shabd-logo

പത്ത്

12 September 2023

0 കണ്ടു 0
സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീകൾ അത്ഭുതപ്പെടും.

"സുഹ്റാ വന്നേലും നന്നായിട്ടൊണ്ട്. ഇനിപ്പ് അങ്ങോട്ടു

ചെന്നാ കെട്ടിയോൻ ആളറിയേല കെട്ടിയവൻ

അവൾ എപ്പോഴും മജീദിന്റെ വീട്ടിലാണ്. ചെടികൾക്കു

വെള്ളം ഒഴിക്കുന്ന കാര്യത്തിൽ അവളും ശ്രദ്ധിച്ചു വന്നു. മജീദിന്റെ സഹോദരികൾ പറയും.

“ഈ ചെടികളൊക്കെ വളർത്തിയതു

ഞങ്ങളു

വൊഴിച്ചാ

സുഹ്റാ ആ ചെമ്പരത്തിയെപ്പറ്റി ചോദിക്കും. 'ഇതോ?' "ഇതു പണ്ടുമുതൽക്കേ ഇവിടെ ഉണ്ടായിരുന്നതല്ലേ?”

സുഹ്റാ അതിനെ എതിർക്കുകയില്ല. പണ്ടു മുതൽക്ക

എല്ലാം ഉണ്ടായിരുന്നതാണല്ലോ! പണ്ട്. ഒരു ദിവസം മജീദ് അവളോടു ചോദിച്ചു: “സുഹ്റാ ഇനി എന്നു പോകും?'

അവൾക്കു മനസ്സിലായില്ല. അവൾ അത്ഭുതത്തോടെ ചോദിച്ചു. "എവിടെ?

“ഭർത്താവിന്റെ വീട്ടിലേക്ക്.

"ഓ! അവളുടെ മുഖം ചെറുതായി. അദ്ദേഹം എന്നെ അല്ല

വിവാഹം ചെയ്തത്.

'പിന്നെ?'

അവൾ പറഞ്ഞു:

“ഞാൻ കൊണ്ടുന്ന സ്വർണപ്പണ്ടങ്ങളെയും എനിക്കുള്ള

ഓഹരിയെയും. അതിൽ സ്വർണ ഉരുപ്പടികളൊക്കെ അദ്ദേഹം വിറ്റുതിന്നു. ഇനിയുള്ളത് ഓഹരിയാണ്. അതു കിട്ടാൻ വഴിയില്ലെന്ന് അദ്ദേഹത്തിനുതന്നെ അറിയാം.

കുറേക്കഴിഞ്ഞു വളരെ പതുക്കെ “പിന്നെ എന്നെ കാണുന്നതും മറ്റും നാട്ടിലുള്ളവർക്കൊക്കെ വിരോധമാണെങ്കിൽ ------ഞാൻ പൊയ്ക്കൊള്ളാം!. “അങ്ങനെ ഒരു പൊതുജനാഭിപ്രായം ഉണ്ടോ?

ഉണ്ടെന്നാണു തോന്നുന്നത്. അവൾ ഒരു റോസാപ്പൂവ് ഇറുത്തു മണത്തിട്ടു മൂടിക്കെട്ടിൽ തിരുകി. മജീദ് പറഞ്ഞു:

"ആ ചെമ്പരത്തിപ്പൂവായിരുന്നു കൂടുതൽ യോജിപ്പ്

അതു കേട്ട് സുഹാ ചിരിച്ചു. എങ്കിലും അവളുടെ മുഖത്തു

വിഷാദഭാവം വന്നു.

'ഈ ചെമ്പരത്തി ഓർമയുണ്ടോ?' കുറേക്കഴിഞ്ഞ് അവൾ ചോദിച്ചു. മജീജ് പറഞ്ഞു: "കേട്ടിട്ടുണ്ട്.

"എങ്കിൽ ഉമ്മിണി വല്യ ഒന്നിനെപ്പറ്റിയും കേട്ടു കാണുമല്ലോ!" “വി. രാജകുമാരി പറഞ്ഞു കേട്ടിട്ടുണ്ട്!

ഉമ്മിണി വല്യ ഒന്ന്.

അവർ വളരെ അടുത്തുവെങ്കിലും മജീദിന്റെ ജീവിതത്തിലെ കുറെ വർഷങ്ങളെപ്പറ്റി അവൾ ഒന്നും അറിയുക യുണ്ടായില്ല. ആ രഹസ്യങ്ങളിലേക്ക് അവൾക്കു ചുഴിഞ്ഞിറങ്ങണം. എല്ലാം അറിയണം. പരിചിതരായ ഓരോ സ്ത്രീ പുരുഷന്മാരെ പ്പറ്റിയും. സ്ത്രീകളുടെ കാര്യം വരുമ്പോൾ സു ചോദിക്കും. അവൾക്ക് എത്ര വയസ്സുണ്ട് നിറമെന്താണ് സുന്ദരിയാണോ? അവളെപ്പറ്റി കൂടെക്കൂടെ ഓർക്കാറുണ്ടോ?'

മജീദ് എല്ലാറ്റിനും സമാധാനം പറയും. എന്നാലും അവൾക്കു തൃപ്തിയാകുകയില്ല. മജീദ് ഇനിയും പറയാത്തതായിട്ടു ചിലതില്ലേ?

'എന്നോട് എന്നോടു സത്യമേ പറയാവൂ. കേട്ടോ

മജീദ് ചിരിച്ചുകൊണ്ടു പറയും

“എന്തൊരു പെണ്ണ്" " ചെറ്ക്കാ!" അവൾ പുരികക്കൊടികൾ വളയ്ക്കും. എന്നിട്ടു നുള്ളാൻ ആയും. തുടർന്നു മന്ദഹസിക്കും. വെളുത്തു ഭംഗിയുള്ള ചെറിയ പല്ലുകളുടെ ഇടയ്ക്കുള്ള ആ കറുത്ത വിടവ്, തേഞ്ഞുപോയ കൈനഖങ്ങൾ, നുള്ളാൻ മുതിരുന്ന ആ പഴയ ഭാവം - മജീദിന്റെ ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന നേരിയ തൊലിയിൽ അരമുള്ള സാധനംകൊണ്ടു ശക്തിയായി ഉരയ്ക്കുന്നതുപോലെ...

“ഈ മജീദും സുഹായും തമ്മിലെന്താണ്?

അയൽപക്കക്കാർക്ക് അറിയണം!

'ആ പെണ്ണെന്താ കെട്ടിയോന്റെ വീട്ടിപ്പോകാത്തത്?

അന്നാലും ഇതൊക്കെ പടച്ചോനു നെരക്കുവോ?' മജീദും സുഹറായും തമ്മിൽ സംസാരിക്കുന്നതു സദാചാരവിരുദ്ധം. ആകാശം ഇടിഞ്ഞുവീണുപോകയില്ലേ? 'വട കെട്ടിയോൻ ഒന്നു മായിച്ചെങ്കിലെന്താ ഒരിക്കത്തല്ലിയപ്പ പ പോയാരിക്കും. അന്നാലും കെട്ടിയോനല്ലേ?' "സുഹ്റാ മജീദി ഒരു ദിവസം പറഞ്ഞു അയൽപക്കക്കാർ എന്തൊക്കെയോ പറയുന്നുണ്ട്.

അവൾ ചോദിച്ചു:

“അതിന്?

“ഒന്നുമില്ല; സുഹ്റാ സൂക്ഷിക്കണം. സ്ത്രീയാണ്; പേരിനു

കളങ്കം പറ്റാതെ 'ഓ, കളങ്കം പറ്റട്ടെ! എന്റെ ആത്മാവിനുകൂടി കുളം പട്ട - മറ്റെങ്ങുന്നുമല്ലല്ലോ?'

അവളുടെ കണ്ണുകൾ

എന്തെങ്കിലും പറയണമെന്നു തോന്നി.

നിറഞ്ഞു. മജീദിന് ഉടനെ എന്തെങ്കിലും പറയണമെന്ന് തോന്നി. സുഹ്റയെ സംബന്ധിച്ചുള്ള അവസാന തീർപ്പാണ്. പക്ഷേ, എങ്ങനെ പറയും? സുഹ് റയ്ക്കു കൊടുക്കുവാൻ വല്ലതുമുണ്ടോ?... വീടില്ല; സമ്പത്തില്ല. എങ്കിലും ആരോഗ്യമുണ്ട്.

മജീദ് പറഞ്ഞു: 'സുഹ്റാ ഇനി ഭർത്താവിന്റെ വീട്ടിൽ പോകേണ്ട.

"ഇല്ല.

മജീദ് ഉമ്മായോടു വിവരം പറഞ്ഞു. വളരെ സമയത്തേക്ക്

അവർ മറുപടി ഒന്നും പറഞ്ഞില്ല. എങ്കിലും ഒടുവിൽ ഉമ്മാ അറിയിച്ചു. മജീദ് സുഹറായെ വിവാഹം ചെയ്യുന്നതു നല്ലതാണ്.

പക്ഷേ, മജീദിന്റെ രണ്ടു സഹോദരികൾ പ്രായമായിരിക്കുന്നില്ലേ? "ഞമ്മക്കു വക ഒന്നും ഇല്ലാതായി. എങ്കിലും മാനോം മരിയാം നോക്കണ്ടേ? എന്റെ മോൻ എവിടേങ്കിലും പോയി പൊന്നും ആളും ഒണ്ടാക്കണം, സിറീതനം കൊടുക്കാനുള്ള വകേ... ഈ പെമ്പുള്ളേരു രണ്ടിനം വാരിക്കും പിടിച്ചുകൊടുത്തിട്ട് എന്റെ മോനും കെട്ടാം.

ആളുണ്ടാക്കിയാൽ പോരാ, പൊന്നും സ്ത്രീധനം കൊടുക്കുവാനുള്ള വകയും കൂടി ഉണ്ടാക്കണം. മജീദ് ചോദിച്ചു.

“സ്ത്രീധനം കൊടുക്കാതെ ആരും വിവാഹം ചെയ്യുകയില്ലേ?' "ആരു ചെയ്യാനാ മോനേ? അല്ലേപ്പിന്നെ വല്ല ചൊട്ടു കാരനോ, മാർക്കം കൂടിയോനോ ഒണ്ടാകും. ഞമ്മക്ക് അദ് മതിയോ?... കാതിലും കയിഞ്ഞലും അരേലുമെങ്കിലും പൊന്നിട്ടു കൊടുക്കണം.

മജീദിന്റെ സഹോദരികളുടെ നാലു കാതുകളിലും കൂടി

നാല്പത്തിരണ്ടു തുളകളുണ്ട്. അതൊക്കെ എന്തിനു കുത്തിത്തുളച്ച് കഴുത്തിലും അരയിലും ഒന്നും സ്വർണം ഇട്ടില്ലെങ്കിൽ സ്ത്രീധനയേർപ്പാടുതന്നെ ഇല്ലായിരുന്നുവെങ്കിൽ “ഉമ്മാ, ഈ കാതുകുത്തും മാറും ഇല്ലായിരുന്നെങ്കിൽ നമ്മുടെ സമുദായത്തിനുമാത്രം എന്തിനാണ് ഈ വൃത്തികെട്ട ഏർപ്പാടുകൾ വൃത്തികെട്ട വസ്ത്രധാരണവും വൃത്തികെട്ട ആഭരണങ്ങളും...!

ഉമ്മായും ബാപ്പായും ഒന്നും മിണ്ടിയില്ല. തുടർന്ന് മജീദ് ചോദിച്ചുമില്ല. എന്തിന് അവരെ കുറ്റപ്പെടുത്തുന്നു? ആ തലമുറയുടെ ആചാരമര്യാദയനുസരിച്ച് അവരതു ചെയ്യും ആവശ്യമോ അനാവശ്യമോ എന്ന് അവരാരും ചിന്തിച്ചു നോക്കിയില്ല. പഴയ ആചാരങ്ങളിൽ നിന്ന് അണുപോലും വ്യത്യാസം വരുത്തുക അതു വിഷമമാണ്. എന്നാൽ അതിനു വേണ്ട ചുറ്റുപാടുകൾ എവിടെ?

മജീദിനു രാത്രി ഉറക്കമില്ലെന്നായി. ചിന്തയാണ് എപ്പോഴും. സഹോദരികളെ ആർക്കെങ്കിലും വിവാഹം ചെയ്തുകൊടുക്കണം... യൗവനത്തിന്റെ തീക്ഷ്ണതയിലാണവർ. ആശയും ആഗ്രഹ ങ്ങളും ഉണ്ട്. ഉടുക്കാൻ വസ്ത്രങ്ങളില്ല; ആഹാരത്തിനും... ബലഹീനങ്ങളായ ചില നിമിഷങ്ങളുണ്ടല്ലോ! അപഥത്തിലേ ക്കെങ്ങാൻ ഒരടി വെച്ചുപോയാൽ

മജീദ് അസ്വസ്ഥനായിത്തീർന്നു. എന്തൊക്കെയോ ചെയ്താൽ കൊള്ളാമെന്നുണ്ട്. വീടിന്റെ കടം തീർക്കണം. സഹോദരികളെ വിവാഹം ചെയ്തുകൊടുക്കണം. മാതാപിതാക്കൾക്കു സന്തോഷം ഉളവാക്കുന്ന സംഗതികൾ ചെയ്യണം. അവർ വൃദ്ധരാണ്. മരണം ഏതു നിമിഷത്തിൽ എന്നറിഞ്ഞില്ല. അവരുടെ ജീവിതം സുഖകരമാക്കിത്തീർക്കണം.

സുഹ്റായെ വിവാഹം ചെയ്യണം. പിന്നെ അവളുടെ സഹോദരിമാരുണ്ട്. മാതാവുണ്ട്. അവർക്കും എന്തെങ്കിലും ചെയ്യണം. പക്ഷേ, എന്താണു ചെയ്യുക? എല്ലാറ്റിനും പണം വേണം. എന്തെങ്കിലും ഒന്നു തുടങ്ങിയാൽ തുടർന്നു പ്രവർത്തിക്കുവാൻ കഴിയും. എന്നാൽ, ഒന്നു തുടങ്ങുവാനാണു വിഷമം. കൈയിൽ കാശില്ലാതെയും സഹായത്തിന് ആരെങ്കിലും ഇല്ലാതെയും ഈ ലോകത്തിൽ ആരും ഒന്നും ചെയ്തിട്ടില്ലേ? ചിന്തയാണ്. എന്തു ചെയും?. ഒരു ദിവസം ഉമ്മാ ഒരറിവു പറഞ്ഞുകൊടുത്തു. ദൂരെയുള്ള പട്ടണങ്ങളിൽ ഉദാരശീലന്മാരായ മുസ്ലീം ധനികന്മാരുണ്ട്. അവർ സമുദായത്തിന്റെ ഉൽക്കർഷത്തിനു വേണ്ടി പലതും ചെയ്യുന്നു. അശരണരായ യുവതികളെ വിവാഹം ചെയ്യു കൊടുക്കുക. ജോലിയില്ലാത്തവർക്കു ജോലി ഉണ്ടാക്കിക്കൊടുക്കുക, സൗജന്യവിദ്യാഭ്യാസം നൽകുന്നതിന് സ്കൂളുകൾ ഏർപ്പെടുത്തുക; അഗതികളെയും അംഗീ വന്നവരെയും സംരക്ഷിക്കുന്നതിന് ആതുരാലയങ്ങൾ സ്ഥാപിക്കുക - അങ്ങനെ പലതും അവർ ചെയ്യുന്നതായി ഉമ്മാ പറഞ്ഞു.

“മോനേ, ഞമ്മടെ കാര്യം അവരറിഞ്ഞാ മതി. ബാക്കിയൊക്കെ അവരു ചെയ്യും. ഇനിക്കു നല്ല തീർച്ചേണ്ട്; ആ പക്കീറൻ എല്ലാം പറഞ്ഞ്

നാടു ചുറ്റുന്ന ഏതോ ഒരു മുസ്ലീം യാചകൻ പറഞ്ഞു കൊടുത്തിരിക്കുന്നു. മറുനാട്ടിലുള്ള മുസ്ലീം ധനികരാക്കെ വളരെ ഉദാരശീലരാണ്. ഉമ്മായ്ക്കതിൽ പരിപൂർണവിശ്വാസമുണ്ട്. ആയകാലത്ത് ഉമ്മ പലർക്കും സഹായം ചെയ്തു. കഴിവിൽ കവിഞ്ഞുതന്നെ ബാപ്പായും. ഇല്ലാത്ത കഷ്ടപ്പാടുകൾ പറഞ്ഞ് രണ്ടുപേരെയും പലരും പലപ്പോഴായി പറ്റിച്ചിട്ടുമുണ്ട്. ഉമ്മാ അതു

മനസ്സിലാക്കീട്ടില്ല. കളവു പറയുന്നവരും സത്യം പറയുന്നവരു മുണ്ടല്ലോ. സഹായം അഭ്യർത്ഥിക്കുമ്പോൾ മജീദിനെ അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലോ? ആരെയും ആശ്രയിക്കാതെ പണം സമ്പാദിക്കാൻ എന്തു

വഴി മജീദ് തല പുകഞ്ഞ് ആലോചിച്ചു. എന്തു തൊഴിൽ ചെയ്യും. കിട്ടിയിടത്തോളം വിദ്യാഭ്യാസവും ലോകപരിചയവും

കൊണ്ട് ആശങ്കയോടെ മജീദ് യാത്രയ്ക്കൊരുങ്ങി. ഉണ്ടായിരുന്ന ഉണ്ടണ്ടികൾ വിറ്റ് ബാപ്പാ കാശുണ്ടാക്കിക്കൊണ്ടുവന്നു.

കൊടുത്തു.

“ഞാൻ പോയിട്ടു വേഗം വരാം.' മജീദ് സുഹ്റായോടു

വിവരമല്ലാം പറഞ്ഞു: “ഞാൻ എല്ലാവരെയും സുഹ് റായ ഭരമേല്പിക്കുന്നു. “വരുന്നതുവരെ ഞാൻ സൂക്ഷിച്ചുകൊള്ളാം.

സുഹ്റാ മേ

മജീദ് ദൃഢമായ ഒരുദ്ദേശ്യത്തോടെ ഇറങ്ങിത്തിരിച്ചു. ഒരു സായാഹ്നത്തിൽ, പടിഞ്ഞാറെ ചക്രവാളപരിധിയിൽ

തങ്കമേഘങ്ങൾ പ്രകാശിക്കുന്നുണ്ടായിരുന്നു. മജീദിന്റെ പെട്ടിയും കിടക്കയും എടുത്തുകൊണ്ട് ഒരു പയ്യൻ ബസ്റാൻഡിലേക്കു പോയി. മീറ്റ് എല്ലാവരോടും

യാത്ര പറഞ്ഞു.

ബാപ്പാ അറിയിച്ചു.

“എന്റെ കണ്ണറിയാമല വെള്ളത്തിന്റെ ഒരു കണ്ണാടി മേടിച്ചോണ്ടു വരുവോ? ഇല്ലാ

"കൊണ്ടുവരാം' എന്നു പറഞ്ഞ് സീർ മുറിയിലേക്കു ചെന്നു. നിറഞ്ഞ നയനങ്ങളോടെ സുഹ്റാ ജനാലയുടെ അടുത്ത് കണ്ഠയോടെ നില്പുണ്ടായിരുന്നു. 'ഒന്നു പറയട്ടെ!' അവൾ പറഞ്ഞു. മജീദ് മന്ദഹസിച്ചു. "പറയൂ രാജകുമാരി , പറയൂ"

"പിന്നെ

അവൾക്ക് അതു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആ സമയത്ത് ബസ്സിന്റെ ഹോൺ തുരുതുരെ കേട്ടു. ഉമ്മാ മുറി വാതിൽക്കൽ വന്നു.

“മോനേ, വേഗം ചെല്ല്, ബണ്ടി പോകും!

മജീദ് ഇറങ്ങാൻ ഭാവിച്ചു. സുഹറയുടെ കണ്ണുകൾ

നിറഞ്ഞൊഴുകി.

മജീദ് ചോദിച്ചു: “ഞാൻ പോയി വരട്ടെ?

അവൾ ശിരസ്സു കുനിച്ച് അനുമതി കൊടുത്തു. അജ്ഞാതമായ ഭാവിയിലേക്ക് മജീദ് ഇറങ്ങി.

പടിക്കൽ ചേന്നു തിരിഞ്ഞുനോക്കിയപ്പോൾ കണ്ട് സുഹ്റായുടെയും വീടിന്റെയും ചിത്രം ഹൃദയത്തിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒന്നായിരുന്നു. ആഗ്രഹങ്ങൾ, കടമകൾ മജീദിനെ ധീരതയോടെ മുന്നോട്ടു

നയിച്ചു.
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക