shabd-logo

ഭാഗം 1

2 September 2023

2 കണ്ടു 2
ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദും

സുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്വത്തിനു കാരണം? അവർ അയൽവക്കക്കാരാണ്. ആ രണ്ടു കുടുംബങ്ങളും സൗഹാർ ദതയിൽത്തന്നെ. എന്നാൽ, സുഹ്റായും മജീദും ബ വരികളാണ്. സുഹറായ്ക്ക് ഏഴും മജീദിന് ഒമ്പതുമായിരുന്നു വയസ്സ്. അന്യോന്യം കോക്രി കാട്ടുകയും പേടിപ്പെടുത്താൻ ശ്രമിക്കയുമായിരുന്നു അവരുടെ പതിവ്.

അങ്ങനെയിരിക്കെ മാമ്പഴത്തിന്റെ കാലം വന്നു. സുഹ്റായുടെ വീടിനടുത്തുള്ള തൈമാവിൽ മാങ്ങ പഴുത്തുവീണു തുടങ്ങി. ഒന്നും അവൾക്കു കിട്ടിയിരുന്നില്ല. മാമ്പഴം വീഴുന്നതും കേട്ട് അവൾ ഓടിച്ചെല്ലുമ്പോൾ അത് മജീദ് എടുത്തു കടിച്ചുതിന്നുന്നതു കാണും. അവൻ അവൾക്കു കൊടുക്കയില്ല. കൊടുക്കാൻ ഭാവിച്ചാൽത്തന്നെ കടിച്ചതിന്റെ ബാക്കിയാ യിരിക്കും. അതും അവൾ കൈനീട്ടിപ്പോയാൽ, “ന്നാ മുട്ടു കടിച്ചോ എന്നും പറഞ്ഞ് അവൻ കൈ മുട്ട് അവളുടെ മുഖത്തേക്ക് നീട്ടിക്കൊടുക്കും. പിന്നെ കാണുമ്പോൾ അവൻ അവളെ ഭയപ്പെടുത്താൻ ശ്രമിക്കും. കണ്ണുരുട്ടിയും നാവു നീട്ടിക്കാണിച്ചും. അതിലൊന്നിലും സുഹറായ്ക്കു പേടിയില്ല. അവളും പകരം

കാണിക്കും. പക്ഷേ, മാമ്പഴത്തിന്റെ കാര്യത്തിൽ മാത്രം സുഹ്റായ്ക്കു തോൽവിയാണ്. എന്തുകൊണ്ടവൾക്കു മാമ്പഴം കിട്ടുന്നില്ല. കാറ്റുള്ളപ്പോഴും ഇല്ലാത്തപ്പോഴും സുഹ് റാ ഉത്കണ്ഠയോടെ മാഞ്ചുവട്ടിൽ നിൽക്കും. ഒന്നും വീഴില്ല. ഒരു ഇലപോലും വീഴില്ല. വളരെ പഴുത്ത മാങ്ങ കുലകുലയായി മാവിൽ കിടപ്പുണ്ടെന്ന് അവൾക്കറിയാം. വീഴുന്നില്ലെങ്കിൽ കയറി പറിക്കണം. പക്ഷേ, മിശ് വളരെയുണ്ട്. അതു കടിച്ചു കൊന്നു കളയും കുടിക്കുന്ന ആ വലിയ എറുമ്പുകൾ ഇല്ലെങ്കിൽത്തന്നെ മാവിൽ കയറുക സുഹറായെക്കൊണ്ടു സാധിക്കുന്ന കാര്യമാണോ? പെണ്ണല്ലേ?

വായിൽ വെള്ളം ഊറിച്ചുകൊണ്ട് ഒരു ദിവസം അവൾ അങ്ങനെ നിൽക്കുമ്പോൾ, കൊമ്പുകളിൽ തട്ടിമുട്ടി പാസ് എന്തോ ഒന്നു വീണു.

ഹൗ! സുഹ്റാ ഓടിച്ചെന്നു. സന്തോഷത്തോടെ അതു കുനിഞ്ഞെടുക്കാൻ ഭാവിച്ചു. പക്ഷേ, അവൾ നാണിച്ചു പോയി; അതൊരു വെള്ളയ്ക്ക് ആയിരുന്നു. അവൾക്കു പിണഞ്ഞ അമളി വല്ലവരും കണ്ടുകാണുമോ? ഇല്ല. എന്നാലും മാവിൽ നിന്നു വെള്ളയ്ക്ക് വീഴുന്നതെങ്ങനെ അവർ തിക്കും പൊക്കും നോക്കി. കണ്ടു; അവൾക്കു വിറഞ്ഞു; അവൻ

മജീദ് വിജയഭാവത്തിൽ നിരർത്ഥകമായ ഒരു ശബ്ദം പുറപ്പെടുവിച്ചു. ജുഗ് ജും ജുഗ് ജുഗു എന്നിട്ടു മാഞ്ചുവട്ടിലേക്കു ചെന്നു. തന്നെയുമല്ല, കണ്ണുകൾ ഭയങ്കരമായി ഉരുട്ടി; നാവു നീളുന്നതുവരെ നീട്ടി. ഇരൂപം!

അതു കണ്ടാൽ ആ ഗ്രാമത്തിലുള്ള പെമ്പിള്ളേരെല്ലാം പേടിച്ചു വിറച്ച്, 'എന്റമ്മോ!' എന്നു നിലവിളിച്ചുകൊണ്ട് ഓടും. വളരെ ഓടിയിട്ടുമുണ്ട്. പക്ഷേ, സുഹ്റാ ഓടുന്നില്ല. തന്നെയുമോ? തലചെരിച്ച്, നാവു നീട്ടി, കണ്ണുകൾ തുറിച്ച്, അവളും അങ്ങനെ നിൽക്കുകയാണ്.

മജീദിനു ദേഷ്യം വന്നു. വലിയ ഒരാൺകുട്ടിയെ ഒരു കൊച്ചു

പീക്കിരിപ്പെന്നു ഭയപ്പെടുത്താൻ ശ്രമിക്കുകയോ? അവൻ ഒന്നുകൂടി

അടുത്തു. അവന്റെ കണ്ണുകൾ തുറിഞ്ഞു. പുരികങ്ങൾ വലിഞ്ഞുയർന്നു. മൂക്കിന്റെ രണ്ടു വാരവും വിടർന്നു. മുഴക്കത്തോടെ '' എന്നൊരു യോഗമുണ്ടാക്കി! അവൾ പേടിച്ച് ഓടിയില്ല. പുരികക്കൊടികൾ ഉയർത്തി

കണ്ണുകൾ തുറിച്ച്, മൂക്കു വിടർത്തി. അവളും പറഞ്ഞു: 'ഝു!'

മജീദ് സ്തംഭിച്ചു നിന്നുപോയി. ഒരു നുറുങ്ങു പെണ്ണ വീടുതോറും നടന്ന് അടയ്ക്കാ വാങ്ങി ചാക്കിൽ ചുമന്നു കൊണ്ടുവന്നു വിൽക്കുന്ന വെറും ഒരു അടയ്ക്കാ കച്ചവടക്കാരന്റെ മകൾ. അവൾ എന്തുകൊണ്ട് പണക്കാരനായ തടിക്കച്ചവടക്കാരന്റെ മകനെ ഭയപ്പെടുന്നില്ല. പെണ്ണ് ഏതു നിലയിലും ആണിനെ പേടിക്കേണ്ടതല്ലേ? മജീദ് വളരെ അടുത്തു ചെന്നു. ഒരു നെല്ലിട അവൾ മാറിയില്ല. മജീദിന്റെ അഭിമാനം പുകഞ്ഞു; അവനു കലശലായി ദേഷ്യം വന്നു, ഹമ്പടി

“നിന്റെ പേരെന്താടീ?' അവൻ അവളുടെ കൈത്തണ്ടിൽ കടന്നുപിടിച്ചു സഗൗരവം ചോദിച്ചു. അറിയാനല്ല, അവനറിയാം. എന്തെങ്കിലും ചോദിക്കണ്ടേ? ആണല്ലേ? അതാ അപ്പോൾത്തന്നെ അവളെ ഹിംസിച്ചുകളയും

എന്ന മട്ടിലാണ്. അവളുടെ കുഞ്ഞുപല്ലുകളും പാരപോലുള്ള നഖങ്ങൾ പത്തും കുരുകുരുത്തു. ഒരു നിമിഷനേരത്തേക്ക് എന്താണു ചെയ്യേണ്ടതെന്ന് അവൾക്കു നിശ്ചയമുണ്ടായില്ല. അവന്റെ കൈത്തണ്ടു കടിച്ചുപൊളിക്കണമോ, അതോ മുഖം മാന്തിക്കീറണമോ? “നിന്റെ പേരെന്താടി'ന്ന് അവളുടെ ബാപ്പായോ, ഉമ്മായോ ആരും അവളെ നീ എന്നോ 'എടീ' എന്നാ വിളിച്ചിട്ടില്ല. പിന്നെ കോക്രി കാട്ടുകയും മാമ്പഴം കൊടു ക്കാതിരിക്കുകയും കൈമുട്ടു കടിക്കാൻ പറയുകയും ചെയ്യുന്ന ഈ വൃത്തികെട്ട ചെറുക്കൻ വിളിക്കാൻ കാരണം? അവൾ ദേഷ്യത്തോടെ മുമ്പോട്ടടുത്ത് ഇടതുകൈയിലെ പാരപോലുള്ള നഖങ്ങളാൽ മജീദിന്റെ വലതു കൈത്തണ്ടിൽ ശക്തിയോടെ ഒരു മാന്തു കൊടുത്തു.

തീച്ചർവകൊണ്ടു മാറതുപോലെ മജീദ് പുളഞ്ഞ്, പിടിവിട്ട്, 'എന്റമ്മോ!' എന്നലറി നിലവിളിച്ചുപോയി...അതവൻ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും പകരം അവനും മാന്താൻ ഉദ്ദേശിച്ചു. പക്ഷേ, നഖങ്ങളൊക്കെ അവൻ നേരത്തെ കടിച്ചു കളഞ്ഞു പോയിരുന്നു. പിന്നെയുള്ളത് ഇടിയോ, കടിയോ ആണ്, എന്നാൽ, അവളും പകരം ചെമ്മുക്കുമെന്നൊരു തോന്നൽ.. പെണ്ണേതായാലും മാന്തി, ഇനി അവൾ ഇടിച്ചു എന്നു ലോകം അറിഞ്ഞാൽ വലിയ കുറച്ചിലല്ലേ? അവൻ ഒന്നും ചെയ്തില്ല. തോറ് ഇളിഭ്യനായി നിന്നു. സുഹ്റാ അവനെ പല്ലിളിച്ചു കാണിച്ചു. മജീദ് അനങ്ങിയില്ല. അവൾ കോക്രി കാട്ടിക്കൊണ്ട് മജീദിനെ പരിഹസിച്ചു.
'എൻറുമ്മോ' 

അതിനും മജീദ് അനങ്ങിയില്ല. അവനു വന്നുചേർന്ന അപമാനത്തെ മറയ്ക്കുന്നതിന് ഉടനെ എന്തെങ്കിലും പറയണമെന്നും അതിൽ സുഹറ തോൽക്കുകകൂടി വേണമെന്നും അവൻ ഉദ്ദേശിച്ചു. ആണല്ലേ?...എങ്കിലും...എന്താ പറയുക എന്തെങ്കിലും കട്ടിയുള്ളതായിരിക്കണം. പക്ഷേ, ഒന്നും തോന്നിയില്ല. അവൻ പതിനോക്കി. വാഴക്കൂട്ടങ്ങളുടെ ഇടയിലുള്ള വൈക്കോൽ മേഞ്ഞതും കളിമണ്ണു പൂശിയതുമായ സുഹ്റായുടെ വീടും തെങ്ങുകളുടെയിടയിൽ ഓടിട്ടതും വെള്ളതേച്ചതുമായ മജീദിന്റെ വീടും കണ്ടപ്പോൾ അവന് ഒരു യുക്തി തോന്നി. സുഹ്റാ നാണിച്ചു ചൂളിപ്പോകത്തക്കവിധത്തിൽ അവൻ പറഞ്ഞു.

“എന്റെ വീട് ഓടിട്ടതാണല്ലോ!' അതിലെന്താണ് ഇത്ര ഡംഭ് കാണിക്കാനുള്ളത്? അവളുടെ വീടു വൈക്കോൽ മേഞ്ഞതും കളിമണ്ണു പൂശിയതുമാണ്. പക്ഷേ, അതിൽ കുറച്ചിലായി എന്തുണ്ട്? അവൾ വീണ്ടും

കോക്രി കാട്ടിക്കൊണ്ടു പരിഹസിച്ചു. “എന്റമ്മോ!!

അതിന് മജീദ് വേറൊന്നു പറഞ്ഞു: സുഹറായുടെ ബാപ്പാ നിസ്സാരനായ അടയ്ക്കാക്കച്ചവടക്കാരനല്ലേ? മജീദിന്റെ ബാപ്പാ വലിയ തടിക്കച്ചവടക്കാരനായ പണക്കാരനും. അതിലും അഭിമാനകരമായി സുഹ്റാ ഒന്നും കണ്ടില്ല. മജീദ് എന്നു പറയുന്ന കൃമി തന്റെ അരികത്തുണ്ടെന്നുള്ള ഭാവം പോലും കാണിക്കാതെ സുഹ്റാ മാവിന്റെ മുകളിലേക്കു നോക്കി നിന്നു.

മജീദിനു കരച്ചിലിന്റെ ലാഞ്ഛനയുണ്ടായി. അപമാനം പരാജയം ഒക്കെക്കൂടി അവനെ വിഷമിപ്പിച്ചു. അവന് ഒരു കഴുതയെപ്പോലെ 'ബേ' എന്ന് ഉറച്ചു കരയണമെന്നു തോന്നി. കരഞ്ഞാൽ മനസ്സിനു സുഖം കിട്ടിയേനേ! പക്ഷേ, അടുത്ത നിമിഷത്തിൽ അവന് ഒരു ഭൂതോദയമുണ്ടായി. മറ്റാരാലും കഴിയാത്ത അത്ഭുതകരമായ ഒരു പ്രവൃത്തി അവനു വശമുണ്ടെന്നും അതിൽ സുമയെ ഇതാ തോല്പിച്ചിരിക്കുന്നു എന്നും ഭാവിച്ചുകൊണ്ട് ആകാശത്തോടും ഭൂമിയോടുമായിട്ട് അവൻ ഒരു ഗംഭീര പ്രഖ്യാപനം ചെയ്തു.

"ഇനിക്ക് മാറാൻ അറിയാല്ലോ!'

സുഹ്റായുടെ കണ്ണുകൾ അനക്കമില്ലാതെ നിന്നുപോയി. മാവിൽ കയറാൻ അറിയുക. അതു വലിയ ഒരറിവല്ലേ? അവൾ പരിഭ്രമിച്ചു. അവൻ കയറുകയാണെങ്കിൽ മാമ്പഴം അവൾക്കു കൊടുക്കുമോ? ഇല്ലെങ്കിൽ... അവൾ നേരത്തേ അവകാശം ഉറപ്പിക്കാൻ തീർച്ചപ്പെടുത്തി. കൈയെത്തുന്നിടത്തുള്ള മുഴുത്ത രണ്ടു മാമ്പഴം ചൂണ്ടിക്കാണിച്ചുകൊണ്ട സുഹ്റാ ഗൗരവത്തോടെ പറഞ്ഞു:

“ചെക്കാ, ആ മുതു രണ്ടും മൂന്നം കണ്ടത് ഞാനാ മജീദ് മിണ്ടിയില്ല.

എന്താണവൻ മിണ്ടാത്തത് ?

പേടിച്ചായിരിക്കും. അവൾ പറഞ്ഞു:

എറുമ്പുകളെക്കണ്ടു

'ഓ, മിറ് കുടിക്കുവല്ലോ!' അവളുടെ സ്വരം, ഭാവം ഒന്നും മജീദിനു പിടിച്ചില്ല. അവന് അരിശം വന്നു. മിറ മിശല്ല, കരിന്തൽ പൊതിഞ്ഞിരിക്കു യാണെങ്കിൽത്തന്നെയും അവൻ കയറും. വലതു രണ്ടും മുന്നം കണ്ടത് അവളാണല്ലേ? ഹമ്പടി മജീദ് മുണ്ടു മടക്കി കുത്തി താപാപ്പി മാവിൽ വലിഞ്ഞു കയറി. നെഞ്ചിലെ തൊലി ഒരുപാട് മറഞ്ഞു പോയെങ്കിലും മിശറു പൊതിഞ്ഞു ദേഹമൊക്കെ കടിച്ചുവെങ്കിലും സുഹ്റാ കണ്ടുവച്ചിരുന്ന മാമ്പഴം രണ്ടും പറിച്ചുകൊണ്ട് വിജയശ്രീലാളിതനായി അവൻ താഴെയിറങ്ങി. സുഹ്റാ ഓടിച്ചെന്നു. കൊതി! പരിമം! അവൾ കൈനീട്ടി.

'ഇതാ താ ചെക്കാ ഞാൻ കണ്ടു വെച്ചിരുന്നതല്ലേ?

മജീദ് മിണ്ടിയില്ല. കീറി രണ്ടു വശത്തേക്കും വലിച്ചുകൊണ്ട്

ചുണ്ടു കോട്ടി അവൻ നിന്നു.

“ഇത്താ താ ചെക്കാ, ഞാങ്കണ്ടതല്ലേ?' പരിഹാസത്തോടെ മജീദ് നോക്കി

“ഉമ്മിണി വല്യ കൊതിക്കൊണ്ട് പെണ്ണിന് ' അവൻ നടന്നു. എന്നിട്ടു മാമ്പഴങ്ങൾ മണപ്പിച്ചു തന്നത്താൻ അഭിപ്രായം പറഞ്ഞു. “ഹമ്പട നല്ല മണം!'

സുഹ്റായ്ക്ക് അരിശം വന്നു. അവൾ നിന്നു പുകഞ്ഞു. അവളുടെ ഹൃദയ..ഓ...അവൾക്കു കണ്ണീരു പൊട്ടി. അവൾ ഏങ്ങിയേങ്ങി കരഞ്ഞു.

അവന് തിരിച്ചുചെന്ന്, അവന്റെ പ്രാമാണ്യം സ്ഥാപി ക്കാനുള്ള നല്ല അവസരം. അവൻ മാമ്പഴം വെച്ചു നീട്ടി. കൊതിയുണ്ടെങ്കിലും അവൾ കൈ നീട്ടിയില്ല. മജീദ് മാമ്പഴം രണ്ടും അവളുടെ മുമ്പിൽ വച്ചുകൊടുത്തു. അവൾ എടുത്തില്ല. അവൾക്കു വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്ര നല്ലവനോ! അവൾക്കു വിശ്വാസം വരുന്നില്ല. കൈ രണ്ടും അവൾ പിറകിൽ കെട്ടി

കണ്ണീരൊഴുക്കിക്കൊണ്ട്, അങ്ങനെ നിന്നു. മജീദ് സ്നേഹത്തോടെ സാഭിമാനം പ്രസ്താവിച്ചു:

"ബേങ്കി ടീം ഞാമ്പറിച്ചു തരാം!' സുഹ്റായുടെ ഹൃദയം അലിഞ്ഞുപോയി. അവൾക്കു

വേണമെങ്കിൽ ഇനിയും പറിച്ചുകൊടുക്കാമെന്ന ത്യാഗി, ധീരൻ എത്ര നല്ല ചെറുക്കൻ അവനെ മാന്തിയതു നന്നായോ? അവൾ വളരെ അടക്കമൊതുക്കത്തോടുകൂടി ത്യാഗസന്നദ്ധയായി; എന്നിട്ടു

പതുക്കെപ്പറഞ്ഞു: "ഇനിച്ച് ഒന്നു മതി.

ആ നല്ലവനായ മഹാത്യാഗി നിസ്സാരഭാവത്തിൽ പറഞ്ഞു: 'എല്ലാം എടുത്തോ പെണ്ണേ "ഇനിച്ച് ഒന്നു മതി.

അവൾ ഒന്നെടുത്തു മജീദിനു വച്ചു നീട്ടി. അവൻ വേണ്ടെന്നു പറഞ്ഞു. അവൾ നിർബന്ധിച്ചു. മേടിച്ചില്ലെങ്കിൽ അവൾക്കു കരച്ചിൽ വരുമെന്നു പറഞ്ഞു.

മജീദ് വാങ്ങി, മാമ്പഴം കടിച്ചു തിന്നു ചാറു നെഞ്ചിൽക്കൂടി ഒഴുകിക്കൊണ്ടിരുന്നപ്പോഴാണ് മജീദിന്റെ പുറത്തും മറ്റും മിശ കടിച്ചിരിക്കുന്നത്. സുഹ്റാ കണ്ടൽ, അവൾക്കു സങ്കടം തോന്നി. അവൾ അവന്റെ ദേഹത്തോടു ചേർന്നുനിന്ന് അതിനെയൊക്കെ പതുക്കെ നുള്ളി എടുത്തു കളഞ്ഞു. അവളുടെ നഖങ്ങൾ മജീദിന്റെ ദേഹം തൊട്ടപ്പോൾ അവന് ഒരു വിഷമം തോന്നി.

അന്ന് മജീദിനെ അവൾ വീണ്ടും മാന്തിയില്ലെങ്കിലും വളരെക്കാലത്തേക്ക് മജീദിനെ മാന്തുകയും നുള്ളുകയും ചെയ്തിട്ടുണ്ട്. അവൾ മാന്തും!' എന്നു പറഞ്ഞാൽ മജീദ് ഭയപ്പെട്ടു വിറച്ചിരുന്നു. അവളുടെ ഏറ്റവും മൂർച്ചയുള്ള ആയുധമായ ആ നഖങ്ങളെ മജീദ് മുറിച്ചുകളഞ്ഞത് ഒരു സൂത്രം പ്രയോഗിച്ച് അവളുടെ അറിവോടും സമ്മതത്തോടും കൂടിയാണ്.
12
ലേഖനങ്ങൾ
Balyakalasakhi
0.0
അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്കും വഴിത്തിരിഞ്ഞുപോയി.... എക്കാലവും മികച്ച പ്രണയത്തിൻറെ കഥ പറഞ്ഞ പുസ്തകമാണിത്.
1

ഭാഗം 1

2 September 2023
1
0
0

ബാല്യകാലം മുതൽക്കുതന്നെ സുഹ്റായും മജീദുംസുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ് നേഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുത്

2

രണ്ട്

3 September 2023
0
0
0

ഒരു ദിവസം കാലത്തെ സുഹ്റായും മജീദും കൂടി അയൽ വക്കങ്ങളിൽ നിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു കൊണ്ടു വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുററത്തിനരികിൽ ഒരു തോട്ടം നിർമിക്കാൻ പൂച്ചെടിക്കമ്പുകൾ സുഹറായാണു ചുമ ന

3

മൂന്ന്

4 September 2023
0
0
0

സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയി

4

നാല്

5 September 2023
0
1
0

സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സം

5

അഞ്ച്

6 September 2023
1
1
0

സുഹ്റായും മജീദും അക്കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ്സിൽ നിന്നാണ്. തുടർന്നു പട്ടണത്തിലെ ഹൈസ് കൂളിൽ പോയി പഠി മാനുണ്ടായിരുന്ന സുഹ്റായുടെ ആഗ്രഹം തകർന്ന ഒരു സംഭവം ഉണ്ടായി. മജീദ് ആദ്യമ

6

ആറ്

7 September 2023
0
0
0

സുഹറാ അവളുടെ വീടിന്റെ വാതില്ക്കൽ നിന്ന്, മജീദിനെ അവന്റെ ബാപ്പാ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നതു കണ്ടു. രണ്ടുപേർക്കും കുടയുണ്ട്. മജീദിന്റേതു പുതിയത്. അവന്റെ ഷർട്ടും മുണ്ടും തൊപ്പിയും പുതി

7

ഏഴ്

9 September 2023
0
0
0

സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്

8

എട്ട്

10 September 2023
0
1
0

ഏട്ട്സുഹ്റാ, മജീദിനെ സ്നേഹിക്കുന്നുണ്ട്; മജീദ് സുഹ്റായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. സ്നേഹവലയത്തിന്റെ നടുവിലാണ് മജീദ്. എങ്കിലും, ഉജ്ജീവനചിന്തകളും ഉത്കൃഷ്ടാദർശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. അഭ

9

ഒൻപത്

11 September 2023
1
0
0

സുഹ്റാ വന്നു!മജീദ് വന്നിട്ടുണ്ടെന്നറിഞ്ഞ് പ്രേമപാരവശ്യത്തോടെ അവൾ ഓടിക്കിതച്ചു വന്നു. പക്ഷേ, മജീദിനു കാണുവാൻ മനസ്സുണ്ടായില്ല. വല്ലാതെ പതറിപ്പോയിരുന്നു. മജീദിന് അനങ്ങുവാൻ കഴിഞ്ഞില്ല. ആകെ തളർന്നു പോയിരുന

10

പത്ത്

12 September 2023
0
1
0

സുഹറയുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളിൽ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകൾക്കു തിളക്കവും ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവൾ നടക്കും. അയൽപക്കങ്ങളിലെ സ്ത്രീ

11

പതിനൊന്ന്

12 September 2023
0
1
0

സുഹ്റായെ വിവാഹം ചെയ്യുക.അതിനു മുന് സഹോദരികൾക്കു ഭർത്താക്കന്മാരെയുണ്ടാക്കുക.സ്ത്രീധനത്തിനും ആഭരണങ്ങൾക്കുമുള്ള വക സമ്പാദിക്കുക.ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. പക്ഷേ.... നൈരാശ്യമാണ് മജീദിനെ അഭിമുഖീകരി

12

പന്ത്രണ്ട്

12 September 2023
0
0
0

സുഹ്റായെ കാണാൻ മജീദിനും കൊതിയാണ്. കാണുമ്പോൾ, ഉമ്മാ, ബാപ്പാ, സഹോദരികൾ, സുഹറായുടെ ഉമ്മാ, സഹോദരികൾ, നാട്ടുകാർ എന്തു പറയും?ഒന്നരക്കാലൻ മജീദ് സുഹ്റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അര

---

ഒരു പുസ്തകം വായിക്കുക