shabd-logo

നമ്മുടെ ഹൃദയങ്ങൾ

18 August 2023

0 കണ്ടു 0

തീവണ്ടിയുടെ ആ കമ്പാർട്ടുമെൻറിൽ എട്ടുപേരുണ്ടായിരുന്നു. വിവിധ മതസ്ഥരായ ഞങ്ങൾ അത്ഭുതകരമായ പ്രണയത്തെപ്പറ്റി ഓരോന്നെല്ലാം പറഞ്ഞു ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് രാജ്യ സഞ്ചാരിയായ ആ യുവാവ് ഈ കഥ പറഞ്ഞത്.

"വടക്കേ ഇൻഡ്യയുടേതിനോടു തുലനം ചെയ്താൽ നമ്മുടെ കേരളത്തിലെ ജാതിസ്പർദ്ധ വെറും ഒരു ചെറുകാറ്റുമാത്രമാണ്. ഉഗ്രമായ സ്പർദ്ധയുടെ കൊടുങ്കാറ്റ് അവിടങ്ങളിൽ നിത്യമെന്നോണം വീശിയടിക്കുന്നുണ്ട്. അന്യോന്യം കടിച്ചുകീറി രക്തം കുടിക്കാൻ തരം പാർക്കുന്ന രണ്ടു വന്യമൃഗങ്ങളെപ്പോലെയാണ് ഹിന്ദു-മുസ്ലിം സിക്ക് പെരുമാറ്റം. വിഭിന്നങ്ങളായ വിശ്വാസവും പൊരുത്തപ്പെടാത്ത സംസ്കാരവും. നൂറ്റാണ്ടുകൾക്കു മുമ്പുള്ള പക ഇന്നും രക്തത്തിൽ കലർന്നുകിടപ്പുണ്ടോ എന്നു തോന്നും. ഗോവധം, ഭാഷാതർക്കം ഇതെല്ലാം മാത്സര്യത്തിന്റെ അഗ്നിയിൽ ഒഴുക്കുന്ന എണ്ണയാണ്. ഏതെങ്കിലും തെരുവിൽ ഒരു വശത്ത് അമ്പലമുണ്ടെങ്കിൽ, എതിർവശത്ത് ഒരു പള്ളി കാണാതിരിക്കില്ല. ഇല്ലെങ്കിൽ ഉണ്ടാക്കും. ഇതിൽ ഹിന്ദു-മുസ്ലിം ഭേദമൊന്നുമില്ല. ബാങ്ക് വിളിക്കുമ്പോൾ, ശംഖുനാദവും മണിയടിയും കേൾക്കും. മണി അടിക്കുമ്പോൾ, ബാങ്ക് ഉച്ചത്തിൽ വിളിക്കും. ഇങ്ങനെയാണ് അതിന്റെ പോക്ക്. പിന്നെ ബഹളമായി. പത്തു മുസ്ലിം തലകൾ ഹിന്ദുക്കൾ കൊയ്യുമ്പോൾ, മുസൽമാൻ എണ്ണിക്കൊണ്ടു പതിനൊന്നു ഹൈന്ദവശിരസ്സുകൾ വെട്ടിവീഴ്ത്തും. ശിരസ്സ് എണ്ണിനോക്കിയാണ് വിജയം തിട്ടപ്പെടുത്തുന്നത്. ചെറുപ്പത്തിലേ കുട്ടികളെ പഠിപ്പിക്കുന്നതു മറേറ സമുദായക്കാരൻ തന്റെ ആജന്മശത വാണെന്നാണ്. സാഹിത്യമാണ് ഇതിനെ കൂടുതലായി പരി പോഷിപ്പിക്കുന്നത്.റംഗിലാറസൂൽ ' എന്ന മുഹമ്മദ് നബിയെപ്പറ്റിയുള്ള ഹീനഗ്രന്ഥം സിന്ധിയിലേക്കു ഭാഷാന്തരം ചെയ്ത റാംചന്ദിന്റെ പേരിൽ നടന്നുകൊണ്ടിരുന്ന കേസ് ഹിന്ദു-മുസ്ലിം വിദ്വേഷത്തെ അതിന്റെ മൂർദ്ധന്യദശയിൽ എത്തിച്ചു. വാദിയായി കോടതിയിൽ ഹാജരായത്. ഒരു ജഡവണ്ടിക്കാരൻ അബ്ദുൽ കയ്യുമാണ്. ജഡ് ജിയുടെ മുമ്പിൽ വെച്ച്, അയാൾ റാംചന്ദിനെ കുത്തിക്കൊന്നു. മുസ്ലിങ്ങൾ പ്രിവി കൗൺസിൽ വരെ പോയെങ്കിലും, അബ്ദുൽ കയ്യുമിനെ തൂക്കിക്കൊല്ലുകയാണുണ്ടായത്.

"രക്തസാക്ഷിയായ കം! ആയിരമായിരം കണ്ഠങ്ങളിൽ നിന്നും മുഴങ്ങി. മയ്യത്തുകട്ടിലിൽ തൊടുന്നതിനു ജനങ്ങൾ ആയിരമായിരമായി പൊതിഞ്ഞു. തലകൾ തലകൾ! ലക്ഷോപലക്ഷം തലകൾ ആരവം ആരവം ഉള്ളം നടുക്കുന്ന ഭയങ്കരാരവം ക്ഷോഭിച്ച ഒരു മുസ്ലിം മഹാസമുദ്രമായി കറാച്ചി രൂപാന്തരപ്പെട്ടു. അന്തരീക്ഷം ഭയാശങ്കകളാൽ വിറച്ചു. ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കാലം.

"നാലഞ്ചു ലോറി നിറച്ചു വെള്ളപ്പട്ടാളം. പട്ടണത്തിനു മീതെ മൂന്നു വിമാനങ്ങൾ, ഘോഷയാത്ര പട്ടാളവുമായി ഏറ്റുമുട്ടി. കരിങ്കൽ ച്ചില്ലുകൾ പറന്നു; സോഡാക്കുപ്പികൾ പൊട്ടി. ഠ ഠ ഠ എന്ന് യന്ത്ര തോക്ക് ഇരുപത്തൊന്നു പ്രാവശ്യം ഗർജിച്ചു. അടി ഇടി കരച്ചിൽ ഓട്ടം തല പൊട്ടിയും ചോര ഒലിച്ചും വീഴുന്ന മനുഷ്യർ, കത്തിക്കാളുന്ന കെട്ടിടങ്ങൾ. വീശിയടിക്കുന്ന ചൂടുകാറ്. രക്തവും വെടിമരുന്നും കലർന്ന ഗന്ധം!... രക്താഭിഷിക്തമായ ആ സായാഹ്നത്തിൽ റയിൽവേ സൂപ്രണ്ടിന്റെ നാലുനിലമാളികയുടെ മുകൾത്തട്ടിൽ ഞാൻ നിൽക്കുകയാണ്. പേടിച്ചരണ്ട മിഴികളോടെ മായാദേവി മുകളിൽ കയറിവന്ന് എന്നെ വിളിച്ചു: “മനോഹർ, അയ്യോ! പോര് ' “ദേവി പൊയ്ക്കോളൂ; ഞാനീ തമാശ ഒന്നു കാണട്ടെ.

അവൾ നിർബന്ധിച്ചു. ഞങ്ങൾ ഒന്നിച്ചു താഴത്തേക്കിറങ്ങി. ഞാൻ പറഞ്ഞു: “എനിക്കു തെരുവിൽ പോയി അതൊക്കെയൊന്നു കാണണം. ഭീതയായ അവൾ തടുത്തു.

"വേണ്ട; മുസൽമാന്മാർ കൊന്നുകളയും!'

“ഓ, എന്നെ കൊല്ലുകില്ലാ.' ഞാൻ ഇറങ്ങി. അവൾ

വിളിച്ചുപറഞ്ഞു:

“അമ്മേ! ദേ, മനോഹർ തെരുവിൽ പോകുന്നു! പരിഭ്രമത്തോടെ അവളുടെ അമ്മ വന്നു: 'മകനേ, അയ്യോ! ആ ദുഷ്ടമൃഗ കൊന്നുകളയും' അപ്പോൾ അടിയിൽ ഒരു ബഹളം, ഹിന്ദുക ഓടിക്കൂടുന്നു. തല പൊട്ടിയ ഒരു മുസ്ലിം യാചകൻ പ്രാണഭീതിയോ അയാൾ മതിൽക്കെട്ടിനുള്ളിൽ കടന്നു. വെളിയിൽ വടിയുമായ് ഓടിനടക്കുന്ന ഹിന്ദുക്കൾ! അമ്മ അയാളെ ഓടിക്കാൻ ഭാവിച്ചപ്പോൾ, മായാദേവി ശഠിച്ചു: "പാടില്ല. അയാളെ അവർ കൊല്ലും.' അവൾ മുസൽമാനെ കുളിമുറിയിൽ കയറി വാതിൽ പൂട്ടി. അവൾ ആഹാരം കൊണ്ടുചെന്നു കൊടുത്തു. അന്നു സന്ധ്യയ്ക്ക് അയാളെ രക്ഷപ്പെടുത്തി വണ്ടിയിൽ അയച്ചു.

'ഗുണവതിയായ ഒരു യുവതിയുടെ ആരാധനാപാത്രമായിത്തീരുക. അത് അനുഗൃഹീതവും ആനന്ദപ്രദവുമായ ഒരവസ്ഥയാണ്. പ്രേമം! - കണ്ണു കാണാത്ത, ചെവി കേൾക്കാത്ത, ആലോചനയില്ലാത്ത പ്രേമം സ്നേഹ വിശ്വാസങ്ങളുടെ മഹാസാഗരത്തിൽ ഞാൻ മുങ്ങിമരിച്ചുപോയേക്കു ഒന്ന് എനിക്കു തോന്നി. യാതൊരു മറയുമില്ലാതെ ആ ഗുജറാത്തി ബ്രാഹ്മണകുടുംബം എന്നെ വാത്സല്യത്തോടെ പരിചരിച്ചു. യന് മായാദേവിയുടെ സഹോദരൻ ബി.എ.യ്ക്കു പഠിക്കുന്ന ഒരു ശുദ്ധയുവാവ്. ഹോട്ടലിൽ വെച്ചാണു ഞങ്ങൾ പരിചിതരായത്. അങ്ങനെ ഒമ്പതുമാസം ഞാൻ അവിടെ താമസിച്ചു. പലപ്പോഴും പിരിയാൻ ശ്രമിച്ചുവെങ്കിലും എന്നെ വിട്ടില്ല. എത്ര ശക്തിയോടെ ഞാൻ അകലാൻ മുതിർന്നുവോ, അതിനേക്കാൾ ശക്തിയോടെ കൊടുങ്കാറിൻ ശക്തിയോടെ അവൾ അടുത്തു വന്നു. എന്റെ ആഹാരം, എന്റെ വസ്ത്രം, എന്നെ സംബന്ധിച്ചവയിലെല്ലാം ദേവി ശ്രദ്ധ പതിപ്പിച്ചു. ഞാൻ സിഗരറ്റ് വലിക്കുന്നതിൽ അവൾ പരിഹസിക്കുമായിരുന്നു. ബ്രാഹ്മണനു സിഗരറ്റ് വലിക്കാൻ പാടില്ല!. എങ്കിലും മിക്കപ്പോഴും മേശപ്പുറത്ത് ഒരു പായ്ക്കറ്റ് സിഗരിരിക്കും. ഞാൻ അറിയാതെ, അതവിടെ വരുന്നതിൽ എനിക്ക് അത്ഭുതം തോന്നിയിരുന്നില്ല. അവളാണ് നിറയെ ആഹാരം കഴിച്ച്, മന്ദനായി ഞാൻ ഇരിക്കുകയാണ്. സിഗരറ്റ് ഇല്ല. സ്നേഹിതൻ വന്നെങ്കിലേ പണം കിട്ടൂ. ആ വെറിപിടിച്ച

സന്ദർഭത്തിൽ അവളുടെ ഗന്ധം, ദേവി ജനലിലൂടെ നോക്കുകയാണ്.

നിഷ്കളങ്കമധുരിമയോടെ ദേവി ചോദിച്ചു:
മനോഹർ എന്താണിത്ര വിഷാദം 'ഒന്നുമില്ലല്ലോ!'

'പിന്നെ മുഖം വാടിയിരിക്കുന്നുണ്ടല്ലോ.'

“ഉവ്വ് മന്ദഹാസസമന്വിതം അവൾ നിർബന്ധിച്ചു.

“പറയൂ മനോഹർ, എന്താണു വിഷാദം “വിഷാദം കുറച്ചു പണത്തിന്റേത്.

'എത്രയാ?'

“അമ്പതു രൂപാ. “അമ്പതു രൂപാ! " മാനവദനയായി അവൾ മറഞ്ഞു. കുറെ

കഴിഞ്ഞപ്പോൾ ഒരു ചെറിയ തുണിപ്പൊതി ഘനമായി എന്റെ മടിയിൽ വീണു. “എന്റെ കൈയിൽ ഇത്രേയുള്ളു; വയ്യീട്ട് അച്ഛൻ വരുമ്പോൾ... എന്നു പറഞ്ഞിട്ട് അവൾ ഓടി. ഞാൻ അത് അഴിച്ചുനോക്കി. ഒരു കൊച്ചുതൂവാല, അതിൽ അണയും മറ്റുമായി അഞ്ചുരൂപയുടെ ചില്ലറ

“മൂന്നണയ്ക്ക് ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങിച്ചു. സ്നേഹിതൻ വന്നപ്പോൾ മൂന്നണ വാങ്ങിച്ച്, അഞ്ചു രൂപായുടെ ഒരു നോട്ടാക്കി ഒരു പുസ്തകത്തിൽ വെച്ചു ഞാൻ കൊടുത്തു. കുറെ കഴിഞ്ഞപ്പോൾ അവൾ വന്നു. പനിനീർപുഷ്പത്തിന്റെ തുടുതുടുപ്പോടെ മുഖം ചുവന്നിരുന്നു. ഞാൻ പറഞ്ഞു:

“എനിക്കു വേറെ വഴിയിൽ പണം കിട്ടി. അവളുടെ ശബ്ദം ഇടറി. അവൾ നിശ്വസിച്ചു: “ഞാൻ തന്നതാ. എനിക്കു തിരിച്ചുവേണ്ട

പതിവിനു വിപരീതമായി, ഒരു പ്രഭാതത്തിൽ ഷർട്ടില്ലാതെ ഞാൻ കുളിമുറിയിലേക്കു പോയി. അന്ന് സന്ധ്യയ്ക്ക് ദേവി ചോദിച്ചു:

“മനോഹറെന്താണു പൂണൂലിടാത്തത്?' “അതോ?' ഞാനൊന്നു പരിഭ്രമിച്ചു. അതേ, എന്റെ നാട്ടിൽ കുശവന്മാർ കൂടി പൂണൂലിടും. യജ്ഞാപവീതമല്ലല്ലോ ബ്രാഹ്മണൻറ്റെ

അടയാളം!"

"ഒരുവന്റെ ചിന്ത, അവന്റെ പ്രവൃത്തി "ബ്രഹ്മജ്ഞാനേതി ബ്രാഹ്മണഃ' എന്നല്ലേ? എന്റെ നെഞ്ചു പിളർന്നു നോക്കിയാൽ കാണും.
ഓം' എന്ന് എഴുതിയിട്ടുള്ള ഹൃദയത്തിനു മീതേ ഒരു പൂണൂൽ ദേഷ കാണണമോ?'

“വേണ്ട, വേണ്ട!' ചിരിച്ചുല്ലസിച്ചുകൊണ്ട് ലോലമോഹനാ അവൾ മട്ടുപ്പാവിൽ നിന്നു. നൂറുനൂറായിരം വൈദ്യുത ദീപങ്ങൾ പ്രകാശിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: "ദേവി എന്നെ സ്നേഹിക്കുന്നുണ്ടോ? '

അതിനുത്തരമായി സുദീർഘമായ ഒരു നെടുവീർപ്പ് ഞാ

അല്പം കൂടി അടുത്തു.

" ദേവീ......'
"ങ്ഹാ…!'

“അങ്ങയ്ക്കറിയില്ലേ?'
'പക്ഷേ'

'പക്ഷേ, എന്ത്?' അവൾ ഉത്കണ്ഠാകുലയായി. “ഞാൻ ഒരു നിസ്സാരയാണ്.

“ഞാൻ രാജകുമാരി ഒന്നുമല്ലല്ലോ.''അതെ.'

“അതെയോ?'

"അങ്ങനെ അങ്ങനെ വിടർന്നുവരുന്ന റോസാപുഷ്പം. അതിന്റെ പുതുസൗരഭ്യം വെമ്പി വെമ്പി എന്റെ ഹൃദയം അടുത്തു. അതിലേക്ക് ചുഴിഞ്ഞിറങ്ങാൻ തിടുക്കപ്പെട്ടു... എന്റെ ഉള്ളം കൈയിലിരിക്കുന്ന റോസാപുഷ്പം, വിരലുകൾ അല്പം കൂട്ടിയാൽ മൃദുലങ്ങളായ ദളങ്ങൾ ചതഞ്ഞ്, എന്നെന്നേക്കുമായി അതു പങ്കിലമാവും. പക്ഷേ, മുറി നിറഞ്ഞ് തുളുമ്പിത്തുളുമ്പുന്ന മധുരമനോഹരമായ ആ ലാവണ്യം... വിഭാവനം ചെയ്യുന്തോറും എന്റെ ദൃഢനിശ്ചയം അയഞ്ഞുവന്നു...

അർദ്ധരാത്രി കഴിഞ്ഞുള്ള രണ്ടാമത്തെ യാമം. കണ്ണാടിജനൽ വഴി ചന്ദ്രിക ഊറിവീഴുന്നു. സ്നേഹിതൻ കൂർക്കം വലിച്ച് ഉറങ്ങുകയാണ്. അടുത്ത മുറിയിൽ മായാദേവി. അതിനടുത്തതിൽ അമ്മയും അച്ഛനും. ബോഡീസ് മാത്രം ധരിച്ച് കേശഭാരത്തിനടിയിൽ കൈയും വച്ച് ദേവി സ്വപ്നം കാണുകയായിരിക്കാം... ദേഹമെല്ലാം വേവുന്നു. ഞാൻ എണീറ്റിരുന്നു. അനക്കമില്ലാത്ത പ്രപഞ്ചം. ഞാൻ പതുക്കെ ഒന്നു ചുമച്ചു. മറുപടിയെന്നോണം അടുത്ത മുറിയിൽ ഒരു ചുമയും ദീർഘനിശ്വാസവും. എന്റെ ഹൃദയത്തിനു തീപിടിച്ചുപോയി. ഞാൻ എണീറ്റു വാതിലിലേക്ക് എന്തൊരകൽ... എന്റെ കൈകാലുകൾ വിറച്ചു... കതകിൽ സ്പർശിക്കുന്നില്ല. തീയാൽ നിർമിതമോ? എന്റെ ചങ്കിടിപ്പുതന്നെയോ അപ്പുറത്തുനിന്നും കേൾക്കുന്നത്? എന്റെ ഉള്ളിൽ എന്തോ ഒന്നു പൊട്ടി. കതകിൽ ക തൊട്ടു “കിർ, കിർ. വാതിൽ തുറക്കുകയാണ്: “കിർ, കിർ' ആകാശവും ഭൂമിയും കിടുങ്ങുന്ന ഗംഭീരശബ്ദം! ലോകാലോകങ്ങൾ എന്നെ തുറിച്ചുനോക്കുന്നു ആളി ആളിക്കത്തുന്ന അഗ്നി വൃത്തത്തിലാണു ഞാൻ - കണ്ണു കാണുന്നില്ല. ശ്വാസം മുട്ടുന്നു. തുറന്നതുപോലെ ഞാൻ വാതിൽ അടച്ചു ജനൽ തുറന്നു മലർത്തി. ഹാവൂ നിശ്ശബ്ദ ചന്ദ്രികയിൽ ഉറങ്ങുന്ന, തുറന്ന വിശാല, വിശാലനഗരം. മെല്ലെ മെല്ലെ വീശുന്ന കുളിർകാറ്. പുകയുന്ന തല വെളിയിലേക്കിട്ടു ഞാൻ നിന്നു.

'ഹൃദയം പുകയുന്നു. എല്ലാം എനിക്ക് ഏറ്റുപറയണം. വാവിട്ട് ഉറക്കെ ഉറക്കെ എനിക്കൊന്നു കരയണം. അവിടന്നെല്ലാം ദൂരദൂരം എനിക്കു പോകണം. ഞാൻ നാമാവശേഷമായിരുന്നുവെങ്കിൽ മരണം അതേ. എന്റെ പ്രേമഭാജനത്തിന്റെ കൈയാൽ എനിക്കു മരിക്കണം!

“അങ്ങനെ ഞാൻ ചെന്നു. മഴവില്ലൊളിയാൽ മൂടിപ്പുതച്ച ഹേമന്തചന്ദ്രോദയംപോലെ ദേവി നിൽക്കുകയാണ്. കനകപ്രഭയിൽ മുഴുകിയ പശ്ചിമ ചക്രവാളം. ചുവന്ന പട്ടുനൂൽ രക്ത രേഖപോലെ വെള്ളത്തൂവാലയിൽ ഓടുന്നു. അതിൽ 'Mano...' എന്നുവരെ ഇംഗ്ലീഷിൽ തന്നിട്ടുണ്ട്. സൂചിമുന മഞ്ഞതിയോടെ പ്രകാശിക്കുന്നു. എന്നെക്കണ്ടപ്പോൾ അവൾ തൂവാല മറച്ചു. എന്നിട്ട് നറും പുഞ്ചിരിയോടെ ചോദിച്ചു:

"മനോഹർ അച്ഛനുമായി എന്താണു പറഞ്ഞുകൊണ്ടിരുന്നത്? "കാഷ്മീറിലേക്കുള്ള എന്റെ യാത്രയെപ്പറ്റി.

"അച്ഛൻ എന്തു പറഞ്ഞു?' “അവിടെ ഇപ്പോൾ അതിശൈത്യകാലമാണെന്ന്.

“ഓ, ഞാൻ പറഞ്ഞപ്പോൾ വിശ്വാസം വന്നില്ല.

"വിശ്വാസം വരാഞ്ഞിട്ടല്ല. 'പിന്നെ...?'

ഞാൻ വിഷയം മാറി. ഞാൻ ചോദിച്ചു:
“ദേവ്, ഈ തൂവാല ആർക്കാ

"ദേവന്.' അവൾ കടക്കണ്ണുകൊണ്ട് ഒന്നു നോക്കി. എ കണ്ണുകൾ നിറഞ്ഞു; എനിക്കു വലിയ സംഭ്രമമായി, അവൾ അടു

വന്നു.

"മനോഹർ, പറയു “ദേവീ, ഞാൻ സ്നേഹിക്കുന്നു.
"ആരെയാ!'

"ദേവിയെ!'

'അതിനോ കരച്ചിൽ?'

അവൾ ചിരിച്ചു.

“ദേവീ, ഞാൻ പോകുകയാണ്!

"എവിടെ?'

"വളരെ വളരെ ദൂരെ എവിടെയെങ്കിലും ' “എന്നെ ഇട്ടു വെച്ചോ?'

“അതേ, ദേവി എന്നെ സ്നേഹിക്കുന്നില്ല!! “അവൾ ഞെട്ടി. സൂചിമുന വിരലിൽ കൊണ്ട് ഒരു തുള്ളി രക്തം

മൊട്ടിച്ചു. അതാ തൂവാലയിൽ പറ്റി. ഞാൻ പറഞ്ഞു: “ദേവീ, ഞാൻ ഒരു മഹാവഞ്ചന കാണിച്ചു.

"എന്താണത്?'

ഞാൻ സത്യം പറഞ്ഞു:

“ഞാൻ മുസൽമാനാണ്. എന്റെ പേർ ഹമീദ്. വെള്ളിടി ഏറ്റതുപോലെ അവൾ സുബ്ധയായി. മുഖം കടലാസുപോലെ വിളറി. അമ്പരപ്പോടെ അവൾ നോക്കി

"ഹമീദ് മുസൽമാൻ

“അവശയായി അവൾ മതിലിൽ ചാരി. എന്റെ നാശവും പ്രതീക്ഷിച്ചു തലയ്ക്കു കൈകൊടുത്തു ഞാൻ താഴെ ഇരുന്നു. വേദനയോടെ നിമിഷങ്ങൾ ഒന്ന്, രണ്ട്, മൂന്ന് അങ്ങനെ നീങ്ങി. വെന്തുനീറുന്ന യുഗങ്ങൾ നിരവധി കഴിഞ്ഞു എന്നെനിക്കു തോന്നി. എന്റെ കവിളിൽ രണ്ടു കൈകൾ സ്പർശിച്ചു. ബാഷ്പത്തിൽ കുളിച്ച എന്റെ മുഖം ഉയർന്നു. ദേവിയുടെ മുഖത്ത് ഇ രക്തമില്ല. ഞങ്ങളുടെ കണ്ണുകൾ അന്യോന്യം നോക്കി. ദേവി ഗദ്ഗദസമേതം പറഞ്ഞു: “ആരായാലും ഞാൻ അങ്ങയെ സ്നേഹിക്കുന്നു!'
അരുണപ്രഭാതം പോലെ, അടുത്ത ദിവസം അവൾ വന്നു. അത്രയ്ക്ക ഹൃദയമോഹിനിയായി ദേവിയെ അതിനുമുമ്പു ഞാൻ കണ്ടിട്ടില്ല. അവൾ ചിരിച്ചു: “ദാ, അങ്ങയ്ക്കൊരു സമ്മാനം!' രക്തം പുരണ്ട് തൂവാലയിൽ അവളുടെ ഫോട്ടോ അതെന്റെ മടിയിൽ വെച്ചപ്പോൾ കണ്ണീർക്കണങ്ങൾ അടർന്നുവീണു. മുടിയിൽ തിരുകിയിരുന്ന പുഷ്പങ്ങൾ അവൾ എടുത്തു: 'ദാ ഇതും ഫോട്ടോയിൽ വെച്ചിട്ട് ഉന്മാദിനിയെപ്പോലെ ചിരിച്ചു. അവൾ ചോദിച്ചു: “ഞാൻ മരിച്ചാൽ അങ്ങിതെന്തു ചെയ്യും?'

“ഒന്നും പറയാതെ ഞാനതു മുഖത്തമർത്തി. കണ്ണു തുറന്നപ്പോൾ അവൾ പൊയ്ക്കഴിഞ്ഞു. അന്നുമുതൽ ദേവിയിൽ വലിയ മാറ്റം. ഹൃദയത്തിലെ അഗ്നി അണഞ്ഞുപോയതു പോലെ മുഖത്തെ പ്രഭ കുറഞ്ഞു. രണ്ടാഴ്ചകൊണ്ടു കിടക്കയിൽനിന്നു നീങ്ങാൻ വയ്യാതായി. രോഗകാരണം എന്തെന്നു ഡോക്ടർക്കുപോലും ഊഹം കിട്ടിയില്ല. മരുന്നുകൾ മുറയ്ക്ക് കൊടുത്തു. ഞാൻ മുറിയിൽത്തന്നെ ഇരുന്നു ശുശ്രൂഷിക്കുന്നുണ്ട്. രാത്രി വളരെ അതിക്രമിച്ചു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു. ആ ശോഷിച്ച കൈകൾ ഉയർന്നു; വിളറിയ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു.

"ഹമീദ്!

'ങ്ഹാ ദേവി!

“ഞാൻ മരിച്ചുപോയാൽ അങ്ങ് എന്നെ ഓർക്കുമോ?' 'എന്റെ ദേവി മരിക്കുകയില്ല. വേഗം നന്നാവും.

“ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു. ഞാനാ മുഖത്തേക്കു കുനിഞ്ഞു. ആ കൈകൾ എന്റെ കഴുത്തിൽ വലയം ചെയ്തു. ഞങ്ങൾ മറന്നു മനോജ്ഞമായ ഒരു മന്ദഹാസം. ദേവി സുഖനിദ്രചെയ്തയാണ്. ഞാൻ വിളക്കിൻ തിരി താഴ്ത്തി.

"പിറേറന്നു സന്ധ്യയോടുകൂടി ദേവിയുടെ ദഹനക്രിയ നടന്നു.

തീവണ്ടിയുടെ കമ്പാർട്ടുമെൻറിൽ ഇരുന്നു കഥ കേട്ടവർ ആ യുവാവിനെ സൂക്ഷിച്ചുനോക്കി. അവരിൽ ഒരാൾ ചോദിച്ചു:

“എന്നിട്ട്?

അയാൾ സമാധാനം ഒന്നും പറഞ്ഞില്ല. എന്തു പറയാൻ?
8
ലേഖനങ്ങൾ
വിശപ്പ്
0.0
ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങൾ അദ്ദേഹത്തോട് ലൗകികജീവിതത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്.പക്ഷെ ,കഥയിൽ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.
1

തങ്കം

17 August 2023
2
0
0

പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേൾക്കാൻ അപേക്ഷ.കവികളെല്ലാം ചുറ്റും നിന്നു വെമ്പലോടെ വാക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങൾ

2

ശശിനാസ്(ഭാഗം ഒന്ന്)

17 August 2023
1
1
0

കുബേരപുത്രനായി വളർന്നു. ദരിദ്രനായ ഒരു യുവാവായി ജീവിതം യോധനത്തിനു ഞാൻ ഇറങ്ങി. അതികഠിനമായ ഏകാന്തതയിൽ, മനസ്സ് ഖേദത്താൽ വിങ്ങിനീറിക്കൊണ്ടിരുന്ന എന്റെ ഇരുപത്തിരണ്ടാമത്തെ സ്കൂൾ ഫൈനൽ പാസ്സായ സർട്ടിഫിക്

3

ശശിനാസ് (ഭാഗം 2( അവസാനഭാഗം))

17 August 2023
0
1
0

തേനൂറും വാണികളിൽ അവൾ പതുക്കെ ചോദിച്ചു:"എന്താ, എന്റെ പേരോ?''അതെ.......'“എന്തിനാ?'"വെറുതെ..അവളൊന്നു നിശ്വസിച്ചു. ആ മാറിടം ഉയർന്ന് ഒന്നുലഞ്ഞു. അങ്ങു വളരെ അഗാധതയിൽ നിന്നെന്നോണം അവൾ മന്ത്രിച്ചു."ശശിനാസ് "ശ

4

ഹൃദയനാഥ

17 August 2023
0
1
0

വിസ്മൃതിയിൽ ആണ്ടുപോയതാണിത്. പൂനിലാവിൽ മുഴുകിയ താജ് മഹാൽ പോലെ അതിപ്പോൾ തെളിഞ്ഞു വരികയാണ്. ആ പ്രണയകഥദുഃഖം നിറഞ്ഞതായിരിക്കാം, അല്ലെങ്കിൽ എന്തോ, അതിന്റെ സൂക്ഷ്മസ്ഥിതിയെപ്പറ്റി ഒന്നും ഞാൻ തിരക്കിയില്ല.മാതാ

5

മരുന്ന്

17 August 2023
0
1
0

മരുന്ന്അന്തിമേഘങ്ങൾ വൃക്ഷശിഖരങ്ങളെ ഇളം ചുവപ്പിൽ മുക്കിക്കൊണ്ടി രുന്നപ്പോൾ, അവൾ കിളിവാതിൽക്കൽ നിന്നു കണ്ണാടി നോക്കി ആ കുങ്കുമപ്പൊട്ടു ശരിപ്പെടുത്തുകയായിരുന്നു. ഉന്മാദിതങ്ങളായ കണ്ണുകൾ അവളെ നോക്കി മന്ദഹസ

6

പിശാച്

18 August 2023
0
1
0

അതോ? - വല്ലതിനേ കണ്ടിട്ടായിരിക്കും നായ്ക്കളിങ്ങനെ ഓളിയിടുന്നത്. മഷിപോലെ കറുത്തിരുണ്ട് ഈ അർദ്ധരാത്രിയിലും നായ്ക്കൾക്കു കാണാം. അതാണു മണം പിടിച്ച് ഇതെല്ലാം പരക്കം പാഞ്ഞ് ഓടിനടക്കുന്നത്. എന്ത് ? പിശാചെന്ന

7

വിശപ്പ്

18 August 2023
1
1
0

കനകപ്രഭയിൽ മുഴുകിയ സുന്ദരസ്വപ്നംപോലെ പ്രിൻസിപ്പലിന്റെ ഭാര്യ മട്ടുപ്പാവിൽ നിന്ന് ഇറുങ്ങിയ സിൽ ബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡീസിൽ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയിൽ ചുംബിപ്പിച്ച് മുഖം കൈകളി

8

നമ്മുടെ ഹൃദയങ്ങൾ

18 August 2023
0
0
0

തീവണ്ടിയുടെ ആ കമ്പാർട്ടുമെൻറിൽ എട്ടുപേരുണ്ടായിരുന്നു. വിവിധ മതസ്ഥരായ ഞങ്ങൾ അത്ഭുതകരമായ പ്രണയത്തെപ്പറ്റി ഓരോന്നെല്ലാം പറഞ്ഞു ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് രാജ്യ സഞ്ചാരിയായ ആ യുവാവ് ഈ കഥ പറഞ്ഞത്."വടക

---

ഒരു പുസ്തകം വായിക്കുക