shabd-logo

പന്ത്രണ്ട്

12 September 2023

0 കണ്ടു 0
സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?

ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അരക്കാലിന്റെ കഷണത്തിൽ കണ്ണീരോടെ ചുംബിക്കും. പണ്ട്.... ഓർത്തപ്പോൾ മജീദിനു ചിരി വന്നു. ഉമ്മിണി വല്യ ഒന്ന്.

ആ ചരിത്രങ്ങൾ പറഞ്ഞ് മജീദ് പലരെയും ചിരിപ്പിച്ചിട്ടുണ്ട്. സുഹ്റായും സംഭാഷണവിഷയമാവും. ഹോട്ടലിലെ മറ്റു ജോലിക്കാരെല്ലാം മജീദിന്റെ സുഹൃത്തുക്കളാണ്. കുളിച്ചു വയറു നിറയെ ആഹാരം കഴിച്ച് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മജീദ് അനുഭവങ്ങളും തമാശകളും പറയും. അധികവും തമാശകളാണ്. എല്ലാവരും ചിരിക്കും. എന്നും രാത്രി കിടക്കാൻ നേരത്ത് മജീദ് എന്തെങ്കിലും പറയണം. പറയാൻ ഒരുപാടു വിഷയങ്ങളില്ലേ? മിക്കവരും ഉറങ്ങുന്നതു തന്നെ ചിരിച്ചു കൊണ്ടാണ്. എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ മജീദ് സുഹ്റായോടു വർത്തമാനങ്ങൾ പറയും. ആയിരത്തി അഞ്ഞൂറു മൈൽ അപ്പുറമുള്ള സുഹ്റായെ കാണും. ചുമ കേൾക്കും. ഓരോന്നെല്ലാം പറഞ്ഞ് സുഹ്റായെ ആശ്വസിപ്പിക്കും.

രാവും പകലും.

സുഹ്റാ, ഇപ്പോൾ എങ്ങനെയിരിക്കുന്നു? നെഞ്ചുവേദന യുണ്ടോ?' എന്നിട്ടു കഴുകിയ പിഞ്ഞാണത്തിലേക്കു നോക്കും.
കൈവെള്ളകളിലെ തഴമ്പുകൾ കുതിർന്നു കുതിർന്നു പൊടിഞ്ഞു പോയിരിക്കുന്നു. ശരീരത്തിനു നല്ല ബലം, ഉന്മേഷത്തോടെ എന്തും നോക്കിക്കാണാം. ന്യായമായ അദ്ധ്വാനത്തിൽ നിന്നു കിട്ടുന്നതിന് ലേശം അഭിമാനത്തിനു വകയുണ്ട്. ജീവിതത്തിനു ചില മാറ്റങ്ങൾ ഉണ്ടാവും. മരത്തിന്റെയോ റബ്ബറിന്റെയോ കാലുണ്ട്. പാന്റും ഷൂസുകളും ധരിച്ചാൽ... ഹോട്ടലുടമസ്ഥൻ സൂചിപ്പിക്കുക യുണ്ടായി. മജീദിനോടു സഹതാപമുണ്ട്. ദുഃഖത്തിന്റെ സമുദ്രത്തിൽ ആശ്വാസത്തിന്റെ ദ്വീപു കണ്ടെത്തിയേക്കാം. രാത്രി മറ്റുള്ളവർ ഉറങ്ങിക്കഴിയുമ്പോൾ മജീദ് സുഹ്റായോടു പറയും:

“ഉറങ്ങുറങ്ങൻ സുഹൃത്ത് ഉറങ്ങു! പക്ഷേ, മജീദ് കാണുന്നതു നക്ഷത്രങ്ങൾ നിറഞ്ഞ വിശാലവാനമാണ്. സുഹ്റായെ എന്നു കാണാൻ കഴിയും?

മജീദ് വെളുപ്പിനെ എണീക്കും. ദിനകൃത്യങ്ങൾ കഴിഞ്ഞ് ചായ കുടിച്ചു ജോലി തുടങ്ങും. നഗരം ഒരിക്കലും ഉറങ്ങാത്ത മട്ടാണ്. ഇരമ്പം. അനേകലക്ഷം സ്ത്രീപുരുഷന്മാരുടെയും വാഹനങ്ങളുടെയും ഒരുമിച്ചുള്ള ശബ്ദകോലാഹലങ്ങൾ. അതെല്ലാം ശ്രദ്ധിച്ചുകൊണ്ടാണ് മജീദ് പാത്രങ്ങൾ കഴുകി അടുക്കുന്നത്.

അങ്ങനെയിരിക്കുമ്പോൾ മറെറാരു എഴുത്തും വന്നു
ചേർന്നു 

കൈപ്പട സുഹ്റായുടേതല്ല!

മറ്റ് ആരെയോകൊണ്ട് ഉമ്മാ എഴുതിച്ചിരിക്കയാണ്. അതു വായിച്ചപ്പോൾ നഗരത്തിന്റെ ഇരമ്പൽ പെട്ടെന്നു നിലച്ചുപോയതുപോലെ. നിശ്ശബ്ദത.

"പ്രിയപ്പെട്ട മകൻ മജീദ് വായിച്ചറിയാൻ സ്വന്തം ഉമ്മാ എഴുതുന്നത്.

"മിനിയാന്നു വെളുപ്പിനു നമ്മുടെ സുഹ്റാ മരിച്ചു. അവളുടെ വീട്ടിൽക്കിടന്ന് എന്റെ മടിയിൽ തലവെച്ച്. പള്ളിപ്പറമ്പിൽ അവളുടെ ബാപ്പായുടെ കബറിനരുകിലാണ് സുഹ്റായെ മറവു ചെയ്തിരിക്കുന്നത്.

“ഞങ്ങൾക്കൊക്കെയും ഉണ്ടായിരുന്ന തുണയും സഹായവും അങ്ങനെ പോയി. ഇനി അല്ലാഹ് വിനെക്കഴിഞ്ഞാൽ നീയാണുള്ളത്.

“മകനേ, കഴിഞ്ഞ മാസം 30-ാം തീയതി നമ്മുടെ വീടും പുരയിടവും കടക്കാർ നടത്തിച്ചെടുത്തു. ഉടനെ ഇറങ്ങി മാറിക്കൊടുക്കണമെന്നാണ് ഇവർ പറയുന്നത്. പെൺപിള്ളേരെ രണ്ടിനേയും സുഖക്കേടായിക്കിടക്കുന്ന ബാപ്പായേയും കൊണ്ടു ഞാൻ എവിടെപ്പോകും?

“മകനേ, ഞാൻ ഉറങ്ങീട്ട് വളരെ നാളായി. നിന്റെ പെങ്ങന്മാരുടെ പ്രായക്കാരൊക്കെ മൂന്നും നാലും പെറ്റു. എന്തെങ്കിലും പോക്കണടു വന്നുപോയാൽ മകന ഇവിടെയുള്ള മുസ്ലീങ്ങൾ കണ്ണിൽ ചോരയില്ലാത്തവരാണ്. ഞാനും ബാപ്പായും സാദ്ധ്യപ്പെട്ടു പറഞ്ഞിട്ടും ഉടനെ ഇറങ്ങി മാറാനാണു പറയുന്നത്.

"നമ്മുടെ ജാതിയിൽപ്പെട്ട നല്ലവരായ പണക്കാരുണ്ടല്ലോ അവിടെ. അവരോടു പറഞ്ഞാൽ ഒരു നിവർത്തിമാർഗം ഉണ്ടാക്കിത്തരാതിരിക്കയില്ല. നാണിക്കാതെ നീ ചെന്ന് അവരോട് എല്ലാം തുറന്നു പറയണം.

“എന്റെ പൊന്നുമകനേ, സുഹ്റാ ഉണ്ടായിരുന്നപ്പോൾ എനിക്കൊരാശ്വാസമായിരുന്നു. ഇവിടത്തെ വിഷമങ്ങളൊന്നും അറിയിച്ചു നിന്നെ വ്യസനിപ്പിക്കരുതെന്ന് സുഹ്റാ പറഞ്ഞു. അതാണ് ഇതുവരെ കത്തയയ്ക്കാതിരുന്നത്. രണ്ടു മാസമായിട്ടു സുഖക്കേടായി സുഹ്റാ കിടപ്പിലായിരുന്നു. ചികിത്സിക്കാൻ ആരും ഉണ്ടായിരുന്നില്ല. മരിക്കുന്നതിനു മുമ്പു നിന്റെ പേരു പറഞ്ഞു. നീ വന്നോ വന്നോ എന്നു പല തവണ ചോദിച്ചു.

'എല്ലാം അല്ലാഹ് വിന്റെ വിധി! മജീദ് കുറേ സമയം തരിച്ചിരുന്നു. എല്ലാം നിശ്ശബ്ദമായതുപോലെ.
പ്രപഞ്ചം ശൂന്യം.

ഇല്ല.... പ്രപഞ്ചത്തിന് ഒന്നും സംഭവിച്ചിട്ടില്ല. നഗരം ഇരമ്പുന്നു. സൂര്യൻ പ്രകാശിക്കുന്നുണ്ട്. കാറ്റു വീശുന്നു. ഉള്ളിൽ നിന്നു രോമകൂപങ്ങൾ വഴി പൊന്തിയ തണുത്ത ആവിയിൽ മജീദ് കുളിച്ചുപോയി എന്നുമാത്രം. എല്ലാം അനാഥമായി. ജീവിതത്തിന് അർത്ഥമില്ലാതായിപ്പോയോ? പ്രപഞ്ചങ്ങളുടെ കരുണാമയനായ സ്രഷ്ടാവ

മജീദ് വീണ്ടും പാത്രങ്ങൾ കഴുകി ശ്രദ്ധയോടെ അടുക്കി ത്തുടങ്ങി. മാതാപിതാക്കളും സഹോദരികളും എവിടെപ്പോകും? ആരു സഹായിക്കും? അല്ലാഹുവേ! കാരുണ്യത്തിന്റെ ക നീളുമോ?

സുഹ്റാ

ഓർമകൾ... വാക്കുകൾ... പ്രവൃത്തികൾ. മുഖഭാവങ്ങൾ... ചിത്രങ്ങൾ. മനസ്സിലൂടെ എന്തെല്ലാമാണു പാഞ്ഞുവരുന്നത്. മരിക്കുന്നതിനു മുമ്പ് മജീദ് വന്നോ വന്നോ എന്നു ചോദിച്ചു. ഓർമകൾ.

ഒടുവിലത്തെ ഓർമ അന്ന് മജീദ് യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങുകയായി രുന്നു. സുഹ്റാ എന്തോ പറയുവാൻ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുമ്പ് ബസ്സിന്റെ ഹോൺ തുരുതുരാ ശബ്ദിച്ചു... ഉമ്മാ കയറിവന്നു. മജീദ് മുററത്തേക്കിറങ്ങി, പൂന്തോട്ടത്തിലൂടെ പടിയിറങ്ങി...ഒന്നു തിരിഞ്ഞുനോക്കി.

പടിഞ്ഞാറേ ചക്രവാളത്തിൽ തങ്കമേഘങ്ങൾ, ഇളം മഞ്ഞവെയിലിൽ മുങ്ങിയ വൃക്ഷങ്ങളും വീടും മുറവും പൂന്തോട്ടവും.

സഹോദരികൾ രണ്ടും മുഖം വെളിയിലേക്കു കാണിച്ചു കൊണ്ട് വാതിൽമറവിൽ. ബാപ്പാ ഭിത്തി ചാരി വരാന്തയിൽ. ഉമ്മാ മുറ്റത്ത് 

നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയിൽ പിടിച്ചുകൊണ്ട് പൂന്തോട്ടത്തിൽ സുഹ്റാ

പറയാൻ

അപ്പോഴും

അവളുടെ

തുടങ്ങിയത് മനസ്സിലുണ്ടായിരുന്നിരിക്കണം.

എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാൻ തുടങ്ങിയത്?
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക