shabd-logo

ശശിനാസ്(ഭാഗം ഒന്ന്)

17 August 2023

1 കണ്ടു 1

കുബേരപുത്രനായി വളർന്നു. ദരിദ്രനായ ഒരു യുവാവായി ജീവിതം യോധനത്തിനു ഞാൻ ഇറങ്ങി. അതികഠിനമായ ഏകാന്തതയിൽ, മനസ്സ് ഖേദത്താൽ  വിങ്ങിനീറിക്കൊണ്ടിരുന്ന എന്റെ ഇരുപത്തിരണ്ടാമത്തെ സ്കൂൾ ഫൈനൽ പാസ്സായ സർട്ടിഫിക്കറ്റുമായി പല ആഫീസുകളുടെയും പടിവാതിലുകൾ കയറിയിറങ്ങി. നിരാശയിൽ കാലം കഴിക്കുകയായിരുന്നു. ജനബഹുലമായ ടൗണിനു വെളിയിൽ, ഒരു പാടത്തിന്റെ കരയ്ക്ക്, ചെറിയ ഒരു വീട്ടിലായിരുന്നു. ഞാൻ താമസിച്ചുകൊണ്ടിരുന്നത്. എന്റെ മുറിക്കു തൊട്ട്, പടിഞ്ഞാറു വശത്തേക്കുള്ള കിളിവാതിൽ തുറക്കുന്നതു നിശ്ശബ്ദമായ ഒരു മതിൽക്കെട്ടിനുള്ളിലേക്കാണ്. അതിൽ, ജനലുകളെല്ലാം തടഞ്ഞ് ഗംഭീരമൗനത്തിൽ മുഴുകിനിൽക്കുന്ന ഒരു രണ്ടുനില മാളിക. എപ്പോഴും ഉറക്കമാണ് ആ മതിൽക്കെട്ടിനകം. അവിടെ ഒരു പക്ഷിപോലും ചിലയ്ക്കാറില്ല. ഒരു ചുടുകാടിന്റെ മനംമടുപ്പുണ്ടാക്കിക്കൊണ്ടിരുന്നു. അതിന്റെ കാഴ്ച. എന്റെ ദുഃഖത്തിന്റെ തീക്ഷണത വർദ്ധിപ്പിച്ചി രുന്നതുകൊണ്ട്, പടിഞ്ഞാറു വശത്തേക്കുള്ള കിളിവാതിൽ സദാ അടഞ്ഞുതന്നെ നിന്നു.

അങ്ങനെ മാസങ്ങൾ നാലു കഴിഞ്ഞു. വേനല്ക്കാലത്തെ ഒരു ഉച്ചസമയം. ഒരു പത്രമാഫീസിലേക്കു കൃതിയിൽ ഞാൻ ഒരു അപേക്ഷ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ തൂവൽ ചേനയുടെ 'കറകറാ'ശബ്ദം മാത്രം നിശ്ശബ്ദതയെ ഭേദിക്കുന്നുണ്ട്. പെട്ടെന്നൊരു ശബ്ദം, ദുഃഖത്തിന്റെ നേരിയ മണിയൊലിപോലുള്ള ഒരു ചിരി കരൾത്തുടിപ്പോടെ ഞാൻ ശ്രദ്ധിച്ചു. മന്ദ്രമധുരമായി പിന്നെയും അതങ്ങനെ മുഴങ്ങുകയാണ്!
ജിജ്ഞാസയോടെ എണീറ്റു ഞാൻ കിളിവാതിൽ തള്ളി
ത്തുറന്നു. എന്തൊരത്ഭുതം! ആ വലിയ കെട്ടിടം ആശ്വാസത്തോടെ പുഞ്ചിരി തൂകുകയാണ്. ജനലുകളെല്ലാം തുറന്നു മലർന്നു കിടക്കുന്നു. വെള്ളയായ ജനൽ വിരികൾ കാണപ്പെടുന്നു. അടുക്കളയിൽ നിന്നു നീലിമയോടെ പുകയും പൊങ്ങുന്നുണ്ട്. ആളുകളുടെ ശബ്ദം. എങ്ങും ഒരാഹ്ലാദത്തിൻറ്റെ തിരത്തളളൽ


എൻ മിഴികൾ അങ്ങുമിങ്ങും പതറിപ്പാഞ്ഞു. നിമിഷത്തിനുള്ളിൽ എന്റെ കണ്ണുകൾ അത്ഭുതാനന്ദത്തോടെ നിശ്ചലങ്ങളായി മുകൾത്തട്ടിൽ, നടുക്കുള്ള ജനലിൽ വെള്ളക്കര്ട്ടനു മുകളിൽ വീതിയിൽ മഞ്ഞക്കരയുള്ള കറുത്ത സാരിയും വെള്ള ബ്ലൗസും ധരിച്ച ഒരപ്സരസ്സ്

വെള്ളരേഖയിൽ ഒരു വശം പകുത്ത ചുരുണ്ട മുടിയുടെ ഇടയിലായി, തെളിയുന്ന തെല്ലു നീണ്ട് തുടുത്ത മുഖം. നെഞ്ചിടിപ്പോടെ ഞാൻ നിന്നു. തിളങ്ങി ശാന്തതയോടെ

അങ്ങുമിങ്ങും ചലിക്കുന്ന ആ സ്വപ്നം കാണുന്ന കണ്ണുകളുടെ ഉന്ന എന്നിൽ പതിയുന്നതിനു ഞാൻ പണിപ്പെട്ടു. ഒച്ചയനക്കി ഞാനൊന്നു ചുമച്ചു. ഒരു ഞെട്ടലോടെ ആ മിഴികൾ തിരിഞ്ഞു. കറുത്തു വളഞ്ഞ നേടിയ പുരികം തെല്ലുയർന്നു; നിമിഷനേരത്തേക്കു നോട്ടം എന്നിൽ പതിഞ്ഞു. എന്റെ ഹൃദയത്തിന്റെ ഇടിച്ചു നിന്നുപോയി. പ്രകാശ ത്തിന്റെ സൂക്ഷ്മങ്ങളായ രണ്ടു നാളങ്ങൾ എന്റെ കണ്ണുകൾ വഴി ഹൃദയത്തിൽ കയറിയതായി എനിക്കു തോന്നി, ശ്വാസമില്ലാതെ, പ്രതിമപോലെ ഞാൻ മിഴിച്ചുനിന്നു. പെട്ടെന്ന് ആ മുഖം മറഞ്ഞു. ഒഴിഞ്ഞ ജനൽ മെല്ല ചലിക്കുന്ന വെള്ള ജനൽ കർട്ടൻ, കറുത്തുരുണ്ടു നീണ്ട ഇരുമ്പഴികൾ,

ആ വനദേവതയെ ഒരിക്കൽക്കൂടി കാണുന്നതിന് എന്റെ കണ്ണുകൾ സംഭ്രമം കൊണ്ടു. നിമിഷങ്ങൾ അങ്ങനെ നീങ്ങിപ്പോയി. മന്ദമാരുതനിൽ വല്ലികൾ ചാഞ്ചാടി. വെളിച്ചത്തിൽ കുളിച്ചുനിന്ന മാവിൻകൊമ്പിലിരുന്നു ദുഃഖത്തോടെ ഒരു വെള്ളചാറ് അതിന്റെ ഇണയെ വിളിച്ചു കുറുങ്ങി. പ്രതീക്ഷയോടെ ഞാൻ ആ ഒഴിഞ്ഞ കിളിവാതിലിൽ നോക്കി തൂണുപോലെ നിന്നു.

അതിദീർഘമായ ഒരു മണിക്കൂർ കഴിഞ്ഞിരിക്കണം. അവൾ വന്നു. എന്നെ കണ്ടു. അവൾ മറഞ്ഞു. ഞാൻ നിന്നു. നിന്നു നിന്നു കാലുകൾ കുഴഞ്ഞു. നോക്കി നോക്കി കണ്ണുകൾ കഴിച്ചു. എന്നിട്ടും എനിക്കു മാറുവാൻ കഴിഞ്ഞില്ല. എനിക്കെന്തോ പിണഞ്ഞുപോയി, ദാഹമില്ല, വിശപ്പില്ല. ആകെ ഒരെരിച്ചിൽ

നാലുമണി കഴിഞ്ഞിരിക്കണം. നിഴൽപോലെ ജനലിലൂടെ ഞാൻ കണ്ടു, പടി കടന്നു റിക്ഷാവണ്ടിയിൽ കയറി അവൾ പാഞ്ഞുപോകുന്നു. കാറ്റിൽ പറക്കുന്ന കറുത്ത സാരിത്തുമ്പും കനകം പോലുള്ള കഴുത്തിന്റെ ഒരു ഭാഗവും സമൃദ്ധമായ മുടിക്കെട്ടും അങ്ങു ദൂരെ മറയുന്നു. എന്റെ ഹൃദയത്തിൽ വലിയ ശൂന്യത. എല്ലാം നിർജീവമായി എല്ലാം ഇരുളടഞ്ഞുപോയി. വാവിട്ട് എനിക്കു കരയണമെന്നു തോന്നി.

ദീർഘനിശ്വാസത്തോടെ പകുതി എഴുതിത്തീർത്ത അപേക്ഷ കടലാസു കൈയിലെടുത്തു. ഒന്നും എഴുതുവാൻ തോന്നുന്നില്ല. ആകെ ഒരു കടുകടുപ്പും; ആകെ ഒരു വരൾച്ചയും ദേഷ്യത്തോടെ ഞാനതു ചുരുട്ടിക്കൂട്ടി മുറ്റത്തേക്കെറിഞ്ഞു മുറി പൂട്ടി വെളിയിലിറങ്ങി. അടയ്ക്കാമരത്തോട് ഉരുമ്മുന്ന പുളിമരത്തിന്റെ കൊമ്പിലിരുന്നു രണ്ടു പ്രാവുകൾ തമ്മിൽത്തമ്മിൽ എന്തോ പിറുപിറുക്കുന്നു. കറുത്തതു വെള്ളയുടെ തലയിൽ ചെറിയ ചുണ്ടുകളാൽ എന്തിനെയോ പരണ്ടിപ്പിടിക്കുകയാണ്. എനിക്കെന്തെന്നില്ലാത്ത ദേഷ്യം തോന്നി. ഞാനൊരു കല്ലെടുത്ത് എറിഞ്ഞു. പ്രാവു രണ്ടും പാളി പറന്നുപോയി. കല്ല് ഇലച്ചില്ലകളുടെ ഇടയിലൂടെ അടുത്ത വീട്ടിന്റെ മുകളിൽ ഓട്ടും പുറത്തു ചെന്നുവീണു.

ഇരുണ്ട ഇടവഴിയിലൂടെ ഞാൻ റോഡിലെത്തി. എങ്ങോട്ടെ ന്നില്ലാതെ നടക്കുകയാണ്; ഒരെത്തുംപിടിയുമില്ല. ജനപ്രവാഹവും വണ്ടികളുടെ ശബ്ദവും എല്ലാം ഒരു മായംപോലെ തോന്നി നടന്നുനടന്നു ഞാൻ കടൽക്കരയിലെത്തി.

നീലനീരാളവിരിപോലെ കടൽ നിശ്ചലമായി പരന്നു കിടക്കുന്നു. അങ്ങ്, ചക്രവാളത്തിന്റെ ചെരുവിലായി, ചെങ്കനൽ പ്രതാപത്തോടെ സൂര്യൻ എരിഞ്ഞെരിഞ്ഞു താഴുകയാണ്. തണുത്ത ദിനാന്തവായു എന്റെ തലയ്ക്ക് തെല്ലാശ്വാസം നല്കി. അർദ്ധചന്ദ്രാകൃതിയിൽ കിടക്കുന്ന കടൽക്കരയിൽ വെള്ളമണലിൽ അങ്ങിങ്ങായി ചിതറിയ ജനക്കൂട്ടത്തിൽ ഒരു ഒഴിഞ്ഞ സ്ഥലത്തു ഞാൻ ഇരിപ്പുറപ്പിച്ചു. ചുററും മുഴങ്ങിയ പൊട്ടിച്ചിരിയിലും ആഹ്ലാദകോലാഹലങ്ങളിലും എന്റെ ശ്രദ്ധ ചെന്നില്ല. എന്റെ കണ്ണുകൾ വെറുതെ അങ്ങനെ പരക്കം പാഞ്ഞു.
കൊണ്ടിരിക്കുമ്പോൾ - അങ്ങു ദൂരത്തായി, വെളുവരെയുള്ള പഞ്ചസാര മണ്ണിൽ തനിച്ചിരിക്കുന്ന ഒരു സ്ത്രീരൂപം വീതിയി മഞ്ഞക്കരയുള്ള കറുത്ത സാരി?

കരൾത്തുടിപ്പോടെ ഞാൻ നടന്നടുത്തു. ഹാ, അവൾ തന്നെ എന്റെ ഹൃദയം കവർന്ന ആ വിശ്വമോഹിനി: ആ ഓമനമുഖ ചുംബിക്കാൻ അടുക്കുന്ന അളകങ്ങളെ വലതുകൈയാൽ തടവി മാറിക്കൊണ്ട്, ഇടതുകൈയിൽ നിവർത്തിപ്പിടിച്ചിരിക്കുന്ന പുസ്തക ത്തിൽ കണ്ണോടിക്കുകയാണ്. കറുത്ത സാരിയോട് എതിർക്കുന്ന പോലെ തൂവെള്ളയായ ബ്ലൗസിന്റെ വലതുവശം അങ്ങനെ തുടുത്തു യർന്ന് ഉന്തിനില്ക്കുന്നു. ഇളം ചുവപ്പു പ്രതിഫലിപ്പിക്കുന്ന ആ നീണ്ടു തുടുത്ത മുഖം.

അടിയുറപ്പില്ലാത്ത പൊടിമണ്ണിൽക്കൂടി ഞാൻ ഒന്നുരണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്തൊരൊതുക്കം, ആ അരക്കെട്ടിന് നേരിയ ഒരു പരിമളം കാറ്റിൽ വ്യാപിക്കുന്നുണ്ട്. എനിക്കു ഭ്രാന്ത പിടിക്കുമെന്നു തോന്നുന്നു. എന്റെ മുഖം തീ കത്തുകയാണ്. ഹൃദയം പറിഞ്ഞുപോകുന്നു. അക്ഷമയോടെ ഞാൻ കുറെ ദൂരെ മാറിയിരുന്നു. ഒന്നു ചുമയ്ക്കാൻ നോക്കിയിട്ട് എനിക്കു ശബ്ദം പൊന്തിയില്ല. കണ്ണിമയ്ക്കാതെ ഞാൻ അവളെ നോക്കിക്കൊണ്ടിരുന്നു. അവസാനം അവൾ എന്നെ കണ്ടു. അറിഞ്ഞ ഭാവത്തിൽ ആ കണ്ണുകൾ ഒന്നു മിന്നി. ശാന്തതയോടെയുള്ള ആ ഒരൊറ്റ നോട്ടം മാത്രം. പിന്നില്ല. ഞാനെന്തോ കല്ലോ മരമോ ആണെന്നുള്ള ഭാവി

ശോകനിശ്വാസത്തോടെ സൂര്യൻ ആഴിയിൽ മുങ്ങി. പ്രപഞ്ച ത്തിന്റെ മുഖവും മങ്ങി. ആശ്വാസകരമായ ഒരു കുളിർകാറ്റു വീശി. അവൾ എണിറ്റു. ഹോ, എന്തൊരു നില. ഉദത്താൽ ലോകത്തെ വെല്ലുവിളിക്കുന്ന മൂലകൾ. ശാന്തതയോടെ എന്റെ ഭാഗത്തേക്ക് ആ കണ്ണുകൾ ഒന്നു തിളങ്ങി. അടിയുറയ്ക്കാത്ത പൊടിമണ്ണിൽക്കൂടി അവൾ നടന്നുപോകുകയാണ്. എന്തൊരു പ്രൗഢമായ നടപ്പ്

എന്റെ ദേഹം ആകെ എരിയുകയാണ്. പാതിരാത്രി കഴിഞ്ഞിട്ടും എനിക്കുറക്കം വന്നില്ല. ഭാവനയിൽ തങ്ങിപ്പോയ ആ പരിമളം എന്നെ അസ്വസ്ഥചിത്തനാക്കുന്നു. ഉദത്താൽ വിങ്ങുന്ന ആ ആകാര വിശേഷം എന്നെ ലഹരിപിടിപ്പിക്കുന്നു. ഉന്മാദവായ്പോടെ എല്ലാം അങ്ങനെ തെളിഞ്ഞു തെളിഞ്ഞു വരുകയാണ്. കണ്ണടച്ചാൽ കറുത്ത സാരിയിൽ പൊതിഞ്ഞ ആ കനകവിഗ്രഹം എന്തൊരു പൊള്ളലാണ് ശരീരത്തിന് അഗ്നിരാവകമാണോ സിരാതന്തുക്കളിൽ ഒഴുകുന്നത് ആളിക്കത്തുന്ന അഗ്നികുണ്ഡത്തിന്റെ അടുത്താണു ഞാൻ കിടക്കുന്നത്. ഉം; അസഹനീയമായ ഉഷ്ണം

ഒരു കണക്കിൽ നേരം വെളുത്തു. ഘനമേറിയ ശിരസ്സുമായി ഞാൻ എണീറ്റു കിളിവാതിലിലൂടെ നോക്കി. ഒഴിഞ്ഞ ജനൽ എനിക്കു ശ്വാസം മുട്ടി. ദീർഘ ദീർഘങ്ങളായ മിനിട്ടുകൾ, അവൾ അലസയായി വന്നു. അഴിഞ്ഞുലഞ്ഞ മുടി, പിന്നിൽക്കൂടി, മാറിൽ വെള്ള ബ്ലൗസ്സിൽ വിതറിയിട്ടിരിക്കുന്നു. പ്രഭാതസൂര്യന്റെ കിരണങ്ങൾ തട്ടി തീക്കനൽപോലെ ആ മുഖം തെളിഞ്ഞു. എന്നെ നോക്കി മന്ദഹസി ക്കുകയാണോ? എന്റെ ദേഹം വിറച്ചു. കണ്ണുകൾ ഇരുപ്പിച്ചുപോയി. ജനൽക്കമ്പികളിൽ ഞാൻ മുറുകെ പിടിച്ചു. തല തെളിഞ്ഞു. ആ ആ മുഖചന്ദ്രൻ മറഞ്ഞിരിക്കുന്നു.

ലക്കില്ലാത്ത ദിനരാത്രങ്ങൾ അങ്ങനെ പാഞ്ഞുപോയി. വലിയ മത്സരമാണ് ഞാനുള്ളപ്പോൾ അവൾ ആ ജനലിനടുത്തു വരികയില്ല. അവൾ ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും ഞാൻ എന്റെ ജനലിനടുത്തുനിന്നു മാറുകയില്ല. ശരിക്കും ആഹാരം കഴിക്കാതെയും വേണ്ടും വണ്ണം ഉറങ്ങാതെയും ഞാനേതാാരു ലക്കില്ലാത്തവൻ തന്നെ ആയി. അലസതയും അശ്രദ്ധയും എന്നെ ബാധിച്ചു. ശരീരം ശോഷിച്ചുവന്നു; മനസ്സിലാണെങ്കിൽ ദാർഢ്യം കൂടിക്കൂടിവന്നു.

എത്ര കാലമാണിങ്ങനെ നോക്കി കഴിക്കുന്നത് ? ഒന്നു സംസാരിക്കുവാൻ എന്തു വഴി വീട്ടുടമസ്ഥനെ ചെന്നു കാണുകയാ ഉണങ്കിൽ വിവരമറിയാം; അക്ഷമയോടെ ഞാൻ ചെന്നു. വീട്ടുടമസ്ഥൻ വലിയ ഒരു ഹോട്ടൽക്കാരനാണ്. കുടവയറും കഷണ്ടിയുമുള്ള അറുപതു കഴിഞ്ഞ ഒരു മനുഷ്യൻ. സദാ പുഞ്ചിരിതൂകിക്കൊണ്ടു പൊട്ടിച്ചിരിക്കുന്ന ഒരു രസികൻ. നാട്ടുവിശേഷങ്ങളും, മറ്റും മറ്റും പറഞ്ഞ കൂട്ടത്തിൽ പുതിയ താമസക്കാരിയെപ്പറ്റി സൂത്രത്തിൽ ഞാൻ ചോദ്യം ചെയ്തു. ഹോട്ടൽക്കാരൻ വട്ടമുഖം ഞൊറിഞ്ഞു. കണ്ണുകൾ പുഞ്ചിരി തൂകി.
ഒരു കണ്ണു പകുതി ഇറുക്കിക്കൊണ്ടു ചോദിച്ചു.

'വെറുതെ ചോദിച്ചത്.

അവർ വടക്ക് എവിടെയോ ഉള്ളവരാണെന്നും, സുഖവ ത്തിനോ ദേശസഞ്ചാരത്തിനോ മറേറാ വന്നതാണെന്നും വന്നിറങ്ങിയത്. അയാളുടെ ഹോട്ടലിലാണെന്നും, ജനങ്ങളുടെ ഉപദ്രവം ഇല്ലാത്തിടത് ഒരു വീടുവേണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ആ മാളിക തന്നെ കൊടുത്തതെന്നും നാലു മാസത്തെ വാടക മുൻ കൂർ കൊടുത്തിട്ടു

ണ്ടെന്നും മററും ഹോട്ടൽക്കാരൻ പറഞ്ഞു. “അവർ തനിച്ചാണോ താമസം?'

"ഏയ് അയാൾ കണ്ണു തുറിച്ചു ഭയം നടിച്ചുകൊണ്ടു പറഞ്ഞു.

'കടുവായെപ്പോലുള്ള ഒരു സ്ത്രീയുമുണ്ടു കൂടെ. പത്താണു

ങ്ങളോട് ഒറ്റയ്ക്കു മല്ലിടാൻ കരുത്തുള്ള ഒരു കറുത്തു തടിച്ച സം അങ്ങനെ ഏതാണ്ടൊരറിവു കിട്ടി. നിരാശയോടെ ഞാൻ മടങ്ങി. ഇരുപതു ദിവസമായിരിക്കുന്നു. എന്നിട്ടും കനിവുള്ള ലക്ഷണം കാണു ന്നില്ല. വ്യസനവും ദേഷ്യവും എന്നിൽ പടവെട്ടുവാൻ തുടങ്ങി. ഇരു പത്തിയൊന്നാമത്തെ ദിവസം, ഞാൻ തപസ്സു തുടങ്ങിയിട്ട്. ഇരുപ ഉത്താന്നു യുഗങ്ങൾ കഴിഞ്ഞിരിക്കുന്നു. ക്രോധം എന്റെയുള്ളിൽ ആപ്പി കത്തി. അവളുടെ മുഖം അങ്ങു കണ്ടതോടെ ഞാൻ ജനൽ പാ വലിച്ചടച്ചു. തലയ്ക്കു കൈയും കൊടുത്ത് തിണ്ണയിൽ ചടഞ്ഞിരുന്നു. എങ്കിലും അധികനേരം ഇരിക്കാൻ കഴിഞ്ഞില്ല. ഞാൻ എണീറ് കിളിവാതിൽ അല്പം അഭിപം മാത്രം തുറന്നു; മനസ്സെരിച്ചിലോടെ ആ വിടവിൽക്കൂടി നോക്കി, മാളികയിലെ ജനൽ കാണാം. ഞാൻ അങ്ങനെ നിന്നു. കുറെക്കഴിഞ്ഞ് അവൾ വന്നു. അടഞ്ഞിരിക്കുന്ന കിളിവാതി ലിലേക്ക് അവൾ നോക്കുകയാണ്. വിഷാദത്തിന്റെ നേരിയ നിഴൽ സൗമ്യമായ ആ മുഖത്തു കളിയാടുന്നുണ്ടോ? ദൃഷ്ടിപറിക്കാതെ ഇങ്ങോട്ടുതന്നെ നോക്കുകയാണ്. എന്റെ കാൾ 'കടകടാ ഇടിച്ചു; ശ്വാസോച്ഛ്വാസം അധികരിച്ചു. പതിനഞ്ചു നിമിഷങ്ങളായി അവൾ അങ്ങനെ നില്ക്കുന്നു? ഞാൻ ക്ഷണം കിളിവാതിൽ തുറന്നു മലർത്തി. അവൾ ഞെട്ടി. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അവൾ മാറുന്നില്ല. ഞങ്ങളുടെ നോട്ടം സമ്മേളിച്ചു. അരുമയായ ഒരു പുഞ്ചിരിയോടെ അവളുടെ തല കുനിഞ്ഞൂ.ഞാൻ ചുമച്ചു.അവൾ തല  ഉയർത്തി. ആ മുഖം നന്നേ ചുവന്നിരിക്കുന്നു; സ്വപ്നം കാണുന്ന ആ കണ്ണുകൾ തെല്ലു വിടർന്നു നില്ക്കുന്നു. പരിഭ്രമം കലർന്ന ഒരു മന്ദഹാസത്തോടെ അവൾ മറഞ്ഞു.

എന്റെ ഹൃദയത്തിന്റെ മ്ലാനത എല്ലാം അകന്നു വെറുതെ എനിക്കു പൊട്ടിച്ചിരിക്കണം. ജന്നലുകളിലും ഭിത്തിയിലും ഉമ്മവയ്ക്കണം- ആകെ ഒരു....ആ....ഞാൻ കണ്ണാടി നോക്കി. എന്റെ കണ്ണുകൾ തെളിവോടെ പുഞ്ചിരി തൂകുന്നു; മുഖമാസകലം ഒരു മന്ദഹാസം പരക്കുകയാണ്.... ഞാൻ ജാഗ്രതയോടെ മുഖം വടിച്ചു; വിസ്മരിച്ചൊന്നു കുളിച്ചു. കഫം കാളറുമുള്ള അലക്കിത്തേച്ച ഒരു ഷർട്ടിട്ട് ചുവന്ന കരയുള്ള ദോത്തിയും ഉടുത്ത്, കണ്ണാടി നോക്കി മൂടി പിറകോട്ടു ഭംഗിയായി ചിപ്പിവെച്ചു. ഷർട്ടിന്റെ കാളർ കൊമ്പുപോലെ ഉയർത്തിവച്ച് ഒരിക്കൽക്കൂടി കണ്ണാടി നോക്കി, മുടി ഒന്നുകൂടി അടവി ശരിപ്പെടുത്തി, കണ്ണാടിയിൽ നോക്കി ഒന്നുകൂടി മന്ദഹസിച്ചിട്ടു മുറി പൂട്ടി ലഘുചിത്തനായി വെളിയിലേക്കിറങ്ങി.

രണ്ടു കൈയും നീട്ടി, അന്ധമായ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തിക്കൊണ്ട്, വഴിയരുകിൽ ഇരുന്നു വിലപിക്കുന്ന യാചകൻറ്റ  കൈയിൽ ഒരണ വെച്ചിട്ടു നടന്നങ്ങു ചെന്നു. എന്നു നടപ്പ് ഒടുവിൽ ഒരു സിഗരറ്റും പുകച്ച് ആ പടിവാതിൽ കടന്നു.

അടുക്കുംതോറും ഹൃദയത്തിന്റെ ഇടിപ്പു തഗതിയിലായി. ധൈര്യപൂർവം ഞാൻ വാതിലിൽ മുട്ടി. വാതിൽ തുറന്നു. ഞാൻ ഞെട്ടിപ്പോയി! കടുവായെപ്പോലുള്ള ആ സത്വം! വസൂരിക്കലയുള്ള കറുത്തുരുണ്ട മുഖം. തുളഞ്ഞു കയറുന്ന കണ്ണുകൾ. ആറടിപ്പൊക്കം. വളരെ അയവുള്ള വലിയ കുപ്പായം, കറുപ്പു മുണ്ട്. അടിമുടി അവളെ ഒന്നു നോക്കി.

“എന്താ വേണ്ടേ?' അവൾ ഗർജിച്ചു. എന്റെ ധൈര്യമെല്ലാം ഉരുകിത്തുടങ്ങി. ക്ഷോഭം അടക്കിക്കൊണ്ടു ഞാൻ പറഞ്ഞു.

"അവരെ കാണണം!
ഉംംംംം.......
"ഞാൻ വീട്ടുടമസ്ഥന്റെ മകനാ "വീട്ടുകാരൻ മകനോ?'
' അതേ.......'


ആവു.അവൾ അകത്തേക്കു പോയി.ഉളളംകാലുകൾ  പൊരുപൊരുത്തു; മുട്ടുകൾ വിറച്ചുതുടങ്ങി. കുറച്ചു കഴിഞ്ഞ്, അവൾ തിരിച്ചുവന്നിട്ടു ഗർജിച്ചു. “അതിലെ ചെല്ല്. '

മുകളിലേക്കുള്ള ഗോവണിപ്പടി ചൂണ്ടിക്കാണിച്ചിട്ട്, അവ അടുക്കളയിലേക്കോ മറോ പോയി. ഞാൻ മുകളിലേക്കു മെല്ലെമെല്ല കയറിച്ചെന്നു. ഹൃദയം എന്റെ വായിൽ വന്നു. തല കറങ്ങിത്തുടങ്ങി എന്റെ ധൈര്യമെല്ലാം ആവിയായിപ്പോയി. എന്നെ കണ്ട് അവൾ ചാരുകസേരയിൽ നിന്ന് എണീറ്റു. എന്റെ കരൾ ഉഗ്രവേഗതയിൽ തുടിക്കുന്നു. വിയർത്തു കുളിച്ച് ഒരു കസേരയിൽ പിടിച്ചുകൊണ്ടു ഞാൻ നിന്നു. "സംഭ്രമം" തൊണ്ടയിൽ എന്തോ ഒരു പിടുത്തം; വരണ്ടുപോയെന്നു തോന്നുന്നു. അവളുടെ കണ്ണുകളിൽ ഒരു പുഞ്ചിരി കളിയാടി; ഒരു സഹതാപഭാവം ആ മുഖത്തു നിഴലിച്ചു.

"ഇരിക്കൂ,.
മധുരമായി കിളിമൊഴികളിൽ അവൾ മൊഴിഞ്ഞു. ഹാ! എന്തൊരു ശബ്ദം അമൃതവർഷം പോലെ, ദിവ്യസംഗീതംപോലെ, അതെന്നെ ആശ്വസിപ്പിച്ചു. ഞാൻ ഇരുന്നു. കൈകാലുകൾ വിറയ്ക്കുന്നതായി എനിക്കു തോന്നി. തൊണ്ടയിൽ പിന്നേയും വരൾച്ച. ഒരുകണക്കിൽ ഞാൻ പറഞ്ഞു. “എനിക്കു ദാഹിക്കുന്നു....

അവൾ പോയി ഒരു ഗ്ലാസ്സിൽ തണുത്ത വെള്ളം കൊണ്ടുവന്നു. ഞാനതു വാങ്ങുമ്പോൾ ഞങ്ങളുടെ വിരലുകൾ തമ്മിൽ ഉരസി. ഞാനാകെ പൊള്ളിപ്പോയി. വെള്ളം കുടുകുടാ ഞാൻ കുടിച്ചു. സാക്ഷാൽ അമൃതം കുളുർമ്മയോടെ എന്റെ തൊണ്ടവഴി ഇറങ്ങി, ഉള്ളാകെ കുളിർത്തു. എനിക്കേതാണ്ട് ആശ്വാസമായി. പക്ഷേ, എനിക്കൊന്നും പറയുവാനില്ല, ആ സാന്നിദ്ധ്യത്തിൽ.... എനിക്കു കണ്ടുകൊണ്ടിരുന്നാൽ മതി. നിശ്ശബ്ദമായി, നിറയെ കണ്ടു മനം കുളിർപ്പിച്ചാൽ മതി. നീണ്ട ഇലകളാൽ മൂടുപടമിട്ട ആ കണ്ണുകൾ സ്വപ്നം കാണുകയാണ്. ആ അരുമമിഴികൾ കറുത്ത മഷിക്കുത്തിനു ചുറ്റും തെളിവോടെ ജ്വലിക്കുന്ന ആ തെളിഞ്ഞ മിഴികൾ. എന്തൊരു സുഗന്ധമാണാ സാന്നിദ്ധ്യത്തിൽ കറുത്ത നിറമുള്ള സാരിയും വെള്ള 
ബ്ലൗസും. എന്തൊരഗാധതയാണാ കണ്ണുകൾക്ക് നിർമല, ശീതള സരിത്തിൽ ഞാൻ മുങ്ങുകയാണ്. കുളുർമയോടെ അലിഞ്ഞലിഞ്ഞു പോകയാണ്. അലൗകികമായ ഏതോ സാന്നിദ്ധ്യത്തിൽ, അങ്ങുന്നത മായ ഏതോ സ്വപ്നലോകത്തിലാണു ഞാൻ. വെള്ളിമേഘങ്ങളുടെ ഇടയിലൂടെ, പനിമതിയുടെ സമീപത്തേക്കു തുഴഞ്ഞു തുഴഞ്ഞു ചെല്ലുകയാണ് ഞാൻ, പാലാഴിയിൽ....

"നിങ്ങൾ വന്ന കാര്യം?

നേരിയ ആ വിരലിൽ കറുത്ത സാരിത്തുമ്പു മുറി അഴിച്ചുകൊണ്ട് അവൾ ചോദിച്ചു. ഞാൻ ഞെട്ടി വിറച്ചുപോയി. അത്ഭുതത്തോടെ ഞാൻ മിഴിച്ചുനോക്കി. വന്ന കാര്യം അറിയുന്നില്ലേ? “നിങ്ങൾ വന്ന കാര്യം?

പിന്നെയും അവൾ ചോദിച്ചു; വെള്ളിമണിയുടെ മന്ദ്രമധുരമായ ശബ്ദത്തിൽ, എനിക്കൊന്നും പറയുവാനില്ല, ഹൃദയം പറിച്ച് ആ പാദ ങ്ങളിൽ അർപ്പിക്കുവാൻ കഴിഞ്ഞെങ്കിൽ വന്ന കാര്യം മനസ്സിലാക്കാൻ കഴിഞ്ഞ എന്റെ നെറ്റിയിൽ വലിയ വിയർപ്പുകണങ്ങൾ പൊടിഞ്ഞുതുടങ്ങി. ഉൾപ്പിടുത്തത്തോടെ ഞാൻ പറഞ്ഞു: "വെറുതെ.'

'വെറുതെ?'

അവൾ അടുത്തുതന്നെ ഒരു കസേരയിൽ ഇരുന്നു. നിമിഷങ്ങൾ
കുറെ കഴിഞ്ഞു. ജന്നൽ വഴി വെളിയിലേക്കു നോക്കിക്കൊണ്ടു

സ്വപ്നലോലതയോടെ അവൾ മന്ത്രിച്ചു. "ബീച്ചിൽ നിങ്ങളെ കാണാറുണ്ടല്ലോ?'

'ഉവ്വ്, കാറ്റുകൊള്ളുവാനായല്ല, എന്നെ അവിടെ കാണുന്നത്. '
'പിന്നെ?'

ഞാൻ ഇത്തരമൊന്നും പറഞ്ഞില്ല. അല്പം പരുങ്ങലോടെ ഞാൻ പറഞ്ഞു:

“നിങ്ങളെപ്പറ്റി അറിയാൻ എനിക്ക്....

'എന്നെപ്പറ്റി എന്താ? രാജ്യം കാണാൻ വന്നതാ!'
'പേര്,?
എന്റെ മുഖത്തേക്കവൾ നോക്കി. കണ്ണുകളിൽ ഒരിളം പുഞ്ചിരി കളിയാടി. ആ പവിഴാധരങ്ങൾ മന്ദഹാസത്തോടെ വിടർന്നു; മുത്തുമണികളായ ദന്തനിരകൾ മന്ദഹാസത്താൽ കതിർവീശി.
8
ലേഖനങ്ങൾ
വിശപ്പ്
0.0
ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങൾ അദ്ദേഹത്തോട് ലൗകികജീവിതത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്.പക്ഷെ ,കഥയിൽ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.
1

തങ്കം

17 August 2023
2
0
0

പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേൾക്കാൻ അപേക്ഷ.കവികളെല്ലാം ചുറ്റും നിന്നു വെമ്പലോടെ വാക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങൾ

2

ശശിനാസ്(ഭാഗം ഒന്ന്)

17 August 2023
1
1
0

കുബേരപുത്രനായി വളർന്നു. ദരിദ്രനായ ഒരു യുവാവായി ജീവിതം യോധനത്തിനു ഞാൻ ഇറങ്ങി. അതികഠിനമായ ഏകാന്തതയിൽ, മനസ്സ് ഖേദത്താൽ വിങ്ങിനീറിക്കൊണ്ടിരുന്ന എന്റെ ഇരുപത്തിരണ്ടാമത്തെ സ്കൂൾ ഫൈനൽ പാസ്സായ സർട്ടിഫിക്

3

ശശിനാസ് (ഭാഗം 2( അവസാനഭാഗം))

17 August 2023
0
1
0

തേനൂറും വാണികളിൽ അവൾ പതുക്കെ ചോദിച്ചു:"എന്താ, എന്റെ പേരോ?''അതെ.......'“എന്തിനാ?'"വെറുതെ..അവളൊന്നു നിശ്വസിച്ചു. ആ മാറിടം ഉയർന്ന് ഒന്നുലഞ്ഞു. അങ്ങു വളരെ അഗാധതയിൽ നിന്നെന്നോണം അവൾ മന്ത്രിച്ചു."ശശിനാസ് "ശ

4

ഹൃദയനാഥ

17 August 2023
0
1
0

വിസ്മൃതിയിൽ ആണ്ടുപോയതാണിത്. പൂനിലാവിൽ മുഴുകിയ താജ് മഹാൽ പോലെ അതിപ്പോൾ തെളിഞ്ഞു വരികയാണ്. ആ പ്രണയകഥദുഃഖം നിറഞ്ഞതായിരിക്കാം, അല്ലെങ്കിൽ എന്തോ, അതിന്റെ സൂക്ഷ്മസ്ഥിതിയെപ്പറ്റി ഒന്നും ഞാൻ തിരക്കിയില്ല.മാതാ

5

മരുന്ന്

17 August 2023
0
1
0

മരുന്ന്അന്തിമേഘങ്ങൾ വൃക്ഷശിഖരങ്ങളെ ഇളം ചുവപ്പിൽ മുക്കിക്കൊണ്ടി രുന്നപ്പോൾ, അവൾ കിളിവാതിൽക്കൽ നിന്നു കണ്ണാടി നോക്കി ആ കുങ്കുമപ്പൊട്ടു ശരിപ്പെടുത്തുകയായിരുന്നു. ഉന്മാദിതങ്ങളായ കണ്ണുകൾ അവളെ നോക്കി മന്ദഹസ

6

പിശാച്

18 August 2023
0
1
0

അതോ? - വല്ലതിനേ കണ്ടിട്ടായിരിക്കും നായ്ക്കളിങ്ങനെ ഓളിയിടുന്നത്. മഷിപോലെ കറുത്തിരുണ്ട് ഈ അർദ്ധരാത്രിയിലും നായ്ക്കൾക്കു കാണാം. അതാണു മണം പിടിച്ച് ഇതെല്ലാം പരക്കം പാഞ്ഞ് ഓടിനടക്കുന്നത്. എന്ത് ? പിശാചെന്ന

7

വിശപ്പ്

18 August 2023
1
1
0

കനകപ്രഭയിൽ മുഴുകിയ സുന്ദരസ്വപ്നംപോലെ പ്രിൻസിപ്പലിന്റെ ഭാര്യ മട്ടുപ്പാവിൽ നിന്ന് ഇറുങ്ങിയ സിൽ ബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡീസിൽ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയിൽ ചുംബിപ്പിച്ച് മുഖം കൈകളി

8

നമ്മുടെ ഹൃദയങ്ങൾ

18 August 2023
0
0
0

തീവണ്ടിയുടെ ആ കമ്പാർട്ടുമെൻറിൽ എട്ടുപേരുണ്ടായിരുന്നു. വിവിധ മതസ്ഥരായ ഞങ്ങൾ അത്ഭുതകരമായ പ്രണയത്തെപ്പറ്റി ഓരോന്നെല്ലാം പറഞ്ഞു ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് രാജ്യ സഞ്ചാരിയായ ആ യുവാവ് ഈ കഥ പറഞ്ഞത്."വടക

---

ഒരു പുസ്തകം വായിക്കുക