shabd-logo

അഞ്ച്

3 January 2024

0 കണ്ടു 0

സൺ ഡൗൺ


ഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.

മണിസാമി ഗ്രന്ഥപാരായണത്തിലായിരുന്നു. അവനെ മടക്കിവെച്ച്, അധ്യാത്മരാമായണമെടുത്ത് പകുത്ത്, ഏഴു വരികൾ തള്ളി. ഏഴക്ഷരവും വിഴുങ്ങി, ചോദിച്ചു:

ഉറക്കം സുഖമായോ തിരുമേനീ?

ഒന്നു മയങ്ങി.

എയർകണ്ടീഷൻ ചെയ്ത മുറിയിലെന്തിനാണ് വിശറി?

വേശുവമ്മയുണ്ടാവും എന്നു നിരീച്ചിട്ടല്ല. എന്തു കണ്ടീഷനിലായാലും വിശറിയുടെ വിശേഷം ഒന്നു വേറെയാണ്. അഥവാ, വിശറിക്കു വിശേഷണം വേണ്ട. കാറ്റാവാം.

എന്നാൽ കാപ്പി കാലിയാക്കയല്ലേ? സർവീസ് മേധാവികളെ വരാൻ പറഞ്ഞിട്ടില്ലേ? അവർ പുറപ്പെട്ടതായി നിമിത്തം കാണുന്നു. എന്നാൽ ത്രിമൂർത്തികൾ വന്നിട്ടു മതി. അതിനുമുമ്പ് ഒരു കോപ്പ വേണമെങ്കിൽ... പട്ടാളത്തെ നേരിടാൻ ഒരു ധൈര്യത്തിന്, അല്ലേ? നൂറു മില്ലി ചാരായം വേണോ എന്ന് ചോദിച്ചില്ലല്ലോ, സന്തോഷം.

അതല്ല. നാമെല്ലാം ഫുൾ സെക്രട്ടറി പദവിയുള്ളവർ. പിന്നാരെ പേടി ക്കണം? കൂടുതൽ ധൈര്യവും യെതക്ക്? എന്നാലും തന്റെ കാര്യസ്ഥതയ്ക്ക് പകിട്ടു കൂടും. പത്തൊമ്പതാം പടിയി

ലാണ് തന്റെ നില്പ്‌പ്. അടവ് പതിനെട്ടേ വയ്ക്കൂ. രാജാവ് നേരിട്ടല്ലേ തന്റെ നിയമനവും ഗളഹസ്‌തവും?

വീശി തണുപ്പാറിയപ്പോൾ ഒന്നു മുറുക്കിയാലെന്തന്നായി രാമൻ നമ്പൂരിക്ക്. അപ്പോഴേക്കും പട്ടാളത്തലവന്മാർ മുറ്റത്ത് ശയനപ്രദക്ഷിണം ചെയ്യുന്ന വിവരം കിട്ടി. പ്രചരണവേഷത്തിലാണ് വിദ്വത്സദസ്സ് വന്നത്. കരസേനാമേധാവി പഴകിത്തുരുമ്പിച്ച ഒരു ലാൻസ് നായക്കിൻ്റെ വേഷത്തി ലായിരുന്നു. വായുസേനാധിപൻ മിലിറ്ററി പൊലീസായിട്ട്. നാവികസേനാധ്യ ക്ഷൻ കുമ്പാളത്തൊപ്പിയിട്ട്, ഒരു മീൻപിടിത്തക്കാരനായി കൊതുമ്പുവള്ളം തുഴഞ്ഞ്.

തിരുമേനി മൂവർക്കും സ്വാഗതപ്രസംഗം ചെയ്തു.

മുവർ പറഞ്ഞു:

തിരുമേനിയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. എല്ലാം നല്ലത്.

മുഖസ്തുതി നന്നായി. നമ്മെക്കുറിച്ചുള്ള ഈ ഭയം എന്നും നിങ്ങളിലുണ്ടാവട്ടെ.

സർ, ഇപ്പോൾ നേരിൽക്കാണാനും കഴിഞ്ഞല്ലോ.

മുജ്ജന്മം നിങ്ങൾ ബൗദ്ധരായിരുന്നിരിക്കും. അഹിംസയുടെ അഷ്‌ട മൂർത്തിമദ്ഭാവങ്ങൾ . ചെറുകഥാകൃത്തുക്കൾ. അതാണീ സുകൃതം തരായത്.

മണിസാമി കല്പ‌ിച്ച്, കാപ്പി പലഹാരാദികൾ വന്നു. വട, ദോശ, ചട്ണി, മൊളഹാപ്പൊടി, മദിരാശി സമ്പ്രദായത്തിൽ കൺകോക്‌ഷൻ കാഫി. കാപ്പി രാഗത്തിന്റെ മൂലക്കുരു അപ്പോൾ വറുത്തുപൊടിച്ചത്.

ഇവയെ മയത്തിൽ ഹിംസിച്ചുകൊണ്ട് ഐവർ കാര്യാലോചന തുടങ്ങി.

നമ്പൂരി നാവികനോട് പറഞ്ഞു:

ഏഴിമലയിൽ സിവിൽ സെക്യൂരിറ്റി കണിശാക്കണം എന്ന് തന്റെ കുറിപ്പ് നാം കണ്ടു. അതു വേണ്ട.

എന്താണാവോ?

കടലെറിഞ്ഞ് മലയായതുതൊട്ട് അവയേഴിനും സെക്യൂരിറ്റിയുണ്ട്.

എൻ.വി. കൃഷ്ണ‌വാരിയരുടെ പ്രമാണ പദ്യം കേൾക്കുക:

ഏഴിമലയുടെ മുകളിലല്ലോ ഭദ്രകാളീദേവി കുടികൊള്ളുന്നു.

ഏഴു കാട്ടാനകൾ കാവൽ നില്‌പു

ഏഴു സിംഹങ്ങളും കാവൽനില്‌

(ചുവരിൽ ഒരു സിംഹത്തിൻ്റെ തലയോട് ഗർജിച്ചു)

സംശയം തീർന്നില്ലേ?

സർ, എന്നാൽ ആ കുറിപ്പ് പരിഗണിക്കണ്ട.

പരിഗണിക്കേ? അവനെ കീറി നാം മുറുക്കാൻ പൊതിഞ്ഞില്ലേ?

നന്നായി സാർ.

ത്രിമൂർത്തികളെ വിരട്ടാൻ നമ്പൂരി മണിസാമിയോട് ചോദിച്ചു. പോയവർഷം മഹാഭാരതത്തിൽ അട്ടംമുട്ടെ ആകമൊത്തം വളർച്ച

നിരക്ക് എന്തായിരുന്നു? നൊബേൽ സമ്മാനം തരായ ഒരു സാമ്വൽസൺ സായ്വിന്റെ ശൈലി

യിൽ മണി പറഞ്ഞു:

സാമ്പത്തികമായ ആശയവൈരുദ്ധ്യവും നാണയവീർപ്പും കഴിച്ച്, ദശാംശം പൂജ്യം ശതമാനം.

കൂട്ടുമുതലാളിത്ത പ്രമാണത്തിൻ്റെ പെരുങ്കായസഞ്ചിയുമായി നടക്കുന്ന നമുക്ക് രണ്ട് പൂജ്യത്തിൽ നിരങ്ങാൻ കഴിഞ്ഞതുതന്നെ ഭാഗ്യം.ഈ രണ്ടു ഡയലോഗിൽ മൂവർ വീർപ്പുമുട്ടി. പ്രതിരോധം ചർച്ചചെയ്യാൻ ഐവർ പുറത്ത് പുൽത്തകിടിയിലേക്കു നീങ്ങി.

നമ്പൂരി ചോദിച്ചു:

ഈ തകിടി ചെമ്പാ, മണി.


ഫോറിനാ?

യെസ് സർ.

നമ്പൂരി മൂവരോടു ചോദിച്ചു:

നടപ്പു സാമ്പത്തികവർഷത്തിൽ 'വിദേശ ഹസ്‌തങ്ങൾ' നമ്മുടെ അതിർത്തി എത്ര തവണ ലംഘിച്ചു. എത്ര ബൗണ്ടറികളടിച്ചു. സിക്സ‌റു കളെത്ര? കരവഴി, കടൽവഴി, കാവൽക്കാരില്ലാത്ത നീലാകാശംവഴി? ഒരു മിക്സഡ് ഇക്കോണമിയിൽ ഇതെങ്ങിനെ സംഭവിച്ചു?

മൂവർ പറഞ്ഞു:

യഥാക്രമം 47, 9, 5 മൊത്തം 61. ഇക്കോണമിയെക്കുറിച്ച് ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളറോട് ചോദിക്കാം. ക്കാണമിയെക്കു

ഇതിനെതിരെ എന്തു നടപടിയെടുത്തു?

ഓരോന്നിനുമെതിരെ വിദേശവകുപ്പിലെ പ്രതിഷേധവിഭാഗം കുറിപ്പ യച്ചു. വായിച്ചാൽ, ലജ്ജിച്ച് തൊലിയുരിഞ്ഞ് പോംവിധം.

എന്താ മറുപടി?

ശബ്ദമില്ല. ഒരു കാർഡയച്ചാലെന്താ അവറ്റയ്ക്ക്? മര്യാദയില്ലാത്ത മറുരാഷ്ട്ര കുത്തകമുതലാളിമാർ!

നേരോ മണി?

കുറിപ്പിനൊപ്പം മേൽവിലാസമെഴുതി സ്‌റ്റാമ്പൊട്ടിച്ച കവർ വച്ചില്ലെങ്കിൽ പ്രതിഷേധം തിരിച്ചയയ്ക്കില്ലെന്നാണ് വിദേശികളുടെ നിലപാട്.

ഒരു പ്രതിഷേധക്കുറിപ്പ് സ്‌റ്റാമ്പൊട്ടിക്കാതെ കൂലിക്കത്തായി അയച്ചു നോക്കാ.

പരീക്ഷിക്കാം.

വിദേശത്തെ പോസ്‌റ്റ്‌മാൻ പ്രതിഷേധിച്ചുതുടങ്ങണവരെ എന്നർഥം.

ശരി.

നമ്മുടെ ഭൂപടം വെയിലത്തു കൊണ്ടുചെന്ന് സൂര്യനെതിരെ നിവർത്തി പരിശോധിച്ച ശേഷം രാമൻ നമ്പൂരി കല്‌പിച്ചത് ആഭ്യന്തരവിദേശ വകുപ്പുക ളിലെ ടിക്കറുകൾ അച്ചടിച്ച് അതിർത്തിലംഘനമുണ്ടായ ദിക്കിൽ അതതു വില്ലേജിലെ അസിസ്‌റ്റൻ്റുമാർ സ്ഥലം പരിശോധിച്ച്, അതിർത്തി തിരിച്ച് വേലികെട്ടി, എതിർകക്ഷിക്ക് നോട്ടീസയയ്ക്കട്ടെ.

ഒരരൂപി അവിടുത്തെ ചെവിയിൽ മന്ത്രിച്ചു:

ഉത്തരവ്.

മൂവർ മുഖം തിരിച്ചു. അതേ പോസിൽ അവരിലൊരാൾ പറഞ്ഞു:

തിരുമേനിക്ക് ജ്യോതിഷം വശാണ് ഡെസ്‌പാച്ചുകളിൽ പരാമർശമുണ്ട്.

ഡെസ്‌പാച്ചസ്, പാച്ചസ്, സ്‌നാച്ചസ് ത്രിതികൂകൻ. പരസ്യക്കാരുടെ പരമശിവൻ. വശണ്ട്. നോന് ജ്യോത്സ്യം വശണ്ട്. അതിന് തനിക്കെന്താ? അതൊന്ന് സംക്ഷിപ്‌തമായി പ്രസ്‌താവിക്കുകയാണെങ്കിൽ.... വിസ്തരിക്കാനില്ല. നന്നെ പണ്ട് രാശി പതിനഞ്ച് നടപ്പം പന്ത്രണ്ട്. മീനം മത്സ്യത്തിന്റെ പ്രതീകമാണ്. കർക്കിടകം മെഡിറ്ററേനിയൻ ഞണ്ടിന്റെ രണ്ടും കൂട്ടി തേങ്ങയരച്ച് കറിവച്ച് കുംഭത്തിൽനിന്ന് ഒരു കിണ്ടി വെള്ളം കുടിച്ചാൽപ്പിന്നെ പരിഭ്രമിക്കാനില്ല.

സർ.

തിരുവോണനാൾക്കല്ലാതെ ചിങ്ങത്തിലും, തിരുവാതിരയെ വെട്ടിച്ച് ധനുവിലും മേടം മൂന്നിനു പൊതുവെയും ജനിക്കുന്ന വഹകൾക്ക് പ്രസ്‌തുത മാസങ്ങളിൽ ഒരു സദ്യ അധികം തരാവും. wordpre

സർ.

മണിസാമിയുടെ കാര്യം അറിഞ്ഞില്ലേ?

മൂവർ പറഞ്ഞു:

പത്രത്തിൽ വരുന്നെന്നു കേട്ടു.

ഇതു ചെറ്റത്തമാണ്. ഇതു നിങ്ങൾ രാജാവിനോടു പാ പറയണം.

അടിയങ്ങൾ അതെങ്ങനെ ചെയ്യും?

ഞാൻ പറയാം, ദാ നിയ്യ് പട്ടാളക്കാരേം ഇങ്ങനെ എടുമ്പ്രല്ലാണ്ട് അത്ഭുത പ്പെടുത്താൻ തൊടങ്ങ്യാൽ, പറഞ്ഞില്ലാന്ന് വേണ്ട. അവടെ കൈയിൽ തോക്കുണ്ട്. സൂക്ഷിച്ചോളോണ്ടു പോരേ?

ധാരാളായി. ഒരു യുദ്ധം ഒഴിവായിക്കിട്ടിയ സന്തോഷായി അടിയങ്ങൾക്ക്. കുഞ്ചൻ ദീർഘദർശിയാണ്. എന്നും ഇതായിരിക്കട്ടെ ഇവിടുത്തെ ചതുരംഗസേനയുടെ സ്ഥിതി. എത്ര കേമാ ആദിഭീരുവിൻ്റെ മന്ത്രം: ഓം ശാന്തി ശാന്തി ശാന്തിഃ

നമുക്ക് ക്ലബ്ബിൽ പോകാം തിരുമേനി.

വീരഭദ്രസേവയ്ക്കല്ലെ?


നമുക്കതു വയ്യ.

ശരിയാണെന്ന് മണിസാമി സാക്ഷ്യപ്പെടുത്തി.

എന്നാലോ, നാം കുടിയാന്മാർക്ക് എതിരല്ലേനും. പക്ഷേ, ഇന്നതാണ് കുടി തുടങ്ങാൻ കാരണം. ഇല്ലെങ്കിൽ ഞാൻ കള്ളവാറ്റ് തുടങ്ങിയേനെ എന്നു പറയണ ജാതികളെ നമുക്കു പുച്ഛമാണ്. എങ്ങനെ കുടി ശീലിച്ചു എന്നു ചോദിച്ചാൽ സത്യം പറയണം.

ചെറുപ്പത്തിൽ ധാരാളം പച്ചവെള്ളം കുടിച്ചിരുന്നു, മുതിർന്നപ്പോൾ കൂടി മുതിർന്നവർ കുടിക്കുന്നതായി, ത്യന്നെ.ശരിയുത്തരം, സർ.

ഒരു ചെടിയുടെ പിന്നിൽ നിന്ന് നാണ്വാര് പുറത്തു വന്നു.

നമ്പൂരി ചോദിച്ചു:

എന്താടോ നാടൻ തോക്കില്ലാതെ വെറുംകൈയോടെ?

നാണു മിണ്ടിയില്ല.

എല്ലാ സ്‌റ്റാൻഡേർഡ് പ്രാക്‌ടീസും റെഗുലേഷനും നീ തെറ്റിക്കുമെ

ന്നാണ് തോന്നണത്.

ഇല്ല തെറ്റിക്കില്ല.

മനസ്സിരുത്ത്. പെരുങ്കൊല്ലനുണ്ടാക്കിയ തോക്കുമായി അതിൻ്റെ മറവിൽ നിന്നു വരാനാണ് ചെടിയുണ്ടാവുന്നത്.

സർ.

ദാ, ബനാണ് നാണു. നിങ്ങൾക്ക് നാണ്വാര്. നമ്മുടെ ഡെപ്യൂട്ടി,

നാണ്വാരും കണ്ടാലറിയുന്ന മറ്റു പ്രതികളും എന്ന പ്രയോഗത്തെ മൂവർ അനുസ്‌മരിച്ചു.

മണിസാമി ചോദിച്ചു:

നാണ്വാരിപ്പോൾ പ്രസ് ക്ലബ്ബിൽ പോവാറില്ലേ?

എന്തേ?

അവിടെ കുറെ ബാക്കി കൊടുക്കാനുണ്ട്.

നമ്പൂരി പറഞ്ഞു.

വന്നതും കടോം തൊടങ്ങോ? എത്രണ്ട്? നാം തരാം.

പഴയ കണക്കാണ്.

എന്നാൽ തരില്ല.

നിരപരാധിയുടെ പച്ചവേഷം കെട്ടിനിന്ന നാണാരെ നമ്പൂരി വിസ്‌തരിച്ചു.

നാം പറഞ്ഞ രേഖയുടെ കരടിൽ നാണു പണി തുടങ്ങിയോ?

നാളെ രാഹുകാലം കഴിഞ്ഞ്...

മതി.

എന്തു രേഖയെന്ന് മണിസാമി ചോദിച്ചു.

നമ്പൂരി പറഞ്ഞു:

ലക്ഷ്മ‌ണരേഖ.

(മക്മോഹൻ ലൈൻ)

നാൽവർ പരസ്‌പരം അർഥഗർഭമായി നോക്കി. അഞ്ചു മിനിറ്റിനകം പ്രസവിച്ചു.

നമ്പൂരി മൂവരോടു പറഞ്ഞു:

നോനു പകരം നാണു വരും.

ഇത്തരമൊരു സന്തോഷം ഇതിനകം ഉണ്ടായിട്ടില്ലെന്നും ഇനിമേൽ ഉണ്ടാവില്ലെന്നും ഐതിഹ്യമാലയുടെ ആഖ്യാനരീതിയിൽ കൊട്ടാരം ശങ്കുണ്ണിമാർ പറഞ്ഞു.

നാണ്വാര് തേപ്പ് തുടച്ചു. നമ്പൂരി ചോദിച്ചു. കുടിയെക്കുറിച്ച് ഒരു ഭാഗവതർ പറഞ്ഞത് കേട്ടിട്ടുണ്ടോ?

ഗന്ധർവൻ ഒരിക്കൽ കോഴിക്കോട്ടുനിന്ന് മദിരാശിക്ക് ഒന്നാം ക്ലാസ്സിൽ തീവണ്ടി കയറി. ആവിവണ്ടി പിന്നീടാണ് വന്നത്. യാത്രയാക്കാൻ ധാരാളം ആളുണ്ടായിരുന്നു. കമ്പാർട്ട്മെൻ്റിൽ വേറൊരു മൊശകോടൻ മാത്രമുണ്ടാ യിരുന്നുള്ളൂ. ഈയാളൊരു കേമനായിരിക്കണമല്ലോ എന്ന് മറ്റയാൾക്ക് തോന്നി. തിരുരെത്തിയപ്പോഴും ഭാഗവതർക്ക് സ്വീകരണം. തരുരെ വേല. ഭാഗവതരെ എന്ന് ആരാധകരുടെ ആക്രന്ദനം. സഹയാത്രികന് ഒരു കാര്യം മനസ്സിലായി. ഈയാൾ പാടും. ഒലവക്കോട്ടെത്തിയപ്പോഴും വണ്ടി നീങ്ങിയപ്പോൾ മറ്റയാൾ ചോദിച്ചു: പെരിയകുടി അയ്യങ്കാർ ഭാഗവതരാണോ? re-e

ഭാഗവതർ പറഞ്ഞു:

ചിന്നപ്പൻ മകൻ പെരിയപ്പൻ കുടി ഇല്ല. ഭാഗവതരാണ്

ചിരി നിർത്താൻ കോർട്ട് മാർഷ്യൽ വേണ്ടി വരുമോ എന്നു ശങ്കയായി നമ്പൂരിക്ക്. മനസ്സിലായിട്ടല്ല ചിരിക്കണത്. അദ്ദേഹം ചോദിച്ചു. മൂവർ സൺഡൗണർ സമ്പ്രദായക്കാരാണോ?

ച്ചാൽ, അഞ്ചര മണിക്ക് നിങ്ങളൊക്കെ സിവിലിയൻ വേഷം കെട്ടി മുറ്റത്തെ പുൽത്തകിടിയിലിരിക്കും. കുപ്പി, ഷോഡ, ഗ്ലാസ് മുതലായവയു മായി ബെയറർ പിന്നിൽ നില്ക്കും. ആറുമണി എവിടെയെങ്കിലുമൊന്നായി ക്കിട്ടുന്നതും കാത്ത്. അങ്ങനെയല്ലേ?

അതെ.

നമ്മുടെ മുതലാളിമാരായിരുന്ന സായ്‌വന്മാരുടെ ശീലം.

സർ.

ഇത്രയ്ക്കു വേണോ ചടങ്ങ്? രാവിലെ ഒരു കുപ്പി റം വിഴുങ്ങി അവനെ വയറ്റിൽ തുറന്നാൽ പോരെ? ആ ജലം സിരാപടലങ്ങളിൽ കൊളുത്തിയ അഗ്നി ശമിച്ചാൽ വേറൊരു കുപ്പി.

ചുമ്മാതിരിക്കുമ്പോൾ വീണുകിട്ടിയ ഗറില്ലാ സമരതന്ത്രത്തെ മൂവർ ഷോർട്ട്ഹാൻഡിൽ കുറിച്ചെടുത്തു. നമ്പൂരി പറഞ്ഞു: എന്നിട്ട് പ്രാണവേദനയോടെ നിങ്ങൾ ഇടയ്ക്കിടെ വാച്ചിൽ നോക്കും.

അഞ്ച്, അമ്പത്, അമ്പത്തഞ്ച്, അമ്പത്തൊമ്പത്. ആറായാൽ ട്രേയുമായി ബെയറർ മുന്നോട്ട്, വീരഭദ്രൻ അകത്തോട്ട്. അതല്ലേ പതിവ്? തിരുമേനി ഇതെല്ലാം എത്ര സുന്ദരമായി നിരീക്ഷിച്ചിരിക്കുന്നു. പണ്ടൊരുകാലം വൈശ്രവണത്ത് കഴ്‌സൺ പ്രഭുവായിരിക്കുമ്പോൾ

നോനും ഇതായിരുന്നു പതിവ്.

മൂവർ നടുങ്ങി.

ഒരു ബീഡി ചുണ്ടത്തു വച്ച് തീപ്പെട്ടി തേടി അവർക്കിടയിൽ നാണ്വാര് നീങ്ങിയില്ല. ആരും പുകവലിക്കില്ല.

നമ്പൂരി ചോദിച്ചു.

ഇതിൽ തിയ്യൻ വല്ലോനുമുണ്ടോ?

ഹുശ്! എന്നുപറഞ്ഞ് ഒരാൾ എഴുന്നേറ്റു.

വായുവോ നാവികനോ എന്ന് നല്ല നിശ്ശല്ല.

എങ്കിലും നമ്പൂരി പറഞ്ഞു:

എന്നാൽ നാണു അവന്റെ ദേഹത്തുനിന്നു കത്തിച്ചോ.

സഭ പിരിയാറായപ്പോൾ നമ്പൂരി ചോദിച്ചു.

ഒന്നു ചോദിച്ചാൽ മൂവർ മുഷിയുമോ?
ഇല്ല
ആറിനാണ് സൺഡൗണർ എന്നു പറഞ്ഞല്ലോ.


അതുവരെ എന്തു കുടിക്കും?

കള്ള് കുടിക്കും.

വി .കെ .എൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

മറ്റ് വിമർശനം പുസ്തകങ്ങൾ

15
ലേഖനങ്ങൾ
അധികാരം
0.0
അധികാരം കിട്ടാനും അതു നിലനിര്‍ത്താനുമാണ് ലോകത്തെ ഉപജാപങ്ങളില്‍ ഏറിയ പങ്കും. കാരണം മനുഷ്യനുള്ള ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് അധികാരം. ഈ അധികാരത്തിന്റെയും സ്‌ഥാനമാനങ്ങളുടെയും ലോകത്തുള്ള നെറികേടുകളെ വി.കെ.എന്‍ തന്റെ സ്വതസിദ്‌ധമായ ശൈലിയില്‍ പരിഹസിക്കുന്നു. വ്യക്‌തികള്‍ മാറി മാറി വന്നാലും അധികാരത്തിന്റെ വ്യവസ്‌ഥ ഒന്നു തന്നെ എന്ന് ഈ നോവല്‍ ഉറപ്പിക്കുന്നു
1

ഒന്ന്

3 January 2024
0
0
0

'സെക്യൂരിറ്റി'വലിയ കൊട്ടാരത്തിൽ വച്ചാണ് പുതിയ രാജാവിൻ്റെ കിരീടംചാർത്ത്. വഉച്ചയൂണിനു പാകത്തിൽ കാലത്ത് പത്തുമണിക്ക്.കുടിലിൽനിന്ന് കൊട്ടാരത്തിലേക്കു ദൂരം ഒരു കിലോമീറ്ററാണ്. രാജ്യത്തെ തീവ്രവാദികളുടെ ബഹുമാ

2

രണ്ട്

3 January 2024
0
0
0

ടെലിവിഷംറ്റേന്നു പുലർച്ചെ സെക്യൂരിറ്റി ചീഫ് രാമൻ നമ്പൂരി രാജാവിന്റെ മുഖം കാണാൻ പുറപ്പെട്ടു. ഒക്കൾട്ടിസം പ്രയോഗിച്ച് കൊട്ടാരത്തിലേക്കുള്ള വഴി പാതിദൂരം ഒരു ചൂലനൂർക്കാരൻ ഒടിയനായി നാലുകാലിൽ നടന്നു.

3

മൂന്ന്

3 January 2024
0
0
0

ഫോറിൻ ചാത്തൻസെക്യൂരിറ്റി ചീഫ് പറഞ്ഞ എന്നാലിനി നമുക്ക് മറ്റവന്റെ കാര്യമെടുക്കാം. അതല്ലേ അതിന്റെ രാജാവ് ചോദിച്ചു:ഏത് മറ്റവൻ്റെ?ഫോറിൻ ചാത്തന്റെ.ഫോറിൻ ചാത്തനോ?ആഫ്രിക്കയിലെ എടത്തിലച്ഛൻ എന്നും പറയ

4

നാല്

3 January 2024
0
0
0

രാജിയില്ല പരദേശം കാര്യക്കാർ മണിസാമിയെ സ്വീകരണമുറിയിൽ ഉലാത്തിച്ചു പ കൊണ്ട് വെറും പാട്ടമായി സർക്കാർ അദ്ദേഹത്തിനു കൊടുത്ത ഭവനം ഫോക്കസ്സിൽ വന്നു. രാമൻ നമ്പൂരിയെ സല്ക്കരിച്ചിരുത്തി, അദ്ദേഹം പറഞ്ഞു:&nb

5

അഞ്ച്

3 January 2024
0
0
0

സൺ ഡൗൺഉച്ചയുറക്കം കഴിഞ്ഞ് മൂന്നുമണിയോടെ രാമൻ നമ്പൂരി എഴുന്നേറ്റു. 'സീയ സ്‌തായാം മദീയം' ഇത്യാദി പദ്യരൂപത്തിൽ ചൊല്ലി കാലും മുഖവും കഴുകി. ഒരു തോർത്തുടുത്ത് വിശറിയുമായി പുറത്തുവന്നു.മണിസാമി ഗ്രന്ഥപാരായണത്

6

ആറ്

4 January 2024
0
0
0

കൗണ്ടർ ഇന്റലിജൻസ്ശോക ഹോട്ടൽ വയ്യ, രാമൻ നമ്പൂരി നിരീച്ചു. അവിടെ പെരുമാറി അമടുത്തു. ചെക്കൻ രാജാവിൻ്റെ സേവക്കാരനായ ടൂറിസത്തിന്റെ ചെക്കൻ ചീഫ് ഹോട്ടലപ്പാടെ വെള്ളച്ചായമടിച്ച് അതിനെ ഒരു ധർമാ ശുപത്രിയുടെ പരുവ

7

ഏഴ്

4 January 2024
0
0
0

കുണ്ടൻകുളംകലുറയും കുപ്പായവുമൂരി ബെഡ്‌റൂമിലെ കൊച്ചുമേശ മറച്ച്, കോണ കാകവും ബനിയാനുമായി വെണ്ണക്കല്ലിന്റെ ടൈലടിച്ചു ഫിറ്റാക്കിയ ബാത്ത്റൂമിൽ കടന്ന് രാമൻ നമ്പൂരി വാതിൽ ചാരി. കണ്ണാടിയിൽ തിര നോക്കി. കൗലിയും ന

8

എട്ട്

4 January 2024
0
0
0

മുടിയിറക്ക്'ബെഡ് ടീ സർ' എന്ന സുപ്രഭാതവുമായി തോമസ് വന്നപ്പോൾ രാമൻ നമ്പൂരി കൺമിഴിച്ചു. പൊളിയല്ല താൻ പറയുന്നതെന്നു വരുത്തിത്തീർ ക്കാൻ, ട്രേയിൽ നിരത്തിയ പിഞ്ഞാണവും കോപ്പയും കാണിച്ചു.രാമൻ നമ്പൂരി ചോദ

9

ഒൻപത്

4 January 2024
0
0
0

ഹൈജാക്ക്തിശൂർ ജില്ല, തലപ്പിള്ളി താലൂക്ക്, കണിയാക്കോട് അംശം, ദേശം വരുവാൻ, കൊല്ലൻ, പെരുങ്കൊല്ലൻ, കൊല്ലിനും കൊലയ്ക്കും കൈയാളായവൻ, കിഷൻ ഊട്ടി മിനുക്കിയ പിച്ചാങ്കത്തിയുടെ മൂർച്ചയിൽ ഇസ്തിരിയിട്ട കാലുറയും ബു

10

പത്ത്

4 January 2024
0
0
0

ധനതത്ത്വശാസ്ത്രംചുറ്റളവും ദീർഘചതുരവും കാര്യമാക്കാനില്ല. മൊട്ടുസൂചി മുതൽ ചുകട്ടൻകാപ്പിവരെ പയ്യൻ രാജാവിൻ്റെ സ്വകാര്യ മന്ത്രാലയത്തിൽഅകംപുറം വെളുത്തിട്ടാണ്. ആറുകാലൻ മേശ, കസേരകൾ, ചുവര്, ചുവരലമാര, കുട്ടിച്ച

11

പതിനൊന്ന്

5 January 2024
0
0
0

ഒരു രഹസ്യംഉടുത്ത തോർത്ത് ചുരുട്ടി പടിയിൽവച്ച് രാമൻ നമ്പൂരി വിശറി പ്രാക്ട‌ീസ് 2 ചെയ്യുമ്പോഴാണ് നാണ്വാര് തന്റെ മുഖമായിരുമുമ്പിൽ കാഴ്ച വയ്ക്കുന്നത് നമ്പൂരി പറഞ്ഞു:നാത്തൂന്റെ തിരനോട്ടം നന്നായി. ഇനി ച

12

പന്ത്രണ്ട്

5 January 2024
0
0
0

എതിർവിസ്താരംരാമൻ നമ്പൂരിയുടെ കൂറ്റൻ കംപ്യൂട്ടറിന് ഒരാനയുടെ പൊക്കമുണ്ട്. ജനം, അവന്റെ സംഖ്യ, പട്ടിണി, മൂന്നുനേരം ശാപ്പാട്, വസ്ത്രധാരണ രീതി, സംസാരിക്കുന്ന ഭാഷ, ഇണചേരുന്ന വിധം എന്നിവയെല്ലാം യന്ത്രത്താൻ ഭക

13

പതിമ്മൂന്ന്

5 January 2024
0
0
0

യുദ്ധംടിഞ്ഞാറൻ അതിർത്തിയിലെങ്ങോ ഒരിടത്ത് നന്നെ രാവിലെ രാമൻ പനമ്പൂരി ഗണപതിഹോമം തുടങ്ങി, നാണ്വാരായിരുന്നു പരികർമ്മി. ഗണനായകന് തൃപ്‌തിയാവോളം അവിലും മലരും അപ്പവും ഹോമിച്ചു. അശേഷം പിശുക്കു കാണിച്ചില്

14

പതിനാല്

5 January 2024
0
0
0

ഭൂതത്താൻമദിരാശി ഹോട്ടലിൽ കാലത്ത് പത്തുമണിക്ക് ഊണു കഴിച്ച് രാമൻനമ്പൂരി താഴെയിറങ്ങി വെറ്റിലപാക്കു കടയിൽ നിന്ന് ഒരിക്കൽ മുറുക്കാൻ വാങ്ങി പത്തു പൈസയ്ക്കു ചവച്ചു രണ്ടുപേരുടെ യാത്രയ്ക്കുള്ള നിമിത്തം കണ്ടു.അ

15

പതിനഞ്ച്

5 January 2024
0
0
0

വല്യമ്പരാൻ ഒഴിഞ്ഞുരാമൻനമ്പൂരി കടന്നുചെന്നപ്പോൾ ചെക്കൻ രാജാവ് പ്രസന്നവദനനായി എഴുന്നേറ്റു. അവന് നോനെ ഒന്നു തൊഴുതാൽ മതി, എല്ലാം ശരി യാക്കാം. പക്ഷേ അവനതു തോന്നില്ല എന്നിപ്രകാരം ചിന്തിച്ച്, താൻ ഇരുന്നശേഷം

---

ഒരു പുസ്തകം വായിക്കുക