shabd-logo

ഹൃദയനാഥ

17 August 2023

0 കണ്ടു 0

വിസ്മൃതിയിൽ ആണ്ടുപോയതാണിത്. പൂനിലാവിൽ മുഴുകിയ താജ് മഹാൽ പോലെ അതിപ്പോൾ തെളിഞ്ഞു വരികയാണ്. ആ പ്രണയകഥദുഃഖം നിറഞ്ഞതായിരിക്കാം, അല്ലെങ്കിൽ എന്തോ, അതിന്റെ സൂക്ഷ്മസ്ഥിതിയെപ്പറ്റി ഒന്നും ഞാൻ തിരക്കിയില്ല.

മാതാപിതാക്കൾ നഷ്ടപ്പെട്ട പൈതലിനെപ്പോലെയാണ് ഞാൻ അലഞ്ഞത്. ബ്രഹ്മാണ്ഡങ്ങളായ കെട്ടിടങ്ങൾ നിറഞ്ഞ തെരുവീഥി കളിലൂടെ, കൃത്യാന്തരബഹുലതയിൽ വിസ്മൃതരായ ലക്ഷോപലക്ഷം മനുഷ്യരെ മുട്ടിയുരുമ്മിക്കൊണ്ട്. വിശാലമായ നഗരം ശബ്ദായമാന വുമാണല്ലോ. അതെന്നെ വളരെ വിഷമിപ്പിച്ചു. എത്ര ശ്രമിച്ചിട്ടും ജോലി കിട്ടുന്നില്ല. എനിക്കുമാത്രം ഒരഭയസ്ഥാനമില്ല. ശരീരവും മനസ്സും നന്നെ ക്ഷീണിച്ചു. ആ ഉച്ചവെയിലിൽനിന്നു രക്ഷ നേടുന്നതിനാണ് ഞാൻ കാഴ്ചബംഗ്ലാവിൽ കയറിയത്. അവിടത്തെ തിരക്കിലൊന്നും ഞാൻ നിന്നില്ല. വൃക്ഷങ്ങളുടെ തണലിലുള്ള ബഞ്ചിൽ ഞാൻ ഇരിക്കുക യായിരുന്നു. ഏതാണ്ട് എന്റെ അടുത്തുതന്നെ ഒരു സ്ത്രീരൂപവും. മാർബിളിൽ നിർമിച്ചതാണത്. ഉറഞ്ഞ ചന്ദ്രിക സ്ത്രീരൂപമെടുത്തതാ ണെന്നു തോന്നും. പൂർണവളർച്ചയെത്തിയതാണ് അംഗങ്ങളെല്ലാം. മുന്തിരിയിലകൊണ്ടു നാണവും മറച്ചിട്ടുണ്ട്.

കലാസുഭഗമായ ആ നിശ്ശബ്ദസൗന്ദര്യത്തിൽ എന്റെ കണ്ണുകൾ പതിഞ്ഞുനിന്നു എങ്കിലും ചിന്തകൾ ദുഃഖസമ്പൂർണങ്ങളായിരുന്നു. അതേതാണ്ട്, മൂടൽമഞ്ഞിലൂടെയുള്ള നദിപോലെ എങ്ങോട്ടേക്കോ ഒഴുകിക്കൊണ്ടിരുന്നു. നഗരത്തിന്റെ ഹൃദയത്തിലാണ് ഞാൻ ഇരിക്കുന്നതെന്ന് ഓർമ തന്നെ മാഞ്ഞുപോയി. അപ്പോഴാണ് ഇടിവെട്ടും പോലുള്ള ശബ്ദത്തിൽ, ഹിന്ദുസ്ഥാനിയിൽ ആ ചോദ്യം:
'നീ ആര്?'
ചുവന്നുന്തിയ രണ്ടു കണ്ണുകൾ എന്നെ തുറിച്ചുനോക്കുകയാണ്. ചെമ്മണ്ണു പുരണ്ട വസ്ത്രം ധരിച്ച ഒരു പാഴ്സി യുവാവ്. ശക്തിയ വിയർപ്പിന്റെ ഗന്ധം - തന്നെയുമല്ല, ഏതോ ദുഷ്ടമൃഗത്തി അളയിൽ നിന്നുള്ള കെട്ട് വാടയും. ഭയപരവശനായി, സംഭരിച്ച് ഞാൻ ഇരുന്നു. ലക്കില്ലാത്ത ആ കണ്ണുകളിൽ ഒരു പ്രകാശം വീണു. കോപാരുണിതമായ ആ മുഖത്ത് ഒരു പുഞ്ചിരി നിഴലിച്ചു.

“ഓ, നിങ്ങളാണല്ലേ?' ചിരിച്ചുകൊണ്ട് അയാൾ എനിക്കു ക തന്നു. ആ ഭാവഭേദത്തിനു കാരണമെന്തെന്നു ഞാൻ അത്ഭുതപ്പെട്ടു. ആ മനുഷ്യനെ ആദ്യമായി അപ്പോൾ ഞാൻ കാണുകയാണ്.

“ഞാൻ വിചാരിച്ചു അവനാണെന്ന്!,,
'ഏവൻ?'

"അറിയില്ലേ ?' അത്ഭുതത്തോടെ അയാളെന്നെ നോക്കി. ലോകപ്രസിദ്ധനായ അവനെപ്പറ്റിയുള്ള എന്റെ അജ്ഞത
അക്ഷന്തവ്യമെന്ന മട്ടിൽ അയാൾ ചിരിച്ചു. “എന്റെ ജഡ്കവണ്ടിക്കാരൻ

"ജഡ്കവണ്ടിക്കാരൻ' “അവനെ എന്റെ, ഹൃദയനാഥയെ...

'ഹൃദയനാഥയെ? '

ആ ചോദ്യത്തിനു സമാധാനം കിട്ടിയില്ല. അയാൾ എല്ലാം മറന്നു എന്നെനിക്കു തോന്നി. ദുഃഖം നിറഞ്ഞ നയനങ്ങളോടെ, പ്രേമപാരവശ്യ ത്തോടെ, അയാൾ ആ പ്രതിമയെ സമീപിക്കുകയാണ്. ഒരു നാല്പതമ്പതു കണ്ണുകളും അയാളെ പിന്തുടർന്നു. ചിലത് അപഹാസ്യമന്ദഹാസം തൂവുന്നു. മറ്റു ചിലതു നിർവികാരവുമാണ്.

ആ മാർബിൾ പ്രതിമ മന്ദഹസിക്കാൻ ഭാവിക്കുകയാണ്. 'ദിൽബഹാർ ഉൽക്കണ്ഠയോടെ അയാൾ വിളിച്ചു. വേദനയോടെ ആ കണ്ണുകൾ ഉയർന്നു.

“ഞാൻ താമസിച്ചുപോയോ?' ദീനദീനമായ ആ സ്വരം

നിറഞ്ഞൊഴുകിയ കണ്ണുകളോടെ ആ മുഖത്തേക്കു നോക്കിക്കൊണ്ട് ആ പാദങ്ങളിൽ അയാൾ കവിൾ ചേർത്തു. ഉത്തരം കിട്ടായ്കയാൽ അയാൾ വീണ്ടും എണീറ്റ് ആ പ്രതിമയെ ആകെ ഒന്നു തടവി. അതിന്റെ

മാർവിടത്തിൽ മുഖം അമർത്തി അയാൾ പൊട്ടിക്കരഞ്ഞു. "നാഥ ഇന്നെങ്കിലും എന്നോടൊന്നു സംസാരിക്കൂ..
8
ലേഖനങ്ങൾ
വിശപ്പ്
0.0
ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങൾ അദ്ദേഹത്തോട് ലൗകികജീവിതത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്.പക്ഷെ ,കഥയിൽ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.
1

തങ്കം

17 August 2023
2
0
0

പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേൾക്കാൻ അപേക്ഷ.കവികളെല്ലാം ചുറ്റും നിന്നു വെമ്പലോടെ വാക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങൾ

2

ശശിനാസ്(ഭാഗം ഒന്ന്)

17 August 2023
1
1
0

കുബേരപുത്രനായി വളർന്നു. ദരിദ്രനായ ഒരു യുവാവായി ജീവിതം യോധനത്തിനു ഞാൻ ഇറങ്ങി. അതികഠിനമായ ഏകാന്തതയിൽ, മനസ്സ് ഖേദത്താൽ വിങ്ങിനീറിക്കൊണ്ടിരുന്ന എന്റെ ഇരുപത്തിരണ്ടാമത്തെ സ്കൂൾ ഫൈനൽ പാസ്സായ സർട്ടിഫിക്

3

ശശിനാസ് (ഭാഗം 2( അവസാനഭാഗം))

17 August 2023
0
1
0

തേനൂറും വാണികളിൽ അവൾ പതുക്കെ ചോദിച്ചു:"എന്താ, എന്റെ പേരോ?''അതെ.......'“എന്തിനാ?'"വെറുതെ..അവളൊന്നു നിശ്വസിച്ചു. ആ മാറിടം ഉയർന്ന് ഒന്നുലഞ്ഞു. അങ്ങു വളരെ അഗാധതയിൽ നിന്നെന്നോണം അവൾ മന്ത്രിച്ചു."ശശിനാസ് "ശ

4

ഹൃദയനാഥ

17 August 2023
0
1
0

വിസ്മൃതിയിൽ ആണ്ടുപോയതാണിത്. പൂനിലാവിൽ മുഴുകിയ താജ് മഹാൽ പോലെ അതിപ്പോൾ തെളിഞ്ഞു വരികയാണ്. ആ പ്രണയകഥദുഃഖം നിറഞ്ഞതായിരിക്കാം, അല്ലെങ്കിൽ എന്തോ, അതിന്റെ സൂക്ഷ്മസ്ഥിതിയെപ്പറ്റി ഒന്നും ഞാൻ തിരക്കിയില്ല.മാതാ

5

മരുന്ന്

17 August 2023
0
1
0

മരുന്ന്അന്തിമേഘങ്ങൾ വൃക്ഷശിഖരങ്ങളെ ഇളം ചുവപ്പിൽ മുക്കിക്കൊണ്ടി രുന്നപ്പോൾ, അവൾ കിളിവാതിൽക്കൽ നിന്നു കണ്ണാടി നോക്കി ആ കുങ്കുമപ്പൊട്ടു ശരിപ്പെടുത്തുകയായിരുന്നു. ഉന്മാദിതങ്ങളായ കണ്ണുകൾ അവളെ നോക്കി മന്ദഹസ

6

പിശാച്

18 August 2023
0
1
0

അതോ? - വല്ലതിനേ കണ്ടിട്ടായിരിക്കും നായ്ക്കളിങ്ങനെ ഓളിയിടുന്നത്. മഷിപോലെ കറുത്തിരുണ്ട് ഈ അർദ്ധരാത്രിയിലും നായ്ക്കൾക്കു കാണാം. അതാണു മണം പിടിച്ച് ഇതെല്ലാം പരക്കം പാഞ്ഞ് ഓടിനടക്കുന്നത്. എന്ത് ? പിശാചെന്ന

7

വിശപ്പ്

18 August 2023
1
1
0

കനകപ്രഭയിൽ മുഴുകിയ സുന്ദരസ്വപ്നംപോലെ പ്രിൻസിപ്പലിന്റെ ഭാര്യ മട്ടുപ്പാവിൽ നിന്ന് ഇറുങ്ങിയ സിൽ ബ്ലൗസിനുള്ളിലെ തൂവെള്ളയായ ബോഡീസിൽ അമരാത്ത കുചകുംഭങ്ങളെ കറുത്തു കട്ടിയായ മരപ്പടിയിൽ ചുംബിപ്പിച്ച് മുഖം കൈകളി

8

നമ്മുടെ ഹൃദയങ്ങൾ

18 August 2023
0
0
0

തീവണ്ടിയുടെ ആ കമ്പാർട്ടുമെൻറിൽ എട്ടുപേരുണ്ടായിരുന്നു. വിവിധ മതസ്ഥരായ ഞങ്ങൾ അത്ഭുതകരമായ പ്രണയത്തെപ്പറ്റി ഓരോന്നെല്ലാം പറഞ്ഞു ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് രാജ്യ സഞ്ചാരിയായ ആ യുവാവ് ഈ കഥ പറഞ്ഞത്."വടക

---

ഒരു പുസ്തകം വായിക്കുക