shabd-logo

ഭാഗം -14

23 December 2023

0 കണ്ടു 0
"എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."


അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാളശീതളമായ അംഗുലികൾകൊണ്ടുള്ള പരാമർശനത്താലല്ല, മന്ത്ര ക്കൂടത്തു നാലുകെട്ടിൻ്റെ നടുമുറ്റത്തു പ്രചരിച്ച സൂര്യകിരണങ്ങളുടെ സ്പർശത്താലാണു് സുഖ നിദ്രയിൽ നിന്നുണർത്തപ്പെട്ടതു്. മീനാക്ഷിയുടെ ഭഗവൽസ്തോത്രകളഗീതത്തെ ശ്രവിച്ചു ള്ള സുഖമാകട്ടെ, വാത്സല്യാതിരേകുമായ ആലിംഗനമകട്ടെ തനിയ്ക്ക് ലഭ്യമാകായ്കയാൽ, ആ ബാലിക ഉറക്കമുണർന്നിട്ടില്ലെന്നു് വിചാരിച്ചു്, വൃദ്ധ തൻ്റെ ദൗഹിത്രിയെ ഉണർത്തു ന്നതിനായി മൃദുസ്വരത്തിൽ വിളിച്ചു. അതിനു് പ്രതിശബ്ദമൊന്നും ഉണ്ടാകായ്കയാൽ അവർ എഴുന്നേറ്റ് നാലുകെട്ടിൻ്റെ പുറത്തിറങ്ങി തന്റെ കുമാരിയെ നോക്കിത്തുടങ്ങി. ആ പരിശോ ധനയും നിഷ്ഫലമായതു കൊണ്ടു് സ്വല്പമൊരു പരിഭ്രമത്തോടുകൂടി കുപ്പശ്ശാരെ വിളിച്ചു. തന്റെ നിരന്തരപരിചാരകനായ ആ ഭൃത്യനും വിളികേൾക്കുന്നില്ല. കിഴക്കോട്ടുള്ള പടിവാതൽ തു റന്നുകിടക്കുകയും ചെയ്യുന്നു. വൃദ്ധയുടെ നരച്ച കേശബന്ധം പിംഗളസടപോലെ ജംഭിച്ചു. ഉമ്മിണിപ്പിള്ളയ്ക്ക് കാണപ്പെട്ടതുപോലെ അവരുടെ മുഖവിസ്തൃതി ഒന്നു വർദ്ധിച്ചു. വിശാല നേത്രങ്ങൾ യൗവനദശാവർത്തനത്താലെന്നപോലെ നീലിമകൊണ്ടു് ഉജ്ജ്വലിച്ചു. ദ്രുതര ക്തഗതികൊണ്ടു് കണ്ഠദേശത്തിലെ രക്തനാളങ്ങൾ പീനങ്ങളായിത്തുടിച്ചു. വാമനേത്രത്തി ന്റെ വലതുഭാഗത്തുള്ള ഒരു മറുക് തുടുതുടെ സ്ഫുരിച്ചു. വൃദ്ധയ്ക്ക് ജീവധാരണത്തിലുണ്ടായിരു ന്ന മോഹമാസകലം നഷ്ടമായി. ശൂലാഗ്രാരോഹണമായ ശിക്ഷയേയും അനശ്വരയശോ മുദ്രയെന്നു് ഗണിച്ച ആ നിസർഗ്ഗധൈര്യവതി അവമാനശങ്കാക്ഷോഭംകൊണ്ടു് ദ്രോഹകർ ത്താവിന്റെ നേർക്കു് അതിരുഷ്ടയായി, സ്വജീവിതഹതിക്കും സന്നദ്ധയായി, തന്റെ പരദേ വതയായ ചാമുണ്ഡിയെപ്പോലെ പ്രഭാവത്തോടുകൂടി, ശരീരത്തിൻ്റെ ക്ഷീണത്തേയും സൂര്യ കിരണങ്ങളുടെ ഔഷ്യത്തേയും മറന്നു് നിന്നു. തൻ്റെ കുടുംബപ്രതാപത്തെ ഉദ്ധാരണംചെ യ്‌വാനുള്ള ബീജമായിക്കരുതിയിരുന്ന കന്യക ചന്ത്രക്കാറനാൽ അപഹരിക്കപ്പെട്ടു് കുല ഭ്രഷ്ടയായിത്തീർന്നിരിക്കുന്നു. ആ ദുർവൃത്തൻ്റെ ദുഷ്ടതയെ പ്രതിരോധിച്ച ഭക്തശിരോമണി യായ ഭൃത്യൻ വധിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഉദിച്ച വിചാരങ്ങളോടൂടി, സർവ്വവീര്യവും സൈര്യവും അസ്തമിച്ചു് ആ മാന്യകുടുംബിനി വാതിലിനുനേർക്കുള്ള മുറ്റത്ത് മോഹാലസ്യ പ്പെട്ടു വീണുപോയി.

പഥികനായുള്ള ഒരാൾ ഇങ്ങനെ ഒരു ശരീരം കിടക്കുന്നതു കണ്ടു് അനാഥപ്രേതമെന്നു ശങ്കിച്ചു്, ഓടിപ്പോയി താൻ കുണ്ട സംഗതിയെ ചിലമ്പിനേത്തു ധരിപ്പിച്ചു. ആ സംഗതി യിൽ നിരപരാധിയായ ചന്ത്രക്കാറൻ അപ്പോൾ അവിടെ ഇല്ലായിരുന്നു എങ്കിലും, കഴ ക്കൂട്ടത്തു കുടുംബാവശിഷ്ടങ്ങളുടെ ഭാഗ്യംകൊണ്ടു് അത്യുത്തമനായ ഒരു പ്രമാണി അവിടെ എത്തീട്ടുണ്ടായിരുന്നു. കേശവൻകുഞ്ഞിൻ്റെ ആപൽക്കഥയെ അറിഞ്ഞു് തൻ്റെ പുത്രന്റെ സഹായത്തിനായി, പാചകന്മാരായ മലയാളബ്രാഹ്മണരും, കാര്യസ്ഥന്മാരായ നായന്മാ രും അനേകം ഭൃത്യരും ഒരുമിച്ചു പുറപ്പെട്ട രാഘവരുണ്ണിത്താൻ ചന്ത്രക്കാരനെക്കണ്ട് ആദ്യ മായി വേണ്ട ആലോചനകൾ ചെയ്യുവാൻ ചിലമ്പിനേത്ത് ഇറങ്ങിയിരുന്നു. അദ്ദേഹത്തി നു് ചിലമ്പിനേത്തുള്ള മഠത്തിൽ അരിവെപ്പിനും മറ്റും വട്ടംകൂട്ടുന്നതിനിടയിലാണു് വഴിപോ ക്കന്റെ വർത്തമാനം അവിടെ കിട്ടിയതു്. സംസ്കൃത സാഹിത്യത്തിൻ്റെ പാരംഗതനായിരു ന്നതുകൂടാതെ 'സർവ്വാംഗസുന്ദരി'വല്ലഭനും ആയിരുന്ന ഉണ്ണിത്താൻ നിമിഷമാത്രപോലും താമസിക്കാതെ തൻ്റെ ഔഷധപ്പെട്ടിയും എടുപ്പിച്ച് മന്ത്രക്കൂടത്തെത്തി. ഇദ്ദേഹം ആകൃ തിയിൽ മസൂരിത്തഴമ്പുകളും കഷണ്ടിയും വാർദ്ധക്യജരാനരകളുടെ പ്രാരാംഭലക്ഷണങ്ങ ളും വാതോപദ്രവംകൊണ്ടു് നടക്കുന്നതിൽ ഒരു വിഷമതയും ചേർന്നുള്ള കേശവൻകുഞ്ഞുത ന്നെ ആയിരുന്നു. പുത്രൻ്റെമേൽ ചുമത്തപ്പെട്ട അപരാധത്തെക്കുറിച്ചു് കേട്ടിരിക്കുന്നു എങ്കി ലും, തന്റെ സന്താനം നീചമായ ഒരു കർമ്മത്തിൻ്റെ കർത്താവാകുന്നതു് കേവലം അസംഭാ വ്യമെന്നുള്ള ധൈര്യത്തോടുകൂടിയും, മഹാരാജാവിനെ മുഖം കാണിച്ച് കല്പന വാങ്ങി എതൃ വാദം നടത്തി മകനെ വീണ്ടുകൊണ്ടുപോകുന്നതിനായും, ഇതിനിടയിൽ ചിലമ്പിനേത്തു ചന്ത്രക്കാറൻ വല്ലതും സാഹസത്തിനു് പുറപ്പെടുന്നെങ്കിൽ അതിനെ തടുക്കുന്നതിനായും പുറപ്പെട്ടിരിക്കുന്നതാണു്. തൻ്റെ സഹായംകൊണ്ട് സമ്പന്നനായ അണ്ണാവയ്യൻ സ്വതേ തന്നെ ഗുണവാനും, ആ ബ്രാഹ്മണനും കേശവൻകുഞ്ഞും തമ്മിൽ ആത്മമിത്രങ്ങളും ആയി രുന്നു. കേശവൻകുഞ്ഞിനെക്കുറിച്ച് അണ്ണാവയ്യനിൽനിന്ന് കിട്ടിയിരുന്ന സന്ദേശങ്ങളെ ല്ലാം സ്നേഹാദരപൂർണ്ണങ്ങളായിരുന്നു. അതിനാൽ, അവർ തമ്മിൽ കലഹമുണ്ടായി കൊല നടന്നു എന്നതു് കലിയുഗാവസ്ഥയ്ക്കും വിശ്വസനീയമല്ലെന്ന് ഉറപ്പായി വിശ്വസിച്ച് സ്ഥിരനി ശ്ചയനായ ഈ മഹാനുഭാവൻ ചിലമ്പിനേത്ത് എത്തി. തൻ്റെ പുത്രനു് മഹാരാജാവു് അരു ളിയിരിക്കുന്ന പ്രഥമശിക്ഷയെക്കുറിച്ച് കേട്ടപ്പോൾ, "തിരുമനസ്സിലെ ചോറുതന്നെയാണു് നാം എല്ലാവരും എല്ലായ്പോഴും ഉണ്ണുന്നതു്. അവിടത്തെ സ്വന്തചെലവിന്മേൽ അവൻ കുറ ച്ചുദിവസം കഴിക്കുന്നതുകൊണ്ടു് എന്തു് അവമാനം വരാനുണ്ടു്?" എന്നു് സാധാരണ പിതാ ക്കന്മാർക്കുണ്ടാകാത്തതായ നിശ്ചലതയോടുകൂടി ആ പുരുഷരത്നം അഭിപ്രായപ്പെട്ടു്, ഈ പ്രഭു ചന്ത്രക്കാരന്റെ ഐശ്വര്യസമ്പൂർണ്ണതയിലും, അയാളുടെ ഹാർദ്ദമായ സ്നേഹത്തെ കാം ക്ഷിച്ചിട്ടില്ല. അയാളുടെ സമ്പാദ്യത്തിനു് തൻ്റെ മകൻ അനന്തരാവകാശിയായിക്കൂടെന്നുമാ യിരുന്നു അദ്ദേഹത്തിൻ്റെ സ്വകാര്യാഭിപ്രായം. കുടിലകലാവതംസമായ ചന്ത്രക്കാറനോടു് തനിക്കു് വാസ്തവമായ ജുഗുപ്സയും ദ്വേഷവും തോന്നിയിരുന്നു എങ്കിലും ഉണ്ണിത്താൻ തന്റെ അന്തർഗ്ഗതത്തെ ഇതരന്മാർക്ക് വിട്ടുകൊടുത്തില്ല. ഈ മഹാനുഭാവൻ വൃദ്ധയുടെ താമസ സ്ഥലത്തെത്തി അവരെ മുറ്റത്തുനിന്നു് മാറ്റി, നാലുകെട്ടിനകത്തുള്ള തട്ടുപടിയിൽ കിടത്തി, നാഡി പരീക്ഷിച്ചു് ചില ചികിത്സകളും ചെയ്തു. വൃദ്ധയുടെ കണ്ഠത്തിൽ സർപ്പാകൃതിയിലുള്ള ഒരു മംഗല്യസൂത്രവും, വലതുകണ്ണിൻ്റെ പുറങ്കോണിനടുത്തു് ഒരു കറുത്ത മറുകും കാണപ്പെട്ടു. ഹാ ഹാ കർമ്മഗതി! ഒന്നുകൂടി വൃദ്ധയുടെ നാഡിപരിശോധിച്ചു്, കേവലം മോഹാലസ്യമാ യിരുന്നു എന്നും തൽക്കാലം ആപത്‌ഭയമില്ലെന്നും അദ്ദേഹം തൻ്റെ മനസ്സിനു് ബോദ്ധ്യം വരുത്തി. വൃദ്ധയോടു് അടുത്തുചെന്ന് സ്വമാതൃസമീപത്തിലെന്നപോലെ ഇരുന്ന് ഉണ്ണി ത്താൻ സ്നേഹാദരഭക്തികളെ സ്ഫുടീകരിക്കുന്ന കരുണയോടുകൂടി കയ്യണച്ച്, 'ചേച്ചീ' എന്നു വൃദ്ധയെ വിളിച്ചു. വൃദ്ധ ബോധാവർത്തനത്തോടുകൂടി, ക്ഷീണസ്വരത്തിൽ അതിനുത്തരമാ യി ഒന്നു മൂളി. ഉണ്ണിത്താൻ തന്റെ രണ്ടാം മുണ്ടിനെ മടക്കി വൃദ്ധയെ വീശിത്തുടങ്ങുന്നു. വൃദ്ധ ദീനസ്വരത്തിൽ "ആരതു്?" എന്നു ചോദ്യംചെയ്യുന്നു. “നന്തിയത്തൂന്നു് " എന്നു് ഉണ്ണിത്താൻ ഉത്തരം പറയുന്നു, "രാമതണ്ണിച്ചേട്ടനോ?" എന്നു വൃദ്ധ ചോദിക്കുന്നു. "അല്ലാ അദ്ദേഹം മരി ച്ചുപോയി, രാഘവനാണു്" എന്നു് ഉണ്ണിത്താൻ തന്നെ അറിയിക്കുന്നു, “കുഞ്ഞുണ്ണിയോ" എന്നു് പറഞ്ഞുകൊണ്ടു് വൃദ്ധ കണ്ണ തുറന്നു്, അദ്ദേഹത്തെ നോക്കിക്കരഞ്ഞുതുടങ്ങുന്നു. രണ്ടു പേരും സ്നേഹോപചാരവചനങ്ങൾകൊണ്ടു് പരസ്പരമുള്ള ബലവത്തായ പരിചയസ്നേഹബ ന്ധങ്ങളെ പ്രദർശിപ്പിക്കുന്നു. ഒടുവിൽ "എൻ്റെ കുഞ്ഞിനെ ചിലമ്പിനേത്തെ മഹാപാപി എന്തു ചെയ്തു?" എന്നു് വൃദ്ധ അശുവർഷത്തോടെ ചോദ്യംചെയ്യുന്നു.

ഉണ്ണിത്താൻ: “കുഞ്ഞിനെ ചന്ത്രക്കാറൻ കൊണ്ടുപൊയ്കളഞ്ഞു എന്നാണോ വിചാരം?"

വൃദ്ധ: (കഷ്ടപ്പെട്ട്") "ആ സ്വാമിദ്രാഹി അതും അതിൽ കടന്നും പ്രവർത്തിക്കും. ആൺ തൂണ ഒന്നുണ്ടായിരുന്നതിനേയും... കൊന്നു കൈകഴുകിയേ... നാരായണാ!" കുലീനതകൊണ്ടും വയോവൃദ്ധികൊണ്ടും കുഷ്ടങ്ങളുടെ സഹനംകൊണ്ടും വന്ദ്യയായു ള്ള ആ മഹതിയുടെ ദുഃഖത്തിൽ അവരെപ്പോലെ അഭിജാതനും സഹജഭാവാനുവർത്തക നും സൗഭാഗ്യപൂർണ്ണനും ആയ ഉണ്ണിത്താൻ പൂർവ്വചരിത്രങ്ങളെ വിസ്മരിച്ച് ശ്രീകൃഷ്ണകോ പഗ്രസ്തനായ ഗയനു് ആശ്രിതത്രാണനിപുണനായ അർജ്ജുനനെന്നപോലെ ഒരു അഭയ പ്രതിജ്ഞ നല്കി ആശ്വസിപ്പിച്ചു: "ചേച്ചി വ്യസനിക്കേണ്ടേ. രാജ്യം ഇപ്പോൾ നല്ല ഭരണ ത്തിലാണു്. ദുരാപത്തുകൾ ഒന്നും വരികയില്ല. ചന്ത്രക്കാറൻ അവനെ കൊന്നിരിക്കയില്ല. ഞാൻ ഒന്നു ചോദിക്കട്ടെ. ഉണ്ണി ഇവിടെ വരാറുണ്ടായിരുന്നു ഇല്ലേ?"

വൃദ്ധ: "കർമ്മബന്ധം അങ്ങനെ വരുത്തിവച്ചു. ആ കുഞ്ഞിനു് ആപത്തു വന്നപ്പോൾ എന്റെ മകൾ കുഞ്ഞിന്റെ ബുദ്ധിയും ക്ഷയിച്ചു."

ഉണ്ണിത്താനു് മകൻ്റെ അനുരാഗത്തെപ്പറ്റി ആ യുവാവിൻ്റെ എഴുത്തുകൾ കിട്ടിയിരു ന്നു. കന്യക ഏതു ഭവനക്കാരി എന്നും മറ്റും എഴുത്തുകളിൽ പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ആ യുവാവിൻ്റെ പ്രണയാസ്പദമായ കാമിനി ആരെന്നു് ഉണ്ണിത്താനു് വെളിപ്പെ ട്ടു. വൃദ്ധയ്ക്ക് ആ കന്യകയുടെ വേർപാടുകൊണ്ടു് സംഭവിച്ചിരിക്കുന്ന ആപത്തു് തന്നെയും തുല്യദുഃഖനാക്കുന്നതുപോലെ ഉണ്ണിത്താനു് തോന്നി.

ഉണ്ണിത്താൻ: "കുഞ്ഞ് എന്നു പറഞ്ഞതു് ചേച്ചിയുടെ ഒടുവിലത്തെ മകളാണോ?"

വൃദ്ധ: "ഞങ്ങൾ ഇവിടന്നു പോയപ്പോൾ സാവിത്രിയും അവളുടെ ഭർത്താവും കൂടിയുണ്ടായി രുന്നതറിയാമല്ലോ. അപ്പോൾ കൈക്കുട്ടികളായി ഉഗ്രശാന്തന്മാരെന്നു് എല്ലാവരും വിളിച്ചുവന്ന ത്രിവിക്രമനും ജനാർദ്ദനനും മാത്രം ഉണ്ടായിരുന്നു. അതിൽപിന്നെ ഞാൻ പ്രസവിച്ചില്ല. അവരെല്ലാം പൊയ്യോയി, ഉണ്ണീ... ദൈവം അങ്ങനെ വി ധിച്ചു. ഭർത്താവും പോയി, ഞങ്ങൾ ഏകാന്തകളായി. ആദിത്യനും ചന്ദ്രനുംപോ ലെ ഇരുന്ന ഉഗ്രനേയും, എൻ്റെ മകൻ (തൊണ്ട ഇടറി ദുസ്സഹമായ വ്യഥയോടു്) ശാ ന്തനേയും തീരാവിനക്കാറ്റ്.... അയ്യോ... മഹാപാപികള് ... ആ മറവന്മാരു് കൊ ണ്ടേപോയി. ഏതുവഴി പോയോ എന്തോ? അവരുടെ അച്ഛൻ അങ്ങനെ പറഞ്ഞു കൊണ്ട് ... അദ്ദേഹത്തിൻ്റെ സ്വഭാവമെല്ലാം അവിടെ അറിയാമല്ലോ... ലോകത്തു് ആണിനും പെണ്ണിനും ഇണങ്ങാത്ത സ്വഭാവം! ഞാൻ മാത്രം കുഴിച്ചുകൂട്ടിയതു് എങ്ങ നെ എന്നു് ദൈവത്തിനറിയാം. ഒടുവിൽ ദുശ്ശീലം മുഴുത്തു്, ഇടയ്ക്കിടെ ഞങ്ങളെ اله ട്ടുപോകും.... അങ്ങനെ ഇരിക്കുമ്പോൾ തിരിച്ചുവരും. രാത്രി കാണാതെയാകും..... ആറുമാസം കഴിയുമ്പോൾ പിന്നെയും വരും. മധുര, കാഞ്ചീപുരം, തൃക്കൊടിനല്ലത്. വൈഗാപുരം ഇങ്ങനെ ഓരോരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഞങ്ങളേയും വലി ച്ചിഴച്ചു. 'ഗോവിന്ദസ്വാമിഗുത്' എന്നു് എല്ലാടത്തും പേരെടുത്തു. പണം വന്നു ചൊരി യുന്നതിനു് കണക്കില്ലായിരുന്നു. അവിടങ്ങളിലെ ആളുകളെല്ലാം ഞങ്ങളെ വളരെ സഹായിച്ചു. നമ്മുടെ ആളുകൾപോലും അങ്ങനെയുള്ള മര്യാദയും ദയയും കാണി ഇല്ല. പാളയപ്പേട്ടക്കാരേയും നാവാഭന്മാരേയും കാണുകയോ എന്തെല്ലാം ചെയ്തു. തിരുവിതാംകോടു് മുടിയ്ക്കണമെന്ന് ഒരേ വ്രതമായി. സാവിത്രിയെ വിചാരിച്ചെങ്കി ലും അടങ്ങിപ്പാർക്കണമെന്ന് ഞാൻ കാൽപിടിച്ചിരുന്നിട്ടും ഒന്നും കേട്ടില്ല. അങ്ങ നെയിരിക്കവേ മീനാക്ഷിയെ സാവിത്രി പ്രസവിച്ചു. മാർത്താണ്ഡവർമ്മ മഹാരാ ജാവിന്റെ കാലവും കഴിഞ്ഞു. അപ്പോൾ സാവിത്രിയുടെ അച്ഛനു് ഉത്സാഹം കൂടി ത്തുടങ്ങി. പിന്നെ കാണുന്നതും അപൂർവ്വമായി. നാല്പതാമാണ്ടു് എങ്ങാണ്ടോവച്ച് ഒരു ജ്വരംപിടിച്ച് ഞങ്ങളെ വിട്ടുപോയി. അന്നു മുതൽ ഇങ്ങോട്ടു പോരാൻ ആലോ ചന തുടങ്ങി. അടുത്തപോലെ സാവിത്രിയും അവളുടെ ഭർത്താവും രാമരുണ്ണിത്താൻ ഞങ്ങളുടെ സഹായത്തിനു് അയച്ചിരുന്ന നായന്മാരും അച്ചിയും ഒരു കൊള്ളവസ്മ രിയിൽ മരിച്ചു. കുപ്പനേയും അതു പിടികൂടി, എങ്കിലും രക്ഷപ്പെട്ടു. ഞങ്ങൾക്കുള്ളതെ ല്ലാം വിറ്റുപിറക്കി, ഈയാണ്ടു് ആദ്യം ഇങ്ങോട്ടു പോന്നു. ചാമുണ്ഡീശ്വരത്തിറങ്ങി,ഊട്ടുപുരയിലോ മറ്റോ താമസിച്ചുകൊണ്ടു്, വല്ലെടത്തും ഒരു പറമ്പു വാങ്ങി കുടികെ ട്ടിപ്പാർക്കാമെന്നു വിചാരിച്ച് അവിടെ ചെന്നു... എൻ്റെ ശിവനേ! നശിപ്പിച്ചാലും ഇത്ര കൊടിയ നാശം ചെയ്യാമോ? അവിടെ ചന്ത്രക്കാറനും വന്നുകൂടി. എന്തോ, മനസ്സിരങ്ങി ഞങ്ങളെ ഇവിടെ പാർപ്പിച്ചു. ഞങ്ങൾ പോകുമ്പോൾ തുണ നന്തി യത്തുനിന്നായിരുന്നു. വന്നപ്പോഴും നന്തിയത്തെ സന്താനം ഞങ്ങൾക്കുതകുവാൻ വന്നുചേർന്നു. ദേവിയാണേ സത്യം.. ഞാൻ അനുകൂലിച്ചില്ല... കേശവൻകുഞ്ഞി നെ ഇവിടെ കേറരുതെന്നു് ചട്ടംകെട്ടി വെള്ളമൊഴിച്ച കൈയ്ക്ക് കടിച്ചുകൂടെന്നു വിചാ രിച്ചു. എനിക്കറിയാം... അവനും അവളും കുണ്ണം കണ്മണിയുമായിപ്പോയി. അതു് കളിയല്ലാ എന്നു വിചാരിച്ചു്, ഞാൻ ആണയിട്ട് അവനെ വെളിയിലാക്കി. ഞങ്ങൾ ഏതുവഴിയും പോട്ടെ... ഉണ്ണി ഉടനെ പോയി കേശവൻകുഞ്ഞിനെ വിടുവിക്കണം. എന്റെ കുഞ്ഞു് എങ്ങോട്ടു പോയോ ദൈവമേ! കഴിയുമെങ്കിൽ അവൾ പോയ വഴി o..."

വൃദ്ധ ക്ഷീണിച്ച് തൻ്റെ കഥയും അപേക്ഷയും നിറുത്തി. ഉണ്ണിത്താനും തൻ്റെ ഭാര്യയും വിവാഹത്തിനുമുമ്പിൽ പ്രണയബദ്ധരായിത്തീർന്നു്, ചില കുരങ്ങാട്ടങ്ങൾ ആടി, തങ്ങളുടെ ഭവനക്കാരെ വിഷമിപ്പിച്ചു്, ഒടുവിൽ സംഘടിച്ചിട്ടുള്ള ദമ്പതിമാരാണു്. വൃദ്ധയും വൃദ്ധയുടെ ഭർത്താവും കുടുംബനിർബന്ധപ്രകാരം ചേർക്കപ്പെട്ട വല്ലഭനും ഗൃഹിണിയും ആയിരുന്നു. അതുകൊണ്ടു് കാമദേവൻ്റെ പ്രേരണയിൽ യുവാക്കന്മാരും യുവതികളും എന്തു ചാപലങ്ങൾ കാട്ടിപ്പോകുമെന്നു് ആ സ്ത്രീക്ക് അറിവാൻപാടില്ലെങ്കിലും, ഉണ്ണിത്താനു് സ്വാനുഭവത്താൽ നല്ലവണ്ണം ഊഹിക്കാമായിരുന്നു. അദ്ദേഹത്തിന്റെ അഭിരാമമായുള്ള ഗംഭീരമുഖം സരള ങ്ങളായ അനവധി സൽപാഠങ്ങൾ അടങ്ങിട്ടുള്ള ഒരു ഗ്രന്ഥത്തിൻ്റെ മുഖപത്രമായിരുന്നു. ഗ്രഹണശക്തികൊണ്ടു് ദൃഢമായ വൈശദ്യംകൂടി ഉണ്ടായിരുന്നതുകൊണ്ടു് അദ്ദേഹം മറ്റു വിഷയങ്ങളെ പുരസ്കരിച്ചു് ഇങ്ങനെ ചോദ്യംചെയ്തു: “കുട്ടൻ ബന്ധനത്തിലെന്നും മറ്റും മീ നാക്ഷിയ്ക്ക് മനസ്സിലായോ?"

വൃദ്ധ: "പറയാതെങ്ങനെ കഴിക്കും? നാലഞ്ചുദിവസത്തിനു മുമ്പു് തിരുവനന്തപുരത്തുകാരി ഒരു സ്ത്രീ വടക്കെങ്ങാണ്ടോ പോയി, തിരിച്ചു പോകുന്നവഴി ഇവിടെക്കേറി. കൊല ക്കഥയും കൊല്ലാക്കഥയും അവരു വിസ്തരിച്ചുപറഞ്ഞു. അപ്പോൾ മുതൽ മീനാക്ഷി തിരുവനന്തപുരത്തെ കാര്യങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. അവരെ വിട്ടുപി രികയില്ലെന്നുമായി. എൻ്റെ അടുത്തുനിന്നു മാറി, അവരോടു രാപ്പകൽ വർത്തമാന മായി. അവർ ഇന്നലെ രാത്രി ഉറങ്ങുമ്പോൾ രാവിലെ എഴിച്ചുപോകുമെന്നു് പറഞ്ഞു കൊണ്ടു കിടന്നു. ഉദിക്കുംമുമ്പു പോവുകയും ചെയ്തു."

ഉണ്ണിത്താൻ: “എന്നാൽ പിന്നെ വ്യസനിപ്പാനൊന്നുമില്ല. ഭർത്താവിനെ വിടീക്കാൻ ആ സ്ത്രീയോടുകൂടി ഭാര്യ പോയിരിക്കയാണു്. അവരുടെ പുറകെ കുപ്പശ്ശാർ തടയാനും പു റപ്പെട്ടു. ഇത്രയേ ഉള്ളു കഥ. അതുകൊണ്ടു് ജീവനെ കളയണ്ട... 'ഭർത്താവു്' എന്നും 'ഭാര്യ' എന്നും പറഞ്ഞതുകൊണ്ട് അവരുടെ വിവാഹം നടന്നു എന്നുതന്നെ വിചാ രിച്ചുകൊള്ളണം. കുട്ടിയെ കണ്ടിട്ടില്ലെങ്കിലും ഞാൻ എല്ലാം അനുവദിച്ചു. ചേച്ചി ഇനി വ്യസനിക്കരുതു്. ജ്യേഷ്ഠൻ അന്നുപകരിച്ചു. അതിലധികം ഇന്നു് അനുജൻ ഏൽക്കുന്നു. നിങ്ങൾ നന്തിയത്തു പോരണം. ആ കൊച്ചുകുന്നത്തി ആരും അറി യാതെ ചാടിപ്പോയതു് വെടിപ്പായില്ല. കുട്ടനും അതത്ര രസിക്കുമെന്നു തോന്നുന്നി ല്ല. തന്നെ അന്വേഷിച്ച് ഒരു പെണ്ണ് പുറപ്പെടാൻ വേണ്ട യോഗ്യത തനിക്കുണ്ടല്ലൊ എന്നു് അയാൾ അഹങ്കരിക്കുന്നവനല്ല. എന്തായാലും അതെല്ലാം നാം ഇനി വക വെയ്യേണ്ട. കുട്ടികളാകുമ്പോൾ പല ഗോഷ്ടികളും കാട്ടും."

വൃദ്ധ: "പക്ഷേ, എല്ലാത്തിനടിയിലും ഒരു വലിയ കോന്ത്രമുണ്ട്... അതുക്കൂടി പറഞ്ഞ ക്കാം. ഞങ്ങടെ കൈവശം ഉണ്ടായിരുന്ന ഒരു മോതിരം കേശവൻകുഞ്ഞു് കൊ ണ്ടുപോയി അണ്ണാവയ്യനു വിറ്റു. അതാണു് തിരുവനനതപുരത്തുള്ള ഇപ്പോഴത്തെ കുലക്കത്തിനെല്ലാം അടിസ്ഥാനം. മോതിരം ആരുടേതെന്നു് സമ്മതിക്കുമ്പോൾ ഞങ്ങൾക്കെങ്ങനെ കിട്ടി എന്നും, ഞങ്ങളാരെന്നും ചോദ്യങ്ങളിളകും. പിന്നത്തെ ഫലം ഉണ്ണിതന്നെ ഊഹിക്കൂ."

ഉണ്ണിത്താൻ: "ചിലതെല്ലാം ഒളിക്കുന്നതുകൊണ്ടാണു് അനർത്ഥങ്ങളുണ്ടാകുന്നതു്. വരുന്ന തു് വരട്ടെ എന്നുറച്ച് പരമാർത്ഥത്തെ മുഴുവൻ പറയണം. ആ ഉണ്ണിതന്നെ എന്തെ ല്ലാം വളച്ചുപുളച്ചാണു് എനിക്കെഴുതീട്ടുള്ളതു്! അവൻ്റെ പ്രായവും സ്ഥിതിയും വർണ്ണി ച്ചൊരോല നാലുവശം, പ്രായം തികഞ്ഞ പുരുഷന്മാർ പരിണയംചെയ്യേണ്ട ആവ ശ്യത്തെപ്പറ്റി മറ്റൊരോല അങ്ങനെ അച്ഛനമ്മമാരുടെ ഇഷ്ടത്തെ അനുകരിക്കേണ്ട മുറകളെപ്പറ്റി മറ്റൊരോലം എങ്ങാണ്ടൊരു പെണ്ണ് സൗന്ദര്യവതിയായിരിക്കുന്നതി നെക്കുറിച്ചുള്ള വർണ്ണന, കുനുകുനെ, പൊടി അക്ഷരത്തിൽ, അവളുടെ സൗശീല്യാ ദി ഗുണവും മറ്റും വർണ്ണിച്ച് ഒരു കവിത.. എത്ര ഓല എന്നു ഞാൻ എണ്ണില്ല. ചേ ച്ചിടെ മകളെ മകള് ഒന്നുണ്ടു്. അവളെ കൂട്ടിക്കൊണ്ടു വീട്ടിൽ പോരണമെന്നു താല്പ ര്യമുണ്ടു്. അതിനനുവദിക്കണം; എന്നു മാത്രം എഴുതിയിരുന്നാൽ ഇതിനുമുമ്പിൽത്ത ന്നെ ആ ക്രിയയും നടന്നു്, ഇപ്പോഴത്തെ അനർത്ഥങ്ങളും അവമാനങ്ങളും കൂടാതെ കുഴിയുമായിരുന്നു. ചന്ത്രക്കാറൻ തടുത്താലും ഇവിടെക്കിടന്ന് തടുക്കുകേ ഉള്ളൂ. സം ഗതികൾ അവിടെ സുഖമായി നടക്കും."

വൃദ്ധ: "കേശവൻകുഞ്ഞിനെ കുറ്റപ്പെടുത്തേണ്ട. ഞങ്ങൾ 'ഉണ്ണിക്ക്' 'ചേച്ചി'യാണെന്നും മറ്റും അയാൾ ഒടുവിലത്തെ ദിവസം സന്ധ്യക്കേ അറിഞ്ഞൊള്ളൂ. എന്റുണ്ണി ഇപ്പോൾ ത്തന്നെ തിരുവനന്തപുരത്തേയ്ക്ക് പോണം. പട്ടണങ്ങളേ ചീത്ത സ്ഥലങ്ങളാണ്. മീനാക്ഷി പക്ഷേ, തനിച്ചായിരിക്കാം. അവൾ കണ്ടാൽ കുറച്ച് ഭേദവുമാണ്. ഉണ്ണി ക്ക് കാണുമ്പോൾ മനസ്സിലാവും."

ഉണ്ണിത്താൻ: "സാവിത്രിയുടെ ഛായയാണെങ്കിൽ എനിക്കു കാണാതെതന്നെ കഥ എന്തെ ന്നു നിശ്ചയിക്കാം."

വൃദ്ധ: "സാവിത്രിയൊ? ..." എന്നു് പറഞ്ഞുതുടങ്ങീട്ടു് തൻ്റെ ദൗഹിത്രിയുടെ സൗന്ദര്യത്തെ താൻ വർണ്ണിക്കുന്നതുചിതമല്ലെന്നു് വിചാരിച്ചു വിരമിച്ചു. ഇങ്ങനെ സംഭാഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ വൃദ്ധ ഉണ്ണിത്താനെ പിടിച്ചണച്ച്, ഗദ്‌ഗദത്തോടു് ഒരു ചോദ്യം ചെയ്തു: "സാവിത്രിയുടെ അമ്മാവനെ കണ്ടിട്ടുണ്ടോ?"

ഉണ്ണിത്താൻ: "ഉണ്ട്.”

വൃദ്ധ: "എൻ്റെ വലിയാങ്ങളെ... അദ്ദേഹം കുലത്തിനൊത്ത കരുത്തോടുതന്നെ കൊല വാൾ ഏറ്റോ?"

ഉണ്ണിത്താൻ: "ചേച്ചി അതൊന്നും ചോദിക്കരുതു്. അക്കാലം ഒരു പ്രളയകാലമായിരുന്നു.

കഴിഞ്ഞതെല്ലാംകഴിഞ്ഞതായിരിക്കട്ടെ. ഇങ്ങേഭാഗത്തും നിലയില്ലാത്ത ദ്രോഹ പ്രവൃത്തികളുണ്ടായിരുന്നു. ചേച്ചിയുടെ ഭർത്താവു്, ശകുനിയും കർണ്ണനും ഭീക്ഷ്മരും ഒന്നായിച്ചേർന്നു് ഒരു മഹാകൗരവനായിരുന്നു. അദ്ദേഹത്തിനു് എല്ലാം തടുക്കാൻ കഴിയുമായിരുന്നു. പെരുവെള്ളത്തള്ളൽ കുണ്ടപ്പോൾ നിങ്ങളേയും കൊണ്ടു് നന്തി യത്തു പോന്നു. വെള്ളക്കൂത്തു മുറുകിയപ്പോൾ അവിടന്നും കുടന്നു. ഇപ്പോൾ നില കൊണ്ടിരിക്കുന്ന സ്ഥിതിതന്നെ എല്ലാം കൊണ്ടും ഉത്തമമെന്ന് ആശ്വസിക്കണം." അല്ലയോ ബുദ്ധിയും വിദ്യയും സമ്പത്തുംകൊണ്ടു് സമൃദ്ധനായ പ്രഭുവേ! അങ്ങയുടെ ഒടു വിലത്തെ അഭിപ്രായത്തിൽ ഒരു തെറ്റുണ്ടെന്നു് അങ്ങ് അറിയുന്നില്ലല്ലൊ? അങ്ങ് ഉത്തമ പുരുഷന്മാരുടെ ഉത്തംസംതന്നെ എന്നു സമ്മതിക്കാം. പക്ഷേ, ആരുംതന്നെ പരിപൂർണ്ണ ബുദ്ധിമാനെന്നും, സർവ്വസാക്ഷി എന്നും നടിച്ചുപോകരുതു്. അങ്ങിരിക്കുന്ന ഭവനത്തിന്റെ അല്പം കിഴക്കുമാറി, ഒരു വലിയ പറമ്പു മുഴുവൻ വ്യാപിച്ചുനില്ക്കുന്ന ഒരു വടവൃക്ഷം ബഹു ശതവർഷങ്ങൾക്ക് മുമ്പിൽ, ഒരു സാധുപ്രാണിയുടെ വായിൽനിന്നും പതനംചെയ്ത് എൺ മണിയിലും ചെറുതായ ഒരു ബീജത്തിൽനിന്നും മുളച്ചു വളർന്നിട്ടുള്ളതാണു്. അങ്ങനെ ഒരു സ്വല്പജന്തുവിനും, പ്രത്യേക ഉദ്ദേശ്യം കൂടാതെയും ഒരു മഹതിപ്രതിഷ്ഠാപനം സാധിക്കുമെ ന്നുവരികിൽ, പ്രതിക്രിയൈകവ്രതനും ദൃഢനിഷ്ഠനും ആയും, മൂലത്രിഗുണശക്തികൾ ഏകീ കുരിച്ചും ഉള്ള ഒരു ബുദ്ധൻ്റെ ആത്മാവു് ഭൂലോകത്തിൽ അവശേഷിക്കാതെ, എല്ലാം നില കൊണ്ടു എന്നു നിർദ്ദേശിക്കുന്നതെങ്ങനെ? കുട്ടിക്കോന്തിശ്ശൻ്റെ കൗരവത്വമോ രൗരവത്വ മോ - എന്തെങ്കിലുമാകട്ടെ - അതിനെ, സന്ദർഭം വരുമ്പോൾ വർണ്ണിക്കാൻ, ചില വിശേ ഷണപദങ്ങളെക്കൂടി സംഭരിച്ചുകൊള്ളുക.

അന്നു് അത്താഴവും കഴിഞ്ഞു് രാഘവരുണ്ണിത്താൻ മന്ത്രള്ളടത്തു തന്നെ താമസിച്ചു. മീനാക്ഷിയും കുപ്പശ്ശാരും തിരുവനന്തപുരത്തുണ്ടെന്നും, അടുത്തദിവസം മടങ്ങിയെത്തുമെ ന്നും ചന്ത്രക്കാൻറെ ഒരു ഭൃത്യൻ വന്നു് മന്ത്രക്കൂടത്തു തെര്യപ്പെടുത്തി. മീനാക്ഷി വന്നു കണ്ട തിന്റെശേഷം ആ സ്ഥലത്തുനിന്നും തിരിയ്ക്കാമെന്നു നിശ്ചയിച്ചാണു് ഉണ്ണിത്താൻ അവിടെ താമസിച്ചതു്.

ഇതിനിടയിൽ ഹരിപഞ്ചാനനയോഗീശ്വരൻ്റെ തപോമന്ദിരത്തിൽ നടന്ന രണ്ടു സംഭ വങ്ങളെ വർണ്ണിച്ചുകൊള്ളട്ടെ. ഉമ്മിണിപ്പിള്ളയുടെ നാസികയ്ക്ക് പക്ഷാഘാതം സംഭവിച്ചു എന്നു കണ്ട ഉടനെതന്നെ ചന്ത്രക്കാറൻ ഉമ്മിണിപ്പിള്ളയുമായി മർമ്മവിദ്യാവിദഗ്ദ്ധനായ യോഗീശ്വരനെക്കണ്ടു് ചികിത്സോപദേശത്തെ പ്രാർത്ഥിച്ചു.

ഉമ്മിണിപ്പിള്ളയ്ക്ക് നേരിട്ട ആപത്തിനെക്കുറിച്ച് യോഗീശ്വരൻ സകരുണം അനവധി ചോദ്യങ്ങൾ ചെയ്തു. അതിൻ്റെ നിവാരണത്തിനു് അധികസമയം ഗാഢചിന്തനവുംചെയ്തു. നാസാവൈരൂപ്യം സംഭവിച്ചിരിക്കുന്നതു് മരണലക്ഷണമെന്നു് വ്യാഖ്യാനിക്കപ്പെടാമെങ്കി ലും, ആ ഭയം മനസ്സിനെ ബാധിക്കേണ്ടെന്നും, ആ സംഭവം മഹമ്മദീയമുഷ്കരന്റെ കരസ്പർ ശം കൊണ്ടുണ്ടായിട്ടുള്ളതല്ലെന്നും, കേവലം മുഖവാതാരംഭത്തിൻ്റെ ലക്ഷണമാണെന്നും, അതിലേക്ക് ചിലക്ഷാരസിന്ദൂരാദികൾ സേവിച്ചു ക്രമേണ പരിഹാരം ഉണ്ടാക്കേണ്ടതാ ഒണെന്നും, യോഗീശ്വരൻ വിധിച്ചു. ഉമ്മിണിപ്പിള്ളയുടെ സന്താപത്തിനു് ഇങ്ങനെയാണ് ശാന്തി അരുളിച്ചെയ്തെതെന്നുവരികിലും, അദ്ദേഹത്തിൻ്റെ പാദങ്ങളിൽ അന്നു രാത്രി കുപ്പ ശ്ശാർ വീണുരുണ്ടു്. ക്രന്ദനം ചെയ്ത്, മീനാക്ഷിയോടു് പ്രയോഗിച്ച കർണ്ണമന്ത്രത്തെത്തുടർന്ന് ആ കന്യകയുടെ പ്രണിധിയായി, ഒരപേക്ഷ ചെയ്തപ്പോൾ അവർ തമ്മിൽ ദീർഘമായ ഒരു സംഭാഷണം നടന്നു്, അവസാനത്തിൽ ഹരിപഞ്ചാനനൻ ആലോചനയിൽ മഗ്നനായി ഇരുന്നു. അപേക്ഷയെ നിർവ്വഹിച്ചില്ലെങ്കിൽ, മീനാക്ഷി ജീവത്യാഗം ചെയ്തുകളയുമെന്നും, അത്രത്തോളവും അതിലധികവും പ്രവർത്തിക്കുന്നതിനു് ആ കന്യക സന്നദ്ധയായിരിക്കു ന്നു എന്നും കുപ്പശ്ശാർ ഉണർത്തിച്ചു. ഹരിപഞ്ചാനനൻ്റെ ശിലാഹൃദയം ഉരുകി. മീനാക്ഷിയു ടെ ഇംഗിതത്തിന് സിദ്ധി ഉണ്ടാകുമെന്നു് അദ്ദേഹം അനുഗ്രഹം ചെയ്തു. കുപ്പശ്ശാർ അവിടെ നിന്നു പിരിയുന്നതിനു മുമ്പിൽ യോഗീശ്വരൻ ഇങ്ങനെ ഒരു കല്പനക്കൂടിക്കൊടുത്തു: "അമ്മി ണിയെ ആരുക്കാവത് ദത്തം ചെയ്യക്കൂടാതു്. നമതു യജ്ഞം മുടിയട്ടും. അപ്പാൽ തകിന്ത പടി നാമേ സുമാർശെയ്‌വോം. ഭദ്രം!" പിന്നെയും എന്തോ ചിലതു പറവാൻ ആലോചിച്ചി ട്ടു്. ഉള്ളിലുണ്ടായ വികാരവിക്ഷോഭംകൊണ്ടു്. ആ പ്രാരബ്ധനിവൃത്തനും 'പരവശ’പ്പെട്ടു നി ന്നു. കുപ്പശ്ശാർക്ക് ചില വസ്ത്രങ്ങളും കുറച്ചു ദ്രവ്യവും സമ്മാനിച്ചും, അയാളെ വാതൽപ്പടിവരെ അനുഗമിച്ചു തലോടി പരിരംഭണവും ചെയ്യും, യോഗീശ്വരൻ യാത്രയാക്കി. കുപ്പശ്ശാരുടെ 8 ത്യഭക്തിയെ ഇതിലധികംകൊണ്ടു് അഭിമാനിക്കേണ്ടതല്ലയോ?

അടുത്തദിവസം ഉദിച്ചു് ഏഴെട്ടുനാഴിക ചെന്നപ്പോൾ മീനാക്ഷിയുടെയും കുപ്പശ്ശാരുടെ യും തിരിയെയുള്ള യാത്രയുണ്ടായി. വൃദ്ധയുടേയും ഇവരുടേയും പുനസമ്മേളനത്തിൽ ഇരു ഭാഗത്തേയ്ക്കും വിഷമങ്ങളൊന്നുമുണ്ടാകാതെയും, വൃദ്ധയാൽ മീനാക്ഷിക്കുട്ടി ശാസിക്കപ്പെ ടാതെയും സൂക്ഷിക്കുന്നതിനു് മനഃപൂർവ്വം അവിടെ താമസിച്ചിരുന്ന ഉണ്ണിത്താന്റെ സാന്നി ദ്ധ്യംകൊണ്ടു്. കോപപ്രദർശനമൊന്നും കൂടാതെയും, എന്നാൽ സ്വൽപമായ അന്യഥാഭാ വത്തോടും വൃദ്ധ മീനാക്ഷിയെ സ്വീകരണംചെയ്തു. തൻ്റെ പുത്രനാൽ സ്വയംവരണം ചെ യ്യപ്പെട്ട കന്യക ഉണ്ണിത്താൻ്റെ നേത്രങ്ങൾക്കു് സാവിത്രി എന്ന മാതാവിനേയും ബഹുമ ണ്ഡലങ്ങക്കപ്പുറം ദൂരീകരിക്കുന്നതും രംഭയ്ക്ക് പകരം നിയോജ്യയായിരുന്നെങ്കിൽ നിത്യബ്ര ഹ്മചാരിയായ ശുകബ്രഹ്മർഷിയേയും പ്രാപഞ്ചികനാക്കുവാൻ പോരുമായിരുന്നതും ആയ ഒരു സൗന്ദര്യധാമമെന്നു്, അത്യാശ്ചര്യാനന്ദങ്ങളെ ഉല്പാദിപ്പിച്ചു. അദ്ദേഹം ആ പ്രൗഢക ന്യകയെ സമീപത്ത് വിളിച്ചു്. കരുണാപൂർവ്വം തലോടി, സന്തോഷപ്രദമായുള്ള തന്റെ നി ശ്ചയങ്ങളെ ധരിപ്പിക്കയും, തൻ്റെ വാഗ്ദത്തത്തെ അനുസരിച്ചു് ഗൂഢമായി ചില ശാസനോ പദേശങ്ങൾ നൽകുകയും ചെയ്തു. ഇതു കണ്ടും കേട്ടും നിന്ന കുപ്പശ്ശാർ വേദാന്തഗ്രഹണമോ കീർത്തനകഥനമോ കൂടാതെ 'പടിയാറും കടന്നു്" കൈലാസപ്രാപ്തനാവുകയും ചെയ്തു.




29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക