shabd-logo

ഭാഗം -17

25 December 2023

2 കണ്ടു 2
"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.


ബ്രഹ്മണഘാതകന്റെ ഹരണവൃത്താന്തം സൂര്യോദയത്തിനു് പൂർവമായിത്തന്നെ ബ്രാ പരന്നു. ആകാശത്തിൽ പ്രഭാദ്യോതനംകൊണ്ടു് ഇക്കാലത്ത് വാർത്താവ്യാ പരണം ചെയ്യപ്പെടുന്നു. എന്നാൽ നമ്മുടെ ഉമ്മിണിപ്പിള്ളയ്ക്ക് ഇതിലും ലഘുവായി വാർത്താ പ്രസരണം ചെയ്യുന്നതിനുള്ള വിദ്യ വശമായിരുന്നു. വിഷയസുഖാനുവർത്തിയായ തന്റെ അപകൃഷ്ടകാമത്തിനു് പ്രതിബന്ധമായി ഗണിക്കപ്പെട്ടിരുന്ന പുരുഷൻ്റെ അന്തർമാനത്തി ലുണ്ടായ സന്തോഷം പക്കീർസായുടെ കരസ്പർശം നാസികയ്ക്ക് സംഭവിപ്പിച്ചതുപോലെ അയാളുടെ തലച്ചോറിനേയും വല്ലാതെ വക്രിപ്പിച്ചു. പത്മതീർത്ഥത്തിൽ ചാടി ഒരു സ്മാന വും, അടുത്ത് ശ്രീകണ്ഠേശ്വരത്തു് ഒരു ധാരയും, പാൽക്കുളങ്ങര ഭഗവതിയ്ക്ക് ഒരു കുങ്കുമാർച്ച നയും, അവിടന്ന് മണക്കാട്ടു പറന്നെത്തി ശാസ്താവിനു് ഒരു ശർക്കരപ്പായസവും, വരാഹമൂർ ത്തിക്കു് ഒരു ഉഷയും ഇങ്ങനെ ആ നഗരത്തിലെ ഓരോ ദിവ്യമൂർത്തികളുടേയും പ്രീണനം സാധിച്ചതോടുകൂടി ആ വൃത്താന്തവും അതിൻ്റെ കാരണവും അനവധി പത്രാധിപപ്രസംഗം കൊണ്ടു് സാധ്യമാകുന്നതിലും അധികം അത്ഭുതവ്യക്തിയോടുകൂടി പ്രസിദ്ധമായി. പശ്ചി മാംബുധിയും പ്രാചീനാചലവും തമ്മിൽ 'മേഷയുദ്ധം' ചെയ്ത് അനന്തശയന നഗരത്തെ ജംബുകഗതിയെ പ്രാപിപ്പിക്കാൻ ആരംഭിക്കുന്നതുപോലെ ഒരു ഭയാനകവൈക്ലബ്യം ആ നഗരത്തിലെ ആകാശത്തിൽത്തന്നെ പ്രചരിച്ചു. കേശവൻകുഞ്ഞിനെ അപരാധകനാക്കി യതും, ബന്ധനാലയത്തിൽനിന്നു തിരോഭൂതനാക്കിയതും, ചന്ത്രക്കാറയോഗീശ്വരന്മാരുടെ
നേർക്ക് കുനയാനുവർത്തകരായ ചില ഭരണാധികാരികൾ അനുഷ്ഠിക്കുന്ന മിത്രഭേദതന്ത്ര മാണെന്നു് ഒരു ഗീതയും വിവിധകാവ്യരൂപമായി വ്യാപരിച്ചു. അനിരുദ്ധാപഹരണം ദ്വാരകാവാസികളുടെ ഇടയിൽ രാജപക്ഷാനുകൂലമായ ഒരു സംരംഭമുണ്ടാക്കിയതിനു് വി പരീതമായി കേശവൻകുഞ്ഞിൻ്റെ ദുരാപത്തു് തിരുവനന്തപുരനിവാസികളിൽ രാജവി ദ്വേഷകമായുള്ള അഭിനിവേശ പ്രവാഹത്തെ ജനിപ്പിച്ചു. രാജഭൃത്യന്മാർ വഞ്ചിക്കപ്പെട്ടു എന്ന വൃത്താന്തവും രാജമന്ദിരത്തിലെ നൃത്തമണ്ഡപത്തിലുണ്ടായ സർവ്വാധികാര്യക്കാരു ടെ അഭിനയങ്ങളും, മഹാരാജാവിൻ്റെ കോപാപഹാസങ്ങളും, നാനാദിക്കുകളിലും രാജ ചാരന്മാർ ആ യുവാവിൻ്റെ ഗതിയെ ആരായുന്നതും, എല്ലാം കേവലം നിർമ്മിതകഥയും നാട്യവും ഭോഷകം ഭേഷജവും ആണെന്നു് ഒരു സ്ഥിരശ്രുതി ജനങ്ങളുടെ ഇടയിൽ പരന്നു. “ചൊല്ലെഴുമർജ്ജുനൻതൻ്റെ തിരുമകൻ, വല്ലവീവല്ലഭാ, നിൻ്റെ മരുമകൻ" എന്നു് ഗാന്ധാരി യാൽ നിർദ്ദേശിക്കപ്പെട്ട അഭിമന്യുവെപ്പോലെ രണ്ടു നിസ്സീമപ്രതാപന്മാരുടെ ഏകവത്സ ന്റെ തസ്കരണം, രക്ഷാധികാരികളുടെ ദംഷ്ട്രം പ്രജാക്ഷേമത്തെ ഖാദനം ചെയ്യുന്നതിന്റെ പ്രത്യക്ഷലക്ഷ്യമെന്നു് ആബാലവൃദ്ധം സകലജനങ്ങളും സകലജനസംഗമസ്ഥലങ്ങളിലും പ്രമാദവാദം ചെയ്തു. സംഗതിയുടെ സൂക്ഷ്മഗ്രഹണത്തിനു് ശ്രമിക്കാതെ അപവാദരസാനു ഭൂതിയിൽ ഉത്സുകന്മാരായ ചില നാട്ടുകാര്യസ്ഥ ശൗണ്ഡന്മാർ ക്ഷണംപ്രതി വളർന്നു വന്ന ഈ ബഹളത്തെ അപരിമിതാകൃതിയാക്കിത്തീർത്തു.

ഇങ്ങനെ കഴിഞ്ഞുകൂടുന്ന ഓരോ വിനാഴികയും പൗരന്മാരുടെ പ്രകോപത്തെ വർ ദ്ധിപ്പിക്കുന്നു. ജനസംഘങ്ങൾ വ്യാകുലചിത്തരായി നഗരത്തിന്റെ ഓരോഭാഗങ്ങളിൽ സഞ്ചരിച്ച്, ഏകപ്രണോദനത്താൽ ഭരിതന്മാരെന്നപോലെ തീവ്രസാഹസങ്ങളെ പ്രവർ ത്തിയ്ക്കുകയും വിവേകത്തിന്റേയും ഗുണദോഷചിന്തയുടേയും നിയന്ത്രണങ്ങളെ അതിക്രമി ക്കയും ചെയ്യുന്നു. രാജമന്ദിരത്തിലേയ്ക്ക് പോകുന്ന മന്ത്രിപ്രധാനന്മാരെ ആക്ഷേപഗീതവും ധൂളിവൃഷ്ടിയുംകൊണ്ടു് സമ്മാനിതന്മാർ ആക്കുന്നു. വ്യാപാരശാലകൾ തുറന്നുവച്ചിരിയ്ക്കുന്ന വാണിജ്യക്കാരെ ഭയപ്പെടുത്തുകയും, ക്ഷേത്രങ്ങളിലേക്കും അഗ്രശാലയിലേക്കും പുറപ്പാടു് തുടങ്ങുന്ന ബ്രാഹ്മണരെയും പാഠശാലയിലേക്കു് ഗമിക്കുന്ന ബാലന്മാരെയും ബലാൽക്കാ രേണ അവരവരുടെ ഗൃഹങ്ങളിലേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്യുന്നു. പുള്ളിപ്പട്ടാളത്തിന്റെ സാന്നിദ്ധ്യവിഹീനതതന്നെ അന്നത്തെ കലാപത്തിൽ സൈനികമായ രാജശക്തിയുടെ മാഹാത്മ്യത്തെ ജനങ്ങളെക്കൊണ്ടു് സ്മരിപ്പിക്കുന്നു. ഈ മഹത്തായ പൗരസംരംഭം അതി ന്റെ ഉത്തേചനത്വരകൊണ്ടുതന്നെ വിനിഷ്ടമാകട്ടേ എന്നു വിചാരിച്ചെന്നപോലെ ഭാരവാ ഹികളും തന്ദ്രീസേവനംചെയ്ത് തങ്ങളുടെ പ്രതാപത്തെ ഘോഷണം ചെയ്യുന്നു. യോഗി വാടത്തിലേക്ക് പുറപ്പെട്ടുതുടങ്ങിയ ചന്ത്രക്കാറനു് പൗരതതിയിൽനിന്നുണ്ടായ സൽക്കാ രാരവംകൊണ്ടു് ആകാശമണ്ഡലം പൊടിപൊടിയുന്നു. അരക്കർക്കുലസാകുല്യത്തിന്റേയും അകമ്പടികൊണ്ടെന്നപോലെ ഉദ്ദിഷ്ടസ്ഥലത്തെത്തുന്നതു വരെ ചന്ത്രക്കാരലങ്കേശൻ പൗ രതതിയാൽ പരിസേവനം ചെയ്യപ്പെടുന്നു. ഉദ്യോഗസ്ഥന്മാരുടെ മൗനവും, ഇക്കഥയൊ ന്നും അറിയാത്തതു പോലെ മഹാരാജാവിൻ്റെ നിയമപ്രകാരമുള്ള കോവിലെഴുന്നള്ളത്തും, പൗരസംരംഭത്തെ മന്ദീഭവിപ്പിച്ചു. പോരെങ്കിൽ, അഗ്നിയിൽ ഹിമവർഷംപോലെ ആ
ഘട്ടത്തിലെ 'അനിരുദ്ധ'ൻ്റെ അച്ഛൻ ഉണ്ണിത്താൻ സന്ദർഭമഹിമയ്ക്ക് ഏറ്റവും വിരുദ്ധമായ പ്രശാന്തവദനത്തോടും, ചേഷ്ടാവിഹീനമായുള്ള നോട്ടത്തോടും ജളലോകത്തിനും ആദര ണീയമെന്നു് തോന്നിയ പൃഥക്ത്വത്തോടും ആ നഗരത്തിൽ പ്രവേശനം ചെയ്തു. ചന്ത്രക്കാറ നുണ്ടായതിലും ഗംഭീരമായുള്ള ഒരു കോലാഹലത്തോടുകൂടി അദ്ദേഹം എതിരേൽക്കപ്പെ ട്ടു. അദ്ദേഹത്തിന്റെ ഭാവഗൗരവവും, ആ അനർഹമായ ആദരത്തെ ശാസിക്കുന്നതായ ഭ്രൂഭംഗവും കണ്ടു് ഭഗ്നോത്സാഹന്മാരായ ദ്രോഹപ്രവർത്തകന്മാർ "അമ്പിളിഅമ്മാച്ചാ... കൂ ടയിലെന്തോന്ന്... വാളൻപുളിയങ്ങ..." എന്നുള്ള ബാലഗാനംകൊണ്ടു് അദ്ദേഹത്തിന്റെ അംഗത്തിന്റെ പ്രഭയേയും പ്രകൃതത്തിൻ്റെ അനാസ്വാദ്യതയേയും ഹസിച്ചു എങ്കിലും, ആ കൂട്ടരുടെ അപ്പോഴത്തെ ഉന്മാദജ്വാല ആ ശമധനന്റെ സാന്നിധ്യത്താൽ അണയ്ക്കപ്പെട്ടു.

ഈ ഘട്ടത്തിൽ ലോകത്തുള്ള സന്തോഷസമഗ്രത രാജപാർശ്വത്തിനും ജനപാർശ്വ ത്തിനും സമവന്ദ്യനായിത്തീർന്നിരിക്കുന്ന ഹരിപഞ്ചാനനയോഗിയുടെ ഹൃദയകഡ്യങ്ങൾ ക്കുള്ളിൽ സംഗ്രഹിക്കപ്പെട്ടു. തന്റെ ഭാഗ്യസമൃദ്ധിയിലുള്ള ആഹ്ലാദലഹരിയെ നിയമനം ചെയ്‌വാൻ ശക്തനാകാതെ ജിതേന്ദ്രിയനായ സിദ്ധൻ തന്റെ പൂജാമുറിയിൽ പൂർവരാത്രി യിലെ നൃത്താവശിഷ്ടമായ ഒരു മത്തവിലാസത്തെ അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ വേദാന്തോപന്യാസങ്ങളും ഉപായോപദേശങ്ങളും, ഹസ്തഗതമായി വിചാരിയ്ക്കപ്പെട്ട വിജയ ത്തിന്റെ വീരവാദങ്ങളും കൊണ്ടു് സാന്ത്വിതനാകാതെ അടുത്തുനിൽക്കുന്ന ചന്ത്രക്കാറൻ തന്റെ മുഖത്തിൽ പ്രകടിപ്പിച്ച വിവിധചാപല്യസ്കോഭങ്ങൾകൊണ്ടു് ആ അഭിനയത്തിന്റെ വൈരൂപ്യോൽക്കർഷത്തെ ശതഗുണമാക്കുന്നു. യോഗീശ്വരൻ തൻ്റെ പൂജാബിംബത്തോ ടണഞ്ഞു് അതിന്റെ മൂർദ്ധാവിൽ കൈവച്ച് കുറച്ചുനേരം ധ്യാനത്തോടുകൂടി നിന്നിട്ടു്, കേ ശവൻകുഞ്ഞിനെ താൻ തൊടുകപോലും ചെയ്തിട്ടില്ലെന്നു്, പാദദേശമായ പാതാളം മുതൽ മൂർദ്ധാവായ സത്യലോകപര്യന്തം ചതുർദ്ദശലോകത്തേയും ഏതു ദേവി സ്വഗാത്രത്തിൽ അടക്കി വിശ്വഭരണംചെയ്യുന്നുവോ, ആ മൂലപ്രകൃതിയും പ്രപഞ്ചസ്വരൂപിണിയും ആയ ജഗദംബികയുടെ വിഗ്രഹത്തെ തൊട്ടു് സത്യം ചെയ്തു.

ചന്ത്രക്കാറൻ: "ഭൂലോകം ഫരിക്കണ സാമിയെ പൊന്നിട്ടു മയക്കാനും ഹെ (യ) മപ്പെരട്ടൻ തമ്പുരാനൊണ്ടല്ലോ... പിന്നെന്തിനിസ്സദ്യവും നെടുവാശകവും? നിങ്ങൾ ഇരുവരും ഒരുമയായി ചേർന്ന് സൊർഘം പിടിപ്പിൻ. ഓലച്ചൂട്ടിനു് ഒറവു നിനച്ച ചന്ത്രക്കാ റൻ ഓച്ചനുമാകട്ടെ. ഒന്നു നെനച്ചോളിൻ ... കണ്ടവൻ്റെ കൊച്ചിനെ ചുട്ടുതിന്നാൽ, അക്കളിയിൽ കൊതിപെട്ടുപോം! ഓതാൻ മന്ത്രവും കാണൂല്ല... മരുന്തും കാണൂ ല്ല. ഇക്കൂത്തു കണ്ടൊന്നും ചന്ത്രക്കാറനാടൂല്ല. നിങ്ങടെ തവ്വിനു പൊറുക്കാൻ വിട്ടേ ക്കുമെന്നു വിത്സാരിക്കീംവേണ്ട... സാമിക്കു് യൂ (ദൂ) രത്തെ മയിസൂലൊണ്ടെങ്കിലു്, ചന്ത്രക്കാറനു് കൈവാക്കിലെ അഞ്ചുതെങ്ങൊണ്ടു്."

യോഗീശ്വരൻ: "ഏഹെ! അബദ്ധം! നാം രാജബന്ധുവല്ല. അങ്ങനെ ഭ്രമിക്കണ്ട. എത്ര പഞ്ചപാത്രം, ഉദ്ധരണി, സ്വർണ്ണത്തളിക കണ്ടതാണു് നമ്മുടെ കണ്ണുകൾ! മഹാരാ ജാവിന്റെ സംഭാവനകൾ നമ്മുടെ ചെറുവിരൽക്കുള്ള ഒരു മോതിരത്തിന്റെ വിലയ്ക്ക്  പോരില്ല. ഞങ്ങടെ ബന്ധുത്വമെന്നുള്ള കഥ അഴിച്ചു കഥിക്കൂ, ചന്ത്രക്കാറൻ കൃഷി തന്ത്രങ്ങളല്ലാതെ രാജതന്ത്രങ്ങളറിഞ്ഞിട്ടില്ല. ബന്ധുക്കളായ നമ്മെപ്പിണക്കാൻ ക ഞ്ഞിനെ മറച്ചുകൊണ്ടു്, നമ്മുടെമേൽ കുറ്റത്തെ ആരോപിക്കുന്നു. ഇന്നലെ രാത്രി കൊട്ടാരത്തിൽ എന്തു മോഹിനിയാട്ടമായിരുന്നു! ഓഹോ നിങ്ങടെ ധർമ്മരാജാവു് എന്തു് പാതാളഭോഗീന്ദ്രൻ! നാം പറയുന്നതിനെ വിശ്വസിക്കുന്നില്ലെന്നു് ചന്ത്രക്കാ റന്റെ മുഖം പറയുന്നു."

ചന്ത്രക്കാറി: "എന്തരു വിച്ഛ്വസിക്കുണു സാമീ? ചന്ത്രക്കാറനും ഉലഹം ഒട്ടൊന്നു കണ്ടവ നാണു്. അതിനെ മുരശുകൊട്ടി തമുക്കടിച്ചില്ലെന്നേ ഒള്ളു. സാമീടെ കൊട്ടും കോലാ ലഹവും കൂടാതെ ചന്ത്രക്കാരൻ ചെലമ്പിനേത്തിരുന്നോണ്ടു് കെട്ടിവന്ന പെരുങ്കോട്ട സാമീടെ ധൃക്കാല് അതിനഹത്തുവച്ചപ്പം തൊടങ്ങി വാനംപെളർന്നു. ചന്ത്രക്കാറൻ വാണ വാഴ്ച കാറ്റോടെ മഴസ്സോടെ മാനവും പറന്നു. സാമീ! അഞ്ചുതെങ്ങിലേ... അവടം ചെലമ്പിനേത്തുന്നു് നടപ്പാടിൽപരം ധൂരത്തല്ല... അവടെ പരിഷ പലരു മൊണ്ടു്. അവരെ കയ്യേന്താൽ മെടഞ്ഞ മെടച്ചിലിനെ സാമി തിരുവിളക്കളികൊ ണ്ടു് ശരഫരേന്നു് പിരിച്ചേകളഞ്ഞു! ഇനി എങ്കിലും, അവനോൻ്റെ പാട്ടിക്കുപെയ്, അതിനെ വീണ്ടും മനയ്ച്ചാൽ ചേലു കൊള്ളുമോ എന്നു നോക്കട്ടെ." (ദുസ്സഹകോ പവ്യസനങ്ങൾകൊണ്ടു്) “എന്റെ കൊച്ചിനെ തൊടുണവനെ ഉയിരടക്കി ഉരുളതി ന്നാൻ വിടുമെന്നു് എൻ്റെ ഗുരുപാഥരോ തമ്പുരാൻ തിരുവടികളോ കയ്യേന്തി മോ ന്തുണ മിടാന്തിലും കരുതണ്ട."

ഇങ്ങനെ പറഞ്ഞുകൊണ്ടു് ചന്ത്രക്കാറൻ യോഗീശ്വരനോട് പിണങ്ങിപ്പിരിയാൻ ആരംഭിച്ചു. രാജധാനി സ്വപാർശ്വത്തിൽ ചേർന്നിരിക്കുന്ന ആ സന്ദർഭത്തെ സ്മരിച്ച്, യോഗീശ്വരൻ ക്ഷണത്തിൽ ചന്ത്രക്കാറൻ്റെ ശരീരത്തെ പിടികൂടി ബന്ധുവത്സലത്വംകൊ ണ്ടെന്നപോലെ മുറുകെപ്പുണർന്നു്; കൃപാതരംഗികനെന്നപോലെ അംബികാവിഗ്രഹത്തി ന്റെ പൂർവ്വഭാഗത്ത് കൊണ്ടു നിറുത്തി ഭസ്മലേപനവും ചെയ്തു. ചന്ത്രക്കാറന്റെ കോപവും പരിഭവങ്ങളും സ്വപ്നസംഭവങ്ങളെന്നപോലെ മാഞ്ഞുതുടങ്ങി. രാജപുരുഷന്മാരുടെ ചതി യാൽത്തന്നെ തന്റെ മരുമകൻ തസ്കരിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ശോകപാരവശ്യം മാ ത്രം അവസാനത്തിൽ അയാളുടെ മനസ്സിൽ ശേഷിച്ചു. യോഗീശ്വരൻ പ്രസാദിച്ചു് ഇങ്ങ നെ അരുളിച്ചെയ്തു: "ബന്ധുവേ, നമുക്കു ജയകാലം അടുത്തിരിക്കുന്നു. പുറത്തെ കഥകൾ നിങ്ങൾതന്നെ കണ്ടില്ലേ? നിങ്ങടെ മരുമകൻ്റെ ഒരു രോമത്തെ ആരെങ്കിലും നഷ്ടമാ ക്കുന്നെങ്കിൽ, തിരുവിതാംകൂർ... കുടലും കായലും കരയും മലയുമടക്കം ഭസ്മം! പണ്ട് പൗണ്ഡ്രകവാസുദേവൻ്റെ കാശീപുരം പോലെ ഒരായിരം വത്സരം ഇപ്പുരം എരിഞ്ഞമരും. അതിനു് ജഗദംബികസഹായം. മരുമകൻ എവിടെ എന്നറിയണം... അല്ലേ? നിൽക്കൂ." ഇങ്ങനെ പറഞ്ഞുകൊണ്ടു് യോഗീശ്വരൻ വിശ്വദർശനം ചെയ്വാനുള്ള സാക്ഷാൽകാര ധ്യാനത്തെ അനുഷ്ഠിച്ചു. പഞ്ചേന്ദ്രിയബന്ധം ചെയ്തു്, തുറന്ന നേത്രങ്ങളോടുകൂടിയും ഇമനി മേഷങ്ങൾ കൂടാതെയും ഹസ്തങ്ങളെ ഉയർത്തി അംഗുലികളുടെ അന്തങ്ങളെ സംഗിപ്പിച്ചും പാദാംഗുഷ്ഠങ്ങൾമാത്രം നിലത്തൂന്നിയും നിൽക്കുന്ന ആ മഹായോഗബന്ധസ്ഥനെക്കണ്ടു്
ചന്ത്രക്കാറൻ ശിലാവിഗ്രഹംപോലെ നിഷജീവനായി നിന്നു. ഹരിപഞ്ചാനനന്റെ നേത്രദ്യുതി അസ്തമിച്ചു് കേവലം കൃഷ്ണശിലപോലെ പ്രാകാശശൂന്യമായും, മുഖവും കണ്ഠ വും ദീർഘമായും, അസ്ഥികൾ സുവ്യക്തമായും, ഉദരം അതിനിമ്നമായി വക്രിച്ചും ചമഞ്ഞു. ഏകദേശം ഒരു നാഴികയോളം ഇങ്ങനെ നിന്നപ്പോൾ, യോഗാഭ്യാസമഹിമകളെക്കുറിച്ചു് ചില ഐതിഹ്യങ്ങൾ മാത്രം കേട്ടിട്ടുള്ള ചന്ത്രക്കാറൻ തൻ്റെ ഗുരുവര്യൻറെ സിദ്ധി പ്രഭാ വത്തെ അത്യന്തം ആദരിച്ചു: കുറച്ചുകഴിഞ്ഞപ്പോൾ, യോഗീശ്വരൻ്റെ ജീവചൈതന്യം ആ ജഡത്തിൽ പുനഃപ്രവേശനംചെയ്ത് അദ്ദേഹത്തിന്റെ അധരങ്ങൾ വിടർന്ന് ഇങ്ങനെ മന്ത്രി ച്ചുതുടങ്ങി: “ഹാ ഹാ! വിശ്വംഭരചാതുര്യം! അപ്പനേ, ഉന്നെ രാജഭൃത്യന്മാർ ഉപശാരം ചെയ്യുറതാ? നേത്തി! നേത്തി! സന്തോഷമടയ്ന്തിരിക്കുറയാ? അപ്പടിയിരു് ഉന്നെ നാമേ രക്ഷിപ്പോം. അരേംബാ... എന്ന ഘോരവനാന്തരം! മേഘസ്പർശിതമാന ഗന്ധമാദനത്തി ലെ മുനികദംബസേവ്യമാന മണ്ഡപത്തിലെ, ഇന്ദ്രകാന്തശിലാസ്തരണത്തിലെ, ഉന്നൈ ചേർത്തുവയ്ക്കറയാ? ഇര്... ഇത് ... അങ്കിര് ... പതറാമലിര്... ഇപ്പോ..." ഇങ്ങനേയും മറ്റും കുറച്ചുനേരം വിശ്വദർശനഫലത്തെ ഉച്ചരിച്ചു്, യോഗീശ്വരൻ വിരമിച്ചു. ഹരിപഞ്ചാനനൻ യോഗബന്ധത്തെ ഖണ്ഡിച്ചു്, ബാഹ്യജ്ഞാനത്തെ പ്രാപിച്ചപ്പോൾ, പൂർവവൽ പ്രതാപരു ദ്രനായി ഹാസ്യസൂചകമായ ഒരു മന്ദഹാസത്തോടുകൂടി ചന്ത്രക്കാറനോടിങ്ങനെ ചോദിച്ചു: "എന്ന ശൊന്നാൾ പരബ്രഹ്മ സ്വരൂപിണി?"

ചന്ത്രക്കാരൻ: "സാമീ! അറിയാതെ പറഞ്ഞതെല്ലം ഷമിക്കണം. സാമിതന്നെ അവനെ രഷ്ഷിച്ചുതരണം. ഏതു വനാന്ധരത്തിൽ കൊണ്ടുപെയ് അവനെ ഒളിച്ചിരിക്ക ണോ, ധൈവത്തിനറിയാം. ഇങ്ങനെ ഒക്കെ..."

യോഗീശ്വരൻ: "നിങ്ങൾ മഹാരാജാതിരുമനസ്സിലെ അടിയാരിൽ ഒരു ഭാരിച്ച ഗൃഹ സ്ഥനാണു്. കേൾക്കാൻ സംഗതിയായ ബ്രഹ്മവചനങ്ങളിൽ രാജാപ്രകൃതിയുണ്ടെങ്കിൽ പുറത്ത് പറയരുതു്. നമ്മുടെ സന്നാഹങ്ങൾ പരിപൂർണ്ണമാകുംവരെ ക്ഷമിക്കണം. ഇതിനെ ല്ലാം കണക്കെണ്ണി ശിക്ഷ കൊടുത്തുകൊള്ളാം." ഇപ്രകാരം യോഗീശ്വരനും ചന്ത്രക്കാറ നും സംഭാഷണങ്ങൾചെയ്ത് നിൽക്കുന്നതിനിടയിൽ, ഒരു ഭൃത്യൻ പ്രവേശിച്ച്, നന്തിയത്തു് ഉണ്ണിത്താൻ എന്ന പ്രഭു യോഗീശ്വരപാദങ്ങളെ വന്ദിപ്പാൻ കാത്തുനിൽക്കുന്നു എന്നു് ധരി പ്പിച്ചു. ഉണ്ണിത്താൻറെ ആനുകൂല്യം കൂടി ലഭിക്കുമ്പോൾ അരാജകകക്ഷിക്കു് പൂർണ്ണബലം സിദ്ധിക്കുമെന്നു് യോഗീശ്വരനും ചന്ത്രക്കാറനും ആശിച്ചിരുന്നു. എങ്കിലും ഈ വാർത്താ ശ്രവണത്തിൽ ചന്ത്രക്കാറൻ ഇച്ഛാഭംഗഭയംകൊണ്ടു് ഞെട്ടി. ഹരിപഞ്ചാനനൻ ഹൃദയം ഗമമായ ഭക്തിപ്രകടനത്തോടുകൂടി ഭഗവതിവിഗ്രഹത്തിൻ്റെ സന്നിധിയിൽ മുകളീകൃതപാ ണിയായി നിന്നു. മനുഷ്യരുടെ അന്തരംഗപരിശോധനയോളം വിഷമമായുള്ള മറ്റൊരു വ്യാപാരമില്ലെങ്കിലും, അതിനെ തുടരുന്നവർക്കു് മനോഹരമായ ദർശനഫലങ്ങളും ചില പ്പോൾ പ്രാപ്തമാകുന്നതാണു്. ഹരിപഞ്ചാനനൻ്റെ അന്തരംഗത്തെ അപ്പോൾ പരിശോധി ച്ചു എങ്കിൽ, ആദരം പ്രശ്രയം ഗുരുഭക്തി എന്നീ ധർമ്മങ്ങളും സൽക്കാരദാനവൈമുഖ്യവും തമ്മിൽ പോർചെയ്യുന്ന അസംഭവ്യത്തെ വാസ്തവസംഭവമായി സാധനപാഠമെന്നപോലെ ദർശനംചെയ്യാമായിരുന്നു. അദ്ദേഹം ആംഗ്യംകൊണ്ടു് ആ പ്രഭുവിനെ എതിരേൽക്കാൻ ചന്ത്രക്കാറനു് കൽപന കൊടുത്തു. ആ പ്രഭുവെയും ഒരു വൈമനസ്യം ബാധിച്ചുതുടങ്ങി എങ്കിലും, ആജ്ഞാനുസാരമായി പുറത്തെ കെട്ടിൽ കടന്നു. പുത്രനെ സംബന്ധിച്ചുള്ള ആപൽസംഭവങ്ങളുടെ ദുഃഖംകൊണ്ടു് കലുഷമായിരിക്കുന്ന ഉണ്ണിത്താന്റെ പ്രൗഢമായ മുഖം കണ്ടപ്പോൾ ചന്ത്രക്കാരപ്രഭു ഗുളികാകാരനായി, താൻ വഹിക്കുന്ന പ്രാതിനിദ്ധ്യ ത്തേയും അനുഷ്ഠിക്കേണ്ട ഉപചാരത്തേയും മറന്നു. വിഷ്ണുനാമഘടനയാൽ മഹിതമായ ഒരു മന്ത്രോച്ചാരണധ്വനി പൂജാശാലയിൽനിന്നു കേട്ടുതുടങ്ങി. യോഗികളുടെ സ്തോത്രം അജ്ഞന്മാർക്കു് കേട്ടുകൂടാത്തവകയിലുള്ളതായിരുന്നു എങ്കിലും, ഉണ്ണിത്താൻ വിജ്ഞനാ യിരുന്നതിനാൽ അതിനെ ശ്രവണംചെയ്ത് ശുഭസൂചകമായ ഉപശ്രുതിയെന്ന് ആനന്ദിച്ചു. ചന്ത്രക്കാറനു് വേദധ്വനിയും കാകശബ്ദവും ഒന്നുപോലുള്ള അർത്ഥശൂന്യഗീതങ്ങളായിരു ന്നതുകൊണ്ടു്. "സാമികള് വലിയ അടവേതോ തൊടങ്ങണു്" എന്നു വ്യാഖ്യാനിക്ക മാത്രം ചെയ്തു. ഐഹികാമുഷ്ികങ്ങളെ ത്യജിച്ചുള്ള സിദ്ധനായ ഹരിപഞ്ചാനനൻ കർമ്മികളുടെ അനുഷ്ഠനങ്ങളെ തുടരുന്നതു് പണ്ഡിതവൃദ്ധൻ അക്ഷരമാലാഭ്യസനം ചെയ്യുന്നതുപോലെ തോന്നി, ഉണ്ണിത്താനു് ഒരു സംശയമുദിച്ചു. ഇങ്ങനെ നിൽക്കുമ്പോൾ ദീപാരാധനാഫല മായി യോഗീശ്വരവാടത്തിന് സഹജമായുള്ള ദിവ്യസുഗന്ധം വീശിത്തുടങ്ങി. "കന്നൻ! ഏമാനെ കുരുക്കാൻ മായപ്പൊടി കരിക്കണാ!" എന്നു് ചന്ത്രക്കാറൻ ബന്ധുസ്വാതന്ത്ര്യ ത്തോടുകൂടി ഉണ്ണിത്താനോട് പറഞ്ഞു. ഭഗവൽസ്തോത്രത്തിൻ്റെ മധുപ്രവാഹത്താൽ സി ക്തമായ ഹൃദയവല്ലിയോടുകൂടി നിൽക്കുന്ന ഉണ്ണിത്താന്റെ നാസാപുടത്തെ ആ ഗന്ധം പ്രീണനംചെയ്തു. ആപാദമസ്തകം ഭക്തിയാൽ കവചിതമായ ഒരു ശരീരം ഉണ്ണിത്താന്റെ മുമ്പിൽ പ്രവേശിച്ചു. കാഷായവസ്ത്രംകൊണ്ടുള്ള കുത്തിയുടുപ്പും യോഗവേഷ്ടിയുമല്ലാതെ, സ്വാമികൾ ആഭരണങ്ങളോ കുങ്കുമലേപനങ്ങളോ അപ്പോൾ അണിഞ്ഞിരുന്നില്ല. പന്ത്ര ക്കാറൻ സ്വഗുരുവിനെ ഭക്തിപൂർവ്വം ആ ദർശനത്തിലും തൊഴുതു. ഉണ്ണിത്താന്റെ മുമ്പിൽ ആ രൂപം പ്രത്യക്ഷമായപ്പോൾ, അദ്ദേഹം ബ്രാഹ്മണ്യത്തോടു് കാണിക്കേണ്ടതായ ഭക്തി യേയോ ഹരിപഞ്ചാനനനുള്ളതായി കേട്ടിട്ടുള്ള യോഗസിദ്ധിക്കു് അനുരൂപമായ വിന യാദരങ്ങളേയോ യഥോചിതം പ്രകടിപ്പിക്കാതെ താൻ കാണുന്ന രൂപത്തിന്റേയും കേട്ട ശബ്ദത്തിന്റേയും വിശിഷ്ടതയാൽ ബദ്ധേന്ദ്രിയനായി നിന്നു. അതീതമായ മനശ്ചാഞ്ച ല്യം കൊണ്ടു് ഉണ്ണിത്താൻ്റെ ബുദ്ധി സ്വൽപമൊന്നു ഭൂമിച്ചു. എങ്കിലും, യോഗീശ്വരന്റെ ആദ്യദർശനത്തിൽ രൂപസാമ്യംകൊണ്ടും മറ്റും ചന്ത്രക്കാറൻ അമ്പരന്നുനിന്നതുപോലെ, ഉണ്ണിത്താൻ തന്റെ ആത്മപൗരുഷത്തെ യോഗീശ്വരനു് പാദകാണിക്കയാക്കിയില്ല. അദ്ദേ ഹം മുമ്പിൽ നില്ക്കുന്ന രൂപത്തെ നിശ്ശങ്കനായി ഒന്നു പരിശോധിച്ചു്, താൻ കേട്ട സൂക്ത ഘോഷത്തെ വീണ്ടും സ്മരിച്ചു. ആ ആകാരത്തെ അദ്ദേഹം അതിനുമുമ്പു് കാണുകയും സ്വരത്തെ കേൾക്കുകയും ചെയ്തിട്ടുണ്ടെന്നു് അദ്ദേഹത്തിൻ്റെ ബുദ്ധി സ്ഫുടവാദം ചെയ്തു. യോ ഗീശ്വരന്റെ ഭാവചേഷ്ടകൾ നാട്യവൈഭവത്താൽ സരളതരങ്ങളായിരുന്നെങ്കിലും ഉണ്ണി ത്താന്റെ ശങ്കയെ സ്ഥിരീകരിച്ചതേയുള്ളൂ. സാമാന്യമനീഷിയുടെ നിലയിൽ ഇങ്ങനെ ത്രിവിധമായുള്ള ഒരു സാമ്യസ്മരണ അദ്ദേഹത്തിൻ്റെ മനസ്സിൽ ഉല്പാദിച്ചു എങ്കിലും, ആയുർ വ്വേദസാങ്കേതികജ്ഞൻറെ ദൃഷ്ടിയെ പ്രയോഗിച്ചു് തന്റെ ആവിശങ്കയെ വിവേചിച്ചപ്പോൾ അതു് കേവലം അസംഗതമായ അന്തഃപ്ലവമെന്നു് അദ്ദേഹംതന്നെ നിരൂപണംചെയ്തു. ച്യ വനമഹർഷിയ്ക്ക് രോഗമോചനവും സുഖാവസ്ഥയും ആ തപോധനനാമത്തെ ധരിക്കുന്ന സിദ്ധൗഷധംകൊണ്ടു് പരിപൂർണ്ണമായി ലഭിച്ചു എന്നു് ആയുർവ്വേദം സമ്മതിക്കുന്നുണ്ടെങ്കി ലും, ദന്തവിഹീനമായും രോമംകൊഴിഞ്ഞുമുള്ള പടുവാർദ്ധക്യത്തെ ഉദ്ധതതാരുണ്യമാക്കി ഉദ്ധരിപ്പിക്കുക ആ ദിവ്യൗഷധത്തിനും ശക്യമല്ലെന്നു് അദ്ദേഹം ഖണ്ഡിച്ചു. എന്നാൽ, യോഗിസാമ്യമായുള്ള കല്പസേവനംകൊണ്ടു് കായരൂപാന്തരം നിവൃത്തിക്കാവുന്നതിന്റെ തത്വങ്ങൾ അദ്ദേഹത്തിനു് ദൃഢമല്ലായിരുന്നു. വിശേഷിച്ചും തൻ്റെ മുമ്പിൽ നിൽക്കുന്ന ആകാരം തന്റെ മനസ്സിൽ സ്മൃതമാകുന്ന രൂപത്തെക്കാൾ ഹ്രസ്വമായും കാണപ്പെടുകയും ചെയ്യുന്നു. എന്നാൽ കാർക്കോടകദംശനംകൊണ്ടു് നളൻ്റെ ശരീരത്തിനു് ഇങ്ങനെയുള്ള ഭേദവും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. നന്തിയത്തുണ്ണിത്താന്റെ ചക്ഷുരാദീന്ദ്രിയ ങ്ങളും അദ്ദേഹത്തിൻ്റെ പാണ്ഡിത്യവും തമ്മിൽ ഇങ്ങനെ ഇടഞ്ഞ് പോരാടി തൻ്റെ മനസ്സി നെ അസ്വസ്ഥമാക്കിത്തീർക്കുന്നതിനിടയിൽ ചന്ത്രക്കാറൻ, "സാമികള്! തൊഴണം... സാഷ്ഷാൽ വേധവ്യാസരു്!" എന്നു് ഓരോ ഗൂഢോപദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടു്. "നമ്മുടെ മച്ചിണൻ നന്തിയത്തേമാൻ... അനന്തരവൻ കൊച്ചന്റെ തന്ത... അഷ്ടാങ്ഘ ധവും മറ്റും മെച്ചം... വലിയ സൗപതീകൻ ... എളയടസ്സൊരുവത്തിലെ മന്ത്രിമാര് ... കൊള്ളച്ചക്രവും നെല്ലും..." എന്നിത്യാദി സ്തോത്രങ്ങളാൽ നന്തിയത്തുണ്ണിത്താന്റെ സ്തുതി പാഠകത്വത്തെ വഹിച്ച് അദ്ദേഹത്തെ യോഗീശ്വരനു് പരിചയപ്പെടുത്തി. ഉണ്ണിത്താൻ ഇതിനും നിശ്ചലനായി നിന്നതേയുള്ളു. അപ്പോഴത്തെ വേഷത്തെ അവലംബിക്കാൻ പ്രേ രിപ്പിച്ച തന്റെ ജളത്വത്തെക്കുറിച്ചു് പരിതപിച്ച ഹരിപഞ്ചാനനൻ ഉണ്ണിത്താന്റെ മനസ്സിനെ വലയ്ക്കുന്ന ചിന്തയുടെ ആഴത്തേയും വിസ്താരത്തേയും ഒരു നോട്ടത്താൽ അളന്നു നിർണ്ണയി ച്ചു. സ്വഹസ്തങ്ങളാൽ കേശത്തേയും മീശയേയും ഒന്നു് ശുശ്രൂഷണം ചെയ്തു്, നേത്രത്തിൽ അൽപമായ ധാർഷ്യത്തേയും അധരത്തിൽ പ്രൗഢമായ ശൃംഗാരത്തേയും സ്ഫുരിപ്പിച്ച പ്പോൾ, അദ്ദേഹത്തിൻ്റെ സാക്ഷാലുള്ള സൗന്ദര്യസമുത്ക്കർഷവും വിജ്ഞാനജ്യോതിസും പകർന്നു് ബീഭത്സമൂർഖതയായി രൂപാന്തരിച്ചു. ഇതുമെന്യേ അദ്ദേഹം അനഭിജ്ഞന്റെ സംസ്കൃതത്തിൽ ഉണ്ണിത്താനോടു് കുശലപ്രശ്നം ചെയ്തു. അതിൽ നാരായണീയാദി കേരളീ യസംസ്കൃതഗ്രന്ഥങ്ങളുടെ രസം കലർന്നിട്ടുള്ളതായി, വിവിധകാലദേശങ്ങളിലെയും സം സ്കൃതസാഹിത്യത്തിൻ്റെ നാനാശാഖകളിൽ അഭിജ്ഞനായിരുന്ന ഉണ്ണിത്താനു് തോന്നി. യോഗീശ്വരൻ, നർമ്മദാതീരത്തിൽ അവതീർണ്ണനായി ആശ്രമത്രയത്തേയും അനുഷ്ഠിച്ച് അന്ത്യത്തിൽ തപസ്സുകൊണ്ടു് ബ്രഹ്മപദത്തിൽ പ്രാപിച്ച തന്റെ പിതാവിന്റെയും പരലോക ഗതയായ മാതാവു് മുതലായവരുടെയും ചരിത്രങ്ങളേയും അദ്വൈതാദി സിദ്ധാന്തങ്ങളേയും സംബന്ധിച്ചു് ഒട്ടു പ്രസംഗിച്ചു. ഉണ്ണിത്താൻ അതുകൾക്കുത്തരമായി അഭിവന്ദനം മാത്രം ചെയ്തു. പുത്രവാർത്താന്വേഷണത്തിലുള്ള കൗതുകം ചോർന്നുപോയതുപോലെ, ആ സം ഗതിയിൽ ഉപദേഷ്ടാവായി കരുതിയിരുന്ന യോഗീശ്വരൻ്റെ സന്നിധിയിൽനിന്നു് പിരിയു ന്നതിനു് ഉണ്ണിത്താൻ അവമര്യാദമായുള്ള ഒരു അക്ഷമയേയും കാണിക്കുകയാൽ, അദ്ദേ ഹത്തെ സ്വാധീനത്തിലാക്കുന്നതിനു് സുകരമായ മറ്റൊരു മാർഗ്ഗം ബുദ്ധിയിൽ പ്രകാശിച്ച
ഹരിപഞ്ചാനനൻ, തനിക്കു് ചില വിശേഷമായ അനുഷ്ഠാനങ്ങളുണ്ടെന്നും, അതുകൊണ്ടു് പിന്നീടൊരുദിവസം കാണുന്നതിനു് മോഹമുണ്ടെന്നും പറഞ്ഞു് ആ പ്രഭുവിനെ യാത്രയാ ക്കി. ആ സന്ദർശനത്തിൻ്റെ അപ്രതീക്ഷിതവും ആശാഭഞ്ജകവുമായ പരിണാമത്താൽ കുപിതനായ ചന്ത്രക്കാറൻ തൻറെ ഹസ്തപിണ്ഡങ്ങളും നഖദന്തങ്ങളും പ്രയോഗിച്ചു്, 'മച്ചിണ നെ' നാമാവശേഷനാക്കിക്കളയട്ടയോ എന്നു് ആലോചിച്ചു. ഉണ്ണിത്താൻ പുറത്തിറങ്ങിയ ഉടനെ തന്നെ ഹരിപഞ്ചാനനൻ നിന്നിരുന്നിടത്തുനിന്നു് ഒന്നു പുഞ്ചിരിക്കൊണ്ടതിനെ വ്യാഖ്യാനിക്കുന്നതായാൽ, അതിലേക്കു പ്രത്യേകമൊരു ഗ്രന്ഥം വിനിയോഗിക്കേണ്ടിവ രും. അദ്ദേഹം ചന്ത്രക്കാറമാന്ദിയേയും മാർജ്ജനം ചെയ്ത് ബഹിഷ്കരിക്കുമാറുള്ള വേഗബ ലത്തോടുകൂടി പൂജാമുറിയിൽ പ്രവേശിച്ച്, തൻ്റെ കൃഷ്ണമുഖനായ ഭൃത്യനെ വരുത്തി, ഉടനെ മന്ത്രക്കൂടത്ത് പോയി, കുപ്പശ്ശാരോടു ചില സംഗതികൾ ധരിപ്പിപ്പാൻ ഒരു കല്പന കൊടുത്തു. നന്തിയത്തുണ്ണിത്താൻ അന്നുതന്നെ സമുചിതമായുള്ള കാഴ്ചകളോടുകൂടി മഹാരാജാവി നെ മുഖംകാണിച്ചു. ഇക്കാലത്തെപ്പോലെതന്നെ അന്നും പ്രജകൾക്ക് മഹാരാജാവിന്റെ തൃപ്പാദദർശനം സുലഭമായിരുന്നു. ദ്രോണാദ്യാചാര്യജനങ്ങളെ ജ്യേഷ്ഠപാണ്ഡവൻ ആദ രിച്ചുപോന്നതുപോലുള്ള ഉപചാരങ്ങളോടുകൂടി മഹാരാജാവ് ഉണ്ണിത്താനു് സ്വാഗതമരുളി. വിദ്വൽകേസരികളായ ആ രണ്ടുപേരും ബഹുകലാരാഷ്ട്രങ്ങളിൽ ത്വരിതസഞ്ചാരംചെയ്തി ട്ടും, പുത്രവിഷയത്തിൽ പ്രവേശിപ്പാൻ ഉണ്ണിത്താൻ ഉൽക്കൺാലേശത്തേയും പ്രകടിപ്പി ക്കാത്തതിനാൽ, മഹാരാജാവു് അദ്ദേഹത്തിൻ്റെ പ്രഭുബുദ്ധിയെക്കുറിച്ചു് അനൽപമായി പ്ര സാദിച്ചു്. അവസാനത്തിൽ "വിശേഷിച്ചു്?..." എന്നുള്ള ഏകപദംകൊണ്ടു് അഭിപ്രായഗർ ഭമായ ചോദ്യം ചെയ്തു്, ഉത്തരം എത്രതന്നെ ദീർഘമോ അപഥ്യമോ ആയാലും കേൾക്കാൻ സന്നദ്ധനും സന്തോഷവാനും എന്നുള്ള ഭാവത്തിൽ നിന്നു. ഉണ്ണിത്താൻ മഹാരാജാവി ന്റെ ആന്തരാർത്ഥമായ ഹിതത്തെ മനസ്സിലാക്കി ഇങ്ങനെ അറിയിച്ചു: "അടിയൻ്റെ മകൻ ബന്ധനത്തെ ലംഘിച്ചു എന്നു തിരുമനസ്സിൽ സംശയിക്കുന്നുണ്ടോ?"

മഹാരാജാവു്: (ഉണ്ണിത്താന്റെ വാക്കുകളെ തടഞ്ഞു്) "ഏഹെ! ആ വിധമുള്ള സംശയമേ ഇവിടില്ല. അങ്ങനെ വരില്ലെന്നു് നമുക്കു് തന്നെ നിശ്ചയമുണ്ടു്! അവൻ ആൾ വീര

ഉണ്ണിത്താൻ: "ഇവിടെ വന്നതിൻ്റെശേഷം കേൾക്കുന്ന കഥകൾ ബുദ്ധിയെത്തന്നെ ചലി പ്പിക്കുന്നു."

മഹാരാജാവു്: “നമ്മുടെ ആജ്ഞയാൽ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നും കേട്ടില്ലേ?"

ഉണ്ണിത്താൻ: "കേട്ടു; കഷ്ടം! തിരുമനസ്സിലെ കല്പനയെ ഉണ്ണി ലംഘിച്ചില്ലെന്നു് തിരുമ നസ്സിൽ ബോധ്യമുള്ളതു് അടിയനു് ആശ്വാസമായി. ശേഷം ഈശ്വരേച്ഛപോലെ നടക്കട്ടെ."

ഇത്രയല്ലാതെ തൻ്റെ മകൻ്റെമേൽ ചുമത്തപ്പെട്ട നരഹത്യാപരാധത്തെപ്പറ്റി ഉണ്ണി ത്താൻ ഒന്നും ഉണർത്തിച്ചില്ല. ഉണ്ണിത്താൻ്റെ പ്രഭുബുദ്ധിയെക്കുറിച്ചു് മഹാരാജാവു് അന്ത രാത്മനാ പിന്നെയും അഭിനന്ദിച്ചു.


മഹാരാജാവു്: "ചന്ത്രക്കാറന്റെ ഗുരുവായ ഹരിപഞ്ചാനനയോഗിയെ കണ്ടില്ലേ?"

ഉണ്ണിത്താൻ: (പുത്രവിഷയത്തിലും പ്രദർശിപ്പിക്കാത്ത മുഖസ്തോഭത്തോടുകൂടി) "കണ്ടു. സു ന്ദരൻ, വീരൻ, നല്ല നടൻ." (കുറച്ചു നേരം ആലോചനയോടുകൂടിനിന്നു്) "അടിയന് തിരുമനസ്സിലെ പ്രജയായി കഴിയാനേ വൈഭവമുള്ളു. സന്ന്യസിക്കയും മറ്റും (ക്ലേ ശഭാവത്തിൽ) മറ്റുള്ളവർ കഴിക്കട്ടെ. തൃപ്പാദശരണത്തെ താമസം കൂടാതെ ചിലർ പ്രാപിക്കും. അപ്പോൾ വിടകൊണ്ടു കേഴുന്ന കൂട്ടത്തിൽ അടിയനുമുണ്ടാവും. വൈഷ്ണ വമായ കൃപാതിരേകത്തെ വർഷിച്ചു് അന്നു ത്രാണനം ചെയ്യണം."

മഹാരാജാവു് ഈ വാക്കുകളെ വ്യാഖ്യാനിപ്പാൻ ആവശ്യപ്പെടാതെയും, എന്നാൽ ആ വിഷയത്തെത്തുടരാൻ സന്നദ്ധനല്ലാതെയും, അത്യാർദ്രമനസ്കനായി ഇങ്ങനെ ഉപദേശിച്ചു: “മകന്റെ ഭാഗത്തേയ്ക്ക് വേണ്ടതെല്ലാം ദളവായോടും കാര്യക്കാരന്മാരോടും പറയണം. വേ ണ്ട ഉത്സാഹങ്ങൾ ചെയ്തു് തെളിവു കൊടുക്കണം. ഉണ്ണിത്താനു് പോരാത്തതെന്നു് തോന്നു കയില്ലെങ്കിൽ ഒന്നുകൂടി ഗുണദോഷിക്കാം. നീട്ടെഴുത്തു കേശവനുണ്ടു്. അവനോടാലോചി ച്ച് ഈ സംഗതികൾ വേണ്ടതു് നടത്തുന്നതിനു് നാം അനുവദിക്കുന്നു. ഈ ഗുണദോഷം സ്വകാര്യമായിരിക്കട്ടെ."

മഹാരാജാവു് ചോദ്യഗുണദോഷാദികൾ നിറുത്തി. ഐശ്വരമായ ബുദ്ധിയും പരമാർ ത്ഥസത്പ്രഭുത്വവും ചേർന്നുള്ളടം അനർഹസ്തോത്രവും കിഴിഞ്ഞുള്ള സമ്പ്രാർത്ഥനയും ഞെ ക്കിപ്പിഴിഞ്ഞുള്ള കണ്ണുനീരും കൂടാതെ കാമധേനുവെപ്പോലെ ചിന്തിതാനുഗ്രഹത്തെ കാ ലോചിതം അനർഗ്ഗളമായി ദാനം ചെയ്യുമെന്ന് ദൃഢമായി വിശ്വസിച്ചിരുന്ന ഉണ്ണിത്താൻ അന്നത്തെ മുഖംകാണിപ്പും അവസാനിപ്പിച്ചു.

29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക