shabd-logo

അദ്ധ്യായം -മൂന്ന്

20 December 2023

0 കണ്ടു 0
വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായുന്ന നിധിയെകാക്കുന്ന ഭൂതത്തിനു് ആ സുരഭിയെ ബലികൊടുത്തേക്കുന്നുണ്ടെന്നു് ചിലമ്പിനഴിയം സംസ്ഥാനത്തെ അസലപ്പീൽക്കോടതിയുടെ നിലയിൽ അദ്ദേഹം വിധി നിശ്ചയിച്ചു. എന്നാൽ, ചന്ത്രക്കാറൻ്റെ അനന്തരവനായ വിദ്യാർത്ഥിയും സംബന്ധിയായ ഉമ്മിണിപ്പിള്ളയും അദ്ദേഹത്തിന്റെ അന്തർഗ്ഗതങ്ങൾ ധരിക്കാതെ പരിണയകാംക്ഷയോടു കൂടി ബാലികയുടെ വാസഗൃഹത്തെ ചുറ്റി ഭ്രമരപ്രദിക്ഷണം തുടങ്ങിയതുകൊണ്ടു് ആ ബലി കർമ്മശിക്ഷാവിധിയെ നടത്തുവാൻ സൗകര്യം ഉണ്ടായില്ല. നിക്ഷേപലബ്ധിക്കു മറ്റൊരു മാർഗ്ഗമായി കണ്ടിരുന്ന യോഗീശ്വരകാമധേനുവും ചന്ത്രക്കാറൻ്റെ ഹിതാനുവർത്തിയായി അദ്ദേഹത്തിന്റെ ഭവനത്തിലേക്ക്, 'കെട്ടി എടുപ്പിക്ക'പ്പെടുന്നതിനു് അനുഗ്രഹിച്ചില്ല. ഈ സ്ഥിതിയിൽ രവിസംക്രമം രണ്ടുകഴിഞ്ഞു് തുലാവർഷവും ഇടി, മിന്നൽ, സമുദ്രകോപാരവം ഇത്യാദി ആഘോഷങ്ങളോടുകൂടി ആരംഭിച്ചു. അസ്തമനം അടുക്കുമ്പോഴെയ്ക്കും മേഘകംബ ളം ആകാശത്തേയും, അന്ധകാരനിചോളം ഭൂമിയേയും മറച്ചു് ഗതാഗതത്തിനു് അതിവൈ ഷമ്യത്തെ ഉണ്ടാക്കുന്ന ഒരു സന്ധ്യയിൽ ചന്ത്രക്കാരപ്രഭു അനന്തശയനപുരവീഥികളെ തന്റെ പാദപിണ്ഡങ്ങളെക്കൊണ്ടു് പരിപൂതമാക്കി. ഉമ്മിണിപ്പിള്ളയുടെ വക തിരുവനന്ത പുരത്തുള്ള ഭവനത്തിൽനിന്നു് കട്ടിയും കവണിയും ഉടുത്തു് തെറുത്തുകേറ്റി ഭസ്മക്കുറികളും
തലയിൽ വലിയ വട്ടക്കെട്ടും ധരിച്ചു്, ചന്ത്രക്കാറൻ പുറപ്പെട്ട യാത്രയിൽ കത്തിജ്ജ്വലിച്ചെ രിയുന്ന ചങ്ങലവട്ട, വലിയ ഓലക്കുട, ചെല്ലം, പിടിമൊന്ത എന്നീ സൗകര്യസാധനങ്ങളും ചില കാഴ്ചസാമാനങ്ങളും വഹിച്ച് ഉമ്മിണിപ്പിള്ള മുതലായ സേവകന്മാരും ഭൃത്യജനങ്ങളും ചന്ത്രക്കാറന്റെ മുന്നും പിന്നും അകമ്പടിക്കാരായി ഗമനംചെയ്തു. ശ്രീപത്മനാഭസ്വാമിക്ഷേ ത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിനടുത്തുള്ള ഒരു യോഗീശ്വരമഹാവാടത്തിനകത്ത് ഈ സംഘം പ്രവേശിച്ചു. മണൽത്തരിപോലും വീശാൻ ഒഴിഞ്ഞ സ്ഥലം വിടാതെ തി ങ്ങിനില്ക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ചന്ത്രക്കാറപ്രഭൃതികൾ കടന്നപ്പോൾ കാഷായവസ്ത്രം ധരിച്ച ചില നന്ദികേശ്വരന്മാർ അവരെ എതിരേറ്റു. ഉമ്മിണിപ്പിള്ളയുടെ ചില കടാക്ഷസം ജ്ഞകൾ തന്നോടുകൂടി വന്നിരിക്കുന്ന സാർവഭൗമൻ്റെ ഹിമാദ്രിസന്നിഭമായ കെങ്കേമത്വ ത്തെ ആ കിങ്കരന്മാരെ മനസ്സിലാക്കി. ചന്ത്രക്കാറൻ എന്ന നാമത്തിലെ ആരംഭദിവ്യാക്ഷ രദയം അദ്ദേഹത്തിൻ്റെ വിസ്തൃതശരീരത്തിനു് കൈകളെ സന്ദർഭയുക്തമാംവണ്ണം വീശി, സൈ്വരഗമനം ചെയ്‌വാൻ വേണ്ട മാർഗ്ഗത്തെ തെളിച്ചുകൊടുത്തു.

ഏതാനും തളങ്ങൾ കടന്നു് യോഗീശ്വരന്റെ പൂജാമണ്ഡപത്തിൽ ചന്ത്രക്കാറൻ പ്രവേ ശിച്ചു. പ്രമാണികൾ ഇടതിങ്ങി നിന്നിരുന്ന ആ സ്ഥലത്തു് അനവധി ദീപതാരങ്ങൾ പ്രതി ബിംബിക്കുന്ന രത്നങ്ങളാൽ ഖചിതവും, മണമാർന്ന പുഷ്പഹാരങ്ങൾകൊണ്ടു് അലംകൃതവും നീരാളാംബരപ്രഭാപൂരിതവും ആയ വിമാനത്തിനകത്തു് ത്രിജഗദംബികാവിഗ്രഹം സജീ വപ്രതിഷ്ഠ എന്നപോലെ അനുഗ്രഹമായ പ്രസന്നമുഖമായി കാണപ്പെട്ടു. പുഷ്പസഞ്ചയത്തി ന്റെ സമൂർച്ഛകമായ സൗരഭ്യവും, ശ്വാസനാളത്തെ ഭേദിക്കുന്നതായി ധൂപക്കുറ്റിയിൽനിന്നു് പുറപ്പെടുന്ന ധൂമഗന്ധവും, പരിചാരകപ്രധാനികൾക്കുള്ള വീര്യസൗന്ദര്യപരിപൂർണ്ണമായ ഗാത്രപ്രൗഢിയും, പൂജാധികാരിയായി നില്ക്കുന്ന ഒരു വൃദ്ധസിദ്ധൻ്റെ വേഷവിശേഷവും, ഭക്തന്മാരുടെ ബഹുലതയും കണ്ടപ്പോൾ യോഗീശ്വരനും അനൽപസാമർത്ഥ്യവാനായ ഒരു സൂത്രധാരൻതന്നെ എന്നു് അഭിജ്ഞനായ ചന്ത്രക്കാറനു ബോദ്ധ്യപ്പെട്ടു. യോഗീശ്വ രനെ കാൺമാനുള്ള തിടുക്കത്തോടുകൂടി ചന്ത്രക്കാറൻ വട്ടമിട്ടു നോട്ടം തുടങ്ങി. 'ക്ഷമിക്ക ണം, അല്ലെങ്കിൽ അന്തസ്സിനു പോരാ' എന്നു് ഉമ്മിണിപ്പിള്ള നേത്രക്കമ്പിമാർഗ്ഗം അറിവു കൊടുത്തു. ദീപാരാധന ആരംഭിച്ചു. അതിമനോഹരമായുള്ള നാഗസ്വരവും ഗംഭീരമായുള്ള നഗരാഘോഷവും, അസംഖ്യം ചേങ്ങലകളുടെ നാദവും സന്നിഹിതരായ ജനങ്ങളിൽനി ന്നു് പുറപ്പെട്ട ഭക്തിപൂരിതമായ ഉൽഘോഷങ്ങളും ചന്ത്രക്കാറൻ്റെ മനസ്സിനേയും ഇളക്കി. അയാളെകൊണ്ടും ഒന്നു തൊഴുവിച്ചു. ദീപാരാധന അവസാനിച്ചു. വലുതായ ധൂപക്കുറ്റി യിൽ രംഭാപത്രത്തിൻ്റെ ആകൃതിയിൽ ജ്വലിക്കുന്ന കർപ്പൂരദീപത്തെ ഓരോരുത്തർ തള്ളി ത്തിരക്കി അക്ഷിപ്രോക്ഷണം ചെയ്യുന്നതിനിടയിൽ സാക്ഷാൽ വേട്ടയ്ക്കൊരുമകൻതനെ പാവകദീപ്തിയോടുകൂടി അവതീർണ്ണനായതുപോലെ ഒരു പുരുഷൻ പ്രത്യക്ഷനായി. പ്രദേശം ശ്വാസോച്ഛ്വാസപര്യന്തം സ്തബ്ധശബ്ദം ആക്കപ്പെട്ടു. ഇപ്രകാരമുണ്ടായ വിഭ്രമണ ത്തിനിടയിൽ ചന്ത്രക്കാറൻ പുറകോട്ടു കൈനീട്ടി, താൻ കൊണ്ടുവന്നിരുന്ന പട്ടാംബരം, സ്വർണപ്പനിനീർക്കുപ്പി, ഫലപുഷ്പകന്ദങ്ങൾ എന്നീ സാധനങ്ങളെ വാങ്ങി, പഞ്ചമഹാദ നമായി യോഗീശ്വരപാദങ്ങളിൽ സമർപ്പണംചെയ്തു. വരദാനഹസ്തത്തെ ഉയർത്തി യോഗീ
ശ്വരൻ അനുഗ്രഹിച്ചു. യോഗീശ്വരൻ്റെ മുഖവും ചേഷ്ടകളും ചന്ത്രക്കാറൻ്റെ മനസ്സിൽ ബഹു ദൂരമായ ഭൂതകാലത്തെ സ്മൃതികളും തന്മയത്വത്തോടും പക്ഷേ അവ്യക്തമായും ഉണർത്തി, അദ്ദേഹത്തെ അശ്ചര്യസരസ്സിൽ വീഴിച്ചു. ആ അനുഭവത്തിൻ്റെ രഹസ്യത്തെ ഗ്രഹിപ്പാൻ ബുദ്ധിക്ലേശംചെയ്ത് പരവശപ്പെടുന്ന അദ്ദേഹത്തിൻ്റെ കർണ്ണങ്ങളിൽ മൂലമന്ത്രോപദേശവും, ഹസ്തത്തിൽ സൂത്രബന്ധവും, ലലാടാദിദേശങ്ങളിൽ മുദ്രാധാരണവും, ശിരസ്പർശം ചെയ്ത് ആത്മസംസ്കരണവും യോഗീശ്വരഗുരുവര്യൻ യഥാനുഷ്ഠാനം നിർവഹിച്ചു. ചന്ത്രക്കാറന്റെ ആത്മാവു് കാന്തത്താൽ അയശ്ശകലമെന്നവണ്ണം യോഗീശ്വരപ്രഭവത്താൽ ആകർഷിക്ക പ്പെട്ടു. ചന്ത്രക്കാറൻ്റെ ഹസ്തങ്ങളെ ഗ്രഹിച്ച്, ബന്ധുവത്സലത്വംകൊണ്ടു് ശുദ്ധകേരളീയവാ ണിയിൽ യോഗീശ്വരൻ കുശലപ്രശ്നങ്ങൾ തുടിങ്ങിയപ്പോൾ ഹ്രസ്വനായ ശിഷ്യ'മഹിഷൻ' ഉന്നതനും ഉദ്ധതനും ആയ യോഗീശ്വരൻ്റെ വൈദ്യുതകാന്തി ഉജ്ജ്വലിക്കുന്ന മുഖത്ത് കൃ തജ്ഞതാസൂചകമായി തല ഉയർത്തി ഒന്നു നോക്കുന്നതിനു് തുനിഞ്ഞു. യോഗീശ്വര ന്റെ കാഞ്ചനപ്രഭമായ മുഖതലത്തിൽ നേത്രമണികൾ കൃഷ്ണസ്ഫടികമയതയോടെ തിളങ്ങി. ചന്ത്രക്കാറന്റെ താമ്രക്ഷശക്തിയെ ആവാഹിച്ചു്, അതിന്റെ ചേഷ്ടകളെ ഉദ്വസനംചെയ്തു. യോഗീശ്വരന്റെ കൃഷ്ണമണികളിലെ അണുക്കൾക്കു് അചിന്ത്യമായ വേഗത്തിൽ ഒരു സമ്മി ശ്രചലനം തുടങ്ങി. ക്ഷണംകൊണ്ടു് സ്ഫടികനൈർമ്മല്യത്തോടുകൂടി പ്രശാന്തനിലയെ പ്രാപിക്കയും, ഉത്തരക്ഷണത്തിൽ ആ നേത്രങ്ങൾ ആകാശമാത്രങ്ങളായ സുഷിരങ്ങളാ യി ചന്ത്രക്കാറനു തോന്നുകയും ചെയ്തു. നിർജ്ജീവവീക്ഷണനായി നിന്നു പോയ ചന്ത്ര ക്കാറസ് ഭൂഗർഭസ്ഥമായുള്ള ഒരു ദ്രവ്യനിക്ഷേപത്തെ 'അഞ്ജനപുട' പ്രയോഗംകൊണ്ട ന്നപോലെ യോഗീശ്വരൻ്റെ അനന്തമെന്നു തോന്നപ്പെട്ട നേത്രവിലം കാട്ടിക്കൊടുക്കയും ചെയ്തു. ചന്ത്രക്കാറൻ്റെ സർവധാതുക്കളും ജ്വാരധിക്യം കൊണ്ടെന്നപോലെ വിറകൊണ്ടു. അദ്ദേഹത്തിന്റെ മസ്തിഷ്കം അമ്ലമയമായി. കാലസന്ദർഭങ്ങളെ വിവേചനം ചെയ്‌ാനുള്ള അദ്ദേഹത്തിന്റെ ശക്തിയും നശിച്ചു. ആ പ്രഭുവിൻ്റെ വ്യാമോഹപാരവശ്യം കണ്ടു് യോഗി ശ്വരൻ പ്രത്യേക ശിഷ്യന്മാരെ ആദരിക്കുന്ന ക്രമത്തിൽ രണ്ടു കൈകളാലും ശിരസ്സുമുതൽ കരനഖപര്യന്തം സാവധാനമായും ശ്വാസബന്ധത്തോടും മൂന്നുരു തലോടി അനുഗ്രഹിച്ചു. ചന്ത്രക്കാറൻ അദ്ദേഹത്തിനുണ്ടായ ആഭിചാരതുല്യമായ സ്വപ്നത്തിൽനിന്നും ഉണർന്നു. ചന്ത്രക്കാറന്റെ നാടകത്തിലെ 'നിധിലാഭം' എന്ന രംഗത്തിനു് അദ്ദേഹത്തിന്റെ കൃതിയിൽ രണ്ടാമതും സ്ഥലം കിട്ടുവാനുള്ള ഗോപുരകവാടം ഇങ്ങനെ തുറക്കപ്പെട്ടു. സ്വാധികാരായ ത്തമായ രാഷ്ട്രം, ധനജനപര്യന്തം നശിച്ചാലും തൻ്റെ പൗരുഷപ്രതാപസാമർത്ഥ്യങ്ങളെ ജ്ഞാനനേത്രവാനായ യോഗീശ്വരനെ ധരിപ്പിച്ചേക്കുന്നുണ്ടെന്നു് ഒരു മഹാനേർച്ച ആ മുഹൂർത്തത്തിൽ ചന്ത്രക്കാറനായ ധനാരാധകൻ ചെയ്തു.

ചന്ത്രക്കാറയോഗീശ്വരന്മാരുടെ സന്ദർശനത്തെ തുടർന്ന് രാജ്യാധികാരികൾക്കു ക്ലേ ശകരമായ ചില സംഭവങ്ങൾ നടന്നു. തന്നാൽ ഭരിക്കപ്പെടുന്ന രാജ്യത്തിൽ കൃത്രിമകല ഹാദ്യങ്ങൾ കൂടാതെ പ്രജകൾ വർത്തിക്കേണ്ടതിലേക്കു് രാമവർമ്മമഹാരാജാവ് തൻ്റെ മന്ത്രതന്ത്രനൈപുണ്യങ്ങളെ പ്രയോഗിച്ചുവന്നിരുന്നു. ഇതിനു വിഘാതമായി കഴക്കൂട്ടത്തു പിള്ളമാരുടെ വകയായ ഒരു മോതിരം തിരുവനന്തപുരത്ത് പൊൻവാണിഭകുബേരൻ
അണ്ണാവയ്യനു വിൽക്കപ്പെട്ടു എന്നൊരു ശ്രുതി ഊട്ടുപുരവർത്തമാനപ്രവർത്തനശാലയിൽ നിന്നു പ്രസിദ്ധീകരണം ചെയ്യപ്പെട്ടു. ഈ സംഗതി മന്ത്രിമാർ ധരിച്ച ഉടനെ തന്നെ ദ്രാ ഹശ്രമശങ്കയോടുകൂടി അണ്ണാവയ്യനെ പിടികൂടാനും അന്വേഷണങ്ങൾ നടത്താനും അവർ ഒരുമ്പെട്ടു. ആ ബ്രാഹ്മണൻ്റെ മഠത്തിൽനിന്നും മോതിരം കിട്ടി എങ്കിലും അയാളെ കണ്ടു കിട്ടായ്കയാൽ വിചാരണകൾക്കു് തടസ്ഥമുണ്ടായി. മഹാരാജാവും മന്ത്രിമാരും സംഭ്രമ ത്തോടുകൂടി ആലോചനകൾ തുടങ്ങിയപ്പോൾ, അവിടത്തെ പ്രത്യേകതിരുവുള്ളത്തിനു പാത്രമായ നീട്ടെഴുത്തു കേശവ പിള്ള ആ അംഗുലീയവിക്രയത്തെക്കുറിച്ചു പര്യാലോചി ച്ചതിൽ കൃത്രിമമൊന്നും കാണുന്നില്ലെന്നും ഇങ്ങനെയുള്ള സംഭവത്തെ അധികാരികൾ ഗൗരവമായി ഗണിച്ചു എന്നു് പുറത്തുവരുന്നതു് അനേകധാതന്ത്രവിരുദ്ധമാണെന്നും തി രുമനസ്സറിയിച്ചു. മഹാരാജാവു് ഈ അഭിപ്രായത്തെ അഭിനന്ദിച്ചു്, മോതിരത്തെ കൊ ട്ടാരത്തിൽ സൂക്ഷിക്കുന്നതിനും തൻ്റെ ഭൃത്യപ്രധാനന്മാർ അന്വേഷണങ്ങളെ തുടരുന്നതു് ഗൂഢമായി വേണ്ടതെന്നും വ്യവസ്ഥചെയ്തു.

“ലോകവിശുദ്ധി വരുത്തുവാനായ്ക്കൊണ്ടു ലോകപാലന്മാർ നടക്കുമെല്ലാടവും"

എന്നു ത്രേതായുഗത്തിൽ ശ്രീരാമൻ കൽപിച്ചതുപോലെ, കലികാലധർമ്മസംരക്ഷ ണാർത്ഥം സഞ്ചരിച്ചിരുന്ന ഒരു അവതാരപുരുഷൻ, അക്കാലത്തു് അനന്തശായിസേവാര തനായി തിരുവനന്തപുരത്ത് ആശ്രമസ്ഥാപനംചെയ്ത് പാർത്തിരുന്നു. ഹിമാദ്രിസേതുക്ക ളായ ഉത്തരദക്ഷിണായനചക്രങ്ങളുടെ മദ്ധ്യത്തിൽ ചരിച്ചിരുന്ന ഈ പ്രഭാകേതു, അന്ന ത്തെ യുവരാജകുമാരനു് ഇന്ദ്രമഹേന്ദ്രാദിജാലങ്ങളിൽ ഉപദേശദാതാവായി. ഈദ്ദഹത്തി ന്റെ ജന്മഭൂമി, പരമാർത്ഥനാമം, ജാതി, വയസ്സു് എന്നിതുകളെക്കുറിച്ചു് തിരുവതാംകോട്ടു് ആർക്കും തന്നെ ഒരു രൂപവുമില്ലായിരുന്നു. എങ്കിലും സപ്തചിരംജീവികളിൽ കല്യാബ്ദാ രംഭത്തോടു് ഏറ്റവും അടുത്തകാലത്തു ജീവിച്ചിരുന്ന അശ്വത്ഥാമാവു് ശ്രീപത്മനാഭസേ വാർത്ഥം അനന്തപുരതീർത്ഥങ്ങളുടെ പ്രാന്തദേശവാസം അനുഷ്ഠിക്കുന്നതാണെന്നു് ഒരു ഐതിഹ്യത്തെ ബഹുജനമനോധർമ്മം സൃഷ്ടിച്ചു. 'ഹരിപഞ്ചാനനസ്വാമികൾ' എന്നു ജനവചനംകൊണ്ടു നാമകരണം ചെയ്യപ്പെട്ട ആ സിദ്ധൻ സൗഭദ്രനായ കുമാരനെ നിഗ്ര ഹിച്ച അശ്വത്ഥാമാവാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു എങ്കിലും, അദ്ദേഹത്തിന്റെ മുഖത്തു സർവദാ സ്ഫുരിച്ചുകൊണ്ടിരുന്ന രസം 'ആത്മവൽ സർവഭൂതാനി'ത്വംതന്നെ ആയിരുന്നു. ഹരിപഞ്ചാനനൻ സ്വന്തപൂജസാധനങ്ങളോടും ഭണ്ഡാരത്തോടും ഏതാനും ഭൃത്യരോടും ഒന്നിച്ചു് കോട്ടയ്ക്കകത്തു് ചന്ത്രക്കാറനോടുണ്ടായ കൂടിക്കാഴ്ച നടന്ന സ്ഥലത്തും, അനവധി ഭടന്മാർ, ഗജതുരഗാദിമൃഗങ്ങളും, ഒരു മഠാധിപതിക്കു് ഉചിതമായുള്ള മറ്റു് സാമഗ്രികളോടും കൂടി കോട്ടയ്ക്ക് പുറത്തു് ആര്യശാല എന്ന സ്ഥലത്തും താമസിച്ചിരുന്നു. കേരളത്തിൽ പ്രധാ നക്ഷേത്രങ്ങളെ സന്ദർശനം ചെയ്തു്, കേരളീയാചാരങ്ങളും ഭാഷയും ഗാഢമായി അദ്ദേഹം ഗ്രഹിച്ചിരുന്നു.

മുൻ പ്രസ്താവിച്ച അംഗുലീയവിക്രയാനന്തരം അടുത്തൊരു ദിവസം ഹരിപഞ്ചാനന സ്വാമി അന്നത്തെ മുത്താഴഭിക്ഷ അമൃതേത്തും കഴിഞ്ഞു് തൻ്റെ തപോവാടത്തിൽ അന്തർ
ഭാഗത്ത് ഒരു വിശാലശാലയിൽ ഇരുന്നു് സ്വർണ്ണധൂപകുഴലിൽനിന്നു് ഹുക്കാ കുടിക്കുന്ന തിനിടയിൽ, ചിലമ്പുക്കൂസായിലെ ജലത്തെക്കൊണ്ടു് ഗുളുഗുളുമൃദുവർണ്ണാലാപം ചെയ്യിച്ചു് വിഹരിക്കുന്നു. ഇടയ്ക്കിടെ ധൂമത്തെ കൃത്രിമാകൃതികളാക്കി ബഹിഷ്കരിക്കയും ആ രൂപങ്ങ ളുടെ വിവിധത്വത്തെ കണ്ടു രസിക്കയും ഭിക്ഷാമൃതത്തിൻ്റെ ഹൃദ്യതയും സമൃദ്ധിയും തിങ്ങി ത്തിമർത്ത് വിങ്ങുകയാൽ ചില ഓങ്കാരധ്വനികളെ പുറപ്പെടുവിക്കയും ചെയ്യുന്നു. തന്റെ അടുത്തു വച്ചിരിക്കുന്ന വാൽക്കണ്ണാടിയെ എടുത്ത് നോക്കി, കോതി ഒതുക്കി പുറകോട്ടി ട്ടിരിക്കുന്ന ജടാഭാരത്തേയും, ക്ഷൗരകർമ്മംകൊണ്ടു് അരികുകൾ ഭംഗിയാക്കപ്പെട്ട ലലാ ടദേശത്തേയും, സുന്ദരികൾക്കു് ലഭിച്ചിരുന്നാൽ ചക്രവർത്തികളേയും കറക്കുമായിരുന്ന വിജയതോരണഭ്രൂക്കളേയും, നാട്യതരംഗദ്രുതപരമ്പരയാൽ ഭരതശാസ്ത്രപാരംഗതന്മാരേ യും വലയ്ക്കുന്ന നേത്രങ്ങളേയും, മധ്യത്തിൽവച്ചു് വകുന്നു് ഇരുഭാഗത്തോട്ടും ചീകി ഒതുക്കി മെഴുകിട്ടു് കൃഷ്ണമൃഗശൃംഗങ്ങൾപോലെ തിരുകിനിർത്തീട്ടുള്ള മീശയേയും, മല്ലയോഗ്യമാ യി വിരിഞ്ഞു് ഘനംപൂണ്ടുള്ള വക്ഷപ്രദേശത്തേയും നോക്കി, 'നാഥനാകുന്നിതു ഞാൻ ജഗത്തിന്നു്' എന്നു് സമർത്ഥിക്കാവുന്നതായ 'അഹമേവ ജഗത്സർവ്വം' എന്നുള്ള പരമത ത്വത്തെ അഭിനയപരിശീലനംചെയ്യുന്നു. ഏതാണ്ടു് ചില ആത്മഗതങ്ങളോടു കൂടി ചിലു മ്പിയുടെ സ്വർണ്ണമുഖത്തെ വായിൽനിന്നും എടുത്തു്, ധൂമത്തെ ഉദ്വമിച്ചു് സ്വവക്ത്രത്തിനു് ഒരു തിരസ്കൃതിയെ സൃഷ്ടിക്കുന്നു. ധൂമത്തിര നീങ്ങിയതിൻ്റെ ശേഷം വിജയനോട്ടങ്ങളോ ടുകൂടി തിരിവിതാംകോട്ടുള്ള ചില പ്രഭുക്കന്മാരുടെ നാമങ്ങളെ ഉച്ചരിച്ചു വിരലുകൾ മടക്കി അവരുടെ എണ്ണത്തെ കണക്കുക്കൂട്ടുന്നു. അനന്തരം വീണ്ടും ധൂമാശനം ആരംഭിച്ചു് ചിന്താമ ഗ്നനായിരിക്കുന്നു. വിശാലനേത്രങ്ങളെ തുറിച്ച്, അതിഭയങ്കരനാട്യത്തോടുകൂടി 'കേശവൻ' എന്ന നാമത്തെ ഉദ്ധരിച്ചു് ഫൂൽക്കാരത്തോടുകൂടി പുകയെ കഫാദിസഹിതം തുപ്പുന്നു. ഈ അശുദ്ധഹോമത്തിങ്കൽനിന്നും ഉൽഭൂതനായതുപോലെ നെറ്റി മുതലായ സ്ഥലങ്ങളിൽ തിരുവനന്തപുരത്തുള്ള സകലക്ഷേത്രങ്ങളിലെയും ചന്ദനകുങ്കുമമഞ്ചാണാദിപ്രസാദങ്ങളും കുടുമയ്ക്കിടയിലും ചെവിമടക്കിലും നിർമ്മാല്യസഞ്ചയങ്ങളും കരസന്ധികളിൽ ഉദ്യോഗമു ദ്രയായ ചൊറിയുടെ ശൽക്കങ്ങളും തൻ്റെ നിയമേനയുള്ള വിദ്യുല്ലതികാത്വവും വഹിച്ചു് പകടശ്ശാലവ്യാസരായ ഉമ്മിണിപ്പിള്ള ആവിർഭവിച്ചു. യോഗീശ്വരൻ്റെ വിശേഷവിശ്വസ്ത തയ്ക്ക് പാത്രമായതിനാൽ ആ മഠത്തിൽ ഏതു സ്ഥലത്തും ഏതു സമയത്തും പ്രവേശിക്കു ന്നതിനു് ഉമ്മിണിപ്പിള്ളയ്ക്ക് പൂർണ്ണസ്വാതന്ത്യം കിട്ടിയിരുന്നു. ആ അദ്വൈതാദ്ധ്യേതാവു് തന്റെ നെറ്റിയെ നിലത്തു് തൊടുവിക്കാതെ ഒരു കസർത്തുകൊണ്ടു് ഗുരുപാദങ്ങളിൽ സാ ഷ്ടാംഗപ്രണാമംചെയ്ത് എഴുനേറ്റുനിന്നു. ഹരിപഞ്ചാനനൻ തന്റെ ചണ്ഡമായ സ്തോഭങ്ങളെ വെടിഞ്ഞു് പൈത്ര്യമായ വാത്സല്യത്തെ സന്ധാനംചെയ്തുള്ള മുഖത്തോടുകൂടി ഉമ്മിണി പ്പിള്ളയ്ക്ക് ആശിസ്സും സ്വാഗതവും അരുളിച്ചെയ്തു. ആ ശബ്ദഗ്രാഹിയന്ത്രം കൊട്ടാരത്തിലും നഗരവീഥികളിലുംനിന്നു് മോതിരസംഗതി സംബന്ധമായും മറ്റും ഗ്രഹിച്ചിരുന്ന കഥക ളെല്ലാം ഒന്നൊഴിയാതെ ഗുരുപാദപത്മങ്ങളിൽ സ്വനവമനംചെയ്തു. യോഗീശ്വരൻ ഒരു ഭൃത്യരെ വിളിച്ചു് ചിലുമ്പിയെ അവിടെനിന്നും മാറ്റിച്ചതിൻ്റെശേഷം ഇങ്ങനെ ശാന്തമായി അരുളിച്ചെയ്തു: “പ്രപഞ്ചം നടക്കത്താൻ ചെയ്യുമപ്പ!... കീരവിത്തു മുളച്ച് അശ്വത്ഥമായി
എന്നു് ആരുതാൻ കേട്ടിട്ടുണ്ടു്? ആ മോതിരവില്പന ക്ഷീരാബ്ധിജലത്തിലെ ലവണ പ്രവാ

ഹത്തെ ഉണ്ടാക്കിടുമോ? നിസ്സാരമായ ഭയങ്ങൾ! മഹാരാജാ ഘനബുദ്ധി എന്നല്ലോ നാം ചിന്തകൊണ്ടിരുന്നതു്? ഹായ്! എന്തു ജളത്വം?" ഉമ്മിണിപ്പിള്ള: "ഊഹും! സ്വാമി ഇങ്ങനെയോ കാര്യങ്ങൾ മനസ്സിലാക്കുന്നതു്. ആ കൊ

ച്ചുമോതിരം ആരുടെ തലയിലെല്ലാം അപരാധം കേറ്റുമെന്നു് സ്വാമിക്കറിയാമോ? ഇങ്ങനെ ചില കളികളിച്ചു് തലവീച്ചും തൊറകേറ്റും നടന്നു് തലമുറ ഒന്നു കഴിഞ്ഞി ട്ടില്ലാ, ഈ തീപ്പൊരി കുമറിക്കുമറി എവിടെ എല്ലാം കേറിപ്പിടിക്കുമെന്നു് ദൈവ ത്തിനെ അറിയാവൂ."

ഹരിപഞ്ചാനനൻ: "ന്യായമായ സംശയം. സംഗതി രാജദ്രോഹം... രാജകക്ഷം, ജനക ക്ഷം ഈ രണ്ടിലൊന്നിൻ്റെ നാശംകൊണ്ടേ അതിൽ നിവൃത്തിയുണ്ടാവൂ. മോതിരം കഴക്കൂട്ടത്തു പിള്ളയുടെ സ്വത്തു് ..." (ശബ്ദം താഴ്ത്തി പാരദേശികത്വത്തെ അവലംബി ച്ചു് ) “നമതു് ചന്ത്രക്കാറർക്കു് അന്ത സ്ഥാനിഗൃഹവുമാക ഗോത്രബന്ധമെപ്പടി? എന്ന ഉമ്മിണിപ്പിള്ളെ? നിജത്തെ ശൊല്ലും. ഉടയാൻപിള്ള അവാളെ കാപ്പാത്തവേണ്ടി

ഇത്രയും സൂചകം കൊണ്ടുതന്നെ കാര്യം എങ്ങനെ പരിണമിച്ചേക്കാമെന്നു് ഉമ്മിണി പ്പിള്ളയ്ക്ക് സ്പഷ്ടമാവുകയാൽ തനിക്ക് ഉദ്യോഗക്കയറ്റം ഉണ്ടാവാനുള്ള പടി നഷ്ടമായിപ്പോ കാമെന്ന് അയാൾ ഭയപ്പെട്ടു. സ്വല്‌പം ഉണർച്ച വന്നപ്പോൾ അതിദയനീയമായ സ്വര ത്തിൽ തന്റെ അഭിപ്രായത്തെ യോഗീശ്വരസമക്ഷത്തിൽ ഇങ്ങനെ ധരിപ്പിച്ചു: "ഈ അപ വാദം വല്ലതും മച്ചമ്പി കേട്ടാൽ ഉടവാളെടുത്തോണ്ടു് വെളിച്ചപ്പെടും. പിന്നത്തെ കഥ പടേ നിതന്നെ. നൊണയ്ക്ക് നടക്കുന്ന കൂട്ടങ്ങൾ ഇതുവല്ലതും കേട്ടാൽ പൊടിപ്പും തൊങ്ങലുംവച്ചു് തിരുമുമ്പിൽ കൊണ്ടു് അടിയറവയ്ക്കും. അപ്പോൾ നാട്ടുരാജാ പൂപ്പടവാരും. മച്ചമ്പി കാട്ടൂരാ ജാ കളവുമഴിക്കും. പിന്നെ, ഇന്ദ്രനും ചന്ദ്രനും പൊടി. അല്ലെങ്കിൽ മച്ചമ്പിക്കും അവിടെ ചേർന്നവർക്കും മേക്കാമണ്ഡപം തന്നെ ശരണം. അതും ഒരു യശസ്സുതന്നെ, സ്വാമിതിരുവ ടികൾ ഇവിടെ ആളുകളെക്കുറിച്ചു് എന്തറിഞ്ഞു?"

'അതും ഒരു യശസ്സുതന്നെ' എന്നുള്ള വാക്കുകൾ ഉമ്മിണിപ്പിള്ളയുടെ നാവിൽനിന്നും പുറത്തായപ്പോൾ ആ തപോധനപഞ്ചാസ്യൻ്റെ ശരീരം രോമാഞ്ചംകൊണ്ടു് ഒന്നു ചലിച്ചു. ഉമ്മിണിപ്പിള്ളയുടെ ഒടുവിലത്തെ വാക്കുകൾ അദ്ദേഹത്തിൻ്റെ അധരസൗന്ദര്യത്തെ ഒരു വികടപ്പുഞ്ചിരികൊണ്ടു് വക്രിപ്പിക്കുകയും ചെയ്തു. ആവശ്യം പോലെ ചന്ത്രക്കാറനെ തന്റെ ഒരായുധമാക്കി പ്രയോഗിപ്പാൻ സന്ദർഭം ലഭിച്ചിരിക്കുന്നു എന്നു കണ്ടു് യോഗീശ്വരൻ കൃ ഥാർത്ഥനായി, ഉമ്മിണിപ്പിള്ളയുടെ അഭിപ്രയങ്ങളെക്കുറിച്ചു വീണ്ടും പരിചിന്തനം ചെയ്തു്, 'ചിന്താ നാസ്തി കിലാ നാസ്തി' എന്നു വീണാനാദത്തിൻ്റെ സുഖകരമായ മാധുര്യത്തോടുകൂ ടി കീഴ്വ്വരത്തിൽ ഗാനം ചെയ്തുകൊണ്ടു് ചിന്താഗ്രസ്തനായിരുന്നു. യോഗീശ്വരൻ്റെ ഗാനത്തെ കേട്ടു് രസിപ്പാൻ ഉമ്മിണിപ്പിള്ളയുടെ മനസ്സിൻ്റെ അപ്പോഴത്തെ അസ്വാസ്ഥ്യം അനുവദിച്ചി ല്ല. ഗാനത്തെത്തടഞ്ഞു് അയാൾ ഇപ്രകാരം പറഞ്ഞു: "മച്ചമ്പി ഈ തിരുസന്നിധികളിൽ
മാത്രമേ തോറ്റിട്ടൊള്ളു. ഇവിടെ കുമ്പിട്ടുപോയതു ശരിതന്നെ. മറ്റെടത്തെല്ലാം മച്ചമ്പിത

ന്നെ രാജാധിരാജൻ, വീരാധിവീരൻ. കാണാൻപോണ പൂരം ഞാനിപ്പോൾ വിസ്തരിച്ചു്

കേൾപ്പിക്കുന്നതെന്തിനു്? അങ്ങനെ ഉള്ള ആൾക്കു് വല്ലതും ഇടിവുവന്നാൽ..." ഹരിപഞ്ചാനനൻ: (സന്ദർഭം പോലെ ചന്ത്രക്കാക്കാറനെ കുടുക്കിലാക്കാൻ വഴിയുണ്ടെന്നു മനസ്സിലാവുകയാൽ കൃതാർത്ഥനായി) “അഹോ, ശുദ്ധാത്മൻ! നമതു് ശിഷ്യാപ്രധാ നർ... ചന്ത്രക്കാറപ്പിള്ളൈ അവാളുക്കു്" (ഹിന്ദുസ്ഥാനിയിൽ ചില ഗർജ്ജനങ്ങൾ

ചെയ്തുകൊണ്ടു്) "അഭയസ്ഥലം, ചൊക്ക്‌ടാമണ്ഡപ നഭോമണ്ഡലം..."

ഈ യുക്തിവാക്കുകൾ ഊദ്യാഗപ്പാൽപ്പായസം നിറഞ്ഞുള്ള ഒരു വാർപ്പിനെ സാദ്ധ്യാ സാദ്ധ്യാവിവേചനശൂന്യനായ ഉമ്മിണിപ്പിള്ളയ്ക്ക് ദൃശ്യമാക്കി. അയാൾ തൻ്റെ സംബന്ധി യായ ചന്ത്രക്കാറൻ രാജ്യഭരണം ചെയ്യുന്ന പ്രതാപത്തെക്കുറിച്ച് അഹസ്സ്വപ്നങ്ങൾ കണ്ടു് രസിക്കുന്നതിനിടയിൽ, ഹരിപഞ്ചാനനൻ അഭൗമമായുള്ള ഒരു അനിവാര്യശക്തിയുടെ പ്രേരണംകൊണ്ടെന്നപോലെ നിവർന്നിരുന്നു് കണ്ണുകൾ അടച്ചു് ശ്വാസവേഗത്തോടുകൂടി ഇങ്ങനെ വെളിപാടുകൊണ്ടു: "ഉത്തരദിശിയിലെ തീക്ഷ്ഭാസ്കരൻ ഉദയംശെയ്യറാർ ... ഓ! അംബികേപ്ലൈ അപ്പടിയാ? അസ്തമനം മഹേന്ദ്രാദ്രിയിലെയാം അരരെ! അവരുടെ ചണ്ഡ കിരണംഗൾ..." ദൈവികമായ ഒരു ഉദ്യോഗത്തോടുകൂടി വിറച്ചുംകൊണ്ടു് യോഗീശ്വരൻ അർദ്ധോക്തിയിൽ വിരമിച്ചു. ഉത്തരമലയാളത്തെ ആച്ഛാദനംചെയ്തിരിക്കുന്ന ഹൈദരാലി മൈസൂർ മഹാരാജാവായ രാഹുബിംബം തിരുവിതാംകൂർ സംസ്ഥാനത്തെയും നിശ്ചയ മായി ഗ്രസിക്കുമെന്നു് ഹരിപഞ്ചാനനൻ്റെ അരുളപ്പാടു് ഉമ്മിണിപ്പിള്ളയെ മനസ്സിലാക്കി. ഹൈദരാലിയുടെ സൈന്യവും മഹാരാജാവിൻ്റെ പുള്ളിപ്പട്ടാളവും തമ്മിൽ ഉണ്ടായേക്കാ വുന്ന യുദ്ധത്തിൽ തനിക്കും തൻ്റെ സംബന്ധികൾക്കും അഭയപ്രദനായി ഹരിപഞ്ചാനന സ്വാമികളുണ്ടെന്നു് അയാൾ ആശ്വസിച്ചുകൊണ്ടു് ഇങ്ങനെ സ്വന്തമായ ഒരു കാര്യത്തിന്റെ പ്രസ്താവനയിൽ പ്രവേശിച്ചു: "ചെമ്പകശ്ശേരിയിലെ അവളെ ഒന്നിണക്കുന്നതിനു്" (താടി ത്താളം പിടിച്ചുകൊണ്ടു്) "തിലകവും തരൂല്ല, ആ പുത്തൻപെണ്ണിൻ്റെ കാര്യം പറഞ്ഞിട്ട് അനങ്ങണുമില്ല... പോട്ടു്!" (ഭജനഭാവത്തിൽ കണ്ണടച്ച്) "സന്യാസവേളിമതി, അതിനേ തലയിൽ വരച്ചിട്ടൊള്ളു!" (വ്യസനം നടിക്കുന്നു. )

ഹരിപഞ്ചാനനൻ: "പൊറുത്തുക്കൊ അപ്പൻ! പടത്തലവന്റെ പുത്രിയെ മോഹിച്ചുടാ. പരഭാര്യാവരണം പാടില്ലെന്നു് നാം പറയുന്നതു് ഭോഷ്കാ? കർമ്മഫലം കിട്ടാത്ത ക്രിയയിൽ നമ്മുടെ സഹായം ഉണ്ടാവൂല്ലാ. ആ പുത്തൻകുട്ടിയുടെ കാര്യത്തിൽ..." (യോഗീശ്വരന്റെ സന്യസ്തസമഭാവനകൾ നീങ്ങി രാജസമായ ധർമ്മഭ്രംശശിക്ഷാ ഗൗരവം സ്ഫുരിച്ചു് ) "അന്ത ഉണ്ണിത്താനുടെ മകനിടത്തിൽ അവൾ പോകട്ടുമപ്പാ... ദാരേഷണത്തെ ഹതം ചെയ്തിട്... ശാന്തി!"

ഉമ്മിണിപ്പിള്ള: "എന്നാൽ കൊമ്മിണിയെ കിട്ടാൻ തിരുവുള്ളമുണ്ടായി അനുഗ്രഹിക്ക mo."

ഹരിപഞ്ചാനനൻ: "എന്നെടാ? അന്ത മോതിരത്തിലെ ഇവളവു് ആസ്തു വയ്പാനേ?"

ഈ ചോദ്യത്തോടുകൂടി യോഗീശ്വരൻ ഒരു മൂളിപ്പാട്ടും അതിനടുത്ത താളവും തുടങ്ങി. അഷ്ടാദശാവധാനിയായ അദ്ദേഹം പുറത്തുണ്ടായ ചില ചോദ്യോത്തരങ്ങളെക്കേട്ടു. ഒരു ഭൃ ത്യൻ പ്രവേശിച്ചു് മഹാരാജാവിൻ്റെ ആജ്ഞാകരന്മാർ സ്വാമിപാദങ്ങളെ സന്ദർശനം ചെ യ്‌്വാനായി വന്നിരിക്കുന്നു എന്നു് ഉണർത്തിച്ചു. ഹരിപഞ്ചാനനൻ ചില ആജ്ഞകൾ കൊ ടുത്ത് അടുത്തമുറിയിലേക്ക് തിരിച്ചു. യോഗീശ്വരൻ്റെ ധ്യാനസമാധികൾക്കായി ഭൃത്യൻ മറ്റൊരു മുറിയിൽ പീഠമിട്ട് തയ്യാറാക്കി. തൈലമയംകൂടാതെ ചിതറിക്കിടക്കുന്ന ജടാദ്യ ങ്ങളും, അതുകളിന്മേലും മുഖത്തും കർണ്ണങ്ങളിലും വിതറിയ ഭസ്മവും കണ്ഠംമുതൽ പാദംവ രെ മറയ്ക്കുന്ന ഒരു കാഷായനെടുംകുപ്പായവും അതിൻ്റെ മുകളിൽ വജ്രങ്ങൾ പതിച്ചുള്ള ഒരു ചെറിയ ഗൗരീശങ്കരസമന്വിതമായ കൃഷ്ണവർണ്ണരുദ്രാക്ഷമാലയും ധരിച്ചു്, ധ്യാനഭാരത്താൽ നമ്രശിരസ്കനായി, വാമഹസ്തത്തെ അഭയമുദ്രയിൽ വഹിച്ചു് ഹരിപഞ്ചാനനയോഗീശ്വരൻ പീഠസ്ഥനായി. ആ വേഷം കണ്ടു് പരിചയമുണ്ടായിരുന്ന വലിയകൊട്ടാരം സമ്പ്രതി രാ മയ്യനും നീട്ടെഴുത്തുകേശവ പിള്ളയും അദ്ദേഹത്തെ യഥോചിതം അഭിവാദനങ്ങൾ ചെയ്ക യും, അദ്ദേഹം 'മഹാരാജോ വിജയീഭവതു!' എന്നു് അനുഗ്രഹിച്ചുകൊണ്ടു് രാമയ്യനു് ഭസ്മം കൊടുക്കുകയും ചെയ്തു. ആ ബ്രാഹ്മണൻ അതിനെ വാങ്ങി ശിരോലലാടങ്ങളിൽ ധരിച്ചു കൊണ്ടു് ശിഷ്ടത്തെ കേശവ പിള്ളയ്ക്ക് കൊടുക്കുന്നതിനു ഭാവിച്ചു. അതിനെ സ്വീകരിക്കു ന്നതിനുള്ള ഭാവംകൂടാതെ കേശവ പിള്ള നിന്നതിനെക്കണ്ടു് ഹരിപഞ്ചാനനൻ കേശവ പിള്ളയെ സമീപത്തു വിളിച്ചു് കൈപിടിച്ചു് ഒരനുഗ്രഹമന്ത്രത്തോടുകൂടി ഭസ്മപ്രദാനംചെയ്തു. ഇങ്ങനെ ഉണ്ടായ കരസമ്പർക്കം പരസ്പരവിരുദ്ധാത്മാക്കൾ എന്നപോലെ അനാസ്ഥാനുഭ വത്തെ രണ്ടുപേർക്കുമുണ്ടാക്കി. പ്രസാദഭസ്മത്തെ വാങ്ങിക്കൊണ്ടു് കേശവ പിള്ള പുറകോ ട്ടു മാറി. പത്മനാഭസ്വാമിക്ഷേത്രത്തിനഭിമുഖമായിത്തിരിഞ്ഞു ധ്യാനത്തോടെ, അതിനെ ശിരസ്സിൽ ധരിച്ചു. സ്വാമികൾ ഏതോ ഭാഷയിൽ തൻ്റെ ഭൃത്യനു് ഒരു ഉത്തരവു കൊടുത്തു. അവൻ സ്വൽപസമയത്തിനിടയിൽ വലിയ ഒരു സ്വർണ്ണധൂപക്കുറ്റിയിൽ നിറയെ കർപ്പൂര മിട്ടു കുത്തിച്ചു് യോഗീശ്വരൻ്റെ മുമ്പിൽ കൊണ്ടുവച്ചു. അപ്പോൾ മുറിയിൽ അതിവിശേഷ മായ സുഗന്ധം പ്രവഹിച്ചു. രാമയ്യൻ ദീപത്തെ യഥാവിധി വന്ദിച്ചു. കേശവ പിള്ള പുറത്തി റങ്ങി സഹചരന്മാരായ പട്ടക്കാർക്കു് ചില ആജ്ഞകൾകൊടുത്തു് സാവധാനത്തിൽ മട ങ്ങിവന്നു. ഇച്ഛാഭംഗകാലുഷ്യംകൊണ്ടു് ഹരിപഞ്ചാനൻ്റെ ദന്തനിരകൾ തമ്മിൽ ഉരുമ്മി, ആ യോഗിപഞ്ചാനനൻ ഒരു സമാധിയിരുപ്പിനു് കോപ്പിട്ടു.

ഈ അവസരത്തിൽ കേശവ പിള്ളയെ ഒന്നു് വർണ്ണിക്കാം: ഇരുപത്തിനാലോളം വയസ്സുള്ള ഈ യുവാവു് മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ ഒരു രണ്ടാം പതിപ്പായി, വിസ്തീർണ്ണോന്നതലലാടനും ഉന്നതനാസനും സിംഹനേത്രനും പുഷ്കലസ്കന്ധനും ദീർഘ ബാഹുവും ആയിരുന്നു എന്നു കേട്ടിട്ടുണ്ടു്. സ്വമാതുലനായ രാജകേസരിയുടെ സ്മാരകമായ രൂപസാമ്യത്തെ വിചാരിച്ച് രാമവർമ്മമഹാരാജാവിനു് ഈ യുവാവിൽ അഭേദ്യമായുള്ള വാത്സല്യവും വിശ്വാസവും ജനിച്ചു. ചന്ത്രക്കാരനെപ്പോലെ ഈ യുവാവും മന്ത്രിപദപ്രാ പ്തിവരെ ഒരു നാടകത്തെ മനോരചനംചെയ്തിട്ടുള്ളവനായിരുന്നു. എന്നാൽ സ്വർണ്ണവെ ഞ്ചാമരാദിസ്വാധികാരപ്രമത്തതാംഗങ്ങളും, കൂടിയാട്ടത്തകൃതികളും ഈ കവിയുടെ അവ സാനാങ്കങ്ങളിൽ സംബന്ധിച്ചിട്ടില്ലായിരുന്നു. ചന്ത്രക്കാറനാകുന്ന കവിക്കു് പ്രമാണം
ഏകനായ താൻ; ഈ കവിക്കു് ജനകോടിപൂർണ്ണമായുള്ള ലോകം, ചന്ത്രക്കാറപുരുഷനു് കാമ്യം സ്വസുഖം; കേശവയുവാവിനു് സ്വരാജ്യങ്ങളുടെ ഐശ്വര്യം; ചന്ത്രക്കാറനെ സ്വനി യന്ത്രണാധീനമായുള്ള ഇഹലോകമല്ലാതെ മറ്റൊന്നില്ലെന്നുള്ള തത്വം സ്വപ്രവൃത്തികളിൽ പരമധൈര്യവാനാക്കിത്തീർത്തിരുന്നു; കേശവ പിള്ള സകലം ദൈവാധീനമെന്നുള്ള വിശ്വാസത്താൽ കർത്തവ്യാകർത്തവ്യങ്ങളിൽ സ്വാതന്ത്ര്യചാരിയല്ലായിരുന്നു; ചന്ത്രക്കാ റൻ സർവദാ വൃകശീലനായിരുന്നു; ഈ യുവാവു് യുദ്ധത്തിൽ മാത്രം ശാർദ്ദൂലവിക്രമനും രാജസമുദായഗൃഹകാര്യങ്ങളിൽ പരമകാരുണികനും ആയിരുന്നു. ചന്ത്രക്കാറൻ ധൂമകേതു പോലെ സ്വല്പ‌കാലത്തേക്കു് അത്യാശ്ചര്യത്തേയും ഭയത്തേയും വ്യാപരിപ്പിച്ചു് അസ്തമിച്ച ഒരു ഹാലാഹലപ്രഭയായിരുന്നു; ഈ യുവാവു് ബഹുജനൈശ്വര്യത്തിനുവേണ്ടി സ്വജീവ നെത്തന്നെയും നിശ്ചലമനസ്സോടെ ത്യജിപ്പാൻ സന്നദ്ധമായിരുന്ന നായർവർഗ്ഗത്തിലെ ഒരു രത്നസ്തംഭമായിരുന്നുവെന്നു് ഈ കഥയ്ക്ക് പുറമേ അനേകം സാക്ഷ്യങ്ങളുണ്ടു്.

ഹരിപഞ്ചാനനൻ ആരംഭിച്ച സമാധി ഏകദേശം അരനാഴികകൊണ്ടു് അവസാനിക്ക കയും അപ്പോൾ സ്വാമിയുടെ ഉപാസനാഫലമായി ഇങ്ങനെ അർത്ഥമാക്കുന്ന ഒരു അരുള പ്പാടു്, അദ്ദേഹം സന്ദർഭം പോലെ ഉപയോഗിച്ചുവന്ന മിശ്രഭാഷയിൽ, ഉണ്ടാവുകയും ചെ യ്തു. "ഓം നമോ!..." (അസ്പഷ്ടം) "രാജാ ധർമ്മകവചത്താലേ സുരക്ഷിതർ! കുടിലകൃത്രിമ ക്കാർ സമീപവർത്തികളാക പരിസേവിക്കിറാർ! തല്ലാലഭയാദി മുച്ചൂടും ഏതൽസ്ഥിതിക ളുടയഫലങ്കലാ മേൽ വേറന്നു്! അന്തഃ ഛിദ്രക്ഷോഭങ്കൾ ബഹളമാക ഭാവിയിലെ കാണ പ്പെടുകിറതു്. രക്തവർഷജീവനാശ ജനസന്താപ അഗ്നിഭയ മഹായുധ സ്ഥാനഭ്രംശ അനീ തിവിജയ ... ആഹാ! രംഗാ രംഗാ!... എന്നവയെല്ലാം ദൃശ്യമാകിറത്? യാവതുക്കും സൂ ത്രധാരനാക, മോഹപ്രരിതനാക, സർവരംഗപാത്രനാക. കാണുകിറതു്. അനന്തശായി, കരുണാരാശി രക്ഷിക്കട്ടും. ഹൊം നമോനമഃ! അന്തരൂപം യാരുടേതംബാ?" ഈ ചോദ്യ ത്തോടുകൂടി ഒരു ബോധക്ഷയത്തിൽനിന്നുണർന്നു് തൻ്റെ തല്ലാലസ്ഥിതികൾക്കു് ജാഗരൂ കനായതുപോലെ കേശവ പിള്ളയെ നോക്കി യോഗീശ്വരൻ കരുണാസ്മേരത്തേയും കടാ

ക്ഷകാരുണ്യത്തേയും പൊഴിച്ചു.

രാജഭൃത്യന്മാരുടെ ആഗമനം, മോതിരവിക്രയത്തിൻ്റെ മൂലം വ്യാപ്തി പര്യവസാനം ഇതു കളെപ്പറ്റി പ്രശ്നംചെയ്ത് ഹരിപഞ്ചാനനൻ്റെ മറുപടി അറിഞ്ഞുവരുവാൻ മഹാരാജാവിന്റെ കല്പനയുണ്ടായതുകൊണ്ടായിരുന്നു. എന്നാൽ ആ സിദ്ധൻ ചാരലക്ഷണമാത്രത്താൽ ആഗ മനോദ്ദേശത്തെ ധരിച്ചതായും ഭഗവതീപ്രസാദത്താൽ പ്രശ്നങ്ങൾക്കു് ഉത്തരം അരുളിച്ചെയ്ത തായും കാണിച്ചപ്പോൾ, സമ്പ്രതി അയ്യൻ അത്യാശ്ചര്യസമ്മതഭാവങ്ങളോടുകൂടി കേശവ പിള്ളയുടെ മുഖത്ത് നോക്കി. കേശവ പിള്ളയുടെ മുഖഭാവം കേവലം അർത്ഥശൂന്യമായി രുന്നതിനാൽ ആ യുവാവിനോടു്, സഹോദരസൗഹാർദ്ദവാനായിരുന്ന സമ്പ്രതി അയ്യൻ യോഗീശ്വരന്റെ വെളിപാടുകൊണ്ടു് തൃപ്തിയെ പ്രാപിക്കാതെ ഇങ്ങനെ ചോദ്യം തുടങ്ങി: "അവിടത്തെ ശക്തി അതിദിവ്യം! ഞങ്ങൾ കല്‌പനപ്രകാരം വരികയായിരുന്നു. ഉത്തരം കിട്ടിയ വിഷയത്തെക്കുറിച്ചു് പ്രശ്നം അറിവാൻതന്നെ വന്നതും. എന്നാൽ ആ മോതിരം എവിടെനിന്നും വന്നു? ആരാൽ, എന്തിനു വില്ലപ്പെട്ടു എന്നാണു് തിരുമനസ്സിലേക്കു വ്യക്ത മായി അറിവാൻ ആഗ്രഹമുള്ളതു്."

ഹരിപഞ്ചാനനൻ: "അതിനുടയ പൂർവ ഉടമസ്ഥൻ യാരയ്യാ?"

സമ്പ്രതി: “കഴക്കൂട്ടത്തു പിള്ള എന്ന എട്ടുവീട്ടിൽപ്പിള്ളമാരിൽ ഒരു നീചരാജദ്രോഹി."

ഹരിപഞ്ചാനനൻ: (സതീദഹനവൃത്താന്തത്തെ കേട്ടപ്പോൾ ശ്രീപരമേശ്വരൻ മൂന്നാം തൃക്കണ്ണിൽനിന്നു പ്രവഹിച്ചതുപോലെ യോഗീശ്വരൻ്റെ നേത്രങ്ങളിൽനിന്നു ചില കനൽക്കട്ടകൾ രാമയ്യൻ്റെ നേർക്കു പുറപ്പെട്ടു എന്നു് കേശവ പിള്ളയുടെ സൂക്ഷ്മദൃഷ്ടി ക്കു് കാണപ്പെട്ടു.) "ആം! ആം! അവരെങ്കേ? അവരുടെ കുടുംബമെങ്കേ? അവരുടെ സ്വത്തുക്കളെങ്കെ?"

സമ്പ്രതി: "യാവതും രാജശിക്ഷയ്ക്ക് ഭക്ഷ്യമായ് വിട്ടാർ. സ്വത്തെല്ലാം പണ്ടാരവകയിലെ എടുത്തുമാണ്".

ഹരിപഞ്ചാനനൻ: (ചിരിച്ചുകൊണ്ടു്) "അപ്പടിയാനാൽ, അംഗുലീയം രാജഭണ്ഡാരത്തിലി രുന്തുതാനെ വന്തിരുവേണും? എന്നാ? അപ്പടിയല്ലവാ, കേശവ പിള്ളേ? രാജ്യ ത്യാൾതാൻ ഇതുക്കെല്ലാം ജവാബ് ശൊല്ലവേണ്ടിയതു്. അന്ത രാജശത്രുവംശം ശേ

ഷിക്കറുതുണ്ടാ?

കേശവ പിള്ള: "ആ വംശശക്തി ഇന്നും തിരുവിതാംകോട്ടു് മുളച്ചുതഴച്ചുവരുന്നു."

ഹരിപഞ്ചാനനൻ: (ഈ ഉത്തരം ഉദ്ദേശിക്കാത്ത ഒരു മുസലതാഡനമായി ഫലിച്ചു എങ്കി ലും, യോഗീശ്വരന്റെ മുഖശാന്തതയ്ക്ക് രേഖാമാത്രത്തോളം ഭേദമുണ്ടായില്ല.) "അരേ! അതെന്ന? അതെപ്പടിയപ്പാ? ശൊല്ല, കേൾക്കട്ടും. എന്ന ശക്തി?"

കേശവ പിള്ള: "ആ കഥകളെല്ലാം സമ്പ്രതി അണ്ണാവികൾക്കേ വിവരമായി അറിയാവൂ. ആ കാലം കഴിഞ്ഞാണു് എൻ്റെ ജനനം."

ഹരിപഞ്ചാനനൻ: “ശൊല്ലുമയ്യാ സമ്പ്രതിഅയ്യരെ! അന്തരാജദ്രോഹത്തുടെ ഉത്ഭവതീർ ത്ഥം എങ്കെ?"

സമ്പ്രതി: "എട്ടുവീട്ടിൽപ്പിള്ളമാർ താൻ അതുക്കെല്ലാം കാര്യകാരണകർത്താക്കൾ"

കേശവ പിള്ള: "അതിൽ ഒരു തെറ്റുണ്ടു്. ധ്വംസനംചെയ്യപ്പെട്ട കൂട്ടത്തിൽ ബ്രാഹ്മണരും ഉൾപ്പെട്ടിരുന്നു. വൈദികരും അവൈദികന്മാരും യോജിച്ചു നടത്തുന്ന കാര്യങ്ങ ളിൽ, വൈദികശക്തിയാണു് ബുദ്ധി... മറ്റുള്ളവർ അവയവങ്ങളും ആയുധങ്ങളും മാത്രമേ ആകൂ. ഇന്നും നായന്മാർ രാജദ്രോഹത്തിനു ശ്രമിക്കുന്നെങ്കിൽ അതിന്റെ ഉല്പത്തി സ്വാമിയുടെ സിദ്ധികൊണ്ടു കാണാവുന്നതായിരിക്കണം. നാടുനീങ്ങിയ തിരുമനസ്സിലെ കാലത്തു് വീരനയംകൊണ്ടും ഇപ്പഴത്തെ പൊന്നുതമ്പുരാൻ തിരു മനസ്സിലെ കാലത്തു് കരുണാനയംകൊണ്ടും സങ്കടത്തിനും ശണ്ഠയ്ക്കും ഉള്ള വഴി കളടഞ്ഞു. ഇപ്പോൾ ദ്രോഹമുണ്ടാകണമെങ്കിൽ പൊന്നുതമ്പുരാൻതിരുമേനിയുടെ അധികാരത്തോടു മത്സരമുള്ള ഒരധികാരമോ ശക്തിയോ പണിചെയ്തുതുടങ്ങിയിരി ക്കണം. സ്വാമിക്കു് ദിവ്യചക്ഷുസ്സുണ്ടെന്നു് ജനങ്ങൾ പറയുന്നു. പൊന്നുതമ്പുരാനുവേ ണ്ടി ഒന്നു മനസ്സിരുത്തി നോക്കി തിരുമനസ്സിലെ പ്രശ്നത്തിനു് ഉത്തരമുണ്ടാകണം
തിരുമനസ്സിലെ ചുറ്റുപാട്ടുകാരാണു് ദ്രോഹത്തിനു് ശ്രമിക്കുന്നതെന്നു മാത്രം ഞങ്ങൾ ചെന്നറിവിക്കുന്നതെങ്ങനെ? മോതിരത്തെ വാങ്ങിയ ബ്രാഹ്മണനെ കാൺമാനില്ല. ഉരുപ്പടിയെ അയാളുടെ ഭവനത്തിൽനിന്നു് എടുത്തുമിരിക്കുന്നു." (ഹരിപഞ്ചാനനൻ പ്രയോഗിക്കുന്ന സമ്പ്രദായത്തിലുള്ള ഒരു നോട്ടത്തെ പ്രത്യസ്തമായി ഉപയോഗിച്ചു്) “അണ്ണാവയ്യൻ പോയ മാർഗ്ഗം അറിവാൻ ഇവിടത്തേക്കു് സാധിക്കുമെന്നു് അറിവു കിട്ടിയുമിരിക്കുന്നു. അണ്ണാവയ്യൻ ഹാജരാകട്ടെ... രാജസേവകന്മാരാണു് ദ്രോ ഹികളെങ്കിൽ അവരുടെ പേരുകളെ അയാൾ വിളിച്ചുപറയട്ടെ. അതു വേണ്ട, അവിടുത്തെ ഉപാസനകൊണ്ടു് കൃത്രിമക്കാരെ പ്രത്യക്ഷമാക്കാമെങ്കിൽ അങ്ങനെ ചെയ്യണം. അല്ലെങ്കിൽ രാജസേവകന്മാരെ ചേർത്തുനിർത്തി, അവിടുന്നു ചൂണ്ടി ക്കാണിക്കണം. അസ്പഷ്ടമായുള്ള ഉപദേശങ്ങൾ ചെയ്ത് പരിശുദ്ധാത്മാവായ തിരുമ നസ്സിലെക്കൊണ്ടു് അപനയം പ്രവർത്തിപ്പിക്കരുതു്. എന്തു മറുപടിയാണു് ഞങ്ങൾ ഉണർത്തിക്കേണ്ടതെന്നു് ഒന്നുകൂടി ആലോചിച്ചു പറയണം."

കേശവ പിള്ളയുടെ ഈ പ്രസംഗം എന്തോ യവനഭാഷയാണെന്നു് രാമയ്യനു തോന്നി. എന്നാൽ, അതിന്റെ്റെ ഒടുവിലത്തെ ഭാഗം തന്റെ അന്തർഗ്ഗതങ്ങളേയും പ്രതിബിംബിച്ചതി നാൽ കേശവ പിള്ളയെ മനസ്സുകൊണ്ടു് അഭിനന്ദിച്ചു് അയാളോടടുത്തു ചേർന്നുനിന്നു. ഹരിപഞ്ചാനനന്റെ മനസ്സ് അപ്പോൾ വിരുദ്ധക്ഷോഭങ്ങളുടെ ഒരു യുദ്ധാങ്കണമായിരുന്നു. കേശവ പിള്ളയുടെ അഭിപ്രായത്തിലെ പൂർവ്വഭാഗം, അയാൾക്കു് സമുദായങ്ങൾ തമ്മിലു ള്ള മത്സരജീവിതത്തെക്കുറിച്ചുള്ള സൂക്ഷ്മഗ്രഹണത്തെ സ്ഫുടമാക്കിയതുകൊണ്ടായിരിക്കാം. യോഗീശ്വരനു് ഏറ്റവും രുചിച്ചു. താനും കേശവ പിള്ളയും ഒന്നുപോലെ യുവരാജാവിന്റെ ഇഷ്ടത്തെ സമ്പാദിക്കയും, ആ തിരുമ്പിൽവച്ചു പരസ്പരം സന്ദർശിക്കയും ചെയ്തിട്ടുണ്ടെങ്കി ലും അവർ തമ്മിൽ മത്സരികളെന്ന പോലെ വർത്തിച്ചുവന്നിരുന്നു. ബഹുകലാപാണ്ഡിത്യം കൊണ്ടു് ഹരിപഞ്ചാനനൻ അനൽപപൗരുഷനായിരുന്നു. കേശവ പിള്ള ദൈവദത്തമാ യുള്ള ബുദ്ധിമാത്രംകൊണ്ടു് രാജസേവനംചെയ്ത് ഉപജീവിക്കുന്നവനുമായിരുന്നു എങ്കിലും, രണ്ടുപേരും പരസ്പരമഹിമകളെ ധരിച്ചിരുന്നു. കേശവ പിള്ളയെ സ്വശിഷ്യവർഗ്ഗത്തിൽ ചേർത്താൽ തന്റെ ശ്രമങ്ങൾ ലഘൂകരിക്കപ്പെടുമെന്നു വിചാരിച്ച് അതിലേക്കായി ഹരി പഞ്ചാനനൻ പല വിദ്യകളും പ്രയോഗിച്ചു. അവയെല്ലാം ആ യുവാവിൻ്റെ പ്രപഞ്ചാനുസാ രിത്വംകൊണ്ടു് നിഷ്ഫലമായി ഭവിച്ചു. അന്നത്തെ ദിവസത്തിലുണ്ടായ കൂടിക്കാഴ്ചയിൽ ആ യുവാവിന്റെ ആഗമനം ഒരു അനുകൂലസന്ദർഭമെന്നു ഹരിപഞ്ചാനനൻ കരുതി, അസാ ധാരണമായ ലൗകികത്തോടുകൂടി അയാൾക്കു് അദ്ദേഹം വിഭൂതി ദാനം ചെയ്തു. അതു ഫലപ്പെട്ടില്ല എന്നു മാത്രമല്ല, തൻ്റെ സിദ്ധിയുടെ ഫലമായും മറ്റും ഉണ്ടായ പ്രസ്താവനകളെ കേശവ പിള്ളയുടെ പ്രസംഗം ഖണ്ഡിക്കുകയും ചെയ്തു. ഹരിപഞ്ചാനനനു് അതു ശല്യസമാ നമായി അന്തർമർമ്മങ്ങളിൽ തറച്ചു. അണ്ണാവയ്യൻ്റെ നാമപ്രസ്താവനത്തിൽ അഭിനയിച്ച നാട്യത്തിന്റെ അർത്ഥത്തേയും ഹരിപഞ്ചാനനൻ സൂക്ഷ്മമായി ഗ്രഹിച്ചു. ഇങ്ങനെ മധുരവി ഷരസങ്ങളുടെ സങ്കലനാനുഭവമുണ്ടായപ്പോൾ കേശവ പിള്ള തനിക്കൊരു നീങ്ങാശത്രുവും തന്നോടു് തുല്യമായ ഒരു മഹച്ഛക്തിയും ആണെന്നു് ഹരിപഞ്ചാനനൻ അനുമാനിച്ചു. തന്റെ അന്തർവികാരങ്ങളെ നിയമപ്രകാരമുള്ള ശാന്തശീതളമന്ദഹാസങ്ങളാൽ മറച്ചുകൊണ്ടു് അദ്ദേഹം സമ്പ്രതിഅയ്യനോടു് ഇങ്ങനെ പറഞ്ഞു: "ദേവിവദനപ്രോക്തത്തെ നാൻ ശൊ ന്നേൻ. അതൈ മഹാരാജസന്നിധിയിലെ ധരിപ്പിക്കവേണ്ടിയതു്. മേലും പൂജാവേളയിലെ ജഗദാംഗികാപ്രസാദത്തെ പ്രാർത്ഥിച്ചുകൊള്ളുകിറേൻ. രാജ്യത്തിലെ എവ്വളവു് സമാധാന മിരുന്താലും അരമനയ്ക്കുള്ളൈ രാജക്കള്ളന്മാരിരുക്കു്." ആ സംവാദത്തിൽ യോഗീശ്വരന്റെ അഭിപ്രായങ്ങൾ മിക്കവാറും തൻ്റെ നേർക്ക് രാജകോപത്തെ ഉണ്ടാക്കുവാൻ രാമയ്യൻ വഹിച്ചു. രാജകർണങ്ങളിൽ യഥാവസരം ചേർക്കുന്നതിനുള്ള അസ്ത്രങ്ങളാണെന്നു് മന സ്സിലായി, കേശവ പിള്ളയുടെ രക്തത്തിനു് അല്പമായ ചൂടു തട്ടി, അടക്കാൻ ശ്രമിച്ചിട്ടും അടങ്ങാത്ത യുവരക്തത്തിളപ്പിൽനിന്നു് ഇങ്ങനെ ഒരു മറുപടി പൊട്ടിപ്പുറപ്പെട്ടുപോയി: “ലോകത്തിൽ ബ്രഹ്മാണ്ഡക്കള്ളന്മാരുള്ളതുപോലെ."

ഹരിപഞ്ചാനനൻ: (ശാന്തതകൊണ്ടു പദങ്ങളെ ദീർഘമായി ഉച്ചരിച്ച് ) "ആമ... ഇന്തക്കാ ലം കലികാലംതാനേ?"

കേശവ പിള്ള: (നയകോവിദനായ രാമയ്യനാൽ പ്രത്യക്ഷമായി തടുക്കപ്പെട്ടിട്ടും) "ദശാന നൻകാലമായ ത്രേതായുഗവുമായിരിക്കാം."

ശകലംപോലും മേഘം കൂടാതെയിരിക്കുന്ന ആകാശത്തിൽനിന്നു് സൂര്യകിരണങ്ങളെ ഭേദിച്ചു് വിദ്യച്ഛലാക ഭൂമിയിൽ പതിയ്ക്കുന്നതു് വായനക്കാർ കണ്ടിരിക്കുമല്ലോ. അതിന്മ ണ്ണംതന്നെ കേശവ പിള്ളയുടെ ശാന്തപ്രസന്നമായുള്ള മുഖത്തുനിന്നും ഗൂഢാർത്ഥോദ്ദേശ്യം കൂടാതെ പുറപ്പെട്ട ഒടുവിലത്തെ ജല്പനം ബ്രഹ്മജ്യോതിസ്ഥൂർത്തി പരിലസിക്കുന്ന ആ സാ ന്നിദ്ധ്യത്തിന്റെ മഹിമാവിനെ ലംഘിച്ചു് ഹരിപഞ്ചാനനൻ്റെ സ്വതത്വസംഗ്രാഹിയായ ഹൃ ദയക്ഷമാവെ ഭേദനം ചെയ്തു. അരനിമിഷത്തേക്കു കാളുന്ന തീപോലെ ഹരിപഞ്ചാനന ന്റെ ശരീരം തീക്ഷണപ്രകാശമായി. അദ്ദേഹം പെട്ടെന്നു് സ്വസ്ഥാനത്തെ ഉപേക്ഷിച്ചു് രാ മയ്യനു് യാത്രാനുഗ്രഹവും നല്കി പൂജാമുറിയിലേക്കു തിരിച്ചു. ആ ബ്രാഹ്മണൻ്റെ ബുദ്ധിക്കു് ഹരിപഞ്ചാനനന്റെ സംഭ്രമണത്തിനു് മതിയായ കാരണമൊന്നും കാണപ്പെടാത്തതിനാൽ അയാൾക്കും ആ യോഗീശ്വരനെക്കുറിച്ചുണ്ടായിരുന്ന ബഹുമതിക്കു് അല്പം വിഘാതം സംഭ വിച്ചു. രാമയ്യനും കേശവ പിള്ളയും അവിടെനിന്നും യാത്രയായ ഉടനെ ഹരിപഞ്ചാനനൻ പുറത്തുവന്നു് വാതലടച്ചിട്ടു്, ഒരു യുവമനുഷ്യക്കരടിയെ വിളിച്ച് ഈർഷ്യാകോപങ്ങളോടു കൂടി ചില കല്പനകൾ കൊടുത്തു. അതിൻ്റെശേഷം ഉമ്മിണിപ്പിള്ളയെ വരുത്തി, തനിക്കു് ഒട്ടും താമസംകൂടാതെ ചന്ത്രക്കാറനെ കാണണമെന്നും, അതിലേക്കു താൻതന്നെ ചിലമ്പി നേത്തുഭവനത്തിലേക്കു് യാത്രചെയ‌്വാൻ തയ്യാറാണെന്നും അരുളിച്ചെയ്തു.
29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക