shabd-logo

അഞ്ച്

6 September 2023

1 കണ്ടു 1
സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമായി മരണം കണ്ടു. സുഹ്റായുടെ ബാപ്പ മരിച്ചു.

അതോടെ അവളും അവളുടെ രണ്ട് ഇളയ സഹോദരിമാരും ഉമ്മായും നിരാശയായി. എല്ലാം കൂടി അവർക്കുണ്ടായിരുന്നൽ ഒരു മുറി പുരയിടവും ചെറിയ ഒരു വീടുമാണ്. അടയ്ക്കാക്കച്ചവടം മൂലം കിട്ടിയിരുന്ന ലാഭം കൊണ്ടാണ് അവളുടെ ബാപ്പ ആ കുടുംബം പുലർത്തിയിരുന്നത്. വെളുത്ത തൊപ്പിയും ചെമ്മണ്ണു പുരണ്ട മുഷിഞ്ഞ മുണ്ടും, അതുപോലത്തെ തോർത്തുമാണ്. അദ്ദേഹം ധരിക്കുക. കറുത്ത താടിയുള്ള വെളുത്ത വട്ടമുഖത്തെ കറുത്ത മിഴികൾ പുഞ്ചിരിതൂകുന്നവയായിരുന്നു. മുന്നോട്ട് അല്പം വളവോടെ, മടക്കിയ ചാക്ക് കക്ഷത്തിൽ വെച്ച്, അദ്ദേഹം നടക്കും. നാട്ടിലുള്ള വീടുകളിൽ നിന്ന അടയ്ക്കു വാങ്ങിച്ച് ചാക്കിൽ നിറച്ചു കെട്ടി തന്നത്താൻ ചുമന്നുകൊണ്ടുപോയി പട്ടണത്തിൽ വിൽക്കും. വലിയ സംഭാഷണപ്രിയനാണ്. കണ്ടിട്ടുള്ള രാജ്യങ്ങളിലെ വിശേഷങ്ങളൊക്കെ മജീദിനോടു പറയും. വെളിയിലാണ് യഥാർഥ മുസൽമാന്മാരുള്ളത്. ആ ഗ്രാമത്തിലുള്ളവരോ, അന്ധ വിശ്വാസികൾ ഹൃദയകാഠിന്യമുള്ളവരും. നല്ലവരെ കാണണമെങ്കിൽ വെളിയിൽ പോകണം.

"ഇവിടോര് കരുതണത് ഇവര് മാത്രമാ ശെരിയായ

ഇസ്ളാമിങ്ങ്, അറിവില്ലാത്തതിന്റെറ ദൂഷ്യം. പടച്ചോൻ ബേണ്ട വെച്ചു നിങ്ങളൊക്കെ പടിച്ചു വലുതായി വരമ്പ് ഈ

സീതിയൊക്കെ പോകും. സുഹ്റായെ വലിയ പരീക്ഷകൾ പാസ്സാക്കണമെന്നുള്ള

തായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.

“പിന്നെ അദ്ദേഹം പറയും: 'അവളു ബല്യ ഉദ്യോഗം ബരിക്കുന്ന ഞമ്മളേക്കെ മറക്കും. അതെന്റെ ബാപ്പാ ആണെന്നു പറയാൻ അവക്കു ബല്യ നാണായിരിക്കും.

“അതു ശരിയാണ്. മജീദ് കള്ളനോട്ടത്തോടെ പറയും: "സുഹ്റാ വലിയ അന്തസ്സുകാരിയാ

അപ്പോൾ സുഹ്റ വാതിലിന്റെ മറവിൽ നിന്നുകൊണ്ട് കണ്ണുകൾ മിഴിച്ച്, പല്ലുകൾ ഞെരിച്ച്, അല്പം രൂക്ഷ പ്രദർശിപ്പിച്ചിട്ടു നിറമുണ്ടാക്കാതെ പറയും.

"ഉമ്മിണി വല്യ ഒന്ന്

അതുപോലുള്ള സന്ദർഭങ്ങളിൽ മജീദ് അവളെ ശിക്ഷിക്കും

അതൊരു പ്രത്യേക തരത്തിലാണ്. അവന്റെ പക്കൽ

എപ്പോഴുമുള്ള റബർ തൊലിയിൽ മടിയിൽ നിന്ന് ഒരു ചെറിയ ഉരുളൻ കല്ലെടുത്തു വച്ച് സുഹ്റായുടെ കണങ്കാൽ നോക്കി പതുക്കെ ഒന്നു വലിച്ചു വിടും ഉന്നം പിഴയ്ക്കാറില്ല. കണങ്കാലിൽ കൊണ്ടു കഴിയുമ്പോൾ അവൻ പറയും: ആ കതകിൽ പറ്റിയിരുന്ന ചുണ്ണാമ്പിൽത്തന്നെ ഞാൻ കൊള്ളിച്ച്

സുഹ്റാ അനങ്ങുകില്ല. അവളുടെ കണ്ണുകളിൽ നിന്ന് ഒന്നു രണ്ടു തുള്ളി കണ്ണുനീർ അടർന്നു വീഴും; അത്രമാത്രം. അതൊന്നും

കാണാത്ത സുഹ്റായുടെ ഉമ്മാ മജീദിനോടു പറയും “നീ ഈ ഉന്നം നോക്കി നോക്കി ഞങ്ങടെ കലാം ചട്ടീം ഒക്കെ പൊട്ടിച്ചു തീർക്കും. മജീദേ, നിങ്ങളെപ്പോലെ മൊതലാണ്ടോ ഞങ്ങക്ക്? “ഓ, ഞാൻ ഇനി ഉന്നം നോക്കാൻ വരുന്നില്ല. ഞാൻ ഈ രാജ്യത്തു നിന്നൊക്കെ ദൂരെ ദൂരെ പോകാൻ പോകയാണ്

എവിടെ?

“ആറുമാസത്തെ വഴിക്കപ്പുറത്ത്

"എന്നിട്ട്, സുഹറാ പറയും: 'സന്ധ്യയ്ക്കു വീട്ടിലേക്കു പോരും!'

അതാണ് മജീദിനെപ്പറ്റിയുള്ള സുഹായുടെ അഭിപ്രായം.

സുഹ്റയെപ്പറ്റിയുള്ള മജീദിന്റെ അഭിപ്രായം അങ്ങനെയല്ല. “എന്നിട്ട് ഞാൻ നാടൊക്കെ ചുറ്റി മടങ്ങിവരുമ്പോൾ സുഹ്റാ വലിയ ഉദ്യോഗസ്ഥയായിരിക്കും. അപ്പോൾ ഈ ശ്രീമതി എന്നെക്കണ്ടാൽ കണ്ടിട്ടുള്ള ഭാവം പോലും കാണിക്കയില്ല

വിദൂരവും സംതൃപ്തവുമായ ഭാവിയെ കണ്ടിട്ടെന്നപോലെ നേരിയ മന്ദഹാസത്തിന്റെ ഉദയം അവളുടെ മുഖത്തുണ്ടാവും.

വളരെ ആലോചനയ്ക്കുശേഷം അവൾ പറയും: 'ചെക്കനല്ലേ പഠിച്ചു പഠിച്ച് വലിയ ഉദ്യോഗസ്ഥനാവാൻ പോവുന്നത് ഞങ്ങൾക്കു പണമില്ലല്ലോ!' സുഹ്റായുടെ ബാപ്പ പറയും

"പാക്കെ ഞമ്മക്ക് അല്ലാഹ് തരും. ഞമ്മക്കു മൂന്നു പേടിക്കും കൂടെ ഒന്നിച്ചുപോരാം, പാണത്തിലെ പള്ളിക്കൂടത്തിന്ന്. ഞാൻ അടയ്ക്കാ വിറച്ചു ദെവസോം പള്ളിക്കൂടത്തിന്റെ ബാത് വന്നു നിന്നോളാം.'

പക്ഷേ, അതിനു തരപ്പെട്ടില്ല. അദ്ദേഹം മഴ നനഞ്ഞു വന്നു രണ്ടു മൂന്നു ദിവസം പനിയായിട്ടു കിടന്നു. മൂന്നാം ദിവസം സന്ധ്യയ്ക്കു മരിച്ചു. മരാജയ്ക്കടുത്ത് മജീദും ഉണ്ടായിരുന്നു. കെട്ടുപോയ വിളക്കിന്റെ പുകപിടിച്ചു കറുത്ത ചിമ്മിനി പോലെ ആ മിഴികൾ രണ്ടും....വെളിച്ചവും ചൂടും പോയ അനക്കമില്ലാ ആ ശരീരം

പിറേറ ദിവസമാണ് മയ്യത്തു മറവു ചെയ്തത്. അന്നു സന്ധ്യയ്ക്ക് സുഹറായെ പ്രതീക്ഷിച്ച് പതിവുപോലെ മജീദ് മാവിൻ ചുവട്ടിൽ നില്ക്കുകയായിരുന്നു. അവൾ ദുഃഖഭാരത്തോടെ സാവധാനം മജീദിന്റെ അടുത്തു വന്നു. മജീദ് ആ മുഖത്തേക്കു നോക്കിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞുപോയി. മജീദിന് ഒന്നും പറയുവാൻ കഴിഞ്ഞില്ല. അവന്റെ കണ്ണീർക്കണങ്ങൾ അവളുടെ മൂർദ്ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണ് ഒഴുകിക്കൊണ്ടിരുന്നു.

ആ സമയത്ത് ഇരുണ്ട തെങ്ങുകൾക്കു മീതെ നീലാകാശത്ത് ചന്ദ്രക്കല തെളിഞ്ഞുനിന്നിരുന്നു.
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക