shabd-logo

മൂന്ന്

4 September 2023

0 കണ്ടു 0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയില്ല.

'മണ്ടശ്ശിരോമണി!' എന്നാണ് മജീദിനെ വാദ്ധ്യാർ വിളിക്കുക. ഹാജർ വിളിക്കുന്നതും അങ്ങനെയാണ്. അതിൽ ആർക്കും ഒരു പരാതിയുമില്ല. മജീദ് മണ്ടനാണ്. അതുകൊണ്ട് അവൻ കുട്ടികളുടെ ഇടയ്ക്കിരുന്ന് ഉച്ചത്തിൽ വിളി കേൾക്കും

2008......

ഒന്നും ഒന്നും എത്രയാണെടാ?'

ഗുരുനാഥൻ ഒരിക്കൽ മജീദിനോടു ചോദിച്ചു. ഒന്നും ഒന്നും രണ്ടാണെന്നുള്ളതു ലോകപ്രസിദ്ധമാണല്ലോ? പക്ഷേ, അതിന് മജീദ് പറഞ്ഞ അത്ഭുതകരമായ സമാധാനം കേട്ട് ഗുരുനാഥൻ പൊട്ടിച്ചിരിച്ചുപോയി. ക്ലാസ്സ് ആകെ ചിരിച്ചു. മജീദ് പറഞ്ഞ സമാധാനം, പിന്നീട് അവന്റെ പരിഹാസപ്പേരുമായിത്തീർന്നു. ആ ഉത്തരം പറയുന്നതിനു മുമ്പ് മജീദ് ആലോചിച്ചു: രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച ഒരു വലിയ ഒന്ന്' ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു.

"ഉമ്മിണി വല്യ ഒന്ന്' അങ്ങനെ കണക്കുശാസ്ത്രത്തിൽ ഒരു പുതിയ തത്ത്വം
കണ്ടുപിടിച്ചതിന് മജീദിനെ അന്നു ബഞ്ചിൽ കയറ്റി നിർത്തി.

'ഉമ്മിണി വല്യ ഒന്ന്' എല്ലാവരും അവനെ നോക്കി ചിരിച്ചു. എന്നിട്ടും മജീദ് സമ്മതിച്ചില്ല, ഒന്നും ഒന്നും രണ്ടാണെന്ന്. ആയതിനാൽ അത്ഭുതകരമായ ആ ഉത്തരത്തിന്റെ പ്രതിഫലമെന്നോണം ആറു ചുട്ട അടി മജീദിന്റെ കൈവെള്ളയിൽ വച്ചുകൊടുത്തിട്ട് എല്ലാം കൂടി സാമാന്യം ഭേദപ്പെട്ട ഒരു വലിയ അടിയായി വിചാരിച്ചു കൊള്ളാൻ അദ്ധ്യാപകൻ മജീദിനോടു പറയുകയും ചെയ്തു.

അതിനു ശേഷം സഹപാഠികൾ അവനെ കാണുമ്പോൾ തമ്മിൽത്തമ്മിൽ പറയും:

'ഉമ്മിണി വല്യ ഒന്ന്' ആ പരിഹാസവും അതിനു കാരണമായ സംഗതിയും മജീദിനെ വളരെ വേദനപ്പെടുത്തി. അവൻ പറഞ്ഞതു പരമ സത്യ മാണ്. പക്ഷേ, ആരും അതു വിശ്വസിക്കാത്തതെന്ത്? ഒരു പക്ഷേ, തെറ്റായിരിക്കാം. മജീദ് തനി മണ്ടനായിരിക്കാം. സഹിക്കവയ്യാത്ത സങ്കടത്തോടെ മജീദ് ചെന്ന് ഉമ്മയോട് ആവലാതി പറഞ്ഞു. മാതാവ് കനിവോടെ ഉപദേശിച്ചു. സങ്കടമെല്ലാം പടച്ചവനെ അറിയിക്കുവാൻ.

'റബ്ബൽ ആലമീൻ, ഒരോത്തിൻറ്റെയും അപേക്ഷ തള്ളിക്കളയലേ മോനേ'

അതനുസരിച്ച് ആ പിഞ്ചു ഹൃദയം പ്രപഞ്ച സ്രഷ്ടാവായ ജഗന്നിയന്താവിനോടു ഹൃദയപൂർവം അപേക്ഷിച്ചു.

“എന്റെ റബ്ബ്, എന്റെ കണക്കുകളെല്ലാം ശരിയാക്കി തരണേ"

അതായിരുന്നു മജീദിന്റെ ആദ്യത്തെ പ്രാർത്ഥന. രാവും പകലും മജീദ് പ്രാർത്ഥിക്കും. എന്നിട്ടും കണക്കുകൾ എല്ലാം തെറ്റുകയാണു ചെയ്തത്. മജീദ് വളരെ അടിയും കൊണ്ടു. കൈവെള്ള എപ്പോഴും വിങ്ങും. അവനു സഹിക്കാൻ കഴിയുന്നില്ല. സംഗതികളൊക്കെ മജീദ് സുഹ്റായോടു പറഞ്ഞു. അതു വളരെ പിണക്കങ്ങൾക്കു ശേഷമാണ്. 'ഉമ്മിണി വല്യ ഒന്ന്' ആയതിനു ശേഷം മജീദ് ആരോടും മിണ്ടുകയില്ലായിരുന്നു. അടുത്ത ബഞ്ചിൽ ഇരുന്ന് സുഹ്റാ നോക്കും. മജീദ് മുഖം തിരിച്ചു കളയും. ഒടുവിൽ മജീദ് മിണ്ടി. സുഹ്റാ ചിരിച്ചു. അവൾ സ്ഥലം മാറി ഇരുന്നു. മജീദിന്റെ തൊട്ടടുത്ത് ബഞ്ചിന്റെ അറ്റത്തായി അവളുടെ ഇരുപ്പ്. അതോടെ മജീദ് അടി കൊള്ളാതായി. അത്ഭുതകരമായി അവന്റെ കണക്കുകൾ ഒക്കെ ശരി! 'അമ്പടാ?' അദ്ധ്യാപകൻ അത്ഭുതപ്പെട്ടു ഞാൻ

വിചാരിച്ചതുപോലെ നിന്റെ തലയ്ക്കുള്ളിൽ മുഴുവനും കളിമണ്ണല്ല' അങ്ങനെ ഗുരുനാഥന്റെ സ്തുതിവചനങ്ങൾ മജീദിന്റെ പരിഹാസപ്പേരിനെ മാച്ചുകളഞ്ഞു. കുട്ടികൾ അസൂയയോടെ പറയും

'മജീദാണു ക്ലാസ്സിലെ ഒന്നാമൻ

അതു കേൾക്കുമ്പോൾ സുഹ്റാ പുഞ്ചിരിതൂകും. അതിന്റെ പൊരുൾ മനാർക്കും മനസ്സിലായിരുന്നില്ല. മജീദിന്റെ കണക്കുകൾ ശരിയാകുന്നതിന്റെ രഹസ്യം സുഹ്റായുടെ മന്ദഹാസത്തിൽ ഒളിഞ്ഞുകിടന്നിരുന്നു.

കണക്കുകൾ ചെയ്യാൻ കുട്ടികളൊക്കെ എണീറ്റു മുഖത്തോടുമുഖം നോക്കിനില്ക്കുമ്പോൾ മജീദിന്റെ ഇടത്തെ കണ്ണ് സുഹറായുടെ സ്ലേറ്റിൽ ആയിരിക്കും. അവളുടേത് മജീദും പകർത്തും. കണക്കു ചെയ്തുതീർന്നാലും അവൾ ഇരിക്കുകയില്ല. ആദ്യം മജീദ് ഇരിക്കണം!

പള്ളിക്കൂടത്തിൽ നിന്ന് അവർ ഒരുമിച്ചു വീടുകളിലേക്കു വരുന്ന സമയത്തു മറ്റാരും കേൾക്കാതെ മജീദിനെ സുഹ്റാ കളിയാക്കും. പലതും ഓർത്ത് സുഹ്റാ മന്ദഹസിക്കും. എന്നിട്ടു 

മന്ത്രിക്കും"
'ഉമ്മിണി വല്യ ഒന്ന്'

അപ്പോൾ മജീദിന്റെ ദേഷ്യം മുഴുവനും ഒറ്റ വാക്കിൽ ഉൾക്കൊള്ളിച്ചുകൊണ്ട് അവൻ പറയും: 'രാജകുമാരി!!

അതു കേട്ടു വെള്ളിമണിയുടെ മന്ദ്ര ധ്വനിപോലെ ശോകമധുരമാം വണ്ണം ചിരിച്ചുകൊണ്ട് അവൾ വിരലുകളിലേക്കു നോക്കും. ആ നഖങ്ങളൊക്കെ ഭംഗിയായി മുറിച്ചതാണ്. വെടിപ്പിനും വൃത്തിക്കും സ്കൂളിലെ ഉത്തമമാതൃകയാണ് അവൾ. മജീദിന്റെ വസ്ത്രങ്ങളിൽ എന്നും മഷിയും കറയും പുരണ്ടിരിക്കും.

അവൻ നാട്ടിലുള്ള മാവുകളിലൊക്കെ വലിഞ്ഞുകയറും, അവയുടെ ഉച്ചിയിലെ ചില്ലക്കൊമ്പുകളിൽ പിടിച്ച് ഇലപ്പടർപ്പുകളുടെ മീതേകൂടി അനന്തമായ ലോകവിശാലതയിൽ നോക്കുക അവന്റെ ഒരു രസമാണ്. ചക്രവാളത്തിന്റെ അപ്പുറത്തുള്ള ലോകങ്ങൾ കാണുവാൻ അവനു കൊതിയാണ്. ഭാവനയിൽ മുഴുകി അവൻ വൃക്ഷത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ അടിയിൽ നിന്ന് സുഹാ വിളിച്ചു ചോദിക്കും:
'മക്കം കാണാവോ ചെറക്കാ'

മജിദ് അതിനുത്തരമായി ഉയരെ മേഘങ്ങളോടു പറ്റിച്ചേർന്നു പറക്കുന്ന പരുന്തുകളുടെ പാട്ട് എന്നു വിശ്വസിക്കുന്ന

വരികൾ സ്വരമാധുര്യത്തോടെ ഉരുവിടും. “മക്കം കാണാം, മദീനത്തെ പള്ളി കാണാം!'
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക