shabd-logo

മൂന്ന്

3 January 2024

0 കണ്ടു 0
ഫോറിൻ ചാത്തൻ


സെക്യൂരിറ്റി ചീഫ് പറഞ്ഞ

 എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ 

രാജാവ് ചോദിച്ചു:

ഏത് മറ്റവൻ്റെ?

ഫോറിൻ ചാത്തന്റെ.



ഫോറിൻ ചാത്തനോ?

ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയാ

തിരുമേനി എന്തോ പറയൂ. ബ്രഹ്‌മനിന്ദ നാം ചെയ്യില്ല. സന്തോഷം. സദാ ഒരു വിദേശഹസ്‌തം കാണുന്നതിൻ്റെ മറവിലാണല്ലോ എക്കാലവും നാം നിലനിൽക്കുന്നത്. പോവർട്ടി ലൈൻ പോലെ ഈ പ്രയോ ഗവും ഒന്ന് പരിഷ്കരിക്കണം. 'ഒരു ഫോറിൻ ചാത്തൻ്റെ കൈ കാണുന്നു' എന്നാക്കണം. നോബൽ സമ്മാനം തരാക്കിയ സോയങ്ക പറഞ്ഞപോലെ, ദ് കളർ: സെപ്പിയ

(ശുക്ലാംബരധരം വിഷ്ണു)

ഇതു കൊള്ളാം തിരുമേനി.

അമേരിക്കക്കാരും റഷ്യക്കാരും അവരുടെ കൈകാണിച്ച് തളർന്ന് പരോ ശായി. കൈ താഴ്ത്താൻ വയ്യാതായി. ഇനി ഫോറിൻ ചാത്തന്മാരുടെ കൈയാവട്ടെ.

ഇനി പറയൂ. ഫോറിൻ ചാത്തൻ്റെ കൈയ്‌ക്കെന്തുപറ്റി. അവർക്കു നാം ഒരു ഫണ്ട് പിരിച്ചുകൊടുക്കണം.

എന്തിന്?

അവർ മർദിതവർഗമായതുകൊണ്ട്. ചേരിചേരാ മഞ്ഞച്ചേരകളായതു കൊണ്ട്, മൂന്നാം ലോക രാഷ്ട്രക്കാരായതുകൊണ്ട്, രാഷ്ട്രകൂടോത്രക്കാരാ യതുകൊണ്ട്. അതുകൊണ്ട്, ഇതുകൊണ്ട്. ഇനി ഇന്നതൊന്നേ കൊള്ളാ

തുള്ളൂ എന്നതുകൊണ്ട്? തിരുമേനി ചിരിച്ചു. ഇത്തവണ ആസ്ട്രേയിൽ മുറുക്കിത്തുപ്പി. ചാണക യുരുളപോലത്തെ പുകയിലച്ചണ്ടി ചുമരിലെറിഞ്ഞ് നിർത്തി. ചന്ദന ചർവിത ചർവണ താംബൂലത്തിൻ്റെ തരികൾ 'ഫിർഫിർ' എന്ന് മന്ത്രധ്വനിയോടെ

ചുറ്റിനും പറത്തി,

തിരുമേനി പറഞ്ഞു:

തിരുവായ്ക്ക് എതിർവായ ചോദിക്കട്ടെ. രാജാവായ താൻ മൂന്നാം ലോകരാഷ്ട്രം എന്ന് പറഞ്ഞൂലോ.

എന്നാൽ ഒരു രണ്ടാം ലോകരാഷ്ട്രത്തിൻ്റെ പേര് പറ.

അറിയില്ല.

പോട്ടെ. ഒന്നോ രണ്ടോ ഒന്നാം ലോകരാഷ്ട്രത്തെ കണ്ടാലം ട്ടെന്ന് തിരിച്ചറിയുമോ?

പിന്നെന്താഡാ തലമുറിയ; മൂന്നാം ലോകരാഷ്ട്രമെന്നു വച്ചാൽ?

മൂന്നാം ലോകരാഷ്ട്രങ്ങളുടെ മൊത്തം ഭാരം തൻ്റെ തലയിൽ കയറിയ ചെക്കൻ രാജാവ് ചിന്താധീനനായി.

സെക്യൂരിറ്റി ചീഫ് ചോദിച്ചു.

വിദേശം കൈകാര്യം മണിസാമിയുമായി തൻ്റെ മൂന്നാം തരം ഫണ്ടു പിരിവിനെക്കുറിച്ച് സംസാരിച്ചോ? worbre

രാജാവ് പറഞ്ഞു:

അയാൾക്ക് താൽപര്യം കണ്ടില്ല. എന്നെ നിരുത്സാഹപ്പെടുത്തിയാണ്

സംസാരിച്ചത്. അങ്ങനെ ഫണ്ടുപിരിവിൻ്റെ ആവശ്യമില്ലത്രെ. എന്നാൽ മണി പറഞ്ഞതാണ് ശരി, കടവും ഫണ്ടും തുടങ്ങിവച്ചത് ജനറൽ ജോർജ് മാർഷലാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം നാണ്യ ത്തെക്കാളേറെ വെടിക്കോപ്പാണ് കടം. അന്നും ഇന്നും. രാഷ്ട്രങ്ങൾ തമ്മിൽ കൊടുത്ത കടം തിരിച്ചു കിട്ടാതായപ്പോൾ പലിശ ചുരുക്കി. ധനം പിന്നെയും വരാഞ്ഞപ്പോൾ തവണകൾ വർധിപ്പിച്ചു. എന്നിട്ടും മുന്നേപ്പോലെ നിന്ന പ്പോൾ പ്രോനോട്ട് പലിശസഹിതം പുതുക്കിയെഴുതി. എല്ലാമായിട്ടും ഉത്തമർണന്റെ സെക്യൂരിറ്റി പ്രസ് അതിക്രമിച്ച് കീഴടക്കി. അവന്റെ ഭാഷ യിൽ നോട്ടടിച്ചാലേ കടം മടക്കാനാവൂ എന്നായപ്പോൾ അവനത് സഹായം, അന്നദാനം തുടങ്ങി പല രൂപത്തിലാക്കി. അവസാനം കള്ളന്മാരുടെയും പിച്ചക്കാരുടെയും പരസ്‌പരസഹായസഹകരണസംഘമായി കടം വാങ്ങി ക്കൊടുക്കായ്മ. നാമും ഒന്നും ആർക്കും മടക്കിക്കൊടുക്കാൻ ഉദ്ദേശിക്കുന്നി ല്ലല്ലോ. അതുകൊണ്ട് ഫോറിൻ ചാത്തൻ്റെ ഫണ്ടു പിരിവിലേക്കു നാം ഒരു തുക കൊടുക്കുന്നതിൽ നഷ്‌ടം നിരീക്കാനില്ല. നമ്മുടെ പണമല്ലല്ലോ. അതിനയാൾ പറഞ്ഞാൽ കേൾക്കണ്ടേ?

മണി കേൾക്കില്ല. അയാൾക്ക് രാജാവല്ല, രാജ്യമാണ് വലുത്.

രണ്ടും ഒന്നല്ലേ?

അല്ല. ബ്രിട്ടീഷ് പാർലമെൻ്ററി ഡെമോക്രസിയുടെ ഭക്തനാണല്ലോ താൻ. അവിടെ ഈയിടെ പശുപരിപാലന വനിതാമന്ത്രി കോച്ചി രാജിവച്ചു.

എന്താ കാരണം? വിത്തുകാളകളെ പോറ്റുന്ന ഒരു ഫാം സന്ദർശിക്കാൻ കോച്ചി പോയി. പഹച്ചിക്ക് അതിൻ്റെ ആവശ്യമുണ്ടായിരുന്നില്ല. അവളുടെ കഷ്ടകാലത്തിന് കാളകളുമായി മുഖാമുഖം നടത്താനാണ് കോച്ചിക്കു തോന്നിയത്. ടിയാൾ പാടം ചുറ്റി നടക്കുമ്പോൾ പരമശിവൻ്റെ ഒരു വാഹനം ഉന്മത്തനായി, ഉത്തേജിതനായി, മുക്രയിട്ടു. ചുര മാന്തി, അത്ര കാളത്തമി ല്ലാത്ത ഉദ്യോഗസ്ഥന്മാർക്ക് പരിഭ്രമമായി. ബഹുമാനപ്പെട്ട കോച്ചിച്ചി സുഗന്ധ ദ്രവ്യം വല്ലതും പുരട്ടിയിട്ടുണ്ടോ, കാരണം അത്തർ പനീർമണം കേട്ട് വികാര വിജ്യംഭിതരായ കാളകളുടെ സംക്ഷിപ്‌ത ചരിത്രം ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഞാനാരെയും പൂശിയിട്ടില്ല, പക്ഷേ ഇവനായിരുന്നു വീട്ടിലെ പശുവിനും പൂശ് എന്നായി കോച്ചി.

വാർത്ത പത്രത്തിൽ വന്നു. പ്രധാനമന്ത്രി താച്ചരച്ചിക്ക് സംശണ്ടായില്ല. കോച്ചിയെ വിളിച്ചുപറഞ്ഞു. രണ്ടിലൊന്ന് ഇപ്പോൾ കഴിയും. താൻ രാജി വയ്ക്കുന്നോ ഞാൻ പുറത്തു പോണോ? കോച്ചി സന്ന്യസിച്ചു. ഇവിടെ, തന്റെ വല്ല കോച്ചിയുമാണെങ്കിൽ കാളയാവില്ലേ രാജി സമർപ്പിക്കുക?

കാള കറുപ്പായാലും ഞാൻ പറഞ്ഞത് കേൾക്കുന്നതാണ് സാമിക്ക് നല്ലത്.

ഇല്ലെങ്കിൽ തനിക്കാവും കഷ്ട‌ം, അല്ലേ?

നമുക്ക് ഇതേക്കുറിച്ച് നാളെ സംസാരിക്കാം.

ഇന്നെന്താ പറ്റില്ലേ?

ഒമ്പതുമണിയായി. ഫയൽ വായിച്ചു തുടങ്ങണം. എന്തു രസാ? എന്താ ണോരോ സംഭവവികാസങ്ങൾ!

ചുവരിൽ ഘടികാരത്തെ നോക്കി രാമൻ നമ്പൂരി പറഞ്ഞു. രാജൻ, കാലം എന്നൊന്നില്ല. സമയവും. എല്ലാം ആപേക്ഷികമാണ്.

നമ്മെ ഉദ്ധരിച്ച് മഹാകവി ഐൻസ്റ്റൈൻ വരെ ഇത് സ്ഥാപിച്ചിട്ടുണ്ട്.

ക്ലോക്കിൽ നോക്കൂ.

രാജാവ് കാണെ, അവൻ്റെ സൂചിയും നൂലും രണ്ടാം കയ്യും ഒരു പൂർണ വൃത്തം പിന്നോക്കം തിരിഞ്ഞ് മണിമുട്ടാതെ എട്ടിൽ നിന്നു.

അതിനു പാകത്തിൽ സൂര്യൻ കിഴക്കു താണു. കാറ്റ് നിലച്ചു. കാക കാകഃ പികഃ പികഃ എന്ന ന്യായേന ഒരു ഏവക്‌സ് യുദ്ധവിമാനം വീർപ്പടക്കി വായുവിൽ നിന്നു.

രാജാവ് ചോദിച്ചു: എൻ്റെ ഗ്രഹസ്ഥിതിയെങ്ങനെ? ജ്യോത്സ്യൻ ചിത്രൻ ഈയിടെ നോക്കി. അദ്ദേഹമെങ്ങനെ?

നമ്പൂരി പറഞ്ഞു:

ആ നാമം ഒരു വിശേഷണമായും പ്രയോഗിക്കാം. ചൈത്രത്തിലാണ് ചിത്രന് വിശേഷം എന്നു കേട്ടിട്ടുണ്ട്. കേമത്തം അതല്ലാതെ. ചിത്രനാ ണെന്നു തെളിയിക്കാൻ പൂണൂലല്ലാതെ ഒന്നും ധരിക്കില്ലത്രെ. എന്നെ കാണാൻ വന്നപ്പോൾ കോണകമുടുത്തിരുന്നു.
എന്നാൽ കടം വാങ്ങിയതാവും. പിന്നീടത് കത്തിച്ചു കളഞ്ഞിട്ടുമു ണ്ടാവും.

അതിന്റെ സൂക്ഷ്‌മമറിയൂ.

ഫ! ശപ്പ! ചിത്രൻറെ കൗപീനം അന്വേഷിക്കുകയാണോ നോന്റെ ജോലി?

ഗ്രഹസ്ഥിതി അറിയണമെങ്കിൽ നോൻ്റെ ഡെപ്യൂട്ടി നാണ്വാര് -നാണു- പറയും.

ഈയാളെ ആര് ഡെപ്യൂട്ടിയാക്കി?

നാത്തൂനേം രുദ്രൻ വെളിച്ചപ്പാടിനേം നോൻ്റെ ഡെപ്യൂട്ടികളാക്കാൻ തന്റെ സമ്മതം വേണല്ലേ!

അതല്ല....

'വല്ല്യമ്പ്‌രാൻ ഒഴിഞ്ഞു' എന്നു തലവാചകം സമ്പാദിക്കുന്ന വിധമാണ് തന്റെ പോക്ക്.

എന്നാൽ നാണുവെ വിളിക്കൂ.



സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി അടതാള പ്പോൾ നാണ്വാര് കടന്നുവന്ന് വന്ദിച്ചു. വർണത്തിൽ കൈകൊട്ടിയ

രാജാവ് ചോദിച്ചു.


നിയ്യാ നാണു?

നാബാര് പറഞ്ഞു:

ആ വിളി കയ്യിൽ വെയ്, ആശാനേ, എന്നെ നാണുന്ന് വിളിക്കാൻ രാമൻ തിരുമേനിക്കേ അധികാരമുള്ളൂ. അവിടത്തെ ശിഷ്യനാണു ഞാൻ.

സംശല്ലാന്ന് തിരുമേനി.

തന്റെ ചോറ് തിന്നുന്നവൻ തന്നെ ധിക്കരിക്കയോ എന്ന് രാജാവ്.

ജനത്തിന്റെ കാശെന്നു നാണ്വാര്.

എന്നാലും ചെക്കൻ രാജാവിൻ്റെ ഗ്രഹസ്ഥിതി ധ്യാനിച്ച് വല്ലതും പറ

നിയ്യ്, എന്ന് തിരുമേനി നിർബന്ധിച്ചു.

നാണ്വാര് പറഞ്ഞു: ആരായാലും ശരി, ഇദ്ദേഹത്തിൻ്റെ ജാതകം മോശാ യാണ് പ്രൂഫ് വായിച്ചിരിക്കുന്നത്. സിംഹലഗ്‌നം. തത്ര രവിചന്ദ്രഗുരുശുക ബുദ്ധന്മാർ.

ശിവ ശിവ! ശുക്രന് നീചാംശകോം ണ്ടോ?

അടിയൻ,

എന്നാൽ രാജാവിൻ്റെ നേരമ്പോക്ക് കുന്തത്തിലാണ്. മോഹണ്ട്. പക്ഷേ, കുഞ്ഞികൃഷ്ണൻ സഹകരിക്കുന്നില്ല.

രാജാവ് പറഞ്ഞു.

എനിക്കതിൽ കമ്പമില്ല.

നമ്പൂരി ചോദിച്ചു.

കമ്പണ്ടായിട്ടെന്താ കാര്യം? തുടര് നാണു.

അടിയൻ. ആറിൽ കേതു. പതിനൊന്നിൽ ശനി. പന്ത്രണ്ടിൽ രാഹു.

അസ്സലായി. ഇനി നിമിത്തം പറ.

നാണ്വാര് പറഞ്ഞു:

രാജൻ! മതേതരത്വത്തിൻ്റെ മൂർത്തിമദ്ഭാവീമാണ് നമ്മുടെ രാഷ്ട്ര സമുച്ചയം, അതുകൊണ്ട് ക്രൈസ്‌തവമുസ്ലിം ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്ന് മാറിമാറി ഉദ്ധരിക്കേണ്ടിയിരിക്കുന്നു. ക്രൈസ്‌തവത്തിൽ നിന്നാവാം.

ഞാൻ പറയുന്ന ഓരോ വാക്കും കേട്ട് അതിൻപടി നടക്കാത്തവനായി രിപ്പവൻ ഒരു വിഡ്ഢി കൂശ്‌മാണ്ടത്തിനു തുല്യമാകുന്നു.

അവൻ മണൽപുറത്തു പുരകെട്ടി. മഴ പെയ്‌തു, പ്രളയമായി, കൊടു ങ്കാറ്റലറി ഭവനത്തെ പ്രഹരിച്ചു. വീട് മണൽപൊത്തി. എന്റീശോയേ! ആയവ ന്റേത് എന്തൊരു പതനമായിരുന്നു!

മത്തായി : 7: 26, 27 അഥവാ രഘുപതി രാഘവ രാജാറാം ഈസാ അള്ളാ തേരേ നാം രാജാവിന് സന്തോഷമായി. കൊട്ടാരമുറ്റത്ത്നിൽക്കുന്നതായി
ഒരു ഒറ്റക്കാളവണ്ടിയൊന്ന് തയ്യാറിൽ ശകടം ശേവുകം വന്നറിയിച്ചു. നമ്പൂരീം നാണ്വാരും അപ്രത്യക്ഷരായി.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക