shabd-logo

വേനലിന്റെ ഒഴിവ്-7

29 November 2023

0 കണ്ടു 0
മെലിഞ്ഞ്, വികൃതമായി വളഞ്ഞ്, ശുഷ്കിച്ച കൊമ്പുകളോടുകൂടിയ ഒരു ചെറിയ മരമായിരുന്നു അത്. മഴ തീരെയില്ലാത്ത കാലമായിരുന്നതു കൊണ്ട് അതിന്റെ ഇലകൾക്കു മീതെ അരിവാളിൻ്റെ ആകൃതിയിൽ വളഞ്ഞിരുന്ന ഒരു ചുള്ളിക്കൊമ്പിൽ ഒരു എട്ടുകാലിവല തൂങ്ങിക്കിടന്നിരുന്നു.

തെക്കെ പറമ്പിൽ മരിച്ചവരെ ദഹിപ്പിക്കുമ്പോൾ നടുന്ന തെങ്ങുകൾക്കിടയിൽ ഒരു വരമ്പിനോട് ചേർന്നുനില്ക്കുകയായിരുന്നു ആ മരം. ഞാൻ ഇവിടെ വരേണ്ടവളല്ല. പക്ഷേ, എന്നെ നശിപ്പിക്കരുത് എന്നു ഞങ്ങളോട് അതു പറയുന്നതായി എനിക്കു തോന്നി.

ഞാൻ മുത്തശ്ശിയുടെ ഒപ്പം നടന്നു. തെങ്ങിന്റെ ചുവട്ടിൽ കിടന്നിരുന്ന മച്ചിങ്ങകൾ എൻ്റെ പാവാടയുടെ മടക്കിൽ നിക്ഷേപിക്കുകയായിരുന്നു.

"അത് എന്തു മരാ?" ഞാൻ മുത്തശ്ശിയോട് ചോദിച്ചു. മുത്തശ്ശിക്ക് കാഴ്ചശക്തി ചെറുപ്പംമുതല്‌ക്കേ വളരെ കഷ്ടിയായിരുന്നു. അതു കൊണ്ട്, കണ്ണുകൾ അല്പം ഇറുക്കിക്കൊണ്ട് അവർ ഞാൻ ചൂണ്ടുന്നിടത്തേക്ക് നോക്കി.

"ഓ അത് ഞാവലാ."

"ഞാവലോ?"

"ডোজ. അമ്മു ഞാവലിൻപഴം കടുംവയലറ്റുനിറത്തില്, കണ്ടിട്ടില്ലേ? കോട്ടിക്കായയുടെ വലുപ്പത്തില്....അമ്മു കണ്ടിട്ടുണ്ടാവില്യ."

"അത് തിന്നാൻ പറ്റോ?"

പിന്നെ! കൊറച്ച് ചവർപ്പ്ണ്ടാവും. മധുരോ? ഞാൻ സ്കൂളില് പഠിക്കുമ്പോ എത്ര തിന്നിരിക്കുന്നു! പറഞ്ഞപ്പോ ഒന്ന് ഓർമ്മവരുന്നു. എൻ്റെ കൂടെ പഠിച്ചിരുന്നു ഒരു മഠത്തില് ദേവു. ആ ദേവൂന് വല്യേ കരിനാ വേർന്നു. എന്നോടു പറയാണ് കുട്ട്യേ. കുട്ടീടെ കണ്ണ് കുപ്പിപ്പിഞ്ഞാണത്തില് ഞാവലിൻപഴം ഇട്ടപോലെയാ....ന്ന്. ഞാൻ കണ്ണു പൊട്ടുംന്നന്നെ വിചാരിച്ചു? അന്നു രാത്രി എനിക്ക് ഉറക്കേണ്ടായിലാ."

മുത്തശ്ശി തെങ്ങിൻ്റെ ചുവട്ടിൽ കിടന്നിരുന്ന ഒരു കൊതുമ്പ് എടുത്തു കുടഞ്ഞ് വിഷയം മാറ്റി

"വെന്ത വെളിച്ചണ്ണണ്ടാക്കുമ്പോ അരിക്കാനാ." ഞാൻ ആ ഞാവൽമരത്തിൻ്റെ അടുത്തേക്കു നടന്നു. അതിന്റെ കടയ്ക്കൽ ഒരു മാളമുണ്ടായിരുന്നു.

"ആ ദേവു എവിടെ?" ഞാൻ ചോദിച്ചു.

മുത്തശ്ശി ചിരിച്ചു.

"ദേവൂ ഒക്കെ മരിച്ചുപോയി. ഇനി ഞാൻ മാത്രമേ ജീവിച്ചിരിക്ക്ണുള്ളൂ. എൻ്റെ കൂടെണ്ടായ്‌രുന്നോരൊക്കെ പോയി. കാർത്തു, വടക്കേമുറി ചിന്നമ്മു, മാരാത്തെ കുഞ്ഞു, ഇവരൊക്കേർന്നു മുത്തശ്ശീടെ കൂട്ടക്കാർ..."

"അവരൊക്കെ മരിച്ചോ?"



"ഇപ്പോ മുത്തശ്ശിക്ക് ആരുല്യ ഊവ്വോ ഫ്രണ്ടായിട്ട്?" എനിക്കു മുത്തശ്ശിയോട് കലശലായ അനുകമ്പ തോന്നി. ഞാൻ അവരുടെ അടുത്തേക്കു ചെന്ന് അവരുടെ അരക്കെട്ടു കെട്ടിപ്പിടിച്ചു.

"മുത്തശ്ശിക്ക് ഞാനിലേ?" ഞാൻ ചോദിച്ചു. മുത്തശ്ശിക്ക് ഞാനില്യേ?"

"അതെ, അമ്മു, മുത്തശ്ശിക്ക് അമ്മു മതി."

അവർ എൻറെ കൈയ് മുറുക്കിപ്പിടിച്ചുകൊണ്ട് പറമ്പിൽനിന്ന് ഇറങ്ങി മുറ്റത്തേക്ക് എത്തി.

എന്താ മുത്തശ്ശീടെ കൈയ് ഇങ്ങനെ? ഞരമ്പ് പൊന്തീട്ട് എന്റെ്റെ കൈയില് ഞരമ്പേയില്യ."

മുത്തശ്ശി കൈയിലുണ്ടായിരുന്ന കൊതുമ്പ് ഇറയത്തേക്ക് എറിഞ്ഞ്, കളപ്പുരയിലേക്ക് നടന്നു. മുത്തശ്ശിയുടെ സോപ്പിൻകഷ്ണം വെച്ചിരുന്ന അടപ്പില്ലാത്ത ചുവന്ന പെട്ടിയും ഒരു തോർത്തുമുണ്ടും കുളക്കടവിൽ കല്ലിന്മേൽ ഉണ്ടായിരുന്നു.

"ഞാനിത് ഇവിടെ വെച്ചത് തീരെ മറന്നൂട്ടോ." മുത്തശ്ശി സോപ്പ് എടുത്തു നോക്കിക്കൊണ്ട് പറഞ്ഞു: "കാക്ക കൊണ്ടുവാഞ്ഞത് ഭാഗ്യം."

"കാക്ക സോപ്പ് തിന്നോ?"

കണ്ടാ

"തിന്നില്യ. പക്ഷേ കൊത്തിക്കൊണ്ടുവും."

ഞാൻ വിചാരിച്ചു. മുത്തശ്ശി എന്തു വിഡ്ഢിയാണ്! മുത്തശ്ശിയുടെ സോപ്പിൻകഷ്ണത്തിന് യാതൊരു ഭംഗിയുമില്ലല്ലോ. പിന്നെ എന്തിനാണ് അതു കാക്ക കൊണ്ടുപോവുമെന്നു വിചാരിക്കുന്നത്? കാക്കയ്ക്ക്, തേഞ്ഞു തേഞ്ഞ് ഒരു ചെറിയ ഓട്ടിൻകഷ്ണംപോലെ ആയിക്കഴിഞ്ഞ ഈ സോപ്പ് ഇഷ്ടപ്പെടുമോ?

"കാക്കയ്ക്ക് ഭംഗി അറിയും, ഇല്ലേ?" ഞാൻ ചോദിച്ചു.

"കാക്കയ്ക്ക് ഭംഗിയൊക്കെ അറിയും. സംശയണ്ടോ? ഇല്ലെങ്കിൽ അവിറ്റ എണ്ണയോടം കണ്ടാൽ കൊത്തിപ്പറക്കണത് എന്തിനാ? പക്ഷോളക്ക് നല്ല ബുദ്ധിയുണ്ട്, അമ്മോ മനുഷ്യന്മാരേക്കാളും വിവരോം തന്റേടോം അവയ്ക്കാ."

"അതെന്താ?"

"അങ്ങനയാ, അതന്നെ." മുത്തശ്ശി എൻ്റെ കുപ്പായം ഊരിയെടുത്തു വെള്ളത്തിൽ മുക്കി കല്ലിന്മേൽവച്ചു. എന്നിട്ട് തിരുമ്പുന്ന സോപ്പ് പതച്ച് അതിന്മേൽ തേച്ചുതുടങ്ങി.


മുത്തശ്ശീ!"



"ഞാൻ സ്കൂള് തൊറന്ന് കല്ക്കട്ടയ്ക്ക് പോയാൽ മുത്തശ്ശീടെ കൂടെ കൊളത്തില്ക്ക് ആരാ വരാ?"

"ആരുണ്ടാവില്ലാ, അമ്മോ?"

"അപ്പോ മുത്തശ്ശിക്ക് പേടിയാവില്ലേ?''

മുത്തശ്ശി തുണി തിരുമ്മുന്നതു നിർത്തി, എന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി ചിരിച്ചു.

"മുത്തശ്ശിക്ക് പേടിയാവില്യ, അമ്മോ. മുത്തശ്ശി കുട്ട്യല്ലലോ മുത്തശ്ശിക്ക് എത്ര വയസ്സായീന്ന് അറിയോ?"

ഞാൻ തലയാട്ടി.

"അറുപത്തെട്ട് അറുപത്തൊൻപതാവും."

"മുത്തശ്ശി എപ്പഴാ മരിക്കാ്?"

ചിങ്ങത്തില്

"എപ്പഴാന്ന് എങ്ങനെയാ അറിയാ? ദൈവത്തിന് തോന്നുമ്പോ അങ്ങ്ട്ട് കൊണ്ടൂവും അതന്നെ. ഈ തറവാട്ടില് ആരും ഇത്രകാലം ജീവിച്ചിരുന്നിട്ടില്യാ. അമ്മ മരിച്ചത് നാല്പതാം വയസ്സിലാണ്. അമ്മാമ നാല്പത്തഞ്ചില് അമ്മമ്മേം അൻപതാവണേൻ്റെ മുമ്പേ പോയി. പിന്നെ, കമലം. ഞാൻ മാത്രം മരിക്കുണൂല്യാ. എന്തൊക്കെ അനുഭവിപ്പിക്കാനാണാവോ ഈ മഹാപാപിയെ ഇങ്ങനെ ഇരുത്തീര്ക്ക്ണ്."

മുത്തശ്ശി, മുണ്ടിന്റെ ഒരു തലപ്പുകൊണ്ട് കണ്ണുകൾ തുടച്ചു മൂക്ക് ശബ്ദത്തോടെ ചീറ്റി.

"മുത്തശ്ശി അടുത്തു മരിക്കോ?"

മുത്തശ്ശി ചിരിക്കുവാൻ ശ്രമിച്ചു. അവരുടെ പല്ലുകൾ തേഞ്ഞു ചുവന്നുമിരുന്നു. അവരുടെ വായിൽനിന്ന് വെറ്റിലയുടെയും ഇടയ്ക്കിടയ്ക്ക് കളിയടയ്ക്കയുടെയും സുഗന്ധം പുറപ്പെട്ടുകൊണ്ടിരുന്നു. ഞാൻ അവരുടെ കഴുത്തിൽ കൈയിട്ട്, എൻ്റെ മുഖം അവരുടെ കവിളത്ത് അമർത്തിക്കൊണ്ട് ഉറക്കെ യാചിച്ചു.

"മരിക്കില്യാന്ന് പറയോ. മുത്തശ്ശി മരിക്കില്ലാന്ന് പറയോ. എന്നോടു സത്യം ചെയ്യണം മരിക്കില്യാന്ന്." മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ, ചിരിച്ചുകൊണ്ട് അവർ പറഞ്ഞു: "ശെരി, അമ്മോ, ശെരി. മുത്തശ്ശി മരിക്കില്യാ. ന്നാൽ പോരെ?"

പിറ്റേദിവസം മുത്തശ്ശിയെ കാണുവാൻ ചില സ്ത്രീകൾ വന്നിരുന്നു. അവർ എന്നെ കണ്ടപ്പോൾ ചോദിച്ചു

"മകളെ കുട്ട്യേല്ലേ?" മുത്തശ്ശിക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.

"പിന്നെ ഏത് കുട്ട്യാ ഇബടെ ഉണ്ടാവാ?" അവർ ചോദിച്ചു: "ആരാ ൻ്റെ കുട്ട്യോളെപ്പിടിച്ച് ഇബടെ

വെക്കോ ഞാന്?"

ആ സ്ത്രീകൾ ചിരിച്ചു.

"കണ്ടപ്പോ തോന്നീ....ന്നാലും ചോദിച്ചുന്നേള്ളൂ. ആരടെ കൂടെ വന്നത്? വേലായുധമേനോൻ വന്നിട്ട്ണ്ടോ?"

"ഇല്യ. തൃശ്ശൂരുവരെ വന്നു. ലീവ് കിട്ടീല്യാത്രെ. ഞാനും ശങ്കുണ്ണ്യാരും കൂടി തൃശ്ശൂരിന്ന് കുട്ടിയെ ഇങ്ങോട്ടും കൊണ്ടന്നു."

"തൃശ്ശൂർക്ക് അമൂട്ടേമ എന്തിനാ പോയത്? ശങ്കുണ്ണ്യാര് തനിച്ചു കൊണ്ടന്നോളിലേ?"

"കാര്യസ്ഥന്റെ കൂടെ കുട്ട്യ ഇങ്ങട്ട് അയയ്ക്കും വേലായുധമേ നോൻന്ന് തോന്ന്ന്നുണ്ടോ ഭാരത്യേ?.....ങ്ഹ്! നല്ല കാര്യായീ! അതൊന്നും ഞാൻ ജീവിച്ചിരിക്ക്ണ കാലത്തോളം വേണ്ടിവരില്യ. എനിക്ക് എന്താ തൃശ്ശൂർക്കു പോവാൻ ഇത്ര വെഷമം? കാറുകാരോട് തലേന്നാൾ ഇബടെ വന്ന് കെടക്കാൻ പറേണം. അതന്നെ. നേരം പുലരണേന്റെ മുമ്പെ ഞാനും ശങ്കുണ്ണ്യാരും പൊറപ്പെട്ടു.


തൃശ്ശൂര് സ്റ്റേഷനില് എത്ത്യപ്പൊ -കിറുകിറുത്യം-വണ്ടി വരണ സമയം."

"കുട്ടി വലുതായി. കഴിഞ്ഞകൊല്ലം കണ്ടപ്പൊ ഇത്രയൊന്നൂല്യാ" ചുവന്ന പതക്കവും അഡ്ഢികയും കെട്ടിയ ഒരു തടിച്ച സ്ത്രീ പറഞ്ഞു. അവരുടെ മടിയിൽ ഒരു കുട്ടി ഉറക്കം തൂങ്ങിക്കൊണ്ടു. കിടന്നിരുന്നു.

"നീളം വച്ചിട്ടുണ്ട്, തോന്നുന്നു," മുത്തശ്ശിപറഞ്ഞു "തടി ഇല്യ. ഈ കുപ്പായോം ഒക്കെ ഇട്ടിട്ടാ തടി തോന്നണത്."

"ഞാൻ തടിച്ചിട്ടാ." ഞാൻ പറഞ്ഞു.

മെലിഞ്ഞ് വായിൽ പല്ലുകൾ ഉന്തിനിന്നിരുന്ന ഒരു

സ്ത്രീ തന്റെ കൈകൊണ്ട് പല്ല് മറച്ചുകൊണ്ട് മെല്ലെ

ചിരിച്ചു. മുത്തശ്ശിക്ക് ദേഷ്യം വന്നു: "നല്ല തടിയാ തടി,

എല്ലിൻകൊട്ട, തടിച്ചിട്ടൂല്യാ നന്നായിട്ടുല്യാ. കണ്ടില്ലേ

മോറൊക്കെ കരിവാളിച്ചിരിക്ക്ണ്?" മുത്തശ്ശി എന്നെപ്പിടിച്ച് അടുത്ത് ഇരുത്തി എന്റെ തലമുടി കൈവിരലുകൾകൊണ്ട് ചീകുവാൻ തുടങ്ങി.

"ആ!" ഞാൻ പറഞ്ഞു: "ആ..." തടിച്ച സ്ത്രീയുടെ മടിയിലുണ്ടായിരുന്ന മൊട്ടത്തലയനായ കുട്ടി പെട്ടെന്ന് വായ വലുതാക്കിത്തുറന്ന് നില വിളിക്കുവാൻ തുടങ്ങി.

"മിണ്ടാതിരിക്ക്." ആ സ്ത്രീ പറഞ്ഞു: "വെറുതെ ഇരിക്കുമ്പളാ ചെക്കന് കരച്ചില്!"

"അതിന് വെശന്നിട്ടാവും." എൻ്റെ മുത്തശ്ശി പറഞ്ഞു: "മൊല കൊടുക്കാറായിട്ടുണ്ടാവും."

"قه, ഇപ്പൊ കുടിച്ചിട്ടേള്ളു. ചെക്കന് അടികൊള്ളാ യാ...." ആ സ്ത്രീ കണ്ണുകളുരുട്ടി ആ കുട്ടിയുടെ മുഖത്തേക്ക് ഒരു ദേഷ്യഭാവത്തോടെ നോക്കി.

"ഞാൻ കൊല്ലാട നിന്നെ, ഞാൻ കൊല്ലും

നോക്കിക്കോ!" അവർ പറഞ്ഞു. ഞാൻ മുത്തശ്ശിയുടെ പിന്നിലേക്കു നീങ്ങിനിന്നു.


ആ കുട്ടീനെ കൊല്ലോ?" ഞാൻ മുത്തശ്ശിയുടെ

ചോദിച്ചു. കുട്ടി കരഞ്ഞുകൊണ്ടിരുന്നു. അവൻ്റെ തല ഒരു വലിയ പൊത്തുള്ള പന്താണെന്ന് എനിക്കു തോന്നി. അല്ലെങ്കിൽ ഒരു മഞ്ഞ ബലൂൺ.

ചെവിയിൽ

"അമ്മു എന്താ പറയ്‌ണ്?" മുത്തശ്ശി ചോദിച്ചു:

എനിക്കു കേക്കില്യ." "അയിനെ കൊല്ലോ?

"

ഞാൻ വീണ്ടും ചോദിച്ചു.

"ভোজতেঁ?"

"ആ കുട്ടീൻ്റെ അമ്മ."

മുത്തശ്ശി ഉറക്കെ ചിരിച്ചു "കേട്ടിലേ ഭാരത്യേ, അമ്മു ചോദിക്ക്ണ്, നീയ്യ് നെൻ്റെ കുട്ടീനെ കൊല്ലാന്ന്! അവള് നീ പറേണതൊക്കെ ശെരിയെന്ന് വിചാരിച്ചു."

"അമ്മമാര് കുട്ടോളെ കൊല്ലോ, അമ്മോ?" തടിച്ച സ്ത്രീ എന്നോടു ചോദിച്ചു: "കുട്ട്യോളെ സ്നേഹിക്കാൻ അമ്മമാരെ കഴിച്ചല്ലേ മറ്റാരുമുള്ളൂ."

"പാവം, അതിന് എന്താ അറിയാ്?" അതുവരെ സംസാരിക്കാതെയിരുന്ന് വെറ്റില മുറുക്കിയിരുന്ന തലനരച്ച ഒരു കറുത്ത സ്ത്രീ ചോദിച്ചു: "അതിന്റെ തലേലെഴുത്ത് ഇങ്ങിനെയായില്ലേ?"

"അമ്മേം നിലാവെളിച്ചോം ണ്ടെങ്കിലേ സുഖള്ളു....ഭാരതി എന്നു പേരുള്ള സ്ത്രീ പറഞ്ഞു: "അതു രണ്ടുലെങ്കിൽ സുഖോല്യ....."

മുത്തശ്ശി പെട്ടെന്ന് എഴുന്നേറ്റുനിന്ന് മുണ്ടു കുടഞ്ഞു.

"അവിടെ ഇരിക്കിൻ! ഞാൻ അടുക്കളേലൊന്നു പോയിനോക്കട്ടെ. മണി നാലാവാറായി. ചായ ശെരിയായിട്ടില്ലേ? ഇവൻ ഒരു പതുക്കെ പുഴുങ്ങിയാ.....ഈ അച്ചുതൻ! ഒന്നിനും വയ്യ..... വരോ, അമ്മോ, നമുക്ക് പോയി നോക്കാ്."


അടുക്കളയുടെ നിലത്ത് ഇരുന്ന്, ഒരു കിണ്ണത്തിൽ പരിപ്പുവടകൾ നിരത്തുകയായിരുന്നു അച്ചുതൻ. അച്ചുതന്റെ മുണ്ടും അടുക്കളച്ചുമരുകളുടെ കറുപ്പുനിറം സമ്പാദിച്ചുകഴിഞ്ഞിരുന്നു. മുത്തശ്ശിയെ കണ്ടപ്പോൾ അവൻ എഴുന്നേറ്റുനിന്നുകൊണ്ടു പറഞ്ഞു:

"മൈസൂരിപ്പഴേ കിട്ടീള്ളൂ. പൂവൻപഴം തീർന്നുത്രേ " മുത്തശ്ശി ഒന്നു മൂളി. അവർ അടുപ്പത്ത് ഇരിക്കുന്ന കാപ്പിക്കിണ്ടിയുടെ അടപ്പ് കൊടിൽകൊണ്ട് പൊക്കി. വെള്ളം തിളയ്ക്കുന്നുണ്ടോ എന്നു നോക്കി. അടുപ്പിൻതിണ്ണമേൽ ഒരു കോഴിമുട്ടവിളക്ക് ഇരുന്നു കത്തിയിരുന്നു.

..

"ഈ വിളക്ക് ഒന്നു തൊടച്ചൂടെ അച്ചുതാ? അതും ഞാൻ പറഞ്ഞിട്ടു വേണോ?"

മുത്തശ്ശി ചോദിച്ചു.

"അതു തൊടച്ചിട്ടും പോണില്യ." അച്ചുതൻ പറഞ്ഞു: അതപ്പടി വെടക്കായക്കണു. ചിമ്മിനി മറ്റാറായീന്നാ തോന്നണ്."

"ചിമ്മിനി മാറ്റാറായിട്ടൊന്നൂല്യ. നെണക്ക് ഓരോന്ന് തോന്നാ."

മുത്തശ്ശി കുനിഞ്ഞുനിന്നു. പഴംവെച്ച തളിക പരിശോധിച്ചു. അച്ചുതൻ എന്നെ നോക്കി ചിരിച്ചു. എനിക്ക് അവൻ എപ്പോഴും എന്നെ നോക്കി ചിരിക്കുന്നത്

ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഞാൻ മുഖം തിരിച്ചു. "അച്ചുതാ, തെക്കിനീലിക്ക് നാല് കിണ്ണത്തില് വടേം കൊറെ പഴോം കാപ്പീം കൊണ്ടുവാ. കുട്ടിക്ക് ഇബടെ

വച്ചുകൊടുത്താമതി."

"ഞാൻ അവടെവന്നു കഴിക്കാം." ഞാൻ പറഞ്ഞു.

"ณ"

"അതെന്താ മുത്തശ്ശീ?"

"അതെങ്ങിനെയാ. അതന്നെ."




മുത്തശ്ശി അടുക്കളയിൽനിന്നു പുറത്തേക്കു കടക്കുമ്പോൾ അച്ചു തനോടു താഴ്ന്ന സ്വരത്തിൽ പറഞ്ഞു:

"കുട്ടിക്ക് രാത്രി കുടിക്കാൻ 233 പാല് എടുത്തുവെച്ചിട്ട് മതീട്ടൊ കാപ്പീല് ഒഴിക്കാൻ. ഒക്കെക്കൂടി ഒഴിക്കണ്ടാ. നിൻ്റെ കൈയ് മഹാമോശാ അച്ചുതാ. നീയൊരു ഓട്ടക്കയ്യനാ."

അച്ചുതൻ വീണ്ടും എന്നെ നോക്കി ചിരിച്ചു മുത്തശ്ശി പോയിക്കഴിഞ്ഞപ്പോൾ അവൻ അടുപ്പിൻതിണ്ണമേൽ ഒരു കാൽ കയറ്റിവച്ചു ചെവിയുടെ ഉള്ളിൽനിന്ന് ഒരു ബീഡിയെടുത്ത് എനിക്കു കാണിച്ചുതന്നു.

"ഇതമ്മാ അച്ചുതന്റെ ജീവൻ നില്ക്കണ്. അതറിയോ? ചായേലും ചോറിലും കഞ്ഞീലും ഒന്ന്വല്ല. ഇതിലാ. ഒരു ദിവസം രണ്ടുകെട്ടു ബീഡി അച്ചുതനു വേണം. ഇല്ലെങ്കിൽ അച്ചുതൻ്റെ ജീവൻ പോവും. കുട്ടിക്ക് നിശ്ശണ്ടോ?"

ഞാൻ ഒന്നും പറഞ്ഞില്ല. അച്ചുതൻ ആ ബീഡി കത്തിച്ചു വായിൽ വച്ചു എന്നിട്ട് കാപ്പിക്കിണ്ടി ഒരു കടലാസ്സ് കൂട്ടിപ്പിടിച്ച് ഇറക്കിവച്ചു.

"ആദ്യം കുട്ടിക്കു പാല് തരാം. എന്നിട്ടേ അച്ചുതൻ ബാക്കിള്ളോർക്ക് കാപ്പിണ്ടാക്കൂ. പോരെ? കുട്ടീനെ കഴിച്ചിട്ടേ അച്ചുതന് ഈ വീട്ടില് ആരേം ള്ളൂ....അത്

കുട്ടിക്ക് നിശ്ശണ്ടോ?" ഞാൻ ഉമ്മറപ്പടിമേൽ ഇരുന്നു. അച്ചുതൻ ബീഡി കടിച്ചുപിടിച്ചു കൊണ്ട് ചോദിച്ചു: "അയിയ്യയ്യാ?"

ഞാൻ ചിരിച്ചു. അടുപ്പിൻതിണ്ണമേൽ വെച്ചു. അച്ചുതൻ ബീഡിയെടുത്ത്

"ഈ വീട്ടില്ല്ലാ ഈ നാട്ടിലുല്യാ അച്ചുതന് ഇത്ര .. കുട്ടി ല്ലാണ്ട്. ഇത് നിശ്ശണ്ടാ?" ഞാൻ തലയാട്ടി "അച്ചുതന്റെ നാട് എവിടെയാ?" അച്ചുതന്റെ നാട് ഇവിടെ ഒന്ന്വല്ല. അത് പെര്ണ്ട്രിയാ. കുട്ടി കേട്ടിട്ടില്ലേ, പെര്ണ്ടിരി... കേക്കാരിക്കില്ല.അയ്യോ എൻ്റെ അമ്മേ, വർത്തമാനം പറഞ്ഞോണ്ട് നിന്നാപ്പോരാലൊ. തെക്കിണീല് കുത്തിരിക്കണിലേ ഒരു കൂട്ടം കൊതിച്ചോള്. അവറ്റയ്ക്കെ്‌ക്കൊക്കെ കാപ്പീം പലാരോം എത്തിച്ചില്ലെങ്കി അച്ചുതനെ കൊല്ലും കുട്ടീടെ മുത്തശ്ശി."

"അച്ചുതന് ആ പെണ്ണുങ്ങളെ ഇഷ്ടലേ?" ഞാൻ താഴ്ന്ന സ്വരത്തിൽ ചോദിച്ചു.

"ตั കണ്ടുട ฌารั വീടാന്തരം എറങ്ങണോരെയ്ക്കും കണ്ടൂടാ കുട്ട്യേ." കേറി

അച്ചുതൻ കിണ്ണമെടുത്ത് നാലു വട നിരത്തി എനിക്ക് നീട്ടി. അതു തിന്നുമ്പളയ്ക്കും പാല് റെഡിയാവും."

വടയ്ക്കും ബീഡിപ്പുകയുടെ മണമുണ്ടായിരുന്നു. പക്ഷേ, അച്ചുതനെ ശകാരിക്കുവാൻ എന്തുകൊണ്ടോ എനിക്ക് തോന്നിയില്ല.

മുകളിലെ വരാന്തയിൽ ഇരുന്നുകൊണ്ട് ഉച്ചനേരത്ത് മുത്തശ്ശി രാമായണം വായിക്കുകയായിരുന്നു. ഒരു വാലുമുറിഞ്ഞ കണ്ണട ഇടത്തുകൈകൊണ്ട് നിയന്ത്രിച്ചുകൊണ്ടാണ് മുത്തശ്ശിയുടെ വായന.

എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു.

ഞാൻ വെറും നിലത്തു മലർന്നു കിടന്നു, വരാന്തയുടെ അഴികൾക്ക് പുറത്ത് വെള്ളിപോലെ തിളങ്ങുന്ന ആകാശത്തിലേക്കു നോക്കി.

"മുത്തശ്ശീ!"

ഞാൻ വിളിച്ചു.

" മുത്തശ്ശി വായന നിർത്തി എന്റെ നേർക്കുതിരിഞ്ഞു.



മുത്തശ്ശിക്ക് ഞാൻ പോയാൽ സങ്കടാവോ?"



"കൊറെ സങ്കടാവോ?"

"എന്തിനാ കൊറെ സങ്കടം, അമ്മോ? അമ്മു

ഇനിയത്തെക്കൊല്ലം വരില്ലേ?"

"അപ്പഴയ്ക്കും മുത്തശ്ശി മരിച്ചാലോ?"

മുത്തശ്ശി ചിരിച്ചു.

"മരിക്കൊന്നൂല്യാട്ടോ. കല്യാണൊക്കെ കഴിച്ച് അതൊക്കെ ന്നാൽപ്പോരേ?" അമ്മു വലുതായി കുട്ട്യോളൊക്കെണ്ടായി, കണ്ടേ മുത്തശ്ശി മരിക്കുന്നുള്ളൂ.

"മുത്തശ്ശീ!"



"ഞാൻ കല്യാണം കഴിക്ക്യാ ആരെയാ?"

"ആരെയാവൊ?" മുത്തശ്ശി ആകാശത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: "മുത്തശ്ശിക്ക് പറയാൻ വെയ്യലൊ. അതൊക്കെ ദൈവത്തിനേ അറിയൂ."

ഞാൻ മുത്തശ്ശിയുടെ മടിയിലേക്ക് തല ചെരിച്ചുവച്ചു കണ്ണുകളടച്ചു. വരാന്തയിൽ എവിടെയോനിന്ന് ഒരു വേട്ടാളൻ മൂളിക്കൊണ്ടിരുന്നു.

"വേട്ടാളൻ കൂടുകൂട്ടുകയാണ്." മുത്തശ്ശി പറഞ്ഞു. ഞാൻ ഉണർന്ന് കണ്ണുമിഴിച്ചപ്പോൾ വരാന്തയിൽ മുത്തശ്ശി ഉണ്ടായിരുന്നില്ല. ഞാൻ ഒരു പുൽപ്പായിൽ തലയിണയും വച്ചു കിടക്കുകയാണ്. മുത്തശ്ശി എങ്ങോട്ടു പോയി? വളരെക്കൊല്ലങ്ങൾ ഞാൻ ഉറങ്ങിക്കഴിച്ചുവെന്നും മുത്തശ്ശി മരിച്ചുപോയി എന്നും എനിക്ക് പെട്ടെന്നു തോന്നി. ഞാൻ എഴുന്നേറ്റ് ഇരുന്നു. ആ വേട്ടാളൻ അപ്പോഴും മൂളിക്കൊണ്ടു പറന്നിരുന്നു.

"മുത്തശ്ശീ!" ഞാൻ വിളിച്ചു.



ചുവട്ടിൽ എവിടെയോനിന്ന് മുത്തശ്ശി വിളികേട്ടു. ഞാൻ എഴുന്നേറ്റ് കോണിപ്പടികൾ മെല്ലെ ഇറങ്ങി തെക്കിനിയിലെത്തി. അവിൽ ഇടിക്കുന്ന നാണിയമ്മ അവിടെ നിന്നിരുന്നു. അവരുടെ നാലോ അഞ്ചോ വയസ്സായ മകൾ എന്നെ കണ്ടപ്പോൾ തൻ്റെ അമ്മയുടെ മുഷിഞ്ഞ മുണ്ടിന്റെ ഒരറ്റംകൊണ്ട് തൻ്റെ മുഖം മറച്ചു.

മുത്തശ്ശി നടുമുറ്റത്തിൻ്റെ അടുത്ത് ഇരുന്ന് തിരികൾ ഉണ്ടാക്കുകയായിരുന്നു. അവർ ഒരു തടുക്കിൽ കാലുകൾ നീട്ടിവച്ചിരുന്നു. അടുത്തു വച്ചിരുന്ന ബിസ്കറ്റ് പെട്ടിയിലേക്ക് ഓരോ തിരിയായി തിരിച്ചുവച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു: "നാണേ, എന്നും അവില് ഇടിപ്പിക്കാൻ വ‌യ്ക്കോ? ഇന്നാള് ഇടിച്ചതന്നെ ആ ഭരണി നിറച്ച്ണ്ട്. നാണിക്ക് കഷ്ട പ്പാടാണ്. എനിക്കറിയാം: പക്ഷേ, ഒന്നരാടൻപടി വന്നാൽ ഞാൻ എന്താ ചെയ്യാ?"

നാണിയമ്മ തലതാഴ്ത്തി തൻ്റെ കുട്ടിയുടെ തലമുടി ഒതുക്കിക്കൊണ്ട് ചിരിച്ചു. നാണിയമ്മയുടെ വലത്തെ കൈയിന്മേൽ ഒരു ഇരുമ്പുമോതിരമുണ്ടായിരുന്നു. ചെറിയ അരിമ്പുകളുള്ള ഒരു മോതിരം. മുഷിഞ്ഞ മുണ്ടും കീറിയ ഉണ്ടായിരുന്നുള്ളുവെങ്കിലും ബ്ലൗസും മാത്രമേ മോതിരം ധരിക്കുവാനുള്ള ഭാഗ്യം നാണിയമ്മയ്ക്ക് ഉണ്ടായല്ലോ എന്ന് എനിക്കു തോന്നി.

ഞാൻ അവരുടെ അടുത്തേക്കു ചെന്ന് ആ കുട്ടിയെ നോക്കി; കുട്ടിക്ക് എൻ്റെ ചുമലോളം ഉയരമുണ്ടായിരുന്നു. അവളുടെ നിറം കറുപ്പാണ്, തലമുടി തുടങ്ങുന്നത് എവിടെനിന്നാണെന്നു പറയുവാൻ പ്രയാസം. അത്ര കറുത്ത കറുപ്പ്. അവൾ ഒരു ചുവന്ന പുള്ളികളുള്ള പാവാട മാത്രമേ ധരിച്ചിരുന്നുള്ളൂ. കഴുത്തിൽ കുറെ കെട്ടുകളുള്ള ഒരു കറുത്ത ചരടും. ഞാൻ ചോദിച്ചു: "എന്താ പേര്?"


കുട്ടി ഒന്നും പറഞ്ഞില്ല. അവൾ നാണിയമ്മയുടെ മുണ്ടുകൊണ്ട് തൻ്റെ മുഖവും ദേഹത്തിന്റെ മുക്കാൽഭാഗവും മറച്ചു.

"അമ്മിണീന്നാ." നാണിയമ്മ പറഞ്ഞു.

ഈ പെണ്ണിന് എത്ര വയസ്സായീ, നാണ?" മുത്തശ്ശി ചോദിച്ചു.

"കൊടുങ്കാറ്റുണ്ടായ കാലത്ത് ഞാൻ ഓളെ പെറ്റ് കെടക്കാം." നാണ്യമ്മ പറഞ്ഞു: "എല്ലാരും പാത്രോം പായേം ഒക്കെ എടുത്തു പോയി. ഞാൻ മാത്രം കെടന്നേടത്ത്ന്ന് ണീറ്റില്യാ.... ചാവാനാ യോഗംച്ചാ ചാവട്ടെന്ന് ഞാൻ കരുതി."

"എന്നാലും ചത്തില്ലല്ലോ." മുത്തശ്ശി പറഞ്ഞു: "അപ്പോൾ നിണക്ക് ചാവാൻ യോഗം ആയിട്ടില്യ അല്ലേ നാണേ?"

മുത്തശ്ശി തിരികൾ എല്ലാം പെട്ടിയിലാക്കി അടച്ച്, എഴുന്നേറ്റു നിന്നു.

"വാ നാണേ, വടക്കിനില്ക്കയ്ക്ക് വാ. ഞാൻ ആ പെണ്ണിനു കൊറച്ച് രാവിലത്തെ ദോശ തരാം."

വടക്കിനി ഇരുട്ടുപിടിച്ച മുറിയായിരുന്നു. അവിടെ മൂലയിൽ പഴുക്കുവാൻ വച്ച ഒരു ചക്കയും ഒരു പരന്ന കൊട്ടയിൽ കുറെ പുളിയുമുണ്ടായിരുന്നു.

"അവിടെ ഇരുന്നോ."

മുത്തശ്ശി നാണിയമ്മയോടു പറഞ്ഞു. നാണിയമ്മ തന്റെ മകളോട് എന്തൊ സ്വകാര്യം പറഞ്ഞു. എന്നിട്ട്, കാലുകൊണ്ട് നിലത്തെ പൊടി തട്ടി നീക്കി തന്റെ ചുമലിലെ മുണ്ടെടുത്തു വിരിച്ച് അതിന്മേൽ ഇരുന്നു. കുട്ടി അവരുടെ പിന്നിൽ ഇരുട്ടിൽ കണ്ണുകൾ മാത്രം വെളിപ്പെടുത്തിക്കൊണ്ടു നിന്നു. കുട്ടി ഇല്ല, കണ്ണുകൾ മാത്രമേ ഉള്ളൂ എന്ന് എനിക്ക് തോന്നി.

ഞാൻ മുത്തശ്ശിയെ അന്വേഷിപ്പിച്ചുകൊണ്ട് അടുക്കളയിലേക്കു പോയി. അവിടെ കിളിവാതിലിന്റെ പടിമേൽ രാവിലെ മുതൽ അടയ്ക്കാതെ വച്ചിരുന്ന ദോശക്കഷണങ്ങൾ മുത്തശ്ശി എടുത്ത് ഒരു ഇലച്ചീന്തിൽ വയ്ക്കുകയായിരുന്നു.

"അത് ആ കുട്ടിക്കാ?"

ഞാൻ ചോദിച്ചു. മുത്തശ്ശി തലകുലുക്കി.

"അടയ്ക്കാതെ വച്ചതല്ലേ? അതില് ഇരുന്നിട്ടുണ്ടാകും. ഇല്ലേ? അപ്പോ ആ കുട്ടിക്ക് സുഖക്കേട്

വരില്ലേ?" മുത്തശ്ശി ഒന്നു സംശയിച്ചുനിന്നു. എന്നിട്ട് ചിരിച്ചു.

"ശെരി അമ്മേ, ഞാൻ ഇതു കൊടുക്ക്ണില്യ. ഉച്ചക്കത്തെ പലഹാരം കൊടുക്കും. ന്നാപോരേ?"

അര മണിക്കൂറിനുശേഷം, ചായയും പലഹാരവും കഴിച്ച് ഒരു ചെറിയ കൊട്ടയിൽ അരിയുമായി വീട്ടിലേക്കു മടങ്ങുവാൻ ഒരുങ്ങുന്ന നാണിയമ്മ കുട്ടിയോടു പറഞ്ഞു:

"അമ്മിണേ, ദാ ഈ കൊട്ട ഒന്നു പിടിച്ചേ അമ്മ മുണ്ടൊന്നു കൊടഞ്ഞ് ഉടുക്കട്ടെ."

കുട്ടി അതു കേട്ടില്ലയെന്നു നടിച്ച് മറ്റൊരു ഭാഗത്തേക്കു തിരിഞ്ഞു നിന്നു. പിടിക്കെടീ പെണ്ണെ, മേപ്പട്ട് നോക്കി നില്ക്കാണ്ടെ." "

നാണിയമ്മ അവളോടു പറഞ്ഞു. അവൾ ആ കൊട്ട വാങ്ങിയെങ്കിലും പെട്ടെന്ന് അത് കൈയിൽനിന്ന് നിലത്തുവീണ് അരിയും അതിന്റെ അടിയിലുണ്ടായിരുന്ന കുറെ പുളിങ്ങയും നിലത്തു വീണു ചിതറി.

"പണ്ടാരംപിടിച്ച പെണ്ണേ?" നാണിയമ്മ തന്റെ മകളുടെ തലമുടി പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു. അവർ ഇരുന്നു. അതെല്ലാം കൊട്ടയിലാക്കി ധൃതിപ്പെട്ട് അവിടെനിന്ന് ഇറങ്ങിപ്പോയി. മകൾ കരഞ്ഞുകൊണ്ട് പിന്നാലെയും

മുത്തശ്ശി അവർക്ക് കൊടുത്തിരുന്നുള്ളു. അരി പുളിങ്ങ മാത്രമെ അവർ കട്ടെടുത്തതായിരുന്നു. എനിക്ക് അത് മനസ്സിലായപ്പോൾ കഠിനമായ ദേഷ്യം തോന്നി. കക്കുക എന്ന പ്രവൃത്തി വളരെ നീചമായ ഒരു കാര്യമാണെന്ന് എനിക്ക് എല്ലായ്പോഴും തോന്നിയിരുന്നു. ഞാൻ അവർക്ക് മാപ്പു കൊടുക്കുകയില്ലെന്നു നിശ്ചയിച്ചു.

"നാണിയമ്മേ!" ഞാൻ വിളിച്ചു, എനിക്ക് അവരുടെ ഒപ്പം എത്താൻ ഓടേണ്ടി വന്നു.

അവർ തിരിഞ്ഞു നോക്കിയെങ്കിലും നടത്തം നിർത്തിയില്ല. അവരുടെ കുട്ടി അപ്പോഴും തേങ്ങിക്കൊണ്ടിരുന്നു.

"നാണിമ്മേ നിങ്ങൾ എന്തിനാണ് പുളിങ്ങ കട്ടത്? ഞാൻ ചോദിച്ചു: "കക്കാൻ പാടോ?"

"ഞാൻ കട്ടിട്ടൊന്നൂല്യ." നാണിയമ്മ പറഞ്ഞു. അപ്പോഴും അവർ നടക്കുകയായിരുന്നു. അവരുടെ കാൽവെപ്പുകൾക്കൊപ്പം ചുവന്ന പൊടി മുറ്റത്തു പൊന്തിക്കൊണ്ടിരുന്നു.

"ഞാൻ മുത്തശ്ശോട് പറയാൻ പോവാ." ഞാൻ പറഞ്ഞു: "കക്കാൻ പാടില്ല. ഇനി ഈ വീട്ടില് വരരുത് നാണിയമ്മേ, നിങ്ങള് ഒരു കള്ളനാണ്."

നാണിയമ്മ പെട്ടെന്നു നിന്നു. എന്നിട്ട് തൻ്റെ കൊട്ട എന്റെ നേർക്ക് നീട്ടിക്കൊണ്ടു പറഞ്ഞു: "എടുത്തോളൊ നിങ്ങടെ അരീം പുളിങ്ങേം.... യ്ക്ക് ഒന്നും വേണ്ടാ."

ഞാൻ ഒരു മരപ്പാവയെപ്പോലെ ആ കൊട്ട വാങ്ങി. നാണിയമ്മ തന്റെ മകളെ പൊക്കിയെടുത്ത് ഒക്കത്തുവച്ച് വീണ്ടും നടന്നുതുടങ്ങി.




ഞങ്ങള് പാവങ്ങളാ പ്രത്യേകസ്വരത്തിൽ സ്വത്താരാ ...." ..." അവർ ഒരു പറഞ്ഞു: "നിങ്ങളൊക്കെ

ഞാൻ ആ കൊട്ട മണ്ണിൽവച്ചു. വീട്ടിലേക്ക് ഓടി. എനിക്ക് ഉറക്കെ കരയണമെന്നു തോന്നി. ആദ്യമായി ഞാനൊരു പാപം ചെയ്തുകഴിഞ്ഞുവെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ഞാൻ അതിനെപ്പറ്റി മുത്തശ്ശിയോടു പറഞ്ഞില്ല. ആ കൊട്ട ആരെങ്കിലും കണ്ടുവോ, അതോ, നാണിയമ്മതന്നെ അതെടുത്തുകൊണ്ടുപോയോ അന്വേഷിച്ചതുമില്ല. മടങ്ങിവന്ന് ഞാൻ എന്ന്

സ്റ്റേഷനിലെത്തിയപ്പോൾ ശങ്കുണ്ണിനായർ പറഞ്ഞു: "ഇനി അര മണിക്കൂറും രണ്ടുമിനിറ്റുമുണ്ട് വണ്ടിവരാൻ. വേലായുധമേനോൻ കൊച്ചീന്ന് കേറി ഇരിക്ക്ണ്ണ്‌ടാവും... ഫഷ്ട്ക്ലാസ് ആ അറ്റത്താ നിക്കാ... തേർഡ്‌ക്ളാസ് ഈ ഭാഗത്താ..."

"നിങ്ങളൊന്ന് മിണ്ടാണ്ടിരിക്കിൻ ശങ്കുണ്ണ്യാരേ," മുത്തശ്ശി പറഞ്ഞു: "എനിക്കറിയാം എന്താ എന്നൊക്കെ. ഞാൻ ആദൊന്നല്ല തൃശ്ശൂർക്ക് വയ്ക്ക്"

മുത്തശ്ശി കാറിൽനിന്ന് ഇറങ്ങി ഡ്രൈവർക്ക് ചായ കുടിക്കാൻ ഒരു എട്ടണനാണ്യം കൊടുത്തു.കുട്ടീടെ വകയാ." അവർ പറഞ്ഞു. ഡ്രൈവർ

ചിരിച്ചുകൊണ്ട് അതു വാങ്ങി തൻ്റെ കീശയിലിട്ട് എന്നെ സലാം വച്ചു.

മുത്തശ്ശിയുടെ കസവുമുണ്ടുവേഷ്ടിയും സ്വർണ്ണം കെട്ടിച്ച തുളസി മാലയും മറ്റും കണ്ടപ്പോൾ സ്റ്റേഷനിലുണ്ടായിരുന്നവരൊക്കെ

നില്ക്കുകയും ബഹുമാനം കാണിക്കുകയും ചെയ്തു. പ്ലാറ്റേ്ഫാറം ടിക്കറ്റ് കൊടുക്കുന്ന മനുഷ്യൻ ചോദിച്ചു: "കുട്ടി | മടങ്ങി പ്പോവാ‌ണ്. അല്ലേ?"

മുത്തശ്ശി അപരിചിതരോട് അതിന് ഉത്തരം പ്രദർശിപ്പിക്കാറുള്ള പറഞ്ഞില്ല. ഗൗരവഭാവത്തോടെ അവർ എൻ്റെ കൈയും പിടിച്ചു കൊണ്ട് തിരിയുന്ന വാതിൽ കടന്ന് പ്ലാറ്റുഫോമിലേക്കു ചെന്നു. ഒരറ്റത്ത് പുസ്തകം വില്ക്കുന്ന സ്ഥലത്തേക്കു പോവണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ, മുത്തശ്ശി എന്നെ വിട്ടില്ല. അവർ എന്നെ സ്ത്രീകൾക്കുള്ള വെയിറ്റിങമിൽ കൊണ്ടുപോയി ഒരു കസാലയിൽ ഇരുത്തി. വലിയ ചാരുകസാലമേൽ മുത്തശ്ശിയും കിടന്നു. മറ്റേ അറ്റത്ത് ഒരു കസാലമേൽ ചുവന്ന ചേലയുടുത്ത ഒരു ബ്രാഹ്മണസ്ത്രീ ഉണ്ടായിരുന്നു. അവർ ഇടയ്ക്കിടയ്ക്ക് ചില സ്വകാര്യനോട്ടങ്ങൾ മുത്തശ്ശിയുടെ നേർക്ക് എറിഞ്ഞുകൊണ്ടിരുന്നു. ശങ്കുണ്ണിനായർ വാതില്ക്കൽ

വന്ന് എത്തിച്ചു നോക്കിയപ്പോൾ മുത്തശ്ശി പറഞ്ഞു: "ശങ്കുണ്ണ്യാരേ, അമ്മൂന് ഒരു പുസ്തകം വേണത്രെ നല്ലൊരു പുസ്തകം വാങ്ങിക്കൊണ്ടു വരൂ. ദാ പണം."

ശങ്കുണ്ണിനായർ നോട്ടെടുത്ത് തൻ്റെ പച്ച ഷർട്ടിന്റെ കീശയിലിട്ടു.

"ദാ, വല്ല തോന്ന്യാസപുസ്തകൊന്നും കൊണ്ട്രരുത്. ดร."

"യ്ക്കെന്താ പ്രാന്ത്ണ്ടാ. എന്താ ഇബ്ട്‌ന്ന് ഇങ്ങിനെ ഒക്കെ പറേണ്? ഞാൻ കുട്ടിക്ക് തോന്ന്യാസപുസ്തകം കൊടുക്കോ?

ശങ്കുണ്ണിനായർ പിറുപിറുത്തുകൊണ്ട് നടന്നുപോയപ്പോൾ മുത്തശ്ശി തല ചാച്ചുകിടന്നു പുഞ്ചിരിതൂകി.

"ഇന്യേത്തെ കൊല്ലം വര്മ്പഴയ്ക്കും അമ്മു ഇത്തിരികൂടി വലുതായിട്ട്ണ്ടാവും." മുത്തശ്ശി പറഞ്ഞു. "മുത്തശ്ശിയോ? മുത്തശ്ശി വലുതായിട്ട്ണ്ടാവോ?" മുത്തശ്ശി ചിരിച്ചു.

മുത്തശ്ശി ഇനി വല്‌താവോ? മുത്തശ്ശി ഇനി ചെറുതാവാ ചെയ്യ്യാ. ചുളിഞ്ഞ് ചുളിഞ്ഞ് ചെറുതാവാ അതന്നെ."

എനിക്ക് പെട്ടെന്ന് ആ ചെറിയ ഞാവൽമരത്തെപ്പറ്റി ഓർമ്മ വന്നു.

"മുത്തശ്ശീ!"



"ആ ഞാവൽമരല്യേ? ഞാവൽമരം. അത് എത്ര കാലായി ഉണ്ടായിട്ട്? അതാരാ നട്ടത്?"

"ആരാ mร? എനിക്കറീലേ, ഓർക്കുമ്പോഴൊക്കെ അത വിടെണ്ട്." ഞാൻ

"അതിമ്മല് പഴം ഉണ്ടാവോ?"

"ഇനി പഴം ഉണ്ടാവോ? അമ്മോ? എനിക്കറീലേ

ഉണ്ടായത്തന്നെ വലുതാവില്യ. തീർച്ച."

"അതെന്താ?"

"അതെങ്ങിനെയാ, അതന്നെ."

"മുത്തശ്ശീ!"

"എന്താ അമ്മോ?"

"ഒരുപക്ഷേ, ഞാൻ ഇനിയത്തെ കൊല്ലം വരുമ്പൊ അതില് പഴം ണ്ടാവും. എന്നിട്ട് ഞാനും മുത്തശ്ശീംകൂടി അതു പൊട്ടിച്ചു തിന്നും."

വണ്ടിയിലേക്ക് എന്റെ ചെറിയ തോൽപ്പെട്ടിയും ശങ്കുണ്ണിനായർ തന്ന മലയാളപുസ്തകവും എടുത്തുവച്ചതിനുശേഷം അച്ഛൻ വാതില്ക്കൽ വന്നു നിന്നു.

മുത്തശ്ശിയുടെ മുഖം വല്ലാതെ തുടുത്തിരുന്നു.

"അങ്ങ്ട്ട് വരില്യാന്ന് ശപഥം ചെയ്തിട്ടൊന്നൂല്യലൊ?" മുത്തശ്ശി പറഞ്ഞു: "എനിക്ക് മകനായിട്ടും മകളായിട്ടും എല്ലാം അവളേ ഉണ്ടായിരുന്നുള്ളൂ. അവള്
പോയി...ന്നാലും എൻ്റെ മകൻ്റെ സ്ഥാനം നിങ്ങൾക്കു പോവില്യാലോ..."

മുത്തശ്ശി, തന്റെ വേഷ്ടിയുടെ അറ്റമെടുത്ത് മൂക്ക് ചീറ്റി. മുഖം തുടച്ചു. അവരുടെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. കണ്ണുകൾ

"വരാം...ഇനിയത്തെ കൊല്ലം വരാം, സത്യം. എനിക്ക് ധൈര്യം പോരാഞ്ഞിട്ടാണ്... അല്ലാണ്ടെയൊന്ന്വല്ല. ഞങ്ങള് ഒന്നിച്ച് എല്ലാ കൊല്ലവും കടന്നു വന്നിരുന്ന ആ വീട്ടില് ഇപ്പോ ഞാൻ തനിച്ച് വന്ന് കേറുമ്പോ... അമ്മ തെറ്റിദ്ധരിക്കരുത്. എൻ്റെ മനസ്സിന് കരുത്തില്യ"

"തെറ്റിദ്ധരിക്കില്യ. നിങ്ങളെയാരെയും തെറ്റിദ്ധരിക്കില്യാട്ടൊ... എൻ്റെ കുട്ട്യോളെ ഒരിക്കലും തെറ്റിദ്ധരിക്കില്യ." ഞാൻ ഞാൻ

ഇളകിത്തുടങ്ങിയപ്പോൾ ജനവാതിലിന്റെ ചില്ലുകൾ ചുവട്ടിലേക്ക് ഇട്ടു. അച്ഛൻ



"എന്താ മോളേ."

"മുത്തശ്ശി ഇനിയത്തെ കൊല്ലമാവുമ്പോഴെയ്ക്ക്

മരിക്കോ?"



"മരിക്കില്യേ?"

"മുത്തശ്ശി മരിക്കില്ല."

"സത്യം?"

അച്ഛൻ എന്നെ എടുത്ത് മടിയിൽ വച്ച് എന്റെ മുഖത്ത് ഉമ്മവച്ചു. എന്നിട്ട് നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു: "ഞാൻ സത്യം ചെയ്യാം. മോ മുത്തശ്ശി മരിക്കില്യാ. ഒരിക്കലും മരിക്കില്യാ."

തീവണ്ടിയുടെ ചക്രങ്ങൾ ഗർജ്ജിച്ചു: "മരിക്കില്യാ... മരിക്കില്യാ..."
18
ലേഖനങ്ങൾ
എന്റെ പ്രിയപ്പെട്ട കഥകൾ
0.0
ആധുനിക മലയാള കഥാസാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ കഥാകൃത്തുക്കൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം கமகது തെരഞ്ഞെടുക്കുന്ന പരമ്പരയാണ് എൻ്റെ പ്രിയപ്പെട്ട കഥകൾ. 2004-ൽ കഥാവർഷം പ്രമാണിച്ചാണ് ഇങ്ങനെ ഒരു പരമ്പര പ്രസിദ്ധീകരിച്ചതെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഇതിലേക്ക് വീണ്ടും ഉൾപ്പെടുത്തുകയുണ്ടായി. പല പ്രമുഖരെയും ഓരോ എഴുത്തുകാരനും എഴുത്തുകാരിക്കും താനെഴുതിയ എല്ലാ കഥകളും പ്രിയപ്പെട്ടവയായിരിക്കാം. ഏറ്റവും പ്രിയമുള്ളവ ആവശ്യപ്പെടുമ്പോഴുണ്ടാകുന്ന തെരഞ്ഞെടുക്കുവാൻ സന്ദിഗ്ദ്ധതകൾ അതിനാൽത്തന്നെ ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും വ്യത്യസ്തങ്ങളും വൈയക്തികങ്ങളും കാരണങ്ങളാൽ തങ്ങൾ നെഞ്ചേറ്റി ലാളിക്കുന്ന ഏതാനും കഥകൾ ഓരോരുത്തർക്കും ഉണ്ടാകാം. ആസ്വാദകന്റെയോ നിരൂപകന്റെയോ അഭിപ്രായഗതികൾ ഒരുപക്ഷേ, പ്രിയപ്പെട്ട കഥകളുടെ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുകയും ചെയ്തിരിക്കാം. ചിരപരിചിതരായ എഴുത്തുകാരുടെ ഹൃദയപഥങ്ങളും വായനക്കാരുടെ ആസ്വാദന പഥങ്ങളും തമ്മിലുള്ള ഒരു നേർമുഖം ഈ കഥാവായനകളിലൂടെ സാദ്ധ്യമാക്കുവാൻ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വൈകാരികലോകത്തിലെ ഹിമാനികളുടെ ആന്തരസ്ഥലികളെ കഥാ പ്രദേശത്തിലേക്കു തുറന്നുവിട്ട കഥാകാരിയാണ് മാധവിക്കുട്ടി.
1

അന്ന് വെയിൽ ഏഴു മണിക്കേ മറഞ്ഞുള്ളു-1

28 November 2023
0
0
0

പത്തോ പതിനൊന്നോ കൊല്ലം മുമ്പു കഴിഞ്ഞതാണെങ്കിലും, ആ ദിവസം അവർക്ക് പെട്ടെന്ന് ഓർമ്മ വന്നു. ഒരുപക്ഷേ, കുട്ടിയെ കുളിപ്പിച്ചു നിർത്തുമ്പോൾ, മുഖം അല്പം ചരിച്ച് അവൻ ചിരിച്ചതുകൊണ്ടാവണം അവൻ ജനിക്കുന്നതിന് എത്ര

2

മതിലുകൾ-2

28 November 2023
0
0
0

രാവിലെ ജോലിക്കു പോവാൻ കാറിൽ കയറിയിരിക്കുമ്പോൾ അയാൾ തിരിഞ്ഞുനോക്കി പറഞ്ഞു: "ഇന്ന് ഓഹരിക്കാരുടെ ഒരു മീറ്റിങ്ങുണ്ട്. ഞാൻ മടങ്ങാൻ കുറച്ചു വൈകും!"അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കുമെന്ന് അയാൾ പ്രതീക്ഷിച്

3

കൂടുകൾ-3

28 November 2023
0
0
0

മുറിയിൽ വളരെയധികം സംസാരം നടന്നിരുന്നുവെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഉച്ച സമയത്ത് അവരെല്ലാം സാധാരണ വിശ്രമിക്കാൻ ഉപയോഗിക്കാറുള്ള ഇരുട്ടുപിടിച്ച തളത്തിലാണ് അവർ ഇരു

4

മലഞ്ചെരിവുകളിൽ-4

28 November 2023
0
0
0

അവൾ പെട്ടിയിൽ സാമാനങ്ങൾ അടുക്കിവയ്ക്കുമ്പോളാണ് അയാൾ വന്നത്. ഇലക്ട്രിക് വെളിച്ചം നിറഞ്ഞ ആ മുറിയിൽ ഈ സമയത്ത് അയാൾ വരുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ശബ്ദമുണ്ടാക്കാതെ, പെട്ടെന്ന്, അയാൾ വ

5

കല്യാണി-5

29 November 2023
1
0
0

അവൾ തന്റെ ഭർത്താവിനെ ഓഫീസിൽ ആക്കി,വീട്ടിലേക്ക കാറോടിച്ചിയപ്പോൾങ്ങുകയായിരുന്നു പാലത്തിന്റെ അടുത്തെത്തിയപ്പോൾ അവൾ. വഴിമുടക്കിക്കൊണ്ടു റോഡിൽ നിരന്നുനില്ക്കുന്ന അഞ്ചുപേരെ കണ്ടു ഭയത്തോടെ കാറുനിർത്തി. അവർ പ

6

തരിശുനിലം-6

29 November 2023
0
0
0

എട്ടു കൊല്ലങ്ങൾക്കു ശേഷം അവർ വീണ്ടും തമ്മിൽ കാണുകയായിരുന്നു. സ്നേഹിക്കുന്നവരുടെ നാട്യത്തിലല്ല, പക്ഷേ, ഒരിക്കൽ സ്നേഹിച്ചിരുന്നവരുടെ നാട്യത്തിൽ അതുകൊണ്ട്, കുറച്ചു നിമിഷങ്ങളോളം യാതൊന്നും പറയാതെ അന്യോന്യം

7

വേനലിന്റെ ഒഴിവ്-7

29 November 2023
0
0
0

മെലിഞ്ഞ്, വികൃതമായി വളഞ്ഞ്, ശുഷ്കിച്ച കൊമ്പുകളോടുകൂടിയ ഒരു ചെറിയ മരമായിരുന്നു അത്. മഴ തീരെയില്ലാത്ത കാലമായിരുന്നതു കൊണ്ട് അതിന്റെ ഇലകൾക്കു മീതെ അരിവാളിൻ്റെ ആകൃതിയിൽ വളഞ്ഞിരുന്ന ഒരു ചുള്ളിക്കൊമ്പിൽ ഒരു

8

പക്ഷിയുടെ മണം-8

29 November 2023
0
0
0

കല്ക്കത്തയിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവൾ ആ പരസ്യം രാവിലെ വർത്തമാനക്കടലാസ്സിൽ കണ്ടത്. "കാഴ്ചയിൽ യോഗ്യതയും ബുദ്ധിസാമർത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇൻചാർജ്ജായി ജ

9

ചുവന്ന പാവാട-9

30 November 2023
0
0
0

അടുക്കളയുടെയും ഭക്ഷണമുറിയുടെയും ഇടയ്ക്കുള്ള ഇടനാഴികയിൽ ചുമരോടു ചേർത്ത് ഇട്ടിരുന്ന ഒരു മെത്തപ്പായിൽ ചെരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങുകയായിരുന്നു വേലക്കാരി. യജമാനത്തി തന്റെ വീർത്ത വയറും മറ്റുമായി കോണിപ്പടിക

10

നെയ്പ്പായസം-10

30 November 2023
0
0
0

ചുരുങ്ങിയതോതിൽ ശവദഹനം കഴിച്ചുകൂട്ടി, ഓഫീസിലെ സ്നേഹിതന്മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ച്, രാത്രി വീട്ടിലേക്ക് മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛൻ എന്നു വിളിക്കാം. കാരണം, ആ പട്ടണത്തിൽ അയാളുടെ വില അറി

11

പരുന്തുകൾ-11

30 November 2023
0
0
0

അവൾ ആദ്യമായി ആ പരുന്തിനെ കണ്ടപ്പോൾ, അത് ആകാശത്തിൽ, കടലിന്റെ വളരെ മേലെ, കടുംനീലയിൽ, മെല്ലെ വട്ടം ചുറ്റിപ്പറക്കുകയായിരുന്നു. അവളുടെ ഉള്ളിൽ കഠിനമായ ഒരു വെറുപ്പ് പെട്ടെന്നു വന്നു നിറഞ്ഞു. അതിനു കാരണങ്ങൾ അ

12

തണുപ്പ്-12

30 November 2023
0
0
0

അന്ന് അദ്ദേഹം കയറിയ വിമാനം നിലത്തുനിന്ന് ഉയർന്നപ്പോൾ സൂര്യൻ ഉദിക്കുകയായിരുന്നു. മൂടലിൽ അലിഞ്ഞുചേരുന്ന ഒരു വിളർത്ത സൂര്യൻ. എന്റെ കവിളുകൾ തണുപ്പു തട്ടി മരവിച്ചിരുന്നു. ഞാൻ ധൃതിയിൽ നടന്നു. വിളക്കുകളും അപ

13

നാവികവേഷം ധരിച്ച കുട്ടി-13

1 December 2023
0
0
0

മന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും അയാളുടെ വധുവിനെയും വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു എന്നറിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ ധർമ്മപതി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, മന്ത്രി ക്ഷണം പിൻവലി

14

സ്വയംവരം-14

1 December 2023
0
0
0

താൻ അവന്തിരാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തി അന്നും പതിവുപോലെ ആ പാർക്കിൽ തന്റെ സ്വന്തമായ വേപ്പുമരത്തിന്റെ ചുവട്ടിൽ വർത്തമാനക്കടലാസ് വിരിച്ച് ഇരുന്നു അവളുടെ മകന്റെ ഭാര്യ കൈയിൽ ഏല്ലിച്ചുകൊടുത്ത പ

15

പ്രഭാതത്തിന്റെ രഹസ്യം-15

1 December 2023
0
0
0

അവൾ ഊമയും മണ്ടിയുമാണെന്നു മനസ്സിലാക്കുവാൻ എനിക്ക് അധികനേരം വേണ്ടിവന്നില്ല. പക്ഷേ, അവളുടെ മാനസികവൈകല്യങ്ങൾ എനിക്ക് അവളോടു തോന്നിയിരുന്ന വന്യമായ അഭിനിവേശത്തിൻ്റെ മാറ്റു കൂട്ടുകയാണുണ്ടായത്. കൊഴ

16

പ്രേമത്തിന്റെ വിലാപകാവ്യം-16

1 December 2023
0
0
0

നീ എന്റെ പ്രേമഭാജനമാണ്.എന്റെ മുല്ലവള്ളിക്കു പടരുവാനുള്ള വൃദ്ധൻതേന്മാവു നീയാണ്.ഭ്രഷ്ടാക്കപ്പെട്ട ഒരു രാജാവിനു ചുറ്റും കാണാറുള്ള ദുഃഖപരിവേഷത്തോടെയാണു നീ എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.നിന്നെ മടിയിൽ കി

17

അവശിഷ്ടങ്ങൾ-17

2 December 2023
0
0
0

ഒരു സ്ത്രീക്ക് തൻ്റെ ഭർത്താവു മരിക്കുമ്പോൾ തന്റെ ശരീരബോധം നഷ്ടപ്പെടുന്നു. തൻ്റെ ശരീരത്തിന്റെ യഥാർഥവില അറിഞ്ഞിരുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നില്ല എന്ന് ബോധ്യമാവുമ്പോൾ സ്ത്രീ ശരീരപരിചരണത്തിൽ ജാഗ്രത

18

വെളുത്ത ബാബു-18

2 December 2023
0
0
0

വെളുത്ത ബാബുവിനെപ്പറ്റി അവൾ കേട്ടത് തന്റെ അംഗരക്ഷകനായ പോലീസുകാരനിൽനിന്നാണ്. രൂപം വിവരിച്ചപ്പോൾ ബന്ധപ്പെടുവാൻ ആഗ്രഹം തോന്നി. വെളുത്ത നിറം, ശിരസ്സ് മൂടുവാൻ ഒരു രക്തവർണ്ണത്തൂവാല, കറുത്തു തേഞ്ഞ് പല്ലുകൾ,

---

ഒരു പുസ്തകം വായിക്കുക