങ്ങോട്ടയയ്ക്ക്. എന്നിട്ട് നിയ്യ് ഭസ്മമാവ്.) കിടക്കപ്പുറത്തെ സിറ്റൗട്ടിൽനിന്ന് നമ്പൂരി ബഹുരാഷ്ട്ര കുത്തക നഗരത്തെ നിരീക്ഷിച്ചു. ആലക്തികദീപങ്ങൾ സോഡിയമാക്കിയിട്ടും മുക്കിന് മുക്കിന് പെട്രോമാക്‌സ് വിളക്ക് കത്തിച്ചുവച്ചിരുന്നിട്ടും, നഗരേഷുകാഞ്ചിക്ക് പണ്ടത്തെ പകിട്ടില്ല. കുത്തബ്‌മീനാറിനെ നോക്കി കൊഞ്ഞനം കുത്തുന്ന കോൺക്രീറ്റിന്റെ അസ്ഥികൂടങ്ങൾ മറഞ്ഞ്, ചെറ്റപ്പുരകൾക്ക് പ്രസിദ്ധമായ നഗരത്തെ കാൺമാനായിക്കൊണ്ടില്ല. അവയെ മറയ്ക്കാനാവണം ഇവകളേ തന്ത്രസ്ഥാനങ്ങളിൽ ഉയർത്തിയിരിക്കുന്നത്. ഓരോ ചെറ്റപ്പുരയിലും ഇക്കാലം നാലും അഞ്ചും കുടുംബങ്ങൾ പാർക്കുന്നു എന്നാണ് നാണു പറഞ്ഞത്. ശരിയാവണം. ചെറ്റപ്പുരയുടെ ഭൂമിശാസ്ത്രം അവനോളം അറിഞ്ഞവർ ഭൂമുഖത്തില്ലല്ലോ. മേൽഗതിയും കൂരയും കിട്ടാത്ത ക്ലാസ്‌ൺ മുതൽ ഫോർവരെയുള്ള ആപ്‌സർമാർ ചെറ്റകളിൽ കുത്തിയിരിപ്പുണ്ടത്രെ. ഒരു മുറിയും അടുക്കള എന്ന സങ്കല്‌പവും ഇരുപത്തഞ്ച് അന്തേവാസികളും.

എത്രയ്ക്കശ്ലീലമാണ് വാടകയെങ്കിൽ ഒരഞ്ചംഗ കുടുംബ യൂണിറ്റിന് മുനൂറു റുപ്പിക. ാനില്ല. രാമര

സാരം നിരീക്കാനില്ല. രാമരാജ്യത്തെ പിറന്ന മണ്ണിൽ പൊറുക്കാൻ ഗതി യില്ലാഞ്ഞാണല്ലോ ഊരു താണ്ടി വരുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലേ ക്കുള്ള ക്വാൺടം ജംപ് പൂർത്തിയാവുന്ന എ.ഡി. 2001-ാമാണ്ട് ജനുവരി ഒന്നാം തീയതി ഉദയാല്പ‌രം നാല്പ‌തു വിനാഴികയ്ക്ക് സമ്പൂർണ മഹാഭാരതം നിലവിൽ വരും. ലോകത്തെ ഏറ്റവും സമത്വസുന്ദരമായ നിരക്ഷര ദരിദ്ര മേഖല. അതിൽ പുഴുവരിക്കുന്ന നൂറിൽപ്പരം കോടി ബുദ്ധിജീവികൾ. ലോകത്തെ സ്ഥിരം ഏഴദ്ഭുതങ്ങൾ അസ്‌തു. ഇവനൊന്നേ അവശേഷിക്കൂ.

ത്രിദോഷത്തിന്റെ ലാഞ്ഛന തീരെയില്ലാത്ത ഒരു കുര പിന്നിൽ കേട്ടു. കുരച്ചോൻ മലയാളീസാണെന്നും ക്രൈസ്‌തവനാണെന്നും തോമാഖ്യനാ ണെന്നും നമ്പൂരിക്ക് ഒറ്റ കുരയിൽ മനസ്സിലായി.

അദ്ദേഹം തിരിഞ്ഞുനിന്ന് ചോദിച്ചു. എന്താ തോമാസ്സേ, വിയ്യൂരല്ലേ നെൻ്റെ? തോമാസ് തിരിഞ്ഞോടാൻ തയ്യാറെടുത്തു. മാസ്‌റ്റർ ബെഡ്‌റൂമിലേക്ക് നടന്ന് നമ്പൂരി പറഞ്ഞു. പരിഭ്രമിക്കണ്ട്, അതല്ലേ അതിൻ്റെ അസ്സല്?

തോമാസ് പറഞ്ഞു.

മാലൈക്കും അസ്സലാം.

ഭേഷ്! നോൻ ആരാന്ന് നെണക്കറിയോ?

ഒരു വി.ഐ.പി. ആണെന്നു പറഞ്ഞു.

എന്നാൽ ധരിച്ചോ, ഐ.പി.എസ്സും കൂടിയാണ്. ഒരു കിരൺ ബേദിയുടെ പവറാണ് നോനും.

തോമാസ് പറഞ്ഞു.

സർ.

ഇവിടെ ഫൈസ്‌റ്റാർ നേരമ്പോക്ക് എങ്ങനെയുണ്ട്?

s.com

നടക്കുന്നു, സർ.

എന്താ നിരക്ക്? ദ ഗോയിങ് റെയ്‌റ്റ്?

ടൈപ്പിസ്റ്റിന് മുനൂറ്, പ്രൈവറ്റ് സെക്രട്ടറിക്ക് നാനൂറ്, ടെക്നിക്കൽ അസിസ്‌റ്റന്റ്റിന് അഞ്ഞൂറ്, സെൻട്രൽ സ്‌കൂളിലെ ടീച്ചർക്ക് അറുനൂറ്, കോളേജ് മാഷക്ക് എഴുനൂറ്, ബിരുദാനന്തരബിരുദത്തിൻ്റെ ശൈലിയിൽ വസ്ത്രാക്ഷേപം ചെയ്‌വോൾക്ക് ആയിരവും ബെഡ്‌ഡും ബ്രേക്ക് ഫാസ്റ്റും.

പെശകിയാലോ?

കുട്ടികൾക്ക് ഇതു മതി എന്നാക്കും.

ബിരുദാനന്തരബിരുദത്തിനെന്താ ബിസേസം?

പ്രസംഗം, ശ്രീരാമോദന്തം, യുങ്ഫ്രോയിഡിയൻ സംഘഗാനം മുതലാ യവ വിശേഷാലുണ്ട്.

ഹാവലക്ക് എല്ലിസ്സിനെ ആരും ഉദ്ധരിക്കാറില്ലേ?

ഇല്ല
അദ്ദേഹത്തിന്റെ ഉദ്ധാരണശേഷി നഷ്ടപ്പെട്ടിരിക്കും.

റെസപ്ഷനിൽ ചോദിക്കാം, സർ.

വരട്ടെ, അപ്പോൾ ബിരുദാനന്തരബിരുദാച്ചാൽ നേരമ്പോക്ക് വേറെ തരാക്കണ്ടീരും, അല്ലേ?

സർ.

400-1000 പുതുക്കിയ ശമ്പളസ്കെയിൽ ഒരു രാത്രിക്കാ?

സർ.

പകൽ തരാവില്ലെന്നർഥം.

പകലുറങ്ങാം സർ,

രാത്രി കഥകളി കണ്ടില്ലെങ്കിൽ പകലാർക്കാ ഉറക്കം വരാ. ക്രൈസ്‌തവ.

സർ.

പോലീസ് പരിശോധന പതിവുണ്ടോ?

പഞ്ചനക്ഷത്രത്തിൻ്റെ പേരിൽ കൂത്തിച്ചിമക്കൾ നടത്തുന്ന ഹോട്ടലിൽ പോലീസ് പരിശോധന പതിവില്ല, സർ.

രസിക! നെണക്ക് നിയമം വശണ്ട്.

സർ, പിന്നെ വേണമെങ്കിൽ ഹോട്ടലിനു പുറത്ത് കടക്കുമ്പോൾ പിടിച്ച് ആയുർവേദ പരിശോധനയ്ക്ക് വിധേയമാക്കണം. അപ്പോൾ അവൾ പറയും. പഞ്ചകർമചികിത്സകൂടി വേണമെന്ന്. അത് പോലീസാപ്സർമാർക്ക് മോശ മല്ലേ, സർ?

സംശല്ല. നല്ല പോലീസാപ്‌സർ കാണണ്ടതേ കാണു. കണ്ടാലോ. അവന്റെ കണ്ണും കയ്യും ക്ഷണം പ്രവർത്തിക്കേം ചെയ്യും.

സർ.

ആട്ടെ, വാടകയ്ക്ക് നേരമ്പോക്കിനിടയ്ക്ക് വല്ല രസികത്തം പറച്ചിലും മോണിറ്റർ ചെയ്ത് കിട്ടാറുണ്ടോ?

ഉദ്ധരണികൾ പോരെ, സർ?

ധാരാളമായി.

ress.co

-ഞാൻ താങ്കളെ പ്രേമിക്കുന്നു.

-അതിന് എന്റെ ഭാര്യയെ ഞാൻ പ്രേമിക്കുന്നു.

-പിന്നെന്തിന് എന്നെ പൊക്കി?

-രാത്രൗ ബഹുധാ ധനാഗമം എന്ന യോഗം നിൻ്റെ ജാതകത്തിലുള്ളതു കൊണ്ട്.

-നിങ്ങൾ നുണ പറയുന്നു!

-എന്നാൽ കേട്ടോ, വിഷയസുഖത്തിനാണ് കല്യാണം കഴിച്ചത്. അതു പിന്നീട് പരസ്പരപ്രണയത്തിലാണ് കലാശിച്ചത്.

-എന്നേയും പ്രേമിക്കൂ.

-നിന്റെ ഹരജി എന്നും എൻ്റെ മനസ്സിലുണ്ടാവും.

നമ്പൂരി പറഞ്ഞു.

ധാരാളായി, ധനദുർമോഹികൾ ധാരാളം പറ്റുവരവുണ്ടോ?

അവറ്റയുടെ തല്ലാണ്, സർ. ഒരു സാദാ ലോഡ്‌ജിലെ മുറി വിത്ത് കോമൺ കക്കൂസ് കാണാത്തവയാണ് മിക്കതും. ഇവിടെ വന്നാൽ അവറ്റ കണ്ടതൊക്കെ മോഷ്‌ടിക്കും. എന്നിട്ട് അവനുമവളും വിചാരിക്കും സർക്കാ രിനെ പറ്റിച്ചു എന്ന്.

മോഷ്ടിച്ചതിരട്ടി ബില്ലിൽ വസൂലാക്കണത് അറിയില്ല എന്നല്ലേ അർഥ മാക്കണത് നിയ്യ്?

സർ,

നടക്കട്ടെ, തോമാസേ, ജനത്തെ തുണിയഴിപ്പിച്ചും കള്ളു കുടിപ്പിച്ചും ചൂതു കളിപ്പിച്ചും ഖജനാവിൽ അസാരം ദ്രവ്യം നിക്ഷേപിച്ചതിൻ്റെ രശീതി കാണിച്ചില്ലെങ്കിൽ ഏതു രാജ്യം ഈ നിലയ്ക്ക് പട്ടിണി കിടക്കാൻ നമുക്ക് കടം തരാ?

ശരിയാണ്. സർ. ഇതിലൊന്നും പെടാത്ത ഒശത്തി വല്ലതും സാറിന്... നോന് താല്‌പര്യല്ല. ഇതെന്തൊരു വി.ഐ.പി., ഐ.പി.എസ്. എന്ന് നിരീക്കണ്ട നിയ്യ്. നോനതിൽ കമ്പല്ല. ചട്ടവട്ടങ്ങളൊക്കെ ഹൃദിസ്ഥാണേനും.

സർ.

ഇനി നിന്റെ ഒന്നു പെറ്റോൾ വന്നു -ഒന്നു പെറ്റാൽ ഒശത്തി എന്ന് പ്രമാണം. യഥാവിധി നാം കൃത്യവും നിർവഹിച്ചു എന്നു വെക്ക്. ചിലപ്പോൾ മനോരമത്തമ്പുരാട്ടിയുടെ വടക്കൻ പേപ്പർബാക്കാവും സാധനം. നോന്റെ പണം വാങ്ങി അന്നം തിന്ന്, കുഞ്ഞികൃഷ്‌ണനേം പരിക്കേല്പിച്ച് അവൾ മുഖത്തു നോക്കി ചൊല്ലും.

യസ്യ ഷഷ്ഠീ ചതുർഥീച വിഹസ്യ ച വിഹായ ച അഹം കഥം ദ്വിതീയാസ്യാദ് ദ്വിതീയാസ്യാമഹം കഥം. അർഥായോ നെണക്ക്?

rdpress.com

ഇല്ല, സർ. നോനും കഷ്ടിയാണ്.

സർ.

ആട്ടെ നമ്മുടെ നാണു, നാണ്വാര്, പണ്ടിവിടെ പതിവുണ്ടായിരുന്നില്ലേ? നാണ്വാര് സാറിനെ നന്നായറിയും സർ.

വന്നാലുടൻ അദ്ദേഹത്തിൻ്റെ ഫ്ളോറിലേക്ക് എന്നെ ട്രാൻസ്ഫ‌ർ ചെയ്യാൻ പറയും. ദ്ദഹത്തിന്റെ

വന്നാൽ എത്രീസം തങ്ങും?

ഒരു രാത്രി സർ. ഒരിക്കൽ ഒരു ടോപ് സീക്രറ്റ് ഫയൽ അദ്ദേഹം ഇവിടെ മറന്നുവച്ചു. കാലത്ത് പത്തുമണിയോടെ ഞാനത് നേരിൽ എത്തിച്ചു. നാണ്വാര് സാറ് കുഴപ്പത്തിലായേനെ...

നാണു കുഴപ്പത്തിലാവില്ല. ഒരു ഗ്രഹം അവനെ കടാക്ഷിക്കുന്നുണ്ട്. അവന്റെ പരിഗ്രഹം. ഇനി ഫയൽ പറ്റെ പോയാൽ തന്നെ അവൻ മേലധി കാരിയോട് പറയും.

ഇന്നലത്തെ സീരിയലിൽ ശകലം 'രുകാവട്' ഉണ്ടായി. ബ്ലാക്കൗട്ട്. ഒരു ഫയൽ കാണാനില്ല. മേൽനടപടി എന്താച്ചാൽ... അവൻ്റെ മേലധികാരിക ളൊക്കെ സാൽസാൽപർ പ്രമോഷൻ കിട്ടി സാലകളായവരാണ്. അതിലൊരു വൻ പറയും.

വി വിൽ സോർട്ടിറ്റൗട്ട്.

(പരിഭ്രമിക്കേണ്ട. ഡൂപ്ലിക്കേറ്റുണ്ടാക്കാം) സർ. ആട്ടെ, ആരായിരുന്നു ആ രാത്രി?

ഒരു നർത്തകി, സർ. നാണ്വാര് സാറിൻ്റെ ഒരു സൈഡ് കർട്ടൻ പ്രേമം.

ശിവ, ശിവ, നാത്തൂൻ്റെ ശുക്രന് ഉച്ചാംശകം! ആട്ടെ ലേഡി വർഗത്തിൽ പ്പെട്ട അവന്റെ വല്ലവളും ഇവിടെ വന്നിട്ടുണ്ടോ?


സാറിന് ഡ്രിങ്ക്‌സ് വാങ്ങിക്കൊടുക്കാൻ ഇടയ്ക്ക് വരും. ആളറിയാതിരി ക്കാൻ ലേഡി ജെൻ്റിൽമാനായും മറിച്ചുമാണ് വരിക.

എന്നാലും നിയ്യറിയും.

സർ, അവർ പെട്ടെന്ന് പോകേം ചെയ്യും.

ഇവിടെയുള്ളത് തീരുംവരെ കുടിക്കാനല്ല നാത്തൂനെ കൊണ്ടെന്നത് എന്ന് അവനെ അറിയിക്കാൻ, അല്ലേ?

സർ,

അവറ്റ വേറെ വല്ലോൻ്റെം കൂടെ വന്നിട്ടുണ്ടോ?

com

ഇല്ല, സർ.

കണ്ടിട്ടുണ്ടാവില്ല. നിയ്യ് കട്ട് തിന്നണ വർഗം ഒന്നിൽ നിർത്തില്ല.

സർ.

e

നാണുന് ഒരു ഭള്ളുണ്ട്. പൊട്ടിയ ചർമങ്ങളൊക്കെ അവന്റെ കൃഷ്ണ ക്രിയമൂലാന്ന്. അങ്ങനെ നിരീച്ചോട്ടെ. പക്ഷേ, പറഞ്ഞിട്ടുണ്ട് അവനോട്, നീയ്യ് പൊട്ടിച്ചതൊക്കെ ഒന്നു ചേർന്നു. മുറിവായ ഒണങ്ങി. രണ്ടാമതും പൊട്ടിച്ചോ എന്ന്, wor

സർ.

നാണു ഇവിടെ സേവ നടത്തണകാലത്ത് ഭാരതീയർക്കും ശ്വാനർക്കും ബാറിൽ പ്രവേശനമുണ്ടായിരുന്നു, അല്ലേ?

സർ.

പിന്നീടത് വിദേശികൾക്ക് മാത്രമായി, അല്ലേ?

സർ.

മുകുന്ദനും അവൻ്റെ സായ്‌വും വന്നപ്പോൾ സായ്‌വിനാവാം, മുകുന്ദനു വയ്യ എന്നു പറഞ്ഞു, അല്ലേ?

എം. മുകുന്ദൻ സാറാണെന്ന് അറിഞ്ഞില്ല.

സർ.

അറിഞ്ഞുച്ചാലോ?

വഴിയുണ്ടാക്കാമായിരുന്നു സർ.

വാതിലിന്റെ മറവിലോ?

സർ.

ഫ! അതിനുശേഷം ആർക്കും ഇവിടെ വന്ന് മൂക്കറ്റമാവാം എന്ന് നാം ഉത്തരവായില്ലേ?

സർ.

ച്ചാൽ ഇനി കളിച്ചാൽ ഒ. വി. വിജയൻ്റെ രാങ്കോരിയച്ചനെവരെ കുപ്പായ മിടുവിക്കാതെ നഗ്നപാദനായി ഇവിടെ ക്ഷണിച്ചുവരുത്തി കുടിപ്പിക്കും നോൻ. അവിടെത്തന്നെ ഛർദിച്ചോളാനും പറയും.

വാളില്ലാതെ റിഹേഴ്‌സൽ തുടങ്ങിയ തോമാസിനോട് നമ്പൂരി ചോദിച്ചു. തനിക്ക് ഫിറ്റ്സുണ്ടല്ലേ, എളക്കം?

സർ.

എന്നാൽ അടങ്ങ്, ഒരു ഫ്ളാസ്‌ക് പാൽ കൊണ്ടുവെച്ച് വാതിൽ ചാരി പൊയ്ക്കോ.

സർ, ഡിന്നർ? വേണ്ട.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക