shabd-logo

വെളുത്ത ബാബു-18

2 December 2023

0 കണ്ടു 0
വെളുത്ത ബാബുവിനെപ്പറ്റി അവൾ കേട്ടത് തന്റെ അംഗരക്ഷകനായ പോലീസുകാരനിൽനിന്നാണ്. രൂപം വിവരിച്ചപ്പോൾ ബന്ധപ്പെടുവാൻ ആഗ്രഹം തോന്നി. വെളുത്ത നിറം, ശിരസ്സ് മൂടുവാൻ ഒരു രക്തവർണ്ണത്തൂവാല, കറുത്തു തേഞ്ഞ് പല്ലുകൾ, ബീഡിക്കറ തട്ടി കറുത്ത കുതിരസ്സവാരിക്കാരുടെതെന്നപോലെ വളഞ്ഞകാലുകൾ... അയാളെ ചുണ്ടുകൾ, ഒറ്റനോട്ടത്തിൽ തിരിച്ചറിയുമെന്ന് അവൾക്കു തോന്നി. തന്റെ ചിരകാലാഗ്രഹം അയാൾ സാധിപ്പിക്കും, തീർച്ച.

വേലക്കാരിയുടെയും കാവൽക്കാരന്റെയും കണ്ണുകൾ ഡ്രൈവറുടെയും ഇടവഴികളിൽക്കൂടി നടന്ന് ഓട്ടോയിൽ സഞ്ചരിച്ച് ജൂതദേവാലയവും പ്രാചീന വിഗ്രഹങ്ങളുടെ വില്പനശാലകളും സ്ഥിതിചെയ്യുന്ന പ്രദേശത്ത് അവൾ എത്തിയത് രാവിലെ പത്തരയ്ക്കായിരുന്നു. സൂര്യവെളിച്ചത്തിൻ്റെ തീക്ഷണത അവളുടെ കണ്ണുകളെ വേദനിപ്പിച്ചു. മുസ്ലിം വസ്ത്രധാരണരീതികൊണ്ടാവാം അവളെ ആർക്കും പെട്ടെന്നു തിരിച്ചറിയുവാൻ കഴിഞ്ഞില്ല.

നിരനിരയായി കാണപ്പെട്ട ഷോപ്പുകളിലേക്ക് അവൾ കണ്ണോടിച്ചു. മണ്ണടിഞ്ഞ് നശിച്ച തറവാടുകളിൽനിന്നും സംഭരിച്ച ചങ്ങലവട്ടകളും ഗോപുരപ്പെട്ടികളും ഓട്ടുതമലകളും അവൾ കൗതുകത്തോടെ നോക്കിക്കണ്ടു. ഉടമസ്ഥരെ അതിജീവിച്ച ജീവിതോപകരണങ്ങൾ, മനുഷ്യന്റെ അസ്ഥികൂടത്തെക്കാൾ ആയുസ്സുള്ള
ലോഹസാമഗ്രികൾ. തന്റെ തറവാട്ടിലെ ഇരുളിൽത്തിളങ്ങിയിരുന്നു വിളക്കുകളെ അവൾക്ക് ഓർമ വന്നു. ഇനി ഒരിക്കലും തനിക്ക് പ്രവേശനം അനുവദിക്കാത്ത ഗ്രാമത്തെയും അവൾ രൂപാന്തരപ്പെട്ടിരിക്കുന്നു. തനിക്കു ഭൂതകാലത്തിന്റെ പ്രതീകമായ ലഭിക്കുകയില്ല. ഗ്രാമശാന്തിയിലേക്കു പ്രവേശം

തന്റെ കവിതാസമാഹാരങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഒരു പുസ്തകക്കടയുടെ ചവിട്ടുപടികൾ പ്രയാസപ്പെട്ടു കയറിയപ്പോൾ അവൾ വിയർത്തു. അതിന്റെ നിഴലുകളിൽനിന്നു വേർപെട്ട് ഒരു വിളർത്ത മനുഷ്യൻ അവളെ സമീപിച്ചു.

"പുതിയ പുസ്തകങ്ങൾ വന്നിട്ടുണ്ട്." അയാൾ പറഞ്ഞു. "ലാറ്റിൻ അമേരിക്കൻ ഗ്രന്ഥകാരുടെ പുതിയ കൃതികൾ."

"ഞാൻ പുസ്തകം വാങ്ങുവാൻ വന്നതല്ല." അവൾ പറഞ്ഞു: "ഞാൻ അന്വേഷിച്ച് ഈ പ്രദേശത്തു വന്നതാണ്. വെളുത്ത ബാബു എന്നു വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരൻ..."

ഷോപ്പിന്റെ ഉടമ അവൾക്ക് ഇരിക്കുവാൻ ഒരു പീഠം നീക്കിവെച്ചു. "ഇവിടെ അഞ്ചാറു പേരുണ്ട് ബാബു എന്ന പേരുള്ളവർ. വെളുത്ത് ഒരു ബാബു ഇവിടെ വെങ്കലപ്പാത്രങ്ങൾ വില്ക്കുന്നുണ്ട്. ഇവിടെനിന്ന് ഏഴാമത്തെ കടയാണ് അയാളുടെ S പുറത്ത് ഓട്ടുരുളികൾ വച്ചിരിക്കുന്ന കട..." അയാൾ പറഞ്ഞു. "ഞാൻ പറഞ്ഞ ബാബുവിന് പാത്രക്കച്ചവടമില്ല...

അയാൾ ഒരു വാടകക്കൊലയാളിയാണ്." അവൾ

പിറുപിറുത്തു. അല്പനേരത്തെ മൗനത്തിനുശേഷം അയാൾ ചോദിച്ചു. "മാഡത്തിന് ഒരു വാടകക്കൊലയാളിയെ

ആവശ്യമുണ്ടോ?"




അവൾ തലകുലുക്കി. അവളുടെ കണ്ണുകൾ
നനയുന്നത് അയാൾ അസ്വാസ്ഥ്യത്തോടെ മനസ്സിലാക്കു. "നിങ്ങളെ കണ്ടാൽ ഒട്ടും ക്രൂരയില്ലാത്ത ഒരു മാന്യയാണെന്ന് ആർക്കും തോന്നും." അയാൾ പറഞ്ഞു "ആരാണ് പറഞ്ഞുതന്നത്?" മനുഷ്യനെപ്പറ്റി മാഡത്തിനോട്

എന്റെ അംഗരക്ഷകനായി ഒരു പോലീസുകാരനാണ് വെളുത്ത് ബാബുവിനെപ്പറ്റി പറഞ്ഞു തന്നത്. മുപ്പതിനായിരം രൂപ കൊടുത്താൽ ബാബു ആരെയു കൊന്നുതരുമെന്നു പറഞ്ഞു. മിക്ക സമയവും ജയിലിലാണ്. പുറത്തുവരുമ്പോൾ വീണ്ടും പഴയ തൊഴിലിൽ ഏർപ്പെടും. മറ്റൊരു തൊഴിലും അയാൾക്കറിയുകയില്ല."

"രാഷ്ട്രീയ പ്രമാണികൾക്കൊക്കെ വേണ്ടപ്പെട്ടവനാണ്. ജാമ്യത്തിൽ ഇറക്കുവാനും കേസ് വാദിക്കാനും പ്രബലരുണ്ട്..." അവൾ കിതപ്പോടെ പറഞ്ഞുനിർത്തി.

"മാഡത്തിന്റെ ശബ്ദം കേട്ടപ്പോൾ, ഇതാ, ഈ നിമിഷത്തിൽ എനിക്ക് ആളെ മനസ്സിലായി. മതപരിവർത്തനത്തിനുശേഷം ഞാൻ ഒരിക്കലും കണ്ടിട്ടില്ല. മാപ്പ് തരണം. കാപ്പിമേടിച്ച് കൊണ്ടുവരട്ടെ?' കടയുടമസ്ഥൻ ചോദിച്ചു.

"വേണ്ട. ഞാൻ സമയം തെറ്റിച്ച് ഒന്നും കുടിക്കാറില്ല." അവൾ പറഞ്ഞു.

"എന്നാൽ ഒരു കൊക്കക്കോല..." അയാൾ പറഞ്ഞു.

"ഞാൻ മടങ്ങുകയാണ്. വെയിൽ മൂക്കുന്നതിനുമുമ്പ് ഞാൻ മറ്റൊരുദിവസം വരാം. എനിക്ക് തലകറക്കം അനുഭവപ്പെടുന്നു. ഒരു ഓട്ടോ കിട്ടിയാൽ നന്നായിരുന്നു." അവൾ മന്ത്രിച്ചു.

"ഞാൻ വിളിച്ചു കൊണ്ടുവരാം. ഇവിടെത്തന്നെ ഇരിക്കുക" അയാൾ പറഞ്ഞു.


പിന്നീട് ഓട്ടോയിൽ കൈപിടിച്ചു കയറ്റിക്കൊണ്ട് അയാൾ ചോദിച്ചു:

"ആരാണ് ശത്രു? വധിക്കപ്പെടേണ്ട ശത്രു ആരാണ്?" "ശത്രു ഞാൻതന്നെ." അവൾ പറഞ്ഞു.
18
ലേഖനങ്ങൾ
എന്റെ പ്രിയപ്പെട്ട കഥകൾ
0.0
ആധുനിക മലയാള കഥാസാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ കഥാകൃത്തുക്കൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം கமகது തെരഞ്ഞെടുക്കുന്ന പരമ്പരയാണ് എൻ്റെ പ്രിയപ്പെട്ട കഥകൾ. 2004-ൽ കഥാവർഷം പ്രമാണിച്ചാണ് ഇങ്ങനെ ഒരു പരമ്പര പ്രസിദ്ധീകരിച്ചതെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഇതിലേക്ക് വീണ്ടും ഉൾപ്പെടുത്തുകയുണ്ടായി. പല പ്രമുഖരെയും ഓരോ എഴുത്തുകാരനും എഴുത്തുകാരിക്കും താനെഴുതിയ എല്ലാ കഥകളും പ്രിയപ്പെട്ടവയായിരിക്കാം. ഏറ്റവും പ്രിയമുള്ളവ ആവശ്യപ്പെടുമ്പോഴുണ്ടാകുന്ന തെരഞ്ഞെടുക്കുവാൻ സന്ദിഗ്ദ്ധതകൾ അതിനാൽത്തന്നെ ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും വ്യത്യസ്തങ്ങളും വൈയക്തികങ്ങളും കാരണങ്ങളാൽ തങ്ങൾ നെഞ്ചേറ്റി ലാളിക്കുന്ന ഏതാനും കഥകൾ ഓരോരുത്തർക്കും ഉണ്ടാകാം. ആസ്വാദകന്റെയോ നിരൂപകന്റെയോ അഭിപ്രായഗതികൾ ഒരുപക്ഷേ, പ്രിയപ്പെട്ട കഥകളുടെ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുകയും ചെയ്തിരിക്കാം. ചിരപരിചിതരായ എഴുത്തുകാരുടെ ഹൃദയപഥങ്ങളും വായനക്കാരുടെ ആസ്വാദന പഥങ്ങളും തമ്മിലുള്ള ഒരു നേർമുഖം ഈ കഥാവായനകളിലൂടെ സാദ്ധ്യമാക്കുവാൻ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വൈകാരികലോകത്തിലെ ഹിമാനികളുടെ ആന്തരസ്ഥലികളെ കഥാ പ്രദേശത്തിലേക്കു തുറന്നുവിട്ട കഥാകാരിയാണ് മാധവിക്കുട്ടി.
1

അന്ന് വെയിൽ ഏഴു മണിക്കേ മറഞ്ഞുള്ളു-1

28 November 2023
0
0
0

പത്തോ പതിനൊന്നോ കൊല്ലം മുമ്പു കഴിഞ്ഞതാണെങ്കിലും, ആ ദിവസം അവർക്ക് പെട്ടെന്ന് ഓർമ്മ വന്നു. ഒരുപക്ഷേ, കുട്ടിയെ കുളിപ്പിച്ചു നിർത്തുമ്പോൾ, മുഖം അല്പം ചരിച്ച് അവൻ ചിരിച്ചതുകൊണ്ടാവണം അവൻ ജനിക്കുന്നതിന് എത്ര

2

മതിലുകൾ-2

28 November 2023
0
0
0

രാവിലെ ജോലിക്കു പോവാൻ കാറിൽ കയറിയിരിക്കുമ്പോൾ അയാൾ തിരിഞ്ഞുനോക്കി പറഞ്ഞു: "ഇന്ന് ഓഹരിക്കാരുടെ ഒരു മീറ്റിങ്ങുണ്ട്. ഞാൻ മടങ്ങാൻ കുറച്ചു വൈകും!"അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കുമെന്ന് അയാൾ പ്രതീക്ഷിച്

3

കൂടുകൾ-3

28 November 2023
0
0
0

മുറിയിൽ വളരെയധികം സംസാരം നടന്നിരുന്നുവെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഉച്ച സമയത്ത് അവരെല്ലാം സാധാരണ വിശ്രമിക്കാൻ ഉപയോഗിക്കാറുള്ള ഇരുട്ടുപിടിച്ച തളത്തിലാണ് അവർ ഇരു

4

മലഞ്ചെരിവുകളിൽ-4

28 November 2023
0
0
0

അവൾ പെട്ടിയിൽ സാമാനങ്ങൾ അടുക്കിവയ്ക്കുമ്പോളാണ് അയാൾ വന്നത്. ഇലക്ട്രിക് വെളിച്ചം നിറഞ്ഞ ആ മുറിയിൽ ഈ സമയത്ത് അയാൾ വരുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ശബ്ദമുണ്ടാക്കാതെ, പെട്ടെന്ന്, അയാൾ വ

5

കല്യാണി-5

29 November 2023
1
0
0

അവൾ തന്റെ ഭർത്താവിനെ ഓഫീസിൽ ആക്കി,വീട്ടിലേക്ക കാറോടിച്ചിയപ്പോൾങ്ങുകയായിരുന്നു പാലത്തിന്റെ അടുത്തെത്തിയപ്പോൾ അവൾ. വഴിമുടക്കിക്കൊണ്ടു റോഡിൽ നിരന്നുനില്ക്കുന്ന അഞ്ചുപേരെ കണ്ടു ഭയത്തോടെ കാറുനിർത്തി. അവർ പ

6

തരിശുനിലം-6

29 November 2023
0
0
0

എട്ടു കൊല്ലങ്ങൾക്കു ശേഷം അവർ വീണ്ടും തമ്മിൽ കാണുകയായിരുന്നു. സ്നേഹിക്കുന്നവരുടെ നാട്യത്തിലല്ല, പക്ഷേ, ഒരിക്കൽ സ്നേഹിച്ചിരുന്നവരുടെ നാട്യത്തിൽ അതുകൊണ്ട്, കുറച്ചു നിമിഷങ്ങളോളം യാതൊന്നും പറയാതെ അന്യോന്യം

7

വേനലിന്റെ ഒഴിവ്-7

29 November 2023
0
0
0

മെലിഞ്ഞ്, വികൃതമായി വളഞ്ഞ്, ശുഷ്കിച്ച കൊമ്പുകളോടുകൂടിയ ഒരു ചെറിയ മരമായിരുന്നു അത്. മഴ തീരെയില്ലാത്ത കാലമായിരുന്നതു കൊണ്ട് അതിന്റെ ഇലകൾക്കു മീതെ അരിവാളിൻ്റെ ആകൃതിയിൽ വളഞ്ഞിരുന്ന ഒരു ചുള്ളിക്കൊമ്പിൽ ഒരു

8

പക്ഷിയുടെ മണം-8

29 November 2023
0
0
0

കല്ക്കത്തയിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവൾ ആ പരസ്യം രാവിലെ വർത്തമാനക്കടലാസ്സിൽ കണ്ടത്. "കാഴ്ചയിൽ യോഗ്യതയും ബുദ്ധിസാമർത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇൻചാർജ്ജായി ജ

9

ചുവന്ന പാവാട-9

30 November 2023
0
0
0

അടുക്കളയുടെയും ഭക്ഷണമുറിയുടെയും ഇടയ്ക്കുള്ള ഇടനാഴികയിൽ ചുമരോടു ചേർത്ത് ഇട്ടിരുന്ന ഒരു മെത്തപ്പായിൽ ചെരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങുകയായിരുന്നു വേലക്കാരി. യജമാനത്തി തന്റെ വീർത്ത വയറും മറ്റുമായി കോണിപ്പടിക

10

നെയ്പ്പായസം-10

30 November 2023
0
0
0

ചുരുങ്ങിയതോതിൽ ശവദഹനം കഴിച്ചുകൂട്ടി, ഓഫീസിലെ സ്നേഹിതന്മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ച്, രാത്രി വീട്ടിലേക്ക് മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛൻ എന്നു വിളിക്കാം. കാരണം, ആ പട്ടണത്തിൽ അയാളുടെ വില അറി

11

പരുന്തുകൾ-11

30 November 2023
0
0
0

അവൾ ആദ്യമായി ആ പരുന്തിനെ കണ്ടപ്പോൾ, അത് ആകാശത്തിൽ, കടലിന്റെ വളരെ മേലെ, കടുംനീലയിൽ, മെല്ലെ വട്ടം ചുറ്റിപ്പറക്കുകയായിരുന്നു. അവളുടെ ഉള്ളിൽ കഠിനമായ ഒരു വെറുപ്പ് പെട്ടെന്നു വന്നു നിറഞ്ഞു. അതിനു കാരണങ്ങൾ അ

12

തണുപ്പ്-12

30 November 2023
0
0
0

അന്ന് അദ്ദേഹം കയറിയ വിമാനം നിലത്തുനിന്ന് ഉയർന്നപ്പോൾ സൂര്യൻ ഉദിക്കുകയായിരുന്നു. മൂടലിൽ അലിഞ്ഞുചേരുന്ന ഒരു വിളർത്ത സൂര്യൻ. എന്റെ കവിളുകൾ തണുപ്പു തട്ടി മരവിച്ചിരുന്നു. ഞാൻ ധൃതിയിൽ നടന്നു. വിളക്കുകളും അപ

13

നാവികവേഷം ധരിച്ച കുട്ടി-13

1 December 2023
0
0
0

മന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും അയാളുടെ വധുവിനെയും വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു എന്നറിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ ധർമ്മപതി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, മന്ത്രി ക്ഷണം പിൻവലി

14

സ്വയംവരം-14

1 December 2023
0
0
0

താൻ അവന്തിരാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തി അന്നും പതിവുപോലെ ആ പാർക്കിൽ തന്റെ സ്വന്തമായ വേപ്പുമരത്തിന്റെ ചുവട്ടിൽ വർത്തമാനക്കടലാസ് വിരിച്ച് ഇരുന്നു അവളുടെ മകന്റെ ഭാര്യ കൈയിൽ ഏല്ലിച്ചുകൊടുത്ത പ

15

പ്രഭാതത്തിന്റെ രഹസ്യം-15

1 December 2023
0
0
0

അവൾ ഊമയും മണ്ടിയുമാണെന്നു മനസ്സിലാക്കുവാൻ എനിക്ക് അധികനേരം വേണ്ടിവന്നില്ല. പക്ഷേ, അവളുടെ മാനസികവൈകല്യങ്ങൾ എനിക്ക് അവളോടു തോന്നിയിരുന്ന വന്യമായ അഭിനിവേശത്തിൻ്റെ മാറ്റു കൂട്ടുകയാണുണ്ടായത്. കൊഴ

16

പ്രേമത്തിന്റെ വിലാപകാവ്യം-16

1 December 2023
0
0
0

നീ എന്റെ പ്രേമഭാജനമാണ്.എന്റെ മുല്ലവള്ളിക്കു പടരുവാനുള്ള വൃദ്ധൻതേന്മാവു നീയാണ്.ഭ്രഷ്ടാക്കപ്പെട്ട ഒരു രാജാവിനു ചുറ്റും കാണാറുള്ള ദുഃഖപരിവേഷത്തോടെയാണു നീ എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.നിന്നെ മടിയിൽ കി

17

അവശിഷ്ടങ്ങൾ-17

2 December 2023
0
0
0

ഒരു സ്ത്രീക്ക് തൻ്റെ ഭർത്താവു മരിക്കുമ്പോൾ തന്റെ ശരീരബോധം നഷ്ടപ്പെടുന്നു. തൻ്റെ ശരീരത്തിന്റെ യഥാർഥവില അറിഞ്ഞിരുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നില്ല എന്ന് ബോധ്യമാവുമ്പോൾ സ്ത്രീ ശരീരപരിചരണത്തിൽ ജാഗ്രത

18

വെളുത്ത ബാബു-18

2 December 2023
0
0
0

വെളുത്ത ബാബുവിനെപ്പറ്റി അവൾ കേട്ടത് തന്റെ അംഗരക്ഷകനായ പോലീസുകാരനിൽനിന്നാണ്. രൂപം വിവരിച്ചപ്പോൾ ബന്ധപ്പെടുവാൻ ആഗ്രഹം തോന്നി. വെളുത്ത നിറം, ശിരസ്സ് മൂടുവാൻ ഒരു രക്തവർണ്ണത്തൂവാല, കറുത്തു തേഞ്ഞ് പല്ലുകൾ,

---

ഒരു പുസ്തകം വായിക്കുക