shabd-logo

പരുന്തുകൾ-11

30 November 2023

0 കണ്ടു 0
അവൾ ആദ്യമായി ആ പരുന്തിനെ കണ്ടപ്പോൾ, അത് ആകാശത്തിൽ, കടലിന്റെ വളരെ മേലെ, കടുംനീലയിൽ, മെല്ലെ വട്ടം ചുറ്റിപ്പറക്കുകയായിരുന്നു. അവളുടെ ഉള്ളിൽ കഠിനമായ ഒരു വെറുപ്പ് പെട്ടെന്നു വന്നു നിറഞ്ഞു. അതിനു കാരണങ്ങൾ അവൾ അന്വേഷിച്ചില്ല. കാരണങ്ങൾ അന്വേഷിക്കുന്ന ഒരു സ്വഭാവമല്ലായിരുന്നു അവളുടേത്. തൻ്റെ ഉള്ളിൽ, തലയ്ക്കകത്തോ, നെ നെഞ്ഞിനകത്തോ, അതോ ചുവന്ന പുഴുക്കളെപ്പോലെ ഒഴുകുന്ന ആ സിരകൾക്കകത്തോ എവിടെയോ സ്ഥിതിചെയ്യുന്ന മനസ്സ് വിശ്രമമില്ലാതെ മന്ത്രിച്ചുകൊണ്ടിരുന്ന മന്ത്രം- അതിനെ അനുസരിക്കാൻമാത്രം അവൾ പഠിച്ചു. ഈ മുഖത്തെ സ്നേഹിക്കൂ അതു പറഞ്ഞ് അവൾ സ്നേഹിച്ചു. വിചാരങ്ങളെക്കൊണ്ട് മാത്രമല്ല, തന്റെ ചുണ്ടുകളെക്കൊണ്ടും വിരൽത്തുമ്പുകളെക്കൊണ്ടും സ്നേഹിച്ചു. ഈ നിമിഷത്തെ വെറുക്കൂ. ഈ പാമ്പിനെ വെറുക്കൂ. അവൾ എന്നും അനുസരിച്ചു. അങ്ങനെ ദിവസങ്ങൾ ചെല്ലുന്തോറും അവളുടെ ശരീരം ആ സ്വതന്ത്രജീവിയുടെ അടിമയായിത്തീർന്നു. എന്നിട്ടും അവളുടെ ഉള്ളിൽനിന്ന്, അറ്റമില്ലാത്ത ഒരു അഗാധതയിൽ നിന്ന് അതൃപ്തിയുടെ പിറുപിറുക്കൽ ഉയർന്നുകൊണ്ടേയിരുന്നു. സ്വാതന്ത്ര്യം. അതു പറഞ്ഞു. എനിക്ക് ഇനിയുമിനിയും സ്വതന്ത്രമാവണം....

തന്റെ മെലിഞ്ഞ ശരീരം ഒരു കൂടാണെന്നും അതിന്റെ അഴികളിൽ വളർച്ചയെത്തിയ ചിറകുകൾ തട്ടിക്കൊണ്ട് ഒരു ജീവി അതിനെ തകർത്തു പുറത്തു കടക്കുവാൻ
ശ്രമിക്കുകയാണെന്നും അവൾക്കു തോന്നി. തന്റെ വാരിയെല്ലുകളിൽ വിരൽത്തുമ്പുകൾ അമർത്തിക്കൊണ്ട് അവൾ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു: "എനിക്കു വയ്യ. എനിക്കു തീരെ വയ്യ."

അവളുടെ ഭർത്താവ് വായിച്ചുകൊണ്ടിരുന്ന കടലാസ്സുകൾ നിലത്തിട്ട് അവളെ നോക്കി. ആ വാക്കുകൾ ഒരു തലവേദനയെന്നപോലെ അയാളെ അലട്ടി. "എനിക്കു വയ്യ." അവളുടെ മകൾ ചരടിൽ കെട്ടി വലിച്ചിരുന്ന ചക്രവണ്ടി പെട്ടെന്നു നിശ്ചലമായി. വേലക്കാർ പാത്രം കഴുകുന്നതിനിടയിൽ, ഞെട്ടി തലതിരിച്ച്, ആ വാക്കുകൾ ശ്രദ്ധിച്ചു. എന്തുകൊണ്ട് അവൾക്ക് വയ്യാതായി? അവൾ വീട്ടുജോലികൾകൂടി എടുക്കാറില്ലല്ലൊ. ഒരു വിലകുറഞ്ഞ വസ്ത്രത്തിന്റെ ഘനംകൂടി അവൾക്ക് ഇതേവരെ താങ്ങേണ്ടിവന്നിട്ടില്ല. വെള്ളിപ്പാത്രങ്ങളിൽവച്ച പൂത്തണ്ടുകളുടെയും പട്ടുതലയിണകളുടെയുമിടയിൽ നിന്നുകൊണ്ട് അവൾ വാക്കുകൾ എന്തിനു പറഞ്ഞു? അന്ന് അവർക്കാർക്കും ആ ചോദ്യത്തിന് ഉത്തരം കാണാൻ കഴിഞ്ഞില്ല. പക്ഷേ, പിന്നീട് കുറച്ചു പണം കൊടുത്തപ്പോൾ, പട്ടണത്തിലെ മികച്ച ഹൃദയവിദഗ്ദ്ധരിലൊരാൾ ആ ഉത്തരം അവർക്ക് സമ്മാനിച്ചു. മറ്റെന്ത്? അവൾ ഒരു ഹൃദ്രോഗിയാണ്. അത്രതന്നെ. അവൾ ഇനി കോണിപ്പടികൾ കയറരുത്. ആൾത്തിരക്കുള്ള സ്ഥലങ്ങളിലേക്ക് ഒരിക്കലും പോവരുത്. എല്ലായ്പ്‌പോഴും വിശ്രമിക്കുക. എത്ര ഉത്തമമായ ഒരു നിർദ്ദേശം! വിശ്രമിക്കുക. പാത്രത്തിൽ മുറിച്ചുവച്ച പൂക്കൾപോലെ, നീക്കംചെയ്യപ്പെടുന്ന ആ ദിവസവും കാത്ത്, ക്ഷമയോടെ, സ്വൈര്യത്തോടെ, വിശ്രമിക്കുക....

ആ മനോഹരമായ വീട് ഒരു പോറ്റമ്മയായി മാറി. അത് അവളോട് മന്ത്രിക്കുവാൻ ശീലിച്ചു. തലയിണകളിട്ട മഞ്ചങ്ങൾ അവളോട് മന്ത്രിച്ചു: "ഇരിക്കൂ, വിശ്രമിക്കൂ." വരാന്തയിലെ ചാരുകസേല പറഞ്ഞു: "നിൽക്കരുത്. ഇവിടെ വിശ്രമിക്കൂ." അവൾ ശബ്ദമുണ്ടാക്കാതെ കരഞ്ഞു. കണ്ണുനീർത്തുള്ളികൾ അവളുടെ ഉള്ളിൽ ഒരു മഴയെന്നപോലെ പൊഴിഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും, വിശാലമായ സത്ക്കാര മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും അവൾ ലാത്തിക്കൊണ്ടിരുന്നു. വേഗത്തിൽ യാതൊരു കാരണവുമില്ലാത്ത ഒരു ധൃതിയോടെ, തൻ്റെ വിയർക്കുന്ന കാലുകളുടെ ചലനം മറ്റൊരാളുടെ സഹായമില്ലാതെ നിർത്തുവാൻ തനിക്കു കഴിയുകയില്ല എന്നുകൂടി അവൾക്കു തോന്നി. ആ ഭ്രാന്തു പിടിച്ച ചലനം ഒരു യന്ത്രപ്പാവയുടെ ഓട്ടമെന്നപോലെയായിരുന്നു... മറ്റു ചിലപ്പോൾ നിലക്കണ്ണാടിയുടെ മുമ്പിൽ നിന്നുകൊണ്ട് അവൾ തന്റെ തലമുടി ക്രൂരതയോടെ ചീകിക്കൊണ്ടിരുന്നു. ചീകുക, ചീകുക, പിന്നെയും പിന്നെയും ചീകുക. ഒടുവിൽ ആ തലമുടിച്ചുരുളുകൾ ജീവനുള്ള പാമ്പുകളെപ്പോലെ അവളുടെ ചുമലുകളിൽത്തട്ടി, ചീറിയുയർന്നുകൊണ്ട്, ആ തുടുത്ത കവിളുകളെ മർദ്ദിച്ചു....

"അരുത്."

അവളുടെ ഭർത്താവു പറഞ്ഞു.



"ഈ ക്ഷീണിപ്പിക്കൽ."



അവളുടെ ഈ ശീലം ചിരിക്കുന്നതിനുപകരം "ഹാ" എന്ന് ഉച്ചരിക്കുന്ന വികൃതശീലം പുതുതായി അവൾക്കു കിട്ടിയതായിരുന്നു. അത് അയാളെ കലശലായി വേദനിപ്പിച്ചു. ഒരിക്കൽ പ്രഭാതത്തിലെ നേർത്ത വെളിച്ചമെന്നപോലെ മൃദുലമായിരുന്ന അവളുടെ ചിരി ഇങ്ങനെ രൂപാന്തരപ്പെടുത്തുവാൻ എന്തുണ്ടായി? ഈ കൃത്രിമച്ചിരി, ഈ ധൃതിപിടിച്ച നടത്തം, ഈ ക്രൂരമായ  തലചീകൽ ഇവയെല്ലാംതന്നെ അവനവനെ നശിപ്പിക്കാൻവേണ്ടി അവൾ ഒരുക്കുന്ന ആയുധങ്ങളല്ലേ? അവളെ ഒരു ദൈവവിഗ്രഹമെന്നപോല തന്റെ സൗഭാഗ്യപൂർണ്ണമായ വീട്ടിൽ പ്രതിഷ്ടിച്ച് എന്നുമെന്നും ആരാധിക്കുവാൻ അയാൾ തയ്യാറായിരുന്നു. പക്ഷേ, അവൾക്ക് ഒരു വിഗ്രഹത്തിന്റെ ശാന്തശീലം ഉണ്ടായില്ല. അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ജനവാതിലിന്റെ പർദ്ദകൾ വലിച്ചുനീക്കി, ആകാശത്തിലേക്കു നോക്കി ദീർഘമായി നിശ്വസിച്ചു. വരാന്തയുടെ അഴികളിൽ ശക്തിയോടെ ചവിട്ടി; കടലിൽനിന്നു കാറ്റുവീശുമ്പോഴെല്ലാം വാക്കുകൾ പെറുക്കിയെടുക്കാൻ കഴിയാത്ത ചില പാട്ടുകൾ പാടി.

അങ്ങനെ കൊല്ലങ്ങൾ നീങ്ങി. അവളുടെ മകൾ ആരോഗ്യവതിയായ ഒരു പതിനാറുകാരിയായി. മെലിഞ്ഞു സുന്ദരിയായ അമ്മ, നനുത്ത രോമങ്ങളുള്ള കവിളുകളും ഉരുണ്ട കൈകാലുകളുമുള്ള മകളെ നോക്കി പലതും ചിന്തിച്ചു പോകാറുണ്ട്. ഇവൾ എന്തൊരു മട്ടുകാരിയാണ്! തന്നോടു മാത്രമല്ല, അവളുടെ അച്ഛനോടുകൂടിയും യാതൊരു അടുപ്പവുമില്ല.

"നിനക്ക് ഉഷയുടെ വീട്ടിൽപ്പോയി കളിച്ചുകൂടെ?" മകൾ തലയാട്ടും. അമ്മയ്ക്ക് ഒരു നേരിയ ദേഷ്യം വരും. അവൾ പിന്നെയും ചോദിക്കും:

"നിനക്കു

കൂട്ടുകാരാരുമില്ലേ?

എപ്പോഴും ഇവിടെയിരുന്നു പഠിക്കുന്നതു നന്നോ?" മകൾ എഴുന്നേറ്റു, തൻ്റെ കിടപ്പുമുറിയിലേക്കു പോകും.

ചിലപ്പോൾ, അതിഥികളോടൊന്നിച്ചിരുന്നു സത്ക്കാരമുറിയിൽ, വർത്തമാനങ്ങൾ പറയുകയും ചിരിക്കുകയും ചെയ്യുന്ന അമ്മ പെട്ടെന്ന് മകളെ ഓർക്കും. എന്നിട്ട് അവൾ അകത്തുപോയി മകളുടെ വാതില്ക്കൽ മുട്ടും.

വാതിൽ തുറക്കുമ്പോൾ ആ പെൺകുട്ടിയുടെ കവിളത്ത് മഷിക്കറകൾ ഉണ്ടാവും. നഖത്തിന്റെ വക്കത്തും മഷിയുണ്ടാവും അമ്മ പറയും

"ലീലേ, നിനക്ക് ഉമ്മറത്തുവന്ന് ഇരിക്കണോ? ഞാൻ അവർക്കു നിന്നെ പരിചയപ്പെടുത്തിക്കൊടുക്കാം."

മകൾ തലയാട്ടും: വേണ്ട, വേണ്ട, വേണ്ട."

"ഈ നാണം നിനക്കു നല്ലതല്ല. അതു മാറ്റണം."

"എന്തിന്?" അമ്മ മടങ്ങിപ്പോകും. രാത്രിയിൽ, മകൾ കിടന്നുറങ്ങുന്ന മുറിയിലേക്ക് ഒരു കള്ളിയെപ്പോലെ, ശബ്ദമുണ്ടാക്കാതെ ചെന്നു നിലാവിൽ മുങ്ങിയ ആ മുഖം അവൾ നോക്കിക്കൊണ്ടുനില്ക്കും. ഒരിക്കൽ, അവൾ ഒഴുകിപ്പുറപ്പെടുന്ന വാത്സല്യത്തെ അടക്കിനിർത്താൻ കഴിവില്ലാതെ പെൺകുട്ടിയുടെ കാലടികൾ ചുംബിച്ചു. വാത്സല്യം മാത്രമായിരുന്നുവോ അത്? അതോ കുറ്റബോധമോ? അവൾക്കുതന്നെ ആ ചോദ്യത്തിന് ശരിയായ ഉത്തരം കാണുവാൻ കഴിഞ്ഞില്ല. താൻ തന്റെ കുട്ടിയെ സ്നേഹിച്ചിട്ടില്ലേ? തൻ്റെ ഹൃദയം ഒരിക്കലും ആ കുട്ടിക്കു കീഴടങ്ങിയിട്ടില്ലേ? ആ സ്നേഹം! താൻ വാസ്തവത്തിൽ ആരെയാണ് സ്നേഹിച്ചിട്ടുള്ളത്? താൻ ജനിച്ചതോടെ മരിച്ചുപോയ അമ്മയെയോ? പതിനഞ്ചു വയസ്സിൽതന്നെ ഒരാൾക്കു വിവാഹം ചെയ്തുകൊടുത്ത് സംതൃപ്തനായ അച്ഛനെയോ? ഇല്ല. ഒരുപക്ഷേ, തന്റെ ഹൃദയം അതിന്റെ ആവശ്യങ്ങൾ തരിശായിക്കിടക്കുകയാവണം. മറന്ന്,

"എൻ്റെ ഓമനമകളേ" അവൾ കാലുകൾ കെട്ടിപ്പിടിച്ചു കരഞ്ഞു "എനിക്കു മാപ്പുതരൂ. എന്നെ സ്നേഹിക്കുവാൻ പഠിപ്പിക്കൂ." മകൾ ഇളകിയില്ല കണ്ണുകൾ മിഴിച്ചതേയില്ല. എന്നിട്ടും പിറ്റേദിവസംമുതൽ അവൾ തന്റെ കിടപ്പുമുറിയുടെ വാതിൽ പൂട്ടിത്തുടങ്ങി. ആ പൂട്ടിയിട്ട വാതിൽ അമ്മയുടെ ഹൃദയത്തെ നിശ്ശേഷം തകർത്തു.



അതിനുശേഷം അവർ തമ്മിൽ കൂട്ടുകൂടുമ്പോൾ കണ്ണുകൾ ഇടയാറില്ല. പരീക്ഷാഫലം പുറത്തായപ്പോൾ മകൾ, വളരെ ദൂരെയുള്ള മറ്റൊരു നഗരത്തിലെ കോളേജിൽ ചേർന്നു. ഹോസ്റ്റലിലേക്കു പെട്ടികളും മറ്റുമായി പോകുന്ന മകളെ യാത്രയാക്കിക്കൊണ്ട് അമ്മ പറഞ്ഞു:

"എല്ലാ ആഴ്ചയിലും എനിക്ക് എഴുതണം."



എന്നിട്ട് അമ്മയുടെ കൈയ്ക്കുപിടിച്ചു കുലുക്കിയതിനുശേഷം ആ പെൺകുട്ടി ഗേറ്റിന്റെ അടുത്തു ചുവന്ന കണ്ണുകളുമായി നില്ക്കുന്ന വേലക്കാരിത്തള്ളയെ കെട്ടിപ്പിടിച്ചു യാത്ര ചോദിച്ചു.

അമ്മയുടെ തൊണ്ടയിൽ ഒരു ഗദം ഉയർന്നു. താൻ തല തിരിഞ്ഞ് നിലത്തേക്ക് വീഴുവാൻ പോവുകയാണെന്ന് അവൾക്കു തോന്നി. അവൾ മെല്ലെ, ചുമരുകൾ പിടിച്ചു നടന്നുകൊണ്ട്, കിടപ്പുമുറിയിൽ ചെന്നു വീണു. മങ്ങിയ വെളിച്ചത്തിൽ, വെള്ളംപോലെ തിളങ്ങിയിരുന്ന നിലക്കണ്ണാടിയോടും ജീവനില്ലാത്ത പൂക്കളോടും തൻ്റെ പട്ടുതലയിണയോടും അവൾ കെഞ്ചി... എന്നെ സ്നേഹിക്കൂ. ദയവുചെയ്ത് എന്നെ സ്നേഹിക്കൂ...

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. മാസങ്ങൾ കഴിഞ്ഞു. അവളുടെ ശരീരം തെല്ലൊന്നു പുഷ്ടിപ്പെട്ടു. പക്ഷേ, ആ കണ്ണുകൾ കൂടുതൽ വിശാലങ്ങളായി. ചുണ്ടുകൾ വിളർത്തു. അവൾ മുഖത്ത് ഇളം തുടുപ്പു ചായങ്ങൾ തേച്ച് സൗന്ദര്യം വർദ്ധിപ്പിച്ചു. ആ കണ്ണാടിയുടെ മുമ്പിൽ ഇരുന്നുകൊണ്ട് അവൾ തന്റെ ഭർത്താവിനോടു ചോദിക്കും:

"ഞാൻ സുന്ദരിയല്ലേ?''


അയാൾ ഒന്നും പറയില്ല. അവളുടെ പെരുമാറ്റത്തിൽ ചിത്തഭ്രമത്തിന്റെ ലാഞ്ജനകൾ അയാൾ കണ്ടുപിടിക്കുവാൻ തുടങ്ങിയിരുന്നു. മുപ്പതു വയസ്സു കഴിഞ്ഞ ഒരു സ്ത്രീയുടെ വാക്കുകളാണോ അവൾ പറയാറുള്ള വാക്കുകൾ? എനിക്കു പേടിയാവുന്നു... എന്നെ ആർക്കും സ്നേഹമില്ലേ... എനിക്ക് ഉറങ്ങാൻ പേടിയാവുന്നു... അങ്ങനെ ചെറിയ കുട്ടികളെപ്പോലെ ഓരോന്ന് പുലമ്പിക്കൊണ്ട് അവൾ ദിവസങ്ങൾ കഴിക്കുകയായിരുന്നു.

ഒഴിവുകാലത്തു വീട്ടിലെത്തിയ മകളുമൊന്നിച്ച് തോട്ടത്തിലിരുന്നുകൊണ്ട് അച്ഛൻ ഒരു ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു:

“നിന്റെ അമ്മയ്ക്ക് ക്ഷീണമില്ലാത്ത കാലമാണ്. ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് പോവാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച സിനിമ കാണാനും പോയി..."

"അമ്മയോ?"

"

മകൾ ഒരു ചെടിയുടെ വലിച്ചുകൊണ്ട് ചിരിച്ചു. തലപ്പുകൾപിടിച്ചു

"അച്ഛൻ നിർബന്ധിച്ചു പിടിച്ചുകൊണ്ടുപോയതാവും, അല്ലേ?"

"ഞാനോ? ഞാനെങ്ങും പോയില്ല. ഞാൻ പറഞ്ഞില്ലേ, മൂന്നു മാസത്തിന് ഇന്ത്യയിലേക്കു വന്നിട്ടുള്ള ആ ഫിലിപ്പിനോവിനെപ്പറ്റി? അയാളാണ് അമ്മയെ നിർബന്ധിച്ചുകൊണ്ടുപോയത്."


പിന്നെ കുറെ നിമിഷങ്ങൾക്ക് അവർ അന്യോന്യം ഒന്നും പറഞ്ഞില്ല. തോട്ടക്കാരൻ മൂലയിൽനിന്നുകൊണ്ട് ഒരു ഒരു കരപോലെ
വളർത്തിയിരുന്ന മൈലാഞ്ചിച്ചെടികളുടെ തലപ്പുകൾ വലിയ കത്തികൊണ്ട് വെട്ടിക്കൊണ്ടിരുന്നു.

"അച്ഛന്റെ അശോകമരം വളർന്നു വരുന്നുണ്ട് ഇല്ലേ?" മകൾ ചോദിച്ചു. അച്ഛൻ മന്ദഹസിച്ചു.

"ഞാൻ നല്ല മഴപെയ്യുന്ന ദിവസങ്ങളിൽ ആ ചെടിയെ ഒരു പന്തലിന്റെ ചുവട്ടിൽ നിർത്തി, മുകളിൽ ക്യാൻവാസ്

അങ്ങനെ വൈകുന്നേരത്തെ സ്വർണ്ണവെയിലിൽ, അവരുടെ തോട്ടത്തിൽ ഇരുന്നുകൊണ്ട് മരങ്ങളെപ്പറ്റിയും പൂക്കളെപ്പറ്റിയും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്, ഗുൽട്ടിയാനൊ എന്ന മനുഷ്യനെ ലീല ആദ്യമായി കണ്ടത്. അയാൾ ഗേറ്റുകടന്ന്, അവരെ നോക്കി ഒരു നിമിഷം നിശ്ചലനായി നിന്നു. പിന്നീട് തന്നെത്താൻ ഉറക്കമുണർത്തുന്നതുപോലെ തല ഒന്ന് കടഞ്ഞു പുഞ്ചിരിച്ചു.

"വരൂ ഗുൽട്ടിയാനൊ." അച്ഛൻ വിളിച്ചുപറഞ്ഞു: "വരൂ, എന്റെ പരിചയപ്പെടൂ." അയാൾ പുല്ത്തകിടിയിൽക്കൂടി നീണ്ട കാൽ വെപ്പുകളോടെ നടന്നുവന്നു. ഫിലിപ്പിൻ ദ്വീപുകാർക്ക് ഇത്രയധികം ഉയരമുണ്ടാവുമെന്ന് ലീലയ്ക്ക് നിശ്ചയമുണ്ടായിരുന്നില്ല. കണ്ണുകൾ ഇടുങ്ങി, വട്ടമുഖവും ചെറിയ, ഉരുണ്ട കൈകാലുകളുമുള്ള ഒരു മഞ്ഞത്തൊപ്പിക്കാരനെയാണ് അവൾ പ്രതീക്ഷിച്ചിരുന്നത്. അവൾ അയാളുടെ മുഖത്തുനിന്ന് തൻ്റെ കണ്ണുകൾ പരിഭ്രമത്തോടെ പിൻവലിച്ച്, തൻ്റെ വലത്തുകൈയ് നീട്ടി തന്റെ കൈത്തലം അകാരണമായി വിയർക്കുന്നുവെന്ന് അവൾക്കു തോന്നി.

സംസാരിക്കുന്നതിനിടയിൽ പലപ്രാവശ്യം മുകളിലെ ഗുൽട്ടിയാനൊ വരാന്തയിലേക്കു കണ്ണോടിക്കുന്നത് ലീല കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ എഴുന്നേറ്റുനിന്ന്. ഉച്ചത്തിൽ വിളിച്ചു. "ഇന്ദിരാ...



ചുവട്ടിലേക്കു വരൂ." അമ്മയുടെ കിടപ്പറയിൽനിന്ന് ആ പ്രസിദ്ധികേട്ട പൊട്ടിച്ചിരി മുഴങ്ങി. അത്ര മനോഹരമായി. (310 (0) ലാഘവത്തോടെ പൊട്ടിച്ചിരിക്കുവാൻ കഴിയുന്ന അമ്മയോട് ലീലയ്ക്ക് കഠിനമായ അസൂയ തോന്നി. അമ്മയുടെ ആകർഷണശക്തികൾക്ക് ഒരിക്കലും ക്ഷയം വരില്ലെന്നോ? എന്നും സകാരമുറിയിൽ സ്വർണ്ണംപോലെ ജ്വലിക്കുന്ന അമ്മയുടെ അടുത്ത് ഒരു മുക്കുപണ്ടമെന്നപോലെ അപമാനഭാരം സഹിച്ചുകൊണ്ട് തനിക്കു കഴിയേണ്ടി വരുമോ? അവളുടെ കൈനഖങ്ങൾ ചൂരൽക്കസാലയുടെ കൈയുകളിൽ അമർന്നു....

അമ്മ നീലപ്പട്ടുസാരിയുടെ ഓരോ ചുളിവുകളെയും സംസാരിച്ചുകൊണ്ട് നടന്നുവന്നപ്പോൾ ഗുൽട്ടിയാനൊ ഒരു കുട്ടിയുടെ ആഹ്ലാദ ഭാവത്തോടെ എഴുന്നേറ്റുനിന്നു. അയാളുടെ കൈയുകൾ അമ്മയ്ക്ക് കസാല വലിച്ചിടുമ്പോഴും, അമ്മയുടെ തലയ്ക്കു പിന്നിൽ പട്ടുതലയിണ വിറയ്ക്കുന്നുണ്ടെന്ന് വയ്ക്കുമ്പോഴും, അല്പം കണ്ടുപിടിച്ചു. എന്താണിതിന്റെയൊക്കെ അർത്ഥം? അയാളും അമ്മയെ ആരാധിച്ചു തുടങ്ങിയോ? ഓ... പാവപ്പെട്ട മനുഷ്യരെ, അവൾക്കു പറയുവാൻ തോന്നി-കണ്ണുകൾ മിഴിച്ചു നോക്കൂ. ഈ പൗഡറിട്ട് ചായംതേച്ച സ്ത്രീ ഒരു ദേവതയല്ല. സ്വാർത്ഥയായ ഒരു സ്ത്രീ... അത്രതന്നെ. അവർക്ക് ഹൃദ്രോഗവുമില്ല, അവർക്ക് സൗന്ദര്യവുമില്ല... അവരുടെ ഹൃദയത്തിൽ മറ്റൊരാൾക്കും സ്ഥാനമില്ല... പക്ഷേ, ലീല മിണ്ടാതെയിരുന്നുകൊണ്ട് തൻ്റെ കൈനഖങ്ങൾ കടിച്ചു. പൊട്ടി-വിരൽത്തുമ്പുകളിൽ പതിഞ്ഞു, പറ്റിക്കിടക്കുന്ന, മഷിപുരണ്ട, തൻ്റെ കൈനഖങ്ങളെ

അന്നത്തെ ദിവസത്തിന്റെ നിറംതന്നെ നീലയായിരുന്നു. ആകാശത്തിൽ ഒറ്റപ്പെട്ടു കിടന്നിരുന്ന മേഘക്കഷ്ണം ഒഴിച്ചാൽ കണ്ണെത്താവുന്നയിടത്തെല്ലാം
നീല നീല വരമ്പുകളുള്ള നീലക്കടൽ... നീലസ്സാരി... നീല ശംഖുപുഷ്പങ്ങൾ...

"നോക്കൂ, എന്റെ പരുന്ത്."

അമ്മ പറഞ്ഞു. എല്ലാവരും മുകളിലേക്കു നോക്കി. ആ പക്ഷി, ഒരു നർത്തകി തൻ്റെ കൈയുകളെയെന്നപോലെ ചിറകുകളെ വിടർത്തിക്കൊണ്ട് ആകാശത്തിൽ വട്ടംചുറ്റിക്കൊണ്ടിരുന്നു. ആദ്യം ചെറിയ വൃത്തങ്ങൾ. പിന്നീട് വലിയ വൃത്തങ്ങളായി, എന്നിട്ട് ആകാശത്തെ തന്റെ മൂർച്ചയുള്ള ചിറകുകൾകൊണ്ട് കീറിക്കൊണ്ട് അത് ദൂരെദൂരെയെവിടേക്കോ പറന്നുപോയി. അതിന്റെ തേങ്ങൽ വളരെനേരം ലീലയുടെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

"ഒരിക്കൽ ഞാനതിനെ പിടിക്കും." അമ്മ പറഞ്ഞു.




ഗുൽട്ടിയാനോ അമ്മയുടെ നീങ്ങിയിരുന്നുകൊണ്ട് വീണ്ടും ചോദിച്ചു. അടുത്തേക്ക്

"എന്തിന്? എന്തിനാണ് ആ പരുന്തിനെ പിടിക്കുന്നത്?" "എനിക്ക് അതിനെ എൻ്റെ വരാന്തയഴികളിൽ കെട്ടിയിടണം. ഒരു തടവുപുള്ളിയെപ്പോലെ. ഞാനതിനെ വെറുക്കുന്നു."

"ណ, ഹാ. വെറുക്കുന്നവരെപ്പിടിച്ച് തടവുപുള്ളികളാക്കുന്നതെന്തിനാണ്? സ്നേഹിക്കുന്നവരെ ബന്ധനസ്ഥരാക്കിയതുകൊണ്ട് വയ്യെന്നോ?" തൃപ്തിപ്പെടാൻ

അമ്മ എഴുന്നേറ്റുനിന്നു. "എനിക്കു വയ്യ. ഞാൻ മുകളിൽ പോയി കിടക്കട്ടെ."

ആരും തടുത്തില്ല. തടുത്താൽ നിൽക്കുന്ന ഒരാളായിരുന്നില്ല അവർ എന്ന് എല്ലാവർക്കും അറിയാമായിരുന്നു.



മിസ്‌റ്റർ ഗുൽട്ടിയാനോവിന് എന്റെ പ്രിയപ്പെട്ട പെപ്പെ, ഞാൻ നിന്നെ വിശ്വസിക്കുവാൻ എത്ര കണ്ടു ശ്രമിക്കുന്നുവെന്നതിൻ്റെ തെളിവാണ് ഈ കത്ത് ഇതോടൊപ്പം എന്റെ ജീവിതംതന്നെ ന്നെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു. എങ്കിലും എന്റെ ഉള്ളിൽനിന്ന്, വിവേകം വിടാത്ത എന്തോ ഒന്ന് എന്നോട് മന്ത്രിക്കുകയാണ്, ഈ ചെയ്യുന്നത് ഒരു തെറ്റാണെന്ന്. പക്ഷേ, തെറ്റുകളെപ്പറ്റി ഞാൻ എന്തിന് ഓർക്കണം? നിന്നെ സ്നേഹിച്ചു തുടങ്ങിയതുതന്നെയാണല്ലോ എനിക്കുപറ്റിയ ഭ്രാന്തുപിടിച്ച തെറ്റ്? ഇനി എന്തുതന്നെ സംഭവിക്കാം? നീ എന്നെപ്പറ്റി മറ്റുള്ളവരോടു പറഞ്ഞാൽ, പരിഹസിക്കത്തക്കതായി താഴ്ന്നുപോയാൽത്തന്നെയും പേര് എനിക്ക് അപമാനങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു വഴി അറിയാം. നീ തന്ന വാച്ച് അഴിച്ചുവെച്ച് ആ സ്ഥാനത്തുള്ള ഞരമ്പുകളെ മുറിക്കുക. എത്ര എളുപ്പമായ ഒരു രക്ഷപ്പെടൽ.

എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ സ്നേഹത്തെ നേരിടുന്നത്. വിചാരിച്ചിരുന്നതുപോലെയൊന്നുമല്ല ഞാൻ ഇത്. എനിക്ക് ഇതിനെ എതിർത്തു നിൽക്കുവാൻ ശക്തിയില്ലാതായിരിക്കുന്നു. കാലുകൾ താഴ്ന്നുപോകുന്ന ഒരു ചതുപ്പുനിലത്തിൽ വന്നുപെട്ടിരിക്കുകയാണ് ഞാൻ എന്ന് എനിക്കു തോന്നുന്നു. എനിക്ക് ഇനി എന്തു ചെയ്യാൻ കഴിയും? നീ പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന তোত അടിത്തട്ടിലേക്ക് താഴ്ന്നു താഴ്ന്നു പോവുകയല്ലാതെ... ഞാൻ നിന്നെ സ്നേഹിക്കുന്നു.




ദുഃഖച്ഛായ സ്വീകരിച്ചിട്ടുള്ള നിന്റെ ചെറിയ കണ്ണുകൾ, എന്റെ ചെവിയിൽ മന്ത്രിച്ചുകൊണ്ടിരുന്ന ആ വാക്കുകൾ, എന്റെ ദേഹത്തിലാകെ ഓടിക്കൊണ്ടിരുന്ന മിനുസമുള്ള കൈത്തുമ്പുകൾ... എല്ലാം എല്ലാം എന്റെ ഓമനേ, നീ എന്താണ്? ഒരു പാമ്പോ? നെഞ്ഞിനോട് ചൂളിക്കിടന്നുകൊണ്ട് കൊല്ലുവാൻ പുറപ്പെടുകയാണോ? കാടുകളിൽ, വലിയ മരങ്ങൾക്കിടയിൽക്കൂടി നടന്നിരുന്ന ഒരു മൃഗമാണോ നീ? നിനക്ക് വേദന ഏൽപ്പിക്കാൻമാത്രമേ അറിയുകയുള്ളൂ? ഞാൻ ഈ ശക്തി മറ്റെവിടെയും കണ്ടിട്ടില്ല. നീ എന്നെ തൊടുമ്പോൾ, വെറും ശുദ്ധമായ ആരാധനയാണ്. ഇതെല്ലാം ഒരു നാട്യം മാത്രമാണെങ്കിൽത്തന്നെയും ഞാൻ നാട്യത്തിനുവേണ്ടി നന്ദി പറയുന്നു. നീ എന്നെ നോക്കിക്കൊണ്ട് അമാനുഷികമായ ഒരു തേങ്ങലോടെ എന്നെ ആശ്ലേഷിക്കുമ്പോൾ ഞാൻ എന്റെ ആത്മാഭിമാനത്തെ മറക്കുന്നു. എന്റെ സകല നാണങ്ങളെയും മറക്കുന്നു. ലജ്ജയുടെ ഒരു അത്തിയിലപോലും എന്റെ ശരീരത്തിൽ അനുഗൃഹീതനായ കൈയിൽപ്പെട്ട അനുഭവങ്ങൾ ബാക്കിനിൽക്കുന്നില്ല. ഒരു ഗായകന്റെ വീണയ്ക്ക് എന്റെ ഒരുപക്ഷേ, മനസ്സിലാക്കാമായിരിക്കാം. പെപ്പെ, എന്റെ പ്രിയപ്പെട്ട, പ്രിയപ്പെട്ട പെപ്പെ നിനക്ക് എന്നെ വെറുതെ വിടാമായിരുന്നില്ലേ? പൂക്കളും പുസ്തകങ്ങളും മറ്റുമായി ഞാൻ ജീവിതം കഴിക്കുമായിരുന്നു. വേദനയറിയാതെ, നീ എന്റെ ഹൃദയം ഒരു കുട്ടിയുടെ നിർദ്ദാക്ഷിണ്യത്തോടെ തട്ടിയെടുത്തു. എന്നിട്ട്  നീ യാത്ര ചോദിച്ചു പോവാൻ ഒരുങ്ങുകയാണ്. നിനക്ക് ഇത് മറ്റൊരു കൈനേട്ടം മാത്രമാണ്. നിൻ്റെ ഹൃദയ ധരിക്കുന്ന തലയോടുമാലയിൽചേർക്കാൻ മറ്റൊരു മരണം. പക്ഷേ, എന്റെ ഹൃദയം ചിറകറ്റ പക്ഷിയേപ്പോലെ കിടന്നു പിടയ്ക്കുകയാണ്. അത് ഈശ്വരനോടു ചോദ്യങ്ങൾക്ക് ഉത്തരങ്ങളില്ല ചോദിക്കുന്ന ചിറകുകളുടെ ശബ്ദം കേൾക്കുന്നില്ലേ? അവസാനിക്കാതെ നീണ്ടു നീണ്ടു പോവുന്ന ആ ചിറകടി? വേദനയുടെ അർത്ഥമില്ലാത്ത, അനാവശ്യമായ ആ ചെറിയ തേങ്ങലുകൾ?

നീ ഒരു കത്തിന് ആവശ്യപ്പെട്ടു. അത് ഇതാ. ഇതുകൊണ്ട് നിനക്കെന്തുപകാരമാണ്?

ഇത് ഒരുപക്ഷേ, നീ ചിരിക്കുന്ന ചുണ്ടുകളുള്ള നിൻ്റെ സമപ്രായക്കാർക്ക് കാണിച്ചുകൊടുക്കുമായിരിക്കും. നിങ്ങളുടെ വാക്കുകൾ എന്റെ പേരിനെ കുത്തി മുറിപ്പെടുത്തുമായിരിക്കും. വളർച്ചയെത്താത്ത ഒരു എന്നും കുട്ടിയാണ്. അതുകൊണ്ട് എൻ്റെ ഈ വേദനയും നിൻ മറ്റൊരു കളിപ്പാട്ടം മാത്രമായിത്തീരാം.

സ്നേഹത്തോടെ,

സ്വന്തം ഇന്ദിര

എഴുത്ത് വായിച്ചുതീർന്നപ്പോൾ തൻ്റെ കണ്ണുകൾ പെട്ടെന്നു നനയുവാൻ പോകുന്നു എന്ന് അയാൾക്കു തോന്നി. ഛേ, താനെന്തൊരു നീചനാണ്! താൻ എന്തിന് ഇത്ര സുശീലയായ ഒരു സ്ത്രീയെ ഇത്ര വേദനിപ്പിച്ചു? മാറാലകളിൽ തലയിട്ടപോലെയൊരു തോന്നൽ. അയാൾ വേഗം കുളികഴിച്ച്, വേഷം മാറി, കോട്ടിൽ ഒരു ചുവന്ന പൂവും കുത്തി, പുറത്തേക്ക് ഇറങ്ങി. വോൾഗയിൽ, ആ രാത്രിയിൽ ആൾത്തിരക്കുണ്ടായിരുന്നില്ല. അയാൾ തൂണിന്റെ അടുത്തുള്ള ഒരു മേശയ്ക്കരികെ ഇരുന്ന് ഭക്ഷണം വരുത്തിച്ചു അയാളുടെ ഇടത്തുഭാഗത്ത് പത്തടി അകലെ മൈക്രഫോൺ രണ്ടുകൈകൊണ്ടും പിടിച്ച് സുന്ദരിയായ ഒരു സ്ത്രീ പാട്ടുപാടിക്കൊണ്ടിരുന്നു. പാട്ടിന് അനുസരിച്ച് അരക്കെട്ടും ചുമലുകളും കുലുക്കുമ്പോഴെല്ലാം അവളുടെ സ്വർണ്ണക്കവചക്കുപ്പായം ജ്വലിച്ചുകൊണ്ടിരുന്നു "ഓ! ഓ! ഓ! എന്നെ വിട്ടു പോകരുത്..." അവൾ ഇംഗ്ലീഷിൽ പാടിക്കൊണ്ടിരുന്നു. "വരാൻ പോവുന്ന രാത്രിയെ ഞാൻ ഭയപ്പെടുന്നു..." അവളുടെ ശബ്ദം ഒരു ശംഖധ്വനിപോലെയായിരുന്നു. ഗുൽട്ടിയാനോ കുറച്ചൊരു വെറുപ്പോടെ അവളിൽനിന്ന് മുഖം തിരിച്ചു. അവൾ ഇടയ്ക്കിടയ്ക്ക് അങ്ങോട്ടു മിങ്ങോട്ടും നടന്നു. മുറിയുടെ ഒരു മൂലയിൽ ഇരുന്നിരുന്ന രണ്ട് ആഫ്രിക്കൻ വിദ്യാർത്ഥികൾ അവളുടെ ഓരോ ചലനങ്ങളെയും സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. ഗുൽട്ടിയാനോ ഭക്ഷണം കഴിക്കുന്നതിനിടയിൽ

ഇടയ്ക്കിടയ്ക്ക് തൻ്റെ കീശയിൽ കൈയിട്ട് ആ എഴുത്ത് തൊട്ടുകൊണ്ടിരുന്നു. അടുത്ത മേശയിലേക്ക് ഭക്ഷണം കഴിക്കാനെത്തിയ ഒരുകൂട്ടം ചെറുപ്പക്കാരിൽ നിന്ന് ഒരു ചുവന്ന പാവാടയുടുത്ത ഗോവക്കാരി അയാളെ ചൂണ്ടി, ഒരു ആത്മാവില്ലാത്ത പൊള്ളച്ചിരി ചിരിച്ചു. അയാൾ അതൊന്നും കണ്ടില്ല. അതൊന്നും കേട്ടില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. ആ വാക്കുകൾ ഒരു ക്ഷീണിച്ച ഹൃദയത്തിന്റെ മിടിപ്പുകളെപ്പോലെ അയാളെ അലട്ടിക്കൊണ്ടിരുന്നു.

"എൻ്റെ മുറിയിൽ ഇരുട്ടുവരാറായി. ഓ! ഓ! ഓ! എന്നെ വിട്ടുപോവരുത്." പാട്ടുകാരി പാടിക്കൊണ്ടിരുന്നു. അവളുടെ മാർവ്വിടത്തിൻ്റെ ഉലച്ചിൽ നോക്കിക്കൊണ്ട്

ഗുൽട്ടിയാനോ വിചാരിച്ചു-എനിക്ക് പറ്റിയിരിക്കുന്നു. ഇത് സ്നേഹമായിരിക്കുമോ? എന്തോ

പാട്ടുകാരി പാട്ടു നിർത്തി. അയാളുടെ മേശയുടെ അടുത്തുകൂടി വെള്ളം കുടിക്കുവാനോ മറ്റോ അകത്തേക്കു പോയി. പോവുന്ന വഴിയിൽ അയാളെ നോക്കി ചുവന്ന ചുണ്ടുകൾ നീട്ടി, ചിരിച്ചു. അയാൾ നീരസത്തോടെ എഴുന്നേറ്റ്, വോൾഗയുടെ വാതിൽ ഉന്തിത്തുറന്ന് തെരുവിലെ മങ്ങിയ ഇരുട്ടിലേക്ക് ഇറങ്ങി.

"ഇല്ല, ഞാൻ തീർച്ചയാക്കിക്കഴിഞ്ഞു." അയാൾ തന്റെ ചുമലിൽ തല ചായ്ച്ചു കിടന്ന സ്ത്രീയോട് പറഞ്ഞു: "ഒന്നുകിൽ നീ എൻ്റെകൂടെ മാനീലയിലേക്കു വരണം. അല്ലെങ്കിൽ..."

"എന്റെ വിഡ്ഢീ, നീ എന്താണ് പറയുന്നത്? ഭാര്യയും മൂന്നു മക്കളുമുള്ള ഒരു കത്തോലിക്കാമതവിശ്വാസിയുടെ അടുത്തേക്ക് ഞാൻ വീടും കുടുംബവും ഉപേക്ഷിച്ചു വരികയോ?"

അയാൾ അവളുടെ വിരൽത്തുമ്പുകൾകൊണ്ട് ലാളിച്ചു. കൈത്തലം

"ഉം... ശരിയാണ്. ഞാനൊരു വഴി കണ്ടുപിടിക്കും. ഞാനൊന്ന് ആലോചിക്കട്ടെ എനിക്ക് വേണ്ടെന്നുവയ്ക്കാൻ വയ്യാതായിരിക്കുന്നു..." ഇത്


"ഈ സ്നേഹം."

"എന്റെ പാവം, പാവം കുട്ടി." അവൾ പിറുപിറുത്തു.

അന്ന് രാത്രിയിൽ, തന്റെ കണ്ണാടിയുടെ മുമ്പിലിരുന്നുകൊണ്ട് തലമുടി ചീകുമ്പോൾ ഇന്ദിര മുറിയുടെ വാതിൽക്കൽ ശങ്കിച്ചുനിൽക്കുന്ന മകളുടെ രൂപം കണ്ണാടിയിൽ കണ്ടു.


എന്താ ലീലേ?" അവൾ തിരിഞ്ഞുനോക്കാതെ ചോദിച്ചു.

"എനിക്ക് ഒന്നു പറയുവാനുണ്ട്."


"ഞാൻ ഇന്ന് വൈകുന്നേരം കടൽക്കരയ്ക്ക് നടക്കാൻ പോയപ്പോൾ അമ്മയെ കണ്ടു. അമ്മയെയും....."

"ഗുൽട്ടിയാനോവിനെയും, അല്ലേ?"

"അതേ." ലീലയുടെ മുഖം വല്ലാതെ വിളർത്തിരുന്നു. "കണ്ടുകഴിഞ്ഞുവല്ലോ, ഞങ്ങൾ ഒരുപക്ഷേ, കേട്ടുകഴിഞ്ഞിട്ടുണ്ടാവും. ഇനിയൊന്നും പറയാനില്ലല്ലോ. പറഞ്ഞിരുന്നതും അതുകൊണ്ട് ഞാൻ ഒഴികഴിവുകളുണ്ടാക്കാൻ ശീലിച്ചിട്ടില്ല, ലീലേ."

"അമ്മ എന്തിനാണ് അയാളെ വഞ്ചിക്കുന്നത്?"

"വഞ്ചിക്കുകയോ?"

"അതേ." അവളുടെ ശബ്ദം പെട്ടെന്നു കനത്തു: "അച്ഛനെ വഞ്ചിച്ചതുപോലെതന്നെ വഞ്ചിക്കുക. സ്നേഹിക്കുന്നുവെന്നു പറഞ്ഞ് കീഴടക്കുക."

"ഞാൻ നിന്റെ അച്ഛനെ വഞ്ചിച്ചുവോ? ഇല്ല മകളേ. ഞാൻ ഒരിക്കലെങ്കിലും അദ്ദേഹത്തിനോട് സ്നേഹിക്കുന്നുവെന്നു പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞിട്ടില്ല നീ വിശ്വസിക്കുന്നില്ല, ഉവ്വോ?" നുണ



"അങ്ങനെ വിളിക്കരുത് ലീലേ."

"നിങ്ങൾ ദുഷ്ടയാണ്. നിങ്ങളിൽ കൃത്രിമമല്ലാത്തതൊന്നുമില്ല. ഈ സുഖക്കേടും ടും ഈ സൗന്ദര്യവും ജീവിതവുമെല്ലാം കള്ളത്തരമാണ്. നിങ്ങളുടെ ജീവിതത്തിന് പതിനായിരം മുഖങ്ങളുണ്ട്. നിങ്ങൾ മരിച്ചു പോവാൻകൂടി ഞാൻ പ്രാർത്ഥിക്കുന്നു. അതേ, മരിക്കാൻ. മരിച്ചു പോവാൻ......"


അവൾ നിലത്തിരുന്ന്, മുട്ടുകൾക്കിടയിൽവെച്ച് തേങ്ങിക്കരഞ്ഞു. തല

ഇന്ദിര തന്റെ തലമുടി വേഗത്തിൽ കെട്ടിവെച്ച് റ്റൂളിൽനിന്നെഴുന്നേറ്റു. അവൾ മകളുടെ ചുമലുകൾ ആശ്ലേഷിച്ചുകൊണ്ടു ചോദിച്ചു:

"എന്തുപറ്റി നിനക്ക്?"

"തൊടരുത്. തൊടരുത്." ലീല കരഞ്ഞു:"എന്നെ തൊട്ടുപോവരുത്. എനിക്കിനി നിങ്ങളുടെ മുഖംതന്നെ കാണണ്ട. ഇതുവരെ ഞാൻ എല്ലാം സഹിച്ചു നിങ്ങൾ തിരഞ്ഞെടുത്ത കുപ്പായങ്ങൾ മാത്രം ധരിച്ചു, നിങ്ങൾ തിരഞ്ഞെടുത്ത കൂട്ടുകാരുടെയൊപ്പം കളിച്ചു, നിങ്ങൾ വിളിക്കുമ്പോൾ വരികയും പോകാൻ പറയുമ്പോൾ പോവുകയും ചെയ്തു. നിങ്ങൾ അമ്മയല്ല. യജമാനത്തിയാണ്. എനിക്ക് ജീവിക്കാൻ സ്വാതന്ത്ര്യം വേണം. എനിക്ക് സ്വാ... തന്ത്ര്യം..." അവളുടെ തേങ്ങലുകൾ കൂടുതൽ ഉച്ചത്തിലായി. ഇന്ദിര അവളെ ചുംബിച്ചുകൊണ്ടു ചോദിച്ചു:

"നീ അയാളെ സ്നേഹിക്കുന്നു അല്ലേ?" ലീല തലകുലുക്കി.

"ഇനി നീ അയാളെ കാണരുത്. അയാൾ ഇവിടെ വന്നാൽ നീ നിൻ്റെ മുറിയിൽനിന്നു പുറത്തിറങ്ങരുത്."

"എനിക്ക് കാണാതിരിക്കാൻ വയ്യ. ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാൻ എപ്പോഴും അദ്ദേഹത്തെപ്പറ്റിമാത്രം ആലോചിക്കുന്നു." എപ്പോഴും

"നീ ഇതൊക്കെ മറക്കും. നീ ചെറിയ കുട്ടിയാണ്. ഈ പ്രായത്തിലൊന്നും നിനക്ക് സ്നേഹമെന്തെന്നുതന്നെ അറിയുവാൻ കഴിയില്ല. പക്ഷേ, കുറെ വലുതായാൽ..."

"വലുതായാൽ?"

"പിന്നെ സ്നേഹത്തെ മറക്കുവാൻ നമുക്ക് കരുത്തില്ലാതാവും. ജീവിതത്തിൻ്റെ അർത്ഥംതന്നെ
അതായിത്തീരും. ഒരു പുരുഷൻ്റെ ചിരി, ഒരു നോട്ടം..."

"അമ്മേ!"


"എനിക്ക് അദ്ദേഹത്തിൻ്റെ ഭാര്യയാവണം."

"ഛേ, ലീലേ, നീ എന്തസംബന്ധമാണ് പറയുന്നത്?

അയാൾക്ക് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്."

"അവരെ ഉപേക്ഷിച്ചുകൂടെ?"

"വയ്യ, അയാളുടെ ജാതിക്കാർക്ക് വിവാഹമോചനം എന്ന ഒരേർപാടില്ല 
അമ്മേ ഞാനെന്താണ് ചെയ്യേണ്ടത്?'' ലീല തന്റെ അമ്മയുടെ കാലുകൾ കെട്ടിപ്പിടിച്ചു തേങ്ങിക്കരഞ്ഞു, തുറന്ന ജനവാതിലിലൂടെ, ആകാശത്തിൽ പറക്കുന്ന പരുന്തിനെ ഇന്ദിര കണ്ടു


"ആ പരുന്തിനെ നോക്കൂ. നമുക്ക് അതിനെ പിടിക്കണം. എന്നിട്ട് വരാന്തയിൽ ചങ്ങലയ്ക്കിടണം. എന്നിട്ട് അതിനെ പട്ടിണികിടത്തി, കഷ്ടപ്പെടുത്തി. ली ......20?"

ലീല ഭയത്തോടെ തൻ്റെ അമ്മയുടെ മുഖത്തേക്കു നോക്കി. അവൾ പെട്ടെന്ന് പിടിവിട്ട്, മുറിയുടെ പുറത്തേക്കോടി. അമ്മ മനോഹരമായി പൊട്ടിച്ചിരിച്ചു. ഇന്ത്യയിൽനിന്ന് മടങ്ങുന്നതിന്റെ തലേദിവസം ഗുൽട്ടിയാനോ ഒരു ക്യാമറയുമെടുത്ത് അവരുടെ വീട്ടിലേക്കു ചെന്നു. അയാളുടെ മുഖം മ്ലാനമായിരുന്നു. ക്യാമറയിൽനിന്ന് കണ്ണുകൾ ഉയർത്തുവാൻതന്നെ അയാൾ മടിച്ചു.

ചായയ്ക്കുശേഷം അയാൾ പറഞ്ഞു: "ഇനി തോട്ടത്തിൽ ചെന്ന് ചില ഫോട്ടോകൾ എടുക്കാം. ലീലയും ഇരിക്കണം."തന്റെ തലമുടിച്ചുരുളുകളിൽ വിഷണ്ണയായി കൈവിരലുകളോടിച്ചുകൊണ്ട്

നിന്നിരുന്ന ലീല തലയാട്ടി.

"ലീല ഇരിക്കാതെ പറ്റില്ല."

"എൻ്റെ ഫോട്ടോ വേണ്ട."

"അതെന്താ? അമ്മയുടെ അടുത്ത് ഇരുന്നുകൊണ്ടുള്ള ഒരു ഫോട്ടോ."

"അങ്ങനെയൊരു ഫോട്ടോ വേണ്ട."



"കടിച്ചുകൊണ്ട് അവൾ തന്റെ കൈനഖങ്ങൾ കരച്ചിലൊതുക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. അമ്മ അച്ഛനോട് എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു.

അന്ന്, തോട്ടത്തിൽവെച്ച് അച്ഛൻ കണ്ണുകളടച്ച്, ഉറക്കംതൂങ്ങിയപ്പോൾ ഗുൽട്ടിയാനോ ഗൗരവമുള്ള വിഷയങ്ങളിലേക്കു സംഭാഷണത്തെ പ്രവേശിപ്പിച്ചു.

പുല്ലിൽ ഇരുന്നുകൊണ്ട്, വെള്ളക്കരയിലേക്കു നോക്കിക്കൊണ്ടിരുന്നു. കടലിന്റെ

"വിശ്വാസമില്ലെങ്കിൽ അവിടെ സ്നേഹവുമില്ല എന്നു ഞാൻ കരുതുന്നു." ശരിയായ

ഗുൽട്ടിയാനോ പറഞ്ഞു.

"അത് നിങ്ങൾക്ക് സ്നേഹത്തിനെ അറിയാൻ വയ്യാത്തതുകൊണ്ട് തോന്നുകയാണ്. മറ്റൊരു വികാരത്തെയും തൊട്ടുരുമ്മിക്കൊണ്ടല്ലേ നിൽക്കുന്നത്. അത് കലർപ്പില്ലാത്ത, കൂട്ടുകെട്ടില്ലാത്ത ഏകാന്തമായ ഒന്നാണ്. അത് ശുദ്ധമാണ്. അതിന് മറ്റൊരു പാഠവും പഠിക്കേണ്ടതില്ല.

അമ്മയുടെ സ്വരത്തിൽ കണ്ണുനീരിന്റെ ലാഞ്ജനയുണ്ടോ എന്ന് ലീല സംശയിച്ചു. ഏയ്, ഇല്ല. അവർ എത്ര മനോഹരമായി ചിരിക്കുന്നു! പൂക്കളുടെ ഇതളുകൾ  കാറ്റിൽ പറന്നുവീഴുന്നതുപോലെ പുഞ്ചിരികൾ പൊഴിഞ്ഞുവീണുകൊണ്ടിരുന്നു. അവരുടെ

"എനിക്ക് അതൊന്നും മനസ്സിലാവുന്നില്ല. എന്റെ അഭിപ്രായത്തിൽ എത്രയോ പ്രാചീനവും എത്രയോ സരളവുമായ ഒന്നാണ് സ്നേഹം, അനുരാഗം. ഒരാളെ കാണുവാൻ തോന്നുക, ഒരാൾക്കുവേണ്ടി അവനവനെത്തന്നെ സമ്മാനിക്കുക... അങ്ങനെയുള്ള സ്നേഹത്തെ മാത്രമേ എനിക്കു മനസ്സിലാക്കുവാൻ കഴിയുന്നുള്ളൂ."

അയാളുടെ വാക്കുകൾ നീരസം കലർന്നവയായിരുന്നു. വൈകുന്നേരത്തെ വെളിച്ചത്തിൽ അയാളുടെ ദേഹം ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ ഒരു പ്രതിമയെപ്പോലെ കണ്ണെടുക്കാതെ അയാ സുന്ദരമായിരുന്നു. നോക്കിക്കൊണ്ടിരുന്നു. കുറച്ചു നിമിഷങ്ങൾക്ക് അവളുടെ ആത്മാവുതന്നെ ആ കണ്ണുകളിൽക്കൂടി പുറത്തേക്ക് എത്തിച്ചു നോക്കുകയായിരുന്നു. പക്ഷേ, അയാൾ അതൊന്നും കണ്ടില്ല. കണ്ടെങ്കിൽത്തന്നെ സാരമാക്കിയില്ല.

"ഞാൻ സ്നേഹത്തോടെ, ഇല്ലാതാവാൻ ആഗ്രഹിക്കുന്നില്ല. സ്നേഹം കൊടുത്താലും ഞാൻ ബാക്കിയാവണോ.."എന്നിട്ട് വീണ്ടും കാരണമില്ലാത്ത ആ പൊട്ടിച്ചിരി ആ സന്ധ്യയിൽ മുഴങ്ങി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു:

"ലീലേ, ഇനി നീ എഴുന്നേറ്റുപോയി വല്ലതും പഠിക്ക്."

"എനിക്ക് പഠിക്കാനൊന്നും ഇല്ല."

"എന്നാൽ പോയി മുഖം കഴുകി വൃത്തിയാവ്."

"എൻ്റെ മുഖം കഴുകിയാലും വെളുക്കുകയോ സുന്ദരമാവുകയോ ഉണ്ടാവില്ല. ഈ നിറം ഒരു ചതിക്കെണിപോലെയാണ്. അതിൽനിന്ന് രക്ഷപ്പെടാനും കഴിയില്ല."


ആ ലീല!, എത്ര നന്നായിട്ട് സംസാരിക്കുന്നു ഇവൾ!" ഗുൽട്ടിയാനോ എഴുന്നേറ്റ് അവളുടെ അടുത്തേക്കു ചെന്നു. താൻ അകാരണമായി വിയർക്കുന്നു എന്ന് ലീലയ്ക്കു തോന്നി. അവൾക്കു പെട്ടെന്ന് കരച്ചിൽ വന്നു.

"എന്തിനാണ് ലീല കരയുന്നത്?"

"എനിക്ക് നിങ്ങളെ പിരിഞ്ഞിരിക്കാൻ വയ്യ... ഇത് സത്യമാണ്."

ഗുൽട്ടിയാനോ അമ്പരന്നു. "ലീലേ!" അമ്മ ഉറക്കെ വിളിച്ചു. "കടന്നു പോവൂ ഇവിടെനിന്ന്. അസംബന്ധം പറയാതെ. ഇല്ലെങ്കിൽ ഞാൻ അച്ഛനെ ഉണർത്തി ഇതൊക്കെ പറഞ്ഞുകൊടുക്കും... ഗുൽട്ടിയാനോ, അവൾ ഒരു കിറുക്കത്തിയാണ്. എന്തൊക്കെ പറയണമെന്നുതന്നെ അറിയില്ല. പതിനാറു വയസ്സു കഴിഞ്ഞിട്ടും ചെറിയ കുട്ടികളെപ്പോലെ ഓരോന്ന് പുലമ്പിക്കൊണ്ടിരിക്കും."

ലീല എഴുന്നേറ്റ് തൻ്റെ സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച്, പിന്നോക്കം തിരിഞ്ഞുനോക്കാതെ വീട്ടിന്റെ അകത്തേക്കു പോയി. കടലിൻ്റെ തിരമാലകൾക്കുമേലെ പറന്നുകൊണ്ടിരുന്ന പരുന്ത് വീണ്ടും തേങ്ങുന്നതായി അവൾക്കു തോന്നി. വീണ്ടും

അയാൾ ഹോട്ടലിലേക്കു തിരിച്ചെത്തിയപ്പോൾ നേരം പന്ത്രണ്ടിനോട് അടുത്തിരുന്നു. കടൽക്കരയിൽക്കൂടിയുള്ള നീണ്ട നടത്തം അയാളെ ക്ഷീണിപ്പിച്ചു കഴിഞ്ഞിരുന്നു മുറിയുടെ വാതിൽ തുറന്ന് വിളക്കു തെളിയിച്ചപ്പോൾ അയാൾ തൻ്റെ കട്ടിലിൽ ചെരിഞ്ഞു ന്തു കിടന്ന് ഉറങ്ങുന്ന പെൺകുട്ടിയെ கள ഒന്നു ഞെട്ടിപ്പോയി.

"എന്റെ ദൈവമേ... ലീല!"

അയാൾ കോട്ട് ഊരി ഒരു കസാലയുടെ പുറത്തേക്കെറിഞ്ഞു. ശബ്ദമുണ്ടാക്കാതെ നടന്ന്  കട്ടിലിന്റെ അടുത്തേക്ക് ചെന്നു. അവൾ വിടർന്ന ചുണ്ടുകളോടെ ഉറങ്ങിക്കൊണ്ടിരുന്നു. അവളുടെ പുരികങ്ങളുടെ കറുപ്പും, ആ കവിളുകളുടെ ഭംഗിയും നോക്കിക്കൊണ്ട് കുറച്ചു നേരം വെറുതെ നിൽക്കാതിരിക്കാൻ അയാൾക്കു കഴിഞ്ഞില്ല. എന്തോ, കഴിഞ്ഞുപോയ ഒരു കാലത്ത്, താൻ മെലിഞ്ഞ കാലുകളുള്ള ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ ഒരു മരത്തിന്മേൽ കയറി, ഒരു പക്ഷിക്കൂടു കണ്ടെത്തിയത് അയാൾക്കോർമ്മ വന്നു. അതിൽ ഇളം നീല നിറത്തിലുള്ള മൂന്നു മുട്ടകളുണ്ടായിരുന്നു. താൻ അവയെ തൊട്ടു. പക്ഷേ, എടുക്കുവാൻ മനസ്സു വന്നില്ല... അയാൾ കട്ടിലിലിരുന്നു, ആ ഉറങ്ങിക്കിടക്കുന്ന പെൺകുട്ടിയുടെ കൈവിരലുകൾ ചുംബിച്ചു അവൾ ഉണർന്നില്ല. എനിക്കു മാപ്പുതരൂ. മാപ്പുതരൂ. അയാൾ തന്നെത്താൻ മന്ത്രിച്ചു എന്റെ ഭാര്യയായ ലില്ലീ, എൻ്റെ ഇന്ദിരേ, എന്നെ സ്നേഹിക്കുവാൻ ദയവുണ്ടായ സ്ത്രീകളെല്ലാവരും എനിക്കു മാപ്പുതരാൻ ശ്രമിക്കണം. എനിക്ക് ഇതൊരു സുഖക്കേടാണെന്നു തോന്നുന്നു... ഈ സ്നേഹിക്കുവാനുള്ള വെമ്പൽ.

"ലീലേ!," അയാൾ വിളിച്ചു. അവൾ കണ്ണുകൾ തുറന്നു. അവൾ സംസാരിച്ചില്ല. അവർ അന്യോന്യം നോക്കിക്കൊണ്ട് നാലഞ്ചു നിമിഷങ്ങൾ കഴിച്ചു പിന്നീട് അയാൾ എഴുന്നേറ്റുനിന്നു. "ഞാൻ പങ്ക ചലിപ്പിക്കട്ടെ, വല്ലാത്ത ഉഷ്ണം. നീ വിയർത്തൊഴുകുന്നു."

"എനിക്കു മാപ്പു തരണം." അവൾ പറഞ്ഞു.

"നിനക്കോ?"

"അതേ ഇവിടെ വന്നതിന്. വിളിക്കാതെതന്നെ വന്നതിന് താൻ താക്കോൽ അമ്മയുടെ വലിപ്പിൽനിന്നെടുത്ത് ഇങ്ങോട്ടു പോന്നു. എനിക്ക് ഒരിക്കൽക്കൂടി കാണാതിരിക്കുവാൻ കഴിഞ്ഞില്ല."



 വിഡ്ഢിത്തമാണ് ലീലേ. ഇനി മടങ്ങിച്ചെല്ലുമ്പോൾ അച്ഛനോ അമ്മയോ കണ്ടാലോ? ഇത് നീ ചെയ്യേണ്ടിയിരുന്നില്ല."

"എനിക്കു പകരം അമ്മയാണ് വന്നിരുന്നതെങ്കിൽ നിങ്ങൾ സന്തോഷിക്കുമായിരിക്കാം ഇല്ലേ?"

അയാൾ ഒന്നും മിണ്ടിയില്ല. അയാളുടെ മുഖത്തിന്റെ

മോടിയെല്ലാം പെട്ടെന്ന് നശിച്ചപോലെ അവൾക്കു തോന്നി. അയാൾക്ക് ധൈര്യക്ഷയം വന്നപോലെ ആ ക്ഷീണം അവളെ അയാളുടെ അടിമയാക്കി.

"എൻ്റെ ഗുൽട്ടിയാനോ, ഞാൻ നിങ്ങളെ എത്രയധികം സ്നേഹിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ലേ."

കസാലയിലിരുന്ന്, അയാൾ ഷൂസുകൾ ഊരി. എന്നിട്ട് പാപ്പാസിട്ട ഓരോ കാലടിയും മെല്ലെ തടവി.

"നിങ്ങൾ അമ്മയെ സ്നേഹിക്കുന്നു. പക്ഷേ, എനിക്ക് എന്റെ അമ്മയെ നല്ലവണ്ണം അറിയാം. അതൊക്കെ അവർക്ക് ഒരു നേരംപോക്ക് മാത്രമാണ്. അവർക്ക് ഒരാളെയും സ്നേഹിക്കുവാൻ കഴിഞ്ഞിട്ടില്ല. അച്ഛനെ സ്നേഹിച്ചിട്ടില്ല, ആകെയുള്ള മകളായ എന്നെയും അവർ സ്നേഹിച്ചിട്ടില്ല. അവർ പല നാട്യങ്ങളുമായി അങ്ങനെ ജീവിക്കുന്നു. ആ ചിരിയും ആ ക്ഷീണമുഖഭാവവും എല്ലാം മറക്കൂ. അതിൻ്റെ പിന്നിൽ നിങ്ങൾ കണ്ടെത്തുക, ഭയങ്കരിയായ ഒരു സ്ത്രീയെയാണ്. അവർക്ക് എത്രയനവധി

കാമുകന്മാരുണ്ടായിട്ടുണ്ട്. "ഇല്ല, ഇതൊക്കെ നുണകളാണ്."

"അല്ല, എന്റെ സാധുഗുൽട്ടിയാനോ, സത്യം മാത്രമാണ്. നിങ്ങൾ പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഒരാളായിരിക്കാം. ബുദ്ധിമാനാവാം. പക്ഷേ, മനശ്ശാസ്ത്രത്തിൽ നിങ്ങൾക്ക് പൂജ്യമേ കിട്ടുകയുള്ളൂ. ഇതെല്ലാം നിങ്ങൾ വിശ്വസിച്ചു. മറ്റുള്ളവരെപ്പോലെ നിങ്ങളും ആ വലയിൽ വന്നു വീണു. നിങ്ങളുടെ വിവേകശക്തിയും നശിച്ചു. ആരാധിക്കുക.



അത്ര തന്നെ. മറ്റൊന്നും വയ്യാതായി നിങ്ങൾക്ക്. ആ കണ്ണുകളെ, ചുവന്ന പൊടിപൂശിയ ആ കവിളുകളെ, ഇലാസ്റ്റിക്കും കഞ്ഞിപ്പശയും, മറ്റും സഹായിച്ച്, സുന്ദരമാക്കിയിട്ടുള്ള ആ മാർവ്വിടത്തെ.... അവരാകെ കാപട്യമാണ്. നോക്കു, ഞാൻ കാണിച്ചു തരാം എന്റെ കാലിന്റെ തുടമേൽ അവർ ഇസ്തിരിപ്പെട്ടി ചൂടാക്കി വെച്ചതിന്റെ  അവർ വിശ്വസിക്കാൻ പ്രയാസം തോന്നും അല്ലേ?" ദുഷ്ടയാണ്.

അയാൾ നീരസത്തോടെ എഴുന്നേറ്റുനിന്നു.

"നീ എന്തിനുവേണ്ടി ഇവിടെ വന്നു? അവളെപ്പറ്റി ഈ കുറ്റങ്ങളെല്ലാം പറയാനോ? അതോ എന്നോട് യാത്ര

ചോദിക്കാനോ?" "എൻ്റെ ഗുൽട്ടിയാനോ! അവൾ പെട്ടെന്ന് സ്വരം മാറ്റി തേങ്ങി. എനിക്ക് നിങ്ങളെ കാണണം. എനിക്ക് എന്നും

നിങ്ങളെ കാണണം."

അയാൾ ഒരു തൂവാലയെടുത്ത് തൻ്റെ മുടിയും നെറ്റിത്തടവും ശക്തിയോടെ തുടച്ചു.

ലീല കട്ടിലിൽ എഴുന്നേറ്റിരുന്നുകൊണ്ട് തുടർന്നു:

"നിങ്ങൾ ഇവിടെനിന്ന് മടങ്ങിപ്പോകുമ്പോൾ എൻ്റേതായി യാതൊന്നും അവശേഷിക്കരുത്. ഒന്നും ഉണ്ടാവരുതെന്നാണ് എന്റെ മോഹം. എല്ലാം നിങ്ങളുടേതാവണം. മനസ്സിലാവില്ലെന്നുണ്ടോ?" മനസ്സിലായോ?

അയാൾ തലതാഴ്ത്തി ഇരുന്ന് തൻ്റെ കാൽനഖങ്ങളെ പരിശോധിച്ചു

"എന്റെ സാധുകുട്ടീ, നീ വീട്ടിലേക്കു മടങ്ങൂ. അവർ നിന്നെ അന്വേഷിക്കുന്നുണ്ടാവും. ചീത്തപ്പേരു സമ്പാദിക്കാതെ  വേഗം മടങ്ങിപ്പോവൂ. ഇത്ര ഇളംപ്രായത്തിൽ നി 
എന്തിനാണ് ഒരു കളങ്കം സംബാധിക്കുന്നത്.





ഇല്ല ആ കളങ്കത്തെപ്പറ്റി ഞാൻ അഭിമാനിക്കുകയേയുള്ളൂ. അതു നെറ്റിയിലെ ഒരു സിന്ദൂരപ്പൊട്ടുപോലെ ഞാൻ പ്രദർശിപ്പിക്കും."

"മടങ്ങിപ്പോവൂ കുട്ടീ. എനിക്ക് നിന്റെ സ്നേഹത്തെ തീരെ ആവശ്യമില്ല. ഞാൻ മുപ്പത്തഞ്ചു വയസ്സായ, തല നരച്ചു തുടങ്ങിയ ഒരു കുടുംബക്കാരനാണ്. എനിക്ക് സ്നേഹിക്കുവാൻ നിന്നെ സ്നേഹിക്കുവാൻ- ഒരിക്കലും കഴിയുകയില്ല."

അവൾ അഴിഞ്ഞ തലമുടിച്ചുരുളുകൾ ഇളക്കിക്കൊണ്ട്, അയാളുടെ കാൽക്കൽ വന്നു വീണു. “എന്നെ വേണ്ടെങ്കിൽ, എന്നെ നശിപ്പിക്കുകയെങ്കിലും ചെയ്യൂ. എന്നെ കൊന്നുകളഞ്ഞേക്കൂ."

അവളുടെ കവിളിന്റെ മേൽവശത്ത് കണ്ണുനീർപ്പാടുകൾ വീണു കിടന്നിരുന്നു. അയാൾ യാതൊരു വികാരഭേദവുമില്ലാതെ ആ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു വളരെനേരം അവളുടെ തേങ്ങലുകൾ ഞരമ്പുകളിൽക്കൂടി സഞ്ചരിക്കുന്നുവെന്ന് അയാൾക്കു തോന്നി. അയാൾ പറഞ്ഞു:

"നിർത്തു ഈ കരച്ചിൽ വരൂ ഞാനെന്തുചെയ്യണമെന്ന് നീ തന്നെ പറഞ്ഞു തരൂ ഞാൻ അനുസരിക്കാം."

അയാളുടെ മുടി ടവ്വലിൻ്റെ ഉരയ്ക്കലിനുശേഷം, നിയന്ത്രണം വിട്ട്, കാറ്റിൽ പറന്നുകൊണ്ടിരുന്നു. ഒന്നോ രണ്ടോ ചുരുളുകൾ ആ നെറ്റിയിലേക്കു വീണു കിടന്നിരുന്നതു കണ്ടപ്പോൾ ใย, അടക്കി നിർത്താനാവാത്ത വാത്സല്യത്തോടെ അയാളെ നോക്കി

പൊട്ടിക്കരഞ്ഞു ആ പരുന്തിനെ വശീകരിച്ചുവരുത്തുവാൻ അവൾക്ക് കുറേ ബുദ്ധിമുട്ടേണ്ടി വന്നു. വളരെ ദിവസങ്ങൾ അവൾ വരാന്തയഴികളുംചാരി, ഒരു പ്രതിമയെപ്പോലെ നിശ്ചലയായി നിന്നുകൊണ്ട് അതിന്റെ ഭയത്തെ കെടുത്തുവാൻ ശ്രമിച്ചു. അത് ഒന്നോ രണ്ടോ തവണ അവളുടെ അടുത്തു കൂടി, വളരെ അടുത്തുകൂടി പറന്നു പോയി. അതിന്റെ്റെ കനത്ത ചിറകുകളുടെ മണം അവൾക്ക് അപ്പോൾ അനുഭവപ്പെട്ടു. ഒടുവിൽ, അതിന്റെ പേടി ചുരുങ്ങിവന്നു. ഒരു വിഡ്ഢിധൈര്യത്തോടെ അത് അവളുടെ വളരെ അടുത്തുവന്നു വട്ടത്തിൽ ചുറ്റി അതിന്റെ മഞ്ഞക്കണ്ണുകൾ തന്നെ നോക്കിക്കാണുകയാണെന്ന് അവൾക്കു തോന്നി. അവൾ പുഞ്ചിരിച്ചു. ഹാ! ബുദ്ധിയില്ലാത്ത ജീവി. അവൾ പിറുപിറുത്തു. നീ എൻ്റേതാവാൻ പോകുകയാണ്... പക്ഷേ, ആകാശത്തിൽ മാത്രം പറക്കുന്ന ഈ

ജീവികൾ മണ്ണിനെ പേടിക്കുന്നു. മണ്ണിൽ അപകടങ്ങളുണ്ടെന്ന് അവർക്കറിയാം. അതുകൊണ്ട് ചിറകുകൾ കൊടുത്ത് ആരോ വ്യാമോഹിപ്പിച്ച ഈ പക്ഷികൾ ഭൂമിയിൽ നിന്നും അകന്ന്, ആ നിലയിൽ പറക്കുന്നു. പക്ഷേ, ആകാശത്തിൻ്റെ സമാധാനവും തകർക്കപ്പെടുമല്ലോ. ചിലപ്പോൾ മഴക്കാറുകൾ വന്നു കനക്കുമ്പോൾ ആകാശം ഒരു യന്ത്രശാലപോലെയായിത്തീരും. അതു കുലുങ്ങും, അത് അലറും, ഗർജ്ജിക്കും, അത് തീമഴ ചൊരിയും മറ്റു ചിലപ്പോൾ മൂർച്ചയുള്ള മഴത്തുള്ളികൾ പൊഴിച്ചുകൊണ്ട് അതു തണുത്തു വെറുങ്ങലിക്കും. അപ്പോൾ ആ പാവം പക്ഷികൾ വിറയ്ക്കുന്ന ചിറകുകളുമായി, മരക്കൊമ്പുകളിൽ അഭയം പ്രാപിക്കും. ചിലപ്പോൾ അവ പറക്കുന്നതിനിടയിൽത്തന്നെ തളർന്ന്, കൊക്കുകൾ വിടർത്തിക്കൊണ്ട് നിലത്തേക്കു വീഴും. മണ്ണിൽ വീണ് അതും മണ്ണാവും. അതിൻ്റെ ശരീരത്തിലേക്കു മരങ്ങൾ

അവയുടെ ദാഹിക്കുന്ന വേരുകളെ ഓടിപ്പിക്കും... ഒരു ദിവസം അവൾ ആ പരുന്തിനെ ഒരു കൊട്ടയ്ക്കുള്ളിലാക്കി. മാംസക്കഷണമായിരുന്നു ഇര

ചാരിതാർത്ഥ്യത്തോടെ അവൾ അതിനെ കെട്ടിയിടേണ്ട ഭാരം തന്റെ വേലക്കാരെ ഏൽപ്പിച്ചു.

പിന്നീട് അവളുടെ ജീവിതം മുഴുവനും ആ പരുന്തായിത്തീർന്നു. രാവിലെ എഴുന്നേറ്റയുടനെ അവൾ വരാന്തയിലേക്കു ചെല്ലും. ആ പക്ഷി ആദ്യമാദ്യം ചിറകുകൾ കൂട്ടിത്തല്ലുകയും വരാന്തയഴികളിൽ കൊക്കുവച്ച് ഉരയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിന്റെ മൂർച്ചയുള്ള നഖങ്ങൾ നിലത്ത് എപ്പോഴും ഉരഞ്ഞു ഒരു ദിവസം അതിന്റെമേൽ ചോരക്കറകളുണ്ടായിരുന്നു. അതിനു തിന്നുവാൻ വെച്ചിരുന്ന മാംസക്കഷണങ്ങൾ അതു സ്വീകരിച്ചില്ല. തന്റെ അടുത്തു വന്നുനിന്ന് തന്നെത്തന്നെ ഉറ്റു നോക്കുന്ന സ്ത്രീയെ അതു കണ്ടു കണ്ടുവെന്നു നടിച്ചില്ല.

"നീ എന്റെ അടിമയാണ്." അവൾ പറഞ്ഞു: "നിൻ്റെ പഠിക്കൽ അവസാനിച്ചു." ദിവസങ്ങൾ ചെല്ലുംതോറും പക്ഷി ക്ഷീണിച്ചുവന്നു. രാത്രികളിൽ, ആ ചങ്ങലയുടെ കിലുങ്ങൽ അവൾ കേൾക്കാതെയായി. ডোর പക്ഷി ചിറകുകൾ ഇളക്കാതെ വരാന്തയുടെ ഒരു മുക്കിൽ, താൻ വൃത്തികേടാക്കിയ ഒരു മൂലയിൽ, നിസ്സഹായനായി ഇരുന്നു. അതിൻ്റെ കണ്ണുകളിൽ ഒരു മൂടൽ വന്നുകെട്ടി. അത് ആകാശത്തെ നോക്കാതെയായി. വൈകുന്നേരം കാക്കകൾ വരാന്തയുടെ അടുത്തുകൂടി ശബ്ദിച്ചുകൊണ്ട് പറക്കുമ്പോഴും തിരിഞ്ഞുനോക്കാതെയായി. അത് അത് ഒരു പക്ഷിയല്ലാതെയായിത്തീർന്നു. വെറും ഒരു മൃഗമായി. അത് ആർത്തിയോടെ മാംസക്കഷണത്തിൽ കൊത്തി. ആർത്തിയോടെ വെള്ളം കുടിച്ചു. അതിന്റെ മഞ്ഞക്കണ്ണുകൾ നോക്കിക്കൊണ്ട് ആ സ്ത്രീ പറഞ്ഞു.

"നിനക്ക് ഇപ്പോൾ പറക്കാനറിയില്ല. ഉവ്വോ? ഇപ്പോൾ നീ എൻ്റെ അടിമയാണ്."




രാത്രികളിൽ തപ്പിത്തടഞ്ഞെഴുന്നേറ്റ് ചെല്ലുമ്പോൾ കീഴടക്കപ്പെട്ട ഉറക്കത്തിൽനിന്ന് അവൾ വരാന്തയിലേക്കു പക്ഷി തുറന്ന കണ്ണുകളോടെ ചൂളിപ്പിടിച്ച് ഇരിക്കുകയാവും. അവൾ ഒരു കൊള്ളിയെടുത്ത് അതിൻ്റെ കണ്ണുകളിൽ കുത്തും. അത് ശബ്ദിക്കില്ല.

"നിനക്ക് വേദനയില്ലേ? അവൾ ചോദിക്കും. അവൾ ടോർച്ചെടുത്ത് ആ മഞ്ഞക്കണ്ണുകളിലേക്ക് അടിക്കും. ഒരു രാത്രിയിൽ, അത് മരിച്ചു. അവൾക്ക് ചലനമറ്റ ആ ശരീരം കണ്ടപ്പോൾ കലശലായ നിരാശതോന്നി "നീ എന്നെ ചതിച്ചു." അവൾ പറഞ്ഞു.

"ഇന്ദിരേ!" രാത്രിയിൽ ഉറങ്ങുന്ന ഭാര്യയോട് "നിനക്കെന്തുപറ്റി?" തൻ്റെ അടുത്തുകിടന്ന് അയാൾ ചോദിച്ചു:

അവൾ തലകുലുക്കി. അവൾ അയാളുടെ കൈവിരലുകൾ എടുത്തു തൻ്റെ കവിളോടു ചേർത്തു.

"എനിക്ക് വയ്യ. തീരെ വയ്യ."

"ഇത് മനഃപൂർവ്വം വരുത്തുന്നതാണെന്ന് എനിക്കു തോന്നുന്നു. ജീവിതങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. അവയെല്ലാം ഉപേക്ഷിച്ചാൽ കൈ വരുന്ന സ്വാതന്ത്ര്യം നമുക്ക് ഒരിക്കലും ആനന്ദം തരില്ല."

"നിങ്ങൾക്ക് സ്വാതന്ത്ര്യത്തെപ്പറ്റി എന്തറിയാം? മറ്റുള്ളവർ സജ്ജീകരിച്ച ഒരു മുറിയിൽ, എല്ലാ വ്യക്തിത്വവും മറന്ന്, ഒരു മൂലയിൽ ചൂളിക്കഴിഞ്ഞു കൂടുന്ന ഒരു ശുഷ്കജീവിയാണ് നിങ്ങളുടെ മനസ്സ് അതെപ്പോഴെങ്കിലും സ്വാതന്ത്ര്യം അറിഞ്ഞിട്ടുണ്ടോ? എന്റേതോ? അത് പരുന്തിനെപ്പോലെ ആകാശത്തിൽ പറക്കുന്നു. ജലാശയങ്ങളുടെ മീതെ, മരത്തോപ്പുകളുടെ മീതെ...ആകാശത്തിൽ
വരമ്പുകളില്ല ചതിക്കുഴികളില്ല

നീ സമാധാനത്തിന് വേണ്ടി  അത് സ്വാതന്ത്ര്യത്തേക്കാൾ നന്നായിരിക്കും. എന്തെങ്കിലും വിശ്വസിച്ചു തുടങ്ങു ഈശ്വരനിൽ, കഴിയുമെങ്കിൽ."

"ഈശ്വരനോ? ഞാൻ ഇപ്പോഴും അദ്ദേഹവുമായി പരിചയപ്പെട്ടിട്ടില്ലല്ലോ."

"ഈശ്വരൻ തൻ്റെ വിസിറ്റിങ് കാർഡുമായി നിന്റെ സ‌ാരമുറിയിലേക്ക് ഒരു ദിവസം നടന്നുവരുമെന്നാണോ നീ വിചാരിക്കുന്നത്?''



"എന്ത് വേഷത്തിൽ വിചാരിക്കുന്നത്?" വരുമെന്നാണ് നീ

ഏത് വേഷത്തിലായാലും എനിക്ക് മനസ്സിലാകും. ചിരിയായിട്ടോ വേദനയായിട്ടോ എങ്ങനെയെങ്കിലും വരട്ടെ."

"ഓ! നീ എന്തൊക്കെ ഭ്രാന്താണ് പറയുന്നത്."

പുറത്ത് ഉച്ചവെയിൽ മരത്തലപ്പുകളെ കത്തിക്കുകയായിരുന്നു. ഇന്ദിര തൻ്റെ തലമുടിക്കെട്ടിലെ സൂചികൾ ഊരി മേശപ്പുറത്തുവെച്ചു അവളുടെ തലമുടിച്ചുരുളുകൾ ചുമലിലേക്കു കനത്തോടെ വന്നുവീണു. എന്നിട്ട് അവൾ ആ എഴുത്തെടുത്തു വീണ്ടും വായിച്ചുതുടങ്ങി.

"നീ തലമുടി അഴിച്ചിട്ടേ ഈ എഴുത്തു വായിക്കാൻ പാടുള്ളൂ. ആ ചുരുളുകൾ നിൻ്റെ ചുമലുകളെയും മാർവ്വിടത്തെയും ചുംബിക്കട്ടെ ഇനി തലയിണകളിൽ ചാരി, വലത്തെ കാൽമുട്ടുമടക്കി വിശ്രമിക്കു ഇപ്പോൾ നീ എന്റെ കാമുകിയായി. കണ്ണുകൾ അടച്ച്, നിൻ്റെ രൂപം സങ്കല്പിച്ചുകൊണ്ട് ഞാൻ അല്പനേരം വെറുതെയിരിക്കട്ടെ. ഓർമ്മകൾ എന്നെ ചതിക്കുന്നു. ആ കാക്കപ്പുള്ളി തന്റെ വലത്തെ കവിളത്താണോ? എനിക്കു നല്ല തീർച്ചയില്ല. 

എഴുത്തെഴുതരുതെന്നാണ് നീ പറഞ്ഞത്. നമ്മുടെ പിടിയിൽ ഒരു അംഗച്ഛേദംപോലെ വൃത്തിയുള്ളതാവട്ടെ നീ പറഞ്ഞു. എന്നാൽ വേദന കുറച്ചു ദിവസങ്ങൾക്കുള്ളിൽ മറക്കാൻ സാധിക്കും. പക്ഷേ, മുറിച്ചുകളഞ്ഞ ഞരമ്പുകളിൽ ഇപ്പോഴും രക്തമോടുന്നതായി ഒരാൾക്കു തോന്നിയാലോ?

എനിക്കു തെളിഞ്ഞ് ആലോചിക്കുവാൻ വയ്യാതായിരിക്കുന്നു. ഇന്ത്യയിൽ കഴിച്ചുകൂട്ടിയ മൂന്നു മാസങ്ങളെപ്പറ്റിയുള്ള ലേഖനത്തെപ്പറ്റി പത്രാധിപർ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അവർ എനിക്കുവേണ്ടി ഇരുപതിനായിരം ഡോളറുകൾ ചെലവഴിച്ചുവല്ലോ. പക്ഷേ, ഞാൻ എന്താണ് എഴുതുക? എലി ഫൻറ്റി ഗുഹകളിൽ പോയി മൂക്കുമുറിഞ്ഞ ത്രിമൂർത്തിയെ കണ്ടു. വാർദ്ധക്യം നിമിത്തം പാട്ടു കേട്ടാലും തലയുയർത്താൻ മിനക്കെടാതെ മണ്ണിൽക്കിടന്ന് ഇഴഞ്ഞ ഒരു മൂർഖൻപാമ്പിനെ കണ്ടു, അനവധി പണം ചെലവഴിച്ച് ഇന്ത്യാഗവണ്മെൻ്റ് റിപ്പബ്ലിക് ദിവസം ആഘോഷിച്ചപ്പോൾ തെരുവിന്റെ വക്കത്ത് ചുരുണ്ടുകിടന്ന ഒരു ഭിക്ഷക്കാരിത്തള്ളയെ ജനങ്ങൾ ചവുട്ടിക്കൊന്നതും ഞാൻ കണ്ടു..... ഇവയൊന്നും ഞാൻ മറക്കാത്ത കാഴ്ചകളാണ്. ഈയാമ്പാറ്റകളെപ്പോലെ വെളിച്ചം കാണാൻ ആർത്തിരമ്പി മുമ്പോട്ടുകുതിക്കുന്ന ജനങ്ങൾ, ഒരു ശവത്തിനെ പൊതിയാനായിമാത്രം അഹംഭാവിയായ ഒരു ചക്രവർത്തി നിർമ്മിച്ച മാർബിൾക്കൊട്ടാരം, കുട്ടികളുടെ ആരാധകനെന്നു പറയപ്പെടുന്ന നിങ്ങളുടെ പ്രധാനമന്ത്രി... അങ്ങനെ നിറഞ്ഞ ഒരു കൊട്ടയുമായിട്ടാണ് ഞാൻ മനിലയിലേക്ക മടങ്ങിയിരിക്കുന്നത്. "എന്നിട്ടും, എഴുതുവാനിരിക്കുമ്പോൾ എൻ്റെ പേന ചലിക്കുന്നില്ല. അതിന്, നിൻ്റെ പേരു മാത്രമേ എഴുതുവാൻ കഴിയുന്നുള്ളൂ. ഇന്ദിര... ഇന്ദിര. ആദ്യമായി അമ്മ  എന്നുച്ചരിക്കുവാൻ പഠിച്ച ഒരു കുഞ്ഞിനെപ്പോലെ ഞാൻ എല്ലായ്പ്പോഴും ഒരു പേരു മാത്രം മന്ത്രിക്കുകയാണ്- ഇന്ദിര നീ എന്തൊരു സ്ത്രീയാണ്! എനിക്കു നിന്റെ ആകർഷണശക്തിയുടെ മനസ്സിലാവുന്നില്ല. രഹസ്യംതന്നെ നിന്റെയൊന്നിച്ച് ഞാൻ ഇരുന്നിരുന്നപ്പോൾ, എനിക്കു പറയുവാനുള്ളതൊന്നും ഗൗരവമുള്ളതായിരുന്നില്ല. നീയും ഒന്നും പറഞ്ഞില്ല. പറഞ്ഞുവെങ്കിൽത്തന്നെ മറക്കാൻ കഴിയാത്തതായ ഒന്നും ആ വാക്കുകളിൽ ഉണ്ടായിരുന്നില്ല. എന്തോ സംഭവിക്കുവാൻ പോവുന്നു എന്ന ഒരു നാട്യമായിരുന്നു നിന്റേത്. ഞാനും അതു വിശ്വസിച്ചുതുടങ്ങി. എന്നിട്ടും എന്താണ് ഉണ്ടായത്? ഒന്നുമില്ല. പക്ഷേ, ഞാൻ യാത്രചോദിച്ചു മടങ്ങിക്കഴിഞ്ഞാൽ, എൻ്റെ ഹൃദയം കാരണമില്ലാതെ വെമ്പുകയായി, നിൻ്റെ അടുത്തേക്കു മടങ്ങിയെത്തുവാൻ. എൻ്റെ രാജ്യം നിൻ്റെയാവണം എന്റെ ലോകം നീയുള്ളതാവണം. അല്ലെങ്കിൽ, ഞാൻ ഒരു മരപ്പാവയായിരിക്കും. എനിക്കു വിധിയുണ്ടാവില്ല, സ്വന്തമായൊരു നിയതിയുണ്ടാവില്ല. നിനക്കു മനസ്സിലാവുന്നുണ്ടോ? എങ്ങനെ മനസ്സിലാവും? ഭാഷകളുടെ പരിമിതി എന്നെ അംഗഹീനനാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു കാമുകന്മാർക്കുവേണ്ടി ഈ ലോകം പുതിയൊരു ഭാഷതന്നെ ഉണ്ടാക്കണം. വെള്ളിപ്പുഴപോലെ, നിർമ്മലവും തേജസ്സുറ്റതുമായ ഒരു ഭാഷ. അതിന്റെ ഓരോ പദങ്ങൾക്കും സ്വന്തമായ ഒരന്തസ്സുണ്ടാവണം, തനിച്ചു നില്ക്കുവാനുള്ള കഴിവുണ്ടാകണം. എന്നാൽ, ശക്തിഹീനങ്ങളായ ഈ സാധാരണ വാക്കുകളെ ഞാൻ വക്കുകൾ കരിഞ്ഞ ആരാധനാപൂക്കളെപ്പോലെ നിന്റെ

കാല്ക്കൽ ഒരിക്കലും ചൊരിയുകയില്ല.

ഒരിക്കൽ നീ പറഞ്ഞു: ഈ പ്രേമമെന്നത് ഒരു ചതുരംഗക്കളിപോലെയാണ്. ശരിയായ വാക്കുകൾ ഞാൻ  ഓർമ്മിക്കുന്നില്ല. നിമിഷ ത്തിന്റെ പശ്ചാത്തലംമാത്രം. നാടകംകണ്ട ഒരു കുട്ടിയെപ്പോലെ ഞാൻ ഇന്നും മനസ്സിൽ കാണുന്നു. മഞ്ഞുമൂടിക്കെട്ടിയ ആ നീണ്ട, നീണ്ട കടൽക്കര. ദൂരെ ദൂരെ എവിടെയോ 233 ദുഃഖലോകത്തിലേക്കു കണ്ണുകൾ അയച്ചുകൊണ്ടുള്ള നിൻ്റെ ആ ഇരുപ്പും. അന്ന് നീ എന്താണ് കണ്ടിരുന്നത്? മഞ്ഞമണലിൽക്കൂടി മരുഭൂമിയിൽ, അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ട് വെള്ളത്തിനുവേണ്ടി ഉറക്കെ കരയുന്ന എന്നെയോ? ഓ ഇന്ദിരേ, എൻ്റെ ഓമനേ, നമുക്കു സ്വാർത്ഥികളായിക്കൂടെ? ആരെയും കഠിനമായി വേദനിപ്പിക്കാതെതന്നെ നമുക്കു നമ്മുടെ ചതുരംഗക്കളി തുടങ്ങാം. അവരുടെ വേദന ഞാനിപ്പോൾ അനുഭവിക്കുന്ന വേദനപോലെയാവില്ല. തീർച്ച. ലില്ലി പറഞ്ഞു: നമ്മുടെ ടെലിവിഷൻസെറ്റിനു വലിപ്പംപോര. ഇനിയെത്തെ മാസം പുതുതൊന്നു വാങ്ങണം. മൂത്ത മകൻ പറഞ്ഞു: എനിക്കു ബേസ്ബോൾടീമിൽ ചേരണം. അവരുടെ മോഹങ്ങൾ സഫലങ്ങളാവും. പക്ഷേ, എൻ്റേതോ? നിന്റെയൊന്നിച്ച്, പ്രഭാതങ്ങളിൽ ഉണർന്നെഴുന്നേൽക്കുക! ആ, അതു പറയുവാൻതന്നെ എനിക്കു ധൈര്യമില്ല. എൻ്റെ ശരീരത്തിലെ ഓരോ രോമക്കുഴിയേയും സ്നേഹമില്ലാത്ത മറ്റെല്ലാറ്റിൽനിന്നും അടച്ചു ജീവിക്കുവാൻ എനിക്കു കഴിഞ്ഞാൽ എത്ര നന്നായിരുന്നു. മുള്ളൻപന്നിയെപ്പോലെ മുള്ളുകൾ നല്കപ്പെടുക. ഒരു പുലിയെപ്പോലെ കൂർത്തുവളഞ്ഞ നഖങ്ങൾ ങ്ങൾ നല്കപ്പെടുക- എന്നാൽ ഞാൻ വിഷമിക്കുമായിരുന്നില്ല. ക്രൂരതയ്ക്കും ഒരു ന്യായമുണ്ടല്ലോ. പക്ഷേ, നാം ജീവിക്കുന്ന ഈ ലോകം ഒരു പാവക്കൂത്തുലോകമാണ്. അതിലെ നിറംപിടിച്ച സാമഗ്രികൾ മുഴുവനും മനുഷ്യർ ഉണ്ടാക്കിത്തൂക്കിയ തോരണങ്ങളാണ് നുണകൾ, വെറും നുണകൾ. മതങ്ങൾ, ആചാരങ്ങൾ... ഇവയൊക്കെ
നുണകളാണ്. മനുഷ്യൻ്റെ പൈതൃകമായ അഭിമാനത്തെ കെടുത്തി. അവനെ ബലഹീനനാക്കിത്തീർക്കുന്ന വിഷക്കനികൾ. മനുഷ്യർ അവരുടെ സ്വന്തം മുഖങ്ങളിൽ നിന്നും സ്വന്തം വിചാരങ്ങളിൽനിന്നും അപമാനത്തോടെ പിൻതിരിയുമ്പോൾ, ജീവിതത്തിന്റെ അർത്ഥവും അവർക്കു നഷ്ടപ്പെടുന്നു. എല്ലാം ഒരു നാട്യമായിത്തീരുന്നു. വളർന്നുവരുന്ന തലമുറകൾക്കു കൊടുക്കുവാൻ അവരുടെ കൈയിൽ, കൃത്രിമമല്ലാത്ത മറ്റൊന്നും തന്നെയില്ലാതാവുന്നു. പല വർണ്ണത്തിലുമുള്ള ആ കടലാസുതോരണങ്ങൾ, മരംകൊണ്ടുണ്ടാക്കിവെച്ച ചെകുത്താൻമുഖങ്ങൾ, ആ കൃത്രിമ ജലാശയങ്ങൾ ഇവയെല്ലാം നിറഞ്ഞ ലോകത്തിലൂടെ അവരും വളർന്നുപോവുന്നു. അവയെ നീക്കംചെയ്ത്, മനസ്സിന്റെ അന്ധകാരം കളഞ്ഞ് മനുഷ്യനിൽ വീണ്ടും അവന്റേതായ മഹത്ത്വം നിക്ഷേപിക്കുവാൻ ആരും മിനക്കെടുന്നില്ല. അതാണ് ഇന്ദിരേ നമ്മുടെ യുഗത്തിൻ്റെ ചരിത്രം ഇത്ര വികൃതമായിത്തീരുന്നത്.

വിശ്വാസങ്ങളും നശിച്ചുകൊണ്ടിരിക്കയാണ്. സ്വതന്ത്രനാവുകയാണ്. ഒരുപക്ഷേ, മെല്ല ഞാൻ കുടുംബവും എല്ലാം ഉപേക്ഷിച്ച്, സ്നേഹം തരുന്ന ആ വിഡ്ഢിധൈര്യത്തോടെ ഞാൻ ചതുരംഗക്കളത്തിലേക്കു വന്നെത്തിയേക്കാം. അധിക്ഷേപിക്കരുത്. അയയ്ക്കുകയുമരുത്. എന്നെ നമ്മുടെ എന്നെ മടക്കി

സ്നേഹത്തോടെ

പെപ്പെ"

"ഹാ! എന്തൊരു വഞ്ചകൻ." ആ വാക്കുകൾ കേട്ട് ഇന്ദിര പിന്നോക്കം തിരിഞ്ഞുനോക്കി. കസാലയുടെ പിന്നിൽ നിന്നുകൊണ്ട് ഒരു വിളർത്ത മുഖത്തോടെ ലീല വീണ്ടും പറഞ്ഞു:

"എന്തൊരു വഞ്ചകൻ."

"നീ എന്തിനാണ് എൻ്റെ പിന്നിൽ വന്നുനിന്ന് ഇതു വായിച്ചത്?"

"വായിച്ചുകൂടേ? നുണകളെ ഇത്രയധികം വെറുക്കുന്ന നിങ്ങൾക്ക് തോന്നുന്നുണ്ടെന്നോ?" കത്ത് ഒളിച്ചുവയ്ക്കാൻ

ഇന്ദിര യാതൊന്നും മറുപടി പറഞ്ഞില്ല. അവൾ തലതാഴ്ത്തി കണ്ണുകളടച്ച് നിശ്ചലയായിരുന്നു

"നിങ്ങളെല്ലാവരും കാപട്യംകൊണ്ട് ജീവിക്കുന്നു." ലീല പറഞ്ഞു: സ്നേഹം, "സ്നേഹം, സ്വാതന്ത്ര്യം... ഹാ! എത്ര മനോഹരങ്ങളായ പദങ്ങൾ. അവയെ ഉപയോഗിക്കുവാനുള്ള അർഹതതന്നെ നിങ്ങൾക്കില്ല. നിങ്ങൾക്കുമില്ല. അയാൾക്കുമില്ല. അയാൾ ഇതെല്ലാം ഉപയോഗിച്ചു വശീകരിക്കാൻ..."

"ขาย, കുറ്റപ്പെടുത്തുന്നത്?" എന്തിനാണ് അയാളെ

"നിങ്ങൾക്കു സത്യമാണാവശ്യമെങ്കിൽ ഞാൻ സത്യം പറയാം. അയാൾ ക്ഷണിച്ചുകൊണ്ടുപോയിട്ട് എന്നെ ഹോട്ടലിലേക്കു ഇതുപോലൊരു സത്യപ്രസംഗം ചെയ്തത് എന്തിനായിരുന്നുവെന്നു ചോദിക്കൂ. എൻ്റെ സ്വാതന്ത്ര്യം നശിപ്പിക്കുവാൻ. നോക്കു, സൂക്ഷിച്ചുനോക്കൂ. എൻ്റെ ദേഹത്തിനു യാതൊരു വ്യത്യാസവും വന്നിട്ടില്ലേ?"

അവൾ തന്റെ സാരി ദേഹത്തിൽനിന്നു വലിച്ച് ഊരി നിലത്തെറിഞ്ഞു!

"അയ്യോ."

ഇന്ദിര കണ്ണുകൾ പൊത്തി പൊട്ടിക്കരഞ്ഞു.

"ഇതു സത്യമാണോ?"



"ഉം. എനിക്കു മൂന്നു മാസമായി തെറ്റിയിട്ട് പക്ഷേ, അമ്മ കരയരുത്. എനിക്കു തീരെ വ്യസനമില്ല. ഞങ്ങൾ തമ്മിലും ഒരു ബന്ധം സ്ഥാപിക്കുവാൻ കഴിഞ്ഞുവല്ലോ എന്ന് ആലോചിച്ചു സന്തോഷിക്കുകയാണ് ഞാൻ. സ്നേഹ വിചാരങ്ങളെക്കൊണ്ടുള്ള ഒരു ബന്ധമല്ലെങ്കിൽത്തന്നെയും, സുദൃഢമായ ഒരു ബന്ധം. ആ - അതു സ്വർക്ഷമായിരുന്നു, ആ കീഴടങ്ങൽ അയാൾ യാചിച്ചു. കരഞ്ഞ് എൻ്റെ കാല്ക്കൽ വന്നു വീണു... എന്തു വികൃതിക്കുട്ടികളാണ് പുരുഷന്മാർ... അമ്മേ, സത്യം പറയാമല്ലോ, അതു സ്വർഗ്ഗമായിരുന്നു."

"ഞാൻ ഒരു പരുന്തായിരുന്നു." അവൾ ഇടറിക്കൊണ്ട് പറഞ്ഞു. "വരമ്പുകളില്ലാത്ത ആകാശത്തിൽകൂടി ഞാൻ എത്ര പറന്നു......എന്നിട്ട് ഞാൻ വീണു... വീണുപോയി."

"എന്താണ് പറയുന്നത്?" അവളുടെ ഭർത്താവ് കട്ടിലിന്റെ കാല്ക്കൽ നിന്നുകൊണ്ട് ചോദിച്ചു: "ഡോക്ടർ, എനിക്ക് അവൾ മനസ്സിലാവുന്നില്ലല്ലോ." പറയുന്നതൊന്നും

"അവർക്ക് സ്വബോധമില്ല!"

ഡോക്ടർ വീണ്ടും ഒരു കുത്തിവയ്ക്കുനടത്തി. ഏത് ദീനശയ്യയും അയാൾക്ക് ഒരു യുദ്ധക്കളമായിരുന്നു. താൻ വിജയിയാവാൻ അയാൾ എല്ലാ പരിശ്രമങ്ങളും നടത്തി. പക്ഷേ, ഈ രോഗിണി ഇപ്പോൾത്തന്നെ തന്റെ എതിരാളിയുടെ ഭാഗത്തേക്കു നീങ്ങുകയാണെന്ന് അയാൾക്കു തോന്നി. ജീവിക്കുവാനുള്ള ആശ ഒട്ടും അവശേഷിച്ചിട്ടില്ലെന്നോ? അയാൾ ചുവന്ന കണ്ണകളുമായി നിൽക്കുന്ന ആ മദ്ധ്യവയസ്കനെ നോക്കി. ചുവട്ടിലെ ചുണ്ട് കടിച്ചമർത്തിക്കൊണ്ട് ഒരു കസാലയിൽ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി. അയാൾക്ക് അവരോട് അകാരണമായി ഒരു വെറുപ്പു തോന്നി.



അയാൾ രോഗിണിയുടെ നെറ്റിത്തടം തൊട്ടുനോക്കി. പുതപ്പു നീക്കി, കാൽവിരലുകൾ പരിശോധിച്ചു. കുറച്ചു നീരു വന്ന് കെട്ടിക്കഴിഞ്ഞിരുന്നു അയാൾ വീണ്ടും ആ പുതപ്പ് വളരെ കാലുകൾക്കുമീതെയിട്ടു. നിഷ്കർഷയോടെ ഇവളെ മരിക്കാൻ അനുവദിച്ചുകൂടാ, അയാൾ വിചാരിച്ചു. ഈ പോരിലും താൻ വിജയിയാവണം. എങ്ങനെ വിജയിയാവുമെന്ന് അയാൾക്കു നിശ്ചയമുണ്ടായിരുന്നില്ല...

താൻ വെറുത്തിരുന്ന ആ സ്ത്രീ സകല സൗന്ദര്യങ്ങളും നശിച്ച്, ബീഭത്സമായ ഒരു രൂപം കൈക്കൊള്ളുന്നത് ലീല നോക്കിക്കണ്ടു. നേരിയ ഒരു വേദന അവളുടെ ഉള്ളിലും വളർന്നുവന്നു ഒരു മുൾച്ചെടിപോലെ. പക്ഷേ, അവൾക്കു മുള്ളുകളുടെ ആ സ്പർശനവും രുചിച്ചു. അവൾ പകൽ മുഴുവനും, രാത്രിയിൽ രോഗിണിയെ യാത്രപിരിയലിന്റെ തന്റേതായിത്തീർക്കുവാൻ പലതവണയായും, ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഓരോ നിമിഷവും അവൾ ആഗ്രഹിച്ചു.

തലയിണയിലേക്ക് മടങ്ങിക്കൊണ്ട് കുനിഞ്ഞിരിക്കുന്ന ആ വേദനാരൂപത്തെ കാണുവാൻ പെട്ടെന്ന് ആസ്രുതിമുറിയിലേക്ക് ഗുൽട്ടിയാനൊ കയറിച്ചെന്നു. അയാൾ സ്തബ്ധനായി! താൻ വീടും രാജ്യവും കുടുംബവും എല്ലാം വലിച്ചെറിഞ്ഞ് ഇന്ദിരയെ സ്വന്തമാക്കുവാൻ വേണ്ടി വന്നത് വ്യർത്ഥമായെന്നോ?

"ഇന്ദിരേ, എന്തുപറ്റി?" പക്ഷേ, ഇന്ദിരേ എന്നു വിളിച്ചുകഴിഞ്ഞതോടെ അയാൾക്കു തോന്നി ഇത് ഇന്ദിരയാണോ? നീരുവന്നു മഞ്ഞച്ച്, കവിളുകൾ വീർത്ത് കണ്ണുകൾ ചിമ്മി, നീലക്കാൽവിരലുകളുമായി ഇരിക്കുന്ന രൂപം? ഇതിനെ നാസാദ്വാരങ്ങളിൽവെച്ചു താൻ സ്നേഹിച്ചുവോ? തിരുകിയ ഓക്സിജൻ
ട്യൂബുകൾ ഘനമുള്ള തട്ടിനീക്കുവാൻ ശ്രമിക്കുന്നതുപോലെ ഒരു ചലിച്ചുകൊണ്ടിരുന്നു. വിളിച്ചു: കൈയ് സദാസമയവും അയാൾ ഹൃദയം തകർന്ന്

"ഇന്ദിരേ.. എൻ്റെ ഇന്ദിരേ... നിനക്ക് എന്നെ മനസ്സിലാവുന്നില്ലേ?"

"നിങ്ങൾ ദയവുചെയ്ത് പുറത്തുപോവു, മിസ്റ്റർ ഗുൽട്ടിയാനൊ. അവളെ ക്ഷോഭിപ്പിക്കരുത്."

അവളുടെ ഭർത്താവു് പറഞ്ഞു. ഡോക്ടർ പെട്ടെന്ന് ഗുൽട്ടിയാനൊവിൻ്റെ കൈപിടിച്ചുകൊണ്ടു പറഞ്ഞു "പോവണ്ട ഇരിക്കു."

കസാലമേൽ നിശ്ചലമായി ഇരുന്നിരുന്ന ലീലയുടെ മുർച്ചയുള്ള കൈനഖങ്ങൾ കസാലക്കൈയിന്റെ പഴയ മരത്തിന്മേൽ പെട്ടെന്ന് താഴ്ന്നു.

“എന്നെ അറിയില്ലേ?" അയാൾ രോഗിണിയോടു ചോദിച്ചു: "നിന്റെ പെപ്പെ."

അവളുടെ ഇടുങ്ങിയ കണ്ണുകളിൽ യാതൊരു ഭാവഭേദവുമുണ്ടായില്ല. അവളുടെ വായ ഓരോ ശ്വാസോച്ഛ്വാസങ്ങളിലും തുറന്നും അടച്ചും കൊണ്ടിരുന്നു. അയാൾ കണ്ണുകൾ പൊത്തി ശബ്ദമുണ്ടാക്കാതെ കരഞ്ഞു.

ഒടുവിൽ അവളുടെ ശരീരത്തെ ഒരു വികൃതദൈവത്തിൻ്റെ പ്രതിമയെപ്പോലെ പൊതിഞ്ഞു മൂടി, കുങ്കുമപ്പൊടി വിതറി ആസ്മൃതിയിൽ നിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകപ്പെട്ടപ്പോൾ അയാൾ നിയന്ത്രണം വിട്ട് ഉറക്കെ കരഞ്ഞു. വെടിയേറ്റ ഒരു കാട്ടുമൃഗത്തിന്റെ്റെ കരച്ചിൽപോലെയായിരുന്നു തേങ്ങലുകൾ. ലീല തിരിഞ്ഞുനോക്കാതെ കാറിൽ കയറിയിരുന്നു.


പ്രതീക്ഷിച്ചിരുന്നതുപോലെതന്നെ അയാളെ കണ്ടു. അവരുടെ അന്ന് വീടിൻ്റെ മുമ്പിൽ, കടൽക്കരയിൽ, ഒരു കറുത്ത പാറക്കെട്ടിന്റെ മീതെ അയാൾ ഇരുന്നിരുന്നു. ലീല ധൃതിയോടെ ഗേറ്റ് തുറന്ന് അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു.

"വരൂ, അകത്തേക്കു വരൂ."

അയാൾ തലയാട്ടി.

"ഇവിടെ ഇങ്ങനെ തനിച്ച് ഇരിക്കുന്നതിൻ്റെ ആവശ്യം എന്താണ്?"

അയാൾ ഒന്നും പറഞ്ഞില്ല. ചുവന്നുതുടങ്ങിയ സൂര്യനും ഒരു കടലും പിന്നിൽ, അയാൾ കടലിൽനിന്നു പൊങ്ങിവന്ന ഒരു ഈശ്വരനാണെന്ന് ലീലയ്ക്കു തോന്നി.

"എൻ്റെ ഓമനേ!" അവൾ വിളിച്ചു.

“എന്നെ തൊടുവാൻ സമ്മതിക്കൂ. ഞാൻ നിങ്ങളുടെ കണ്ണുകൾ തുടച്ചു തരട്ടെ എനിക്കു ധൈര്യം തരൂ."

അയാളുടെ കണ്ണുകൾ രണ്ടും കത്തിനിൽക്കുന്ന സൂര്യന്മാരായിരുന്നു. ആ ദേഹത്തിനു മുത്തുകളുടെ വെണ്മയുണ്ടായിരുന്നു.

"ഞാൻ നിങ്ങൾക്കുവേണ്ടി ഈ സ്നേഹത്തിനുവേണ്ടി എല്ലാം ത്യജിച്ചു." അവൾ പറഞ്ഞു: "എല്ലാം. ബാക്കിയുള്ള വികാരങ്ങളും. ദയകുടി. എന്നെ സ്വീകരിച്ചില്ലെങ്കിൽ എനിക്ക് ഇനി ജീവിതത്തിൽ ഒന്നും ബാക്കിയില്ല." എല്ലാ

 ഞാൻ ആകെ സ്നേഹിച്ചിട്ടുള്ളത് അവളെയായിരുന്നു. ഇനി എനിക്ക് ഒന്നും തരാനില്ല."

"ഒന്നുമില്ലേ?" അയാൾ തലയാട്ടി.

"നോക്കൂ." അവൾ പറഞ്ഞു: "നോക്കൂ, എൻ്റെ ദേഹം നോക്കൂ. നിങ്ങൾ അന്നു രാത്രി എനിക്ക് എന്താണ്  സമ്മാനിച്ചതെന്നു നോക്കൂ."



"ഇത് അവൾ അറിഞ്ഞുവോ?"

ലീല ചിരിച്ചു.

"ആ, അറിയിച്ചു, അല്ലേ? ഓ... നീചയായ പെൺകുട്ടി,

നീ അവളെ കൊന്നു, കൊന്നു."

അയാൾ കണ്ണുകൾ പൊത്തി എഴുന്നേറ്റു.

എങ്ങോട്ടാണ് പോവുന്നത്?" അവൾ ചോദിച്ചു. "എങ്ങോട്ടാണ്? എനിക്കറിയില്ല. ഈ ലോകം എന്റേതല്ലാതായിരിക്കുന്നു ഇനി ഞാൻ എവിടെപ്പോവും?"

"വരൂ" ലീല അയാളുടെ കൈപിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു: "എല്ലാം ശരിയാവും. ഞാൻ പറയുന്നത് അനുസരിക്കൂ, നമുക്കു ഭാര്യാ ഭർത്താക്കന്മാരാവാം. നിങ്ങൾക്ക് ഇന്ത്യയിൽ ഒരു ഉദ്യോഗം സ്വീകരിക്കാം. ഇല്ലെങ്കിൽ ഒരു പുസ്തകം എഴുതിക്കൊള്ളൂ... ഞാൻ നിങ്ങളെ നല്ലപോലെ നോക്കിക്കൊള്ളൂ..." സന്തോഷിപ്പിക്കും.

അയാൾ പെട്ടെന്നു കൈ വിടുവിച്ചു പറഞ്ഞു: "ഇല്ല, അവൾ എന്നെ സ്വാതന്ത്ര്യം പഠിപ്പിച്ചു ഇനി എനിക്കു യാതൊന്നിനെയും പേടിക്കേണ്ടതില്ല. ഞാൻ നിന്നെ അനുസരിക്കില്ല എന്നും നിന്നെ സനേഹിക്കുക യുമില്ല."

അയാൾ നടന്നകന്നപ്പോൾ അവൾ വീണ്ടും ആകാശത്തിലേക്കു നോക്കി. സൂര്യൻ മറഞ്ഞിട്ടും ആകാശത്തിൽ ഒരു കറുത്ത പൊട്ടക്കുഴി ബാക്കിയായി എന്ന് അവൾക്കു തോന്നി. അവൾക്ക് എല്ലാറ്റിനോടും പെട്ടെന്ന് ഒരു വെറുപ്പു തോന്നി. പാവാടയ്ക്കുള്ളിൽ തുണി മടക്കി വയറിനോടു ചേർത്തുകെട്ടി നടക്കുവാനും വെറുക്കുവാനും നുണ പറയുവാനും മറ്റും തന്നെ തോന്നിപ്പിച്ച സ്നേഹമെന്ന ആ വികാരത്തെയും അവൾ
വെറുത്തു. അത്ര മനോഹരമെന്നു പേരു കേൾക്കുന്ന ആ വികാരവും തൻ്റെ കൈവശമെത്തിയപ്പോൾ വെറുമൊരു മുക്കു പണ്ടമായി മാറി...

മഴ പെട്ടെന്നാണ് തുടങ്ങിയത്. കടൽക്കരയിൽനിന്നു കടലക്കാരും ഇളനീർക്കാരും കുൽഫിക്കാരും തങ്ങളുടെ കൊടകളുമെടുത്ത് തെരുവിൻ്റെ മറ്റേ ഭാഗത്തേക്ക് ഓടി. മഴത്തുള്ളികൾ ഒരു മൂടൽമഞ്ഞുപോലെ കടൽക്കരയെ പൊതിഞ്ഞു. ചില ചെറിയ കുട്ടികൾ എവിടെനിന്നോ ആർത്തുവിളിച്ചുകൊണ്ടിരുന്നു. ലീല എഴുന്നേറ്റു തെരുവു കടന്ന്, തൻ്റെ പടിവാതിൽ കടക്കാതെ, ഘനമുള്ള മഴത്തുള്ളികൾ ശബ്ദിച്ചുകൊണ്ടു വീണു തെറിക്കുന്ന അടച്ച ജനൽ വാതിൽപ്പടികളും, അടച്ചിട്ട പീടികകളും മോട്ടാർ വാഹനങ്ങൾ ഗ്ലാസ്സിൽക്കൂടി പ്രദർശിപ്പിച്ചു വച്ച കമ്പനികെട്ടിടങ്ങളും മറ്റും കടന്ന് അവൾക്കു യാതൊരു പരിചയവുമില്ലാത്ത ഒരു ഇരുണ്ട തെരുവിലെത്തി. ലക്ഷ്യമില്ലാതെ അങ്ങനെ നടന്നു നടന്നു പോയാൽ എന്നെങ്കിലും തൻ്റെ സ്വന്തമെന്നു വിളിക്കപ്പെടാവുന്ന ഒരു മൂല ലോകത്തിൽ കണ്ടെത്തിയേക്കാമെന്ന് അവൾക്കു തോന്നി. അന്ന്, തനിക്കും വിശ്രമിക്കാം... കണ്ണുകളടച്ചു സകലഭയങ്ങളും മറന്ന് വിശ്രമിക്കാം.



18
ലേഖനങ്ങൾ
എന്റെ പ്രിയപ്പെട്ട കഥകൾ
0.0
ആധുനിക മലയാള കഥാസാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ കഥാകൃത്തുക്കൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം கமகது തെരഞ്ഞെടുക്കുന്ന പരമ്പരയാണ് എൻ്റെ പ്രിയപ്പെട്ട കഥകൾ. 2004-ൽ കഥാവർഷം പ്രമാണിച്ചാണ് ഇങ്ങനെ ഒരു പരമ്പര പ്രസിദ്ധീകരിച്ചതെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഇതിലേക്ക് വീണ്ടും ഉൾപ്പെടുത്തുകയുണ്ടായി. പല പ്രമുഖരെയും ഓരോ എഴുത്തുകാരനും എഴുത്തുകാരിക്കും താനെഴുതിയ എല്ലാ കഥകളും പ്രിയപ്പെട്ടവയായിരിക്കാം. ഏറ്റവും പ്രിയമുള്ളവ ആവശ്യപ്പെടുമ്പോഴുണ്ടാകുന്ന തെരഞ്ഞെടുക്കുവാൻ സന്ദിഗ്ദ്ധതകൾ അതിനാൽത്തന്നെ ഊഹിക്കാവുന്നതേയുള്ളൂ. എങ്കിലും വ്യത്യസ്തങ്ങളും വൈയക്തികങ്ങളും കാരണങ്ങളാൽ തങ്ങൾ നെഞ്ചേറ്റി ലാളിക്കുന്ന ഏതാനും കഥകൾ ഓരോരുത്തർക്കും ഉണ്ടാകാം. ആസ്വാദകന്റെയോ നിരൂപകന്റെയോ അഭിപ്രായഗതികൾ ഒരുപക്ഷേ, പ്രിയപ്പെട്ട കഥകളുടെ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുകയും ചെയ്തിരിക്കാം. ചിരപരിചിതരായ എഴുത്തുകാരുടെ ഹൃദയപഥങ്ങളും വായനക്കാരുടെ ആസ്വാദന പഥങ്ങളും തമ്മിലുള്ള ഒരു നേർമുഖം ഈ കഥാവായനകളിലൂടെ സാദ്ധ്യമാക്കുവാൻ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വൈകാരികലോകത്തിലെ ഹിമാനികളുടെ ആന്തരസ്ഥലികളെ കഥാ പ്രദേശത്തിലേക്കു തുറന്നുവിട്ട കഥാകാരിയാണ് മാധവിക്കുട്ടി.
1

അന്ന് വെയിൽ ഏഴു മണിക്കേ മറഞ്ഞുള്ളു-1

28 November 2023
0
0
0

പത്തോ പതിനൊന്നോ കൊല്ലം മുമ്പു കഴിഞ്ഞതാണെങ്കിലും, ആ ദിവസം അവർക്ക് പെട്ടെന്ന് ഓർമ്മ വന്നു. ഒരുപക്ഷേ, കുട്ടിയെ കുളിപ്പിച്ചു നിർത്തുമ്പോൾ, മുഖം അല്പം ചരിച്ച് അവൻ ചിരിച്ചതുകൊണ്ടാവണം അവൻ ജനിക്കുന്നതിന് എത്ര

2

മതിലുകൾ-2

28 November 2023
0
0
0

രാവിലെ ജോലിക്കു പോവാൻ കാറിൽ കയറിയിരിക്കുമ്പോൾ അയാൾ തിരിഞ്ഞുനോക്കി പറഞ്ഞു: "ഇന്ന് ഓഹരിക്കാരുടെ ഒരു മീറ്റിങ്ങുണ്ട്. ഞാൻ മടങ്ങാൻ കുറച്ചു വൈകും!"അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കുമെന്ന് അയാൾ പ്രതീക്ഷിച്

3

കൂടുകൾ-3

28 November 2023
0
0
0

മുറിയിൽ വളരെയധികം സംസാരം നടന്നിരുന്നുവെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഉച്ച സമയത്ത് അവരെല്ലാം സാധാരണ വിശ്രമിക്കാൻ ഉപയോഗിക്കാറുള്ള ഇരുട്ടുപിടിച്ച തളത്തിലാണ് അവർ ഇരു

4

മലഞ്ചെരിവുകളിൽ-4

28 November 2023
0
0
0

അവൾ പെട്ടിയിൽ സാമാനങ്ങൾ അടുക്കിവയ്ക്കുമ്പോളാണ് അയാൾ വന്നത്. ഇലക്ട്രിക് വെളിച്ചം നിറഞ്ഞ ആ മുറിയിൽ ഈ സമയത്ത് അയാൾ വരുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ശബ്ദമുണ്ടാക്കാതെ, പെട്ടെന്ന്, അയാൾ വ

5

കല്യാണി-5

29 November 2023
1
0
0

അവൾ തന്റെ ഭർത്താവിനെ ഓഫീസിൽ ആക്കി,വീട്ടിലേക്ക കാറോടിച്ചിയപ്പോൾങ്ങുകയായിരുന്നു പാലത്തിന്റെ അടുത്തെത്തിയപ്പോൾ അവൾ. വഴിമുടക്കിക്കൊണ്ടു റോഡിൽ നിരന്നുനില്ക്കുന്ന അഞ്ചുപേരെ കണ്ടു ഭയത്തോടെ കാറുനിർത്തി. അവർ പ

6

തരിശുനിലം-6

29 November 2023
0
0
0

എട്ടു കൊല്ലങ്ങൾക്കു ശേഷം അവർ വീണ്ടും തമ്മിൽ കാണുകയായിരുന്നു. സ്നേഹിക്കുന്നവരുടെ നാട്യത്തിലല്ല, പക്ഷേ, ഒരിക്കൽ സ്നേഹിച്ചിരുന്നവരുടെ നാട്യത്തിൽ അതുകൊണ്ട്, കുറച്ചു നിമിഷങ്ങളോളം യാതൊന്നും പറയാതെ അന്യോന്യം

7

വേനലിന്റെ ഒഴിവ്-7

29 November 2023
0
0
0

മെലിഞ്ഞ്, വികൃതമായി വളഞ്ഞ്, ശുഷ്കിച്ച കൊമ്പുകളോടുകൂടിയ ഒരു ചെറിയ മരമായിരുന്നു അത്. മഴ തീരെയില്ലാത്ത കാലമായിരുന്നതു കൊണ്ട് അതിന്റെ ഇലകൾക്കു മീതെ അരിവാളിൻ്റെ ആകൃതിയിൽ വളഞ്ഞിരുന്ന ഒരു ചുള്ളിക്കൊമ്പിൽ ഒരു

8

പക്ഷിയുടെ മണം-8

29 November 2023
0
0
0

കല്ക്കത്തയിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവൾ ആ പരസ്യം രാവിലെ വർത്തമാനക്കടലാസ്സിൽ കണ്ടത്. "കാഴ്ചയിൽ യോഗ്യതയും ബുദ്ധിസാമർത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇൻചാർജ്ജായി ജ

9

ചുവന്ന പാവാട-9

30 November 2023
0
0
0

അടുക്കളയുടെയും ഭക്ഷണമുറിയുടെയും ഇടയ്ക്കുള്ള ഇടനാഴികയിൽ ചുമരോടു ചേർത്ത് ഇട്ടിരുന്ന ഒരു മെത്തപ്പായിൽ ചെരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങുകയായിരുന്നു വേലക്കാരി. യജമാനത്തി തന്റെ വീർത്ത വയറും മറ്റുമായി കോണിപ്പടിക

10

നെയ്പ്പായസം-10

30 November 2023
0
0
0

ചുരുങ്ങിയതോതിൽ ശവദഹനം കഴിച്ചുകൂട്ടി, ഓഫീസിലെ സ്നേഹിതന്മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ച്, രാത്രി വീട്ടിലേക്ക് മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛൻ എന്നു വിളിക്കാം. കാരണം, ആ പട്ടണത്തിൽ അയാളുടെ വില അറി

11

പരുന്തുകൾ-11

30 November 2023
0
0
0

അവൾ ആദ്യമായി ആ പരുന്തിനെ കണ്ടപ്പോൾ, അത് ആകാശത്തിൽ, കടലിന്റെ വളരെ മേലെ, കടുംനീലയിൽ, മെല്ലെ വട്ടം ചുറ്റിപ്പറക്കുകയായിരുന്നു. അവളുടെ ഉള്ളിൽ കഠിനമായ ഒരു വെറുപ്പ് പെട്ടെന്നു വന്നു നിറഞ്ഞു. അതിനു കാരണങ്ങൾ അ

12

തണുപ്പ്-12

30 November 2023
0
0
0

അന്ന് അദ്ദേഹം കയറിയ വിമാനം നിലത്തുനിന്ന് ഉയർന്നപ്പോൾ സൂര്യൻ ഉദിക്കുകയായിരുന്നു. മൂടലിൽ അലിഞ്ഞുചേരുന്ന ഒരു വിളർത്ത സൂര്യൻ. എന്റെ കവിളുകൾ തണുപ്പു തട്ടി മരവിച്ചിരുന്നു. ഞാൻ ധൃതിയിൽ നടന്നു. വിളക്കുകളും അപ

13

നാവികവേഷം ധരിച്ച കുട്ടി-13

1 December 2023
0
0
0

മന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും അയാളുടെ വധുവിനെയും വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു എന്നറിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ ധർമ്മപതി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, മന്ത്രി ക്ഷണം പിൻവലി

14

സ്വയംവരം-14

1 December 2023
0
0
0

താൻ അവന്തിരാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തി അന്നും പതിവുപോലെ ആ പാർക്കിൽ തന്റെ സ്വന്തമായ വേപ്പുമരത്തിന്റെ ചുവട്ടിൽ വർത്തമാനക്കടലാസ് വിരിച്ച് ഇരുന്നു അവളുടെ മകന്റെ ഭാര്യ കൈയിൽ ഏല്ലിച്ചുകൊടുത്ത പ

15

പ്രഭാതത്തിന്റെ രഹസ്യം-15

1 December 2023
0
0
0

അവൾ ഊമയും മണ്ടിയുമാണെന്നു മനസ്സിലാക്കുവാൻ എനിക്ക് അധികനേരം വേണ്ടിവന്നില്ല. പക്ഷേ, അവളുടെ മാനസികവൈകല്യങ്ങൾ എനിക്ക് അവളോടു തോന്നിയിരുന്ന വന്യമായ അഭിനിവേശത്തിൻ്റെ മാറ്റു കൂട്ടുകയാണുണ്ടായത്. കൊഴ

16

പ്രേമത്തിന്റെ വിലാപകാവ്യം-16

1 December 2023
0
0
0

നീ എന്റെ പ്രേമഭാജനമാണ്.എന്റെ മുല്ലവള്ളിക്കു പടരുവാനുള്ള വൃദ്ധൻതേന്മാവു നീയാണ്.ഭ്രഷ്ടാക്കപ്പെട്ട ഒരു രാജാവിനു ചുറ്റും കാണാറുള്ള ദുഃഖപരിവേഷത്തോടെയാണു നീ എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.നിന്നെ മടിയിൽ കി

17

അവശിഷ്ടങ്ങൾ-17

2 December 2023
0
0
0

ഒരു സ്ത്രീക്ക് തൻ്റെ ഭർത്താവു മരിക്കുമ്പോൾ തന്റെ ശരീരബോധം നഷ്ടപ്പെടുന്നു. തൻ്റെ ശരീരത്തിന്റെ യഥാർഥവില അറിഞ്ഞിരുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നില്ല എന്ന് ബോധ്യമാവുമ്പോൾ സ്ത്രീ ശരീരപരിചരണത്തിൽ ജാഗ്രത

18

വെളുത്ത ബാബു-18

2 December 2023
0
0
0

വെളുത്ത ബാബുവിനെപ്പറ്റി അവൾ കേട്ടത് തന്റെ അംഗരക്ഷകനായ പോലീസുകാരനിൽനിന്നാണ്. രൂപം വിവരിച്ചപ്പോൾ ബന്ധപ്പെടുവാൻ ആഗ്രഹം തോന്നി. വെളുത്ത നിറം, ശിരസ്സ് മൂടുവാൻ ഒരു രക്തവർണ്ണത്തൂവാല, കറുത്തു തേഞ്ഞ് പല്ലുകൾ,

---

ഒരു പുസ്തകം വായിക്കുക