shabd-logo

ആറ്

7 September 2023

0 കണ്ടു 0
സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതിയത്. ഗ്രാമവീഥിയിലൂടെ അവർ പോയി ദൂരെ മറയുന്നത്. അവൾ കണ്ടു.

അന്നു സന്ധ്യയ്ക്ക് സ്കൂളിൽ നിന്നു മടങ്ങിവന്ന ജീ മാവിൻ ചുവട്ടിൽ ഹാജരായി. നല്ല മണമുള്ള പുതിയ പാഠപുസ്തകം അവന്റെ കൈയിലുണ്ടായിരുന്നു. ഉത്കണ്ഠയോടെ ഓടിവന്ന സുഹറായെ അഭിമാനപൂർവം അവൻ അതു കാണിച്ചു.

"പടം വളരെയുണ്ട്. അവൾ അതു വാങ്ങി, മറിച്ചു മറിച്ചു നോക്കിക്കൊണ്ടിരുന്നു. മജീദ് മൈലുകൾക്കപ്പുറത്തുള്ള പട്ടണത്തിലെ അത്ഭുത

കാഴ്ചകളെ വർണിച്ച്, ഒടുവിൽ സ്കൂളിനെപ്പറ്റി പറഞ്ഞു.

“പട്ടണത്തിന്റെ ഒത്ത നടുക്ക്, വെള്ള തേച്ച്, ഓടുമേഞ്ഞ ഏഴു വലിയ കെട്ടിടങ്ങൾ. ഇവിടത്തെ പള്ളിക്കൂടം പോലെയല്ല. വലിയ ഒരു തോട്ടം എന്തെല്ലാം തരം ചെടികളുണ്ടെന്നോ ഞാൻ അതിന്റെയെല്ലാം അരി കൊണ്ടുവരും. പിന്നെ കളിക്കാനുള്ള സ്ഥലം. ഓ, ഒന്നു കാണേണ്ടതാണ്.' മജീദ് തുടർന്നു:

“കുട്ടികളെത്രയുണ്ടെന്നോ! കണക്കില്ല. ഹെഡ്മാസ്റ്റർ സ്വർണക്കണ്ണടക്കാരനായ ഒരു തടിയൻ. കൈയിൽ ചുറ് എപ്പോഴുമുണ്ട്; പിന്നെ, എന്റെ സാറിന് കണ്ണ് ഒന്നേയുള്ളു. ഞങ്ങളുടെ ക്ലാസിൽ നാല്പത്തിരണ്ടു കുട്ടികളുണ്ട് അതിൽ ഞങ്ങളുടെ ക്ലാസ്സിൽ നാല്പത്തിരണ്ടു കുട്ടികളുണ്ട്. അതിൽ

പതിനാൽ പെൺകുട്ടികൾ ഉൾത്തലോടെ മജീദ് പെട്ടെന്ന് നിറുത്തി. സുഹായുടെ കണ്ണുനീർ പുസ്തകത്തിൽ...

"സുഹ്റാ മജീദ് വിളിച്ചു. കണ്ണുനീരിന്റെ ഹേതുവെന്ന് അവനു മനസ്സിലായില്ല.

“കരയുന്നതെന്തിന് മജീദ് വീണ്ടും വീണ്ടും ചോദിച്ചു. ഒടുവിൽ അവൾ മുഖമുയർത്തി പതുക്കെപ്പറഞ്ഞു:

“എനിക്കും പഠിക്കണം! സുഹറായ്ക്കും പഠിക്കണം: റബ്ബേ....അതിന് എന്തു വഴി

മജീദ് ചുഴിഞ്ഞു ചിന്തിച്ചു. ചീവീടു കരയുന്നതു പോലുള്ള ശബ്ദം അവന്റെ തലയ്ക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവസാനം വഴിയുണ്ടായി.

മജീദ് പറഞ്ഞു: “ഞാൻ പഠിക്കുന്നതു ദിവസവും സുഹറയ്ക്ക് പറഞ്ഞു തരാം" അങ്ങനെ സമ്മതിച്ചുപോന്നെങ്കിലും അതിനേക്കാൾ ഉത്തമമായ മാർഗം മജീദ് കണ്ടുപിടിച്ചു. മജീദിന്റെ വീട്ടിൽ ധാരാളം സ്വത്തുണ്ടല്ലോ സുഹ്റായേയും കൂടി പള്ളിക്കൂടത്തിൽ അയച്ചു പഠിപ്പിച്ചാലെന്താണ്? ബാപ്പായോടു പറയാൻ പേടി ഉമ്മാനോടു പറയാം. അവൻ ഉറച്ചു. ബാപ്പ ആൾ സ്നേഹ സമ്പന്നനാണ്. ലേശം മുൻകോപിയും. താൻ പറയുന്നതു മനസ്സിലായോ? ഇല്ല എന്നു കൂട്ടിച്ചേർക്കും.

അന്നു രാത്രി ഊണു കഴിഞ്ഞു ബാപ്പാ വെറ്റിലയിൽ ചുണ്ണാമ്പു തേക്കുകയായിരുന്നു. ഉമ്മ അടയ്ക്ക് നൂറുക്കി

ക്കൊണ്ടിരുന്നു. പതറുന്ന ഹൃദയത്തോടെ മജീദ് ഉമ്മായുടെ അടുത്തു ചെന്നിരുന്നു പതുക്കെ വിളിച്ചു. " ഉമ്മാ!" മാതാവു വാത്സല്യപൂർവം ചോദിച്ചു:

“എന്താ മോനേ?' മജീദൻ പതുക്കെപ്പറഞ്ഞു:

"നമുക്ക് ആ സുഹ്റായേയും പഠിപ്പിച്ചാലെന്താ?' കുറേ സമയത്തേക്ക് ആരും ഒന്നും പറഞ്ഞില്ല. ബാപ്പാ വെറ്റില മടക്കി ചുരുട്ടി വായിൽ വെച്ച് നുറുക്കിയ അടയ്ക്കയും വായിലിട്ടു ചവച്ചു. എന്നിട്ട് തങ്കം പോലെ പ്രകാശിച്ചു കൊണ്ടിരുന്ന പിച്ചളത്തിൽനിന്നു വെള്ള ഡപ്പി എടുത്തു തുറന്നു. രൂക്ഷമായ ഒരു സുഗന്ധം അവിടെയെങ്ങും വ്യാപിച്ചു. ഇടിച്ചു കൂട്ടിയ

പുകയില കൈയിൽ ആക്കി വായിലിട്ടു. മോണയിലേക്കു നീക്കി എന്നിട്ടു മുറ്റത്തേക്കു നീട്ടി ഒന്നു തുപ്പി.

"ഇതിലോട്ടു തുപ്പിയാപ്പോരേ?' ഉമ്മാ കോളാമ്പി നീക്കിവെച്ചുകൊടുത്തിട്ടു പറഞ്ഞു: “ആ ചെടീടെ ഏലേലോ ചോരപോലെ കെടക്കും.

“അവന്റെ ഉമ്മാടെ ശടി!' എന്നു പരിഹാസത്തോടെ പറഞ്ഞിട്ട് ബാപ്പാ ചാരുകസേരയിൽ മലർന്നു. പകലിനേക്കാൾ പ്രകാശമേറിയ ശരറാന്തലിന്റെ ഉഗ്രമായ വെളിച്ചത്തിൽ ബാപ്പാ യുടെ ഫാനൽ ഷർട്ടിന്റെ പൊൻ കുടുക്കുകൾ മഞ്ഞളിച്ചു തിളങ്ങി. കറുത്ത പുരികക്കൊടികൾ ഉയർന്നു. തവിട്ടു നിറത്തിലുള്ള തോലുപോലെ മിനുത്ത നെറ്റി ചുളിഞ്ഞു. സ്വർണക്കണ്ണയുടെ വട്ടച്ചില്ലിലൂടെ ബാപ്പാ നോക്കി മജീദിനെപ്പറ്റിയുള്ള അഭിപ്രായം രേഖപ്പെടുത്തി.

“എടീ നീ എവിടെയെങ്കിലും പോയ്ക്കോട്ടെ. രാക്ക ഒന്നു ചുററിട്ടേ, ഞമ്മളെപ്പോലത്തെ ലോഹരൊക്കെ കിണങ്ങനേന്ന് ഇവനൊന്നു പടിക്കട്ടടി. മനസ്സിലായോ?- ഇല്ല!" "ഇത്തിത്തൊടങ്ങി! എന്തെങ്കിലും മുണ്ടിപ്പോയാ ഒടനെ പൊക്കോ, രാജ്യം വിട്ടോ? എന്നാലും എന്തിനാ ഇതെന്നും പറേണത്? ' എടീ, ഇമനു ബുദ്ദീല്ല!' 'മറ്റുള്ളോരിക്ക് ഒത്തിരി ബുദ്ദിയൊണ്ട്

ഉമ്മായുടെ ഒരു മുള്ളുവാക്ക്. ബാപ്പാ വിടുമോ? 'എടീ, ഇവനു കിട്ടിപ്പോയതു നിന്റെ ബുദ്ദിയാ

മനസ്സിലായോടീ? --ഇല്ലാ “ഓ, ഇപ്പ് ഇപ്പ് ആപ്പ് എന്റെ ബുദ്ധിക്കു വല്യ കുറ്റം! റബ്ബിൻറ്റെ ബേണ്ട്യ.' “എടീ, അല്ലെങ്കി ഇമനിൽ തോന്നാ? എടീ, എന്റെ അശയാരിക്ക് എല്ലാം കൊട ഇരുപത്താറ് മക്കള്. നിമി അശന്മാരിക്കും അത്തിമാരിക്കും എല്ലാങ്കോട് ബകന്ത പോലെ , നാല്പത്തൊന്നെണ്ണം! എടീ, അദെല്ലാങ്കൊട ഇബ്ട ബന്നു ചോറു തിന്നു ഞാൻ ബല്ലദും പറേണാണ്ടോടീ? ഇല്ല. “എന്റെ ബ്രില്ല! എന്തൊരു പങ്കപ്പാടാണിൽ

“എടീ, നീ ആയിരം ബദരീങ്ങളെ ബിളി! അന്നാലും നെനക്കു ബുദ്ദിയൊണ്ടാകുവോ? ഇല്ല. ഞാനാണതു നിക്കു മനസ്സിലാവോ?---- ഇല്ല!'  “ന്നാപ്പിന്നെ എയ്തിക്കാണ എഴുത്തറിയാൻ വയ്യാത്ത ഉമ്മാ പറഞ്ഞു.

അതു കേട്ടു ബാപ്പാ പൊട്ടിച്ചിരിച്ചു. ഉമ്മായുടെ വെളുത്ത കുപ്പായത്തിൽ ചെമന്ന തുപ്പൽ തുള്ളികൾ നിറഞ്ഞു.

“പോടീ അപ്പുറത്ത് ബാപ്പാ ആജ്ഞാപിച്ചു: “പോയി നിന്റെ

കുപ്പായം മാറിക്കൊണ്ടുവാ. മനസ്സിലായോടീ? ഇല്ല!

ഉമ്മാ പോയി കുപ്പായം മാറി വേറൊന്നു ധരിച്ചിട്ടു വന്നു. ബാപ്പാ തുടർ “എയിൽ എടീ നിന്റെ ബാപ്പാ പടിച്ചിട്ടുണ്ടോ? ഇല്ല.

എടീ നിന്റെ ആങ്ങളമാര് പടിച്ചിട്ടുണ്ടോ? ഇല്ല!' ഉമ്മാ വിടുമോ? “ഓ, നിങ്ങട എല്ലാരും ഒത്തിരി പടിച്ചിട്ടൊണ്ട്.

അതിനു ബാപ്പാ വളരെ സമയത്തേക്ക് ഒന്നും പറഞ്ഞില്ല. ബാപ്പാ എഴുത്തു പഠിച്ചിട്ടില്ല. ബാപ്പായുടെ ബാപ്പായും ബാപ്പായുടെ ഉമ്മായും എഴുത്തു പഠിച്ചിട്ടില്ല. അത് ഉമ്മാ ഓർപ്പിച്ചതു കാരണം

ബാപ്പായ്ക്കു ദേഷ്യം വന്നു. “അതികം പറഞ്ഞാലൊണ്ടാടി ബാപ്പാ ഗർജിച്ചു. “നിന്റെ ശങ്ക് ഞാൻ ചവുട്ടി വെള്ളമാക്കും. മനസ്സിലായോടീ? ഇല്ല" അതിന് ഉമ്മാ എന്തെങ്കിലും സമാധാനം പറഞ്ഞാൽ ഉടനെ വഴക്കുണ്ടാകുമായിരുന്നു. ചെല്ലം എടുത്തു മുററത്തേയ്ക്കെറിയും ഉമ്മായെ അടിക്കും; മജീദിനെ അടിക്കും; മജീദിന്റെ സഹോദരിമാരെ അടിക്കും. മാത്രമല്ല, മജീദിന്റെ ചെടികൾ മുഴുവൻ വലിച്ചു പിഴുതുകളയും. അതുകൊണ്ട് ഉമ്മാ ഒന്നും സമാധാനം പറഞ്ഞില്ല. ഉമ്മാ ഒന്നും പറയാത്തതുകൊണ്ട് ബാപ്പാ ചോദിച്ചു

“എന്താടി, നാവടങ്ങിപ്പോയോ? ഇല്ല ഉമ്മാ വളരെ ശാന്തതയോടെ ചോദിച്ചു:

"ഇതൊക്കെ എന്തിനാ പറേണത്? മജീദ് ഒന്നു ചോദിച്ചുപോയി റബ്ബിന്റെ നേർച്ചക്കാരി വേണ്ട കൊണ്ടു ഞമ്മക്കു ബോളം മൊതലാണ്ടല്ലോ? ഇപ്പ ആ സുഹ്റാട ബാപ്പാ മരിച്ചു പോയി. ഇപ്പ അങ്ങക്ക് ആരുല്ല. ഞമ്മക്ക് അവളേം പഠിപ്പിച്ചാലെന്താ

മജീദ് ഉത്കണ്ഠയോടെ കാത്തിരുന്നു. ഉമ്മായുടെ കഴുത്തിലെയും കാതുകളിലെയും സ്വർണാഭരണങ്ങൾ തിളങ്ങി. “ഒണ്ടെടീ, ഞമ്മക്കു വേണ്ടാളം മൊതലാണ്ട് നിൻറ ബാപ്പാ സമ്പാദിച്ചുതന്നതോ, അതോ നെനക്കു സിറീതനം കിട്ട്യതോ?' "താങ്ങി, സിറീതനം. ചുമ്മാ കെട്ടിക്കൊണ്ടു പോന്നതല്ലേ. എണ്ണിക്കൊണ്ട് ആയിരം രൂഫായും പിന്നെ കൈത്തലും കാതലും കൈയേലും കാലേലും പിന്നെ, അലുമേ, നെറച്ചു പൊന്നും തന്നതേ മറന്നുപോയോ?' 'ങ്ഹും!' ബാപ്പാ മീശ പിരിച്ചു: "അവടെ ആയിരം തൊലിഞ്ഞ രൂഫാ എടീ, നിന്നോളം തൂക്കത്തി രൂഫാ കൊടുത്താലും,

നിന്നെപ്പോലത്തെ ബുദ്ദില്ലാത്തതിനെ വല്ലോരും കെട്ടുവോടി ഇല്ല!" “അന്നാ ഇത്തി ഒരു ബുദ്ദിയൊള്ളതിനെ പോയ് കെട്ട്! " കെട്ടുമെടീ, കെട്ടും. എന്നെപ്പോലത്തെ യോഗ്യതേള്ള ആണുങ്ങൾക്ക് ആയിരം അല്ലെടീ പതിനായിരം തരാൻ ആണ്ട്.

മനസ്സിലായോടി! ഇല്ല ഉമ്മാ അതിനൊന്നും പറഞ്ഞില്ല. വേണമെങ്കിൽ ബാപ്പായ്ക്ക്

എത്രയെണ്ണത്തിനെയെങ്കിലും കെട്ടാം. ഉമ്മാ ഒന്നും പറയാത്തതുകൊണ്ട് ബാപ്പായ്ക്കു ശുണ്ഠിവന്നു. “അവള് പറഞ്ഞ കേട്ടാ, ഞമ്മക്കു ബോം

മൊതലാണെന്ന്?

അത് ഒറക്കാശിനുപോലും മുതലില്ല എന്ന ഭാവത്തിലാണ്. മജീദിനു സത്യം അറിയാമായിരുന്നു. ആ നാട്ടിലേയ്ക്ക് ഏറ്റവും അധികം സ്വത്തുള്ളതു ബാപ്പായ്ക്കാണ്. ഓരോ പ്രാവശ്യവും ഇടിക്കുന്ന തേങ്ങ പറമ്പുകളിൽ മലപോലെ കിടക്കും ഓരോ പ്രാവശ്യവും കൊയ്തു മെതിച്ചു കൊണ്ടു വരുന്ന നെല്ല് ഇടാൻ സ്ഥലം പോരായിരുന്നു. അതിനുമൊക്കെപ്പുറമേ തടി ക്കച്ചവടത്തിൽ മികച്ച ലാഭം കിട്ടിക്കൊണ്ടുമിരുന്നു. ഒരിക്കൽ തടി വിന്നുകൊണ്ടു വന്നതു മുഴുവൻ കുതിരപ്പവനായിരുന്നു. അതു വെള്ളക്കടലാസിൽ കുന്നുപോലെ ചൊരിഞ്ഞിട്ടു റാന്തലിന്റെ മുമ്പിൽ വച്ചു ബാപ്പാ എണ്ണിയെണ്ണി അട്ടിവെച്ച് മടിശ്ശീലയിൽ കെട്ടി പെട്ടിയിൽ വെച്ചു പൂട്ടി; പൂട്ടുന്നതിനു മുമ്പ് മജീദ് അതു വാരിവാരിക്കളിച്ചു. അതിന്റെ മഞ്ഞദ്യുതിയും മനവും മജീദിനു വിസ്മരിക്കുവാൻ കഴിഞ്ഞിട്ടില്ല. അത്രയ്ക്കു ധനികരായവർക്ക് ഈ ഒരു സാധുബാലികയെ പഠിപ്പിച്ചുകൂടെ? 

ഉമ്മാ പറഞ്ഞു: "ഇല്ലെന്നു പല്ലേ! ഞമ്മക്ക് ഒണ്ടല്ലോ! ഈ നാട്ടിലൊള്ളാക്കോണ സൊത്തു ഞമ്മക്കില്ലേ? മജീദിന്റെ അത്രോല്ലേ ആകുവൊള്ളു ആ സൊഹറാം പടിപ്പിച്ചാ?' ബാപ്പായ്ക്കു ദേഷ്യം വന്നു.

“എടീ, നെനക്കു ബുദ്ദില്ലെന്നു ഞാമ്പറഞ്ഞാ നെനക്കു മനസ്സിലാകുവോ? ഇല്ല. എടീ, എന്റെ നിറം ചോരപ്പെട്ടൽ എല്ലാകൊ എന്നറിയാവോ? ഇല്ല. ഇരുപത്താം നാല്പത്തൊന്നും എന്നറിയാവോടീ? ഇല്ല

ഉമ്മാ ചോദിച്ചു:

“എടാ മജീദേ?" മജീദിന്റെ തലച്ചോറു വിയർത്തു പോയി ഭയങ്കര

കണക്കാണ്. അവൻ കടലാസും പെൻസിലും എടുക്കാൻ ഓടി. ഏറ്റവും പരിഹാസപരമായ ഒരു ചിരി ബാപ്പാ ചിരിച്ചു.

“അതേ പോടീ, നിന്റെ ബുദ്ദി

മജീദ് കടലാസും പെൻസിലും കൊണ്ടുവന്ന്

ഇരുപത്തിയാറിന്റെ അടിയിൽ നാല്പത്തൊന്ന് എഴുതി. എന്നിട്ട് വിയർത്തു കുളിച്ച് അവൻ കൂട്ടുവാൻ തുടങ്ങി.

അപ്പോൾ ചിരിച്ചുകൊണ്ട് ബാപ്പാ പറഞ്ഞു. 'എടി അറവത്തേയ്' അപ്പോഴേക്കും മജീദും കൂട്ടിക്കഴിഞ്ഞിരുന്നു.

“ശരിയാണ്. അറുപത്തിയോ,ജി സമ്മതിച്ചു.

ബാപ്പാ ഗർജിച്ചു:

“എടീ, ബാപ്പാ തുടർന്നു: “ആ സൊഹ്റാ നല്ല പെണ്ണാ മിടുക്കത്തിയാ. എന്നാലും അവളെ ഞങ്ങളു പടിപ്പിക്കണോങ്കി അനുവത്രയെണ്ണത്തിനെ പടിപ്പിക്കണം. അതിനുമാത്രം മൊത ഞമ്മക്ക് ഒണ്ടോടീ?'

ഉമ്മാ ഒന്നും പറഞ്ഞില്ല.

“അമൻ പോയില്ല റത്ത് മജീദിനെ നോക്കി ബാപ്പാ വീണ്ടും പറഞ്ഞു: "പോടാ'

മജീദ് വിഷാദത്തോടെ പോയി. അവൻ ജനലിങ്കൽ നിന്ന് ഇരുളിലൂടെ സുഹറായുടെ വീട്ടിലേക്കു നോക്കിയപ്പോൾ,
 കൈകളിൽ മുഖം താങ്ങിക്കൊണ്ടു മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ തീനാളത്തിൽ നോക്കി, ചിന്താമഗ്നയായി വരാന്തയിൽ ഇരിക്കുകയാൺ സുഹ്റ എന്തിനെപ്പറ്റിയാണ് അവൾ ചിന്തിക്കുന്നത്.
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക