shabd-logo
Shabd Book - Shabd.in

മൊഹബത്

സുഭാഷ് തച്ചോട്

0 ഭാഗം
0 വ്യക്തിലൈബ്രറിയിലേക്ക് ചേർത്തു
0 വായനക്കാർ
സൌജന്യ

          വിവാഹ ഓഡിറ്റോറിയത്തിൽ, കതിർമണ്ഡപത്തിൽ വെച്ചു വരൻ വധുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോഴും അവന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല. പുതുപെണ്ണിന്റെ കൂട്ടുകാരികളുടെ കൂട്ടത്തിൽ നിൽക്കുന്നവരിൽ ഒരാളുടെ നേരെയായിരുന്നു.    വെളുത്തു നീണ്ട കൈവിരലുകളിൽ നിറയെ മൈലാഞ്ചി അണിഞ്ഞ, ബുർഖ ധരിച്ച അവളിൽ മാത്രം. ബുർഖയ്ക്കിടയിലൂടെ കാണുന്ന, വിടർന്ന കണ്ണുകൾ ഇടയ്ക്കിടെ അവനിലേക്കുമെത്തുന്നത് പോലെ അവനു  തോന്നി. ആ കണ്ണുകൾ അവനെ നോക്കി ചിരിക്കുന്നത് പോലെയും. ആ മുഖമൊന്നു കാണുവാൻ അവൻ വല്ലാതെ കൊതിച്ചു.     "ടാ ഇയ്യ് എന്ത് നോക്കിയിരിക്കുവാ? ഫുഡ്‌ അടിക്കണ്ടേ? ആളൊള് പോയി തുടങ്ങി. ഇയ്യ് വാ "     സുഹൃത്തിന്റെ ചോദ്യമൊന്നും അവൻ കേട്ടില്ല.    " ടാ അമീനെ... "    അമീൻ ഞെട്ടി അവനെ നോക്കി.   " ഫുഡ്‌ അടിക്കണ്ടേ? ആളൊള് കേറിതുടങ്ങി. "    "മ്മക്ക് അടുത്ത പന്തിക്ക് കേറാടാ."    " ഏത് കല്യാണത്തിന് പോയാലും ആദ്യ പന്തിക്ക് ഇടിച്ചിട്ട് കേറുന്ന ഇയ്യാണോ ഇത് പറേണത്? ന്റെ പടച്ചോനെ മ്മളിതെന്താണ് കാണണത്? ഇയ്യ് ആരെയാണ് വായ്‌നോക്കണത്? "    " ആ കാണണ മൊഞ്ചത്തിയെ കണ്ടോ? ഓളെ. എന്ത് മൊഞ്ചാണ് ഓൾക്ക് അല്ലേ ഷമീറെ? "   അമീൻ ബുർഖ ധരിച്ചവളുടെ നേർക്ക് മിഴികൾ പായിച്ചു കൊണ്ട് ചോദിച്ചു. ഷമീർ അവളെ നോക്കി. പിന്നെ അമീനെയും.    " ഓളുടെ മോറ് കാണാതെ അനക്കെങ്ങനെ തെരിയും ഓള് മൊഞ്ചത്യാന്ന്? "   " ഇയ്യ് ഓളുടെ ആ കൈ കണ്ടോ? എന്ത് ഭംഗിയാ കാണാൻ. അപ്പൊ ഓളുടെ മോറും നല്ല ഭംഗിയാവും."    " അപ്പൊ ഇതിനാണല്ലേ ഇയ്യ് മുമ്പില് തന്നെ കുറ്റിയടിച്ചിരുന്നത്? എനക്ക് തോന്നണില്ല ഓള് മൊഞ്ചത്യാന്ന്. ചെലപ്പോ കണ്ണ് മാത്രേ ഭംഗിയുണ്ടാവൂ. പല്ലൊക്കെ മാമുകോയനെ കൂട്ട് ഉന്തിട്ടായിരിക്കും. അതാവും ഓള് ബുർഖ ഇട്ടേക്കണത്. "    അമീൻ ദേഷ്യത്തിൽ ഷമീറിനെ നോക്കി.    " അന്റെ ആമിന മാത്രല്ലേ ലോകത്ത് മൊഞ്ചത്യായിട്ട് ഉള്ളു. "    " ന്റെ ആമി എനക്ക് മൊഞ്ചത്തി തന്ന്യാ മോനെ. "   " ഇയ്യ് പോ ഷമീറെ. ഞാൻ ന്തായാലും ഓളുടെ മോറ് കണ്ടിട്ടേ ഈടെന്ന് വരൂ. "    " ഇയ്യ് എങ്ങനെ കാണുംന്ന പറേണത്? ഓള് ആ തുണി മാറ്റണ്ടേ മോറ് കാണാൻ? "    " ഫോട്ടോ എടുക്കാൻ നിക്കുമ്പോ എന്തായാലും മോറ് കാട്ടൂലെ? അപ്പൊ കാണാം. ന്താവും ഓളുടെ പേര്? "   " പേര് എനക്കെങ്ങനെ തെരിയും? ഇയ്യ് പോയി ചോയിക്ക്. "    അതിനു മറുപടി പറയാതെ അമീൻ അവനെ തുറിച്ചു നോക്കിയതേയുള്ളു.    " പത്തിരുപത്തിയഞ്ച് വയസായി. പറഞ്ഞിട്ടെന്താ കാര്യം. ഒ 

0.0(0)

സുഭാഷ് തച്ചോട് എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

ഭാഗങ്ങൾ

no articles);
ലേഖനമൊന്നും കണ്ടെത്തിയില്ല
---

ഒരു പുസ്തകം വായിക്കുക