shabd-logo
Shabd Book - Shabd.in

Mossad (Malayalam)

Michael Bar-Zohar

0 ഭാഗം
0 ആളുകൾ വാങ്ങിയത്
0 വായനക്കാർ
3 March 2023-ന് പൂർത്തിയായി
ISBN നമ്പർ : 9789391242701
Also available on Amazon

ചാരപ്രവൃത്തിയുടെയും രഹസ്യാന്വേഷണത്തിന്റെയും ലോകം എക്കാലവും അണിയറയ്ക്കുള്ളിൽ അതി സമർത്ഥമായി നിഗൂഹനം ചെയ്യപ്പെട്ട ഒന്നാണ്. ചാരന്മാരുടെയും രഹസ്യാന്വേഷകരുടെയും ഓരോ നീക്കങ്ങളും, അവർ വസിക്കുന്ന സ്ഥലങ്ങൾ പോലും അതീവ സുരക്ഷിതമായി സൂക്ഷിച്ചു പോരുന്ന രഹസ്യങ്ങളാണ്. ഇസ്രയേൽ രഹസ്യ സംഘത്തിന്റെ മഹത്തരങ്ങളായ ദൗത്യങ്ങളുടെ ഇരുണ്ട ലോകത്തിലേയ്ക്ക് വെളിച്ചമെത്തിക്കുന്ന ഒന്നാണ് 'മൊസാദ്: ഇസ്രായേൽ രഹസ്യ ഏജൻസിയുടെ മഹദ് ദൗത്യങ്ങൾ ' എന്ന ഈ പുസ്തകം. ഇസ്രായേലിന്റെ പ്രമാദ രഹസ്യ ഏജൻസി മൊസാദ് ആകുന്നു ഈ ഗ്രന്ഥത്തിന്റെ കേന്ദ്രബിന്ദു. ഈ രഹസ്യാന്വേഷണ ഏജൻസിയുടെ വിവിധ രീതികളും അവരുടെ ദൈനം ദിന പ്രവർത്തനങ്ങളുമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. മിഖായേൽ ബാർ സോഹർ എഴുതിയ ഈ പുസ്തകം 2012 ൽ ആദ്യമായി പ്രസിദ്ധീകരിച്ചത് ഇക്കോ പബ്ലിക്കേഷൻസ് ആയിരുന്നു. ശ്വാസമടക്കിയിരുന്നു വായിക്കുവാൻ പ്രേരിപ്പിക്കും വിധമുള്ള വെളിപ്പെടുത്തലുകളും ചടുലമായ രചനാ രീതിയും വിളക്കിച്ചേർത്തു കൊണ്ട് ഉദ്വേഗജനകമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു ഈ പുസ്തകം. പലപ്പോഴും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒന്നാണ് മൊസാദ്. രൂപീകരിക്കപ്പെട്ട ദിവസം മുതൽ ഇന്നുവരെ ഏറ്റവുമധികം നയകൗശലങ്ങളും ബുദ്ധിക്കൂർമ്മതയും ആവശ്യമുള്ള അപകടകരമായ ദൗത്യകേന്ദ്രങ്ങളിലാണ് മൊസാദ് പ്രവർത്തിച്ചിട്ടുള്ളത് ഇസ്രയേലിന്റെ അധികാരഘടന നിർവ്വചിക്കുന്നതിൽ മൊസാദിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്. മൊസാദ് നടത്തിയ ചില സുപ്രധാന നീക്കങ്ങളിലേയ്ക്കു വെളിച്ചം വീശുകയും കാലങ്ങളോളമായി മറച്ചു വയ്ക്കപ്പെട്ട പല വസ്തുതകളും വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലൂടെ മൈക്കൾ ബാർ സോഹാർ. ഇസ്രയേലിനു മേൽ സുനിശ്ചിത ഭീഷണിയാകുമായിരുന്ന സിറിയൻ ആണവ സംവിധാനം തകർത്തതും കറുത്ത സെപ്റ്റംബർ തുടച്ചു നീക്കിയതും തലയ്ക്ക് വൻ വില വിശ്ചയിക്കപ്പെട്ടിരുന്ന അഡോൾഫ് ഐക്ക്മനെ പിടികൂടിയതും ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള നിരവധി സംഭവങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്യുന്നതിൽ മൊസാദ് എങ്ങനെ പ്രവർത്തിച്ചുവെന്നതും ഈ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. Read more 

Mossad Malayalam

0.0(1)


നിങ്ങൾക്ക് ഭൗമരാഷ്ട്രീയത്തിലും ഇസ്രയേലിന്റെ നിലനിൽപ്പിലും താൽപ്പര്യമുണ്ടെങ്കിൽ, ശത്രുരാജ്യങ്ങൾ നിരന്തരമായി അതിന്റെ വാതിലുകളിൽ മുട്ടുന്ന അരാജകത്വത്തിന്റെ നടുവിൽ അനിശ്ചിതത്വത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഒരു രാഷ്ട്രമെന്ന നിലയിൽ, ഈ പുസ്തകം രസകരമായ ഒരു വായനയായിരിക്കും. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിനെ ലോകത്തിലെ ഏറ്റവും മികച്ചതായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് നിങ്ങൾക്ക് ഒരു ആശയം നൽകുന്നു, രാജ്യം അതിന്റെ അസ്തിത്വത്തിൽ പുതുമയുള്ളതാണെങ്കിലും. വായിക്കുമ്പോൾ നിങ്ങൾ അങ്ങേയറ്റം വസ്തുനിഷ്ഠമായിരിക്കണം കൂടാതെ അവരുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രണയത്തിലാകരുത്.

Michael Bar-Zohar എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

Book Highlights

no articles);
ലേഖനമൊന്നും കണ്ടെത്തിയില്ല
---

ഒരു പുസ്തകം വായിക്കുക