shabd-logo

മരുന്ന്

17 August 2023

0 കണ്ടു 0

അന്തിമേഘങ്ങൾ വൃക്ഷശിഖരങ്ങളെ ഇളം ചുവപ്പിൽ മുക്കിക്കൊണ്ടി രുന്നപ്പോൾ, അവൾ കിളിവാതിൽക്കൽ നിന്നു കണ്ണാടി നോക്കി ആ കുങ്കുമപ്പൊട്ടു ശരിപ്പെടുത്തുകയായിരുന്നു. ഉന്മാദിതങ്ങളായ കണ്ണുകൾ അവളെ നോക്കി മന്ദഹസിച്ചു. വെയിൽ ഉയർന്ന മാർവിടം കണ്ണാടിയിൽ അങ്ങനെ തിങ്ങിനിറഞ്ഞു നിന്നു. ഇടതുകൈകൊണ്ട് അരുമയോടെ അവൾ തടവി. അപ്പോൾ ഒരു കുളൂർ ഞരമ്പുകളിലൂടെ പായുന്നതായി അവൾക്കു തോന്നി, ചുരുണ്ടിരുണ്ട് വാർകൂന്തൽ മാറിടത്തിൽ വിതറി ഇട്ടുകൊണ്ട് അവൾ നിന്നു. ആ പ്രതിരൂപവും ചേതോഹരമായിരിക്കുന്നു. കണ്ണുകൾ, നെൽപ്പാടം ചെന്നവസാനിക്കുന്ന കുന്നിൻ ചെരുവിലെത്തി. വെള്ളവസ്ത്രം ധരിച്ച ദീർഘമായൻ ഒന്നു തിരിഞ്ഞുനോക്കി. അടുത്ത നിമിഷത്തിൽ വൃക്ഷങ്ങൾ ഇടതൂർന്നു വളരുന്ന ഒറ്റയടിപ്പാതയിൽ അയാൾ മറഞ്ഞു. അതോടെ അവളുടെ ഹൃദയത്തിൽ നിന്ന് ഒരു നെടുവീർപ്പു പൊന്തി, അർദ്ധനിമീലിതങ്ങളായ നേത്രങ്ങളാൽ അവൾ അങ്ങനെ നോക്കിക്കൊണ്ടു നിന്നു. അപ്പോൾ അസുഖകരമായ ഒരു ഞരക്കം വിറങ്ങലിച്ച് കാറ്റുപോലെ പാഞ്ഞുവന്നു. തുടരെത്തുടരെ അതവളെ ശല്യപ്പെടുത്തി.

'നാശം!' അവൾ തിരിഞ്ഞ് അടുക്കളയിലേക്കു ചെന്നു. വിറകുകൊള്ളികൾ അടുപ്പിനു വെളിയിൽക്കിടന്നു കത്തിക്കൊണ്ടിരുന്നു. ആലസ്യത്തോടെ അവൾ വിളിച്ചു
'എടീ .....മാധവീ!'.
'എന്തോ!'

ഇങ്ങനെ വെളിയിലെങ്ങോനിന്ന് ഉത്തരമുണ്ടായി.അവൾ ദേഷ്യത്തോടെ വിളിച്ചുചോദിച്ചു.

"മരുന്നു കൊടുത്തില്ലേടീ?'
'ഇല്ല!'
'ശവം'!
അവൾ കാലുകൊണ്ടു വിറകുകൊള്ളി അടുപ്പിലേക്കു തള്ളിവെച്ചു. എന്നിട്ടു കഷായക്കലത്തിന്റെ ചട്ടി പൊന്തിച്ചപ്പോൾ കുമിച്ചുപൊന്തിയ ആവി തലച്ചോറിനെക്കൂടി കൈപ്പിച്ചു എന്നവൾക്കു തോന്നി. വെള്ളക്കോപ്പയിൽ പകർന്നുവെച്ച കറുത്ത ദ്രാവകത്തിൽ മാർവിടം പ്രതിബിംബിച്ചു കണ്ടു. അവളിൽ നിന്ന് ഉദ്യമിച്ചിരുന്ന അവ്യക്തമായ സുഗന്ധത്തിനു വീണ്ടും അവിടെ ആധിപത്യം ലഭിച്ചു.

അരയന്നപ്പിട പോലെ ആ മുറിയിലേക്ക് അവൾ ചെന്നു. ഭിത്തിയോടു ചേർന്ന കട്ടിലിൽ ചുവന്ന പുതപ്പിനടിയിൽക്കിടന്ന മനുഷ്യൻ തല മെല്ലെ തിരിച്ചു. മക്കൾ വളർന്നുനിന്ന് ഉണങ്ങി നീണ്ട് മുഖം, പുതപ്പു മാറാതെ ഞരങ്ങിക്കൊണ്ട് അയാൾ എണീ റിരുന്നു. അസ്വാസ്ഥ്യത്തോടെ ചുമച്ചുതുപ്പിയ കഫം മഞ്ഞളി പോലെ ഭിത്തിയിൽ പതിഞ്ഞുനിന്നു. അതിൽ ചോരമയമുണ്ടായിരുന്നു. പശിമയില്ലാത്ത മുടി പിറകോട്ടു തടവി വെച്ചിട്ട് നീട്ടിയ കൈ വിറയ്ക്കുന്നു ണ്ടായിരുന്നു. പാത്രത്തിന്റെ വക്കിനു മുകളിലൂടെ നോക്കുന്ന കണ്ണുകൾ അവളെത്തന്നെ ആർത്തിയോടെ വലിച്ചു കുടിക്കുകയാണോ? അതുകളെ യജമാനസ്നേഹമുള്ള നായുടെ കണ്ണുകളോട് ഉപമിക്കാൻ അവൾക്കു തോന്നി. ഒരു കൊല്ലത്തിനു മുമ്പുള്ള അയാളുടെ രൂപം ഓർമിക്കുവാൻ അവൾ പണിപ്പെട്ടു. പാത്രം വാങ്ങി താഴെ വച്ചിട്ട് അവൾ ജനലിൻറ യടുത്തു പോയി നിന്നു.

അയാൾ ഞരങ്ങി:
'എൻറ്റെ ജാനൂ!'

'എന്നതാണ്?'

അവൾ തിരിഞ്ഞുനിന്നു. അയാൾ ഒന്നും മിണ്ടിയില്ല. ആ സ്വരത്തിലെ അലിവില്ലായ്മ കരളിനെ പൊള്ളിച്ചു. 'ഹെന്റമ്മേ!' നിസ്സഹായതയോടെ അയാൾ കട്ടിലിലേക്കുതന്നെ ചാഞ്ഞു. വെളിയിൽ കിടന്ന പാദങ്ങളെ അവൾ പുതപ്പു വലിച്ചു മൂടി. കുണുങ്ങിക്കുണുങ്ങി അവൾ നടന്നു. നീങ്ങിപ്പോകുന്ന ഘനമാർന്ന ആ ജഘനത്തെ നോക്കി അയാൾ നെടുവീർപ്പിട്ടു.

“ജാനു...' അയാൾ മന്ത്രിച്ചു. വാതിൽപ്പടിയിൽ നിന്നുകൊണ്ട് അവൾ മുഖം അല്പം തിരിച്ചു. ആ നോട്ടം ഹൃദ്യമായിരിക്കുന്നു.
ഉത്കണ്ഠയോടെ അയാൾ ചോദിച്ചു:
'വൈദ്യൻ പോയോ?'
'പോയി'
'മരുന്ന്?'

' ഓ കൊണ്ടുവരും!'

അവൾ പുഞ്ചിരി തൂകി. മനംമയക്കുന്ന കുളിർ നിലാവൊളി അതിന്റെ ശീതള കിരണങ്ങൾ കരളിനെ തഴുകുന്നതായി അയാൾക്കു തോന്നി. പ്രേമാധിക്യത്താൽ, പണിപ്പെട്ട അയാളും ഒന്നു മന്ദഹസിച്ചു. വാതായനത്തിലൂടെ അയാൾ വെളിയിലേക്കു നോക്കിക്കൊണ്ടു

കിടന്നു. തെങ്ങുകൾ നിറഞ്ഞ പറമ്പും, താഴെ വിളഞ്ഞുകിടക്കുന്ന നെല്പാടവും, അതു ചെന്നവസാനിക്കുന്ന കുന്നിൻ ചെരിവും, കാല വളരെ കഴിഞ്ഞു, അവിടെയൊക്കെ ഒന്നിറങ്ങി നടന്നിട്ട്. വൈദ്യൻ വാക്കുകൾ ആശ്വാസകരങ്ങളാണ്. ഒരു കൊല്ലമായി അയാൾ മുടങ്ങാതെ ചികിത്സിക്കുന്നു. ചെറിയ ഒരു ചാറ്റമഴ നനഞ്ഞാൽ ക്ഷയമായി തീരുമോ? ക്ഷയമാണെന്ന് പക്ഷേ, അയാൾ പറഞ്ഞിട്ടില്ല. വൈദ്യൻ ജനസമ്മതനാണ്. അയാളുടെ മരുന്നിനു നല്ല ഫലമുണ്ടാവണം. പലരിൽ നിന്നുമുള്ള സർട്ടിഫിക്കറുകൾ ഫ്രെയിമിട്ടു വൈദ്യശാലയിൽ തൂക്കിട്ടുണ്ട്. ആ ഒറ്റയടിപ്പാത മാഞ്ഞുപോയി. കുന്ന്, കരിമ്പടം പുതച്ചതുപോലെ ഊർന്നുനിൽക്കയാണ്. ഗംഭീരമായ ഒരു മൗനം അതിനെ വലയം ചെയ്തു കഴിഞ്ഞു. നീലാകാശത്തോട് പറ്റിച്ചേർന്ന്, കറുത്ത കാടുകൾ നീങ്ങുന്നുണ്ട്. തെങ്ങുകളിൽ ഒരു മൂടൽ പൊതിഞ്ഞു കൂടുന്നു. പറമ്പിൽ നിന്നൊക്കെ ഇരുണ്ട് ആവി പൊങ്ങുകയാണോ? അതൊക്കെ ആകാശത്തോളം വ്യാപിച്ചുകഴിഞ്ഞു. ഭൂഗോളത്തിൻറ വിളക്ക് അണഞ്ഞുപോയി... നിശ്ശബ്ദമായ അന്ധകാരം നിർവ്യതി ജനകമാണ്... അയാൾ മിഴിച്ചുനോക്കി.

പെട്ടെന്ന് തെളിഞ്ഞു റാന്തലുമായി വേലക്കാരി മുറിയിൽ വന്നു. സ്വർണം ഉരുകിയതുപോലിരിക്കുന്നു ദീപനാളം. കൃശമായ അവളുടെ ഉദരം മഞ്ഞവെളിച്ചത്തിൽ തെളിഞ്ഞു. അററം വളഞ്ഞ കമ്പിയിൽ കൊളുത്താൻ വിളക്കുയർത്തിയപ്പോൾ ഭിത്തിയിൽ അവളുടെ നിഴൽ വീണു. അത്, മുഴച്ചുന്തിയ ഒരു കരിമ്പാറ ഗോളം പള്ളയ്ക്കു വഹിച്ചുകൊണ്ടു നിൽക്കുന്ന കീഴ്ക്കാംതൂക്കായ കുന്നിന്റെ ചായയാണ്. വിളക്കിന്റെ ആട്ടം നിന്നു. നിശ്ചലമായി ജ്വലിക്കുന്ന ദീപനാളത്തിലെത്തുവാൻ ചെറിയ ഈച്ചകൾ ചിമ്മിനിക്കു ചുററും പറന്നു നടക്കുന്നു. ഗിൽട്ട് ഫ്രെയിമിൽ തൂങ്ങുന്ന ചിത്രത്തിൽ നിന്നു രണ്ടു കണ്ണുകൾ മാത്രമേ തെളിഞ്ഞുകാണുന്നുള്ളൂ... എത്ര കരുണാമയങ്ങളാ യിരിക്കുന്നു ആ മാതൃ നയനങ്ങൾ അമ്മയും കുടുംബവും നഷ്ടപ്പെട്ടെങ്കിലും ജാനുവിനെ ലഭിച്ചു. എങ്കിലും അമ്മയുടെ സ്നേഹം

അയാളുടെ കണ്ണുകൾ നിറഞ്ഞു. തൊണ്ടയിൽ എന്തോ വന്നു തങ്ങിനിന്നു. കുത്തിക്കുത്തി അയാൾ ചുമച്ചു. അതു ചെമ്പുകലത്തിന്റെ പുറത്ത് ഇടിച്ചാലെന്നപോലുള്ള ശബ്ദമുണ്ടാക്കി. അയാളുടെ നെറ്റി വിയർത്തു. പനിയുണ്ടെന്ന് അയാൾ സംശയിച്ചു. മൂക്കിൽ നിന്നു വരുന്ന ശ്വാസം ചൂടായിരിക്കുന്നു. നെഞ്ചിൽ വലിയ ഭാരം തോന്നുന്നുണ്ട്. അടിയിലേക്കു താണുപോകയാണോ എന്ന് അയാൾ ഭയപ്പെട്ടു.

വേലക്കാരി, ഒരു ഗ്ലാസ് പാലും ഉണങ്ങിയ ഒരു റൊട്ടിയുമായി വന്നു. പാൽ പകുതി കുടിച്ചപ്പോൾ അയാൾക്ക് തെല്ല് ആശ്വാസമായി. അവൾ റൊട്ടി കീറി പാലിൽ മുക്കി കൊടുത്തു. അയാൾ അതു ചവച്ചുതിന്നുകൊണ്ടിരുന്നു. അവൾ കൂടെക്കൂടെ അയാളുടെ മുഖത്തേക്കു നോക്കുന്നുണ്ട്. അവളുടെ വിഷാദഭാവം എന്തിന്? എന്തിനവളുടെ നയനങ്ങൾ ആർദ്രത കൈക്കൊള്ളുന്നു? അയാൾ കിടന്നു. പുതപ്പു കുടഞ്ഞ് അവൾ ശരിക്കു പുതപ്പിച്ചു.

അയാൾ പറഞ്ഞു. “പനി ഉണ്ടോന്നു നോക്ക്.

അവൾ തുണിത്തുമ്പിൽ തുടച്ചിട്ടു തണുത്ത കൈപ്പടം അയാളുടെ നെറ്റിയിൽ വെച്ചു. പാത്രങ്ങളുടെ ക്ലാവും പുകയും വിയർപ്പും ചാരവും കൂടിക്കലർന്ന ഒരു ഗന്ധം അയാളെ തഴുകി. അയാളുടെ നെഞ്ചിൽ അവ ളുടെ കൈ എത്തി. ഹൃദയം അവളുടെ ഉള്ളംകൈയിൽ തട്ടുന്നുണ്ടെന്ന് അയാൾക്കു തോന്നി. അവളുടെ സ്പർശനം ശീതളശീകരമായിരിക്കുന്നു.

അയാൾ വീണ്ടും ചോദിച്ചു:

“പനിയുണ്ടോ?' "കൊറേച്ച് ചൂടൊണ്ട്.

ആ ഉച്ഛ്വസിതവായു അയാളുടെ മുഖത്തടിച്ചു. അതു പരിമളം നിറഞ്ഞതാണെന്ന് അയാൾക്കു തോന്നി. അവളുടെ ഹൃദയത്ത സ്പർശിച്ചുവന്നതാണോ? അയാൾ മന്ത്രിച്ചു:
'മാധവീ.....'

'എന്തോ'.

'കൊച്ചമ്മ എവിടെ?'

"പൊസ്തകം വായിച്ചോണ്ടു കെടക്ക്. നിശ്ശബ്ദമായി നിമിഷങ്ങൾ നീങ്ങിപ്പോയി. സുഖകരമായ ഒരു

ആലസ്യം അയാളെ ബാധിച്ചു. അവൾ ചോദിച്ചു:

'മരുന്നു കൊണ്ടുവരട്ടെ?'

'വേണ്ട, ഉറക്കം വരുന്നു. അവൾ വിളക്കിൻ തിരി താഴ്ത്തി... ഇരുൾപ്പരപ്പിൽ പൊങ്ങിയ

കൊച്ചു പച്ചമൊട്ടുപോലെ ദീപനാളം നിന്നു. അയാളുടെ കൺ പോളകൾക്കു ഘനം കൂടിക്കൂടി വരികയാണ്... അകന്നകന്നു ദൂരദൂരം ആ പച്ചമൊട്ട് അകന്നുപോയി. അങ്ങനെ, അങ്ങനെ അയാൾ നിദ്രാധീനനായി.

പ്രജ്ഞ വന്നപ്പോൾ അയാൾ വിയർപ്പിൽ മുങ്ങിക്കിടക്കയാണ്. തൊണ്ട വരണ്ടിരിക്കുന്നു. ഹൃദയം, തീ പിടിച്ച് പഞ്ഞിക്കെട്ടാണെന്ന് അയാൾക്കു തോന്നി. ദാഹം, അതികലശലായ ദാഹം! അയാൾ കണ്ണു തുറന്നു. നിറഞ്ഞ കൂരിരുൾ. അയാൾ മരുന്നിനു വിളിക്കാൻ ഭാവിച്ചപ്പോൾ... അടുത്തെങ്ങോ ഒരു പതിഞ്ഞ ചിരി. തുടർന്ന്, "ഓ, എന്നൊരു ചിണുങ്ങൽ ലഘുചിത്തയായ സ്ത്രീയിൽ നിന്നു പുറപ്പെട്ട ശൃംഗാരസാന്ദ്രമായ മധുരശബ്ദം... അയാളുടെ ഓരോ തുള്ളി രക്തവും, ഓരോ രോമകൂപങ്ങളും ജാഗ്രതയോടെ പ്രകമ്പിതമായി. ശ്വാസമടക്കി, അയാൾ ശ്രദ്ധിച്ചു. ഇരുളിൽനിന്നു പതിഞ്ഞ ശബ്ദം ഇങ്ങനെ വന്നലച്ചു.

“എന്റെ കള്ളീ.

“ങ്ഹും! വീടുതോറും കയറി ഇറങ്ങുന്ന

"എന്റെ തേൻകുഴമ്പല്ലേ!' “പിന്നെ...ഇങ്ങനെ..എത്ര നാൾ...കഴിക്കാനാ?'

“എല്ലാം ശരിയാവും. കുറച്ചുകൂടി ക്ഷമിക്കൂ.

'എന്റെ...കരൾ നീറുന്നു. “അതിനല്ലേ മരുന്ന്.

(അല്പനേരത്തേക്കു നിശ്ശബ്ദത.

“ഓ...എന്നെ ഉമ്മവെച്ചുവെച്ചു ഞെരിച്ചുകൊല്ലൂ! '

“എന്താ മരുന്നു വേണ്ടേ?'  
'പിന്നെ .....വേ....ണ്ടേ!'

ശേഷം അയാൾ ഒന്നും കേട്ടില്ല. സിരകളിൽ ഒരു വേവൂ
പായുകയാണോ?... പണ്ടെങ്ങോ സംഭവിച്ച ഒരു രംഗം! സംഭ്രമത്തോടെ അയാൾ എണീറ്റു. തപ്പിത്തടഞ്ഞ്, വേച്ചുവേച്ചു ജനൽ സാവധാനം തുറന്നു... കണ്ണു കാണുന്നില്ല. ലോകമെല്ലാം കറങ്ങുകയാണ്... എത്ര സമയം അങ്ങനെ നിന്നു എന്നു രൂപമില്ല. കാഴ്ച സ്പഷ്ടമായപ്പോൾ, ഉറങ്ങുന്ന നിലാവെളിച്ചത്തിൽ കെട്ടിപ്പിണഞ്ഞ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. അയാളുടെ ഹൃദയം പൊട്ടിപ്പോകുമെന്നു തോന്നി. വായിൽ വെള്ളമില്ല. ശബ്ദം പൊന്തുന്നില്ല. ശ്വാസമില്ലാതെ കൈകാലുകൾ കുഴഞ്ഞ് അയാൾ വീണു.

ബോധം വന്നപ്പോൾ അയാൾ കട്ടിലിൽ നീണ്ടുനിവർന്നു കിടക്ക ഈ യാണ്. നല്ല ശുദ്ധമായ പകൽ. ഒരു പുതിയ ഉന്മേഷം അയാളിൽ വന്നിട്ടുണ്ട്. അയാൾ കട്ടിലിൽ എണീറ്റിരുന്നു. ജാനകിയും അവളുടെ അമ്മയും സഹോദരനും, അയൽപക്കങ്ങളിലെ സ്ത്രീജനങ്ങളും മുറിയിൽ . അങ്ങിങ്ങായി നില്പുണ്ട്. കരയുന്ന മുഖത്തോടെ വേലക്കാരി വാതിൽ ക്കൽ നിന്നിരുന്നു. ഓരോ മുഖങ്ങളിലും അയാളുടെ ദൃഷ്ടി പതിഞ്ഞു. . അവസാനം അതു ഭാര്യയുടെ മ്ലാനമുഖത്തിൽ ഉറച്ചു. വിരാമമില്ലാതെ . അവളുടെ ഹൃദയത്തെ എരിക്കുന്ന രണ്ടു തീക്കട്ടകളാണോ?


അയാൾ മെല്ലെ ചോദിച്ചു: "ജാനു...ആരാത്?'

'ഏത്?'

അവൾ ചുറ്റിനും നോക്കി. അയാൾ പൊട്ടിച്ചിരിച്ചു; ഉണങ്ങിയ ഒരു പൊള്ളച്ചിരി! അപ്പോൾ വൈദ്യൻ പടികടന്നു വരുന്നുണ്ടായിരുന്നു. കരയുന്ന ചെരിപ്പിന്റെ ശബ്ദം കേട്ട് ജാനകി പറഞ്ഞു:

"വൈദ്യൻ.

തീക്കട്ടകൾ പോലെ അയാളുടെ കണ്ണുകൾ ജ്വലിച്ചു. പാണ്ടിത്തുട്ടാവു പുതച്ച്, ഡബിൾ വേഷ്ടിയുടുത്ത് സുഭഗനായ വൈദ്യൻ പതിവുള്ള മന്ദഹാസത്തോടെ മുറിക്കുള്ളിലേക്കു കയറി. രോഗി വികാരോദ്വേഗത്തോടെ ചോദിച്ചു.

"വൈദ്യൻ അതു കൊണ്ടുവന്നോ?'

"ഏത്?

'ആ മരുന്നേ... ജാനുവിന്റെ കരൾ നീറ്റലിനുള്ള മരുന്ന്!'
8
ലേഖനങ്ങൾ
വിശപ്പ്
0.0
ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങൾ അദ്ദേഹത്തോട് ലൗകികജീവിതത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്.പക്ഷെ ,കഥയിൽ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.
1

തങ്കം

17 August 2023
2
0
0

പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേൾക്കാൻ അപേക്ഷ.കവികളെല്ലാം ചുറ്റും നിന്നു വെമ്പലോടെ വാക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങൾ

2

ശശിനാസ്(ഭാഗം ഒന്ന്)

17 August 2023
1
1
0

കുബേരപുത്രനായി വളർന്നു. ദരിദ്രനായ ഒരു യുവാവായി ജീവിതം യോധനത്തിനു ഞാൻ ഇറങ്ങി. അതികഠിനമായ ഏകാന്തതയിൽ, മനസ്സ് ഖേദത്താൽ വിങ്ങിനീറിക്കൊണ്ടിരുന്ന എന്റെ ഇരുപത്തിരണ്ടാമത്തെ സ്കൂൾ ഫൈനൽ പാസ്സായ സർട്ടിഫിക്

3

ശശിനാസ് (ഭാഗം 2( അവസാനഭാഗം))

17 August 2023
0
1
0

തേനൂറും വാണികളിൽ അവൾ പതുക്കെ ചോദിച്ചു:"എന്താ, എന്റെ പേരോ?''അതെ.......'“എന്തിനാ?'"വെറുതെ..അവളൊന്നു നിശ്വസിച്ചു. ആ മാറിടം ഉയർന്ന് ഒന്നുലഞ്ഞു. അങ്ങു വളരെ അഗാധതയിൽ നിന്നെന്നോണം അവൾ മന്ത്രിച്ചു."ശശിനാസ് "ശ

4

ഹൃദയനാഥ

17 August 2023
0
1
0

വിസ്മൃതിയിൽ ആണ്ടുപോയതാണിത്. പൂനിലാവിൽ മുഴുകിയ താജ് മഹാൽ പോലെ അതിപ്പോൾ തെളിഞ്ഞു വരികയാണ്. ആ പ്രണയകഥദുഃഖം നിറഞ്ഞതായിരിക്കാം, അല്ലെങ്കിൽ എന്തോ, അതിന്റെ സൂക്ഷ്മസ്ഥിതിയെപ്പറ്റി ഒന്നും ഞാൻ തിരക്കിയില്ല.മാതാ

5

മരുന്ന്

17 August 2023
0
1
0

മരുന്ന്അന്തിമേഘങ്ങൾ വൃക്ഷശിഖരങ്ങളെ ഇളം ചുവപ്പിൽ മുക്കിക്കൊണ്ടി രുന്നപ്പോൾ, അവൾ കിളിവാതിൽക്കൽ നിന്നു കണ്ണാടി നോക്കി ആ കുങ്കുമപ്പൊട്ടു ശരിപ്പെടുത്തുകയായിരുന്നു. ഉന്മാദിതങ്ങളായ കണ്ണുകൾ അവളെ നോക്കി മന്ദഹസ

6

പിശാച്

18 August 2023
0
1
0

അതോ? - വല്ലതിനേ കണ്ടിട്ടായിരിക്കും നായ്ക്കളിങ്ങനെ ഓളിയിടുന്നത്. മഷിപോലെ കറുത്തിരുണ്ട് ഈ അർദ്ധരാത്രിയിലും നായ്ക്കൾക്കു കാണാം. അതാണു മണം പിടിച്ച് ഇതെല്ലാം പരക്കം പാഞ്ഞ് ഓടിനടക്കുന്നത്. എന്ത് ? പിശാചെന്ന

7

വിശപ്പ്

18 August 2023
1
1
0

കനകപ്രഭയിൽ മുഴുകിയ സുന്ദരസ്വപ്നംപോലെ പ്രിൻസിപ്പലിന്റെ ഭാര്യ മട്ടുപ്പാവിൽ നിന്ന് ഇറുങ്ങിയ സിൽ ബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡീസിൽ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയിൽ ചുംബിപ്പിച്ച് മുഖം കൈകളി

8

നമ്മുടെ ഹൃദയങ്ങൾ

18 August 2023
0
0
0

തീവണ്ടിയുടെ ആ കമ്പാർട്ടുമെൻറിൽ എട്ടുപേരുണ്ടായിരുന്നു. വിവിധ മതസ്ഥരായ ഞങ്ങൾ അത്ഭുതകരമായ പ്രണയത്തെപ്പറ്റി ഓരോന്നെല്ലാം പറഞ്ഞു ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് രാജ്യ സഞ്ചാരിയായ ആ യുവാവ് ഈ കഥ പറഞ്ഞത്."വടക

---

ഒരു പുസ്തകം വായിക്കുക