shabd-logo

ശശിനാസ് (ഭാഗം 2( അവസാനഭാഗം))

17 August 2023

0 കണ്ടു 0
തേനൂറും വാണികളിൽ അവൾ പതുക്കെ ചോദിച്ചു:

"എന്താ, എന്റെ പേരോ?'

'അതെ.......'

“എന്തിനാ?'

"വെറുതെ..

അവളൊന്നു നിശ്വസിച്ചു. ആ മാറിടം ഉയർന്ന് ഒന്നുലഞ്ഞു. അങ്ങു വളരെ അഗാധതയിൽ നിന്നെന്നോണം അവൾ മന്ത്രിച്ചു.

"ശശിനാസ് "ശശിനാസ്

ങ്ഹാ......

ശശി....നാസ് ശശി....നാസ് ആയിരം തവണ ഞാനതു മനസ്സിൽ ഉരുവിട്ടു. അടുത്തുപോയ എന്റെ ഹൃദയത്തിൽ അതു മുങ്ങി. മധുരിമയോടെ വീണ്ടും പൊങ്ങി. ശശി..നാസ്

"ചന്ദ്രികച്ചാർ എന്നാണോ, അർത്ഥം?' ജിജ്ഞാസ നിറഞ്ഞു എന്റെ ചോദ്യം കേട്ട് അവൾ പൊട്ടിച്ചിരിച്ചു. എത്ര മനോഹരമായ ചിരി സാക്ഷാൽ സംഗീതം. അതു പിന്നെയും കേൾക്കാൻ എൻ കരൾ കൊതിച്ചു. തുടുത്ത ചെഞ്ചുണ്ടുകളും തിളങ്ങുന്ന ആ ദന്തനിരയും മന്ദഹാസസമന്വിതം അവൾ പറഞ്ഞു:

"ശശിനാസ് - ഇതൊരു പേർഷ്യൻ വാക്കാണ്. പുതിയ...

റോസാപുഷ്പം എന്നാണർത്ഥം. "അനാഘ്രാതപുഷ്പം?

വിഷാദഭാവത്തിൽ അവൾ സമ്മതം മൂളി "അതെ, അനാഘ്രാതപുഷ്പം...

“വളരെ യോജിപ്പുള്ള പേര് ശശിനാസ്, ശശി....നാസ്.... ഞാനത് ഉരുവിട്ടുകൊണ്ടിരുന്നു. എന്റെ ധൈര്യമെല്ലാ തിരിച്ചുവന്നു. എന്റെ മുഖം തെളിഞ്ഞു. ഞങ്ങൾ പലതിനെപ്പറ്റിയും സംസാരിച്ചു. ശശിനാസിനെപ്പറ്റി പലതും അറിവാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, അടങ്ങാത്ത ജിജ്ഞാസയോടെ അവൾ എന്നെപ്പറ്റിത്തന്നെ ചോദിച്ചുകൊണ്ടിരുന്നു. എന്റെ പേര്, എന്റെ വീട്, എന്റെ ജോലി എല്ലാം. സമയം പോയതറിഞ്ഞില്ല. ഒരുമണിയായെന്നു തോന്നുന്നു. ആ കടുവായെപ്പോലുള്ള സത്വം വാതില്ക്കൽ വന്നു. അവൾക്കെന്നെ തീരെ പിടിച്ചില്ലെന്നു തോന്നുന്നു. തീരെ സ്നേഹമില്ലാത്ത മുഖഭാവം. അവൾ ശശിനാസിനെ വിളിച്ച് ഊണിന്റെ കാര്യമോ മറ്റോ പിറുപിറുത്തിട്ടു മറഞ്ഞു. ഞാൻ പോകാനായി എണിറ്റു യാത്ര ചോദിച്ചു. അവൾ തെല്ല്

അസ്വസ്ഥതയോടെ പറഞ്ഞു:

"ഊണുകഴിച്ചിട്ടു പോകാം.

ആ ക്ഷണം എന്നെ കോൾമയിർ കൊള്ളിച്ചു. എങ്കിലും സാഭിമാനം

ഞാൻ വിസമ്മതിച്ചു.

വളരെ സന്തോഷം....ഞാൻ പോകട്ടെ.

“അതെന്താ?' “ഒന്നുമില്ല. '

വിഷാദത്തോടെ അവളുടെ മുഖത്തു നോക്കീട്ടു ഞാൻ ഗോവണിപ്പടി ഇറങ്ങി.

“വന്ന കാര്യം പറഞ്ഞില്ലല്ലോ?'

ഗോവണിയുടെ പകുതിയിൽ നിന്നു ഞാൻ മുകളിലേക്കു നോക്കി. “ഞാൻ വന്ന കാര്യമോ?

'അതെ....'

എനിക്കു സങ്കടം തോന്നി. ഞാൻ കരയുന്നമാതിരി പറഞ്ഞു.

"വെറുതെ... "വെറുതെ?'

അവൾ പുഞ്ചിരി തൂകി. ആ കണ്ണുകൾ എന്നെ അനുഗ്രഹിച്ചു. എന്റെ ഹൃദയം കുളിർത്തു. മന്ദഹാസത്തോടെ വെളിയിൽ ഇറങ്ങി കണ്ണഞ്ചിക്കുന്ന വെയിലിൽക്കൂടി സന്തോഷത്തോടെ ഞാൻ നടന്നു.

ദിവസവും ഞാൻ അവിടെ പോകും. എന്റെ സാന്നിദ്ധ്യത്തിൽ ശശിനാസ് സന്തോഷം കൊള്ളുന്നതായി എനിക്കു തോന്നി. ഞങ്ങൾ സംസാരിക്കും. കണ്ടിട്ടുള്ള രാജ്യങ്ങളിലെ വിശേഷങ്ങൾ ശശിനാസ് എന്നോടു പറയും. അങ്ങനെ, അങ്ങനെ ദിവസങ്ങൾ പാഞ്ഞുപോയി.

ഒരു ദിവസം കാലത്തു പാർക്കിന്റെ അടുത്തുകൂടി ഞാൻ നടന്നുപോകുമ്പോൾ, പുതുതായി വിടർന്ന പനിനീർപുഷ്പത്തിന്റെ സൗരഭ്യം എന്നെ ആകർഷിച്ചു. ഉയർന്ന കമ്പിവേലിക്കപ്പുറത്തു തഴച്ചുവളരുന്ന ചെടികളിൽ കുലകുലയായി വിടർന്നു തുടങ്ങിയ റോസാപുഷ്പങ്ങൾ. അതു കണ്ടപ്പോൾ ശശിനാസിനെപ്പറ്റിയുള്ള സ്മരണയുണ്ടായി. ആരും കാണാതെ ഞാൻ കമ്പിവേലി കയറി കുറെ പുഷ്പങ്ങൾ ശേഖരിച്ചു വെളിയിലിറങ്ങി. കമ്പിയിലുടക്കി ഷർട്ടിൻറ കൈ കുറച്ചു കീറി. തൊലിയിൽ ചെറിയ ഒരു പോറലുണ്ടായി. അല്പം രക്തം വന്നു. ഒരു പച്ചിലക്കുമ്പിളിൽ പുഷ്പങ്ങൾ നിരത്തി, ഞാനത കൊണ്ടുചെന്നു. ശശിനാസ് ഒരു പുസ്തകം വായിച്ചുകൊണ്ടു ജനലിനടുത്തു നില്ക്കുകയാണ്. എന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. മന്ദഹാസത്തോടെ ചോദിച്ചു:
ശനി....നാസ്
ശനിനാസ്?.

“എന്താ കുമ്പിളില്

തെല്ലു സങ്കോചത്തോടെ ഞാൻ പറഞ്ഞു:

"ങ്ഹാ, പുതിയ റോസാപുഷ്പം.

ഞാൻ കുമ്പിൾ തുറന്നു കാണിച്ചു. അവളുടെ മുഖം അല്പം വിളറി എന്നെനിക്കു തോന്നി. കാഴ്ചയുമായി ഞാൻ അടുത്തു. അവള വാങ്ങി മുഖത്ത് അർപ്പിച്ചു. എന്റെ ഹൃദയം തുടിച്ചു. പൂക്കളിൽ മുഖം അമർത്തിക്കൊണ്ട് ഏങ്ങിക്കരയുന്നതായി എനിക്കു തോന്നി. അവൾ മുഖം ഉയർത്തി. കണ്ണുകൾ നനഞ്ഞിരിക്കുന്നു. മുഖം വിളറിയിരിക്കുന്നു. മന്ദഹാസത്തോടെ അവൾ കസേരയിൽ ഇരുന്നു. ഇല നിവർത്തി മടിയിൽ വെച്ചിട്ട്, ഒരു പുഷ്പം എനിക്കു വെച്ചുനീട്ടി. എന്റെ ഹൃദയം കൈവഴി ഇറങ്ങി. ഞാനതു വാങ്ങി രണ്ടു കണ്ണിലും വെച്ച്, ചുംബനത്തിൽ കുളിർപ്പിച്ചു. അവളുടെ നോട്ടം എന്റെ കൈയിൽ പതിഞ്ഞു. ഷർട്ടു കീറിയിരിക്കുന്നല്ലോ! ചോരയും?'

അവൾ എണീറ്റ എന്റെ സമീപം വന്നു. ഞാൻ കൈത്തണ്ട വെളിയിൽ കാണിച്ചു. ചോരപൊടിഞ്ഞ ഒരു ചെറിയ കീറൽ.

'ഇതെങ്ങനെ?'

തീരെ സാരമില്ലാത്ത മട്ടിൽ ഞാൻ പറഞ്ഞു.

“ഓ... പറിക്കാൻ കയറിയപ്പോൾ കമ്പിവേലിയിൽക്കൊണ്ടു
കീറി....'

അവൾ പോയി എന്തോ ഓയിൽ മന്റ് കൊണ്ടുവന്ന് എൻറ കൈയിൽ തടവി. എന്റെ ദേഹം ആകെ മുറിയാഞ്ഞതിൽ എനിക്കു ഖേദം തോന്നി. എനിക്കു ബോധക്കേടുണ്ടാവണേ എന്നു ഞാൻ പ്രാർത്ഥിച്ചു. ഹാ, ആ ദേഹത്തേക്കു ചാഞ്ഞുവീഴാമായിരുന്നു. എ ഹൃദയപൂർവമായാണ് എന്റെ കൈ തടവുന്നത്.

