shabd-logo

ഒൻപത്

4 January 2024

0 കണ്ടു 0

ഹൈജാക്ക്

തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബുഷ് ഷർട്ടും തിരുമേനിയിൽ വലിച്ചു കയറ്റി രാമൻനമ്പൂരി റെസപ്ഷനിൽച്ചെന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വേറൊരാറു പേർ അത്രയും വടികൾ പോൽ വാണം കൊളുത്താൻ നിന്നു. കൈയിലൊരു ചെക്കും പെട്ടിയും പിടിച്ച് വേറൊരാൾ അല്‌പമകലെ മാറി നിന്നു. ഹോട്ടലിൽ വച്ചുണ്ട്, താമസിച്ച്, വെള്ളച്ചോറുണ്ട് പോകാൻ നില്ക്കുന്ന കക്ഷിയാണെന്നു തോന്നി.

നമ്പൂരി ഡെസ്കിൽ ചോദിച്ചു.

എപ്ളാഡോ ഡെക്കാൻ പീഠഭൂമിയിലേക്ക് അടുത്ത വിമാനം?

സാറ് എയർ ഫോഴ്‌സ് വിമാനത്തിലല്ലേ.....

ചോദ്യത്തിന് മറുചോദ്യം വേണ്ട. മറുപടി മതി.

വിമാനം അവന്റെറെ ഹയർ പർച്ചേസ് ടാക്സി നമ്പ്ര ഡി.സി.പി. 5763-ാം

നമ്പ്ര ലാന്റ്റ് മാഷാണെന്ന മട്ടിൽ ഒരു വിദ്വാൻ പറഞ്ഞു.

പത്തു മിനിറ്റിനകം 1C009 പുറപ്പെടുന്നുണ്ട് സർ.

കരവഴിയോ മേഘം വഴിയോ?

വായുമാർഗത്തിൽ.

നോനും വരുണൂന്ന് സിഗ്‌നൽ കൊടുക്ക്. അതുവരെ എൻജിനും വിറപ്പിച്ച് നിർത്താൻ പറ,

സർ.

മോന്റെ ബില്ല് മറ്റേ ഫണ്ടിൽ നിന്ന്. നാത്തൂനോടു പറ.

അങ്ങനെ പറയാനേല്‌പിച്ച വിദ്വാൻ തന്നെ അത്ഭുതത്തോടെ നോക്കു ന്നതു കണ്ടപ്പോൾ രാമൻ നമ്പൂരി പറഞ്ഞു:

അതല്ല, നിങ്ങൾ പിരിവെടുത്ത് അടയ്ക്കുകയാണെങ്കിൽ അതും സന്തോഷാണ്. നോനെ പരിചരിച്ച ആ തോമാസിന് ഒരെട്ടണ നാണ്യം കൊടുക്കാൻ പറ. കൈക്കൂലിയായിട്ടു മതി.

സർ,

വെള്ളച്ചോറുണ്ട് ചെക്കും പെട്ടിയിൽ കൈയിൽപ്പിടിച്ചു നില്ക്കുന്ന വിദ്വാനെ നോക്കി നമ്പൂരി ചോദിച്ചു:

ഈ വിദ്വാനെന്താ ഒരു ത്രിശങ്കുഭാവം?

ഇവർ എന്റെ ചെക്ക് സ്വീകരിക്കുന്നില്ല, സർ.

വിദ്വാൻ വിനോദസഞ്ചാരി പറഞ്ഞു: ബിംബിസാരന് നാണയത്തിലാ കണ്ണ്? യെസ്, സർ. നമ്പൂരി മറ്റവനോടു ചോദിച്ചു:

ഡെസ്ക്‌ക് പറഞ്ഞു:

ചെക്ക് ഞങ്ങൾ സ്വീകരിക്കാറില്ല, സർ.

തനിക്ക് വണ്ടിയുണ്ടോ? കാള, പോത്ത്, മൂരി, കോവർ കഴുത, ഒട്ടകം, പെട്രോൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് ചക്രമുരുട്ടാൻ സഹായിക്കുന്ന

തായിട്ട്?

ഇല്ല, സർ.

എന്നാൽ വണ്ടിച്ചെക്കാവില്ല.

അല്ല, സർ.

തറവാട്ടിൽ സ്ഥാവരസ്വത്തുണ്ടോ?

2.

സർവേ നമ്പ്ര തോന്നോ?

മറക്കാതിരിക്കാൻ ശ്ലോകത്തിലാക്കിയിട്ടും

നമ്പൂരി ഡെസ്കിൽ പറഞ്ഞു:

അക്സെപ്റ്റ് എ പേഴ്‌സണൽ ചെക്ക് ഫ്രം ഹിം. (അവന്റെ ഭൂമി പണയമെഴുതി വാങ്ങ്.)

സർ.

വിനോദസഞ്ചാരി കുനിഞ്ഞ് നന്ദി രേഖപ്പെടുത്തി. രാമൻ നമ്പൂരി അവനെ ഭർത്സിച്ചു. ബാങ്കില് പണം വേണംന്ന് മോഹണ്ട്. തരാവ്‌ണില്ല. അതു തീർക്കാൻ ചെക്കുബുക്കും വീശി ഊരു ചുറ്റുകയാണല്ലേ? ഏഭ്യ! പഥികൻ പെട്ടി തുറന്ന് മടിശ്ശീലയഴിച്ചു.

ടൂറിസം ജനറൽ മാനേജർ ഓടിച്ചുവന്ന കാറ് പോർച്ചിൽ നിന്നു. നമ്പൂരി പിൻസീറ്റിൽ കയറി. തെങ്ങും കവുങ്ങും മാവും ഏത്തവാഴയും നിറഞ്ഞു നിന്ന ഹോട്ടലിന്റെ്റെ വളപ്പു കഴിഞ്ഞ്, വിമാനത്താവളത്തിലേക്കുള്ള മാർഗം കൂടിയായപ്പോൾ അവിടന്ന് ഓർത്തു.

പോയാണ്ട് തൊട്ട് മൂവാണ്ടുകൂടി മോട്ടോർ കാറിന്റെ ജന്മശതാബ്ദി യാണ്. ഒരൊറ്റ പത്രമുതലാളിക്കോ അവൻ്റെ എഡിറ്ററിനോ തോന്നിയോ, എന്നാലൊരു സചിത്ര ഫീച്ചറാവാമെന്ന്? മോട്ടോർകാർ കയറി മരിച്ചാലോ എന്നു ഭയന്നാവും.

കാറവൻ വന്നകാലത്ത് നമ്പൂരി പറയുമായിരുന്ന രണ്ടു ഫലിതം രാമൻ നിർമിച്ചു. ഇവൻ എങ്ങിനെയുണ്ടെന്നറിയാൻ നമ്പൂരി നിരത്തിൽ കയറി. ചെമ്മണ്ണു പാറ്റി സഞ്ചരിക്കുന്ന ഒരു പന്തൽപോലത്തെ വാഹനം വന്ന് അദ്ദേഹത്തെ തട്ടിയിട്ടു.

കുറച്ചു ദൂരം ചെന്ന്, ഡ്രൈവൻ തല പുറത്തിട്ടു ചോദിച്ചു:

ഒന്നും പറ്റിയില്ലല്ലോ? എഴുന്നേല്ക്കൂ.

നമ്പൂരി: എന്താ തിരിച്ചുവരാൻ ഭാവണ്ടോ?

രണ്ട്:

നിരത്തിൽക്കിടക്കുന്ന നമ്പൂരിക്കരികിൽ ഒരു പോലീസുകാരൻ വന്നു

ചോദിച്ചു:

എന്താണാവോ, പോയ കാറിൻ്റെ നമ്പ്ര്?

നമ്പൂരി: ഓർമല്ല. വേറെ രണ്ട് നമ്പ്കൂടി നോന്റെ മുതുകത്ത് സവാരി ചെയ്ത് പൂവ്വണ്ടായി.

രാമൻ നമ്പൂരി ഡ്രൈവറോടു ചോദിച്ചു:

എന്താ തന്റെ പേര്?

കരംചന്ദ്, സർ.

എന്തോണ്ടാ തന്റെ കൊണ്ടോ? നാക്കുവടി. ാസ്‌റ്റിക്കോണ്ടോ പച്ചീർക്കില

സർ?

കർമചന്ദ്രൻ, അല്ലേ?

സർ.

മോഹൻദാസ് എന്നുകൂടി ചേർക്കാഞ്ഞത്?

എന്തേ

അപ്പനമ്മമാർക്ക് വിവരം വേണ്ടേ, സർ?

അവറ്റ വിവരസ്ഥരായിരുന്നെങ്കിൽ, മറ്റോനു പകരം താൻ ചത്തേനെ,

അല്ലേ?

സർ.

എന്നാൽ കർമം കുറുകിക്കൊണ്ടിരിക്കുന്ന താൻ ഈ കാറ് ഒരു മുച്ചക്ര വാഹനമെന്നുവെച്ചാൽ ആട്ടോറിക്ഷയാക്കി ജർജരശബ്ദം ജനിപ്പിച്ച് ഓടിക്ക്, ഭയക്കട്ടെ ജനം.

ഡ്രൈവൻ അങ്ങനെ ചെയ്‌തു. എന്നാലും വീണാൽ വീണേടംകൊണ്ട് ഉരുളാതിരിക്കാൻ നമ്പൂരി ഒരു വിദ്യ പ്രയോഗിച്ചു. ഡ്രൈവനു പിന്നിൽ വണ്ടി വിലങ്ങെ നീളുന്ന കമ്പിയിൽ മുന്നോട്ടാഞ്ഞിരുന്ന് അമർത്തിപ്പിടിച്ചു.

വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയ്ക്കു നടുക്ക് ഓട്ടോ നിന്നു. രാമൻ നമ്പൂരി ഡ്രൈവറോടു പറഞ്ഞു.

കുരായണ!

സർ?പാലത്ത് എത്തീല്ലേ. പാലം കടന്നില്ലേ. അതിനു മന്ത്രം കുരായണാ ന്നല്ലേ?

ഇൻസൾട്ട് സഹിക്കാഞ്ഞ് ഡ്രൈവൻ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു.

വിമാനത്തിൽ നിന്നു നീക്കിയിരുന്ന കോണി, രണ്ടാമതും പക്ഷിയിൽ ഘടിപ്പിച്ചു. ടർമക്കിൽ ഒരു സൂര്യനമസ്‌കാരം കഴിച്ച് രാമൻ നമ്പൂരി കോണി കയറി, അകത്ത് ഭവ്യതയോടെ നിന്ന 'ക്രൂ' മേമ്പ്രന്മാരെ അവഗണിച്ച്, സീറ്റു കൾക്കിടയിൽ കൈകൂപ്പിനിന്ന ഹോസ്‌റ്റസ്സവളെ മാത്രം തായി നടിച്ചു. അംഗീകരിക്കുന്ന

അവൾ ചോദിച്ചു:

വിച്ച് സെക്ഷൻ സർ, സ്മോക്കിങ് ഓർ നോൺ (മുറുക്കോ സംഭാരമോ?) സ്മോക്കിയ

രാമൻ നമ്പൂരി പറഞ്ഞു:

പുകച്ച് പുറത്തു ചാടിക്കാൻ നോക്കണ്ട. മുറുക്കണോരടെ കൂടെ മതി. നമ്പൂരി ഒരു നല്ല വിൻഡോ സീറ്റ് നോക്കിയിരുന്നു. അകത്ത് നടക്കണ തറിയാം. പുറത്തും ഒരു നോട്ടമാവാം.

വാതിലടച്ച്, കോണി വെട്ടിപ്പൊളിച്ച് വിറകാക്കി വിറ്റശേഷം ഒരു വിദ്വാൻ ഒരു പ്ലാസ്റ്റ‌ിക് ഫണൽ മൂക്കിൽ വച്ച് ഒരു നീളം പോളിത്തിൻ ട്യൂബ് നീട്ടി, പാസഞ്ചർമാർക്കെതിരെ ഒരർധ വൃത്തത്തിൽ വിസ്‌തരിച്ച് മുദ്ര കാണിച്ച്, മൈക്രോഫോൺവഴി പറഞ്ഞു.

വിമാനത്തിനകത്ത് ബ്ലഡ് പ്രഷറാണ്. ഏതു നിമിഷവും അതു കുറയാം. കാസരോഗം പടർന്നു പിടിക്കാം. പരിഭ്രമിക്കേണ്ട. ഉടനേ നിങ്ങളുടെ തലയ്ക്കു മുകളിൽനിന്ന് ഇപ്പോൾ കാണിച്ചപോലൊന്ന് ഇറങ്ങിവരും. ഇവിടെ കാണിച്ച മുദ്രാനുസാരമായി അവനെ പ്രയോഗിക്ക. അപ്പടി പ്രാണ വായുവാണ്. ആന്ത്രവായു നിശ്ശം.

മനുഷ്യശേഷിക്ക് പുകൾപെറ്റതാണല്ലോ ആര്യാവർത്തം. ഒരു ലക്ഷം ജോലിയില്ലാത്തവർ വിമാനത്തിൻ്റെ മൂട്ടിൽ ഒരുന്തു കൊടുത്തപ്പോൾ അവൻ മുപ്പതിനായിരം അടി മീതെ ആകാശത്തിൽ തെറിച്ചുവീണു. ലെവലായി. പരസഹായം കൂടാതെ പറക്കാം എന്നായി.

പ്രാതലിന്റെ ചട്ടിയും കലവുമായി ആകാശത്തെ ആത്തുക്കാരികളായ ഹോസ്‌റ്റസ്സുമാർ അവർക്കിടയിൽ നടന്ന് യാത്രക്കാരെ ചോദ്യം ചെയ തുടങ്ങി.

വെജ്, നോൺ വെജ്?

(ആടോ മാടോ? മധുര കാണാത്തവർ ഒറ്റയടിക്ക് കൈ പൊക്കിയാൽ അവറ്റയുടെ എണ്ണം കഴിച്ച് ബാക്കി വഴിപോക്കർക്ക് അജത്തെ വിളമ്പാം.) വീട്ടിൽ അസസ്യം തരാവാത്തോരൊക്കെ അതിനു കല്പ‌ിച്ചു. തരാവ ണോര് രണ്ടിനും കെഞ്ചി.

രാമൻ നമ്പൂരി സദ്യ നിരീക്ഷിച്ചു. സദ്യ കഴിഞ്ഞ് പുറത്തു കൊടുക്കുന്ന വർക്കെന്നപോലെ എലയടക്കമാണ് വിളമ്പ്. ഒരു ട്രേയിൽ വെള്ളിപോലത്തെ ഒരു വർണക്കടലാസ്സുകൊണ്ട് ഭദ്രമായി മൂടിയതാണ് മരം. അത് നീക്കാൻ സാധിച്ചാൽ. അടിയിൽ മീൻ കാണാം. കോഴിക്കാൽ കാണാം. രസഗുള കാണാം. ഉപ്പു കാണാം. കുരുമുളകു കാണാം. ചായ കാണാം. കാപ്പി കാണാം. കർപ്പൂരം മാത്രമില്ല.

ആ സലാൽപ്പാടെ നഷ്ട‌ം നിരീക്കാനില്ല.

സദ്യ കഴിഞ്ഞപ്പോൾ ഒരുത്തി മൈക്കിലൂടെ പ്രസംഗിച്ചു:

ടക് ടക്. ടെസ്റ്റിങ്, ഹം, ഹൂം. നാമിപ്പോൾ പറക്കുന്നത് മുപ്പത്തേഴാ യിരം അടി ഉയരത്തിലാണ്. അറുപത്തിമൂന്നു കൂടിയായാൽ ഒരു ലക്ഷമായി. ഇപ്പോൾ അത്രദൂരം പോകുന്നില്ലെങ്കിലും അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. പറക്കുന്നത്രയും ദൂരം താഴെ പോയാൽ നർമദാ നദിയിലിറങ്ങാം. മദ്ധ്യ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് മുതൽ സ്‌റ്റേറ്റുകളും നദിയുമായി നടക്കുന്ന ജലത്തർക്കം പരിഹരിക്കാം. അതിനൊന്നും നാം ഭാവമില്ല. പരിഭവിച്ചിട്ട് കാര്യല്ല. മുപ്പത്തേഴായിരം അടി ഉയരത്തിൽ വായുവിൽ നിരാലംബമായി തുഴഞ്ഞുപോകാൻ സാധിക്കുന്നതുതന്നെ ഒരു മഹാഭാഗ്യമായി കരുതിയാൽ മതി. യുക്തിവാദികളെ ഞാൻ നിശിതമായി ഖണ്ഡിക്കുന്നു. ഈശ്വരനുണ്ട്. മറ്റേ ഈച്ചരൻ ചാവണവരെ ആലത്തൂർക്കാരൻ വെള്ളയായിരുന്നു.

മേത്തയാണ് നമ്മുടെ കമാണ്ടർ. മേത്തരല്ല. മതം മാറാൻ നോക്കി.

തരായില്ല. പുറത്തെ ചൂട് സഹിക്കില്ല. ഇതിനകത്താ സുഖം. ധന്യബാദ്.

നമ്പൂരി പെൺകുട്ടിയെ വിളിച്ചു:

മറ്റോളേ, ബടെ വാ.

വിളിച്ചോ, സർ?

ക്ഷണിച്ചതാണ്, നിന്നെച്ചൊല്ലി ഒരു വിളി തോന്നാൻ മാത്രം നാമെന്താ

ഉണ്ടിരിക്കുന്ന ഒരു ശൂദ്രൻ നായരാ?

സോറി, സർ.

എന്താ പേര്?

പിങ്കി.

എത്രകാലായി പറക്കാൻ തൊടങ്ങീട്ട്?

പത്തു വർഷം.

രസാണല്ലേ?

മടുത്തു, സർ.

ഗ്രൗണ്ടണ്ട് ആവണമെന്നുണ്ടോ?

വല്ലവനുമുണ്ടോ, സർ?

പാലപ്പുറത്ത് ഒരുത്തനുണ്ട്. ആലോചിക്കട്ടെ?

അയാൾക്ക് ജ്വാലി?

പടിക്കൽ പത്തുപറയ്ക്ക് കൃഷി, നാലു പശു, പാൽക്കച്ചവടം, സ്വസ്ഥം, ഏകതടി, പേര് പരമീശരൻ, ഡ്രായനിട്ട നായര്.

ആലോചിക്കാമോ, സർ?

നേരാക്കാം. ഈശ്വരവിശ്വാസമുണ്ട് എന്നല്ലേ നിയ്യ് പ്രസംഗിച്ചത്?

വിശ്വാസമുണ്ട്, സർ.

എന്നാൽ പാലപ്പുറത്തുകാരനെ തരാവണവരെ നിത്യവും രാത്രി ആകാശം നോക്കി നക്ഷത്രമെണ്ണ്.

താങ്ക് യു, സർ.

ധന്യബാദെന്ന് നിയ്യ് പറഞ്ഞുലോ; ദോഷല്ല. പക്ഷേ, പ്രയോഗം തെറ്റാണ്, ധന്യബാദല്ല, വാദാണ്. അതന്നെ തെറ്റാണ്. സന്തോഷായി എന്നതിന് ധന്യവാദം എന്ന മൊഴിമാറ്റം. ഒരു വാദത്തിനു വേണ്ടി നിൽക്കയാണെങ്കിൽ തന്നെ, ഗോസായിക്കേ വയ്ക്കു. അവന് ഭാഷയില്ലല്ലോ. com

വേറൊന്ന്.

സർ.

പറ, വാദ്.

ബാദ്.

ധന്യവാദ്.

ഫരീദാബാദ്.

അസ്സലായ്, പൊയ്ക്കോ.



അങ്ങനെ തിരുപ്പറക്കെ തീവണ്ടിയാത്രക്കാരെന്നു തോന്നിച്ച രണ്ടുപേർ

താഴെ ഇറങ്ങണമെന്ന വിചാരമില്ലാതെ, ഞാണിന്മേൽക്കയറി കളി ക്കുന്ന സ്ഥാനി യാത്രക്കാർ പരസ്‌പരം മിണ്ടാട്ടമില്ലാതെ ഇരുന്നു. പരസ്പ‌രം പരിചയപ്പെടുത്താൻ ഒരു ഇംകരിയസ്സിനെ കൊണ്ടരണോ?

മിണ്ടാപ്രാണികളെ അവയുടെ മൗനത്തിനു വിട്ട് നമ്പൂരി തലയ്ക്കു മുകളിൽ നോക്കി. അവിടതാ മൃതസഞ്ജീവിനി മന്ത്രം. ലൈഫ് വെസ്‌റ്റ് ഈസ് അണ്ടർ യുവർ സീറ്റ്.

(നെന്റെ ചന്തിക്കു താഴെയാണ് ജീവൻരക്ഷാക്കുപ്പായം. പതക്കം പിന്നീട് തരാക്കാം. നെൻ്റെ മോന്തയ്ക്കു മീതെ വിമാനത്തിൻ്റെ ഒത്ത മുകളി ലാണ് ഭഗവാൻ. ഏഭ്യായതുഭ്യം നമഃ)

കമാണ്ടാൻ മുറിക്കകത്തു കയറി വാതിലടച്ച് കുറ്റിയിട്ടു. ഇപ്ളാ അവറ്റിന്റെ ഏപ്പക്കുറ്റിക്ക് രണ്ടു പൂശാൻ പറ്റിയ സമയം, നമ്പൂരി നിരീച്ചു. വരട്ടെ, വഴിയുണ്ടാക്കാം.

വിമാനത്തിനകത്തെ മിണ്ടാപ്രാണികൾക്ക് ശബ്ദം വച്ചു. അവറ്റ കരയാനും ഒച്ചയിടാനും തുടങ്ങി. ഹൈജാക്കേഴ്‌സ്. ഹൈജാക്കേഴ്സ്...

നമ്പൂരി പറഞ്ഞു:

ഹൈജാക്കല്ല, വുഡ്‌ജാക്ക്. ജാക്ക് ഫ്രൂട്ട്. തേൻ വരിക്ക, ചക്ക പ്രഥമൻ കഴിച്ചിട്ടുണ്ടോ? കൊട്ട നാളികേരം പൂണ്ട് നെയ്യിൽ വറുത്തു കൊട്ടിയ ഗന്ധം

സഹിക്കില്ല. ആട്ടെ സകല ചെട്ടിം ചകിണീം ആദിമൗനത്തിലേക്ക് തിരിച്ചു പോ. ശബ്ദം കേട്ടാൽ ഹിംസിക്കും നോൻ.

ഒരു പരേഡുകമാണ്ടറുടെ അലർച്ചയുടെ പവറുണ്ടായിരുന്നു രാമൻ നമ്പൂരിയുടെ കല്പനയ്ക്ക്. എന്നാലദ്ദേഹം ഒരു ബ്രഗേഡിയറായിരിക്കണ മെന്നു കരുതി ഒരു ഫുൾ സ്‌റ്റോപ്പ് കേണൽ മറ്റു യാത്രക്കാരോട് മൗനവ്രത മിരിക്കാൻ ആംഗ്യം കാണിച്ചു.

മൈക്രോഫോണിലേക്ക് ഓടിവന്ന പിങ്കിയെ നമ്പൂരി വിളിച്ചു. അവൾ സംശയിച്ചപ്പോൾ ഒരു പരമരഹസ്യത്തിൻ്റെ ഒളിസേവയുടെ മുദ്ര പിന്നെ പിങ്കി പരിഭ്രമിച്ചില്ല.

എന്താ പിങ്കി നേരമ്പോക്ക്? പതുക്കെ പറ

വിമാനം ഹൈജാക്ക്‌ഡ്.

അജ്‌ഞാത നാമാക്കൾ.

എന്താ വേണ്ടത്രെ? ഊമകളാണെന്നു തോന്നുന്നു. രണ്ടുപേരും ഒരേ വിരൽ മാത്രം പൊക്കുന്നു. ഓരോ ലക്ഷം വേണമെന്നാവും.

നിൻലുണ്ടോ രണ്ടു ലക്ഷം?

.

കൺട്രോൾ ടവറിലേക്ക് സന്ദേശം പോയിട്ടുണ്ടാവും.

എന്നാൽ കമാണ്ടറോട് പറ അതു റദ്ദാക്കാൻ, നോൻ പറഞ്ഞുന്ന് പറ.

ഇത് നോൻ കൈകാര്യം ചെയ്തോളാംന്ന് കൺട്രോൾ ടവറിനോടും പറ. മറുടവറ്റിയണ്ട.

ശരി, സർ.

എന്നിട്ട് ലക്ഷാധിപതികളോട് നോനെ വന്നു കാണാൻ പറ ശരി, സർ.

കാണിച്ചു. 

ടവറിൽനിന്ന് ജില്ലാതലസ്ഥാനത്തേക്കാണ് സന്ദേശം പോവുക. കലക്റ്റർ, പൊലീസ് സൂപ്രണ്ട്. റിസർവ് പൊലീസ്, മഫ്‌ടിയിൽ ജനം, ആന, തേര്, കുതിര മുതലായവ പീഠഭൂമിയിലെ താവളത്തിലേക്കു പുറപ്പെട്ടിട്ടു ണ്ടാവും. ഇന്ദ്രപ്രസ്ഥത്തു നിന്ന് ഒരു വിമാനം നിറയെ മുടിനീട്ടിവളർത്തിയ കമാണ്ടോകൾ വന്നിറങ്ങാനും വൈകില്ല. ഇവറ്റ മുടിവെട്ടിക്കാത്തതെന്തെന്ന് അന്വേഷിക്കണം. ക്ഷുരകനെ ചെണ്ടകൊട്ടിക്കാനാണെങ്കിൽ അത് നിരോധി ക്കണം അവറ്റയുടെ കുടുംബം ദരിദ്രരേഖയ്ക്കു താഴെ പോകരുത്.

അതിനിടെ, കൺട്രോൾ ടവറും പൈലറ്റും തമ്മിൽ പാലക്കാടൻ സമ്പ്രദായത്തിൽ സംവാദം തുടങ്ങും. ആർക്കും മനസ്സിലാവാതിരിക്കാനും സമയം കളയാനും, തോക്കാണവേ നെറ്റില്. നെലത്തെറങ്ങാൻ സമ്മതം തരാണോവേ.

തരില്ലാവേ.

എന്നാ പെട്രോള് തരോവേ?

തരില്ലാവേ.

ഞങ്ങള് ചാക്യോവേ.

ചാകവേ.

വരണ്ട തൊണ്ടയ്ക്ക് പച്ചവെള്ളം തരാവേ.

തരില്ലാവേ.

ഹൈജാക്കന്മാർ തോക്കും ചൂണ്ടിവന്നപ്പോൾ വിൻഡോ സീറ്റിലിരുന്ന്

നോക്കാതെ പെരുങ്കൊല്ലന്മാരോട് പറഞ്ഞു:

ഇരിക്കടാ അവിടെ

അവറ്റ ഓരോ വിരൽ പൊക്കി.

നൂറിതറുപ്യല്ലേ? തരാം, വഴിക്കന്നെ തരാക്കാം.

ഒരാൾ തോക്കു ചലിപ്പിച്ച് ഒരു ലക്ഷം വീതമെന്നു പറഞ്ഞപ്പോൾ നമ്പൂരി പറഞ്ഞു.

NO

ത്തിന്റെ ടയർ ഒരാദ്യരാത്രിയുടെ ഇക്കിളികൊണ്ടു. വേഗം അറുപതായപ്പോൾ

എന്തിനേ ലക്ഷത്തിൽ നിർത്തേ? ഓരോ കോടി ചോദിക്ക്, ഓലത്തോ ക്കിന് നൂറു റുപ്പിക തന്നെ ധാരാളായി. പെശകണ്ടു. അദ്ദേഹം പിങ്കിയെ വിളിച്ചു പറഞ്ഞു.

ദാ ആ കാണുന്ന ദില്ലിമദിരാശി ഹൈവേയിലിറങ്ങി വിമാനം അസാരം ദൂരം ബസ്സായി ഓടിക്കാൻ മേത്തനോട് പറ. വേഗം അറുപതു മൈലിസാ യാൽ ജാക്കന്മാർ വഴിക്കിറങ്ങും. എവിടെ ചോദിച്ചാലും നൂറു റുപ്പിക കിട്ടും. ആ കള്ള വാതിലിൻ്റെ ബോൾട്ട് തുറന്നു പിടിക്ക്. ഇതിനുമുമ്പ് തരാവാത്തതുകൊണ്ട് ഹൈവേ സ്‌പർശിച്ച വിമാന

നമ്പൂരി പിങ്കിയോട് വാതിൽ തുറക്കാൻ പറഞ്ഞു.

ഹൈജാക്കന്മാരോട് കല്പ‌ിച്ചു. പണം ക്ഷണം തരാവണച്ചാൽ വേഗം ചാടിക്കോ.

ചാടുന്നതിനുമുമ്പ് ഹൈജാക്കന്മാർ പറഞ്ഞു:

ഇവിടുന്ന് അടിയങ്ങളെ രക്ഷിച്ചു. പൊലീസിൽ ഏല്‌പിക്കുമോ എന്നാ യിരുന്നു പേടി.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക