shabd-logo

പത്ത്

4 January 2024

1 കണ്ടു 1

ധനതത്ത്വശാസ്ത്രം

ചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽ

അകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ചുവറായ ഘടികാരം, കോർഡ്‌ലസ്സ് ടെലിഫോൺ, വേഡ് പ്രോസസ്സർ, കമ്പ്യൂട്ടർ, ടെലിവിഷൻ സെറ്റ്, വീഡിയോ റെക്കോർഡർ, ഫയൽ ട്രോളി എന്നുവേണ്ട ഇടയ്ക്ക് രാജാവിൻ്റെ മുഖമൊന്ന് കറുക്കുന്നതു കൂടി വെളുക്കെ ചിരിച്ചാണ്.

രാമൻ നമ്പൂരി രാജാവിനെതിരെ ഒരു കസേരയിൽ ഇരുന്നു. വെളുത്ത മഷിയിട്ട് ഒരു ഫയൽ നോക്കിയിരുന്ന രാജാവ്, മഷി തലയിൽ തുടച്ച്, ഫയൽ

മാറ്റിവച്ച് പറഞ്ഞു:

കുറച്ചു ദിവസമായല്ലോ തിരുമേനിയെ കണ്ടിട്ട്?

രാമൻ നമ്പൂരി പറഞ്ഞു:

ആന്ധ്രയ്ക്ക് പോയി രാമരായനെ കണ്ടു. ജനം തന്റെ തൊപ്പിക്കാരെ ഭരിക്കാൻ സമ്മതിക്കാത്ത പ്രവിശ്യകളിലെ മുഖ്യമന്ത്രിമാർക്കും തന്നിൽ ഒരു നോട്ടം വേണമെന്ന് രായൻ വഴി അവരെ തെര്യപ്പെടുത്തിയിട്ടുണ്ട്.

നന്നായി.

പിന്നെ തന്നെവരെ വന്നു കാണാതിരിക്കാൻ ഭരണഘടനയ്ക്ക് നാം സ്വാതന്ത്ര്യവും കൊടുത്തിട്ടുണ്ട്.

കേട്ടിട്ടുണ്ട്.

ഇതിനർഥം തന്റെ്റെ മന്ത്രാലയത്തിൻ്റെ വരാന്തവരെ സെക്യൂരിറ്റി നാം പൂർവാധികം ഭംഗിയായി ഊർജിതപ്പെടുത്തിയിട്ടില്ല, എന്നല്ല. ഒരു ചതുരംഗ പ്പലകയിലെ കള്ളിയിലെന്നോണം സൂക്ഷിച്ച് കാൽവച്ചേ അവർക്കുമിനി ഇവിടെ കടന്നു വരാനാവു. താനടക്കം നോനൊഴിച്ച്.

എന്റെ ദേഹരക്ഷയ്ക്ക് തിരുമേനി ചെയ്യുന്ന പിഴിഞ്ഞു പാർച്ചയിൽ നാം കൃതജ്‌ഞനാണ്. കൃതഹസ്‌തനാണ്. കൃത്യാവ് നീട്ടാൻ മനോരാജ്യമുള്ള വനാണ്.

എന്നിട്ടാണോ കഴിഞ്ഞ തവണ നോൻ ഇവിടന്നു പോയതും വിദേശം

കൈകാര്യം മണിസാമിയെക്കൊണ്ട് താൻ താക്കോൽ വെപ്പിച്ചതും? വിദേശത്ത് എവിടെങ്കിലും മതി കൈകാര്യം എന്ന് മണിസാമി പറഞ്ഞ തായി നമ്മുടെ പേഴ്‌സണൽ സ്‌റ്റാഫിലെ വിദേശി പറഞ്ഞു. എന്നാൽ താക്കോൽ വച്ചുപോകാൻ മറക്കരുത്. ഇവിടെ വിദേശമന്ത്രകാര്യാലയം സമയത്തിനു തുറന്നില്ലെങ്കിൽ ലോകം നടക്കില്ല എന്നേ പറഞ്ഞുള്ളു, അതിനെച്ചൊല്ലി മണിസാമി രാജിനാമം ചെയ്യുമെന്ന് ഓർത്തില്ല.

തനിക്കെന്താ ഫോറിൻ ചാത്തൻമാരോട് ഇത്ര കമ്പം?

വരും നൂറ്റാണ്ടിലെ മുന്നണിച്ചാത്തൻമാർ അവരായിരിക്കുമെന്നതു

കൊണ്ട്.

തന്നെ തെറ്റിദ്ധരിപ്പിക്കാൻ താൻ ശട്ടംകെട്ടിയിരിക്കുന്ന ആ വിദേശിയാരാ?

ഒരു പാണ്ടി.

അവനെ വിളിക്കൂ.

പാണ്ടി വന്നു.

എന്താ തന്റെ പേര്?

കുട്ടകുട്ട

ഭൂതഭാവികൊച്ചുവർത്തമാനങ്ങൾ പറയും, അല്ലേ? -

ഏതാണ്ട്.

എന്നാൽ എന്താ താൻ ഭാവിയിൽ

ശുഭോദർക്കമായിത്തന്നെ.

അല്ലേ?രിക്കണ്? WO

ആയിരം സൗരമണ്ഡലം,

അതേ.

മണിസാമിക്ക് ഏതെങ്കിലും വിദേശത്ത് കൈകാര്യം മതി എന്ന് 
സാറ്
 പറഞ്ഞു?

മണിസാമി തന്നെ.

രേഖയുണ്ടോ?

ശബ്ദാൽ പറഞ്ഞതാണ്.

വാക്കാൽ പ്രമാണം രേഖയാവുമോ, പാണ്ടി?

അങ്ങനെ പതിവുണ്ട്.

എന്നാൽ നുണ പറയുന്ന പതിവ് നിർത്ത്. രാജാവെ തെറ്റിദ്ധരിപ്പിക്ക ഹേതുവായി തന്നെ സേവനത്തിൽനിന്ന് പിരിച്ചു മുറുക്കി വിട്ടിരിക്കുന്നു. ഈ നിമിഷം. ഒരു കല്‌പന ടൈപ്പ് ചെയ്‌തുകൊണ്ടു വാ. രണ്ടു കോപ്പി. നോൻ ഒപ്പിടാം.

പാണ്ടിക്കാരൻ രാജാവിനോട് പറഞ്ഞു.

ഒരു സെക്രട്ടറിയുടെ മാത്രം കഷ്‌ടിച്ച് പദവിയുള്ള ഇന്റലിജൻസ് ചീഫ് രാമൻ നമ്പൂരി ഒരു ജോയിൻ്റ് സെക്രട്ടറിയായ എന്നോട് ഈവിധം പറയു ന്നത് സിവിൾ സർവീസ് റൂളുകൾക്ക് നിരക്കാത്തതാകുന്നു. റൂൾസ് നിരങ്ങിയാൽ ഈ സമ്പ്രദായമാകെ തകരും. പാണ്ടിക്ക് നന്നെണ്ട് തെറ്റിദ്ധാരണ. സെക്രട്ടറിയല്ല നോൻ. ഒരു മന്ത്രി യാകുന്നു. മൂന്നു മുഖ്യമന്ത്രിമാരുടെ പവറുണ്ട് നോന്. അങ്ങിനെയല്ലേ രാജൂ? സംഭവം ആവിധമാണ് വികസിക്കുന്നതെന്ന് രാജാവ് പറഞ്ഞു. എന്നാൽ തനിക്കും നിലയനുസരിച്ച് ഒരു മൂന്നാം ലോകരാഷ്ട്രം കൈ കാര്യം ചെയ്യാൻ കിട്ടണമെന്ന് പാണ്ടി പറഞ്ഞു.

രാമൻനമ്പൂരി അവസാനത്തെ വാക്കു കല്പിച്ചു.

തരാവില്ല. കല്പന ടൈപ്പ് ചെയ്യ്, താൻതന്നെ ഒപ്പിട്ട് കൈപ്പറ്റിയാൽ മതി. അതിനുശേഷം ഈ പരിസരത്തു കണ്ടാൽ ഷൂട്ട് അറ്റ് സൈറ്റ് കല്‌പന യാണ്. ആരും നെന്നെ വെടിവെക്കില്ലാച്ചോ. എന്നാലും സൂക്ഷിച്ചോ.

തോളിൽ കാവടിയുമായി ആണ്ടിപണ്ടാരത്തിന്റെ വേഷത്തിൽ പാണ്ടി നടന്നകന്നു.

തിജ്ജ് പാറുന്ന രാമൻനമ്പൂരിയുടെ കോപം ശമിപ്പിക്കാൻ രാജാവ് സേവ പറഞ്ഞു. SS

ഇന്ന് തിരുമേനി മുറുക്കിയില്ലേ?

കഴിഞ്ഞതവണ തന്നെ കാണുമ്പോൾ നാം മുറുക്കിയിരുന്നില്ലേ? സദാ

മുറുക്കിക്കൊണ്ടാണ് നാം എന്നല്ലേ അതിൻ്റെ നൂപുരധ്വനി? പറയുന്നതിനേ ക്കാൾ കേമം പറയാതെ വിടുന്ന ഭാഗമല്ലേ?

അതിന് സാഹിത്യമല്ലല്ലോ ഞാൻ പഠിച്ചത്.

നേരു പറഞ്ഞൂലോ നിയ്യ്. ഭേദ്യം ചെയ്യാതെ തന്നെ ബുദ്ധചരിതമെഴു തിയ അശ്വഘോഷനാണ് നിയ്യ് എന്ന് നിയ്യന്നെ പറഞ്ഞിരുന്നെങ്കില് നോന് കോടതി കയറേണ്ടി വന്നേനെ.

രാമൻ നമ്പൂരിയെ ആറ്റ്ലവ്വിന് തോല്‌പിച്ച മുഖഭാവമായി രാജാവിന്.

ഇന്റെലിജൻസ് ചീഫിന് ആ കൂസലുണ്ടായില്ല. അദ്ദേഹം പറഞ്ഞു:

കാറിന്റെ ചക്രം മാറ്റലാണ് ലോകത്തെ ഏറ്റവും വലിയ വിദ്യയെന്നു ധരിച്ചുവശായ നിന്നോടൊക്കെ എന്തു പറയാനാണ്?

ഏതാനും ഒന്നാംക്ലാസ്സ് പാഠപുസ്‌തകങ്ങൾ ഞാനും വായിച്ചിട്ടുണ്ട്, തിരുമേനി.

അത്ര മോശാക്കണ്ട, അല്ലേ?.

ഓക്സ്ഫോർഡിലും വിദ്യ തരാവോന്ന് നോക്കീല്ലേ?

പിന്നെ വേണ്ടെന്നുവച്ചു.

കാറിന്റെ ചക്രത്തിൻ്റെ പവറില്ലാന്ന് തോന്നി, അല്ലേ?

പീപീ എന്നുപറഞ്ഞ്, വായുവിൽ സ്‌റ്റിയറിങ് തിരിച്ച് രാജാവ് കാറോ ടിച്ചു. ഒരു നാൽക്കൂട്ടപെരുവഴിയിൽ കണ്ട ചുകന്ന ട്രാഫിക് ലൈറ്റ് അവ ഗണിച്ച് വണ്ടിവിട്ടപ്പോൾ രാമൻനമ്പൂരി ബ്രേക്ക് ചവുട്ടി. അവിടെ ഡ്യൂട്ടിയിൽ കണ്ട ഒരു ട്രാഫിക് കോൺസ്‌റ്റബിളിനെ വിളിച്ചു പറഞ്ഞു:

രാജാവായാലും ട്രാഫിക് നിയമം ലംഘിക്കരുത്. ലംഘിച്ചോ അവൻ പ്രജയാവും. നെൻ്റെ പരുക്കൻ രണ്ടുവിരലും ചേർത്ത് ദാ, ബൻ്റെ ചെവി ഒന്നമർത്തിത്തിരുമ്മ്. അവന് നോവരുത് ട്ടെ.മണിസാമിയെ തിരിച്ചു വിളിച്ചാലൊ എന്നു രാജാവ് ചോദിച്ചപ്പോൾ അയാൾ വരില്ലെന്ന് നമ്പൂരി പറഞ്ഞു.

അതെന്താ?

തനിക്കില്ലാത്ത ഒരു ഗുണം അയാൾക്കുണ്ട്.

അതെന്താ?

നാണത്തോടെയുള്ള മാനം.

രാജാവ് ഒരരുക്കാവുന്നതു കണ്ടപ്പോൾ നമ്പൂരി പറഞ്ഞു:

രാജാവ് തെറ്റ് ചെയ്യില്ല. ടിയാൻ നീണാൾ വാഴട്ടെ! എന്ന ഗുഹാമനു ഷ്യന്റെ പ്രമാണവുമായി ഭരിച്ചോ നിയ്യ്. അതേ രക്ഷയുള്ളു.

ശരി.

ഓക്സ്ഫോർഡ് സർവകലാശാലയേക്കുറിച്ചല്ലേ വണ്ടി സ്‌റ്റാർട്ടാക്കു മ്പോൾ നാം സംസാരിച്ചത്?


നിന്നിലും കഷ്ടായ കൂട്ടർ അവിടെയുമുണ്ട്. ഷേക്സ്പിയർ കൃതികളെ ആദ്യമായി ക്ലാസ്സിൽ അവതരിപ്പിച്ച് ഇങ്കരിയസ്സ് മുൻഷി പറഞ്ഞുത്.

കഷ്ടമാണ് നമ്മുടെ ഭാഷയുടെ കഥ. വില്യം ഷേക്‌സ്‌പിയർ എന്നൊരാൾ തുടർച്ചയായി നാടകമെഴുതുന്നു. ഒരു സ്ഥിരം നാടകവേദി സ്ഥാപിക്കാൻ മോഹണ്ടെന്ന് തോന്നുന്നു അവന്. ഇങ്കരിയസ്സിനെ കൊല്ലാൻ ജനിച്ചവനാണ് ഈ കംസൻ, ഹിന്ദുസ്ഥാനിയിൽ കൻസ്, ഉർദുവിൽ രണ്ടുമില്ല. കംസന്റെ ഒരക്ഷരത്തിന് അടുത്ത വ്യാകരണത്തെറ്റാണ് വൈകല്യം, വികലാംഗ്. അകവിത നിരവധി. ആരോട് പറയാൻ? തലയിലെഴുത്ത് ചുവരെഴുത്താണോ മായ്ച്ചാൽ മായാൻ? എന്നാൽ മാക്ബെത്തിൽ നിന്നാവട്ടെ.

ഞാൻ ഓക്സ്ഫോർഡിൽ പോവാഞ്ഞതിൻ്റെ രഹസ്യം ഇപ്പോൾ മനസ്സിലായോ?

രാമൻനമ്പൂരിക്ക് വെഷമായി.

നിഷ്‌ഠൂരമാണ് നിൻ്റെ ബുദ്ധിശൂന്യത. ഭേദം ഓക്സ്‌ഫോർഡിലെ മാഷന്നെ.

രണ്ടും കല്പിച്ച് രാജാവിരുന്നു.

നമ്പൂരി പറഞ്ഞു:

മണിസാമിയേയും സർവീസ് ചീഫ്‌കളേയും നാം കണ്ടു. ചീഫ്‌കളുടെ മൂഡ് വിരൂപമാണ്. ഹാൻസം.

എന്നു പറഞ്ഞാൽ?

തോക്കിന്റെ കാഞ്ചി വലിച്ചുവച്ചാണ് അവർ നടക്കുന്നത്.

അതിന്റെ പദാർഥം?

മണിസാമിയെ അത്ഭുതപ്പെടുത്തിയമാതിരി അവരോട് കളിച്ചാൽ മൂവർ അത്ഭുതപ്പെടില്ല. നെണക്കാവും അത്ഭുതം.

എന്തത്ഭുതം?

ഇത്ര പെട്ടെന്ന് എങ്ങനെ രാജാവല്ലാതായിന്ന്.

തിരുമേനി!

നെണക്ക് രാജാ വലുത് നെൻ്റെ ദേഹരക്ഷയോ വലുത്? ദേഹരക്ഷതന്നെ.

എന്നാൽ കർക്കിടത്തിൽ കോട്ടക്കൽ പോകാം. അതുവരെ ഒരു കാര്യവും

എന്നോട് ചോദിക്കാതെ ചെയ്യരുത്. ഇല്ല. അതു പറയുമ്പോൾ വേറൊരു കാര്യം മനസ്സിലിട്ട് ചക്രം തിരിക്കുക യായിരുന്നു.

എന്താ വണ്ടി?

നമ്മുടെ പണക്കാരൻ മന്ത്രി രണശൂരനെക്കുറിച്ച് എന്താണഭിപ്രായം? അവൻ കേമനല്ലേ? തന്നെപ്പോലെ അവൻ കൈക്കൂലി വാങ്ങില്ല. ടാറ്റാ ചാരി, ബർലാചാരി, ഗോയങ്കാചാരി തുടങ്ങി അയ്യങ്കാർ മുതലാളിന്മാരുടെ നികുതിവെട്ടിപ്പും ബാക്കിയും അവൻ കയ്യോടെ പിരിച്ചെടുത്തില്ലേ? അത് ഫയലിൽ കുറിച്ചില്ലേ? ഉദ്യോഗസ്ഥന്മാർക്ക് അവാർഡ് കൊടുത്തില്ലേ? കാലണ കൈക്കൂലി വാങ്ങിയാൽ അരയണ മടക്കിക്കൊടുത്തില്ലേ? തന്നെ ക്കൊണ്ടാവോ?

അവിടെയാണ് കെണി, പിരിവ് മുഴുവൻ അയാൾ വരവു വെക്കുന്നി ല്ലത്രെ.

ഇസ്ക്കുന്നോ?

അതെ.

ആരു പറഞ്ഞു? ആരെങ്കിലും പറയേണ്ടിയിരിക്കുന്നു. പറയേണ്ടി വരില്ല. എങ്കിലും അന്വേഷിക്കാം. പതുക്കെ മതി. എപ്ളാ വേണ്ടത് എന്ന് നോൻ നിശ്ചയിച്ചോളാം. എന്നാലും മതി. പിരിവ് മുഴുവൻ വിത്തമന്ത്രൻ വരവു വയ്ക്കുന്നില്ലെങ്കിൽ ബാക്കി പണം അയാൾ എന്തുചെയ്യുന്നു എന്നാണ് തനിക്ക് അസൂയ? അതും അന്വേഷിക്കണം. കൂടുതൽ പണമുണ്ടാക്കാൻ മോഷ്‌ടിച്ച പണം ധൂർത്തടിക്കുന്നു എന്ന് അസൂയ തോന്നുന്നുണ്ടോ? അങ്ങനെ ചെയ്തേക്കാം, അല്ലേ?

തനിക്ക് മുൻകോപം വരുന്നുണ്ടോ?

പിന്നെ?സൈന്യത്തിന്റെ ചുമതല അയാൾക്കു കൊടുത്ത് പുതുപ്പണത്തിന്റെ കാര്യം ഞാൻ ഏറ്റെടുത്താലോ എന്ന് വിചാരിക്കുകയാണ്.

എന്തേ ഇങ്ങനെ വിപരീതം തോന്നാൻ? നികുതിപിരിവ് കണിശമെങ്കിലും അയാൾ ദരിദ്രരേഖയ്ക്കു താഴെയുള്ള വരെ തീരെ ഗൗനിക്കുന്നില്ല.

ശരിയാണ്. രേഖയുടെ വല്ല പൊട്ടും പൊടിയും വീണതിനിടയിൽപ്പെട്ട് എത്ര ലക്ഷം ജനം സിദ്ധികൂടിയോ കൂടാനിരിക്കുന്നോ എന്നുപോലും നമുക്കറിയില്ല.

അതാണ് ഞാൻ പറയുന്നത്.

പക്ഷേ, രക്ഷാപ്രവർത്തനം മുറയ്ക്കു നടക്കുന്നുണ്ട്. ചത്തവരുടെ അമാന്തം ഒഴിച്ചുനിർത്തിയാൽ ജീവിച്ചിരിക്കുന്നവരുടെ ഉന്മേഷം കലശലാണ്.

അവരെ നാം രക്ഷിക്കേണ്ടിയിരിക്കുന്നു. അവരെ കണ്ട എന്റെ ഭാര്യകൂടി ശുപാർശ ചെയ്യുന്നു. അവരെ ഒന്നു രക്ഷിക്കൂ എന്ന്.

എന്നാൽ രക്ഷയില്ല. ആട്ടെ, ധനകാര്യം തരായാൽ ഒറീസ്സയിലെ കോര പ്പൻമാർക്ക് ഓരോ കോണകം കൊടുക്വോ നിയ്യ്?

തീർച്ചയായും

എനിയം ധാരാളം കയ്യാളിക്കും

പിന്നെ അതിർത്തിയിൽ യുദ്ധമുണ്ടാവുന്ന ലക്ഷണമുണ്ട്. ഇരു രാജ്യ ത്തേയും ഭടന്മാർ പരസ്‌പരം പുറംതിരിഞ്ഞ് നില്പ്‌പാണ്.

ഞാനും വായിച്ചു. പക്ഷേ, യുദ്ധമുണ്ടാവില്ല.

എന്തുകൊണ്ട്?

ധനകാര്യം പിടിച്ചെടുത്താൽ പിന്നെന്തിനാ യുദ്ധം?

അതിവിടത്തെ സാധാരണക്കാരൻന്റെ... ദി ലേഡി ഈസ് പ്രൊട്ടസ്‌റ്റിങ് ടൂമച്ച്.

(ഇതാദ്യമാണ്. ഇതിനുമുമ്പുണ്ടായിട്ടില്ല, ഇനി വേണ്ടനും എന്നു പറഞ്ഞ് കൃത്യത്തിന് തയ്യാറെടുക്കുന്ന കുഞ്ചിയെ മാതിരി.)

സത്യമായും

തോക്കിനേക്കാൾ പണം മൂലധനത്തിലാണ് എന്നതല്ലേ സത്യം?

മനസ്സിലായില്ല.

പടക്കോപ്പ് വാങ്ങുന്നതിൽനിന്നുള്ള 'കിക്ക് ബാക്കി'നേക്കാൾ കൂടുത ലല്ലേ നികുതി പിരിച്ച് വരവുവെയ്ക്കാതിരിക്കുന്നത്? തന്റെ ചങ്ങാതി ആ നാടകനടൻ പറഞ്ഞുതന്നതല്ലേ സൂത്രം?

തിരുമേനി.

തരാക്കിക്കോ. ആരാ നെന്നോട് ചോദിക്കാൻ? തിരുമേനിക്കെന്തൊച്ചാൽ...

നെന്റെ ചില്ലിക്കാശ് നോന് വേണ്ട. ഇനിയും വല്ല വിഡ്ഢിത്തവും എഴുന്നള്ളിച്ചാൽ ശൂദ്രൻനായര് ഉച്ചരിക്കണ ആ ചതുരക്ഷരി-ഫോർ ലെറ്റർ എക്സ്‌‌പ്ലെറ്റീവ് നെൻ്റെ നേർക്ക് വിക്ഷേപിക്കും നോൻ. അസമയത്ത് കളി ച്ചാലും വേണ്ടില്ല.

സോറി.

അതിർത്തിയിൽ യുദ്ധമുണ്ടാവുന്നതിൻ്റെ പേരിലാണല്ലോ നിയ്യ് ധനകാര്യം തട്ടിപ്പറിക്കുന്നത്. നടേ പറഞ്ഞപോലെ പിന്നെ യുദ്ധം വേണോ?

ജനം എന്തു വിചാരിക്കും?

സമരമെങ്കിൽ സമരംതന്നെ എന്ന്. അപ്പോൾ യുദ്ധം വേണം. സംഘർഷം

കാറ്റടിച്ചുപോയി എന്ന് പത്രക്കുറിപ്പ് പോരാ.

എന്നാൽ ശരി.

നോൻ നടത്തിക്കോളാം.

ഉത്തമമായി.

യുദ്ധം കഴിഞ്ഞ് കിട്ടണ കൊള്ള നിയ്യും നിന്റെ പെണ്ണും കൂടി പങ്കിട്ടോ. 

ഏതനുപാതത്തിൽ?

നീ ധനികൻ അവൾ സംപൂജ്യ എന്ന തോതിൽ.

രാജാവിന്റെ ഭാര്യ കടന്നുവന്നു.

നമ്പൂരി ചോദിച്ചു:

എന്തബളേ, ഈ നേരത്ത്?


രാജാവ് പറഞ്ഞു:

ബളക്ക് ഇന്നു രാത്രി സെക്കൻഡ്ഷോ സിനിമയ്ക്കു പോണത്രെ.

എന്താ പേശും പടം?

രാജാത്തി പറഞ്ഞു:

പറങ്കിമാവ്, കശുവണ്ടിയല്ല, അതിൽ അഭിനയിക്കുന്ന നാണിയുടെ പുതുമുഖമാണ് പ്രധാനം.

നമ്പൂരി പറഞ്ഞു:

പടിഞ്ഞാറ് ഇംഗ്ലീഷ് ചാനൽതൊട്ട് കിഴക്ക് ശാന്തസമുദ്രം വരെ എട്ടു വലയങ്ങളായിട്ടാണ് രാജാവിൻ്റെ സെക്യൂരിറ്റി. വലയത്തിനുള്ളിൽ വലയം. കോൺസെൻട്രിക്ക് സർക്കിൾസ്. അതിൽ ആദ്യത്തെ വലയത്തിൽ ഒരു ദ്വാരം കാണ്‌മതായി രഹസ്യസന്ദേശമുണ്ട്. അവനെ ഭേദ്യം ചെയ്തു നിക ത്തണം. അതുവരെ രാജാത്തി സെക്കൻഡ് ഷോവിനു പോകണ്ട. നാമാണ് കല്പിക്കുന്നത്.

രാജാത്തി ചിണുങ്ങി.

പുതുമുഖം നാണിയുടേത്. ആർട് ഫിലിമാണ്.

നമ്പൂരി പറഞ്ഞു:

നാണിയുടെ പ്രിവ്യൂ നാം ലണ്ടനിൽ കണ്ടിട്ടുണ്ട്. കഥ പറയാം.

ശരി.

ചോദ്യം ഒഴിവാക്കാൻ പ്ളോട്ടിൻ്റെ നടുക്കു വച്ചാണ് കഥ തുടങ്ങുന്നത്. ഒരു ചതുരശ്രമീറ്ററിനിപ്പോൾ കോടമ്പാക്കത്ത് 65,000 ക. പകിടിയുണ്ട്. സിനിമയിലും അതു കാണാനുണ്ട്. ഒരു ലോ ബജറ്റ് പടമാണ് നാണി.അവൾക്കു പറ്റിയ ഒരു കാമുകനെ കാണുന്ന നാണി അവൻ മുറിച്ചു കൊടുത്ത പുടവ ചുറ്റുന്നു. അവർക്ക് ഒരു കുട്ടിയെ കളഞ്ഞുകിട്ടുന്നു. പേറ്റിച്ചിയെ അവതരിപ്പിക്കാഞ്ഞത് നന്നായി. നാണി ഇരട്ട പെറ്റേനെ. വീട്ടിൽ സുഖജീവിതവുമായി പടം മുന്നേറുന്നു. അന്തേവാസികൾ മൂന്നെങ്കിലും അവരെ കൊറ്റനാടിൻ്റെ ഒരു വൺപീസ് കരളാണ്. നാണിയും ചെക്കനും വീട്ടിൽ. അപ്പൻ കുടി വിട്ടാൽ ആപ്പീസിൽ. ആപ്പീസ് വിട്ടാൽ ഷാപ്പിൽ

ബോറടി ഭേദിച്ച് ചെക്കൻ ചാവുന്നു. ഒരു ചാപിള്ളയായി പിറന്നിരുന്നെ ങ്കിൽ അവന് ഈ ഗതി വരുമായിരുന്നോ എന്ന് ചത്തോന്റപ്പൻ ഓഡിയനോട് ചോദിക്കുന്നതോടെ കൊട്ടകയിലെ എയർ കണ്ടീഷണിങ് സമ്പ്രദായം തകരാറിലാവുന്നു.

രാജാത്തി ചോദിച്ചു:

നാണിയുടെ അഭിനയം എങ്ങിനെയുണ്ട്?

രാമൻ നമ്പൂരി പറഞ്ഞു:

കണ്ടില്ല. അതിനുമുമ്പ് പടം

തീർന്നു.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക