shabd-logo

അദ്ധ്യായം - നാല്

20 December 2023

0 കണ്ടു 0
"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"

നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാണങ്ങൾ ഘോഷി ക്കുന്നുണ്ടു്. ഐശ്വരമായ ഈ ശക്തികൊണ്ടെന്നഭാവത്തിൽ മഹാരാജാവിൻ്റെ ധാരണ ത്തിനായി ഹരിപഞ്ചാനനനാൽ സമാദിഷ്ടങ്ങളായ ചില വിപ്ലവങ്ങൾ അടുത്തകാലത്തുത ന്നെ സംഭവിച്ചു. രാജഭണ്ഡാരത്തിൽ സൂക്ഷിക്കപ്പെട്ടിരുന്ന മോതിരം ചാക്ഷുഷവിദ്യകൊ ണ്ടെന്നു തോന്നുമാറ്റ് ആ മുറിയിൽ നിന്നു് അതിൻ്റെ ആറുവശങ്ങളിലും ബലപ്രയോഗത്തി ന്റെ യാതൊരു ചിഹ്നവും കൂടാതെ മോഷ്ടിക്കപ്പെട്ടു. കൊട്ടാരം അധികാരികളും ഭണ്ഡാര രക്ഷികളും ജഡജീവങ്ങൾ യോജിച്ചിരിക്കേ ആത്മവിയോഗം സംഭവിച്ചതുപോലെ വിഷ മിച്ചു. മോതിരവിക്രയത്തിന്റെ ഗൗരവത്തെ ഈ മോഷണം ശതഗുണീകരിച്ചു. ഹരിപ ഞ്ചാനനന്റെ ദീർഘദർശനഫലത്തെ ധരിച്ചിരുന്നവർ അദ്ദേഹത്തിനു കൈലാസാചലര അപീഠത്തിലേക്കു കയറ്റവും കൊടുത്തു. ദൃഢമനസ്കനായ മഹാരാജാവിൻ്റെ നിഷ്കർഷയായ കല്പനകൾകൊണ്ടു് ഈ വൃത്താന്തം കൊട്ടാരമതിലുകൾക്കകത്ത് ഉപഗുഹനം ചെയ്യപ്പെ ട്ടു. അധികൃതന്മാർ ഗൂഢമായ കാവലുകൾ നാനാഭാഗങ്ങളിലും ഉറപ്പിച്ചു. വിദഗ്ദ്ധചാരന്മാർ വിവിധവേഷങ്ങൾ ധരിച്ചു് ജനഗൃഹങ്ങളിലെ അന്തർവ്യാപാരങ്ങളെ ആരാഞ്ഞു എങ്കിലും, ഹരിപഞ്ചാനനയോഗീശ്വരന്റെ ഭക്തിമാർഗ്ഗപ്രചരണമല്ലാതെ യാതൊരു വിശേഷസംഭവ ത്തിന്റെ അറിവും ആർക്കും ലബ്ധമായില്ല. ആശ്ചര്യകരമായ ഈ മോതിരമോഷണത്തിന്റെ വാസ്തവം വെളിപ്പെടാതെ കഴിഞ്ഞ ഓരോ ദിവസവും, ദ്രോഹകേന്ദ്രം പരിചാരകചക്രത്തി നകത്തുതന്നെ എന്നുള്ള ഹരിപഞ്ചാനനയോഗീശ്വരൻ്റെ വെളിപാടിനെ മഹാരാജാവിന്റെ മനസ്സിൽ സംശയച്ചെടിയായി വേരു് ഊന്നിച്ചു. എന്നാൽ അവിടുത്തെ നിഷ്കൽമഷബുദ്ധി സന്ദേഹാസൃഷ്ടമായ തെളിവുകൂടാതെ യാതൊരു ഭൃത്യനേയും പ്രത്യേകം സംശയിപ്പാൻ സന്നദ്ധമാകാത്തതുകൊണ്ടു്, അപന്യായമായുള്ള പീഡനങ്ങൾക്കു സംഗതിയുണ്ടായില്ല. അണ്ണാവയ്യന്റേയും മോതിരത്തിൻ്റേയും കഥകൾ ദിനാവർത്തനങ്ങൾക്കിടയിൽ ക്രമേണ മറഞ്ഞു.

ഏതാനും മാസങ്ങൾ കഴിഞ്ഞു് ഗ്രീഷ്മർത്തുവിൽ ഒരു പൗർണ്ണമി ദിവസം അടുത്തു. സ്വ ഭർത്തൃദ്രോഹമാകുന്ന അപരാധത്താൽ അവഭ്രഷ്ടമായി ഏകാന്തനിശ്ശബ്ദരോദനം ചെയ്യുന്ന കഴക്കൂട്ടത്തുദേശത്തിനെ പാദസ്പർശത്താൽ സംശുദ്ധമാക്കിച്ചെയ്‌വാൻ ഹരിപഞ്ചാനനൻ എഴുന്നെള്ളുന്ന ശുഭരാത്രി സമാഗതമാകുന്നു. ആ മഹാമഖത്തിൻ്റെ പൂർവദിവസം സൂര്യോ ദയത്തിനുമുമ്പു് 'നാം' എന്ന പദത്തെ പരസ്പരം ഉപയോഗിപ്പാൻ അവകാശമുള്ള രണ്ടു മഹാപുരുഷന്മാർ പരിചാരകാദിജനങ്ങളെ ബഹുദൂരത്താക്കീട്ടു് അത്യന്തഗൗരവമുള്ളതെ ന്നു ഊഹിക്കാവുന്നതായി ഒരു സംഭാഷണത്തെ രാജമന്ദിരത്തിനകത്തു ഒരു പള്ളിയറ യിൽവച്ച് ആരംഭിച്ചിരിക്കുന്നു. ജാമദഗ്ന്യനെപ്പോലെ കോപജ്യോതിഷ്മാനായി ഹരിപ ഞ്ചാനനയോഗീശ്വരൻ ഒരു പീഠത്തെ സംഭാവനംചെയ്യുന്നു. സംരംഭവേഗം, ധികൃതി, ഭത്സനം, സോൽപ്രാശസ്ഥിതി, അപഹാസം എന്നിങ്ങനെ തപോധർമ്മവിരുദ്ധങ്ങളായ വികാരങ്ങളാൽ കലുഷമായി പ്രവഹിക്കുന്ന ആ യോഗീശ്വരൻ്റെ സങ്കീർത്തനധാര, ആശ്ച ര്യരസംകൊണ്ടു് വികസിക്കുന്ന മുഖകമലത്തോടുകൂടി ഉപധാനങ്ങളെ പരിരംഭണംചെയ്തു കൊണ്ടു് സ്വമഞ്ചത്തിൽ ശയിക്കുന്ന രവിവർമ്മാഖ്യനായ യുവരാജകുമാരന്റെ നിദ്രാസക്തി യെ ദൂരീകരിക്കുന്നു. ഈ രാജകുമാരൻ 'സിംഹവിക്രമപരാക്രമനും' ജ്യേഷ്ഠഭ്രാതാവിന്റെ നേർക്കുള്ള ഭക്തിയിൽ 'ഭരതസമാനനനും' ആയിരുന്നു എന്നു കവികൾ കീർത്തിച്ചിട്ടുള്ള തുകൂടാതെ, മാർത്താണ്ഡവർമ്മമഹാരാജാവിൻ്റെ വീര്യസമഗ്രതയേയും അതിലംഘിച്ചു്, അനന്തരകാലീനനായ വേലുത്തമ്പിദളവായുടെ ഭൂതദയാവിഹീനത്വമെന്നു് ശങ്കിക്കാവുന്ന കഠിനമായ നീതിനിഷ്ഠയെ ഈ തരുണ വയസ്സിലും അനുവർത്തിച്ചിരുന്നു എന്നു കിംവദ ന്തിയും ഉണ്ടു്. ഇവിടുന്നു് സരസകലാംഗങ്ങളിൽ അഭിരുചിയും പടുതയും രസികജീവിത ത്തിൽ പ്രസക്തിയും കഥാകാലമായ തൻ്റെ ഈ കൗമാരദശയിലും പ്രദർശിപ്പിച്ചിരുന്നു. മു ഖംനോക്കാതെ പരേംഗിതങ്ങളെ നിരസിക്കുന്നതിൽ ഈ യുവരാജാവ് പ്രകടിപ്പിച്ചിരുന്ന സ്വാതന്ത്ര്യബുദ്ധി ദുഷ്കീർത്തിപര്യവസായികളായ മാർഗ്ഗങ്ങളിലേക്കു് നയിക്കുന്ന യന്ത്രിക ളുടെ ദുരുപദേശങ്ങളിൽനിന്നു് അവിടുത്തെ രക്ഷിച്ചു. സ്വരാജ്യത്തിൻ്റെ ഐശ്വര്യത്തെയും കുടുംബത്തിന്റെ അഭിമാനത്തെയും സംരക്ഷിക്കയെന്നതു് അവിടുത്തെ മുഖ്യദീക്ഷയായി അനുഷ്ഠിക്കപ്പെട്ടിരുന്നതിനാൽ മഹാരാജാവിൻ്റെ വിശ്വാസപാത്രങ്ങളായ കേശവ പിള്ള മുതലായവരെ ആ നിലയിൽത്തന്നെ അവിടുന്നും വരിച്ചിരുന്നു.

അടുത്തദിവസം ഉദയത്തിനുമുമ്പു്, താൻ ചന്ത്രക്കാറൻ്റെ അതിഥിയായി ചിലമ്പിനേ ത്ത് എത്തുവാൻ നിശ്ചയിച്ചിട്ടുണ്ടെന്നു യാത്ര അറിയിച്ചിട്ടു്, തിരുമാടമ്പോടടുത്ത പ്രായം മാ ത്രം ചെന്നിട്ടുള്ള ആ രാജകുമാരനോടു് ഹരിപഞ്ചാനനഗുരുഭൂതൻ ചില കലിപ്രേരണങ്ങൾ തുടങ്ങി. സന്ദർഭവശാലെന്നുള്ള ഭാവത്തിൽ അനന്തമുദ്രമോതിരത്തിൻ സംഗതിയെക്കു റിച്ചു് പ്രസ്താവം ആരംഭിക്കയും കേശവപിള്ളയുടെ പേരിനെ ആ പ്രസ്താവത്തോടു സംഘ ടിപ്പിക്കയും ചെയ്തു. യുവരാജാവിൻ്റെ മുഖം ആ ഉദയകാലത്തിനെ അർദ്ധാന്ധകാരത്തിലും
മ്ലാനമായി കാണപ്പെട്ടു. തൻ്റെ ആത്മാവും കേശവപിള്ളയും വേറല്ലെന്നും. എന്നാൽ ശ്രീ പത്മനാഭസ്വത്തായ വഞ്ചിരാജ്യത്തിൻ്റെ ഐശ്വര്യത്തെ കാംക്ഷിച്ചു മാത്രം താൻ മിത്രാ മിത്രഭേദം കൂടാതെ ഒരു രാഷ്ട്രീയത്വത്തെ വദിക്കുന്നതാണെന്നും ഹരിപഞ്ചാനനൻ ഉപന്യ സിച്ചു. എവരൊരുവനിൽ ധർമ്മസിദ്ധാന്തം, തീക്ഷ്ണബുദ്ധി, സ്ഥിരപ്രജ്ഞത, മരണധൈ ര്യം എന്നീ ഗുണഭാവങ്ങൾ അന്യാദൃശമായി കാണപ്പെടുന്നുവോ അവൻ രാജ്യത്തിനു് അവ ശ്യം വേണ്ടതായ സന്ദർഭയുത്തോപായങ്ങളെ അനുവർത്തിക്കാതെ ധർമ്മവാദിത്വം കൊ ണ്ടു് മഹാകാര്യങ്ങൾക്കു് വിഘാതം വരുത്തിയേക്കാമെന്നും, ഇങ്ങനെയുള്ളവനെ രാജഹ ദയം ഗ്രഹിപ്പാൻ അനുവദിക്കുന്നതു് രാജധർമ്മവിലോപത്തിൽ പരിണമിച്ചേക്കാമെന്നും ആ യോഗി പ്രമാണസഹിതം പ്രസംഗിച്ചു.

യുവരാജാവു: "അവിടുന്നു് ഉള്ളിരിപ്പിൽ മാർത്താണ്ഡപ്പിള്ള സർവ്വാധികാര്യക്കാർ, ദളവാ മാരായിരുന്ന ആറുമുഖംപിള്ള, രാമയ്യൻ, അയ്യപ്പൻ മാർത്താണ്ഡപ്പിള്ള എന്നിവരു ടെ കഥകൾ കേട്ടിട്ടില്ലേ? ഇപ്പോൾ പറഞ്ഞ ഗുണങ്ങളെല്ലാം അവർക്കുണ്ടായിരുന്നു. അവരും താണസ്ഥിതികളിൽനിന്നു്, അമ്മാവന്മാരെ സേവിച്ചു്, വലിയ സ്ഥാനങ്ങ ളെ പ്രാപിച്ചു. അവരെപ്പോലെ കേശവനും..."

ഹരിപഞ്ചാനനൻ: "വത്സ! എന്തു ചോദ്യമാണിതു്? നാം ഈ രാജ്യത്തിന്റെ ചരിത്രവും ഗ്രഹിച്ചിട്ടുണ്ടു്. ആ മന്ത്രിമാർ നമ്മുടെ മതാനുയായികളായിരുന്നു. കേശവന്റെ കുടും ബം, മതം, അനുഷ്ഠാനങ്ങൾ, എന്തെന്നു് അവിടുന്നു് അറിഞ്ഞിരിക്കുന്നോ? മഹമ്മ ദിയരുടേയും നവയവനന്മാരുടേയും ഇഷ്ടത്തെ അവൻ സമ്പാദിച്ചിരിക്കുന്നു. മിത്ര ഭാവത്തിൽ ശത്രുവായിത്തിരിഞ്ഞു് വഞ്ചന തുടങ്ങിയാൽ ഈ രാജ്യമെവിടെ? രാ ജശക്തിയെവിടെ? അഷ്ടഗ്രഹസ്ഥാനികൾ മൂർഖന്മാരായിരുന്നു. അവരുടെ ദർശ നം ഇവിടത്തെ കുന്നുകളേയും മലകളേയും കവിഞ്ഞിരുന്നില്ല. അന്ധമായ പ്രതാ പത്തെ ഇച്ഛിച്ചിരുന്ന അവർക്കു് മിത്രങ്ങളുടെ സ്വാധീനതയല്ലാതെ എന്തു ബലം? എന്തു സന്നാഹം ഉണ്ടായിരുന്നു? അവരുടെ ആയുധാഭ്യാസവും പരിചയവും അതി തുച്ഛമായിരുന്നില്ലേ? അവർക്കു ദുഷ്കരമായ കാര്യങ്ങൾ കേശവനു് ക്ഷിപ്രസാദ്ധ്യങ്ങ ളല്ലേ? നമ്മുടെ ബുദ്ധിക്കു് ദൃശ്യമായതിനെ നാം ഇവിടെ ധരിപ്പിക്കുന്നു. ദുരാപത്തു കൾ നീങ്ങി എന്നു് ധീമനായ മഹാരാജാവും സ്വസ്ഥചിത്തനായി വർത്തിക്കുന്നു. അഹോ! കഷ്ടം! അടുത്ത സൂര്യോദയം... പ്രഭോ രാജകുമാരാ! നമ്മെ ധർമ്മപ്ര ചാരത്തിന്റെ കാംക്ഷയല്ലാതെ മറ്റെന്തു് പ്രേരണംചെയ്യുന്നു? ആപത്തിന്റെ ഉദയം ഏറ്റവും അടുത്തിരിക്കുന്നു. മഹാ കഷ്ടം! ശ്രീകാശീവിശ്വനാഥോ രക്ഷതു!"

രാജകുമാരന്റെ മുഖത്ത് അസന്തോഷച്ഛായ പ്രസരിച്ചു് അവിടുത്തെ സൂക്ഷ്മപ്രകൃതത്തെ പ്രദർശിപ്പിച്ചുതുടങ്ങി. ഹരിപഞ്ചാനനൻ രാജ്യകാര്യങ്ങളെക്കുറിച്ചു് ഉപദേശിപ്പാൻ ധൈര്യ പ്പെട്ടതു് അവിഹിതമെന്നു അവിടുത്തേക്കു തോന്നി, മഞ്ചത്തിൽനിന്നിറങ്ങി അങ്ങോട്ടുമി ങ്ങോട്ടും നടന്നു. ആ യോഗിയാകട്ടെ അപമാനിതനായ ഗുരുവിന്റെ ഗൗരവഭാവത്തോടുകൂ ടി പീഠത്തിന്മേൽ ഇരുന്നു് ഒന്നു പുളഞ്ഞു്, പുഷ്പമിത്രസുംഗൻ, വൃഷലൻ എന്നിത്യാദി രാജ്യ ത്യന്മാർ സ്വസ്വാമിനിഗ്രഹവും കിരീടധാരണവും ചെയ്തിട്ടുള്ള കഥകളെ പ്രഖ്യാപനംചെയ്തു.


കേശവപിള്ള പോക്കുമൂസാവർത്തകൻ്റെ ആശ്രിതനാകയാൽ ഹൈദരുടെ ചാരനാണെ

ന്നു് അദ്ദേഹം വാദിച്ചു. ഹൈദർ, മൈസൂർരാജകുടുംബത്തെ സിംഹാസനഭ്രഷ്ടമാക്കിയതു

പോലെ കേശവപിള്ള ഒരു കടുങ്കൈ നോക്കിയേക്കാമെന്നു് ബലമായ സൂചകത്തെ ഊന്നി

ഉറപ്പിച്ചു; ഈ അഭിപ്രായം മഹാരാജാവും ധരിക്കേണ്ടതാണെന്നു് ഉപദേശിച്ചു. തനിക്കു്

ഗംഗാപ്രാന്തങ്ങളിൽ നദീജലകണവാഹിയായുള്ള വാതത്താൽ ശീതളമാക്കപ്പെട്ട ഏകാ

ന്തവനതലങ്ങൾ സുഖവാസദേശങ്ങളായി ഉണ്ടെന്നു പ്രസ്താവിച്ചു് യാത്രയാരംഭിക്കയുംചെ

യ്തു. ബാലനായ രാജകുമാരൻ അല്പനേരത്തേക്കു കുഴങ്ങി. ഹരിപഞ്ചാനനൻ്റെ കരത്തെ ഗ്രഹിച്ചു് തനിക്കു് എന്തോ സംശയ നിവൃത്തി വരാനുണ്ടെന്നും അതിലേക്കു് കുറച്ചുകൂടി സ്റ്റു ടമായ അറിവുകിട്ടണമെന്നും ഉള്ള ഭാവത്തിൽ യോഗീശ്വരൻ്റെ മാർഗ്ഗത്തെ നിരോധിച്ചു നി ന്നു. യോഗീശ്വരൻ്റെ അകൃതി ഒന്നുവളർന്നു്, ധ്രുവ രാജകുമാരനെ സാക്ഷാൽ മഹാവിഷ്ണു എന്നപോലെ അദ്ദേഹം സ്വഹസ്തത്താൽ രാജകുമാരനെ തൊട്ടനുഗ്രഹിച്ചു തലോടുകയും നിസർഗ്ഗമായ വാങ്‌മാധുര്യപ്രവർഷത്തോടെ ഒരു രാജതന്ത്രോപദേശം ചെയ്കയും ചെയ്തു. ഏകച്ഛത്രാധിപനായ സാർവ്വഭൗമനോടു് ദ്രോഹപ്രവൃത്തി തുടരുന്നവനെ കായവധം ചെയ്യാ തെ തേജോവധം ചെയ്യേണ്ടതാണെന്നു്, ഒരു നവരാജധർമ്മോപനിഷത്തു്, ആ ക്രിയയുടെ അനുഷ്ഠാനപദ്ധതിസഹിതം അരുളിച്ചെയ്യപ്പെട്ടതു കേട്ടപ്പോൾ രാജകുമാരൻ വീണ്ടും മഞ്ചാ സനത്തെ അവലംബിച്ചു. തൻ്റെ ഉപദേശാഭിചാരം നിഷ്കലമായില്ലെന്നു് ഹരിപഞ്ചാനനൻ സന്തോഷിച്ചു. ആ രാജകുമാരൻ്റെ അടുത്തണഞ്ഞു് കർണ്ണത്തിൽ സ്വകാര്യമായി, "അണ്ണാ വയ്യൻ തിരുമ്പിവന്തിരിക്കു് ... അവൻ എറന്തുപോകലെ... ഇന്ത വെടിയിറ രാത്രിയിലേ യും അവനും കുമാരർ ഭക്തനായ കേശവ പിള്ളൈ സുമന്ത്രരും സംഘടിത്താർ... ഹരോ ഹര! ഹരോഹര! എന്നതെല്ലാം തമാശാ കാണപ്പോകിറതോ? അംബികൈ.. എന്നം ബാ ... രക്ഷിക്കട്ടും" എന്നു മന്ത്രിച്ചുകൊണ്ടു് യോഗീശ്വരൻ തടിത്പ്രഭപോലെ മറഞ്ഞു. യുവരാജയോഗീശ്വരന്മാരുടെ സംവാദത്തിനിടയിൽ വലിയ കൊട്ടാരത്തിനകത്തുത ന്നെ മറ്റൊരു സംഭാഷണവും രാജ്യകാര്യസംബന്ധമായി നടന്നുകൊണ്ടിരുന്നു. ഗുരുശി ഷ്യന്മാർ തമ്മിലുണ്ടായ സംഭാഷണത്തിനു് സാക്ഷിയുണ്ടായിരുന്നില്ല. രണ്ടാമത്തെ സം ഭാഷണത്തെ തിരുവിതാംകോട്ടുകാരുടെ ഹൃദയസാക്ഷിപ്രകാരം കളങ്കരാഹിത്യംകൊണ്ടു് പ്രഥമഗണനീയനായ കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവുതന്നെ കേൾക്കുന്ന തിനു് സംഗതിയായി. ഈ മഹാരാജാവിനെ സംബന്ധിച്ചു് പ്രജകളുടെയും ചരിത്രകാ രന്മാരുടെയും ദേശസഞ്ചാരികളുടെയും അഭിപ്രായം ഐകകണ്ഠേന സ്തോത്രപരിപൂർണ്ണ മായിരിക്കുന്നു. മലിനരേഖാസങ്കലനം ഇല്ലാത്ത അവിടുത്തെ യശസ്സുതന്നെ അവിടുത്തെ അനസ്തമയമായ ഭാഗ്യമഹിമയെ പ്രഖ്യാപനംചെയ്യുന്നു. ക്രൗര്യം, കാപട്യം, വഞ്ചനം, ദ്വന്ദ്വവൃത്തി എന്നിത്യാദിയായ കുത്സിതവൃത്തികൾ അവിടുത്തേ ഭരണനയത്തിലാകട്ടെ ദിനചര്യയിലാകട്ടെ ലവലേശവും സംഗിച്ചിരുന്നില്ല. സകല ഹൃദയങ്ങളാലും ആർദ്രമാ യുള്ള ഭക്തിസ്നേഹങ്ങളുടെ പരിപൂർണ്ണതയോടുകൂടി അന്നും ഇന്നും എന്നും ആരാധനീയ നാവാനുള്ള പുണ്യസമ്പത്തിനെ അവിടുത്തെ സുസ്ഥിരമായ ധർമ്മതൽപരത സമ്പാദിച്ചു.

"ധർമ്മരാജാവു്" എന്ന ശാശ്വതവിഖ്യാതിയെ സമ്പാദിച്ച രാമവർമ്മമഹാരാജാവുതന്നെ
അന്നത്തെ പ്രജാസഭയും അദ്ധ്യക്ഷനും ആയിരുന്നു. സ്വപ്രജകളുടെ സന്താപങ്ങളേയും അഭിലാഷങ്ങളേയും ചാരമുഖേന ഗ്രഹിച്ച്, അന്നന്നു അനുകരണീയങ്ങളായ നിവൃത്തിക ളെ അരുളി, സ്വരാജ്യരക്ഷണം ശ്രീപത്മനാഭനിവേദിതമായ ധർമ്മമെന്നു് സങ്കല്പിച്ച് നട ത്തിവന്നു. മഹാവിഷ്ണുപ്രസാദത്താൽ രാജവീര്യസഹിതം ക്ഷമാദിഗുണസമ്പത്തും, ലക്ഷ്മീ പ്രസാദത്താൽ ഐശ്വര്യവും, ബ്രഹ്മപ്രസാദത്താൽ സൗന്ദര്യദീർഘായുസ്സുകളും, സരസ്വ തീപ്രസാദത്താൽ കവന വൈദഗ്ദ്ധ്യവും, മഹേശ്വരപ്രസാദത്താൽ ഖലസംഹാരകത്വവും, പാർവ്വതീപ്രസാദത്താൽ കാര്യനിർവിഘ്നതയും, സുബ്രഹ്മണ്യപ്രസാദത്താൽ സംഗ്രാമവി ജയിത്വവും സിദ്ധിച്ചിരുന്ന ഈ പുണ്യശ്ലോകൻ്റെ നാമധേയത്തെ മഹാജനങ്ങൾ ഇന്നും നിർവ്യാജഭക്തിപൂർവ്വം കൊണ്ടാടുന്നു.

ഈ സംഭവദിവസം പ്രഭാതത്തിൽ വലിയകൊട്ടാരത്തിലെ പലഹാരപ്പുരപ്പടിവാതൽ തുറന്നുനിൽക്കുന്നു. അതിനകത്തോ, പുറത്തു സമീപത്തോ, ആ ശാലയുടെ ഭാഗ്യവാന്മാ രായ ഭരിപ്പുകാരുടെ സാന്നിദ്ധ്യത്തിൻ്റെ ലക്ഷണങ്ങൾ കാൺമാനില്ല. മുൻഭാഗത്തുകൂടി കൊട്ടാരത്തിലെ ജോലിക്കാർ പലരും അങ്ങോട്ടും ഇങ്ങോട്ടും ഗതാഗതം ചെയ്യുന്നു. അവ രിൽ അതിദുർമ്മദനായുള്ളവനും അത്യാകർഷണശക്തങ്ങളായ പദാർത്ഥങ്ങളുടെ സംഭാര സ്ഥലമായ ആ ശാലയ്ക്കകത്തേക്കു കടപ്പാൻ, എന്നുവേണ്ട, കണ്ണിടാൻപോലും ധൈര്യപ്പെടു ന്നില്ല. എന്തുകൊണ്ടെന്നാൽ, അവരെല്ലാവരും ആ ഹവ്യശാലാഹോത്രിയുടെ വക്ത്രതുണീ രത്തിൽ നിക്ഷിപ്തമായുള്ള ജിഹ്വാജംഭകാസ്ത്രത്തിൻ്റെ നീളവും മുനമൂർച്ചയും കൊല്ലാക്കൊല ചെയ്യാനുള്ള ശക്തിയും നല്ലതിന്മണ്ണം അനുഭവിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. പലഹാരപ്പുരയുടെ മുഖമുറിയിൽ, ഉയർന്നു് 'മൊത്താണം' ഒന്നു ഹോത്രീഭൂദേവനു് അനന്തശയനം ചെയ‌്വാൻ ഉണ്ടാക്കപ്പെട്ടിരുന്നു. മറ്റുഭാഗങ്ങളിൽ നിരത്തി വയ്ക്കപ്പെട്ട പത്തായം, ഭരണി മൺകലം ഉരു ളി മുതലായ സാധനങ്ങളും കാണാമായിരുന്നു.

ആരും പ്രവേശിക്കാത്തതായ ഈ മുറിക്കകത്ത് പ്രഭാതത്തിൽ വ്യായാമത്തിനായി സ്വച്ഛന്ദസഞ്ചാരം ചെയ്യുന്നതിനിടയിൽ വിശേഷിച്ചൊരുദ്ദേശ്യവും കൂടാതെ മഹാരാജാവു് പ്രവേശിച്ചു. അവിടുന്നു് എഴുന്നള്ളുന്നതിനെ അങ്ങുമിങ്ങും നിന്നു കണ്ട ആളുകൾ അത്യാ ദരത്തോടു മുഖംകാണിച്ചു് അവരവരുടെ പണിക്കായി ക്ഷണത്തിൽ പൊയ്കളഞ്ഞു. മഹാ രാജാവു് പലഹാരപ്പുരയിൽ സഞ്ചരിക്കുന്നതിനിടയിൽ "സ്വാമി, സ്വാമി," എന്നു വിളിച്ചു കൊണ്ടു് വാതുക്കൽ ഒരാൾ വരികയാൽ അവിടുന്നു് ഒരു പത്തായത്തിൻ്റെ പുറകിൽ മറ ഞ്ഞു. രണ്ടാമതായി ആ സ്ഥലത്തെത്തിയ നമ്മുടെ കേശവപിള്ള സ്വാമിയെക്കാണായ്ക യാൽ വാതൽപ്പടിയിൽ കയറി നില്പായി. ഹരിപഞ്ചാനനൻ്റെ തപോവാടത്തിൽ ഉദ്യോ ഗപ്രാഗല്ഭ്യത്തോടുചെന്നു് വിദഗ്ദ്ധവാഗ്മിയായി വാദംചെയ്ത് ഉദ്ധതൻ, ശാന്തവും ലളിതശീ ലനുമായ ഒരു കോമളയുവാവായി അപ്പോൾ കാണപ്പെട്ടു. കുറെക്കഴിഞ്ഞു് പലഹാരപ്പുര സംസ്ഥാനാധിപൻ്റെ ആഗമനമായി. ചാക്യാന്മാരുടെ പാഞ്ചാലീസ്വയംബരകഥാപ്രസം ഗങ്ങളിലെ 'പൊണ്ണബ്രാഹ്മണ' രൂപസങ്കല്പത്തിൻ്റെ അസൽ ഈ ബ്രാഹ്മണനായിരുന്നിരി ക്കാം. ഈ അഭിപ്രായത്തിൽനിന്നു് അയാളുടെ ആകൃതിഗ്രഹണം ഒരുവിധം സാധിക്കാവു ന്നതാണു്. എന്നാൽ, മുറുക്കിൻ്റെ ആധിക്യം കൊണ്ടു് വായും ചൂണ്ടും ചുകന്നു് തഴമ്പിച്ചു്, കി ട്ടുണ്ടിന്റെ ഇരുഭാഗത്തും അരഅംഗുലംവീതം നീളത്തിൽ ദംഷ്ടാകൃതിയിൽ രണ്ടു് ചാലുകൾ
വീണിട്ടുള്ളവ അയാളുടെ ജീവചരിത്രഗ്രന്ഥത്തിൽ ഒരു പ്രധാനസ്ഥാനത്തിനു് അവകാശ പ്പെട്ടിരുന്ന സംഗതിയെക്കൂടി ഇവിടെ ചേർത്തുകൊള്ളുന്നു. നാമകരണമുഹൂർത്തം മദ്ധ്യമ മായിരുന്നതുകൊണ്ടായിരിക്കാം, 'വെങ്കിടേശ്വരൻ' എന്നു് സംസ്കരിക്കപ്പെട്ട ബാലൻ വൃദ്ധ ശയ്യയിൽ 'മാമാവെങ്കിടൻ' ആയി കലാശിച്ചു. 'വെങ്കിടഘനപാഠികൾ' എന്നിത്യാദി ബഹു മാനസൂചകങ്ങളായ പദങ്ങളെ പ്രയോഗിച്ചാലും വെങ്കിടേശ്വരനണ്ണാവി ചെകിടനെന്നു നടി ച്ചുകളയും. സംബോധനയിൽ 'വെങ്കിടമാമ' എന്നും പ്രഥമപുരുഷപദമായി 'മാമാവെങ്കിടൻ' എന്നും അയാളുടെ ഇഷ്ടാനുസാരം ശരിയായി അഭിധാനംചെയ്തില്ലെങ്കിൽ ആ ബ്രാഹ്മണ ന്റെ ശ്രദ്ധയെ ലഭിപ്പാൻ മഹാരാജാവായിരുന്നാലും വിഷമിക്കുമായിരുന്നു. 'മാമാ' എന്നു മാത്രം പ്രയോഗിക്കുന്ന കന്നന്മാർക്കു് പലഹാരപ്പുരയെ മുഴുവനും അയാൾ നീർവാർത്തു് ദാ നംചെയ്യുകയും ചെയ്യുമായിരുന്നു.

മാമാവെങ്കിടനു് പല നിലഭേദങ്ങളുണ്ടു്. കെട്ടാതെ വിതിർത്തിട്ട കുടുമ, നാഭിക്കു താ ഴെവച്ച് ധരിച്ചു് മുട്ടോളംമാത്രം എത്തുന്ന വാൽക്കുറിത്തോർത്തുമുണ്ടു്. സാഹസികത്വം, പ്രമാണിത്വം, കൂക്കുവിളി എന്നിവകളോടുകൂടിയ പലഹാരപ്പുര മൂത്തണ്ണാവി; തലയോടു ചേർത്ത് ഇറുക്കിക്കെട്ടിയ കുടുമ, ചന്ദനഗോപി, നിലത്തിഴയുന്നതും കുടവയറ്റിൽ വച്ചു ത്തതുമായ കോട്ടാറൻ ഇരട്ടാപ്പാവുമുണ്ടു്, വലിയ തീയൻകല്ലുകൾ വച്ച കടുക്കൻ ജോടി, ഊക്കൻ ഉരുട്ടുമോതിരക്കൂട്ടം, പാവുമുണ്ടുകളുടെ മീതെ ധരിച്ചുള്ള സ്വർണ്ണകുത്തരഞ്ഞാണം, ശൃഗാരക്കുഴമ്പത്വം, കാഹളകണ്ഠത്വം, പ്രഹാരദാതൃത്വം എന്നിവകളോടുകൂടിയ കഥകളി ഭാഗവതർ, മദ്ധ്യത്തിൽ കെട്ടോടുകൂടിയ കുടുമ, മുരിങ്ങയ്ക്കാ ഭസ്മക്കുറി, നെറ്റിയിൽ പതിച്ച ചന്ദന ഉരുള, ചെവിക്കിടയിൽ തുളസി, രുദ്രാക്ഷക്കടുക്കൻ, വേണ്ടിവന്നാൽ പണയംവയ്ക്കു ന്നതിനു് ഒന്നോ രണ്ടോ മോതിരം, നാഭിചുറ്റി ഉടുത്ത് മുട്ടിനു് ഒരു ചാൺ താഴെ എത്തുന്ന പാണ്ടിക്കട്ടിമുണ്ടു്, കക്ഷത്തിൽ മടക്കുപുടവ, വലിയ ഓലക്കുട, മുറുക്കാൻപൊതി, ചതയൻ പാക്കുവെട്ടി, സർവ്വത്രഗുണദോഷകഥനം, 'നാഴികതികച്ചൊരുനാൾ... വാഴുവേനല്ലൊരേ ടത്തും' എന്നു സമ്മതിച്ച ബ്രഹ്മജ്ഞാനിവര്യൻ്റെ സഞ്ചാരിത്വം, എന്നിവകളോടുകൂടിയ സമുദായാംഗം... ഇത്യാദി ഭാവഭേദങ്ങൾ അയാളെ അപരിജ്ഞേയനാക്കാതെ പരിചി തലോകത്തിനു് 'ശുദ്ധസ്ഫടികസങ്കാശൻ' എന്നു് വിഷമംകൂടാതെ ഗ്രഹിപ്പിപ്പാൻ ഒരു ടീക യായി ഉപയോഗപ്പെട്ടു. മാമാവെങ്കിടനു് അറുപതിൽപ്പരം വയസ്സുണ്ടെങ്കിലും ദേഹശക്തി, ഉത്സാഹശീലം, സരസവചനത്വം, മനോലാളിത്യം എന്നിവകളോർക്കുമ്പോൾ, അയാൾ ബാല്യാവസ്ഥയിൽനിന്നും യൗവനപ്പടിയിലേക്കു് കയറ്റത്തിനു് അപേക്ഷ ബോധിപ്പിച്ച് തീർച്ചയെ പ്രതീക്ഷിച്ചു് നിൽക്കുന്നതേയുള്ളു എന്നു തോന്നിപ്പോകും.

നീട്ടെഴുത്തു കേശവ പിള്ള ഈ ബ്രാഹ്മണൻ്റെ നിത്യപൂജാമൂർത്തികളിൽ ഒന്നായിരു ന്നു. ആ യുവാവിൻ്റെ ആകൃതിഗുണങ്ങളേയും ബുദ്ധിവിശേഷങ്ങളേയും സ്തുതിക്കുന്നതു് സർ വൃലോകബന്ധുവായ ആ ബ്രാഹ്മണൻ്റെ മാദ്ധ്യാഹ്നികാനുഷ്ഠാനമായിരുന്നു. തന്റെ ഉദ്യോ ഗശാലയുടെ ഗോപുരപാലകനായി നില്ക്കുന്ന കേശവപിള്ളയെ മാമൻ കണ്ടയുടനെ 'ലീല ഗോപകുമാരഹരേ' എന്നും, പിന്നീടു് അടുത്തുചെന്നു് ആ യുവാവിൻ്റെ തലയിലും തോളിലും തലോടിക്കൊണ്ടു്, 'വദനസുധാകരകലിതാമൃതരസ' എന്നും ഗാനംചെയ്തു.

കേശവ പിള്ള: "ഇങ്ങ് അകത്തുകേറണം. പാടേണ്ട കാലമല്ലിത്. അടിയന്ത്രത്തിൽ ഒരു സ്വകാര്യം പറവാനുണ്ടു്. ഈ വാതിലിങ്ങനെ തുറന്നിട്ടിരുന്നാൽ കണ്ടവർ കേറി, പൊന്നുതമ്പുരാന്റെ മുതലിനെ കൊണ്ടുപോകൂല്ലയോ? അതുകൊണ്ടു് മാമനു് ചേത മില്ലെന്നായിരിക്കാം?"

മാമാവെങ്കിടൻ: (വലതുകരത്തിലെ ചൂണ്ടുവിരൽ നീട്ടി. അങ്ങനെ ഒരു ക്രിയ നടക്കുക അസാദ്ധ്യമെന്നു് കാണിച്ചു്) “ഏറിനാക്കാൽ 'ദുശ്ശാസനന്റെ രുധിരം' താനിങ്കൈ" (ദാനശീലത്തെ അഭിനയിച്ചു് രണ്ടു കൈകളും മലർത്തിനീട്ടി) "കൊണ്ടുപോട്ടുമ പ്പേൻ ... രാശാ മുതൽ താനേ... എല്ലാരും ശാപ്പടട്ടും. നിറയെ ശാപ്പടട്ടും. എങ്ക പ്പൻ വീട്ടുമുതലാ? രാശാ, രാജ്യത്തുക്കേ തോപ്പനാരാച്ചേ... കൊഴന്തകൾ കൊ ണ്ടുപോകട്ടും... കളവാണ്ട ഇങ്കെ ഏറ്റതാ? അതു നടവാത്... അന്തയവൻ ... പിഴച്ചിതു്! അടെ! രാശാ താനിന്നൈ ഏറുവാനാ?" (വാ തുറന്നു് കബന്ധനാട്യ ത്തോടുകൂടി “വിഴുങ്ഗിടുവൻ ... ഒരേ വിഴുങ്ഗ്! രാശാ, കീശാ. എല്ലാം മാമൻകിട്ടെ, 'ഗോത്രനാഥന്മാരെല്ലാരും, അത്ര വന്നു വണങ്ങുന്നു'... അപ്പടിയാക്കും. പെരിയ രാശാ, ഇന്തെളിയിലെ വളന്തവർതാനേ? വിലേ, ഒനക്കൊരു മണ്ണും പഴങ്കഥൈ തെരിയാത് ... കോപപ്പെടാതും, ഉസ്സീ! ഒന്നുടെ കാര്യത്തെ ശൊല്ലിമാണ്... വെടി യും മുന്നേ ശൊല്ല്... എന്ത ഉർവ്വശി? എന്ത മേനകൈ, രംഭൈ, തിലോത്തമൈ? എൻ കുഴന്തയ്ക്ക് നാലുമിതുക്കട്ടും പിള്ളായ് ... എവളവാനാലും നമ്മാൾക്കു് ധർമ്മദാ രംഗങ്ങൾതാനേ?"

കേശവ പിള്ള: "ആട്ടപ്പാട്ടു് വിളിക്കുംപോലെ കുപ്പാടുകൂടാതെ വർത്തമാനം പറയണം, മാ മാ. അതിസ്വകാര്യമായിട്ടുള്ള ഒരു കാര്യം പറവാനുണ്ടു്. മറ്റാരെയും വിശ്വാസമില്ലാ ഞ്ഞിട്ടാണു് മാമൻ്റെ അടുത്ത് വന്നത്... കിടന്നുവിളിച്ചാൽ എഴുന്നള്ളിയിരിക്കുന്നി ടത്തും കേൾക്കും."

മാമാവെങ്കിടൻ: (ഗായകനായ തന്റെ ശബ്ദം ധിക്കരിക്കപ്പെട്ടതിനാലുണ്ടായ നീരസത്താൽ, അത്യുച്ഛത്തിൽ) "ഭോഗീന്ദ്രഭോഗശയനം ഭുവനൈകനാഥം' കേൾക്കട്ടുമേൻ ... അങ്കേ പെരിയരാശാതാൻ കേൾക്കട്ടും. അവരുടെ കൃതിതാനേ മാമൻ പാടറതെല്ലാം."

കേശവ പിള്ള: "ഇതെന്തു നാശം! ചെവിതരാഞ്ഞാൽ കാര്യം എങ്ങനെ പറയും? വായേ ഉള്ളു. അതുകൊണ്ടു് കൂപ്പിടാനെ കോപ്പുള്ളൂ."

മാമാവെങ്കിടൻ: (കേൾക്കാത്ത ഭാവത്തിൽ സ്വകാര്യമന്ത്രമായി) "കൊഞ്ചം മലർപ്പൊടി ร..."

കേശവ പിള്ള (അക്ഷമനായി) “അതല്ലാ ഇപ്പോഴത്തെ ആവശ്യം."

മാമാവെങ്കിടൻ: (വാ മാത്രമേയുള്ളു എന്ന് മുമ്പുണ്ടായ ആക്ഷേപത്തിനു് പ്രത്യാക്ഷേപമാ യി) “ഒനക്കു് വായ്, കീയ്, വയർ, കിയർ ഒരെളവുമില്ല. ഇതോ, ഇന്ത ഡാപ്പെ ക്കേൾ അഷ്ടവൈദ്യർക്കും തെരിയാത്ത യോഗം. പഞ്ചസാരപ്പൊടി ഇതൊ ഇവള വു്, ശീനക്കൽക്കണ്ടു് കൈയ്യൊണ്ണ്, പൂനാക്കുങ്കുമപ്പൂ് നുള്ളു രെണ്ടു്, അറബിപ്പനിനീർ
തുടം മുക്കാൽ, നമ്മ നാട്ടേലത്തരി പനിരെണ്ടു്, തോവാഴ ഇലമിച്ചം പഴച്ചാറിലേ, വേണമെന്നാൽ കൊഞ്ചം കരമനയാത്ത് ജലവും ... ശേർത്ത്; കലഞ്ചു, കുടിച്ചു ണ്ടാക്കാൽ, 'സുരഭിലകുസുമൈർ വിരാജമാനം'... അപ്പടി, നവരസം വഴിഞ്ഞുണ്ടേ ഇരിപ്പാൻ!"

കേശവ പിള്ള "തിന്നാനും കുടിപ്പാനുമല്ലാ ഞാനിപ്പോൾ വന്നതു്. തിരുമനസ്സിലെ ഒരു കാര്യത്തിനാണു്."

മാമാവെങ്കിടൻ: "ആമാമാ? രാശാക്കാര്യമാ? പോച്ചൊല്ലു്! അമ്പതുവർഷമാച്ച് സേവിക്കി റേൻ. പത്തുപറ നെല്ലുടമൈ... വീരശങ്കിലി തന്തുട്ടിതാ?"

കേശവ പിള്ള: "മാമൻ്റെ തലമുതൽ ഉള്ളങ്കാലുവരെ പന്തിരുക്കോൽ ചുറ്റിൽപ്പക്കം, ഇടപ്പ ക്കം, കൊച്ചുമഠപ്പള്ളി, തേവാരപ്പുര, ഹോമപ്പുര കളരി, മാർത്താണ്ഡമഠം, സാക്ഷി, മൃഷ്ടാന്നം, ഗണപതി ഹോമപ്പുര ഈ സ്ഥലങ്ങളിലെ ചോറൂറ്റം എവിടെവിടെ എന്നു ഞാൻ യമപടംപോലെ കാണിക്കാം."

മാമാവെങ്കിടൻ: ""കേശവ വദ തവ വചസാ മാമക ചേതസി മോദം വളരുന്നധികം' അടെ! വിളയാട്ടുക്കു് ശൊന്നതെല്ലാം കാര്യമായെടാതെ. രാശാവിടത്തിൽ ചൊല്ലൂടാതെ ... കെടുത്തൂടാതും പിള്ളായ്! എന്നപ്പൻ സർവാധിയാനാൽ എൻപിള്ളൈകാര്യത്തെ യും വിശാരിച്ചുക്കൊ... വെങ്കിടൻ മണ്ണക്കടിയിലെ പോയ്‌ വിടുവാൻ അവനെ പാട്ടു ക്കും കൂപ്പാട്ടുക്കും പലഹാരത്തൂക്കും വിടാതെ. ഒംകൂടി എഴുതുറാനെ? എങ്കെയാവതു് കൈതാങ്കി ശാപ്പാട്ടുക്കു് വഴി കൊടുത്തുവിടു്. ഹരി! ഹരി! കേശവ പിള്ളയ്ക്ക് മാമ ന്റെ സമറാഴ്യമല്ലിയോ കാണണം? പരീക്ഷിച്ചുകൊള്ളു. രാജാ, അന്നദാനപ്രഭു കാ ര്യം... കേശവ പിള്ളയുടെ നിർദേശം... മാമാവെങ്കിടൻ ത്രിലോകസ്വർഗ്ഗങ്ങളെ പൊടിപെടുക്കൂല്ലിയോ? ശൊല്ലു... കാര്യത്തെ അല്ലാം ശൊല്ല്... മൂണ്ണ ശെവിയാ ലെ കേൾക്കിറേൻ."

കേശവ പിള്ള: "മാമൻ ചിലമ്പിനേത്ത് ചന്ത്രക്കാറൻ എന്നൊരാളെ കേട്ടിട്ടുണ്ടോ?"

മാമാവെങ്കിടൻ: "കേട്ടിട്ടുണ്ടോന്നൊ? ആ അറ്റകൈയ്ക്കുപ്പിടാപ്പുണ്യവാളനെ അറിയുമെ ന്നോ? ഓഹോ! 'ഞാനറിയുമെന്നല്ലവൻ നൂനമെന്നെയുമറിയും"

കേശവ പിള്ള: "അവിടെ നാളെ കാലത്ത് ഹരിപഞ്ചാനനസ്വാമി പോകുന്നുണ്ടു്."

മാമാവെങ്കിടൻ: "അന്ത ധൂമകേതുവാ? ആനാൽ കലിപുഷ്കരരാച്ചു്! ഉത്സാഹിനാഥകലി mo"

കേശവ പിള്ള: "ഉറച്ചുകിടന്നു് വിളിക്കരുതെന്റെ മാമാ ..."

മാമാവെങ്കിടൻ: (അട്ടഹാസം ചെയ്യും വണ്ണം... യോഗീശ്വരനെ ഭത്സിച്ചും) “ജാതിയിന്ന തെന്നിവനറിഞ്ഞിട്ടുണ്ടോ" (കേശവ പിള്ള വാ പിടിച്ചമർത്തി വിട്ട ഉടനെ) "ജാ തിധർമ്മമിവനിന്നതെന്നുമുണ്ടോ" (കേശവ പിള്ള ദേഷ്യത്തോടുകൂടി മാമാവെങ്കിടനെ പിടിച്ചുകുലുക്കി) "ഇന്നു് പാതകപുണ്യങ്ങളെന്നതിവനുണ്ടൊ ... (കേശവ പി ള്ള കയർത്ത് അവിടെനിന്നു പോകാൻ ഭാവിച്ചു.)

മാമാവെങ്കിടൻ: "നില്ലപ്പാ, ശൊല്ലപ്പാ!" എന്നു പറഞ്ഞുകൊണ്ടു് മൗനത്തെ അവലംബിച്ച്, കഥകളിയിൽ മഹർഷിവേഷക്കാരെപ്പോലെ കാലിന്മേൽ കാലുമിട്ടു് ജപത്തോടുകൂ ടി ഇരിപ്പായി.

കേശവ പിള്ള: "നാളെക്കാലത്തു ചിലമ്പിനേത്ത് എത്താൻ തയ്യാറുണ്ടോ?" (മാമൻ കഥ കളിക്കാരുടെ രീതിയിൽ സമ്മതത്തെ അഭിനയിച്ചു് )... "അവിടെത്തെ മേളങ്ങളെ ല്ലാം സൂക്ഷിച്ചറിഞ്ഞുവരണം." (അത്രേ വേണ്ടുവോ എന്നു് ശിരസ്സും കരങ്ങളുംകൊ ണ്ടു് ചോദ്യംചെയ്തു.) "നിസ്സാരമായ സംഗതിപോലും, ഒന്നും വിട്ടുപോകരുതു്" (ഛേ! ഛേ! ഒന്നും വിടുകയില്ലെന്നു് അഭിനയിച്ചു് ) "തിരുമനസ്സിലെ ക്ഷേമത്തെ സംബന്ധി ക്കുന്ന ഒരു കാര്യമാണു്. തിരുമനസ്സിലേക്കുവേണ്ടി അങ്ങ് ജീവൻ കളയേണ്ട ആളാ ണു്." (തന്റെ ഭക്തിയോടുകൂടിയ ശുശ്രൂഷയ്ക്ക് പാത്രമായ ഉണ്ണിയാണു് മഹാരാജാവു് എന്നു് അഭിനയിച്ചു.) കേശവ പിള്ള തൻ്റെ സ്വരത്തെ വളരെ താഴ്ത്തി. "ഇപ്പോഴത്തെ ആ മോതിരസംഗതിയുണ്ടല്ലൊ..." (മാമാവെങ്കിടൻ ചാടി എഴുന്നേറ്റു. താൻ തന്നെ ശത്രുസംഹാരം ചെയ്യുന്നുണ്ടെന്നു് അതിരൗദ്രത്തോടുകൂടി അഭിനയിച്ചു. കുടുമയെ മു റുക്കിക്കെട്ടി 'പ്രമദാവനമിതു് ഭഞ്ജിക്കുന്നേൻ' എന്നു പാടി, ഏകദേശം ആട്ടവും തുട ങ്ങി. പിന്നീടു തിരിഞ്ഞുനിന്നു് കേശവ പിള്ളയോടു് ഇങ്ങനെ പറഞ്ഞു.) “പൊറുത്തു ക്കോ അപ്പൻ! ഇതെല്ലാം കേശവൻകുഞ്ഞുടെ വിനോദത്തുക്കു്. അങ്കെ പോനാൽ മാമാവെങ്കിടൻ 'രാജമന്ത്രി സമോ ഭവ' ഇങ്കെ അലുവലുക്കാർ? ചോദ്യം വന്തുട്ടാൽ

കേശവ പിള്ള: "അതിനെല്ലാം സമാധാനമുണ്ടാക്കിക്കൊള്ളാം. മുറുകിവരികയാണെ ങ്കിൽ കാര്യത്തെത്തന്നെ തിരുമനസ്സറിയിച്ചേക്കാം. അടിക്കടി തിരുമുമ്പിൽ ചെ ന്നുപദ്രവിക്കാതെ, ഇങ്ങനെയുള്ള ചില്ലറ കാര്യങ്ങൾ ഉപ്പും ചോറും തിന്നുന്ന നാം തന്നെ സാധിക്കണം. ഞാനിനി പകടശാലയിൽ പോട്ടെ. അപകടമൊന്നുമുണ്ടാ ക്കരുതു്. സ്ഥലം വീടു്, ആളുകൾ... ആണും പെണ്ണും ... കാര്യക്കിടപ്പ്, നടപടി എല്ലാം ഒന്നും വിടാതെ സൂക്ഷിച്ചറിഞ്ഞുപോരണം. മിടുക്കുണ്ടെങ്കിൽ എന്തു് കൗശ ലംകൊണ്ടെങ്കിലും സ്വാമിയാരേയും സൽക്കാരിയേയും..." (നഖം ചുരണ്ടി നേത്ര വിക്ഷേപംകൊണ്ടു് ) 'പിണക്കാമോ' എന്നു് ചോദ്യം ചെയ്തു.

മാമാവെങ്കിടൻ: (കാര്യസ്ഥനായി) "അന്ത ബ്രഹ്മരക്ഷസാക്കളിടയിലെ പോറാതേ തിക്ത കകഷായമാട്ടമിരുക്കു്. ആനാലും അന്നദാനപ്രഭു സ്വാമികാര്യത്തിലെ മാമാവെ പങ്കജാക്ഷപാഹി ശൗര!" (പ്രാർത്ഥനകൊണ്ടു് വിക്രമനായിട്ടു് ) “ശണ്ഡാളപ്പയക ളെ! രാമരാവണരാക്കമാട്ടനാ?... എൻ കഴന്തയാനാൽ ഒരു വായ് മലർപ്പൊടി ശാപ്പട്ടുകൊണ്ടു പോ."

കേശവ പിള്ള "വേണ്ട മാമാ, വയർ പത്തായം പോലെ വീർത്തിരിക്കുന്നു."



മാമാവെങ്കിടൻ: "കള്ളപ്പയൽ! കാലത്താലെ പഴഞ്ചിക്കലത്തിലെ മുംഗിയുട്ടാനാക്കും." (കേശവ പിള്ള തല കുലുക്കി.) "ആമാ... തലകുലുക്കു്. ഒൻ കച്ചവടമെല്ലാം നമുക്കു് തെരിഞ്ചാച്ചു! അന്ത അണ്ണാക്കുട്ടി കറുത്തവാവാട്ടം തിരുമ്പിവന്തിരുക്കിറാനേ അവ നെങ്കേ പോയിരുന്താൻ? ഏൻ തിരുമ്പിവന്താൻ? അവനിടത്തിൽ ഉനക്കെന്നെ @รมวร?"

കേശവ പിള്ള: “ഉറക്കത്തിലെ കിനാവിനെ പകൽ പുലമ്പിക്കൊണ്ടു് നടന്നാൽ വല്ലവരും ഭ്രാന്തനെന്നു് പറയും."

മാമാവെങ്കിടൻ: "കഴുവുക്കു് കഴുത്തെക്കൊടാതും പിള്ളായ്, തുറന്ത കണ്ണാലെ കണ്ടതു് കിനാവാ?" (വിനോദവാർത്ത എന്ന ഭാവത്തിൽ) "ചിന്നപ്പയൽ! രാത്രിയിലെ “അങ്ങോടടൻ പുനരിങ്ങോടടൻ' അപ്പടി പോറപോതു് ആരാവതു് രണ്ടു പോട്ടൂടാവ ടിക്കു് മാമനും തുടർന്തേൻ." (ഗൗരവത്തിൽ അഭിനന്ദനമായി) "അന്ത അണ്ണാക്കയ്യി ലെ ചരക്കെന്നെത്തെ? കട്ടിക്കാറപ്പയൽ! നീ മുന്നുക്കു് വരുവാൻ തെള്ളിവിടു! അന്ത മോതിരം കുഴന്തകളെ തൂങ്കുറുതുക്കും വിടറതില്ലെ..." മാമൻ്റെ അഭിപ്രായങ്ങ ളെ പൂർത്തിയാവാൻ സമ്മതിക്കാതെ അയാളെ ഊക്കോടു പിടിച്ചു തള്ളീട്ടു് കേശവ പിള്ള പകടശാലയിലേക്കും വാതലിനെ വലിച്ചു ചാരിക്കൊണ്ടു് മാമാവെങ്കിടൻ തന്റെ യാത്രയ്ക്ക് സ്വന്തം ചില ഏർപ്പാടുകൾ ചെയ്‌വാനും തിരിച്ചു. പത്തായത്തിനടി യിൽക്കൂടി മാമാവെങ്കിടൻ്റെ അഭിനയങ്ങളെ കണ്ടപ്പോഴുണ്ടായ ചിരിയെ അമർത്തു ന്നതിനു് ടിപ്പുവിന്റെ ആക്രമണത്തെ തടയുവാനുണ്ടായതിലും അധികം വൈഷമ്യം മഹാരാജാവിനു് നേരിട്ടു. അന്നുതന്നെ മാമാവെങ്കിടൻ്റെ മകനു് പകടശ്ശാലയിൽ ഏഴ് പണവും മാമനു് അഞ്ചുപറ നെല്ല് ഉടമയിൽ കൂടുതലും പതിഞ്ഞു. ഈ ഭാഗ്യ ത്തെക്കുറിച്ചു് ആ ബ്രാഹ്മണൻ കേട്ടപ്പോൾ കേശവ പിള്ളയോടന്നുണ്ടായ കൂടിക്കാ ഴ്ചയുടെ ഫലമെന്ന് അയാൾ വ്യാഖ്യാനിച്ചു. അണ്ണാവയ്യനെക്കുറിച്ചു് മാമൻ ചെയ്ത് പ്രസ്താവനകൾ കേട്ടപ്പോൾ സ്വപ്നവിഭ്രമമോ എന്നു മഹാരാജാവു് അത്യാശ്ചര്യപ്പെട്ടു എങ്കിലും, തന്റെ ചാരന്മാരും തോല്ക്കുന്ന സംഗതിയിൽ കേശവ പിള്ളയുടെ ദൃഷ്ടി എത്തുന്നതിനെക്കുറിച്ചു് സന്തോഷിച്ചു. യാദൃച്ഛികമായി കിട്ടിയ ആ അറിവിന്മേൽ യാതൊരു ക്രിയയ്ക്കും പുറപ്പെടാതെ, തന്റെ ബുദ്ധിമാനായ സേവകൻ കൈയേറ്റ് നിർവഹിക്കുന്ന അന്വേഷണത്തെ പര്യവസാനം വരെ അയാൾ തുടരട്ടെ എന്നുള്ള നിശ്ചയത്തെക്കൊണ്ടു് അവിടത്തെ തൽക്കാലചിന്തകളെ സമാപിപ്പിച്ചു. മാമനെ ഭരമേല്പിച്ച ദൗത്യം ഫലപ്രാപ്തമായില്ലെങ്കിലും അപകടത്തിൽ പര്യവസാനിക്കാതെ കഴിയണേ എന്നു് ഒരു പ്രാർത്ഥനയും അവിടത്തെ അകക്കാമ്പിൽനിന്നു് വാർന്നു.
29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക