shabd-logo

തങ്കം

17 August 2023

7 കണ്ടു 7
പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേൾക്കാൻ അപേക്ഷ.
കവികളെല്ലാം ചുറ്റും നിന്നു വെമ്പലോടെ വാക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങൾ വിശ്വസിച്ചുപോയിട്ടുണ്ടെങ്കിൽ അതൊരു വലിയ തെറ്റുതന്നെയാണ്. സൗന്ദര്യാരാധകന്മാരായ നമ്മുടെ കവികളാരും തന്നെ അവളെ കണ്ടുകാണുകയില്ല.

എന്റെ തങ്കത്തിന്റെ നിറം തനിക്കറുപ്പാണ്. വെള്ളത്തിൽ മുക്കിയെടുത്ത ഒരു തീക്കൊള്ളി, കറുപ്പല്ലാതുള്ള ഭാഗങ്ങളായിട്ടു കണ്ണിന്റെ വെള്ള മാത്രമേയുള്ളു. പല്ലും നഖങ്ങളും കൂടി കറുത്തതാണ്.

തങ്കം ചിരിക്കുമ്പോൾ അവളുടെ മുഖത്തിനുചുറ്റും ഒരു പ്രകാശം പരക്കും. പക്ഷേ, ആ പ്രകാശം അന്ധകാരത്തിന്റെ മൂടുപടമിട്ടതാണ്. കറുത്ത ചിമ്മിനിയിൽ നിന്നും പരക്കുന്ന വെളിച്ചത്തിന്റെ ഒരു കാളിമ

കൊഞ്ചിക്കുഴഞ്ഞ് എന്നും എന്നോടു പ്രേമസല്ലാപം ചെയ്യും....തങ്കത്തിന്റെ ആ ശബ്ദം. അതു വസന്താരാമത്തിൽ ഇരുന്നു പാടുന്ന കരിങ്കുയിലിന്റെ കുളിർത്ത നാദമല്ല. എന്റെ തങ്കത്തിന്റേതു വാസ്തവത്തിൽ കോകില നാദമേയല്ല. ഇരുളിന്റെ ഏകാന്തതയിൽ, നിലവറയ്ക്കുള്ളിൽ ഇരുന്നുകൊണ്ട് ഉണങ്ങിയ പരുപരുക്കൻ കുരുക്കളെ മുറുമുറുപ്പോടെ കടിച്ചുപൊട്ടിച്ചുകൊണ്ടിരിക്കുന്ന കറുത്ത പെരുച്ചാഴിയുടെ 'കറുമുറ' ശബ്ദത്തോട് ഏതാണ്ടൊരു സാമ്യമുണ്ട് എന്റെ തങ്കത്തിന്റെ ശബ്ദമാധുരിക്ക്!
തങ്കത്തിനു വയസ്സു പതിനെട്ടേ ആയിട്ടുള്ളു. അംഗങ്ങളെല്ലാം നിറഞ്ഞു വളർന്ന് യൗവനത്തിന്റെ തീക്ഷണതയിൽ അങ്ങനെ ജ്വലിക്കയാണ് എന്റെ തങ്കം.

തങ്കം എന്റെ പ്രാണനാഥയാണ്. വെറും പ്രാണനു മാത്രമല്ല, എന്റെ എല്ലാറ്റിനും ഇവൾ തന്നെയാണ് നാഥ പടർന്നുവളരുന്ന ആ ഏകമായ തേന്മാവാണു ഞാൻ.

പവിത്രമായ തങ്കത്തിന്റെ പ്രേമത്തിനു പാത്രമായ എന്നോട് അല്പ അസൂയയും അനല്പമായ ബഹുമാനവും നിങ്ങൾക്കുണ്ടെന് എനിക്കറിയാം.

സുമുഖനും മഹാത്യാഗിയുമായ ഒരു യുവവീരനാണു ഞാൻ എന്റെ ഒരൊറ്റ നോട്ടത്തിൽ ഏതു സൗന്ദര്യറാണിയും എനിക്കടി പണിയും. പ്രേമത്തിനുവേണ്ടി എന്റെ കാലിൽ വീണു കണ്ണീർ വാർക്കും. സായാഹ്നത്തിൽ തെരുവീഥികളിൽക്കൂടി ശാന്തഗംഭീരഭാവ ത്തോടെ ഞാൻ ഉലാത്തുന്ന ആ അസുലഭമുഹൂർത്തങ്ങൾ നോക്കി ഈ പട്ടണത്തിലെ കണ്മണികളായ പെണ്മണികളെല്ലാം എന്നെ ഒരൊറ നോക്കു കാണുന്നതിനുവേണ്ടി ആർത്തിയോടെ മണിമന്ദിരങ്ങളുടെ കിളിവാതിലുകളിൽക്കൂടി നോക്കി നോക്കി നില്ക്കാറുണ്ട്. സന്ദർഭങ്ങളിലെല്ലാം സർവസംഗപരിത്യാഗിയായ ഒരു യതിവര്യനെ പ്പോലെ കണ്ണു പകുതി അടച്ചു നീണ്ടുനിവർന്നു ഞാനങ്ങു നടന്നു. കളയും.... എന്നെല്ലാം അഭിമാനത്തോടെ നിങ്ങളോടു പറയാൻ എനിക്കു കലശലായ ആശയുണ്ട്. പക്ഷേ, എന്തു ചെയ്യാം. കളവു പറഞ്ഞു കൂടെന്നാണല്ലോ ദൈവനിയമം

സത്യം സത്യംപോലെ പറയുകയാണെങ്കിൽ എനിക്കു രണ്ടു കാലുമുണ്ട്. പക്ഷേ, ഒന്നിന് ഇത്ര നീളക്കൂടുതലാണ്. ഉണങ്ങിച്ചൊങ്ങിയ വേലിപ്പത്ത ലുപോലെയാണിതിന്റെ സ്ഥിതി. മുളവടിയുടെ സഹായത്തോടെ നിരത്തിൽക്കൂടി ആഞ്ഞു മുന്നോട്ടു നീങ്ങുന്ന ഞാൻ ഈ കാലു നിലത്തിട്ടിഴച്ചുകൊണ്ടാണു പോകുന്നത്. കയറിട്ടുവലിച്ചതുപോലുള്ള ഒരടയാളം പൊടിമണ്ണു നിറഞ്ഞ നിരത്തിൽ കണ്ടാൽ അതിന്റെ ഒരറ്റത്ത് എന്നെ കാണാം. ചാക്കിൽ പൊതിഞ്ഞു പുറത്തു തൂക്കിയിട്ടിരിക്കുന്ന ക്കപ്പാതിപോലെ ഒരു കൂനുമുണ്ടെനിക്ക്. എന്റെ ശിരോഭാഗ മാണെങ്കിൽ തനി മത്തങ്ങയാണ്. മോട്ടോർ ടയറിന്റെ തുണ്ടുപോലുള്ള രണ്ടു ചുണ്ടുമുണ്ടെനിക്ക്, അലങ്കാരമായിട്ട്, അതിന്റെ ഒരു കോണിൽ ഒരു ബീഡിത്തുണ്ട് എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കും.

രണ്ടു കണ്ണുള്ളതു രണ്ടും ഭിന്നാഭിപ്രായക്കാരാണ് ചുരുക്കത്തിൽ ഇവർ തമ്മിൽ അശേഷം മൈത്രിയില്ല. ഒരു കണ്ണിന്റെ ഉന്നം നേരേ കിഴക്കു കാണുന്ന കമ്പിക്കാലാണെങ്കിൽ മറേറ കണ്ണിന്റേത്, നാക്കും പുറത്തിട്ടു വാലും ചുരുട്ടി വടക്കുനിന്നു പാഞ്ഞുവരുന്ന തെണ്ടിപ്പട്ടിയായിരിക്കും.

തങ്കം ചിലപ്പോൾ പറയാറുണ്ട്, ഒരു കണ്ണുകൊണ്ടു തങ്കത്തെ നോക്കുമ്പോൾ മറ കണ്ണുകൊണ്ട് അടുക്കളയിൽ കടന്നു കലത്തിൽ തലയിടുന്ന കള്ളിപ്പൂച്ചയെ കാണാൻ പറ്റുമെന്ന്

എന്റെ ശബ്ദത്തിനാണെങ്കിൽ വലിയ ആക്ഷേപമുള്ളതായി

എനിക്കറിവില്ല. വഴിയിൽ വല്ല കഴുതയും കരഞ്ഞാൽ തങ്കം മൊല പൊക്കി

ഉൽക്കണ്ഠയോടെ വെളിയിലേക്കു നോക്കും. ഒരിക്കൽ ഞാൻ ചോദിച്ചു.

തങ്കം പറയുകയാണ്: 'നിങ്ങളാണെന്നു വിചാരിച്ചുപോയി!'

ശരി, ഇപ്പോൾ ആകെപ്പാടെയുള്ള എന്റെ ഒരു മായാത്ത ചിത്രം നിങ്ങളുടെ മനോദർപ്പണത്തിൽ പതിഞ്ഞിരിക്കണം. ഇനി വഴിയിൽ വെച്ചെങ്ങാനും എന്നെക്കണ്ടാൽ കണ്ട ഭാവം നടിക്കാതെ നിങ്ങൾ കടന്നു കളയുകയില്ലെന്നെനിക്കറിയാം. എനിക്കാണെങ്കിൽ വിശേഷവിധിയായി ജോലി ഒന്നുമില്ല. കുറേശ്ശെ യാചനയുണ്ട്. അത്രമാത്രം.

തങ്കത്തിന് അടുത്ത വീട്ടിലെ മുറ്റം തൂക്കായിരുന്നു ജോലി. ഒരു ദിവസം വെളുപ്പിന് എണീറ്റ് മുതലാളിയുടെ മകൻ തങ്കത്തെക്കണ്ടു പേടിച്ചു. അതു കാരണം ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇപ്പോൾ ഒരു വാഴത്തോട്ടം സൂക്ഷിപ്പാണു ജോലി. പശുക്കളും മറ്റും കടക്കാതെ നോക്കണം. ചിലപ്പോൾ തങ്കം ഇലയും വള്ളിയും കീറിക്കെട്ടി കടകളിൽ കൊണ്ടുപോകും....

തങ്കവും ഞാനും ആദ്യമായി കണ്ടുമുട്ടിയതു കുത്തിയൊലിക്കുന്ന മഴയുള്ള കർക്കടകമാസത്തിലെ കറുത്തവാവിൻറന്നു രാത്രിയാണ്....
എന്റെ പതിവനുസരിച്ച് അന്നും ഞാൻ ജോലിക്കു പോയി. കിട്ടിയ ഒന്നുരണ്ടു ചെമ്പുതുട്ടുകൾ തുണിത്തുമ്പിൽ കെട്ടി. നേരം ഇരുട്ടിയിരുന്നു. ഒരു ഹോട്ടലിൽ നിന്നും കിട്ടിയ കുറേ ചോറും ഉണ്ട് ഒരു വലിയ വീഴ മത്ത് ഒരു കോണിൽ ചുരുണ്ടു കൂടി. നല്ല മഴ. കുറേശ്ശേ കാവടിയും ഇടയ്ക്കിടെ ആ മാളികയിൽനിന്നും സംഗീതം കേൾക്കുന്നുണ്ടായിരുന്നു. ഇടകലർന്നു പൊട്ടിച്ചിരിയും. ജീവിതത്തിന്റെ ആനന്ദകരമായ ഈ വശങ്ങൾ എന്നിൽ ചിന്ത ഉളവാക്കി. ലോകത്തിന്റെ അരിക എന്നെപ്പോലെ ദുരിതത്തിൽ കഴിയുമ്പോൾ തുച്ഛം പേര് മാത്രം ആനന്ദത്തിൽ മുഴുകുന്നു. ഈ അന്തരത്തിന് എന്താണു. കാരണം ആരാണതിനുത്തരവാദി? ഞാൻ ചിന്തയിൽ മുഴുകി. അങ്ങനെ ഞാനൊന്നു മയങ്ങി. പെട്ടെന്നൊരിരമ്പലും കുന്തം പോലെ കണ്ണിൽ തുളച്ചുകയറുന്ന രണ്ടു വെളിച്ചവും. ഞാൻ അമ്പരന്നു പകച്ചൊന്നു നോക്കി. ഒരു മോട്ടോർ കാരി

കാറിൽ നിന്നും രണ്ടുപേർ ഇറങ്ങി. വലിയ യജമാനനും മകൻ കൊച്ചജമാനനും. വലിയ പണക്കാർ. ആ വീട് അവരുടെ ബംഗ്ലാവായിരുന്നു.

'ആരെടാ അവിടെ?' കൊച്ചെജമാനൻ എന്നെ നോക്കി ഗർജിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.

“കിടന്നോട്ടെ മകനേ, വല്ല പാവങ്ങളുമായിരിക്കും.' വലിയ

യജമാനൻ കനിവോടെ പറഞ്ഞു.

"പാവങ്ങൾ. അച്ഛനെല്ലാരും പാവങ്ങളാണ്. ഇവൻ വല്ല പെരുങ്കള്ളനുമായിരിക്കും' എന്നു പറഞ്ഞുകൊണ്ട് കൊച്ചുമാനൻ കൈയിലിരുന്ന വിളക്ക് എന്റെ മുഖത്തേക്കു കുന്തം പോലെ തെളിച്ചു. എന്നെ ആപാദമസ്തകം ഒന്നു നോക്കിയിട്ട് അലറി

“ഇറങ്ങടാ വെളിക്ക്. ഉം, ഇറങ്ങിപ്പോ.

'അയ്യോ! പൊന്നാടേ ഞാൻ വളരെ താഴ്ചയോടെ പറഞ്ഞു. 'അടിയൻ പിച്ചക്കാരനാണേ കിനും മറ്റുമല്ല. ഈ മഴയത്ത് അടിയൻ എവിടെപ്പോകും? നടക്കാനും മേല

കൊച്ചെജമാനൻ ശ്രീ കഴുതേ, ഇറങ്ങ് വെളിക്ക്, പിച്ചക്കാരൻ വല്ല ജോലിയും ചെയ്തു മാനമായി ജീവിക്കാൻ കൂട്ടാക്കാത്ത തെണ്ടി പ്പെറുക്കികൾ: ഉം, ഇറങ്ങിപ്പോ...'
ഞാൻ നിരങ്ങി അല്പം മാറി ഇരുന്നു. പേമാരി ചൊരിഞ്ഞു കൊണ്ടിരുന്ന ഭയങ്കരമായ കൂരിരുട്ടിലേക്കു നോക്കി ഭയന്നിരുന്നുപോയി. കൊച്ചജമാനൻ മുന്നോട്ടു വന്നു കൈയിലിരുന്ന പൊന്നുകെട്ടിയ വടികൊണ്ട് ആഞ്ഞു മൂന്നടിച്ചു. ഞാൻ വാവിട്ടു നിലവിളിച്ചു.

'ശ്ശ്, വേണ്ട മകനേ! അവനെ അടിക്കണ്ട.' വലിയ യജമാനൻ

ഇടയ്ക്കുകയറി തടുത്തു. "അച്ഛനെന്തറിയാം' എന്നു പറഞ്ഞുകൊണ്ട് എന്നെ ബൂട്സ് ഇട്ട കാലുകൊണ്ടു ചവുട്ടി വെളിയിലേക്കു തള്ളി.

ഞാൻ നനഞ്ഞ് ഈ കാലും വലിച്ച് അങ്ങനെ നടന്നു. സമയം വളരെ കഴിഞ്ഞു. മഴ അതിശക്തിയായി പെയ്തുകൊണ്ടുതന്നെയിരുന്നു. പല സ്ഥലത്തും ഞാൻ കയറി നോക്കി. പേപ്പട്ടിയെപ്പോലെ എല്ലാവരും എന്നെ ആട്ടിയോടിച്ചു.

അവസാനം പട്ടണത്തിനു വെളിയിലെത്തി. ഒരിടവഴിയിൽക്കൂടി തപ്പിത്തടഞ്ഞ് അങ്ങനെ നീങ്ങുമ്പോൾ ഒരു വെളിച്ചം കണ്ടു. മെടലയുടെ വിടവിൽക്കൂടെ ഞാൻ നന്നായി കണ്ടു. രണ്ടും കല്പിച്ചു ഞാൻ മൊലയ്ക്ക് തട്ടി വിളിച്ചു.

“ആരാത്?.... ഒരു ശബ്ദം മുഴങ്ങി.

“ഞാനാണ്. താഴ്മയോടെ ഞാൻ പറഞ്ഞു: “ഒരു പാവം. മഴ ഓലകൊണ്ടുള്ള വാതിൽ ആരോ തുറന്നു. ഞാൻ മുന്നോട്ടു

നനഞ്ഞു....

നീങ്ങി. ഒരു കുടത്തിൽ തട്ടി മറിഞ്ഞുവീണു. ഞാൻ കണ്ണു തുറന്നു. ഒരു കെട്ടു ചകിരിയുടെ സമീപം ഒരു കീറപ്പായിൽ ഞാൻ കിടക്കുകയാണ്. അടുത്തു മെടലയും ചാരി ഒരു യുവതി. മുഖത്തേക്കു ഞാൻ നോക്കിയപ്പോൾ കണ്ടതു ജലാർദ്രങ്ങളായ നയനങ്ങൾ തിരിച്ച് ആകാംക്ഷയോടെ എന്നെ നോക്കുന്ന തങ്കത്തെയാണ്.

ഞാൻ മെല്ലെ എണീറ്റിരുന്നു. തങ്കത്തോടു കഥകൾ എല്ലാം പറഞ്ഞു. തങ്കം കരഞ്ഞു, ഞാനും കരഞ്ഞു. ഞാനും തങ്കവും കൂടി ഒരുമിച്ചു കുറെനേരം കരഞ്ഞു.

"കരേണ്ട,' ഒരു ദീർഘനിശ്വാസത്തോടെ തങ്കം പറഞ്ഞു: “ഞാൻ തനിച്ചാണ്. കഴിഞ്ഞ മാസത്തിൽ അമ്മ മരിച്ചു. നിങ്ങൾക്കു വേണമെങ്കിൽ ഇവിടെ താമസിക്കാം.'
തങ്കവും ഞാനും അങ്ങനെ ഒരുമിച്ചു താമസം തുടങ്ങി, മാസം ഒന്നു കഴിഞ്ഞപ്പോൾ എന്നിൽ അനുരക്തയായിത്തീർന്ന തങ്കം എന്റെ പ്രാണനാഥയാകാമെന്നു സദയം സമ്മതിച്ചു.

ഞങ്ങൾ അങ്ങനെ കഴിയുകയാണ്....ആനന്ദത്തിന്റെ ആരാ ത്തിൽ തങ്കരശ്മികൾ ചിതറുന്ന പൊൻപുലരിയിൽ സ്നേഹത്തിന്റെ പൂഞ്ചിറകുകൾ വിരുത്തി പാടിപ്പറക്കുന്ന രണ്ടു പൈങ്കിളികളാണു ഞങ്ങൾ. തങ്കം! അതേ, എന്റെ തങ്കം, തനിത്തങ്കംതന്നെയാണ്. മഴവില്ലൊ ളിയാൽ പൊന്നുടുപ്പിട്ട വസന്ത പ്രഭാതമാണവൾ!
8
ലേഖനങ്ങൾ
വിശപ്പ്
0.0
ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങൾ അദ്ദേഹത്തോട് ലൗകികജീവിതത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്.പക്ഷെ ,കഥയിൽ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.
1

തങ്കം

17 August 2023
2
0
0

പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേൾക്കാൻ അപേക്ഷ.കവികളെല്ലാം ചുറ്റും നിന്നു വെമ്പലോടെ വാക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങൾ

2

ശശിനാസ്(ഭാഗം ഒന്ന്)

17 August 2023
1
1
0

കുബേരപുത്രനായി വളർന്നു. ദരിദ്രനായ ഒരു യുവാവായി ജീവിതം യോധനത്തിനു ഞാൻ ഇറങ്ങി. അതികഠിനമായ ഏകാന്തതയിൽ, മനസ്സ് ഖേദത്താൽ വിങ്ങിനീറിക്കൊണ്ടിരുന്ന എന്റെ ഇരുപത്തിരണ്ടാമത്തെ സ്കൂൾ ഫൈനൽ പാസ്സായ സർട്ടിഫിക്

3

ശശിനാസ് (ഭാഗം 2( അവസാനഭാഗം))

17 August 2023
0
1
0

തേനൂറും വാണികളിൽ അവൾ പതുക്കെ ചോദിച്ചു:"എന്താ, എന്റെ പേരോ?''അതെ.......'“എന്തിനാ?'"വെറുതെ..അവളൊന്നു നിശ്വസിച്ചു. ആ മാറിടം ഉയർന്ന് ഒന്നുലഞ്ഞു. അങ്ങു വളരെ അഗാധതയിൽ നിന്നെന്നോണം അവൾ മന്ത്രിച്ചു."ശശിനാസ് "ശ

4

ഹൃദയനാഥ

17 August 2023
0
1
0

വിസ്മൃതിയിൽ ആണ്ടുപോയതാണിത്. പൂനിലാവിൽ മുഴുകിയ താജ് മഹാൽ പോലെ അതിപ്പോൾ തെളിഞ്ഞു വരികയാണ്. ആ പ്രണയകഥദുഃഖം നിറഞ്ഞതായിരിക്കാം, അല്ലെങ്കിൽ എന്തോ, അതിന്റെ സൂക്ഷ്മസ്ഥിതിയെപ്പറ്റി ഒന്നും ഞാൻ തിരക്കിയില്ല.മാതാ

5

മരുന്ന്

17 August 2023
0
1
0

മരുന്ന്അന്തിമേഘങ്ങൾ വൃക്ഷശിഖരങ്ങളെ ഇളം ചുവപ്പിൽ മുക്കിക്കൊണ്ടി രുന്നപ്പോൾ, അവൾ കിളിവാതിൽക്കൽ നിന്നു കണ്ണാടി നോക്കി ആ കുങ്കുമപ്പൊട്ടു ശരിപ്പെടുത്തുകയായിരുന്നു. ഉന്മാദിതങ്ങളായ കണ്ണുകൾ അവളെ നോക്കി മന്ദഹസ

6

പിശാച്

18 August 2023
0
1
0

അതോ? - വല്ലതിനേ കണ്ടിട്ടായിരിക്കും നായ്ക്കളിങ്ങനെ ഓളിയിടുന്നത്. മഷിപോലെ കറുത്തിരുണ്ട് ഈ അർദ്ധരാത്രിയിലും നായ്ക്കൾക്കു കാണാം. അതാണു മണം പിടിച്ച് ഇതെല്ലാം പരക്കം പാഞ്ഞ് ഓടിനടക്കുന്നത്. എന്ത് ? പിശാചെന്ന

7

വിശപ്പ്

18 August 2023
1
1
0

കനകപ്രഭയിൽ മുഴുകിയ സുന്ദരസ്വപ്നംപോലെ പ്രിൻസിപ്പലിന്റെ ഭാര്യ മട്ടുപ്പാവിൽ നിന്ന് ഇറുങ്ങിയ സിൽ ബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡീസിൽ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയിൽ ചുംബിപ്പിച്ച് മുഖം കൈകളി

8

നമ്മുടെ ഹൃദയങ്ങൾ

18 August 2023
0
0
0

തീവണ്ടിയുടെ ആ കമ്പാർട്ടുമെൻറിൽ എട്ടുപേരുണ്ടായിരുന്നു. വിവിധ മതസ്ഥരായ ഞങ്ങൾ അത്ഭുതകരമായ പ്രണയത്തെപ്പറ്റി ഓരോന്നെല്ലാം പറഞ്ഞു ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് രാജ്യ സഞ്ചാരിയായ ആ യുവാവ് ഈ കഥ പറഞ്ഞത്."വടക

---

ഒരു പുസ്തകം വായിക്കുക