ഇനിമേൽ കമ്പി ചാടിക്കയറി അങ്ങനെയൊന്നും ചെയ്യരുതെന്ന ഉപദേശത്തോടെ എന്നെ അവൾ അയച്ചു. ശശിനാസ് തന്ന പുഷ്പം ഒരു പുസ്തകത്തിൽ ഞാൻ അമർത്തിവച്ചു. മുറിയുടെ വെള്ളച്ചുവരിൽ ശശിനാസ് ശശി...നാസ് എന്നു കറുത്ത പെൻസിൽ കൊണ്ടു ഞാൻ എഴുതി. നോക്കുന്നിടത്തൊക്കെ ആ പേരു കാണണം. ഉറങ്ങുമ്പോൾ അവസാനമായും. ഉണരുമ്പോൾ ആദ്യമായും കാണുന്നത് ശശിനാസിനെത്തന്നെ ആയിരിക്കണം.

ഹൃദയം തുറന്ന് ശശിനാസിനെ കാണിക്കുവാൻ ഞാൻ പലപ്പോഴും മുതിർന്നു. അപ്പോഴൊക്കെ അവൾ വേറെ എന്തെങ്കിലും പറഞ്ഞു വിഷയം മാറ്റിക്കളയും. മനസ്സു നീറി നീറി ഞാൻ ദഹിച്ചുപോകുമെന്ന ദിക്കായി. ചന്ദ്രികയുള്ള നിശ്ശബ്ദമായ ഒരു രാത്രി. വിങ്ങുന്ന ഹൃദയത്തോടെ ഞാൻ മുറ്റത്തു നില്ക്കുകയാണ്. ചൂടില്ലാത്ത വിളറിയ പകലിലെ ന്നോണം. വൃക്ഷങ്ങളും എടുപ്പുകളും, എല്ലാം നിശ്ചലങ്ങളായി അങ്ങനെ ഉയർന്നുകാണുന്നു. നക്ഷത്രങ്ങൾ ചന്ദ്രനോടു മത്സരിക്കാനെന്നോണം കാന്തശക്ടിയോടെ ജ്വലിക്കുന്നുണ്ട്. തെളിഞ്ഞ ആകാശത്ത്, അങ്ങകലെയായി ചക്രവാളത്തിന്റെ ചെരുവിൽ നിന്നു ചില മേഘങ്ങൾ എത്തിനോക്കുന്നു. പച്ചിലപ്പടർപ്പുകൾ തിളങ്ങുന്ന വെള്ളിയിൽ മുങ്ങിനില്ക്കുകയാണ്. മന്ദംമന്ദം വന്നണഞ്ഞ ഇളംകാറ്റിൽ പ്രസരിച്ച പരിമളം നിറയെ ഞാൻ ശ്വസിച്ചുകൊണ്ടു തല ഉയർത്തി നോക്കി. മാളികമുററത്തു ചന്ദ്രികയിൽ ഒരു സ്ത്രീരൂപം അഴിഞ്ഞുലഞ്ഞു വിതറിയ മുടി, നേരിയ വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ ശരീരം. ശശിനാസ് അവൾ നിലാവെളിച്ചത്തു നില്ക്കുകയാണ്. അവളെ തഴുകിവന്ന മന്ദമാരുത നാണ് എന്റെ ചുറ്റും പരിമളം പരത്തിയത്. ഞാൻ നിറയെ നോക്കി. ആകെ ഞാൻ എരിയുന്നു. വെമ്പലോടെ ഞാൻ മതിൽ ചാടിക്കടന്നു, കരിയിലകളിൽക്കൂടി "കിരുകിരാ' ഞാൻ നടന്നു ചെന്നു. ഒരു നടുക്കത്തോടെ ആ സ്വപ്നം കാണുന്ന കണ്ണുകൾ തിരിഞ്ഞു. ഞാൻ പരിഭ്രമത്തോടെ മുമ്പിലെത്തി.

“എന്താ?'

അവളുടെ ചോദ്യം എന്നിൽ തീ വാരിയിട്ടു. എന്റെ ഹൃദയം കരകവിഞ്ഞൊഴുകി. "ശശിനാസ് ശശി... നാസ് ഞാൻ ദഹിച്ചുപോകുന്നു....
പ്രേമത്താൽ ഞാൻ.... ദയവ് ദയവ് ......ദയവ്.....പറയൂ .
എന്നെ  സ്നേഹിക്കുന്നുണ്ടെന്ന്. എന്റെ ശശി....നാസ്, പറയൂ.. ... .ഞാനാ പാദങ്ങളിൽ നമസ്കരിച്ചു. ചുടുബാഷ്പത്താൽ ആ

കാലുകൾ ഞാൻ നനച്ചു. ഏങ്ങി അവളൊന്നു കരഞ്ഞു. അവ കുനിഞ്ഞു. ആ മാർവിടം എന്റെ ശിരസ്സിൽ ഉരുമ്മി. അവളെന്നെ പിടിച്ചെണീപ്പിച്ചു. കളിർമയേറിയ ആ സ്പർശനം അവളുടെ മുഖം വിളറിയിരിക്കുന്നു; വിഷാദത്തോടെ ആ കണ്ണുകൾ കൂമ്പിനില്ക്കുന്നു. അവൾ താഴെ ഇരുന്നു; ഞാനും. ഹൃദയത്തിൽ കൈ അമർത്തിക്കൊണ്ട് കിതപ്പോടെ, ശശിനാസ് മന്ത്രിച്ചു.

"ഞാൻ ആരാണെന്നോ, എങ്ങനെയുള്ള സ്ത്രീയാണെന്നോ. നിങ്ങൾ അറിയുന്നില്ല.....

ഞാൻ ഇടയ്ക്കുകയറി തടുത്തു.

"ശശിനാസ് എനിക്കറിയേണ്ട. എനിക്കു സ്നേഹിച്ചാൽ മതി. എന്നും, എന്നും....

ശ്വാസവേഗതയാൽ അവളുടെ മാർവിടം ഇടവിടാതെ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. എന്റെ രണ്ടു കൈകളും അവളുടെ കൈകൾക്കുള്ളിൽ അമർത്തിക്കൊണ്ട്, എന്റെ കണ്ണുകളിലേക്കു കനിവോടെ നോക്കി, അവൾ ചോദിച്ചു:

“അറിയുന്നുണ്ടോ? ഞാൻ എങ്ങനെയുള്ള സ്ത്രീ.....

“അറിയുന്നുണ്ട്. സുന്ദരവും സുരഭിലവും മൃദുലവുമായ പുതിയ പനിനീർസുമം.... എന്റെ ദിവ്യമായ ശശി.....നാസ്

മാർദവമേറിയ ആ കൈത്തണ്ടിൽ ഞാൻ ചുംബിച്ചു. അത് വിറയ്ക്കുന്നുണ്ടെന്നെനിക്കു തോന്നി.

"ശശിനാസ് എന്നെ സ്നേഹിക്കുന്നുണ്ടോ?' ജലാർദ്രമായ എന്റെ കണ്ണുകൾ ഉയർന്നു. ആ തുടുത്തു ചുവന്ന

അധരങ്ങളിലും സ്വപ്നം കാണുന്ന കണ്ണുകളിലും ഞാൻ നോക്കി. രണ്ടു കണ്ണീർക്കണങ്ങൾ മൊട്ടിട്ടുനില്ക്കുന്നു. അല്പം പതറിയ

സ്വരത്തിൽ അവൾ നിശ്വസിച്ചു. .......പോയി......ഉറങ്ങു, നാളെ ഞാൻ എല്ലാം പറയാം......

അവൾ എണീറ്റു. നിരാശയോടെ ഞാനും എണീറ്റു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവി എന്റെ കണ്ണീർ തുടച്ചു. എന്റെ കണ്ണിൽ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് അവൾ ആശ്വസിപ്പിച്ചു:

"നാളെ പറയാം.....കേട്ടോ?

6130.00...'

“എന്നാൽ പോയി ഉറങ്ങു, നാളെ

മനസ്സില്ലാമനസ്സോടെ, എങ്കിലും സന്തോഷത്തോടെ ഞാൻ കുറച്ചു നടന്നു. ഞാൻ തിരിഞ്ഞുനിന്നു. ശശിനാസ് വാതില്പടിയിൽ നില്ക്കയാണ്. രണ്ടു കതകിലും പിടിച്ചുകൊണ്ട് അവൾ മന്ദഹസിക്കുകയാണ്. ഞങ്ങൾ അങ്ങനെ കുറെ സമയം അന്യോന്യം നോക്കിക്കൊണ്ടു നിന്നു. കുറച്ചു കഴിഞ്ഞു; ആ വാതിൽ അടഞ്ഞു.

മതിൽ ചാടി ഞാൻ മുറിക്കുള്ളിൽ കയറി. വാതിലടച്ചു. കിളിവാതിലിൽ കൂടി നോക്കി. അസ്പഷ്ടമായി അവളെ ആ ജനലിൽ കാണാം. കുറെ കഴിഞ്ഞ് അതും മറഞ്ഞു. ഞാൻ കിളിവാതിൽ അടച്ചു.

"നാളെ...നാളെ.... ഇങ്ങനെ മന്ത്രിച്ചുകൊണ്ട്, മനശ്ശാന്തിയോടെ ഞാൻ ഉറങ്ങി......അടുത്തു തിങ്ങിനില്ക്കുന്ന വെള്ളമേഘങ്ങൾക്ക പ്പുറത്ത്, നക്ഷത്രാലംകൃതമായ നീലവാനിനും അപ്പുറത്ത് വിടർന്നു നിരന്ന സുമ രാശികൾ സങ്കോചത്തോടെ സൗരഭ്യം തൂകുന്ന ആരാമത്തിൽ ഞാൻ അങ്ങനെ നടക്കുകയാണ്. നേർമയുള്ള വെള്ളവസ്ത്രം ധരിച്ച ഒരു സുന്ദരീരവുമുണ്ട് എന്റെ കൂടെ ശശിനാസ് അവളുടെ മോഹനമായ ശരീരത്തിന്റെ അഴക് വസ്ത്രനേർമയിലൂടെ അങ്ങനെ തെളിഞ്ഞുകാണാം.... ആലിംഗനം ചെയ്യാൻ ഞാൻ ആർത്തിയോടെ അടുത്തു. മധുരമായ ചിരിയോടെ അവൾ എന്നെ പിറകോട്ടു തള്ളി. ഞാൻ മറിഞ്ഞുവീണു. മന്ദഹാസ ത്തോടെ ഞാൻ കണ്ണു തുറന്നു. പകൽ പതിനൊന്നു മണിയായിരിക്കുന്നു.

"ഇന്നാണല്ലോ, ആ നാളെ ഞാൻ ഉരുണ്ടുപിരണ്ട് എണീറ് കുളി മുതലായവ പേരിനു കഴിച്ച്, ധൃതിയോടെ വസ്ത്രങ്ങൾ മാറി, അക്ഷമയോടെ കാപ്പി കുടിച്ച്, ദ്രുതഗതിയിൽ നടന്നു; അടഞ്ഞുകണ്ട

വാതിലിൽ ഞാൻ മുട്ടി. "ശശിനാസ് ശശി.....നാസ്!

ഒരുത്തരവുമില്ല! വീടിനു ചുറ്റും പരക്കം പാഞ്ഞുകൊണ്ട്, തൊണ്ട പൊട്ടുമാറുച്ചത്തിൽ ഞാൻ വിളിച്ചു:
'ശശി....നാസ്!'

ഒരനക്കവുമില്ല.

എന്തൊരു കഥ?

ജനലുകളെല്ലാം അടഞ്ഞുനിൽക്കുന്നു. ഗംഭീര മൗനത്തോടെ ആ കെട്ടിടം അങ്ങനെ ഉയർന്നുനില്ക്കുകയാണ്. പരിഭ്രമവും നിരാശയും. ഞാൻ ഓടി വീട്ടുടമസ്ഥനെ ചെന്നു കണ്ടു. അവർ വെളുപ്പിനു പോയ എങ്ങോട്ടാണെന്നു നിശ്ചയമില്ല.

എന്റെ ലോകം ഇരുളാണ്ടുപോയി. അസഹനീയമായ ശൂന്യത

ഹൃദയം വിങ്ങിവിങ്ങി നീറുന്നു. വിളറിയ പകലുകളും ഏകാന്തഭീകരങ്ങളായ രാത്രികളും. ജീവിത അങ്ങനെ നീങ്ങുകയാണ്. വിഷമങ്ങളുടെ കൊടുങ്കാറ്റും വീശിത്തുടങ്ങി ഹോട്ടലിലെ കടം, കുടിശ്ശിക വന്ന മുറിവാടക. കൈയിലുണ്ടായിരുന്ന പണമെല്ലാം ചെലവഴിച്ചുപോയി. ലോകം ക്രൂരതയോടെ എന്നെ കൊല്ലാൻ വരുകയാണോ?

നോക്കുന്നിടത്തെല്ലാം അവളുടെ പേരു തെളിഞ്ഞു കാണുക. യാണ്, ഒരാശ്വാസമുണ്ട്. ശശിനാസ് ചുംബിച്ച ആ പുഷ്പം; അവളുടെ കണ്ണീർക്കണങ്ങൾ വീണുവാടി ഉണങ്ങിപ്പോയ ആ റോസാപുഷ്പം.

ഞാനതു സദാ എടുത്തു ചുംബിക്കും. കണ്ണീരിൽ കുളിപ്പിക്കും നോക്കി നോക്കി ദീർഘനിശ്വാസം ചെയ്യും. അങ്ങനെ കഴിഞ്ഞു മുപ്പതു ദിവസം.

മുപ്പത്തിയൊന്നാമത്തെ ദിവസം. മുറിയുടെ മുൻവശത്ത് പൊടിമണ്ണിൽ രണ്ടു കൈയും താടിക്കു കൊടുത്തു ഞാൻ കമി കിടക്കുകയാണ്. പരന്ന പച്ചപ്പാടത്തിനപ്പുറത്ത്, വാനിലേക്ക് ഉയർന്നു നില്ക്കുന്ന തെങ്ങുകൾ വിതിർത്തിയ ഓലകളിൽ തെളിഞ്ഞുകണ്ട ഇളം ചുവപ്പു മാഞ്ഞുവരികയാണ്. നിരാശാജനകമായ ഒരു ദിവസം കൂടി അങ്ങനെ അവസാനിക്കാൻ തുടങ്ങുകയാണ്. ദുഃഖകരമായ ചിന്തയിൽ മുഴുകി ഞാൻ ഒഴുകുമ്പോൾ എന്നെ ആരോ വിളിച്ചു. ഞാൻ തല പൊന്തിച്ചു നോക്കി. പോസ്ശിപായി

ഒരു കത്തു തന്നിട്ട് അയാൾ തിരിഞ്ഞുപോയി. ഞാൻ എണീറ് അശ്രദ്ധയോടെ അതു പൊളിച്ചു. കുനുകുനാ എഴുതിയിരിക്കുന്ന വെള്ളക്കടലാസു വലിച്ചെടുത്തു നിവർത്ത് അടിയിൽ നോക്കി. ശശിനാസ്

എന്റെ കണ്ണു ശരിക്കു കാണുന്നില്ല. സംഭ്രമത്തോടെ ഞാൻ മുറിക്കുള്ളിൽ കയറി. വിളക്കെടുത്തു. അതിൽ മണ്ണെണ്ണ അശേഷമില്ല. ഒരിഞ്ചു നീളത്തിൽ, ചെറിയ ഒരു മെഴുകുതിരിക്കഷണം തപ്പിയെടുത്തു കത്തിച്ചു. പരിഭ്രമത്തോടെ ഞാൻ കത്തു വായിച്ചു.

സ്നേഹിതാ,
നാളെ' എല്ലാം പറയാമെന്നു പറഞ്ഞിരുന്നു. അതു കഴിഞ്ഞി പകലുകൾ പലതു കഴിഞ്ഞു. എങ്കിലും ഞാൻ ജീവിക്കുന്നത്. പ്രതികച്ചാറിൽ മുങ്ങിയ ആ രാത്രിയിൽത്തന്നെയാണ്. ജീവിതത്തിലെ ആനന്ദകരമായ ഏക രാത്രിയായി അതു മായാതെ നില്ക്കുന്നു. നിങ്ങളെന്നോടു ചോദിച്ചു: 'ശശിനാസ് എന്നെ സ്നേഹിക്കുന്നുണ്ടോ?' എന്ന് “ഉവ്വ് ഉവ്വ്, ഞാൻ സ്നേഹിക്കുന്നു' എന്ന സമാധാനവുമായി എന്റെ ഹൃദയം കുതിച്ചു. പക്ഷേ, ഒരു സംഭവം, ഒരു സ്മരണ, നമ്മുടെ ഇടയ്ക്ക പർവത സമാനം ഉയർന്നു നില്ക്കുന്നു. നിങ്ങളെ വഞ്ചിക്കാൻ ശക്തിയില്ലാത്തതുകൊണ്ടു ഞാൻ പോന്നു. എനിക്കു മാപ്പുതരിക.

കപ്പലിൽ ഇരുന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്. എന്റെ ചുറ്റും കരകാണാത്ത, ഇരുണ്ട്, മഹാസമുദ്രം. എന്റെ ജീവിതത്തിന്റെ അവസാന രാത്രിയാണിത്. ഈ കത്തു നിങ്ങൾക്കു കിട്ടുമ്പോൾ... സ്നേഹിതാ, അതിനു മുനി, അതിനുമുമ്പ് നിങ്ങൾ അറിയണം പുറത കണ്ട ശാന്തതയിലും സൗമ്യതയിലും എന്തൊരു ഭയങ്കര സ്യമാണ് ഒളിഞ്ഞുകിടക്കുന്നതെന്ന്

എന്റെ ജീവിതത്തിന്റെ കിളിവാതിൽ തുറന്നു ഞാൻ കാണിക്കാം. മികച്ച ഒരു കച്ചവടക്കാനാണ് എന്റെ പിതാവ്... നാലഞ്ചുകൊല്ലമായിക്കാണും, അന്നു ഞാൻ സ്കൂൾ ഫൈനലിനു പഠിച്ചുകൊണ്ടിരിക്കയായിരുന്നു. ജ്യേഷ്ഠൻ ബി.എ.യ്ക്കും. എനിക്കു പതിനേഴും ജ്യേഷ്ഠന് ഇരുപതും വയസ്സായിരുന്നു...... മദ്ധ്യവേനൽ ഒഴിവിന് ജ്യേഷ്ഠൻ വീട്ടിൽ വന്നു......

ഒരു വലിയ മൈതാനത്തിന് അഭിമുഖമായാണു ഞങ്ങളുടെ മാളിക നിൽക്കുന്നത്. ഒരു സായാഹ്നത്തിൽ മുകൾത്തട്ടിൽ, എൻറ മുറിയിൽ തുറന്ന കിളിവാതിലിനടുത്ത് ഒരു പുസ്തകവും തുറന്നുപിടിച്ചു സ്വപ്നം കാണുകയായിരുന്നു ഞാൻ. അടിയിൽ വിടർന്നുനിന്ന റോസാ പുഷ്പങ്ങളുടെ പരിമളം എന്റെ മുഖത്തേക്കു പൊങ്ങിക്കൊ ണ്ടിരുന്നു. പോട്ടെന്ന് ആരോ എന്റെ കണ്ണു പൊത്തി; ആലിംഗനം ചെയ്തുകൊണ്ട് എന്റെ കഴുത്തിന്റെ പിറകിൽ ഒരു ചുംബനം! ഞാൻ പൊള്ളിത്തെറിച്ചുപോയി. നട്ടെല്ലുവഴി തീ പാഞ്ഞു. കൈ ഉതറി ഞാൻ തിരിഞ്ഞു.
എന്റെ മുഖം രക്തവർണമായി. ദേഹമെല്ലാം ചുട്ടു പുകഞ്ഞു ഞാൻ ഓടി താഴത്തിറങ്ങി. മാതാവിന്റെ അടുത്തുചെന്നു നിന്നു.

“എന്താടി ഓട്ടവും ചാട്ടവും

“പിന്നെ?” എന്താ നീ കിതയ്ക്കുന്ന മുഖമെന്താ

ചുവന്നിരിക്കുന്നേ?'

ചുണ്ടു കടിച്ചമർത്തിക്കൊണ്ടു ഞാൻ തിരിഞ്ഞുനോക്കി, മുറിക്കു പുറത്ത് നില്പുണ്ട്!'

പുറത്തു നില്പുണ്ട്. ഞാൻ പറഞ്ഞു:

"മുഖത്ത് ഒരു കടന്നൽ കുത്തി.

മാതാവ് എണീറ്റ് എന്റെ കവിളു തടവി.

'കുത്തില്ലാ, കുത്താൻ വന്നു. ഞാൻ പേടിച്ചു പോയി....

പിന്നെ ഞാൻ ഒറ്റയ്ക്കിരിക്കുമ്പോൾ വരും. എന്നെ നോക്കും.

ഞാൻ ഓടും....

ഒരു ദിവസം മുറിയിൽവെച്ച് എന്നെ ആലിംഗനം ചെയ്തു. ഞാൻ കുതറി, പിടിവിട്ടില്ല. എന്നെ ചുംബിച്ചു ഞെരിച്ചു. ഞാൻ തളർന്നുപോയി. എനിക്കു സഹിച്ചില്ല. അന്നു രാത്രി പാതിരാ കഴിഞ്ഞിരിക്കണം. എനി ക്കുറക്കം വന്നില്ല. വലിയ ഉഷ്ണം ദേഹമാകെ ഒരു പുകച്ചിൽ ഏതാണ്ട് നഗ്നയായി ഞാൻ കിടക്കുകയാണ്. ഒരു സാൽവ വലിച്ചിട്ടിട്ടുണ്ട്. പെട്ടെന്നൊരു വെളിച്ചത്തിൽ ഞാൻ മുങ്ങി. ഞാൻ നടുങ്ങി മിഴിച്ചു. ആൾ അടുത്തുവന്നു. എന്റെ മുഖത്തും മാറിടത്തിലും തടവി. മദ്യത്തിന്റെ രൂക്ഷഗന്ധം, ഞാൻ കൈ കടന്നു പിടിച്ചു.

ചൂടുള്ള നിശ്വാസങ്ങൾ എന്റെ മുഖത്തടിച്ചു; ചെവിയിൽ മന്ത്രിച്ചൂ,'ഞാനാ......!' അങ്ങനെ, അങ്ങനെ പോയി മദ്ധ്യവേനൽ.

കോളേജ് തുറന്നു. പിന്നെയും മാസം രണ്ടുമൂന്നു കഴിഞ്ഞു. എന്നിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. അമ്മയറിഞ്ഞു. അച്ഛനറിഞ്ഞു. ഡോക്ടറെ വരുത്തി.
അവർ നിർബന്ധിച്ചു. ഉപദ്രവിച്ചു. കൈയിൽ തീക്കനൽ വെച്ചു പൊള്ളിച്ചു. സഹിയാത്ത വേദനയോടെ ഞാൻ നേരു പറഞ്ഞു.

കമ്പിയടിച്ചു. ജ്യേഷ്ഠൻ വന്നു. പിറേറ ദിവസം ജ്യേഷ്ഠൻ ആത്മഹത്യചെയ്തു. തീവണ്ടിപ്പാളത്തിൽ കഴുത്ത് അരഞ്ഞുപോയി. മൂന്നു ദിവസം കഴിഞ്ഞ് അമ്മയും വിഷം കുടിച്ചു മരിച്ചു. ഞാനും മരിക്കാൻ ശ്രമിച്ചു. അന്നെനിക്കു ധൈര്യമുണ്ടായില്ല.

കുറെ പണവുമായി ഞാൻ വീടുവിട്ടു. പല സ്ഥലങ്ങളിലും വളരെ കാലം ചുററി, അവസാനം നിങ്ങളുമായി കണ്ടുമുട്ടി, പരിചയപ്പെട്ടു. ഞാൻ സ്നേഹിച്ചു. മറക്കുവാൻ ശ്രമിച്ചു. മൃതമായിക്കിടന്ന എന്റെ ആത്മാവിനെ നിങ്ങൾ ഉണർത്തി. ഞാൻ പോന്നു. പക്ഷേ, സ്മരണ!

എന്റെ ആത്മാവിതാ വിങ്ങിവിങ്ങി കരയുന്നു. ചൂടുള്ള എന്റെ കണ്ണീർക്കണങ്ങളാൽ കുളിപ്പിച്ചാണു ഞാനിതയയ്ക്കുന്നത്...ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. അതിനാൽ ഞാൻ മരിക്കയാണ്.

എനിക്കിനി ജീവിക്കേണ്ടാ. ലോകം പൊള്ളുന്ന ഒരു തീച്ചുളയാണ്. കുളിർമയേറിയ അഗാധമായ സമുദ്രം എനിക്കുവേണ്ടി ഇതാ കാത്തുനിൽക്കുന്നു.

ഒരിക്കൽക്കൂടി, സ്നേഹിതാ, അവസാനയാത്ര പറയുന്നു.

നിങ്ങളുടെ സ്മരണയോടെ ഞാൻ മരിക്കുന്നു.

നിങ്ങളുടെ ശശിനാസ്

N.B. പുതുതായി വിടർന്ന പൂവ് കാണുമ്പോൾ എന്നെ ഓർക്കുക.

മംഗളം

ശശിനാസ്
8
ലേഖനങ്ങൾ
വിശപ്പ്
0.0
ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങൾ അദ്ദേഹത്തോട് ലൗകികജീവിതത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്.പക്ഷെ ,കഥയിൽ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.
1

തങ്കം

17 August 2023
2
0
0

പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേൾക്കാൻ അപേക്ഷ.കവികളെല്ലാം ചുറ്റും നിന്നു വെമ്പലോടെ വാക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങൾ

2

ശശിനാസ്(ഭാഗം ഒന്ന്)

17 August 2023
1
1
0

കുബേരപുത്രനായി വളർന്നു. ദരിദ്രനായ ഒരു യുവാവായി ജീവിതം യോധനത്തിനു ഞാൻ ഇറങ്ങി. അതികഠിനമായ ഏകാന്തതയിൽ, മനസ്സ് ഖേദത്താൽ വിങ്ങിനീറിക്കൊണ്ടിരുന്ന എന്റെ ഇരുപത്തിരണ്ടാമത്തെ സ്കൂൾ ഫൈനൽ പാസ്സായ സർട്ടിഫിക്

3

ശശിനാസ് (ഭാഗം 2( അവസാനഭാഗം))

17 August 2023
0
1
0

തേനൂറും വാണികളിൽ അവൾ പതുക്കെ ചോദിച്ചു:"എന്താ, എന്റെ പേരോ?''അതെ.......'“എന്തിനാ?'"വെറുതെ..അവളൊന്നു നിശ്വസിച്ചു. ആ മാറിടം ഉയർന്ന് ഒന്നുലഞ്ഞു. അങ്ങു വളരെ അഗാധതയിൽ നിന്നെന്നോണം അവൾ മന്ത്രിച്ചു."ശശിനാസ് "ശ

4

ഹൃദയനാഥ

17 August 2023
0
1
0

വിസ്മൃതിയിൽ ആണ്ടുപോയതാണിത്. പൂനിലാവിൽ മുഴുകിയ താജ് മഹാൽ പോലെ അതിപ്പോൾ തെളിഞ്ഞു വരികയാണ്. ആ പ്രണയകഥദുഃഖം നിറഞ്ഞതായിരിക്കാം, അല്ലെങ്കിൽ എന്തോ, അതിന്റെ സൂക്ഷ്മസ്ഥിതിയെപ്പറ്റി ഒന്നും ഞാൻ തിരക്കിയില്ല.മാതാ

5

മരുന്ന്

17 August 2023
0
1
0

മരുന്ന്അന്തിമേഘങ്ങൾ വൃക്ഷശിഖരങ്ങളെ ഇളം ചുവപ്പിൽ മുക്കിക്കൊണ്ടി രുന്നപ്പോൾ, അവൾ കിളിവാതിൽക്കൽ നിന്നു കണ്ണാടി നോക്കി ആ കുങ്കുമപ്പൊട്ടു ശരിപ്പെടുത്തുകയായിരുന്നു. ഉന്മാദിതങ്ങളായ കണ്ണുകൾ അവളെ നോക്കി മന്ദഹസ

6

പിശാച്

18 August 2023
0
1
0

അതോ? - വല്ലതിനേ കണ്ടിട്ടായിരിക്കും നായ്ക്കളിങ്ങനെ ഓളിയിടുന്നത്. മഷിപോലെ കറുത്തിരുണ്ട് ഈ അർദ്ധരാത്രിയിലും നായ്ക്കൾക്കു കാണാം. അതാണു മണം പിടിച്ച് ഇതെല്ലാം പരക്കം പാഞ്ഞ് ഓടിനടക്കുന്നത്. എന്ത് ? പിശാചെന്ന

7

വിശപ്പ്

18 August 2023
1
1
0

കനകപ്രഭയിൽ മുഴുകിയ സുന്ദരസ്വപ്നംപോലെ പ്രിൻസിപ്പലിന്റെ ഭാര്യ മട്ടുപ്പാവിൽ നിന്ന് ഇറുങ്ങിയ സിൽ ബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡീസിൽ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയിൽ ചുംബിപ്പിച്ച് മുഖം കൈകളി

8

നമ്മുടെ ഹൃദയങ്ങൾ

18 August 2023
0
0
0

തീവണ്ടിയുടെ ആ കമ്പാർട്ടുമെൻറിൽ എട്ടുപേരുണ്ടായിരുന്നു. വിവിധ മതസ്ഥരായ ഞങ്ങൾ അത്ഭുതകരമായ പ്രണയത്തെപ്പറ്റി ഓരോന്നെല്ലാം പറഞ്ഞു ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് രാജ്യ സഞ്ചാരിയായ ആ യുവാവ് ഈ കഥ പറഞ്ഞത്."വടക

---

ഒരു പുസ്തകം വായിക്കുക