shabd-logo

ഭാഗം -25

26 December 2023

0 കണ്ടു 0
പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."

ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പം
ആശ്വാസത്തോടുകൂടി പടത്തലവർ ചെമ്പകശ്ശേരിയിൽ ഇരിക്കുമ്പോൾ, "നിന്തി രുവടിതന്നെ അന്തികേ കണ്ടതിനാൽ സന്തോഷം വളരുന്നു ചിന്തയിൽ..." എന്നിങ്ങനെ ഗാനം ചെയ്തുകൊണ്ടു് മാമാവെങ്കിടൻ ഭദ്രദീപാരംഭത്തിൻ്റെ അത്താഴം ഊട്ടിലുള്ള യഥേ ഷ്ടഭുക്തിയാൽ ഉദരപുഷ്ടിയോടും ഹൃദയതുഷ്ടിയോടും അറപ്പുരയ്ക്കകത്തു് പ്രവേശിച്ചു. മാമന്റെ ഗാനം കേട്ടു് ബാലസംഘവും പടത്തലവരുടെ ഭാര്യയും പുത്രിയും അയാളെ വളഞ്ഞുകൂടി. ല്പതിനും ഇടയ്ക്ക്, 'സരിഗമ' എന്നു് കയറുമ്പോൾ 'സനിധപ' എന്നു് വഴുതുന്നു. ഹരി പഞ്ചാനനന്റെ കൽപം വല്ലതുംസേവിക്കുന്നോ, ഹേ."

പടത്തലവർ: (മാമനെ ഇരുത്തീട്ടു് ) "മനുഷ്യരൊക്കെ വയസ്സാകുന്നു. മാമത് മുപ്പതിനും നാ

മാമൻ

: "ശിവ ശിവ! മാമപ്പട്ടരു് ആ ഹരിയല്ല, ശ്രീകൂടിക്കൂട്ടിയ പഞ്ചബാണസാമീടെ ഭക്ത നാവുകേ? അവൻ്റെ 'ധാ'ടിക്കു് ഒരു 'ഭീ'ക്കും കൊടുത്തോണ്ടു് 'ഗാഢമിന്നു് വാടാ രണ ത്തിനു് ' എന്ന് ഒരു ശിശുപാലവധം കഴിക്കാൻ കൊതിക്കുന്നു." പോർവട്ടം ചൊല്ലു കയാൽ മാമൻ അതിനു് ചേർന്ന ആട്ടവും കഴിച്ചു. അതു് കണ്ടു് ഉത്സാഹഭ്രാന്തിയിള കിയ കുട്ടികളിൽ ചിലർ തോന്നിയ താളങ്ങളിൽ ആട്ടവും മറ്റുള്ളവർ അർത്ഥശൂന്യ മായ പാട്ടുകളും തുടങ്ങി. “വല്ലതും രണ്ടു് മൊഴി ചൊല്ലാനും കേൾപ്പാനും സമ്മതിക്കൂ ല്ലല്ലോ, ശനിപിടിച്ച കൂട്ടം കൊച്ചുങ്ങളു്" എന്നു് പാർവ്വതിപ്പിള്ള ദേഷ്യപ്പെട്ടു. പടത്ത ലവർ ചിന്താവിഷ്ടനായി പരിസരസംഭവങ്ങൾക്കു് ചേതനനല്ലാതെ ഇരുന്നു. "കൊ ച്ചമ്മാ! ഇവിടത്തെ ശാരികയല്ലേ മാമൻ? എത്ര കേക്കണം പാട്ടു്? വേണെങ്കിൽ
രാപ്പകൽ കിടന്നു് കൂപ്പിടാം" എന്നു് മാമൻ പറയുന്നതിനിടയിൽ, വൃദ്ധൻ്റെ കുടുമയെ ഒന്നുരണ്ടു് ബാലന്മാർ വിടുർത്തി കടിഞ്ഞാണാക്കി, ചിലർ തുടകളിൽ രഥാരോഹ ണവും ചെയ്തു. മാമൻ കീഴ്വ്വരത്തിൽ ബാലസ്വരത്തെ അനുകരിച്ച്, ബാലഗാനത്തിന് ഉപഗായകനായി. കട്ടികൾ വൃദ്ധനിൽനിന്നു് പുറപ്പെട്ട ബാലസ്വരസാദൃശ്യസൂക്ഷ്മത യെ അനുമോദിച്ചു്, എല്ലാവരുംകൂടി വൃദ്ധൻ്റെ പുറത്ത് കുമിഞ്ഞു. അവരുടെ ഉത്സാ ഹത്തെ അനുവദിച്ചു് വൃദ്ധൻ വായുസ്തംഭവിദ്യയും കാട്ടി ഉരുണ്ടുവീഴുന്നതിനിടയിൽ. കുപ്പായധാരിയായ ഒരാൾ തെക്കപ്പടിക്കൽ എത്തി, ചില കടലാസുലേഖനങ്ങളെ അകത്തോട്ടു് നീട്ടി. പടത്തലവർ അതുകളെ വാതുക്കൽ വാങ്ങി, മടങ്ങി, ഓരോന്നാ യി വായിച്ചു് ഒപ്പിടുന്നതിനിടയിൽ, മാമൻ എഴുന്നേറ്റ് തെക്കേവശത്തിറങ്ങി, കുപ്പാ യക്കാരനോടു് ഒരു വ്യവഹാരവിഹാരം തുടങ്ങി: "സന്യാസിപ്പിള്ളേടെ വേഷത്തി « ?"...

വേഷച്ഛന്നനായ കേശവ പിള്ള: (ശബ്ദവിഡംബനത്തോടുകൂടി) “മാതേവൻ... ഇടി താ ങ്ങി മരിച്ച കാളിയമ്പിപ്പിള്ളേടെ രണ്ടാമത്തെ അനുജൻ."

മാമൻ: “അടടാ കള്ളാ! കാളിയമ്പിപ്പിള്ളയ്ക്ക് ഏതനുജൻ? പഞ്ചബാണക്കളരിയിൽ കയ റാൻ കുരളയ്ക്കും കച്ചകെട്ടി മെയ്യുണ്ടാക്കിയോ നീയ്?"

കേശവ പിള്ള: "ക്ഷമിക്കണം ഭാഗവതരേ."

മായൻ: “ഫ് കാറോടാ! നിൻ്റെ ഭാഗവതമോ! യരേ ധൂട്ടയാ! കുലശേഖരപ്പെരുമാളെക്കാൾ നീ വലിയവനോ?" എന്നു് പറഞ്ഞു് കൊണ്ടു് വിഹാരകലഹമായി കേശവ പിള്ള യെ താഡിപ്പാൻ ആ യുവാവിൻ്റെനേർക്കു് മാമൻ അടുത്തു. കേശവ പിള്ള ഒഴിഞ്ഞു നീങ്ങുന്നതിനു് ശ്രമിച്ചു. കാലുകൾ വിരിച്ചു്, വട്ടം പിടിച്ചു്, 'തക്കത്തക്കത്തക്കത്ത' എന്നു് താളം ചൊല്ലി, കലാശം ചവുട്ടി, കേശവപിള്ളയെത്തടുത്ത് പിടിപ്പാൻ മാമൻ മെയ് പ്രയോഗങ്ങൾ തുടങ്ങി.

കേശവ പിള്ള (ആത്മഗതമായി ഉറക്കെ) “ഗ്രഹപ്പിഴയായി."

മാമൻ: "ഗ്രഹപ്പിഴയോ? എടാ ഭുങ്കാ! മാമൻ്റെ പ്രഹരം കിട്ടിയാൽ അരുവിയരുവിയാ യിത്തകർന്നൊഴുകുന്ന മധുരപ്പുഴയല്ലേ? ഗ്രഹപ്പിഴ... ആ പദം ഇവിടെ ഏശുമോ? അതു്" (ദുസ്സഹകോപത്തോടു്) "നിൻ്റെ പെരോഹിതനു്... ഇതാ ഞാനും കണ്ടത ല്ലേ? ആ പഞ്ചബാണഘാതകൻ, നിൻ്റെ ഗുരുവു്, കുരുത്തംകെട്ട കാലൻ, ആ ഉമ്മി ണിപ്പിള്ളയെ പച്ചയെ ഹനിച്ചതു്? എൻ്റെ അപ്പൻ, ആ കേശവ പിള്ളസ്സാധുവെ, ആ പരമദ്രോഹി ചതിക്കയല്ലേ ചെയ്തതു്? കാട്ടാളവേഷത്തിൽ അയാളെ ഞാൻ അറി ഞ്ഞിട്ടില്ലെന്നു് ഒരു ഗർവ്വ് കാണും. മാമനു് അവനെ പേടിയില്ല കേട്ടോ. ഇങ്ങട്ട് കൊണ്ടരാൻ പറ ആ വിഷത്തെ. നീ അവിടത്തെ ശിഷ്യനായി ആടിക്കൂടി നടക്കു്. ഒരുദിവസം കാലത്തു്, എന്റെ കുട്ടനും ‘ക്വാക്വാ'ന്നു് വാ പൊളിച്ചു്, നാലും കാലും പറി ച്ചു്, അവസ്ഥയ്ക്ക് പക്ഷേ, കിഴക്കേനടയിൽ പല്ലു് കിറിച്ചു് ഉറുമ്പൊരിച്ചു്, കിടക്കുന്നതു 
കാണാം. നമുക്കറിഞ്ഞുകൂടേ കഥയെല്ലാം?" (മാമാ, ഹേ പരമശുദ്ധാ! വാക്കിനാൽ ഗുളികദോഷം എന്നൊരു് കഥയുണ്ടു്: ആളറിഞ്ഞു് പുലമ്പുക.)

കേശവ പിള്ള: "ആട്ടക്കഥകളോ അറിയാവുന്നതു്? മറ്റെന്തറിയാം? അറിയാമെങ്കിൽ, പട ത്തലവരദ്ദേഹം ഇന്നലെ പോയതെവിടെയെന്നു് കേൾക്കട്ടെ."

മാമൻ: (തയ്യാറായി) "എന്താ അതിൽ ഒളിക്കാനുള്ളതു്?"

കേശവ പിള്ള: “എന്തെന്നു കേശവ പിള്ള എന്ന ആ പെൺകൊതിയനും, ദൂതനായി നട ന്ന ആൾക്കും അറിയാം."

മാമൻ: “ഫോടാ പൈത്യക്കാറാ! നീ എന്നെത്തെത്തെരിഞ്ചു് ശൊല്ലറായെടാ ബാവാജി? ധൂതനായി നടന്ന ആൾക്കും അരിഹാം! അടേ ബിലേ ശിന്നഭിസ്സണ്ഡീ പോട്ടുടുവൻ പാർ!"

കേശവ പിള്ള "ആവകയൊന്നും ഞാനല്ല."

മാമൻ: എന്തെടാ മാമനോടു് പടവെട്ടിക്കളയാമെന്നോ? അസംബന്ധക്കുക്ഷി! അധികപ്ര സംഗി ഹൈരാവണഭീരോ! നിൻ്റെ അഛച്ഛാഛന്റെ പ്രായമുണ്ടു്. അതും നിനയ്ക്കാണ്ടു് !"

പടത്തലവർ ആവശ്യപ്പെടുകയാൽ കേശവ പിള്ള വഴക്കുനിറുത്തി, അകത്ത് കടന്നു. ഒപ്പിട്ട എഴുത്തുകളെ എല്ലാം പടത്തലവർ കേശവപിള്ളയെ ഏൽപിച്ചും, മഹാരാജാവി നാൽ അനുവദിക്കപ്പെട്ടിട്ടുള്ള ഭൃത്യജനങ്ങളോടുകൂടി, രാജമന്ദിരം വക അശ്വവാടത്തിലെ കുതിരകളിന്മേൽ രാത്രിതന്നെ തിരുനൽവേലിക്കു് തിരിച്ചു്, എഴുത്തിലെ മേൽവിലാസ ക്കാരായ പ്രഭുക്കന്മാരെക്കണ്ടു്, ആ സ്ഥലങ്ങളിൽ ഹരിപഞ്ചാനനനുണ്ടാകാവുന്ന സഹാ യങ്ങളെ നശിപ്പിച്ചു് വേണ്ടപോലെ വിജയിയായി വരണമെന്നും മറ്റും ഹിന്ദുസ്ഥാനിയിൽ ഗുണദോഷിച്ചും, അനുഗ്രഹിച്ചും, ആ യുവാവിനെ യാത്രയാക്കി. അനന്തരം മാമനെ അക ത്തു് വിളിച്ചു്, “വല്ലതും ഒന്നു് ചൊല്ലിമാട്ടുഹേ! അല്ലെങ്കിൽ പാർവ്വതിപിള്ള കലഹിക്കും. ഞാൻ ശ്രുതി പിടിക്കാം" എന്നു പറഞ്ഞു് മാമനെ ഇരുത്തി. മാമൻ രണ്ടുനാഴിക വരെ കുനച്ചും കുരച്ചും കയർത്തും കഫിച്ചിരുന്ന കണ്ഠത്തെ തെളിയിച്ചും 'തോടി' രാഗത്തിൽ 'അ'കാരത്തെ വളച്ചും പുളിച്ചും ത്വരിതഗമനം ചെയ്യിച്ചാൽ എത്ര ദൂരത്തോളം എത്തിക്കാ മോ അത്രയും ദൂരം 'ആനന്ദ'മോ 'അ... നന്ത'മോ ആയി ഓടിച്ചു്, "പ്രീതേയം പ്രിയദർ ശനത്തിനുഴറിപ്പീഡാം വെടിഞ്ഞാശൂപോയ്" എന്നു് പിടിച്ച്, ആ ശ്ലോകത്തിന്റെ നാല് പാദങ്ങളിലും നാലു് പടിയായി ക്രമേണ ആരോഹംചെയ്ത് കിതച്ചു. അനന്തരം താൻത ന്നെ പ്രഥമാനുഭോക്താവായി രസിച്ചു്, “എങ്ങാനുമുണ്ടോ കണ്ടു് തുംഗാനുഭാവനാം നിൻ ചങ്ങാതിയായുള്ളവനെ" എന്നു്, കേണും കേഴിച്ചും ഉണ്ണായിവാരിയകവിവരൻ്റെ വാണിമ ധുരിമയെ പ്രവഹിച്ചു. കൊച്ചമ്മണിക്കുട്ടിയായ സഭാവാസിനിയുടെ മുഖം തുല്യദുഃഖയായ ദമയന്തിയുടെ സംപൃച്ഛനത്തെക്കേട്ടു് കറുത്തു. പടത്തലവർ ഭർത്തൃദർശനകാംക്ഷകൊണ്ടു
വിവശയായി വലയുന്ന പുത്രിയുടെ മനഃസ്ഥിതിയെധരിച്ച്, ആ ഗാനത്തെ നിറുത്തുന്നതി നു്, ആംഗ്യം കൊണ്ടു് മാമനെ മനസ്സിലാക്കി. ബ്രാഹ്മണനു് ആ പ്രൗഢയുടെ വിരഹദുഖ: ത്തെക്കുറിച്ചു് സ്മരണയുണ്ടായി, പടത്തലവരോടിങ്ങനെ ചോദിച്ചു: "അങ്ങുന്നേ! നമ്മുടെ കേശവൻകുട്ടി എങ്ങോട്ടാണു് പോയിരിക്കുന്നതു്?"

പടത്തലവർ: "ഈ പദവും അയാളുടെ പോക്കും തമ്മിൽ എന്താണു് സംബന്ധം?"

മാമൻ: "മൈസൂർക്കോ, പാലക്കാട്ടേക്കോ, എങ്ങാണ്ടോ ഒക്കെ ഒരു സവാരി നിശ്ചയിച്ചി ട്ടുണ്ടെന്നു് അക്കുട്ടി പറഞ്ഞു. അയാൾ കനകക്കട്ടിയാണു്. നമ്മുടെ ഈ കുഞ്ഞിന്റെ ..." മാമൻ വാക്കുകൾ നിറുത്തി.

പടത്തലവർ: "പറയൂ! പറയൂ! ഒന്നും ഒളിക്കണ്ട. ഇവളുടെ ഭർത്താവു് അവിടെ എങ്ങാണ്ടോ ഉണ്ടെന്നു് ഞങ്ങളും കേട്ടു. കേശവൻ എന്തു് പറഞ്ഞു് എന്നു് വിസ്തരിച്ച് പറയണം." "അങ്ങത്തേക്കു് സന്തോഷമുണ്ടാക്കാൻ, ജീവൻ കളഞ്ഞും, ആ തമ്പിയെ കൊണ്ടരു മെന്നു് എന്റെ കുട്ടൻ സത്യം ചെയ്തു. എന്തോ സൂക്ഷ്മമായ അറിവ് കിട്ടീട്ടുണ്ടു്. നല്ല ഉറപ്പായിട്ടാണു് പറഞ്ഞതു്. കൈയിൽ കിട്ടിയപോലെ പറഞ്ഞു." പടത്തലവർ പരിഭ്രമത്തോടുകൂടി “ആ കേശവനെ ഇങ്ങ് വിളിക്കട്ടെ" എന്നു് പറ ഞ്ഞുപോയി. മാമൻ കണ്ണുകൾ തുറപ്പിച്ചു്, കേശവ പിള്ള എവിടെ ഉണ്ടെന്നു് ആശ്ച ര്യം അഭിനയിച്ച് നോക്കി.

പടത്തലവർ: "അല്ലെങ്കിൽ വേണ്ട. പുറകേ വിളിക്കണ്ട. പോയിട്ട് നാഴികയും രണ്ടുമൂന്നു് കഴിഞ്ഞല്ലൊ." താൻ ശാസിച്ച യുവാവ് കേശവ പിള്ളയാണെന്നു് തീർച്ചയാക്കി, മാമൻ ഇളിഭ്യനായി.

കൊച്ചമ്മിണി: "അച്ഛാ..."

പടത്തലവർ: "ക്ഷമിക്കൂ മകളേ! കേശവൻ ഏറ്റു. എൻ്റെ ഭാരം നീങ്ങി, നിങ്ങൾക്കും

അവൻ നല്ലൊരു തുണയായിരിക്കും. ഇത്ര കാലം പൊറുത്തില്ലേ? ഇനി കുറച്ചുകാ ലംകൂടി ക്ഷമിക്കൂ. അവൻ കൊണ്ടരുമെന്നു് എന്റെ ഹൃദയവും പറയുന്നു." മാമൻ എഴുന്നേറ്റു. പടത്തലവരുടെ മകൾ ക്ഷമിക്കട്ടെ, താൻ കേശവ പിള്ളയെ കാണുന്ന കാര്യത്തിൽ, ക്ഷമിക്കുന്നതിനു് പടത്തലവനല്ല തലത്തലവൻതന്നെ കൽപിച്ചാലും സന്നദ്ധനല്ല. തന്റെ വത്സനെ ഉടനെ വരുത്തണമെന്നു് പടത്തലവരോടു് നിർബ്ബ ന്ധമായി. പടത്തലവർ മിണ്ടാതിരുന്നു. തന്നോടു് സംഭാഷണംചെയ്തതു് കേശവ പിള്ളതന്നെയാണെന്നു് ധരിക്കാത്ത തൻ്റെ ബുദ്ധിമോശത്തെ അവഭാഷണങ്ങ ളാൽ ശാസിച്ചുകൊണ്ടു്, ബ്രാഹ്മണൻ പുറത്തു് ചാടി കേശവ പിള്ളയെ അന്വേഷിച്ചു് ഓട്ടം തുടങ്ങി. അപ്പോൾ മുതൽ പരമകാംക്ഷകയാകുന്ന ഒരു മേഘപ്രസരം ആ ഭവ നത്തിന്റെ ഉന്മേഷദീപ്തിയെ ആവരണം ചെയ്തു. നിശ്ചലമനസ്കനായ പടത്തലവരും ക്ഷീണസത്വനായിക്കാണപ്പെട്ടു.


അടുത്തദിവസത്തെ സന്ധ്യ പടത്തലവർക്കു് ഇതിലും കഠിനമായ മനശ്ചാഞ്ചല്യത്തെ ഉണ്ടാക്കി. അദ്ദേഹവും നന്തിയത്തുണ്ണിത്താനും മാമനുംകൂടി ചന്ത്രക്കാറനെ ബന്ധനസ്ഥ നാക്കീട്ടുള്ള വ്യവസ്ഥയെക്കുറിച്ചു് സംഭാഷണം നടത്തുനതിനിടയിൽ, "കലികൃതമഖിലമ ഘം അകന്നിതു്" എന്നു് പാടിക്കൊണ്ടു് മാമൻ, ഭഗവതിയമ്മ ഇരട്ടജ്ജയശംഖവും വിളിച്ചു് പുറപ്പെടുന്നതിനേയും ചന്ത്രക്കാറമൂർക്കപ്പാമ്പു് കൂട്ടിൽ കിടന്നു് പലരേയും ദംശനംചെയ്യുന്ന തിനേയും അഭിനയിച്ചു. മറ്റു് രണ്ടു് വൃദ്ധന്മാരും മാമന്റെ വിഡ്ഢിയാട്ടം കണ്ടു് പൊട്ടിച്ചിരിച്ചു. ഉണ്ണിത്താൻ “കരയാൻ എന്തോ യോഗമുണ്ടു്. അതാണിത്ര ചിരിച്ചുപോകുന്നതു്" എന്നു് തന്റെ അന്ധവിശ്വാസത്തെ പുറപ്പെടുവിച്ചു. ഇങ്ങനെ ആ വൃദ്ധസദസ്സ് ഗൗരവവിനോദ സങ്കലനങ്ങളോടുകൂടി നടക്കുന്നതിനിടയിൽ, തെക്കേവശത്ത് വാതലിനടുത്ത് ആരോ ചു മച്ചു. പടത്തലവരുടെ ക്ഷണനപ്രകാരം അകത്ത് കടന്നതു് മാമനു് സഹകരിയായി പരിഭ്ര മം വിദ്യുജ്ജിഹ്വവേഷം ധരിച്ചു് പുറപ്പെട്ടതുപോലെ ആഗമിച്ച ഒരു കഴക്കൂട്ടത്തുകാരനായി രുന്നു. അവന്റെ രൂപം കണ്ടു്, തംബുരുവെ മീട്ടി, “ഞരമ്പറക്കടിച്ചുതിന്നു് പച്ചമാംസഭക്ഷിര ക്ഷസ്സാം" എന്നു് പാടാൻ തുടങ്ങിയ മാമൻ ആഗതന്റെ ഭാവം നോക്കീട്ട് അർദ്ധഗാനത്തിൽ വിരമിച്ചു. എന്തോ വലുതായ ആപത്തു് സംഭവിച്ചുപോയി എന്നു് ഉണ്ണിത്താൻ തീർച്ചയാ ക്കി.

പടത്തലവർ: "എന്തോന്നെടാ?"

ഭൃത്യൻ: “അവിടത്തെ കൊച്ചു് ചെല്ലി അയച്ച് ..." അർദ്ധവിരാമം.

പടത്തലവർ: "എവിടത്തേക്കൊച്ചു്?"

ഭൃത്യൻ: "ചൊല്ലി അയച്ചു... ഉണ്ണിത്താനേമാൻ ..." പൂർണ്ണവിരാമം. പടത്തലവർ തോറ്റ് ചോദ്യം നിറുത്തി.

ഉണ്ണിത്താൻ: "നീ പരിഭ്രമിക്കാതെ. ചിലമ്പിനേത്തുന്നല്ലേ നീ? അവിടെ വിശേഷമെ ?"

ഭൃത്യൻ: “മന്തറക്കൊടത്തു്, മരുന്തുമ്മറ്റുമൊക്കെ കൊടുക്കണതും, അനത്തിപ്പിഴിയണതും പേരുകളൊന്നും ചൊല്ലാണ്ടു്, ഏമാൻ്റടുത്തു് ചെല്ലാൻ അക്കൊച്ചു് ചെല്ലി അയച്ചതും ..." പറഞ്ഞപ്പോൾ മീനാക്ഷി ആവശ്യപ്പെട്ടതാണെന്നു് ഉണ്ണിത്താൻ ഭാഷാന്തരം ചെയ്തു. പടത്തലവരെ ധരിപ്പിച്ചു. ഈ പരിഭാഷണം ഭൃത്യനെ ഉത്സാഹപ്പെടുത്തു കയാൽ ചന്ത്രക്കാറൻ കഴക്കൂട്ടത്ത് കാട്ടിയ കഠിനവിക്രമങ്ങളെ അവൻ വർണ്ണി ച്ചു. കുപ്പശ്ശാരുടെ വധവൃത്താന്തം കേട്ടപ്പോൾ വൃദ്ധന്മാർ മൂന്നുപേരും ചന്ത്രക്കാറ ന്റെനേർക്കു് പടവെട്ടാനെന്നപോലെ വിജ്രംഭിതകോപാർത്തന്മാരായി എഴുന്നേറ്റു. മാമാവെങ്കിടൻ തലയറഞ്ഞു്, കുപ്പശ്ശാരെ സ്തോത്രങ്ങൾ ചെയ്ത് ആർത്തനായി വി ഷ്ണശങ്കരനാമങ്ങളെ മണ്ഡപനമസ്കാരത്തിലെന്നപോലെ വിളിച്ചു കരഞ്ഞു. ഉണ്ണി ത്താൻ ലോകഗതിയുടെ വക്രതകളെ വിചാരിച്ചു്, തത്വചിന്താവശനായി കിടന്നു. പടത്തലവർ "നല്ലോർക്കും ഇങ്ങനെ വരും" എന്നു് പറഞ്ഞു് ദീർഘമായി നിശ്വ സിച്ചിട്ടു്, തന്റെ മേനാവിനെ ഉടനെതന്നെ തയ്യാറാക്കി, ഉണ്ണിത്താൻ്റെ ഭൃത്യരേയും സാമാനങ്ങളേയും വരുത്തി, ആ പ്രഭുവെ മന്ത്രക്കൂടത്തേക്കു് യാത്രയാക്കി, പുറത്തെ പടിവാതൽവരെ അനുയാത്രയായിച്ചെന്നു്, വൃദ്ധ ചരമഗതിയെ പ്രാപിക്കുമെന്നുള്ള ലക്ഷണം കണ്ടുതുടങ്ങുമ്പോൾ, ആ വസ്തുത തന്നെ തെര്യപ്പെടുത്തണമെന്ന് അപേ ക്ഷിച്ചു്, അറപ്പുരയിലേക്കു് മടങ്ങി.

ഹരിപഞ്ചാനനൻ്റെ ചാരദോഷം മൂർദ്ധന്യത്തെ പ്രാപിച്ചപ്പോൾ അതു് രാജ്യഭരണ കേന്ദ്രവർത്തികളുടെ പ്രതികൂലവീക്ഷണത്തിനു് ഗോചരീഭവിച്ചു. മന്ത്രിമാരുടെ കേന്ദ്രസം യോജനം ഭദ്രദീപസംക്രമാനന്തരമായിരുന്നു. മഹാരാജാവിൻ്റെ കൽപന അനുസരിച്ച് രാജ്യകാര്യത്തിൽ സംവർദ്ധിതമായിക്കാണപ്പെട്ട മഹാവ്യാധിയുടെ നിഷ്കാസനത്തിനാ യി എല്ലാ മന്ത്രിമാരും പടത്തലവരുംചേർന്നു്, ചികിത്സോപായനിരൂപണം തുടങ്ങി. തിരുവിതാംകോടു് സംസ്ഥാനത്തിൻ്റെ ബന്ധുക്കളായ ഇംഗ്ലീഷ് കമ്പനിക്കാർക്കും മറ്റും സമാധാനകാരണമായി ബോധ്യപ്പെടുത്താൻ ജനങ്ങളുടെ ഇടയിൽ കലാപങ്ങളുണ്ടാക്കി, അവരെക്കൊണ്ടു് തന്റെ പ്രവേശനത്തെ അപേക്ഷിപ്പിപ്പാൻ ഹൈദർ മഹാരാജാവിനു് അന്തർഗ്ഗതമുള്ളതായി പ്രസ്താവിച്ചു് അതിലേക്കായി ഹരിപഞ്ചാനനൻ പണിചെയ്യുന്നു എന്നു് മന്ത്രിമാർ തങ്ങളുടെ സഭാവേദിയിൽ അർപ്പിതമായ ചാരസാക്ഷ്യങ്ങളിന്മേൽ നിർ ദ്ദേശിച്ചു. സാമാന്യേന രാജഭക്തിയെ മതസിദ്ധാന്തത്തിൻ്റെ പരിശുദ്ധഗണ്യതയോടുകൂടി അനുഷ്ഠിക്കുന്ന ജനങ്ങളെ ഹരിപഞ്ചാനനൻ തൻ്റെ വൈദ്യുതപ്രഭാവം കൊണ്ടു് വശീക രിച്ചിരിക്കുന്നതിനേയും ജനങ്ങൾക്കു് ആ യോഗിയോടുള്ള ഊർജ്ജിതമായ ഭക്ത്യാദ രങ്ങളേയും രാജസദസ്സിലെ ബുദ്ധിസംഹതി അത്യന്തം ഉൽലികയോടെ പരിച്ചേദിച്ചു. ജനങ്ങളുടെ ഇടയിൽ പ്രജാത്വം വിട്ടു് ഉപജാപകൗടില്യങ്ങളെ അനുവർത്തിക്കുന്ന മുഷ്കര ന്മാർക്കു് ദൃഷ്ടാന്തപാഠമാകുന്ന ഒരു ദണ്ഡനക്രിയയെ ഉടനെ നിർവ്വഹിക്കണ്ടതാണെന്നു് അവർ വിധിച്ചു. ഹരിപഞ്ചാനനബന്ധുക്കളായ പ്രധാനികളുടെ പട്ടിക അടുത്തപോലെ ഗൗനിക്കപ്പെട്ടു. ചന്ത്രക്കാറന്റെ പേരു് ഒന്നാം നമ്പ്രായി നിന്നു. അയാളുടെമേൽ കൊ ലക്കുറ്റം ആരോപിക്കപ്പെട്ടും, എന്നാൽ തൽക്കാലം ദൈവഗത്യാ ബുദ്ധിഭ്രമശിക്ഷ ഏറ്റു് പരാഭൂതനായും ഇരിക്കുന്നു. അതിനുപുറമെ അയാൾ ആയുധസജ്ജീകരണം ചെയ്ത് ഭജ നമാത്തെ അപരോക്ഷപ്പടക്കളരിയാക്കിതീർത്തിട്ടില്ലെന്നുള്ള അപരാധലഘുതയും കാ ണപ്പെട്ടു. രണ്ടാം പേരുകാരൻ കളിപ്രാക്കോട്ടയിൽ തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി. ഇദ്ദേഹം അതിഗോപനഭാവമൊന്നും കൂടാതെ ആയുധസാമഗ്രികളോടുകൂടി സൈന്യശേഖ രം ചെയ്യുന്നതും, രാജഭക്തിക്കു് പരാങ്മുഖനായി യോഗീശ്വരവിജയത്തിനു് ദ്രവ്യസഹായം ചെയ്യുന്നതും മന്ത്രിസഭയിൽ നിവേദിക്കപ്പെട്ടു. ചുരുക്കത്തിൽ പൂർവാദ്ധ്യായത്തിൽ വിവരി ക്കപ്പെട്ട ഗൃഹധ്വംസനം മന്ത്രിസഭയിൽ വിധിക്കപ്പെടുകയും ഉണ്ടായി. ഹരിപഞ്ചാനനാ പരാധകന്റെ സംഗതി ആലോചനയ്ക്ക് എടുക്കപ്പെട്ടപ്പോൾ, മന്ത്രിമാർ പ്രചണ്ഡമായ ഒരു മാന്ത്രാവർത്തത്തിൽ അകപ്പെട്ടു. പ്രജകളുടെ ദുർമ്മദാഹംകൃതികളോടു് ആ പരമദിവ്യനെ എങ്ങനെ സംഘടിപ്പിക്കും? അദ്ദേഹത്തിന്റെ പരമാർത്ഥനിലയും സ്ഥിതിയും എന്തു്? ഏതെല്ലാം ആചാര്യപീഠങ്ങളോടും ആശ്രമങ്ങളോടും ആ യോഗീന്ദ്രനു് സാഹിത്യമുണ്ടെ ന്നും ഏതെല്ലാം രാജ്യാധിപന്മാരുടെ സഖ്യത്താൽ ആ ശാങ്കരസർവകലാവല്ലഭൻ നിർ ദ്യുതശാത്രവനായി, യശോമണ്ഡലതരണം ചെയ്യുന്നു എന്നും എങ്ങനെ നിർണ്ണയിക്കും?
ശാലിവാഹനപ്രതാപവാനായ ഹൈദർ മഹാരാജാവിനാൽ നിയുക്തനായ ഒരു പ്രതിപുരു ഷനല്ല ഇദ്ദേഹമെന്നു് എങ്ങനെ വ്യവസ്ഥാപിക്കും? തങ്ങളുടെ സ്വച്ഛന്ദപ്രവർത്തനത്തിന് അന്തർഗൃഹപ്രതിബന്ധിയായി, യുവരാജാവു് ഗുരുരക്ഷണത്തിനു് സന്നദ്ധനായും ഇരിക്കു ന്നു. സ്ഥിതികളുടെ അവിതർക്കിതഗ്രഹണംകൂടാതെ പരാക്രമികളായ വിദേശഭൂപന്മാരോ ടും സമുദായാധിപന്മാരോടും കലഹത്തിനു് സംഗതിയുണ്ടാക്കുന്നതു് തുച്ഛസാചിവ്യമായി ഭവിക്കയില്ലേ? ഇങ്ങനെയുള്ള ഗൗരവനിമന്ത്രണങ്ങളോടുകൂടി ദിവസങ്ങൾ കഴിയുന്നു. ഹരിപഞ്ചാനനനയതീന്ദ്രൻ ആരെന്നു് ഏകദേശസൂക്ഷ്മതയോടു് ഗ്രഹിച്ചിരിക്കുന്ന പടത്ത ലവർ ഈ ആലോചനകളിൽ ശ്രോതൃസ്ഥാനത്തെ മാത്രം അവലംബിച്ചു. മന്ത്രക്കൂടത്തു് വൃദ്ധയുടെ മൃതിസമീപകാലത്തു് ആ യോഗിനിയോടു് ദ്രോഹകൃത്യത്തിനു് പുറപ്പെടാൻ അദ്ദേഹം വളരെ ശങ്കിച്ചു. എങ്കിലും, കളപ്രാക്കോട്ട, ചിലമ്പിനകം എന്നീ രണ്ടു് ഉദ്ധത ബന്ധുക്കൾ നഷ്ടമായിട്ടും, 'ഹരിപഞ്ചാനനികന്മാർ' എന്നൊരു ഗണം തിരുവനന്തപുരത്ത് നിറഞ്ഞുതുടങ്ങുന്നതായി കാണുകയും തിരുനൽവേലിക്കു് പോയിരിക്കുന്ന കേശവപിള്ള യുടെ ചില എഴുത്തുകളിൽനിന്നു് യോഗീശ്വരപക്ഷവർത്തികളായി ബഹുസംഘങ്ങൾ ആ പ്രദേശങ്ങളിലും തിരുവിതാംകോട്ടെന്നപോലെ തന്നെ മഠസ്ഥാപനവും സേനാഭ്യസനവും ചെയ്തുവരുന്നു എന്നു് അറിയുകയും ചെയ്കയാൽ പടത്തലവർ ക്ഷണദണ്ഡനൗചിത്യത്തെ പരിഗ്രഹിച്ചു. അടുത്തു് കിട്ടിയ ഒരു ലേഖനത്തിൽ പടത്തലവരുടെ അകൃത്രിമമായ ലോ കതത്വജ്ഞാനത്തേയും ഉൽഖനനം ചെയ്തതായ ഒരു വൃത്താന്തംകൂടി അടങ്ങിയിരുന്നു. ഹരിപഞ്ചാനനയോഗീശ്വരൻ സൂക്ഷ്മത്തിൽ ഇന്ദ്രിയനിവൃത്തനായി, ആത്മമാത്രകനാ യി, വ്യോമചരത്വം സാധിച്ചിട്ടുള്ള ബ്രഹ്മർഷിതന്നെയോ എന്നു് പടത്തലവർ ശങ്കിച്ചു. ആ യോഗീശ്വരൻ, തൻ്റെ ഭവനത്തിനടുത്തുള്ള പാന്ഥവാടത്തിൽ സമഗ്രപ്രതാപനായി, മഹോത്സവാരംഭംചെയ്ത് ബഹുജനവന്ദനത്തെ സമ്പാദിക്കുന്നു എന്നു് അദ്ദേഹം ചാരന്മാർ മുഖേന ക്ഷണംപ്രതി അറിയുന്നു. മിത്ഥ്യാവാദങ്ങളും അന്ധഭ്രമങ്ങളുംകൊണ്ടു് വഞ്ചിക്ക പ്പെടുന്നവനല്ലാതെ തന്നെപ്പോലെതന്നെ സൂക്ഷ്മഗ്രഹണസമർഥനായിരിക്കുന്ന കേശവ പിള്ള മറ്റൊരു ഹരിപഞ്ചാനനൻ്റെ പ്രവർത്തനത്തെ അയാൾ സഞ്ചരിക്കുന്ന ദേശങ്ങളിൽ കാണുന്നുപോലും. എന്താശ്ചര്യം! യോഗീശ്വരൻ ഏതദ്വിധമായുള്ള പരമഹംസതയെ സമ്പാദിച്ചിട്ടുണ്ടെങ്കിൽ, രാജകുടുംബത്തിനും രാജ്യത്തിനും ഭീഷണമായ പ്രളയദുരന്തം ഉപപന്നമാകുന്നു. പരമാർത്ഥപരമഹംസതയും ഹരിപഞ്ചാനനൻ്റെ തൃഷ്ണാജന്യമായുള്ള കൗടില്യനിഷ്ഠൂരതകളും സംയോജിക്കുന്ന അവസ്ഥ അസംഭാവ്യമെന്നു് ശാസ്ത്രങ്ങളും സൂ ക്ഷുബുദ്ധിയും അവിതർക്കിതമായി ദർശിപ്പിക്കുന്നു. എന്നാൽ ഹരിപഞ്ചാനനൻ രണ്ടുസ്ഥ ലത്തു് ഏകകാലത്തു് വ്യാപരിച്ചിട്ടുണ്ടെന്നു് താനും ചില കഥകൾ കേട്ടിട്ടുണ്ടല്ലോ. തന്റെ സംശയനിവൃത്തിക്കുള്ള ഭൂതക്കണ്ണാടി സ്വാധീനമായിരിക്കുമ്പോൾ, ഊഹാപോഹശ്രമങ്ങ ളിൽ വിഷമപ്പെടുന്നതെന്തിനു്? കേശവൻകുഞ്ഞു് അപഹരിക്കപ്പെട്ട രാത്രിയിൽ അയാളെ സൂക്ഷിച്ചിരുന്ന ഭടന്മാരെ ഉടനെ വരുത്തി. ഹരിപഞ്ചാനനൻ പട്ടാംബരങ്ങളും ആഭരണ ങ്ങളും ചന്ദനകുങ്കുമാദിലേപനങ്ങളും അണിഞ്ഞു്, സ്വർണ്ണപ്രഭയോടുകൂടി തങ്ങളുടെ മുമ്പിൽ പ്രത്യക്ഷമായി എല്ലാവരേയും ബോധംക്ഷയിപ്പിച്ചു എന്നും, ഭ്രാമകങ്ങളായ ഭക്ഷണങ്ങൾ ക്കോ നിദ്രാക്ഷീണത്തിനോ വശപ്പെട്ടു് വഞ്ചിക്കപ്പെട്ടതല്ലെന്നും അവർ പരിഭ്രമം കൂടാതെ പടത്തലവരുടെ വിനോദചോദ്യങ്ങൾക്കു് ഉത്തരമായി ധരിപ്പിച്ചു. അവഞ്ചകരും നിർവ്യാ

ജഭക്തന്മാരും ആയ ഭടന്മാരെ യാത്രയാക്കീട്ട്, പടത്തലവർ മീശയെ തടകിത്തിരുകി,

ചിലതിന്റെ വേരിളക്കി നാസികയെ കശക്കിച്ചുവപ്പിച്ചു. നെറ്റിത്തടത്തെ മർദ്ദനംചെയ്തു്

കപോലങ്ങളിലെ ഞരമ്പുകളെ ജുംഭമാണങ്ങളാക്കി. ഒടുവിൽ കണ്ണടച്ചിരുന്നു് അത്യാഗാ

ധമായ മാനസികസമാധിയിൽ ലയിച്ചു. അദ്ദേഹത്തിൻ്റെ മനോനേത്രം ഭൂതസംഭവപ

ടലങ്ങളെ ഭേദനംചെയ്ത് തൻ്റെ ദാമ്പത്യകാലാരംഭത്തിലെ പ്രഥമസന്താനലാഭദശയിൽ കടന്നു. അക്കാലത്തു് സ്വപത്നീക്ഷേമത്തെ അന്വേഷിക്കുന്നതിനായി വന്ന ത്രിപുരസുന്ദരി ക്കുഞ്ഞമ്മ ഗർഭധാരണത്താൽ അസാമാന്യവ്യാകുലയായിരുന്നതിനെ സന്ദർശനം ചെയ്തു. ആ ഗർഭത്തിന്റെ ഫലം...! കൈകൊട്ടി, ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടു്, പടത്തലവർ ഉണർന്നു. “പടച്ചതമ്പുരാരേ! പിത്തിയൊണ്ണൊണ്ടെങ്കി മനിയത് ചാമെണ്ണാ?" എന്നു് തന്റെ യുവകാല പരിചയങ്ങളുടെ സ്മൃതിയിൽ നാവിലുദിച്ച ഭാഷകൊണ്ടും മനുഷ്യരുടെ ക്ലിപ്തപരിമാണകമായ ബുദ്ധിയെ അപഹസിച്ചു. എന്നാൽ ഈ അപഹസനം കഴിഞ്ഞ തിന്റെശേഷം, രാജ്യത്തെ രക്ഷണംചെയ്ത് പരമവിജയിയായി ശ്രമനിവൃത്തനായതുവരെ അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരിപോലും ഉദയംചെയ്തില്ല. ഈ മുഖസ്ഥിതി കണ്ട തുമുതൽ പാർവതിയമ്മ ബാലവർഗ്ഗങ്ങളുടെ ലീലാബഹളങ്ങളേയും അറപ്പുരയിലേക്കുള്ള ബഹുജനഗമനങ്ങളേയും മാമാവെങ്കിടൻ്റെ വിനോദസ്വാതന്ത്ര്യങ്ങളേയും നിരോധിച്ചു. ഹരിപഞ്ചാനനൻ്റെ സത്രമഹോത്സവം വളരെ അടുത്തു. അടുത്തദിവസത്തെ മാധ്യ ന്ദിനത്തിനുശേഷം തൻ്റെ യജ്ഞശാലാപ്രവേശനത്തിനുള്ള ഘോഷയാത്ര നടത്താൻ ആ യോഗീശ്വരനും, യജ്ഞധ്വംസനത്തിനുള്ള തൻ്റെ യാത്രാഘോഷം കോട്ടയ്ക്കകത്തുള്ള യോ ഗിവാടമുഖമായി നടത്താൻ പടത്തലവരും നിശ്ചയിച്ചു. കേശവ പിള്ളയുടേയും ഭഗവതിയ മ്മയുടേയും പ്രത്യാഗമനമുണ്ടാകാത്തതിനാൽ അദ്ദേഹം അസ്വസ്ഥനായെങ്കിലും രാജദർ ശനംകഴിച്ചു് ചെമ്പകശ്ശേരിയിലേക്കു് മടങ്ങി, കുമാരൻതമ്പിയെ വരുത്തി, തന്റെ അന്തർ ഗതങ്ങളേയും മഹാരാജാവിൻ്റെ അഭിമതങ്ങളേയും ധരിപ്പിച്ചു. പടത്തലവർ അനുഷ്ഠിപ്പാൻ നിശ്ചയിച്ചിരിക്കുന്നതിനായി ധരിപ്പിച്ച ഉദ്യമം സാഹസമാണെന്നു് സ്ഥാപിക്കുന്നതിനു് ക മാരൻതമ്പി ആലോചിച്ചു എങ്കിലും, ഒന്നും മിണ്ടാതെ തന്റെ ഗുരുബന്ധുവേക്കുറിച്ചു് അദ്ദേ ഹം പ്രവൃദ്ധാദരനായി തൊഴുതുകൊണ്ടു് നടന്നു. അനന്തരം പടത്തലവർ അനുഷ്ഠിച്ച കൃ ത്യം തന്റെ ആയുധങ്ങളുടെ പരിശോധനയും ശുശ്രൂഷണവും ആയിരുന്നു. സന്ധ്യയോടുകൂ ടി ചിന്താവിവശനായി, തൻ്റെ നിയമസ്ഥാനത്തു് ഉപധാനാവലംബിയായി സ്ഥിതിചെയ്യു ന്നതിനിടയിൽ, താൻ പാതിക്കു് ദൈവാർദ്ധസ്ഫുടീകരണമായി, മന്ത്രക്കൂടത്തെ വൃദ്ധയ്ക്ക് ദീ നം അത്യാസന്നമാണെന്നും പടത്തലവരെ കാണുന്നതിനു് ആഗ്രഹിക്കുന്നു എന്നും, ഉണ്ണി ത്താന്റെ ഒരു ദൂതൻ എത്തി ധരിപ്പിച്ചു. "ശരി! തിരുമേനി മഹാഭാഗ്യവാൻ! അവിടത്തേക്കു വേണ്ടിയുള്ള പുറപ്പാടിലേക്കു് എന്തു് ന്യായമായ കാരണം കിട്ടിയിരിക്കുന്നു" എന്നു് വിചാ രിക്കുന്നതിനിടയിൽ മാമവെങ്കിടൻ എത്തി. അസാധാരണമായുള്ള ഒരു ശുദ്ധഗതികൊ ണ്ടു് “മന്ത്രക്കൂടത്തെ വലിയമ്മ മുട്ടിയ സ്ഥിതിയിലായി. ഹരിപഞ്ചാനനമൂസിനെ കൂട്ടിക്കൊ ണ്ടുപോകാൻ ഞാൻ അങ്ങോട്ട് പോകുന്നു" എന്നു് പടത്തലവർ മാമനെ
ധരിപ്പിച്ചു മാമൻ: "എന്നാൽ കുട്ടിപ്പട്ടരായി മാമൻകൂടിയുണ്ടു്."

പടത്തലവർ: "വേണ്ട... ഞാൻ തനിച്ചു് മതി."

മാമൻ: "ആ പഞ്ചമഹാപാതകന്റവിടെ തനിച്ചു് പൊയ്ക്കൂടാ."

പടത്തലവർ: "പോയാൽ ...?"

മാമൻ: "അയാളുടെ പേരുതന്നെ നാലുകാലന്മാരുടെ അരചൻ ഇരട്ടിച്ചതല്ലേ?"

പടത്തലവർ: "എപ്പോഴെങ്കിലും ഒന്നു് മരിക്കണ്ടേ ഹേ?"

മാമൻ: "മരിപ്പാൻ നല്ല വാരാണസി നോക്കിച്ചെല്ലുണു. അയാളുടെ കൈയിൽ എട്ടടിവീര ന്റെ വിഷമാണുള്ളതു്. മാമനിതാ... ഓം! ഭൂഃ! സ്വഹഃ ബ്രഹ്മസ്വം പിടിച്ചു സത്യംചെ യ്യാം. ആ ഉമ്മിണിപ്പിള്ളേടെ ഉടല് ..."

പടത്തലവർ: "നാശം! അക്കഥ കേട്ടു് കാതു് തഴമ്പിച്ചു..."

മാമൻ: "കൊണ്ടു തഴമ്പിക്കുന്നതിനേക്കാൾ സുഖമല്ലേ?"

പടത്തലവർ: "ഇന്നത്തെ എൻ്റെ യാത്ര തനിച്ചാണു്. നേരത്തെ കാലത്തെ പോയി ഉറങ്ങ ണം. ഒറ്റപ്പട്ടർ ശകുനത്തിനു് ഇവിടെ നിൽക്കണ്ട."

മാമൻ: (അർദ്ധനിർബന്ധമായി) "അങ്ങുന്നേ..."

പടത്തലവർ: "പോകൂ ഹേ!"

പടത്തലവരുടെ നിശ്ചയത്തിനു് ബലമായി ഏതോ ഒരു പരോക്ഷവേരുണ്ടെന്നു് മാമ നു് മനസ്സിലായി. അദ്ദേഹം എന്തെങ്കിലും കരുതീട്ടുണ്ടെങ്കിൽ, കണ്ടിട്ടാവട്ടെ, മാമനും ചില തു് കരുതുന്നു. സംശയം കൂടാതെ എഴുന്നേറ്റു്. മിണ്ടാതേയും അങ്ങോട്ടും ഇങ്ങോട്ടും കുരങ്ങ നെപ്പോലെ നോക്കി ചൂണ്ടുവിരലുകളെ മറിച്ചും തിരിച്ചും മുട്ടി ചില നീശ്ശബ്ദതാളങ്ങൾ പിടി ച്ചും മാമൻ പുറത്താകുന്നതുവരെ സാവധാനപ്രൗഢിയോട്ട് നടന്നു്, മുറ്റത്തിറങ്ങി, പറന്നോ പറന്നില്ലയോ, ബ്രാഹ്മണൻ ഇതാ ജനറൽ കുമാരൻതമ്പിയുടെ ഭവനത്തിൽ എത്തി. അദ്ദേ ഹത്തിനെ അന്വേഷിക്കുന്നു. ആ സേനാനി കുറച്ചു് മുമ്പു് തൻ്റെ ഉദ്യോഗസ്ഥലത്തേക്കു് പു റപ്പെട്ടിരുന്നു എന്നു് കേട്ടു്. ദളവാമഠത്തിലെത്തി, ആ ബ്രാഹ്മണൻ ഉരുട്ടി ഉയർത്തിയ ചോ റ്റിനെ തടഞ്ഞു്, ഒരു 'പാർത്ഥവധം' നാട്യപ്രബന്ധത്തെ കഥനംചെയ്യുന്നു. കഥാമധ്യമായ പ്പോൾ, ആ മന്ത്രിപ്രവരൻ്റെ ക്ഷുത്കോപവും അക്ഷമതയും ചേർന്നു് "പോം പാട്ടാ!" എന്നു് കൊടുത്ത ഒരാട്ടു്, മാമനെ മഹാരാജാവിൻ്റെ മണിയറദ്വാരത്തിൽ എത്തിക്കുന്നു. അവിട ത്തെ നിശ്ശബ്ദതയും താറുമാറും കണ്ടിട്ടും മാമൻ സങ്കോചപ്പെടാതെ ദ്വാസ്ഥന്മാരെ തകർ ത്തിട്ടു് തിരുമുമ്പിൽ കടന്നു വീഴുന്നു. "നല്ലൊരു പ്രഭു... പ്രജൈ... ശാകപ്പോറാർ സ്വാ മീ! നാങ്കളാരുശൊന്നാലും കേക്കമാട്ടാർ. ഹരിപഞ്ചവാനര... രാവണ... ചതുരാനന" എന്നിങ്ങനെ തൻ്റെ സങ്കടത്തെ ഉണർത്തിക്കുന്നു. പടത്തലവരുടെ ഗൗരവതീവ്രതയെ പാർവണേന്ദുത്വമാക്കുന്ന നൈഷ്കര്യം ഉജ്ജ്വലിച്ചുള്ള മുഖത്തോടിരിക്കുന്ന മഹാരാജാവിൽ നിന്നു് പുറപ്പെട്ട "പോകൂ തൻ്റെ പാട്ടിനു്!" എന്നുള്ള സപ്തമുഖശൂലം മാമനെ കുത്തിയെടുത്ത്
പത്മതീർത്ഥക്കരയിലാക്കുന്നു. “ഒമ്പത്തി ആരരേമുക്കാൽ ശനി!" എന്നു് പുലമ്പിക്കൊണ്ടു് ഒരു അശ്വത്ഥത്തിൻ്റെ ചുവട്ടിലിരുന്നു് രണ്ടാംമുണ്ടുകൊണ്ടു് വീശി ക്ഷീണംമാറ്റി, പ്രഭുക്കളാ യുള്ളവരുടെ നിർഘണത്വത്തെ തുഷ്ടിയാവോളം ശകാരിച്ചപ്പോൾ, ഒരു യുക്തിയുദിച്ചു്, വൃ ദ്ധൻ മണക്കാട്ടു് മഹമ്മദീയരുടെ വാസദേശത്തേക്കു് മണ്ടിത്തുടങ്ങുന്നു. അതികഠിനമായു ള്ള കൂരിരുട്ടിൽ, പല ഇടവഴികളിലെ കയ്യാലകളെ ഞെരിച്ചിട്ടു്, തിരക്കുന്നതിനിടയിൽ, പ്രാർത്ഥിതനായ ഭീമകായനെ കണ്ടുമുട്ടുന്നു. ആ സരസസാലഗാത്രനെ പിടിച്ചുനിർത്തി, കുലുക്കി, തന്റെ ശ്വാസംമുട്ടിനിടയിൽ പല താഡനങ്ങളും മീശക്കൊയ്ക്കും വസ്ത്രാക്ഷപേവും തൊപ്പിഹസനവും കഴിച്ചു് അയാളുടെ 'ഭീമസേന' വിദ്യകളും കൊണ്ടു് ഹരിപഞ്ചാനനവാട ത്തിൽ പടത്തലവർക്കു് സഹായിയായി എത്തണമെന്നു് കൽപിക്കുന്നു. ഹരിപഞ്ചാനന- പടത്തലവന്മാരുടെ നാമദ്വന്ദ്വത്തെ ഒന്നിച്ച് കേട്ടപ്പോൾ ഭീമാകാരനായ പക്കീർസാ മണ്ടി ത്തുടങ്ങിയതിന്റെ വേഗവും സംഭ്രമവും മാമാവെങ്കിടനെക്കൊണ്ടു് നക്ഷത്രമെണ്ണിപ്പിക്കുന്നു. ഭഗ്നേച്ഛനായി തിരിച്ചുനടന്നു്, കിഴക്കേ പ്രാകാരദ്വാരത്തിൽ എത്തിയപ്പോൾ ബ്രാഹ്മണ ന്റെ ഭാഗ്യതാരം തെളിഞ്ഞപോലെ, അനുചരന്മാർസഹിതം ഗമനംചെയ്യുന്ന കുപ്പായവസ്ത്ര ധാരിയായ ഒരാൾ ഇരുട്ടിനിടയിൽ കൂടി മാമൻ്റെ ആകാരത്തെക്കണ്ടു് തന്റെ പരമാർത്ഥസ്വ രത്തിൽ "അതാരു് " എന്നു് ചോദ്യംചെയ്യുന്നു. ഊട്ടുപുര വലിയെരിശ്ശേരിവാർപ്പിനെ ഒറ്റ ക്കൈയാൽ പൊക്കുന്നതിനു് സാമർത്ഥ്യമുണ്ടായിരുന്ന മാമൻ്റെ രണ്ടു് കൈകളും ചേർന്നു് പഥികന്റെ ആകാശാരോഹണം നിഷ്പ്രയാസം സാധ്യമാക്കുന്നു. പഥികൻ പിടഞ്ഞ്, പു ളഞ്ഞു് കൈകാൽ കുടഞ്ഞു്, പല പ്രാർത്ഥനകളും ചെയ്യുന്നതിനിടയിൽ മാമാവെങ്കിടന്റെ ബുദ്ധിക്കു് വിശേഷപ്രകാശമുണ്ടായി, പാന്ഥയുവാവിനെ താഴത്ത് നിറുത്തി, "മഞ്ജുതര..." എന്നു് പാടി, “വച്ചിരുക്കുനക്ക്... പാർ" എന്നു് ഭയപ്പെടുത്തി, ചുംബനവർഷവുംചെയ്തു് പട ത്തലവരുടെ ഉദ്യമത്തെ ധരിപ്പിക്കുന്നു. അയാളും പക്കീർസായെപ്പോലെ ചിറകൊതുക്കി പ്പായുന്ന പക്ഷിക്കുതുല്യം ആകാശത്തെ ചീന്തി മറയുന്നു. മാമൻ ആശ്ചര്യഭരിതനായി, തോറ്റു്, അമ്പി, ചെമ്പകശ്ശേരിയിലേക്കു് മടങ്ങി. പാർവതിപ്പിള്ളയോടു് സഹതപനത്തിനു് ഹാജത് കൊടുക്കുന്നു.

ഇതിനിടയിൽ ചെമ്പകശ്ശേരിയിൽ ചില വിശേഷസംഭവങ്ങൾ നടക്കുന്നു. മാമാവെ ങ്കിടൻ പടത്തലവരെ വിട്ടുപിരിഞ്ഞു്, ആ പ്രഭു ചിന്തകളോടുകൂടി ഇരിക്കുമ്പോൾ, വിജയാ ത്മകമൂർത്തി തന്നെ ഉത്സാഹപൂർണ്ണമനസ്കനാക്കുന്നതിനായി അവതരണം ചെയ്തതു് പോ ലെ സൗന്ദര്യേശ്വര്യലാളിത്യങ്ങളുടെ ധാമമായ ഒരു യുവാവു് അദ്ദേഹത്തിൻ്റെ മുമ്പിൽ പ്ര ത്യക്ഷനായി, മുകുളീകൃതപാണിയായി നിന്നു്. തന്റെ മുമ്പിൽ അശുവർഷംചെയ്തു നില്ക്കുന്ന സമ്മോഹനകരനായ കോമളകുമാരനെക്കണ്ടു്, പടത്തലവർ ആനന്ദക്ഷീണനായി എങ്കി ലും എഴുന്നേറ്റു് യുവാവിന്റെ അടുത്തുചെന്നു് മുഖത്തെ നല്ലവണ്ണം സൂക്ഷിച്ചുനോക്കീട്ട് സ്നേഹ വിവശനായി അയാളെ തലോടി വിജയലബ്ധിയാൽ സമ്പ്രഹൃഷ്ടനായി. “കഴക്കൂട്ടത്തുനിന്നു് വരികയാണോ?" എന്നു ചോദ്യംചെയ്തു. ആഗതനായ കേശവൻകുഞ്ഞു്, “അല്ലാ, എനിക്കു് ഒരു ജന്മം കഴിഞ്ഞുപോയി. രണ്ടാംജനിക്കു് അച്ഛൻ അവിടന്നാണു്. അതുകൊണ്ടു്, ആദ്യ മായി ഇവിടെ കണ്ടു് തൊഴാൻ പോന്നു." ശബ്ദാകർഷണം പടത്തലവരെ പനിനീർക്കുള
ത്തിൽ മുക്കി. എന്നാൽ, ഇതിനിടയിൽ നാലുകെട്ടിനകത്തു് ഒരു വലിയ തകൃതി കേട്ടുതു ടങ്ങി. അതു ഭഗവതിയമ്മയുടെ വിജയപൂർവ്വമായ പ്രത്യാഗമനംകൊണ്ടുണ്ടായ ബഹളംത ന്നെ ആയിരുന്നു. ആ വിജയിനി കളപ്രാക്കോട്ടമർദ്ദിനി എന്ന പ്രഭാവത്തോടുകൂടി, പടത്ത ലവരോട് വിടുവായ്പടവെട്ടാൻ അറപ്പുരയ്ക്കകത്ത് പ്രവേശിച്ചു. "പവതി പെയ്യാ ചുമ്മാ വരുമോ ങ്ങുന്നേ? അമ്പമ്പടോ! പവതിപ്പെണ്ണ് എലങ്കചാടിയ രാമായണം ചൊല്ലിയ പൂരായമാഹും. ആണുങ്ങളു് കെട്ടിച്ചമ്മച്ചാലലോ, പൊരാണങ്ങളു്? പവതി പെട്ടപാടും കണ്ടവരോണ്ട്. അതൊക്കെ എൻ്റെ പിള്ള കവിസക്കെരന്ധമാക്കുമ്പം അങ്ങത്തേക്കും കേൾക്കാം."

പടത്തലവർ ആ സന്ദർഭത്തിൽ കളിവാക്കുകൾ കേൾക്കുന്നതിനും പറയുന്നതിനും സന്നദ്ധനായിരുന്നില്ല. കേശവൻകുഞ്ഞിനെ പിടിച്ചു്, അടുത്തിരുത്തി, വീണ്ടും തലോടി സംഗതിക ളെല്ലാം ചോദിച്ചറിഞ്ഞു. ഭഗവതിയമ്മയെ അടുത്തു് വിളിച്ചു്, തൻ്റെ കൈയിൽ കിടന്നിരുന്ന ഒരു വിലയേറിയ മോതിരത്തെ അവരുടെ കൈ പിടിച്ചു് വരലിൽ ഇട്ടുകൊടു ത്തു. "ഇത്രയുമല്ലാ അകത്തുപോയിരിപ്പിൻ. ഇനി എനിക്കു് കുറച്ചു് ജോലിയുണ്ടു്."

ഭഗവതിയമ്മ: "ഇനി എൻ്റെ പിള്ളേത്തരണം."

പടത്തലവർ: "നിങ്ങടെപിള്ള രാജ്യത്തെ രക്ഷിച്ചുകൊണ്ടു് വരുന്നു. അവൻ നിങ്ങൾ ക്കു് കനകം ചൊരിയും. അതു ചുമക്കാൻ അകത്തുപോയി നിറച്ചുണ്ടു് കരുത്തുണ്ടാ ക്കിൻ." കേശവൻകുഞ്ഞിനെ പടത്തലവർ ക്ഷണത്തിൽ ഊണുകഴിപ്പിച്ചു്, ഉണ്ണി ത്താൻ ഉപയോഗിച്ച മേനാവിൽത്തന്നെ കയറ്റി ചിലമ്പിനേത്തെയ്ക്ക് യാത്രയാക്കി. അങ്ങനെ യാത്രയാക്കുന്നതിനുമുമ്പിൽ ആ യുവാവോടു് ഒരു ചോദ്യം ചെയ്തു: "കൽ പിച്ചു് ഒരു മോതിരം കാണിച്ചതു് എൻ്റെ അപ്പൻ വിറ്റതല്ലേ?"

കേശവൻകുഞ്ഞു: "അതുപോലെ ഞാനൊന്നു് വിറ്റു. എന്നെക്കാണിച്ചതിൽ കല്ലുകൾ കൂടു തലുണ്ടു്. ഉപയോഗിച്ചുവന്നതുമാണു്." ഈ ഉത്തരം കേട്ട ഉടനെ ആ യുവാവു് നി രപരാധി എന്നു് വിധിച്ചുണ്ടായിട്ടുള്ള കൽപനനീട്ട് താൻ വാങ്ങിവച്ചിരുന്നതിനെ പടത്തലവർ ആ വിദ്യാധനന്റെ കൈയിൽ കൊടുത്തു്, ആ കോമളവദനൻ്റെ ചെകി ട്ടിൽ തട്ടി, “ഞാൻ പുറകെയുണ്ടു്. മീനാക്ഷിക്കുട്ടിയെ ഒരു ദിവ്യരത്നമായി വിചാരി ക്കണം" എന്നും മറ്റും ചില ഉപദേശങ്ങൾ നൽകി. പടത്തലവരുടെ പാദങ്ങളെ രണ്ടു് കൈകൊണ്ടും ഭക്തിപൂർണ്ണതയോടു് തൊട്ടു്, അദ്ദേഹത്തെയും വടക്കേക്കെട്ടിൽ കട ന്നു് ഗൃഹനായികയെയും, നവമായ ഒരു സ്ഥാനത്തിലേക്കു് ആരോഹം ചെയ്യുമാറ് ഭഗവതിയമ്മയേയും തൊഴുതുകൊണ്ടു് കേശവൻകുഞ്ഞു് യാത്രയാരംഭിച്ചു. ഒടുവില ത്തെ ക്രിയയെ, യുവാവിനെ തുടർന്നു് ചെന്നിരുന്ന പടത്തലവർ സൂക്ഷിച്ചു. 'പവതി ക്കൊച്ചി' ആ മുഹൂർത്തംമുതൽ പവതിപ്പിള്ളയെന്ന ജ്യോതിഷ്മതിയായി രാജ്യസമു ദായമണ്ഡലങ്ങളെ വിതാനിച്ചു.

കേശവൻകുഞ്ഞിനെ യാത്രയാക്കി, അഞ്ചാറുനാഴിക കഴിയുന്നതുവരെ പടത്തലവർ ഭഗവതിയമ്മയോടു് സംഭാഷണംചെയ്തിരുന്നു. അനന്തരം ആ സ്ത്രീയെ അടുക്കളക്കെട്ടിലേ ക്ക് യാത്രയാക്കീട്ടു് വടക്കുപടിഞ്ഞാറുള്ള ഒരു മുറിക്കകത്ത് കടന്നു. കാൽനാഴിക കഴിഞ്ഞ
പ്പോൾ ആ അറയ്ക്കകത്തുനിന്നു് നിഷ്ക്രമിച്ചതു് രാമവർമ്മത്ത് അനന്തപത്മനാഭനല്ല, രാമവർ മ്മ മഹാരാജനിയുക്തനായ ഒരു വീരഭദ്രൻ തന്നെ ആയിരുന്നു. കൃത്രിമവേലകൾചെയ്യുള്ള ചല്ലടമിട്ടു് നടുക്കച്ച വലിച്ചുകെട്ടി മുറുക്കിയും, അതിന്റെ മുകളിൽ ഇരട്ടവസ്ത്രം ഇറുകെ ഉടു ത്തും അതിനിടയിൽ ത്രികോണാകൃതിയായ ഒരു കഠാരി തിരുകിയും ഇതെല്ലാം മറച്ച് ഒരു വെണ്ണപട്ടുസാൽവ പുതച്ചും, തലചേർന്നമരുന്ന ഉരുക്കുതൊപ്പിയെ ചെമ്പട്ടുകൊണ്ടു വാ ലിട്ടു് പുറം ചുറ്റിയും, വലതുകൈയിൽ ഉറയിൽ ഇട്ടിട്ടുള്ള ഒരു നെടിയ വാൾ ധരിച്ചും, മുഖം വീരപ്രചുരിമയാൽ അരുണിതമായും പടത്തലവർ പുറപ്പെട്ടിരിക്കുന്നു. കൃതാവു് ഇരുഭാഗ ത്തോട്ടും കോതി വികസിക്കപ്പെട്ടിട്ടുള്ളതു് പ്രസരിപ്പിക്കുന്ന സുഗ്രീവോഗ്രതയും, സ്വസാ ങ്കേതികാഭ്യസനത്തിൻ്റെ പ്രയോഗസംഭാവനയാൽ ഉണർന്നുള്ള വിക്രാന്തിയും, കച്ചകെട്ടി മുറുക്കിയതുകൊണ്ടു് വർദ്ധിച്ച വക്ഷോവിസ്തൃതി ആവിഷ്കരിക്കുന്ന സംഹാരകത്വവും, ആ പുരുഷനെ ഒരു സിംഹപ്രഭനായി പ്രജ്വലിപ്പിക്കുന്നു. ക്രൂരഖഡ്ഗം ധരിച്ചുള്ള ദീർഘപാണി യായി, ശത്രുരക്തമധുഭ്രമംകൊണ്ടു് ഉന്മത്തനെന്നപോലെ, രണരസോദ്യതനായ മല്ലന്റെ പടുതയോടു് പടത്തലവവൃദ്ധൻ പ്രസ്ഥിതനാകുന്നതു് അന്നു് ആദ്യമായി കാണുകയാൽ, പതുങ്ങി നോക്കിനിന്നിരുന്ന ആശ്രിതജനങ്ങൾ വിഷണ്ണരായി. കാൽനാഴിക കഴിഞ്ഞ പ്പോൾ കൈത്തോക്കു് മുതലായ ആയുധങ്ങൾ ധരിച്ചു് മറ്റുവിധങ്ങളിൽ പടത്തലവരെപ്പോ ലെതന്നെ ഒരുങ്ങിയ ഒരാൾ അറപ്പുരയുടെ തെക്കേശത്തെത്തി. പടത്തലവർ എഴുന്നേറ്റു്, തുല്യവേഷനായി ആഗമിച്ച സേനാനായകൻ കുമാരൻതമ്പിയെ മുന്നിട്ട്, യാത്ര തുടങ്ങി.

രാത്രി ഏകദേശം പതിനഞ്ചുനാഴിക അടുത്തു എങ്കിലും നഗരത്തിലെ പ്രധാനവീഥി കൾ ഉൽഗതജീവപ്രസരങ്ങളായിരിക്കുന്നു. രാത്രി പകലായിത്തീർന്നിരിക്കുന്ന ആ അവ സ്ഥ ഹരിപഞ്ചാനനപരമഹംസരുടെ യജ്ഞദിവസത്തിൻ്റെ ഉപസ്ഥിതികൊണ്ടുതന്നെ ആയിരുന്നു. കാഷായവസ്ത്രപ്രചുരിമ രാത്രിയുടെ ശ്യാമതയെ പിശംഗതയും ശാന്തതയെ ഉത്സവകോലാഹലവും ആക്കി, സ്ഥലകാല സ്ഥിതികളെ പാടെ അവസ്ഥാന്തരീകരിച്ചി രിക്കുന്നു. ഹരിപഞ്ചാനനജയപ്രണാദങ്ങൾ മാർഗ്ഗസന്ധികളിൽ മുഴങ്ങുന്നു. ഭക്ഷ്യതാം ബൂലാദി വാണിജ്യസങ്കേതങ്ങൾ രാജ്യസമൃദ്ധിയെ ബഹുധാ ലക്ഷീകരിക്കുന്നു. എന്നാൽ രാജ്യലക്ഷ്മികാന്തൻ മുഖത്തെ വിവർണ്ണപ്പെടുത്തി, പടത്തലവരുടെ തച്ചായയിൽ വേഷം ധരിച്ചു്, 'കല്ലുമണ്ഡപം' എന്ന (ഇപ്പോൾ നഷ്ടമായിരിക്കുന്ന) രാജനിലയത്തിൽ അവസ്ഥി തനായി, അവിടെയുള്ള ഒരു കൃഷ്ണവിഗ്രഹത്തെ നോക്കി ആത്മഗതം ചെയ്യുന്നു. “പാർത്ഥ സാരഥിയായി അവിടന്നു് പോർക്കളത്തിൽ പരിക്ലേശിച്ചില്ലേ? സത്യത്തെ ലംഘിച്ചും ആശ്രിതരക്ഷണത്തിനായി ഭീഷ്മ നിധനത്തിനു് ആയുധമെടുത്തില്ലേ? കഷ്ടം! ഞാൻ ഇവിടെ സുഖമായി ഉറങ്ങുകയും, ആ ഭക്തശിരോമണിയായ യോദ്ധാവ് അവിടെ... കൊ ല്ലുമെന്നല്ലേ മാമൻ പറഞ്ഞതു്? ആ വൃദ്ധബ്രാഹ്മണൻ്റെ സ്നേഹമഹത്വം എന്റെ കർത്തവ്യ മെന്തെന്നുള്ള പാഠത്തെത്തരുന്നു. എന്നിട്ടും ഇങ്ങനെ ചഞ്ചലമനസ്സോടെ നിൽക്കുകേ? ഭഗവത്പ്രസാദം പോലെ വരട്ടെ." രണ്ടുമൂന്നു് യുദ്ധവിദഗ്ദ്ധന്മാരായ സേവകരോടൊന്നി ച്ചു് മഹാരാജാവും നടതുടങ്ങി. രാജമന്ദിരത്തിലെ ഗാട്ടുകൾ ഇരട്ടിയും മൂവിരട്ടിയുമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇളയരാജാവു് തൻ്റെ മണിയറയിൽ രാജാജ്ഞയാൽ ആരാ
ത്രികാലത്തോളം ബന്ധിക്കപ്പെടുകകൊണ്ടു്, അവിടെ അസ്വസ്ഥനായി ഉഴന്നു നിദ്രകൂടാ തെ സഞ്ചരിക്കുന്നു. ശ്രീപാദനിലയനവാസിനിയായ അമ്മതമ്പുരാട്ടി എന്തോ സംരംഭ മുണ്ടെന്നു് ശങ്കിച്ചു്, ശ്രീപത്മനാഭസേവിനിയായിത്തന്നെ രാത്രി കഴിക്കുന്നു. രാജനില യനങ്ങളിലെ പരിചാരകജനങ്ങൾ അന്നു് രാജസേവനമൗനത്തേയും സങ്കോചത്തേയും സശ്രമം അനുഷ്ഠിക്കുന്നു. മതിലകത്തെ ഗോപുരദ്വാരപാലന്മാർ അന്നത്തെ രാത്രിയിൽ നിന്നുറങ്ങാതെ, ദ്വാരരക്ഷണത്തെ അത്യുജാറായി അനുവർത്തിക്കുന്നു. അടുത്തദിവസ ത്തെ ഘോഷയാത്രാഡംബരത്തെക്കുറിച്ച് 'ഹരിപഞ്ചാനനിക'‌ന്മാരിൽ കവികളായുള്ളവർ അഡ്വാൻസു് (മുമ്പേറ്റ്) കവനങ്ങൾ ഉണ്ടാക്കാൻ ഘോഷിക്കുന്നു. ഇതിനിടയിൽ, ഹരിപ ഞ്ചാനനവാടത്തിന്റെ അന്തർഭാഗം പുറത്തെന്നപോലെ അസാധാരണമായുള്ള ജീവജാല പ്രചുരിമകൊണ്ടു് നിബിഡമായിരിക്കുന്നെങ്കിലും, നിശ്ശബ്ദതയാൽ ആ സാങ്കേതാധിപന്റെ സമാധിസമഗ്രതയെ സ്ഫുടീകരിക്കുന്നു. രാജപഥസഞ്ചരന്മാരായ കാഷായവസ്തുക്കാരുടെ സംഖ്യ പെട്ടെന്നു് പെരുകുന്നു. തിക്കിത്തിരക്കിക്കൂടുന്ന നവസംഘക്കാരിൽ ചിലർ മൃദുപ ദന്മാരായും ശീമക്കന്നക്കുഴലുകളെ വസ്ത്രങ്ങൾക്കിടയിൽ മിടുക്കോടു് മറച്ചും അവരവരുടെ സാന്നിദ്ധ്യത്തെത്തന്നെ ശങ്കിക്കുന്ന ചോരന്മാരെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി യും, ഒന്നൊന്നായി ഹരിപഞ്ചാനനവാടത്തിനു് ചുറ്റുമുള്ള പറമ്പുകളിലെ മരച്ചുവടുകളിലും കെട്ടിടങ്ങളുടെ മറവുകളിലും ചുവരുകളുടെ പുറകിലും ചേർന്നൊതുങ്ങുന്നു. ഈ മഹാതിമി രേച്ഛക്കളായ ഗണം ഹരിപഞ്ചാനനമഹാഹുതിക്കു് ശ്രീപത്മനാഭസങ്കേതത്തിൽത്തന്നെ ഹോമഗർത്തനിർമ്മാണം ചെയ്‌വാൻ നിയുക്തന്മാരായുള്ള നന്ദിഭംഗിപ്രമുഖന്മാരായ ഭൂതങ്ങളോ... വൈഷ്ണവകിങ്കരന്മാരോ, അല്ല, ധർമ്മരാജഭടന്മാരോ?

29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക