shabd-logo

ഭാഗം -15

23 December 2023

0 കണ്ടു 0
"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."

ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്രാപ്തമായിരിക്കുന്ന ലക്ഷ്യങ്ങളുടെ സ്ഥിതിക്ക്, മാർഗ്ഗബാധകളായിത്തടയുന്ന ശല്യശകലങ്ങളാൽ ക്ഷതോത്സാഹനായിക്കൂ ടെന്നു നിശ്ചയിച്ചു്, അയാൾ തൽക്ഷണം രാമയ്യനെക്കണ്ടു്, താൻ അനുഷ്ഠിക്കുന്ന ഉപായ ത്തിന്റെ വിജയത്തിനു് കേശവൻകുഞ്ഞിനെ സന്ദർശനം ചെയ‌്വാൻ ആഗ്രഹമുണ്ടെന്നു് ധരിപ്പിച്ചു.

കുപ്പശ്ശാരുമായി നടന്ന നിമന്ത്രണത്തിൽ താൻ ചെയ്തിട്ടുള്ള പ്രതിജ്ഞയെ നിർവഹി ക്കുന്നതിൽ യോഗീശ്വരനും ഉദാസീനനായിരുന്നില്ല. ദുർജ്ജനഹിതങ്ങളെ അനുകൂലിക്കു ന്ന പ്രകൃതിദേവൻ്റെ വികൃതിത്തംകൊണ്ടു് ആ രാത്രി മദ്ധ്യകാലമായപ്പോൾ വർഷകാല ത്തിന്റെ സമാഗമസൂചകമായി അഭിന്നമായുള്ള ഒരു കാളിമ ആകാശത്തെ ആച്ഛാദിച്ചു. ഭൂബന്ധത്തിൽനിന്നു് മുക്തരാകാതെ നക്തഞ്ചരത്വത്തെ അനുവർത്തിക്കുന്ന കാളികളി സഞ്ചയം, തങ്ങളുടെ സങ്കേതകാരാഗൃഹങ്ങളെ ഭേദിച്ചു് സ്വച്ഛന്ദനർമ്മം തുടങ്ങിയതുപോ ലെ രാജധാനിയിലെ നാനാഭാഗങ്ങളേയും ഭയങ്കരമായ അട്ടഹാസപടലികളും ആക്രോ ശധാരകളുംകൊണ്ടു് ആകുമ്പനം ചെയ്തു. ബ്രഹ്മരക്ഷസ്സിൻ്റെ പ്രകോപാരംഭമാണെന്നുള്ള ജ്യൗതിഷികമതം ഇങ്ങനെ ഉത്ഭവിച്ച ഭയത്തെ സ്ഥിരീകരിച്ചു. നിദ്രയിൽനിന്നുണർന്ന തിന്റെശേഷവും ജനങ്ങളുടെ കർണ്ണങ്ങളിൽ ആ ഘോരധ്വനികൾ ഭയജനകമാംവണ്ണം മാറ്റൊലിമുഴക്കിക്കൊണ്ടു് അവശേഷിച്ചതിനാൽ, നാഗരരക്ഷികളുടെ രാത്രിസഞ്ചാരങ്ങളും 'ഉക്കള'ക്കാരുടെ മേൽനോട്ടവും ഒട്ടുകാലത്തേക്ക് നാമമാത്രമായി.

അടുത്തദിവസത്തെ സൂര്യഭഗവാനും മേഘകവചനായി താഴെ രഥത്തിൽ ആരോഹ ണംചെയ്തു. ആ വിശ്വനേത്രൻ്റെ വീക്ഷണമുണ്ടാകുന്നതിനു മുമ്പുതന്നെ, ഹരിപഞ്ചാനന നായ യുവരാജസാരഥി ആ രാജകുമാരനെ, രഥസാമഗ്രികൂടാതുള്ള തൻ്റെ സാരഥ്യചാതുര്യം കൊണ്ടു് മഹാരാജസമക്ഷത്തിലേക്ക് എഴുന്നള്ളിയ്ക്കുക കഴിച്ചു. 'അപ്പ്'ൻ്റെ അപ്രതീക്ഷിത മായ സുപ്രകാശവദന്ദദർശനത്താൽ വികസിതഹൃദയനായ മഹാരാജാവു്, സ്വവത്സകമാ രന്റെ അഭീഷ്ടമെന്തെന്നു് സസ്കേരം പുച്ഛിച്ചു. ഹരിപഞ്ചാനനൻ്റെ ഭഗവൽക്കഥാ കാലക്ഷേ പവൈദൂഷ്യത്തെ ഗുരുജനം ആസ്വദിക്കണമെന്നു് ഒരു പ്രാർത്ഥനയുണ്ടെന്നു് രാജകുമാരൻ സങ്കോചത്തോടെ ഉണർത്തിച്ചു. സ്വകുടുംബാംഗങ്ങളിൽ അമിതകരുണനായ മഹാരാജാ വ്, ആ അപേക്ഷാനിർവഹണത്തിനുമുമ്പായി ഇനിയൊരു സൂര്യോദയമുണ്ടായിക്കൂടെന്നു നിശ്ചയിച്ചു്, അതിന്മണ്ണം പ്രസാദിച്ചരുളിയിട്ടു്, വ്യായാമാർത്ഥമെന്ന ഭാവത്തിൽ അന്നും ഒരു സഞ്ചാരത്തിനു് പുറപ്പെട്ടു.

കേശവ പിള്ള പകടശ്ശാലയിലേയ്ക്ക് പോകുന്നവഴിയിൽ, രാജമന്ദിരത്തിൻ്റെ പ്രാകാര ത്തിനകത്തു കടന്നപ്പോൾ, ചിന്താഗ്രസ്ഥനായി നില്ക്കുന്ന മഹാരാജാവിനെക്കണ്ടു് മുഖംകാ ണിച്ചു. അനിഷ്ടച്ഛായാലേശവും കൂടാതെ കേശവ പിള്ളയെ അടുത്തു വിളിച്ച് പരമാർത്ഥ മറിഞ്ഞിരുന്ന മഹാരാജാവ് "നിൻ്റെ ആശൗചം നീങ്ങില്ലേ" എന്നു് പ്രത്യക്ഷത്തിൽ നി രർത്ഥമായ ഒരു കുശലപ്രശനം അരുളിച്ചെയ്തു. സ്വസങ്കല്പപ്രകാരമുള്ള ആശൗചഘ്രാചാര്യ ന്മാർ ആരെന്ന് നിർദ്ദേശിച്ചു്, വടക്കുപടിഞ്ഞാറുള്ള പത്മനാഭക്ഷത്രത്തേയും മഹാരാജാവി ന്റെ പാദങ്ങളേയും കേശവ പിള്ള നോക്കി. തൻ്റെ ഭൃത്യഭക്തിയെ ആദരിച്ചു് മഹാരാജാ വു് ക്ഷേത്രാഭിമുഖമായിത്തിരിഞ്ഞുനിന്നു് പ്രാർത്ഥനാപൂർവം ശിരകമ്പനം ചെയ്തു. "അടിയ ങ്ങൾക്ക് രണ്ടു സന്നിധാനവും ഒന്നുപോലെ തന്നെ" എന്ന് കേശവ പിള്ള ആ ആംഗ്യത്തി നു് അവിളംബിതമായ പ്രത്യുത്തരമായി ധരിപ്പിച്ചപ്പോൾ, സത്യപരായണനായ മഹാരാ ജാവിന്റെ മനസ്സ് ആ ഭക്തനെ സന്തപിപ്പിക്കത്തക്കവണ്ണമുണ്ടായിട്ടുള്ള തന്റെ കല്പനയുടെ സാഹസത്തെ ഓർത്തു് അല്പമൊന്നു കലുഷമായിത്തീർന്നു. തന്നിൽ അധിരോപിതമായ ഈശ്വരത്വം പക്ഷാന്തരാധീനമെന്നു് സൂചിപ്പിക്കുമാറ്, "നമ്മുടെ മഹമ്മദീയപ്രജകളും നി ന്റെ മതത്തെ അനുവർത്തിക്കുമോ?" എന്നു് കേശവ പിള്ളയ്ക്ക് അസംഗതമെന്ന് തോന്നിയ ഒരു പ്രശ്നമുണ്ടായി.

കേശവ പിള്ള: "ഇല്ലെങ്കിൽ, കമ്പനിയാരെയും മറ്റും നോക്കാതെ ഇതിനുമുമ്പുതന്നെ ഇങ്ങോ ട്ടു് ആക്രമിക്കുന്നതിനു് ഹൈദർ രാജാവിനെ ധൈര്യപ്പെടുത്താൻ ഒരു കക്ഷി ഇവി ടെ ഉണ്ടാകുമായിരുന്നു."

മഹാരാജാവു്: "നിൻ്റെ ഹരിപഞ്ചാനനമാർഗ്ഗക്കാരോ?"

കേശവ പിള്ള "ആ മാർഗ്ഗക്കാരും നേരുമാർഗ്ഗമറിയുമ്പോൾ നേർവഴിക്കു് നിൽക്കും!"

മഹാരാജാവു്: "അവരുടെ ഇപ്പോഴത്തെ ഗമനം നേർവഴിവിട്ടാണെന്നു് ഇനിയും നീ വിചാ രിക്കുന്നോ?"

മഹാരാജാവിന്റെ പരിപൂർണ്ണവിശ്വാസംകൊണ്ടു് അനുഗ്രഹിക്കപ്പെട്ടിരുന്ന കാലത്തും, അവിടന്ന് ഈവിധമുള്ള വിതർക്കിത ചോദ്യങ്ങൾ കേശവ പിള്ളയോടു് ചോദിക്കാറുണ്ടാ യിരുന്നു. തിരുവുള്ളം സന്ദിഗ്ദ്ധമായുള്ള അന്നത്തെ സ്ഥിതിയിലും, രാജ്യത്തിൽനിന്നു്ഭ്രംശമുണ്ടായാലും, അസത്യവും അപഥ്യവുമായുള്ളതിനെ, സ്വാത്മവഞ്ചനം ചെയ്തു്, രാജസന്നി ധിയിൽ ധരിപ്പിപ്പാൻ അശക്തനായ കേശവ പിള്ള അച്ഛത്മകൃത്യനിഷ്ഠനായി ഇങ്ങനെ അറിവിച്ചു: "ആ സ്വാമിയാർ തെക്കും വടക്കും, ഇവിടങ്ങളിലും എല്ലായിടത്തുമുള്ളവരെ തല തെറ്റിക്കുന്നു എന്നു് അടിയൻ ഇപ്പോഴും തിരുമനസ്സറിയിച്ചുകൊള്ളുന്നതിനെ കല്പിച്ച് ക്ഷ മിച്ചു രക്ഷിക്കണം. പുറ നാട്ടുകാരും പല പല ജനങ്ങൾ വന്ന്, അദ്ദേഹത്തോടു് ചേരുന്നു. ഇന്നലെ രാത്രിയിലും ഒരു വലിയ സഹായി ആരോ വന്നുചേർന്നിട്ടുണ്ടു്."

മഹാരാജാവു്: "നിന്നെ കാണാൻ വന്നതുപോലെ വല്ല ദേവകന്യകയും അങ്ങോട്ടും പുറപ്പെ ട്ടതായിരിക്കാം."

സന്മാർഗ്ഗചാരിയും യുവാവുമായ തൻ്റെ വിശ്വസ്തഭൃത്യനിൽ അർജ്ജുനനെപ്പോലെ അപ ഹാസത്താൽ ഉൽബുദ്ധവീര്യനാവുക എന്നൊരു സ്വഭാവവൈശിഷ്യം ഉണ്ടെന്നു് മനസ്സി ലാക്കിയിരുന്ന മഹാരാജാവു്, അയാളുടെ പൗരുഷത്തെ അല്പം ഉജ്ജ്വലിപ്പിക്കുന്നതിനാ യി ഈ വിനോദവാർത്തയെ പ്രയോഗിച്ചതായിരുന്നു. എന്നാൽ ആ വിരസൻ അതിനെ ഗൗരവമായി ധരിച്ചു്, ഇങ്ങനെ അറിയിച്ചു: "അടിയൻ, എല്ലാം ആപത്തിൻ്റെ ഇറക്കുമതി കൾതന്നെ. തൃപ്പാദത്തിലെ അനുഗ്രഹംകൊണ്ടു് കണ്ണിനു് വരുന്നതു് പുരികംവഴി പോകു ന്നു. അടിയൻ അറിയിക്കാതെ പരമാർത്ഥമെല്ലാം തിരുമനസ്സറിഞ്ഞിട്ടുണ്ടു്. ഹൈദരുടെ കാര്യത്തിൽ ആപത്തില്ലാത്തവിധത്തിൽ തിരുമനസ്സിലെ ബുദ്ധിപ്രഭാവം ബഹളമൊന്നും കൂടാതെ എല്ലാം ഒതുക്കുന്നു. എന്നാൽ, ഇവിടത്തെ സ്ഥിതികൾ ... അടിയന്റെ പഴമന സ്സിൽ കൊണ്ടിട്ടുള്ളതു് കുറച്ചുദിവസം കഴിഞ്ഞു്. എല്ലാം തൃപ്പാദത്തിൽ വിടകൊണ്ടുകൊ ള്ളാൻ കൽപനയുണ്ടാകണം."

മഹാരാജാവു്! "നന്തിയത്തുണ്ണിത്താൻ്റെ മകനെ കണ്ടിട്ടു് വല്ല കാര്യവുമുണ്ടെങ്കിൽ, അങ്ങ നെ ചെയ്തുകൊള്ളാം. വിരോധമില്ല. അവൻ നമ്മുടെ കൈയിൽനിന്നൊഴിഞ്ഞെങ്കി ലേ ശുഭം ഉണ്ടാവൂ."

സാഭിപ്രായമായ ഈ അനുമതിയെ അരുളിച്ചെയ്തു്. മഹാരാജാവ് നടകൊണ്ടു. രാമയ്യൻ മുഖേനയുണ്ടായ തന്റെ അപേക്ഷയ്ക്ക് രാജാനുവാദം ഇത്ര ലാഘവത്തിൽ ലഭിച്ചതുകൊണ്ടു് തന്റെ പ്രത്യക്ഷവൈകുണ്ഠപ്രഭുവാൽ സവിശേഷം താൻ അനുഗ്രഹിക്കപ്പെട്ടു എന്നും, മീനാ ക്ഷിയെ സംബന്ധിച്ചുള്ള തൻ്റെ ശ്രമോദ്ദേശ്യത്തെ അവിടന്ന് ദുർവ്യാഖ്യാനം ചെയ്യാതെ സൂക്ഷ്മബുദ്ധ്യാ ധരിച്ചിരിയ്ക്കുന്നു എന്നും കേശവ പിള്ള മോദിച്ചു.

മദ്ധ്യാഹ്നഭക്ഷണത്തിനായി കേശവ പിള്ള തന്റെ ഭവനത്തിൽ ചെന്നപ്പോൾ അവി ടേയും മോദകരമായ ഒരു വിശേഷസംഭവമുണ്ടായി: തൻ്റെ നവസുഹൃത്തായ പക്കീർസാ യും, അണ്ണാവയ്യന്റെ കണക്കുകളോടുകൂടി ആ ബ്രാഹ്മണൻ്റെ കാര്യസ്ഥന്മാരും അവിടെ കാ ത്തുനിന്നിരുന്നു. അയാളോടു് ഇടപാടുകൾ ഉള്ളതിൽ ഒരു പ്രമാണിക്കു് കേശവ പിള്ളയെ മാത്രമേ വിശ്വാസമുള്ളൂ എന്നും ആ പുള്ളിയുടെ പേർ പുറത്തു പറയുന്നതു് അദ്ദേഹത്തിനു് സമ്മതമല്ലെന്നും, അതുകൊണ്ടു് തന്നാണ്ടത്തെ കണക്കുകൾ അത്രയും ഒന്നു് പരിശോധി ച്ചു്. പ്രധാനപുള്ളികൾ സംബന്ധിച്ചു് അങ്ങോട്ടുമിങ്ങോട്ടുമുള്ള കടപ്പാടിൻ്റെ ആകത്തുക ഒന്നുവരുത്തിക്കൊടുക്കണമെന്നും ആ കാര്യസ്ഥന്മാർ അപേക്ഷിച്ചു. സേവിക്കാൻ സങ്കൽപി ക്കപ്പെടുന്ന ദൈവം പ്രത്യക്ഷനാകുന്നപോലെ ഈ സന്ദർഭം തനിക്ക് കിട്ടിയതു് അപാര ദൈവയോഗമാണെന്നു് സന്തോഷിച്ചു്, ഝടിതിയിൽ ഭക്ഷണവും കഴിച്ച്, കേശവ പിള്ള തനിയ്ക്ക് കണക്കുവിഷയത്തിലുള്ള സവ്യസാചിത്വത്തെ അത്യന്തം കർണ്ണനീരസമായുള്ള ഒരു നാസാമുരളലോടുകൂടി പ്രയോഗിച്ചുതുടങ്ങി. ആ പരിശോധനയിൽ കേശവ പിള്ളയു ടെ ബുദ്ധിയിൽ ചില ഫലദർശനങ്ങൾ അത്ഭുതസംഗതികളായി പതിഞ്ഞു. ഒന്നാമതായി, താൻ സംശയിച്ചിരുന്നതിനു് വിപരീതമായി ഹരിപഞ്ചാനനൻ്റെ നാമധേയം ആ ഓലച്ചു രുണകളിൽ എങ്ങുംതന്നെ കാൺമാനില്ലായിരുന്നു. രണ്ടാമതായി, കേശവൻകുഞ്ഞു് ആ ബ്രാഹ്മണനോടു് കടപ്പെട്ടിട്ടില്ലെന്നു് മാത്രമല്ല, കുണക്കിൻപ്രകാരം ആ വാണിജ്യസംഘം നന്തിയത്തേയ്ക്ക് പതിമൂവായിരം രാശിയിൽ കൂടുതൽ കടപ്പെട്ടിട്ടുമുണ്ടു്. മൂന്നാമതും മുഖ്യവു മായി, പേർ പറയാതെ ഒരു പുള്ളിയിൽ പറ്റം വരവും എഴുതി അയ്യായിരം വരാഹനോളം അണ്ണാവയ്യനു് വസൂലാകേണ്ടും മുതലായി നിൽപ്പ് എഴുതിയിരിക്കുന്നു. പൂജ്യപ്പേരിട്ട പുള്ളി പൂജ്യനായ ഹരിപഞ്ചാനനനായിരിയ്ക്കണമെന്ന് കേശവ പിള്ള അനുമാനിച്ചു. മൂന്നാമത്തെ പ്പേരിലുള്ള ആകത്തുക കേട്ടപ്പോൾ, അവ്യക്തമായ ചില ക്ഷോഭങ്ങളോടുകൂടി പാക്കീർസാ കൈ തിരുമ്മി. തൻ്റെ സ്വകാര്യനിരൂപണത്തെ പരേംഗിതഗ്രാഹിയായ അവൻ്റെ മനോ ദർപ്പണം സൂക്ഷ്മഗ്രഹണംചെയ്തു എന്നും കേശവ പിള്ള വ്യാഖാനിച്ചു. ഇങ്ങനെ ഒരു സംഭ വമുണ്ടായതു് തനിയ്ക്ക് അന്നു് രണ്ടാമത്തെ മഹാഭാഗ്യോദയമെന്നു് കേശവ പിള്ള പ്രമോദി ച്ചപ്പോൾ അവിടെ കൂടിയിരുന്ന സകലരുടേയും കർണ്ണങ്ങളും കണ്ണുകളും പൊടിയുംവണ്ണം ഒരു മിന്നൽ, ഇടിരവത്തോടുകൂടി അടുത്തുള്ള അനേകം നാളികേരവൃക്ഷങ്ങളെ ഏകസമ യത്ത് ഭസ്മീകരിച്ചു. താൻ സന്തോഷിച്ചതിനു് വിപരീതമായി ദൈവവിരോധലക്ഷണം കാണപ്പെടുകയാൽ കേശവ പിള്ളയുടെ മനസ്സു ചഞ്ചലപ്പെട്ടു. കടിഞ്ഞാണിൽ നിൽക്കാ ത്ത അശ്വത്തെ ശാസനംചെയ്യുംപോലെ പക്കീർസാ ആ സംഹാരശക്തിപ്രദർശനത്തിൽ സഹൃദയത്വം കൊണ്ടോ, അന്തരീക്ഷകോപത്തിനു പ്രതിക്രാധമായോ ഹിന്ദുസ്ഥാനിയിൽ

ചില ഉദ്ഗാരങ്ങളെ ഘോഷിച്ചു.

അന്നസ്തമിച്ചു് നാലഞ്ചുനാഴിക ഇരുട്ടിയപ്പോൾ കേശവ പിള്ള കേശവൻകുഞ്ഞിന്റെ കാരാഗൃഹത്തിലേയ്ക് പുറപ്പെട്ടു. ബന്ധനസ്ഥനെ കാത്തുനിന്നിരുന്ന കുഞ്ചൂട്ടക്കാർ രാജമ തം അറിഞ്ഞിരുന്നതുപോലെ കേശവ പിള്ളയെ കണ്ടമാത്രയിൽത്തന്നെ ആ ഉദ്യോഗ സ്ഥനെ ആദരപൂർവ്വം അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, പ്രകാശിച്ചെരിയുന്ന ദീപത്തിന്റെ സമീപത്തു്, ഗ്രന്ഥരസാനുഭൂതിയിൽ ലയിച്ചിരുന്ന കേശവൻകുഞ്ഞിൻ്റെ മുമ്പിൽ പ്രവേശി പ്പിച്ചു. ഓരോ സ്ഥലങ്ങളിൽവച്ച് കാണുകമാത്രംകൊണ്ടുള്ള പരിചയക്കാരായ ആ രണ്ടു പേരും ആ സമാഗമത്തിൽ മുഖത്തോടുമുഖം നോക്കി അനന്തരകരണീയമായുള്ള മര്യാദ യെക്കുറിച്ചു് വിവേകശൂന്യന്മാരായതുപോലെ സ്ഥിതിചെയ്തു. ഊർജ്ജിതവും കഠിനവുമാ യുള്ള മഹാരാജാജ്ഞയെ അനുസരിച്ചു് തന്നെ ബന്ധനത്തിലാക്കിയിരിക്കുന്ന സ്ഥിതിക്ക് അന്യനായ ഒരു പുരുഷൻ്റെ ആഗമനം തനിക്ക് അനിഷ്ടമായുള്ള ഫലത്തെ സൂചിപ്പിക്കുന്നു എന്നു് കേശവൻകുഞ്ഞു് പ്രഥമത്തിൽത്തന്നെ വിചാരിച്ചു. എന്നാൽ മഹാരാജാവിനോടുണ്ടായ സംഭാഷണത്തിൽ നാമപ്രസ്താവനമുണ്ടായ കേശവ പിള്ളയാണു് പോന്നിരിക്കുന്ന തെന്നു് കണ്ടപ്പോൾ മര്യാദയെ ലംഘിക്കുന്നതു് വിഹിതമല്ലെന്നു് വിചാരിച്ച് ആ യുവാവ് എഴുന്നേറ്റു് കേശവ പിള്ളയെ ഇരിക്കുന്നതിനു് സൽക്കരിച്ചു. മാമാവെങ്കിടനാൽ തനിയ്ക്ക് സങ്കൽപിക്കപ്പെട്ട കന്യകയുടെ കാമുകൻ്റെ സുഭഗത കണ്ടു് കേശവ പിള്ള പരമാതവശ നായി, മന്ദസ്മിതത്തോടുകൂടി അയാളുടെ ഹസ്തഗ്രഹണം ചെയ്‌വാൻ ഉദ്യമിച്ചു. "തൊടരുതു്, ചോര പുരണ്ട കൈയല്ലയോ?" എന്നു് പറഞ്ഞുകൊണ്ടു് കേശവ പിള്ളയ്ക്ക് അസംബന്ധമെ ന്നു തോന്നിയ ഒരു ധാർഷ്യത്തോടുകൂടി കേശവൻകുഞ്ഞു് കൈകളെ പിൻവലിച്ചു. കേ ശവൻകുഞ്ഞിന്റെ കഷ്ടാവസ്ഥയെക്കുറിച്ച് സഹതാപത്തോടുകൂടി "ചിലതു പറവാനുണ്ട്... അതിനാണു് ഞാൻ വന്നിരിക്കുന്നതു്." എന്നു് കേശവ പിള്ളയുടെ ഭാഗം സംഭാഷണാരം

കേശവൻകുഞ്ഞു "അന്യചിത്തം അറിക ബഹുരസമാണു്. ഞാൻ പഠിക്കുന്ന കാവ്യങ്ങ ളും ശാസ്ത്രങ്ങളും ... ഈ ഗ്രന്ഥത്തിൽ അടങ്ങിയതും... എല്ലാം ഓരോ മഹാന്മാരുടെ മനോധർമ്മങ്ങളാണു്. നിങ്ങടേതു് അറിവാനും എനിയ്ക്ക് കൗതുകമുണ്ടു്, തുടങ്ങണം." താൻ ഒരു ചിത്തഭ്രമക്കാരൻറെ പൂർവ്വാപരസംബന്ധവിഹീനമായ ജൽപനത്തിന്റെ ശ്രോതാവായി ഭവിച്ചിരിക്കുന്നുവോ എന്നു് കേശവ പിള്ള സ്വല്പനേരം സംശയിച്ചു. എങ്കി ലും, കേശവൻകുഞ്ഞിൻ്റെ ഓരോ പദങ്ങളിലും സ്ഫുരിച്ച ആക്ഷേപരസം വക്താവിന്റെ ചി ത്തത്തെ ചലിപ്പിക്കുന്ന വ്യഥാധിക്യത്തിൽനിന്നു് ഉദ്ഭൂതമെന്നു തോന്നുകയാൽ കേശവ പിള്ള ക്ഷമാപരനായി, മൗനത്തെ അനുഷ്ഠിച്ചു. കേശവൻകുഞ്ഞു് തൻ്റെ ഉക്തികളുടെ നീര സത്വം സകാരണമല്ലെന്നു് പശ്ചാത്തപിച്ച് വീണ്ടും കേശവ പിള്ളയെ ഇരിക്കുന്നതിനു് ക്ഷ ണിച്ചു. ദീപത്തിന്റെറെ ഓരോ പാർശ്വത്തിലായി ആ രണ്ടുപേരും ഇരുന്നപ്പോൾ അവരുടെ ആകൃതികൾ സൃഷ്ടിമഹിമ അതിൻ്റെ പരമോകൃഷ്ടതയിലും എങ്ങനെ വ്യത്യാസസംകലി തമായിരിക്കാമെന്നു് അത്ഭുതമായി ദൃഷ്ടാന്തീകരിച്ചു. തുല്യവയസ്കരും ഏകനാമധനന്മാരും ആയ ആ യുവാക്കൾ സൗന്ദര്യത്തിലും ഒന്നുപോലെ അഗ്രനിലയന്മാരായിരുന്നുവെങ്കിലും ഒരാളിന്റെ സൗന്ദര്യം ക്ഷാത്രമായ നായകത്വത്തേയും, മറ്റേ ആളിന്റേതു് പ്രശാന്തബ്രാ ഹ്മണ്യതേജസ്സിനേയും അനുകരിച്ചു. കേശവ പിള്ളയുടെ അംഗസൗഷ്ഠവം പ്രൗഢവും ആദരണീയവും, കേശവൻകുഞ്ഞിൻ്റെ കായലാളിത്യം ആകർഷകവും ആരാധനീയവും ആയിരുന്നു. സ്വഭാവത്തിനും ഈ വിധമായുള്ള ഭിന്നത അവർ തമ്മിലുണ്ടായിരുന്നു. കേശവ പിള്ള ബുദ്ധിതേജസ്കനും ലോകതന്ത്രവിദഗ്ദ്ധനും കൃത്യനിഷ്ഠനും സംഖ്യാശാസ്ത്ര കുശലനും, കേശവൻകുഞ്ഞു് ആത്മസത്വനും ജ്ഞാനവിഭവനും ധർമൈകദീക്ഷിതനും കാവ്യരസജ്ഞനും, കേശവ പിള്ള സ്വപൗരുഷത്താൽ ദീപ്തനും, കേശവൻകുഞ്ഞു് കുലജ നധനയശോധനനും, കേശവ പിള്ള സ്വാശ്രയോദ്ധതനും, കേശവൻകുഞ്ഞുറ് ഗുരുജനങ്ങൾ ക്ക് വശംവദനും, കേശവ പിള്ള ദ്രുതകോപിയും, കേശവൻകുഞ്ഞു് അരുന്തുദോക്തിനിപു ണനും ആയിരുന്നു. ഇങ്ങനെ ഭിന്നപ്രകൃതന്മാരാണെങ്കിലും, ആ രണ്ടു പുരുഷരത്നങ്ങളും അശ്വിനീദേവന്മാരെപ്പോലെ അവിടത്തെ ദീപപ്രഭാമേഖലയിൽ ശോഭിച്ചു. കേശവ പിള്ളകേശവൻകുഞ്ഞിന്റെ ദുരാപത്തിനെക്കുറിച്ചു് സഹതപിച്ചു. മീനാക്ഷിയുടേയും ചന്ത്രക്കാറ ന്റേയും സന്നിധിയിൽ ലളിതസ്വഭാവനായിരുന്ന കേശവൻകുഞ്ഞു്.

“ത്രിഭുവനംതന്നിലൊരുവനുണ്ടോ ചൊ- ല്ലഭിമാനക്ഷയമനുഭവിയാതെ"

"അങ്ങനെ നടക്കും ലോകം" എന്നു് അർജ്ജുനനോടുള്ള വേദവ്യാസവചനത്തെ പ്രമാ ണമാക്കി തന്റെ താപസഹനതയെ പൗരുഷത്തോടുകൂടി പ്രദർശിപ്പിച്ചു.

കേശവ പിള്ള “അതെന്തെങ്കിലുമാകട്ടെ. ആകപ്പാടെ ഇങ്ങനെ താമസിക്കുന്നതു് നിങ്ങളു ടെ അവസ്ഥയ്ക്കും പ്രായത്തിനും സ്ഥിതിക്കും കഷ്ടമല്ലയോ?"

കേശവൻകുഞ്ഞു: "അതതെ. എന്നാൽ 'രാമോ യേന വിഡംബിതോപി വിധിനാ ചാന്യേ ജനേ കാ കഥാ' എന്നൊരു ശ്ലോകമുണ്ട്."

കേശവ പിള്ള: (തന്നെ കളിയാക്കുന്നു എന്നുള്ള നീരസത്തോടുകൂടി) "പ്രമാണങ്ങൾ ഒരു വഴി കിടക്കും. ഇതിനു് എളുപ്പത്തിൽ നിവൃത്തിയുണ്ട്."

കോഴവൻ കുഞ്ഞു? (അസാധ്യമെന്നുള്ള ഭാവത്തിൽ) "നിവൃത്തിയോ? 'സർവ്വ: കാലവശേന നശ്യതി നരഃ കോ വാ പരിത്രായതേ.

അശ്വഹൃദയമന്ത്രജ്ഞനായ നളനെ അക്ഷഹൃദയജ്ഞനായ ഋതുപർണ്ണൻ തോൽപി ച്ചതുപോലെ കേശവൻകുഞ്ഞിന്റെ സംസ്കൃതത്തിനു് തന്റെ ഗണിതവിദ്യാമഹാജാലത്തെ ഒന്നു് പ്രകടിപ്പിക്കയോ എന്നു കേശവ പിള്ള വിചാരിച്ചു. ഇങ്ങനെയുള്ള മത്സരബുദ്ധി ഉണ്ടായതിനിടയിലും ദുഃഖങ്ങളോടു് നിരന്തരപരിചിതനും മഹാമനസ്കനുമായ ആ യുവാവു് കേശവൻകുഞ്ഞിൻ്റെ ദുരാപത്തിൽ അനുകമ്പാർദ്രനായി പിന്നേയും തൻ്റെ കാര്യവാദത്തെ

തുടർന്നു: "നിങ്ങൾ വിദ്വാനാണല്ലോ..."

കേശവൻകുഞ്ഞു: "നിങ്ങൾ കുറഞ്ഞ വിദ്വാനോ? ഭോജൻ, വിക്രമാർക്കൻ, പാണ്ഡ്യൻ, അനംഗഭീമൻ, കുസുമേന്ദ്രസാഹി മുതലായ രാജസദസ്യരെ എല്ലാം ഏത്തമിടീ ക്കാൻപോന്ന ഉദ്ദണ്ഡകേസരിയല്ലയോ നിങ്ങൾ? കാട്ടുരാജനു കരടകമന്ത്രി!"

കേശവ പിള്ള: (ആശ്ചര്യമായ വിധത്തിൽ ക്ഷമയെ വരിച്ചുകൊണ്ടു്) "പിന്നെ... ആ പേ രിനെ വലിച്ചിഴയ്ക്കുണ്ട്. ചീത്തയാകും."

കേശവൻകുഞ്ഞു: "എന്തു്! ഉലകുടയപെരുമാള് ഉലകുടപെരുമാൾതന്നെ, അപ്പേരിനെ നമ്മുടെ ശണ്ഠയിൽ കൊണ്ടുവരികേ!... ഏയ്... ഏയ്..." 'ഉലകടപെരുമാൾ വാഴുംകാലം പല കുടയില്ല ധരിത്രിയിലെങ്ങും വിലപിടിയാത്ത ജനങ്ങളുമില്ല...' എന്നൊക്കെ നമ്പ്യാരാശാനും വർണ്ണിക്കുന്നു."


കേശവ പിള്ള (ഇയാൾ മാമാവെങ്കിടൻ്റെ മുട്ടുമുറി എന്നു കുണ്ഠിതപ്പെട്ടുകൊണ്ടു്) “ശ്ലോകവും പാട്ടും വേറെ സാവകാശത്തിലാവാം. ഞാൻ വന്നിരിക്കുന്നതു് കുറച്ച് ഗുണദോഷം പറവാനാണു്. ഒരു സ്നേഹിതൻ്റെ നിലയിൽ കേൾക്കാമെങ്കിൽ അതെന്തെന്നു പറ

കേശവൻകുഞ്ഞു: "ഗുണപാഠമെങ്കിൽ കേൾക്കട്ടെ. സംസ്കൃതമോ എലക്കണമോ?"

കേശവ പിള്ള: "ഒരു മണിപ്രവാളകാര്യമാണു്. കഴക്കൂട്ടത്തു പിള്ളയുടെ അനന്തമുദ്ര മോതിരത്തിന്റെ സംഗതി ..."

കേശവൻകുഞ്ഞു: "അനന്തശയനചരിത്രമാണെങ്കിൽ ബ്രഹ്മാണ്ഡപുരാണത്തിൽ എന്തു പറഞ്ഞിട്ടുണ്ടെന്നു് ഞാൻ പറയാം. ഗരുഡമുദ്രമോതിരത്തിന്റെ കഥ ഗാരുഡപുരാ ണത്തിലായിരിക്കണം... അതെനിയ്ക്ക് രൂപമില്ല."

കേശവ പിള്ള: "അനന്തമുദ്ര ... ഗരുഡമുദ്രയല്ല. ആ മോതിരത്തെ വിറ്റതെന്തിനു? ആത്? അതു് പറഞ്ഞാൽ ഇന്നുതന്നെ വീട്ടിൽ പോകാം."

കേശവൻകുഞ്ഞു? "അത്രയും കൊണ്ടു് പോകാൻ ഒക്കൂല്ല. അതു് പറയുമ്പോൾ, അണ്ണാവ യ്യനെ കൊന്നതാത്? എത്ര കുടം ചോരവാർന്നു? ആരു് കവിൾക്കൊണ്ടു? ഏതു ഭീമസേനൻ അടർക്കളത്തിൽ നടനംചെയ്തു? ഈ ചോദ്യങ്ങളെല്ലാം വരും. ഭാരത കഥയേ ആപൽപര്യവസായിയാണു്. രാത്രി സംസാരിപ്പാൻ കൊള്ളുന്ന കഥ വല്ല തുമുണ്ടെങ്കിൽ അഴിയ്ക്കണം."

ഈ ഉത്തരം കേട്ടു് കേശവ പിള്ള കുറച്ചുനേരം ആലോചനയോടുകൂടിയിരുന്നു. കേ

ശവൻകുഞ്ഞു് പരമാർത്ഥവാദിയാകകൊണ്ടു് ഉത്തരമൊന്നും പറയാതെ ഒഴിയുന്നതാണെ

ന്നും ഞെരുക്കിയാൽ സത്യമായ ഉത്തരം കിട്ടുമെന്നും ഊഹിച്ചു: "നിങ്ങൾ കുറ്റക്കാരനല്ലെ

ന്നു് സ്ഥാപിപ്പാനാണു് എൻ്റെ ശ്രമം. അതുകൊണ്ടു് തർക്കംകൂടാതെ സത്യം പറയണം.

മോതിരം എന്തിനു് വിറ്റു? ആരുടെ വക?"

കേശവൻകുഞ്ഞു? (അധികമായ പുച്ഛഭാവത്തിൽ) “പത്മനാഭസ്വാമി എപ്പോഴും പള്ളിയു റക്കംകൊള്ളുന്നതെന്തു്? ഇന്നു് എങ്ങാണ്ടോ വീണ ഇടി ആരാണ് വീഴ്ത്തിയതു്? ഇപ്പോൾ ആദിത്യഭഗവാൻ ഉണ്ണന്നോ ഉറങ്ങുന്നോ?"

കേശവ പിള്ള: “മോതിരത്തോടു് ഒരു സംബന്ധവുമില്ലെന്നു് നടിക്കുന്നതു് പോട്ടെ... നി ങ്ങൾ ഉണ്ടാക്കിച്ച പുത്തൻ മോതിരങ്ങളെ എന്തു ചെയ്തു?"

കേശവൻകുഞ്ഞു! "പാലാഴിമഥനത്തിൽ, വാസുകിയുടെ വാൽച്ചുഴറ്റു തട്ടി, കടന്നുപോയി." കേശവ പിള്ള കൊണ്ടുപോയിരുന്ന അംഗുലീയക്കൂട്ടത്തെ എടുത്ത് കേശവൻകുഞ്ഞി നെ കാണിച്ചു. അയാൾ സംഭ്രമത്തോടു് എഴുന്നേറ്റ്, ദൂരത്തു മാറിനിന്നു്, വിദ്വേഷവും പരി താപവുംകൊണ്ടു്. "കഷ്ടം! ശ്രീപത്മനാഭാ! ഇനി എന്ന് തെളിവ് വേണം? അന്നു് അദ്ദേഹ ത്തോടുകൂടി സഞ്ചരിച്ചു്, കൊലചെയ്ത രാക്ഷസൻ ഇതാ കാര്യസ്ഥനായി കാര്യമെടുക്കാൻ നടക്കുന്നു. ഞാൻ ബന്ധനത്തിലും വലയുന്നു. ഇതാണു ധർമ്മരാജ്യം! എട്ടുവീട്ടിൽപ്പിള്ള മാർ ഈ നരകത്തിനെ സമുദ്രത്തിൽ മുക്കാത്തതു് കഷ്ടമായിപ്പോയി. തീണ്ടാതെ എണി റ്റു നടക്കൂ. എല്ലാം ഈശ്വരനറിയട്ടേ!" എന്നു ഗർജ്ജിച്ചു. കേശവൻകുഞ്ഞു് തന്നെ കൊ ലപാതകക്കാരനായി സംശയിച്ചു് സംഭാഷണത്തിൽ കുതാർക്കിതത്വത്തെ അവലംബിച്ച താണെന്നും, അത്ര പൊടുന്നനവെ ആ മോതിരക്കൂട്ടത്തെ പുറത്തെടുത്ത് അന്ധത്വമായി എന്നും കേശവ പിള്ളയ്ക്കു മനസ്സിലായി. എന്നാൽ തൻ്റെ യാത്ര കേവലം നിഷ്കലമായി ല്ലെന്നും അയാൾ ആശ്വസിച്ചു. കേശവൻകുഞ്ഞിൻ്റെ കൗശലവിഹീനമായ ഭാവഭേദവും ശോകസംരംഭവും കണ്ടപ്പോൾ അണ്ണാവയ്യൻ്റെ വധത്തെ സംബന്ധിച്ചിടത്തോളം അയാൾ നിരപരാധി എന്നും ആ മോതിരക്കൂട്ടം മീനാക്ഷിക്കുവേണ്ടി അയാളാൽ ഉണ്ടാക്കിക്കപ്പെ ട്ടതെന്നും ആ പരമതന്ത്രജ്ഞന് ബോദ്ധ്യമായി. കേശവൻകുഞ്ഞിൻ്റെ പ്രലാപഘോഷം കേട്ടു് ഓടിവന്ന കാവൽക്കാരെ ദൂരത്തു മാറ്റിട്ടു്. ഇങ്ങനെ ഒരു വാഗുപായത്തെ പ്രയോഗിച്ചു. "നിങ്ങളെ രക്ഷിപ്പാനായി നിങ്ങടെ മീനാക്ഷിക്കുട്ടി തിരുവനന്തപുരത്തു വന്നിരുന്നു."

കേശവൻകുഞ്ഞിൻ്റെ മുഖം ചെമ്പരുത്തിപ്പുപോലെ ചുവന്നു് അയാളുടെ ഗാത്രമാസക ലം ഒന്നു വിറച്ചു. കൈ രണ്ടും കൊണ്ടു കർണ്ണങ്ങളെ പൊത്തി, മീനാക്ഷിയല്ല ഹരിണാക്ഷി പരം ആയാലും കേശവ പിള്ളയുടെ പിന്നീടുണ്ടായ ഭാഷണങ്ങൾക്കു മറുപടിപറയാതെ നി ലകൊണ്ടു. ഹരിപഞ്ചാനനൻ്റെ നേർക്കുപോലും ജയത്തെ പ്രാപിച്ചുവരുന്ന കേശവ പിള്ള യുടെ സാമർത്ഥ്യം ശുദ്ധമനസ്കനും അകൗശലനുമായ ഈ യുവാവിൻ്റെ സംഗതിയിൽ വി പരീതഫലകമായി ഭവിച്ചു. മോതിരവിക്രയത്തേയും മീനാക്ഷിയുടെ പരമാർത്ഥത്തേയും കുറിച്ചു് കേശവൻകുഞ്ഞിൻ്റെ അന്തർഗ്ഗതം അറിവാൻ കഴിഞ്ഞില്ല. എന്നുമാത്രമല്ല, താൻ അയാളുടെ വിദ്വേഷസാധനവും ആയിത്തീർന്നു പോയതുകൊണ്ടു്, കേശവ പിള്ള ശേഷി ച്ചിടത്തോളം പ്രാഗത്ഭ്യവും കൊണ്ടു മടങ്ങുകതന്നെ എന്നു നിശ്ചയിച്ചു. എങ്കിലും, പോകുന്ന തിനുമുമ്പായി ഇങ്ങനെ ഒരു പ്രശ്നം കൂടി ചെയ്തു: “ഹേ! ഈ പുനത്തിൽ കിടന്നു കടുങ്ങാതെ പുറത്തു ചാടാൻ കള്ളി കാട്ടിത്തന്നാലോ?"

കേശവൻകുഞ്ഞു? "ആ ചോദ്യം വരുമെന്നു്, നിങ്ങൾ വന്നപ്പോൾ ഞാൻ കരുതി. അതിനു ത്തരം തയ്യാറുണ്ടു്. തമ്പുരാന്റെ പള്ളിയാന്ദോളത്തിൽ കയറ്റി, പുള്ളിപ്പട്ടാളവും, കൊ ടി കുടതഴ ആലവട്ടം വെഞ്ചാമരം ഭണ്ഡാരം... ഈ പരിവാരങ്ങളോടുകൂടി എന്നെ യാത്രയാക്കാമെങ്കിൽ, ഞാൻ ചാടിയല്ല. പറന്നുതന്നെ പോരാം."

ഈ വാചകം പൂർത്തിയാകുന്നതിനുമുമ്പിൽ, തനിക്കു് കിട്ടിയടത്തോളം ലക്ഷ്യവുംകൊ ണ്ടു്. എല്ലാം അടുത്ത ദിവസം ശരിയാക്കിക്കൊള്ളാം എന്നുള്ള അന്തർഗ്ഗതത്തോടുകൂടി, കേ ശവ പിള്ള അവിടെ നിന്നും തിരിച്ചു. ഈ രണ്ടു യുവാക്കന്മാരുടേയും ഒടുവിലത്തെ ചിന്ത കൾക്ക് വിപരീതമായി 'ദൈവം അന്യത്ര ചിന്തയേൽ' എന്നു പരിണമിച്ചതും ആ രാത്രി യിലെ ഒരു സംഭവംതന്നെ ആയിരുന്നു. കേശവ പിള്ള ആ ഭവനത്തിൽനിന്നു പുറത്തേ യ്ക്കുള്ള പടിക്കലെത്തിയപ്പോൾ, അർദ്ധനിദ്രയിൽ തല മാറോടു കുനിച്ചും, കാൽ നീട്ടിയും 'ല'കാരരൂപമായി, ഇരുട്ടുകൊണ്ടു് തിരിച്ചറിവാൻ പാടില്ലാത്തതായ ഒരു കൃഷ്ണസത്വം ഇരി ക്കുന്നതു് കണ്ടു. അയാൾ അതിനെ ഗണ്യമാക്കാതെ തൻ്റെ വാസസ്ഥലം നോക്കി നടന്നു തുടങ്ങിയപ്പോൾ ആ സത്വം അയാളെത്തുടർന്നു്, "വവറും വയിച്ചോണ്ടു്, കണ്ട പെണ്ണുങ്ങൾ ക്കുവേണ്ടി, അവരെ നായമ്മാർക്ക് ഒരുവാൻ നടന്നാ, മറ്റൊള്ളവത്, ഉയിരുമടക്കി, എങ്ങ നെ വീട്ടിക്കെടക്കും? കാലമോ പൊല്ലാക്കാലം... ഒള്ള അലവറയെല്ലാം കെടന്നു് ഇന്ന ലെ അട്ട്റാസിച്ചതു് ആരും കേട്ടില്ലിയോ? ഇന്നു നേരമല്ലാനേരത്തു്... എങ്ങെല്ലാം ഞാൻ തപ്പരവി" എന്നു പുലമ്പിയപ്പോൾ, തന്നെ നിഷ്കാമമായി സ്നേഹിക്കുന്ന ഒരു ബന്ധുവെങ്കിലു മുണ്ടെന്നു് കേശവ പിള്ള സമ്പ്രീതനായി.




29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക