shabd-logo

പിശാച്

18 August 2023

0 കണ്ടു 0

അതോ? - വല്ലതിനേ കണ്ടിട്ടായിരിക്കും നായ്ക്കളിങ്ങനെ ഓളിയിടുന്നത്. മഷിപോലെ കറുത്തിരുണ്ട് ഈ അർദ്ധരാത്രിയിലും നായ്ക്കൾക്കു കാണാം. അതാണു മണം പിടിച്ച് ഇതെല്ലാം പരക്കം പാഞ്ഞ് ഓടിനടക്കുന്നത്. എന്ത് ? പിശാചെന്നൊന്ന് ഉണ്ടോയെന്നോ? കൊള്ളാം? പിശാചും ഭൂതവും ആനമറുതായും അറുകൊലയും കരിങ്കാളിയും ചാത്തനും സർവ ഷൈത്താനും ഉള്ളതുതന്നെ. നടുക്കണ്ടം പാതിരായ്ക്ക് തീക്കണ്ണുകൾ ജ്വലിപ്പിച്ച്, തുടലും വലിച്ച കിലുക്കി അമറുന്ന ആനമറുതായോ? എന്തോ? കാണും; പക്ഷേ ഞാൻ കണ്ടിട്ടില്ല. ഒരാളെ എനിക്കറിയാം. തീയുണ്ടകൾ കൊണ്ടു പന്താടുന്ന അസ്ഥിപഞ്ജരങ്ങളുടെ ഘോഷയാത്ര കണ്ട് ആളാണയാൾ. ഒരു വെള്ളിയാഴ്ച. നടുക്കൂർ പാതിരായ്ക്ക് വലിയ ഒരു പാടത്തിന്റെ ഒത്തനടുക്കുവെച്ച് അയാൾ കണ്ടു ഒരു വലിയ തീ കത്തിക്കത്തി അതങ്ങനെ ആകാശം മുട്ടെ ഉയർന്നു. പെട്ടെന്ന് ഇടിനാദം പോലെ ഒരട്ടഹാസം ചെറുതായിച്ചെറുതായി ആ തീയങ്ങു മാഞ്ഞുപോയി. പിന്നെയും ഇരമ്പലോടെ അതു മലപോലെ കത്തിയുയർന്നു ലക്ഷം കുരവപ്പൂക്കൾ ഒരുമിച്ചങ്ങനെ കത്തുംപോലെ. പെട്ടെന്നു കര കിടുക്കുന്ന ഒരു ചിരി പൊട്ടിച്ചിതറി, ചക്രവാളത്തിൽ ലയിച്ചു. അതോടെ ആയിരമായിരമായി ആ തീ പിരിഞ്ഞു. കഴുത്തിൽ പന്തം തറച്ചു കയറി, രക്തത്തിൽ കുളിച്ച് കബന്ധങ്ങളായി പിന്നീടതെല്ലാം അയാളുടെ ചുറ്റും നൃത്തം ചെയ്ത്! അതേ. ആൾ മഹാധീരനായിരുന്നു. വീട്ടിൽ ചെന്നു കയറിയ ഉടനെ അയാളുടെ ബോധവും കെട്ടു. മൂന്നു മാസത്തേക്ക് ഒരു ഓർമയുമില്ല. വെറും പിച്ചും പേയും. എന്തെല്ലാമാണെന്നോ...? അയാൾ ഒരു സമുദായ പരിഷ്കർത്താവായിരുന്നു. അയാൾക്കു കുറെ ശത്രുക്കളുണ്ടായിരുന്നു. അവരെയൊക്കെ അയാൾ നശിപ്പിച്ചുവത്രെ.എങ്ങനെയാണെന്നോ? ചായക്കടക്കാരനു കുറെ പണം കൊടുത്ത് എതിരാളികളായ സ്നേഹിതന്മാർക്കു കൊടുക്കുന്ന പായയിൽ ഒരുവക "ആസിഡ് ചേർത്തു കൊടുക്കാൻ. അങ്ങനെ ഒരു ആറു മാസം കഴിഞ്ഞു. അവരാരും മരിച്ചില്ല. പക്ഷേ, അവരുടെ പൗരുഷം ഓജസ്സ് മരിച്ചുപോയി. അവരെല്ലാം ഇപ്പോഴും ജീവിക്കുന്നുണ്ട്. അയാൾ മാത്രം മരിച്ചു. തന്നെത്താൻ കഴുത്തറുത്ത് അയാൾ മരിച്ചു. ങ്ഹാ, ഇതുപോലുള്ള ഭയങ്കര സംഭവങ്ങൾ നിത്യവും നടക്കുന്നുണ്ട്. നമ്മുടെ എല്ലാം കൺമുമ്പിൽ അതെ. പണ്ടു മുതൽക്കേ നടപ്പുണ്ടായിരുന്ന ഒരു വിദ്യയാണ് 'ആസിഡ് ആഹാരത്തിൽ ചേർത്തു കൊടുത്ത് ശത്രുക്കളെ നശിപ്പിക്കുക എന്നത്. ങ്ഹാ, പിശാചുക്കൾ തന്നെ സ്നേഹിതാ മനുഷ്യർ മാത്രമാണ് പിശാചുക്കൾ ഒരു ആത്മപരിശോധനയ്ക്കൊരു ങ്ങിയാൽ മനസ്സാക്ഷിയുടെ മുമ്പിൽ എല്ലാം ഘോരരൂപികളായി മാറും. അത്രേയുള്ളു. പിശാചുക്കൾ

ആ വിളക്ക് അണച്ചുകളയും സാമാനങ്ങൾക്കു തീപിടിച്ച വിലയുള്ള ഈ യുദ്ധകാലത്ത് എണ്ണ വെറുതെ കളയണ്ട. കൈ തട്ടി ചിമ്മിനി പൊട്ടാത്തിടത്തു വയ്ക്കണേ. ങ്ഹാ, അതു കൊള്ളാം.. ഇരുട്ടു വാസ്തവത്തിൽ ഒരു സുഖം തന്നെയാണ്. മറഞ്ഞുപോയ കാര്യങ്ങൾ, അനുഭവങ്ങൾ എല്ലാം ഇരുളിന്റെ നിശ്ശബ്ദതയിലാണു തെളിഞ്ഞു വരുന്നത്. എന്ത്? മുകളിൽ കിരുകിരാ ശബ്ദം കേൾക്കുന്നതോ? ഓ...അതു വല്ല പൂച്ചയുമായിരിക്കും. നായ്ക്കൾ പരക്കം പായുന്നതും ഓളിയിടുന്നതും കണ്ടു ഭയപ്പെട്ടു പുരപ്പുറത്തിരുന്ന് അതു നോക്കുകയായിരിക്കും. ആ തീപ്പെട്ടി ഇങ്ങിട്ടേക്ക്. കോലുകൾ വളരെ നേർമയായിരിക്കുന്നല്ലേ? ഞാനത് ബ്ലെയിഡു കൊണ്ടു നാലാക്കി കീറി ഇട്ടിരിക്കയാണ്. അരയണ യല്ലേ, വില എങ്ങനെ പിഴയ്ക്കാനാ? ഓഹോ, ആറും എട്ടുമായി ഒരു കോലു കീറാം. പക്ഷേ, അതിനു വളരെ പരിചയം വേണം. ദാ, തലയണയ്ക്കടിയിൽ വച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ എൻറടുത്ത് എന്തെങ്കിലും വേണം. ഒരു തീപ്പെട്ടിയോ ടോർച്ചോ. അതെ, ഒരു നിർബ സമായിപ്പോയി. 1933 മുതല് ടും കൂർ വെച്ചുണ്ടായ ഒരനുഭവമാണു ഹേതു. അതോ! ഭയങ്കരം ഓർക്കുമ്പോൾ എന്റെ ഹൃദയം കിടുകിടുത്തു പോകുന്നു. കഥയല്ല നടന്ന സത്യമായ സംഭവം! അതോ, കഥ എന്നു പറയുന്നതു നടക്കാത്ത സംഭവം ആയിരിക്കണം എന്നൊക്കെയാണ് എന്റെ പ്രേമഭാജനം പറയുന്നത്. അതേ, ഞാനും സ്നേഹിക്കുന്നു അമിതമായ സ്നേഹത്തിന്റെ രസം ഞാനും അറിഞ്ഞുപോയി. പ്രേമം അതെന്നെ വീർപ്പുമുട്ടിക്കുന്നു. എന്റെ ഹൃദയത്തെ അതു നൂറു സ്ഥലങ്ങളിൽ വ്രണപ്പെടുത്തി. അതേ, ഇപ്പോഴും ഞാൻ സ്നേഹ ത്തിന്റെ തീച്ചൂളയിൽത്തന്നെ. എന്നെ അതു ഭസ്മമാക്കട്ടെ; ഞാൻ വെന്തു വെണ്ണീറായിപ്പോകട്ടെ. എന്നാലും, എന്നാലും ഞാൻ യുഗങ്ങളുടെ തീവ്രതയോടെ സ്നേഹിക്കുന്നു. ദാഹം അടങ്ങാത്ത ദാഹം എന്നെ വരട്ടുകയാണ്. എനിക്കു പ്രേമത്തിന്റെ ആ അമൃതം വേണം. എനിക്കതു നിറയെ നിറയെ കുടിച്ച് എന്താ, നിങ്ങൾ ചിരിക്കുന്നത്? ങ്ഹാ, അതു ബാധിച്ചു. അനന്തകാലം മുതൽക്കേ ഭാവനയിൽ ചുറ്റിപ്പറ്റി നടക്കുന്ന ആ പിശാച് നരകത്തിന്റെ അഗാധതയിൽനിന്നു സ്വർഗത്തിന്റെ ഔന്നത്യത്തിലേക്കു ജീവിതത്തെ ഇട്ടങ്ങനെ പന്താടുന്ന ആ ഉഗ്രദുർഭൂതം! പ്രേമം എന്നെ ബാധിച്ചിരിക്കു യാണ്. ഒരു മൂന്നു കൊല്ലമായി രഹസ്യമായി ഞാൻ സ്നേഹിക്കുക യായിരുന്നു... എന്റെ "ഹെലനെ... പേരിതല്ല, എങ്കിലും ഞാൻ വിളിക്കുന്നത് 'ഹെലൻ എന്നാണ്. "മൈ ഡിയർ ഹെലൻ ഓഫ് ഇങ്ങനെയാണു പ്രേമം നിറഞ്ഞ എന്റെ ഹൃദയം അവളെ സംബോധന ചെയ്യുന്നത്. നിങ്ങൾ കേട്ടിട്ടില്ലേ ഹെലൻ ഓഫ് ട്രോയിയെ? ങ്ഹാ, അതുപോലെയാണ് ആകൃതി, ഇരുണ്ട അഗാധതലങ്ങളെ കാണിക്കുന്ന കറുത്ത തെല്ലുന്തിയ മിഴികൾ. നീണ്ടു തുടുത്ത മുഖം ചുവന്നു മൃദുലമായ ചുണ്ടുകൾ, ഫെബ്രുവരി 23-ാം തീയതിയാണു ഞാൻ ആദ്യമായി അവൾക്ക് ഒരു പ്രേമലേഖനം എഴുതിയത്. അതിനെത്തുടർന്ന് നാളിതുവരെ ഒരു തൊണ്ണൂറു പ്രേമലേഖനങ്ങളയച്ചു. എന്റെ ജീവരക്തത്തിൽ മുക്കി എഴുതിയ പ്രേമലേഖനങ്ങൾ. ഉവ്വ്. അവൾ മറുപടി എഴുതി. എന്റെ ഹെലൻ വിശാലമനസ്കയാണ്. ഊണും കഴിഞ്ഞ് ഒരു നീണ്ട കോട്ടുവായോടെ അതെല്ലാം വായിച്ചിട്ട് ഹെലൻ എനിക്കു മറുപടി എഴുതി. എന്നെ അവൾ സ്നേഹിക്കുന്നു- പക്ഷേ, ഒരു സഹോദരനെപ്പോലെ...എന്ത്? എന്റെ ഹെലൻ പിശാചാണെന്നോ? എട്ട് അടിച്ചു നിന്നെ ഞാൻ തകർത്തുകളയും... ങ്ഹാ! ക്ഷമായാചനത്തിന്റെ ആവശ്യമില്ല. മേലിൽ സൂക്ഷിച്ചാൽ മതി. എന്റെ ഹെലൻ അവൾ അനശ്വരമായ സ്ത്രീത്വത്തിന്റെ സാക്ഷാൽക്കാരം. അതേ, അവളെ ഞാൻ ആരാധിക്കുന്നു. എന്ത്? കേൾക്കാൻ രസമില്ലെന്നോ? ഓ... എന്നാൽ, ഉറങ്ങിക്കൊള്ളു. ഗുഡ് നൈറ്..ങ്ഹാ! ടുംകൂർ എവിടെയാണെന്നോ? മൈസൂർ സംസ്ഥാനത്ത്. അവിടെ പോയതോ? കൊള്ളാം! ഇന്ത്യ ഒട്ടുക്കു ഞാൻ സഞ്ചരിച്ചിട്ടുണ്ട്. ഒമ്പതു പത്തു കൊല്ലം നിരന്തരമായി അലയുകയായിരുന്നു. എവിടെയെല്ലാമെന്നോ? ഇന്ത്യയുടെ ഭൂപടം നിവർത്തി നോക്കുമ്പോൾ കണ്ടിട്ടില്ലേ? കുനുകുനായുള്ള കറുത്ത വൃത്തങ്ങൾ? ങ്ഹാ, അതെല്ലാം പട്ടണങ്ങളാണ്. അതിൽ നൂറിൽ എഴുപത്തിയഞ്ചിലും ഞാൻ താമസിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ വഴി റഷ്യയിൽ പോകണമെന്നായിരുന്നു ആശ. പക്ഷേ, വൈക്കത്തുനിന്നു തിരിച്ച് ഖൈബർ പാസ്സിൽ എത്തിയപ്പോൾ വർഷങ്ങൾ അഞ്ചു കഴിഞ്ഞു. “ഒച്ച്" ഇഴയുന്ന മാതിരിയായിരുന്നു പോക്ക്. അങ്ങനെ റഷ്യയിൽ എത്തുമ്പോൾ ജീവിതം അവസാനിച്ചുപോയേക്കുമെന്നു ഭയം തോന്നിയതുകൊണ്ടു മടങ്ങി. പോയതോ? രാജ്യങ്ങൾ കാണാൻ. പണം അതെല്ലാം അങ്ങനെ ഉണ്ടാക്കി. ചെയ്യാത്ത ജോലിയും, ആകാത്ത ജാതിയും, കെട്ടാത്ത വേഷവും ഇല്ല. സൗകര്യം പോലെ ഞാൻ എല്ലാം ചെയ്തിട്ടുണ്ട്. ഊംംം? ആ കിരുകിരാശബ്ദമോ? ഓ, അതു വല്ല പട്ടിയുമായിരിക്കും. ചെവിയോർക്ക്. അതു മണത്തു കൊണ്ടു കരിയിലകളിൽക്കൂടി പതുങ്ങിപ്പതുങ്ങി നടക്കുകയാണ്.

ടൂംകൂറിലെ അനുഭവമോ? ഞാൻ പറയുന്നില്ല; നിങ്ങൾ ഭയപ്പെടും. നായ്ക്കൾ ഓളിയിട്ടുകൊണ്ട് ഓടിനടക്കുന്ന ഈ പാതിരാസമയത്തു പറയാൻ പറ്റിയതല്ല. ഒരു പിശാചിന്റെ സംഗതിയാണ്...ഭയമില്ലെന്നോ? ഓ, എസ്. എന്നാൽ, പറയാം. പക്ഷേ, ഇടയ്ക്കു കയറി ഒന്നും ചോദിക്കരുത്. അങ്ങനെ മൂളിമൂളി കേട്ടാൽ മതി.

ങ്ഹാ! അക്കാലം 'ലോകസഞ്ചാരികളാണ് ഞങ്ങൾ. ഉവ്വ്. എന്റെ കൂടെ ഒരു സ്നേഹിതനും ഉണ്ടായിരുന്നു. പറവൂർ സ്വദേശി. എന്റെ സഹപാഠിയും സമവയസ്കനും. പേരു ശിവരാമൻ കർത്താ മെലിഞ്ഞു നീണ്ട് ഇരുനിറം. അറ്റം കൂർത്ത് മെലിഞ്ഞൊതുങ്ങിയ മൂക്കും തെളിഞ്ഞ കറുത്ത കണ്ണുകളും, അല്പം പരന്ന മുഖവും, കനം കുറഞ്ഞ ചുണ്ടുകളും. പല്ലു രണ്ടു വരികളും വെളിയിൽ കാണത്തക്കവിധത്തിൽ ചിരിച്ചുകൊണ്ടിരിക്കും. പരുത്ത സ്വരത്തിലുള്ള സംഭാഷണം കേൾക്കാൻ കൗതുകമുള്ളതാണ്. ആരെയും പറഞ്ഞു മയക്കും. ആർക്കും പിണങ്ങാൻ കഴിയാത്ത ഒരു സ്വഭാവമാണ് കർത്താവിന്റേത്. വളരെക്കാലത്തെ എന്റെ സഞ്ചാരത്തിനിടയിൽ വളരെ വളരെ കൂട്ടുകാരെ എനി കിട്ടിയിട്ടുണ്ട്. എന്നാൽ, ഞാൻ പിണങ്ങിപ്പിരിയാത്ത ഒരു കൂട്ടുകാരൻ കർത്താവ് മാത്രമാണ്. നിങ്ങളുടെ ഏറ്റവും വലിയ സഹായി' ഇത് ഒരു ദിവസം പത്തു തവണയെങ്കിലും കർത്താവ് പറയാതിരിക്കില്ല. ഒന്നു അറിയാത്ത ഒരു കുട്ടിയാണു ഞാൻ എന്നാണ് കർത്താവിന്റെ വിശ്വാസം എന്നാൽ, എന്നെ വലിയ ഭയവുമാണ്. എന്റെ ഇഷ്ടം അനുസ രിച്ചായിരിക്കും കാര്യങ്ങൾ ഒക്കെ നിർവഹിക്കുക. എവിടെയെങ്കിലും ചെന്നാൽ ആളുകളെ കാണുക, ആഹാരമാർഗം ഉണ്ടാക്കുക-അതെല്ലാം കർത്താവിന്റെ ജോലിയാണ്.

കൈയിൽ കിട്ടുന്ന പണം മുഴുവൻ എന്നെ ഏല്പിക്കണമെന്നാണു നിബന്ധന, അതോ കണ്ണിൽക്കാണുന്ന പലഹാരങ്ങളൊക്കെ വാങ്ങണം. വലിയ തീറ്റിക്കൊതിയനല്ല. എങ്കിലും കർത്താവിനു വാങ്ങിച്ചേ തീരൂ മൂക്കറ്റം ഊണും കഴിഞ്ഞ് വെളിയിലേക്കിറങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞു വന്നാൽ ഒരു പൊതി ഹൽവായോ ജിലേബിയോ കപ്പലണ്ടിയോ എന്തെങ്കിലും കർത്താവിന്റെ കൈയിൽ കാണാതിരിക്കില്ല. അപ്പോഴ ത്തെ മുഖഭാവം കണ്ടാൽ, ഞാൻ ദാഹിച്ചു മോഹിച്ചിരിക്കുന്ന എന്തോ ഒരു കനി വളരെ ത്യാഗം ചെയ്തു പറിച്ചുകൊണ്ടുവരുന്ന ഒരു മട്ടാണ്. ഞാൻ ദേഷ്യപ്പെടുകയാണെങ്കിൽ ചിരിച്ചുകൊണ്ടു പറയും. "എടാ പിള്ള, നിനക്കുവേണ്ടിയല്ലേ വാങ്ങിച്ചത്?'

അതുകൊണ്ടു കാശു മുഴുവൻ എന്നെ ഏല്പിക്കണമെന്നുള്ള കർശനനിയമം നടപ്പാക്കേണ്ടിവന്നു. ങ്ഹാ, “എടാ പിള്ള' എന്നാണു ഞങ്ങൾ അന്യോന്യം വിളിക്കുക. അങ്ങനെ സ്കൂൾ അടയ്ക്കാത്ത കാലമാണെങ്കിൽ ഞങ്ങൾ പ്രസംഗം നടത്തും. പ്രസംഗിക്കുന്നതോ, രാജ്യവിഷയങ്ങളെപ്പറ്റി. ഏയ് ഞാൻ പ്രസംഗിക്കാറില്ല. പ്രസംഗമെല്ലാം കർത്താവു നടത്തും. ഞാൻ വലിയ ഒരാളെപ്പോലെ, വേട്ടക്കാരൻ സായിപ്പിന്റെ വേഷത്തിൽ ഗാംഭീര്യത്തോടെ സദസ്സിനഭിമുഖമായി അങ്ങനെ ഇരിക്കും. ഞാനൊരിക്കൽ ഒരു കടുവായുമായി ഒരു മണിക്കൂർ ദ്വന്ദ്വയുദ്ധം ചെയ്ത്, അതിന്റെ വാലിൽ പിടിച്ചു തലയ്ക്കു ചുറ്റിച്ചു പാറയിൽ അടിച്ചു കൊന്നു എന്ന് കർത്താവ് ഒരിക്കൽ തട്ടിവിട്ടു. ഒരു നാലയ്യായിരം കണ്ണുകൾ എന്റെ നേരെ അത്ഭുതത്തോടെ തിരിഞ്ഞു. സ്നേഹവും ബഹുമാനവും അത്ഭുതവും കലർന്ന പെൺമണികളുടെ കണ്മണികൾ എന്നിൽ പതിഞ്ഞപ്പോൾ ലജ്ജയാൽ അന്നെനിക്ക് ശ്വാസം മുട്ടിപ്പോയി. ങ്ഹാ, ശിവരാമന്റെ പ്രസംഗം, ഫസ്റ്റ്ക്ലാസ് ഇംഗ്ലീഷിൽ. ഒരു എം.എ. ക്കാരൻ റലിൽ. ഇന്റർമീഡി ആറുവരെ പഠിച്ചിട്ടുള്ളു. പ്രസംഗം എഴുതി ശരിപ്പെടുത്തുന്നതു. ഞാനാണ്. കർത്താവ് കാണാതെ പഠിക്കും. ഭംഗിയായി പ്രസംഗിക്കും. ശരി, സ്കൂൾ പൂട്ടിയ കാലത്താണ് ഞങ്ങൾ ടുംകൂറിൽ എത്തിയത്. ടുംകൂർ...വിജനമായ തരിശുഭൂമികളാൽ ചുറ്റപ്പെട്ട ഒരു ചെറുപട്ടണമാണ്. മൈസൂർ രാജ്യം അധികവും വരണ്ടുണങ്ങിയ തരിശുഭൂമിയാണ്. മലനാടും കുന്നുകളും തരിശുഭൂമിയും. വെള്ളത്തിനു വളരെ ദൗർലഭ്യമാണ്. കുളങ്ങൾ വളരെയുണ്ട്. കൃഷികൾക്കുള്ള വെള്ളം അധികവും കുളങ്ങളിൽനിന്നാണ്. ഏതെങ്കിലും ഒരു കുന്നിന്റെ മുകളിൽ കയറിനിന്ന് ഉച്ചസമയത്തു നോക്കണം. അഭ്രശകലങ്ങൾ കിടന്നു തിളങ്ങുന്നതുപോലെ ഒട്ടു വളരെ കുളങ്ങൾ കാണാം. മൈസൂർ രാജ്യത്താണ് “വെള്ളങ്ങൾ' ഉള്ളത്. ഉപ്പുവെള്ളം, ചുണ്ണാമ്പുവെള്ളം, പുളിവെള്ളം, ഗന്ധകവെള്ളം. ചില കിണറുകളിൽ കയ്ക്കുന്ന വെള്ളവുമായിരിക്കും. ആറുകൾ ഉള്ളത് അധികകാലവും വരണ്ട് ഉണങ്ങിക്കിടക്കും. വെള്ളമണൽ.

അങ്ങനെ വെള്ളം വറ്റിയ ഒരു ആരുകിൽ ഒരു സത്രത്തിലാണ് ഞങ്ങൾ താമസമുറപ്പിച്ചത്. സഹജമായ മടിയോടെ ഞാൻ സത്രത്തിൽ ഇരിക്കുകയായിരുന്നു. നല്ല ഉച്ചസമയം. വലിയ ചൂട്. വയറു നിറയെ ഊണും കഴിച്ചു വെറുതെ ഇരുന്നതുകൊണ്ട് ഞാനൊന്നു മയങ്ങിപ്പോയി. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു ഞാൻ ഞെട്ടിയുണർന്നു.

"തുറക്കെടാ പിള്ള -സ്നേഹത്തോടെയുള്ള കർത്താവിന്റെ വിളിയാണ്. കണ്ണു തിരുമ്മിക്കൊണ്ടു ഞാൻ വാതിൽ തുറന്നു. എൻറ കണ്ണു പതിഞ്ഞത് കറുത്തു പൊക്കം കുറഞ്ഞ ഒരു അപരിചിതൻ മുഖത്താണ്. ഒരിഞ്ചു നീളത്തിൽ മുടിയുള്ള ഉണ്ടത്തല തടിച്ച മേൽച്ചുണ്ടു നിറയെ നീണ്ട മീശ, കുറിയ മാംസളമായ മൂക്ക്, തമ്മിൽ വളരെ അടുത്ത പൂച്ചക്കണ്ണുകൾ, നീളൻ ഖദർ ജുബ്ബാ, പാദങ്ങൾ വരെ എത്തുന്ന ഖദർ ദോത്തി, കാലിൽ വളളിച്ചെരിപ്പ്, കൈയിൽ വണ്ണൻ ചൂരൽ വടി. ഉദ്ദേശം മുപ്പത്തഞ്ചു വയസ്സു കാണും.

"ഇദ്ദേഹം ഗേൾസ് സ്കൂളിലെ അധ്യാപകനാണ്; വലിയ ഹിന്ദിപണ്ഡിതനും, പണ്ഡിറ്റ് നരസിംഹൻ. നിങ്ങളെ പരിചയപ്പെടാൻ വന്നതാ... എന്നുള്ള മുഖവുരയോടെ കർത്താവ് പരിചയപ്പെടുത്തി. 
എനിക്കും ശകലം ഹിന്ദി അറിയാമായിരുന്നതുകൊണ്ട് ഞങ്ങൾ തമ്മി വേഗം സ്നേഹിതന്മാരായി. അദ്ദേഹത്തിന്റെ സാത്വികമാ സംഭാഷണം എനിക്കു നന്നെ പിടിച്ചു. ചിരിക്കുമ്പോൾ ആ കറുത്തിരുണ മുഖത്തുനിന്നു രണ്ടു വരി പല്ലുകൾ വെട്ടിത്തിളങ്ങും. പൂച്ചക്കണ്ണുകൾ നിശ്ചലങ്ങളായി അങ്ങനെ തെളിഞ്ഞുനില്ക്കും, ആകർഷണീയമാ ശബ്ദവും മധുരതരമായ മന്ദഹാസവും അര മണിക്കൂർ കഴിഞ്ഞ് അ പോയപ്പോൾ കർത്താവ് പറഞ്ഞു: “അപ്പഴേടാ പിള്ള, നിന്റെ പെരുമാറ്റം അദ്ദേഹത്തിനു ന

അഭിപ്രായം തോന്നിക്കാൻ കഴിഞ്ഞതു വളരെ നന്നായി.'

എനിക്കു വല്ലാതെ ദേഷ്യം വന്നു: “ഞാനെന്താ, അത് കാടനാ നിനക്കു മാത്രമേ അറിയാവൂ പെരുമാറാൻ ഞാൻ എതിരിട്ടു. കർത്താ പൊട്ടിച്ചിരിച്ചു: “അതല്ലടാ പിള്ള അദ്ദേഹമേ വലിയ ആളാ. നല്ല സ്വാധീനശക്തിയുള്ള ഒരു പൊതുക്കാര്യപ്രസക്തനാ. ഒഴിവ കാലമായതുകൊണ്ട് ഇപ്പോൾ ഒരു ഹിന്ദി സ്കൂൾ നടത്തുന്നുണ്ട്. പിന്നെ ഉദ്യോഗസ്ഥന്മാരുടെ വീടുകളിൽ ചെൺകുട്ടികൾക്കും മ ട്യൂഷനുമുണ്ട്. അദ്ദേഹത്തിന്റെ ആനുകൂല്യമുണ്ടെങ്കിൽ നമുക്ക ഇവിടെനിന്നു നല്ലൊരു തുക...

കർത്താവിന്റെ ഈ അഭിപ്രായം അപ്പടി സത്യമായി എനിക്കനുഭവപ്പെട്ടു. നാലഞ്ചു ദിവസത്തെ നിത്യസഹവാസംകൊണ്ട് അദ്ദേഹത്തിന്റെ സ്വാധീനശക്തിയും എനിക്കു മനസ്സിലായി. റും സ്വാധീനമല്ല. അദ്ദേഹത്തിന്റേത്. ജനങ്ങൾ അദ്ദേഹത്തെ ബഹു മാനിക്കുന്നു. ആദരിക്കുന്നു. പണക്കാരും പാവങ്ങളും ഉദ്യോഗസ്ഥന്മാരും ഞങ്ങൾ ഉദ്ദേശിച്ചതിൽ കൂടുതൽ സഹായം ടൂംകൂറിൽ നിന്നു കിട്ടി. ഹിന്ദിമാസ്റ്ററുടെ സ്വാധീനശക്തിയാണു കാരണം.

വെളുപ്പിനെ ടും കൂർ വിടണമെന്നു തീരുമാനിച്ചതനുസരിച്ച കർത്താവ് സാമാനങ്ങൾ എല്ലാം കെട്ടി ഒരുക്കുകയായിരുന്നു. മാസ്റ്ററോടു ഞാനും ചെന്നു യാത്ര പറയണമെന്ന് കർത്താ നിർബന്ധിച്ചു. എനിക്കു കൂട്ടായി ഒരു കർണാടക വിദ്യാർത്ഥിയെയും അയച്ചു. മാസ്റ്ററുടെ ഹിന്ദിശിഷ്യനായിരുന്നു അയാൾ. ഒരു അരമൈൽ ദൂരെ പെൺപള്ളിക്കൂടത്തിലാണ് മാസ്റ്ററുടെ തൽക്കാല വസതി ടൗണിനു വെളിയിലുള്ള ഒരു മൈതാനത്തിനടുത്താണ് സാർ, വഴിക്കു ഞങ്ങളുടെ സംഭാഷണം പ്രേതങ്ങളെപ്പറ്റിയായിരുന്നു
എന്റെ 'സ്റാക്കി'ൽ ഉണ്ടായിരുന്ന ഒരു പ്രേതകഥ ഞാൻ പറഞ്ഞു. മലപോലത്തെ ഒരു കരിംഭൂതം എന്റെ നെഞ്ചത്തു കയറിയിരുന്നു, കഴുത്തിനു കുത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചത് വിദ്യാർത്ഥിക്കുതോന്നിയതു വേറൊന്നാണ്. അയാൾ ഒരു കാട്ടിൽ അകപ്പെട്ടു. പെട്ടെന്നു നാലുപേർ പ്രത്യക്ഷപ്പെട്ടു. ഒരാളുടെ തൊലി ഉരിഞ്ഞു. മൂന്നുപേരുംകൂടി ഞാലി ഉരിഞ്ഞ ആളെ അറുത്തു മുറിച്ചു പച്ചയോടെ തിന്നു. അയാളെയും നിർബന്ധിച്ചു തീറ്റി. അത് ഒരു സ്വപ്നമാണ്. അയാൾക്ക് അനുഭവപ്പെട്ടതു വേറൊന്നു പറഞ്ഞു: മരിച്ച കുട്ടിയെയും തോളിൽ കിടത്തി കരഞ്ഞുകൊണ്ടു നടക്കുന്ന ഒരു സ്ത്രീയുടെ പ്രേതത്തെപ്പറ്റി. അതിനെ പലരും കണ്ടിട്ടുണ്ടെന്നാണു വിദ്യാർത്ഥിയുടെ അഭിപ്രായം. ഞങ്ങൾ ടൗൺ വിട്ടു മൈതാനത്തേക്കിറങ്ങി. ഒരു പത്തുമണി കഴിഞ്ഞിരിക്കണം. ഒരു വരണ്ട കാറ്റു മൂളി അടിക്കുന്നുണ്ടായിരുന്നു. നല്ല ഇരുട്ട്. നക്ഷത്രങ്ങൾ തെളിഞ്ഞ ഇരുണ്ട ആകാശത്തിനടിയിൽ സ്കൂളിന്റെ ആകൃതി ഒന്നുകൂടി കട്ടികൂടിയ കറുപ്പായി ഉയർന്നങ്ങനെ കാണാമായിരുന്നു.

സ്കൂൾ കെട്ടിടത്തിനോടു ഞങ്ങൾ അടുത്തു. നിശ്ശബ്ദം, കാറിന്റെ ഇടവിടാതുള്ള മൂളൽ മാത്രം. അടഞ്ഞു കണ്ട് മാസ്റരുടെ മുറിയുടെ ജനൽ വിടവിൽക്കൂടി പൊൻ നൂലുപോലെ വെളിച്ചം കാണാം.

"നരസിംഹജീ!' ജനൽ മുട്ടിക്കൊണ്ടു വെളിയിൽനിന്നു ഞാൻ വിളിച്ചു. വിദ്യാർത്ഥിയും വിളിച്ചു; കർണാടകത്തിൽ എന്തൊക്കെയോ അയാൾ വിളിച്ചു പറഞ്ഞു. ഒരനക്കവുമില്ല. ഞങ്ങൾ തുടർച്ചയായി മുട്ടിവിളിച്ചു. നിശ്ശബ്ദം. ആരും ഉള്ള മട്ടു കാണുന്നില്ല. “ഉറങ്ങിപ്പോയിരിക്കും.' ഞാൻ അഭിപ്രായപ്പെട്ടു. “ഏയ്! ഇത

നേരത്തെ ഉറങ്ങാറു പതിവില്ല. മറേറ വാതിൽ അടച്ചിട്ടുണ്ടോ എന്നു നോക്കാം. വിദ്യാർത്ഥി തിരിഞ്ഞു. ചെറുതോട്ടത്തിൽക്കൂടി കളിസ്ഥ ലവും കടന്ന് ഞങ്ങൾ മുൻവശത്തു ചെന്നു. ദൂരെ എങ്ങോ ഓരിയിടുന്ന കുറുനരികളുടെ ശബ്ദം. പബ്ലിക് റോഡിലെ ഇലക്ട്രിക് വിളക്കിൻറ പ്രകാശം കറുത്ത സിമൻറുനടക്കല്ലിൽ വീഴുന്നുണ്ട്. വാതിൽ തുറന്നു തന്നെ കിടക്കുന്നു. മാസ്ററരുടെ റൂം ഹാളിന്റെ വടക്കേക്കോണിലാണ്. ഞങ്ങൾ വർത്തമാനം പറഞ്ഞുകൊണ്ട് അകത്തു കടന്നു. കുറാ കുറ്റിരുട്ട്, കാറ്റിന്റെ മൂളലിലൂടെ വരുന്ന കുറുക്കന്റെ ഓരി ശബ്ദം അസ്പഷ്ടമായി കേൾക്കാമായിരുന്നു. ഞാൻ മുമ്പും വിദ്യാർത്ഥി പിമ്പുമായി തപ്പിത്തടഞ്ഞു മുന്നോട്ടു പോകയാണ്. തൂണുകൾ തൂണുകൾ. തല മുട്ടാതെ, ഇരുളിലൂടെ തൂണുകളിൽ ചെന്നിടിക്കാ കണ്ണു കാണാതെ കൈയും കാലും കൊണ്ടു തപ്പി നീണ്ട് ഹാളിലു മുന്നോട്ടു ചെല്ലുമ്പോൾ എന്റെ കൈ എന്തോ തണുത്ത മാർദവമായ ഒന്നിൽ തട്ടി. പെട്ടെന്നൊരു ഞരക്കം. ഇരുളിൽനിന്ന് എന്തോ ഒന്ന് എ ദേഹത്തേക്കു ചാഞ്ഞു. ഉറുപ്പടക്കം ഒരു പിടിത്തം. എന്റെ ദേഹമാകെ കുളിർകോരി. സ്തംഭിച്ച് ഒരു നിമിഷം ഞാൻ പകച്ചു നിന്നുപോയി ഭയന്നില്ല. ശക്തി ഉപയോഗിച്ച് അതിനെ വലിച്ചു മാറ്റി ഉത രക്ഷപ്പെടാൻ ഞാൻ ശ്രമിക്കയാണ്. എന്റെ വായിൽ വെള്ളമില്ല. തൊണ്ടയിൽ ഒരു കെട്ടൽ. എന്റെ കൈ തടയുന്നത് ചൂടുള്ള പിളുപിളുത്ത മനുഷ്യശരീരത്തിലാണ്. അഴിഞ്ഞുലഞ്ഞു വിതറിയ മുടി മാർദവമായ മുഖം ഉരുണ്ട മിനുസമായ മുലകൾ...ശരീരം വായിൽ എന്തോ കടിച്ചു പിടിച്ചിട്ടുണ്ട്. ഇത്രയുമാണ് ഇരുളിലെ പരിശോധനയിൽ അറിഞ്ഞത്. ദ്രുതമായി എന്റെ കരൾ ഇടിച്ചു; നെറ്റിയിൽ തണുത്ത വിയർപ്പു പൊടിഞ്ഞു. തലയ്ക്കുള്ളിലിരുന്നു ലക്ഷം വണ്ടുകൾ ഒരുമിച്ച മൂളി ഇരമ്പുന്നതായി എനിക്കു തോന്നി. അതു ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ട്. അതിന്റെ ഹൃദയം ഇടിക്കുന്നുണ്ട്. ഇതികർത്ത വ്യതാമൂഢനായി ഞാൻ നിൽക്കുമ്പോൾ വിദ്യാർത്ഥി അമ്പരപ്പോടെ ചോദിച്ചു: "എ-എന്താത്? ശ്വാസവേഗത്താൽ പെട്ടെന്നു സമാധാനം പറയാൻ കഴിഞ്ഞില്ല. ഒരുകണക്കിൽ ശ്വാസം പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു: “എന്തോ...ഒരു സ്ത്രീ!'
'സ്ത്രീ?'

“ങ്ഹാ....സ്ത്രീതന്നെ. തീപ്പെട്ടി ഉരയ്ക്ക്. “അയ്യോ! തീപ്പെട്ടി ഇല്ലല്ലോ!'

“സാരമില്ല, മിണ്ടാതെ സൂക്ഷിച്ചു തിരിഞ്ഞു നടക്കൂ. എന്റെ അരക്കെട്ടിലുള്ള പിടി വിടുവിച്ച് അതിന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടു ഞാൻ തപ്പിത്തടഞ്ഞ് തിരിഞ്ഞുനിന്നു. എന്തോ പിന്നിൽ ഇഴയുന്നുണ്ട്. എന്താണത്?

തപ്പിത്തടഞ്ഞു കിതപ്പോടെ ഞങ്ങൾ വാതിൽക്കൽ വെളിച്ച ത്തിലെത്തി. എന്റെ ഹൃദയം വിറച്ചുപോയി. നഗ്നയായ ഒരു കറുത്ത പെൺകുട്ടി പതിന്നാലു പതിനഞ്ചു വയസ്സുകാണും. അവളുടെ ചുവന്ന ചേല പകുതിയോളം വായിൽ തുറുത്തിക്കയറ്റിവെച്ചിരിക്കുകയാണ്.
ഒരു കണക്കിൽ ഞങ്ങളതു വെളിയിൽ എടുത്തു. അവൾ വാസം കഴിച്ചു. വേഗം അവൾ ചേല ചുററി, ആ തിരക്കിൽ ഒരു നാലണട്ട് 'കണി - എന്നു നടക്കല്ലിൽ വീണു. ലജ്ജയോടെ അവളതു കുനിഞ്ഞെടുത്തു. വിദ്യാർത്ഥി കർണാടകഭാഷയിൽ എന്തൊക്കെയോ ചോദിച്ചു. നിറുത്തി നിറുത്തി വിങ്ങിവിങ്ങി അവൾ എന്തെല്ലാമോ പറഞ്ഞു. പേടിപൂണ്ട ആ വലിയ കണ്ണുകൾ തിരിച്ച് ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി; എനിക്കൊന്നും മനസ്സിലായില്ല. വിദ്യാർത്ഥിയുടെ മുഖം വിളറി ഇറ രക്തം പോലുമില്ലാതായി. അയാൾ തലയിൽനിന്നു തൊപ്പി ഊരി തന്നെത്താൻ വീശിക്കൊണ്ടു നിന്നു. അവൾ, റോഡിനപ്പുറത്ത് ഒരു ചെറിയ പുര ചൂണ്ടിക്കാണിച്ചു. വിദ്യാർത്ഥി തലകൊണ്ട് ആജ്ഞാപിച്ചു. കണ്ണുനീരിൽ കുളിച്ച നയനങ്ങൾ അവൾ എന്റെ മുഖത്തേക്കുയർത്തി.

'ഹയ്യാ.....നാൻ"

അവൾ പൂർത്തിയാക്കിയില്ല. തുടുത്ത കവിളുകളിൽ കൂടി ബാഷ്പം നിർബാധം ഒഴുകുന്നുണ്ട്. ആ കണ്ണുകളിൽ ഒരു പരിഭ്രമവും ഉത്കണ്ഠയും നിഴലിക്കുന്നുണ്ട്. അവൾ നടക്കല്ലിൽ നിന്നു താഴെ ഇറങ്ങി. ഞങ്ങളുടെ രണ്ടുപേരുടെയും മുഖങ്ങളിൽ മാറിമാറി നോക്കിയിട്ട് തലയും കുമ്പിട്ട് അവൾ നടന്നു. ഇടയ്ക്കിടയ്ക്ക് ചേലത്തുമ്പുകൊണ്ട് കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു. നടന്നുനടന്നു റോഡു കടന്ന് ആ ചെറിയ വീടിന്റെ വാതിൽക്കൽ എത്തി ഒരിക്കൽക്കൂടി അവൾ തിരിഞ്ഞുനോക്കി ഒരു വാതിൽ മെല്ലെ അടയുന്ന കിർകിറാ ശബ്ദം കാറ്റിൽ ലയിച്ചു. കാറ്റു പിന്നെയും മൂളിയടിച്ചു. വിദ്യാർത്ഥി ദീർഘനിശ്വാസത്തോടെ മന്ത്രിച്ചു:

"പാൽക്കാരിയുടെ മകളാ. മാസ്റ്റർക്കു നിത്യവും പാലു കൊണ്ടുവരുന്നത് അവളാ. ഇന്ന്....."

അയാൾ എന്റെ മുഖത്തേക്കു നോക്കി. വിഷാദത്തോടെയുള്ള ആ നോട്ടം എന്റെ കരളിൽ തറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല. നിശ്ശബ്ദമായി കുറെ മിനിറ്റുകൾ നീങ്ങി. നടക്കല്ലിൽ കിടന്ന ചോരത്തുള്ളികളിൽ എന്റെ ദൃഷ്ടി പതിഞ്ഞപ്പോൾ വിദ്യാർത്ഥി മുഖം തിരിച്ചുകളഞ്ഞു. വല്ലായ്മയോടെ അയാൾ ചോദിച്ചു:

"മാസ്റ്ററെ കാണണോ?'

"ഊം...നിർബന്ധമില്ല.'
എങ്കിലും ഹാളിലേക്കു തിരിഞ്ഞു. ഞാൻ വിളിച്ചു പറഞ്ഞു: നരസിംഹജീ ഞങ്ങൾ വെളുപ്പിനേ പോകും. അവസാനയാത്ര പറയാൻ വന്നതാണ്.

എന്റെ ശബ്ദം എങ്ങും തട്ടാതെ ഹാളിൽ കിടന്നു മുഴ പിന്നെയും ഹാൾ നിശ്ശബ്ദമായി. ഒരനക്കവുമില്ല; ഒരു മറുപടിയുമില്ല. ഞങ്ങൾ ഇറങ്ങി നടന്നു. മാരുടെ ജനൽ വിടവിൽ നൂലുപോലുള്ള ആ വെളിച്ചം അപ്പോൾ ഇല്ല.

“നിങ്ങൾ മഹാധീരനാണ്. ആ വിദ്യാർത്ഥി പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല.

ഒന്നും ഉരിയാടാതെ ഞങ്ങൾ നടന്നു. വിദ്യാർത്ഥിയുടെ വീട്ടിന്റെ വാതിൽക്കൽവെച്ച് അയാൾ യാത്രപറഞ്ഞു. ഏറ്റവും വ്യസനകരമായ ഒരതിമയാത്ര! ഒമ്പതുപത്തു കൊല്ലത്തിനിടയ്ക്ക് ഒരമ്പതിനായിര ത്തിൽപരം സ്ത്രീപുരുഷന്മാർ എന്നോട് അന്തിമയാത്ര പറഞ്ഞിട്ടുണ്ട്. എങ്കിലും വെറുപ്പും നിരാശയും വൈരാഗ്യവും വ്യസനവും നിറഞ്ഞ ആ വിദ്യാർത്ഥിമുഖം എന്റെ സ്മരണമണ്ഡലത്തിൽ അങ്ങനെയങ്ങനെ തെളിഞ്ഞുമാറി നിൽക്കുകയാണ്. സ്വപ്നത്തിലെന്നോണം നടന്നു ഞാൻ സത്രത്തിലെത്തി

“എടാ പിള്ള, മാസ്ററരുമായുള്ള കൂടിക്കാഴ്ച എങ്ങനെ? നീ

വഴക്കിട്ടില്ലല്ലോ?.... സഹജമായ ചിരിയോടെയുണ്ടായ കർത്താവിൻറ

ചോദ്യത്തിനു സമാധാനം പറവാൻ എനിക്കു കഴിഞ്ഞില്ല. ആകെപ്പാടെ

എനിക്കൊരു വല്ലായ്മ. മലിനതയിൽ പുതഞ്ഞതുപോലെ എനിക്കു

തോന്നി. എന്റെ നില കണ്ട് കർത്താവ് അത്ഭുതപ്പെട്ടു. അടിമുടി എന്നെ

നോക്കി. അത്ഭുതത്തോടെ എണീറ്റു ചൂണ്ടിക്കാണിച്ചുകൊണ്ടു

ചോദിച്ചു:

"ഈ ചോര എവിടന്നാ മുണ്ട്?'

"ചോരയോ?'

യോനിയിൽനിന്ന്

എന്റെ ഉള്ളം കിടുങ്ങിപ്പോയി. പരിഭ്രമത്തോടെ ഞാൻ നോക്കി. ചോര അതെ, വെള്ളദോത്തിയിൽ നാലഞ്ചു സ്ഥലങ്ങളിൽ ചോര എന്റെ ദേഹം ആകെ കുളിർകോരിപ്പോയി. ഉടുത്തിരുന്ന വസ്ത്രം അറപ്പോടെ ഉരിഞ്ഞു വരാന്തയിലേക്കെറിഞ്ഞു. തീപ്പെട്ടി തപ്പിയെടുത്ത് ഒരു കോലുരച്ചു തീ കൊളുത്തി. കാറ്റു മൂളിയടിച്ചു. കർത്താവിന്റെ മുഖത്ത് അരുണിമ പ്രതിഫലിപ്പിച്ചുകൊണ്ട് തീ അങ്ങനെ ആളിക്കത്തി ഉയർന്നു. കുറുക്കന്റെ ഓരി ശബ്ദം സ്പഷ്ടമായി മുഴങ്ങി. ഖദർ വസ്ത്രം ദഹിക്കുന്നതു ഞാനങ്ങനെ നോക്കിനിന്നു കണ്ടു. ജീവിതത്തിൽ ഞാൻ ആദ്യമായി ദഹിപ്പിക്കുന്ന ഖദർ വസ്ത്രം

അമ്പരപ്പോടെ കർത്താവ് എന്റെ കണ്ണുകളിലേക്കു നോക്കി തോളിൽ പിടിച്ചു കുലുക്കിക്കൊണ്ടു ചോദിച്ചു: “എന്തെടാ പിള്ള, എന്താ ഇതിന്റെ അർത്ഥം?

“അർത്ഥം?

“ങ്ഹാ.... എന്താ? പറയൂ. നിനക്ക് എന്തു പറ്റി?'

മുണ്ടു കത്തി ദഹിച്ചു. കുറെ കറുത്ത ചാമ്പൽ മാത്രം അവശേഷിച്ചു. അതു കാലുകൊണ്ടു തട്ടി മുറ്റത്തു തൂവി. കാറിൽ . അതു പറന്നുപോയി. ഞാൻ മുറിക്കുള്ളിൽ കടന്ന് ഒരു ബീഡി കത്തിച്ചു. ഇടയ്ക്കിടയ്ക്ക് ഏറുകണ്ണിട്ട് എന്റെ പ്രവൃത്തികളെ സൂക്ഷിച്ചുകൊണ്ട് | കർത്താവ് മുറിയിൽ ഉലാത്തി. സ്നേഹിതന്റെ നോട്ടവും ഭാവവും കണ്ടു ഞാൻ എണീറ്റു വാതിലിന്റെ സാക്ഷ ഇട്ടു. ഞാൻ ഉണ്ടായ സംഭവം വിവരിച്ചു. കർത്താവിന്റെ മുഖം തെളിഞ്ഞു. അദ്ദേഹം ഉപദേശിച്ചു.

“എടാ പിള്ള, നീ കുളിച്ചിട്ടു കിടന്നാൽ മതി. എന്നാലും ആ ഇരുട്ടത്തു നീ പേടിച്ചില്ലല്ലോ. പിടിച്ചു വെളിച്ചത്തു കൊണ്ടുവന്നു! ആ രാത്രി, ആ തണുപ്പത്ത്, കിണറ്റിലെ ഉപ്പുവെള്ളത്തിൽ കർത്താവ് നിർബന്ധിച്ച് എന്നെ കുളിപ്പിച്ചു.


ങ്ഹാ! വെളുപ്പിനേ ഞങ്ങൾ ടും കൂർ വിട്ടു. എന്ത് ? സഞ്ചാരത്തിന്റെ ആദിമുതൽ പറയാനോ? കൊള്ളാം! അതിന് ഇതുപോലത്തെ രാത്രികൾ അനവധിയനവധി വേണം....ആട്ടെ....... നമുക്കുറങ്ങാം. എന്റെ ദേഹത്തിൽ മുട്ടിയുരുമ്മണ്ട്. അങ്ങു നീങ്ങി കിടക്ക്.....ങ്ഹആ.... ഗുഡ് നൈറ്റ്!വിഷ് യു സ്വീറ്റ് ഡ്രീംസ്!....ഗുഡ്നൈ......
8
ലേഖനങ്ങൾ
വിശപ്പ്
0.0
ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങൾ അദ്ദേഹത്തോട് ലൗകികജീവിതത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്.പക്ഷെ ,കഥയിൽ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.
1

തങ്കം

17 August 2023
2
0
0

പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേൾക്കാൻ അപേക്ഷ.കവികളെല്ലാം ചുറ്റും നിന്നു വെമ്പലോടെ വാക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങൾ

2

ശശിനാസ്(ഭാഗം ഒന്ന്)

17 August 2023
1
1
0

കുബേരപുത്രനായി വളർന്നു. ദരിദ്രനായ ഒരു യുവാവായി ജീവിതം യോധനത്തിനു ഞാൻ ഇറങ്ങി. അതികഠിനമായ ഏകാന്തതയിൽ, മനസ്സ് ഖേദത്താൽ വിങ്ങിനീറിക്കൊണ്ടിരുന്ന എന്റെ ഇരുപത്തിരണ്ടാമത്തെ സ്കൂൾ ഫൈനൽ പാസ്സായ സർട്ടിഫിക്

3

ശശിനാസ് (ഭാഗം 2( അവസാനഭാഗം))

17 August 2023
0
1
0

തേനൂറും വാണികളിൽ അവൾ പതുക്കെ ചോദിച്ചു:"എന്താ, എന്റെ പേരോ?''അതെ.......'“എന്തിനാ?'"വെറുതെ..അവളൊന്നു നിശ്വസിച്ചു. ആ മാറിടം ഉയർന്ന് ഒന്നുലഞ്ഞു. അങ്ങു വളരെ അഗാധതയിൽ നിന്നെന്നോണം അവൾ മന്ത്രിച്ചു."ശശിനാസ് "ശ

4

ഹൃദയനാഥ

17 August 2023
0
1
0

വിസ്മൃതിയിൽ ആണ്ടുപോയതാണിത്. പൂനിലാവിൽ മുഴുകിയ താജ് മഹാൽ പോലെ അതിപ്പോൾ തെളിഞ്ഞു വരികയാണ്. ആ പ്രണയകഥദുഃഖം നിറഞ്ഞതായിരിക്കാം, അല്ലെങ്കിൽ എന്തോ, അതിന്റെ സൂക്ഷ്മസ്ഥിതിയെപ്പറ്റി ഒന്നും ഞാൻ തിരക്കിയില്ല.മാതാ

5

മരുന്ന്

17 August 2023
0
1
0

മരുന്ന്അന്തിമേഘങ്ങൾ വൃക്ഷശിഖരങ്ങളെ ഇളം ചുവപ്പിൽ മുക്കിക്കൊണ്ടി രുന്നപ്പോൾ, അവൾ കിളിവാതിൽക്കൽ നിന്നു കണ്ണാടി നോക്കി ആ കുങ്കുമപ്പൊട്ടു ശരിപ്പെടുത്തുകയായിരുന്നു. ഉന്മാദിതങ്ങളായ കണ്ണുകൾ അവളെ നോക്കി മന്ദഹസ

6

പിശാച്

18 August 2023
0
1
0

അതോ? - വല്ലതിനേ കണ്ടിട്ടായിരിക്കും നായ്ക്കളിങ്ങനെ ഓളിയിടുന്നത്. മഷിപോലെ കറുത്തിരുണ്ട് ഈ അർദ്ധരാത്രിയിലും നായ്ക്കൾക്കു കാണാം. അതാണു മണം പിടിച്ച് ഇതെല്ലാം പരക്കം പാഞ്ഞ് ഓടിനടക്കുന്നത്. എന്ത് ? പിശാചെന്ന

7

വിശപ്പ്

18 August 2023
1
1
0

കനകപ്രഭയിൽ മുഴുകിയ സുന്ദരസ്വപ്നംപോലെ പ്രിൻസിപ്പലിന്റെ ഭാര്യ മട്ടുപ്പാവിൽ നിന്ന് ഇറുങ്ങിയ സിൽ ബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡീസിൽ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയിൽ ചുംബിപ്പിച്ച് മുഖം കൈകളി

8

നമ്മുടെ ഹൃദയങ്ങൾ

18 August 2023
0
0
0

തീവണ്ടിയുടെ ആ കമ്പാർട്ടുമെൻറിൽ എട്ടുപേരുണ്ടായിരുന്നു. വിവിധ മതസ്ഥരായ ഞങ്ങൾ അത്ഭുതകരമായ പ്രണയത്തെപ്പറ്റി ഓരോന്നെല്ലാം പറഞ്ഞു ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് രാജ്യ സഞ്ചാരിയായ ആ യുവാവ് ഈ കഥ പറഞ്ഞത്."വടക

---

ഒരു പുസ്തകം വായിക്കുക