shabd-logo

നാല്

5 September 2023

0 കണ്ടു 0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.

മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സംഭവമായിരുന്നു. വെടിക്കെട്ടും വലിയ സദ്യയുമുണ്ടായിരുന്നു. ബാന്റ് മേളങ്ങളോടും ഗ്യാസ് ലൈറ്റുകളോടും കൂടി ആനപ്പുറത്താണ് മജീദിനെ ഊരുലാ ത്തിയത്. അതിനുശേഷമായിരുന്നു ബിരിയാനി സദ്യ. ആയിര ത്തിലധികം ആളുകൾ പങ്കുകൊണ്ടിരുന്നു. സദ്യയ്ക്ക് മുമ്പാണ് മാർക്കം നടന്നത്...ആ ദിവസം മുഴുവനും മജീദിനു ഭയമായിരുന്നു. എന്തോ മുറിച്ചുകളയും! എന്താണത്? മരിച്ചുപോകുമോ? അവൻ ആകെ ഭയന്നു തളർന്നു. അന്നു സന്ധ്യവരെ ജീവിക്കില്ലെന്നുതന്നെ അവനു തോന്നി. എന്താണ് ഉണ്ടാകുവാൻ പോകുന്നതെന്ന് അവന് ഒരു ലക്കുമില്ല. ലോകത്തിലുള്ള എല്ലാ മുസ്ലീം പുരുഷന്മാരെയും മാർക്കം ചെയ്തിട്ടുള്ളതാണ്. അല്ലാത്തവർ ഇല്ല. എങ്കിലും... ഈ മാർക്കം ചെയ്യണതെങ്ങനെ?' മജീദ് സുഹറായോടു ചോദിച്ചു. അവൾക്ക് യാതൊരു അറിവുമില്ല.

“എന്തായാലും മരിക്കുകേല,' എന്ന് ആശ്വസിപ്പിക്കാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളു. എങ്കിലും മജീദിനു വളരെ പരിഭ്രമമുണ്ടായിരുന്നു. അല്ലാഹു അക്ബർ എന്നുള്ള ഗംഭീരമായ "തക്ബീർ പന്തലിൽ മുഴങ്ങിയതോടെ മജീദിനെ അവന്റെ ബാപ്പാ പിടിച്ചുകൊണ്ട് ഒരു ചെറുമുറിയിൽ ആക്കിയിട്ടുപോയി....
അവിടെ കമഴ്ത്തിയിട്ടു വെള്ളവസ്ത്രം വിരിച്ച് ഉരലിന്റെ മുമ്പിലായി പതിനൊന്നു തിരിയുള്ള നിലവിളക്ക് കത്തുന്നുണ്ടായിരുന്നു. മുറിയിൽ ക്ഷുരകനായ 'ഒസ്സാനെക്കൂടാതെ പത്തുപന്ത്രണ്ട് ആളുകളുമുണ്ടായിരുന്നു. അവർ മജീദിന്റെ ഷർട്ട് ഊരി; തുണി ഉരിഞ്ഞു പിറന്നപടി അവനെ ഉരലിന്റെ പുറത്ത് ഇരുത്തി. അത്ഭുതം! അവർ എന്താണ് ചെയ്യാൻ പോകുന്നത്? സംഭ്രമം!

മജീദിന്റെ കണ്ണുപൊത്തി, കയ്ക്കും കാലിനും തലയ്ക്കും ആളുകൾ പിടിച്ചു. അവന് അനങ്ങുവാൻ വയ്യായിരുന്നു. “അല്ലാഹു അക്ബർ' എന്നുള്ള ശബ്ദമല്ലാതെ മറെറാന്നും കേൾക്കുവാൻ ഇല്ല. മജീദ് നന്നായി വിയർക്കുന്നുണ്ടായിരുന്നു. ആ ബഹളത്തിനിടയ്ക്ക് അവന്റെ തുടകൾ ചെന്നുചേരുന്ന സ്ഥലത്തു നേരിയ ഒരു വേദന. ഉണങ്ങിയ പാള മുറിക്കുന്നതു പോലെയുള്ള ഒരനുഭൂതി. ഒരു നിമിഷം മാത്രം. ഉടനെ എല്ലാം കഴിഞ്ഞ് ഒരു വെള്ളം തളി. ഒരു നീറ്റൽ - ഒരു പുകച്ചിൽ.

മജീദിനെ കിടത്തി. തലയ്ക്കും കാലിനും തലയണയുണ്ട്. ആ ബഹളത്തിൽ മജീദ് ഒന്നു നോക്കി. ചെമന്ന മഷിയുള്ള കുപ്പിയിൽ കൈവിരൽ മുക്കിയതു പോലെയല്ല, മഷിയിൽ മുങ്ങാതെ കുപ്പിയുടെ വായിൽ നിന്നു വിരലിന്റെ തലയ്ക്കു ചുററും ചെമന്ന മഷി പുരണ്ടതു പോലെ.... അവിടെ ചോര പൊടിഞ്ഞു നിൽക്കുന്നെന്നു മാത്രം....സുഹറായോടു പിറേദിവസം ഇത്രയും സംഗതികൾ മജീദ് പറഞ്ഞു.

അവൾ ജനലിന്റെ അപ്പുറത്തു നിന്നുകൊണ്ട് ചോദിച്ചു:

“മജീദ് പേടിച്ചോ?'

“ഞാനോ!' മജീദ് ആ കിടപ്പിൽ കിടന്നുകൊണ്ട് വീരവാദം ചെയ്തു: "ഞാൻ പേടിച്ചൊന്നുല്ല

ആ സമയത്ത് സുഹ്റാ അവളുടെ കാതുകുത്തുകാര്യം പറഞ്ഞു. പത്തുപന്ത്രണ്ടു ദിവസത്തിനുള്ളിൽ അവളുടെ കാതുകുത്തു നടക്കും!

“മജീദിനു വരാൻ ഒക്കുകേലല്ലോ?' മജീദ് പറഞ്ഞു:
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക