shabd-logo

പതിനൊന്ന്

12 September 2023

0 കണ്ടു 0
സുഹ്റായെ വിവാഹം ചെയ്യുക.

അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.

സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.

ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരിച്ചത്. ജോലി എങ്ങും ഇല്ല. ഉണ്ടെങ്കിൽത്തന്നെയും ശുപാർശയ്ക്ക് ആളു വേണം. കൈക്കൂലി കൊടുക്കണം. പരീക്ഷ പാസ്സായ സർട്ടിഫിക്കറും വേണം. ഇവയൊന്നും കൂടാതെ ജോലി കിട്ടുക എളുപ്പമല്ല. എങ്കിലും തുടർന്നന്വേഷിച്ചു. പട്ടണങ്ങൾ പലതിലും കറങ്ങി.

ഒടുവിൽ ജന്മദേശത്തുനിന്നും ആയിരത്തിയഞ്ഞൂറു മൈ ദൂരെയുള്ള മഹാനഗരിയിൽ മജീദ് ചെന്നുപറ്റി. അതിനിടെ മാസങ്ങൾ നാലു പൊയ്പ്പോയിരുന്നു.

അവിടെ ഒരു ജോലി കിട്ടി; വിഷമമുള്ളതല്ല. വരവ് അധികമുള്ളതാണ്. വിശ്രാന്തിയില്ലാതെ വേല ചെയ്താൽ മതി. നൂറു നാല്പതു കണ്ടു കമ്മീഷൻ കിട്ടും. കമ്പനിയുടമസ്ഥൻ തന്നെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കമ്പനിവക സൈക്കിളുണ്ട്. അതിൽ സാമ്പിളുകൾ കൊണ്ടു നടന്നാൽ മതി. കമ്പനി വളപ്പിൽത്തന്നെ താമസിക്കാൻ സ്ഥലവും

കൊടുക്കും. അങ്ങനെ മജീദ് ജോലി ചെയ്യുതുടങ്ങി. ചെറിയ ഒരു തുകൽപ്പെട്ടിയിൽ സാമ്പിളുകൾ അടുക്കിവെച്ച്, ആർഡർ പുസ്തകവുമായി ഇറങ്ങും. നഗരമൊക്കെ ചുറ്റി, ആർഡറുകൾ വാങ്ങി, സന്തചിത്തനായി സന്ധ്യയ്ക്ക് മടങ്ങും.ഇത്തരത്തിൽ മാസം ഒന്നു കഴിഞ്ഞു. സകല ചെലവും കഴിച്ച് മജീദ് വീട്ടിലേക്കു നൂറു രൂപാ അയച്ചു കൊടുത്തു. ബാപ്പായ്ക്ക് വെള്ളെഴുത്തിനുള്ള ഒരു കണ്ണടയും. സുഹറായ്ക്കും മറ്റും ഉടുപ്പിനുള്ള വകയും

മാസം ഒന്നുകൂടി കഴിഞ്ഞു. അടുത്ത ഭാവിയിൽ എന്താണു സംഭവിക്കാൻ പോകുന്ന തേന്ന് ആർക്കും നിശ്ചയമില്ലല്ലോ. അസുഖകരമായി ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല. മജീദ് ഒന്നും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. എങ്കിലും അപ്രതീക്ഷിതമായ രോഹിതം.

അത് ഒരു തിങ്കളാഴ്ച ദിവസമാണ്. മജീദിനു പ്രത്യേകം ഓർമയുണ്ട്. നല്ല ഉച്ച സമയം. പതിവുപോലെ സൂട്ട്കേസ് സൈക്കിളിന്റെ വിളക്കുമുറിയിൽ തൂക്കിയിട്ടുകൊണ്ട് കടലോരത്തുള്ള താറിട്ട വിജനമായ വഴിയിലൂടെ സൈക്കിൾ ഓടിച്ചുവരികയായിരുന്നു. വലിയ ഇറക്കത്തിലേക്കാണ്. നല്ല വേഗത്തിലും. പെട്ടി കൂടുങ്ങിക്കുടുങ്ങി, അതിന്റെ കുഴ പറിഞ്ഞു വീണു ചക്രത്തിന്റെ ഇടയിൽ തങ്ങി. മജീദ് സൈക്കിളിൽ നിന്നു തെറിച്ചു ദൂരെ കമ്പിയഴികളിൽ തട്ടി താഴെ അഗാധമായ ഗട്ടറിൽ.

ഒരു പർവതം ദേഹത്തേക്ക് ഇടിഞ്ഞു വീണതുപോലെ; എന്തോ ഒടിഞ്ഞു തകർന്ന, വേദനയോടെ ഉള്ള ഓർമ, തന്നിൽനിന്ന് എന്തോ അറുത്തു മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു. ഒക്കെയും ഇരുളിൽ മറയുന്നു... എല്ലാം വിസ്മൃതിയുടെ അന്ധകാരത്തിൽ കൊടുക്കാനുള്ള രാത്രിയിലെ ഇടമിന്നൽ പോലെ ചിലപ്പോൾ പ്രജ്ഞയുടെ വെളിച്ചം വീശും. കഠിനമായ വേദന... മരുന്നുകളുടെ രൂക്ഷമായ ഗന്ധം......ആളുകളുടെ വേദനയോടെയുള്ള ഞരക്കം. വായിലൂടെ തൊണ്ടവഴി ജീവനുള്ള നീണ്ടുരുണ്ട് എന്തോ ഒന്ന് ഇറങ്ങുന്നു. വയറിൽ ചൂടുള്ള ദ്രാവകം നിറയുന്നു. ഒരു തോന്നൽ.... അത്തരത്തിലുള്ള അനുഭവങ്ങളിലൂടെ യുഗങ്ങൾ കഴിഞ്ഞു പോകുന്നു. എന്താണ് സംഭവിച്ചത്

ഓർമകൾ വളരെ ദൂരത്താണ്. ഒന്നും വ്യക്തമല്ല. വെളുത്ത പുകപോലെ, വെള്ളിമേഘങ്ങൾ പോലെ, ഓർമകൾ മജീദിൽ നിന്നു ദൂരെ ദൂരെയാവാൻ തുടങ്ങുന്നു.... എല്ലാം വിസ്തൃതിയിൽ ലയിക്കുവാൻ പോവുകയാണോ?

ഇല്ല. ജീവിക്കണം.....ജീവിതം; കഠിനവും രൂക്ഷവുമായ വേദന. എങ്കിലും ജീവിക്കണം. മജീദ് യത്നിച്ചു. തന്നിലേക്ക് അമരുന്ന വിസ്മൃതിയാകുന്ന പർവതത്തെ സർവശക്തിയും പ്രയോഗിച്ചു പൊക്കി മറിച്ചിടുന്നതുപോലെ......വേദനയോടെ ബോധം തെളിഞ്ഞുവന്നു.

എന്താണു സംഭവിച്ചിരിക്കുന്നത്? അയാൾ ദീർഘമായി ഒന്നു നിശ്വസിച്ചു. സാവധാനം

കണ്ണുകൾ തുറന്നു. നീണ്ടു നിവർന്നു കിടക്കുകയാണ്. കഴുത്തുവരെ വെള്ളപ്പുതപ്പു കൊണ്ടു മൂടിയിരിക്കുന്നു. ആശുപത്രി

എല്ലാം ഓർത്തു.

കഠിനവും രൂക്ഷവുമായ വേദന. വലത്തെ എളിയിൽ തീ നീറിപ്പിടിച്ചിരിക്കുന്നു. ചുറ്റുമുള്ള ശിരസ്സുവരെ വേദന....
 കൈകൊണ്ടു തടവി. അരയിൽ വളരെ തുണി ചുറ്റിക്കെട്ടി

യിരിക്കുന്നു. എന്തു സംഭവിച്ചു. മജീദ് തപ്പിനോക്കി. അസ്ഥിപഞ്ജരങ്ങളിലൂടെ ഒരു തണുപ്പു പാഞ്ഞു.

ശൂന്യത

മജീദിനു സംഭ്രമംകൊണ്ടു നന്നായി വിയർത്തു. ബോധ ക്ഷയം പോലെ. എന്നെന്നേക്കുമായി തന്നിൽ നിന്ന് ഒരു കാലിന്റെ പകുതി വിട്ടുപോയിരിക്കുന്നു.

കിടന്നപടി അഗാധമായ ഒരു കുഴിയിലേക്കു താണു പോയതുപോലെ. ലോകമെല്ലാം കറങ്ങുകയാണോ? വീണ്ടും മജീദ് തപ്പി നോക്കി. ശൂന്യത കീഴ് പോട്ട് ഒന്നുമില്ല.

ദുസ്സഹവേദന സുഹറായുടെ പ്രഥമ ചുംബനം ലഭിച്ച വലതുകാൽ അതെവിടെപ്പോയി?


കണ്ണുകൾ തുറന്നുതന്നെ ഇരുന്നു. കവിളുകളിലൂടെ ചുടുകണ്ണുനീർ കിടക്കയ്ക്കു സമീപം ഡോക്ടറും നേഴ്സും കമ്പനി മാനേജരും വന്നു.

മജീദിന്റെ നെറ്റിയിൽ തണുപ്പേറിയ കൈപ്പടം വച്ചിട്ട് കമ്പനി മാനേജർ സാവധാനം കുനിഞ്ഞു: “മിസ്റ്റർ മജീദ്, ഞാൻ

ഹൃദയപൂർവം വ്യസനിക്കുന്നു. നിങ്ങൾ സങ്കടപ്പെടരുത്. 'സുഹ്റാ ' 'എന്താ മജീദേ' നീ മൂളത്തതെതാ "ഞാളുകൊണ്ടല്ലോ! പിന്നെ ചെറ്നെന്തിനാ എന്നെ നീന്നു വിളിക്കുന്നത്?' മജീദ് പുളഞ്ഞുപോയി.

"സുഹ്റാ!' എന്നു വിളിച്ചുകൊണ്ട് മജീദ് ഞെട്ടി ഉണർന്നു.

'പകൽ, സ്വപ്നം കാണുകയാണോ? നേഴ്സ് ചോദിച്ചു. മജീദ് മന്ദഹസിക്കാൻ ശ്രമിച്ചു.

അറുപത്തിനാലു പകലുകളും അറുപത്തിനാലു രാത്രികളും കഴിഞ്ഞു. തന്നേക്കാൾ പൊക്കമുള്ള ഒരു വടിയുടെ സഹായത്തോടുകൂടി മജീദ് കമ്പനിക്കാരുമൊന്നിച്ച് ആശുപത്രിയുടെ ഗേറ്റു കടന്നു ജനബഹുലമായ തെരുവീഥിയിൽ ഇറങ്ങി. കുറേ രൂപാ മജീദിന്റെ കൈയിൽ കൊടുത്തിട്ട് കമ്പനി

മാനേജർ പറഞ്ഞു: “നിങ്ങൾ ഇനി വീട്ടിൽ പോകു. ഇങ്ങനെ കലാശിച്ചതിൽ എനിക്കു വ്യസനമുണ്ട്.

മജീദിനു കണ്ണുനീരു പൊട്ടി

“എന്റെ സഹോദരികൾ വിവാഹത്തിനു പ്രായം കഴിഞ്ഞു. വീട്ടിൽ നിൽക്കുന്നു. മാതാപിതാക്കൾ വിധമാണ്.

സ്വത്തുണ്ടായിരുന്നതു മുഴുവനും കുടത്തിൽപ്പെട്ടു കിടക്കുന്നു. ആണായിട്ടു ഞാൻ മാത്രമേയുള്ളു. വീട്ടിലെ വിഷമങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകാതെ അങ്ങു ചെല്ലാൻ എനിക്കു മനസ്സു വരുന്നില്ല. പിന്നെ, ഈ കോലത്തിൽ, ഞാൻ അങ്ങു ചെന്ന്

അവരെയൊക്കെ എന്തിനു വിഷമിപ്പിക്കുന്നു? "ഇനി ഇപ്പോൾ എന്തു ചെയ്യാനാണ് ഉദ്ദേശം? എനിക്ക് നിശ്ചയമില്ല
“എന്റെ കമ്പനിയിൽ നിങ്ങൾക്കു പറ്റിയ ഒരു ജോലിയും നിങ്ങൾക്കു ക്ലാർക്കിന്റെ ജോലി ചെയ്യാമോ?'

“വയ്യ. കണക്കിനു ഞാൻ മോശമാണ്.

ഉമ്മിണി വലിയ ഒന്ന്

അങ്ങനെ മജീദ് വീണ്ടും തനിച്ചായി. സാരമില്ല. എല്ലാവരും ഈ പ്രപഞ്ചത്തിൽ തനിച്ചാണ്. ഭയപ്പെടുന്നതെന്തിന്?

മജീദ് കിട്ടിയതിൽ മുക്കാൽ പങ്കും രൂപായും വീട്ടിലേക്ക് അയച്ചു. കൂടെ ഒരു കത്തും. വലത്തെ കാലുപോയ വിവരം അതിൽ കാണിച്ചില്ല. സുഖമില്ലാതെ കിടപ്പായിരുന്നു; അടുത്ത കത്തു കിട്ടുന്നതുവരെ കത്തയയ്ക്കേണ്ട.

നടപ്പ്.

മജീദ് വീണ്ടും ജോലി അന്വേഷിച്ചുതുടങ്ങി. രണ്ടു കൈകൊണ്ടും വടി ഊന്നി, ഒറ്റക്കാലിൽ ആഞ്ഞു ചാടിച്ചാടി...നാലടി വെക്കുമ്പോൾ നിൽക്കും; പിന്നെയും നടക്കും; നിന്ന് ഓർക്കും.... പിന്നെയും നടക്കും. ഇങ്ങനെ മാസം ഒന്നുരണ്ടു കഴിഞ്ഞു. സ്ഥിരമായ ഒരു താവളമില്ല. എത്തിയിടത്തു കിടക്കും.

ഒടുവിൽ, നഗരത്തിലെ കുബേരന്മാരെ കണ്ടു സഹായം അഭ്യർത്ഥിക്കാമെന്നുറച്ചു. അന്വേഷണത്തിൽ ഏറ്റവും ഉദാരശീലനെന്നു കേട്ടത് ഒരു ഖാൻ ബഹദൂറാണ്. നഗരത്തിലെ വലിയ കെട്ടിടങ്ങളെല്ലാം അദ്ദേഹത്തിന്റേത്. സ്വർണ കട്ടികളും മറ്റും നിലവറയിൽ കിടന്നു പൂപ്പൽ പിടിക്കുന്നു എന്നാണ് ജനസംസാരം. ഗവൺമെന്റിൽ വലിയ പിടിയുള്ള മനുഷ്യൻ. ആയിടെത്തന്നെ അദ്ദേഹം പതിനായിരക്കണക്കിനു രൂപാ ചെലവുചെയ്ത് ഗവർണർക്ക് ഒരു വിരുന്നു കൊടുക്കുക യുണ്ടായി. അദ്ദേഹത്തെക്കൊണ്ട് എന്തും സാധിക്കും....എന്തും.

പക്ഷേ, പടികാവൽക്കാർ മജീദിനെ അകത്തേക്കു കടത്തിവിട്ടില്ല. ദിവസവും ആ മാളികയുടെ വാതിൽക്കൽ വന്നു നിൽക്കും. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. ഒടുവിൽ കാവൽക്കാർക്കും അലിവു തോന്നി. ഖാൻ ബഹദൂറിന്റെ സന്നിധാനത്തിൽ മജീദ് ആനയിക്കപ്പെട്ടു. മജീദ് സലാം ചൊല്ലി. ഒരു മുസൽമാൻ മറെറാരു മുസൽമാനെ കാണുമ്പോൾ "അസ്സലാമു അലൈക്കും!' എന്നു പറയണമെന്നുണ്ട്. മജീദ് പറഞ്ഞു. പക്ഷേ, ഖാൻ ബഹദൂർ എന്തുകൊണ്ടോ എന്തോ സലാം മടക്കിയില്ല. അദ്ദേഹം അതു കേട്ടതായിത്തന്നെ ഭാവിച്ചില്ല. ഖാൻ ബഹദൂർ ഏകദേശം അമ്പതു വയസ്സുള്ള വെളുത്തുരുണ്ട ഒരു മനുഷ്യനാണ്. കല്ലുവച്ച് കട്ടി സ്വർണമോതിരങ്ങൾ തിളങ്ങ, താടി തടവിക്കൊണ്ട്, അദ്ദേഹം മജീദിന്റെ ദുഃഖവാർത്ത മുഴുവനും മൂളിമൂളി കേട്ടു.

ഒടുവിൽ ഖാൻ ബഹദൂർ പറഞ്ഞു: “നമ്മുടെ സമുദായത്തിൽ കെട്ടിക്കാൻ വകയില്ലാത്ത വളരെ സ്ത്രീകളുണ്ട്. ആഹാരത്തിനു വഴിയില്ലാത്ത വളരെ ആളുകളുണ്ട്. എന്നെക്കൊണ്ടു കഴിവതു ഞാൻ എല്ലാവർക്കും ചെയ്യുന്നുണ്ട്. പറയൂ, കൂടുതലായി ഞാൻ എന്തു ചെയ്യണം?

മജീദ് ഒന്നും പറഞ്ഞില്ല.

ഖാൻ ബഹദൂർ സമുദായത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി ചെയ്തിട്ടുള്ള മഹത്തായ കാര്യങ്ങൾ വിവരിച്ചു. അദ്ദേഹം നാലു പള്ളി വെപ്പിച്ചിട്ടുണ്ട്. മറേറ കോടീശ്വരന്മാർ ഓരോ പള്ളി വീതമേ വെപ്പിച്ചിട്ടുള്ളു. പോരെങ്കിൽ, അദ്ദേഹം ഒരു സ്കൂൾ വെക്കുന്നതിനു സമുദായത്തിന് ഒരു സ്ഥലം ദാനം കൊടുത്തിട്ടുണ്ട്. അവിടെ ഒരു കെട്ടിടം പണിതു വാടക കൊടുത്തിരുന്നുവെങ്കിൽ മാസം തോറും വളരെ രൂപ വാടക കിട്ടുമായിരുന്നില്ലേ? സമുദായത്തിനു വേണ്ടി കൊല്ലം തോറും എത്ര രൂപയാണു നഷ്ടം സഹിക്കുന്നത്.

"ഇതിലധികം ഞാനെന്തു ചെയ്യണം? പറയൂ?'
മജീദ് ഒന്നും പറഞ്ഞില്ല.

ഖാൻ ബഹദൂർ, മജീദിന്റെ കാലു പൊയ്പോയതിലും സഹതാപം പ്രദർശിപ്പിച്ചു: “വിധി! അല്ലാതെന്തു പറയാനാ?'

വിധിയായിരിക്കാം. സാരമില്ല. അല്ലെങ്കിൽ എന്തിലാണു സാരമുള്ളത്.

മജീദ് ആ നീണ്ട വടിയും ഊന്നി സലാം ചൊല്ലി സാവധാനം ഇറങ്ങി. പടി കടക്കാറായപ്പോൾ ഖാൻ ബഹദൂർ ഒരു വേലക്കാരൻ വശം ഒരു രൂപാ കൊടുത്തയച്ചു.

“അത് എനിക്കു തന്നുവെന്നു പറഞ്ഞാൽ മതി. നിങ്ങൾ എടുത്തോളൂ.' വേലക്കാരനോടു പറഞ്ഞിട്ട് മജീദ് നടന്നു. അതു ശരിയായോ?

മജീദ് എന്തുകൊണ്ട് രൂപാ വാങ്ങിയില്ല. ആ കോടീശ്വരൻ മുമ്പിൽ ദിനന്തോറും അനേകം സാധുക്കൾ ചെല്ലുന്നുണ്ടെന്നും അവർക്കെല്ലാം അദ്ദേഹം ദാനം ചെയ്യുന്നുണ്ടെന്നുമുള്ള വിവരം മജീദ് അറിയില്ലേ? മജീദ് ഒരു കോടീശ്വരനായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? ആദ്യം വന്നു യാചിക്കുന്ന ദരിദ്രന് സ്വത്തിന്റെ പകുതി കൊടുക്കുമായിരുന്നോ! ഒരു ചെമ്പുതുട്ടിൽ കൂടുതൽ കൊടുക്കുമായിരുന്നോ? ഖാൻ ബഹദൂർ ഒരു രൂപയാണു കൊടുത്തത്. അതു വാങ്ങേണ്ടതായിരുന്നില്ലേ? മജീദ് ആലോചിച്ചു. പക്ഷേ, അവിടെ അഞ്ചു കോടീശ്വരന്മാരേയുള്ളു. അവരെ കഴിച്ചാൽ ബാക്കിയുള്ളത് ആറര ലക്ഷം പല തരത്തിലുള്ള ബഹുജനങ്ങളാണ്. എല്ലാവരും ജീവിക്കുന്നു. ഇടയ്ക്കു ചിലർ മരിക്കുന്നുമുണ്ട്. മജീദിനു നഷ്ടപ്പെട്ടത് ഒരു കാലിന്റെ പകുതി മാത്രമാണ്. രണ്ടു കാലുകൾ പോയവരുണ്ട്; രണ്ടു കൈകളും. കണ്ണുകൾ പോയവരും ജീവിക്കുന്നു. ദുഃഖവും സന്തോഷവുമുണ്ട്, ജീവിതത്തിൽ. വലിയവനും ചെറിയവനും. ഓർക്കുമ്പോൾ ചിരിക്കാൻ കഴിയുന്നുണ്ടല്ലോ; കരയാനും. ഒന്നും സാരമാ ക്കേണ്ടതില്ല. മജീദ് ഉറച്ചു. ഭദ്രതയ്ക്കും സുഖത്തിനും വേണ്ടി പരിശ്രമിക്കുക. അതല്ലേ കടമ മജീദിന്റെ വടി നാലിഞ്ചു തേഞ്ഞു. കൈവെള്ളകളിൽ കാലിഞ്ചു കനത്തിൽ തഴമ്പു പൊന്തി. അനേകസ്ഥലങ്ങളിൽ ജോലി അന്വേഷിച്ചു. പട്ടിണികിടന്നു ശരീരം വളരെ മെലിഞ്ഞു. അപ്പോൾ ഒരു സന്തോഷം.

മജീദിനു ജോലി കിട്ടി. ഒരു ഹോട്ടലിൽ, എച്ചിൽ പാത്രങ്ങൾ കഴുകുക. വെളുപ്പിനു നാലുമണിക്ക് എഴുന്നേറ്റാൽ രാത്രി പതിനൊന്നുമണി വരെ പൈപ്പിനടുത്തിരിക്കണം.. വലിയ കൊട്ടയിൽ കൊണ്ടുവന്നു വെക്കുന്ന എച്ചിൽ പാത്രങ്ങൾ ഓരോന്നായി കഴുകി വേറൊരു കൊട്ടയിൽ അടുക്കും. അതു വേറൊരുവൻ എടുത്തുകൊണ്ടുപോകും. അപ്പോഴേക്കു മറെറാരുവൻ എച്ചിൽ പാത്രങ്ങൾ കൊണ്ടുവരും. അങ്ങനെയാണു ജോലി. എങ്കിലും വയറു നിറയെ വല്ലതും തിന്നാം. വെയിലും മഴയും കൊള്ളണ്ട. അലയുകയും വേണ്ട. ഒരിടത്തു കുത്തിയിരുന്നു സാവധാനം ജോലി ചെയ്താൽ മതി. കിട്ടിയിടത്തോളം അനുഗ്രഹം. ജീവിതം വലിയ അല്ലലു കൂടാതെ ചെറിയ സുഖത്തോടെ മുന്നോട്ടു നീങ്ങുന്നു. മാസം തോറും വീട്ടിലേക്ക് ചെറിയ ഒരു സംഖ്യ അയയ്ക്കുകയും ചെയ്യാം.

വീട്ടിൽ നിന്ന് ആദ്യം കിട്ടിയ എഴുത്ത്, സുഹ്റായ്ക്ക് ലേശം അസുഖമുണ്ടെന്നുള്ള വിവരത്തോടുകൂടിയതാണ്. അവൾ വളരെ ക്ഷീണിച്ചുപോയിരിക്കുന്നു. കുറേശ്ശേ ചുമയുമുണ്ട്. ഇവിടെ എല്ലാവർക്കും സുഖം തന്നെ. ഒന്നു കാണാൻ കൊതിയാവുന്നു! സ്വന്തം സുഹ്റാ
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക