shabd-logo

ഏഴ്

9 September 2023

0 കണ്ടു 0
സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്യസനിക്കരുതെന്ന് മജീദിന്റെ ഉമ്മാ എപ്പോഴും അവളോടു പറയും.

“എനിക്കു വ്യസനമൊന്നുമില്ല. മന്ദഹാസപൂർവം സുഹറാ പറയും. എങ്കിലും അവളുടെ സ്വരത്തിലെ ശോകധ്വനി മായ്ക്കാൻ അവൾക് കഴിഞ്ഞിരുന്നില്ല. അത് മജീദിനേയും

വിഷമിപ്പിച്ചുകൊണ്ടിരുന്നു. അവൻ പറയും:

“പണ്ടത്തെ മാതിരിയുള്ള സുഹ്റായുടെ ഒരു ചിരി കേൾക്കാൻ കൊതിയാവുന്നു!

അവൾ പറയും: 

“ഞാൻ പണ്ടത്തെ മാതിരിയല്ലേ ചിരിക്കുന്നത്?

“അല്ല. ഇപ്പോഴത്തെ ചിരിയിൽ കണ്ണുനീരുള്ളതു പോലെ ' “ഓ, അതു ഞാൻ വളർന്നുപോയിട്ടായിരിക്കാം!

ഒട്ടു കഴിഞ്ഞ് “നാം വളരേണ്ടായിരുന്നു!

വളർന്നുപോയതുകൊണ്ടാണോ ദുഃഖവും ആഗ്രഹങ്ങളു

മുണ്ടായത്.?

അവർ കുഞ്ഞുങ്ങളായിരുന്നു. അവർ അറിയാതെ അവർ വളർന്നുപോയി! മാറും തലയും വളർന്ന ഒരു യുവതിയായി സുഹ്റാ മജീദ് പൊടിമീശക്കാരനായ ഒരു യുവാവും.

സുഹ്റായ്ക്ക് അവളുടെ ഭാവിയെപ്പറ്റി വളരെ ആശങ്കകളുണ്ട്. സഹോദരിയും മാതാവും അവളും അനാഥരാണ്. പിതാവിന്റെ മരണശേഷം ആ കുടുംബത്തിന്റെ ഭാരം അവളിലാണു വന്നു ചേർന്നത്.

അവൾക്കു പതിനാറു വയസ്സേയുള്ളു. പെൺകുട്ടി തന്നെ. എങ്കിലും അവൾ ആ കുടുംബത്തെ സംരക്ഷിക്കണം. എത്ര കാലമാണ് മജീദിന്റെ ഉമ്മായിൽ നിന്നു സഹായങ്ങൾ സ്വീകരിക്കുക? മറ്റുള്ളവരുടെ സന്മനോഭാവത്തിൻകീഴിൽ ജീവിക്കുക? അവിടെ മജീദ് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ അവൾക്കു വിഷമമില്ലായിരുന്നു.

മജീദിന്റെ ബാപ്പായോടോ, ഉമ്മായോടോ, സഹോദരികളോടോ സുഹറായ്ക്കു വഴക്കില്ല. എങ്കിലും മജീദിനോടുള്ള എന്തോ ഒന്ന് മറ്റുള്ളവരോടില്ല. മജീദ് അവളുടെ മുമ്പിലുള്ളപ്പോൾ ഒന്നുമില്ല. ഇല്ലാത്തപ്പോഴാണ് വിഷമം. മജീദ് കാലത്തെ സ്കൂളിലേക്കു പോയാൽ മടങ്ങിവരുന്നതുവരെ അവൾക്ക് ഒരു പരിഭ്രമമാണ്. മജീദിന് എന്തെങ്കിലും സുഖക്കേടു വന്നാൽ അവൾക്ക് ഉറക്കമില്ല. എപ്പോഴും മജീദിന്റെ അടുത്തിരിക്കണം.രാപകൽ ശുശ്രൂഷിക്കണം.

അവളുടെ ആഗ്രഹാനുസരണമെന്നോണം ആയിടെ ഒരു സംഭവമുണ്ടായി. മജീദിന്റെ വലതുകാലിൽ വിഷക്കല്ലു കാച്ചി. ടൗണിലെ ഹൈസ്കൂളിൽ പഠിക്കാൻ പോയതിന്റെ നാലാമത്തെ കൊല്ലം. സ്കൂളിൽ നിന്നു വരുന്ന വഴി കാലിനു വേദന തോന്നി. ഒക്കി ഒക്കിയാണ് മജീദ് വീട്ടിൽ വന്നു കയറിയത്. പിറേദിവസം കാലിൽ, അടിഭാഗത്ത്, പഴുപ്പു കണ്ടു. ദേഹമാകെ ചുളുചുളുക്കും വേദനയും. മജീദ് കട്ടിലിൽക്കിടന്നു ഞരങ്ങും. എല്ലാവരും പറഞ്ഞു, കുരു പൊട്ടിയാൽ വേദന ശമിക്കും. പക്ഷേ, ആള് അടുത്തു ചെന്നാൽ മജീദ് വാവിട്ടു കരയും.
അവിടെ എപ്പോഴും ആൾക്കൂട്ടമാണ്. സുഖക്കേട് അറിയാൻ വരുന്നവരുടെ ബഹളം ഒഴിഞ്ഞ അപൂർവാവസരങ്ങളിൽ സുഹ്റാ മുറിയിൽ കയറി മജീദിന്റെ കാൽ ചെന്ന് പഴുത്ത സ്ഥലത്ത് ഊതിക്കൊണ്ടിരിക്കും. പഴുത്ത വലിയ മഞ്ഞ പേരയ്ക്കാ പോലെ കാലിനുള്ളിൽ മുഴച്ചുവീർത്തു നില്ക്കുകയാണ്. അതിന്റെ വേദന മജീദിനു സഹിക്കാൻ കഴിഞ്ഞില്ല.

"സുഹ്റാ, ഞാൻ മരിച്ചുപോകും!' മജീദ് സങ്കടത്തോടെ കരഞ്ഞു.

അതിന് എന്താണ് ചെയ്യേണ്ടത്? അവൾക്കു രൂപമുണ്ടായില്ല. കരച്ചിൽ വന്നു. അവൾ മജീദിന്റെ വലതു കാലടി കവിളിൽ ചേർത്തു പിടിച്ചു.

ഉള്ളംകാലിൽ ഗാഢമായി ഒന്നു ചുംബിച്ചു.

ആദ്യത്തെ ചുംബനം...... അവൾ എഴുന്നേറ്റു ചെന്ന്, ചൂടുപിടിച്ച് നെറ്റിയിൽ തടവിക്കൊണ്ട് മജീദിന്റെ മുഖത്തേക്കു കുനിഞ്ഞു.

അവളുടെ മുടിക്കെട്ടഴിഞ്ഞ് മജീദിന്റെ നെഞ്ചിൽ വിതറിവീണു.... അവളുടെ നിശ്വാസം അവന്റെ മുഖത്തു സ്പർശിച്ചു. അവളുടെ ആകെയുള്ള മണം. ഒരു വൈദ്യുതശക്ടി നാഡിഞരമ്പുകളെ വിറപ്പിച്ചുകൊണ്ടിരുന്നു.... കാന്തത്താൽ ആകർഷിക്കപ്പെട്ടതുപോലെ മജീദിന്റെ മുഖം ഉയർന്നു. കൈകൾ രണ്ടും അവളുടെ കഴുത്തിനെ വലയം ചെയ്തു. അവളെ അവൻ നെഞ്ചോടു ചേർത്ത് അമർത്തി. അവളെ അവനിലേക്ക് ആവാഹിച്ചു.
'സുഹറ'
'ഹെൻറ്റ'

സുഹ്റായുടെ ചുവന്ന ചുണ്ടുകൾ മജീദിന്റെ ചുണ്ടിൽ അമർന്നു.

ജീവിതാരംഭത്തോടെ ഉള്ളതെങ്കിലും അന്ന് ആദ്യമായി ഉണർന്ന വികാരങ്ങളോടെ അവർ അന്യോന്യം ഒട്ടിച്ചേർന്നു....
ആയിരമായിരം ചുംബനങ്ങൾ അർപ്പിച്ചു. കണ്ണുകൾ, നെറ്റി, കവിൾത്തടങ്ങൾ, കഴുത്ത്, നെഞ്ച്.... ആകെ വിറച്ചു. സുഖകരമായ ഒരു ആലസ്യവും, പുതുതായ ഒരു ആശ്വാസവും. എന്തോ സംഭവിച്ചു! എന്താണത്?

"കുരു പൊട്ടി!' മന്ദഹാസത്തോടെ, ദിവ്യമായ സംഗീതം പോലെ സുഹ്റാ മന്ത്രിച്ചു.

മജീദ് എഴുന്നേറ്റിരുന്നു. അത്ഭുതം.....കുരു പൊട്ടിപ്പോയി. ലജ്ജയാൽ കുനിഞ്ഞുപോയ സുഹ്റായുടെ പ്രേമാർദ്രമായ മുഖത്തേക്ക് മജീദ് നോക്കി....ആ പവിഴച്ചുണ്ടുകളുടെ മാധുര്യവും, ആ പ്രഥമചുംബനങ്ങളുടെ മാദകത്വവും!

സുഹ്റാ ചുംബിച്ച് വലതുകാലടിയുടെ വെള്ളയ്ക്ക് എന്തെന്നില്ലാത്ത കുളുർമ......

സുഹ്റായ്ക്ക് അന്നു രാത്രി ഉറങ്ങുവാൻ കഴിഞ്ഞില്ല. ആകെ ചൂടുപിടിച്ചു....വല്ലാതെ അലിഞ്ഞുപോയി.

സുഹ്റായുടെ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ട്. എങ്കിലും, അതിന്റെ സാഫല്യത്തെപ്പറ്റി ചിന്തിക്കുവാൻ അവൾക്കു ഭയം തോന്നി.

വല്ലാത്ത അനിശ്ചിതാവസ്ഥയിൽക്കൂടി അവളുടെ ദിനരാത്രങ്ങൾ അങ്ങനെ കഴിഞ്ഞുവന്നു.
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക