shabd-logo

ഭാഗം -13

23 December 2023

0 കണ്ടു 0
“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."




അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന അപഖ്യാതിയും ധരിച്ചപ്പോൾ കേശവ പിള്ള മന്ത്രക്കുടത്തു വസിച്ചിരുന്ന ബാലികയുടെ തത്വത്തെ ആരാഞ്ഞുവരുവാനുണ്ടായ നിയോഗത്തെ തൽക്കാലത്തേക്കു വിളംബനംചെ യ്തു. കേശവൻകുഞ്ഞിൻ്റെ നേർക്കു് വിധിക്കപ്പെട്ട കാരാവാസം നീതിനിർവഹണത്തിൽ ഒരു അപഥഗതിയായി കേശവ പിള്ളയുടെ മനസ്സിൽ പതിഞ്ഞു. സ്വാർത്ഥമാത്രബുദ്ധി കളായ ശത്രുക്കളുടെ കപടതന്ത്രങ്ങളാൽ ബ്രാഹ്മണനിഗ്രഹാപരാധം തൻ്റെമേൽ ആരോ പിതമായേയ്ക്കാമെന്നു് ഒരു വ്യാകുലതയും അയാളുടെ മനസ്സിൽ ജനിച്ചു. അതിനാൽ തന്റെ പക്ഷത്തിലും മതിയായ മിത്രങ്ങളെ സംഭരിച്ചിരിക്കണമെന്നുള്ള താൽപര്യത്തോടുകൂടി അയാൾ രാമവർമ്മത്തു പടത്തലവരേയും പോക്കുമൂസ്സാമരയ്ക്കായർ എന്ന വർത്തകനേയും തന്റെ തൽക്കാലസ്ഥിതിസംബന്ധമായുള്ള യാഥാർത്ഥ്യങ്ങളെ ലേഖനംമൂലം ധരിപ്പിച്ചു് ബലസജ്ജീകരണം ചെയ്ത് രണ്ടുമൂന്നു ദിവസം കഴിഞ്ഞതിൻ്റെ ശേഷം കേശവ പിള്ള ഭഗ വതി അമ്മയെ കഴക്കൂട്ടത്തേയ്ക് യാത്രയാക്കി.

രാജവിശ്വസ്തനും സുയശസ്കനും ആയ കേശവ പിള്ളയുടെമേൽ ഹരിപഞ്ചാനനൻ അപവാദാരോപണംചെയ്ത പൈശൂന്യത്തെ, വധപരമാർത്ഥങ്ങളെ അറിഞ്ഞിരുന്ന വൃദ്ധ സിദ്ധൻ ശാസനംചെയ്തു. അവർ തമ്മിലുള്ള ബന്ധവിശേഷംകൊണ്ടു് ഹരിപഞ്ചാനനു് വൃ ദ്ധസിദ്ധനെ പ്രതിശാസിക്കയെന്നല്ല, അയാളോടു് അൽപമായ ദുർമ്മുഖത ഭാവിക്കപോലും ശക്യമായിരുന്നില്ല. ഇങ്ങനെ ഉത്ഭവിച്ച അസ്വരസം ദിവസേന വർദ്ധിച്ചുവന്നു. ഇക്കാല ത്തിനിടയിലും ചന്ത്രക്കാറൻ യോഗീശ്വരൻ്റെ ആജ്ഞാനുസാരമായി തിരുവനന്തപുരത്തു
താമസിച്ച് ദളവ മുതലായവരെക്കണ്ട് നിയമവ്യാളിയുടെ ദംഷ്ട്രകൾക്കുള്ളിൽ അകപ്പെട്ടു പോയ തന്റെ ഭാഗിനേയനെ മോചിപ്പാനുള്ള ശ്രമങ്ങൾ ചെയ്തുകൊണ്ടിരുന്നു.

തനിക്കു് ഒരു വല്ലായ്മ എന്നുള്ള വ്യാജകാരണം പറഞ്ഞ് തിരുമുമ്പിൽ പോകാതെ കഴി ക്കുന്ന കേശവ പിള്ളയ്ക്ക് പകരം അടുത്ത ഉദ്യോഗസ്ഥാനികനായ ഉമ്മിണിപ്പിള്ള തിരുമു മ്പിൽ ഹാജരായിത്തുടങ്ങി. ചന്ത്രക്കാറൻ്റെ കരതലംകൊണ്ടു് തൻ്റെ ഗളത്തിൽ ചാർത്ത പ്പെട്ട അർദ്ധചന്ദ്രാലംകൃതിക്ക് യുക്തരൂപമായ ഒരു സമ്മാനത്തെ ഗർവിഷ്ഠനായ ആ മഹാ പ്രഭുവിനു് പ്രത്യർപ്പണംചെയ്‌വാൻ ഉൽക്കണ്ഠിതനായും, കേശവൻകുഞ്ഞുനിമിത്തം തന്റെ പ്രണയസിദ്ധിക്കു നേരിട്ടിരിക്കുന്ന പ്രതിബന്ധത്തെ ഉന്മൂലനം ചെയ്‌വാൻ ജാഗരൂകനാ യും ഇരിക്കുന്ന ആ വീണാധരൻ അണ്ണാവയ്യൻ്റെ വധകാര്യത്തിൽ ചന്ത്രക്കാറനും കേശവൻ കുഞ്ഞിനും പ്രത്യക്ഷബന്ധമുള്ളതായി തനിക്ക് ചില അറിവുകൾ ഉണ്ടെന്ന്, ഒരു ഏഷണി തിരുമനസ്സിൽ കൊള്ളിക്കാൻ ഒന്നു ശ്രമിച്ചു. എന്നാൽ അയാളുടെ കണ്ഠതന്ത്രി പ്രയോഗാ രംഭത്തിൽത്തന്നെ നാദശൂന്യമാക്കപ്പെട്ടു. "രേ രേ രാവണ" എന്ന അംഗദപ്രത്യവസ്കന്ദന ത്തിന്റെ അവഹേളനത്തെ സ്ഫുരിക്കുന്നതായ ഒരു നോട്ടംകൊണ്ടു്. ഉമ്മിണിപ്പിള്ളയും കേശ വൻകുഞ്ഞും തമ്മിൽ എത്രത്തോളം അന്തരമുണ്ടെന്നു് മഹാരാജാവ് ആ വികൃതസൃഷ്ടിയെ ധരിപ്പിച്ചു. തന്റെ ഭസ്മചന്ദനക്കറികളും ശരീരപാംസുക്കളും വിയർത്തൊഴുകി കഷായിച്ച്, ചന്ത്രക്കാറന്റെ 'മച്ചമ്പി' ആയിരുന്ന 'ഉമ്മിണിശ്ശവം' ശേഷിച്ച പ്രാണനുംകൊണ്ടു് തിരുമു മ്പിൽനിന്നു് വിടവാങ്ങി.

ഹരിപഞ്ചാനനയോഗീശ്വരൻ്റെ ഘോഷയാത്രയെത്തുടർന്നുണ്ടായ ഭഗവതിയോഗീശ്വ രിയുടെ ആഗമനത്തിൽ കഴക്കൂട്ടത്ത് സൽക്കാരോത്സവാഡംബരങ്ങൾ ഒന്നും ഉണ്ടായില്ലെ ങ്കിലും, ആ സ്ഥലം അവരുടെ വാസസൗഭാഗ്യത്തെ രണ്ടുമൂന്നു ദിവസത്തോളം വിഘ്നരഹി തമായി അനുഭവിച്ചു. ആ ചിത്രലേഖയുടെ മടക്കത്തിനു് താമസം വന്നപ്പോൾ അവരുടെ ദൗത്യം അതിസാമർത്ഥ്യപ്രകടനത്താൽ ദുർഘടത്തിൽ പരിണമിച്ചേക്കുമോ എന്നു ശങ്കി ച്ച് ആറേഴു സ്ഥാനങ്ങളുള്ള സംഖ്യകളെ ഒന്നോടെ സങ്കലനംചെയ്ത് ഫലനിർണ്ണയം ചെയ്യു ന്ന കേശവ പിള്ളയുടെ ഗണനസാമർത്ഥ്യത്തിനും അൽപമൊരുക്ഷിണമുണ്ടായി. എങ്കി ലും തന്റെ വസതിയിലിരുന്നു് പോക്കുമൂസ്സാമരയ്ക്കാരുടെ ഏറ്റുമതി ഇറക്കുമതിക്കണക്കുകൾ പരിശോധിക്കുന്നതിനിടയിൽ, വ്യാപാരവർദ്ധനയ്ക്കു പുതുതായി തുറമുഖങ്ങളും താരിപ്പുകളും സ്ഥാപിച്ചാൽ തൻ്റെ സംസ്ഥാനഭണ്ഡാരത്തിനു് അമിതപോഷണമുണ്ടാകുമെന്ന് അങ്കരി ച്ച ആലോചനകളിൽ സ്വരാജ്യവത്സലനായ അയാളുടെ ബുദ്ധി ലയിച്ചു് തൽക്കാലത്തെ നിസ്സാരക്ലേശങ്ങളെ വിസ്മരിച്ചു. ആ സ്ഥിതിയിലിരിക്കുമ്പോൾ, ആകാശവർണ്ണമായുള്ള ഒരു റെട്ടുമുണ്ടും, ചീട്ടിക്കുപ്പായവും, തോളിൽ ചുവന്ന ഒരു ഉറുമാലും, തലയിൽ മുസ്ലീംതൊ പ്പിയും ധരിച്ച് ഊശാന്താടിക്കുടുമയും, മുണ്ഡിതമായ ശിരസ്സും മേൽച്ചുണ്ടുമായി, പരമപരി ചയം നടിച്ചു് നെടുതായ ഒരു കാട്ടുവടി ഊന്നി നടന്നു്, വലിയൊരു തുകൽസഞ്ചിയും തൂ ക്കി ആകാശമാനദണ്ഡംപോലെ ഒരു മഹാകായൻ കേശവ പിള്ളയുടെ മുമ്പിൽ പ്രവേശി ച്ചു്. "സ്ലാം പുള്ളെ!" എന്നു പറഞ്ഞുകൊണ്ടു് ഒരെഴുത്തിനെ അയാളുടെ കൈയിൽ കൊടു ത്തു. കുളപ്രാക്കോട്ടത്തമ്പിയേയും മാമാവെങ്കിടനേയും ജയിക്കുന്ന ഭീമാകാരത്തേയും, പ്രൗ ഢത പ്രകാശിക്കുന്നതായ വലിയ കണ്ണുകളേയും, സൂക്ഷ്മത്തിൽ പൂർണ്ണചന്ദ്രവൃത്തത്തിലുള്ള 
മുഖത്തേയും, ഞരമ്പുകൾ പിടിച്ച് വേടുകൾപോലെ വലയംചെയ്തുള്ള പാണിദ്വയത്തേയും

നോക്കി ആശ്ചര്യപ്പെടുമ്പോഴെയ്ക്ക്. "ഞമ്മ നല്ലവണ്ണം കറി കിറി തിന്നും പുള്ള, അതുവാ ലെ ഒടമ്പു ബരുത്തു ഭലവസ്സു കൊണ്ടിരിക്കണ്" എന്നു് ആ ശരീരപുഷ്ടിസമ്പാദനത്തിനുള്ള ഭക്ഷണചര്യയെ ആഗതൻ ഉപദേശിച്ചു. ആ നിദേശവാഹകനു് കായപുഷ്ടിപോലെതന്നെ പരിചിത്തഗ്രഹണത്തിനു് ബുദ്ധിപുഷ്ടിയുമുണ്ടെന്നു് അനുമിച്ചുകൊണ്ടു് കേശവ പിള്ള എഴു ത്തു പൊട്ടിച്ചു വായിച്ചു. തന്നെ നിർവ്യാജം സ്നേഹിക്കുന്ന പോക്കുമൂസ്സാമുതലാളി, തന്റെ എഴുത്തിനു് മറുപടിയായി, തൽക്കാലാപത്തുകളിൽ തനിക്കു ജീവഭയം നേരിടാതെ സൂക്ഷി ക്കുന്നതിനു് ഒരു വിശ്വസ്തനെ അയച്ചിരിക്കുന്ന സംഗതിയാണ് മുഖ്യമായി എഴുത്തിൽ അട ങ്ങിയിരിക്കുന്നതു്. അയാൾ ഈശ്വരന്മാരെപ്പോലെ സഹസ്രനാമനാണെങ്കിലും തന്നോ ടു താമസിക്കുന്ന കാലത്തു് പക്കീർസാ എന്നു വിളിച്ചുകൊള്ളുന്നതിനും, അയാളെ പൂർണ്ണ മായി വിശ്വസിച്ചു് നടപ്പാനും എഴുത്തിൽ ഗുണദോഷിച്ചിരുന്നു. തനിക്ക് ഇങ്ങനെ ഒരു അംഗരക്ഷകന്റെ ആവശ്യം വേണ്ടിവരാൻ എള്ള് ആപത്തു നേരിടുന്നു എന്നു് കേശവ പി ള്ള ആലോചിച്ചു. അങ്ങനെയുണ്ടായ അന്തർഗ്ഗതങ്ങളുടെ സൂക്ഷ്മത്തെ മനസ്സിലാക്കാ പക്കീർസാ, താൻ ദേശസഞ്ചാരംകൊണ്ടു് ലോകപരിചയസമ്പന്നനാണെന്നും തന്റെ of an നിർബ്ബന്ധങ്ങൾ അനുസരിച്ച് സത്യവാനാണെന്നും, എങ്കിലും ചെറുപ്പകാലത്തെ 1 02824 കൊണ്ടു് അഹങ്കാരികളായ ധനികന്മാർ വഹിക്കുന്ന ഭാരങ്ങളെ അയാൾ ലഘുവാക്ക “ധൗളത്ത് ബഹുപർമാസ (പ്രമാദ) മായിരുന്നു" എന്നും, പരമാർത്ഥത്തിൽ ത എന്നെക്കാളും താന്നിയ നാമ അക്രമികളായ ഉദ്യേഗസ്ഥന്മാർക്ക് തന്നെ പിടികിട്ടായ്കയാൽ അവർക്കു തോന്ന ങ്ങളെ തനിക്ക് ദാനംചെയ്തിട്ടുണ്ടെന്നും മറ്റും തൻ്റെ ചരിത്രത്തെ കേശവ പിള്ളയെ യെ ധരി പ്പിച്ചു. രാജശിക്ഷാർഹനായുള്ള ആ ബന്ധുവിൻ്റെ സഹായലബ്ധി, തന്നെ ബന്ധിച്ച ിച്ചിരിക്കു ന്ന അപവദന്തിയെ ബലപ്പെടുത്തുമെന്നു് കേശവ പിള്ള വിചാരിച്ചു. പക്കീർസാ ആ ആകട്ടെ. തന്റെ നെടുവടിയെ ഉയർത്തി താൻ നിൽക്കുന്ന കെട്ടിടത്തിൻ്റെ ഉത്തരത്തിനിടയിൽ ിൽ കൊ ടുത്ത് മേൽക്കൂടം മുഴുവനേയും ആയാസഹീനമിളക്കി ഉയർത്തിയതിൻ്റെ ശേഷം അതിനെ പൂർവ്വസ്ഥിതിയിൽ സ്ഥാപിച്ചു. താൻ ധാരാളം കേട്ടറിഞ്ഞിട്ടുള്ള 'മായപ്പൊടിമലുക്ക്' ഖ്' എന്ന ഭവനഭേദകനായ മുഷ്കരൻ കേവലം ഐതിഹ്യപാത്രമല്ലെന്നു് കേശവ പിള്ളയ്ക്ക് ബോദ്ധ്യ പ്പെട്ടു. ഈ നാമശ്രവണമാത്രത്തെ കുറച്ചുകാലം ജനങ്ങൾ മസൂരിയെക്കാളും ഭയന്നിരുന്നു. ബോധസ്തംഭകമായുള്ള അയാളുടെ ഭസ്മം (മായപ്പൊടി) എപ്പോൾ പതിയ്ക്കുമെന്ന് ചിന്തിച്ച്, ആളുകൾ നടുങ്ങിപ്പാർത്തിരുന്നു. രാജ്യാധികാരികൾ ത്രിലോകപരിശോധന ചെയ്തിട്ടും ആ മഹാവിരാധനെ കെട്ടുന്നതിനു് സാധിച്ചില്ല. കായങ്കുളം, മുളമൂടു് മുതലായ സ്ഥലങ്ങ ളെ അനന്തരകാലങ്ങളിൽ കുപ്രസിദ്ധമാക്കിത്തീർത്ത ജനദ്രോഹകന്മാരുടെ വർഗ്ഗസ്ഥാപ കനെന്ന് സംശയിക്കപ്പെടാമായിരുന്ന ഈയാളുടെ സാമീപ്യം കേശവ പിള്ളയുടെ ധർമ്മ നിഷ്ഠയ്ക്ക് ഒരു മഹാപരീക്ഷണമായിരുന്നു. ഈശ്വരനിയമങ്ങളെ അനുസരിക്കുകയോ, ആ നിയമങ്ങളെ തൃണീകരിച്ച് മദോന്മത്തനായി പെരുമാറുന്ന ദുർവൃത്തൻ്റെ മൈത്രത്തെ അം ഗീകരിക്കയോ, താൻ ചെയ്യേണ്ടതന്നു് അന്തഃശോധനചെയ്തപ്പോൾ തൻ്റെ ബന്ധുവായ വർ ത്തകൻ തന്നെ അധർമ്മപഥത്തിൽ ചാടിക്കുമോ എന്നൊരു പ്രശ്നമാണു് അയാളുടെ ഹൃദ യത്തിൽ ഉദിതമായതു്.



കേശവ പിള്ളയുടെ അന്നത്തെ സുഹൃൽസമാഗമം ഇതുകൊണ്ടവസാനിച്ചില്ല. പക്കീർ സാ യാത്രയായി കുറച്ചു കഴിഞ്ഞ ഉടനെ സമ്പ്രതി രാമയ്യൻ്റെ പുറപ്പാടായി. ഇദ്ദേഹം കേ ശവ പിള്ളയുടെ പരമാർത്ഥസ്ഥിതികൾ സമഷ്ടിയായി ധരിച്ചിരുന്നഭാവത്തിൽ, 'അസി ധാരാവലേഹനം' പോലെയുള്ള രാജസേവനത്തിൻ്റെ വൈഷമ്യങ്ങളെക്കുറിച്ചു് പ്രസംഗം തുടങ്ങി. എല്ലാ കാലക്ഷേപമാർഗ്ഗങ്ങളും വൈഷമ്യനിബിഡങ്ങളാണെന്നു് കേശവ പിള്ള വാദിച്ചു. അങ്ങനെയാണെങ്കിൽ, ഹരിപഞ്ചാനനൻ നിർബാധമായി സർവ്വാഭീഷ്ടങ്ങളേയും സാധിക്കുന്നതു് എങ്ങനെ എന്ന് രാമയ്യൻ ചോദിച്ചു. ദൈവവും ലോകവും ഒന്നുപോലെ 'നാ സ്തി' ശബ്ദാധീനമായി പരിഗണിക്കുന്ന പാഷണ്ഡമുഷ്കരന്മാരുടെ ഗതികൾ വ്യത്യസ്തസംഗ തികളാണെന്നു് കേശവ പിള്ള ഉത്തരം പറഞ്ഞു. "എന്നാൽ, ആ രാക്ഷസൻ നിങ്ങളെ കൊല്ലാതെ സൂക്ഷിച്ചുകൊള്ളു. ഞാനും ഇടയ്ക്ക് കുറച്ചൊന്നു ഭൂമിച്ചുപോയി. ചില കഥകൾ എനിക്കിപ്പോൾ മനസ്സിലായി. ഒന്നും തിരുമനസ്സറിയിക്കാൻ പാടില്ല." (സ്വകാര്യമായി) “നോക്കൂ ... എൻ്റെ സഹായം എന്തു വെണമോ... എന്തുതന്നെ ആയാലും സംശയിക്കേ ണ്ടേ... ആവശ്യപ്പെട്ടുകൊള്ളു" എന്നു പറഞ്ഞു് രാമയ്യൻ കേശവ പിള്ളയുടെ കൈയടിച്ചു. യാത്രയായി. രാമയ്യൻ്റെ ഈ യാത്രയും സഹായപ്രതിജ്ഞയും മഹാരാജാവിൻ്റെ ആജ്ഞ പ്രകാരമാണെന്നു് കേശവ പിള്ളയുടെ സൂക്ഷ്മദൃഷ്ടിക്കു് വ്യക്തമായി.

കേശവ പിള്ള പതിവുപോലെ പകടശ്ശാലയിൽ ഹാജരായി തൻ്റെ ഉദ്യോഗജോലി കൾ ഒതുക്കി, മടങ്ങിവന്നു്, മദ്ധ്യാഹ്നഭോജനവും കഴിച്ചു്, തൻ്റെ ആസ്ഥാനത്തിൽ, വെയി ലിന്റെ ചൂടുതട്ടാതെ വിരി താഴ്ത്തിയിട്ടു് വിശ്രമിക്കുന്നതിനിടയിൽ "പെണ്ണുങ്ങള് വീട്ടിലില്ലാ ഞ്ഞാലക്കൊണ്ടു് ഇങ്ങനെ തന്നെ! കോട്ടപോലെ തൊറന്നു മലത്തി അല്യോ വച്ചിരിക്കു ണു കതവിനെ!" എന്നു ചില കോപവിമർശനങ്ങൾ കേട്ടുതുടങ്ങി. പറമ്പിൽ ഓലമടലുകൾ വിതറിക്കിടക്കുന്ന അനാഥത്വം ആ പരിദേവനംചെയ്യുന്ന ആൾക്കു് ദുസ്സഹദർശനമായിരി ക്കുന്നു. “ആളും ആൺചാതിയും വെളിയിക്കാണാത്തെന്ത്?" എന്നൊരപരാധവും ആ ഭവ നവാസികളുടെ ശിരസ്സിൽ പ്രക്ഷേപിക്കപ്പെട്ടു. സർവവൈകല്യങ്ങൾക്കും സമാധാനമായി “പവതി പെയ്യപ്പം വൗതിയും (ഐശ്വര്യവും) പെയ്യ്" എന്നു് ആത്മസ്തോത്രം ചെയ്തു്, തന്റെ അധികാരപ്രഭാവത്തെ പുറകിൽ വരുന്ന ആളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടു്, കേശവ പി ള്ള ഇരിക്കുന്നെടത്തുള്ള വിരി പൊക്കി, ഭഗവതി അമ്മ പ്രവേശിച്ചു. വിരിയുടെ ജാലരന്ധ്ര ങ്ങളിൽക്കൂടി ഒരു കനകതേജസ്സു കാണപ്പെടുകയാൽ കേശവ പിള്ള: "കൂടി ആരക്കാ?" എന്നു വിസ്മയാകുലനായി ചോദിച്ചു. ഭഗവതി അമ്മയുടെ മറുപടി, ഉഷാമോഹാപ്തിയിൽ ചി ത്രലേഖ ആ കന്യകയോടു് എന്തു വിനോദവചനങ്ങളെ പ്രയോഗിച്ചിരിക്കുമോ, അതുകളുടെ സാരമായ അഭിനയം മാത്രമായിരുന്നു. ശ്രീ ഹനുമാൻ വിശല്യകരിണി മുതലായ ഔഷധ ങ്ങളെ "കാണാഞ്ഞുകോപിച്ചുപർവ്വതത്തെപ്പറിച്ചേണാങ്കബിംബംകുണക്കെ" കൊണ്ടു തി രിച്ചതു പോലെ, മന്ത്രക്കൂടത്തുകാരുടെ പരമാർത്ഥം അറിവാൻ സാധിക്കാത്തതുകൊണ്ടു് അവിടത്തെ കന്യകയെത്തന്നെ തൻറെ ആജ്ഞാകാരിണി കൊണ്ടുപോന്നു എന്നു് കേശവ പിള്ള ഊഹിച്ചു. മാമാവെങ്കിടൻ്റെ അമാന്തത്തെ ഭഗവതി അമ്മയുടെ പ്രാഗത്ഭ്യം പരിഹ രിച്ചു. എന്നാൽ അതു താൽക്കാലികമായുള്ളതിലും ഉപരിയായ മഹാപവാദത്തെ ഉണ്ടാക്കുമെന്നും അയാൾ നിർണ്ണയിച്ചു. അയാളുടെ പുരുഷരത്നത്വം ആ സന്ദർഭത്തിൽ ഉജ്ജ്വ ലമായി പ്രകാശിച്ചു. ഭഗവതിയായ സൂത്രധാരിണി, സ്വപുത്രൻ്റെ മുഖതേജസ്സു കണ്ടു്. ചാ രിതാർത്ഥ്യപ്രമാദത്തോടുകൂടി, വിരിയായ തിരനീക്കി, മീനാക്ഷിയായ മോഹിനിയെ കേ ശവ പിള്ളയായ രംഗവാസിയുടെ മുമ്പിൽ പ്രവേശിപ്പിച്ചു. കേശവ പിള്ളയുടെ കണ്ണുകൾ ക്കു് ദൃശ്യമായ ലാവണ്യപൂരത്തിൻ്റെ സാദൃശ്യത്തെ, താൻ സഞ്ചരിച്ചിട്ടുള്ള നാനാദേശങ്ങ ളിലും അയാൾ കണ്ടിട്ടില്ലായിരുന്നു. കൃതയുഗവൃത്തിനൈർമ്മല്യം അപ്രാപ്തകാലത്തിൽ ഭൂ ജാതംചെയ്തു്, കലികാലപാശവൈകൃതബന്ധങ്ങളിൽ അകപ്പെട്ടു് അതുകളിൽനിന്നു മുക്തി യെ പ്രാപിക്കുന്നതിനു് നിർഭരശ്രമങ്ങൾ ചെയ്ത് ക്ലാന്തമായതുപോലെ ആ ലാവണ്യമഞ്ജരി ആ യുവാവിനു് കാണപ്പെട്ടു. ദൂരയാത്രയാൽ ക്ഷീണിച്ചും, വെയിൽകൊണ്ടിരുണ്ടും, തന്റെ ക്രിയയുടെ അയുക്തതയെക്കുറിച്ചു ലജ്ജിച്ചും, പരപുരുഷദർശനത്തിനു് അഭിമാനമുണർന്നും നില്ക്കുന്ന ആ കന്യകയുടെ സൗന്ദര്യാനർഘതയെ മാമവെങ്കിടൻ്റെ അതിശയോക്തിപൂർണ്ണ മായ വർണ്ണനപോലും പ്രാന്തസ്പർശമാകട്ടെ ചെയ്യുന്നില്ലെന്നു് കേശവ പിള്ള മതിച്ചു. ആ കന്യകയാകട്ടെ, പ്രൗഢസുന്ദരനായ ഈ യുവാവിൻ്റെ ദർശനത്തിൽ, താൻ ഭഗവതി എന്ന പ്രിയഭാഷിണിയാൽ വഞ്ചിതയായെന്നു് ചിന്തിച്ചും, നിന്ദാവഹമായുള്ള തന്റെ നിഷ്കലീനവൃ ത്തിയെ സ്മരിച്ചു പരിതപിച്ചും, അശ്രുസ്പന്ദിതമായ നേത്രങ്ങളോടുകൂടി നിന്നു പോയി. ഇതു കണ്ടു് കേശവ പിള്ള ആർദ്രമനസ്കനായി ഭഗവതി അമ്മയോട്ട് ഇങ്ങനെ പറഞ്ഞു: "അക്കാ, പത്മനാഭനാണ ഞങ്ങൾ ഇതിനുമുമ്പിൽ തമ്മിൽ കണ്ടിട്ടില്ല... ഇതുപോലെ ഒരു ഉടപ്പുറപ്പ് എനിക്കുമുണ്ടു്. എന്ററക്കനല്ലയോ? ഞാൻ കൊട്ടാരത്തിൽ പോയി വരാം. കുളി കഴിപ്പിച്ചു്, എന്തെങ്കിലും കൊടുക്കണം. നന്നായ് ക്ഷീണിച്ചിരിക്കുന്നു. കണ്ടിലോ?"

കൊട്ടാരത്തിൽ പോകുന്ന കാര്യം പ്രസ്തവിച്ചപ്പോൾ മീനാക്ഷിക്ക് ഒരു ശോകാവേ ശം നവമായി ഉണ്ടായി. പരമാർത്ഥം ഓർത്തു നോക്കിയപ്പോൾ, തൻ്റെ ഉദ്ദേശ്യത്തെ നിവർത്തിക്കാൻ സഹായിയാകുന്ന ഒരു കൊട്ടാരം ഉദ്യോഗസ്ഥനോടു് പരിചയപ്പെടുത്താ മെന്നല്ലാതെ, അദ്ദേഹത്തിന്റെ പ്രായത്തേയും മറ്റും ഭഗവതി അമ്മ വർണ്ണിച്ചില്ലെന്നും, അതു കളെക്കുറിച്ചുള്ള തൻ്റെ അഭിപ്രായം സ്വകല്പിതം മാത്രമാണെന്നും, മീനാക്ഷിക്ക് ഓർമ്മ വന്നു. അതുകൊണ്ടു് ആ സ്ത്രീയെക്കുറിച്ചു് ഉദിച്ചുതുടങ്ങിയ ദുരഭിപ്രായത്തിൽ ക്ഷമായാച നംചെയ്യുന്ന ഭാവത്തിൽ, കൃതജ്ഞതാപ്രചുരമായ മുഖത്തോടുകൂടി അവരുടെ സമീപത്ത് ആ കന്യക ചേർന്നുനിന്നു കേശവ പിള്ളയുടെ ചേഷ്ടകളിൽ പ്രേമച്ചായ ലവലേശമെ ങ്കിലും കാണാത്തതിനാൽ, ഭഗവതി അമ്മ സന്തോഷിച്ചു്, കൃപയോടുകൂടി സ്വാതിഥിയെ ഊണിനുക്ഷണിച്ചു. തൻ്റെ താമസസ്ഥലത്ത് വഴിയാത്രക്കാരിയായിച്ചെന്നു് കഥാമാല കൾകൊണ്ടുതന്നെയും മാതാമഹിയേയും വിനോദിപ്പിച്ചു്, ചില ഗ്രഹരക്ഷാക്രിയകളും ചെ യ്തു്. രണ്ടുമൂന്നു ദിവസം താമസിച്ച ഭഗവതി അമ്മയോടൊന്നിച്ച് സ്വരക്ഷകരെ വഞ്ചിച്ചു പുറപ്പെട്ടപ്പോൾ, ഭക്ഷണത്തിൻ്റെ കാര്യത്തെക്കുറിച്ചു് മീനാക്ഷി ഒന്നും ആലോചിച്ചിട്ടില്ലാ യിരുന്നു. തന്നെ ആ സാഹസോദ്യമത്തിലേയ്ക്ക് പ്രേരിപ്പിച്ച പ്രേമമാകട്ടെ, ധർമ്മതല്പരത യാകട്ടെ, സത്യനിഷ്ഠയാകട്ടെ. ആ ക്രിയയുടെ ഔചിത്യത്തേയോ മാന്യതയേയോകൂടി ചിന്തിക്കേണ്ടേതാണെന്നു് ഗുണദോഷിച്ചില്ല. മഹാരാജാവിൻ്റെ അത്യന്തസേവകനും രാ ജ്യകാര്യങ്ങളിൽ പ്രധാനയന്ത്രകനും ആയ കേശവ പിള്ളയുടെ അരിവയ്പുകാരിയാണ്.

ഭഗവതി അമ്മ എന്നു് ധരിച്ചപ്പോൾ മുതൽ, ആ ഉദ്യോഗസ്ഥനെ കണ്ടാൽ തന്റെ അഭി ലാഷസിദ്ധി ഉണ്ടാകുമെന്നു് മീനാക്ഷിക്കുട്ടി ഭ്രമിച്ചുപോയി. ഈ അഭീഷ്ടപര്യാപ്തിക്ക്, ആവശ്യമുള്ളപക്ഷം, മഹാരാജസന്നിധിയിലും പ്രവേശിച്ചു്, സങ്കടത്തെ ധരിപ്പിപ്പാനായി ട്ടാണു് മീനാക്ഷിക്കുട്ടി പുറപ്പെട്ടിരിക്കുന്നതു്. രാജസന്നിധികൊണ്ടും സാധ്യമായില്ലെങ്കിൽ ശ്രീപത്മനാഭദിവ്യപാദാരവിന്ദങ്ങളിൽത്തന്നെ തന്റെ പ്രാർത്ഥനാശ്രുക്കളെ സമർപ്പിക്കാ നും അവൾ ഒരുമ്പെട്ടിട്ടുണ്ടു്. തിരുവനന്തപുരത്തു് നടക്കുന്ന കലാപത്തിൻ്റെ ചില അംശ ങ്ങൾ മാത്രമേ അവൾ കേട്ടിട്ടുള്ളൂ എങ്കിലും തൻ്റെ സാക്ഷ്യം കൊലപാതകസംഗതിയി ലെ ചില വിഷമഗ്രന്ഥികളുടെ അപഗ്രഥനത്തിനു് ഉപയുക്തമാകുമെന്ന് ആ ബുദ്ധിമതി അനുമാനിച്ചു. തന്റെ സാക്ഷ്യങ്ങളെ അധികാരസ്ഥലങ്ങളിൽ എത്തിക്കുന്നതിനു് രാജപ ക്ഷ്യരല്ലാതെ മറ്റാരും അനുവദിക്കയില്ലെന്നും അവൾ ശരിയായി മനസ്സിലാക്കിയിരുന്നു. ആ പരിശ്രമത്തിൽ നേരിടാവുന്ന കഷ്ടതകളേയും അവമാനങ്ങളേയും മറന്നു് പ്രേമാനു താപോപദേശം ഒന്നിനെ മാത്രം അനുസരിച്ച് അവൾ പുറപ്പെട്ടു. കേശവ പിള്ളയുടെ പ്രായത്തിൽ സൂക്ഷ്മസ്ഥിതിയോ, മാമാവെങ്കിടൻ വർണ്ണിച്ച കേശവൻകുഞ്ഞിന്റെ സന്നി ധിയിലേക്കാണു താൻ നയിക്കപ്പെടുന്നതെന്നോ, ആ കന്യക അറിഞ്ഞിരുന്നുവെങ്കിൽ ഈ സാഹസത്തിന് പുറപ്പെടുകയെക്കാൾ സീതാദേവിയുടെ ദൃഷ്ടാന്തത്തെ അനുകരിച്ച് ഭൂമിക്കുള്ളിൽ അന്തർദ്ധാനം ചെയ്തുകളയുമായിരുന്നു. രാജ്യഭരണാധികാരികൾ ജരയും നരയും ബാധിച്ചു് മുമ്മടിഞ്ഞുള്ള കുടവയറും തൂക്കി, പല്ലുകൊഴിഞ്ഞുള്ള കോളാമ്പിവായും പൊളിച്ചു്, മൂത്തുമുരങ്ങിച്ച മൂപ്പീന്നന്മാരായി, കന്യകകൾക്കും കാണത്തക്ക വിരക്തരായി, ഹസ്തങ്ങളിൽ അനുഗ്രഹങ്ങൾ വഹിച്ചുകൊണ്ടിരിക്കുമെന്നു് ആ ബാലിക പ്രമാദിച്ചിരുന്നു. തനിക്ക് ആലംബനമായി ഗണിച്ചിരുന്ന നീട്ടെഴുത്തുപിള്ള, യുവാവും വിശേഷിച്ചു സുന്ദരനും ആയിരിക്കുന്ന അനർത്ഥം കേവലം അസസ്രേക്ഷിതമല്ലേ? എന്നാൽ തന്നെ സഹോദര ഭാവത്തിൽ സൽക്കരിക്കുന്ന ആ യുവാവ് അനുചിതചേഷ്ടാവർജ്ജിതനായി കാണപ്പെട്ടതു് വലിയൊരാശ്വാസമായി. അദ്ദേഹം തൻ്റെ സ്നേഹബഹുമാനങ്ങൾക്കും നിവേദനശ്രവ ണത്തിനും പാത്രമാണെന്നും മീനാക്ഷിക്കുട്ടിയ്ക്ക് തോന്നിത്തുടങ്ങി. തൻ്റെ ഹൃദയം ഏതു യുവാവിന്റെ പ്രേമക്ഷേത്രമായിരിക്കുന്നുവോ, അയാളുടെ രൂപദർശനം തൻ്റെ ചിത്തത്തിൽ അങ്കുരിപ്പിക്കുന്നപോലുള്ള വികാരങ്ങൾ ഒന്നുംതന്നെ ഈ യുവാവിൻ്റെ ദർശനം ഉദിപ്പി ക്കുന്നില്ല. എങ്കിലും ഭക്ഷണകാര്യത്തിൽ അദ്ദേഹം ആരംഭിച്ച സൽക്കാരം കഴക്കൂട്ടത്തു കുഞ്ഞമ്മയുടെ ആഭിജാത്യമർമ്മത്തിൽ ശൂലമുനപോലെ തറച്ചു. ആ കന്യകയുടെ വൈമ നസ്യം കേശവ പിള്ളയ്ക്കു സുഗ്രാഹ്യമായിരുന്നു. ആ മൂന്നാളുകളും അനന്തകരണീയത്തെ നിർണ്ണയിപ്പാൻ ശക്തരല്ലാതെ നില്ക്കുമ്പോൾ.. ഗണ്ഡമണ്ഡലമണ്ഡിതകുണ്ഡല... പണ്ഡ വൈരിഖണ്ഡന ഹരേ കൃഷ്ണ!" എന്നിങ്ങനെ വടക്കൻ കോട്ടയത്തിലമർന്നിരുന്ന രാജവംശ കവികോകിലഗളോൽഗളിതവും, ഭക്തിമധുരിമാപ്രചുരവും ആയുള്ള ഒരു ഗാനത്തോടുകൂടി ഒരാളിന്റെ പുറപ്പാടുണ്ടായി. മാമാവെങ്കിടൻ 'ക്രൂരയാകുന്ന നക്രതുണ്ഡി' എന്നും മറ്റും പാ ടാറുള്ളതു് ആ സ്ത്രീയെക്കുറിച്ചുള്ള സ്തോത്രങ്ങളാണെന്നു് ഭഗവതി അമ്മ വിചാരിച്ചിരുന്നു. ഈ പുറപ്പാടിലെ ഗാനം കേട്ട ഉടനേതന്നെ അർദ്ധനീരസഭാവത്തിൽ അവർ ഇങ്ങനെ
പറഞ്ഞു: "എന്ന ആഷ്ഷമിച്ചു് അതാ അപ്പുന്തൻ തൊറക്കുന്നു. ഈ കൊച്ചിനെ എന്തു ചെയ്യും? എക്കും പിടിച്ചോ വെന? നെല്ലിലോ പുല്ലിലോ പതുക്കാമോ?" (നെഞ്ചിൽ അടി ച്ചുകൊണ്ടു്) “ഇവിടെക്കെടന്നിപ്പം രാവണാട്ടമാടൂല്ലിയോ, വീമൻപട്ടത്?" മീനാക്ഷിയെ ഒളിക്കാൻ കഴിയുന്നതിനു് മുമ്പിൽത്തന്നെ ഗൃഹസ്ഥവേഷത്തിൽ മാമാവെങ്കിടൻ പ്രവേശി ച്ച് ആ രംഗത്തിലെ ശൈത്യമെല്ലാം ദൂരീകരിച്ചു. അദ്ദേഹത്തിന്റെ ഗാനത്തെ, വിശേഷിച്ചും "പാണ്ഡുപുത്രരാം ഞങ്ങളെ നീ മുകിൽവർണ്ണാ കൈവെടിഞ്ഞിതോ" എന്ന ഭാഗത്തെ രസ ജ്ഞയായ മീനാക്ഷിക്കുട്ടി കർണ്ണപീയൂഷമായി ആസ്വദിച്ചു സുഖിച്ചു. കേശവൻകുഞ്ഞിനെ ക്കൊണ്ടു് തന്നെ പരിണയംകഴിപ്പിക്കണമെന്ന് ഗുണദോഷിച്ച അ ബ്രാഹ്മണൻ തനിക്കു മിത്രമായിത്തന്നെ ഇരിക്കുമെന്നുള്ള ചിന്തയോടുകൂടി, അദ്ദേഹം പ്രവേശിച്ച ഉടനെ ആ കുട്ടി അദ്ദേഹത്തിനോടു് ചേഷ്ടകൊണ്ടു് സ്വാഗതോച്ചാരണം ചെയ്തു. ആ യുവതിയേയും കേശവ പിള്ളയേയും ഒരുമിച്ചു കണ്ട മാത്രയിലുണ്ടായ മാമാവെങ്കിടൻ്റെ ഭാവരസങ്ങളും പ്രഹസനങ്ങളും, കൈകൊട്ടിക്കളിയും അവർണ്ണനീയങ്ങളായിരുന്നു. "അടെ തിരുട്ടുക്കാ മാ... മായമയച്ചുതാ... കൊണ്ടവംകൂട്ടിയാ? കീഴട്ടുപ്പുണിയെപ്പോട്ട് മെരട്ടിയുണ്ട്. മോടി വിദ്യയാലേ, കന്നിക്കനിയാളെ ഇഴയ്ക്കുണ്ടേ വന്തുട്ടാക്കും? അടേ, വിവാഹത്തൂക്ക് ദക്ഷിണ യാവതു ബ്രാഹ്മണനുക്കില്ലിയാ? ഓഹൊ! അതുവും പൊയ്‌വിട്ടുതെ." (മീനാക്ഷിയോടു്) "എന്നമ്മിണീ? 'അനന്തഗുണനിധിപരന്തപൻ, ഇവനവന്തിജനപദപുരന്ദരൻ?... അണ്ണ യ്ക്കു് ശൊന്നാപ്പോലെ താൻ പറ്റിത്തൂട്ടിയേ? എൻ ശെൽവച്ചേലേ! കിഴവനെപ്പോട്ടുനീയും മെരട്ടൂട്ടിയേ? ആനാലും 'അനൽപം വാമസ്തു ഭവ്യം മമ പ്രസാദേന." ഈ പ്രസംഗത്തിനി ടയിൽ, എന്തു ക്രിയയെ അനുഷ്ഠിക്കേണ്ടതെന്നുള്ള പരിഭ്രമത്തോടുകൂടി മറ്റുള്ളവർ നിന്നു പോയി. ആ ബ്രാഹ്മണൻ്റെ കേശവൻകുഞ്ഞ്. തൻ്റെ മുമ്പിൽ നില്ക്കുന്ന യുവാവാണെന്നും, അല്ലാതെ തന്റെ പ്രണയാസ്പദമായ ലളിതസുന്ദരനല്ലെന്നും, ആ കമനൻ്റെ ആപമോചന ത്തിനായി ഈ തുല്യവയസ്കനും തുല്യപ്രഭാവനും ആയ യുവാവിൻ്റെ അടുത്ത് അപേക്ഷി പ്ലാൻപോകുന്നതു് വിധിവിലാസത്തിൻ്റെ ഗതിവിശേഷമാണെന്നും മീനാക്ഷിയ്ക്കു തോന്നി. ഇനി മാമാവെങ്കിടൻതന്നെ തനിക്കൊരാധാരമെന്നുള്ള വിചാരത്തോടുകൂടി അവൾ ആ ബ്രാഹ്മണന്റെ അടുത്തണഞ്ഞു് "പോവോമാ മാമാ? കാലഗതിയാലെ വന്തുട്ടേൻ" എന്നു ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. മാമാവെങ്കിടൻ ആകുപ്പാടെ കുഴക്കിലായി. എന്നാൽ ഭഗവതി അമ്മയുടെ പാടവങ്ങൾക്ക് ഉണർച്ചയുണ്ടായി, മാമൻ്റെനേർക്കു തന്റെ കാലുഷ്യ ത്തെ പ്രവർഷിച്ചു: "കൂനിലെ കുരുപോലെ വന്നൂട്ടതു കുണ്ടിലോ. ഇക്കുന്തത്തിനു് ഒരു

കാലനുമില്ലേന്നോ?"

മാമാവെങ്കിടൻ: "മൊള്ളേടി, കാളമേഘനിറമാണ്ട ദാനവീ!"

ഈ സ്തോത്രംകൊണ്ടു് ഭഗവതി അമ്മ പ്രസന്നയായി. പ്രതിസ്തോത്രത്തിനു് ഒരുമ്പെട്ടു. എങ്കിലും കേശവ പിള്ള സംഭാഷണത്തിനാരംഭിച്ചതുകൊണ്ടു്, അതിനെ അവർ അമർത്തി ക്കൊണ്ടു. അനവരതഭ്രമണത്തോടുകൂടി കഴിയുന്ന തൻ്റെ ജാതകവിശേഷത്തെക്കുറിച്ചു് ആ യുവാവ് പരിതപിച്ചു. അപ്രതീക്ഷിതമായി സ്ത്രീകൾ തൻ്റെ ജീവഗതിയെ വക്രിപ്പിക്കാൻ ഉദ യംചെയ്യുന്നതിനെക്കുറിച്ച് അയാൾ ആശ്ചര്യപ്പെട്ടു. തന്നെ കാൺമാനായി ഈ കന്യകപുറപ്പെട്ടിരിക്കുന്നതു് എന്തൊരു ഗ്രഹപ്പിഴയാണ്! ഇവൾ പുറമേ കാണപ്പെടുന്നതുപോലു ള്ള ഒരു സ്ത്രീയല്ല. താൻ സംശയിച്ചതുപോലെ രാജ്യകാര്യസംഭ്രമണങ്ങളെ ഭരിക്കുന്ന ഒരു ഉപഗ്രഹമെങ്കിലും ആയിരിക്കണം. ഇവളുടെനേർക്ക് മാമാവെങ്കിടൻ രാജകന്യക എന്ന പോലെ ആദരത്തെ കാണിക്കുന്നു. പരിശുദ്ധതമിൾഭാഷയിലും സ്വരത്തിലും ഇവൾ സം സാരിക്കുന്നുമുണ്ടു്. ഇനി സംശയിപ്പാനുണ്ടോ? തൻ്റെ അനുമാനങ്ങൾ ശരിയായിത്തന്നെ പരിണമിക്കുന്നു. ഇവൾ കേശവൻകുഞ്ഞിനെ രക്ഷപ്പെടുത്താൻ പുറപ്പെട്ടിരിക്കുന്നതുകൊ ണ്ടു് ശേഷവും സ്പഷ്ടം. ദോഷൈകദൃക്കുകളായ ജനങ്ങൾ എന്തു ദുഷ്പവാദങ്ങളേയും പറയ ട്ടെ. രാമയ്യൻമുഖേന തൻ്റെ വാദങ്ങൾകൊണ്ടു്, തൻ്റെ അനുമാനങ്ങളുടെ അവിതർക്കിത ത്വത്തെ മഹാരാജാവിനു് ബോദ്ധ്യം വരുത്തും. ഈവിധമുള്ള ചിന്തകളോടുകൂടി കേശവ പിള്ള ഇങ്ങനെ പറഞ്ഞു:

"മാമാ, ഈ കുട്ടി ഉണ്ടായിട്ടില്ല. എവിടെയെങ്കിലും താമസിപ്പിക്കണമല്ലോ. ചെമ്പക ശ്ശേരിയിൽ കൊണ്ടാക്കിയാൽ വേണ്ടൂല്ല."

ഒരു കഴക്കൂട്ടത്തു പിള്ളയുടെ ഭാര്യാഗൃഹമായ ചെമ്പകശ്ശേരിയിലേക്ക് ആ കന്യകയെ അയപ്പാൻ കേശവ പിള്ള ആലോചിച്ചതു് അവളുടെ പരമാർത്ഥത്തെ അറിഞ്ഞുകൊണ്ടാ ണെന്നു മാമൻ മനസ്സിലാക്കി. ആ നിശ്ചയത്തോളം ഉചിതമായ മറ്റൊരു മാർഗ്ഗം തനിക്കു തോന്നായ്കയാലും, ചെമ്പകശ്ശേരി എന്ന ഭവനനാമത്തെ കേട്ടതിൽ ആ കന്യകയും വിപരീ തഭാവമൊന്നും കാണിക്കാത്തതിനാലും, മാമൻ "ആമാമാം... അങ്കെ താൻ 'കിന്ദേവി കിമു കിന്നരി സുന്ദരി' ആടറയ്ക്കുക്കുതകിന രംഗം" എന്നു മറുപടി പറഞ്ഞു. എന്നാൽ 'നിനച്ചവണ്ണ മല്ല ദൈവമാർക്കുമേ' എന്നു ദൃഷ്ടാന്തപ്പെടുത്തുമാറു്. കേശവ പിള്ള ബഹുദൂരദേശങ്ങളിലും തിരുവിതാംകൂറിലും കണ്ടിട്ടില്ലാത്ത ഒരു സത്വം അയാളുടെ മുമ്പിൽ പ്രത്യക്ഷമായി. അങ്ങ നെ പ്രത്യക്ഷമായതു് മനുഷ്യവിഗ്രഹമോ, ത്രേതായുഗത്തിൽ ദണ്ഡകാരണ്യവാസംചെയ്ത് തപോവിഘാതകന്മാരായി ചരിച്ച വർഗ്ഗത്തിൻ്റെ ഒരു പ്രതിനിധി അവശേഷിച്ചു് അവിടെ അന്നത്തെ നാടകത്തിൽ ഭരതവാക്യകഥനത്തിനായി ആവിർഭവിച്ചതോ എന്നു ശങ്കിക്ക ത്തക്ക രൂപമായിരുന്നെങ്കിലും, പൂർവശിലാശിഷ്ടത്തെക്കണ്ടു് സ്വജാതീയനെന്ന് കേശവ പിള്ള അഭിമാനിച്ച്, സ്വർഗ്ഗമഹിമാവിനു് സാക്ഷ്യമായുള്ള ആ വിഗ്രഹത്തെ വീണ്ടും, പരി ശോധിച്ചു. മാമാവെങ്കിടൻ തിരിഞ്ഞുനോക്കി, ചാടി എഴുന്നേറ്റ്, ആഗമിച്ച അപ്രാകൃതരൂപ ത്തിന്റെ ചുറ്റും നൃത്തംചെയ്തു. എന്നാൽ അയാളുടെ വരവിൻ്റെ കാരണത്തെപ്പറ്റി എന്തെങ്കി ലും ഒരു ചോദ്യം ചെയ്യുന്നതിനിടയിൽ, ചിലമ്പിനേത്തു ചന്ത്രക്കാറൻ, ഉമ്മിണിപ്പിള്ള മുത ലായി ബഹുജനങ്ങൾ ആ മുറ്റത്തു നിറഞ്ഞു. ദ്യുതവിജയിയായ പുഷ്കരൻ നളൻ്റെ നേർക്കെ ന്നപോലെ ഉമ്മിണിപ്പിള്ള ബഹുവാചാലതയോടെ ഒരു ഭത്സനം തുടങ്ങി: "നിട്ടെഴുത്തങ്ങ ത്തെ പൂച്ചെല്ലാം പുറത്ത്! പട്ടണത്തിലും പട്ടാപ്പകലും, പത്താമുദയം കഴിഞ്ഞും മണ്ണാപ്പേടി ഇതിനുമുൻപു കേട്ടിട്ടില്ല. ഇതാർക്കടുത്ത വേല? ഇതെല്ലാം തമ്പുരാൻ കേൾക്കണം. എവി ടെ... പെണ്ണെവിടെ? ആണുങ്ങൾ വന്നിരിക്കുഞ്ചു ഉടയവരായിട്ടു്. ഉത്തരം പറയിക്കാതെ തന്നെ വിടുമെന്നോ? മേത്തനോ കീത്തനോ പിറന്ന നീചൻ...


ചിലമ്പിനേത്തു ചന്ത്രക്കാറൻ ഉമ്മിണിപ്പിള്ളയെ തടുത്തു: “ഛീ! ഛി! ഏറെപ്പേച്ച് എര പത്തനം! മര്യാധക്കാർക്ക് ഏഴരാണ്ടംപിടിച്ചിരിക്കണ ഇക്കാലത്ത്, ഒത്തി, ഒതുങ്ങി നട 003..."

ഉമ്മിണിപ്പിള്ള: "അങ്ങനെയല്ലങ്ങുന്നേ! ഇയ്യാൾക്കു തിരുമുമ്പിൽസേവയുണ്ടൊന്നൊരു ഹു ങ്കുണ്ടു്. തമ്പുരാനും മാലോകരുമറിയിട്ടു്, ധർമ്മപുത്രരുചമഞ്ഞു നടക്കുന്ന വയ്ക്കുമ്പുകള്. ഇവന്റെ പല്ലു പറിക്കേണ്ടയോ?" ആദ്യമായി മുറ്റത്ത് ആഗമിച്ച കുപ്പശ്ശാർ "ഛ്‌ണി! ഛ്ണീ! എല്ലും ഫല്ലും ഫണിക്കണതു ഫിന്നെ. കുഞ്ഞെവിണേന്നു ണോക്കിൻ!" (ഭഗവതിയമ്മയെ ചൂണ്ടിക്കാണിച്ച്) "ഇപ്പെമ്പണന്നവര് ..."

ഭഗവതി അ: “ഛീ! മൂക്കറമാടൻ തുള്ളാണ്ടു് നിയ്ക്കു കൂവാ. തൻ്റെ 'പെമ്പറന്നവരൊ' ഞാൻ? എടാ നെട്ടപ്പനയാ! തന്നെപ്പെറ്റടിച്ചതു് ആമ്പറന്നവരൊ?"

കുപ്പശ്ശാർ ഈ വാഗ്വിഷമേറ്റു പൊട്ടിച്ചിരിച്ചതേയുള്ളൂ. അതിൻ്റെ കൂർത്ത ശ്രുതിയും വക്താവിന്റെ ആട്ടുകളും കൂടിയാട്ടവും കണ്ടു് ചന്ത്രക്കാറനും അണഞ്ഞ ദീപംപോലെ സ്വല്പം ഒന്നു പുകഞ്ഞുനിന്നു. ഭഗവതി അമ്മ മാമാവെങ്കിടനേയും കേശവ പിള്ളയേ യും ഞെരിച്ചു കൊണ്ടു് അകത്തു കയറി. ചന്ത്രക്കാറൻ മാമാവെങ്കിടനോടു കയർത്ത് കാര്യമെടുത്ത്, ചില ചോദ്യങ്ങൾചെയ്തു.

മാമാവെങ്കിടൻ: "ചന്ത്രക്കാറങ്ങുന്നെ, 'സാ' എന്നു് തുടങ്ങണം. 'നീ'യിൽ എടുത്താൽ അങ്ങുവരെ നിൽക്കൂല്ല. ഈ അപ്പനു കുറ്റമൊന്നുമില്ല. ആ ഉമ്മിണിപ്പിള്ള ശുദ്ധ വിദ്യുജ്ജിഹ്വൻ! ഹ! എന്തെല്ലാമാണു പറഞ്ഞതു്? പല്ലു പറിക്കയോ? പല്ലിനു് കൊതിയുണ്ടെങ്കിൽ, പുത്തൻകോട്ട ശ്മശാനത്തിൽ പോയിപ്പെറുക്കണം. അതിന്റെ ഗ്രഹപ്പിഴ ഇക്കുഞ്ഞിനെ ഇവിടെക്കിടുത്തു. അതിലേക്ക് കേശവ പിള്ളയാണോ ക റ്റക്കാരനായതു്? ചന്ത്രക്കാറനങ്ങുന്നു് നല്ലതിന്മണ്ണം ബുദ്ധി ഉറപ്പിച്ചാലോചിക്കണം. നിങ്ങടെ കുഞ്ഞുപോലെതന്നെ, മാമൻ്റെ കുഞ്ഞുമാണു്. പുറകോട്ടേക്കഥകളിൽ കേറിയാൽ മുള്ളൂ ചവിട്ടും. അങ്ങനെ അല്ലേ അങ്ങുന്നേ? മിണ്ടാതെ കുഞ്ഞിനെ കൊണ്ടുപൊയ്ക്കൊള്ളിൻ! അതാണുത്തമം."

ഇമ്മിണിപ്പിള്ള: "താൻ വയ്പടവെട്ടാൻ വലിയ കട്ടിയക്കാറൻതന്നെ..."

മാമാവെങ്കിടൻ: "നിൻ്റെ 'ഗ്വാഗ്വാ'യ്ക്ക് ആരെങ്കിലും ക്ഷണത്തിൽ പൊലിക്കും. ഞാൻ വായ്പ ടയനാണല്ലേ? നല്ലകാലത്തു് ആ ഊട്ടുപുരയിലെ എരിശ്ശേരിവാർപ്പ് ഒരുതല പൊ ക്കുന്ന കയ്യായിരുന്നു ഇത്. അന്നായിരുന്നുവെങ്കിൽ, നീ ഒരു കശക്കിൻന്റെ കഷണ ത്തിന്നുണ്ടോ? ഇന്നു തരത്തിനു് തരം ഇതാ വിട്ടിരിക്കുന്നു. അതാ നില്ക്കുന്നു കേശവ പിള്ള ... പയറ്റുകാണട്ടെ... അക്കൈയ്യ് ഒന്നു മടക്ക്... കാണിക്ക്... പ്രാഗത്ഭ്യം ... 'കിന്തു ഭോ ചൊന്നതും വാസുദേവ' എന്നു്. ഏറെക്കുതിക്കേണ്ട. കൈവിലാസ ങ്ങൾ അങ്ങു ദൂരത്ത് വച്ചേക്ക്. ഈന്തപ്പനച്ചീന്തലിലാണു് നിൻ്റെ ധനാശി എന്നു കണ്ടോ."


ഇങ്ങനെ തന്റെ വത്സനുവേണ്ടി തലകൊടുത്തു് മാമൻ കലശൽ മുറുക്കുന്നതിനിടയിൽ, ഭഗവതി അമ്മ മീനാക്ഷിക്കട്ടിയെ പുറത്തിറക്കിക്കൊണ്ടുവന്നു. അവളെ കണ്ട ഉടനെത ന്നെ ചന്ത്രക്കാരൻ "നുമ്പേ നട" എന്നു് ഉത്തരവുകൊടുത്തു.

മീനാക്ഷി: "ഞാൻ വരുന്നില്ലാ."

ചന്ത്രക്കാരൻ: “വരുണില്ലയോ? എ! ഇവിടെ പൊറുതിക്കൊണ്ടേച്ചോ? പിള്ളേടെ കണ്ണെ തു? ചെമ്പിടാംകുഴിയിലോ ചെന്നു് ഇരിക്കുന്നതു്?"

മീനാക്ഷി: (കേശവ പിള്ളയോടും മാമനോടും) “ഇദ്ദേഹത്തിനു് എൻ്റെമേൽ ഒരവകാശവു മില്ല. ശാസിപ്പാനും കൊണ്ടുപോകാനും ഒരധികാരവുമില്ല. എന്നെ ആരും തൊടാ തെ നിങ്ങളെങ്കിലും രക്ഷിക്കണം."

ചന്ത്രക്കാരൻ: (ദ്വേഷ്യത്തോടു്) “പെണ്ണേ! എന്തു ചലമ്പുണു നീ? ആരെന്നു കണ്ടാണീഹ വങ്കാരങ്ങളു?"

അധികം വാക്കുകൾക്കു് ഇടകൊടുക്കാതെ കുപ്പശ്ശാർ മുമ്പോട്ടുകടന്നു് മീനാക്ഷിക്കുട്ടി യോടു് സ്നേഹപുരസ്സരമായി ചില കർണ്ണമന്ത്രങ്ങൾ ജപിച്ച്, അവളെ വശത്താക്കിക്കൊണ്ടു് അവിടെനിന്നു തിരിച്ചു. ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും അനുഗാമികളും കേശവ പിള്ള യുടെ നേർക്ക് ഒരു ലഹളയൊരുമ്പെട്ടു. കൂട്ടത്തിനിടയിൽ കാഴ്ചക്കാരനായി പ്രവേശിച്ചു നി ന്നിരുന്ന പക്കീർസാ മുമ്പോട്ടു കടന്നു. അയാളുടെയും ചന്ത്രക്കാറൻ്റെയും നേത്രങ്ങളിടഞ്ഞു. ചന്ത്രക്കാറഭാസ്കരൻ ഭൂതചരിത്രസ്മൃതികൊണ്ടു് ആ മഹമ്മദീയാഞ്ജനേയനാൽ ഭക്ഷിക്കപ്പെ ടുമെന്ന് ഭയന്നപോലെ അരനിമിഷം അവിടെ താമസിക്കാതെ നടന്നുകളഞ്ഞു. പക്കീർ സാ ചിരിച്ചുകൊണ്ടു് ഉമ്മിണിപ്പിള്ളയുടെ പുറങ്കഴുത്തിൽ ഒരു വിരൽകൊണ്ട് ഒന്നു തലോ ടിവിട്ടു. അരനാഴിക കഴിഞ്ഞപ്പോൾ ആ സരസൻ്റെ നാസിക വാമകർണ്ണമുഖമായി വക്രിച്ചു പോയതായി കാണപ്പെട്ടു.




29
ലേഖനങ്ങൾ
ധർമ്മരാജ
0.0
വായിക്കാൻ വളരെ അതികം രസമുള്ള കഥയാണ് ധർമ്മ രാജ.ധർമ്മരാജ - തേവൻ വികാരിമാൻ കഴക്കൂട്ടത്തു പിള്ളയുടെ സഹോദരി ത്രിപുര സുനദാരി കുഞ്ഞമ്മയും അവളുടെ ചെറുമകൾ മീനാക്ഷിയും തിരുവിതാംകൂറിലേക്ക് മടങ്ങിയെത്തുന്നതും തുടർന്ന് കേശവ പിള്ള (യുവ കേശവദാസ്) ചന്ദ്രാകരന്റെ വ്യവഹാരത്തിൽ ഏർപ്പെടുന്നതുമായ സാഹചര്യങ്ങളും നോവലിനെ പിന്തുടരുന്നു.
1

അദ്ധ്യായം -ഒന്ന്

20 December 2023
1
0
0

ധീരനായുള്ള കുമാരനും മെല്ലവേ ചാരുസരോജനേത്രൻപദാംഭോരുഹം മാനസതാരിലുറപ്പിച്ചു ഭക്തനാ- യാനന്ദമോടേ നടന്നുതുടങ്ങിനാൻ."ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോ ടു സംസ്ഥാനവിസ്തൃതിയെ വർദ്ധിപ

2

അദ്ധ്യായം - രണ്ട്

20 December 2023
0
0
0

"അക്കാലങ്ങളിലതിഭുജവിക്രമ- ധിക്കതശക്രപരാക്രമനാകിയ നക്തഞ്ചരപതി രാവണനെന്നൊരു ശക്തൻ വന്നു പിറന്നു ധരായാം"എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്തു് ഒൻപതാം നൂറ്റാണ

3

അദ്ധ്യായം -മൂന്ന്

20 December 2023
0
0
0

വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായ

4

അദ്ധ്യായം - നാല്

20 December 2023
0
0
0

"ഏവം നിങ്ങടെ ഭാവമെങ്കിലതു് ഞാൻ ചെയ്തീടുവാൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"നുഗ്രഹശാപങ്ങൾക്കു് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശന അ ശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാ

5

അദ്ധ്യായം -അഞ്ജ്

21 December 2023
0
0
0

"സാദരം നീ ചൊന്നൊരു മൊഴിയില്ല സാധുവല്ല കുമതേ! ഖേദമിതിനുടയ വിവരമിതറിക നീ, കേവലംപരനാരിയിൽ മോഹം."മുമ്പിൽ പിടികിട്ടാത്ത അണ്ണാവയ്യൻ രണ്ടാമതും കൃത്രിമരംഗപ്രവേശം ചെയ്തിരിക്കുന്ന വാർത്തയെ ഉടൻതന്നെ യുവരാജാവ് മഹ

6

അദ്ധ്യായം -ആറ്

21 December 2023
0
0
0

"നീ മമ സഹായമായിരിക്കിൻ മനോരഥം മാമകം സാധിച്ചീടുമില്ല സംശയമേതും."വിക്രമചോളകുലോത്തുംഗ ചെൽവപാദത്തരശരാന, ചേരനാട്ടിരോരായിരത്ത ക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ

7

അദ്ധ്യായം -ഏഴ്

21 December 2023
0
0
0

"പാരപ്പെട്ടമരത്തിലിരുന്തല്ലൊ പല്ലി വള്ള് വലംതോളിലെ വീഴ- തൊട്ടതൊട്ട കുറിപലം പൊല്ലാതെ തോകയർതാനും മാഴ്സെതൊ .."കൈലാസോദ്ധാരണമായ അഹങ്കാരക്രിയയ്ക്ക് ചന്ദ്രഹാസഖഡ്ഗം വിശ്രവ സ്സിൻറെ ഡിതീയ പുത്രനു സംഭാവനയായി കിട

8

അദ്ധ്യായം -എട്ട്

21 December 2023
0
0
0

കല്യാണീ കളവാണീ! ചൊല്ലു നീയാരെന്നതും ധന്യേ! നീ ആരുടയ പുത്രിയെന്നും"മൂന്നാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്തു് ആദിത്യ രശ്മിസ്പർശം ഉണ്ടായി ട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു് മടക്കുപുടവ മുതലായ സമുദ

9

ഭാഗം -ഒൻപത്

22 December 2023
0
0
0

"തിങ്ങിവരുന്നൊരു ചോരയണിഞ്ഞും കണ്ണുതുറിച്ചു മരിച്ചുകിടപ്പതു കണ്ണൻ തിരുവടി കണ്ടാനപ്പോൾ."ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ചു് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പ

10

ഭാഗം -പത്ത്

22 December 2023
1
0
0

"പ്രതിക്രിയ ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ടു് "തന്റെ പ്രിയഭാഗിനേയൻ്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാ ത ജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്ര

11

ഭാഗം -11

22 December 2023
0
0
0

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം."ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിൻ്റെ നിദ്രാസുഖത്തി ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമു

12

ഭാഗം -12

22 December 2023
1
0
0

"ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ!"രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃ ജ്ജനങ്ങളും ഒരുമിച്ചു് കേശവൻകുഞ്ഞു് മന്ത്രക്കൂടത്തു് പടി കടന്നു് നിദ്രാചരണം പ

13

ഭാഗം -13

23 December 2023
0
0
0

“കാഞ്ജനേർമിഴിയുടെ കാന്തിയാം പിയൂഷംകൊ- ണ്ടഞ്ജസാ സംപൂർണ്ണമായ് വന്നിതു സഭാതലം."അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ - വൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെ പേരിൽ പരന്ന

14

ഭാഗം -14

23 December 2023
0
0
0

എല്ലാം വേണ്ടതുപോലെയാക്കി വരുവൻ വേണ്ടാ വിഷാദോദയം."അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതി അമ്മയോടു് സം അ സാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാ രം ദൗഹിത്രിയുടെ മൃണാള

15

ഭാഗം -15

23 December 2023
0
0
0

"പാട്ടുകൊണ്ടും ഫലിച്ചില, കൂത്തുകൊണ്ടും ഫലിച്ചീല, പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി."ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്ക് പ്ര

16

ഭാഗം -16

23 December 2023
0
0
0

"ലളിതം നടനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി."രാ ജ്യദാസനും കാവ്യരസികനുമായ കേശവാഖ്യന്മാർ രണ്ടുപേരുടേയും സംഭാ ഷണത്തിലെ അഭിമതവിരുദ്ധതയ്ക്കിടയിൽ, വലിയ കൊട്ടാരം നൃത്തമണ്ഡപം താളമേളസ്വരസംഗീതസാഹിത്യങ്ങളുടെ സംയ

17

ഭാഗം -17

25 December 2023
1
0
0

"നല്ലനായുള്ള വിരാധഗുപ്തൻതന്നെ വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ് കണ്ടതുനേരമമാത്യപ്രാരൻ- മുണ്ടായതില്ലവനാരെന്നതും തദാ പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.ബ്രഹ്മണഘാതകന്റ

18

ഭാഗം -18

25 December 2023
0
0
0

“മിത്രപദവീഗതവിചിത്രമണികൂടനാ- യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ."കനകകാന്തികൊണ്ടു് കമനീയതരവും ഗുളമധുരികൊണ്ടു് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെ രുമാറിയും, ഘോരഘാതകന്

19

ഭാഗം -19

25 December 2023
0
0
0

"വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി- തൃക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം."ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ യുവരാജഹരിപ ഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാ

20

ഭാഗം -20

25 December 2023
0
0
0

മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ."സമുദായങ്ങളുടെ 'വിശ്വകർമ്മാ'ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കാ യൊണ്ടു്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകു

21

ഭാഗം -21

25 December 2023
0
0
0

അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ, ആശീർവചനവും ചെയ്തിതു കുന്തിയും."ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയ യാമാന്തത്തിനുമുമ്പുതന്നെ എത്തി, "കൂനിൽ കുരു പുറപ്പെടുക" എന്നു

22

ഭാഗം -22

26 December 2023
1
0
0

“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ, നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ."ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതി വൻ്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്.

23

ഭാഗം -23

26 December 2023
0
0
0

"ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-- ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ"രാമനാമഠത്തിൽ പിള്ളയായ 'തന്തപ്പെരുമാനു്', ദശകണ്ഠപ്പെരുമാൾക്കു് ഇന്ദ്രജി ത്തെന്നപോലെ, ശാശ്വതവിഖ്യാ

24

ഭാഗം -24

26 December 2023
0
0
0

"നിൽക്കരുതാരും പുറത്തിനി വാനര- ഒരൊക്കെക്കടക്ക മുറിക്ക മതിലുകൾ, കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ, ഗോപുരദ്വാരാവധി നിരത്തീടുക."കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ട 0 ഭവനത്തിൻ്റെ ക്

25

ഭാഗം -25

26 December 2023
0
0
0

പുരന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസേനാപതി സമൻ പാർത്ഥൻ, ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം ഭ്രമിച്ചതു് കണ്ടു് കുരുവരന്മാരും."ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് യാത്രയാക്കപ്പെട്ട ദിവസം ഇരുട്ടി, സ്വല്പംആശ്വാ

26

ഭാഗം -26

26 December 2023
0
0
0

“ഇങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ"കുപ്പശ്ശാരുടെ രക്തത്തിൽ അഭ്യംഗസ്നാനം കഴിച്ചതോടുകൂടി ചന്ത്രക്കാറന്റെ പൂർവ്വവി 03 ശ്രുതിയിൽ നാരകീയമായ ഒരു അസുരത്വം കൂടി സംഘടിച്ചു. എന്നാൽ, അതു് ചന്ത്രക്കാറന്റെ ഹൃദയകു

27

ഭാഗം -27

27 December 2023
0
0
0

"ഈവണ്ണമോരോ - ഘേഘാരതരരിനോയ ജലനിധിനാരണേ ഗതി ആരായ തവ - ചേരുവതല്ലി- വയൊന്നുമഹോ ബഹുപാപം - അരുതിനി ജനതാപം"മാമാവെങ്കിടനാൽ പ്രേരിതനായ കേശവ പിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്ത് പറന്നെത്തി, ആവശോചിത

28

ഭാഗം -28

27 December 2023
0
0
0

വിബുധപതിയൊടു നിശിചരാലയം വെന്തൊരു വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ അഹമഹമികാധിയാ പാവകജ്വാലക- ഉംബരത്തോളമുയർന്നുചെന്നു മുദാ."നമുക്ക് പരിചയമുള്ള മൃദുസേരവദനനും കാരുണ്യകടാക്ഷാവലോകനപ്രവീണനും കനകഗാത്രനും ആയുള

29

ഉത്തരാഖ്യാപനം

27 December 2023
0
0
0

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർ സംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാ ര്യഗ്രഹണേച്ഛക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിൻ്റെ സവിസ്തരമായ വിവരങ്

---

ഒരു പുസ്തകം വായിക്കുക