shabd-logo

അദ്ധ്യായം -അഞ്ജ്

21 December 2023

0 കണ്ടു 0
"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."




മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹാരാജാവിനെ അറിയിച്ചു. ആ വൃത്താ ന്തം അറിഞ്ഞിരുന്ന മഹാരാജാവ് മുഖത്തിൽ വിശേഷസ്തോഭമൊന്നും കൂടാതെ അതിനെ വിച്ചതിന്റെ ശേഷം, യുവരാജാവിൻ്റെ കശലങ്ങളെപ്പറ്റി പൊതുവായും, സംസ്കൃതപാഠ ങ്ങളെക്കുറിച്ച് പ്രത്യേകമായും ചിലതെല്ലാം ചോദിച്ച് ചില സമ്മാനങ്ങളും അണ്ണാവയ്യന്റെ സംഗതി മറ്റാരും അറിയരുതെന്നു് കല്പനയും നല്കി രാജകുമാരനെ അയച്ചു. ഈ സമയത്ത് ചിലമ്പിനേത്തുഭവനത്തിൻ്റെ അടുത്ത് തെക്കുവശമുള്ള ഒരു നാലുകെട്ടിൽ ഗൃഹസ്ഥജീവി തത്തെ പരമാനന്ദപരിപൂർണ്ണമാക്കിത്തീർക്കുന്ന വിവാഹക്രിയയ്ക്ക് അവശ്യം വേണ്ടതായ ഒരു മനപ്പൊരുത്തപരീക്ഷ നടന്നുകൊണ്ടിരുന്നു. ഇവിടെ ശ്രീപത്മനാഭസേവിനി (ഈ സ്ഥാനം അന്ന് സ്വീകരിക്കപ്പെട്ടിരുന്നില്ല) വഞ്ചിധർമ്മസംവർദ്ധിനി രാജരാജേശ്വരി മ യമഹാരാജ്ഞിയാൽ സൽകൃതനും വിശ്രുതധീരനും ശസ്താസ്തുവിദഗ്ദ്ധനും ആയിരുന്ന കോട്ടയത്ത് കേരളവർമ്മതമ്പുരാൻ്റെ അനുചരനായി വന്നിരുന്ന ഒരു വിക്രാന്തയോദ്ധാവി ന്റെ ഭാഗിനേയൻ കുട്ടിക്കോന്തിഅച്ഛൻ എന്നൊരു ഉഗ്രപുരുഷൻ മുമ്പ് താമസിച്ചിരുന്നു. ഇദ്ദേഹം ആഴുവാഞ്ചേരി കാട്ടുമാടത്തു്, പാമ്പുമേക്കാടു്, ചേന്ന (മംഗലം) ത്തു്. മറ്റപ്പള്ളി മുത ലായ വിശ്രുത മലയാളബ്രാഹ്മണരുടെ ഇല്ലപ്പേരുകളിൽ അന്തർഭവിച്ചുള്ള മന്ത്രതന്ത്രാദിശ ക്തികളുടെ ഒരു സംഗ്രഹവും, നരസിംഹോപാസനം, ഹനുമൽസേവനം, രാജരാജേശ്വരിഭ ജനം എന്നീ അനുഷ്ഠാനങ്ങളാൽ പ്രസിദ്ധിയെ പ്രാപിച്ചവനും, വിശിഷ്യ വേട്ടയൊത്മകൻ എന്ന കിരാതാംശകമൂർത്തിയുടെ പ്രത്യേകോപാസകനും കലിയുഗസിദ്ധമല്ലാത്ത ധനുർ വേദത്തിന്റെ പ്രാന്തദർശനം എങ്ങനയോ സിദ്ധിച്ച ശത്രുജേതാവും ആയിരുന്നുവെന്ന്
കേൾവിയുണ്ടു്. ഒടുവിൽ കണ്ഠച്ഛേദം ചെയ്യപ്പെട്ട കഴക്കൂട്ടത്തു പിള്ളയുടെ ജ്യേഷ്ഠസഹോദ രിയെ കുട്ടിക്കോന്തിശ്ശൻ പരിണയിച്ചു്, തന്റെ ശുദ്ധമായ ഏകാന്തവാസക്കാലത്ത് മന്ത്രക്കൂ ടത്ത് എന്നു അദ്ദേഹം പേരിട്ട നാലുകെട്ടിൽ കഴിച്ചു്, ബ്രാഹ്മണപരിചര്യയോടുകൂടി തന്റെ തേവാരാദികൾ നടത്തിവന്നിരുന്നു. ഈ മഹാമാന്ത്രികൻ ഗാത്രലാവണ്യപ്രഭാവങ്ങൾ കൊണ്ടു് ദേവരാജതുല്യനായിരുന്നെങ്കിലും, അദ്ദേഹത്തിൻ്റെ കായദൈർഘ്യവും മുഖത്തു സർവദാ വ്യാപിച്ചിരുന്ന നരസിംഹക്രൗര്യവും അദ്ദേഹത്തിൻ്റെ ഏകാന്തവാസേച്ഛയെ അനുകൂലിച്ചു. മറ്റു ലോകരെല്ലാം നിസ്സാരന്മാരെന്നു ഗണിച്ചുവന്നിരുന്ന ഇദ്ദേഹത്തെകൊ ണ്ടു് ഒന്നു സംസാരിപ്പിക്കുകയെന്നതു് കൃച്ഛ്റസാദ്ധ്യമായിരുന്നു. എട്ടുവീട്ടിൽപിള്ളമാർക്ക് ആപൽക്കാലത്തിന്റെ ശകുനങ്ങൾ കണ്ടുതുടങ്ങിയപ്പോൾ അദ്ദേഹം ഭാര്യാപുത്രഭൃത്യസ മേതം തിരുവിതാംകൂറിൽനിന്നു മറഞ്ഞു. അന്നുമുതൽ ആൾപാർപ്പില്ലാതെ നാശം പ്രാ പിച്ചുതുടങ്ങിയ ആ ഭവനവും ചന്ത്രക്കാറൻ്റെ പാദാരവിന്ദങ്ങളെ ശരണംപ്രാപിച്ചു. ഈ ഭവനത്തിലെ പടിഞ്ഞാറേക്കെട്ടു് കുട്ടിക്കോന്തിശ്ശന്റെ പൂജാസ്ഥലമായ തുറക്കാത്ത മുറിക ളും ആൾ കയറാത്ത മച്ചും ആൾ ഇറങ്ങാത്ത കല്ലറകളും ചേർന്നുള്ളതായ താഴ്വരയായി രുന്നു. പടിഞ്ഞാറേ കെട്ടിനേയും അതിലെ നിലവറയേയും തുറക്കുന്നതിനോ പരിശോ ധിക്കുന്നതിനോ, കുട്ടിക്കോന്തിശ്ശനെ തൻ്റെ വൻകണ്ണുകൾതന്നെ കണ്ടിരുന്നതുകൊണ്ടു് അപ്രത്യക്ഷചാമുണ്ഡിയെ കൂസാതെ കുടിയിളക്കിയ ചന്ത്രക്കാറനും ധൈര്യപ്പെട്ടില്ല.

ചാമുണ്ഡിക്കാവിൽവച്ച് ചന്ത്രക്കാറനു് ഉന്മാദം ജനിപ്പിച്ചതായ ബാലികാരത്നം ചേർ ന്നിരുന്ന സംഘക്കാർ കുട്ടിക്കോന്തിശ്ശനോടുകൂടി പുറപ്പെട്ട സംഘം വർദ്ധിച്ചതിൽ ശേഷി ച്ച അദ്ദേഹത്തിൻ്റെ ഭാര്യ ത്രിപുരസുന്ദരി എന്ന കഴക്കൂട്ടംഭവനത്തിലെ പ്രച്ഛന്നയായ സന്താ നവല്ലിയും, അവരുടെ ദൗഹിത്രിയും, ബാല്യം മുതൽ ത്രിപുരസുന്ദരിഅമ്മയെ സേവിച്ചുനട ന്നിട്ടുള്ള ഭൃത്യനും ആയിരുന്നു. അവരുടെ ഗൃഹം പണ്ടാരവകയായിച്ചേർന്നതിനാലും ക്ഷേ ത്രം ഉപേക്ഷയാലും നശിച്ചുപോയതായി കണ്ട് കേണുതുടങ്ങിയ വൃദ്ധയെ ചന്ത്രക്കാറൻ തന്റെ മോഹകേന്ദ്രമായ നിധിയെ പ്രാപിപ്പാനുള്ള സോപാനമെന്നു് കരുതി, സാഹസി കനായ കുപ്പശ്ശാരിൽനിന്നുണ്ടായ അവമതിയെ മറന്നു് മന്ത്രക്കൂടത്തുഭവനത്തിൽ പാർപ്പി ച്ചു. ഉഗ്രദേവതാസാന്നിദ്ധ്യമുള്ള ക്ഷേത്രങ്ങളിലെന്നപോലെ, ഐഹികമായുള്ള ഭോഗകാം ക്ഷകളെ വർജ്ജിച്ച്, പരിശുദ്ധചിന്തകളോടുകൂടി മാത്രം ചരിക്കേണ്ടതായ മന്ത്രക്കൂടത്തുഭ വനം, ചന്ത്രക്കാറൻ്റെ മനസ്സിൽ അംബികാഭ്രമത്തെ അങ്കുരിപ്പിച്ച ആ ബാലികയുടെ പ്ര വേശനത്തോടുകൂടി അനംഗചാപല്യങ്ങൾക്ക് ഒരു രംഗമായിത്തീർന്നു. സമീപവാസിക ളിൽ വൃദ്ധയുടെ സമകാലീനരായുള്ളവർ ആ സ്ത്രീയുടെ തത്വത്തെ അറിഞ്ഞിരുന്നുവെങ്കിലും അനുകമ്പയോടും വിധിചക്രത്തിന്റെ ഗതിവിഗതികളെ ഓർത്തു് സഹതപിച്ചും, അവരുടെ അജ്ഞാതവാസത്തെ ലംഘിപ്പാൻ മുതിർന്നില്ല. മറ്റു ജനങ്ങൾ 'ഇന്നെൻഭൃത്യജനത്തില ഗ്നി ചുട്ടമോ സൂര്യൻ തപിപ്പിക്കുമോ' എന്നോണം പ്രതാപവാനായ ചന്ത്രക്കാറനെ ഭയന്ന് ആ സംഘത്തിന്റെ ചരിത്രത്തെ അന്വേഷിപ്പാൻ തല ഇട്ടില്ല. പ്രകൃത്യാ സ്ത്രീജിതനല്ലെ ങ്കിലും 'അമ്മാളു' എന്നു് വിളിക്കപ്പെട്ടിരുന്ന മീനാക്ഷികുട്ടിഅമ്മയോടു് സംഘടിച്ച ദിവസം മുതൽ ചന്ത്രക്കാറബ്രഹ്മജ്ഞനിൽ കാമബാണങ്ങൾ വിപൃഥുവിൽ പാർത്ഥാസ്ത്രംപോലെ മുറിവേൽപ്പിക്കാതെ ഏറ്റുതുടങ്ങി. അയാൾ അധികമായ കുളിയും കുറിതൊടലും ശുഭ്രവസ്ത ധാരണവും ആരംഭിച്ചു; ഗർജ്ജനങ്ങളെ അൽപം മൃദുലങ്ങളാക്കി; മണ്ഡുകയാനത്തെ ഉപേ ക്ഷിച്ച് ഗജഗമനത്തെ അനുവർത്തിച്ചു. നേത്രത്തുറിപ്പുകളെ ശാന്തമാക്കാൻവേണ്ടി വിശേ ഷരസപൂർണ്ണമായ ഒരു ഇമയാട്ടവും അഭ്യസിച്ചു. അർക്കൻ ഒന്നുദിച്ച് അസ്തമിക്കുന്നതിനിട യിലുള്ള നാഴിക ഓരോന്നും ചന്ത്രക്കാറൻ്റെ മന്ത്രക്കൂടത്തേക്കുള്ള ഓരോ യാത്രയെ ദർശനം ചെയ്തു. സാപത്ന്യദുരിതം അനുഭവിക്കേണ്ടിവന്നാലും ഈ ഓരോ യാത്രയും ആപ്തവിജയമാ യി പരിണമിച്ച്, ഭർത്താവിൻ്റെ ഹൃദയം മനുഷ്യാർദ്രമാകട്ടെ എന്നു് പാചകശാലാപരദൈ വമായ ചന്ത്രക്കാരി, ആ കുലീനയുടെ ഓജശ്ശന്യമാക്കപ്പെട്ട ആത്മാവുകൊണ്ടു് പ്രാർത്ഥിച്ചു. ഹരിപഞ്ചാനനയോഗീശ്വരൻ്റെ അടുത്ത ദിവസമുള്ള എഴുന്നള്ളത്തിനു് വേണ്ട ഒരുക്കങ്ങൾ ചെയ്യുന്ന തകൃതികൾക്കിടയിലും, ചന്ത്രക്കാരൻ മന്ത്രക്കൂടത്ത് നാലുകെട്ടിനകത്തു്. വൃദ്ധയ്ക്ക് കണിയായിട്ടെന്നപോലെ അതി രാവിലെ പൂർണ്ണചന്ദ്രോദയം ചെയ്തു. മാതാമഹിയുടെ ശയ്യ യിൽ ഇരുന്നിരുന്ന ബാലിക എഴുന്നേറ്റു് മാറിനിന്നു. സ്വാശ്രിതലോകത്തിന്റെ ഹിതനി യന്താവായ ചന്ത്രക്കാറൻ താൻ അടുത്തദിവസം നടത്താൻപോകുന്ന മഹോത്സവത്തിൽ സ്വാതിഥികൾ ഭാഗഭാക്കുകളാകേണ്ടതിലേക്ക് താൻ തയ്യാറാക്കീട്ടുള്ള ഒരു കാര്യപരിപാ ടി അവരെ കേൾപ്പിച്ചു. “ഒദയത്തിനുനുമ്പു്, കളിച്ചൊരുങ്ങി അങ്ങെത്തണം. നടയിൽനി ന്നു് സാമീടെ എഴുന്നള്ളത്തു ദൂരേന്നു് കാണാം. ധീവാരാണ നിന്നു തൊഴാൻ പ്രത്യേനം പെ രയൊണ്ടു്. അമ്മാളുക്കുട്ടി വേണം, വീട്ടുകാറിയായി മിന്തിനിപ്പാൻ. എല്ലാം നമ്മുടെ മട്ടില് ഉടുത്തൊരുങ്ങി... കുറയ്ക്കണതെന്തിനു്? വേണ്ട പൊന്നും പൊടിയുമൊക്കെ അണിഞ്ഞു്. ധ്വജംപ്രഭ (സ്വയംപ്രഭ) മാരായി വന്നു്, അവിടമൊക്കെ ഔലസ (ഉല്ലാസ) മാക്കൂടണം... എന്തു് കുഞ്ഞേ? ചിരികൊണ്ടു വെളുപ്പിക്കണതെല്ലാം നാളെ, ചിലമ്പിനേത്തുവീട്ടിലു്, വെളു ത്തവാവുപൊലെ അങ്ങനെ തൊളങ്ങിക്കൊണ്ടു് നിയ്യാൻ നമ്മുടെ വീട്ടിലും ഒരു തയ്യലാൾ വേണ്ടയോ? എല്ലാത്തിനും സാരധി (സാരഥി) യായി ഉമ്മിണിയെ വിട്ടേയ്ക്കാം... നമ്മുടെ

മച്ചമ്പിയേ ..."

വൃദ്ധഃ "ഞങ്ങളെ ഉപദ്രവിക്കേണ്ട. എനിക്കു് നടക്കാനും കൂട്ടത്തിൽ കൂടാനും ശക്തിയില്ല. ഗതികെട്ട കൂട്ടത്തിനെന്തു് സംക്രാന്തിയും തിരുവോണവും?"

ചന്ത്രക്കാരൻ: "ഗെതിയും ഘെതികേടും ചന്ത്രക്കാറന്റെ എമയടച്ച തൊറപ്പിലല്ലോ? ക ഞ്ഞമ്മ അനുവധിച്ചാൽ, അമ്മാളുക്കുട്ടി ഈ മുഹൂത്രത്തിൽ ചിലമ്പിനേത്തു് അക ത്തെക്കെട്ടിലമ്മ... പിന്നെ, പണ്ടാരവക വെലക്കും വെളംബരവും, ചാക്കടിപ്പും പോക്കടിപ്പും കൊണ്ടുവരാൻ ഉയിരാർക്കു്?"

ഈ പ്രേമവാദം അതിശയമായും തൻ്റെ നിലയ്ക്ക് ചേരുംവണ്ണം അന്തസ്സായും സാധിച്ചു എന്നു് സന്തുഷ്ടനായി, ചന്ത്രക്കാറൻ ആകർണ്ണഗതമായ ദന്തക്കവടിമേഖലയെ തെളുതെ ളെ വിളങ്ങുമാറ്റ് കാട്ടിക്കൊണ്ടു്, നന്തുണി മീട്ടുന്ന സ്വരത്തിൽ ഒന്നു ചിരിച്ചു. വൃദ്ധയുടെ മന സ്റ്റു്, 'ഇതിനും കാലം വന്നല്ലൊ ഭഗവാനേ' എന്നുള്ള വ്യസനത്തെ സർവ്വലോകവ്യാപ്തമായു ള്ള പാദങ്ങളിൽ സമർപ്പണംചെയ്തുകൊണ്ടും സ്വകുടുംബത്തേയും ഭർത്താവിനേയും ധ്യാനി ച്ചും, നിഷ്ടമായിരുന്നു. ചന്ത്രക്കാറനു് വൃദ്ധയുടെ അന്തർഗ്ഗതം മനസ്സിലായി, അവരുടെ
തൽക്കാലമനോഗതത്തിനു് അനുകൂലമായി ഇങ്ങനെ പറഞ്ഞു: “പെണ്ണെന്ത്! പൊറുതി എന്തു്? മനുക്ഷജയമെടുത്താൽ നിർമ്മാണപദം തേടണം, അതു തരാൻ സാമിയെപ്പോലെ ക്കൊള്ളവേദാന്ധികളല്ലതാരൊണ്ടു്! അവരെ തൃക്കാലിൽ ഒരൊറ്റ കുമ്പിട്ടാലു്, ഒരായിരം കൈലാഷം!" ശൃംഗാരരസത്തിൻ്റെ തിങ്ങൽ കൊണ്ടു് ഭാഷാപരിഷ്കൃതിയോടുകൂടി അരുള പ്പെട്ട ഈ നവോമോക്ഷസംഹിത അമ്മാളു എന്ന ബാലികയുടെ മുഖഗൗരവത്തെ ഭഞ്ജിച്ച് ചില മന്ദസ്മിതങ്ങളെ പുറപ്പെടുവിച്ചു. ചന്ത്രക്കാറൻ അതു കണ്ട് സംപ്രീതനായി, തന്റെ വാമ കരത്തിലെ ഊർദ്ധ്വഭാഗഗോളത്തിന്മേൽ ദക്ഷിണഹസ്താഗ്രം ചേർത്തു് വിജയസൂചകമായ താളം തുടങ്ങി. "അമ്മാളുക്കുട്ടിക്ക് ... ചന്ത്രക്കരമ്മാവൻ കാലത്തു് അമ്മാവൻ, വൈയ്യുമ്പം വേറേയുമാമേ... പറഞ്ഞതൊക്കെയും സമ്മധിച്ചു. അങ്ങനെ ഇരിക്കട്ട... കുപ്പണ്ണനെന്തു പറയൂണു?"

ഈ സംഭാഷണത്തെ കേൾപ്പാൻ പുറത്തു വാതൽപ്പടിക്കടുത്തു് ഹാജരായി നിന്നിരു ന്ന കുപ്പശ്ശാർ എന്ന പരിചാരകനോടായിരുന്നു ഒടുവിലത്തെ ചോദ്യം. ചോദ്യത്തോടുകൂടി ത്തന്നെ മറുത്തുപറഞ്ഞാൽ ആ ക്ഷണത്തിൽ കഥകഴിച്ചുകളയും എന്നൊരു നോട്ടവും പുറ പ്പെട്ടു. കുപ്പശ്ശാർ മിണ്ടാതെ നിന്നു.

ചന്ത്രക്കാറൻ: "മൗനം അനുവാസം. എല്ലാം ഞാൻ പറഞ്ഞപോലെതന്നെ. ഉമ്മിണി വന്നിട്ടുണ്ടു്. ചേട്ടത്തി ശമയിക്കാനും മറ്റും വല്യ ശട്ടമ്പിയാണവൻ. എല്ലാം ഒരു ക്കി അമ്മാളുക്കുട്ടിയെ അവൻ ലംഭയാക്കി മോടിപിടിപ്പിക്കും." എന്നു പറഞ്ഞുകൊ ണ്ടു് വിപരീതവാക്കുകൾക്കിടകൊടുക്കാതെ യാത്രയായി. അവിടെ ശേഷിച്ച സം ഘക്കാർ ഫണക്ഷതമേറ്റ സർപ്പത്താന്മാരെപ്പോലെ ക്ഷീണവീർപ്പോടുകൂടി പുളച്ചു. ഉമ്മിണിപ്പിള്ളയുടെ ആഗമനം ഉണ്ടാകുമെന്നുള്ള ബോധം വൃദ്ധയ്ക്കും പൗത്രിക്കും ഒരു ദുസ്സംഗമഹാഭയത്തെ ജനിപ്പിച്ചു.

ഏകദേശം ഒമ്പതു നാഴിക പുലർച്ചയായപ്പോൾ വൃദ്ധ കുളികഴിഞ്ഞു് പടിഞ്ഞാറുവശ ത്തുള്ള തിണ്ണയിലിരുന്നു് ജപം തുടങ്ങി, മീനാക്ഷിഅമ്മയും കുളികഴിഞ്ഞു് രാവിലത്തെ ഭക്ഷണത്തിനു് മാതാമഹികൂടി വന്നുചേരുന്നതിനായി, നനഞ്ഞിരുന്ന തലമുടിയെ മാ ടിഉണക്കുന്ന ശ്രമത്തോടുകൂടി നാലുകെട്ടിനകത്ത് നടന്നുകൊണ്ടിരുന്നു. ബാലികയുടെ സാന്നിദ്ധ്യത്താൽ ആ ഭവനത്തിലെ ആഭിചാരമൂർത്തികൾ പ്രീണിപ്പിക്കപ്പെട്ടതുപോലെ അവിടം ശോഭിച്ചിരുന്നു. പരലോകവാസിയായ കുട്ടിക്കോന്തിശ്ശന്റെ ആത്മാവും സ്വദ ഹിത്രിയുടെ നവഗുണങ്ങൾ കണ്ടു് സമ്പ്രീതമായി പ്രസാദവർഷത്തെ ആ ഭവനത്തിന്മേൽ ചൊരിയുന്നതുപോലെ കാണപ്പെട്ടു. സ്വകേശാഗ്രം ഭൂസ്പർശം ചെയ്യാതെ സൂക്ഷിച്ചു് വിര ലുകൾക്കിടയിലാക്കി ഉയർത്തിച്ചീകുന്ന ബാലിക, തന്നെ അഭിനന്ദിക്കുന്ന മാതാമഹൻ പ്രീതിക്കായെന്നപോലെ ഒരു പ്രാർത്ഥനാഗാനം തുടങ്ങി: "സബിന്ദുസിന്ധുസുസ്ഖലത്തരം ഗഭംഗരഞ്ജിതം, ദ്വിഷദ്വിപാപജതകാരിവാരിസംയുതം," എന്നു തുടങ്ങിയ നർമ്മദാഷ്ടക പാരായണത്തിൻ്റെ ആരോഹാരവചാതുരിയോടുകൂടിയ മധുരസ്വരതരംഗങ്ങൾ അവിടെ പ്രവഹിച്ചപ്പോൾ, ആ ഭവനത്തിനു് ആ ബാലികതന്നെ ശർമ്മദയായി ഭവിച്ചു. ശോഭാ വാഹികളായ ആഭരണപൂരംകൊണ്ടു് അലങ്കരിക്കപ്പെടാതെ ദൃശ്യമാകുന്ന ആ രൂപം കാമുകലോകത്തിനു് വിഭ്രമത്തേയും സത്വചിത്തന്മാർക്കു് അലഭ്യദർശനലാഭാനന്ദത്തേയും നല്കുമെന്നുള്ളതിനു് സംശയമില്ല. കുബേരതുല്യനായ ഒരു പിതാവിനാൽ ലാളിച്ച് വളർത്ത പ്പെട്ടതിന്റെ ചിഹ്നങ്ങൾ ഒന്നുംതന്നെ കാണുന്നില്ല എങ്കിലും, മീനാക്ഷിക്കുട്ടിയുടെ നോട്ട ത്തിലും വാക്കിലും നടയിലും സകല ചേഷ്ടകളിലും ആ കന്യകയുടെ ആഭിജാത്യവും ലളിത മായ ഒരു പൗരുഷവും പ്രശാന്തമായ ഊർജ്ജസ്വലതയും സ്പഷ്ടമായി അനുരഞ്ജിച്ചിരുന്നു. വ്രീളാനിന്നുതമായുള്ള സൗന്ദര്യം വിശുദ്ധകന്യാത്വത്തിൻ്റെ പവിത്രതകൊണ്ടു് ഭൂഷിതമാ കുമ്പോളത്രെ സൃഷ്ടിവിദ്യ അതിന്റെ പരമമായ പരിഷ്കൃതിഫലത്തേയും അതിശയിക്കുന്നതു്. ഇപ്രകാരമുള്ള സൗന്ദര്യപരമകാഷ്ഠയെ പ്രാപിച്ചിട്ടുള്ള മീനാക്ഷി ഉത്ഭവസമ്പർക്കങ്ങളുടെ മഹനീയതയാൽ സ്വർഗ്ഗംഗാതുല്യയായി നൈർമ്മല്യവിശുദ്ധികൾകൊണ്ടു് സർവത്ര സം ശുദ്ധിയേയും സമ്മോഹനത്തേയും വിതരണംചെയ്യുവാൻ അനുഗ്രഹശക്തിയുള്ള ഒരു പാവ നശീലവതിയായിരുന്നു. ആ നാലുകെട്ടിലെ തട്ടുതുലാംതൂണുകളിലും ചേറ്റുപടികളിലും സും ഭനിസുംഭമഹിഷാസുരാദിമർദ്ദനരംഗങ്ങളും അനന്തനരസിംഹവാസുകിവ്യാളിവേതാളാദി വിഗ്രഹങ്ങളും ഭീഷണരൂപങ്ങളായി കൊത്തപ്പെട്ടിരുന്നതുകൾ മീനാക്ഷിക്കുട്ടിയുടെ കോമ ളിമാവിപര്യയംകൊണ്ടു് ഭൂഷണങ്ങളായിത്തീർന്നിരിക്കുന്നു. പ്രാർത്ഥനാഗാനം അവസാ നിക്കാറായപ്പോൾ ചന്ത്രക്കാറന്റെ സംബന്ധിയായ ഉമ്മിണിപ്പിള്ള നാലുകെട്ടിനകത്തു് സർവസുന്ദരീകാമുകനെന്നുള്ള നൃത്തവിലാസങ്ങളോടുകൂടി പ്രവേശിച്ചു. നർമ്മദാഷ്ടകത്തി ലെ അവസാനശ്ലോകഗാനത്തിൻ്റെ മാധുര്യത്തെ അയാളുടെ കർണ്ണങ്ങൾ അമൃതംപോലെ പാനം ചെയ്തു. മീനാക്ഷിയുടെ കേശനിബിഡതാദൈർഘ്യങ്ങളേയും, വിലോചനാസേ ചനകമായ അവളുടെ അംഗപ്രഭാസൗഷ്ഠവങ്ങളേയും, ആദ്യമായി കാണുന്നതുപോലുള്ള കൗതുകത്തോടു് കൂടി അയാൾ മിഴിച്ചു നോക്കിത്തുടങ്ങി. പ്രാർത്ഥനാവസാനംവരെ, തന്റെ ഹരിപഞ്ചാനനസന്നിധിയിലെ അഭ്യാസശക്തികൊണ്ടു് വൃത്തികളെ ദമനംചെയ്തു നിന്നു. അനന്തരം "തരുണീ നിന്നുടയ സഞ്ചാരദൂനതര, ചരണനളിനപരിചരണപരൻ ഞാൻ" എന്നുള്ള ഗാനത്തിന്റെ സഹായം കൂടാതെ, അതിലന്തർഭവിച്ചുള്ള അനുരാഗത്തെ തന്റെ കരസന്ധിയിലെ ചൊറിയിന്മേൽ ചെയ്ത് വീണാംഗുലീപ്രയോഗങ്ങൾകൊണ്ടു് ധ്വനിപ്പിച്ചു. ഉമ്മിണിപ്പിള്ളയുടെ പ്രേമവാസ്തവത്തെ ധരിച്ച്, പ്രത്യനുരാഗത്തിനു പകരം ഭാഗിനേയത്വ ത്തെ പരമോത്സാഹമായി അനുവർത്തിച്ചുവന്നിരുന്ന മീനാക്ഷി, അയാളെ കണ്ടപ്പോൾ മാതാമഹിയോടുകൂടി ഭക്ഷണം കഴിപ്പാൻ ക്ഷണിച്ചു.

ഉമ്മിണിപ്പിള്ള: "അമ്മാളുക്കുട്ടി വിളമ്പിത്തരാൻ കാലം വരുമ്പോൾ മറ്റൊരെടത്തു് ഞാൻ

പോയി ഉണ്ണുമോ? പഴം നീട്ടീട്ടു് തൊലി തരുമ്പോലെ എന്നെ കബളിപ്പിക്കരുതു്. തേനോലുന്ന ആ കൈകൾ എനിക്കെന്നും വിളമ്പിത്തരാൻ സംഗതി വരട്ടെ. എന്റെ നിത്യാന്നേശ്വരി ആക്കാനല്ലയോ ഞാൻ നോക്കുന്നതു്?"

ഇങ്ങനെ വിടസംഭാഷണത്തിൽ പടുവായുള്ള ഉമ്മിണിപ്പിള്ള പ്രൗഢവയസ്കയായ കൊച്ചമ്മിണി എന്ന സ്ത്രീയോടു തോറ്റു എങ്കിലും, സ്വപുത്രിയാവാൻ മാത്രം പ്രായമുള്ള ഈ ബാലികയുടെ സംഗതിയിൽ അയാളുടെ വാഗ്മിത്വംകൊണ്ടു് വിജയം നേടാമെന്ന് അയാൾ
വിശ്വസിച്ചിരുന്നു. ഉമ്മിണിപ്പിള്ളയുടെ ശൃംഗാരഗോഷ്ടിമയമായ അഭിപ്രായത്തിനു് മീനാ ക്ഷി ഇങ്ങനെ മറുപടി പറഞ്ഞു: "വിളമ്പുന്ന കാര്യത്തെക്കുറിച്ചൊന്നും വിചാരിക്കേണ്ട. ഇന്നുതന്നെ അമ്മാവനു് ഞാൻ വിളമ്പിത്തരാം. പക്ഷേ, തേൻകൂടെന്നു് വിചാരിക്കുന്നതു് കടന്തൽ കൂടുമായേക്കാം." ഈ ഉത്തരത്തോടുകൂടി ഒരു ചെറുചിരിയും പുറപ്പെടുവിച്ചു.

ഉമ്മിണിപ്പിള്ള "മനസ്സിണങ്ങി വിളമ്പിയാലേ സ്വാദുണ്ടാവൂ. ഈ ക്ഷാമമൂർത്തിവേഷവും കളയണം. എന്നാൽ നമുക്കു സുഖമായി കഴിയാം. അമ്മാളുക്കുട്ടി അങ്ങനെ ചിരി ക്കുന്നതിനെക്കാൾ നേരെ എൻ്റെ കണ്ണിലൊന്നു കുത്തുകയല്ലേ ഭേദം?"

മീനാക്ഷിക്കുട്ടി: "ഇതിലധികം എങ്ങനെയാണു മനസ്സിണങ്ങാനുള്ളതു? അമ്മാവനെക്കാ ണുമ്പോൾ എനിക്കെന്തു് ഉത്സാഹം? എന്തു സന്തോഷം? കണ്ണിൽ കുത്തുന്നതു് അമ്മാവൻ തന്നത്താൻ ചെയ്യുന്നുണ്ടല്ലൊ."

ഉമ്മിണിപ്പിള്ള: (ചെവി പൊത്തിക്കൊണ്ടു്) "ഈ അമ്മാവൻ വിളി എന്നെ കൊല്ലണു. തൽക്കാലത്തേക്കു് ചേട്ടാ എന്നൊ മറ്റൊ വിളിക്കരുതോ?"

മീനാക്ഷിക്കുട്ടി: "നാടു മറന്നാലും മൂടു മറക്കാമോ? അമ്മാവൻ ഈ ജന്മത്തേക്ക് എനിക്കി നി അമ്മാവൻ തന്നെ. ചേട്ടാ എന്നു വിളിച്ചാൽ അമ്മാവനു് അവസ്ഥക്കുറവാണു്." മീനാക്ഷിയുടെ മറുപടിയിൽ ആദ്യഭാഗം മീനാക്ഷിയുടെയും ഉമ്മിണിപ്പിള്ളയുടെയും കുടുംബവ്യത്യാസത്തെ സൂചിപ്പിച്ചു എന്നു് ഉമ്മിണിപ്പിള്ളയ്ക്കു തോന്നി. അതു വജ്രസൂ ചിപോലെ ഉമ്മിണിപ്പിള്ളയുടെ ഹൃദയത്തിൽ തറച്ചു. അയാൾ കോപാരംഭത്തോടു കൂടി ഇങ്ങനെ പറഞ്ഞു: "ആർക്കും സൗന്ദര്യത്തിളപ്പു കൊള്ളൂല്ല. അഹങ്കാരത്തിനും വേലി വേണം. നാടും മൂടുംകൊണ്ടു തിളച്ചു്, ഒരിക്കൽ കഴുകും തുറയും കേറി... ഇനി യും കാടു കേറരുതു്, പറഞ്ഞേക്കാം."

മീനാക്ഷിക്കുട്ടി: (കോപവ്യസനങ്ങൾ ഇടകലർന്നു് കലുഷവദനയായി) "കഴുകേറിയവർ ക്കുണ്ടോ കാടിനെ ഭയം? ഇതൊന്നും അമ്മ കേൾക്കരുത്."

ഉമ്മിണിപ്പിള്ള: (കുറച്ചുകൂടി ദേഷ്യത്തോടുകൂടി) "കേട്ടാൽ പച്ചപ്പച്ചാത്തിന്നുകളയുമോ? ഞാൻ ക്ഷമിക്കൂല്ല. നാളത്തേക്കു നിങ്ങളുടെ കാര്യമെല്ലാം എന്നെ ചുമതലപ്പെടു ത്തിയിരിക്കയാണു്. സ്വാമി തിരുവടികൾ എഴുന്നള്ളുന്നതിനു മുമ്പു് രണ്ടിലൊന്നു തീർച്ചയാക്കണം. നമ്മുടെ കാര്യമെല്ലാം ഞാനവിടെ ധരിപ്പിച്ചിട്ടുണ്ടു്. ഇവിടെ വരുമ്പോൾ തീർച്ചയാക്കാമെന്നു് ഒടുക്കം അരുളിച്ചെയ്തിട്ടുമുണ്ടു്."

മീനാക്ഷിക്കുട്ടി: "സ്വാമി അവർകൾ വരുമ്പൊഴേക്കുരണ്ടിലൊന്നു തീർച്ചയാക്കിവയ്ക്കാൻ അദ്ദേഹം എന്റെ അച്ഛനോ? അമ്മാവനോ? കൊച്ചമ്മിണിഅമ്മേടടുത്തും ഇങ്ങ നെതന്നെയാണോ മല്ലിനുനിന്നതും? പെണ്ണുണ്ടാക്കാൻ വേട്ടക്കോലുമെടുത്തോണ്ടു് പുറപ്പെടാറുണ്ടോ? ഒന്നു ഞാൻ തീർച്ചപറയാം ... അമ്മാവൻ അമ്മാവനായിരിക്കേ യുള്ളൂ. വേറെവിധം അവകാശം കൊണ്ടുവരികയാണെങ്കിൽ ഇനിമേൽ അതുമില്ല."

ഉമ്മിണിപ്പിള്ള: "ഈ വീരവാദമെല്ലാം ഏതുവരെ? എൻ്റെ കൈയിൽ ചില മന്ത്രങ്ങളുണ്ടു്. ഒരേ ഒരു വാക്കിൽ നിങ്ങടെ സ്ഥിതി എവിടെക്കിടക്കും?"

മീനാക്ഷിക്കുട്ടി: "ചന്ത്രക്കാറമ്മാവനുണ്ടു് ഞങ്ങളുക്കു സഹായം."

ഉമ്മിണിപ്പിള്ള (ചന്ദ്രക്കാറസ്വരത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ടു്) “ആ അമ്മാവൻ കിമ്മാ വനുമാകാം! ഈ അമ്മാവൻ്റെ കാര്യത്തിൽ ശാസ്ത്രമെടുക്കും, മുറയെടുക്കും, തറയെ ടുക്കും... അതെ, മിനുമിനാന്നിരിക്കും, മനസ്സിനെ കിരുകിരാന്നു് ചൊറിയിക്കും. ചക്രം! ഹേഹേ! മിഴിക്കണ്ട, ആ അമ്മാവനും ഭാര്യയാക്കാൻതന്നെ കെട്ടിച്ചമ ഞ്ഞു നടക്കുന്നതു്. അല്ലാണ്ടുണ്ടോ അക്കോമത് തുള്ളുണു?"

മീനാക്ഷി ഒന്നു പുറന്തിരിഞ്ഞു് പാചകശാലക്കെട്ടിലേക്ക് നട തുടങ്ങി. ഉമ്മിണിപ്പിള്ള ധർമ്മവും മര്യാദയും മറന്നു്, ആ കന്യകയെ കൈയ്ക്കു പിടിച്ച് തടുത്തു. സിംഹശക്തിയോ ടുകൂടി കൈ തട്ടീട്ടു് സിംഹിയെപ്പോലെ കോപംകൊണ്ടു് ജുംഭിതമായ മുഖത്തോടുകൂടി മീ നാക്ഷി തിരിഞ്ഞുനിന്നു. ജംബുകനെപ്പോലെ താടി വിറച്ചു്, താണു്, സ്വല്പനേരം നിന്നിട്ടു്, ചില അമർത്തിയ ഊളികളോടും കിതപ്പോടും ഉമ്മിണിപ്പിള്ള മീനാക്ഷിഅമ്മയെ പരിരം ഭണം ചെയ്‌വാൻ ഉന്മാദോദ്വേഗവാനായി മുമ്പോട്ടു് കുതിച്ചു. ഉമ്മിണിപ്പിള്ളയുടെ അഭീഷ്ട വിഘാതം ഉണ്ടായി എന്നു് മാത്രമല്ലാ, അയാൾ തന്നെ ഒരു പരിരംഭണത്തിൽ അകപ്പെട്ടു. കുപ്പനായ അരക്കൻ്റെ മുഷ്ടികൾക്കിടയിൽ അയാളുടെ മുഴംകാലുകൾ തളയ്ക്കപ്പെട്ടു, വൃക്ഷാസ നഭ്യസനം ചെയ്യുംവണ്ണം തലകീഴായ് തൂങ്ങുന്നതിനിടയിൽ ഉമ്മിണിപ്പിള്ള മത്സ്യംകണ ക്ക് പിടഞ്ഞു. കുപ്പൻ്റെ ഏകനേത്രം തുറിച്ചു് ഇളകിയാട്ടം തുടങ്ങി. അയാളുടെ നാസാര ന്ധ്രങ്ങൾക്കിടയിൽക്കൂടി അനേകം അനുനാസികങ്ങൾ ഒന്നിച്ചുചേർന്നുള്ള ചില ഘനശ ബ്ദങ്ങൾ പുറപ്പെട്ടു. ജപിച്ചുംകൊണ്ടിരുന്ന വൃദ്ധ പ്രവേശിച്ച് ക്ഷീണസ്വരത്തിൽ കുപ്പന്റെ സാഹസത്തെ ശാസിച്ചപ്പോൾ ഉമ്മിണിപ്പിള്ള പൂർവസ്ഥിതിയിൽ പാദങ്ങളിന്മേൽ നിർ ത്തപ്പെട്ടു. വൃദ്ധയുടെ ചോദ്യങ്ങൾക്കു് മീനാക്ഷി ഉത്തരമൊന്നും പറയാതെ നില്ലയാലും, കോപത്തിടുക്കത്തിനിടയിൽ പുറപ്പെട്ട കുപ്പിൻ്റെ സമാധാനങ്ങൾ ദുർഗ്രഹമായിരുന്നതിനാ ലും, വൃദ്ധ ഉമ്മിണിപ്പിള്ളയോടു താൻ കണ്ട കഥയ്ക്കു കാരണമെന്തെന്നു ചോദ്യംചെയ്തു. ഉമ്മി ണിപ്പിള്ള ജനിച്ചതിൽപ്പിന്നെ അതുവരെ പ്രദർശിപ്പിച്ചിട്ടില്ലാത്തതായ കോപപാരുഷ്യകാ ലുഷ്യങ്ങളോടുകൂടി തുള്ളി, നിലയിൽനില്ലാതെ, ശ്വാസംമുട്ടി ഇങ്ങനെ പറഞ്ഞു: "കഥയും പുരാണവുമെല്ലാം ഞാൻ പറഞ്ഞുതരാം. ഹിത്ര മൂത്തില്ലയൊ? തെണ്ടിപ്പരിഷകള്! നാള ത്തേടം ... ഒരു ദിവസം കഴിഞ്ഞോട്ടു്. തൊറകേറ്റല്ല നിങ്ങൾക്ക്. പെണ്ണെന്നും കിഴട്ടുവങ്ക ടമെന്നും ... കൂട്ടാക്കാതെ കഴുകേറ്റിച്ചില്ലെങ്കിൽ, ഛീ! രാജ്യം വെള്ളരിക്കാപ്പട്ടണമായിപ്പോ

യിട്ടില്ലാ." വൃദ്ധയുടെ മുഖം ഹാസ്യരസംകൊണ്ടു് ഒരു വലിയ തളികയോളം വിസ്താരമാർന്നു. ഉമ്മി ണിപ്പിള്ളയുടെ ആയിടയ്ക്കുള്ള പരിചയഗതിയാൽ ഹരിപഞ്ചാനനനേത്രങ്ങളിലെ ഉഗ്രരശ്മി കൾ ആ വൃദ്ധയുടെ നരച്ച പുരികക്കൊടികൾക്ക് കീഴുള്ള കണ്ണുകളിൽനിന്നും പുറപ്പെട്ടതാ യും, രക്തപ്രസരംകൊണ്ടു് പുഷ്ടമായ വൃദ്ധയുടെ മുഖം ഹരിപഞ്ചാനനയോഗീശ്വരൻ്റെ അം ബികാവിഗ്രഹമുഖത്തോടു് തുല്യ തേജസ്സുള്ളതായും അയാൾക്ക് ഒരു ഛായാഭ്രമമുണ്ടായി.

ആ സ്ത്രീയുടെ പൗരുഷത്തോടുകൂടിയ പരുഷവാക്കുകൾ ഹരിപഞ്ചാനനൻ്റെ വാക്‌പടുതയേ യും അതിശയിച്ച്, അയാളുടെ അന്തരാധാരങ്ങളെ ഭിന്നമാക്കി. “ഫ്! എന്ത് പറഞ്ഞു നീ? ആരെന്നു് വിചാരിച്ച് പറഞ്ഞു? വാടാക്കരൾകൊണ്ട് കുലമെന്നു് നീ കേട്ടിട്ടില്ലയോ? അക്കു ലം പെറ്റമങ്കമാരോ തെണ്ടിപ്പരിഷകൾ? ഞങ്ങളെപ്പഠിപ്പിക്കാൻ ആശായ്മയുള്ളവനെ ഒന്ന് കാണട്ടെ! തൊറകേറ്റും കഴുകേറ്റുംകൊണ്ടു് ഇക്കുലത്തിനു് എന്തു് കുറ വന്നെടാ? മഹിമപെ റ്റ മാറാപ്പേരു് കുലത്തിനും കൂട്ടത്തിനും ചേർത്തു! അല്ലാതെന്തടാ? ഞങ്ങളും നീയുമായി ഇന്നുമുതൽ സ്വന്തവും ബന്ധവും അറ്റൂ. പോ, പോ! മറയത്തു് പോ!"

വെടിതീർന്നതുപോലുള്ള 'ഫ്' എന്ന ആട്ടുകൊണ്ടു് ഉമ്മിണിപ്പിള്ള മുക്കാൽഭാഗവും, ഒടുവിലത്തെ ഊർജ്ജിതമായുള്ള വാക്കുകൾ കൊണ്ടു് മുഴുവനും, മുറ്റത്തായി എങ്കിലും അവിടം വിട്ടു പോകുന്നതിനിടയിൽ ഇത്രയും വീരവാദം പറഞ്ഞു: "എൻ്റെ ഗുരുനാഥ പ്പാദങ്ങൾ ഇവിടെ എഴുന്നള്ളട്ടെ. നിങ്ങളെക്കൊണ്ടു് നായ്ക്കളെപ്പോലെ എന്റെ പുറകെ വാലാട്ടിച്ചേക്കാം. അതിനു് നാഴിക നാല്പതും മറ്റും വേണ്ട." ഇതിനുത്തരമായി കുപ്പശാത് ഉമ്മിണിപ്പിള്ളയെ തുടർന്നു് ചെന്നു്, "ണിൻ്റെ ഷാമീണ തലമണ്ഹ!" എന്നു് അയാളുടെ ബുദ്ധിക്കെത്തിയതായ ഒരു ഭത്സനചെയ്തു്, പുറത്താക്കി വാതിലടച്ചു്, ചാണകം തളിച്ച് ശുദ്ധിയാക്കുന്ന ഭാവവും കാണിച്ച് 'ഹണിശ്ശിണി!' (ഹരി: ശ്രീ) പഠിപ്പിക്കാൻ വന്നവൻ! എന്നും മറ്റും, മലയാള അക്ഷരമാലകൊണ്ടു് ധരിപ്പിക്കാൻ ശക്യമല്ലാത്ത ഭാഷയിൽ ചില ആക്ഷേപങ്ങളും വീരവാദങ്ങളും ചെയ്തുകൊണ്ടു്. സ്ത്രീകളുടെ സന്നിധിയിലേക്ക് മടങ്ങി. മീനാക്ഷിഅമ്മയുടെ രണ്ടാമത്തെ കാമുകഖലൻ്റെ ഭീഷണിയേയും ശപഥത്തേയും കുറിച്ച് ഊണിനിടയിൽ വൃദ്ധയും ദൗഹിത്രിയും ഒട്ടേറെ സംഭാഷണംചെയ്ത് എങ്കിലും മനക്കരു ത്തുള്ള ആ രണ്ടു് സ്ത്രീകൾക്കും ഭക്ഷണത്തിനു് ഒട്ടുംതന്നെ രുചിക്കുറവുണ്ടായില്ല. അവരുടെ ക്ഷേമഭാരവാഹിയായ കുപ്പശ്ശാർ വീരവാദിയായി, ധീരോദ്ധതനായി ഊണിനിരുന്നിട്ടും, ഒരു മണി അരിപോലും ആസ്വദിപ്പാൻ അയാൾക്ക് ആകാംക്ഷയുണ്ടാകാഞ്ഞതിനാൽ, തന്റെ പാചകവൈഭവത്തെ അധിക്ഷേപിച്ചുകൊണ്ടു് എണീറ്റു് കൈകഴുകി, അഞ്ചാറുകൈ വെള്ളം ശാപങ്ങളോടുകൂടി സൂര്യൻ്റെ നേർക്ക് അർപ്പിക്കുകയും ചെയ്തു. ആ സംഘത്തിന്റെ പരമാർത്ഥസ്ഥിതിയെ ഉമ്മിണിപ്പിള്ള പരസ്യംചെയ്തേക്കാമെന്നുള്ള ശങ്കകൊണ്ടു് അടുത്ത ദിവസത്തെ ആഘോഷങ്ങളിൽ അവർ ചേരുന്നില്ലെന്നും, തങ്ങളുടെ ഭവനപ്പടിക്കൽ നിന്ന് അനുഗ്രഹദാതാവായുള്ള മഹായോഗിയെ സന്ദർശനംചെയ്തുകൊള്ളാമെന്നും, ചന്ത്രക്കാറ ന്റെ അപേക്ഷപ്രകാരം വേഷംഭേദംചെയ്യാതെ ആ സന്ദർശനം നിർവ്വഹിക്കണമെന്നും അവർ തീർച്ചയാക്കി. മൂന്നാമത്തെ നിശ്ചയം ഏറ്റവും നിസ്സാരമെങ്കിലും ലോകത്തിൽ ചില നിസ്സാരസംഭവങ്ങൾ അതിൻ്റെ മഹാഗതിയെ നിയന്ത്രണംചെയ്യുന്നവണ്ണം, ആ നി ശ്ചയം ഈ ചരിത്രത്തിൻ്റെ ഗതിയിൽ സാരമായവിധത്തിൽ പ്രവർത്തിച്ചു.

സന്ധ്യയോടടുക്കുന്നതുവരെയുള്ള അന്നത്തെ ദിവസശിഷ്ടം ആ ഭവനത്തിലുള്ളവർക്ക് ചിന്താമേഘച്ഛന്നമായിത്തന്നെ കഴിഞ്ഞു. ആ സംഘത്തിൻ്റെ പൂർവ്വഗാമിയായി ആ ഭവന ത്തിൽ താമസിച്ചിരുന്ന ഉഗ്രമന്ത്രോപാസകൻ ആരാധനചെയ്തതിൽ അവിടത്തെ ആകാശ ത്തിൽ പ്രസരംചെയ്ത് ശേഷിക്കുന്ന ആത്മാരാധനാബിന്ദുക്കളും, അന്യനേത്രഗോചരമാകാതെ പടിഞ്ഞാറേക്കെട്ടിനകത്ത് പൂർവ്വപൂജാവാഹനാദിക്രിയകൾകൊണ്ടു് സാക്ഷാൽക്കരി ക്കപ്പെട്ടു് സ്ഥിതിചെയ്യുന്ന വിഗ്രഹങ്ങളും ദൗഹിത്രിയെ എങ്കിലും രക്ഷിക്കട്ടെ എന്നു് വൃ ദ്ധ അവകാശബോധത്തോടുകൂടി അന്തരാത്മനാ പ്രാർത്ഥിച്ചു. ഹൃദയാന്തർന്നാളം തപിച്ചു ണ്ടായ ആ പ്രാർത്ഥന ഉടൻതന്നെ ഫലോന്മുഖമായി കാണപ്പെടുകയും ചെയ്തു.

അസ്തമയത്തിനു് കുറച്ചുമുമ്പായി പരിചിതസ്വരത്തിലല്ലാതെ ഒരാൾ പടിവാതുക്കൽ വി ളിച്ചു, വാതലിന്റെ ചുഴുകുറ്റി ഇളകുമാറ് മുട്ടിത്തോറ്റിട്ടു് ഉറക്കെ ആ ദിക്കിനെത്തന്നെ പഴി പറഞ്ഞു തുടങ്ങി. ആ സന്ദർഭത്തിൽ മുറ്റത്തു് വ്യായാമത്തിനായി നടന്നുകൊണ്ടിരുന്ന വൃ ദ്ധ ആ കലുഷവാക്കുകളെ കേട്ട് ചെവി കൊടുത്ത് സൂക്ഷിച്ചതിൽ, അതുകൾ ഒരു ബ്രാഹ്മ ണന്റെ കോപജല്പനങ്ങളാണെന്നു് മനസ്സിലാക്കി, തന്റെ ഭൃത്യനെ വിളിച്ചു വാതിൽ തുറ ക്കാൻ ചട്ടം കെട്ടിട്ടു് നാലുകെട്ടിലേക്കു് തിരിച്ചു. വാതിൽ തുറന്നപ്പോൾ ഉണ്ടായ പ്രവേശ നം വെങ്കിടേശ്വരഭീമസേനയ്യരുടേതായിരുന്നു. കുപ്പശ്ശാർ വാതിലിനെ പിന്നെയും ബന്ധി ച്ചു. ചിലമ്പിനേത്ത് നടക്കുന്ന കോലാഹലങ്ങൾക്കിടയിൽ സുഖനിദ്രയ്ക്ക് സൗകര്യമില്ലെന്നു ള്ള ആലോചനയാൽ അവിടെനിന്നു് പോന്നു, ഈ പറമ്പിനകത്ത് കടന്ന മാമാവെങ്കിടനും ഭൃത്യനും പരസ്പരം ഒരു മുഖപരിശോധന കഴിച്ചു. ഭൃത്യൻ്റെ ആകൃതി ഒരിക്കൽ കണ്ടാൽ വി സ്മരിച്ചുപോകുന്നതല്ലാത്തതിനാൽ, മാമാവെങ്കിടൻ തൻ്റെ നിയമപ്രകാരമുള്ള സ്വാതന്ത്ര്യ സംബോധനയിൽ തുടങ്ങി: "അടേ അഷ്ടവക്രാ!" എന്നു് പറഞ്ഞു് അർദ്ധോക്തിയിൽ വി രമിച്ചു, അല്പം കുഴങ്ങിനിന്നു എങ്കിലും, പിന്നേയും വിനോദത്തെത്തന്നെ തുടർന്നു: “ഉന്നെ അപഹസിച്ചാക്കാൽ കബന്ധനായിടുമോ? ശപിച്ചൂടാതുമണ്ണാ! വെങ്കിടിയെ മറന്തുട്ടിയാ? ശിന്നവെങ്കിടിയെ? ചുക്കുച്ചുക്കുക്കുവാറയാ?" അവസാനത്തിലെ ചോദ്യംകേട്ടു് കുപ്പശ്ശാർ ക്കു് മാമാവെങ്കിടനെ മനസ്സിലായി. ആ ഭൃത്യൻ്റെ ഏകനേത്രം വർഷിച്ചു് അശ്രുപ്രവാഹം അയാളെ ഒരു സന്ധ്യാസ്നാനം കഴിപ്പിച്ചു. ബ്രാഹ്മണനെ പിടിച്ചുകൊണ്ടു് സ്വല്പം തെക്കുമാ റി അനുനാസികപ്രചുരമായ അയാളുടെ പ്രത്യേകഭാഷയിൽ സ്വാഗതം പറഞ്ഞു. പിന്നീടു് രണ്ടുപേരുമായി ദീർഘമായ ഒരു സംഭാഷണവും കഴിഞ്ഞു. അതിൻ്റെ വിഷയം അവരുടെ വിയോഗാനന്തരമായ കാലത്തെ ചരിത്രത്തിൻ്റെ സംക്ഷേപമായിരിക്കണമെന്നു് വായന ക്കാർക്ക് ഊഹ്യമാണല്ലോ. സംഭാഷണത്തിൻ്റെ അവസാനത്തിൽ, കുപ്പശ്ശാർ "അല്ലോം ണി! അക്ലോംണി!" എന്നു് വിളിച്ചു. അമ്മാളുഅമ്മിണി എന്ന പദത്തെ സംബോധനാ രൂപത്തിൽ മേൽപ്രകാരം പ്രയോഗിച്ചു് കുപ്പശ്ശാർ വിളിച്ചപ്പോൾ, പടിഞ്ഞാറേവശത്തു ത്ത് നി ാംഗസ്മി ന്നിരുന്ന മീനാക്ഷി പ്രത്യക്ഷമാവുകയും മാമൻ പ്രസ്താവനയൊന്നുംകൂടാതെ "മുദ്ധപാം തോദ്യൽസുരരസമധുരം പ്രാഹതം മോഹനാംഗി" എന്നു്, താൻ കണ്ട സൗന്ദര്യധാമം മത്തി നു് സ്തോത്രമായി മുളുകയും ചെയ്തു. തൻ്റെ പൂജാബിംബമായ കന്യകയെ സ്തുതിച്ചുള്ള ഗീത മാണെന്നു് മനസ്സിലാക്കി കുപ്പശ്ശാർ രസക്കുണുങ്ങലുകൾകൊണ്ടു് മാമനു് ബലേ പറഖ മാമാവെങ്കിടനെക്കണ്ടപ്പോൾ അന്യനായ ഒരു പുരുഷന്റെ ആഗമനത്തിൽ ആശ്ചര്യരേ ത്തോ ടും, എന്നാൽ ബ്രാഹമണനാണെന്നു് കാണപ്പെട്ടതുകൊണ്ടു് പ്രത്യേകം ആദരവോടു ല്പം നിന്നിട്ടു്, മീനാക്ഷി വൃദ്ധയുടെ സമീപത്തേക്കു തിരിച്ചു. "ഇതാ ഈ കന്യകാരത്ത രത്നമാണു് ഞങ്ങടെ വലിയ ഭാരം" എന്നു് ഏകനേത്രവും കരങ്ങളുംകൊണ്ടു് കുപ്പശ്ശാർ ഉപന്യസിച്ചു.



മാമാവെങ്കിടൻ: "എന്നെടായിതു! തായാർ രണ്ടാവതും കുഴന്തയായി, ലക്ഷ്മീരൂപമായി വന്തുട്ടിതാ? ആശ്ചര്യം! 'വിണ്ണിലുമില്ലനൂനം... അന്യലോകത്തിങ്കലും'... സന്ദേഹ മില്ലെ കുപ്പണ്ണാ... നല്ലാസൂക്ഷിച്ചുക്കൊ... കണ്ട പയാക്കൾകൊണ്ടു തൊങ്കിയുടെക്കൂ

കുപ്പൻ: 'ശളുവാശ്ശാമി' എന്നു് ആക്ഷേപിച്ചുകൊണ്ടു് അയാളെ കാൽകഴുകിച്ചു്, നാലുകെട്ടി നകുത്താക്കി, ഇരുപ്പിനു് ഒരു പായ് വിരിച്ചുകൊടുത്തു. അത്യാദരവോടുകൂടി കെട്ടി നകത്തു കടന്ന ബ്രാഹ്മണനെക്കണ്ടപ്പോൾ വൃദ്ധ സൂക്ഷിച്ചുനോക്കി, ഇതിനുമുമ്പിൽ കാളിഉടയാൻപിള്ളയെക്കണ്ടപ്പോൾ ഉണ്ടായതിലും അധികം പരവശതയോടുകൂടി കരഞ്ഞു. അതു കണ്ടു് പതിവായി പൊന്നാനിപാടുന്ന മാമാവെങ്കിടൻ വൃദ്ധയുടെ ദുഃ ഖഘണ്ടാരത്തിനു ശങ്കിടിപാടാൻ ഇലത്താളം കൈയേറ്റു.

ഏകദേശം അഞ്ചുനാഴിക അസ്തമിച്ചപ്പോൾ എല്ലാവരും ചേർന്നു് നാലുകെട്ടിന്റെ കി ഴക്കേത്തളത്തിൽ ഒരു സംഘം കൂടി. മടക്കു കസാലപോലെ മുട്ടുകെട്ടി തളത്തിന്റെ വട ക്കുകിഴക്കുമൂലയിൽ കുപ്പശ്ശാർ കൈമടക്കിന്മേൽ തലചെരിച്ചുവച്ചു്, സ്വനേത്രത്തെ മാത്രം വിളക്കത്ത് തെളിയുമാറ്റ് കാട്ടിക്കൊണ്ടു് അഗ്രാസനത്തെ വഹിച്ചു. മാമാവെങ്കിടൻ തന്റെ അത്താഴത്തിനു് തയ്യാറാക്കി, മറ്റുള്ളവർക്കും കൊടുത്ത പദാർത്ഥങ്ങളെപ്പോലെ മധുരമായു ള്ള പദാർത്ഥങ്ങൾ അടങ്ങിയ പ്രസംഗങ്ങളെക്കൊണ്ടു് സദസ്യരെ രസിപ്പിക്കാൻ തയ്യാറാ കുന്നു. എന്നാൽ ആ പ്രഗത്ഭവാഗീശ്വരന്റെ പ്രസംഗാരംഭത്തെ ചില ആത്മഗതങ്ങൾ കുറച്ചു നേരത്തേക്കു് ഏകദേശം ഇപ്രകാരം നിരോധനം ചെയ്തു: "നിധി എടുപ്പാൻ പുറപ്പെട്ടപ്പോൾ ഭൂതം പുറപ്പെട്ടതുപോലെ ആയി നമ്മുടെ കാര്യം. വലിയകൊട്ടാരം പലഹാരപ്പുര മൂത്തണ്ണാ വിയും കഴക്കൂട്ടത്തെ കുട്ടിപ്പട്ടരും തമ്മിൽ ഇതാ ശണ്ഠയിലായി. രാമരാജകാര്യനിവൃത്തി ക്കായി ഗൂഢസഞ്ചാരം ചെയ്യുന്നതിനിടയിൽ ഈ ബാലികയുമായി കേശവപിള്ള സംഘ ടിച്ചിട്ടുണ്ടു്. ഇവളിൽ അയാൾക്ക് അനുരാഗവും ഉദിച്ചിട്ടുണ്ടു്. നാളത്തെ ആൾത്തിരക്കിൽ ഇവളെ സംരക്ഷണം ചെയാനാണു് വിശ്വസ്തനായ നമ്മെ നിയോഗിച്ചിരിക്കുന്നതു്. സ്ത്രീ കളുൾപ്പെടെയുള്ള സ്ഥിതികളെ അറിഞ്ഞുവരാനാണല്ലോ അയാൾ നിഷ്കർഷിച്ചതു്. ശുദ്ധ ഗതികൊണ്ടു് ഇതിൽ വന്നു ചാടി. ഇവരെ വിട്ടുകൊടുക്കാമോ? അന്നദാതാവായ സ്വാമി യെ വഞ്ചിക്കാമോ? നമ്മുടെ വത്സനായ കേശവപിള്ളയെ വട്ടത്തിലാക്കാമോ? ആയാളും ഈ കന്യകയും പാലും പഞ്ചസരയുമെന്നവണ്ണം ചേരുമല്ലൊ. പക്ഷെ, കേശവപിള്ളയുടെ ജാതി എന്തെന്നും, കുടുംബമേതെന്നും, നാം തന്നെ അറിഞ്ഞിട്ടില്ല. ആ സ്ഥിതിക്കു് വി വാഹാലോചനയ്ക്ക് ഉദ്യോഗിച്ചാൽ, വൃദ്ധ... അമ്പോ! നമ്മെ ശ്മശാനയാത്രയ്ക്കുതന്നെ കോ പ്പിടുവിച്ചേക്കാം. കേശവപിള്ളയും ഇവളും തമ്മിൽ ദാമ്പത്യമുണ്ടായാൽ അയാളുടെ ഭാഗ്യ മോ? തുലഞ്ഞു! മഹാരാജപ്രീതി പറന്നുപോവുല്ലേ? നാശം! എങ്കിലും എന്തും വരട്ടെ. അപ്പപ്പോൾ കണ്ടതുപോലെ നടക്കാം. ഈശ്വരോ രക്ഷതു... ഇവരെ സഹായിക്കണം. ധൈര്യത്തെ അവലംബിച്ച് ഒരു പൊടിക്കെ പുറപ്പെടുവിക്കാം"... ഈ സ്വകാര്യനിശ്ചയ ത്തോടുകൂടി മാമൻ പ്രഥമനിശ്ചയത്തെ സദസ്സിൽ പ്രസിദ്ധമായി സമർപ്പണം ചെയ്തു: "വിളിച്ചുപറയാൻ പട്ടരാണല്ലൊ. അമ്മാളുക്കുട്ടിയെ ഇങ്ങനെ വച്ചൊണ്ടിരുന്നൂടാ. 'അർത്ഥോ ഹി കന്യാ പരകീയ ഏവ'. കുഞ്ഞമ്മ അനുവദിച്ചാൽ..."

വൃദ്ധം "കുഞ്ഞമ്മയെന്നോ? അവസ്ഥയും യശസ്സും സ്ഥാനവുമെല്ലാം മണ്ണടിക്കു പോയി, വ്യാഴവട്ടം മൂന്നായില്ലയോ? കൊച്ചു എന്നു വിളിച്ചാൽ മതി."

മാമാവെങ്കിടൻ: "നാക്കിൽ അതു വഴങ്ങണ്ടയൊ! അമ്മ എന്നു മാത്രം പറയാം. അതു് ഇട റൂല്ല. കുഞ്ഞിനു് തക്കതായ ഒരു ഭർത്താവിനെ വേഗത്തിൽ ഉണ്ടാക്കണം. ഈ ചാ യത്തുണികൾ ദൂരെക്കളയുകയും വേണം... നമ്മുടെ ഒരു ഇതിനെ... മഞ്ജുളശ്രീത്വ ത്തിനെ ... അതു് 'ഹത്തേജഗൽപ്രാണസുതേ' എന്ന മട്ടാക്കുന്നു."

വൃദ്ധ: "അതിനു് തരം വരാതെന്തു ചെയ്യും? എല്ലാരും മരിച്ചൊടുങ്ങി. കുപ്പനും എനിക്കും ഇനി കാലമെന്തുണ്ടു്? ഞങ്ങളെച്ചുറ്റിയിരിക്കുന്ന ആപത്തു് തീർന്നല്ലാതെ ഇവളെ ആരു കൊണ്ടുപോകും? അതിനു വഴിയെന്തു? വേണ്ടതു ചെലവിടാം." (വൃദ്ധയും മറ്റു ദാരിദ്ര്യസ്ഥിതിയിൽ ഇരിക്കയാണെന്നും, അതിന്റെ നിവൃത്തിക്ക് എന്തെങ്കിലും താൻ അപ്പഴപ്പോൾ സഹായിക്കണമെന്നും മാമൻ ആലോചിച്ചിരുന്നു. സമ്പത്തി ല്ലാത്ത കഷ്ടം അവരെ ബാധിക്കുന്നില്ലെന്നു് അറിഞ്ഞപ്പോൾ മാമൻ്റെ മനസ്സിൽനി ന്നു് വലുതായ ഒരു ഭാരം നീങ്ങി.) "സഹായിപ്പാൻ പ്രാപ്തിയും നേരും ഉള്ളവരെ ഇങ്ങ് കിട്ടണ്ടയോ? ഈ പരമാർത്ഥങ്ങൾ മുഴുവനും ചന്ത്രകാറനോടുതന്നെ പറ വാൻ പാടില്ല. തന്നോടാകകൊണ്ടു് പറഞ്ഞു." (താൻ നാരായവേരായ ബന്ധുവാ ണെന്നു് മാമൻ അഭിനയിച്ചു.) “ഈ പ്രദേശംവിട്ടു് ഇവൾക്കു് ഒരു പൊറുതി കിട്ടി യാൽ വല്യ ഭാഗ്യമായി. അതിനു വേണ്ട വഴി നോക്കാനാണു് ഇങ്ങോട്ടുപോന്നതു തന്നെ."

കുപ്പശ്ശാർ കണ്ണുകൊണ്ടു് മാമനെ സകല കാര്യങ്ങളും ഭരമേല്പിച്ചു. 'വെങ്‌ണുശ്ശാമി' എന്നു് സംബോധനചെയ്തുകൊണ്ടു്. ബ്രാഹ്മണൻ്റെ ഉള്ളിൽ അങ്കരിച്ചിട്ടുള്ള അഭിപ്രായങ്ങ ളെ സധൈര്യം പറവാൻ അയാൾ ഉത്സാഹിപ്പിച്ചു. മാമൻ ഇരുന്നിരുന്ന സ്ഥലത്തുനി ന്നു പല ആവൃത്തി ഇളകിയുറച്ചു്, തുടയിൽ താളവും പിടിച്ചു് ചുമച്ച്, കുണ്ഠവും തെളിച്ചു്, കരുണയോടെ അമ്മാളുക്കുട്ടിയെ കടാക്ഷം ചെയ്തപ്പോൾ, ആ ബാലിക അന്നു തനിക്ക് ഭർത്തൃവർഷമെന്നു വിചാരിച്ചു് ഒന്നു പുഞ്ചിരിക്കൊണ്ടു.

മാമാവെങ്കിടൻ: "പുഞ്ചിരിച്ചു തൂകുറയാ? നമുക്കും രാജാധികാരമിരുക്ക്. ബന്ധനം ചെ യൂടറേൻ പാർ!" (വൃദ്ധയോടും) "നമ്മുടെ സ്വാധീനത്തിൽ ഒരു കുട്ടിയുണ്ടു്. എഴു ത്തുകുത്തിൽ ബുധൻ പാക്കും, കണ്ടാലോ രാജകേസരി. മിണമിണന്നങ്ങനെ നിപുണത്വം വഴിയും. എന്തിനു വിസ്മരിക്കുന്നു? നമ്മുടെ കേശവൻകുഞ്ഞിനെ ഒന്നു കണ്ടാൽ..." അമ്മാളുക്കുട്ടി ഭൂമി പിളർന്നു് തിരോഹിതയായതുപോലെ മറഞ്ഞു. വൃദ്ധ അർദ്ധവ്യാജഗൗരവം നടിച്ചു. കുപ്പൻ "അങ്ങനെ! അരമനരഹസ്യം അങ്ങാ ടിപ്പാട്ടു്" എന്നു സ്വഭാഷയിൽ വൃദ്ധയുടെ മോഹാനുകൂലമായി നടന്നുകൊണ്ടിരുന്ന ഒരു ശ്രമം പുറത്തു വന്നു പോയി എന്നു് അപഹസിച്ചു ചാഞ്ചാടി. മാമാവെങ്കിടൻ ലാക്കിനുകൊണ്ടു എന്നു് തൻ്റെ ബുദ്ധിയെ അഭിമാനിച്ചു് ഉത്സാഹഭ്രമം കൊണ്ടിള കി, ഒരു രുഗ്മിണീസ്വയംവരകഥ നടത്താൻ ചേങ്ങലയും കോലും കൈക്കൊണ്ടു് രാഗാലാപം തുടങ്ങി.
29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക