shabd-logo

രണ്ട്

3 September 2023

0 കണ്ടു 0
ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന്നിരുന്നത്. മീജീദിന്  മുമ്പേ അന്തസ്സിൽ നടക്കയായിരുന്നു. ആണല്ലേ?
അവന്റെ കൈയിൽ വിടർത്തിയ ഒരു പേനാക്കത്തി ഉണ്ടായിരുന്നു. ഭാവിയിൽ താൻ ചെയ്യുവാൻ പോകുന്ന വലിയ വലിയ കാര്യങ്ങളെപ്പറ്റി മജീദ് പറയുകയാണ്. എല്ലാം മൂളിക്കേട്ട് ആനന്ദിക്കാനും അത്ഭുതം കൊള്ളാനുമേ സുഹറായ്ക്ക് കഴി ഞ്ഞിരുന്നുള്ളു. മജീദിന്റെ സ്വപ്നങ്ങൾ അതുല്യങ്ങളാണ്. തങ്ക വെളിച്ചത്തിൽ മുങ്ങിയ ഒരു സുന്ദരലോകം. അതിന്റെ ഏകച്ഛതാധിപതിയായ സുൽത്താൻ മജീദാണെങ്കിലും, അതിലെ പട്ടമഹിഷിയായ രാജകുമാരി സുഹറായാണ്. അതു നിഷേധി ക്കുവാൻ പാടില്ല. അവൾക്കു കരച്ചിൽ വരും. അവളുടെ നഖങ്ങൾ നീളും. പിന്നെ മജീദിന് ഒരു നീറ്റലാണ്. അത് അനുഭവിക്കാ തിരിക്കുന്നതിനുവേണ്ടി മജീദ് കരുതിയേ സംസാരിക്കൂ. എന്നാലും ചിലപ്പോൾ അവൻ മറന്നുപോകും. മാന്തൽ കിട്ടും.

ഭാവനയുടെ അടിമയാണ് മജീദ്. ഭാവിയിൽ ബാപ്പാ പറഞ്ഞുകേട്ടിട്ടുള്ള അറബിക്കഥയിലെ മാതിരി അത്യുന്നതമായ ഒരു മണിമാളിക അവൻ പണിയിക്കും. അതിന്റെ ഭിത്തികളെല്ലാം സ്വർണമാണ്. തനി മാണിക്കല്ലുകളാണ് അതിന്റെ തിണ്ണ അതിന്റെ മേൽക്കൂര എന്നായിരിക്കും... അവന്റെ ഭാവനയിൽ ഒന്നും വരുന്നില്ല. വേണ്ടപ്പോൾ സുഹറാ മൂളാഞ്ഞിട്ടല്ലേ? അവൾ മുട്ടിയിരുന്നെങ്കിൽ മജീദിനു ക്ഷണത്തിൽ തോന്നുമായിരുന്നല്ലോ! 'സുഹ്റാ!'

“എന്താ മജീദോ

"ഞാളുണ്ടല്ലോ! പിന്നച്ചെര്നെന്തിനാ എന്ന നീന്നു വിളിക്കണത്?

അവൾ ദേഷ്യത്തോടെ മുന്നോട്ടടുത്തു. മാന്ത് ഏറ്റ് മജീദ് പുളഞ്ഞുപോയി! അവൻ പേനാക്കത്തിയുമായി തിരിഞ്ഞു. അവൾ നഖങ്ങൾ പത്തും നീട്ടിപ്പിടിച്ച്, കണ്ണുകൾ തുറിച്ച് മജീദിനെ ഭീഷണിപ്പെടുത്തി. 'ഞാ ഞ്ഞീം മാന്തും'

പഴയ മാന്തലുകളുടെയും നുള്ളലുകളുടെയും ഓർമ മജീദിന്റെ രക്തത്തെ തണുപ്പിച്ചു. നഖങ്ങളുള്ള സുഹ്റാ ഭയങ്കരി യാണ്. അവൾക്ക് ആ നഖങ്ങൾ ഇല്ലായിരുന്നുവെങ്കിൽ പക്ഷേ, പണ്ടു മുതല്ക്കേ അവൾക്കു നഖങ്ങളുണ്ട്. അത് അവൾക്കു പ്രയോഗിക്കുവാൻ യാതൊരു മടിയുമില്ല. ആ സ്ഥിതിക്ക് ഇനിയും അവളെ ശുണ്ഠി പിടിപ്പിക്കുന്നതു നന്നാണോ? അകാരണമായാണ് സുഹറാ മാന്തിയൽ എന്ന ഭാവത്തിൽ ശുദ്ധപാവത്തിനെപ്പോലെ മജീദ് ചോദിച്ചു.

'സുഹ്റാ എന്തിനാ എന്ന മാന്തിയത്?' “എന്നച്ചൻ നിന്നു വിളിച്ചതോ?

മജീദ് അത്ഭുതം അഭിനയിച്ചു. എപ്പളാണ് ഞാൻ വിളിച്ചില്ല. സുഹറാ കെനാവു കണ്ടതായിരിക്കും.

മജീദിന്റെ നിലയും ഭാവവും കണ്ടപ്പോൾ സുഹായുടെ ഉള്ള് ആളിപ്പോയി. വാസ്തവത്തിൽ മജീദ് നീ എന്നു വിളിച്ചോ. ഒരു പക്ഷേ, അങ്ങനെ തോന്നിയതായിരിക്കുമോ? എങ്കിൽ മജീദിനെ മാതീയതു ബഹുകഠിനമായിപ്പോയി...മന്നു തടിച്ച നാലു പാടു കി. അത് അവളുടെ മനസ്സിന്റെ കടുപ്പത്തിന്റെ ലക്ഷണങ്ങളല്ലേ? അവളുടെ കണ്ണുകൾ നിറഞ്ഞു.

മജീദ് അതു കണ്ടഭാവം നടിക്കാതെ വെൺമണൽ നിറഞ്ഞ ഗ്രാമവീഥിയിലൂടെ നടന്നുകൊണ്ടു തന്നത്താൻ പറഞ്ഞു:

"ഞാനൊന്നും ചെയ്തില്ലേലും, ബാപ്പായും ഉമ്മായും ചുമ്മാ എന്ന അടിക്കുക. ചീത്തപറം ചെയ്യും. പിന്നെ ചെലര് ചുമ്മാ പിച്ചും മാന്തുക ചെയ്യും. വെറുതേ അവര്ക്ക് ഒരു സാക ത്തിന്. ഇത്തി ഞാരിച്ചുപോകുന്ന അവരൊക്കെ പവാരിക്കും. ആ പാവപ്പെട്ട മജീദാണ്ടാർന്നെങ്കി ഒന്നു പിച്ചുകെങ്കിലു ചെയ്യാർന്നെന്ന്."

ഇത്രയും കഴിഞ്ഞ് മജീദ് സൂത്രത്തിൽ തിരിഞ്ഞുനോക്കി. ഭേഷ് സുഹ്റായുടെ കവിളുകളിലൂടെ കണ്ണീരിന്റെ രണ്ടു ചാലുകൾ അവനു സന്തോഷമായി.

അവന്റെ ആനന്ദത്തിൽ പങ്കുകൊള്ളുവാനെന്നവണ്ണം ബാലഭാസ്കരൻ കുന്നിന്റെ ഉച്ചിയിൽ വന്നു മന്ദഹാസപൂർവം ചെരിവിലെ ഗ്രാമത്തെ പൊൻപ്രഭയിൽ മുക്കുകയാണ്. കുന്നിൻ പിന്നിൽനിന്നു രണ്ടായിപ്പിരിഞ്ഞ്, കുന്നിനേയും ഗ്രാമത്തേയും ഉൾക്കൊണ്ടിട്ട്, ദൂടെച്ചെന്ന് ഒന്നായി ഒഴുകിപ്പോകുന്ന നദി ഉരുകിയ പൊന്നുപോലെ...ഗ്രാമ നിശ്ശബ്ദതയെ ഭേദിക്കുന്ന പക്ഷികളുടെ കളകൂജനങ്ങളിൽ മജീദ് കേൾക്കുന്നത് അവാച്യമായ ആനന്ദത്തിന്റെ മാറാലിയാണ്.

പക്ഷേ, സുഹ്റായുടെ ഹൃദയത്തിൽ മാത്രം ആനന്ദമില്ല. അവൾ അക്ഷന്തവ്യമായ ഒരു അപരാധം ചെയ്തിരിക്കുന്നു. യാതൊ രു കാരണവുമില്ലാതെയല്ലേ അവൾ മജീദിനെ മാന്തിയത് ഓർക്ക ന്തോറും ഹൃദയം വിങ്ങുന്നു. ചെമന്നു തടിച്ച നാലു പാടുകൾ മജീദിന്റെ പുറത്തൽ. അവളുടെ തെറ്റിനെ എങ്ങനെ മായ്ക്കുവാൻ കഴിയും

മജീദ് പറഞ്ഞുവന്ന തങ്കമാളികയെ അനുസ്മരിപ്പിച്ചു കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ലാത്തമാതിരി സുഹ്റാ പതുക്ക ചോദിച്ചു.

“ചെര്ക്കാ, എന്നിട്ടാ മാളിയ?" മജീദ് മിണ്ടിയില്ല. ഒട്ടു കഴിഞ്ഞ് അവൻ ചോദിച്ചു:

“സുഹ്റാ മൂളുണ്ടോ?'

അവൾ ദുഃഖപാരവശ്യത്തോടെ പറഞ്ഞു: "മാണ്!' എന്നിട്ട് അതിനു തെളിവായി 'ഊം ഊം

ഊം.' എന്ന് സുഹ്റാ മൂന്നു പ്രാവശ്യം മൂളുകയും ചെയ്തു. “പിന്നല്ലോ!' അവൻ തുടർന്നു: “പൊൻ മാളിയ

കുന്നിന്റെ മൊകളിലാ

അങ്ങനെ ആയാൽ ഗ്രാമം മുഴുവനും കാണാം. തന്നെയുമല്ല, രണ്ടു നദികൾ ഒന്നായി ചേർന്നു വലിയ ഒരു നദിയായി ഒഴുകിപ്പോ കുന്നതും വളരെ ദൂരം വരെ കാണാം. മജീദും സുഹറായും ഗ്രാമത്തിലെ മറ്റു കുട്ടികളും കൂടി പല തവണ കുന്നിന്റെ മുക ളിൽ കയറി നോക്കിയിട്ടുള്ളതല്ലേ? അവിടെ മജീദ് ഉണ്ടാക്കാൻ പോകുന്ന തങ്കമാളിക അത്ഭുതകരമായിരിക്കും.

'പിന്നെ!' അവൾ ഉത്കണ്ഠയോടെ മജീദിനെ വിളിച്ചു. എന്നിട്ടു സാവേശം ചോദിച്ചു:

“അപ്പൊ പൊന്നു മാളിയേടെ പൊക്കം എത്രാം കാണും?'

ഉയരത്തിനു വല്ല അതിരുമുണ്ടോ? മജീദ് പറഞ്ഞു:

"ഒത്തിരി.

ഒത്തിരി എന്നു പറയുന്നത് എത്രത്തോളമാണെന്ന് സുഹറായ്ക്കു നിശ്ചയമില്ല. അവൾ പൂറിനും നോക്കി. വാഴകൾ, തേങ്ങ് ഒക്കെയുണ്ട്. അവൾ ചോദിച്ചു. 'വാഴോളം?'

“വാഴോളം അവനു രസിച്ചില്ല. വാഴയോളം പൊക്കമുള്ള

മണിമാളിക.

“ഫ!' എന്നു പറഞ്ഞിട്ട് അവൻ സുഹ്റായെ നോക്കി.

അവൾ ചോദിച്ചു 'തെങ്ങോളം?'

അതിനെയും മജീദ് പരിഹസിച്ചതുകൊണ്ട് സുഹ്റാ ആകാശത്തേക്കു മുഖം ഉയർത്തി സംശയാധീനയായി ചോദിച്ചു. 'മാനത്തോളം?' 'അദെ, മജീദ് സമ്മതിച്ചു: “പൊൻമാളിയ മാനത്തോളം

കാണും.

അവൾക്കു പിന്നെയും ഒരു സംശയം; “അതില് ചെറ്ൻ ഒറ്റയ്ക്ക് താമസിക്കാമ്പോണേ?'

“അല്ല! മജീദ് അറബിക്കഥകളെ ഓർത്തുകൊണ്ടു പറഞ്ഞു "ഞാനും ഒരു രാജകുമാരി!

രാജകുമാരി? അങ്ങനെ ഒരുത്തി ആ നാട്ടിലെങ്ങും ഇല്ല.

എങ്കിലും...... ഏതാ ആ പെണ്ണ്? 

ഒരു രഹസ്യമെന്ന മാതിരി മജീദ് പറഞ്ഞു: 'അതുകൊണ്ട് !'

അതു കേട്ടപ്പോൾ സുമയുടെ മുഖത്തെ പ്രകാശം

മാഞ്ഞുപോയി. അവൾക്ക് അരിശവും വ്യസനവും വന്നു. അവൾ ചെടിക്കമ്പുകൾ താഴെയിട്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ പറഞ്ഞു: "രാജകുമാരിനെക്കൊണ്ട് എടുപ്പീര്

മജീദ് ആജ്ഞാപിച്ചു: “എടുത്തോണ്ടു ബാ പെണ്ണി സുഹ്റാ പൊട്ടിക്കുഞ്ഞു

“ഞാനിരണില്ല. ചെറുക്കന്റെ കൂട്ടത്തിൽ രാജകുമാരിനെ ആ നില അത് മജീദിന്റെ മനസ്സിനെ അലിയിച്ചു. അവൻ

അടുത്തു ചെന്ന് അവളുടെ മുമ്പിൽ ഇരുന്നു. 'സുഹ്റയാണ് എൻെറ 
രാ........ജ.........കു.........മാ........രി.......'

അവളുടെ മുഖം തെളിഞ്ഞു: 'പോ ചെറ്ക്കാ' 

"ഉമ്മാണ

അവൾക്കു സന്തോഷമായി. മജീദിനും സുഹറായ്ക്കും കൂടി

ആ പൊൻ മണിമാളികയിൽ ഒരുമിച്ചു താമസിക്കാം. എത്ര രസമാ യിരിക്കും. അവൾ കണ്ണീരോടെ, മന്ദഹാസത്തോടെ, അങ്ങനെ നിന്നു. മജീദ് അവളുടെ നഖം മുറിക്കാൻ ആഞ്ഞു. 'ബിട് ചെറ്ക്കാ.'

ചാറ്റൽമഴയിലൂടെ പൂർണചന്ദ്രൻ പ്രകാശിക്കുന്നതു പോലെ, കണ്ണീരിലൂടെ സുഹ്റാ മന്ദഹസിച്ചു. "എന്നാലും എന്റെ നകം കണ്ടിക്കണ്ട.” അവൾ ചുണ്ടുകൾ

കൂർപ്പിച്ചു: “പിന്നെ ചെറുക്കൻ ബല്ലം പമ്പ ഇനിക്കു പിച്ചണം: 'പിച്ചു. എപ്പയും എപ്പയും പിച്ചും

അവൾ പല്ലു കടിച്ച്, പുരികക്കൊടികൾ ഉയർത്തി ഒന്നു

പിച്ചാൻ ആഞ്ഞു. മജീദ് വിറച്ചു.

ഏതോ ഭയങ്കരമായ തെറ്റിനെ ഓർമപ്പെടുത്തുന്നതു

പോലെ മജീദ് പറഞ്ഞു:

“രാജകുമാരിക്കു പിച്ചാമ്പാടില്ല രാജകുമാരി പിച്ചിപ്പോയെങ്കിൽ അതു കൊടിയ പാപമാ യിരിക്കണം. സംശയത്തോടെ സുഹ്റാ ചോദിച്ചു:         
" ഉമ്മാണ"

മജീദ് സത്യം ചെയ്തു.

"ഉമ്മാണ, പിച്ചാമ്പാടി

അവൾ അമ്പരന്നു നിന്നു. രാജകുമാരിക്കു പിച്ചാൻ പാടില്ലെങ്കിൽ, പിന്നെ നഖങ്ങളുടെ ആവശ്യമെത്തി ഒരു മഹാത്യാഗം ചെയ്യുന്നതുപോലെ രണ്ടു കൈയും നീട്ടി അവൾ സമ്മതം കൊടുത്തു.

“എന്നാ കണ്ടിച്ചു കള" സന്തോഷത്തോടെ മജീദ് വീണ്ടും സുഹ്റായുടെ മുമ്പിൽ

ഇരുന്നു.

പാരപോലെ നീണ്ടു കൂർത്തു നിന്ന നഖങ്ങൾ പത്തും മജീദ് മുറിച്ചു കളഞ്ഞു. മീർ എന്നി. അവർ പോയി തോട്ടം നിർമിച്ചു. മജീദിന്റെ വീട്ടിലെ വിശാലമായ മുറ്റത്തിന്റെ മൂന്ന് അരി കുകളിൽ അവൻ ചെറുകുഴികൾ തോണ്ടി. അതിൽ സുഹ്റാ ഓരോ നാട്ടി മണ്ണിട്ടു വെള്ളം ഒഴിച്ചു. ഒന്ന് ഒരു പിരിയൻ, ഒന്ന് ഒരു മഞ്ഞ, ഒന്ന് ഒരു കോഴിവാലൻ, അങ്ങനെ നിറഞ്ഞു. മൂലയ്ക്ക് കുഴിച്ചുവച്ചത് ഒരു ചെമ്പരത്തിക്കയാണ്. സുഹ്റാ അതു

വയ്ക്കുമ്പോൾ അതിൽ ഒരു ന്ന പൂരി ഉണ്ടായിരുന്നു. ദിവസവും രാവിലെ സുഹറാ മജീദിന്റെ വീട്ടിൽ ചെന്നു

ചെടികൾക്കു വെള്ളം ഒഴിക്കും.

ഒരിക്കൽ കളിയായിട്ട് സുഹറായുടെ ഉമ്മാ ഇഴഞ്ഞ മട്ടിൽ

ചോദിച്ചു.

“എന്തിനാ സുഹറ, വല്ലോരിടേം ചെടിക്കു നീ ചെന്നു ദെവസോം വെള്ളാഴിക്കണത്?'

സുഹറാ പറഞ്ഞു “വല്ലോരിടം അല്ലല്ലോ

അന്നു വൈകീട്ട് സുറയും മജീദും മുത്തു

നിൽക്കുകയായിരുന്നു.

കിളിർത്തു നിന്ന ചെടികളെ

ചൂണ്ടിക്കാണിച്ച് മജീദ് ഉറക്കെ ചോദിച്ചു. 'ഇതൊക്കെ സുഹ്റാടത?'

"അല്ലാണ്ട് പിന്നെ ചെറുക്കൻ താ?

മജീദ് പരിഹാസത്തോടെ ചിരിച്ചു. 'പെണ്ണിന് ഉമ്മിണി കൊതിയൊണ്ട്' അവൾക്കു ദേഷ്യം വരാതിരിക്കുമോ? അവൾ മാന്തി

വേണ്ടത്ര നഖങ്ങൾ ഇല്ലാതിരുന്നതിനാൽ മജീദ് പറഞ്ഞു: 'ഇഞ്ഞീം മാന്ത് ! ഇനിക്കു വല്യ സൊകം !' 

സുഹ്റാ നഖങ്ങൾ നോക്കി പൊട്ടിക്കരഞ്ഞു. “എന്നാ ഞാങ്കിക്കും അവൾ മജീദിന്റെ കൈത്തണ്ടയിൽ കടിക്കാൻ ഭാവിച്ചു.

ഗത്യന്തരമില്ലാതെ മജീദ് ഖുർ ആൻ പിടിച്ചു സത്യം ചെയ്തു 'മുപ്പത് ജൂസൊള്ള മുസ്ഹഫിനാണ് രാജകുമാരിക്കു

കുടിക്കാമ്പോടില്ല!"

സുഹ്റാ കണ്ണീരൊലിപ്പിച്ചുകൊണ്ടു ചോദിച്ചു. 'ആരോം?'

“മന്ദഹാസപൂർവം മജീദ് പറഞ്ഞു: 'ആരോം'
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക