shabd-logo

നെയ്പ്പായസം-10

30 November 2023

0 കണ്ടു 0
ചുരുങ്ങിയതോതിൽ ശവദഹനം കഴിച്ചുകൂട്ടി, ഓഫീസിലെ സ്നേഹിതന്മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ച്, രാത്രി വീട്ടിലേക്ക് മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛൻ എന്നു വിളിക്കാം. കാരണം, ആ പട്ടണത്തിൽ അയാളുടെ വില അറിയുന്നവർ മൂന്നു കുട്ടികൾ മാത്രമേയുള്ളു. അവർ അയാളെ "അച്ഛാ" എന്നാണു വിളിക്കാറുള്ളത്.

ബസ്സിൽ അപരിചിതരുടെയിടയിൽ ഇരുന്നുകൊണ്ട് അയാൾ ആ ദിവസത്തിനെ ഓരോ നിമിഷങ്ങളും വെവ്വേറെയെടുത്തു പരിശോധിച്ചു. രാവിലെ എഴുന്നേറ്റതുതന്നെ അവളുടെ ശബ്ദം കേട്ടിട്ടാണ്:

"മൂടിപ്പൊതച്ച് തിങ്കളാഴ്ചയല്ലേ?'' കെടന്നാപ്പറ്റോ അവൾ ഉ? ഇന്ന് മൂത്തമകനെ ഉണർത്തുകയായിരുന്നു. അതിനുശേഷം ഉലഞ്ഞ വെള്ള സാരിയുടുത്ത്, അവൾ അടുക്കളയിൽ ജോലിതുടങ്ങി. തനിക്ക് ഒരു വലിയ കോപ്പയിൽ കാപ്പി കൊണ്ടുവന്നുതന്നു. പിന്നെ, പിന്നെ, എന്തെല്ലാമുണ്ടായി? മറക്കാൻ പാടില്ലാത്ത വല്ല വാക്കുകളും അവൾ പറഞ്ഞുവോ? എത്രതന്നെ ശ്രമിച്ചിട്ടും അവൾ പിന്നീടു പറഞ്ഞതൊന്നും ഓർമ്മ വരുന്നില്ല. "മൂടിപ്പൊതച്ച് കെടന്നാപ്പറ്റോ? ഇന്ന് തിങ്കളാഴ്ചയല്ലേ?" ഈ വാക്യം മാത്രം മായാതെ ഓർമ്മയിൽ കിടക്കുന്നു. അത് ഒരു ഈശ്വര നാമമെന്നപോലെ മറന്നുപോയാൽ അയാൾ മന്ത്രിച്ചു. അതു നഷ്ടം പെട്ടെന്ന്
ഓഫീസിലേക്കു പോവുമ്പോൾ കുട്ടികൾ കൂടെയുണ്ടായിരുന്നു. അവർക്കു കഴിക്കാനുള്ള പലഹാരങ്ങൾ അലൂമിനിയപ്പാത്രങ്ങളിലാക്കി സ്കൂളിൽവെച്ച് ചെറിയ അവൾ എടുത്തുകൊണ്ടുവന്നു തന്നു. അവളുടെ വലത്തെ കൈയിൽ കുറച്ചു മഞ്ഞൾപ്പൊടി പറ്റിനിന്നിരുന്നു.

ഓഫീസിൽവച്ച് അവളെപ്പറ്റി ഒരിക്കലെങ്കിലും ഓർക്കുകയുണ്ടായില്ല. ഒന്നു രണ്ടു കൊല്ലങ്ങൾ നീണ്ടുനിന്ന ഒരു അനുരാഗബന്ധത്തിൻ്റെ ഫലമായിട്ടാണ് അവർ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെയല്ല. എങ്കിലും പശ്ചാത്തപിക്കുവാൻ ഒരിക്കലും പണത്തിന്റെ ക്ഷാമം, അതിനെപ്പറ്റി തോന്നിയില്ല. കുട്ടികളുടെ അനാരോഗ്യകാലങ്ങൾ... അങ്ങനെ ചില ബുദ്ധിമുട്ടുകൾ അവരെ തളർത്തിക്കൊണ്ടിരുന്നു. അവൾക്കു വേഷധാരണത്തിൽ ശ്രദ്ധ കുറഞ്ഞു. അയാൾക്ക് പൊട്ടിച്ചിരിക്കുവാനുള്ള കഴിവ് ഏതാണ്ടൊക്കെ നശിച്ചു.

എന്നാലും, അവർ തമ്മിൽ സ്നേഹിച്ചു. അവരുടെ മൂന്നു കുട്ടികൾ അവരെയും സ്നേഹിച്ചു. ആൺകുട്ടികളായിരുന്നു. ഉണ്ണി-പത്തു വയസ്സ്, ബാലൻ - ഏഴു വയസ്സ്, രാജൻ-അഞ്ചു വയസ്സ്, മുഖത്ത് എല്ലായ്പോഴും മെഴുക്കുപറ്റി നില്ക്കുന്ന മൂന്നു കുട്ടികൾ. പറയത്തക്ക സൗന്ദര്യമോ സാമർത്ഥ്യമോ ഒന്നുമില്ലാത്തവർ. പക്ഷേ, അമ്മയും അച്ഛനും അന്യോന്യം പറഞ്ഞു:

"ഉണ്ണിക്ക് എഞ്ചിനീയറിങ്ങിലാ വാസന. അവനെപ്പോഴും ഓരോന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കും."

"ബാലനെ ഡോക്ടറാക്കണം. അവൻ്റെ നെറ്റി കണ്ടോ? അത്ര വല്യ നെറ്റി ബുദ്ധീടെ ലക്ഷണാ."

"രാജന് ഇരുട്ടത്ത് നടക്കാനുംകൂടി പേടില്യ. അവൻ സമർത്ഥനാ. പട്ടാളത്തില് ചേരണ്ട മട്ടാ."


അവർ താമസിച്ചിരുന്നതു പട്ടണത്തിൽ ഇടത്തരക്കാർ താമസിക്കുന്ന ഒരു ചെറിയ തെരുവിലാണ്. ഒന്നാം നിലയിൽ മൂന്നു മുറികളുള്ള ഒരു ഫ്ലാറ്റ്. ഒരു മുറിയുടെ മുമ്പിൽ കഷ്ടിച്ച് രണ്ടാൾക്കു നില്ക്കുവാൻ സ്ഥലമുള്ള ഒരു കൊച്ചു വരാന്തയുമുണ്ട്. അതിൽ നനച്ചുണ്ടാക്കിയ ഒരു പനിനീർച്ചെടി ഒരു പൂച്ചട്ടിയിൽ വളരുന്നു. പക്ഷേ, ഇതേവരെ പൂവുണ്ടായിട്ടില്ല.

അടുക്കളയിൽ ചുമരിന്മേൽ തറച്ചിട്ടുള്ള കൊളുത്തുകളിൽ പിച്ചളച്ചട്ടുകങ്ങളും കരണ്ടികളും തൂങ്ങിക്കിടക്കുന്നു. അടുത്ത് അമ്മയിരിക്കാറുള്ള ഒരു തേഞ്ഞ പലകയുമുണ്ട്. അവൾ അവിടെയിരുന്ന് ചപ്പാത്തി ഉണ്ടാക്കുമ്പോഴാണ് സാധാരണയായി മടങ്ങിയെത്തുക. അച്ഛൻ ഓഫീസിൽ നിന്നു

ബസ്സ് നിന്നപ്പോൾ അയാൾ ഇറങ്ങി. കാലിന്റെ മുട്ടിനു നേരിയ ഒരു വേദന തോന്നി. വാതമായിരിക്കുമോ? താൻ കിടപ്പിലായാൽ കുട്ടികൾക്ക് ഇനി ആരാണുള്ളത്? പെട്ടെന്ന് അയാളുടെ കണ്ണുകൾ നിറഞ്ഞു. അയാൾ ഒരു മുഷിഞ്ഞ കൈലേസുകൊണ്ടു മുഖം തുടച്ചു ധൃതിയിൽ വീട്ടിലേക്ക് നടന്നു.

കുട്ടികൾ ഉറങ്ങിയിരിക്കുമോ? അവർ വല്ലതും കഴിച്ചുവോ? അതോ, കരഞ്ഞു കരഞ്ഞ് ഉറങ്ങിയോ? കരയാനുള്ള തൻ്റേടവും അവർക്കു വന്നു കഴിഞ്ഞിട്ടില്ല. ഇല്ലെങ്കിൽ താൻ അവളെയെടുത്തു ടാക്സിയിൽ കയറ്റിയപ്പോൾ ഉണ്ണി എന്താണു കരയാതെ വെറുതേ നോക്കിക്കൊണ്ടു നിന്നത്? ചെറിയമകൻ മാത്രം കരഞ്ഞു. പക്ഷേ, അവനു ടാക്സിയിൽ കയറണമെന്ന വാശിയായിരുന്നു. മരണത്തിൻ്റെ അർത്ഥം അവർ അറിഞ്ഞിരുന്നില്ല, തീർച്ച. താൻ അറിഞ്ഞിരുന്നുവോ? ഇല്ല. എന്നും വീട്ടിൽ കാണുന്ന അവൾ പെട്ടെന്ന് ഒരു വൈകുന്നേരം
യാതൊരാളോടും യാത്രപറയാതെ നിലത്ത് ഒരു ചൂലിന്റെ അടുത്ത് വീണു വിചാരിച്ചിരുന്നുവോ? മരിക്കുമെന്നു താൻ

ഓഫീസിൽനിന്നു വന്നപ്പോൾ താൻ അടുക്കളയുടെ ജനൽവാതിലിൽ കൂടി അകത്തേക്കു നോക്കി. അവൾ അവിടെ ഉണ്ടായിരുന്നില്ല.

മുറ്റത്ത് കുട്ടികൾ കുളിക്കുന്നതിന്റെ ശബ്ദം ഉയർന്നുകൊണ്ടിരുന്നു. ഉണ്ണി വിളിച്ചു പറയുകയാണ് "ഫസ്റ്റ്ക്ലാസ് ഷോട്ട്."

താൻ താക്കോലെടുത്ത് ഉമ്മറത്തെ വാതിൽ തുറന്നു. അപ്പോഴാണ് അവളുടെ കിടപ്പ് കണ്ടത്. വായ അല്പം തുറന്ന്, നിലത്തു ചെരിഞ്ഞു കിടക്കുന്നു. തല തിരിഞ്ഞു വീണതായിരിക്കുമെന്നു ഹോസ്പിറ്റലിൽവച്ചു വിചാരിച്ചു. പക്ഷേ, ഡോക്ടർ പറഞ്ഞു: "ഹൃദയസ്തംഭനമാണ്. മരിച്ചിട്ട് ഒന്നര മണിക്കൂറായി."

പല വികാരങ്ങൾ. അവളോട് അകാരണമായി ഒരു ദേഷ്യം. അവൾ ഇങ്ങനെ താക്കീതുകളൊന്നും കൂടാതെ, എല്ലാ ചുമതലകളും തൻ്റെ തലയിൽ വച്ചുകൊണ്ട്, പോയല്ലോ!

ഇനി ആരാണ് കുട്ടികളെ കുളിപ്പിക്കുക? ആരാണ് അവർക്കു പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുക? ആരാണ് ദീനം പിടിപെടുമ്പോൾ അവരെ ശുശ്രൂഷിക്കുക?

"എന്റെ ഭാര്യ മരിച്ചു." അയാൾ തന്നത്താൻ മന്ത്രിച്ചു: “എന്റെ ഭാര്യ ഇന്നു പെട്ടെന്നു ഹൃദയസ്തംഭനംമൂലം മരിച്ചതുകൊണ്ട് എനിക്കു രണ്ടു ദിവസത്തെ ലീവുവേണം."

എത്ര നല്ല ഒരു "ലീവ് അഭ്യർത്ഥന"യായിക്കും അത്! ഭാര്യയ്ക്ക് സുഖക്കേടാണെന്നല്ല. ഭാര്യ മരിച്ചുവെന്ന് മേലുദ്യോഗസ്ഥൻ ഒരുപക്ഷേ, തന്നെ മുറിയിലേക്ക് വിളിച്ചേക്കാം. "ഞാൻ വളരെ വ്യസനിക്കുന്നു." അയാൾ പറയും. ഹഹ! അയാളുടെ വ്യസനം! അയാൾ അവളെ അറിയില്ല. അവളുടെ അറ്റം ചുരുണ്ട തലമുടിയും ക്ഷീണിച്ച പുഞ്ചിരിയും മെല്ലെമെല്ലെയുള്ള നടത്തവും ഒന്നും അയാൾക്കറിയില്ല. അതെല്ലാം

നഷ്ടങ്ങളാണ്... വാതിൽ തുറന്നപ്പോൾ ചെറിയ കിടപ്പറയിൽനിന്ന് ഓടി വന്നു പറഞ്ഞു: വന്നിട്ടില്യ." മകൻ "അമ്മ

അവർ ഇത്രവേഗം ഇതെല്ലാം മറന്നുവെന്നോ?

ടാക്സിയിലേക്ക് കേറ്റിവച്ച ശരീരം തനിച്ചു മടങ്ങിവരുമെന്ന് അവൻ വിചാരിച്ചുവോ? അയാൾ അവന്റെ കൈപിടിച്ചുകൊണ്ട്

അടുക്കളയിലേക്കു നടന്നു.

"ഉണ്ണീ!" അയാൾ വിളിച്ചു.

"എന്താ അച്ഛാ?"

ഉണ്ണി കട്ടിലിന്മേൽനിന്ന് എഴുന്നേറ്റു വന്നു.

"ബാലൻ ഒറങ്ങി."

"ഉം, നിങ്ങളൊക്കെ വല്ലതും കഴിച്ചോ?"



അയാൾ അടുക്കളയിൽ തിണ്ണന്മേൽ അടച്ചുവച്ചിരുന്ന പാത്രങ്ങളുടെ തട്ടുകൾ നീക്കി പരിശോധിച്ചു. അവൾ തയ്യാറാക്കിവച്ചിരുന്ന ഭക്ഷണം- ചപ്പാത്തി, ഉരുളക്കിഴങ്ങുകൂട്ടാൻ, ഉപ്പേരി, തൈര്, ചോറ്, ഒരു സ്ഫടികപ്പാത്രത്തിൽ കുട്ടികൾക്കു വേണ്ടി ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുള്ള നെയ്പ്പായസവും

മരണത്തിന്റെ സ്പർശം തട്ടിയ ഭക്ഷണസാധനങ്ങൾ! വേണ്ട, അതൊന്നും ഭക്ഷിച്ചുകൂടാ.

"ഞാൻ കുറച്ച് ഉപ്പുമാവ് ഉണ്ടാക്കിത്തരാം. ഇതൊക്കെ തണുത്തിരിക്കുന്നു. " അയാൾ പറഞ്ഞു.



ഉണ്ണി വിളിച്ചു.



"അമ്മ എപ്പഴാ വരാ്? അമ്മയ്ക്ക് മാറീല്യേ?" സത്യത്തിന് ഒരു ദിവസം കാക്കുവാനുള്ള ക്ഷമയുണ്ടാവട്ടെ അയാൾ വിചാരിച്ചു. ഇപ്പോൾ ഈ രാത്രിയിൽ കുട്ടിയെ വ്യസനിപ്പിച്ചിട്ടെന്താണു കിട്ടാനുള്ളത്?

"അമ്മ വരും." അയാൾ പറഞ്ഞു.

അയാൾ കിണ്ണങ്ങൾ കഴുകി നിലത്തുവച്ചു. രണ്ടു കിണ്ണങ്ങൾ.

"ബാലനെ വിളിക്കേണ്ട. ഒറങ്ങിക്കോട്ടെ." അയാൾ പറഞ്ഞു.

"അച്ഛാ, നെയ്പ്‌പായസം." രാജൻ പറഞ്ഞു. ആ പാത്രത്തിൽ തൻ്റെ ചൂണ്ടാണിവിരൽ താഴ്ത്തി.

അയാൾ തൻറെ ഭാര്യയിരിക്കാറുള്ള പലകമേൽ ഇരുന്നു.

"ഉണ്ണി വെളമ്പിക്കൊടുക്കോ? അച്ഛനു വയ്യ, തല വേദനിക്കുന്നു."

അവർ കഴിക്കട്ടെ ഇനി ഒരിക്കലും അവളുണ്ടാക്കിയ ആഹാരം അവർക്കു കിട്ടുകയില്ലല്ലോ.

കുട്ടികൾ പായസം കഴിച്ചുതുടങ്ങി. അയാൾ അതു നോക്കിക്കൊണ്ട് നിശ്ചലനായി ഇരുന്നു. കുറേ നിമിഷങ്ങൾക്കുശേഷം അയാൾ ചോദിച്ചു

"ചോറു വേണ്ടേ ഉണ്ണീ?"

"വേണ്ട, പായസം മതി. നല്ല സ്വാദ്ണ്ട്."

ഉണ്ണി പറഞ്ഞു.

രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "ശെരിയാ... അമ്മ അസ്സല് നെയ്പ്പായസമാ ഉണ്ടാക്കേത്..."


തന്റെ കണ്ണുനീർ കുട്ടികളിൽനിന്നു മറച്ചുവയ്ക്കുവാൻവേണ്ടി അയാൾ പെട്ടെന്ന് എഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു.



18
ലേഖനങ്ങൾ
എന്റെ പ്രിയപ്പെട്ട കഥകൾ
0.0
ആധുനിക മലയാള കഥാസാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ കഥാകൃത്തുക്കൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം கமகது തെരഞ്ഞെടുക്കുന്ന പരമ്പരയാണ് എൻ്റെ പ്രിയപ്പെട്ട കഥകൾ. 2004-ൽ കഥാവർഷം പ്രമാണിച്ചാണ് ഇങ്ങനെ ഒരു പരമ്പര പ്രസിദ്ധീകരിച്ചതെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഇതിലേക്ക് വീണ്ടും ഉൾപ്പെടുത്തുകയുണ്ടായി. പല പ്രമുഖരെയും ഓരോ എഴുത്തുകാരനും എഴുത്തുകാരിക്കും താനെഴുതിയ എല്ലാ കഥകളും പ്രിയപ്പെട്ടവയായിരിക്കാം. ഏറ്റവും പ്രിയമുള്ളവ ആവശ്യപ്പെടുമ്പോഴുണ്ടാകുന്ന തെരഞ്ഞെടുക്കുവാൻ സന്ദിഗ്ദ്ധതകൾ അതിനാൽത്തന്നെ ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും വ്യത്യസ്തങ്ങളും വൈയക്തികങ്ങളും കാരണങ്ങളാൽ തങ്ങൾ നെഞ്ചേറ്റി ലാളിക്കുന്ന ഏതാനും കഥകൾ ഓരോരുത്തർക്കും ഉണ്ടാകാം. ആസ്വാദകന്റെയോ നിരൂപകന്റെയോ അഭിപ്രായഗതികൾ ഒരുപക്ഷേ, പ്രിയപ്പെട്ട കഥകളുടെ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുകയും ചെയ്തിരിക്കാം. ചിരപരിചിതരായ എഴുത്തുകാരുടെ ഹൃദയപഥങ്ങളും വായനക്കാരുടെ ആസ്വാദന പഥങ്ങളും തമ്മിലുള്ള ഒരു നേർമുഖം ഈ കഥാവായനകളിലൂടെ സാദ്ധ്യമാക്കുവാൻ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വൈകാരികലോകത്തിലെ ഹിമാനികളുടെ ആന്തരസ്ഥലികളെ കഥാ പ്രദേശത്തിലേക്കു തുറന്നുവിട്ട കഥാകാരിയാണ് മാധവിക്കുട്ടി.
1

അന്ന് വെയിൽ ഏഴു മണിക്കേ മറഞ്ഞുള്ളു-1

28 November 2023
0
0
0

പത്തോ പതിനൊന്നോ കൊല്ലം മുമ്പു കഴിഞ്ഞതാണെങ്കിലും, ആ ദിവസം അവർക്ക് പെട്ടെന്ന് ഓർമ്മ വന്നു. ഒരുപക്ഷേ, കുട്ടിയെ കുളിപ്പിച്ചു നിർത്തുമ്പോൾ, മുഖം അല്പം ചരിച്ച് അവൻ ചിരിച്ചതുകൊണ്ടാവണം അവൻ ജനിക്കുന്നതിന് എത്ര

2

മതിലുകൾ-2

28 November 2023
0
0
0

രാവിലെ ജോലിക്കു പോവാൻ കാറിൽ കയറിയിരിക്കുമ്പോൾ അയാൾ തിരിഞ്ഞുനോക്കി പറഞ്ഞു: "ഇന്ന് ഓഹരിക്കാരുടെ ഒരു മീറ്റിങ്ങുണ്ട്. ഞാൻ മടങ്ങാൻ കുറച്ചു വൈകും!"അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കുമെന്ന് അയാൾ പ്രതീക്ഷിച്

3

കൂടുകൾ-3

28 November 2023
0
0
0

മുറിയിൽ വളരെയധികം സംസാരം നടന്നിരുന്നുവെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഉച്ച സമയത്ത് അവരെല്ലാം സാധാരണ വിശ്രമിക്കാൻ ഉപയോഗിക്കാറുള്ള ഇരുട്ടുപിടിച്ച തളത്തിലാണ് അവർ ഇരു

4

മലഞ്ചെരിവുകളിൽ-4

28 November 2023
0
0
0

അവൾ പെട്ടിയിൽ സാമാനങ്ങൾ അടുക്കിവയ്ക്കുമ്പോളാണ് അയാൾ വന്നത്. ഇലക്ട്രിക് വെളിച്ചം നിറഞ്ഞ ആ മുറിയിൽ ഈ സമയത്ത് അയാൾ വരുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ശബ്ദമുണ്ടാക്കാതെ, പെട്ടെന്ന്, അയാൾ വ

5

കല്യാണി-5

29 November 2023
1
0
0

അവൾ തന്റെ ഭർത്താവിനെ ഓഫീസിൽ ആക്കി,വീട്ടിലേക്ക കാറോടിച്ചിയപ്പോൾങ്ങുകയായിരുന്നു പാലത്തിന്റെ അടുത്തെത്തിയപ്പോൾ അവൾ. വഴിമുടക്കിക്കൊണ്ടു റോഡിൽ നിരന്നുനില്ക്കുന്ന അഞ്ചുപേരെ കണ്ടു ഭയത്തോടെ കാറുനിർത്തി. അവർ പ

6

തരിശുനിലം-6

29 November 2023
0
0
0

എട്ടു കൊല്ലങ്ങൾക്കു ശേഷം അവർ വീണ്ടും തമ്മിൽ കാണുകയായിരുന്നു. സ്നേഹിക്കുന്നവരുടെ നാട്യത്തിലല്ല, പക്ഷേ, ഒരിക്കൽ സ്നേഹിച്ചിരുന്നവരുടെ നാട്യത്തിൽ അതുകൊണ്ട്, കുറച്ചു നിമിഷങ്ങളോളം യാതൊന്നും പറയാതെ അന്യോന്യം

7

വേനലിന്റെ ഒഴിവ്-7

29 November 2023
0
0
0

മെലിഞ്ഞ്, വികൃതമായി വളഞ്ഞ്, ശുഷ്കിച്ച കൊമ്പുകളോടുകൂടിയ ഒരു ചെറിയ മരമായിരുന്നു അത്. മഴ തീരെയില്ലാത്ത കാലമായിരുന്നതു കൊണ്ട് അതിന്റെ ഇലകൾക്കു മീതെ അരിവാളിൻ്റെ ആകൃതിയിൽ വളഞ്ഞിരുന്ന ഒരു ചുള്ളിക്കൊമ്പിൽ ഒരു

8

പക്ഷിയുടെ മണം-8

29 November 2023
0
0
0

കല്ക്കത്തയിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവൾ ആ പരസ്യം രാവിലെ വർത്തമാനക്കടലാസ്സിൽ കണ്ടത്. "കാഴ്ചയിൽ യോഗ്യതയും ബുദ്ധിസാമർത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇൻചാർജ്ജായി ജ

9

ചുവന്ന പാവാട-9

30 November 2023
0
0
0

അടുക്കളയുടെയും ഭക്ഷണമുറിയുടെയും ഇടയ്ക്കുള്ള ഇടനാഴികയിൽ ചുമരോടു ചേർത്ത് ഇട്ടിരുന്ന ഒരു മെത്തപ്പായിൽ ചെരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങുകയായിരുന്നു വേലക്കാരി. യജമാനത്തി തന്റെ വീർത്ത വയറും മറ്റുമായി കോണിപ്പടിക

10

നെയ്പ്പായസം-10

30 November 2023
0
0
0

ചുരുങ്ങിയതോതിൽ ശവദഹനം കഴിച്ചുകൂട്ടി, ഓഫീസിലെ സ്നേഹിതന്മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ച്, രാത്രി വീട്ടിലേക്ക് മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛൻ എന്നു വിളിക്കാം. കാരണം, ആ പട്ടണത്തിൽ അയാളുടെ വില അറി

11

പരുന്തുകൾ-11

30 November 2023
0
0
0

അവൾ ആദ്യമായി ആ പരുന്തിനെ കണ്ടപ്പോൾ, അത് ആകാശത്തിൽ, കടലിന്റെ വളരെ മേലെ, കടുംനീലയിൽ, മെല്ലെ വട്ടം ചുറ്റിപ്പറക്കുകയായിരുന്നു. അവളുടെ ഉള്ളിൽ കഠിനമായ ഒരു വെറുപ്പ് പെട്ടെന്നു വന്നു നിറഞ്ഞു. അതിനു കാരണങ്ങൾ അ

12

തണുപ്പ്-12

30 November 2023
0
0
0

അന്ന് അദ്ദേഹം കയറിയ വിമാനം നിലത്തുനിന്ന് ഉയർന്നപ്പോൾ സൂര്യൻ ഉദിക്കുകയായിരുന്നു. മൂടലിൽ അലിഞ്ഞുചേരുന്ന ഒരു വിളർത്ത സൂര്യൻ. എന്റെ കവിളുകൾ തണുപ്പു തട്ടി മരവിച്ചിരുന്നു. ഞാൻ ധൃതിയിൽ നടന്നു. വിളക്കുകളും അപ

13

നാവികവേഷം ധരിച്ച കുട്ടി-13

1 December 2023
0
0
0

മന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും അയാളുടെ വധുവിനെയും വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു എന്നറിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ ധർമ്മപതി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, മന്ത്രി ക്ഷണം പിൻവലി

14

സ്വയംവരം-14

1 December 2023
0
0
0

താൻ അവന്തിരാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തി അന്നും പതിവുപോലെ ആ പാർക്കിൽ തന്റെ സ്വന്തമായ വേപ്പുമരത്തിന്റെ ചുവട്ടിൽ വർത്തമാനക്കടലാസ് വിരിച്ച് ഇരുന്നു അവളുടെ മകന്റെ ഭാര്യ കൈയിൽ ഏല്ലിച്ചുകൊടുത്ത പ

15

പ്രഭാതത്തിന്റെ രഹസ്യം-15

1 December 2023
0
0
0

അവൾ ഊമയും മണ്ടിയുമാണെന്നു മനസ്സിലാക്കുവാൻ എനിക്ക് അധികനേരം വേണ്ടിവന്നില്ല. പക്ഷേ, അവളുടെ മാനസികവൈകല്യങ്ങൾ എനിക്ക് അവളോടു തോന്നിയിരുന്ന വന്യമായ അഭിനിവേശത്തിൻ്റെ മാറ്റു കൂട്ടുകയാണുണ്ടായത്. കൊഴ

16

പ്രേമത്തിന്റെ വിലാപകാവ്യം-16

1 December 2023
0
0
0

നീ എന്റെ പ്രേമഭാജനമാണ്.എന്റെ മുല്ലവള്ളിക്കു പടരുവാനുള്ള വൃദ്ധൻതേന്മാവു നീയാണ്.ഭ്രഷ്ടാക്കപ്പെട്ട ഒരു രാജാവിനു ചുറ്റും കാണാറുള്ള ദുഃഖപരിവേഷത്തോടെയാണു നീ എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.നിന്നെ മടിയിൽ കി

17

അവശിഷ്ടങ്ങൾ-17

2 December 2023
0
0
0

ഒരു സ്ത്രീക്ക് തൻ്റെ ഭർത്താവു മരിക്കുമ്പോൾ തന്റെ ശരീരബോധം നഷ്ടപ്പെടുന്നു. തൻ്റെ ശരീരത്തിന്റെ യഥാർഥവില അറിഞ്ഞിരുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നില്ല എന്ന് ബോധ്യമാവുമ്പോൾ സ്ത്രീ ശരീരപരിചരണത്തിൽ ജാഗ്രത

18

വെളുത്ത ബാബു-18

2 December 2023
0
0
0

വെളുത്ത ബാബുവിനെപ്പറ്റി അവൾ കേട്ടത് തന്റെ അംഗരക്ഷകനായ പോലീസുകാരനിൽനിന്നാണ്. രൂപം വിവരിച്ചപ്പോൾ ബന്ധപ്പെടുവാൻ ആഗ്രഹം തോന്നി. വെളുത്ത നിറം, ശിരസ്സ് മൂടുവാൻ ഒരു രക്തവർണ്ണത്തൂവാല, കറുത്തു തേഞ്ഞ് പല്ലുകൾ,

---

ഒരു പുസ്തകം വായിക്കുക