shabd-logo

വിശപ്പ്

18 August 2023

2 കണ്ടു 2


കനകപ്രഭയിൽ മുഴുകിയ സുന്ദരസ്വപ്നംപോലെ പ്രിൻസിപ്പലിന്റെ ഭാര്യ മട്ടുപ്പാവിൽ നിന്ന് ഇറുങ്ങിയ സിൽ ബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡീസിൽ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയിൽ ചുംബിപ്പിച്ച് മുഖം കൈകളിൽ താങ്ങി തെരുവീഥിയിലേക്കു നോക്കിക്കൊണ്ട്.

അതിൽ മാത്രം ദത്തശ്രദ്ധനായി, ചായക്കടയുടെ ഇരുളടഞ്ഞ കോണിൽ, ഇടതുകൈയാൽ ശിരസ്സു താങ്ങി, ചിരവനാക്കുപോലെ പല്ലുകൾ എഴുന്നുനിൽക്കുന്ന വായ് പിളർത്തി, കറുത്തു മെലിഞ്ഞ ശിലാപ്രതിമപോലെ ഇരുന്നിരുന്ന കൊച്ചുകൃഷ്ണന്റെ ചുണ്ടും നാക്കും വലിഞ്ഞു കത്തുന്നതായും കണ്ണുകൾക്കു കാഴ്ച കുറഞ്ഞുവരുന്നതായും അയാൾക്കു തോന്നി. അതിദീർഘമായ ഒരു നിശ്വാസത്തോടെ കൊച്ചുകൃഷ്ണൻ എണീറ്റു. അപ്പോൾ

വൃദ്ധനായ ചായക്കടക്കാരൻ വേലു വിളക്കു കൊളുത്തുന്നത കണ്ട് കൊച്ചുകൃഷ്ണൻ അത്ഭുതപ്പെട്ടു:

“നേരം ഇരുട്ടിയോ?'

"പിന്നല്ലാണ്ട്; നമ്മക്കായിട്ടു നേരം നിൽക്കുവോ?' അതിനു സമാധാനമൊന്നും പറയാതെ കൊച്ചുകൃഷ്ണൻ ഗ്ലാസ്സ് എടുത്ത്, രണ്ടുമൂന്നു തവണയായി "കുടുകുടാ വെള്ളം കുടിച്ചു.

“തനിക്കെന്താ ഇത്ര ദാഹം?' വേലുവിന്റെ രണ്ടാമ ചോദ്യത്തിനും കൊച്ചുകൃഷ്ണൻ സമാധാനം കൊടുത്തില്ല. അയാൾ ഒരു ബീഡി കത്തിച്ചിട്ടു തെരുവിലേക്കിറങ്ങി. കുട്ടിക്കുറാ പൗഡറും വിയർപ്പും മറ്റു പല സുഗന്ധങ്ങളും കൂടിക്കലർന്ന ആവിയോടെ, സാരി കൾവഴി ബ്ലൗസും, അതുവഴി മാർവിടങ്ങളെ മറച്ചിരിക്കുന്ന ബോഡീസും പ്രദർശിപ്പിച്ച് ലഘുചിത്തകളായി ചിരിച്ചുല്ലസിച്ച്, പാർക്കിൽ നിന്നു മടങ്ങിവരുന്ന വിദ്യാർത്ഥിനികൾക്കു വഴി ഒഴിഞ്ഞുകൊടുത്തിട്ട് കൊച്ചുകൃഷ്ണൻ നടന്നു വെളിച്ചം വീശുന്ന ജനലുകളിലേക്കെല്ലാം നോക്കിക്കൊണ്ട്.

പെണ്ണാശുപത്രിയുടെ മുകൾത്തട്ട്, കഠിനാത്മാക്കളുടെ മന്ദഹാസം പോലെ മയമില്ലാതെ തെളിഞ്ഞുനിൽക്കുന്ന ഇലക്ട്രിക് വിളക്കുകൾ, മിന്നൽപോലെ കാണുന്ന മുഖങ്ങൾ, പുഷ്പങ്ങൾ ചൂടിയ മുടിക്കെട്ടുകൾ, വർണസാരികളിൽ പൊതിഞ്ഞ അഴകാർന്ന ശരീരങ്ങൾ, അങ്ങിങ്ങായി മുഴങ്ങുന്ന കിലുകിലാ ചിരി. അങ്ങനെ സമയകാലങ്ങൾ മറന്ന് കൊച്ചുകൃഷ്ണൻ ആ റോഡരികിൽ നിന്നു. മഴ പൊടിയുന്നതായും തണുത്ത കാറ്റു വീശുന്നതായും കൊച്ചുകൃഷ്ണനു തോന്നി.

അയാൾ താമസിക്കുന്ന മുറിയിൽ കയറിച്ചെന്നപ്പോൾ ഔസേപ്പും ദാമോദരനും പായ വിരിച്ചു കിടന്നിരുന്നു. അടുപ്പുകല്ലിനടുത്തു മൂടി വെച്ചിരുന്ന കവടിപ്പിഞ്ഞാണത്തിന്റെ സമീപത്തേക്ക്, നീക്കിവെച്ചിട്ട് ദാമോദരൻ ചോദിച്ചു: മണ്ണെണ്ണവിളക്കു

“താനിതെവിടേ ഈ പോണത്?' 'നടക്കാൻ' കൊച്ചുകൃഷ്ണൻ കൈ കഴുകി ചോറിന്റെ അടുത്തു

ചെന്നിരുന്നു. “നടപ്പ്! നടപ്പ്! എന്തൊരു നടപ്പാണിത്! '

“തനിക്കെന്താ പിണഞ്ഞുപോയത്?' ഔസേപ്പ് ചോദിച്ചു: “താൻ

ഒന്നും മിണ്ടാതേം പറയാതേം നടക്കുന്നതെന്താ?'

കൊച്ചുകൃഷ്ണൻ രണ്ടുമൂന്നുരുള ഇറക്കീട്ട് വെള്ളം കുടുകുടാ

കുടിച്ചു പാത്രം നീക്കിവെച്ച് എണീറ്റു കൈ കഴുകി.

"ഇതെന്തൊരു കൂത്താ വല്ലോടത്തുനിന്നും വല്ലതും കഴിച്ചിട്ടാ വരുന്നേ?' അത്ഭുതത്തോടെയുള്ള ദാമോദരന്റെ ചോദ്യത്തിന് ഒറ്റവാക്കിൽ കൊച്ചുകൃഷ്ണൻ മറുപടി കൊടുത്തു.

'mel.'

"എങ്കിൽ, പിന്നെന്താ ഉണ്ണാത്തത്? വിശപ്പില്ലേ?'

"വിശപ്പ്!' ദീർഘശ്വാസത്തോടെ കൊച്ചുകൃഷ്ണൻ പായ വിരിച്ചു കിടന്നിട്ടു വിളക്കണച്ചു.

"താനൊരു കാര്യം ചെയ്യണം. ഔസേപ്പിന്റെ ശബ്ദം ദൂരെ നിന്നോണം ഉയർന്നു: "മറ്റന്നാള് ശനിയാഴ്ചയാണല്ലോ-താനൊന്നു വയറിളക്കിക്കളെ.'അതു ശരിയാ, ദാമോദരൻ അതിനോടു യോജിച്ചു. 'ആവണക്കെണ്ണ കഴിച്ചാ മതി, നന്നായിട്ടു വയറിളകും. അതിനൊന്നും സമാധാനം പറയാതെ കൊച്ചുകര ഇരുളിൽ മിഴിച്ചു നോക്കി അങ്ങനെ കിടന്നു. സുന്ദര മുഖങ്ങളും വടിവൊത്ത ശരീരങ്ങളെ, ഉരുണ്ടുന്തി വെള്ളബോഡീസിൽ പൊതി ദൃഢമായ മൂലകളെ കണ്ടുകൊണ്ട്,

അപ്പോൾ വീണ്ടും കേൾക്കായി ഔസേപ്പിന്റെ ശബ്ദം ഇരുളാണ്ട മഹാപ്രപഞ്ചത്തിന്റെ എത്തിയ കോണിൽ നിന്നെന്നോണം.

'ഞങ്ങളുടെ പെമ്പ്രന്നോത്തിക്ക് ഒരു കെറുവ്, "എന്തോന്നിന്റെയാ?'

“പിന്നെ, ഇത്രയ്ക്കു തുണി കൊണ്ടുചെല്ലാഞ്ഞിട്ട് 'കഴിഞ്ഞതിന്റെ മുമ്പിലത്തെ വെള്ളിയാഴ്ചയല്ലേ താൻ

ചട്ടയ്ക്കെന്നും പറഞ്ഞു തുണി വാങ്ങിച്ചോണ്ടു പോയത്?' “അതെയതെ. ഇപ്പം അവടെ ചട്ടേട് അടീലിടാൻ ഒരെന്തോന്നിന് എന്തോന്നാ അത്?

"ബോഡി. ദാമോദരൻ വ്യക്തമാക്കി. “അതെ അവൾക്കും ഉണ്ട്. അതൊക്കെ ഒരു നാട്ടുനടപ്പാ. ഇല്ലെങ്കില് ഒരു കുറവുതന്നാ. “അതു ശരിയാ. ഔസേപ്പ് ഒന്നു നെടുവീർപ്പിട്ടു.

കൊച്ചുകൃഷ്ണൻ ഉള്ളിൽ പൊന്തിവന്നത് അനക്കം കൂടാതെ പിടിച്ചു പിടിച്ചു വിട്ടു. അവരൊക്കെ നാളെ വീട്ടിൽ പോകുന്നു. കൊണ്ടുപോകാൻ പലതുമുണ്ട്. കൊടുക്കാൻ ആളുമുണ്ട്. ബോഡീസ് ഉരുണ്ടുന്തിയ മാർവിടങ്ങളെ അരുമയോടെ സംരക്ഷിക്കുന്ന ഉപകരണം... നാളെ അവരൊക്കെ വീട്ടിൽ പോകുന്നു. അവരുടെ കൂർക്കം വലി ...ഭാഗ്യവാന്മാർ...പായിൽ തല ചായ്ച്ചാൽ അവർക്കൊക്കെ തടിപോലെ ഉറങ്ങുവാൻ കഴിയും. നാളെ അവരൊക്കെ വീട്ടിൽ പോകുന്നു... ബോഡീസ്... അന്ന്, പ്രിൻസിപ്പലിന്റെ ഭാര്യ വണ്ടിയിൽ നിന്നിറ ങ്ങിയപ്പോൾ ആ മനോഹര മാർവിടങ്ങൾ തുറന്ന കാറിന്റെ വാതിൽ പിടിച്ചിരുന്ന കൊച്ചുകൃഷ്ണന്റെ ഇടതുകൈവിരലുകളിൽ ഒന്ന് ഉ....... സി കൊച്ചുകൃഷ്ണൻ ഞെട്ടിയത് ആ മഹതി കണ്ടു. കൊച്ചുകൃഷ്ണന്റെ കൈയിൽ നിന്നു കുട വാങ്ങി ചിരിച്ചുകൊണ്ട് അങ്ങനെ നടന്നുപോയി. ആ ചാറ്റൽ മഴയിൽ കൊച്ചുകൃഷ്ണൻ നിന്നുപോയി മറന്ന്. പിൻവശം എത്ര മനോഹരം!പിന്നെ... എന്നും കൊച്ചുകൃഷ്ണനെ കാണുമ്പോൾ അവരെ തിനാണ് അങ്ങനെ ചിരിക്കുന്നത്. ഹൃദയം കനിഞ്ഞു പൊന്തുന്ന മന്ദഹാസം - ആ കണ്ണുകൾ വഴി, ആ ചുണ്ടുകൾ വഴി.. അതത്ര മനോഹരമാണ്. വലിഞ്ഞ് ഉണങ്ങിയ അദ്ദേഹം....വെളുത്ത മാടപ്രാവിനെ പോലുള്ള ഭാര്യ...അദ്ദേഹം നല്ല സ്വഭാവക്കാരനാണ്. കൊച്ചുകൃഷണനു പലപ്പോഴും സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. കൊച്ചുകൃഷ്ണനെ വലിയ കാര്യവുമാണ്. എങ്കിലും കൊച്ചുകൃഷ്ണന് അദ്ദേഹത്തെ ഇഷ്ടമല്ല. പ്രതിമാസം ഭാരിച്ച തുക ശമ്പളമായി വാങ്ങുന്നതുകൊണ്ടാണോ? അതോ ആ രണ്ടുനില മാളികയും പൂന്തോട്ടവും ഉള്ളതുകൊണ്ടോ?... പനിനീർപ്പൂപോലുള്ള ആ ശരീരം....

അങ്ങനെ കൊച്ചുകൃഷ്ണൻ എണീറ്റിരുന്ന്, ശിരസ്സു കൈകളിൽ താങ്ങി ദീർഘനിശ്വാസം ചെയ്തു: “ഉറങ്ങുന്നു; ഭാഗ്യവാന്മാർ ' നിരാശയുടെ പരമകോടിയിൽ എത്തിപ്പോയി കൊച്ചുകൃഷ്ണൻ

ഒരേയൊരു ചിന്ത സ്ത്രീയുടെ സ്നേഹം, സ്ത്രീയുടെ സാമീപ്യം, ശരീരം, മനസ്സ്, മുലകൾ, തുടകൾ, നാഭി...കൊച്ചുകൃഷ്ണൻ സർവവും അത്യുത്കണ്ഠയോടെ അഭിലഷിക്കുകയാണ്. പക്ഷേ, ഒരു മുഖവും കൊച്ചുകൃഷ്ണനെ സ്വാഗതം ചെയ്യുന്നില്ല. ആരും കൊച്ചുകൃഷ്ണനെ തിരിഞ്ഞുനോക്കുന്നില്ല.

കുളിർജലത്തിനുവേണ്ടി മരുഭൂമിയിൽ അലഞ്ഞ പാന്ഥനെ പോലെ കൊച്ചുകൃഷ്ണൻ അന്നും ടൗണിലെല്ലാം ചുറ്റി. മനസ്സും ശരീരവും തളർന്ന് മാധവന്റെ തുണിക്കടയിൽ വന്നിരുന്നു. നവവിവാഹി തനായ ഒരുത്തൻ പട്ടുതരങ്ങൾ വാങ്ങിക്കുന്നു. പല നിറങ്ങളിലുള്ള പട്ടുകൾ വിടർത്തിയിട്ടിരിക്കുന്നു. കൊച്ചുകൃഷ്ണൻ ഒന്നിൽ ഒന്നു കെ യോടിച്ചു. കൊച്ചുകൃഷ്ണൻ ദേഹം കോരിത്തരിച്ചുപോയി. ദീർഘനിശ്വാസത്തോടെ കൊച്ചുകൃഷ്ണൻ റോഡിലേക്കു നോക്കി യിരിക്കുമ്പോഴാണ് അവളുടെ വരവ്... അല്പം തടിച്ചു നീണ്ടതാണ്. ഒരു ശോകമന്ദഹാസമാണു മുഖത്ത്. ഇട്ടിരിക്കുന്നത്, വില കുറഞ്ഞ ചുവന്ന ഒരു ജപ്പാൻ സാരിയാണ്. കറുത്ത പുള്ളികളുള്ള മഞ്ഞ ജാക്കറ്റും ജപ്പാന്റേതുതന്നെ. എല്ലാം മുഷിഞ്ഞതാണ്. എങ്കിലും ഒരു പ്രൗഢത യുണ്ട്. കുട പിടിച്ചിരിക്കുന്ന കൈയിൽ കൊച്ചു തൂവാലയുമുണ്ട്. തുന്നൽക്കാരൻ മമ്മതിന്റെ കടയുടെ വാതിൽക്കൽ തെല്ലു നിന്നിട്ടു മിഷ്യന്റെ അടുത്ത് അവൾ ഇരുന്നു. മമ്മതുമായി വർത്തമാനം പറയുകയാണ്. കളിമട്ടിലുമാണ്. തുണി വാങ്ങിക്കൊണ്ടിരുന്ന വ്യായ മാവുപിടിച്ച് കൊച്ചുകൃഷ്ണൻ നോക്കി. യൗവനത്തിന്റെ തുടുതുടു പോയിട്ടുണ്ട്. പുക പുറം തോലിക്ക് ഇരുളിൽ വന്നിട്ടുണ്ട്. മരുവിലങ്ങും പാളിനോക്കുന്നുണ്ട്. ശബ്ദിച്ച അവ്യക്തമായ ഒരു ശോകരസം കലർന്നിട്ടുണ്ട്. ആ മാർവിടങ്ങൾ. അതുകളാണ് അവളുടെ ഏറ്റവും വില കൂടിയ സ്വത്തെന്നപോലെ, അതുകളുടെ മുഴുമുഴുപ്പു ലോകത്തെ കാണിക്കാനെന്നപോലെ...ആ പതനത്തിൽ തുണിയും വാങ്ങി എണിറ്റു. മയില്ലാതെ അവളുടെ നോട്ടം കൊച്ചുകൃഷ്ണനിൽ പതിഞ്ഞു. കരൾ ചുഴിഞ്ഞെടുത്ത ഒരു നോട്ടം. കൊച്ചുകൃഷ്ണൻ ശ്വാസം നിലച്ചുപോയി. ബസാറും ആൾക്കൂട്ടം എല്ലാം മാഞ്ഞുപോയി. അവളും കൊച്ചുകൃഷണനും മാത്രമുണ്ടായിരുന്ന ലോകത്തിൽ !…കൊച്ചു കൃഷ്ണനു വീണ്ടൂ ബോധം വന്നപ്പോൾ അവൾ ഇറങ്ങിനടക്കുകയാണ്. അവളുടെ പിന്നിൽ നോക്ക അവജ്ഞയോടെ പലരും ചിരിക്കുന്നു; പലരും പരിഹാസവാക്കുകൾ പറയുന്നു. കൊച്ചുകൃഷ്ണന് അതു സഹിച്ചില്ല. കൊച്ചുകൃഷ്ണ പതുക്കെ എണീറ്റു നടന്നു. അവൾ രക്ഷാവണ്ടിയിൽ കയറി നീങ്ങുകയാണ്. കണ്ണെത്തുന്നതുവരെ കൊച്ചുകൃഷ്ണൻ നോക്കി. മറഞ്ഞപ്പോൾ കൊച്ചുകൃഷ്ണൻ ഘനമായി ഒന്നു നെടുവീർപ്പിട്ടു.

അതിന്റെ ഇരുപതാമത്തെ ദിവസം രാത്രി കൊച്ചുകൃഷ്ണൻ വേലുവിന്റെ ചായക്കടയിലിരിക്കുമ്പോൾ രണ്ടു രക്ഷാവണ്ടികൾ ചെരിപ്പുകടയുടെ വാതിൽക്കൽ നിന്നു. ഒരു സ്ത്രീയും ഒരു പുരുഷനും ഇറങ്ങി. പഴക്കുലകളുടെ ഇടയിലൂടെ കൊച്ചുകൃഷ്ണൻ കണ്ടു. അവൾ. അവൾ, അവതന്നെ. അതേ സാരി, അതേ ബ്ലൗസ് ഒന്നിനും മാറ്റമില്ല... പതിന്നാലാം നമ്പർ വിളക്കിന്റെ മുമ്പിൽ അവൾ നിൽക്കുകയാണ്. കൂടെ കറുത്ത ചുരുളൻ മുടിക്കാരനും, അതു ഹാർബറിലെ ഒരു ജോലിക്കാരനാണ്. അവൾ കുനിഞ്ഞ്, പല ചെരിപ്പുകളും കാലിലിട്ടു പരീക്ഷിക്കുന്നു. തുറന്ന ബ്ലൗസ്, ബോഡീസിൽ അമർന്നുകിടക്കുന്ന മാർവിടങ്ങൾ. അവൾ നിവർന്നു. കാലു തിരിച്ചും മറിച്ചും നോക്കി. തൃപ്തി രേഖപ്പെടുത്തി. ഹാർബർ ജോലിക്കാരൻ ചെരിപ്പിന്റെ വില കൊടുക്കുകയാണ്. മന്ദഹാസത്തോടെ അവൾ വണ്ടിയിൽ കയറിയിരുന്നു. പിറകെ ചുരുളൻ മുടിക്കാരനും. വണ്ടി രണ്ടും പാഞ്ഞുപോയി. കൊച്ചുകൃഷ്ണൻ ദീർഘമായി ഒന്നു നെടുവീർപ്പിട്ടു.വേലുവിന്റെ ചായക്കടയിൽ വൈകുന്നേരം പതിവായി കൊച്ചുകൃഷ്ണൻ ചെന്നിരുന്ന് പ്രിൻസിപ്പലിന്റെ ഭാര്യയെ കാണും. ആഴ്ചകൾ അങ്ങനെ രണ്ടു കഴിഞ്ഞു. ഇരുണ്ട തെങ്ങിൻ തോട്ടങ്ങൾക്കു പിന്നിൽ കടും ചുവപ്പ് അവശേഷിപ്പിച്ചിട്ട് സൂര്യനും മറഞ്ഞുകഴിഞ്ഞു. കൊച്ചുകൃഷ്ണൻ പാർക്കിൽ ചെന്നു നിൽക്കുമ്പോൾ ചുവന്ന ജപ്പാൻ സാരി, കറുത്ത പുള്ളികളുള്ള മഞ്ഞ ജാക്കറ്റ് മതിൽക്കെട്ടിൽ തനിച്ച്

കൊച്ചുകൃഷ്ണൻ കണ്ടു. അവൾ അവൾ തന്നെ... കൊച്ചു കൃഷ്ണൻ പാർക്കിൽ അവളുടെ മുന്നിലൂടെ അങ്ങുമിങ്ങും നടന്നു. അഞ്ഞൂറു തവണ നടന്നു. തണുത്ത കാറ്റും വീശുന്നുണ്ട്; ഇടികൂടു ക്കവും. ഉള്ളിലെ അഗ്നി നെറുകയെ നക്കുന്നു. കൊച്ചുകൃഷ്ണനു തല നേരെ നിൽക്കുന്നില്ല. ആളുകളൊക്കെ കൊച്ചുകൃഷ്ണനെയാണു സൂക്ഷിച്ചുനോക്കുന്നത്. കൊച്ചുകൃഷ്ണന്റെ ഭാവഭേദങ്ങളെയാണ് അവരെല്ലാം സംശയദൃഷ്ടിയോടെ നോക്കുന്നത്. വിദ്യാർത്ഥികളെല്ലാം ...വിദ്യാർത്ഥിനികളെല്ലാം.. സർവരും. കൊച്ചുകൃഷ്ണൻ റോഡിൽ ഇറങ്ങി. വേലുവിന്റെ ചായക്കടയിൽ ചെന്നിരുന്നു. വെള്ളം രണ്ടുമൂന്നു ഗ്ലാസ് അകത്താക്കി. ഇടയ്ക്ക് പ്രിൻസിപ്പലിന്റെ വീട്ടിലേക്കു നോക്കി. അവിടെ ആരെയും കണ്ടില്ല. കൊച്ചുകൃഷ്ണന് ഇരിക്കപ്പൊറുതിയില്ല. ദാഹം! വിശപ്പ് വരൾച്ച. സന്ധ്യയാവുന്നു. കൊച്ചുകൃഷ്ണൻ നടന്നു. പാർക്കിലെങ്ങും നേരിയ ഇരുൾ വ്യാപിച്ചുകഴിഞ്ഞു. കാണുന്നില്ല. ഈശ്വരാ! അവൾ, അവൾ എവിടെ? പ്രാർത്ഥനയുടെ ഫലമെന്നോണം ഒരു മിന്നൽ വീശി ക്ഷണികമായ ആ ദീപ്തിയിൽ പുള്ളിജാക്കറ്റ്, നീണ്ടുവളഞ്ഞുകിടക്കുന്നു അരമതിൽക്കെട്ടിൽ

കൊച്ചുകൃഷ്ണൻ മതിൽക്കെട്ടിൽ ദൂരെ ഇരുന്നു. അവളുടെ അപ്പുറത്തായി ഇരുളിൽ ചിലർ ഇരിക്കുന്നുണ്ട്; കഴുകന്മാരെപ്പോലെ അവരുടെ വായിലെ ബീഡിത്തീ

ഇരുളിനു കട്ടി കൂടിവരികയാണ്; പാർക്ക് ഒഴിഞ്ഞു വരികയാണ്. അവൾ സാവധാനം എണീറ്റിരുന്നു. അങ്ങുമിങ്ങും നോക്കിയിട്ട് എണീറ് ഒന്നു മൂരിനിവർത്തി. ചക്രവാളം ഒന്നു കുലുങ്ങി, കൊച്ചുകൃഷ്ണൻ ഉള്ളിലെ ഇടിച്ചു നിന്നു. അവൾ അടുത്തിരുന്ന ഓരോരുത്തരുടെയും സമീപത്തു ചെന്ന് എന്തൊക്കെയോ മന്ത്രിച്ചിട്ട്, നടന്നു. കൊച്ചു കൃഷ്ണനെ അവഗണിച്ച് അവൾ നടക്കുന്നു. ഈശ്വരാ! കൊച്ചു കൃഷ്ണൻ ഒന്നു ചുമച്ചു. ഹൃദയം വെന്ത ഒരു ചുമ, അതിപരവശമായ ഒരു ചുമ അവൾ അതു കേട്ടു. അവൾ കൊച്ചുകൃഷണൻറ്റെ സമീപത്തേക്ക് അടുത്തു. ആ തല നീട്ടുന്നതുപോലെ മങ്ങലിലൂടെ കൊച്ചുകൃഷ്ണന്റെ മുഖത്തേക്ക് അവൾ മുഖം അടുപ്പിച്ചു. പതുക്കെ വളരെ പതുക്കെ

"കുളത്തിൽ."

അത്രയേ കൊച്ചുകൃഷ്ണന്റെ പ്രജ്ഞയിൽ കടന്നുള്ളൂ. കുട്ടിക്കുറാ പൗഡർ വിയർപ്പിൽ കലർന്ന തൊലിയുടെ ഗന്ധം! അവൾ മന്ദം നീങ്ങുകയാണ്. കൊച്ചുകൃഷ്ണന് ഒന്നും മനസ്സിലായില്ല കൊച്ചുകൃഷ്ണന്റെ വായിൽ വെള്ളമില്ല. വിനാഴികകൾ കടന്ന് പോകുന്നു. ഇരിപ്പുറയ്ക്കുന്നില്ല. കൊച്ചുകൃഷ്ണൻ എണീറ്റു ചെന്നു സ്വപ്നത്തിലെന്നപോലെ, പാർക്കിലെ ചെറിയ കുളത്തിന്റെ അടുത്തുനിന്ന് അവൾ മുടികെട്ടുന്നു. സിമൻറുകൽ ക്കെട്ടിൽ ചവുട്ടി കൊച്ചുകൃഷ്ണൻ നിന്നു. ഇടിപ്പ് ശബ്ദം പൊന്തുന്നില്ല; ജീവനില്ലാതെ ശക്തിയില്ലാതെ കൊച്ചുകൃഷ്ണൻ നിശ്വസിച്ചു. “എന്നോടെന്താ പറഞ്ഞത്?'

"ഞാൻ കാലും മുഖവും കഴുകീട്ടു വരാമെന്നല്ലേ?' അവൾ മന്ത്രിച്ചു. അടുത്തതായി എന്തു പറയണം? കൊച്ചുകൃഷ്ണന് ഒന്നും തോന്നുന്നില്ല. നിശ്ശബ്ദത! നിശ്ശബ്ദത! നിശ്ശബ്ദത! നാവിറങ്ങിപ്പോയോ? അവളുടെ

ആവി കെട്ടിപ്പിടിച്ചു ചുംബിച്ചെങ്കിൽ “പിന്നെ 'കൊച്ചുകൃഷ്ണൻ അറിയാതെ ശബ്ദം പൊന്തി: "പിന്നെ വീടെവിടെയാ?

"റെയിൽവേ സ്റേറഷനടുത്ത്.

"പേരെന്താ?'

“എലിസബത്ത്.

"കല്യാണം കഴിഞ്ഞതാ?'

"നാലഞ്ചു കൊല്ലമായി ഭർത്താവു സിലോണിൽ പോയിട്ട്, ഒരറിവുമില്ല. അനിയത്തിമാരു രണ്ടുമൂന്നുണ്ട്. അമ്മയുമുണ്ട്.

“വേറെ ആണുങ്ങളാരുമില്ലേ?'

“ആരുമില്ല. '

അവൾ കുറച്ചുകൂടെ അടുത്തു. അവൾ ചോദിച്ചു: “നിങ്ങളുടെ വീട്? 'വീടില്ല, ഒരു മുറിയിൽ കൂടിയാ താമസം.

"വേറെ ആളുകളുണ്ടോ?'

“വേറെ രണ്ടുപേരുണ്ട്.

“അമ്മോ! അവൾ നിശ്വസിച്ചു. അതുപദ്രവമാണ്. വേറെ ഒരു മുറി എടുക്കാൻ വയ്യേ?' “എടുക്കാം.' കൊച്ചുകൃഷ്ണൻ സന്തോഷത്തോടെ സമ്മതിച്ചു.

"നാളെത്തന്നെ എടുക്കാം. “അതാണു നല്ലത്.

“അതെ.' കൊച്ചുകൃഷ്ണൻ എരിഞ്ഞു വിങ്ങി. അവൾ അടുത്ത്,

വളരെ അടുത്ത്. കൊച്ചുകൃഷ്ണന് ഒരാഗ്രഹം. വെറും ഒരു സ്പർശനം, ഒരു ചുംബനം ചോദിക്കാൻ ധൈര്യമില്ല...ദൈവമേ, കൊച്ചുകൃഷ്ണൻ ശരീരം. അവന്റെ ഹൃദയം, അവന്റെ ആത്മാവ് യുഗങ്ങളുടെ ആർത്തിയോടെ, യുഗയുഗങ്ങളുടെ ദാഹത്തോടെ, നിലയില്ലാതെ, അശക്തമായി, അവ്യക്തമായി കേണു.

"ഞാനൊന്നു ചുംബിക്കട്ടെ?' അതിന്റെ മറുപടി... ഈശ്വരാ! കൊച്ചുകൃഷ്ണൻ എരിഞ്ഞുരുകി

ദഹിക്കുന്നു. അതിന്റെ മറുപടി കൊച്ചുകൃഷ്ണന്റെ ബോധം, അവന്റെ ജീവൻ സർവതും മറയാൻ പോകുന്നു. സ്ത്രീയുടെ ശക്തി പുരുഷന്റെ ബലഹീനത അതിന്റെ മറുപടി! ഇരുളാണ്ട് ജലാശയം അനക്കമില്ലാതെ, ശബ്ദമില്ലാതെ കിടക്കുന്നു. ആകാശവും കെട്ടിടങ്ങളും മൗനോക്കമായി നിൽക്കുന്നു. അതിന്റെ മറുപടി! കുളിർ ജലം നിറഞ്ഞ കാർമേഘത്തെ നോക്കുന്ന ഉണങ്ങിവരണ്ട മരുഭൂമിയെപ്പോലെ കൊച്ചുകൃഷ്ണൻ നിന്നു. യുഗങ്ങൾ...യുഗങ്ങൾ കഴിഞ്ഞു. അവൾ അലസയായി മന്ത്രിച്ചു. 'ചുംബിച്ചോളൂ.'

അനുഗ്രഹത്തിന്റെ അമൃതവർഷം കൊച്ചുകൃഷ്ണൻ വീണു. ആ ചുണ്ടുകളിൽ, ആ കവിൾത്തടങ്ങളിൽ, ആ കഴുത്തിൽ, ആ മാറിടങ്ങളിൽ... കൊച്ചുകൃഷ്ണൻ വിസ്മൃതനായി. ഹാവൂ! ഒരു കുളിർ കാറ്റു വീശി. ഇലകൾ മർമരാരവം മുഴക്കി. കായലിൽ കല്ലോലമാലകൾ ഉളവായി. നക്ഷത്രങ്ങളെല്ലാം മിന്നിത്തെളിഞ്ഞു. കായലോരത്തെ ഇലക്ട്രിക് വിളക്കുകൾ, ഇരുളിന്റെ കണ്ഠത്തിലെ വജ്രമാലപോലെ മിന്നിജ്വലിച്ചു. കൊച്ചുകൃഷ്ണൻ ആ മാർവിടത്തിൽ കവിൾ ചേർത്തു നിശ്വസിച്ചു.

“ഒത്തിരി ദിവസമായി നിങ്ങളെ ഞാൻ കാണുന്നു.

'ഉവ്വോ?' അവൾ കൊച്ചുകൃഷ്ണന്റെ മുടി തടവി,

പിന്നെ, വിവാഹം കഴിച്ചതാ?'

'നാളെ

'അല്ല.' കൊച്ചുകൃഷ്ണൻ അവളുടെ കൈയെടുത്തു ചുംബിച്ചു. ഞാൻ മുറിയെടുക്കും. ' "എടുക്കൂ. നാളെ ആറുമണിക്കു ഞാൻ ഇവിടെയുണ്ടാവും.

'വരാതിരിക്കുമോ?' ?'

“വരും. പിന്നെ, എന്താ ജോലി "സർക്കാരുജോലിയാ.

“പോലീസിലോ?'

“അല്ല കോളേജില് പ്യൂൺസ്.

ശമ്പളം

'എട്ടു രൂപാ.

അവൾ പിന്നീടൊന്നും ചോദിച്ചില്ല. കരിനിഴലുകൾ അനങ്ങുന്നു. ദൂരെ ഒരു ചുമയും! എലിസബത്ത് അനുമതി കൊടുത്തു: “എന്നാൽ,

പൊയ്ക്കോ.

"നാളെ

630.00.'

കൊച്ചുകൃഷ്ണനു പിന്നെയും എന്തൊക്കെയോ വർത്തമാന ങ്ങൾ പറയാനുണ്ട്. എങ്കിലും കൊച്ചുകൃഷ്ണൻ നടന്നു...വിങ്ങിവിങ്ങി തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ട് എലിസബത്ത്. ആ സഹൃദയ... കണ്ണീർ തുടയ്ക്കാൻ കൊച്ചുകൃഷ്ണന് മനസ്സുവരുന്നില്ല. കൊച്ചു കൃഷ്ണന്റെ ശിരസ്സ്, വൃക്ഷങ്ങളെക്കാൾ, കെട്ടിടങ്ങളെക്കാൾ ഉയർന്ന് മേഘങ്ങളിൽ സ്പർശിക്കുന്നു.

കണ്ണീരിൽക്കൂടി കൊച്ചുകൃഷ്ണൻ മന്ദഹസിച്ചു. അടക്കവയ്യാതെ കൊച്ചുകൃഷ്ണൻ പൊട്ടിച്ചിരിച്ചു.

മുറിയിൽ കയറിച്ചെന്നപ്പോൾ ഔസേപ്പും ദാമോദരനും മിഴിച്ചുനോക്കി. അത്ഭുതസ്തബ്ധരായി അവർ വായ് പൊളിച്ചു.

കൊച്ചുകൃഷ്ണൻ ചോദിച്ചു:

"നിങ്ങൾക്കൊക്കെ എന്താ പിണഞ്ഞത്?'

"വല്ല നിധിയും കിട്ടിയോ തനിക്ക്?' ഔസേപ്പ് അത്ഭുതപ്പെട്ടു.

തനിക്കെന്താ ഇത്ര സന്തോഷം?

"സന്തോഷം!' കൊച്ചുകൃഷ്ണൻ മന്ദഹസിച്ചു. "നാളെ ഞാൻ മുറി മാറാൻ പോണ്

'എന്തിന്?' ദാമോദരൻ ചോദിച്ചു.

കൊച്ചുകൃഷ്ണൻ പറഞ്ഞു:

"എനിക്കു വിരുന്നുകാർ വരുന്നു. '

"തനിക്കാരാ വിരുന്നുകാര്

“അതൊക്കെണ്ട്.

കൊച്ചുകൃഷ്ണൻ മറെറാന്നും പറയാതെ വിളക്കണച്ചു

മന്ദഹസിച്ചു.

“താൻ ഉണ്ണുന്നില്ലേ?' "ഊണ്. കൊച്ചുകൃഷ്ണൻ പറഞ്ഞു, പരിഹാസം നിറഞ്ഞ

സ്വരത്തിൽ 'ഊണൊന്നും കഴിക്കണ്ടാ. "വിശപ്പ്. കൊച്ചുകൃഷ്ണൻ ചുണ്ടുകൾ മന്ദമായി തടവിക്കൊണ്ടു

"വിശപ്പില്ലേ?'

പുഞ്ചിരി തൂകി. ദാമോദരനും ഔസേപ്പും എന്തൊക്കെയോ ചോദി

ക്കുന്നുണ്ട്. കൊച്ചുകൃഷ്ണൻ അതൊന്നും കേൾക്കുന്നില്ല.

അങ്ങനെ, അങ്ങനെ അവരുടെ കൂർക്കം വലി കേട്ടുതുടങ്ങി.

കൊച്ചുകൃഷ്ണൻ പിറുപിറുത്തു: “ഉറങ്ങുന്നു; കഴുതകൾ.

അങ്ങനെ പാതിരാത്രി കഴിയുന്നതുവരെ സുഖവിഭാവനകളിൽ കൊച്ചുകൃഷ്ണൻ മുഴുകി. മുറിയെടുക്കുന്ന കാര്യം ആലോചിച്ചപ്പോൾ കൊച്ചുകൃഷ്ണൻ ഞെട്ടിപ്പോയി. കുറഞ്ഞതു രണ്ടു രൂപയെങ്കിലും വേണം. എന്തു വഴി...നീറി നീറി കൊച്ചുകൃഷ്ണൻ ചിന്തിച്ചു. മുറി മാറിയാൽ എങ്ങനെ കഴിയും? അരിവെച്ചുണ്ണുക അതു സാദ്ധ്യമല്ല. കൊച്ചുകൃഷ്ണൻ മനസ്സിൽ കണക്കുകൂട്ടി.

കാലത്തു ചായ.

ഉച്ചയ്ക്ക് ഊണ് അത്താഴം

വൈകിട്ടു ചായ.മണ്ണെണ്ണ, ബീഡി

ഒരു ദിവസത്തേക്ക അപ്പോൾ ഒരു മാസം


അലക്കും ഷേവും

മുറിവാടക

മൊത്തത്തിൽ

കിട്ടുന്നത്


കൂടുതൽ

ദൈവമേ! മൂന്നു രൂപാ രണ്ട് ആറു ..എങ്ങനെ കഴിയും ഒരു നേരം ഉണ്ടുകളയാം. ചായ വേണ്ട, ബീഡി വേണ്ട, അലക്കു വേണ്ട ഷേവു വേണ്ട, ഒന്നും വേണ്ട. എട്ടു രൂപായിൽ നിറുത്തണം. നാളെ രൂപായ്ക്ക് എന്തു വഴി?

രണ്ടു രൂപാ ആ ചിന്തയോടെ നേരം വെളുപ്പിച്ചു. കൊച്ചുകൃഷ്ണൻ അന്നു പ്യൂൺപണിക്കു പോയില്ല. പട്ടണത്തിലെല്ലാം അലഞ്ഞു. പരിചയക്കാരോടൊക്കെ ചോദിച്ചു. ആരുടെ കൈയിലും ഇല്ല! പണ്ടികശാലകളിൽ പണപ്പെട്ടികളുടെ മുമ്പിലിരുന്ന് മുതലാളിമാ വെള്ളിരൂപാ എണ്ണിയെണ്ണി അട്ടിവെക്കുന്നു. നോട്ടുകെട്ട് കെട്ടാക്കുന്നു. ദൈവമേ കൊച്ചുകൃഷ്ണനെ പണമില്ലാത്തത്. കൊച്ചുകൃഷ്ണനു തല പുകയുന്നു. ഒരെത്തും പിടിയും കിട്ടുന്നില്ല...വെറും രണ്ടു രൂപാ അവസാന പോംവഴി.

കൊച്ചുകൃഷ്ണൻ ചെന്നു. പ്രിൻസിപ്പലദ്ദേഹം ഉറങ്ങുകയാണ്. ഭാര്യ ചാരുകസേരയിൽ ബ്ലൗസില്ലാതെ ബോഡീസ് മാത്രം ധരിച്ചു കിടന്ന് പുസ്തകം വായിക്കുന്നു. കൊച്ചുകൃഷ്ണൻ തൊഴുതു പിടിച്ചുനിന്നു. കോട്ടുവായിട്ട് ഒന്നു ഞെളിപിരികൊണ്ട് മന്ദസ്മിതത്തോടെ ആ മഹതി ചോദിച്ചു:

“എന്താ കൊച്ചുകൃഷ്ണാ?' കൊച്ചുകൃഷ്ണൻ നിന്നു വിയർത്തു.

അവർ വീണ്ടും ചോദിച്ചു: “എന്തുപറ്റി കൊച്ചുകൃഷ്ണാ?' കൊച്ചുകൃഷ്ണൻ വിളറി പൊട്ടിക്കരഞ്ഞു: "അമ്മയ്ക്ക് ദീനമാണ്...

"എന്തു ദീനം?

ദൈവമേ! അവരെന്തിനാണ് ഇതൊക്കെ

തിരക്കുന്നത് കൊച്ചുകൃഷ്ണൻ പറഞ്ഞു: “ഏതാണ്ടു വല്യ ദീനമാ

പിന്നീടൊന്നും ചോദിക്കാതെ അവർ എണീറ്റ് അകത്തേക്കു

പോയി വേഗം തന്നെ തിരിച്ചുവന്ന് കൊച്ചുകൃഷ്ണന്റെ കൈയിൽ ഒരു കടലാസ് കൊടുത്തിട്ടു പറഞ്ഞു:

കൊണ്ടുപോയി മരുന്നു വാങ്ങിക്കൂ. ബുദ്ധിമുട്ടുള്ളപ്പോൾ എന്നെ

വന്നു കാണണം. കൊച്ചുകൃഷ്ണൻ നോക്കി. പത്തു രൂപയുടെ ഒരു നോട്ട്?... കൊച്ചുകൃഷ്ണൻ കണ്ണുകൾ നിറഞ്ഞു. ആ പാദങ്ങളിൽ വീണ് ഒന്നു നമസ്കരിക്കുവാൻ അവനു തോന്നി.

അന്നു നാലുമണിയോടുകൂടി കൊച്ചുകൃഷ്ണൻ പുതിയ മുറിയിലേക്കു മാറി. കൊച്ചുകൃഷ്ണൻ തീർച്ചപ്പെടുത്തി എലിസബത്തിനെ ഒന്ന് അത്ഭുതപ്പെടുത്തണം: സന്തോഷത്തോടു കൂടിയുള്ള ആ നില് കൊച്ചുകൃഷ്ണന് കാണണം!

കൊച്ചുകൃഷ്ണൻ ബസാറിലേക്ക് ഓടി. വാസനസോപ്പ്-3 . ഒരു കുപ്പി സെൻറ് -10 ണ്. ബോഡീസിനു വെള്ള സിൽക്ക് -1 ക. 4 . അരുകിന് വീതിയുള്ള ചുവന്ന കരയുള്ള വെള്ളസാരി ക. എല്ലാം ഭംഗിയായി. മിനുങ്ങുന്ന വെള്ളക്കടലാസുപെട്ടിയിലാക്കി ചുവന്ന നാടകൊണ്ടു വൃത്തിയായി കെട്ടി കക്ഷത്തിലാക്കി കൊച്ചുകൃഷ്ണൻ മുറിയിൽ വന്നു. ഒന്നുകൂടി മുറിയെല്ലാം തൂത്തുവെടിപ്പുവരുത്തി. പായ നിവർത്തിയിട്ട്, പഴയ തലയണ വെള്ളത്തോർത്തിട്ടു മൂടിപ്പൊതിഞ്ഞു. പെട്ടി എടുത്തു മടിയിൽ വെച്ച് അരുമയോടെ തടവിക്കൊണ്ടിരുന്നു. എലിസബത്ത് അവളുടെ ദേഹമാസകലം സെന്റ് പൂശണം...ഇന്നു രാത്രി...കൊച്ചുകൃഷ്ണൻ മന്ദഹസിച്ചു. ചുംബനവർഷം

ഒരു മണവാളനെപ്പോലെ കൊച്ചുകൃഷ്ണൻ പാർക്കിൽ എത്തി; മന്ദഹാസത്തിൽ മുങ്ങിയ പൂങ്കാവനം. വഴിത്താരകളും പുഷ്പങ്ങളും പുൽപ്പരപ്പും പുഞ്ചിരി തൂകുന്നു. കായലിലെ ഓളങ്ങളിൽ സൂര്യരശ്മി മന്ദഹാസനൃത്തം ചെയ്യുന്നു.

മന്ദഹാസത്തോടെ സൂര്യനും അസ്തമിച്ചു.

കൊച്ചുകൃഷ്ണന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞുതുടങ്ങി. എലിസബത്തിനെ കാണുന്നില്ല...ആധിയോടെ പാർക്കിലെങ്ങും തിരക്കി. എലിസബത്ത് വന്നിട്ടില്ല. ഏഴുമണി... എട്ടു മണി...ഇല്ല, എലിസബത്ത് വന്നിട്ടില്ല. ഒമ്പത് മണി പത്ത് റെയിൽവേഷൻ വരെ കൊച്ചുകൃഷ്ണൻ നടന്നു.

എലിസബത്തിനെ കാണുന്നില്ല. പിറേറ ദിവസം റെയിൽവേസ്റേറഷൻ വരെ നടന്നിട്ട്, കൊച്ചു കൃഷ്ണൻ പാർക്കിൽ വന്നു. കുളത്തിന്റെ കലക്കെട്ടിൽ കാലെടുത്ത വെച്ച് ഉത്കണ്ഠയോടെ നിന്നു. മണി പത്ത്. പാർക്ക് പൂട്ടി. എലിസബത്ത്
ഇല്ല!

അതിനടുത്ത ദിവസം; അതിനടുത്ത ദിവസം അങ്ങനെ

ആഴ്ചകൾ, മാസങ്ങൾ കടന്നുപോയി. നിത്യവും റെയിൽവേസ്റേറഷ

നിൽനിന്നു മടങ്ങിവന്ന് പാർക്ക് പൂട്ടുന്നതുവരെ നിശ്ശബ്ദനായി

കൊച്ചുകൃഷ്ണൻ ആ കുളത്തിന്റെ മതിൽക്കെട്ടിൽ കാലെടുത്തുവെച്ചു

നിൽക്കും...ആ ചുംബനത്തിന്റെ മാധുര്യം; ആ മാർവിടങ്ങളുടെ തണുപ്പ്;

അവളുടെ തൊലിയുടെ ആ സുഗന്ധം...! സ്മരണ സ്മരണ

മധുരമോഹനമായ സ്മരണ അതിലാണു ജീവിതം

അങ്ങനെ വർഷങ്ങൾ മൂന്നു കഴിഞ്ഞു. കൊച്ചുകൃഷ്ണനെ എപ്പോഴും പ്രിൻസിപ്പലിന്റെ ഭാര്യ ലോഭമില്ലാതെ സഹായിച്ചുപോന്നു. നാലാമത്തെ ക്രിസ്തുമസ്സും സമീപിച്ചു. പ്രസന്നമായ ഒരു ഞായറാഴ്ച. സമയം സായാഹ്നം. നടക്കുകയാണ് കൊച്ചുകൃഷ്ണൻ റെയിൽവേ റോഷനിലേക്ക്. ചുമ്മാ വെറും ചുമ്മാ. അപ്പോഴാണു വഴിയരികിൽ നിന്ന് അശക്തമായ ഒരു വിളി

“വല്ലതും തന്നേച്ചു പോണേ, വിശക്കുന്നു.

കൊച്ചുകൃഷ്ണന്റെ ദൃഷ്ടികൾ മതിലിൽ ചാരി ഇരിക്കുന്ന സ്ത്രീരൂപത്തിൽ പതിഞ്ഞു. നരച്ചുതുടങ്ങിയ തലമുടി. കീറിയ വസ്ത്രങ്ങൾ...അശക്തങ്ങളായ ആ വീക്ഷണം. അത് എവിടെ വച്ചാണു കണ്ടിട്ടുള്ളത്?

"തള്ളേടെ നാടെവിടെയാ?'

"ഇവിടെത്തന്നാ

"താമസം?'

'റേഷന്റെ അടുത്താണ്.
'പേര്?'.
എലിസബത്തെന്നാ

എലിസബത്ത്! ഹോ, എന്തൊരു മാറ്റം മരിക്കാറായിരിക്കുന്നു. കൊച്ചുകൃഷ്ണന്റെ തല പൊരുപൊരുത്തു. കായലിലേക്കു മുഖം തിരിച്ച് കൊച്ചുകൃഷ്ണൻ ചുമ്മാ ചോദിച്ചു:

'ഈ രാജ്യത്തില്ലായിരുന്നോ?'

"കോയമ്പത്തൂരാർന്നു. ദീനം പിടിച്ചു.

കൊച്ചുകൃഷ്ണൻ അതിദീർഘമായി ഒരു നെടുവീർപ്പിട്ടു.

"വരൂ; ഞാൻ ചോറു വാങ്ങിത്തരാം.' കൊച്ചുകൃഷ്ണൻ തിരിഞ്ഞുനടന്നു. അവൾ ഇഴഞ്ഞു വലിഞ്ഞമാതിരി പിറകേയും, അവൾക്കെന്തോ ഭയങ്കര സുഖക്കേടു ബാധിച്ചിട്ടുണ്ട്. എന്തു സുഖക്കേട്

മുറിയുടെ വാതിൽക്കൽ അവളെ ഇരുത്തീട്ട് കൊച്ചുകൃഷ്ണൻ ഹോട്ടലിൽ നിന്ന് ഒരു പകർച്ച വാങ്ങിക്കൊണ്ടു വന്ന് അവളുടെ മുമ്പിൽ വെച്ചുകൊടുത്തു. അതു തിന്നുകഴിഞ്ഞ് കൃതജ്ഞതയോടെ അവൾ പോകാൻ ഭാവിച്ചപ്പോൾ ഇടറിയ ശബ്ദത്തിൽ കൊച്ചുകൃഷ്ണൻ പതുക്കെ ചോദിച്ചു:

“എന്നെ ഓർക്കുന്നുണ്ടോ?'

ഉത്കണ്ഠയോടെ നിൽക്കുന്ന കൊച്ചുകൃഷ്ണനെ അടിമുടി അവൾ നോക്കി. എങ്ങനെ ഓർക്കാൻ

“കണ്ടിട്ടുള്ളതായി ഓർക്കുന്നില്ല.' അവൾ പറഞ്ഞു: "ഏതാ?' കൊച്ചുകൃഷ്ണന്റെ ശ്വാസം നിലച്ചുപോയി. അയാളുടെ

തലയ്ക്കുള്ളിൽ മിന്നാമിനുങ്ങുകൾ പറന്നു. സ്വപ്നത്തിലെന്നോണം കൊച്ചുകൃഷ്ണൻ മുറിക്കുള്ളിൽ എത്തി. ചുവന്ന നാടകൊണ്ടു ബന്ധിച്ച് വെളുത്ത കടലാസുപെട്ടി അഴിച്ച് എടുത്തുകൊണ്ടുവന്ന് അവളുടെ കൈയിൽ കൊടുത്തു.

“എന്നതാ ഇതില്?' അവൾ ചോദിച്ചു.

കൊച്ചുകൃഷ്ണൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. അവൾ

ഇഴഞ്ഞു വലിഞ്ഞമാതിരി നടന്ന് തിരിഞ്ഞുനോക്കിക്കൊണ്ടു റോഡിന്റെ മൂല തിരിഞ്ഞു മറഞ്ഞു.

അനക്കമില്ലാത്ത ശിലാപ്രതിമപോലെ കൊച്ചുകൃഷ്ണൻ നിന്നു അന്തിച്ചുകപ്പിൽ ചോരപോല കണ്ണുനീരോടെ. തെളിഞ്ഞൊഴുകുന്ന

അപ്പോഴും, കനകപ്രഭയിൽ മുഴുകിയ സുന്ദരസ്വപ്നംപോലെ പ്രിൻസിപ്പലിന്റെ ഭാര്യ മട്ടുപ്പാവിൽ നില്പ്പുണ്ടായിരുന്നു ഇറുങ്ങിയ സിൽ ബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡീസിൽ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയിൽ ചുംബിപ്പിച്ചു മുഖം കൈകളിൽ താങ്ങി തെരുവീഥിയിലേക്കു നോക്കിക്കൊണ്ട്. മംഗളം.

ശുഭം.
8
ലേഖനങ്ങൾ
വിശപ്പ്
0.0
ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങൾ അദ്ദേഹത്തോട് ലൗകികജീവിതത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്.പക്ഷെ ,കഥയിൽ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.
1

തങ്കം

17 August 2023
2
0
0

പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേൾക്കാൻ അപേക്ഷ.കവികളെല്ലാം ചുറ്റും നിന്നു വെമ്പലോടെ വാക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങൾ

2

ശശിനാസ്(ഭാഗം ഒന്ന്)

17 August 2023
1
1
0

കുബേരപുത്രനായി വളർന്നു. ദരിദ്രനായ ഒരു യുവാവായി ജീവിതം യോധനത്തിനു ഞാൻ ഇറങ്ങി. അതികഠിനമായ ഏകാന്തതയിൽ, മനസ്സ് ഖേദത്താൽ വിങ്ങിനീറിക്കൊണ്ടിരുന്ന എന്റെ ഇരുപത്തിരണ്ടാമത്തെ സ്കൂൾ ഫൈനൽ പാസ്സായ സർട്ടിഫിക്

3

ശശിനാസ് (ഭാഗം 2( അവസാനഭാഗം))

17 August 2023
0
1
0

തേനൂറും വാണികളിൽ അവൾ പതുക്കെ ചോദിച്ചു:"എന്താ, എന്റെ പേരോ?''അതെ.......'“എന്തിനാ?'"വെറുതെ..അവളൊന്നു നിശ്വസിച്ചു. ആ മാറിടം ഉയർന്ന് ഒന്നുലഞ്ഞു. അങ്ങു വളരെ അഗാധതയിൽ നിന്നെന്നോണം അവൾ മന്ത്രിച്ചു."ശശിനാസ് "ശ

4

ഹൃദയനാഥ

17 August 2023
0
1
0

വിസ്മൃതിയിൽ ആണ്ടുപോയതാണിത്. പൂനിലാവിൽ മുഴുകിയ താജ് മഹാൽ പോലെ അതിപ്പോൾ തെളിഞ്ഞു വരികയാണ്. ആ പ്രണയകഥദുഃഖം നിറഞ്ഞതായിരിക്കാം, അല്ലെങ്കിൽ എന്തോ, അതിന്റെ സൂക്ഷ്മസ്ഥിതിയെപ്പറ്റി ഒന്നും ഞാൻ തിരക്കിയില്ല.മാതാ

5

മരുന്ന്

17 August 2023
0
1
0

മരുന്ന്അന്തിമേഘങ്ങൾ വൃക്ഷശിഖരങ്ങളെ ഇളം ചുവപ്പിൽ മുക്കിക്കൊണ്ടി രുന്നപ്പോൾ, അവൾ കിളിവാതിൽക്കൽ നിന്നു കണ്ണാടി നോക്കി ആ കുങ്കുമപ്പൊട്ടു ശരിപ്പെടുത്തുകയായിരുന്നു. ഉന്മാദിതങ്ങളായ കണ്ണുകൾ അവളെ നോക്കി മന്ദഹസ

6

പിശാച്

18 August 2023
0
1
0

അതോ? - വല്ലതിനേ കണ്ടിട്ടായിരിക്കും നായ്ക്കളിങ്ങനെ ഓളിയിടുന്നത്. മഷിപോലെ കറുത്തിരുണ്ട് ഈ അർദ്ധരാത്രിയിലും നായ്ക്കൾക്കു കാണാം. അതാണു മണം പിടിച്ച് ഇതെല്ലാം പരക്കം പാഞ്ഞ് ഓടിനടക്കുന്നത്. എന്ത് ? പിശാചെന്ന

7

വിശപ്പ്

18 August 2023
1
1
0

കനകപ്രഭയിൽ മുഴുകിയ സുന്ദരസ്വപ്നംപോലെ പ്രിൻസിപ്പലിന്റെ ഭാര്യ മട്ടുപ്പാവിൽ നിന്ന് ഇറുങ്ങിയ സിൽ ബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡീസിൽ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയിൽ ചുംബിപ്പിച്ച് മുഖം കൈകളി

8

നമ്മുടെ ഹൃദയങ്ങൾ

18 August 2023
0
0
0

തീവണ്ടിയുടെ ആ കമ്പാർട്ടുമെൻറിൽ എട്ടുപേരുണ്ടായിരുന്നു. വിവിധ മതസ്ഥരായ ഞങ്ങൾ അത്ഭുതകരമായ പ്രണയത്തെപ്പറ്റി ഓരോന്നെല്ലാം പറഞ്ഞു ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് രാജ്യ സഞ്ചാരിയായ ആ യുവാവ് ഈ കഥ പറഞ്ഞത്."വടക

---

ഒരു പുസ്തകം വായിക്കുക