shabd-logo

എട്ട്

10 September 2023

0 കണ്ടു 0
ഏട്ട്

സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭിമാനത്തിന്റെ കാതലാണ് മജീദ്. തന്നെപ്പറ്റിത്തന്നെ വലിയ മതിപ്പാണ്. പിതാവിന്റെ ലോകത്തിലല്ല ജീവിതം; കുടുംബകാര്യത്തെപ്പറ്റി ഒന്നും അറിവില്ല. ബാപ്പായോടു വല്ലതും സംസാരിക്കാൻ തന്നെ മജീദിനു ഭയമാണ്.

ബാപ്പാ ആരുടെയും അഭിപ്രായങ്ങൾ സ്വീകരിക്കാത്ത സ്വേച്ഛാധിപതിയെപ്പോലെ എല്ലാം നടത്തിക്കൊള്ളും. മജീദിനു വല്ലതും ആവശ്യമുണ്ടെങ്കിൽ ഉമ്മായോടു ചോദിച്ചു വാങ്ങിക്കും. ബാപ്പായുടെ ശബ്ദം കേൾക്കുമ്പോൾ മജീദിന്റെ ഹൃദയത്തിൽ നിന്നു പ്രതിഷേധത്തിന്റെ നിശ്ശബ്ദ ഗർജനങ്ങളാണുയരുക. എന്തിന്റെ പ്രതിഷേധം? മജീദിനു നിശ്ചയമില്ല. ഒരു നല്ല പിതാവല്ലേ അദ്ദേഹം മജീദിനു വേണ്ടി എല്ലാം ചെ കൊടുക്കുന്നില്ലേ? അഗാധമായ സ്നേഹമില്ലേ? പിന്നെ ഒരു പിതാവെന്ന നിലയ്ക്ക് എന്തു കുനം?

മജീദിന്റെ ബാപ്പായേക്കാൾ മജീദിനു സ്നേഹിക്കാൻ കഴിഞ്ഞിരുന്നത് സുഹറായുടെ ബാപ്പായെയാണ്. സുഹ്റാ അവളുടെ ബാപ്പായെ ഭയപ്പെട്ടിരുന്നില്ല. പിതാവിനെപ്പറ്റി പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയും...മജീദിന്റെ ബാപ്പാ മരിച്ചുപോയാൽ മജീദ് കരയുമോ? ഉമ്മാ മരിക്കയാണെങ്കിൽ തീർച്ചയായും മജീദ് കരയും. ഉമ്മായെ ഭയമില്ല. ബാപ്പായെ ഭയമുള്ളൂ - ഭയത്തോടുകൂടിയ സ്നേഹവുമുണ്ട് ബാപ്പായോട്.

എങ്ങനെയായാലും മജീദിന് അവിടെ താമസിക്കുന്നത് ഇഷ്ടമല്ല. അധികസമയവും വീടിനു വെളിയിൽ, അല്ലെങ്കിൽ സ്വന്തം മുറിയിൽ. അത്തരത്തിൽ കഴിഞ്ഞുവരുമ്പോൾ, അതിപ്രധാനമായ ഒരു സംഭവമുണ്ടായി

മജീദ് അന്ന് ടൗൺ സ്കൂളിലെ അവസാനത്തെ ക്ലാസ്സിന്റെ അടിയിലത്തേതിൽ പഠിക്കയായിരുന്നു.

കൊയ്ത്തും മെതിയും തുടങ്ങിയിരുന്നു. നല്ല ചൂടുള്ള വേനലാണ്. പോരെങ്കിൽ നോമ്പുകാലവും വെള്ളം പോലും കുടിക്കാതെ, ഉമിനീർ പോലും ഇറക്കാതെ, പകൽ മുഴുവനും പട്ടിണി നില്ക്കുന്നതുകൊണ്ടു വെറും നിസ്സാരകാര്യത്തിനു പോലും ബാപ്പാ വെറിപിടിച്ചു വഴക്കുകൂടിയിരുന്നു.

ഒരു ദിവസം കാലത്തെ ബാപ്പാ പാടത്തേക്കു പോകും മുമ്പ് മജീദിനോടു പറഞ്ഞു: “കൊയ്തുമെതിച്ച് ഉണക്കിയിട്ടിരിക്കുന്ന നെല്ലു വള്ളത്തിൽ കൊണ്ടുവരാനുണ്ട്. കൂടെ ആളില്ലെങ്കിൽ വഞ്ചിക്കാർ വഴി വാരി വില്ക്കും!

“നിനക്കു നോമ്പില്ലല്ലോ?' ബാപ്പാ ഓർമിപ്പിച്ചു: “നീ പള്ളിക്കൂടത്തിന്നു വരുന്ന ഒടനെ പാടത്തു വരണം. വരുവോ? - ഇല്ല!

മജീദ് പറഞ്ഞു: “വന്നേക്കാം.

പക്ഷേ, മജീദ് പോയില്ല. പതിവുപോലെ സ്കൂൾ വിട്ടു വന്ന ഉടനെ കുളിക്കാൻ പോയി. സന്ധ്യയ്ക്ക് നോമ്പു തുറക്കുന്ന സമയത്ത് ബാപ്പായെ കാണാതിരുന്നപ്പോഴാണ് മജീദിന് ഓർമയുണ്ടായത്..... കുറേ അധികം ഇരുട്ടിയപ്പോൾ ബാപ്പാ വന്നു. മജീദിനെ കണ്ടപ്പോഴേ ബാപ്പാ അലറി. ഭയങ്കര ദേഷ്യത്തോടെ മജീദിന്റെ കരണത്ത് '' എന്ന് ഒരടി കൊടുത്തു. മജീദ് നിന്നു കറങ്ങി. തലയ്ക്കുള്ളിൽ മിന്നാമിനുങ്ങുകൾ പറന്നു.

വീണ്ടും വീണ്ടും ബാപ്പാ തല്ലി ഒന്നെങ്കീ നന്നാവണം നന്നാകണം; അല്ലെങ്കിച്ചാകണം. മനസ്സിലായോ? ഇല്ല!'

അടിയുടെയും മററും ശബ്ദം കേട്ട് ഉമ്മാ ഓടി വന്ന് മജീദിനെ

കെട്ടിപ്പിടിച്ചു.

"ഇഞ്ഞി ഒന്നു നിർത്ത് അറിയാമ്മാറം തല്ലിയില്ലേ?' “പോടീ അപ്പുറത്ത്!' ബാപ്പാ അലറി: “അവളു കേട്ടില്ല!' എന്നിട്ട് ഉമ്മായേയും തല്ലി. കരഞ്ഞുകൊണ്ട് ഓടിയെത്തിയ സഹോദരികളേയും തല്ലി. കതകുകൾ അടിച്ചുപൊളിച്ചു. പാത്രങ്ങൾ എറിഞ്ഞുടച്ചു......

ഇതിന്റെയൊക്കെയിടയിൽ മജീദ് സ്തബ്ധനായി നില്ക്കുകയായിരുന്നു.

“പോടാ, പോ? നീ രാാക്കെ ചുറ്റി ഒന്നു പടിച്ചിട്ടു വാ. മനസ്സിലായോ? ഇല്ല!' ബാപ്പാ അലറിക്കൊണ്ട് മജീദിന്റെ പിടലിക്കു പിടിച്ച് മുററത്തേക്കു തള്ളി, മജീദ് കമിഴ്ന്നടിച്ചു വീണു. ചുണ്ടു പൊട്ടി ചോര ഒലിച്ചു. മജീദ് എഴുന്നേറ്റപ്പോൾ വീണ്ടും ആട്ടി

ആ ശബ്ദം ലോകത്തിന്റെ അറ്റം വരെ മജീദിനെ ഓടിക്കുവാൻ പര്യാപ്തമായതായിരുന്നു.

അവിടെ നിന്നു പോയി. ഇരുട്ടത്തു പടിക്കൽ ചെന്നിരുന്നു. കരയുവാൻ കഴിഞ്ഞില്ല. തുള്ളി കണ്ണുനീരു പോലുമില്ല. ഉഗ്രമായ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റാണു ഹൃദയത്തിൽ.... നല്ല വാക്കു പറയുന്നതിനോ, ആശ്വസി പ്പിക്കുന്നതിനോ ആരും ചെന്നില്ല.

വീട്ടിൽ വല്ലാത്ത നിശ്ശബ്ദത ശരറാന്തൽ കഠിനോജ്ജ്വല യോടെ നിന്ന് പ്രകാശിക്കുന്നുണ്ട്. എങ്കിലും മരിച്ച വി പോലെ....അനക്കമില്ല.

വിശാലമായ ലോകത്തിൽ തനിച്ച് വീടും നാടും ഉപേക്ഷിച്ചു പോകാൻ മജീദ് തീരുമാനിച്ചു. പക്ഷേ, എങ്ങോട്ടു പോകും?
 കൈയിൽ പണമില്ല. വെറും തടി. എങ്കിലും ജീവിക്കും. ഒരു യുവാവാണ്. മജീദ് പോയി.

അതിനു മുമ്പ് സുഹ്റായുടെ സമീപത്തേക്കു നടന്നു. പതിവായി ഇരിക്കാറുള്ള മാവിൻ ചുവട്ടിൽ, ഇരുളിന്റെ ഏകാന്തതയിൽ നിന്നു.

ദൂരത്തായി സുഹ്റായുടെ മനോഹരശബ്ദം മുഴങ്ങി. മണ്ണെണ്ണ വിളക്കിനു മുമ്പിൽ ഇരുന്ന് അവൾ ഖുർ ആൻ പാരായണം ചെയ്യുകയാണ്. ഇടയ്ക്ക് അവൾ മുഖമുയർത്തി മാവു നില്ക്കുന്ന ഭാഗത്തേക്കു നോക്കി. എന്തോ കേൾക്കാനെന്ന പോലെ കണ്ണുകൾ നിശ്ചലങ്ങളായി. തങ്കം പോലുള്ള കവിൾത്തടങ്ങൾ പ്രകാശിച്ചു. ചോര തൊട്ടെടുക്കാവുന്ന ചുണ്ടുകൾ വിടർന്നു.

കുറേ സമയം അങ്ങനെ ഇരുന്നിട്ട് സുഹ്റാ വീണ്ടും വായന തുടർന്നു.

"സുഹ്റാ മജീദ് വിളിച്ചു. ചുണ്ടുകൂട്ടിയാണ്; ഹൃദയത്തിൽ

ഉറച്ചു വിളിക്കണമെന്നു തോന്നി. ഒടുവിലത്തെ യാത്ര പറയാം.

വേണ്ടി

മജീദ് നടന്നു, ഒരു ഭ്രാന്തനെപ്പോലെ. ഗ്രാമം പിന്നിട്ട്, പട്ടണം കടന്ന് കാടും മലകളും നഗരങ്ങളും പിന്നിട്ട് മജീദ് പോയി.
ഏഴോ പത്തോ
കൊല്ലക്കാലം സഞ്ചരിച്ചു.

സുദീർഘങ്ങളായ വർഷങ്ങൾ.

അതിനിടയിൽ വീട്ടിൽ എന്തൊക്കെ സംഭവിച്ചുവെന്നോ, സുഹ്റായുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വന്നുവെന്നോ ഒന്നും മജീദ് അറിഞ്ഞില്ല. കത്തുകൾ ഒന്നും അയച്ചില്ല. ഒന്നും അറിയേണ്ട എന്നു കരുതിയല്ല, അയച്ചില്ല എന്നു മാത്രം. വീട്ടിൽ നിന്ന് ആൾ അന്വേഷിച്ചു ചെന്നാലോ?

മജീദ് സഞ്ചരിച്ചു. പല നിലയിലും നടന്നും വാഹനങ്ങളിലും യാചകന്മാരുടെ കൂടെയും ഗോസായികളുടെ സഖാവായും സന്ന്യാസികളുടെ ശിഷ്യനായും ഹോട്ടൽ  വേലക്കാരനായും ആഫീസ് ക്ലാർക്കായും രാഷ്ട്രീയ പ്രവർത്ത കരുടെ കൂടെയും കുബേരന്റെ അതിഥിയായും അങ്ങനെ പല നിലയിലും ജീവിച്ചു. പല മതക്കാരുമായി പരിചയപ്പെട്ടു.

മജീദിനു പണം സമ്പാദിക്കണമെന്നു മോഹമില്ലായിരുന്നു. ആ സൗകര്യങ്ങൾ ഒന്നും ഉപയോഗപ്പെടുത്തിയില്ല. കാണുക, അറിയുക -ഇതായിരുന്നു ലക്ഷ്യം.

മജീദ് കണ്ടു. കൊച്ചു ഗ്രാമങ്ങളും വൻ നഗരങ്ങളും; കുഞ്ഞരുവികളും വൻ നദികളും; ചെറുകുന്നുകളും മഹാ പർവത പംക്തികളും പൊടിമണ്ണു നിറഞ്ഞ കർഷക ഭൂമികളും വെൺമണൽതരികളുടെ മഹാലോകമായ മണലാരണ്യങ്ങളും..... അങ്ങനെ ആയിരമായിരം മൈൽ ദൂരെ മജീദ് പോയി. എന്തു കാണാൻ എന്തു കേൾക്കാൻ

മനുഷ്യർ എവിടെയും ഒരുപോലെ. ഭാഷയ്ക്കും വേഷത്തിനും മാത്രം വ്യത്യാസം. എല്ലാം സ്ത്രീപുരുഷന്മാർ..... ജനിച്ച്, വളർന്ന്, ഇണചേർന്നു പെരുപ്പിക്കുന്നു. പിന്നെ മരണം. അത് തന്നെ. ജനനമരണങ്ങളുടെ ഇടയിലുള്ള കഠിനയാതന എവിടെയുമുണ്ട്. മരണത്തോടെ എല്ലാം കഴിയുമോ? അങ്ങനെ വിഷാദാത്മകനായി മജീദ് നാട്ടിലേക്കു തിരിച്ചു. എന്തിന്? സുഹ്റായെ വിവാഹം ചെയ്ത് അടങ്ങിയൊതുങ്ങി വല്ലേടത്തും ജീവിതകാലം കഴിച്ചുകൂട്ടാൻ. പക്ഷേ, നാട്ടിൽ, സ്തംഭിപ്പിച്ച മാറ്റങ്ങളാണ് മജീദിനെ അഭിമുഖീകരിച്ചത്.

കച്ചവടത്തിൽ അടിക്കടി ഉണ്ടായ നഷ്ടത്താലോ, നാട്ടിൽ ഒരു പാലമുണ്ടാക്കാൻ ഗവൺമെന്റിലേക്കുള്ള ഒരു ഹർജിയാണെന്നു പറഞ്ഞു വമ്പിച്ച ഒരു തുക പറ്റിയതായുള്ള ഒരാളുടെ പ്രമാണത്തിൽ ഒപ്പിട്ടു കൊടുത്തതിനാലോ എന്തോ ബാപ്പായുടെ സ്വത്തെല്ലാം കടത്തിൽ പോയി.... കിടപ്പാടവും കൂടി പണയത്തിൽ മാതാപിതാക്കൾ തീരെ വൃദ്ധരായി ത്തീർന്നിരിക്കുന്നു; സഹോദരികൾ രണ്ടും വളർന്നു വിവാഹത്തിനു പ്രായം കഴിഞ്ഞു. എല്ലാറ്റിനും ഉപരിയായി സുഹാ വിവാഹിതയായിക്കഴിഞ്ഞിരിക്കുന്നു. മജീദ് നാട്ടിൽ എത്തുന്നതിന് ഒരു കൊല്ലം മുമ്പാണത്. പട്ടണത്തിൽ എവിടെയോ ഉള്ള ഒരു കശാപ്പുകാരനാണ് വിവാഹം ചെയ്തിരിക്കുന്നത്.

സുഹ്റാ മജീദിനു വേണ്ടി കാത്തിരുന്നില്ല. "സ്വാർഥ പരി പൂരിതമാണു ജീവിതം!' മജീദ് തീരുമാനിച്ചു.

ഏതായാലും നാട്ടുകാരൊക്കെ മജീദിനെ കാണാൻ ചെന്നു. നാലഞ്ചുപേർ ചുമന്നുകൊണ്ടു ചെന്ന പെട്ടികളും കിടക്കയും മറും കണ്ട് ആളുകളൊക്കെ വിചാരിച്ചു, മജീദിന്റെ പക്കൽ ധാരാളം പണമുണ്ടായിരിക്കും. ഉണ്ടായിരുന്നതോ, കുറേ അധികം പുസ്തകങ്ങളും പത്തു രൂപായും

മജീദിന് ആയിടെ വലിയ സ്വീകരണങ്ങളായിരുന്നു. ഓരോ വീട്ടിലും ദിവസവും രണ്ടും മൂന്നും തവണ അതിഥിയായി പോകണം. വയറു നിറയെ ആഹാരം കഴിച്ചതാണെങ്കിലും നിർബന്ധിച്ച് ഊട്ടും.

എന്നാൽ, ഒരു മാസം കൊണ്ട് സത്യം എല്ലാവരും അറിഞ്ഞു. ദാരിദ്ര്യത്തിൽ ആണ്ടുപോയ ആ കുടുംബത്തിലെ ഒരു ദരിദ്രാംഗം മാത്രമാണ് മജീദ്

വെറും പാപ്പർ

“അവനെന്തിനു വരാമ്പോയി?' അതായി നാട്ടുകാരുടെ ചോദ്യം: ഒരുപാട് കൊല്ലം കഴിഞ്ഞു വന്നിരിക്കുന്നു. വെറും കൈയോടെ!'

നിന്ദാവഹങ്ങളായ നോട്ടങ്ങളും പരിഹാസവചനങ്ങളും മജീദിനു ലഭിച്ചുതുടങ്ങി. തന്മൂലം വെളിയിലിറങ്ങാതായി. വീട്ടിൽ പണ്ടത്തെ മുറിയിൽത്തന്നെ എപ്പോഴും.... ആ മുറിക്കു വളരെ ചരിത്രങ്ങളില്ലേ? വിദ്യാഭ്യാസ കാലത്ത് ഉപയോഗിച്ചിരുന്നതാണത്. മജീദിന്റെ "മാർക്കകല്യാണം കഴിച്ചതും അതിൽ വെച്ച്. വിഷക്കല്ലു കാച്ചിക്കിടന്നതും അതിൽത്തന്നെ.

അതിൽ പഴയ ചാരുകസേരയിട്ട്, വെളിയിലേക്കു നോക്കി മജീദ് കിടക്കും.
വീട്ടിൽ നേരാം വണ്ണം ആഹാരം കഴിക്കാനില്ല. മജീദിന്റെ സഹോദരികൾ കൊണ്ടു തല്ലി പിരിക്കുന്ന കയറ് ബാപ്പാ അങ്ങാടിയിൽ കൊണ്ടുപോയി വിറ്റു വല്ലതുമൊക്കെ വാങ്ങിച്ചു കൊണ്ടുവരും. ഉഗ്രപ്രതാപിയായ ബാപ്പ മജീദിന്റെ ഉള്ളം കരഞ്ഞു! പ്രിയപ്പെട്ട ബാപ്പാ..... ബാപ്പാ കൊണ്ടുവരുന്നതിൽ നിന്ന് അധികപങ്കും ഉമ്മാ മജീദിനു കൊടുക്കും. എന്നിട്ട് കാരുണ്യത്തോടെ പറയും:

“ബന്നതിലും എന്റെ മോൻ ചടച്ചുപോയ്. നിന്ന് എങ്ങനെ വളർത്തിയതാന്നോ? നെനക്കു നെറം പോരാഞ്ഞിട്ടു പാലിൽ പൊന്നും വയമ്പും അരച്ചു ചേർത്ത് ഒത്തിരി നിന്ന് കുടിപ്പിച്ചിട്ടൊണ്ട് മോനേ!'

നിരുന്മേഷനായി മജീദ് അങ്ങനെ ഇരിക്കും. എന്താണു ചെയ്യേണ്ടത് ? കൈയിൽ കാശില്ല. കിട്ടാൻ മാർഗവുമില്ല. സഹായിക്കാൻ ആളുമില്ല.

മജീദ് നാൾക്കുനാൾ ക്ഷീണിച്ചു വന്നു. മനസ്സിനെ വ്യാപരിപ്പിക്കുവാൻ മറ്റു പണികളൊന്നും ഇല്ലാതിരുന്നതുകൊണ്ട് വീണ്ടും ഒരു തോട്ടം നിർമിച്ചു; ഇക്കുറി തനിച്ച്.

മുററത്തിനു മുമ്പിൽ ചതുരത്തിൽ വെള്ളമണൽ വിരിച്ചു. നാലതിരുകളിലും ചെടികൾ നട്ടുപിടിപ്പിച്ചു. സുഹ്റായുടെ കൈകൊണ്ടു വെച്ച ചെമ്പരത്തിയായിരുന്നു ഒരു വശത്തെ അതിര് അത് ഒരു മരമായി വളർന്നിരുന്നു. മജീദ് വന്നപ്പോൾ, അതിൽ പൂക്കളുണ്ടായിരുന്നു. പച്ചിലക്കാടുകളിൽ ചോര പൊട്ടിച്ചിതറി നില്ക്കുന്നതുപോലെ ഒരിക്കലും ഒഴിയാത്ത കടും ചെമപ്പായ പൂക്കൾ.

അതിന്റെ ചുവട്ടിൽ ചാരുകസേരയിട്ട് അതിൽ കിടന്നു വായനയാണ്. പക്ഷേ, ഒന്നും വായിച്ചിരുന്നില്ല. പുസ്തകം തുറന്നു മടിയിൽ വെച്ചുകൊണ്ട് അങ്ങനെ കിടക്കും.

“നെനക്കെന്താ മോനേ വിചാരം?' ഉമ്മാ തിരക്കും. മജീദ് പതുക്കെ പറയും:
“ഒന്നുമില്ല.

ഉമ്മായും ചിന്തയിൽ മുഴുകും. എന്നിട്ടു തന്നത്താൻ പറയും:

“എല്ലാം റബ്ബിന്റെ വിതി!'

മജീദിന്റെ തൃപ്തിക്കുവേണ്ടി മജീദിന്റെ അരുമയായ ചെടികൾക്കു വെള്ളം ഒഴിക്കുന്ന കാര്യത്തിൽ മത്സരിച്ച്; സഹോദരികൾ രണ്ടുപേരും തമ്മിൽ വഴക്കിടും; ഒടുവിൽ രണ്ടുപേരും ഒരുമിച്ച് മജീദിന്റെ അടുത്തു വന്നു പറയും.

“ഇയ്ക്കാക്കാ, ഇന്നു ചെടിക്കൊക്കെ വെള്ളമൊഴിച്ചതു

ഞാനാ.

മജീദ് സമാധാനിപ്പിക്കും.

"ചെടികളിലുണ്ടാകുന്ന പൂക്കൾ നിങ്ങൾ രണ്ടുപേരും സമം എടുത്തോളൂ.

“അവൻ ഉമ്മാടെ ടി!' ബാപ്പാ പറയും: 'എന്റെ മൊതലൊക്കെ നശിപ്പിച്ച് അവനെ ഞാൻ പടിപ്പിച്ച്. എന്നിട്ടവൻ രാജ്യങ്ങളൊക്കെ ചുറ്റി ഒരുപാടു കൊല്ലം കഴിഞ്ഞു വന്നിരിക്കുന്നു. വെറുങ്കയോടെ. അവൻ ചെടി. ഒരു സമ്പാദ്യം; ഈ വയസ്സുകാലത്ത് ഇനിക്കു സുകിക്കാൻ ഒരു തോട്ടം ഒക്കെ ഞാൻ ബെട്ടിപ്പറിച്ചുകളും ഞാമ്പറഞ്ഞതു കേട്ടോടീ? ഇല്ല!

ഉമ്മാ പറയും:

"എന്നാലും മുറോക്കെ ബെടിപ്പാക്കി കിട്ടിയല്ലോ. ബാപ്പാ ഉണക്ക വെറ്റിലയിൽ ചുണ്ണാമ്പു പൊടിച്ചിട്ടു കൊണ്ടു ചോദിക്കും:

"കേട്ടില്ലേടീ ഞാമ്പറഞ്ഞത്? -ഇല്ല!

"എന്താ?'

"വല്ലടത്തുന്നും ഇത്തിരി പൊകലഞെട്ടു മേടീര്.

ഉമ്മാ ഒരു പഴന്തുണിയും തലയിലിട്ട് കീറി മുഷിഞ്ഞ കുപ്പായത്തോടെ അയൽപക്കങ്ങളിലേക്കു പുകയില ഞെട്ടിനു പോകും.
ബാപ്പായും ഉമ്മായും. സഹോദരികൾ. സുഹ്റാ ഓർമകൾ മേഘങ്ങൾ പോലെ ഹൃദയാകാശത്തിലൂടെ പൊയ്ക്കൊണ്ടിരിക്കും. ദാരിദ്ര്യം ഭയങ്കര വ്യാധിയാണ്. അതു ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചു കളയുന്നു. അങ്ങനെ ശരീരവും ഹൃദയവും ആത്മാവും നശിച്ച നാനാജാതികളിലായി ലക്ഷോപലക്ഷം സ്ത്രീപുരുഷന്മാർ.

ആ ചിത്രങ്ങൾ മജീദിന്റെ മനസ്സിൽ വന്നു നിറയും. വൈരൂപ്യമേറിയ ജുഗുപ്സാവഹങ്ങളായ ആ ചിത്രങ്ങളെ മാത്രം ഓർക്കുന്നതെന്തുകൊണ്ട്? ജീവിതം പ്രകാശമുള്ള സൗന്ദര്യം തന്നെ! എങ്കിലും അതിന്റെ മുഖത്തു പറ്റിയിരിക്കുന്ന ചേറും ചെളിയും വിസ്മരിക്കുവാൻ കഴിയുന്നില്ല. ജീവിതത്തിലെ വൈരൂപ്യങ്ങൾ! ജീവിതത്തിലെ അവശതകൾ! ശാന്തസുന്ദരമായ ജീവിതം ഉണ്ടോ?

ഉണ്ണാനില്ലാത്തവർ, ഉടുക്കാനില്ലാത്തവർ, കിടപ്പാടം ഇല്ലാത്തവർ, അംഗഭംഗം വന്നവർ അങ്ങനെ ഹതാശരുടെ അനന്തമായ ഘോഷയാത്ര.... രാവും പകലും കാണും. ഒക്കെ വിസ്മരിച്ചാൽ കൊള്ളാമെന്നുണ്ട്.

പക്ഷേ, എങ്ങനെ മറക്കുവാൻ കഴിയും? തല എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കും. ഹൃദയം എപ്പോഴും വിങ്ങിക്കൊണ്ടി രിക്കും.

സുഹ്റായെപ്പറ്റി ഓർക്കുമ്പോൾ കണ്ണുനീർ പൊടിയും. അവളെ ഒന്നു കാണണമെന്നുണ്ട്. പക്ഷേ, മറ്റൊരുവന്റെ ഭാര്യ എന്നാൽ, ദൂരെ വെച്ചെങ്കിലും ഒന്നു കാണണം. പരിഭവം പറയുവാനല്ല; മുള്ളുവാക്ക് ഓതുവാനല്ല; വെറുതെ ഒന്നു കാണുവാൻ! ആ ശബ്ദം ഒന്നു കേൾക്കുവാൻ

അവൾ മജീദിനെ മറന്നുകളഞ്ഞു. പക്ഷേ, മജീദിന് അവളെ

മറക്കുവാൻ കഴിയുമോ? വളരെ മാമ്പഴം കൊടുത്ത് അവരെ അനുഗ്രഹിച്ചിട്ടുള്ള ആ മാവിൻ ചുവട്ടിൽ, രാത്രിയുടെ ഏകാന്തതയിൽ, മജീദ് ചെന്ന് ഇരിക്കും. ആരെയും പ്രതീക്ഷിച്ചല്ല. പ്രതീക്ഷിക്കുവാൻ ആരുണ്ട്?

മജീദ് വിചാരിച്ചു. ഞാൻ വന്നിട്ടുണ്ടെന്നറിഞ്ഞാൽ, ഒരിക്കലും, ഒരിക്കലും

സുഹ്റാ വരുകയില്ല. അവൾ എന്തിനു വരുന്നു? ആരെ കാണാൻ മജീദിന്റെ അടുത്ത് ഉമ്മ വന്നു മിണ്ടാതെ ഇരിക്കും.

ഉമ്മ, ബാപ്പ, സഹോദരികൾ. ഇവർക്ക് നേരാംവണ്ണം ആഹാരം കൊടുക്കാൻ എന്തു വഴി? ബാപ്പാ ദേഷ്യപ്പെടുന്നതു വെറുതെയല്ലല്ലോ. പ്രായമായ മകൻ. എന്തു ചെയ്യും? എന്തൊരു ജീവിതം.

സുഹ്റാ

പ്രിയപ്പെട്ട സുഹ്റാ നീ വരുമോ?
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക