shabd-logo

പതിനഞ്ച്

5 January 2024

0 കണ്ടു 0

വല്യമ്പരാൻ ഒഴിഞ്ഞു

രാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം രാമൻ നമ്പൂരി ചെക്കനോടു പറഞ്ഞു: നിയ്യും ഇരുന്നോ, ഇനി അധികനേരം ഇതു തരായെന്നു വരില്ല.

2008 മൂത്ത ചെക്കൻ കസേരയുടെ രണ്ടു കൈയും അമർത്തിപ്പിടിച്ച് അതിലിരുന്നു.

തിരുമേനിക്ക് എന്തു തന്നാലാണ് മതിയാവുക എന്നറിയുന്നില്ല. ചക്രമോ, വിഷമവൃത്തമോ, കരമൊഴിവായി ഭൂമിയോ......

എന്തിനാണത്?

ഹരിതവിപ്ലവം വഴി യുദ്ധം ജയിച്ചതിന്. നമുക്കെതിരായി ഏഴാം കപ്പൽ പ്പടയെ നിയോഗിക്കണോ എന്ന് പ്രസിഡണ്ട് റെയ്‌ഗന്റെ ഗൂഢാലോചന പൊളിച്ചതിന്.

സന്തോഷായി. ഇനി ചക്രത്തിൻ്റെ കാര്യമെടുക്കാം. തനിക്ക് ശകടയോഗ മുണ്ട്. ഇടയ്ക്കിടെ ജോലിയുടെ സ്വഭാവം മാറും.

എന്താണാവോ പറഞ്ഞുപിടിച്ച് തെളിച്ചുകൊണ്ടുവരുന്നത്?

തന്റെ ഭൂതത്താൻ മന്ത്രി എങ്ങനെയുണ്ട്?

മിടുക്കനാണ്.

അവൻ പ്രസിഡണ്ടിനെ ശകാരിച്ചോ?

പത്രത്തിൽ വായിച്ചു. ബില്ലുകൾ ഒപ്പിടാൻ കൂട്ടാക്കാത്തവരെ ഇടയ്ക്ക് ഒന്നു തോണ്ടിയാലേ രക്ഷയുള്ളൂ.

എന്നാൽ പ്രസിഡണ്ടിന്റെ 'സന്തോഷ'മുള്ള കാലത്തോളം മാത്രമേ ആർക്കും ഇവിടെ മന്ത്രിയായി വാഴാൻ കഴിയൂ. ഭരണഘടനയിൽപ്പറയുന്ന 'പ്ലെഷർ' വായിച്ചിട്ടുണ്ടോ?

കർക്കിടകത്തിൽ രാമായണത്തിനൊപ്പം പാടിക്കേട്ടിട്ടുണ്ട്.

എന്നാലിതാ ഭൂതത്താനിൽ നിന്ന് തൻ്റെ സന്തോഷം പിൻവലിച്ചു കൊണ്ടുള്ള പ്രസിഡണ്ടിന്റെ കത്ത്. തനിക്കാണ്. വലതുനിന്ന് ഇടതോട്ട് ഉർദുമട്ടിൽ കത്തു മുഴുവൻ വായിച്ച് രാജാവ് ചോദിച്ചു: പ്രസിഡണ്ട് ഇത് കാര്യമായി എടുത്തിരിക്കയാണോ?

താൻ പറയുന്നത് കാര്യം, പ്രസിഡണ്ട് പറയുന്നത് പൊളി, അല്ലേ? ശിക്ഷ ശിക്ഷ!

അതല്ല?

പിന്നെ?

ഇനി ഇങ്ങനെ പറയരുതെന്ന് ഭൂതത്താനോടു പറയാം.

പോര. ഭരണഘടനപോലെ ഒരു ഭരണഘടനാ പ്രതിസന്ധിയും ഇവിടെ നിലവിലുണ്ട്.

ഭൂതത്താൻ ഇങ്ങനെ പറഞ്ഞതിനു തെളിവ്?

ഒടിയന്റെ മുമ്പിൽ മായം തിരിയണ്ട. നോൻ ന്യൂസ് ഏജൻസിയെ വിളിച്ചു ചോദിച്ചു. ഭൂതത്താന്റെ മൊഴിയുടെ ഒറിജിനൽ വാക്കുകൾ അവർ എനിക്ക് കാണിച്ചുതരികയുണ്ടായി. 

എന്നാൽ ഭൂതത്തോട് രാജിവയ്ക്കാൻ പറയാം. തരാവില്ല. കൂട്ടുത്തരവാദിത്വമാണ് മന്ത്രിസഭയ്ക്ക്.

എന്നു പറഞ്ഞാൽ?

മന്ത്രിസഭ ഒന്നടങ്കം രാജിവച്ചില്ലെങ്കിൽ തന്നെ ഡിസ്മിസ് പ്രസിഡണ്ടിന് ചെയ്യാം.

അങ്ങനെയുണ്ടോ?

അതുവ്വ്.

അറ്റോർണി ജനറലിനോട് അഭിപ്രായം ചോദിച്ചാലോ?

വിശേഷായി, കക്ഷികളെ പിഴിഞ്ഞ്, ആദായനികുതി കൊടുക്കാതെ, കണ്ടമാനം പണമുണ്ടാക്കിയശേഷം രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്ന് അഡ്വക്കേറ്റും ജനറലുമായവനോടുതന്നെ ചോദിക്ക് നിയമോപദേശം. അവറ്റ പറയും, പരിഭ്രമിക്കാനില്ല. സുപ്രീം കോടതീന്ന് സ്‌റ്റേ തരാവും എന്ന്. അതി നിടെ പ്രസിഡണ്ട് നിന്നോട് കൊട്ടാരം കാലിയാക്കാൻ പറഞ്ഞാൽ അതു മായി. എന്നിട്ട് കോടതിയിൽ പോയാൽ ബഞ്ച് വിധിക്കും. രാജാവില്ല, സ്‌റ്റേ നിലനില്ക്കില്ല എന്ന്.

ഇനിയെന്ത് ചെയ്യും?

നിന്നെ ഡിസ്മിസ് ചെയ്‌താൽ പത്തു നിമിഷത്തിനകം തൊപ്പിക്കാർ അവരിലൊരാളെ രാജാവാക്കില്ലേ, എന്തു വില റൊക്കം കാശായിക്കൊ ടുത്തും.

അതുവ്വ്. പക്ഷേ, വോട്ടവകാശം പോലുമില്ലാത്ത ഒരു പ്രജയുടെ വിനയ ത്തോടെ ഞാൻ തിരുമേനിയോട് അപേക്ഷിക്കുകയാണ്. അഭ്യർഥിക്കുക യാണ്, എന്നെ രക്ഷിക്കണം.

ഏത് നിമിഷവും രാജാവല്ലാതാകാൻ പോകുന്നവൻ്റെ കൈ തലോടി രാമൻ നമ്പൂരി പറഞ്ഞു.

കുട്ട്യോളെപ്പോലെ നെലോളിക്കണ്ട, നിയ്യ്. വഴിയുണ്ടാക്കാം, എന്തു വഴി?
താനും തന്റെ പെണ്ണും കൂടി 'ദി ഹെയ്‌ഗ്' എന്നു പേരായ വിസ്കിയുടെ നാട്ടിൽ പോ, അന്താരാഷ്ട്രക്കോടതിയും അവിടെയാണ്, നിന്നെ പിരിച്ചു വിടുന്നതിനെതിരായി അവിടന്ന് ഒരു മുൻകൂർ സ്‌റ്റേ വാങ്ങ്. നിയ്യാ രാജാവ്. ഇംഗ്ലണ്ടിലെ രാജസ്ഥാനം നിർത്തിയാലേ നിയ്യും ഒരു ബുദ്ധിശൂന്യനായ കൽഹണ ബ്രാഹ്‌മണ കുമാരനല്ലാതാവൂ എന്ന് വക്കീലിനോട് വാദിക്കാൻ പറ. അവിടെ തരായില്ലെങ്കിൽ ഇവിടെ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിനു മുന്നിൽ വാ. നിന്നെ അതിൽക്കയറ്റി നിർത്താം.

ഞങ്ങൾ എങ്ങനെ പോകും?

രഹസ്യമായി വിമാനംവഴി നാടുകടത്താൻ ഏർപ്പാടു ചെയ്യാം. അധികം സാമാനം എടുക്കണ്ട. ഒരു ചെറിയ പെട്ടിയും എയർബാഗും മതി. യൂറോ പ്പിലെ കാശ്മീരത്ത് നമ്പറില്ലാത്ത ബാങ്ക് എക്കൗണ്ട് ഒരു പടിയില്ലേ? പിന്നെ ജീവിക്കാനും കേസ് വാദിക്കാനും എന്താ പഞ്ഞം? re

എവിടെപ്പോകുന്നു എന്നു ജനം ചോദിച്ചാലോ?

പടിഞ്ഞാറ് യുദ്ധം കഴിഞ്ഞ സ്ഥലത്ത് ജനത്തിൻ്റെ പട്ടിണി എങ്ങനെയു ണ്ടെന്നു നോക്കാനാണെന്നു പറ. അതല്ലേ നിൻ്റെ വിനോദം.

രാജാവ് പിന്നെയും ശങ്കിച്ചപ്പോൾ രാമൻ നമ്പൂരി പറഞ്ഞു: നല്ലത് തോന്നില്ലെങ്കിൽ നിനക്ക് കഷ്‌ടകാലമാണ്. പറഞ്ഞില്ലെന്നു വേണ്ട.

ശരി, പോയി സ്‌റ്റേ വാങ്ങിവരാം.

എന്നാൽ സ്വദേശാഭിമാനി ചെക്കൻ രാജാവിനെ നാടുകടത്താനുള്ള ഉപായമൊക്കെ നാം ഭംഗിയാക്കാം. നിയ്യും പെണ്ണും കുപ്പായം മാറി യാത്രയ്ക്ക് തയ്യാറെടുത്തോ. ഭക്ഷണത്തിന് പൊതിച്ചോറു മതി. ഉണ്ട്, ഇല യിൽത്തന്നെ കൈയും ചിറിയും തുടച്ച് ഇലത്തുണ്ട് വിമാനത്തിന്റെ ജനവാതിൽ വഴി കളഞ്ഞാൽ മതി.

രാത്രി വൈകീട്ട് ടെലിവിഷത്തിൽ നൃത്തവും റേഡിയത്തിൽ നാടകവു മായിരുന്നു. രണ്ടു മാധ്യമങ്ങളിലെയും കലാകാരന്മാരെ തട്ടിമാറ്റി മൂന്നാമ തൊരാൾ വന്ന് ഒരു കടലാസ് വായിച്ചു.

ഡുംഡുംഡും.

പ്രസിഡണ്ടെന്ന ചക്രവർത്തി വിളംബരം ചെയ്യുന്നതെന്തെന്നാൽ- രാജാവിനെ കാണാനില്ല. പ്രസിഡണ്ടിനെ ചീത്ത വിളിച്ചപോലെ ഭൂതത്താൻ മന്ത്രി തന്നെക്കുറിച്ചും വല്ലതും വെളിപ്പെടുത്തിയാലോ എന്നു ഭയന്ന് മറുനാട്ടിലേക്ക് പലായനം ചെയ്‌തതായാണ് ആദ്യം കിട്ടിയ ഇൻ്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നത്. ഇനി റിപ്പോർട്ടുകൾ വേണ്ടെന്നു പറഞ്ഞിട്ടുണ്ട്.

അവൻ ആ വഴി പൊയ്ക്കോട്ടെ. തിരികെ വരാതിരിക്കാൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടുണ്ട്.

ജനത്തിന് സഭാകമ്പം മാറിയത് ഹേതുവായി രാജ്യത്ത് അവൻ്റെ ചെല വിൽ നടത്തുന്ന മന്ത്രിസഭകളടക്കം എല്ലാ സഭകളും പിരിച്ചുവിട്ടിരിക്കുന്നു. പ്രസിഡണ്ടു ഭരണം നിലവിൽ വന്നിരിക്കുന്നു.

ഈ ജന്മത്ത് റിപ്പോർട്ട് സമർപ്പിക്കരുത് എന്ന താക്കീതോടെ പ്രസി ഡണ്ടിന് ഒപ്പിടാനറിയില്ല എന്നു പറഞ്ഞ മുൻ ഭൂതത്താൻ മന്ത്രിക്കെതിരെ ഒരന്വേഷണക്കമ്മീഷനെ നിയമിച്ചിരിക്കുന്നു. സിറ്റിങ് ജഡ്‌ജിയാണ് കമ്മീഷൻ ഏജന്റ്. അവിടെ കുത്തിയിരുന്നോട്ടെ.

തിരഞ്ഞെടുപ്പിന്റെ മഹാമാന്ത്രികന്മാർ ആറാഴ്‌ചയ്ക്കകം രാജ്യത്ത് ഒരു ഹിതപരിശോധന നടത്തും. ജനത്തോട് ചോദ്യം.

പട്ടിണി വേണോ തുടക്കത്തിന് ഒരു നേരത്തെ കഞ്ഞി വേണോ?

സോഷ്യലിസം വേണോ ധനത്തിൻ്റെ ട്രസ്‌റ്റികളായ സ്വകാര്യസംയുക്ത

മേഖലകളിലെ മുതലാളിമാർ വേണോ?

"അച്ചടക്കമുള്ള തൊപ്പിക്കാരൻ', നേർവഴിക്കു പണമുണ്ടാക്കുന്നവൻ തുടങ്ങിയ പ്രയോഗങ്ങൾ ഇതിനാൽ നിരോധിച്ചിരിക്കുന്നു.

ആൾക്കല്ല വോട്ട്, രാഷ്ട്രീയപ്പാർട്ടിക്കാണ്. ആനുപാതിക പ്രാതിനിധ്യ ത്തിന്റെ അടിസ്ഥാനത്തിലാവും പുതിയ മന്ത്രിസഭ രൂപീകരിക്കുക. മന്ത്രി പോയിട്ട്, ജനപ്രതിനിധിക്കുവരെ അക്ഷരാഭ്യാസം നിർബന്ധമായിരിക്കും.

ഹിതപരിശോധന സുഗമമാക്കാൻ അഹിംസയിൽ അതതു ദേശത്തെ തലമൂത്ത തൊപ്പിക്കാരെ പോളിങ് സ്‌റ്റേഷനുകളിൽ തലച്ചെന്നോരായി നിയ മിക്കുന്നതാകുന്നു. ബൂത്ത് പിടിച്ചടക്കലോ, വധമോ, വേറെ കശപിശയോ ഉണ്ടായാൽ തൊപ്പിക്കാരൻ്റെ തല കാണാതിരിക്കാനാണിത്.

' ഭീരുവിന് ഉയിര് വലുതാകകൊണ്ട് അവൻ ഒരുങ്ങിക്കൊള്ളും. അസാധുവെ ഹിംസിക്കാൻ യന്ത്രം വഴിയാണ് വോട്ട്, വിളംബരം കഴിഞ്ഞു.

ഡുംഡുംഡും.

പിറ്റേന്നത്തെ പത്രത്തിൽ ബിർലാചാരിയുടെ മുഖപ്രസംഗമെഴുതുന്ന നിത്യവേതനക്കാരൻ പറഞ്ഞു:

വിളംബരത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സ്വാതന്ത്യം കിട്ടി നാലു ദശകത്തിനു ശേഷം മക്കത്തായം വഴിയുള്ള രാജവാഴ്‌ച അവസാനിപ്പിച്ചത് വിശേഷായി. ഇത് നേരത്തേ വേണ്ടതായിരുന്നു എന്നാണ് ഞങ്ങളുടെ മുതലാളി പറയുന്നത്. ഇത്രയുമായ സ്ഥിതിക്ക് പ്രൈമറി ക്ലാസ് മുതൽ ശാസ്ത്രീയമായ രീതിയിൽ കുട്ടികളെ സോഷ്യലിസം പഠിപ്പിച്ചു തുടങ്ങേണ്ട താണെന്നുകൂടി ഞങ്ങൾക്ക് അഭിപ്രായമുണ്ട്. ഇത് വിളംബരപ്പെടുത്താൻ വിട്ടുപോയത് ഒരു ടൈപ്പിങ് മിസ്‌റ്റേക്കാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. രാമൻ നമ്പൂരി വേതനക്കാരനു ടെലിഫോൺ ചെയ്തു‌. അല്ല, തന്റെ ശുപാർശകൂടി വന്നോട്ടെന്ന് നിരീക്യേ.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക